Sunday, August 18, 2019

*മനസ്സിനെ അറിയാൻ...*

   ☸ *മായുന്ന മനസ്സ്*☸

രാധയുടെ ഉള്ളിൽ സ്വാർത്ഥതാല്പര്യങ്ങൾ ഉണ്ടായിരുന്നില്ല. ചിന്താശൂന്യവും പവിത്രവുമായ ഹൃദയത്തിനുടമയായ രാധയെയാണ്  'ഗോവിന്ദ ' നു മുമ്പേ സ്മരിക്കുന്നത്. "രാധേ ഗോവിന്ദ ' എന്നാണ് പറയാറുള്ളത്.രാധയുടെ ശ്വാസം കൃഷ്ണനായിരുന്നു. ശ്വാസ വായുവിൽ പോലും കൃഷ്ണനല്ലാതെ മറ്റൊന്നുമില്ലാതിരുന്ന രാധ, കൃഷ്ണനെക്കാളും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നു . *എന്നെങ്കിലും നിങ്ങൾ കൃഷ്ണനെ ആരാധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം 'രാധ' യായി മാറൂ.*


*ശ്രീരാമനെ ആരാധിക്കണമെങ്കിൽ ആദ്യം നിങ്ങൾ 'ഹനുമാനാ' യി മാറണം. പിന്നീട് ആരാധന ആരംഭിക്കാം. ശ്രീരാമന് എന്നും ഹനുമാന്റെ സഹായം ആവശ്യമായിരുന്നു.' ഹനുമാന്റെ സഹായമില്ലായിരുന്നുവെങ്കിൽ രാമനൊരിക്കലും യുദ്ധം ജയിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഹനുമാൻ രാമനെക്കാളും ഉയർന്ന സ്ഥാനം അലങ്കരിക്കുന്നു.*

നിങ്ങൾ ഒരു സേവകനായിത്തീരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഹനുമാനെപ്പോലൊരു സേവകനാകൂ.  നിങ്ങൾ പ്രണയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാധയെപ്പോലൊരു പ്രണയിനിയായി മാറൂ.  നിങ്ങൾ തപസ്സു ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ പാർവതീദേവിയെപ്പോലെ തപസ്സുചെയ്യൂ.  *ശിവനെ ആരാധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം പാർവതിയായിത്തീരണം. പാർവതി ശിവനിലെത്തണമെന്ന ഏകലക്ഷ്യത്തോടെയാണ് തപസ് അനുഷ്ഠിച്ചത്.*

ഹനുമാൻ ശ്രീരാമനെക്കാൾ ശ്രേഷ്ഠനാണെന്ന് കരുതപ്പെടുന്നു. ഹനുമാന് 14 കലകളുണ്ടായിരുന്നു. ശ്രീരാമന് 12 കലകളും.  ഹനുമാൻശ്വസിച്ചിരുന്നതു പോലും  'രാമനെ ' യായിരുന്നു.  *ശ്രീരാമനെ തോളിലേറ്റിയും അതീവ ആത്മാർത്ഥതയോടെ സഹായിച്ചും പരിചരിച്ചും കഴിഞ്ഞുകൂടാൻ ഹനുമാനല്ലാതെ മറ്റാർക്കാണ് സാധ്യമായത്. തികഞ്ഞ ആരാധകനും ഉപാസകനുമായി രാമനു വേണ്ടി ജീവിച്ച ഹനുമാൻ കൂടുതൽ ശക്തിമാനും ശ്രേഷ്ഠനുമായി.*

No comments: