ശ്രീമദ് ഭാഗവതം 209*
വാനരന്മാർ സീതയെ അന്വേഷിച്ച് സമുദ്രതീരത്തിലേയ്ക്ക് വന്നു.
ഭഗവാൻ ആഞ്ജനേയസ്വാമിക്ക് തന്റെ മോതിരം കൊടുത്തു. സമുദ്രം നൂറു യോജന വിസ്തീർണ്ണം. എങ്ങനെ തരണം ചെയ്യും?
ഓരോ വാനരനും പറഞ്ഞു. ഞങ്ങളെ കൊണ്ട് വയ്യാ. ഓരോ കുരങ്ങനായിട്ട് പറഞ്ഞു ത്രേ ഒരു യോജന ചാടാം ഒന്നര യോജന ചാടാം.
അവസാനം ജാംബവാൻ പറയാണ്.
ഉത്തിഷ്ഠ ഹരിശാർദ്ദൂല ലങ്കയസ്വമഹാർണവം പരാഹി സർവ്വഭൂതാനാം ഹനുമൻ യാ ഗതി: തവ
എഴുന്നേല്ക്കാ
ലങ്കയസ്വമഹാർണവം
ഈ മഹാസമുദ്രത്തെ ലംഘനം ചെയ്യൂ. അങ്ങേയ്ക്ക് അല്ലാതെ വേറെ ആർക്കത് സാധിക്കും, എന്ന് ബോധിപ്പിച്ച് ജാംബവാൻ ആഞ്ജനേയസ്വാമിയെ ഉണർത്തി.
ആഞ്ജനേയൻ ലോകമംഗളത്തിനായിക്കൊണ്ട് ശ്രീരാമനെ ഹൃദയത്തിൽ ധ്യാനിച്ച് കൊണ്ട് സിദ്ധചാരണഗന്ധർവ്വന്മാരുടെ ചാരണപഥമായ ആകാശത്തിൽ സഞ്ചരിച്ച് ലങ്കയിലെത്തി. സീതാദേവിയെ കണ്ടു. സീതയെ കണ്ട് മോതിരം കൊടുത്തു.
രാമനേ കിട്ടിയതുപോലെ സീത സന്തോഷിച്ചു എന്നാണ്. രാവണനേയും കണ്ട് ലങ്ക ചുട്ടെരിച്ചു. ലങ്കാദഹനവും ചെയ്ത് തിരിച്ചു വന്ന് സീതാവാർത്തയെ ഭഗവാന് കൊടുക്കുന്നു.
ഭഗവാൻ പറഞ്ഞു.
ഞാൻ തനിക്ക് എന്തു തരും. ഇതിനെന്ത് പ്രത്യുപകാരം ?
ഏഷ സർവ്വസ്വ ഭൂതസ്തു പരീക്ഷ്വാംഗോ ഹനുമതാ:
ഇതിൽ കൂടുതൽ എനിക്ക് എന്തു തരാനൊക്കും ദാ സർവ്വസ്വഭൂതമായ ഈ പരിക്ഷ്വംഗം എന്ന് പറഞ്ഞ് ആഞ്ജനേയസ്വാമിയെ ഭഗവാൻ ആലിംഗനം ചെയ്തു .
തനിക്ക് ഒരു പ്രത്യുപകാരം ചെയ്യാൻ എനിക്ക് സാധിക്കാതെ പോകട്ടെ എന്നു പറഞ്ഞു അത്രേ ഭഗവാൻ. പ്രത്യുപകാരം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവൻ indirectly ആപത്ത് വരണമെന്ന് ആഗ്രഹിക്കുകയാണത്രേ ചില കാര്യങ്ങൾക്ക്. ഇപ്പൊ റോഡിൽ അപകടം പറ്റി വീണുകിടക്കുന്നത് കണ്ട് ഒരാളെ ആസ്പത്രിയിൽ കൊണ്ട് പോയി. ബോധം വന്നപ്പോ നിങ്ങളാണോ എനിക്കീ ഉപകാരം ചെയ്തത്. നിങ്ങൾക്കും ഞാൻ ഇതേപോലെ ഉപകാരം ചെയ്യണമെന്ന് പറഞ്ഞാൽ എന്താകും?
ഭഗവാൻ പറഞ്ഞു,
തനിക്കിങ്ങനെ ചെയ്യാൻ എനിക്കൊരു സന്ദർഭം കിട്ടാതെ ഇരിക്കട്ടെ എന്നാണ്. ആഞ്ജനേയന് അത്തരത്തിലുള്ള വിഷമം ഒന്നും ണ്ടായില്ല്യ.
അങ്ങനെ ഭഗവാൻ ആഞ്ജനേയസ്വാമിയെ അനുഗ്രഹിച്ച് സേതുബന്ധനത്തിനായി സമുദ്രതീരത്തിൽ വന്നു.
സമുദ്രത്തിനെ ആദ്യമൊന്നും വിളിച്ചിട്ട് വന്നില്ല്യാത്രേ. അവസാനം കോപിച്ചു. ഈശ്വരത്വം അവിടെ പ്രകടമാക്കി. ഭഗവാൻ പറഞ്ഞു ഹേ ലക്ഷ്മണാ,
ചാപം ആനയ സൗമിത്രേ മേ സാഗരോ രൂപമാത്മനാ
സമുദ്രം ശോഷയിസ്യാമി
ധനുസ്സ് കൊണ്ട് വരൂ. സമുദ്രത്തിനെ ഞാനിപ്പോ തന്നെ എരിക്കണ്ട്.
പദ്ഭ്യാം യാന്തുപ്ലവാംഗമാ:
കുരങ്ങുകൾ നടന്നു പോകട്ടെ എന്നാണ്.
അപ്പോ സമുദ്രരാജൻ മുമ്പിൽ ആവിർഭവിച്ചു. സേതുബന്ധനത്തിന് വേണ്ടതൊക്കെ ആയി. സേതുബന്ധനം ചെയ്ത് ലങ്കയിലെത്തി. മഹായുദ്ധം നടന്നു. ആദ്യം അംഗദന്റെ ദൂത്. അംഗദദൂതും പരാജയപ്പെട്ടതോടുകൂടെ യുദ്ധത്തിനുള്ള ഏർപ്പാടായി. യുദ്ധം നടന്നു. രാക്ഷസന്മാരെ ഒക്കെ വധിച്ച് അവസാനം രാവണവധവും കഴിഞ്ഞ് സീതയെ വീണ്ടെടുത്ത് കൊണ്ട്,
അപി സ്വർണ്ണമയീ ലങ്കാ ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ചസ്വർഗ്ഗാദപി ഗരീയസി.
ലങ്ക സ്വർണ്ണമയി ആണെങ്കിലും ലക്ഷ്മണാ എനിക്ക് രുചിക്കുന്നില്ല്യ. ജന്മഭൂമി സ്വർഗ്ഗത്തിനേക്കാളും ശ്രേഷ്ഠം എന്ന് പറഞ്ഞു കൊണ്ട് അയോദ്ധ്യയിലേയ്ക്ക് തിരിച്ചു വന്നു. പട്ടാഭിഷിക്തനായി
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad
No comments:
Post a Comment