Monday, July 15, 2019

ശ്രീമദ് ഭാഗവതം 212* 

അല്പം കൂടി പരീക്ഷിത്തിനെ കൊണ്ട് പറയിക്കാനായിട്ട് ശുകബ്രഹ്മ മഹർഷി പറഞ്ഞു. ഭഗവാൻ ആരാണ് എന്ന് വെച്ചാൽ,
 കണ്ണ് തുറന്നു നോക്കുമ്പോൾ പ്രപഞ്ചം കാണുന്നു. 
കണ്ണടച്ച് ധ്യാനത്തിലിരുന്നാൽ ആത്മാ കാണുന്നു.

ഈ പ്രപഞ്ചാകാരത്തിൽ ഇരിക്കുന്നതും അവൻ തന്നെ. ഉള്ളില് ആത്മസ്വരൂപി ആയിട്ടിരിക്കുന്നതും അവൻ തന്നെ. കണ്ണ് തുറക്കുമ്പോൾ പുറമേക്ക് പ്രപഞ്ചമായിട്ടും കണ്ണടയ്ക്കുമ്പോൾ ഉള്ളിൽ ആത്മസ്വരൂപി ആയിട്ടിരിക്കുന്നതും അവൻ തന്നെ.

പ്രപഞ്ചാകാരമായിട്ടിരിക്കുന്ന ഭഗവാനെ കണ്ടാൽ പോരേ എന്ന് വെച്ചാൽ പുറമേക്ക് കാണുന്നത് മൃത്യു. എവിടെ നോക്കിയാലും മൃത്യു  മൃത്യു മൃത്യു. 

ഭഗവാൻ പറയുന്നത് മൃത്യുവും അമൃതവും എന്റെ രണ്ടു വശങ്ങളാണെന്നാണ്. പൃഷ്ഠത്തിൽ മൃത്യു മുൻവശത്ത് അമൃതം. 
അമൃതം ചൈവ മൃത്യുശ്ച.
മൃത്യോർമാ അമൃതം ഗമയാ. 
ബഹിർമുഖമായ മനസ്സിനെ സ്വരൂപത്തിൽ നിർത്തൂ എന്നാണർത്ഥം. 
തമസോ മാ ജ്യോതിർഗമയാ.  
ജഡമാണ് ഇരുട്ട്. 

ജഡത്തിന് താൻ ണ്ട് എന്നറിയില്ല്യ. അതുകൊണ്ട് അതിന് ഇരുട്ട് എന്ന് പേര്. സ്വയം പ്രകാശിക്കുന്ന ബോധം ആണ് ജ്യോതി. 
അസതോ മാ സദ്ഗമയാ. 
ഇല്ലാത്തതിൽ നിന്നും ഉള്ളതിലേയ്ക്ക്. 

അപ്പോ ബഹിർദൃഷ്ടി ആയി നോക്കുന്നവന് സർവ്വത്ര മൃത്യു. മൃത്യു: ധാവതി എന്നാണ്. ഓടി നടക്കണു അത്രേ മൃത്യു. ആ മൃത്യുവും ഭഗവാൻ തന്നെ. എന്നാൽ മൃത്യുവിനെ കണ്ടാൽ പോരേ? അതുപോരാ.
അമൃതം ചൈവ മൃത്യുശ്ച. 
പ്രയച്ഛതോ മൃത്യുമുതാമൃതം ച 
 *ബഹിർദൃഷ്ടികൾക്ക് ഭഗവാൻ* 
 *മൃത്യുവിനെ കൊടുക്കുന്നു.* *അന്തർദൃഷ്ടികൾക്ക് ഭഗവാൻ* *അമൃതാനുഭവത്തിനെ കൊടുക്കുന്നു.*

അതുകൊണ്ട് അന്തർദൃഷ്ടികൾക്ക് ഹൃദയത്തിൽ പ്രകാശിക്കുന്ന അമൃതസ്വരൂപിയായ ആത്മാവും ഭഗവാൻ തന്നെ ആണ്. പുറമേക്ക് മൃത്യുരൂപത്തിൽ, പ്രപഞ്ചരൂപത്തിൽ പ്രകാശിക്കുന്നതും ആ ഭഗവാനാണ്. പുറമേക്ക് എന്റെ മുമ്പിൽ സദ്ഗുരുവായി ശ്രീശുകമഹർഷി ആയി ഇരിക്കുന്നതും ആ ഭഗവാനാണ്. ആ ഉപദേശം സ്വീകരിച്ച് ഉള്ളിൽ അനുഭവിക്കുന്ന ആ ബോധവും ഭഗവാനാണ്. 

പുറമേ കാണുന്ന പ്രപഞ്ചത്തിൽ നിന്നും കാണുന്നവനിലേയ്ക്ക്, 
ദൃശ്യത്തിൽ നിന്നും ദൃക്കിലേയ്ക്ക്, 
ജഡത്തിൽ നിന്നും ചൈതന്യത്തിലേയ്ക്ക് 
ഇദം പദാർത്ഥത്തിൽ നിന്നും അഹം പദാർത്ഥത്തിലേയ്ക്ക് ഈയൊരു പ്രത്യഗ്  പ്രവാഹം ആണ് ഭഗവദ് സാക്ഷാത്ക്കാരത്തിനുള്ള വഴി.
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 

No comments: