Wednesday, July 24, 2019

ശ്രീമദ് ഭാഗവതം 221*
എല്ലാവരുടെ ഉള്ളിലും സഹജമായിട്ട് ഇരിക്കുന്ന പ്രിയം തന്നെ ആണ് ഭക്തി. ഭർത്താവിന് പത്നിയോടുള്ള പ്രിയം, പത്നിക്ക് ഭർത്താവിനോടുള്ള പ്രിയം.
"പതിയെ ദൈവമായി കാണണം."
സാധാരണ ആയി സ്ത്രീകൾക്ക് ഇങ്ങനെ ഉപദേശം കൊടുക്കും. 
അതെന്താ അർത്ഥം?
ഭർത്താവിനെ ദൈവമായി കാണണം എന്ന് പറഞ്ഞാൽ അവർക്ക് കാലും കൈയ്യും ഒക്കെ തടവി കൊടുക്കുന്നതല്ല. Maximum attachments ഭാരാഭർതൃബന്ധത്തിലാണ്. ഈ attachment നമുക്ക് വിരോധമായി തീരാതെ ഇരിക്കണമെങ്കിൽ attachment ഇല്ലാതെ ആക്കണം .പുറമേക്ക് പ്രിയം കാണിക്കുമ്പോഴും ഉള്ളിൽ അറിഞ്ഞു കൊള്ളണം
ആത്മാവിന് ആത്മാവിനോട് ഏർപ്പെട്ട ആനുഭവം ആണ് ഈ പ്രിയമെന്ന്. അതിന് ശരീരവുമായി യാതൊരു ബന്ധവും ഇല്ല്യ. ശരീരം ലോകവ്യവഹാരത്തിൽ ഇരിക്കട്ടെ. ശരീരം വേറെ ഉള്ളിലിരിക്കുന്ന വസ്തു വേറെ.
_ഏത് വസ്തുവിനോടായാലും_
_എനിക്ക് പ്രിയം ഏർപ്പെടുന്നത് ഉള്ളിലിരിക്കുന്ന_ _വസ്തുവിനോടാണെന്ന് വിചാരം ചെയ്യണം._
*സാധാരണയായി നമ്മൾ passion എന്ന്* *പറയണത് ഗംഗാജലത്തിൽ ചളി വെള്ളം* *കലർന്ന മാതിരി ആണ്.* അതിൽ നിന്ന് if you can separate the drainage water ശുദ്ധമായ ഗംഗാജലം ലഭിക്കും. *പൂർവ്വ ബന്ധം കൊണ്ടാണ്* *ഒരു വ്യക്തിയോട്, ഒരു* *വസ്തുവിനോട്, നമുക്ക് natural ആയി പ്രിയം ണ്ടാവണത്.* അപ്പോൾ *പ്രിയം വരുന്ന നാമത്തേയും രൂപത്തേയും മാറ്റി അവിടെ കണ്ണനെ, കൃഷ്ണനെ പ്രതിഷ്ഠിക്കണം.*
പുത്രഭാവേന ബ്രഹ്മ ഭാവേന ചാസകൃത്
ചിന്തയന്തൗ കൃതസ്നേഹൗ യാസ്യേഥേ മദ്ഗതിം പരാം
പുത്രഭാവേന കൃതസ്നേഹൗ
പുത്രൻ എന്നുള്ള ഒരു സ്നേഹം ഒരു വശത്ത്,
ബ്രഹ്മ ഭാവേന ചിന്തയന്തൗ
ശരീരത്തോടല്ല എനിക്ക് പ്രിയം ഏർപ്പെട്ടത്, *ഉള്ളിലിരിക്കുന്ന ആ പൂർണ്ണ വസ്തുവിനോടാണ് എന്നറിയുമ്പോൾ ആ* *പ്രിയം മാത്രം സത്യം.* വസ്തുക്കൾ എല്ലാം പോയി. ഇങ്ങനെയുള്ള പ്രിയത്തിനെ ബലപ്പെടുത്തി ആ പ്രിയത്തെ ഊതി ഊതി വളർത്തുമ്പോൾ *ആ പ്രിയം ഭക്തി ആയിട്ട് മാറും.*
ഈയൊരു സിദ്ധാന്തം ഭഗവാൻ അവതാരം എടുത്തയുടനെ വസുദേവർക്ക് ഉപദേശം കൊടുത്തു. മറ്റു രസങ്ങളെ ഒക്കെ മാറ്റി ഭക്തിയിൽ ഒരു രസം കൊണ്ടുവന്നതാണ് കൃഷ്ണാവതാരത്തിന്റ വൈഭവം. അനേകമനേകം പുതുരസങ്ങൾ കൃഷ്ണാവതാരത്തോടെ വന്നു. നമ്മളുടെ മാനസിക മണ്ഡലത്തിൽ ഏർപ്പെടുന്ന രസങ്ങളെല്ലാം തന്നെ കൃഷ്ണാവതാരത്തോടെ ഭക്തിരസമായി തീർന്നു!
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad

No comments: