കേൾക്കുമ്പോൾ രസകരമായി തോന്നുന്ന ഒരു കഥ.
കലികാലത്ത് ഈശ്വര സാന്നിധ്യം നേരിട്ട് ഉണ്ടാവില്ലത്രെ. ആയതിനാൽ തന്റെ ഭക്തരെ കാണാൻ ആദ്യമായി ഭൂമിയിൽ ഈശ്വരൻഎത്തിയത്രെ .അതിനിടയിൽ ഈശ്വരനെ തിരിച്ചറിഞ്ഞ ഭക്തർ അദേഹത്തെ വളഞ്ഞു .അവരെല്ലാവരും സ്വന്തം സുഖ ലോലുപതക്കായി ഈശ്വരന്റെ കാൽക്കൽ വീണു .താൻ എല്ലാവർക്കും ഇങ്ങനെ വരം നൽകിയാൽ ലോകത്തിന്റെ നിലനിൽപ്പു തന്നെ അപകടം ആകുമെന്ന് തിരിച്ചറിഞ്ഞ ഈശ്വരൻ അവരിൽ നിന്നു രക്ഷപെടാൻ പല ഇടത്തേക്കും ഓടിയത്രെ .എവിടെ പോയി ഒളിച്ചാലും ഭക്തർ വിടാതെ ഒപ്പംകൂടുന്നു .
ക്ഷേത്രത്തിൽ പോലും രക്ഷ ഇല്ലാതെ വന്നപ്പോൾ ഈശ്വരനു ഒരു ഉപായം തോന്നി .ഈ സ്വാർഥ മതികൾ കാണാത്ത ഒരിടം ഈശ്വരൻകണ്ടെത്തി ഭക്തരെ പിരിയാൻ ഉള്ള വൈമനസ്യവും സ്വാർഥ മതികൾ കാണാത്ത ഒരിടവുംആണത് .
അതെവിടെഎന്നല്ലേ ....
*മനുഷ്യന്റെ ഉള്ളിൽ അഥവാ ഹൃദയത്തിൽ കുടിയിരിക്കാൻ.*
അന്നുമുതലാണ് ഈശ്വരൻ ഹൃദയ വാസി ആയതത്രേ.ഇന്നത്തെ മനുഷ്യൻ അവനവന്റെ ഉള്ളിലേക്കു നോക്കുക പോയിട്ട് അങ്ങനെ ചിന്തിക്കുക പോലും ഇല്ലല്ലോ .
ഇതു കഥയോ സത്യമോ എന്തും ആയിക്കോട്ടെ ആരിൽ നിന്ന് എന്തൊക്കെ നേടാം എന്ന മനോഭാവത്തിൽ കഴിയുന്നവർ ആണ് ഇന്ന് ഭൂരിഭാഗംപേരും .
മറ്റുള്ളവർക്ക് എന്തു സഹായം നൽകാം എന്നാരും ചിന്തിക്കുന്നില്ല .നാം ക്ഷേത്രത്തിലേക്കു ഒരു വസ്തു സംഭാവന നൽകാൻ ചിന്തിക്കുമ്പോൾ ഏറ്റവും വില കുറഞ്ഞ മോഡൽ വാങ്ങാൻ ആകും നോക്കുക അല്ലെ ?
അത് അമ്പലത്തിലെക്കല്ലേ ...
അതൊന്നും നേരെ നോക്കുകയില്ല ...കമ്മറ്റിക്കാർ എല്ലാം കള്ളൻ മാർ ആണ് .പിന്നെ ഞാൻ നേർന്നത് കൊണ്ടും ഈശ്വരനു വേണ്ടിയും ആണ് ഇതൊക്കെ നൽകുന്നത് യെന്ന മനോഭാവം ആണ് അല്ലെ ?
ഒന്നു സ്വയം ചിന്തിച്ചു നോക്കു. പിന്നെ കൊടുക്കുന്ന വസ്തുവിൽ വലിയ അക്ഷരത്തിൽ പേരും വീട്ടുപേരും കൂടി എഴുതിചേർക്കും .
ഹൈന്ദവ ശാസ്ത്രം അനുസരിച്ച് ഒരു വസ്തു ദാനം നൽകുമ്പോൾ
*"ന മമ "*(ഇനി ഇതു എന്റെതല്ല )എന്നു പറഞ്ഞാണ് ദാനം നല്കാൻ പാടുള്ളൂ .അപ്പോൾ തന്റെ പേരും മറ്റും എഴുതി നല്കുന്നതിന്റെ വൈരുധ്യം ഒന്നുചിന്തിക്കേണ്ടതല്ലേ?ദൈവം നമുക്കു തന്നതിൽ ഒരു ചെറിയ ഭാഗം എങ്കിലും തിരിച്ചു നൽകാൻ അനുവദിച്ച ഈശ്വരനു നന്ദി പറയാൻ ഉള്ള അവസരം ആയി വേണം ഇതു കാണാൻ .
നന്ദിയെ പറ്റി പറഞ്ഞപ്പോൾ മറ്റൊരു കഥ കൂടി ഓർമ്മ വരുന്നു .
ഒരു നാൾ ഒരു ഗുരുവും ശിഷ്യരും കാട്ടിലൂടെ നടന്നു തളർന്നാണ് ആശ്രമത്തിൽ എത്തിയത് .അന്ന് കഴിക്കാനും ഒന്നും ലഭിച്ചല്ല .ഉറങ്ങാൻ നേരത്ത് എന്നത്തെയും പോലെ ഈശ്വരനു നന്ദി പറഞ്ഞു ഉറങ്ങാൻ ഗുരു പറഞ്ഞു .അപ്പോൾ ഒരു ശിഷ്യൻ "ഗുരോ ഇന്ന് ഭഗവാൻ ഒന്നും തന്നില്ലല്ലോ ..
പിന്നെ എന്തിനാണ് നന്ദി പറയേണ്ടത് "എന്നു ആരാഞ്ഞു .അപ്പോൾ ഗുരു ചിരിച്ചു കൊണ്ട് പറഞ്ഞു "ആരു പറഞ്ഞു ഒന്നും തന്നില്ല എന്ന് .ഒരു കുട്ടിക്കു എന്തു നൽകണം എന്ന് മാതാപിതാക്കൾക്ക് അറിയുന്നപോലെ ഈശ്വരൻ ഇന്ന് നമുക്കു വിശപ്പു തന്നു .വിശപ്പു എന്താണെന്നു അറിയാൻ എങ്കിലും അത് ഉപകാരം ആകും . അവിടുന്നു ചെയ്യുന്നത് എന്തായാലും നമുക്കു നല്ലതിനു മാത്രമേ അകു .അതിനായി നാം നന്ദി പറയണം ".
ഇതാണ് സ്നേഹവും വിശ്വാസവും നന്ദിയും അല്ലെ ?
ഒന്നു സ്വയം ചിന്തിക്കു ..രാവിലെ പല്പൊടി മുതൽ രാത്രി വരെ എത്രയേറെ വസ്തുക്കൾ ആണ് നാം ഉപയോഗിക്കുന്നത് .ഇത്രയും വസ്തുവകകൾ ഈ സമൂഹത്തിൽ നിന്നാണ് നാം സ്വീകരിക്കുന്നത് അല്ലെ ?അതിനു പകരം ആയി നാം എന്താണ് ഈ സമൂഹത്തിനു തിരിച്ചു നൽകിയിട്ടുള്ളത് എന്ന് ചിന്തിച്ചാൽ മാത്രം മതി ദാനത്തിന്റെ മഹത്വം തിരിച്ചറിയാൻ .എത്ര അത്ഭുത കരമായ ലോകവും ശരീരവും ആണ് സൗജന്യ മായി ഈശ്വരൻ നമുക്കു നൽകിയിട്ടുള്ളത് ..അതിനു പകരം ഒരു നന്ദി വാക്കെങ്ങിലും നാം ദിവസവും തിരിച്ചു നൽകാറുണ്ടോ ?
വേദ മന്ത്രത്തിലെ ആദ്യാക്ഷരം തന്നെ ആദ്യ മന്ത്രം തന്നെ നന്ദി യോടെ കഴിയാൻ പരിശീലിക്കു എന്നാണ് .
*"നമ"*യെന്നുച്ചരിക്കുന്നതും നന്ദി ആണ് .
ആയതിനാൽ നന്ദി ഉള്ളവൻ ആകാനും ,നന്ദി പറയാനും ,നന്ദി യോടെ പെരുമാറാനും ദാനത്തിന്റെ മഹത്വം അറിഞ്ഞു നൽകാനും ശീലിക്കു ..
*ഈശ്വരൻ എന്നും മനസ്സിൽ കൂടെ ഉണ്ടാവും.*
No comments:
Post a Comment