എന്താണ് ഹെർണിയ
ശരീരത്തിലെ ഒരു ക്ഷീണ പ്രദേശത്തിലൂടെയോ, സുഷിരത്തിലൂടെയോ ആന്തരികാവയവം പൂർണമായോ ഭാഗികമായോ പുറന്തള്ളപെടുമ്പോഴാണ് ഹെർണിയ എന്ന അവസ്ഥയുണ്ടാകുന്നത്. ഹെർണിയ പല രീതിയിലുണ്ടെങ്കിലും വയറിൽ പല ഭാഗങ്ങളിലായി കാണപ്പെടുന്ന ഹെർണിയെയാണ് നമ്മൾ കൂടുതൽ അറിയുന്നത്.കാരണം,വയറിന്റെ മാംസപേശികളിൽ ഉണ്ടാകുന്ന ബലക്ഷയം,സ്ഥിരമായി തുമ്മൽ, ചുമ, വയറിളക്കം , മലബന്ധം, വയറിനെ ബാധിക്കത്തക്ക കഠിനാധ്വാനം, പെട്ടന്ന് വണ്ണം കൂടുന്നത് തുടങ്ങിയവയാണ്..ചില കുഞ്ഞുങ്ങളിൽ ജന്മനാ ഇത് കാണാം.
ലക്ഷണങ്ങള്‍
ചെറിയ വേദനയോടാണ് ഹെർണിയ പ്രത്യക്ഷപ്പെടുന്നതെങ്കിലും പ്രായമായവർക്ക്, പ്രമേഹം പോലെയുള്ള അസുഖമുള്ളവർക്കും വേദനയുണ്ടാകാറില്ല.വേദനയോട് കൂടിയതോ, വേദനരഹിതമോ ആയ മുഴ.ഈ മുഴ ക്രമേണ വലുതാകും, അപ്പോൾ കടുത്ത വേദനയും പ്രയാസവും അനുഭവപ്പെടും.മലർന്നു കിടക്കുമ്പോൾ ഈ മുഴ അപ്രത്യക്ഷമാവുകയോ, ചെറുതാവുകയോ ചെയ്യും.ഹെർണിയയ്ക്ക് ഉള്ളിലുള്ള കുടലും മറ്റും അകത്തേക്ക് വലിയുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.കാലക്രമേണ ഹെർണിയക്കുള്ളിലെ കുടൽ കുരുങ്ങി മലബന്ധം ഉണ്ടാകും, ചിലപ്പോൾ രക്തയോട്ടം കുറഞ്ഞ് കടുത്ത വേദനയുമായായിരിക്കും രോഗികൾ ഡോക്ടറെ കാണാൻ എത്തുന്നത്. സ്ത്രീകളിൽ ഗർഭകാലത്ത് വയറിന്റെ മസിലിന് ഉണ്ടാകുന്ന വലിച്ചിലും, വയറിലെ സിസേറിയൻ പോലുള്ള സർജറികൾ , അവിടുത്തെ തയ്യൽ അലിഞ്ഞുപോവുകയൊ ചെയ്യുന്നത് ഹെർണിയയ്ക്ക് കാരണമാകാം.
എങ്ങനെ തിരച്ചറിയാം.....?
വയറിന്റെ മുകൾഭാഗം മുതൽ താഴെവരെയുള്ള സ്ഥലത്ത് മുഴമാത്രമായോ, വേദനയോട് കൂടിയ മുഴയോ കണ്ടാൽ ഹെർണിയ സംശയിക്കാം. കിടക്കുമ്പോൾ ഈ മുഴ ചെറുതാകുകയോ, അപ്രത്യക്ഷമാവുകയോ ചെയ്യുന്നത് ഹെർണിയയുടെ ലക്ഷണമാണ്. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും മുഴയുടെ വലുപ്പം വലുതാകുന്നെങ്കിൽ ഹെർണിയ ആണെന്ന് 90% ഉറപ്പിക്കാം. പൊക്കിളിന് ചുറ്റിലും മുകളിലും കാണപ്പെടുന്ന മുഴ ചുമയ്ക്കുമ്പോൾ വലുതാകണമെന്നില്ല.
ഹെർണിയ പ്രധാനമായും രണ്ടു തരമുണ്ട്. internal hernia- ശരീരത്തിൻ ഉള്ളിൽ ഉണ്ടാകുന്നത്. external hernia- ഇത് ശരീരത്തിന് പുറത്ത് കാണും. ഇതാണ് കൂടുതലായും കാണപ്പെടുന്നത്. വയറിന്റെ ഏറ്റവും അടിയിൽ രണ്ടു വശങ്ങളിലും കാണപ്പടുന്നതാണ് inguinal hernia , ഇതാണ് വളരെ സാധാരണമായി കാണപ്പെടുന്നതും. ഇതിന് കാരണം, വയറിലെ ഏറ്റവും ദുർബലമായ പ്രദേശമാണ് ഇത്, അതുകൊണ്ട് തന്നെ ഈ ഭാഗത്തിൽ നിന്ന് ആന്തരികാവയവും പുറന്തള്ളപ്പെടുന്നു. മുഴയായോ, വേദനയായോ ആണ് ആദ്യം ഈ inguinal hernia പ്രത്യക്ഷപ്പെടുന്നതെങ്കിലും ചിലർ ഇതിനെ നിസ്സാരമായി തള്ളികളയുന്നത് കാരണം പിന്നീട് അമിതവേദന, ഛർദി, മലബന്ധമായാണ് ആശുപത്രികളിൽ എത്താറുള്ളത്.. ഹെർണിയയ്ക്ക് ശസ്ത്രക്രിയയാണ് പരിഹാരം.
അടിയന്തര ശസ്ത്രക്രിയ എപ്പോൾ,?
കുടലുകൾ കുരുങ്ങുകയോ, അമിതവേദനയോ, മലബന്ധമോ ഉണ്ടാകുമ്പോഴാണ് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്നത്.ഹെർണിയയ്ക്ക് താക്കോൽദ്വാര ശസ്ത്രക്രിയയാണോ , ഓപ്പൺ ശസ്ത്രക്രിയയാണോ നല്ലത് എന്നത് പലരുടേയും സംശയമാണ്..രണ്ടും നല്ലതുതന്നെയെന്നു പറയാം.രണ്ടിനും അതിന്റെതായ അനുകൂല വശങ്ങളും പ്രതികൂല വശങ്ങളും ഉണ്ട്. താക്കോൽദ്വാര ശസ്ത്രക്രിയയിൽ ആശുപത്രിവാസവും, ശസ്ത്രക്രിയശേഷമുള്ള വേദനയും വളരെ കുറവായിരിക്കും. പക്ഷെ ചെലവ് താരതമ്യേന കൂടുതലാവും..താക്കോൽദ്വാര ശസ്ത്രക്രിയ തിരഞ്ഞെടുക്കുമ്പോൾ നല്ല ആശുപത്രിയും ,പരിചയ സമ്പന്നരായ ഡോക്ടർമാരും ആണെന്നു ഉറപ്പു വരുത്തണം. വയറിനു അകത്തുനിന്നാണ് ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നത്. ഈ ശസ്ത്രക്രിയയ്ക്ക് ജനറൽ അനസ്തേഷ്യയും ആവശ്യമാണ്. ഓപ്പൺ ശസ്ത്രക്രിയ ചിലവ് കുറഞ്ഞതാണ്. അതുപോലെ മിക്കവാറും പരിചയസമ്പന്നരായ എല്ലാ സർജൻമാർക്കും ഈ ശസ്ത്രക്രിയ ചെയ്യാം.വീണ്ടും ഹെർണിയ വരുന്ന സാഹചര്യത്തിൽ ഓപ്പൺ സർജറി ചെയ്തവർക്ക് താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്തവരെക്കാളും പ്രയാസങ്ങൾ കുറവായിരിക്കും. ഹൃദയതകരാറുകൾക്ക് മരന്നുകഴിക്കന്നവർ ആ കാര്യം ആദ്യമെ ഡോക്ടറോട് സൂചിപ്പിക്കണം. കാരണം ചില മരുന്നുകൾ 2-3 ദിവസം മുൻപ് നിർത്തേണ്ടതുണ്ട്.ശസ്ത്രക്രിയ കഴഞ്ഞവർ കുറെമാസത്തേക്ക് അവിടെ സമ്മർദം വരുന്നതരത്തില്‍ വ്യായാമമോ, ഭാരം എടുക്കുകയോ ചെയ്യരുത്. ചുമ തുമ്മൽ,മലബന്ധം വരാതെയും സൂക്ഷിക്കണം. കുറഞ്ഞത് ഒരുമാസമെങ്കിലും വിശ്രമം അത്യാവശ്യമാണ്. മുറിവുഭാഗം വൃത്തിയായി സൂക്ഷിക്കണം.പടികൾ കയറുന്നത്,ഓടുന്നത്,ലൈംഗികത,തു ടങ്ങിയവ ഒഴിവാക്കണം.അമിതമായ ആഹാരം നിയന്ത്രിക്കണം.
ഹെർണിയ തടയാൻ...
ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ കാൽമുട്ടുകൾ കുനിച്ച് മടക്കി ഭാരം എടുക്കുക അരഭാഗം വളച്ച് എടുക്കരുത്.
ശരീരത്തിലെ ഒരു ക്ഷീണ പ്രദേശത്തിലൂടെയോ, സുഷിരത്തിലൂടെയോ ആന്തരികാവയവം പൂർണമായോ ഭാഗികമായോ പുറന്തള്ളപെടുമ്പോഴാണ് ഹെർണിയ എന്ന അവസ്ഥയുണ്ടാകുന്നത്. ഹെർണിയ പല രീതിയിലുണ്ടെങ്കിലും വയറിൽ പല ഭാഗങ്ങളിലായി കാണപ്പെടുന്ന ഹെർണിയെയാണ് നമ്മൾ കൂടുതൽ അറിയുന്നത്.കാരണം,വയറിന്റെ മാംസപേശികളിൽ ഉണ്ടാകുന്ന ബലക്ഷയം,സ്ഥിരമായി തുമ്മൽ, ചുമ, വയറിളക്കം , മലബന്ധം, വയറിനെ ബാധിക്കത്തക്ക കഠിനാധ്വാനം, പെട്ടന്ന് വണ്ണം കൂടുന്നത് തുടങ്ങിയവയാണ്..ചില കുഞ്ഞുങ്ങളിൽ ജന്മനാ ഇത് കാണാം.
ലക്ഷണങ്ങള്‍
ചെറിയ വേദനയോടാണ് ഹെർണിയ പ്രത്യക്ഷപ്പെടുന്നതെങ്കിലും പ്രായമായവർക്ക്, പ്രമേഹം പോലെയുള്ള അസുഖമുള്ളവർക്കും വേദനയുണ്ടാകാറില്ല.വേദനയോട് കൂടിയതോ, വേദനരഹിതമോ ആയ മുഴ.ഈ മുഴ ക്രമേണ വലുതാകും, അപ്പോൾ കടുത്ത വേദനയും പ്രയാസവും അനുഭവപ്പെടും.മലർന്നു കിടക്കുമ്പോൾ ഈ മുഴ അപ്രത്യക്ഷമാവുകയോ, ചെറുതാവുകയോ ചെയ്യും.ഹെർണിയയ്ക്ക് ഉള്ളിലുള്ള കുടലും മറ്റും അകത്തേക്ക് വലിയുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.കാലക്രമേണ ഹെർണിയക്കുള്ളിലെ കുടൽ കുരുങ്ങി മലബന്ധം ഉണ്ടാകും, ചിലപ്പോൾ രക്തയോട്ടം കുറഞ്ഞ് കടുത്ത വേദനയുമായായിരിക്കും രോഗികൾ ഡോക്ടറെ കാണാൻ എത്തുന്നത്. സ്ത്രീകളിൽ ഗർഭകാലത്ത് വയറിന്റെ മസിലിന് ഉണ്ടാകുന്ന വലിച്ചിലും, വയറിലെ സിസേറിയൻ പോലുള്ള സർജറികൾ , അവിടുത്തെ തയ്യൽ അലിഞ്ഞുപോവുകയൊ ചെയ്യുന്നത് ഹെർണിയയ്ക്ക് കാരണമാകാം.
എങ്ങനെ തിരച്ചറിയാം.....?
വയറിന്റെ മുകൾഭാഗം മുതൽ താഴെവരെയുള്ള സ്ഥലത്ത് മുഴമാത്രമായോ, വേദനയോട് കൂടിയ മുഴയോ കണ്ടാൽ ഹെർണിയ സംശയിക്കാം. കിടക്കുമ്പോൾ ഈ മുഴ ചെറുതാകുകയോ, അപ്രത്യക്ഷമാവുകയോ ചെയ്യുന്നത് ഹെർണിയയുടെ ലക്ഷണമാണ്. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും മുഴയുടെ വലുപ്പം വലുതാകുന്നെങ്കിൽ ഹെർണിയ ആണെന്ന് 90% ഉറപ്പിക്കാം. പൊക്കിളിന് ചുറ്റിലും മുകളിലും കാണപ്പെടുന്ന മുഴ ചുമയ്ക്കുമ്പോൾ വലുതാകണമെന്നില്ല.
ഹെർണിയ പ്രധാനമായും രണ്ടു തരമുണ്ട്. internal hernia- ശരീരത്തിൻ ഉള്ളിൽ ഉണ്ടാകുന്നത്. external hernia- ഇത് ശരീരത്തിന് പുറത്ത് കാണും. ഇതാണ് കൂടുതലായും കാണപ്പെടുന്നത്. വയറിന്റെ ഏറ്റവും അടിയിൽ രണ്ടു വശങ്ങളിലും കാണപ്പടുന്നതാണ് inguinal hernia , ഇതാണ് വളരെ സാധാരണമായി കാണപ്പെടുന്നതും. ഇതിന് കാരണം, വയറിലെ ഏറ്റവും ദുർബലമായ പ്രദേശമാണ് ഇത്, അതുകൊണ്ട് തന്നെ ഈ ഭാഗത്തിൽ നിന്ന് ആന്തരികാവയവും പുറന്തള്ളപ്പെടുന്നു. മുഴയായോ, വേദനയായോ ആണ് ആദ്യം ഈ inguinal hernia പ്രത്യക്ഷപ്പെടുന്നതെങ്കിലും ചിലർ ഇതിനെ നിസ്സാരമായി തള്ളികളയുന്നത് കാരണം പിന്നീട് അമിതവേദന, ഛർദി, മലബന്ധമായാണ് ആശുപത്രികളിൽ എത്താറുള്ളത്.. ഹെർണിയയ്ക്ക് ശസ്ത്രക്രിയയാണ് പരിഹാരം.
അടിയന്തര ശസ്ത്രക്രിയ എപ്പോൾ,?
കുടലുകൾ കുരുങ്ങുകയോ, അമിതവേദനയോ, മലബന്ധമോ ഉണ്ടാകുമ്പോഴാണ് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്നത്.ഹെർണിയയ്ക്ക് താക്കോൽദ്വാര ശസ്ത്രക്രിയയാണോ , ഓപ്പൺ ശസ്ത്രക്രിയയാണോ നല്ലത് എന്നത് പലരുടേയും സംശയമാണ്..രണ്ടും നല്ലതുതന്നെയെന്നു പറയാം.രണ്ടിനും അതിന്റെതായ അനുകൂല വശങ്ങളും പ്രതികൂല വശങ്ങളും ഉണ്ട്. താക്കോൽദ്വാര ശസ്ത്രക്രിയയിൽ ആശുപത്രിവാസവും, ശസ്ത്രക്രിയശേഷമുള്ള വേദനയും വളരെ കുറവായിരിക്കും. പക്ഷെ ചെലവ് താരതമ്യേന കൂടുതലാവും..താക്കോൽദ്വാര ശസ്ത്രക്രിയ തിരഞ്ഞെടുക്കുമ്പോൾ നല്ല ആശുപത്രിയും ,പരിചയ സമ്പന്നരായ ഡോക്ടർമാരും ആണെന്നു ഉറപ്പു വരുത്തണം. വയറിനു അകത്തുനിന്നാണ് ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നത്. ഈ ശസ്ത്രക്രിയയ്ക്ക് ജനറൽ അനസ്തേഷ്യയും ആവശ്യമാണ്. ഓപ്പൺ ശസ്ത്രക്രിയ ചിലവ് കുറഞ്ഞതാണ്. അതുപോലെ മിക്കവാറും പരിചയസമ്പന്നരായ എല്ലാ സർജൻമാർക്കും ഈ ശസ്ത്രക്രിയ ചെയ്യാം.വീണ്ടും ഹെർണിയ വരുന്ന സാഹചര്യത്തിൽ ഓപ്പൺ സർജറി ചെയ്തവർക്ക് താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്തവരെക്കാളും പ്രയാസങ്ങൾ കുറവായിരിക്കും. ഹൃദയതകരാറുകൾക്ക് മരന്നുകഴിക്കന്നവർ ആ കാര്യം ആദ്യമെ ഡോക്ടറോട് സൂചിപ്പിക്കണം. കാരണം ചില മരുന്നുകൾ 2-3 ദിവസം മുൻപ് നിർത്തേണ്ടതുണ്ട്.ശസ്ത്രക്രിയ കഴഞ്ഞവർ കുറെമാസത്തേക്ക് അവിടെ സമ്മർദം വരുന്നതരത്തില്‍ വ്യായാമമോ, ഭാരം എടുക്കുകയോ ചെയ്യരുത്. ചുമ തുമ്മൽ,മലബന്ധം വരാതെയും സൂക്ഷിക്കണം. കുറഞ്ഞത് ഒരുമാസമെങ്കിലും വിശ്രമം അത്യാവശ്യമാണ്. മുറിവുഭാഗം വൃത്തിയായി സൂക്ഷിക്കണം.പടികൾ കയറുന്നത്,ഓടുന്നത്,ലൈംഗികത,തു
ഹെർണിയ തടയാൻ...
ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ കാൽമുട്ടുകൾ കുനിച്ച് മടക്കി ഭാരം എടുക്കുക അരഭാഗം വളച്ച് എടുക്കരുത്.
dr അമൃത ബവീഷ്
No comments:
Post a Comment