Saturday, July 27, 2019



കമിക ഏകാദശി .....28/07/2019
Kamika Ekadasi 

ശ്രാവണ മാസത്തിലെ കൃഷ്ണ പക്ഷ ദിവസ്സമാണ്‌ കാമികാ ഏകാദശിയായി ആചരിക്കുന്നത്....കാമിക ഏകാദശി ആചരിക്കേണ്ട രീതിയെ കുറിച്ച് വിശദമായ വിവരണം അംഗങ്ങൾക്ക് സമർപ്പിക്കുന്നു
.
ശ്രീ കൃഷ്ണ പൂജയും വ്രതവുമായാണ് കമിക ഏകാദശി ആചരിക്കുന്നത്. ഈ ദിവസ്സം അഭിഷേകം ചെയ്ത കൃഷ്ണ വിഗ്രഹത്തിൽ ചന്ദനവും, ദീപവും, സാമ്രാണിയും, നൈവേദ്യവും, തുളസ്സിയിലയുമായി പൂജ ചെയ്യുന്നത് അത്യു ത്തമം. തുളസ്സിയില കൊണ്ട് പൂജ ചെയ്താൽ ജന്മ, ജന്മാന്തരമായുള്ള എല്ലാ പാപങ്ങ ളും പൊറുക്കപ്പെടുന്നു. കമിക ഏകാദശി ദിവസ്സം വ്രതമെടുക്കുകയും, പൂജക ൾ ചെയ്യുകയും ചെയ്താൽ സ്വന്തം പാപങ്ങളോടൊപ്പം പിതൃക്കളുടെ പാപങ്ങളും തീരുകയും മോക്ഷം കിട്ടുകയും ചെയ്യുന്നു. കൃഷ്ണ പൂജ ചെയ്താ ൽ ഒപ്പം ഗന്ധർവ പൂജയും, നാഗ പൂജയും ചെയ്തതിനു സമാനമായ പുണ്ണ്യവും കിട്ടു മെന്നതും വിശ്വാസ്സം. കമിക ഏകാദശി ദിവസ്സം ശ്രീ ഹരിക്ക് ഒരു നെയ്‌ വി ളക്ക് കത്തിക്കുന്നത് ഒരു കോടി വിളക്കിൽ നിന്നുള്ളത്ര പ്രഭ ചൊരിയുമെന്നതും വിശ്വാസ്സം.

ശംഖു ചക്ര, ഗദാ ധാരിയായ മഹാവിഷ്ണുവിനെയാണ് പൂജിക്കേണ്ടത്‌. പൂജയും വ്രതവുമെടുത്താൽ പുണ്ണ്യ നദിയായ ഗംഗയിൽ സ്നാനം ചെ യ്തതിനേക്കാൾ കൂടുതൽ പുണ്ണ്യം ലഭിക്കുന്നു.

ദശമി ദിവസ്സം ഒരു നേരം സസ്സ്യാഹാരം മാത്രം കഴിക്കുകയും (ഉച്ച നേരം) രാ ത്രി ആഹാരം കഴിക്കാതിരിക്കുന്നതുമാണ് വ്രതമനുഷ്ടിക്കുന്നവർ ചെയ്യേണ്ടത് സത്യം മാത്രം പറയുകയും, നല്ല വാർത്തകൾ മാത്രം ഉച്ചരിക്കുകയും, ആരേയും ദുഖിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാനും പാടില്ല, ദശമി ദി വസ്സവും ഏകാദശി ദിവസ്സവും ബ്രഹ്മചര്യം അനുഷ്ടിക്കുകയും നിർബന്ധം . എ ങ്കിൽ മാത്രമേ വ്രതത്തിനും പൂജകൾക്കും ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ. ആ രോഘ്യം അനുവദിക്കുമെങ്കിൽ ഭക്ഷണമോ വെള്ളമോ കഴിക്കാതെ വ്രതമെടു ക്കുന്നതാണ് നല്ലത്. ഇതിനെ "നിർജ്ജല" വ്രതമെന്ന പേരിൽ അറിയപ്പെടുന്നു. ഉറ ക്കം ഒഴിക്കുകയും, ഏകാദശി വ്രത കഥകൾ കേൾക്കുകയും വിഷ്ണു ക്ഷേത്രങ്ങ ളിൽ രാത്രി കഴിച്ചു കൂട്ടുന്നതും അത്യുത്തമം. പ്രായമായവരും രോഗമുള്ളവ രും, വെള്ളം കുടിക്കുകയോ, പഴ വർഘങ്ങൾ മാ ത്രം ഭക്ഷിക്കുകയോ ആവാം. വ്രതാനുഷ്ടാനി നിലത്തു വിരിച്ചു കിടക്കുന്നത് ഉത്തമം.

കമിക ഏകാദശി വ്രത സമയം വളരെ ദൈർഘ്യമുള്ളതാകയാൽ നന്നായി ആ ലോചിച്ചു മാത്രം തീരുമാനം എടുക്കേണ്ടതാണ്. വ്രതം മുഴുമിപ്പിക്കാൻ പറ്റുമെ ന്നുള്ള വിശ്വാസ്സമുണ്ടെങ്കിൽ മാത്രം വ്രതം അനുഷ്ടിക്കുക. തുടങ്ങി കഴിഞ്ഞാൽ ഇടയ്ക്കു വച്ചു വ്രതം നിർത്തുന്നത് ഉചിതമല്ല. അതി കാലത്ത് ഉ ണരുകയും പ്രാഥമിക കർമ്മങ്ങൾ പൂർത്തിയാക്കുകയും പറ്റുമെങ്കിൽ പുണ്ണ്യ നദികളി ലോ, നീരൊഴുക്കുകളിലോ സ്നാനം ചെയ്യുന്നത് ഉത്തമം. ഇല്ലെങ്കിൽ കറുകപ്പു ല്ലും, എള്ളും കലർത്തിയ വെള്ളത്തിൽ വീട്ടിൽ കുളിക്കുക. കുളി കഴിഞ്ഞ ശേ ഷം വൃ ത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും, മഹാവിഷ്ണു സമക്ഷം വ്രത ത്തിൻറെ ഉദ്ദേശം സമർപ്പിക്കുക. പിന്നീട് ആചാര വിധി പ്രകാരം പൂജ ചെയ്യുക 
അശ്വമേധ യാഗം ചെയ്യുന്നതിന് തുല്ല്യവും, കേധരീനാഥ്‌ ദർശനത്തിനു തുല്ല്യവും പൌർണ്ണമി ദിവസ്സത്തെ ഗോദാവരി നദി സ്നാനത്തിനു തുല്ല്യവുമായ ഫലപ്രാ പ്തി കി ട്ടുമെന്നതോടൊപ്പം, എല്ലാ പാപങ്ങളും നീങ്ങുകയും, ജനന മരണ ചക്ര ങ്ങളിൽ നിന്ന് മോചനവും ലഭിക്കുന്നുവെന്നും, പുനർജന്മം ഇലാതാവുന്നതും വ്രതത്തിൻറെ ഗുണമായി വിശ്വാസ്സികൾ കണക്കാക്കുന്നു.... "നിർജ്ജല വ്രതമെടുത്ത ആളാണെങ്കിൽ പാനീയമായ ആഹാരം കഴിച്ചു വ്രതം അവസ്സാനിപ്പിക്കാം. അല്ലാത്തവർ, ഏതെങ്കിലും ധാന്യ ആഹാരം കഴിച്ചു വേണം വ്രതം അവസാനിപ്പി ക്കാൻ......

No comments: