Wednesday, August 21, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *പ്രഥമസ്കന്ധം*
             *ഒമ്പതാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

         *_അനന്തരം ഭഗവാൻ പാണ്ഡവന്മാരേയും കൂട്ടി ഭീഷ്മ സമീപത്തേക്ക് എഴുന്നള്ളി. വ്യാസാദി മഹർഷിമാരെല്ലാം അവിടുത്തെ അനുഗമിച്ചു. പാണ്ഡവന്മാരും ഭഗവാനും ആ മഹാത്മാവിനെ പ്രണമിച്ചു. ഭീഷ്മ പിതാമഹനാകട്ടെ ,എല്ലാവരേയും യഥോചിതം പൂജിച്ചു. തന്റെ ഹൃദയത്തിൽ നിരന്തരം കളിയാടിക്കൊണ്ടിരുന്ന കരുണാമൂർത്തിയായ ഭഗവാനെ മനസ്സുകൊണ്ട് പ്രത്യേകിച്ചും പൂജിച്ചു. തന്നെ വന്ദിക്കുന്ന ധർമ്മപുത്രാദികളെ പ്രേമപൂർവ്വം ആശീർവദിച്ച് ആ മഹാത്മാവു പറഞ്ഞു. ഹേ പാണ്ഡുപുത്രന്മാരേ ! നിരന്തരം ധർമ്മത്തേയും ഭഗവാനേയും ആശ്രയിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾ ഒരിക്കലും ഇങ്ങനെക്ലേശിക്കുവാൻ അർഹമാരല്ല. പക്ഷേ ഭഗവാന്റെ സങ്കല്പം ആർക്കും അറിഞ്ഞു കൂടാ. അവിടുന്ന് യോഗമായ കൊണ്ട് ലോകത്തെ മുഴുവൻ മോഹിപ്പിക്കുന്നു. അവിടുന്നു നിങ്ങൾക്ക് പരമ സുഹൃത്തായും ദൂതനായും സൂതനായും എല്ലാം വർത്തിക്കുന്നു.എന്നാൽ അനുനിമിഷം നിങ്ങൾക്ക് ആപത്തും വരുന്നു. എന്താണ് ഇതിന്റെ രഹസ്യം ? ആർക്കും അറിഞ്ഞുകൂടാ,അവിടുത്തെ ലീല എന്നല്ലാതെ എന്തു പറയാൻ ; സർവ്വസ്വരൂപനായ അവിടേക്ക് ശത്രു എവിടെ ? മിത്രമെവിടെ ? എങ്കിലും അവിടുന്ന് ഭക്ത ദാസനാണ്. നോക്കൂ, മൂർച്ചയുള്ള അസ്ത്രങ്ങളെക്കൊണ്ടു ഞാൻ അവിടുത്തെ ശ്രീമൂർത്തിയെല്ലാം മുറിച്ചു. എന്നിട്ടും യോഗിദ്ധ്യേയനായ ആ കാരുണ്യമൂർത്തി എനിക്ക് അവസാന ദർശനം തരുവാനായി ഇതാ ഇങ്ങോട്ട് എഴുന്നള്ളിയിരിക്കുന്നു. ഹാ എന്തൊരു കരുണാതിശയം! '' അനന്തരം ധർമ്മപുത്രാദികളെ ആശ്വസിപ്പിക്കുവാൻ രാജധർമ്മം , സ്ത്രീധർമ്മം , മോക്ഷധർമ്മം ,ഭഗവദ്ധർമ്മം ,എന്നു വേണ്ടാ എല്ലാ ധർമ്മങ്ങളുടെയും രഹസ്യവും വ്യക്തമാക്കി. നീലമേഘ ശ്യാമളനും പീതാംബരാലം കൃതനുമായി തന്റെ മുന്നിൽ സന്നിധാനം ചെയ്തു കരുണാമൃതം പൊഴിക്കുന്ന ഗോപികാരമണനിൽത്തന്നെ അസംഗമായ തന്റെ മനസ്സിനെ ആഭക്തവര്യൻ ഏകാഗ്രമാക്കി. ദൃഷ്ടികൾ ആ പുണ്യ പൂരത്തിൽതന്നെ ഉറപ്പിച്ചു. ഭഗവാന്റ അമൃതവർഷികളായ ശ്രീകടാക്ഷങ്ങളാൽ അനുനിമിഷം വർദ്ധിച്ചു വരുന്ന ആനന്ദസാഗരകല്ലോലങ്ങളിൽ നിമഗ്നനായി ആ മഹാഭാഗവവതൻ തന്റെ ഇഷ്ടമൂർത്തിയായ ഭഗവാനെ സ്തുതിച്ച് ആ കരുണാർണ്ണവനിൽതന്നെ ത്രിവിധ ക ര ണങ്ങളേയും ലയിപ്പിച്ചു വിദേഹകൈവല്യം പ്രാപിച്ചു.ആ പുണ്യസ്ഥലത്തേക്ക് ദേവാദികൾ പുഷ്പവൃഷ്ടി ചെയ്തു. ഈ മഹാഭാഗ്യമറിഞ്ഞ് എല്ലാവരും വിസ്മയ സ്തബ്ധരായി._*

                  *തുടരും,,,,,,✍*

_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: