*ശ്രീമദ് ഭാഗവതം 250*
നമ്മളുടെ ശരീരാഭിമാനത്തിന്റെ ഒരു അംശമാണേ ഈ വസ്ത്രധാരണം.
രമണമഹർഷിയോട് ഒരു ഭക്തൻ ചോദിച്ചു
"അങ്ങ് ഈ കൗപീനം മാത്രം ഉടുത്തിരിക്കുണുവല്ലോ".
അല്പം വസ്ത്രം മാത്രേ ഉടുത്തിരിക്കണുള്ളൂ എന്നാണ് ഭക്തൻ ഉദ്ദേശിച്ചത്. മഹർഷി അപ്പോൾ കൊടുത്ത ഉത്തരം
"എന്തു ചെയ്യാം എന്തു ചെയ്യാം ഇന്ത സമൂകത്ത് അത് വേണ്ടിയിറുക്ക്".
കൗപീനം മാത്രം ധരിച്ചിട്ടുള്ളല്ലോ എന്ന് ചോദിച്ചപ്പോ രമണഭഗവാൻ പറഞ്ഞത് സമുഹത്തിന് അത് വേണ്ടിയിരിക്കണു.
എനിക്ക് വേണ്ടീട്ടല്ല. ശരീരത്തിനെ താൻ എന്ന് ധരിച്ച്, സ്വരൂപത്തിനെ മറന്നു പോയിരിക്കണു!
ശരീരാഭിമാനം പതുക്കെ പതുക്കെ വിടണം. അതിന്റെ ഒരു ഭാഗമാണ് ഈ വസ്ത്രാക്ഷേപലീല. ഭഗവാൻ ഗോപികളുടെ വസ്ത്രവും എടുത്ത് മരക്കൊമ്പിൽ കയറി ഇരുന്നു. ഗോപികൾ കുളിച്ച് കരകയറി വന്നപ്പോ വസ്ത്രം ഇല്ല്യ.
കൃഷ്ണൻ മരക്കൊമ്പിൽ ഇരിക്കണ്ട്. ഏഴ് വയസ്സ് കൃഷ്ണന്.
കണ്ണാ വസ്ത്രം തരൂ.
ഞങ്ങള് രാജാവിനെ വിളിച്ചു പറയും😟
പറയണമെങ്കിൽ കരയ്ക്ക് വന്നിട്ട് വേണമല്ലോ പറയാൻ വന്നു നമസ്ക്കരിക്കാ.
നമസ്ക്കരിച്ചു
വാങ്ങിച്ചു കൊള്ളാ.
അവസാനം ഭഗവാൻ അവരെ അനുഗ്രഹിച്ചു. വസ്ത്രാക്ഷേപലീലയ്ക്ക് ശേഷം ഭഗവാൻ അവർക്ക് രാസക്രീഡയ്ക്കായിട്ട് വാക്ക് കൊടുക്കാണ്.
ഒരിക്കൽ കാട്ടിൽ ചെന്ന് എവിടെയെങ്കിലുമൊക്കെ ഇരുന്നു ഭക്ഷിക്കാം എന്ന് തീരുമാനിച്ചു കണ്ണൻ ഗോപന്മാരൊക്കെയായി മുഞ്ജാരണ്യം
എന്ന ദർഭക്കാട്ടിൽ ചെന്നു.
അവിടെ ഒരു യാഗം നടക്കണണ്ട്.
അംഗിരസ്സ് സത്രം നടക്കണ്ട്.
കുട്ടികൾക്കൊക്കെ വിശക്കാൻ തുടങ്ങി. ഉച്ചയായപ്പോ
കൃഷ്ണാ വിശക്കണൂ.
എത്ര അസുരന്മാര് വന്നു. ഇപ്പൊ വയറ്റിനുള്ളിലാണ് അസുരൻ.
വിശക്കണൂ.
കൃഷ്ണൻ പറഞ്ഞു.
ഇവിടെ ഒരു അംഗിരസ്സ് സത്രം നടക്കണണ്ട്. ആ യാഗശാലയിൽ ചെന്ന് ഞാൻ പറഞ്ഞയച്ചതാണെന്ന് ചോദിച്ചോളാ. യാഗശിഷ്ടമായ വസ്തുക്കളൊക്കെ ഉണ്ടാകും. അതൊക്കെ വിശന്നു വരുന്നവർക്ക് കൊടുക്കാനായിട്ട് മാറ്റിവെച്ചിട്ടുണ്ടാവും. ഈ നിയമം പറഞ്ഞാൽ മതി. അവര് തരും.
ഗോപന്മാർ അവിടെ ചെന്ന് കുറേ നേരം നിന്നു. ബ്രാഹ്മണർ യാഗം ചെയ്തു കൊണ്ടിരിക്കുന്നു. അവർ ആരും ഇവരെ ശ്രദ്ധിച്ചതേ ഇല്ല്യ. കുറേ നേരം നിന്നു.
ഹേ ഭൂമിദേവാ: ശൃണുത
ഹേ ഭൂമിദേവന്മാരെ ഒന്ന് കേൾക്കാ.
കൃഷ്ണൻ പറഞ്ഞു എന്ന് പറഞ്ഞാൽ എന്തെങ്കിലും വില ഉണ്ടാവോ? അവർക്ക്. ഇപ്പൊ ഈ പൂതനാ മോക്ഷം തൊട്ട് കാളിയമർദ്ദനം വരെയുള്ള ലീലകളൊക്കെ അവിടെ പ്രചാരത്തിലായിക്കഴിഞ്ഞു.
ഒരു ജ്ഞാനി ലോകത്ത് അവതരിക്കുമ്പോ തന്നെ ലോകത്ത് പലവിധ അത്ഭുതകഥകൾ പ്രചരിക്കും. അവരവരുടെ വാസനയ്ക്കനുസരിച്ച് ചിലർ വിശ്വസിക്കും. പക്വികളായ സാധകർ അവരുടെ ഉള്ളിലുള്ള ജ്ഞാനത്തിനെ ഊഹിച്ചറിയും. ഹൃദയം ഹൃദയത്തിനെ അറിയും. ചിലര് പറയും അതൊക്കെ വെറും പെരട്ടാണ്. ഇങ്ങനെ പലവിധത്തിലും ആ വാർത്ത അങ്ങട് പരക്കും. അതേ പോലെ തന്നെ ഈ വൃന്ദാവനപ്രദേശത്തും ഭഗവാന്റെ അവതാരവാർത്ത പരന്നിരിക്കും.
ഈ യാഗം ചെയ്യണ ബ്രാഹ്മണരുടെ ഇടയിലും കൃഷ്ണനെ അറിയാം. പ്രത്യേകിച്ച് ബ്രാഹ്മണസ്ത്രീകൾ, വിപ്രപത്നികൾ ഭഗവാനെ കുറിച്ച് കേട്ടിട്ടുണ്ട്.ഈ ബ്രാഹ്മണരൊക്കെ നല്ല ശാസ്ത്രജ്ഞാനമുള്ളവർ, വേദാദ്ധ്യയനം ചെയ്തിട്ടുള്ളവർ പരസ്പരം ശാസ്ത്ര ചർച്ച ചെയ്യും. വിപ്രപത്നികൾക്കൊക്കെ ജീവിതത്തിന്റെ ലക്ഷ്യം ആത്മസാക്ഷാത്ക്കാരം ആണെന്നും ആത്മസാക്ഷാത്ക്കാരം വേണമെങ്കിൽ സദ്ഗുരു വേണമെന്നും സദ്ഗുരു ആയിട്ട് ഭഗവാൻ തന്നെ അടുത്ത് ഉണ്ട് എന്നും ഒക്കെ അറിയാം. ഇവർ മുമുക്ഷുക്കളാണ്.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad

No comments:
Post a Comment