ഭാഗവതം ഭഗവാൻ ആദ്യം ബ്രഹ്മാവിനുപദേശിച്ചു, ബ്രഹ്മാവിന്റെ ഹൃദയത്തിലിരുന്നുകൊണ്ട് ഭഗവാൻ തന്നെ അതു കേട്ടു. ബ്രഹ്മാവിന്റെ ഹൃദയത്തിലിരുന്നുകൊണ്ട് ഭഗവാൻ അതു നാരദർക്കുപദേശിച്ചു, നാരദരുടെ ഹൃദയത്തിലിരുന്നുകൊണ്ട് ഭഗവാൻ തന്നെ അതു കേട്ടു. നാരദരുടെ ഹൃദയത്തിലിരുന്നുകൊണ്ട് ഭഗവാൻ അത് വ്യാസനുപദേശിച്ചു, വ്യാസന്റെ ഹൃദയത്തിലിരുന്നുകൊണ്ട് ഭഗവാൻ തന്നെ അതു കേട്ടു. വ്യാസന്റെ ഹൃദയത്തിലിരുന്നുകൊണ്ട് ഭഗവാൻ അത് ശ്രീശുകനു പറഞ്ഞുകൊടുത്തു, ശ്രീശുകന്റെ ഹൃദയത്തിലിരുന്നുകൊണ്ട് ഭഗവാൻ തന്നെ അതു കേട്ടു. ശ്രീശുകന്റെ ഹൃദയത്തിലിരുന്നുകൊണ്ട് ഭഗവാൻ അത് പരീക്ഷിത്തിനുപദേശിച്ചു, പരീക്ഷിത്തിന്റെ ഹൃദയത്തിലിരുന്നുകൊണ്ട് ഭഗവാൻ തന്നെ അതു കേട്ടു. പരീക്ഷിത്തിനു പറഞ്ഞുകൊടുത്ത സമയത്ത് ഗംഗാതീരത്തുണ്ടായിരുന്ന സജ്ജനങ്ങളുടെ ഹൃദയത്തിലിരുന്നുകൊണ്ട് ഭഗവാൻതന്നെ കേട്ടു. അവരിലൂടെ പരമ്പര പരമ്പരയായി ഭഗവാൻതന്നെ പറയുകയും ഭഗവാൻതന്നെ കേൾക്കുകയും ചെയ്യുന്ന മഹാഭാഗവതപുരാണം അതിന്റെ പ്രയാണം തുടർന്നുകൊണ്ടിരിക്കുന്നു, അതു നിർബാധം തുടരുകയും ചെയ്യും.
അതുകൊണ്ട് ഹൃദയം തുറന്നുപിടിച്ചുകൊണ്ട് ഭാഗവതം കേൾക്കട്ടെ, അതായത് ഈ മനസ്സിനെ ഭഗവാനു മുമ്പിലടക്കി ഭഗവാൻ ഹൃദയത്തിലിരുന്ന് ഭഗവാൻ തന്നെ കേൾക്കട്ടെ, ഭഗവാൻ തന്നെ പറയട്ടെ; അപ്പോൾ അത് യഥാർത്ഥ ഭാഗവത സത്സംഗമായി. അവിടെ ഭാഗവതത്തിന്റെ ആത്യന്തിക ലക്ഷ്യമായ ഭക്തി തളംകെട്ടി നിൽക്കും. വിഭക്തി നാശായച ഭക്തിയോഗഃ
Sudha Bharath

No comments:
Post a Comment