ഇന്ദ്രൻ,
ഇന്ദ്രകോശം,
ഇന്ദ്രിയം,
ഇന്ദ്രിയജയം,...
ഇന്ദ്രകോശം,
ഇന്ദ്രിയം,
ഇന്ദ്രിയജയം,...
എഴുതിവരുന്ന അർത്ഥശസ്ത്രനിഘണ്ഡുവിലെ ഇകാരാന്ത പദങ്ങളിൽ
ഇന്ദ്രകോശം എന്ന പദത്തിന്റെ അർത്ഥമെഴുതാൻ ലേശം ബുദ്ധിമുട്ടേണ്ടിവന്നു. സംഗതി ഈ പദത്തിനു ഇന്ദ്രനും കോശവുമായി ഒരു ബന്ധവുമില്ല. ടെക്സ്റ്റിൽ നോക്കിയപ്പൊ കൊത്തളത്തിനും (Box ) പ്രതോളിയ്ക്കും ( corridor- house ) ഇടയിലുള്ള മുറി എന്നാണു കണ്ടത്. ബേക്കലിലും പാലക്കാടും പോയി നോക്കാൻ തത്കാലം പാങ്ങില്ലാത്തതുകൊണ്ട് ഗൂഗിളാന്റിയോട് ചോദിയ്ക്കാൻ തീരുമാനിച്ചു. ആന്റി നന്നായി സഹായിച്ചു.മാപ്പും സ്കെച്ചും ബ്ലൂ പ്രിന്റും എല്ലാം തന്നു. 😍

അവശേഷിച്ച സംശയം 'സമരാങ്കണ സൂത്രധാരവും ' ( ഭോജദേവൻ ) തീർത്തുതന്നു.
കൊത്തളത്തിനും പ്രതോളിയ്ക്കുമിടയിൽ പണിയുന്ന ;പുറമേ നിന്ന് നോക്കിയാൽ കാണാൻ സാധിയ്ക്കാത്തതും ,അതേ സമയം അകത്തുനിന്നും കാണാൻ പറ്റുന്നതും, അടച്ചുതുറക്കാൻ പറ്റുന്നതുമായ ഒളിയിടമാണു ഇന്ദ്രകോശം. രണ്ടു പടയാളികൾക്ക് ഇവിടെ നിന്ന് പുറത്തേയ്ക്ക് അമ്പയച്ച് യുദ്ധം ചെയ്യാം. ഇങ്ങനെ 12 ഇന്ദ്രകോശങ്ങളെങ്കിലും ഒരു കോട്ടയിൽ വേണമെന്ന് ചാണക്യൻ വ്യവസ്ഥ ചെയ്യുന്നുണ്ട്.!! (ദുർഗ്ഗവിധാനം )
ചുരുക്കിപ്പറഞ്ഞാൽ അർത്ഥശാസ്ത്രം കേവലമൊരു ധനതത്വശാസ്ത്ര ഗ്രന്ഥമല്ല എന്ന് ഇന്നത്തോടെ നന്നായി മനസ്സിലായി. അതിന്റെ അധ്യയനം വിചാരിയ്ക്കുന്നതുപോലെ എളുപ്പമല്ല എന്നും മനസ്സിലായി. 👏
ചിത്രത്തിൽ (ചിത്രം 3)ചുവന്ന അമ്പടയാളം കൊണ്ട് രേഖപ്പെടുത്തിയ ഭാഗമാണു ഇന്ദ്രകോശം. ( ഗ്വാളിയോർ കോട്ടയുടെ കിഴക്കുവശത്തിന്റെ ചിത്രം- ഗൂഗിൾ )
sudheesh namboodiri
No comments:
Post a Comment