*കുലദേവത പൂജയുടെ പ്രാധാന്യം എന്ത്?*
*ഓരോ കുടുംബക്കാര്‍ അവരവരുടേതായി ഓരോ ദേവതകളെ കുടിയിരുത്തുന്നു. തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കായും ഈ ദേവതക്കായി പൂജകള്‍ സമര്‍പ്പിക്കുന്നു*.
*കുലം എന്നാല്‍ പാരമ്പര്യത്തില്‍ ഊന്നി ജീവിക്കുന്ന കുടുംബത്തെയും ദേവത എന്നാല്‍ ഐശ്വര്യത്തോടെ സംരക്ഷിക്കുന്ന പ്രതിഷ്ഠ ദൈവമായും ഭാരതത്തില്‍ കരുതിപ്പോരുന്നു* . *പരമ്പരാഗതമായി ഓരോ കുടുംബത്തിന്നും ഇത്തരത്തില്‍ ഒരു കുലദേവത ആരാധനാ മൂര്‍ത്തിയായി നിലകൊണ്ടിരുന്നു* . *ആ കുടുംബത്തിലെ അംഗങ്ങള്‍ക്കും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജനസമൂഹത്തിനും കുലദേവത സംരക്ഷിച്ചു പോരുന്നു*.
*കുലദേവതയുടെ പൂജകള്‍ കുടുംബംഗങ്ങള്‍ കൃത്യനിഷ്ഠയോട് കൂടി ചെയ്യേണ്ടതാണ് എന്നാണ് വിശ്വാസം*.
*കുലത്തെ സംരക്ഷിക്കുന്ന ദേവത തന്നെയാണ് ആ വിധ ധർമ്മങ്ങളെയും ഭരിക്കുന്നത് അഥവാ സംരക്ഷിക്കുന്നത്*.
" കുലം ച കുലധർമ്മം ച മാം ച
പാലയ പാലയ ''
എന്ന് ചൊല്ലുന്നുണ്ടല്ലോ.
*അങ്ങനെ കുലധർമ്മങ്ങളെ പാലിക്കുന്നതിനാൽ പരദേവത ധർമ്മദേവതയുമാകുന്നു.കൂടാതെ ധർമ്മ ദേവതക്ക് വംശപാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്ന ദേവതയെന്ന് ശബ്ദതാരാവലിയിൽ പറയുന്നു. ഈ വിധം പരദേവത ഭരദേവത, കുലദേവത, ധർമ്മദേവത എന്നിവയെല്ലാം ഒരേ അർത്ഥത്തെ തന്നെയാണ് ദ്യോതിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം*.
*ഇനി മാതൃവഴിയാണോ പിതൃവഴിയാണോ പരദേവതയെ ആരാധിക്കേണ്ടത് എന്ന് നോക്കാം. ഇവിടെ മാതാവു വഴി പിതാവു വഴി എന്നതിന് പ്രസക്തിയില്ല. കാരണം പൂർവ്വികാചാര്യന്മാർ ധർമ്മദേവത അഥവാ പരദേവതയെ പൂജിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. മാതൃവഴിയാണോ പിതൃവഴിയാണോ എന്ന് പ്രത്യേകം എവിടെയും പറയാത്തതിനാൽ ഇത് 2 വഴിയുമുള്ള ആരാധനക്ക് പ്രസക്തിയുണ്ടെന്ന് പറയാൻ കഴിയും*.
*പരദേവതയാരെന്ന് കണ്ടെത്തുവാൻ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും* -
*പ്രശ്നത്തിൽ 4,9ഭാവങ്ങൾ കൊണ്ടാണിത് ചിന്തിക്കുന്നത്.നാലാം ഭാവാധിപൻ,4ൽ നിൽക്കുന്ന ഗ്രഹം*, *നാലാം ഭാവത്തെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം ഇവർക്ക് പറഞ്ഞിട്ടുള്ള മൂർത്തികളായിരിക്കും ധർമ്മ ദേവത അഥവാ പരദേവതകൾ*
*ഇനി പരദേവതാപൂജ ചെയ്തില്ലെങ്കിൽ എന്താണ് ദോഷം?*
*കുടുംബങ്ങളിൽ ദുർമ്മരണങ്ങളും രോഗ ദുരിതങ്ങളും ദാമ്പത്യ പ്രശ്നങ്ങളും സന്താന പ്രശ്നങ്ങളും ഐശ്വര്യക്ഷയവും തീവ്രതരമായ രീതിയിൽ അനുഭവിക്കാൻ ഇത് കാരണമാകുന്നു .എന്നാൽ വിധി പ്രകാരം പൂജിച്ചാൽ 'ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ ' എന്ന് പ്രശ്ന രീതിയിൽ പറയുന്നു. അതായത് കുലദൈവം അഥവാ പരദേവത പ്രസാദിച്ചാലേ കുടുംബത്തിൽ ഐശ്വര്യമുണ്ടാവൂ*
*ഈ ധർമ്മദൈവം കുടുംബസമൃദ്ധിക്ക് വേണ്ടി പ്രതിസമം അഥവാ പ്രതിവർഷം അല്ലെങ്കിൽ വർഷം തോറും ഭക്തിപൂർവ്വം പൂജിക്കപ്പെടേണ്ടതാണ്. അതിനാൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും പരദേവതയെ ഭക്തിപൂർവ്വം പൂജിക്കണമെന്നും അതിലൂടെ മാത്രമേ കുടുംബ ഐശ്വര്യം സമൃദ്ധിയായി ഉണ്ടാവുകയുള്ളൂ എന്നും തെളിയുന്നു*.
*ഇനി കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്*?
*അപ്പോൾ ആരെ ആരാധിക്കണം. ഇത് പലർക്കും സംശയമാണ്*. *അങ്ങനെയുള്ള സന്ദർഭത്തിൽ നിസ്സംശയം പറയട്ടെ, അതിൽ യാതൊരു വിഷമവും വേണ്ട, സകല ദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ പൂജിക്കാവുന്നതാണ്*. *എങ്ങനെയെന്നാൽ പരദേവത, കുലദേവതാ ഭരദേവത, ധർമ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്*. *അതെങ്ങനെയെന്നാൽ ഈ നാമങ്ങളുടെ താന്ത്രികമായ അർത്ഥങ്ങളെ പരിശോധിക്കാം*.
*ഒന്നാമത് പരദേവതയെടുക്കാം*.
' *പര ' എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ*, *പരാശക്തി എന്നിങ്ങനെ അർത്ഥങ്ങളുണ്ട്.ദേവതയെന്ന വാക്ക് 'ദിവ്' എന്ന ധാതുവിൽ നിന്നാണുണ്ടാകുന്നത്*. *ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നൊക്കെയാണർത്ഥം*. *അപ്പോൾ പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്നു*. *കൂടാതെ 'പര ' എന്നത്*
*ശബ്ദത്തിന്റെ ആദിരൂപമാണ്*. *അതായത് ശബ്ദത്തിന് 4 അവസ്ഥകളുണ്ട്*. പരാ, പശ്യന്തി, മധ്യമാ, വൈഖരി എന്നിവയാണവ*.
*ലളിതാസഹസ്രനാമത്തിൽ 366,368,370,371 എന്നീ നമ്പറുകളിൽ വരുന്ന നാമങ്ങൾ ഇവയെ പ്രതിപാദിക്കുന്നുണ്ട്*. *ശബ്ദ ബ്രഹ്മത്തിന്റെ ആദ്യവും അതിസൂഷ്മവുമായ സ്ഫുരണമാണ് പരാ*. *ഇതിന്റെ ഉൽപ്പത്തി സൂഷ്മ ശരീരത്തിലെ ആധാര ചക്രങ്ങളിലെ ഏറ്റവും അടിയിലുള്ളതായ മൂലാധാരത്തിലാണ് സംഭവിക്കുന്നത്*.
*ഈ മൂലാധാരചക്രത്തിലാണ് കുണ്ഡലീനി എന്നറിയപ്പെടുന്ന ദേവീ ശക്തി കുടികൊള്ളുന്നത്*.
*ലളിതാസഹസ്രനാമത്തിലെ 99-ാം നാമം' മൂലാധാരൈകനിലയാ' എന്നാണ്. മൂലാധാരം മുഖ്യസ്ഥാനമായവൾ എന്നർത്ഥം. മൂലാധാരത്തിൽ 4 ദളമുള്ള ഒരു പത്മം ഉണ്ട്. അതിന്റെ കർണ്ണികയാകുന്ന മദ്ധ്യ ബിന്ദുവിനെ കുളകുണ്ഡമെന്നു പറയുന്നു*
. *ഈ കുളകുണ്ഡത്തിൽ കുണ്ഡലിനീ ശക്തി മൂന്നര ചുറ്റായി മുഖവും മൂടി ഉറങ്ങിക്കിടക്കുന്നു* . *ഇവിടെ ദേവി ആധാരശക്തിയായി വിലസുന്നു.ഇത് തന്നെയാണ് 'മൂലാധാരംബുജാരൂഢാ' എന്ന514-ാം നാമവും വ്യക്തമാക്കുന്നത്*. *കൂടാതെ 110-ാം നാമം കുണ്ഡലിനീയെന്നുമാണ്.ഇതും കൂടാതെ ഇനിയും പ്രമാണങ്ങളുണ്ട്*.
*യജുർവേദഭാഷ്യകാരനായ മഹീധരന്റെ*
' *മന്ത്രമഹോദധി'യെന്ന തന്ത്ര ഗ്രന്ഥത്തിൽ തരംഗം - 1 ൽ 10-ാം ശ്ലോകത്തിൽ ഭൂതശുദ്ധി എന്ന ഭാഗത്ത് പറയുന്നത് നോക്കുക*.
"മൂലാധാര സ്ഥിതാംദേവീം കുണ്ഡലീം പരദേവതാം
ബിസതന്തുനിഭാം വിദ്യുത്പ്രഭാം
ധ്യായേത്സമാഹിത :"
*അർത്ഥം*:
*ആദ്യമായി താമരനൂലിനു സദൃശവും മിന്നലിന്റെ* *പ്രഭയോടു കൂടിയതും മൂലാധാരത്തിൽ സ്ഥിതിചെയ്യുന്നതും*
*പരദേവതാ രൂപത്തിലുമുള്ള കുണ്ഡലിനിയെ ഏകാഗ്ര ചിത്തനായി ധ്യാനിക്കുക*.
*ഇവിടെയും കുണ്ഡലിനീയെന്നത് ദേവി തന്നെയെന്ന് വ്യക്തമാകുന്നു*. *കൂടാതെ ഇവിടെ ദേവിയെ പരദേവതയെന്നും പറഞ്ഞിരിക്കുന്നു*.
*ശബ്ദത്തിന്റെ ആദ്യസ്ഫുരണം ഈ മൂലാധാരത്തിലെ കുണ്ഡലിനീയെന്ന ദേവീ ശക്തിയിൽ ഉൽഭവിക്കുന്നു. അതിനാൽ ശബ്ദ ബ്രഹ്മത്തിന്റെ ആദ്യ സ്ഫുരണമായി അഥവാ പരയായി പ്രകാശിച്ചു നിൽക്കുന്നവളാണ് ദേവിയെന്നതിനാൽ ദേവി പരദേവതയായി*.
*കൂടാതെ ലളിതാസഹസ്രനാമത്തിലെ 369-ാം നാമം പരദേവതാ യെന്നാണ്. അതായത് എല്ലാ ദേവതമാരുടെയും സ്വരൂപമായി എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്നവളാണ് ദേവി.അതിനാൽ എല്ലാവരുടെയും പരദേവതമാർ അവസാനമായി ചിന്തിക്കുമ്പോൾ ദേവി തന്നെയാണ്*.
*കുലം' എന്നതിന് അനേകം അർത്ഥങ്ങളുണ്ട്*.
'കുലം ജനപഥേ ഗൃഹേ സജാതീയ
ഗണേ ഗോത്രേ ദേഹേപി കഥിതം'
*എന്ന് വിശ്വകോശം*.
*അതായത് ജനപഥം, ഗൃഹം, സജാതീയ ഗണം, ഗോത്രം, ദേഹം എന്നർത്ഥം*.
*കൂടാതെ വംശം, ദേശം, വർഗ്ഗം, എന്നീ അർത്ഥങ്ങളുമുണ്ട്. ദേവി ഇതിലെല്ലാം സ്ഥിതി ചെയ്യുന്നു*.
'പൂജനീയാ ജനൈർദേവി
സ്ഥാനേ സ്ഥാനേ പുരേ പുരേ
ഗൃഹേ ഗൃഹേ ശക്തിപരെർ
ഗ്രാമേ ഗ്രാമേ വനേ വനേ'
*ഓരോഗൃഹത്തിലും ഓരോ നഗരത്തിലും ഓരോ വനത്തിലും ഓരോ ഗ്രാമത്തിലും ഓരോ ദേഹത്തിലും പൂജിക്കാൻ യോഗ്യതയുള്ളവളാണ് ശ്രീദേവിയെന്നർത്ഥം*. *അപ്പോൾ ഓരോ കുടുംബത്തിന്റെയും ഓരോ വംശത്തിന്റെയും ദേവതയാണ് പരമേശ്വരി*.
*ലളിതാസഹസ്രനാമത്തിലെ 91 -ാം നാമം 'കുലസങ്കേതപാലിനി' എന്നാണ്*.
*ഇവിടെ സങ്കേതം എന്നതിന്* ' *പ്രജ്ഞപ്തി* '
*യെന്ന് പര്യായം.അതായത് ജ്ഞാനം എന്നർത്ഥം* (ശബ്ദകല്പദ്രുമം വർഗ്ഗീയവ്യഞ്ജന ഖണ്ഡം)
*പാലിനിയെന്നാൽ പാലിക്കുന്നവൾ, രക്ഷിക്കുന്നവൾ എന്നർത്ഥം. അപ്പോൾ കുലത്തിന്റെ ജ്ഞാനത്തെ പാലിക്കുന്നവൾ എന്നർത്ഥം. ഇങ്ങനെ അനേകം കുലങ്ങളെ അഥവാ വംശങ്ങളെയും കുല ജ്ഞാനത്തേയും പാലിച്ചുകൊണ്ട്,രക്ഷിച്ചു കൊണ്ട് നിലകൊള്ളുന്നതിനാൽ ദേവി കുലദേവതയാണ്*.
*ഇനി 'ധർമ്മദേവത'യെന്ന നാമം പരിശോധിക്കാം*.
*ലളിതാസഹസ്രനാമത്തിലെ 884-ാം നാമം ധർമ്മാധാരാ എന്നാണ്. ധർമ്മത്തിന് ആധാരമായവൾ എന്നർത്ഥം. ധർമ്മമെന്നാൽ സംവർത്ത സ്മൃതി പറയുന്നു*,
' യസ്മിൻ ദേശേ യ ആചാരാ പാരമ്പര്യക്രമാ ഗത :
ആമ്നായൈരവിരുദ്ധശ്ച സ ധർമ്മ
പരികീർത്തിത: '
*വേദങ്ങളുടെ വിധി നിഷേധങ്ങൾ അനുസരിച്ച് ഓരോ ദേശത്തും പരമ്പരയായി അനുവർത്തിച്ചു വരുന്ന ആചാരത്തെയാണ് ധർമ്മം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും വംശങ്ങൾക്കുമെല്ലാം ഓരോരോ ധർമ്മങ്ങളുണ്ട്*.
*അത് കാലദേശങ്ങൾക്കനുസരിച്ച് വിത്യാസപ്പെട്ടിരിക്കും. അതുപോലെ ജന്മ സ്വഭാവം, സാഹചര്യങ്ങൾ, ജനിതക പ്രത്യേകതകൾ എന്നിവ കൊണ്ട് വ്യക്തിധർമ്മങ്ങളും വിത്യസ്തമാകുന്നു*. *എന്നാൽ എല്ലാക്കാലത്തും എല്ലാ ദേശത്തും ഒരുപോലെയുള്ള ചില ധർമ്മങ്ങളുണ്ട്. ഉദാ: മാതാപിതാ ഗുരുർ ദൈവം.അച്ഛനെയും അമ്മയെയും ഗുരുവിനെയും ഈശ്വരനായി കണ്ട് നമസ്ക്കരിക്കണം*. *ഇതിന് ഒരിടത്തും ഒരിക്കലും മാറ്റമില്ല. ഇങ്ങനെ വംശപാരമ്പര്യമനുസരിച്ചുള്ള ധർമ്മങ്ങൾക്കും വ്യക്തിനിഷ്ഠങ്ങളായ ധർമ്മങ്ങൾക്കും ആധാരം ദേവി തന്നെയാണ്*.
*അതിനാൽ ദേവി തന്നെ അവയെല്ലാം പാലിച്ചുകൊണ്ട് നിൽക്കുന്നതിനാൽ ധർമ്മദേവതയുമായി*.
*ഇനി* *ധർമ്മയെന്നതിന്* ' *ധരതി ലോകാൻ*
*ധ്രിയതേ ' എന്ന* *അർത്ഥത്തിൽ ലോകത്തെ ധരിക്കുന്നത് എന്നർത്ഥം കാണുന്നു*. *ആധാരാ എന്നാൽ ആധാരമായവൾ എന്നർത്ഥം. അപ്പോൾ ലോകത്തെ ധരിച്ച് അതിന് ആധാരമായി പ്രകാശിക്കുന്നവളാകയാൽ ദേവി ധർമ്മദേവതയുമാകുന്നു*.
*തങ്ങളുടെ ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ അറിയാത്തവർക്കും, മുലകുടുംബത്തിൽ നിന്നും വേർപെട്ട് വദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും താമസിക്കുന്നതിനാൽ യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാൻ*.
*കുടുംബദേവതകൾ ,ഗ്രാമദേവതകൾ, ദേശ ദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ മഹാശക്തിയിലാണ്. ദേവീ മാഹാത്മ്യം 10-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു*.
"ഏകൈവാഹം ജഗത്യത്ര ദ്വിതീയാ കാ
മമാ പരാ'
*ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ*.
*കാരിക്കോട്ടമ്മ*

No comments:
Post a Comment