Monday, August 05, 2019

വ്രതങ്ങളും*
          *വ്രത അനുഷ്ഠാനങ്ങളും*

                            *ഭാഗം-28*
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
*_സ്വർഗ്ഗവാതിൽ ഏകാദശി അനുഷ്ഠിക്കുന്നത് എന്തിന് ?_*

〰〰〰〰〰〰〰〰〰〰〰

                 *_ഏകാദശികളിൽ  പ്രധാനപ്പെട്ടതാണ്‌ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. വൈഷ്ണവർക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്.വിഷ്ണുഭഗവാൻവൈകുണ്ഠത്തിലേയ്ക്കുള്ള ദ്വാരം തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാൽ അന്ന് മരിയ്ക്കുന്നവർക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു,ശ്രീരംഗം, തിരുപ്പതിതുടങ്ങി എല്ലാ വൈഷ്ണവദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു._*

           *_ഭഗവാൻ കൃഷ്ണൻ സതീർത്ഥ്യനായിരുന്ന കുചേലൻറെ അവിൽപ്പൊതി പങ്കുവച്ച്‌ കുചേലനെ കുബേരനാക്കിയ ദിവസമാണ്‌ സ്വർഗ്ഗവാതിൽ ഏകാദശിയെന്ന്‌ വിശ്വാസം._*
           *_കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന്‌ വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന്‌ കരുതുന്നു. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവ ദിനമായും ആഘോഷിക്കുന്നു. അന്ന് വ്രതമെടുത്ത് ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തുക എന്നിവയൊക്കെ അതിവിശേഷമാണ്. അന്ന് വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽക്കൂടി പ്രവേശിച്ച് ദർശനം നടത്തി മറ്റൊരു നടയിലൂടെ പുറത്തു വന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലമുണ്ടാകുമെന്നും വിശ്വസിക്കുന്നു._*

                 *തുടരും,,,,,,,✍*

_(3196)_*⚜HHP⚜*
          *_💎💎 താളിയോല💎💎_*

No comments: