പൂര്വഭാവിത്വേ ദ്വായോരേകതരസ്യ ഹാനേന്യതര യോഗ -40 ചേതനവും അചേതനവും ആയ പുരുഷനും പ്രകൃതിയും നിത്യമാണ്. ഇവയിൽ ഒന്നിനെ ഉപാദാന കാരണം ആകാൻ കഴിയുകയുള്ളു. പുരുഷൻ അപരിണാമിയാണ്. പുരുഷൻ ഒന്നിന്റെയും കാരണം ആകുന്നില്ല. മാത്രമല്ല അചേതന പദാര്ഥത്തിനെ പരിണാമം ഉണ്ടാകൂ. പ്രകൃതി അചേതനവും പരിണാമിയും ആണ്. സ്ഥൂല ഭൂതങ്ങൾ തന്മാത്രയിലും തന്മാത്ര അഹങ്കാരത്തിലും അഹങ്കാരം ബുദ്ധിയിലും ബുദ്ധി പ്രകൃതിയിലും ലയിക്കുന്നു. പ്രകൃതിക്ക് ലയിക്കാൻ മറ്റൊന്നില്ല. അതിനാൽ പ്രകൃതി ആണ് ഉപാദാന കാരണം. പുരുഷൻ അല്ല
No comments:
Post a Comment