Tuesday, August 20, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  151
അപ്പൊ നാരദമഹർഷി തീരുമാനിച്ചു ഭൂമിയില് സ്പർശിച്ചാൽ അപകടം പുറത്ത് ഇറങ്ങുന്നതിനു മുൻപ് പിടിക്കണം. ഗർഭത്തിലുള്ളപ്പോൾ തന്നെ പിടിക്കണം. പുറത്തിറങ്ങിയാൽ ശരിയാവില്ല. പുറത്തിറങ്ങിയാൽ അവിദ്യ തുടങ്ങിപ്പോവും. അതു കൊണ്ട് അവിദ്യ തുടങ്ങുന്നതിനു മുൻപ് ഗർഭത്തിലിരിക്കുമ്പോൾ പിടിക്കണം എന്നു തീരുമാനിച്ചു നാരദമഹർഷി . അങ്ങനെയാണ് അതിന്റെ ഫസ്റ്റ് ഫോം. എംബ്രിയോ ഫോമില് പിടിക്കണം. അങ്ങനെ പിടിച്ചു പ്രഹ്ലാദനെ. അതും ഏതു വംശം, അസുരവംശം നല്ല  ബ്രാഹ്മണ വംശത്തില് ഏതോ ധാരാളം തപസ്സു ചെയ്ത വംശം , ഋഷി വംശത്തില്  ഒക്കെ ജനിച്ചു എന്നു വച്ചാൽ പോട്ടെ. ഹിരണ്യകശിപു , വിഷ്ണു ദ്വേഷിയായ ഹിരണ്യകശിപു വിന്റെ ഭാര്യയായ കയാധുവിന്റെ ഗർഭത്തിൽ കിടക്കുന്ന ബീജത്തിനെ പിടിച്ചു. പിടിച്ചു തന്റെ ആശ്രമത്തിൽ ഇരുത്തി നാരദമഹർഷി തന്റെതപസ്സിലൂടെ നേടിയ ജ്ഞാനത്തിനെ തന്റെ ച്ഛിശക്തിയിലൂടെ അങ്കട്  പ്രവഹിപ്പിച്ചു . അതായത് കയധു വിന് ഉപദേശിപ്പിച്ചു. കയാധുവിനോട് പറഞ്ഞു അമ്മാ ശരീരം വേറെ, ആത്മാ വേറെ.'' ജായ തേ അസ്ഥി വർദ്ധ തേ വിപരീണമ തേ അപക്ഷീയതേ വിനശ്യതി " .  ശരീരത്തിന് ആറു വികാരങ്ങളുണ്ട്. ആത്മാ ഇതു കൊണ്ടൊന്നും ബാധിക്കുന്നില്ല. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്ന മൂന്നവസ്ഥകൾ ഈ ജീവനുണ്ട്. ജാഗ്രത്തിൽ ശരീരത്തോടെ ഇരിക്കുന്നു മനസ്സ് പ്രവൃത്തിക്കുണൂ ഞാൻ ഉണ്ട്. സ്വപ്നത്തിൽ ശരീരം ഇല്ല മനസ്സ് മാത്രം പ്രവൃത്തിക്കുണൂ ഞാനുണ്ട്. സുഷുപ്തിയിൽ ശരീരവും ഇല്ല മനസ്സും ഇല്ല പക്ഷേ ഞാനുണ്ട്. അപ്പൊ ഞാൻ ശരീരവും അല്ല മനസ്സും അല്ല ശുദ്ധമായ ബോധസ്വരൂപമായി പരിണാമമില്ലാത്ത സാക്ഷിയാണ്. ഈ സാക്ഷി വിദ്യയെ കയാധുവിനു ഉപദേശിച്ചു. ഇതൊക്കെ ഭാഗവതത്തിൽ നോക്കിക്കൊൾക. എന്റെ വാക്കുകൾ ഒന്നും അല്ല.  " ബുദ്ധേർ ജാഗരണം സ്വപ്ന: സുഷുപ്തിരിതിവൃത്തയ: യേനൈവ അനുഭൂയന്തേ സോദ്ധ്യക്ഷ പുരുഷ സ്മൃത: " ഭാഗവതത്തിലെ ശ്ലോകമാണ്. ജാഗരണം, സ്വപ്നം, സുഷുപ്തി ഇതൊക്കെ ബുദ്ധിക്കാണ് ആത്മാവിനല്ല എന്ന തത്വം ക യാ ധുവിനു പദേശിച്ചു. ക യാ ധു ഉറങ്ങിപ്പോയി. പക്ഷേ ഗർഭത്തിൽ കിടക്കുന്ന ശിശു ഗ്രഹിച്ചിട്ട് ജനിക്കുമ്പോൾ പൂർണ്ണനായിട്ട് ജനിച്ചു. അതു കൊണ്ടാണ് ആ ശിശുവിന് പ്രഹ്ലാദൻ എന്നു പേര്. പ്രകർ ഷേണ ഹ്ലാദമുള്ളവൻ, ആനന്ദമുള്ളവൻ എന്നർത്ഥം. ധ്രുവന്റെ തപസ്സ് കേട്ടാൽ നമ്മൾ പേടിച്ചു പോകും. അഞ്ചുമാസം ആ കുട്ടി കഠിന തപസ്സ് എന്നിട്ടോ ആ തപസ്സ് എന്തിനു വേണ്ടീട്ടാ കാമ്യ തപസ്സാണേ അതു കൊണ്ടാണ് ഇത്രയൊക്കെ വിഷമിക്കേണ്ടി വന്നത് ആ തപസ്സു ചെയ്തിട്ടും ധ്രുവൻ കരയാണ്. ഭഗവാനെ കണ്ടിട്ടു പോകുമ്പോൾ കരഞ്ഞു കൊണ്ടു പോകുന്നു . കഷ്ടം ഞാൻ ഇങ്ങനെ ഒരു വിഡ്ഢി ആയിട്ട്പ്പോയി ലോ ''ഭവഛിദമയാദേഹം ഭവം ഭാഗ്യ വിവർജ്ജി താ" സംസാരത്തിനെ വേരോടെ പറച്ചു കളയുന്ന പ്രഭുവിനെ കണ്ടിട്ട് ഞാൻ  ഒരു സംസാര സുഖത്തിനെയും വാങ്ങിയിട്ടാണല്ലോ തിരിച്ചു പോവുന്നത്. എനിക്ക് പ്രയോജനപ്പെട്ടില്ലല്ലോ. ഇങ്ങനെ കരഞ്ഞു കൊണ്ടുപോവുന്നു. അന്നു തന്നെ നാരദമഹർഷി ഉപദേശിച്ചത് ഞാൻ കേട്ടില്ലല്ലോ എന്നു കരഞ്ഞു  കൊണ്ട് പോയി . അവസാനം മനു വന്നു പദേശിച്ചിട്ടാണ് ധ്രുവന്റെ മനസ്സൊന്ന് ശമിക്കുന്നത്. പക്ഷേ  പ്രഹ്ലാദൻ എവിടെയും ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്തു എന്നോ പട്ടിണി കിടന്നു എന്നോ ഒന്നും കാണില്ല. ഹിരണ്യകശിപുതപസ്സു ചെയ്തു അത് കാമ്യ ത പസ്സ്. പ്രഹ്ലാദന് നിസർഗ്ഗമായ ഭക്തി. ജകത്ത് മുഴുവൻ ഭഗവദ് സ്വരൂപം തന്നെ കൊല്ലാൻ വരുന്ന അച്ഛനോടു പോലും വിരോധം ഇല്ല. ആരോടും വെറുപ്പില്ല.  സദാ സകലതും ബ്രഹ്മമയം പ്രഹ്ലാദന്. പൂർണ്ണനായി ട്ടിരിക്കുണു പ്രഹ്ലാദൻ. പൂർണ്ണത പ്രഹ്ലാദ നിൽവന്നു . ഈ പൂർണ്ണത എവിടുന്നു വന്നു പ്രഹ്ലാദ നിൽ. ജ്ഞാനത്തിൽ നിന്നും വന്നു. ശ്രദ്ധ ആത്മാവിൽ പതിഞ്ഞതുകൊണ്ട് അകത്തു മുഴുവൻ ആത്മസ്വരൂപം. ശ്രദ്ധ ശരീരത്തിൽ പതിഞ്ഞാൽ ജഗത്തു മുഴുവൻ ജഡം. ശ്രദ്ധ മുഴുവൻ മനസ്സിൽ പതിഞ്ഞാൽ ജഗത്തു മുഴുവൻ ചിത്തമയം, മനോമയം . ശ്രദ്ധ ബോധത്തിൽ പതിഞ്ഞാൽ പ്രജ്ഞയിൽ പതിഞ്ഞാൽ ജഗത്തു മുഴുവൻ ബോധ മയം, ചൈതന്യ മയം . ചൈതന്യ മയമായിട്ട് പ്രഹ്ലാദൻ കണ്ടു. നാരദമഹർഷി അങ്ങിനെയാണ് പ്രഹ്ലാദനെ പിടിച്ചെടുത്തത് .
(നൊച്ചൂർ ജി )
Sunil Namboodiri 

No comments: