Monday, August 05, 2019

സുഭാഷിതം🌸🌞*

*📜ശ്ലോകം:*

*_🌻രാമം ദശരഥം വിദ്ധിമാം വിദ്ധി ജനകാത്മജാം_*
*_അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാ സുഖം🌻_*
🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅

*🔊അർത്ഥം:*

*_🔖"ശ്രീരാമനെ നീ ദശരഥനായി കാണണം. സീതയെ നിന്റെ മാതാവായ എന്നെപ്പോലെയും കണ്ടു സ്‌നേഹാദരങ്ങൾ നൽകണം. ഘോരവനത്തെ അയോദ്ധ്യയാണെന്നും കരുതിക്കൊളളുക. യാത്ര സുഖമാകട്ടെ! മകനേ, നീ പോയി വരിക!"_*

*🎙വ്യാഖ്യാനം:*

*✒️സുമിത്രയുടെ വാക്കുകൾ. എത്ര മനോഹരം അല്ലേ... ജേഷ്ഠനെ അച്ഛനായും ജേഷ്ഠഭാര്യയെ സ്വന്തം മാതാവായും കാണണം എന്ന് ലക്ഷ്മണനോട് പറയുന്നു. സനാതന ധർമ്മത്തിൽ അല്ലാതെ മറ്റേത് ധർമ്മത്തിലാണ് ഇത്രയും മനോഹരമായി ബന്ധങ്ങളെ നിർവചിക്കുന്നത്. അത്രക്കും ശ്രേഷ്ഠമാണ് നമ്മുടെ ധർമ്മം. സനാതന ധർമ്മത്തെ കുറിച്ചു പഠിക്കൂ അത് തന്നെ സ്വകർമ്മമായി എടുക്കൂ...🌞✒️*

🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆
*എല്ലാ മിത്രങ്ങൾക്കും ശുഭദിനം ആശംസിക്കുന്നു*
*___________________________________________________*

No comments: