Tuesday, July 09, 2019



ശ്രീമദ് ഭാഗവതം 206* 

അങ്ങനെ ഭഗവാനെ, അലൗകിക സൗന്ദര്യഗുണനിധിയായ ആ പ്രഭുവിനെ മുമ്പില് കണ്ടു ശൂർപ്പണഖ.

വാത്മീകി പറയണു. 
സുമുഖം ദുർമുഖീ രാമം 
ഭഗവാൻ സുമുഖനായിട്ടിരിക്കുന്നു. 
ഇവളെ കണ്ടാലേ ഭയങ്കരമായി ട്ടുണ്ട്. 

വൃത്തമദ്ധ്യം മഹോദരീ 
മഹാ ഉദരീ വലിയ വയറ് 

വിശാലാക്ഷം വിരൂപാക്ഷി
ഭഗവാന് വിശാലമായ കണ്ണുകൾ. സമുദ്രത്തിൽ അലയടിക്കുന്നതുപോലെ കാരുണ്യം ആ കണ്ണുകളിൽ.
ഇവളുടെ കണ്ണോ ഭയങ്കരമായ കനൽക്കട്ട പോലെ ണ്ട്. 
സുകേശം താമ്രമൂർദ്ധജാ
പ്രിയം അപ്രിയരൂപാസാ
ദക്ഷിണം വാമഭാഷിണീ
ന്യായവൃത്തം സുദുർവൃത്താം  


സുകേശം 
വിശ്വാമിത്രൻ പോലും കണ്ടു മോഹിച്ച ആ കുറുനിരകൾ മുമ്പിൽ വീണു കിടക്കുന്ന ആ രാമനെ എനിക്ക് വിട്ടു തരൂ എന്നാണ് ദശരഥനോട് വിശ്വാമിത്രമഹർഷി പറയുന്നത്.
ഇവളുടെ തലമുടിയോ ,
താമ്രമൂർദ്ധജാ 
തേങ്ങാ ചകിരി വെച്ച് ഒട്ടിച്ചപോലെ ണ്ട് 

പ്രിയം. 
ഭഗവാനെ കാണുമ്പോൾ തന്നെ പ്രിയം. 
ഇവളോ അപ്രിയരൂപാസാ. 
കാണുമ്പോ തന്നെ അലർജി തോന്നും. 

ന്യായവൃത്തം സുദുർവൃത്താം  
രാമനോ എല്ലാ ധർമ്മവും മൂർത്തിരൂപം പൂണ്ട് നില്ക്കുന്നു. ഇവളോ അധർമ്മം പൂണ്ട് നില്ക്കണു. 

അങ്ങനെ ഉള്ള അവൾ പറഞ്ഞു. 
അഹമേവ അനുരൂപാ തേ
ഭാര്യാരൂപേണ പശ്യമാം. 

അപ്പോ  സീതയോ?
സീതയെ ഞാൻ ഭക്ഷിച്ച് കളയാം!!

ഇവളെ ധൈര്യമായിട്ട് രാക്ഷസന്മാരേ കല്യാണം കഴിക്കില്ലാത്രേ. എന്താന്ന് വെച്ചാൽ രാവിലെ ഭർത്താവിനെ കാണാനില്ല്യ!! സീതയെ അവൾ ഭക്ഷിക്കാം എന്നാണ്. 

ഭഗവാൻ തമാശ ആയിട്ട് പറഞ്ഞു. 
എന്റെ അനിയൻ ലക്ഷ്മണൻ അവിടെ ണ്ട്. എന്നേക്കാളും സൗന്ദര്യം കൂടും. നല്ല സ്വർണ്ണവർണ്ണം. കോപമേ വരില്ല്യ. പൊയ്ക്കോളാ. പത്നി കൂടെ ഇല്ല്യ. 

ഇവൾ അങ്ങട് ചെന്നു. പിന്നീട് നമുക്ക് അറിയാം. മൂക്കും ചെവിയും ഒക്കെ ഛേദിച്ചിട്ടു. അംഗഭംഗം. അവിടുന്ന് ഓടിക്കൊണ്ട് ചെന്നു. രാവണന്റെ അടുത്തേയ്ക്ക്. ചെന്നു പരാതി പറഞ്ഞു. മൂക്കില്ലാന്ന് പറഞ്ഞു അത്രേ. രാവണന് ഒന്നും മനസ്സിലായില്ല്യ. ഞമണങനമ. എന്തൊക്കെയോ വിളിച്ചു പറഞ്ഞൂ രാവണന്റെ അടുത്ത്. കുറേ കഴിഞ്ഞിട്ടാണ് രാവണന് പിടികിട്ടിയത്. പിന്നീടുള്ള കഥയൊക്കെ നമുക്കറിയാം. മാരീചൻ പൊൻമാനായിട്ട് വന്നതും സീതയെ രാവണൻ അപഹരിച്ചു കൊണ്ട് പോയതും. 

സീത പൊൻമാനെ കണ്ടു മോഹിച്ചുപോയി. തോല് കണ്ടു മയങ്ങി പോയീന്നാണ്. 

ആ *തോല് കണ്ടു മയങ്ങിയ ജീവൻ ഭഗവാനെ വിട്ടു പിരിഞ്ഞു.*  
 *ലങ്കയാകുന്ന ശരീരത്തിൽ* കുടുങ്ങി. 
അവിടെ *രാവണനാകുന്ന രജോഗുണം* *കുംഭകർണ്ണനാകുന്ന തമോഗുണം* *വിഭഭീഷണനാകുന്ന സത്വഗുണം.*

 *അശോകവാടികയാകുന്ന ഹൃദയസ്ഥാനത്ത്* ഈ ജീവനെ കുടിയിരുത്തി *കാമക്രോധാദികളായ രാക്ഷസികൾ* ചുറ്റും. സംസാരസമുദ്രത്തിൽ ഈ ശരീരമാകുന്ന ലങ്ക. 

 *ആജ്ഞനേയസ്വാമിയാകുന്ന സദ്ഗുരു* വന്നു വേണം ഈ ജീവനേയും ഭഗവാനേയും ചേർത്ത്വെയ്ക്കാൻ. ഭഗവാൻ സീതയെ അന്വേഷിച്ച് പ്രാകൃതനെ പോലെ കരഞ്ഞു കൊണ്ട് നടന്നു. 
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi prasad 

No comments: