Friday, July 12, 2019

കമണ്ഡലു മരം...

ഋഷിമാർ കൂടെ കൊണ്ടുനടക്കാറുള്ള കമണ്ഡലു യഥാർത്ഥത്തിൽ ഒരു കായ് ആണെന്ന് അധികമാർക്കും അറിയില്ല. അപൂർവ്വമായൊരെണ്ണം വടക്കുംനാഥൻ ക്ഷേത്രമുറ്റത്ത് കായ്ച്ചു. നല്ല വലിപ്പവും ഉറപ്പുമുള്ള ഇത്തരം കായ്കളുടെ മുകൾഭാഗം തുളച്ച് പിടിക്കാനൊരു വള്ളിയിട്ടാണ് ഋഷിമാർ ശുദ്ധജലം കൊണ്ടുനടന്നിരുന്നത്.

കമണ്ഡലു മരം ഒരുതരം സപുഷ്പിയാണ്. . നല്ല കട്ടിയുള്ള പുറത്തോടാണ് ഇതിന്റെ കായ്കൾക്ക്. അതുകാരണം പണ്ട് ഭാരതത്തിൽ ഇതിന്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് കമണ്ഡലു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി പറയുന്നു. അതിനാലാണ് കമണ്ഡലു മരം എന്ന പേര് ഈ വൃക്ഷത്തിന്‌ കിട്ടിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ മരം 25 മുതൽ 40 അടിവരെ ഉയരത്തിൽ വളരാറുണ്ട്. കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നൊരു വിശ്വാസമുണ്ട്. Calabash Tree എന്നാണ് പൊതുവേ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.

(Copy paste.)

No comments: