ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 150
നാരദൻ വിചാരിച്ചു ചെറുപ്പക്കാരെ പിടിക്കണം അതാണ് നമുക്ക് ഇടക്കാലത്ത് നമ്മുടെ സ്പിരിച്ചുൽ ഫീൽഡിലുണ്ടായ മറ്റൊരു തെറ്റിദ്ധാരണ. ചെറുപ്പക്കാർക്ക് മനസ്സിലാവും എന്നൊരു ധാരണ. യംഗ സ്റ്റേഴ് അവരെ പിടിച്ചാൽ നടക്കും അങ്ങനെ നാരദമഹർഷി കൊറെ ആളുകളെ പിടിച്ചു. അവര് കേൾക്കുണൂ വലിയ വലിയ കാര്യങ്ങള് കേട്ടിട്ട് , അവരുടെ അംമ്പീഷൻ സിന് അനുസരിച്ച് അതിനെ ഒക്കെ മാറ്റും. ഗീത പറയുമ്പോൾ കേട്ടോണ്ടേ ഇരിക്കും. ഗീത എങ്ങിനെ നമുക്ക് ബിസിനസ്സിൽ പ്രയോഗിക്കാം? എങ്ങനെ പണം ഉണ്ടാക്കാൻ പ്രയോഗിക്കാം? ഈ വിദ്യയെ എങ്ങിനെ ഇൻഡസ്ട്രി വലുതാക്കാൻ പ്രയോഗിക്കാം? അങ്ങനെ ഒക്കെ ആലോചിക്കുണൂ എന്നല്ലാതെ ആരും സത്യത്തിലേക്ക് പോണില്ല. അപ്പൊ നാരദന് അവരോടും പരാജിതനായി . പിന്നെ നാരദൻ തീരുമാനിച്ചു ഇവരെയും വിടാ. ചെറിയ കുട്ടികളെ പിടിക്കണം കുട്ടികൾ വളരെ ഇന്റെലിജന്റ്റ് ആയിട്ടുള്ള കുട്ടികളെ പിടിച്ചാൽ അവർക്ക് മനസ്സിലാവും എന്ന് തീരുമാനിച്ചിട്ടാണ് ധ്രുവനെ പിടിച്ചത്. അഞ്ചു വയസ്സ് കുട്ടി, ഈ കുട്ടി വീട്ടിൽ നിന്നും തപസ്സിന് എന്ന് ഇറങ്ങി പുറപ്പെട്ടപ്പോൾ നാരദമഹർഷി വന്നു വഴിയില് . കുഞ്ഞേ എവിടേക്കാ പോണത്? ഞാൻ തപസ്സിനു പോവാണ്. എന്തിനാ ഈ പ്രായത്തിൽ തന്നെ തപസ്സോ? എന്നെ ചിറ്റമ്മ അപമാനിച്ചു. അതു കൊണ്ട് എനിക്ക് ആ അപമാനം സഹിക്കാൻ വയ്യ. ഉത്തമ സ്ഥാനം നേടാനായി തപസ്സിനു പോവാണ്. അപ്പോൾ നാരദമഹർഷി പറഞ്ഞു നാഥുനാ പി അപമാനം വാ സമ്മാനം വാ പി പുത്രകാ: ലക്ഷയാമ കുമാരസ്യ: സക്തസ്യ ക്രീഡനാദിഷു: ചെറിയ കുട്ടിയാണ് നീ, കുമാരനാണ് ഈ പ്രായത്തിലെന്താ അപമാനം, സമ്മാനം ഒക്കെ ഇതൊക്കെ മാറ്റി നിർത്തൂ. ആത്മാവിൽ സമ്മാനം അപമാനം എന്നൊന്നും ഇല്ല ഒക്കെ സമം ആയിട്ടു കാണണം. കളിപ്പാട്ടം വച്ച് കളിക്കണ്ട പ്രായത്തിൽ ഈ അപമാനം സമ്മാനം എന്നൊക്കെ പറയുന്നു അല്ലോ ഇതൊക്കെ മാറ്റി നിർത്തി സമദർശിത്വം നേടി ശാന്തി നേടൂ എല്ലാവരെയും ആത്മാവായിട്ടു കാണൂ എന്നു പറഞ്ഞു. ധ്രുവൻ പറഞ്ഞു നാരദരെ അങ്ങു പറയുന്നതൊക്കെ എനിക്കു മനസ്സിലാവുന്നുണ്ട്. പക്ഷേ എനിക്ക് വയ്യ ഞാൻ ക്ഷത്രിയനാണ് എന്റെ ഉള്ളിൽ ഒരാളോട് വെറുപ്പ് വന്നാൽ അത് മാറ്റാൻ പറ്റില്ല. അതു കൊണ്ട് ഞാൻ തപസ്സു ചെയ്ത് ഉത്തമ സ്ഥാനം നേടും. അപ്പൊ നാരദന് വിഷമമായി വാസ്തവത്തില്. ധ്രുവനെയും തൃപ്തി ആയില്ല നാരദമഹർഷി ക്ക്. ശരി എന്തായാലും തപസ്സ് ചെയ്യാൻ ഉദ്ദേശിച്ചൂലോ എന്തായാലും കാമ്യത പസായാലും ഭഗവാനെ കാണുന്നത് നല്ലതാണ് . തീരുമാനിച്ചൂലോ ശരി വാസുദേവമന്ത്രം ഉപദേശിച്ച് വൃന്ദാവനത്തിൽ പോയി തപസ്സുചെയ്യൂ എന്നു പദേശിച്ച് പറഞ്ഞയച്ചു.
( നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment