ചിങ്ങം മാസം ഒന്ന്*
*ചിങ്ങമാസം കൃഷ്ണഭജനത്തിന്* ♦
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜
*കര്‍ക്കിടകത്തിന്റെ കരിപ്പാടുകള്‍ മഷിതണ്ടുകൊണ്ട് മായിച്ചുകളഞ്ഞു, ചിണുങ്ങി ചിണുങ്ങി ഉദിക്കുന്ന ചിങ്ങ വെയിലിന്റെ തിളക്കവുമായി മറ്റൊരു പുതുവത്സരം, അതെ നാളെ ചിങ്ങം ഒന്ന് ..മനസ്സില്‍ നന്മയുടെ ഒരു നൂറു വസന്തം വിരിയിച്ചുകൊണ്ടു മറ്റൊരു ഓണക്കാലം ഇതാ പടി വാതില്ക്കല്*....
*കര്‍ക്കിടകമാസം രാമായണ പാരായണത്തിന് ഉള്ളതാണെങ്കില്‍ ചിങ്ങമാസം മഹാവിഷ്ണു ഭജനത്തിനുള്ളതാണ്. ദ്വാപരയുഗത്തിലെ ദേവരൂപമായ ശ്രീകൃഷ്ണന്റെ ജന്മം കൊണ്ട് പുണ്യമാക്കപ്പെട്ട മാസമാണ് ചിങ്ങം.രാമായണമാസം ആചരിക്കുന്നത് പോലെ ചിങ്ങം കൃഷ്ണഭജനത്തിനായി വിനിയോഗിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തില്‍ അഷ്ടമിതിഥിയുംരോഹിണി നക്ഷത്രവും ചേരുന്ന അര്‍ദ്ധരാത്രിയിലാണ് കൃഷ്ണന് പിറന്നത്*
*ചിങ്ങത്തില് ജന്മാഷ്ടമിദിവസം വ്രതം എടുത്താല്‍ ഏഴ് ജന്മത്തേക്കുള്ള മോക്ഷമാണ് ഫലം. അഷ്ടമിരോഹിണി വൃതത്തിനും ഒട്ടേറെ ഫലങ്ങള്‍ കല്പിച്ചിട്ടുണ്ട്. ദേവ കഥകള്‍ വര്‍ണ്ണിച്ചും കൃഷ്ണപ്രീതിക്കായി വഴിപാടുകള്‍ നടത്തിയുമാണ് അഷ്ടമിരോഹിണി ആചരിക്കുന്നത്*.
*ഭാഗവതം ദശമസ്ക്ന്ദത്തെ ആധാരമാക്കി ചെറുശേരി രചിച്ച കൃഷ്ണഗാഥ ചിങ്ങമാസത്തില്‍ പാരായണം ചെയ്യപ്പെടുന്നത് വിശിഷ്ടമാണ്*.
*സല്പുത്രജനനത്തിന് കൃഷ്ണോല്പത്തിയും സന്താനസൗഖ്യത്തിന് പൂതാനമോഷവും നാഗപ്രീതിക്ക് കാളിയമര്‍ദ്ദനവും ഗുരുപ്രീതിക്ക് ഗുരുദക്ഷിണയും ശത്രുനാശത്തിന് ബാണയുദ്ധവും മംഗല്യപ്രാപ്തിക്ക് രുക്മിണിസ്വയം വരവും പാരായണം ചെയ്യുന്നത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു*.
*ചിങ്ങം ഒന്നിന് തുടങ്ങി ആ മാസത്തില്‍ തന്നെ അവസാനിപ്പിക്കുന്ന തരത്തിലാണ് പാരായണം ക്രമീകരിക്കുന്നത്. ഭാഗവതം,നാരായണീയം, കൃഷ്ണഗാഥ, ശ്രീകൃഷ്ണചരിതം എന്നീ ഗ്രന്ഥങ്ങളും ഈ മാസം വായിക്കുന്നു*.
*കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ് കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ് കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർത്താണ്ഡ വർമ്മയാണ് കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ് ഉള്ളത്*.
*കൊല്ലവും വർഷവും ഒരേ അർത്ഥമുള്ള വാക്കുകളാണു് എന്നു തോന്നാമെങ്കിലും കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണു് കൊല്ലവർഷം ഉണ്ടായിരിക്കുന്നതു്*. *കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കാണു് കൊല്ലവർഷം ആരംഭിച്ചതെന്നാണു് ചില പണ്ഡിതന്മാരുടെ അഭിപ്രായം*.
*എന്നാൽ രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ് കൊല്ലവർഷം തുടങ്ങിയതെന്ന് മറ്റുചിലർ വാദിക്കുന്നു*.
*മറ്റൊരു വാദം അനുസരിച്ച് തുറമുഖ പട്ടണമായിരുന്ന കൊല്ലത്ത് ഒരു ശിവക്ഷേത്രം പുതിയതായി സ്ഥാപിച്ചതിന്റെ അനുബന്ധിച്ചാണ് കൊല്ല വർഷം ആരംഭിച്ചത്*. *എന്നാൽ ഇതിന്റെ തുടക്കം വളരെ തദ്ദേശീയവും മതപരവുമായിരുന്നതിനാൽ മറ്റു രാജ്യക്കാർക്ക് കൊല്ലവർഷം ആദ്യകാലങ്ങളിൽ സ്വീകാര്യമായിരുന്നില്ലെന്നും, പക്ഷെ കൊല്ലം വളരെ പ്രധാന്യമുള്ളൊരു തുറമുഖമായി ഉയർന്നു വന്നതിനെ തുടർന്ന് മറ്റു രാജ്യക്കാരും കൊല്ല വർഷം സ്വീകരിക്കേണ്ടതായി വന്നു എന്നുമാണ്*.
*എന്നാൽ മറ്റു ചിലരുടെ അഭിപ്രായത്തിൽ ചേരമാൻ പെരുമാളാണ് മാവേലിക്കരയ്ക്കടുത്തുള്ള കണ്ടിയൂർ എന്ന സ്ഥലത്ത് ശിവക്ഷേത്രം നിർമ്മിച്ചതെന്നാണ്*.
*ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത് രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ഇതു്. തുടക്കകാലത്ത് മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത് ചിങ്ങമാസത്തിലാണ്*.
*കാരിക്കോട്ടമ്മ*
No comments:
Post a Comment