ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 128
എന്തുകൊണ്ട് കരയാൻ പാടില്ല എന്നു വച്ചാൽ അടുത്ത ശ്ലോകം
ജാതസ്യ ഹി ധ്രുവോ മൃത്യു ർ. ധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേ/ർത്ഥേ ന ത്വം ശോചി തുമർഹസി
അപ്പളും അർജ്ജുനൻ മുന്നിലിരുന്ന് കുണുങ്ങി കുണുങ്ങി കരയാണ് എന്നു തോന്നുന്നു. അപ്പൊ ഭഗവാൻ പറയാണ് ഇങ്ങനെ കിടന്നു കരയാൻ പാടില്ല എന്നാണ്. ഛെനാണക്കേട് എന്നാണ്. എന്തുകൊണ്ടു കരയാൻ പാടില്ല എന്നു വച്ചാൽ ജനിച്ചതിന് മരണം നിശ്ചയം. ആരൊക്കെ ജനിച്ചിട്ടുണ്ടോ അവർക്കൊക്കെ മരണം ഉറപ്പുള്ള കാര്യം അത് മാത്രമേ ഉള്ളൂ. ജനിച്ചു കഴിഞ്ഞാൽ പ്രെഡിക്ഷ്ൻ ചെയ്യാ, ജ്യോതിഷികളുടെ അടുത്ത് പോയാൽ അവരോരോന്ന് പറയും ആർക്കും ഉറപ്പിച്ചിട്ടൊന്നും പറയാൻ പറ്റില്ല . എല്ലാവർക്കും ഉറപ്പുള്ള കാര്യം ജനിച്ചാൽ മരിക്കും എന്നുള്ള കാര്യത്തിൽ സംശയമേ ഇല്ല . അപ്പൊ അതിനെക്കുറിച്ചു ദു:ഖിക്കേണ്ട ആവശ്യം ഇല്ല. അതേപോലെ ശാസ്ത്രത്തിൽ വിശ്വാസമുണ്ടെങ്കിലോ മരിച്ചവനു ജനനവും നിശ്ചയം .ഏത് മരിക്കുന്നുവോ അത് ജനിക്കും ഏത് ജനിക്കുന്നുവോ അത് മരിക്കും. അതു റപ്പ്. ഏതെങ്കിലും രൂപത്തിലെങ്കിലും ജനിക്കുമെന്ന് അറിയാലോ അത് എല്ലാവർക്കും വിശ്വസിക്കാം.. Disintegrate ആയതു വേറെ ഒരു ഫോമില്‍ അത് പ്രത്യക്ഷപ്പെടും. അങ്ങനെ ആണെങ്കിലും അതിനു ജനനം നിശ്ചയം. മണ്ണ് കുടമായിട്ടു ജനിക്കുണൂ. പിന്നെ കുടം തല്ലിപ്പൊട്ടിച്ചാലോ ? മരിച്ചു മണ്ണായിട്ടു ജനിക്കുണൂ വീണ്ടും. ആ മണ്ണ് വീണ്ടും കുടമായിട്ട് വേണമെങ്കിൽ ജനിക്കാം. അപ്പൊ ജനിച്ചത് മരിക്കും മരിച്ചത് ജനിക്കും. എന്നിട്ട് ഭഗവാൻ പറയുണൂ പരിഹരിക്കാൻ കഴിയാത്ത കാര്യം. ഇതില്‍ ദു:ഖിച്ചിട്ട് എന്തു കാര്യം. ഒരു പരിഹാരവും ഇല്ല . ഇതു വരെ ആർക്കും പരിഹാരം കണ്ടെത്താനേ പറ്റാത്ത കാര്യം. എത്രയോ പേര് പറഞ്ഞിട്ടുണ്ട് മരിക്കാത്തവര്‍, ചിരജ്ഞീവികൾ എന്നൊക്കെ പറയുന്നുണ്ട് അവരൊക്കെ ഉള്ളതായിട്ട് നമ്മൾ കണ്ടിട്ടില്ല . ഇതാ ഇത് ഒരു ചിരംജ്ഞീവിയാണ് എന്ന് പറഞ്ഞു കാണിച്ചു തന്നിട്ട് കണ്ടിട്ടില്ല . കഥയിൽ പറയുണൂ എന്നല്ലാതെ കണ്ടിട്ടില്ല . അപ്പൊ ശരീരം, ചില വരൊക്കെ അങ്ങിനെ ഫിലോസെഫി ഉണ്ടാക്കിയിരിക്കുന്നൂ ശരീരവും യോഗ സാധന കൊണ്ട് മരിക്കാത്ത ഒരു സ്ഥിതി വരും. രമണമഹർഷി യോടാരോ പറഞ്ഞു ശരീരം വിജ്ഞാനമയ ശരീരമായിട്ടുമാറും .അതിനു വ്യാധി വരില്ലാ എന്നൊക്കെ പറയുണൂ വല്ലോ എന്നു പറഞ്ഞു . മഹർഷി പറഞ്ഞു ഈ ശരീര മേ ഒരു വ്യാധി . അതിനു വ്യാധി വന്നാൽ വ്യാധി ക്കു വ്യാധി വന്നു എന്നു പറയേണ്ടി വരും .
( നൊച്ചൂർ ജി )
Sunil Namboodiri
No comments:
Post a Comment