Saturday, August 24, 2019

💦💦💦💦💦💥💦💦💦💦💦
*_മനുസ്മൃതി - അദ്ധ്യായം - അഞ്ച്_*
*~_____________________________________~*

*_ശ്ലോകം - 63_*

*_സർവ്വേഷാം ശാവമാശൗചം മാതാപിത്രോസ്തു സൂതകം_*
*_സൂതകം മാതുരേവ സ്യാദുപസ്പൃശ്യ പിതാ ശുചി:_*

*_അർത്ഥം:_*

          *_മരണാശൗചം സപിണ്ഡർക്കെല്ലാമുണ്ട് .പ്രസവാശൗചമാകട്ടെ, മാതാവിനും പിതാവിനും മാത്രമേയുള്ളൂ. അതിൽ തന്നെ, പത്തു ദിവസത്തേയ്ക്ക് അശൗചം മാതാവിനുമാത്രമേയുള്ളൂ. പിതാവാകട്ടെ സ്നാനം കൊണ്ട് ശുദ്ധനായിത്തീരും._*

*_ശ്ലോകം - 64_*

*_നിരസ്യ തു പുമാഞ്ഛുക്രമുപസ്പൃശ്യൈവ ശുദ്ധ്യതി_*
*_ബൈജികാദഭിസംബന്ധാദനുരുന്ധ്യാദഘം ത്രഹം_*

*_അർത്ഥം :_*

     *_മൈഥുനം കഴിഞ്ഞോ മൈഥുനം കൂടാതെയുള്ള രേത :സ്ഖലനമുണ്ടായാലോ സ്നാനംകൊണ്ടു ശുദ്ധനായിത്തീരുന്നു. ബൈജികസംബന്ധം ഉണ്ടായാൽ മൂന്നുദിവസത്തേക്ക് അശൗചമുണ്ട്._*

*_തുടരും,,,,,,,✍_*
                _(3196)_*⚜HHP⚜*
💦💦💦💦💦💥💦💦💦💦💦
          *_💎💎 താളിയോല💎💎_*

No comments: