Monday, August 05, 2019

ചിന്താപ്രഭാതം* ☘💧🌻

*എല്ലാവരും ജീവിക്കുന്നു - ചിലർ കൊട്ടാരങ്ങളിൽ, മറ്റു ചിലർ കൊച്ചു കൂരകളിൽ. പക്ഷെ അവരിൽ ആരാണ് സന്തോഷമുള്ളവർ..??*

*എവിടെ ജീവിക്കുന്നു എന്നതിലോ എന്ത് മാത്രം സൗകര്യങ്ങളിൽ ജീവിക്കുന്നു എന്നതിലോ അല്ല ജീവിതത്തിന്റെ സന്തോഷം നിലനിൽക്കുന്നത്.*

*തനിക്ക് ഉള്ളതിൽ മനം നിറയെ സംതൃപ്തി ഉണ്ടാകുകയും തന്നേക്കാൾ കൂടുതൽ സൗകര്യങ്ങൾ ഉള്ളവരോട് യാതൊരു അസൂയയും ഇല്ലാതിരിക്കുകയും തന്നേക്കാൾ സൗകര്യം കുറഞ്ഞവരിലേക്ക് അലിവോടെ നോക്കുകയും ചെയ്യുന്നവർ ആരാണോ അവർ ജീവിക്കുന്നിടത്താണ് സന്തോഷം നിലനിൽക്കുന്നത്.*

*കണ്ണുനീർ തുടക്കുക - നിന്റെ നാഥനെ കുറിച്ച് നല്ലത് വിചാരിക്കുക, ഭഗവാൻ നിനക്ക് കണക്കില്ലാതെ നൽകിയ അനുഗ്രഹങ്ങളെ കുറിച്ച് ഓർത്ത്‌ കൊണ്ട് നിനക്ക് വരുന്ന പ്രയാസങ്ങളെ തട്ടിമാറ്റുക.*

*സന്തോഷത്തോട് ചോദിക്കപ്പെട്ടു:*

 *"എവിടെയാണ് ജീവിക്കുന്നത്?".*

*സന്തോഷം മറുപടി പറഞ്ഞു:*

*" ദൈവം തനിക്ക് നൽകിയതിൽ അവന്റെ മേൽ തൃപ്തിയുള്ളവരുടെ മനസ്സിലാണ് ഞാൻ ജീവിക്കുന്നത്"..!!!*

*സ്നേഹത്തോടെ...*💕

        ❣🌹 *ശുഭദിനം* 🌹

No comments: