ശ്രീമദ് ഭാഗവതം 213*
സദ്ഗുരുവോ ശാസ്ത്രമോ ചെയ്യുന്നത്, ബഹിർമുഖമായി അലഞ്ഞു നടക്കുന്ന മനസ്സിനെ തട്ടിക്കൂട്ടി ഉള്ളിലേയ്ക്കാക്കും. അന്തർമുഖമായ മനസ്സിനെ ഹൃദയത്തിലിരിക്കുന്ന ആ ഗുരു തത്വം, ആ ഭഗവദ് തത്വം തന്നെ ആകർഷിച്ച് ഹൃദയത്തിലടക്കും.

ശ്രീശുകമഹർഷി ഭാഗവതോപദേശം ചെയ്യുന്നത് തന്നെ പരീക്ഷിത്തിന്റെ മനസ്സിനെ ശരീരത്തിൽ നിന്നെടുത്ത് സ്വരൂപത്തിൽ ഇരുത്താൻ വേണ്ടിയാണ്. ശരീരത്തിൽ ഇരിക്കുന്നിടത്തോളം പാമ്പ് കടിക്കും. അത് പരീക്ഷിത്തിനെ മാത്രമല്ല നമ്മളെ ഒക്കെ ആ പാമ്പ് കടിക്കും. അദ്ദേഹത്തിന് ഏഴുദിവസം. എല്ലാവർക്കും ഏഴുദിവസം തന്നെ. ഞായർ തിങ്കൾ ചൊവ്വാ ബുധൻ വ്യാഴം വെള്ളി ശനി. ഈ ഏഴ് ദിവസത്തിൽ ഏതെങ്കിലും ഒരു ദിവസം തന്നെ കടിക്കും.
എന്താ പാമ്പ്?
മൃത്യു.
മൃത്യു തന്നെ ആ പാമ്പ്, മരണം.
ശരീരം ഉണ്ടെങ്കിൽ അതിൽ നിന്ന് രക്ഷപെടാനൊക്കില്യ.
എന്താ പാമ്പ്?
മൃത്യു.
മൃത്യു തന്നെ ആ പാമ്പ്, മരണം.
ശരീരം ഉണ്ടെങ്കിൽ അതിൽ നിന്ന് രക്ഷപെടാനൊക്കില്യ.
സത്സംഗത്തിന്റെ പ്രയോജനം എന്താ? ശരീരത്തിൽ നിന്നും സ്വരൂപത്തിലേക്ക് ദൃഷ്ടി തിരിയും. ശരീരത്തിൽ നിന്നും സ്വരൂപത്തിലേക്ക് തിരിയുക എന്നുള്ളത് ഒരു സാധന കൊണ്ടും സാധ്യമല്ല. സാധന ഒക്കെ ശരീരം വെച്ച് കൊണ്ടാണ് ചെയ്യണത്. അപ്പോ എങ്ങനെ സാധിക്കും. എല്ലാ സാധനയും ശരീരം കൊണ്ടാണ് ചെയ്യണത്, മനസ്സ് കൊണ്ടാണ് ചെയ്യണത്, ഉപാധി കൊണ്ടാണ് ചെയ്യണത്.
ഉപാധിയോടു സംബന്ധപ്പെട്ടിരിക്കുന്നിടത്തോളം ഉപാധിയോടുള്ള സംബന്ധവിച്ഛേദം സാധ്യമല്ല.
ഉപാധിയോടു സംബന്ധപ്പെട്ടിരിക്കുന്നിടത്തോളം ഉപാധിയോടുള്ള സംബന്ധവിച്ഛേദം സാധ്യമല്ല.
അപ്പോ നമ്മളുടെ സാധന ഒക്കെ എന്തിനാ? സാധന ഒക്കെ ചിത്തശുദ്ധിക്ക്.
ചിത്തം ശുദ്ധമായാലോ, ശ്രവണം കൊണ്ട് ഉപാധിയിൽ നിന്ന് വേർപിരിയും. അതാണ്,
ചിത്തം ശുദ്ധമായാലോ, ശ്രവണം കൊണ്ട് ഉപാധിയിൽ നിന്ന് വേർപിരിയും. അതാണ്,
സദ്യോ ഹൃദി അവരുദ്ധ്യതേത്ര കൃതിഭി:
ശുശ്രൂഷിഭിസ്തത് ക്ഷണാത്.
കേട്ടു കൊണ്ടേ ഇരിക്കുമ്പോ, ശ്രവണം ചെയ്തുകൊണ്ടേ ഇരിക്കുമ്പോ കേൾക്കുന്ന ആളുടെ അഹങ്കാരം ഒന്നും പ്രവർത്തിക്കില്ല്യല്ലോ. ശ്രവണസന്ദർഭത്തിൽ ദാ കഴുത്തില് മാല ണ്ട് എന്ന് നോക്കുന്നത് പോലെ, ഈ ശരീരത്തിൽ നിന്ന് വേർപിരിഞ്ഞ് ആത്മസ്വരൂപിയായ ഞാൻ ണ്ട് എന്നുള്ളത് ക്രമേണ ഉദ്ദീപ്തമാകും. ശ്രവണം ചെയ്ത് ചെയ്ത് ഉള്ളിൽ ഒരു ഉരസൽ.

ഒരു സത്സംഗത്തിൽ എന്താ സംഭവിക്കുന്നത് ആചാര്യൻ ഒരു അരണി ശിഷ്യൻ ഒരു അരണി. അഥവാ വക്താവ് ഒരു അരണി ശ്രോതാവ് ഒരു അരണി. ഇത് രണ്ടും കൂടെ ഉരസുകയാണ്. അരണിക്കോലുകൾ വെച്ച് ഉരസുമ്പോൾ അഗ്നി ഉണ്ടാവണത് പോലെ സ്ഫുടമായ ബോധമാകുന്ന അഗ്നി ഉജ്ജ്വലിക്കും. കർമ്മങ്ങളെ ഒക്കെ എരിച്ചു കളയും. വാസനകളെ ഒക്കെ എരിച്ചു കളയും. ഇനി എരിക്കാനൊന്നും ബാക്കിയില്ലാതാവുമ്പോ അഗ്നി സ്വയമേവ അടങ്ങും. സ്വരൂപം പ്രകാശിക്കും. ശാന്തി ണ്ടാവും. സമാധിസുഖാനുഭവം ണ്ടാവും.
അതുകൊണ്ടാണ് പരീക്ഷിത്ത് ശ്രീശുകമഹർഷിയോട് പിന്നെയും പ്രാർത്ഥിക്കണത് എനിക്ക് കൃഷ്ണകഥ പറഞ്ഞു തരൂ. സ്വരൂപമാണ് കൃഷ്ണൻ. എന്റെ ഉള്ളിൽ അമൃതാനുഭവം ആയി അപ്പപ്പോൾ തെളിഞ്ഞു വരുന്നു കൃഷ്ണൻ! ശരീരം ഞാനല്ല എന്ന തത്വം കൂടുതൽ കൂടുതൽ തെളിവായി ക്കൊണ്ടിരിക്കണു!!
ശ്രീനൊച്ചൂർജി
*തുടരും. ..*
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad
No comments:
Post a Comment