ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായതിന് പിന്നില്‍ പുരി ശങ്കരാചാര്യരുടെ ഉപദേശവും; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പകര്‍ന്ന് നല്‍കിയത് വിഷ്ണു പുരാണവും ഗീതയും
Monday 5 August 2019 1:50 pm IST
ജൂലൈയില്‍ ചന്ദ്രയാന്‍ -2 വിക്ഷേപിക്കുന്നതിനുമുമ്പ് ഗോവര്‍ദ്ധന മഠത്തിലെ സ്വാമി നിശ്ചലാനന്ദ സരസ്വതി പുരി ശങ്കരാചാര്യരോട് ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ആരാഞ്ഞിരുന്നു എന്നാണ് അറിയുന്നത്. വിഷയത്തിലെ ചില സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായിരുന്നു ഈ കൂടിക്കാഴ്ച.
അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയിലാണ് നിലവില്‍ ഇന്ത്യ. ചന്ദ്രന്റെ വിദൂര ഭാഗത്ത് ഇറങ്ങുന്ന ഏക രാജ്യം. 978 കോടി രൂപ മുടക്കിയും ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ എണ്ണമറ്റ മണിക്കൂറുകള്‍ ചെലവഴിച്ചും ചന്ദ്രയാന്‍ 2 മിഷന് വിജയകരമാക്കുകയും ചെയ്തു. എന്നാല്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് അനുമോദനങ്ങള്‍ നേരുമ്പോള്‍ അതില്‍ ഒരു പങ്ക് പുരി ശങ്കരാചാര്യര്‍ക്കും വേദ ഗണിതശാസ്ത്രത്തിനും അവകാശപ്പെട്ടതാണ്.
ജൂലൈയില്‍ ചന്ദ്രയാന്‍ -2 വിക്ഷേപിക്കുന്നതിനുമുമ്പ് ഗോവര്‍ദ്ധന മഠത്തിലെ സ്വാമി നിശ്ചലാനന്ദ സരസ്വതി പുരി ശങ്കരാചാര്യരോട് ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ആരാഞ്ഞിരുന്നു എന്നാണ് അറിയുന്നത്. വിഷയത്തിലെ ചില സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായിരുന്നു ഈ കൂടിക്കാഴ്ച.
ജലവും ഭൂമിയും ചന്ദ്രനുമായി പ്രധാന ബന്ധമുണ്ടെന്ന് വിഷ്ണു പുരാണത്തിലും ശ്രീമദ് ഭാഗവത് ഗീതയിലും പ്രതിപാദിക്കുന്നുണ്ടെന്ന് ശങ്കരാചാര്യര്‍ ശാസ്ത്രജ്ഞരെ ഉപദേശിച്ചു. ഇന്ത്യന്‍ ഇതിഹാസമായ മഹാഭാരതത്തിലെ പതിനെട്ട് പുസ്തകങ്ങളില്‍ ആറാമത്തെ ഭിഷ്മ പര്വ അല്ലെങ്കില്‍ ഭിഷ്മയുടെ പുസ്തകം അനുസരിച്ച് ചന്ദ്രന്റെ വ്യാസം 11,000 യോജന (1 യോജന = ഏകദേശം 12.2 കിലോമീറ്റര്‍), അതിന്റെ ചുറ്റളവ് 33,000 യോജന, കനം 59 യോജന എന്നാണെന്നും അദ്ദേഹം ജ്ഞാനം പകര്‍ന്നു.
വേദ ഗണിതശാസ്ത്രജ്ഞന് എന്ന നിലയില്‍ ലോകമെമ്പാടും പ്രശസ്തനായ ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതിയുടെ ഉപദേശം ചന്ദ്രയാന്റെ വിക്ഷേപണത്തില്‍ പ്രധാന ഘടകമാകുകയും ചെയ്തു.
No comments:
Post a Comment