Monday, August 05, 2019

പാലു കാച്ചുന്ന ഭവനത്തിൽ മാവിലത്തോരണം എന്തിനാണ് കെട്ടുന്നത്?*
     
 പുതിയതായി നിർമ്മിച്ച വീട്ടിൽ മധ്യമുറിയിൽ ഒരുക്കിയിരിക്കുന്ന പുത്തൻ അടുപ്പിൽ ഗൃഹനായിക ഒരു പുത്തൻ കലത്തിൽ പാലൊഴിച്ചു ചൂടാക്കുന്നു. പാൽ തിളച്ചു നിറഞ്ഞു പൊങ്ങി കവിഞ്ഞൊഴുകണമെന്നാണ് വിശ്വാസം.  പരിശുദ്ധമായതും ഉപയോഗിക്കാൻ കഴിയുന്നതുമായതു കൊണ്ടാണ് പാൽ തന്നെ ചൂടാക്കിക്കൊണ്ട് പുതിയ ഗൃഹപ്രവേശം നടത്തുന്നത്. 

 പാൽ കാച്ച് വീട്ടിലേക്കു കടന്നു ചെന്നാൽ നമ്മെ ആദ്യം എതിരേൽക്കുന്നത് നടയിലെ മാവിലത്തോരണമാണ്. പാലുകാച്ച് ചടങ്ങിനു മാത്രമല്ല പല പ്രധാന ചടങ്ങുകൾക്കു മാവില ഉപയോഗിച്ചിരുന്നു. ഏതൊരു ചടങ്ങായാലും അനേകം പേർ വന്നുകൂടുക പതിവാണ്.  അപ്പോൾ അവിടുത്തെ വായു അശുദ്ധമാകും. ഇത്തരത്തിൽ അശുദ്ധമാകുന്ന വായുവിനെ പരിശുദ്ധമാക്കാൻ മാവിലയ്ക്ക് കഴിയും.

 അതുകൊണ്ടാണ് മാവിലത്തോരണം പാലു കാച്ചുന്ന വീടിൻറെ നടയിൽ കെട്ടുന്നത്.  ഇതിനു പകരം പ്ലാസ്റ്റിക്കിൽ നിർമ്മിച്ച മാവില രൂപങ്ങൾ കെട്ടുന്നത് ഗുണമല്ലെന്നു മാത്രമല്ല ദോഷകരവുമാണ്. പ്ലാസ്റ്റിക്കിൽ പ്രസരിക്കുന്നത് നെഗറ്റീവ് എനർജിയാണ്. മാവിലയ്ക്ക് രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ളതു കൊണ്ടാണ് പല്ലു ശുദ്ധികരിക്കാൻ പൂർവ്വികർ മാവില ഉപയോഗിച്ചിരുന്നത്. 

കിണറിനുളളിലെ അശുദ്ധവായുവിനെ ശുദ്ധീകരീക്കാനും മാവില ഉപയോഗിക്കുന്നു. മാവില ചെറിയ ശിഖിരത്തോടെ എടുത്തു കയറിൽ കെട്ടി കിണറിനുളളിൽ ഇറക്കിയാൽ കിണറുനുളളിലെ അശുദ്ധവായു ശുദ്ധമാക്കപ്പെടും.

courtesy

No comments: