Saturday, July 31, 2021

സ്വാനുഭവത്തിൽ നിരന്തരം രമിച്ചിരിക്കുന്നതിനാൽ ആ രാമനെ കാണുമ്പോൾ ഋഷികളെല്ലാം രമിക്കുന്നു. രാമനെ കാണുമ്പോൾ ഭരദ്വാജ മഹർഷിക്ക് ആശ്ചര്യമാണ് കാരണം പട്ടാഭിഷേകം മുടങ്ങി വനവാസത്തിന് ഇറങ്ങേണ്ടി വന്ന രാമനെന്ന രാജകുമാരനെ സമാധാനിപ്പിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു ഭരദ്വാജർ. എന്നാൽ രാമൻ ആശ്രമത്തിൽ വന്നതും അവിടമാകെ വസന്തം വന്ന പോലെയായിരുന്നു. ആശ്രമത്തിലാകെ ഘനീഭവിച്ച ശാന്തി പിറവി എടുത്തു. രസായനമയീ ശാന്തിഹി പരമാനന്ദ ദായിനി നാനന്ദയതികം നാമ സാധു സംഗമ ചന്ദ്രിക ആത്മാവിന്റെ സ്വരൂപമാണ് ആനന്ദം . മോദം പ്രമോദം എല്ലാം വെളിയിൽ നിന്ന് വരുന്നതാണ്. ആനന്ദം സ്വരൂപത്തിൽ നിന്ന് വരുന്നു. അത് എപ്പോഴും ഒരേ പോലിരിക്കുന്നു. പൂർണ്ണമായിരിക്കുന്നു അതിലൊന്നും ചേർക്കുകയോ കുറക്കുകയോ ചെയ്യാൻ സാധിക്കില്ല. ഭരദ്വാജ മഹർഷിക്ക് ശാന്തിയാകുന്ന രസായനം കുടിച്ച പോലെ തോന്നി രാമനെ ദർശിച്ചപ്പോൾ. അതിനാലാണ് ഭരദ്വാജർ രാമന് ചിത്രകൂടം കാട്ടി കൊടുത്തിട്ട് പിന്നീട് തിരികെ പോയത് വാല്മീകി ആശ്രമത്തിലേയ്ക്കാണ് .വാല്മീകിയോട് ചോദിച്ചു എന്താണ് രാമന്റെ പിന്നിലെ രഹസ്യം. പട്ടാഭിഷേകം മുടങ്ങി രാജ്യം കൈവിട്ട രാജകുമാരൻ .എല്ലാ സുഖ സൗകര്യത്തോടും കഴിഞ്ഞിരുന്ന രാജകുമാരൻ. ജഡാധാരിയായി വനവാസത്തിന് വരേണ്ടി വന്നു എന്നിട്ട് ആ മുഖത്ത് എന്തൊരു നിറവാണ്. അലയില്ലാത്ത കടൽ പോലെ . സമുദ്രസ്യ ഗാംഭീര്യം ,സ്ഥയ്ര്യം മേരോരിവ സ്ഥിതി ,അന്തശീതളത ച ഇന്ദോഹു ഉള്ളിൽ കുളിർമ. തിരമാലയില്ലാത്ത കടൽ പോലെ അക്ഷോഭ്യമായ നില. ഇതിന്റെ കാരണം ആരാഞ്ഞപ്പോൾ ആണ് വാല്മീകി വാസിഷ്ഠ രാമായണം ഉദ്ധരിക്കുന്നത്. ചിത്രകൂടത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ചിത്രകൂട ഗിരിക്കടുത്ത് വാല്യവതി എന്ന നദി ഒഴുകുന്നു. വനത്തിനുള്ളിലേക്ക് കൂടുതൽ യാത്ര ചെയ്തപ്പോൾ സീത ഒരുപാട് സന്തോഷിച്ചു. സീതയോട് രാമൻ പറഞ്ഞു ഈ വനത്തിലാണ് ബ്രഹ്മ ഋഷികൾ എല്ലാം ഏകാന്തമായിരുന്നു ആത്മ ധ്യാനം ചെയ്യുന്നത്. സീത ചോദിച്ചു അരമനയെല്ലാം വിട്ട് ഈ വനത്തിൽ വരേണ്ടി വന്നതിൽ അങ്ങയ്ക്കു ദു:ഖമില്ലേ.രാമൻ പറഞ്ഞു ഇദം തു അമൃതം പ്രാഹുഹു . സീതേ ഇതു തന്നെയാണ് അമൃതം. അരമനയിലെ രാജതന്ത്രത്തെ വച്ചു നോക്കുമ്പോൾ വനവാസം അമൃതമാണ്. സമാധിക്ക് ഭംഗമില്ലാതെ ഇരിക്കാം ഇവിടെ. ഏയ് സീതേ സമാധി എന്നാൽ ഏത് നിലയിലാണ് വികല്പമേ ഇല്ലാത്തത് ആ നിലയ്ക്കാണ് സമാധി എന്നു പറയുന്നത്. ഈ വനത്തിൽ ബാഹ്യമായ വികല്പങ്ങൾ നമ്മളെ ബാധിക്കില്ല. ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും ശത്രു മിത്രം ഒന്നും ഉണ്ടാകില്ല. ആ നിലയിൽ ഇരുന്ന് സമാധി അഭ്യസിച്ചാൽ പതിന്നാല് വർഷം കഴിഞ്ഞ് തിരിച്ച് അയോദ്ധ്യയ്ക്ക് മടങ്ങുമ്പോൾ എല്ലാവരേയും വീണ്ടും കാണേണ്ടി വരുമ്പോൾ ബ്രഹ്മചിത് ബ്രഹ്മ ഭുവനം ബ്രഹ്മഭൂത പരമ്പരാഹ ബ്രഹ്മാഹം ബ്രഹ്മ മത് ശത്രുഹു ബ്രഹ്മ മത് മിത്ര ബാന്ധവ: ഭൂതകാലത്ത് ആര് നമുക്ക് ബന്ധുവായിരുന്നുവോ, ഇഷ്ടമുള്ളവർ ,ഇഷ്ടമില്ലാത്തവർ ആര് വന്നു മുന്നിൽ നിന്നാലും നമ്മുടെ ഹൃദയത്തിൽ ചിത് അനുഭവം ഉണ്ടെങ്കിൽ നമുക്കു മനസ്സിലാകും ആ ഞാനെന്ന ഉണർവ്വ് പല പല പേരുകളിൽ അറിയപ്പെട്ട് നമുക്കു മുന്നിൽ നിൽക്കുകയാണെന്ന്. ഞാൻ ആരെന്ന് ചോദിച്ചാൽ ഉടനെ വരുന്ന ഉത്തരം എന്റെ പേര്, ഈ ജാതി, ഈ വർണ്ണം, ഈ ലിംഗം അങ്ങനെ പോകുന്നു വിവരണം. എപ്പോഴാണോ ഞാൻ എന്ന ഉണർവ്വ് ഇതിൽ നിന്നുമൊക്കെ മോചിതമാകുന്നുവോ അഥവാ ഈ വിശേഷണങ്ങൾ എല്ലാം ഇല്ലാതാകുന്നുവോ. ബോധോ നിർവ്വാസനോ യസ്യ ബോധത്തിൽ നിന്ന് വാസനയേ അകന്നാൽ സജീവൻ മുക്ത ലക്ഷണ: ആരുടെ ഉണർവ്വിലാണോ ഞാൻ ഇവൻ അവൻ എന്ന വ്യക്തിത്വം ഇല്ലാതിരിക്കുന്നത്. ആരാണോ ഉണർവ്വിൽ ആകാശം പോലെയിരിക്കുന്നത്.നിർലിപ്തനായിരിക്കുന്നുവോ അവന് വനത്തിലിരുന്നാലും അരമനയിലിരുന്നാലും ഒരു പോലെയാണ്. കടപ്പാട് Murugan

Thursday, July 29, 2021

രാമായണത്തിലെ പമ്പ പമ്പ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ . കർണാടകത്തിലെ ഹംപിയ്ക്ക് സമീപമുള്ള കൊപ്പൽ ജില്ലയിലെ ഒരു തടാകമാണ് പമ്പ സരോവർ അഥവാ പമ്പാ സരോവരം. തുംഗഭദ്ര നദിയുടെ തെക്ക് സ്ഥിതിചെയ്യുന്ന ഈ തടാകം ഹിന്ദുക്കൾ പവിത്രമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലുള്ള അഞ്ച് വിശുദ്ധ തടാകങ്ങളിൽ ഒന്നാണ് ഈ തടാകം. ഹിന്ദു വേദത്തിലെ അഞ്ച് വിശുദ്ധ തടാകങ്ങൾ പഞ്ചസരോവരം എന്നറിയപ്പെടുന്നു. മാനസസരോവരം, ബിന്ദു സരോവർ, നാരായൺ സരോവർ, പമ്പാ സരോവരം, പുഷ്കർ സരോവരം എന്നിവയാണ് പഞ്ചസരോവരങ്ങൾ  ശ്രീമദ് ഭഗവതപുരാണത്തിൽ ഈ തടാകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. ഹിന്ദുഗ്രന്ഥങ്ങളിൽ പമ്പാ സരോവരം ശിവന്റെ പത്നിയായ പാർവ്വതി ശിവനോടുള്ള ഭക്തിയുടെ അടയാളമായി തപസ്സനുഷ്ടിച്ച സ്ഥലം ആയി കരുതപ്പെടുന്നു. ഹിന്ദു ഇതിഹാസമായ രാമായണത്തിലെ രാമന്റെ ഒരു ഭക്ത ശബരി രാമന്റെ വരവിനായി ഈ തടാകത്തിനരികിൽ കാത്തിരുന്നതായും സൂചിപ്പിക്കുന്നു. കടപ്പാട്.
ദശ പുത്ര സമോ ദ്രുമ ഃ ദശകൂപ സമോ വാപി ഃ ദശ വാപി സമോ ഹ്രദ ഃ ദശ ഹ്രദ സമ ഃ പുത്ര ഃ ദശ പുത്ര സമോ ദ്രുമ ഃ പത്തു കിണര്‍ ഒരു കുളത്തിന്‌ സമം.പത്ത്‌ കുളം ഒരു തടാകത്തിന്‌ സമം.പത്ത്‌ തടാകം ഒരു പുത്രന്‌ സമം.പത്തു പുത്രന്‍ ഒരു വൃക്ഷത്തിന്‌ സമം. ലോക ജൈവ വൈവിദ്ധ്യ ദിനം അതു കൊണ്ട് ഒരു മരം നട്ടൊരു തണല്‍ നട്ടധമ മഴുക്കൊതിക്ക് പ്രായശ്ചിത്തമാകാം... കിളികുല പ്രാക്കില്‍ നിന്ന് കൂടഞ്ഞ് മാറാം ഹരിത- ത്തണ്‍ലൊരുക്കി വസുധയ്ക്ക് ചിരംജീവിത്വമേകാം

Saturday, July 03, 2021

കം ബ്രഹ്മ, ഖം ബ്രഹ്മ, ശം ബ്രഹ്മ. തമത്ഭുതം ബാല കം..................... ശം ഖം..................

Friday, July 02, 2021

സൃഷ്ടികര്‍ത്രീ ബ്രഹ്മരൂപാ

ശ്രീ ലളിതാ സഹസ്രനാമം ശ്ലോകം 63 സുപ്താ പ്രാജ്ഞാത്മികാ തുര്യാ സര്‍വാവസ്ഥാ വിവര്‍ജ്ജിതാ സൃഷ്ടികര്‍ത്രീ ബ്രഹ്മരൂപാ ഗോപ്​ത്രീ ഗോവിന്ദരൂപിണീ 260) സുപ്താ = ഗാഢനിദ്ര എന്ന അവസ്ഥയിലും ജീവനായി കുടികൊള്ളുന്ന ദേവീ 261) പ്രാജ്ഞാത്മികാ = നിദ്രാവസ്ഥയില്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്ന പ്രാജ്ഞന്‍ എന്ന ജീവനായിട്ടുള്ള ദേവീ 262) തുര്യാ = തുരീയമായ അവസ്ഥയിലെ ജീവനായ ദേവീ (ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥയ്ക്ക് അപ്പുറമുള്ള സമാധിയോഗത്താല്‍ അനുഭവപ്പെടുന്ന അവസ്ഥയാണ് തുരീയം) 263) സര്‍വ്വാവസ്ഥാ വിവര്‍ജ്ജിതാ = മേല്‍പ്പറഞ്ഞ എല്ലാ അവസ്ഥകളെയും അതിജീവിച്ച കഴിവുള്ള ദേവീ 264) സൃഷ്ടികര്‍ത്രീ = സൃഷ്ടികര്‍ത്താവായി വിളങ്ങുന്ന ദേവീ 265) ബ്രഹ്മരൂപാ = സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ രൂപത്തിലുള്ള ദേവീ 266) ഗോപ്​ത്രീ = ലോകരക്ഷ ചെയ്യുന്ന ദേവീ 267) ഗോവിന്ദരൂപിണീ = ലോകരക്ഷ ചെയ്യുന്ന മഹാവിഷ്ണുവിന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം ശ്രീ ലളിതാ സഹസ്രനാമം ശ്ലോകം 64 സംഹാരിണീ രുദ്രരൂപാ തിരോധാനകരീശ്വരീ സദാശിവാനുഗ്രഹദാ പഞ്ചകൃത്യപരായണാ 268) സംഹാരിണീ = ജഗത്തിനെ സംഹരിക്കുന്നതിന് കഴിവുള്ള ദേവീ 269) രുദ്രരൂപാ = സംഹാരത്തിന്റെ ദേവനായിട്ടുള്ള രുദ്രന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ 270) തിരോധാനകരി = പ്രപഞ്ചവസ്തുകളെ സൃഷ്ടിക്കുകയും അവയെ ഈ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ദേവീ 271) ഈശ്വരീ = സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ഈശ്വരിയായ ദേവിക്കു നമസ്ക്കാരം 272) സദാശിവാ = പ്രളയത്തില്‍ തിരോഭവിച്ച പ്രപഞ്ചത്തെ വീണ്ടും സൃഷ്ടിയുടെ ആരംഭത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സദാശിവരൂപിണിയായ ദേവീ 273) അനുഗ്രഹദാ = അനുഗ്രഹം നല്‍കുന്ന ദേവീ 274) പഞ്ചകൃത്യപരായണാ = സൃഷ്ടി,സ്ഥിതി,സംഹാരം,തിരോധാനം, അനുഗ്രഹം എന്നിങ്ങനെയുള്ള അഞ്ചു കൃത്യങ്ങള്‍ അനുഷ്ടിക്കുന്ന ദേവീ