Saturday, August 03, 2019

ശ്രീമദ് ഭാഗവതം 231* 

കല്പിതൈ: സ്തേയയോഗൈ:. 
മർക്കാൻ ഭോക്ഷ്യൻ വിഭജതി 
സ ചേന്നാത്തി ഭാണ്ഡം ഭി നത്തി.

കുരങ്ങന്മാർക്കൊക്കെ ഇടയ്ക്കിടയ്ക്ക് കുറച്ച് വെണ്ണ കൊടുക്കും. സ്തേയയോഗമായ 'വസ്തു' അവിടെ ഇരിക്കും. ഭഗവാൻ വന്ന് അതിനെ എടുത്ത് കൊണ്ട് പോകും. 

ഇടയ്ക്ക് കുരങ്ങന്മാരുണ്ട്. കുരങ്ങന്മാർക്കും ഇത്തിരി ഇത്തിരി വെണ്ണ കൊടുക്കും. കുട്ടിക്കുരങ്ങ് തള്ളക്കുരങ്ങിന്റെ വയറ്റിൽ പിടിച്ച് വിടാതെ നില്ക്കും. അമ്മ ഇടയ്ക്ക് ഇടയ്ക്ക് ആ കുട്ടിക്കുരങ്ങിന് ഇത്തിരി പാല് കൊടുക്കണ പോലെ, ഭഗവാനെ പിടിച്ച് ഇത്ര ജപം ചെയ്യണം, ഇത്ര പ്രാണായാമം ചെയ്യണം, ഇത്ര നമസ്ക്കാരം ചെയ്യണം എന്ന് നിഷ്ഠയോടെ ആരംഭസാധനയിൽ ഇരിക്കുന്നവരാണ് കുരങ്ങന്മാര്. 

മർക്കടകിഷോരന്യായം! 

അപ്പോ കുരങ്ങന്മാർക്കും ഭഗവാൻ ഇടയ്ക്ക്  ഇത്തിരി വെണ്ണ കൊടുക്കും. എന്ന് വെച്ചാൽ, മർക്കടകിഷോരന്യായത്തിൽ അല്പാല്പം സാധന ചെയ്യുന്നവർക്കും ഭഗവാൻ അപ്പപ്പോ ഇത്തിരി ഭക്തി അനുഭവം, ആനന്ദം ഒക്കെ  കൊടുത്തു കൊണ്ടിരിക്കും. 

മർക്കാൻ ഭോക്ഷ്യൻ വിഭജതി സ ചേന്നാത്തി ഭാണ്ഡം ഭി നത്തി.

ഒരു ഗോപിക പറഞ്ഞു.എന്റെ വീട്ടിൽ വെണ്ണ തിന്നാൻ വന്നു ഇവൻ. വെണ്ണക്കുടം ചോട്ടിലിട്ടു പൊട്ടിച്ചു. 
എന്തടാ പൊട്ടിച്ചത്. നാറുന്നു വെണ്ണ🥴

ഭാണ്ഡം ഭിനത്തി.
ദ്രവ്യാലാഭേ 
നമുക്ക് ഓരോരോ മനുഷ്യശരീരം തന്ന്, സത്സംഗം തന്ന്, ഭാഗവതം തന്ന് ഭഗവാൻ നമ്മളെ പറഞ്ഞയച്ചിരിക്കുമ്പോൾ ഭഗവാന് ഒരു ഉദ്ദേശം ണ്ട്. നമ്മൾ ഓരോരുത്തരും പാരമാർത്ഥികമായ അനുഭൂതിയാകുന്ന ദ്രവ്യത്തിനെ നേടി എടുക്കണം.  വന്ന ജോലി മറന്ന് ഈ ലോകത്ത്  മറ്റു വ്യവഹാരങ്ങൾ ചെയ്തു കൊണ്ട് ഇരുന്നാൽ,
 
ഗൃഹകുപിതോയാ ഇതി ഉപക്രോശ്യ തോകാൻ

ഒരു വീട്ടില് വെണ്ണ കക്കാൻ പോയി കണ്ണൻ. തൊട്ടിലിലൊരു കുട്ടിയെ ഇട്ടിരിക്കണു. വെണ്ണ കിട്ടിയില്യ ആ വീട്ടിൽ നിന്ന്. കോപം വന്നിട്ട് തൊട്ടിലിൽ കിടക്കുന്ന കുട്ടിയെ നുള്ളി വിട്ടു അത്രേ. അത് ഉറക്കെ നിലവിളിച്ചു. ഇത് ഇത്തിരി ക്രൂരമായിട്ട് തോന്നാം നമുക്ക്. ഇതിന്റെ മറ്റൊരു വശം നോക്കിയാൽ,
 
ദ്രവ്യാലാഭേ സ ഗൃഹകുപിത:
ഭക്തിക്ക് അവസരം തന്ന് ഭക്തിക്ക് പ്രയോജനപ്പെടാതെ  ഗൃഹസ്ഥാശ്രമത്തിൽ ആസക്തനാവുകയാണെങ്കിൽ ഗൃഹത്തിനോട് തന്നെ ഭഗവാൻ കോപിച്ച് കുട്ടികളേയും മക്കളേയും ഒക്കെ നുള്ളി വിടുമെന്നാണ്.

ഏതേതിൽ നമുക്ക് ആസക്തി ഇരിക്കുന്നുവോ അതാത് വസ്തുക്കളെ കൊണ്ട്  അല്പാല്പം നമുക്ക് വേദന ണ്ടാക്കും. അപ്പോ ജീവന് വൈരാഗ്യം വന്ന് വീണ്ടും ഭഗവാന്റടുത്ത് അഭിമുഖമായി തിരിയാനൊരു സന്ദർഭം  ഭഗവാൻ തന്നെ  ഉണ്ടാക്കും.  
ശ്രീനൊച്ചൂർജി 
 *തുടരും. ..*
ഹരേ വാസുദേവാ!🙏
Lakshmi prasad 

No comments: