ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 133
അവ്യക്തദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത ! അവ്യക്ത നിധനാന്യേവ തത്ര കാ പരിദേവനാ?
ഇന്നലെ മുഴുവൻ ഭഗവാൻ നൈവം ശോചി തു മർഹസി, തത്ര കാ പരി ദേവനാ , ന ത്വം ശോചിതു മർഹസി ഇങ്ങനെ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടി രിന്നിരിക്കുന്നു . ഗീതയുടെ സന്ദേശങ്ങളിൽ മുഖ്യമായ ഒരു സന്ദേശമാണ് "ശോചിതും ന അർഹസി " ദു:ഖിക്കാൻ തനിക്ക് അർഹതയില്ല . എല്ലാവിധത്തിലും ആനന്ദസ്വരൂപമായിരുന്നിട്ട് എന്തിനു ദു:ഖിക്കണം.സർവ്വേശ്വരൻ പരിപൂർണ്ണമായി എല്ലാം തന്നിട്ട് എന്തിനു ദു:ഖിക്കണം എന്നാണ്. " നൈവം ശോചി തുമർഹസി"
ജനനീ പൃഥ്വീ കാമദുഖാസ്തേ ജനകോ ദേവ സകലദയാലോ മൈത്രീം ഭജത അഖില ഹൃദ് ഛേത്രീം ശ്രേയോ ഭൂയാത് സകല ജനാനാം. കാഞ്ചി പരമാചാര്യർ എം എസ് സുബ ലക്ഷ്മി യുനൈറ്റഡ് നാഷൻസില് പാടാനായിട്ട് പോകുമ്പോൾ പരമാചാര്യരെ കണ്ടിട്ട് അവിടെ പാടാനായിട്ട് എന്തെങ്കിലും പാട്ട് എഴുതിത്തരണം എന്നു പറഞ്ഞു. രണ്ടാം ലോകമഹായുദ്ധം ഒക്കെ കഴിഞ്ഞിട്ടിരിക്കുന്ന കാലം അപ്പഴാണ് എഴുതി കൊടുത്തത്. "മൈത്രിം ഭജത അഖില ഹൃദ് ഛേത്രിം " എല്ലാവരോടും മൈത്രീ ഭാവത്തോടു കൂടെ , സ്നേഹത്തോടു കൂടെ, പരസ്പരം വെറുപ്പൊന്നും ഇല്ലാതെ ദ്വേഷം ഒന്നും ഇല്ലാതെ മറ്റുള്ളവരുടെ സമ്പത്തിൽ ആശിക്കാതെ കിട്ടുന്നതിൽ തൃപ്തിയോടുകൂടെ ലോകത്തിനുള്ള ഭാരതത്തിന്റെ ഒരു സന്ദേശമായിരുന്നു ആ പാട്ട്. "മൈത്രിം ഭജത " എല്ലാവരും മൈത്രീ ഭാവത്തോടെ ഇരിക്കാ " അഖില ഹൃദ് ഛേത്രിം " അത് എല്ലാവരുടെ ഹൃദയത്തിനെയും ജയിക്കുന്നതാണ് . സന്തോഷമായിട്ട് ലോകത്തിൽ ജീവിക്കാനുള്ളതൊക്കെ ഉണ്ട്. എന്താ അതിന്റെ സന്ദേശം എന്നു വച്ചാൽ " ജനകോ പൃഥിവി കാമ ദുഖാസ് തേ" ഈ അമ്മയാകുന്ന ഈ ഭൂമി എന്തൊക്കെ വേണോ അതൊക്കെ തനിക്ക് തരുന്നുണ്ട് . "ജന കോ ദേവ: സർവ്വ ദയാലു " ഭഗവാൻ സർവ്വേശ്വരൻ അച്ഛനായിട്ട് എല്ലാം തരുന്നുണ്ട്. ഇങ്ങനെ ആ പാട്ടിന്റെ വരികൾ വരും. ആരുടെയും സ്വത്തിൽ ആഗ്രഹിക്കരുത് കിട്ടുന്നതിൽ സന്തോഷമായിരിക്കാ ഇങ്ങനെ പറഞ്ഞ് "ശ്രേയോ ഭൂയാൻ സകല ജനാനാം " അതാണ് ലാസ്റ്റ് ലൈൻ. എല്ലാവർക്കും ശ്രേയസ്സുണ്ടാകട്ടെ എല്ലാവർക്കും മംഗളമുണ്ടാവട്ടെ ലോകത്തിലുള്ളവർ ഒക്കെ സൗഖ്യമായിട്ടിരിക്കട്ടെ സുഖമായിട്ടിരിക്കട്ടെ , "ശ്രേയോ ഭൂയാൻ സകല ജനാനാം " ഇന്നവര്‍ എന്നൊന്നും ഇല്ല ഹിന്ദുക്കൾ മാത്രം എന്നല്ല സകലരും ഇന്ത്യയിൽ ഉള്ളവർ മാത്രമല്ല ലോകത്തിലുള്ള സകല മനുഷ്യര്‍ എന്ന് മാത്രമല്ല പ്രാണി കള്‍, ജന്തുക്കള്‍ സകലജീവികളും സൗഖ്യമായിട്ടിരിക്കട്ടെ എന്നാണ്. രണ്ടു കാലിൽ നടക്കുന്നവരും നാലു കാലിൽ നടക്കുന്നവരും ഒക്കെ സൗഖ്യമായിട്ടിരിക്കട്ടെ എന്നാണ്. "ദ്വിപദ: ചതുഷ് പദ:" എല്ലാവർക്കും ശാന്തി ഉണ്ടാവട്ടെ എന്നാണ് . എല്ലാവരും സൗഖ്യമായിട്ടിരിക്കട്ടെ. എല്ലാം നമുക്കനുഗ്രഹിച്ചു തന്നിരിക്കുന്നു ഭഗവാൻ പിന്നെ എന്തിനു ശണ്ഠകൂടി ഈ ലോകത്തിനെ മനുഷ്യൻ വൃത്തികേടാക്കുണൂ . ഭഗവാൻ തന്നതിൽ സൗഖ്യമായിട്ടിരിക്കാണെങ്കിൽ ഇവിടെ ദ്വേഷത്തിനോ ശരണ്ഠക്കോ ഒന്നും കാരണമേ ഇല്ല. "നൈവംശോചി തുമ ർ ഹസി " എല്ലാ ദു:ഖത്തിനും കാരണം രാഗം, ദ്വേഷം പിന്നെ മറ്റുള്ളവരുടെ തനിക്കു വേണം എന്ന ആഗ്രഹം .അല്ലെങ്കിൽ തന്റെ കയ്യിലുള്ളത് എല്ലാകാലത്തും തന്റെ കയ്യിൽ നിൽക്കണം എന്ന ആഗ്രഹം മൊത്തത്തില്‍ അഹങ്കാരം. അതങ്കട്കളഞ്ഞാൽ ദുഃഖം അതോടു കൂടി പോയി എന്നാണ്. അവരാണ് ധന്യന്മാര. അറിയേണ്ടത് അറിഞ്ഞവരാണ് ധന്യന്മാർ.
( നൊച്ചൂർ ജി )

sunil namboodiri
No comments:
Post a Comment