Thursday, July 25, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 135
കരച്ചിൽ കൊണ്ട് ഇതുവരെ ലോകത്തില് ഒരു ദുഃഖവും പരിഹരിക്ക പ്പെട്ടിട്ടില്ല. മഴയേ ഇല്ല. വെള്ളം കിട്ടാതിരുന്നപ്പോൾ ആളുകൾ ഒക്കെ ശണ്ഠകൂടി ദേഷ്യപ്പെട്ട് സർക്കാർ ഓഫീസിന്റെ മുന്നിൽ കുത്തിയിരുന്ന് ലഹള കൂട്ടി . മഴ ഒരു പെയ്ത് അപ്പോഴും പോയി ലഹള കൂട്ടുണൂ അവര് എന്ത് ചെയ്യും? പരിഹാരം നമ്മളുടെ കയ്യിൽ ഇല്ല . പരിഹാരം ഒരിക്കലും ശോകം അല്ല. കരഞ്ഞതു കൊണ്ടോ ബഹളം കൂട്ടിയതുകൊണ്ടോ പരിഹാരം ആവില്ല . ജനിക്കണതിന് ഒക്കെ മരണം ഉണ്ട് മരിക്കണത് പിന്നെയും ജനിക്കും . ആ വിധത്തില് നോക്കിയാലും ദുഃഖിച്ചിട്ടൊന്നും അർത്ഥം ഇല്ല. ആത്മാവിന്റെ യഥാർത്ഥ സ്വരൂപം ചിന്തിച്ചു നോക്കിയാൽ ജനന മരണ ശൂന്യമാണത്. അത് അമൃതമാണ് അതിന്റെ സ്വരൂപം . അങ്ങനെ ചിന്തിക്കുമ്പോൾ ദുഃഖത്തിന് അർത്ഥമേ ഇല്ല. ഇനി ഇപ്പൊ സാധാരണ തലത്തില് വന്ന് ശരീരം എന്നു ചിന്തിച്ചാലും ജനിക്കാ മരിക്കാ എന്ന ചക്രം അതിനെ ആണല്ലോ നമ്മള് സംസാര ചക്രം എന്നു പറയണത്. പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജo രേശയനം ഇഹ സംസാരേ ബഹു ദുസ്താരേ കൃപയാപാരേ പാഹി മുരാരേ . ഈ സർക്കസിലുള്ള ജയിന്റ് വീൽ പോലെ അതില് കയറി ചുറ്റുണൂ. എന്തിനാ കയറി ചുറ്റ ണ ത് അല്ലേ ? ആഗ്രഹിച്ച് നമ്മളായിട്ട് ടിക്കറ്റ് എടുക്കും .കയറണം എന്നു പറഞ്ഞ് പൈസ കൊടുത്ത് ടിക്കറ്റ് വാങ്ങി അതിൽ കയറി ഒരു ചുററ് കഴിയുമ്പോളാണ് അബദ്ധം മനസ്സിലാവണത് വേണ്ടീർന്നില്ലാ എന്ന്. അത് മേലെ കൊണ്ടു ചെന്നിട്ട് എടുത്തിട്ട് ഒന്ന് തലകീഴായി മറിക്കുമ്പോൾ കയറണ്ടീർന്നില്ല തോന്നും. പിന്നെ എന്തു ചെയ്യും ആ ചുററണത് ചുറ്റി നിർത്തി അയാളായിട്ട് ഇറക്കിവിട്ടാലേ ഇറങ്ങാൻ പറ്റുള്ളൂ. അതിനിടയിൽ കിടന്ന് ചുറ്റാ പുനരപി ജനനം പുനരപി ജനനം പുനരപി ജനനീ ജo രേശയനം . മരണം എന്നുള്ളത് നിശ്ചയം മുമ്പില് കാണുന്നുണ്ട് അത് . ഓരോ ദിവസം കഴിയുംതോറും ആ ഒരു റിയാലിറ്റി, ആ ഫാക്ചാലിറ്റി , വാസ്തവികമായ ഒരു അനുഭവം നമ്മളുടെ മുമ്പില് നില്ക്കണ് ഉണ്ട്. ആർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യം മുമ്പില് നില്ക്കുണൂ മരണം. അതിന് ഒരിക്കലും ആരും ഒരു പ്രതിവിധിയും കണ്ടെത്താൻ പോണില്ല.
( നൊച്ചൂർ ജി )

sunil namboodiri

No comments: