Tuesday, July 09, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  121
രാമതീർത്ഥ സ്വാമികൾ അമേരിക്കൻ പ്രസിഡന്റ് റൂസ് വെൽറ്റിനോടു പറഞ്ഞു . റൂസ് വെൽറ്റും രാമതീർത്ഥനും കണ്ടുമുട്ടിയപ്പോൾ രാമതീർത്ഥൻ പറഞ്ഞു തന്നെക്കുറിച്ചു പറയുമ്പോൾ, അല്ലെങ്കിൽ സാധാരണ അദ്ദേഹം ഞാൻ എന്നു പറയില്ല രാമ ,രാമ എന്നെ പറയു ള്ളൂ തന്നെക്കുറിച്ച് . അമേരിക്കൻ പ്രസിഡന്റ് റൂസ് വെൽറ്റിനോട് സംസാരിക്കുമ്പോൾ തന്നെക്കുറിച്ച് എമ്പറർ രാമ എന്നു പറയുമത്രെ. അദ്ദേഹത്തിന്റെ മുന്നിൽ വച്ച് . റൂസ് വെൽറ്റ് ചോദിച്ചു അങ്ങ് ഒരു രാജ്യവും ഭരിക്കിണില്ലല്ലോ പിന്നെ എന്തിനാ വെറുതെ എമ്പറർ രാമ, എമ്പറർ രാമ . എന്തിനാ ഈ ചക്രവർത്തി എന്ന് സ്വയം വിശേഷിപ്പിക്കുന്നത് എന്നു ചോദിച്ചു. അപ്പൊ രാമതീർത്ഥൻ പറഞ്ഞു എനിക്ക് ഒരു രാജ്യവും ഭരിക്കാൻ ഇല്ലാത്തതു കൊണ്ട് ഞാൻ ആരെയും ഭരിക്കാത്തതു കൊണ്ട് ഞാൻ സ്വതന്ത്രനാണ്.അ തുകൊണ്ട് പ്രപഞ്ചം മുഴുവൻ എന്റെ സാമ്രാജ്യമാണ്. സൂര്യചന്ദ്രാദി നക്ഷത്രങ്ങൾ ഒക്കെ എന്റെ മുമ്പില് നർത്തനം ചെയ്യുന്നവരാണ്. അവർക്കൊക്കെ ഞാൻ ചക്രവർത്തിയാണ്. എനിക്ക് യാതൊരു ആഗ്രഹവും ഇല്ലാത്തതു കൊണ്ട് ഞാൻ സ്വതന്ത്രനും പ്രപഞ്ചത്തിന്റെ ചക്രവർത്തിയും ആണ്. അങ്ങാവട്ടെ 5 വർഷത്തിൽ ഇതു പോകുമല്ലോ എന്ന പേടി ഉണ്ട്. ഇപ്പൊഴും അനേകം വിഷയങ്ങളെ ആശ്രയിച്ചു കൊണ്ടിരിക്കുന്നു.you are possessed by your possessions  എന്നാണ്. അങ്ങയുടെ പരിഗ്രഹം അങ്ങയെ പിടിച്ചിരിക്കുകയാണ്.  ചിലരൊക്കെ രാവിലെ  നായി നെ പിടിച്ചിട്ട് റോട്ടിലൂടെ നടക്കും കണ്ടിട്ടുണ്ടോ? അവരു വിചാരിച്ചിരിക്കുന്നൂ അവര് നായി നെ പിടിച്ചിരിക്കുന്നു എന്ന്. വാസ്തവത്തിൽ അവര് നായി നെ അല്ല പിടിച്ചിരിക്കുന്നത് നായ്   ആണ് അവരെയാണ് പിടിച്ചിരിക്കുന്നത്. എന്താ അറിയുമോ നായ് സ്വതന്ത്രമാണ്. അതിന് ഇവരുടെ കൂടെ പോണം എന്നൊന്നും ഇല്ല. വിട്ടാൽ അത് അതിന്റെ പാട്ടിന് പോവും. പക്ഷേ ഇവർക്ക് വിടാൻ പറ്റുമോ? ഇവര് വിട്ടാൽ അതിനു പിറകെ ഓടേണ്ടി വരും. എന്താ എന്ന് വച്ചാൽ നായക്ക് യാതൊരു ആഗ്രഹവും ഇല്ലാത്തത് കൊണ്ട് അത് സ്വതന്ത്രമാണ്. പിടി വിട്ടാൽ അത് പോകും. പക്ഷേ ഇവർക്ക് വിടാൻ പറ്റില്ല. വാസ്തവത്തിൽ നായയാണോ അവരെ പിടിച്ചിരിക്കുന്നത് അവരാണോ നായയെ പിടിച്ചിരിക്കുന്നത് . നായയാണ് അവരെ പിടിച്ചിരിക്കുന്നത് അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ പറ്റില്ല ഇതിനെ വിട്ടിട്ട്. അതു കൊണ്ട് പരിഗ്ര ഹോഹി ദുഃഖായ. അപ്പൊ അലക്സാണ്ടറോടു പറഞ്ഞുവത്രെ ഈ യോഗി അങ്ങ് രാജ്യം പിടിച്ചടക്കാൻ ശ്രമിക്കുന്നു- ഇതു കൊണ്ട് അങ്ങ് സ്വയം അടിമയായിത്തീരും. അങ്ങ് പിടിച്ചടക്കിയ ഒരു സ്ഥലവും അങ്ങയുടെ കൈയ്യിൽ നിൽക്കില്ല ഒക്കെ വിട്ടുപോവും. എന്നു പറഞ്ഞുവത്രേ അതേ പോലെ തന്നെ ഇന്ത്യയിൽ നിന്നും പോകുംമ്പോഴെക്കും അദ്ദേഹത്തിനു  വാർത്ത എത്തി അദ്ദേഹം പിടിച്ചടക്കി എന്നു ധരിച്ചിരുന്ന പല സ്ഥലങ്ങളും സ്വതന്ത്രമായിക്കഴിഞ്ഞു. അവരൊക്കെ വീണ്ടും സ്വാതന്ത്ര്യം നേടിക്കഴിഞ്ഞു. അദ്ദേഹം നേടിയതൊക്കെ വെറുതെയാണ്. കുറെ ക്ഷീണിച്ചു . ശരീരം തളർന്നു. തന്റെ കൂട്ടത്തിലുള്ള ആളുകൾ ഒക്കെ തന്നെ ഇദ്ദേഹത്തെ കൊല്ലാൻ എന്താ വഴി എന്നു ചിന്തിച്ചു തുടങ്ങി.ഒക്കെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു തുടങ്ങി. വിഷമിച്ചു. തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കി. കുറെ അറിവോടു കൂടിയാണ് ഇവിടുന്നു തിരിച്ചു പോയത്. ഈ യോഗിയെ കണ്ട ശേഷം ആണത്രേ തിരിച്ചു പോയത്. അതോടെ യുദ്ധം മതിയാക്കി ലോകം പിടിച്ചടക്കൽ ഒക്കെ നിർത്തിയിട്ടു പോയി. മരിക്കുമ്പോൾ ശവം കൊണ്ടു പോകുമ്പോൾ എന്റെ കൈ പുറത്തേക്ക് വിരിച്ചു വച്ചിട്ട് കൊണ്ടു പോണം എന്നു പറഞ്ഞുവത്രെ. എല്ലാവരും കാണട്ടെ ലോകം പിടിച്ചടക്കാൻ പോയ ഞാൻ എന്തായി എന്നത്.ഈ യോഗി പറഞ്ഞു അലക്സാണ്ടറോട് എന്നെ ഛേദിക്കാൻ അങ്ങേക്ക് കഴിയില്ല. എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. ഞാൻ ആത്മാവാണ്. ഈ ഉറപ്പുണ്ടെങ്കിൽ അവർക്ക് എന്ത് ധൈര്യം വരും.
( നൊച്ചൂർ ജി )
Sunil Namboodiri 

No comments: