മനുഷ്യ ജന്മത്തിലെ ആറ് പ്രധാന പടികള്‍
--------------------------------------------------
മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ട് (പടികളായിട്ടു) തരം തിരിക്കാം:- - -
--------------------------------------------------
മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ട് (പടികളായിട്ടു) തരം തിരിക്കാം:- - -
(1) ജന്മം:-
ഇത് ആരംഭഘട്ടമാണ് . പരമാത്മാവിന്റെ അംശമാണ് ജീവാത്മാവ് .
പഞ്ചഭൂതനിര്‍മ്മിതമായ (ഭൂമി ജലം, അഗ്നി, വായു, ആകാശം) ജീവാത്മാവ് ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ജീവസ്പന്ദനം തുടങ്ങുന്നു
പഞ്ചഭൂതനിര്‍മ്മിതമായ (ഭൂമി ജലം, അഗ്നി, വായു, ആകാശം) ജീവാത്മാവ് ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ജീവസ്പന്ദനം തുടങ്ങുന്നു
(2) ശൈശവ കാലം
അമ്മിഞ്ഞപാല് നുകര്‍ന്നും, മാത്രുപിതൃ വാത്സല്യം അനുഭവിച്ചും, മാതാപിതാബന്ധുജനങ്ങളുടെ വാത്സ്യല്യം അനുഭവിച്ചും മാതാവിന്റേയുംപിതാവിന്റേയും ഗുണങ്ങളെ തിരിച്ചറിഞ്ഞും കഴിയുന്ന കാലഘട്ടമാണിത്.
(3) യൗവ്വനം.
മാതാവിന്റെയും പിതാവിന്റെയും ഗുരുവിന്റെയും ശിക്ഷണത്തില്‍ വളര്‍ന്ന് സജ്ജനങ്ങളിൽ നിന്നും ലഭിക്കുന്ന ആത്മീയ
ജ്ഞാനബോധവും മാതാപിതാക്കളോടും
ഗുരുവിനോടുമുള്ള കര്‍ത്തവ്യവും ഈ കാലഘട്ടത്തിൻ മനസ്സിലാക്കുന്നു.
ജ്ഞാനബോധവും മാതാപിതാക്കളോടും
ഗുരുവിനോടുമുള്ള കര്‍ത്തവ്യവും ഈ കാലഘട്ടത്തിൻ മനസ്സിലാക്കുന്നു.
(4) ഗൃഹസ്ഥാശ്രമം
കളത്രപുത്രാദികളോടൊപ്പം ഒരു ഗൃഹനാഥന്റെയും
അതോടോപ്പം തന്നെ ഒരു അച്ഛന്റെ കർത്തവ്യവും ഈ കാലഘട്ടനി ര്‍വഹിക്കാന്‍ ബാധ്യസ്ഥനാകുന്നു.
അതോടോപ്പം തന്നെ ഒരു അച്ഛന്റെ കർത്തവ്യവും ഈ കാലഘട്ടനി ര്‍വഹിക്കാന്‍ ബാധ്യസ്ഥനാകുന്നു.
(5) ഈശ്വരസാക്ഷാത്ക്കാരം തിരിച്ചറിയാനുള്ള മാര്‍ഗ്ഗം
അതാണ് ഭക്തിമാര്‍ഗ്ഗം. അതായത് എവിടെ നിന്ന് തുടങ്ങിയോ അവിടെ എത്തിച്ചേരാനുള്ള തിടുക്കം (a vicious circle).. എന്ന് വച്ചാല്‍ കടലില്‍ നിന്നും ജലം നീരാവിയായിട്ട് മേഘങ്ങളായി രൂപാന്തരപ്പെട്ട് മഴയായി ഭൂമിയില്‍ പതിച്ചു നദികളില്‍ കൂടിയൊഴുകി സമുദ്രത്തിലേക്ക് ചേരാന്‍ കാട്ടുന്ന പ്രക്രിയയെപ്പോലെയാണ് എന്ന് സാരം.
(6) മുക്തി.
മരണം സംഭവിക്കുന്നതോടെ മുക്തി ലഭിക്കുന്നു. ജീവാത്മാവ് താത്കാലിക ശരീരം ഉപേക്ഷിച്ചു പരമാത്മചൈതന്യത്തില്‍ അഭയം പ്രാപിക്കുന്നു. അതുകൊണ്ടാണ് *ശവശരീരത്തെ ആദ്യം ഭൂമിയിൽ മലര്‍ത്തിക്കിടത്തുന്നതും, ജലം' കൊണ്ട് ശുദ്ധി ചെയ്യുന്നതും, അഗ്നി'യില്‍ ദഹിപ്പിക്കുന്നതും, വായു'വില്‍ പുകയായിട്ട് മുകളിലോട്ടു പൊങ്ങുന്നതും, അത് ആകാശ'ത്തേക്ക് പറന്നുയരുന്നതും.
ഈ ആറു പടികളും കടന്നാല്‍ മാത്രമെ മനുഷ്യ ജന്‍മ്മത്തിനു സാഫല്യമുണ്ടാകുകയുള്ളൂ.
മുണ്ഢകൊപനിഷത്തില്‍ പറയുന്നത് ജീവാത്മാവ് പരംധാമില്‍ ലയിക്കുന്നുവെന്നാണ് ആപരംധാമാണ് *പരമാത്മാവ്*
കുണ്ഢലിനിയോഗത്തില്‍ സൂചിപ്പിക്കുന്നത് മനുഷ്യന്റെ നട്ടെല്ലില്‍ ആറു പൂരകങ്ങള്‍ ഉണ്ടന്നാണ്. അവയെ ഉണര്‍ത്തുമ്പോള്‍ ആത്മബോധം ഉണ്ടാകുകയും ഉണര്‍വ് സഹസ്രാരപത്മത്തിലെത്തുകയും അതോടെ ജീവന്മുക്തി ലഭിക്കുകയും ചെയ്യുന്നുവെന്നാണ്.
അതു കൊണ്ടാണ്
പടിയാറുംകടന്നവിടെചെല്ലുമ്പോള് ശിവനെ കാണാം ശിവ ശംഭോ!"*
*എന്ന് വിശേഷിപ്പിക്കുന്നത്.

ശബരിമലയിലെ പതിനെട്ടാം പടിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. 6 X 3 =18. ആറു പൂരകങ്ങളെ മൂന്നു ശക്തികള്‍ ( ഇശ്ചാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി) കൊണ്ട് വശം വദയാക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് *"തത്ത്വമസി"യിലോട്ടാണ്.(ഞാന്‍ നീയും നീ ഞാനുമാണ് ). അതായത് അയ്യപ്പന് നിന്റകത്തും സ്വാമി (ഭക്തന് ) എന്റകത്തും എന്നാണു അര്‍ത്ഥം.
No comments:
Post a Comment