ഭക്ത്യാ മാമഭിജാനാതി യാവാൻ
യശ്ചാസ്മി തത്ത്വതഃ
തതോ മാം തത്ത്വതോ ജ്ഞാത്വാ
വിശതേ തദനന്തരം
യശ്ചാസ്മി തത്ത്വതഃ
തതോ മാം തത്ത്വതോ ജ്ഞാത്വാ
വിശതേ തദനന്തരം
ഭക്ത്യാ – ഭക്തികൊണ്ട്; യാവാൻ - ഞാൻ എങ്ങനെയുള്ളവനാണെന്നും; യഃ അസ്മി - ഞാൻ ആരാണെന്നും; മാം - എന്നെ; തത്ത്വതഃ - താത്ത്വികമായി; അഭിജാനാതി - അറിയുന്നതിനും; തതഃ - അനന്തരം; മാം - എന്നെ; തത്ത്വതഃ- വഴിപോലെ; ജ്ഞാത്വാ - അറിഞ്ഞിട്ട്; തദനന്തരം - അതിനുശേഷം; മാം - എന്നിലേക്ക്; വിശതേ -പ്രവേശിക്കുന്നു.
ഭക്തിയുതസേവനംകൊണ്ട് മാത്രമേ, ഞാനാണ് പരമദിവ്യോത്ത മപുരുഷനെന്ന സത്യം അറിയാൻ കഴിയൂ. ആ ഭക്തികൊണ്ടുതന്നെ എന്നെക്കുറിച്ച് പൂർണ്ണബോധം നേടുമ്പോൾ അയാൾക്ക് എന്നിലേക്ക് പ്രവേശിക്കാൻ കഴിയും.
ഭഗവത്ഗീത 18/55
No comments:
Post a Comment