ഭഗവദ് ഗീതാ - സാംഖ്യയോഗം - 59
അപ്പൊ അസത്തിന് ഒരു ആരംഭമുണ്ട് അസത്തിനൊര വസാനമുണ്ട്. പ്രതീതിയാണ് അസത്ത്. അസത്ത് എന്നു പറയുന്നത് അനുഭവമല്ല പ്രതീതിയാണ്. ജീവിതം മുഴുവൻ ഈ അസത്തിന്റെ പ്രവാഹമാണ്. ചിലപ്പൊ നമുക്ക് വല്ലാതെ ടെൻഷൻ വരും. ടെൻഷൻ വരുമ്പോൾ ഒരു കാര്യം ആലോചിച്ചാൽ മതി. ടെൻഷൻ ഇല്ലാത്ത ഒരു സമയം ഉണ്ടായിരുന്നു. ഇതിനു മുൻപ് ഒരിക്കൽ ടെൻഷൻ വന്നിട്ടുണ്ട്. ഇതു പോലെ കുറച്ചു നേരം ഇരുന്നിട്ടുണ്ട് പോയിട്ടുണ്ട്. ഒരു വികാരവും ശാശ്വതമായി നിന്നിട്ടില്ല അപ്പൊ ഇതും കുറച്ചു നേരം ഉണ്ടാവും പോവും. അത് അസത്താണ്. ടെൻഷൻ അസത്താണ് എന്നുള്ള പെർ സെപ്ഷൻ ഉണ്ടായാൽ ദർശനം ഉണ്ടായാൽ തന്നെ അതിന്റെ ബലം കുറയും. അതു വാസ്തവം എന്നു കരുതുമ്പോഴാണ് ബലം. ഭയം ഉണ്ടാകുന്നത്. പാലക്കാടില്‍ ഒരു സപ്താഹം നടക്കുമ്പോൾ നരസിംഹാവതാരത്തിന് നരസിംഹത്തിന്റെ വേഷം കെട്ടി ഒരാള്‍. അയാള്‍ വേഷം കെട്ടാൻ പോണു എന്നുള്ളത് വളരെ കുറച്ചു പേർക്കേ അറിയുള്ളൂ. ബാക്കി ഈ ഭാഗവതം കേൾക്കാൻ ഇരിക്കുന്നവർക്കൊന്നും അറിയില്ല. ഗംഭീരമായി വേഷം കെട്ടി. എന്നിട്ട് ശരിക്ക് നരസിംഹാവതാരം നടക്കണ സമയത്ത് ഓഡിയൻസിന്റെ നടുവിലേക്ക് ചാടി .ഉള്ളവരൊക്കെ വരണ്ടുപോയി .ശരിക്കു വന്നു എന്നു വിചാരിച്ചു. പേടിച്ചു പോയി നിലവിളിച്ചു. ചിലര്‍ ഭക്തി കൊണ്ട് കരഞ്ഞു നമസ്കരിച്ചു ഒക്കെ ചെയ്തു. ഇതിന്റെ ഇടയിൽ അദ്ദേഹത്തിന്റെ കുട്ടി വേഷം കെട്ടുന്നതൊക്കെ കണ്ടിട്ടുണ്ട് പോയി അച്ഛന്റെ അടുത്ത് പോയിരുന്നു മടിയില്‍ . യാതൊരു വിഷമവുമില്ലാതെ മടിയില്‍ പോയിരുന്നു കുട്ടി. എന്താ ഇത് അസത്താണ് എന്ന് അറിഞ്ഞതുകൊണ്ട്. അതിന്റെ ഭയങ്കര ത യൊക്കെ കാണുന്നു ണ്ടെങ്കിൽ പോലും പേടിക്കുന്നില്ല. ഉള്ളിലുള്ള ആളെ കണ്ടപ്പോൾ വിഷമം ഇല്ല. അപ്പോൾ അസത്തിനെ സത്ത് എന്ന് കരുതിയാൽ ദുഃഖം .അസത്തിനെ അസത്ത് എന്നറിയണം .അസത്ത് നാമരൂപം നെയിം ആൻഡ് ഫോം.
( നൊച്ചൂർ ജി )
( നൊച്ചൂർ ജി )
sunil namboodiri
No comments:
Post a Comment