Tuesday, August 27, 2019

*ഭഗവത് പ്രേമം*


ഭഗവാൻ എപ്പോഴും ഭഗവാനോടുള്ള പ്രേമത്തിനു മുൻപിൽ തോൽവി സമ്മതിക്കുകയാണ്.  ഭക്ത്ന്മാരുടെ മുന്നിൽ തനിക്കെപ്പോഴും തോൽക്കുന്നതാണ് ഇഷ്ടം എന്ന് പലപ്പോഴും പറയാറുള്ളതാണ് .  ഗോപികമാരുടെ പ്രേമഭക്തിയെ ഭഗവാൻ പലപ്പോഴും ആദരവോടെ നോക്കിക്കണുന്നത് ശ്രദ്ധിക്കുക.   ഭഗവാൻ അവരോട് പറയുന്നു. നിങ്ങൾ ലൗകീകമായ എല്ലാ കാര്യങ്ങളും വിസ്മരിച്ച് എന്നെതന്നെ ഓർത്തിരിയ്ക്കവെ, ഞാൻ കണ്മുന്നിൽ നിന്നു മറഞ്ഞാലും എന്നെമറന്നു പോവാതെ ഓർത്തുകൊണ്ടിരിയ്ക്കാനായി മറഞ്ഞു നിന്ന് നിങ്ങളെ നോക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. എന്ന്. എത്രരോമഞ്ചമണിയിയ്ക്കുന്ന അനുഗ്രഹവാക്കുകളാണിവയെന്ന് ഓർക്കുക.

നമ്മുക്ക് ജീവിതത്തിൽ പലപ്പോഴും വരുന്ന കഷ്ട്പ്പാടുകൾ അനുഭവിയ്ക്കുമ്പോഴെല്ലാം ഭഗവാൻ നമ്മളെ നോക്കിക്കൊണ്ടിരിക്കുന്നുതെന്ന് ഉറപ്പായാൽ പിന്നെന്ത് കഷ്ട്പ്പാട്? ഇതു തന്നെ ഭഗവാൻ ഭക്തനു കൊടുക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ശ്രീകൃഷ്നിൽ ഉറച്ച്പ്രേമം വന്നാലേ ഇങ്ങിനെ അനുഭവിക്കാൻ കഴിയൂ.  സാധാരണ ദുഃഖവും കഷ്ട്പാടുകളും വരുമ്പോൾ നമ്മൾ സ്വയം ചോദിക്കാറുള്ളതാണ് ഈശ്വരൻ എന്നെമറന്നോ ആവോ എന്ന്. ആ ചോദ്യം എത്ര ബാലിശവും അർത്ഥമില്ലാത്തതുമാണെന്ന് ഭഗവാൻ പറയുന്ന വാക്കുകൾ കേട്ടാലെങ്കിലും മനസ്സിലാക്കുക. ഞാൻ നിങ്ങളെ മറഞ്ഞിരുന്ന് അല്ലെങ്കിൽ ഒളിഞ്ഞിരുന്ന് നോക്കുകയായിരുന്നു എന്നതാണ് ഇതിലെ ഏറ്റവും  കോരിത്തരിപ്പിക്കുന്ന പ്രസ്താവം..... പ്രേമിക്കുന്നതിലെ ആ ഒളിസേവയുടെ സുഖവും മാധുര്യവും സാധാരണ പ്രേമത്തിൽ പോലും അനുഭവിച്ചിട്ടുള്ളവർക്കറിയാം. അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനോടുള്ള പ്രേമത്തിലെ ഒളിസേവയുടെ മാധുര്യം എത്രയെന്ന് പറയാനവില്ല. പ്രണയ പരിഭവത്തിന്റെ വാക്കുകളിൽ , തന്നെ കുറ്റപ്പെടുത്തരുതെന്നും ഒറ്റപ്പെടുത്തരുതെന്നും അപേക്ഷിക്കുന്ന ഭഗവാന്റെ കുസൃതി കണ്ണിലെ ഭാവം എങ്ങനെയാണ് മറക്കാൻ കഴിയുക. ഈ ഒരുഭാവമല്ലെ വീണ്ടും വീണ്ടും ഗുരുവായുരപ്പനെതൊഴാൻ നമ്മെ പ്രേരിപ്പിക്കുന്നത് . മഹർഷിമാക്ക്പോലും മനക്കണ്ണിൽ നിന്നുമറഞ്ഞ ഭഗവാനെ കിട്ടാൻ അനവധികാലം തപസ്സനുഷ്ഠിക്കേണ്ടിവരും . എന്നാൽ നിഷ്കളങ്കളായ ഗോപികമാർക്ക് പ്രേമലഹരിയിൽ ഒന്നിച്ചുപാടിയ പാട്ടിൽ കൂടി ഭഗവാനെ പിടിച്ചു കെട്ടാൻ കഴിഞ്ഞു . 

ഇതാണ് ആചാരനുഷ്ഠാനങ്ങളോ, കപട ആദർശവാദമോ,  പണക്കൊഴുപ്പ് പ്രദർശിപ്പിക്കലോ ഒന്നുമല്ല ഭഗവൽ സമർപ്പണം എന്ന്പറയുന്നത്.  വെറും നിസ്വാർത്ഥമായ പ്രേമഭക്തി, കയ്യിൽ ഒന്നുമില്ലെങ്കിലും കൂപ്പുകയ്യുമായി നിറഞ്ഞമനസ്സോടെ വിളിക്കുന്ന വിളിയിൽ മറുവിളിയുമായി കണ്ണൻഓടിയെത്തും. 

ആലിലക്കണ്ണനെ കാണാൻ ആറാ- 
മിന്ദ്രിയം താനെ തുറന്നു
കണ്ടു ഞാനെന്നിലെ സത്യം
കണ്ണൻ എന്നുമുണ്ടെന്നോടുകൂടെ!!!
Samthiri 

No comments: