Friday, December 25, 2020

ഇല്ലാത്തത് ഉണ്ടാക്കണമെന്ന ദുഃഖം പിന്നെ അത് കിട്ടിയാൽ നഷ്ടപ്പെടുമോ എന്നുള്ള ദുഃഖം അഥവാ നഷ്ടപ്പെട്ടാൽ അതോർത്തു ദുഃഖം മരണം അടുക്കുമ്പോൾ എല്ലാം വിട്ടു പോകണമോ എന്നുള്ള ദുഃഖം . അങ്ങനെ ജീവിതം ദുഃഖമയം.ഭഗവാനെ അഭയം പ്രാപിച്ചു ദുഃഖം മാറ്റണം...പുതു വർഷം അത് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
അവിശ്വസനീയമായ യാഥാർഥ്യം. 2016 ഏപ്രിൽ 24 ന് ഡെഹ്റാഡൂൺ മാരത്തോണിൽ അവസാന നിമിഷം, അപ്രതീക്ഷിതമായി ഒരാൾ പങ്കെടുത്തു. അദ്ദേഹം അവിടെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. അവിടെ ഒരു മാരത്തോൺ നടക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് ആസക്തിയായി. എന്നാൽ അദ്ദേഹത്തിന് ഓടാനുള്ള യാതൊരു തെയ്യാറെടുപ്പും ഉണ്ടായിരുന്നില്ല, ഷൂസ് പോലും. എന്നാലും വേണ്ടെന്നു വെക്കാൻ അദ്ദേഹം തെയ്യാർ അല്ലായിരുന്നു. അവിടത്തെ പാറ പോലെ ഉറച്ച മണ്ണിൽ, ചെങ്കുത്താ യ പാതകളിൽ അദ്ദേഹം 5 കിലോമീറ്റർ നഗ്നപാദനായി ഓടി, 31 മിനിറ്റിൽ. നിശ്ചയ ദാർഢ്യത്തിന്റെ ഉദാത്തമായ ഒരു ഉദാഹരണം. അദ്ദേഹത്തിന്റെ പ്രായം കേട്ടാൽ ഞെട്ടാൻ തെയ്യാറായിക്കോളു. 118 വയസ്സ്. അവിടെ ഞാൻ 21 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുത്തിരുന്നു. 1897 ഒക്ടോബർ 6ന് ഉത്തർ പ്രദേശിലെ ഹസ്തിനപ്പൂർ എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം, രാജ്യത്ത് ഉടനീളം നിരവധി മാരത്തോണുകളിൽ പങ്കെടുത്തിട്ടുണ്ട്. വാസ്തവം പറഞ്ഞാൽ ഇതേ വരെ എത്ര മാരത്തോണിൽ പങ്കെടുത്തു എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഇവർക്കൊക്കെ മറ്റു കളിക്കാരെ പോലെ റെക്കോർഡ് സൂക്ഷിക്കുവാൻ വേറെ ആൾക്കാർ ഒന്നുമില്ല. മാരത്തോൺ കൂടാതെ ഹൃസ്വ ദൂര ഓട്ടങ്ങൾ ആയ 100,200,400,800 മീറ്റർ ഓട്ട മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2014 ഫെബ്രുവരിയിൽ കോയമ്പത്തൂരിൽ നടന്ന മുതിർന്ന പൗരന്മാരുടെ കായിക മേളയിൽ 200 മീറ്റർ 46.74 സെക്കൻഡിൽ ഓടി റെക്കോർഡ് സൃഷ്ടിച്ചു. 2014 സെപ്റ്റംബറിൽ ജപ്പാനിൽ വെച്ചു നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 100 വയസ് കഴിഞ്ഞ എല്ലാവരും ഒരു വിഭാഗത്തിലാണ്. അതിനു മുൻപ് ഓരോ 5 വയസ്സിനും പ്രത്യേക വിഭാഗമാണ്, 65-70, 90-95 എന്ന പോലെ. 2013 ഡിസംബറിൽ അദ്ദേഹം കൊച്ചി അന്താരാഷ്ട്ര മാരത്തോണിൽ 21 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുത്തിരുന്നു. ഓട്ടത്തിന് ശേഷം മൈതാനത്തിൽ നടക്കുന്ന അദ്ദേഹത്തെ കുറിച്ച് ഹിന്ദു പത്രത്തിന്റെ ലേഖകൻ എഴുതി "ഇദ്ദേഹത്തെ കണ്ടാൽ ഇപ്പോൾ ഇവിടെ കാറിൽ വന്ന് ഇറങ്ങിയതാണെന്നു തോന്നും" 21 കിലോമീറ്റർ ഓട്ടത്തിൽ അദ്ദേഹത്തിന്റെ സമയം 2.28 മണിക്കൂറാണ്. ആറടി ഉയരമുള്ള, അരോഗദൃഢഗാത്രനായ ധരംപാൽ, ചിട്ടയായ ദിനചര്യ അനുഷ്ഠിക്കുകയാണെങ്കിൽ എങ്ങനെ ആരോഗ്യത്തോടെ ജീവിക്കാം എന്നതിന് ഒരു മകുടോദാഹരണമാണ്. പുകവലിയോ, മദ്യപാനമോ ഇല്ലാത്ത അദ്ദേഹം സസ്യാഹാരിയാണ്. അര നൂറ്റാണ്ടു മുൻപ് അദ്ദേഹം നെയ്യ് ഉപേക്ഷിച്ചു. ദിവസവും 4 മണിക്ക് എഴുന്നേൽക്കുന്ന അദ്ദേഹം, കാലത്ത് 4 കിലോമീറ്റർ ഓടും. നിരവധി ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് (തുളസിയും, വേപ്പിലയും സഹിതം, കറിവേപ്പില അല്ല) അദ്ദേഹം സ്വയം ഉണ്ടാക്കുന്ന ചമ്മന്തി, ഭക്ഷണത്തിലെ ഒരു അവിഭാജ്യ ഘടകമാണ്. മീററ്റ് അടുത്തുള്ള ഗുദ എന്ന ഗ്രാമത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്ന അദ്ദേഹം, ഒരു ചെറിയ കർഷകനാണ്. കാർഷിക വൃത്തിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് അദ്ദേഹത്തിന്റെ ജീവിതമാർഗം. രാജ്യത്തിനു അകത്തും പുറത്തും നിരവധി മാരത്തോണുകളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടെങ്കിലും, സാമ്പത്തിക സ്ഥിതി അതിനു അനുവദിക്കുന്നില്ല. അദ്ദേഹത്തിന്റെ പകുതി പ്രായം ഉള്ളവർ പോലും കടന്നു ചെല്ലാൻ മടിക്കുന്ന മേഖലയിൽ, വെന്നിക്കൊടി പറത്തിയ പാവപ്പെട്ട, ഈ ഗ്രാമീണ കായിക താരത്തെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ല. കോടികൾ സാമ്പാദിക്കുന്ന കായിക താരങ്ങളെ Sponsor ചെയ്യാൻ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും യാതൊരു ക്ഷാമവും ഇല്ലാത്ത നാടാണ് ഇതെന്ന് ഓർക്കണം. മാരത്തോണിന് ശേഷം ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ശുദ്ധനായ, നിഷ്കളങ്കനായ, വിനീതനായ ഒരു ഗ്രാമീണനാണ് അദ്ദേഹം. ഡൽഹിയിൽ എത്തിയ ശേഷം ഞാൻ വീണ്ടും പലപ്പോഴും ഫോണിൽ സംസാരിച്ചു. അപരിചിതൻ ആയ ഒരാൾ ഫോൺ വിളിച്ച് അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നു എന്ന കാര്യം അദ്ദേഹത്തെ ഹർഷപുളകിതനാക്കി. ഡൽഹിയിൽ വരുമ്പോൾ എനിക്ക് ഒരു Miss call, തരണം എന്ന് ഞാൻ അഭ്യർത്ഥിച്ചു, അദ്ദേഹത്തിന്റെ പൈസ ചിലവാക്കേണ്ട എന്ന് കരുതി. എന്റെ താമസ സ്ഥലത്തേക്ക്ചി ക്ഷണിക്കുകയും, കേരളീയ വിഭവങ്ങളോട് കൂടിയുള്ള ഒരു ഭക്ഷണവും ഞാൻ വാഗ്ദാനം ചെയ്തിരുന്നു. ചില നല്ല മനുഷ്യർ അദ്ദേഹത്തിന്റെ ഫോൺ Recharge ചെയ്തു കൊടുക്കാറുണ്ടെന്നും, കൊച്ചിയിൽ വെച്ച് ഒരു അപരിചിതൻ അദ്ദേഹത്തിന് 500 രൂപ കൊടുത്തെന്നും നന്ദിയോടെയും, ആവേശത്തോടു കൂടിയും അദ്ദേഹം സ്മരിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെ 100 ദിവസം കൊണ്ട് നടക്കാൻ അദ്ദേഹത്തിന് ലക്ഷ്യം ഉണ്ടായിരുന്നു. ഇത്രയും കഴിവും, നിശ്ചയദാർഢ്യവും ഉള്ള ഒരു വ്യക്തിയെ കുറിച്ച് പുറം ലോകത്തിന് മാത്രമല്ല, കായിക ലോകത്തിനു തന്നെ പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളു. സഹസികമായ ഈ യാത്രയിൽ എത്ര പേർ പങ്ക് ചേരും എന്ന കാര്യം ഒരു ചോദ്യചിഹ്നം ആയിരുന്നു. എന്റെ മുഖപുസ്തകത്തിലെ Open Page ഇൽ 2016 ഏപ്രിലിൽ ഞാൻ ഇദ്ദേഹത്തെ കുറിച്ച് ഇംഗ്ലീഷിൽ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ ഖ്യാതി പരത്തുന്നതിൽ സഹായിച്ചു. അദ്ദേഹത്തെ കുറിച്ച് പുറം ലോകത്തെ അറിയിക്കുന്നതിൽ ഒരു എളിയ പങ്ക് വഹിച്ച എനിക്കു ലഭിച്ച ചരിതാർഥ്യർത്തിനും, ആത്മസംതൃപ്തിക്കും അളവില്ലായിരുന്നു. എനിക്ക് മുഖപുസ്തകത്തിൽ 90 കഴിഞ്ഞ ഒരേ ഒരു സുഹൃത്തേ ഉണ്ടായിരുന്നുള്ളു, മഹാകവി അക്കിത്തം. ധരംപാൽജിയുടെ അത്ഭുതകരമായ, അവിശ്വസനീയമായ കഥ കേട്ടിട്ട് എല്ലാവർക്കും ചുരുങ്ങിയത് 20-30 വയസ്സ് കുറഞ്ഞത് പോലെ തോന്നുന്നുണ്ടാവും. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ 60 ഉം 70 ഉം 80 ഉം കഴിഞ്ഞ എല്ലാ കുട്ടികളും ചിട്ടയായ ദിനചര്യയും, വ്യായാമവും പരിശീലിച്ചാൽ ആരോഗ്യത്തോടെ ഇനിയും അനവധി കാലം ജീവിക്കാം. ധരംപാൽജിക്ക് ശതകോടി പ്രണാമം. അദ്ദേഹത്തിന്റെ അത്യപൂർവമായ നേട്ടങ്ങൾ നിരവധി തലമുറകൾക്ക് പ്രചോദനം ആവട്ടെ, അവരെ പ്രകമ്പനം കൊള്ളിക്കട്ടെ!!! അസാധാരണമായ കഴിവുകൾ ഉള്ള, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച, പ്രതിഭാശാലികൾ ആയ, ആരുമാരും അറിയപ്പെടാത്ത അപൂർവം വ്യക്തികളെങ്കിലും രാജ്യത്തിന്റെ വിവിധ കോണുകളിൽ കണ്ടേക്കാം. അവരെയൊക്കെ കണ്ടു പിടിച്ചു പരിപോഷിപ്പിക്കാനും, ആദരിക്കാനും നമ്മുടെ ജനസേവകർക്കും, മാധ്യമ വീരന്മാർക്കും സമയമോ, സൗകര്യമോ ഇല്ല.

Tuesday, November 17, 2020

🌀🔥എന്താണ് യാമങ്ങൾ?🔥🌀 🏮ॐ═══卐★●°●ॐ●°★卐═══ॐ🏮 [⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠] സരസ്വതീയാമം എന്ന് കേൾക്കാത്തവരുണ്ടാകില്ല. സരസ്വതീയാമത്തിന്റെ മറ്റൊരു പേരാണ് ബ്രാഹ്മ മുഹൂർത്തം. നമ്മുടെ കവികളും എഴുത്തുകാരുമൊക്കെ ധാരാളമായി വർണ്ണിച്ചെഴുതിയിട്ടുള്ളത് കൊണ്ട് സരസ്വതീയാമത്തേയും ബ്രാഹ്മ മുഹൂർത്തത്തേയും ഒക്കെ പറ്റി കേൾക്കാത്തവരുണ്ടാകില്ല എന്നാൽ ഇതല്ലാതെ വേറേയും യാമങ്ങളുണ്ട്. അവയെ ചുരുക്കത്തിൽ ഒന്ന് പരിചയപ്പെടാം. ഏഴരനാഴിക സമയമാണ് ഒരു യാമം അതായത് മൂന്നുമണിക്കൂർ ആദ്യത്തെ യാമം തുടങ്ങുന്നത് പുലർച്ചെ ഏകദേശം 3 മണിക്കാണ്. 3 മുതൽ 6 വരെയാണ് സരസ്വതീയാമം കാലദേശങ്ങൾക്കനുസരിച്ച് ഉദയ സമയം മാറുന്നതനുസരിച്ച് യാമം തുടങ്ങുന്ന സമയത്തിന് മാറ്റമുണ്ടാകും 3 മണിക്കൂർ ദൈർഘ്യമുള്ള 8 യാമങ്ങൾ ചേർന്നതാണ് ഒരു ദിവസം. 8 യാമങ്ങൾ അഷ്ട ലക്ഷിമാരുടെ ആവാസ സമയമായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് ആദ്യം വിദ്യാലക്ഷ്മിയുടെ യാമമാണ് വിദ്യാലക്ഷ്മിയെ ആണ് സരസ്വതി എന്ന് പറയുന്നത്. അതിനാൽ സരസ്വതീയാമം എന്ന് ആദ്യയാമത്തെ പറയുന്നു. സരസ്വതീ യാമം 3AM മുതൽ 6AM ധനലക്ഷ്മി യാമം 6AM മുതൽ 9AM ആദിലക്ഷ്മി യാമം 9AM മുതൽ 12PM ധാന്യലക്ഷ്മീ യാമം 12PM മുതൽ 3PM ഗജ ലക്ഷ്മി യാമം 3PM മുതൽ 6PM സന്താന ലക്ഷ്മി യാമം 6PM മുതൽ 9PM വീര ലക്ഷ്മീ യാമം 9PM മുതൽ 12AM വിജയലക്ഷ്മീ യാമം 12AM മുതൽ 3AM സരസ്വതിയാമം 💢●●●●●ॐ🔥🔱🔥ॐ●●●●●💢 മനസ്സ് ഏറ്റവും ശാന്തവും ഏകാഗ്രവുമായിരിക്കുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. രാത്രിയുടെ നാലാം യാമത്തിൽതന്നെ നാം നിദ്ര വിട്ട് എഴുന്നേൽക്കണം. സൂര്യോദയത്തിനു മൂന്നു മണിക്കൂർ മുമ്പാണ് ബ്രാഹ്മമുഹൂർത്തം ആരംഭിക്കുന്നത്. സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പു വരെ ബ്രാഹ്മമുഹൂർത്തം ഉണ്ട്. രാത്രിയുടെ അന്ത്യയാമം. (ഏഴരനാഴികകൂടിയ സമയമാണ് ഒരു യാമം) പ്രഭാതക്കാലം. ‘സരസ്വതിയാമം’ എന്നു പറയും. ഈ സമയം ബ്രഹ്മാവ് ഉണർന്നിരിക്കുന്നതിനാൽ ധർമപത്നിയായ സരസ്വതീദേവിയും ഉണർന്നിരിക്കും. അതിനാൽ ഈ സമയത്ത് ഉണരുന്നത് ഐശ്വര്യകരമാണ്. ഈ യാമത്തെ സരസ്വതിയാമം എന്നും പറയുന്നു. സരസ്വതി വിദ്യാദേവതയാണ്. ഈ സമയത്ത് എഴുന്നേറ്റു പഠിച്ചാൽ കാര്യങ്ങൾ വളരെ വേഗം മനസ്സിലാക്കാൻ കഴിയുമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാത്രിയിലെ 4 യാമങ്ങൾ മറ്റു പേരുകളിലും അറിയപ്പെടുന്നു അവ പാർവതീയാമം, ദുർഗായാമം, ഭദ്രകാളീയാമം, സാരസ്വതീയാമം. ഒരു യാമം 3 മണിക്കൂർ. സൂര്യൻ അസ്തമിക്കുന്ന സമയം 6PM മുതൽ 9PM വരെ പാർവതിയാമം 9PM മുതൽ 12AM വരെ ദുർഗാ യാമം 12AM മുതൽ 3AM വരെ ഭദ്രകാളീയാമം 3AM മുതൽ 6AM വരെ സരസ്വതീയാമം ഭദ്രകാളീ യാമത്തിനു മുൻപ് ഉറങ്ങണം - അതായതു 12AM നു മുൻപേ ഉറങ്ങണം. സരസ്വതീ യാമം ഉണർന്നു ഇരിക്കണം. അതായതു 3AM കഴിഞ്ഞാൽ ഉണർന്നു ഇരിക്കാൻ നല്ലതു. സൂര്യോദയത്തിനു മുൻപേ ഉണരണം (ഉദയ അസ്തമന സമയത്തിനു അനുസരിച്ചു ഇത് മാറും. ഉദയം 6AM അസ്തമനം 6PM എന്ന രീതിയിൽ ആണ് ഉദാഹരണം) ഭദ്രകാളീ യാമത്തിൽ തന്ത്ര ഉപാസകർക്ക് മാത്രം ഉണർന്നു ഇരിക്കാം) ✿❁══❁★🔥🚩🔥★❁══❁✿ 👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑 ✿═══❁★☬ॐ☬★❁═══✿ ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏 ☬ॐ❁══✿🔥🚩🔥✿══❁ॐ☬ ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*© ║▌█║▌█║▌█|█║█║ *ഹിന്ദു ജീവിതശൈലി* ✍© ✿❁══❁★🔥🚩🔥★❁══❁✿

Monday, November 16, 2020

നമ്മുടെ മനസ്സ് ഏതെങ്കിലും ഒരു വിഷയത്തില്‍ പൂര്‍ണ്ണമായി കേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ മറ്റു ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ന‍ാം അറിയാറില്ല. കാണാനും കേള്‍ക്കാനും അറിയാനും ഒക്കെ മനസ്സ് വേണം. നമ്മുടെ എല്ലാ ചിന്തകളും ഗ്രഹിക്കലും മറ്റും നടക്കുന്നത് മനസ്സ് മുഖേനയാണ്. ന‍ാം ഗാഢമായി ഉറങ്ങുമ്പോള്‍ മറ്റൊന്നും അറിയുന്നില്ല, കാണുന്നില്ല, കേള്‍ക്കുന്നില്ല, ആഗ്രഹിക്കുന്നില്ല, കാമക്രോധാദികളുമില്ല. അതായത്, ഗാഢനിദ്രയില്‍ നമ്മുടെ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല എന്നുപറയ‍ാം. ഉറക്കം എഴുന്നേറ്റു കഴിഞ്ഞിട്ട് ന‍ാം പറയുന്നു "ഉറക്കം സുഖമായിരുന്നു" എന്ന്. മനസ്സ് ഉറങ്ങിയിട്ടും ന‍ാം സുഖമായിരുന്നത് എങ്ങനെ? ആരാണ് സുഖമായി ഇരുന്നത്? മനസ്സാണോ? അല്ല. കാരണം മനസ്സുറങ്ങിയിട്ടും ഞാന്‍ ഉണ്ടായിരുന്നു. ആ "ഞാന്‍" ആണ് അറിയുന്നത് സുഖമായി ഉറങ്ങി എന്ന്. ആരാണീ സുഖമായുറങ്ങിയ "ഞാന്‍"? ഞാന്‍ ഉണ്ട് എന്ന അഖണ്ഡമായ ബോധം അഥവാ പ്രജ്ഞ എന്ന് ഭാരതീയ തത്ത്വചിന്തകര്‍ ഇതിനെ പറയുന്നു. ആ ബോധത്തെയാണ് ബ്രഹ്മം എന്നും ശിവം എന്നും ഈശ്വരന്‍ എന്നും അറിയപ്പെടുന്നത്. അതാണ്‌ അവനവന്റെ ഉള്ളിലിരിക്കുന്ന ഉണ്മ അഥവാ പരമസത്യം അഥവാ പൊരുള്‍. ആ ഉണ്മയില്‍ മനസ്സു മുഖാന്തിരം പലതരം രൂപങ്ങളും നാമങ്ങളും ചിന്തകളും സങ്കല്‍പ്പങ്ങളും ഒക്കെ ആരോപിക്കപ്പെടുമ്പോള്‍ ന‍ാം കാണുന്ന, "ജീവിക്കുന്ന" ഈ ലോകമായി. അതിനെയാണ് "മായ" എന്ന് പറയപ്പെടുന്നത്‌. കാരണം മനസ്സിലൂടെയാണല്ലോ ഈ ലോകം നമുക്ക് അനുഭവപ്പെടുന്നത്. അതായത്, മനസ്സാണ് ഈ മായാലോകം നമുക്കുവേണ്ടി സൃഷ്ടിക്കുന്നത്. മനസ്സാണ് മായ. മായയാണ് മനസ്സ്. മറ്റൊരു മായാലോകം ഇല്ല. അഖണ്ഡബോധം അഥവാ പരിശുദ്ധമായ ഉണ്മ ആധാരമാക്കിയാണ് മനസ്സ് അഥവാ മായ പ്രവര്‍ത്തിക്കുന്നത് എന്നുവരുന്നു. മനസ്സ് കാണുന്നതും കേള്‍ക്കുന്നതുമെല്ല‍ാം ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് മനസ്സിന് ആധാരമായ പ്രജ്ഞയെയാണ്. അങ്ങനെ അഖണ്ഡബോധം സര്‍വ്വാധാരമാകുന്നു. അമ്മ, അച്ഛന്‍, സഹോദരി, സഹോദരന്‍, ഭാര്യ, ഭര്‍ത്താവ്, മകള്‍, മകന്‍, നമുക്ക് അറിയപ്പെടുന്ന ഈ പ്രപഞ്ചം, എന്നിങ്ങനെയുള്ള ‘സങ്കല്പങ്ങള്‍’ എല്ല‍ാം തന്നെ നമ്മുടെ മനസ്സിലാനല്ലോ ഉണ്ടാവുന്നത്. ഗാഢനിദ്രയില്‍ ഇവരാരുംതന്നെ ഉള്ളതായി ന‍ാം അറിയുന്നില്ലല്ലോ. അതായത്, ഇവരൊക്കെയുണ്ട് എന്നത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ്, അതിനാലാണ് ഈ ബന്ധങ്ങളൊക്കെ വെറും മായയാണ് എന്നൊക്കെ ന‍ാം പറഞ്ഞു കേട്ടിട്ടുള്ളത്. ജീവിത പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്ന നാമെല്ല‍ാം ഉറങ്ങാന്‍ കിടക്കുമ്പോള്‍പ്പോലും പലതരം ചിന്തകള്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കും. ഉറങ്ങുമ്പോഴോ, ഓരോരോ സ്വപ്‌നങ്ങള്‍ നമ്മെ കീഴടക്കുന്നു. ഗാഢനിദ്ര ലഭിക്കുന്നത്‌ അപൂര്‍വമായിട്ടാണ്. ഒരു ക്ഷേത്രത്തിലോ അതുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകളിലോ മറ്റോ പങ്കെടുത്ത്, മറ്റുള്ളവര്‍ക്ക് അന്നദാനവും മറ്റും നടത്തി, എല്ലാവരെയും സന്തോഷത്തോടെ മടക്കിയയച്ച്, രാത്രി ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ ‘സുഖമായ ഉറക്കം’ ലഭിക്കാറുണ്ട്, അല്ലേ? അതുപോലെ, മറ്റുള്ള മനുഷ്യര്‍ക്ക്‌ സഹായസഹകരണങ്ങള്‍ പ്രദാനം ചെയ്തു കഴിയുമ്പോള്‍ ശാന്തി അനുഭവപ്പെടാറുണ്ട്. നമുക്ക് ഒരു ലോട്ടറിയടിച്ചാല്‍ വര്‍ദ്ധിച്ച സന്തോഷം അനുഭവപ്പെടും, പക്ഷെ അതിനെ ശാന്തി എന്നു പറയാന്‍ കഴിയില്ല. സന്തോഷം അനുഭവപ്പെടുന്നത് മനസ്സിനും, ശാന്തി അനുഭവപ്പെടുന്നത് മനസ്സിനപ്പുറം നമ്മുടെ ബോധത്തിലുമാണ് എന്നു കരുത‍ാം. അതായത്, ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ശാന്തി ലഭിക്കുന്നു. ജാഗ്രത് (ഉണര്‍ന്നിരിക്കുന്ന അവസ്ഥ), സ്വപ്നം, സുഷുപ്തി (ഉറങ്ങുന്ന അവസ്ഥ) എന്നിങ്ങനെ മൂന്നു അവസ്ഥകള്‍ (അവസ്ഥാത്രയങ്ങള്‍) ഉണ്ട്. ജാഗ്രത് അവസ്ഥയില്‍ മനസ്സ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. സ്വപ്നാവസ്ഥയിലും മനസ്സു ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. സുഷുപ്തി അഥവാ ഗാഢനിദ്രയില്‍ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല, അതിനാല്‍ നമുക്ക് ശാന്തി അനുഭവപ്പെടുന്നു. സുഷുപ്തിയില്‍ അനുഭവിക്കുന്ന ശാന്തി ജാഗ്രത് അവസ്ഥയിലും എല്ലായ്പ്പോഴും അനുഭവിക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെ മോക്ഷം അഥവാ ജീവന്‍മുക്തി. ഈ അവസ്ഥയില്‍ ന‍ാം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും മനസ്സ് ഈശ്വരനില്‍ ലയിച്ച്, ശാന്തി ലഭിക്കുന്നു. ഇത്തരമൊരു അവസ്ഥ സംജാതമാക്കാനുള്ള ഈശ്വരാര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് "ആത്മവിദ്യ" എന്നു പറയപ്പെടുന്നത്‌. ഞാന്‍ എന്ന അഖന്ധബോധം ആണ് ഉണ്മയായ സന്മയായ ഈശ്വരന്‍ എന്ന ഉറച്ച അറിവാണ്‌ ഈശ്വരാര്‍പ്പണം അഥവാ ഭക്തി. തത്ത്വം (തത് + ത്വം) മനസ്സിലാക്കിയിട്ട്, ക്ഷേത്രങ്ങളിലും മറ്റും പ്രാര്‍ത്ഥിക്കുക. അപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് തന്നിലെ ഈശ്വരചൈതന്യത്തോട്‌ തന്നെയാണ് എന്ന് അറിഞ്ഞു പ്രാര്‍ത്ഥിക്കാന്‍ കഴിയും. പലരും ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും പോയി നമ്മുടെ പല ആവശ്യങ്ങളും നിരത്താറുണ്ട്‌, പരാതി പറയാറുണ്ട്‌, അപേക്ഷിക്കാറുണ്ട്, യാചിക്കാറുണ്ട്. അല്ലേ? താങ്കള്‍ തികഞ്ഞ ഒരു ഈശ്വരവിശ്വാസിയാണെങ്കില്‍ ഈശ്വരനോട് യാചിക്കരുത്. വിഗ്രഹത്തില്‍ ആരോപിക്കപ്പെട്ട ബ്രഹ്മവും ഞാനും ഒന്നാണെന്നും ആ അഖണ്ഡബോധത്തെയാണ് വണങ്ങുന്നതെന്നും ചിന്തിച്ചുറയ്ക്കണം. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആധാരമായ ഈശ്വരനോട് അതിനാല്‍ നിങ്ങള്‍ ഓരോന്ന് ആവശ്യപ്പെടുന്നതുപോലും ഈശ്വരനിന്ദയാണ്, ഈശ്വരാവഹേളനമാണ്.! മനസ്സിനെ നിയന്ത്രിച്ചു ശാന്തിയായി ഇരിക്കുക എന്നതാണ് ഈശ്വരനില്‍ ലയിക്കുക എന്നതത്രേ. അല്ലാതെ നമ്മുടെ മനസ്സിന്റെ ഇഷ്ടാനുസരണം എല്ലാ ആഗ്രഹവും നിവൃത്തിച്ചു തരുന്ന ഒരു വസ്തുവല്ല ഈശ്വരന്‍. എന്നും ഈശ്വര ഭക്തനായി ശാന്തി അനുഭവിക്കാനുള്ള അവസ്ഥ എന്നുമുണ്ടാകേണമേ എന്നു പ്രാര്‍ത്ഥിക്ക‍ാം. ഒന്നാലോചിച്ചാല്‍, പ്രാര്‍ത്ഥിക്കുക എന്നുപറയുമ്പോള്‍ ആ പ്രാര്‍ത്ഥന "കേള്‍ക്കുന്നത്" നമ്മുടെ മനസ്സാണ്. മനസ്സിനെ ആധാരം നമ്മുടെ പ്രജ്ഞ അഥവാ ഈശ്വരന്‍ ആണ്. "ഞാന്‍ എന്നും ഈശ്വര ഭക്തിയുള്ളവനായിരിക്കണം", "സത്യമേ പറയൂ, ധര്‍മ്മം മാത്രമേ പ്രവര്‍ത്തിക്കൂ", "സഹജീവികളോട് കരുണ കാണിക്കും" എന്നൊക്കെ ദിവസേന 3 നേരമോ നിസ്കാരം പോലെ 5 നേരമോ കഴിയുമെങ്കില്‍ എല്ലായ്പ്പോഴുമോ ന‍ാം പ്രാര്‍ത്ഥിച്ചാല്‍, ആ പ്രാര്‍ത്ഥനകള്‍ നമ്മുടെ മനസ്സില്‍ പതിയുന്നു. വളരെ ഉറച്ച ഒരു പാറക്കല്ലില്‍ ഒരു പ്രത്യേക ഭാഗത്ത് നിത്യേന ഒരു വര വരച്ചാല്‍, കാലം കഴിയുമ്പോള്‍ അവിടെ മായ്ക്കാന്‍ കഴിയാത്ത ഒരു അടയാളമായി നിലനില്‍ക്കും. അതുപോലെ, ദിവസേന സത്യം, ധര്‍മ്മം, നന്മ എന്നിവയെക്കുറിച്ച് ന‍ാം ഈശ്വരനോട് പ്രാര്‍ത്ഥിച്ചാല്‍, സ്വയം ചിന്തിച്ചുറപ്പിച്ചാല്‍, ന‍ാം അറിയാതെതന്നെ നമ്മുടെ മനസ്സ്‌ അത് ഉള്‍ക്കൊള്ളുകയും ആ ഗുണഗണങ്ങളെല്ല‍ാം നമ്മുടെ ഓരോ പ്രവര്‍ത്തിയിലും പ്രതിഫലിക്കുകയും ചെയ്യും. മനസ്സാണല്ലോ പ്രവര്‍ത്തികാരകന്‍. അതിനാല്‍ നിത്യവും പ്രാര്‍ത്ഥന ചെയ്ത് നമ്മുടെ മനസ്സിനെ ശ്രേയസ്സിന്റെ പാതയിലേയ്ക്കു ഉയര്‍ത്തിക്കൊണ്ട് വരിക. എനിക്ക് സ്വത്ത് വേണം, വലിയൊരു വീട് വേണം, തുടങ്ങിയ ആഗ്രഹങ്ങള്‍ മാത്രമാണ് നമ്മുടെ ഈശ്വരപ്രാര്‍ത്ഥനയെങ്കില്‍, നമ്മുടെ മനസ്സും എപ്പോഴും അങ്ങനെ മാത്രമേ ചിന്തിക്കൂ. ആ മനസ്സ് പ്രേയസ്സിന്റെ പാതയില്‍ സഞ്ചരിച്ചു ശാന്തി നഷ്ടപ്പെട്ടു നട്ടംതിരിയുന്നു. എല്ലാവരും പറയാറുണ്ട്‌, ജീവിതത്തില്‍ കര്‍മ്മഫലം അനുഭവിച്ചേ തീരൂ എന്ന്. അങ്ങനെയാണെങ്കില്‍, അത് അനുഭവിക്കാന്‍ ന‍ാം മടി കാണിക്കുന്നതെന്തിന്? കുറെ നാള്‍ നല്ല ഒരു തടവുകാരനെപ്പോലെ സന്തോഷത്തോടെ എല്ലാ ശിക്ഷയും അനുഭവിച്ചാല്‍, ചിലപ്പോള്‍ നേരത്തെ തന്നെ സ്വതന്ത്രമാക്കിയേക്കും, അല്ലേ? അവനവന്റെ യുക്തിയും ബുദ്ധിയും നേരായ മാര്‍ഗ്ഗത്തിലൂടെ, ധര്‍മ്മം മുന്‍നിര്‍ത്തി നന്മക്കായി പ്രയോജനപ്പെടുത്തിയാല്‍, പിന്നെ ഈശ്വരാനുഗ്രഹം ഉണ്ടാകുമല്ലോ. അപ്പോള്‍, ന‍ാം ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ അര്‍പ്പണബുദ്ധിയോടെ ചെയ്‌താല്‍ മാത്രം മതി, മറ്റൊന്നിനും വേണ്ടി ആഗ്രഹിക്കേണ്ട. നമ്മുടെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ (ബൈ പാസ്സ്‌) ഈശ്വരനോട് സഹായം ചോദിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? നമ്മുടെ പ്രശ്നങ്ങള്‍ തരണം ചെയ്യാനുള്ള മനശ്ശക്തി തരൂ എന്ന് പ്രര്‍ത്തിക്കുന്നതല്ലേ നല്ലത്? അങ്ങനെയാകുമ്പോള്‍ കര്‍മ്മ ഫലങ്ങള്‍ അനുഭവിച്ചു തീര്‍ക്കാനും, അതെ സമയം ശാന്തി കണ്ടെത്താനും കഴിയും. ഭക്തന്‍ എന്നാല്‍ യാചകന്‍ എന്നല്ല അര്‍ഥം. "എനിക്ക് പണം തരണേ" "ശത്രുവിനെ നശിപ്പിക്കണേ" എന്നൊക്കെ പ്രാര്‍ത്ഥിക്കുന്നതുപോലെയൊരു നീചപ്രവൃത്തി വേറെയുണ്ടോ? ന‍ാം ഓരോരുത്തരും ഈശ്വരചൈതന്യമാണെന്നിരിക്കെ, ഇങ്ങനെ യാചകന്റെ വേഷം കെട്ടേണ്ടതുണ്ടോ? ഞാന്‍ എന്ന ഈശ്വരചൈതന്യത്തില്‍, നന്മയില്‍, ധര്മ്മത്തില്‍, സത്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുള്ളവന്‍ കറകളഞ്ഞ ഭക്തിയൊഴിഞ്ഞു മറ്റൊന്നും ആഗ്രഹിക്കുന്നില്ല. ഈശ്വരന്‍ എന്നാല്‍ മനസ്സിന്റെ വിക്ഷേപങ്ങളൊന്നുമില്ലാത്ത ശാന്തി എന്ന അവസ്ഥ എന്ന് കരുത‍ാം. അല്ലാതെ ന‍ാം ചോദിക്കുമ്പോള്‍ ഓരോരോ വസ്തുക്കള്‍ തരുന്ന അദ്ഭുതവിളക്കുള്ള അലാവുദീനോ അക്ഷയപാത്രത്തിനുടമയോ അല്ല ഈശ്വരന്‍. അതിനാല്‍ സര്‍വ്വവ്യാപിയും സര്‍വ്വാധാരവും സര്‍വ്വജ്ഞവുമായ ഈശ്വരനോട് കൈക്കൂലി കൊടുത്ത്, യാചിച്ച്, ഈശ്വരനെ അധിക്ഷേപിക്കരുതേ! അങ്ങനെ ചെയ്യുന്നത് നന്മയിലൂന്നിയ ആത്മവിശ്വാസം (അഹങ്കാരമല്ല) നഷ്ടപ്പെടുത്താനിടവരും. നേരത്തെ ചര്‍ച്ച ചെയ്തതുപോലെ, മനസ്സ് ഉപാധിയാക്കിയാണ് ന‍ാം ഈ ലോകത്തെ അറിയുന്നതും ജീവിക്കുന്നതും. ഇത്തരത്തിലുള്ള മനസ്സിനെ കുറേശ്ശെ വിചാരത്തിലൂടെ, വിചിന്തനത്തിലൂടെ നിയന്ത്രിച്ച്‌, അങ്ങനെ ഇന്ദ്രിയങ്ങളെ വരുതിയിലാക്കി (ഇന്ദ്രിയനിഗ്രഹണം നടത്തി) മനസ്സിനെ അതിജീവിച്ചു ജാഗ്രത് അവസ്ഥയിലും ശാന്തി നേടുക എന്നതാണ് ആത്മസാക്ഷാത്കാരം. മനസ്സിനെ അന്തസ്സത്തയില്‍ യോജിപ്പിക്കുക, ലയിപ്പിക്കുക എന്നതാണ് യോഗം, അല്ലാതെ ആകാരവടിവിനുവേണ്ടി നടത്തുന്ന കസര്‍ത്തല്ല. യോഗസാധന അനുഷ്ഠിക്കുന്നവര്‍ക്ക് കരഗതമാകുന്ന ഒരവസ്ഥയാണ് അഷ്ടസിദ്ധികള്‍ എന്ന് പറയപ്പെടുന്നു. ചിലരോഗങ്ങള്‍ മാറ്റുന്നതിനോ, കാഠിന്യം കുറയ്ക്കുന്നതിനോ ചില അദ്ഭുതപ്രവര്‍ത്തികള്‍ പ്രദര്‍ശിപ്പിക്കുന്നതിനോ ഒക്കെ ഇത് പ്രയോജനപ്പെടും. എന്നിരുന്നാലും, എപ്പോഴും ശാന്തിയായി ഇരിക്കുക എന്ന അവസ്ഥ - സാക്ഷാത്കാരം - ആവില്ല. ഇത്തരത്തില്‍ സിദ്ധികളില്‍ ഭ്രമിച്ചു അഹങ്കാരം വര്‍ദ്ധിച്ച് ശാന്തിയില്ലാതാവാന്‍ സാധ്യത കൂടുതലാണ്. അതായത് ഒരാളുടെ അത്ഭുതപ്രവര്‍ത്തികള്‍ അല്ല ഈശ്വരസാക്ഷാത്കാരത്തിന്റെ അളവുകോല്‍ എന്ന് മനസ്സിലാക്കുക. യോഗസാധനകളില്‍ കൂടി മുന്നേറുമ്പോള്‍ പൂരക രേചക കുംഭകങ്ങള്‍ വഴി പ്രാണനും മനസ്സിനും അടക്കം ഉണ്ടാകുന്നു എന്നത്രേ. സാധന ചെയ്യാത്ത അവസരങ്ങളില്‍ മനസ്സ് പല സ്ഥലങ്ങളിലായി പിന്നെയും വ്യാപരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അടിസ്ഥാന തത്ത്വജ്ഞാനത്തോടെ യോഗസാധന നടത്തുമ്പോള്‍ അഹങ്കാരത്തിനും സിദ്ധികള്‍ക്കും പ്രാധാന്യം ഇല്ലാതാകുന്നു. നിത്യമായ ജാഗ്രത്‌ ശാന്തിയിലേക്കുള്ള ഒരു ഉത്തേജകമായി യോഗസാധനകള്‍ വര്‍ത്തിക്കുന്നു. മനസ്സാക്ഷി ന‍ാം ഇടയ്ക്കിടെ ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ "മനസ്സാക്ഷി". ഇത്രയും നേരം ‘മനസ്സ്’ എന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇനി, എന്താണ് മനസ്സാക്ഷി? സാക്ഷി എന്ന പദം സത്യത്തിന്റെ വശത്ത് നിലകൊള്ളുന്നു, അല്ലേ? കോടതിയില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സാക്ഷികളെ ഉപയോഗിക്കാറുണ്ട്. (സാക്ഷി സത്യം മാത്രമേ പറയൂ എന്ന് തല്‍ക്കാലം നമുക്ക് വിശ്വസിക്ക‍ാം.) അപ്പോള്‍ എന്താണീ മനസ്സാക്ഷി? മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിരിക്കുന്നത് എന്താണോ അതാണ്‌ മനസ്സാക്ഷി. മനസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വശത്തുനിന്ന് വീക്ഷിച്ചു നമ്മോടുതന്നെ അഭിപ്രായം പറയുന്നു; ചിലപ്പോള്‍ ന‍ാം അത് കേള്‍ക്കുന്നു, അനുസരിക്കുന്നു, സമാധാനം അനുഭവിക്കുന്നു. ചിലപ്പോള്‍ ന‍ാം ആ അഭിപ്രായം കേള്‍ക്കാന്‍ കഴിയാറില്ല, പിന്നീട് കുറ്റബോധം തോന്നുന്നു. ചിലപ്പോള്‍ മനസ്സാക്ഷിയുടെ അഭിപ്രായം കേള്‍ക്കുന്നു, എന്നാല്‍ അതനുസരിക്കാതെ പിന്നീട് മാനസികവ്യഥ അനുഭവിക്കുന്നു. ന‍ാം നേരത്തെ ചര്‍ച്ച ചെയ്ത അഖന്ധബോധം അഥവാ ശുദ്ധബോധം അഥവാ ആത്മബോധം അഥവാ പ്രജ്ഞ അഥവാ ഈശ്വരനാണ് മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമായിരിക്കുന്നത് എന്ന് കരുത‍ാം. അങ്ങനെയാവുമ്പോള്‍ ആ ഈശ്വരനാണ് നമ്മുടെ മനോവൃത്തികള്‍ക്ക് സാക്ഷി, അതായത്, ഈശ്വരനാണ് മനസ്സാക്ഷി, അഥവാ മനസ്സാക്ഷിയാണ് ഈശ്വരന്‍. അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? ന‍ാം കൂടുതല്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും - ന‍ാം ഓരോരോ പ്രവൃത്തി ചെയ്യുമ്പോഴും "അത് ചെയ്യ‍ാം", "അത് ചെയ്യരുത്" എന്ന് എവിടെ നിന്നോ ആരോ വിളിച്ചു പറയുന്നതുപോലെ മനസ്സില്‍ അറിയ‍ാം. ചില ദിവസങ്ങളില്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മനസ്സില്‍ തോന്നും ‘എന്തോ എടുക്കാന്‍ മറന്നു പോയി’ എന്ന്. പക്ഷെ എന്താണെന്ന് അപ്പോള്‍ ഓര്‍മ്മ വരില്ല. കുറച്ചു കഴിഞ്ഞിട്ട് തനിയെ ബോധ്യമാകുകയും ചെയ്യും. ന‍ാം മനസ്സിന്റെ വിക്ഷോഭങ്ങള്‍ക്ക് അടിമയാണെങ്കില്‍, മനസ്സാക്ഷി പറയുന്നത് കേള്‍ക്കില്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമില്ല. ആത്യന്തികമായ പരമസത്യത്തിന്റെ, ഈശ്വരന്റെ, ഇടപെടലുകളെ അങ്ങനെ ന‍ാം തിരസ്കരിച്ച് ആത്മവഞ്ചനയ്ക്ക്, ഈശ്വരനിന്ദയ്ക്ക്, പാത്രമാകുന്നു. അങ്ങനെ മനസ്സാക്ഷിയെ (ഈശ്വരനെ) മുന്‍നിര്‍ത്തി ജീവിക്കുന്നത് തന്നെയാണ് യഥാര്‍ത്ഥഭക്തി. അങ്ങനെ നമ്മുടെ എല്ലാ പ്രവര്‍ത്തനവും മനസ്സാക്ഷിയെ മുന്‍നിര്‍ത്തിയാവുമ്പോള്‍ അതുതന്നെയാണ് പൂര്‍ണ്ണമായ ഈശ്വരാര്‍പ്പണം. ആ അവസ്ഥയില്‍ ഞാന്‍ എന്ന ഭാവം (അഹംഭാവം) അല്ല പ്രവര്‍ത്തിക്കുന്നത്, ഈശ്വരനാണ്. അങ്ങനെ ചെയ്യുന്ന പ്രവൃത്തികളാണ് നിഷ്കാമകര്‍മ്മം. ഓരോ പ്രവൃത്തിയില്‍ ഈശ്വരന്‍ അഥവാ മനസാക്ഷിയുടെ അഭിപ്രായം അറിഞ്ഞു ചെയ്യുന്നതിനാല്‍, അതായത് വിവേകം പൂര്‍ണ്ണമായി ഉപയോഗിക്കുന്നതിനാല്‍, പ്രവൃത്തി ചെയ്യുന്നത് ശരീരം ആണെങ്കിലും ചെയ്യിപ്പിക്കുന്നത് മനസ്സാക്ഷി അഥവാ ഈശ്വരന്‍ ആണെന്നുവരുന്നു. അതിനാല്‍ ഞാന്‍ ചെയ്യുന്നു എന്ന കര്‍ത്തൃത്വവുമില്ല, ഞാന്‍ അനുഭവിക്കുന്നു എന്ന ഭോക്തൃത്വവുമില്ല. എല്ലാ പ്രവൃത്തിയും ഈശ്വര പ്രേരിതം മാത്രം. അപ്പോള്‍ ഈശ്വരന്‍ മാത്രമേയുള്ളൂ, ഈ ശരീരവുമില്ല, ഈ മായാപ്രപഞ്ചവുമില്ല. ന‍ാം കേള്‍ക്കുന്നതും വായിക്കുന്നതുമായ തത്ത്വങ്ങളെ വിചിന്തനം ചെയ്യുക അല്ലെങ്കില്‍ മനനം ചെയ്യുക വഴി നമ്മുടെ മനസ്സില്‍ ചിന്തകള്‍ ഉറയ്ക്കുകയും ആ വിഷയത്തില്‍ ശ്രദ്ധയോടെ ധ്യാനിച്ചു സാക്ഷാത്കരിക്കുകയും ചെയ്യാമെന്ന് പറയപ്പെടുന്നു. ഓം തത് സത്. കടപ്പാട്

Sunday, November 15, 2020

വൈദ്യുത ബൾബ് വൈദ്യുത ബൾബ് കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാൽ തോമസ് അൽവാ എഡിസൺ എന്നാവും മറുപടി. എന്നാൽ ഈ ബഹുമതിക്ക് എഡിസൺ അർഹനാണെന്ന് പറയാൻ കഴിയില്ല. ശാസ്ത്രചരിത്രത്തിലെ വലിയൊരു മോഷണത്തിന്റെ കഥയാണ് വൈദ്യുത ബൾബിന് പറയാനുള്ളത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോസഫ് സ്വാൻ ആണ് ആദ്യമായി വൈദ്യുത ബൾബ് നിർമിച്ചത്. ഈ ബൾബിൽ ചില പരിഷ്‌ക്കാരങ്ങൾ വരുത്തുകയായിരുന്നു എഡിസൺ. ഇങ്ങനെ പരിഷ്്ക്കാരം വരുത്തിയ ഉൽപന്നത്തിന്റെ അമേരിക്കൻ പേറ്റന്റ് ആണ് എഡിസൺ എടുത്തത്. തുടർന്ന് എഡിസൺ അമേരിക്കയിൻ വൈദ്യുത ബൾബ് കണ്ടുപിടിച്ചത് എന്ന ധാരണ പരന്നു. ഇതേസമയം തന്നെ ജോസഫ് സ്വാൻ ഇംഗ്ലണ്ടിലും താൻ കണ്ടുപിടിച്ച വൈദ്യുത ബൾബിൽ പരിഷ്‌ക്കാരങ്ങൾ വരുത്തി വിൽപന നടത്തിയിരുന്നു. കോടതി നടപടികൾ ഭയന്ന് എഡിസൺ ഇംഗ്ലണ്ടിലെത്തുകയും ജോസഫ് സ്വാനിനെ സ്വാധീനിച്ച് സംയുക്തമായി ഇംഗ്ലണ്ടിൽ ഒരു ബൾബ് നിർമാണക്കമ്പനി തുടങ്ങുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായി അമേരിക്കയിൽ ബൾബ് വിൽപന നടത്തുന്നതിന് എഡിസന് അനുവാദം നൽകുകയും ചെയ്തു. എഡിസന്റെ പ്രശസ്തി കാരണം വൈദ്യുത ബൾബിന്റെ ഉപജ്ഞാതാവായി എഡിസൺ അറിയപ്പെട്ടത് ചരിത്രം. ടെലഫോൺ ടെലഫോൺ കണ്ടുപിടിച്ചത് അലക്‌സാണ്ടർ ഗ്രഹാംബെൽ ആണെന്നാണ് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്. 1876 ൽ തന്റെ കണ്ടുപിടിത്തത്തിന് അദ്ദേഹം പേറ്റന്റ് നേടുകയുമുണ്ടായി. എന്നാൽ 2002 ൽ അമേരിക്കൻ കോൺഗ്രസ് ടെലിഫോണിന്റെ കണ്ടുപിടിത്തത്തിനുള്ള അവകാശം ഗ്രഹാം ബെല്ലിനല്ല എന്ന് പ്രസ്താവിച്ചു. ഇറ്റലിക്കാരനായ ഒരു ദരിദ്രനായ ശാസ്ത്രജ്ഞൻ അന്റോണിയോ മിയൂച്ചിയാണ് ടെലിഫോൺ കണ്ടുപിടിച്ചത്. ഗ്രഹാംബെൽ ടെലിഫോൺ കണ്ടുപിടുത്തത്തിന്റെ പേറ്റന്റ് സ്വന്തമാക്കുന്നതിന് പതിനാറ് വർഷം മുൻപുതന്നെ മിയൂച്ചി തന്റെ കണ്ടുപിടത്തത്തിന്റെ ഡെമോൺസ്‌ട്രേഷൻ നടത്തിയിരുന്നു. ടെലിട്രോഫോണോ എന്നായിരുന്നു മിയൂച്ചി തന്റെ കണ്ടുപിടത്തത്തിന് നൽകിയ പേര്. 1872 ൽ മിയൂച്ചി തന്റെ ഉൽപന്നം വെസ്റ്റേൺ യൂണിയൻ ടെലഗ്രാഫ് കമ്പനിക്ക് അയച്ചുകൊടുക്കുകയും കൂടുതൽ ഉൽപാദിപ്പിച്ച് മാർക്കറ്റിൽ ലഭ്യമാക്കാൻ നിർദേശിക്കുക യും ചെയ്തു. എന്നാൽ കമ്പനി ഇക്കാര്യത്തിൽ താത്പര്യം കാണിച്ചില്ല. രണ്ടുവർഷത്തിനുശേഷം മിയൂച്ചി തന്റെ ഉൽപന്നത്തിന്റെ പ്രോട്ടോടൈപ്പ് തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നഷ്ടപ്പെട്ടു എന്ന മറുപടിയാണ് കമ്പനി നൽകിയത്. മിയൂച്ചിയൂടെ ലാബിൽ സഹപ്രവർത്തകനായിരുന്ന ഗ്രഹാംബെൽ വെസ്റ്റേൺ യൂണിയൻ ടെലഗ്രാഫ് കമ്പനിയുമായി ധാരണയിലെത്തുകയും ടെലിഫോണിന്റെ പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു. തന്റെ ഉൽപന്നത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി മിയൂച്ചി കോടതി വ്യവഹാരങ്ങൾ ആരംഭിച്ചെങ്കിലും കേസിന്റെ വിധി വരുന്നതിനുമുൻപേ അദ്ദേഹം മരണപ്പെട്ടതുകൊണ്ട് ടെലിഫോൺ ഗ്രഹാംബെല്ലിന്റെ സ്വന്തമായി. റേഡിയോ റേഡിയോ പ്രക്ഷേപണവുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണങ്ങൾക്ക് നൊബേൽ പുരസ്‌ക്കാരം ലഭിച്ച ശാസ്ത്രജ്ഞനാണ് ഗ്വിൽജെൽമോ മാർക്കോണി. എന്നാൽ വർഷങ്ങൾക്കു മുമ്പുതന്നെ ഈ കണ്ടുപിടുത്തത്തിന് നിരവധി പേറ്റന്റ് അപേക്ഷകൾ സമർപ്പിച്ച ശാസ്ത്രജ്ഞനാണ് നിക്കോള ടെസ്‌ല. ടെസ്‌ലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാർക്കോണി റേഡിയോ പ്രക്ഷേപണം നടത്തിയത്. തുടർന്ന് മൂന്ന് വർഷത്തിനുശേഷം മാർക്കോണി റേഡിയോ പ്രക്ഷേപണത്തിന് അമേരിക്കയിൽ പേറ്റന്റിന് അപേക്ഷിച്ചു. എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷകൾ തള്ളപ്പെടുകയാണുണ്ടായത്. റേഡിയോ പ്രക്ഷേപണവുമായി ബന്ധപ്പെട്ട് പതിനേഴിലധികം അപേക്ഷകൾ ഇതിനകം നിക്കോള ടെസ്‌ലയുടേതായി ലഭിച്ചതായിരുന്നു കാരണം. എന്നാൽ മാർക്കോണി തന്റെ പരിശ്രമം തുടർന്നു. കോടീശ്വരൻമാരായ നിക്ഷേപകരുടെ പിൻതുണയും മാർക്കോണിക്കുണ്ടായിരുന്നു. ഇവരുടെ സമ്മർദത്തെത്തുടർന്ന് 1904 ൽ റേഡിയോ പ്രക്ഷേപണത്തിന്റെ ഉടമസ്ഥാവകാശം അമേരിക്കൻ പേറ്റന്റ് ഓഫീസ് മാർക്കോണിക്ക് നൽകുകയായിരുന്നു. 1943 ൽ തന്റെ മരണം വരെ കേസ് നടത്തിയെങ്കിലും ടെസ്‌ലയ്ക്ക് വിജയിക്കാൻ കഴിഞ്ഞില്ല. Same way സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആധുനിക റേഡിയോ, സോണിക് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ ബോസ് നല്‍കിയിട്ടുണ്ട്. ബോട്ടണിയിലും അദ്ദേഹത്തിന് ഗ്രാഹ്യമുണ്ടായിരുന്നു. റിമോട്ട് വയര്‍ലെസ് സിഗ്നലിംഗ് ആണ് ബോസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ച മേഖല. ഇതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്. ലേസർ ഗോർഡൻ ഗൂൾഡ് എന്ന ബിരുദ വിദ്യാത്ഥിയുടെ പേരാണ് ഇന്ന് ലേസറിന്റെ പേരിനൊപ്പം ചേർത്തുവായിക്കുന്നത്. എന്നാൽ ഈ അവകാശം നേടിയെടുക്കാൻ ഗൂൾഡ് നീണ്ട മുപ്പത് വർഷം നിയമ പോരാട്ടം നടത്തിയിട്ടുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയായിരിക്കെ തന്റെ ഫിസിക്‌സ് പ്രൊഫസറായ ചാൾസ് ടൗൺസുമായി ഗൂൾഡ് നിരവധി ചർച്ചകൾ നടത്തിയിരുന്നു. എങ്ങനെ ലേസർ നിർമിക്കാം എന്നതായിരുന്നു ചർച്ചാവിഷയം. ലേസർ എന്ന പേരും ഗൂൾഡിന്റെ സംഭാവനയാണ്. തന്റെ കണ്ടെത്തലുകൾ ഗൂൾഡ് ഒരു നോട്ടുബുക്കിൽ കുറിച്ചുവച്ചിരുന്നു. പക്ഷെ രണ്ടുവർഷത്തിനു ശേഷം പ്രൊഫസർ ടൗൺസ് ലേസറിന്റെ പേറ്റന്റ് കരസ്ഥമാക്കി. ഗൂൾഡ് നിയമ പോരാട്ടത്തിന് തയ്യാറായി. ഒടുവിൽ 30 വർഷത്തെ നിയമ യുദ്ധങ്ങൾക്കുശേഷം 1988 ൽ ഗൂൾഡിന് ലേസറിന്റെ പേറ്റന്റ് ലഭിച്ചു. ലോകത്തിൽ എവിടെയെങ്കിലും ആരെങ്കിലും ലേസർ നിർമിക്കുന്നതിന് ഗൂൾഡിന് റോയൽറ്റി കൊടുക്കണമെന്നും കോടതി വിധിച്ചു. ദൂരദർശിനി ഗലീലിയോയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമായി അറിയപ്പെടുന്നത് ദൂരദർശിനിയാണ്. പക്ഷെ ഗലീലിയോ അല്ല ദൂരദർശിനി കണ്ടുപിടിച്ചത്. ഡച്ച് കണ്ണട നിർമാതാവായ ഹാൻസ് ലെപ്പർഷേ ആണ് 1608 ൽ ആദ്യമായി ദൂരദർശിനി നിർമിച്ചതും അതിന്റെ പേറ്റന്റിന് അപേക്ഷ നൽകിയതും. എന്നാൽ അദ്ദേഹത്തിന് ദൂരദർശിനിയുടെ പേറ്റന്റ് ലഭിച്ചില്ല. ഒരു വർഷത്തിനകം ലെപ്പർഷേയുടെ ദൂരദർശിനിയിൽ പരിഷ്‌ക്കാരങ്ങൾ വരുത്തി ഗലീലിയോ ഇറ്റലിയിൽ അവതരിപ്പിച്ചു. ദൂരദർശിനിയുടെ ശേഷി വർധിപ്പിക്കുകയും അതിനെ വാനനിരീക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്തത് ഗലീലിയോ ആണ്. അതെന്തായാലും ദൂരദർശിനിയുടെ പേറ്റന്റ് ഗലീലിയോയ്ക്കാണ് ലഭിച്ചത്. വിൻഡ്ഷീൽഡ് വൈപ്പർ ഒരു കണ്ടുപിടുത്തം കാരണം തന്റെ ജോലി നഷ്ടപ്പെടുകയും വിവാഹ ബന്ധം തകരുകയും ഒടുവിൽ മാനസികരോഗിയാവുകയും ചെയ്ത ഹതഭാഗ്യനാണ് റോബർട്ട് കയേൺസ്. വാഹനങ്ങളുടെ വിൻഡ്ഷീൽഡ് വൈപ്പർ കണ്ടുപിടിച്ചയാളാണ് ഈ നിർഭാഗ്യവാൻ. തന്റെ കണ്ടുപിടുത്തത്തിന്റെ ഉടമസ്ഥാവകാശത്തിനായി അദ്ദേഹത്തിന് കേസ് നടത്തേണ്ടി വന്നത് മൂന്ന് ഭീമൻ വാഹന നിർമാതാക്കളുമായാണ്. ഫോർഡ്, ജനറൽ മോട്ടോർസ്, ക്രൈസ്‌ലർ എന്നീ വാഹനനിർമാതാക്കളുമായി കേസ് നടത്തേണ്ടിവന്നതാണ് കയേൺസിന്റെ ജീവിതം ദുരന്തത്തിൽ കലാശിക്കാൻ കാരണം. കയോൺസ് വിൻഡ് ഷീൽഡ് വൈപ്പറുകൾ നി ർമിച്ചെങ്കിലും അദ്ദേഹത്തിന്റെ അനുവാദമില്ലാതെ തന്നെ മേൽപറഞ്ഞ വാഹന നിർമാതാക്കൾ കയോൺസിന്റെ ഉൽപന്നം തങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കാനാരംഭിച്ചു. 30ൽ പരം പേറ്റന്റ് അപേക്ഷകൾ അദ്ദേഹം സമർപ്പിച്ചുവെങ്കിലും ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല. നീണ്ട 20 വർഷം നിയമ പോരാട്ടം നടത്തിയെങ്കിലും തന്റെ ഉൽപന്നത്തിന്റെ ഉടമസ്ഥാവകാശം കയേൺസിന് ലഭിച്ചില്ല. ജീവിതം താറുമാറായതുതന്നെ ഫലം. പേപ്പർ ബാഗ് മെഷിൻ 19-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ഇൻവെന്റായിരുന്നു മാർഗരറ്റ് നൈറ്റ്. ഒരു പേപ്പർ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പേപ്പർ ബാഗുകൾ നിർമിക്കുന്ന ആശയം മാർഗരറ്റിന് ഉണ്ടായത്. ഇതിനായി ഒരു യന്ത്രം മാർഗരറ്റ് രൂപകൽപന ചെയ്തു. ഈ ഉപകരണത്തിൽ പരിഷ്‌ക്കാരങ്ങൾ വരുത്തുന്നതിനിടെ ചാൾസ് അനൻ എന്ന മെക്കാനിസ്റ്റ് മാർഗരറ്റിന്റെ യന്ത്രത്തിന്റെ പ്രോട്ടോടൈപ്പ് മോഷ്ടിക്കുകയും പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു. നിരവധി വർഷങ്ങളുടെ നി യമ പോരാട്ടങ്ങൾക്കൊടുവിലാണ് പേപ്പർ ബാഗ് നിർമിക്കുന്ന യന്ത്രത്തിന്റെ ഉടമസ്ഥാവകാശം മാർഗരറ്റ് നൈറ്റിന് ലഭിച്ചത്. ഇന്ന് പേപ്പർ ഇൻഡസ്ട്രിയിൽ മാർഗരറ്റിന്റെ കണ്ടുപിടിത്തത്തിന് വളരെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. സോക്കറ്റ് റേഞ്ച് കണ്ടുപിടിച്ച പീറ്റർ റോബർട്ടിനും കലനയന്ത്രം കണ്ടുപിടച്ച ലെബ്‌നിസിനും അതുപോലെ നിരവധി ശാസ്ത്രജ്ഞർക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തോമസ് എഡിസണും നിക്കോള ടെസ്‌ല യും തമ്മിലുള്ള തർക്കം ചരിത്ര പ്രസിദ്ധമാണ്. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ച റുഡോൾഫ് ഡീസലിന്റെയും റബ്ബർ വൾക്കനൈസേഷൻ കണ്ടു പിടിച്ച ഗുഡ് ഇയറിന്റെയും ദുരന്തം ശാസ്ത്രചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്. copy

Monday, November 09, 2020

നവംബർ 11 ബുധനാഴ്ച രാമ ഏകാദശി അനുഷ്ഠിക്കൂ 1000 അശ്വമേധ യജ്ഞം നടത്തുന്നതിനേക്കാൾ കൂടുതൽ ഫലം കാർത്തിക മാസത്തിൽ കൃഷ്ണപക്ഷത്തിന്റെ പതിനൊന്നാം ദിവസം രാമ ഏകാദശി വരുന്നു. ദീപാവലി ഉത്സവത്തിന് നാല് ദിവസം മുമ്പാണ് രാമ ഏകാദശി ആചരിക്കുന്നത്. ഇതിനെ 'രംഭ ഏകാദശി' അല്ലെങ്കിൽ 'കാർത്തിക കൃഷ്ണ ഏകാദശി' എന്നും വിളിക്കുന്നു. രാമ ഏകാദശിയുടെ പ്രാധാന്യം ഹിന്ദു മതഗ്രന്ഥമായ 'ബ്രഹ്മ-വൈവർത്ത പുരാണം' അനുസരിച്ച്, രാമ ഏകാദശി ആചരിക്കുന്നവൻ എല്ലാ പാപങ്ങളിൽ നിന്നും മോചിതനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.രാമ ഏകാദശിയുടെ മഹത്വം കേൾക്കുന്ന ഒരാൾ രക്ഷ പ്രാപിക്കുകയും വിഷ്ണുവിന്റെ പരമമായ വാസസ്ഥലത്ത് എത്തിച്ചേരുകയും ചെയ്യും. 100 രാജസൂയ യാഗം അല്ലെങ്കിൽ 1000 അശ്വമേധ യജ്ഞം നടത്തുന്നതിനേക്കാൾ കൂടുതലാണ് രാമ ഏകാദശി ആചരിക്കുന്നതിന്റെ പ്രയോജനങ്ങൾ. വിഷ്ണുവിനെ ഭക്തിയോടെ ആരാധിക്കുന്നതിലൂടെ വ്യക്തി എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അപാരമായ വിജയം കൈവരിക്കും. ലക്ഷ്മി ദേവിയുടെ മറ്റൊരു പേരാണ് 'രാമ'. അതിനാൽ, അഭിവൃദ്ധി, ആരോഗ്യം, സന്തോഷം എന്നിവയുടെ അനുഗ്രഹം തേടാൻ ഭക്തർ വിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയോട് പ്രാർത്ഥിക്കുന്നു.. രാമ ഏകാദശി ഐതിഹ്യം പുരാതന കാലത്ത് മുജുകുന്ദൻ എന്ന രാജാവുണ്ടായിരുന്നു. അദ്ദേഹം വളരെ മാന്യനും ദയയും വിശുദ്ധനുമായിരുന്നു. ഏകാദശികളുടെ വ്രതത്തിൽ അദ്ദേഹത്തിന് വലിയ വിശ്വാസമുണ്ടായിരുന്നു. ഓരോ ഏകാദശിക്കും വേണ്ടി അദ്ദേഹം ഉപവസിക്കാറുണ്ടായിരുന്നു, തന്റെ രാജ്യത്തിലെ ജനങ്ങളിലും ഇതേ നിയമം പ്രയോഗിച്ചിരുന്നു.അദ്ദേഹത്തിന് ചന്ദ്രഭാഗ എന്നൊരു മകളുണ്ടായിരുന്നു, അവർക്ക് രാമ ഏകാദശി വ്രതത്തിലും വലിയ വിശ്വാസമുണ്ടായിരുന്നു. ചന്ദ്രസേന രാജാവിന്റെ മകൻ ശോഭനെ വിവാഹം കഴിച്ചു. ഏകാദശി വന്നപ്പോൾ ശോഭൻ മറ്റുള്ളവരെപ്പോലെ നോമ്പ് നിർവഹിച്ചു. എന്നാൽ ബലഹീനതയും വിശപ്പും കാരണം അദ്ദേഹം അകാലമരണം മരിച്ചു. ഇത് ചന്ദ്രഭാഗയെയും രാജാവിനെയും രാജ്ഞിയെയും നിരാശപ്പെടുത്തി. മറുവശത്ത്, ശോഭൻ നോമ്പുകാലത്തിന്റെ സ്വാധീനത്തിൽ നിന്ന് മന്ദരചൽ പർവതത്തിലെ ദേവ-നഗരിയിലേക്ക് പോയി, അവിടെ അദ്ദേഹത്തെ നിംപുകൾ (അപ്‌സരേ) സേവിച്ചു. ഒരു ദിവസം മുജുമുകുന്ദൻ രാജാവ് മന്ദരചൽ പർവതത്തിൽ എത്തി അവിടെ മരുമകനെ കണ്ടു. വീട്ടിൽ വന്ന് മകളോട് എല്ലാം പറഞ്ഞു. ഇതുകേട്ട അവൾ ഭർത്താവിന്റെ അടുത്തേക്ക് പോയി. അവിടെ ഇരുവരും സന്തോഷത്തോടെ ജീവിച്ചു. വ്രതം വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്നാണ് പ്രമാണം... .. ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം. ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു. ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം. ഏകാദശി, സർവ്വപാപങ്ങളിൽനിന്നും മോചനവും വൈകുണ്ഠപ്രാപ്തിയും ഫലം. ഈ ഏകാദശിവ്രതംകൊണ്ട് അപാരമായിരിക്കുന്ന പാപങ്ങള്‍ ദുരീകരിക്കും. നിർജല ഏകാദശി വ്യതം നോൽക്കുമ്പോൾ ജലം, ഫലങ്ങൾ, അന്നം (ഭക്ഷണം)എല്ലാം പൂർണ്ണമായി ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കുകയാണെങ്കിൽ എല്ലാ കഷ്ടതകളും, കടങ്ങളും, പാപങ്ങളും തീരും. . ഏകാദശി വ്രതാനുഷ്ഠാനം ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും. കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. അഥവാ പൂർണ്ണ ഉപവാസം സാദ്ധ്യമല്ലെങ്കിൽ പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ഉപവസിക്കുക. ദിവസം മുഴുവൻ ഭക്ഷണം ഉപേക്ഷിക്കാൻ കഴിയാത്തവർ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസിയിലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം വിഷ്ണു പാദത്തിങ്കൽ അർപ്പിക്കുക. ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം.... വിഷ്ണുഭഗവാൻെറ കൃപാകടാക്ഷം ലഭ്യമാകുന്നതിനു ഏവരും ഏകാദശി വൃതം അനുഷ്ഠിക്കുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷത്തിനും യോഗ്യരായി . kalakaumidi

Friday, November 06, 2020

*മാണ്ഡൂക്യോപനിഷത്ത്‌* വേദങ്ങളുടെ ജ്ഞാനകാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്ന രചനകളായ ഉപനിഷത്തുകളിൽ ഏറ്റവും ചെറിയതാണ്‌ മാണ്ഡൂക്യോപനിഷത്ത്. 12 സൂക്തങ്ങൾ മാത്രമുള്ള മാണ്ഡൂക്യം ഉപനിഷത്തുക്കളിൽ പലതുകൊണ്ടും ശ്രദ്ധേയമാണ്. ഹിന്ദുമതത്തിലെ ആധികാരിക രചനകളിൽ ഒന്നായി ദ്വൈതികളും അദ്വൈതികളും ഇതിനെ മാനിക്കുന്നു. ഹിന്ദുമതം എന്താണെന്ന് ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമായി മാണ്ഡൂക്യോപനിഷത്തിനെ പരിഗണിക്കുന്നു. അഥർവ വേദത്തിൽപ്പെട്ടതാണ്‌ മാണ്ഡൂക്യോപനിഷത്ത്‌. ആത്മീയ ചിഹ്നമായ ഓംകാരത്തിന്റെ വിശദീകരണമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ശ്ലോകരൂപത്തിൽ 12 മന്ത്രങ്ങളാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഈ ഉപനിഷത്തിൻറെ പ്രാധാന്യം കോണ്ടായിരിക്കാം ശങ്കരാചാര്യർ പ്രത്യേകമായി മംഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചത് എന്നു കരുതുന്നു. ഗൌഡപാദരുടെ കാരികക്കും ശങ്കരാചാര്യർ ഭാഷ്യം രചിച്ചിട്ടുണ്ട്. മിക്ക മതങ്ങളും പ്രപഞ്ചം ഒരു ഈശ്വര സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ അതിനു കടക വിരുദ്ധമായി ശൂന്യതയിൽ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന ഉത്തരമാണ് മാണ്ഡൂക്യത്തിൻറെ ആദ്യത്തെ സൂക്തം തരുന്നത്. ഈശ്വരൻ ഒരാഗ്രവും ഇല്ലാത്തവനായിരിക്കുന്നുവെങ്കിൽ സൃഷ്ടിയുടെ ആവശ്യമില്ല എന്ന ഗൌഡപാദർ തൻറെ കാരികയിൽ വിശര്ദീകരണം നൽകുന്നുണ്ട്. ഉപനിഷത്തുകളുടെ ആകെ എണ്ണം എത്രെയെന്ന് തീർച്ചപ്പെടുത്താനായിട്ടില്ല. 1180 ഉണ്ടെന്ന് ചിലർ കരുതുന്നു. ഇതിൽത്തന്നെ 108 എന്ന് മറ്റൊരു കണക്കുമുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട പത്തെണ്ണം ദശോപനിഷത്തുക്കൾ എന്ന പേരിൽ അറിയപ്പെടുന്നു. ഇവയിൽ ഏറെ പ്രധാന്യമുള്ളതാണ് മാണ്ഡൂക്യോപനിഷത്ത്‌. എന്നാൽ ദശോപനിഷത്തുകളിൽ ഏറ്റവും പഴക്കം കുറഞ്ഞതായാണ് ഇത് പൊതുവേ കണക്കാക്കപ്പെടുന്നത്. മണ്ഡൂകം എന്ന വാക്കിന്‌ തവള എന്നർത്ഥം. തവളയും ഉപനിഷത്തും തമ്മിൽ നേരിട്ട്‌ ബന്ധമൊന്നുമില്ല. മറ്റു ഉപനിഷത്തുകൾ വിശദവും ചിലപ്പോൾ സരളവുമായ ഭാഷയിലൂടെ വിദ്യാർത്ഥിക്ക്‌ ഉപദേശം നൽകുമ്പോൾ മാണ്ഡൂക്യം ഹ്രസ്വമായ പന്ത്രണ്ടു സൂക്തങ്ങളിലൂടെ കാര്യമാത്രപ്രസക്തമായ സന്ദേശം നൽകുന്നു. അരോചകമായെങ്കിലും അറുത്തു മുറിച്ച്‌ 'സത്യം' പറയുന്ന രീതിയാണ്‌ മാണ്ഡൂക്യത്തിന്റേതെന്നു ഇതുകൊണ്ടാകണം ഹ്രസ്വവും അതിപ്രധാനവുമായ ഈ ഉപനിഷത്ത്‌ തവളയുടെ പേരിൽ അറിയപ്പെടുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പേമാരിക്കുള്ള മുന്നറിയിപ്പ്‌ തവള കരഞ്ഞു നൽകുന്നതു പോലെ മാണ്ഡൂക്യമെഴുതിയ മുനി അരോചകമെങ്കിലും ചടുലമായ വാക്കുകളിലൂടെ ലോകനൻമയെ കരുതി ഉപദേശം നൽകുന്നു എന്നും ചിലർ വാദിക്കുന്നു. മാണ്ഡൂകൻ എന്ന വൈദികമഹർഷിയുടെ പേരുമായും ഇതിനെ ബന്ധപ്പെടുത്താറുണ്ട്. ദശോപനിത്തുകൾ പഠിക്കുവാനാകാത്ത പക്ഷം ചുരുങ്ങുയത്‌ മാണ്ഡൂക്യമെങ്കിലും പഠിക്കണം എന്നൊരു അപ്രതിമപ്രശസ്തി ഇതിന് കൈവന്നിട്ടുണ്ട്. ഈ ഉപനിഷത്തിൻറെ പ്രാധാന്യം കൊണ്ടാവണം ശങ്കരാചാര്യർ പ്രത്യേകമായി മഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചതെന്ന് ചിലർ കരുതുന്നു. അതേ സമയം ഉപനിഷത്തുകളിൽ വെച്ച്‌ ഏറ്റവും ഗഹനമായത്‌ മാണ്ഡൂക്യമാണു താനും. അഥവാ മാണ്ഡൂക്യഭാഷ മനസ്സിലാകണമെന്നുണ്ടെങ്കിൽ മറ്റ്‌ ഏതെങ്കിലും ഒന്നു രണ്ട്‌ ഉപനിഷത്തുകളുടെ പഠനം അനിവാര്യമാകുന്നു. ഈ ഗഹനത കണക്കിലെടുത്താണ്‌, ഗൗഡപാദർ മാണ്ഡൂക്യത്തിനെ ഒരു കാരിക എഴുതിയത്‌. പഠിക്കുവാനുള്ള എളുപ്പത്തിന്‌ സാധാരണ മാണ്ഡൂക്യകാരികയാണ്‌ ആശ്രയിക്കപ്പെടുന്നത്‌. ഇതിൽ നാല്‌ അദ്ധ്യായങ്ങളുണ്ട്‌. ആദ്യത്തെ അദ്ധ്യായം ആഗമ പ്രകരണം എന്നറിയപ്പെടുന്നു. ഇത്‌ ഉപനിഷത്തിനോട്‌ ചേർത്താണ്‌ വായിക്കുന്നത്‌. ബാക്കി മൂന്നും സ്വതന്ത്രമായി അദ്വൈത പ്രകരണം, വൈതഥ്യപ്രകരണം, അലാതശാന്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു. താരതമ്യേന ആധുനികരചനയായി കരുതപ്പെടുന്നതെങ്കിലും 108 ഉപനിഷത്തുകളിൽ ഒന്നായി എണ്ണപ്പെടുന്ന മുക്തികോപനിഷത്തിൽ ശ്രീരാമൻ ഹനുമാന് നൽകുന്ന ഉപദേശം മാണ്ഡൂക്യത്തിൻറെ പ്രാധാന്യം എടുത്തുകാട്ടുന്നു. മാണ്ഡൂക്യം മനസ്സിലായില്ലെങ്കിൽ ദശോപനിഷത്തുക്കളിലെ ബാക്കി ഉപനിഷത്തുക്കളും പഠിക്കണം എന്നിട്ടും മനസ്സിലായില്ലെങ്കിൽ 108 എണ്ണവും പഠിക്കണെമെന്നതായിരുന്നു ആ ഉപദേശത്തിൻറെ സാരം. ശാന്തിപാഠം 🔱🕉️🌼🕉️🌼🔱 ഏത്‌ വേദത്തിൽപെട്ടതാണോ ഉപനിഷത്ത്‌ ആ വേദത്തിലെ പ്രാർത്ഥനയോടെയായിരിക്കും അത്‌ സാധാരണ തുടങ്ങുക. അഥർ‍വവേദത്തിൻറെ ഭാഗമായതിനാൽ അഥർവ വേദത്തിലെ പ്രാർത്ഥനയാണിതിൽ ഗുരുവും ശിഷ്യനും ഒന്നിച്ച്‌ ചേർന്ന്‌ പ്രാർത്ഥിച്ചുകൊണ്ടാണ്‌ അദ്ധ്യയനം ആരംഭിക്കുന്നത്‌. പ്രാർത്ഥനയ്ക്കു ശേഷം ഓം ശാന്തിഃ എന്ന്‌ മൂന്ന്‌ തവണ ചൊല്ലുന്നതും പതിവാണ്‌. ഇത്‌ ആദി ദൈവികവും ആദി ഭൌതികവും ആധ്യാത്മികവും ആയ ശാന്തിയെ ഉദ്ദേശിച്ചാണ്‌. “ഓം ഭദ്രം കർണേഭി ശൃണുയാമ ദേവാഃ ......ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ഒന്നാം സൂക്തം 🔱🕉️🌼🕉️🌼🔱 “ഓമിത്യേദാക്ഷരമിദം സർവം തസ്യോപ വ്യാഖ്യാനം ഭൂതം ഭവത്‌ ഭവിഷ്യദിതി സർവമോംകാരമേവ യച്ചാന്യത്‌ ത്രികാലാതീതം തദപ്യോംകാരമേവ” ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്‌) ആണ്‌ ഈ കാണുന്നതെല്ലാം. അതിന്റെ വ്യഖ്യാനം ഇങ്ങനെയാണ്‌. ഭൂതം, ഭവത്‌(വർത്തമാനം, ഭവിഷ്യം(ഭാവി) ഇത്‌ സർവവും ഓംകാരം മാത്രമാണ്‌. മൂന്നു കാലങ്ങൾക്കും അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്‌. മാണ്ഡൂക്യത്തിന്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ലോകത്തിൽ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്‌. രണ്ടാം സൂക്തം 🔱🕉️🌼🕉️🌼🔱 “സർവം ഹ്യേതത്‌ ബ്രഹ്മായമാത്മാ ബ്രഹ്മസോ ƒ യമാത്മാ ചതുഷ്പാത്” സർവവും ആ ബ്രഹ്മമാണ്‌, ഈ ആത്മാവ്‌ ബ്രഹ്മം തന്നെ, ആത്മാവിന്‌ നാലു പാദങ്ങളുണ്ട്‌. ഒന്നും രണ്ടും ശ്ളോകങ്ങൾ ചേർത്ത്‌ വായിക്കുമ്പോൾ സർവവും ഓംകാരമാണ്‌, സർവവും ബ്രഹ്മവുമാണ്‌, ഈ അത്മാവു തന്നെയാണ്‌ ബ്രഹ്മം എന്നു കാണാം. അഥവാ ഓം = ബ്രഹ്മം = ആത്മാവ്‌. ഈ അത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌. അതായത് അത്മാവ്‌ എന്നു പറയുന്നത്‌ ഞാൻ എന്ന എന്നെയാണ്‌. അഥവാ ദേഹമെന്ന എനിക്കുമപ്പുറം, മറ്റുള്ളവർ ചാർത്തിത്തന്ന വിശേഷണങ്ങൾക്കുമപ്പുറം, ജൻമ വാസനകൾക്കും ആർജ്ജിച്ച വാസനകൾക്കുമെല്ലാമപ്പുറം, എത്രത്തോളം ഉള്ളിണ്റ്റെയുള്ളിലേക്കു പോകാൻ കഴിയുമോ അത്രത്തോളം ചെന്നാൽ ഞാൻ എന്ന്‌ ഞാൻ ആരെ ഉദ്ദേശിക്കുന്നുവോ അതേ ഞാൻ. ഈ ആത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌; എട്ടുകാലിക്ക്‌ എട്ടു കാലുകളുണ്ട്‌ എന്ന്‌ പറയുന്ന വാച്യാർത്ഥത്തിലല്ല എന്നു മാത്രം. അ. ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നതാണ്‌ ഓം എന്ന അക്ഷരം. ഇവിടെ മൂന്നായി പിരിഞ്ഞു എന്നു പറയുന്നതിന്‌ വ്യാഖാനം പല വിധത്തിൽ നൽകാൻ കഴിയും. ഇവിടെ മാണ്ഡൂക്യത്തിലെ മേൽപ്പറഞ്ഞ നാലു പാദങ്ങളിൽ ആദ്യത്തെ മൂന്നു പാദങ്ങളായി ഇതിനെ വ്യഖാനിക്കുന്നു. മൂന്നാം സൂക്തം 🔱🌼🕉️🌼🕉️🔱 “ജാഗരിതസ്ഥാനോ ബഹിപ്രജ്നഃ സപ്താംഗ ഏകോനവിംശതിമുഖഃ സ്ഥൂലഭുക്‌ വൈശ്വാനരഃ പ്രഥമഃ പാദഃ” ഉണർന്നിരിക്കുന്ന അവസ്ഥയാണ്‌ ഒന്നാം പാദം. ഏഴ്‌ അംഗങ്ങളും പത്തൊൻപത്‌ മുഖങ്ങളും ഉള്ള ഇതിണ്റ്റെ സാങ്കേതിക നാമം ജാഗ്രത്‌ എന്നാണ്‌.പ്രഭാമണ്ഡലവും സൂര്യനും പഞ്ചഭൂതങ്ങളും ചേർന്നതാണ്‌ ഏഴ്‌ അംഗങ്ങൾ. കൂടുതൽ വ്യക്തവും സമഗ്രവും ആയ വിശദീകരണം ഛാന്ദോഗ്യോപനിഷത്ത്‌ നൽകുന്നുണ്ട്‌. പഞ്ച ജ്നാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ, പഞ്ച പ്രാണൻമാർ, മനസ്സ്‌, ബുദ്ധി, അഹംകാരം, ചിത്തം ഇവയാണ്‌ പത്തൊമ്പത്‌ മുഖങ്ങൾ. ജാഗ്രത്‌ അവസ്ഥയിലുള്ള ജീവനെ വ്യഷ്ടിയിൽ വിശ്വൻ എന്നും സമഷ്ടിയിൽ വിരാട്‌ എന്നും പറയുന്നു. ബഹിപ്രജ്നതയും (പുറത്തേക്കുള്ള ബോധത്തോടെ) ബാഹ്യ ലോക ഭോഗവും (പുറത്തുള്ള വസ്തുക്കളെ ഭുജിക്കുക) എന്നിവയും ഇതിണ്റ്റെ മുഖ മുദ്രയാണ്‌. നാലാം സൂക്തം 🔱🕉️🌼🕉️🌼🔱 “സ്വപ്ന സ്ഥാനഃ അന്തഃപ്രജ്നഃ സപ്താംഗ ഏകോനവിംശതിമുഖഃ പ്രവിവിക്തഭുക്‌ തൈജസോ ദ്വിതീയഃ പാദഃ” സ്വപ്ന്നാവസ്ഥയാണ്‌ രണ്ടാം പാദം. സാങ്കേതിക നാമം വ്യഷ്ടിയിൽ തൈജസൻ, സമഷ്ടിയിൽ ഹിരണ്യഗർഭൻ. അന്തപ്രജ്നനാണ്‌ തൈജസൻ, അതായത്‌ ബോധം ഉള്ളിലാണ്‌, പുറത്തുള്ള വസ്തുക്കളിൽ നിന്നും പ്രജ്ന ഉള്ളിലേക്ക്‌ വലിഞ്ഞിരിക്കുന്നു എന്നു ചുരുക്കം. ഇതിനും നേരത്തേ പറഞ്ഞതുപോലെ ഏഴ്‌ അംഗങ്ങളും പത്തൊമ്പത്‌ മുഖങ്ങളും ഉണ്ട്‌. സ്വന്തം സൃഷ്ടിയെ സ്വയം ഭുജിക്കുന്നയാളാണ്‌ തൈജസൻ. അതുകൊണ്ട്‌ പ്രവിവിക്ത ഭുക്‌ (പ്രകർഷേണ വിവിക്തങ്ങളായ വസ്തുക്കളെ ഭുജിക്കുന്നു) എന്നു പറയുന്നു. അഞ്ചാം സൂക്തം 🔱🕉️🌼🕉️🌼🔱 “യത്ര സുപ്തോ ന കഞ്ചന കാമം കാമയതേ ന കഞ്ചന സ്വപ്നം പശ്യതി തത്‌ സുഷുപ്തം സുഷുപ്ത സ്ഥാന ഏകീ ഭൂതഃ പ്രജ്നാനഘന ഏവാനന്ദമയോ ഹ്യാനന്ദഭുക്‌ ചേതോമുഖഃ പ്രാജ്നസ്‌തൃതീയ പാദഃ” മൂന്നാമത്തെ പാദം സുഖ സുഷുപ്തിയാണ്‌. വ്യഷ്ടിയിൽ ഇതിനെ പ്രാജ്നനെന്നും സമഷ്ടിയിൽ ഇതിനെ ഈശ്വരൻ എന്നും പറയുന്നു. സുഖ സുഷുപ്തിയിലുള്ളവൻ യാതൊരു വിധത്തിലുള്ള ആഗ്രഹങ്ങളും കാണിക്കുന്നില്ല. ഒട്ടും സ്വപ്നവും കാണുന്നില്ല. ഏകീ ഭൂതനായി ഘനീഭവിച്ച പ്രജ്നയോടെ ആനന്ദമയനായി ചേതോമുഖനായി ആനന്ദത്തെ ഭുജിക്കുന്നു. ആറാം സൂക്തം 🔱🕉️🌼🕉️🌼🔱 “ഏഷ സാർവേശ്വര ഏഷ സർവജ്ന ഏഷ അന്തര്യാമ്യേഷ യോനിഃ സർവസ്യ പ്രഭവാപ്യയൌ ഹിഭൂതാനാം” ഇതാണു സർവേശ്വരൻ ഇതാണ്‌ എല്ലാം അറിയുന്നവൻ, ഇതാണ്‌ അന്തര്യാമി (ഉള്ളിലിരിക്കുന്നവൻ), എല്ലാറ്റിണ്റ്റേയും ഉത്ഭവസ്ഥാനം, എല്ലാറ്റിണ്റ്റേയും ആരംഭവും അവസാനവും ഇതിൽ നിന്നുമാണ്‌. ഓം എന്ന അക്ഷരത്തെ മൂന്നായി പിരിച്ചെഴുതിയാൽ കിട്ടുന്ന മൂന്ന്‌ അക്ഷരങ്ങൾ യഥാക്രമം മേൽപ്പറഞ്ഞ മൂന്ന്‌ പാദങ്ങളെ പ്രതിനിധീകരിക്കുന്നു. കുറെയേറെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാൽ ആദ്യത്തെ ആറു മന്ത്രങ്ങളിലും നാം നിത്യവും അനുഭവിക്കുന്ന ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന്‌ അവസ്ഥകളുടെ വിവരണം മാത്രമാണുള്ളത്‌. ജീവൻ ഈ മൂന്ന്‌ അവസ്ഥകളിലൂടെ മാറി മാറി കടന്നു പോകുന്നു. ഇതിലുമപ്പുറം എന്തെങ്കിലും ഉണ്ടോ അതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ. ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞു എന്ന്‌ തുഞ്ചത്തെഴുത്തച്ഛൻ പറയുന്നത്‌ ഇതേ മൂന്ന്‌ അവസ്ത്ഥകളെ ഉദ്ദേശിച്ചാണ്‌. ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെക്കുറിച്ച്‌ പുരാണത്തിൽ പരാമർശിക്കുന്നുണ്ട്‌. ഈ അസുരൻ മൂന്ന്‌ പുരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഒരു സമയം വസിക്കുന്നു. ഏതു നേരം ഏതു പുരത്തിൽ ഈ അസുരൻ വസിക്കുന്നു എന്ന്‌ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട്‌ മൂന്ന്‌ പുരങ്ങളും ഒരേ സമയം നശിപ്പിക്കുന്നതിലൂടെ മാത്രമേ ഈ അസുരനേയും നിഗ്രഹിക്കാനുമാകൂ. ത്രിപുരങ്ങൾ നമ്മുടെ ജാഗ്രത്‌ സ്വപ്നം സുഷുപ്തി എന്നീ മൂന്ന്‌ അവസ്തകളാണ്‌. അസുരൻ എന്നിലെ ഞാനെന്ന ഭാവമാണ്‌. അഹം = ഞാൻ . അഥവാ അഹംകാരം. അതുകൊണ്ടാണ്‌ തുഞ്ചത്തെഴുത്തച്ഛൻ ഓംകാര മായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ യാങ്കാരമായി (അഹംകാരമായി) എന്ന്‌ എഴുതിയിരിക്കുന്നത്‌. ഇനി പറയുന്നതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ. ഏഴാം സൂക്തം 🔱🕉️🌼🕉️🌼🔱 “ന അന്തഃ പ്രജ്നം ന ബഹിഃ പ്രജ്നം നോഭയതഃപ്രജ്നം ന പ്രജ്നാനഘനം ന പ്രജ്നം നാപ്രജ്നം അദൃഷ്ടമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യം അവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം ശാന്തം ശിവമദ്വൈതം ചതുർഥം മന്യന്തേ സ ആത്മാ സ വിജ്നേയഃ” ന അന്തഃപ്രജ്നം - ഉള്ളിലേക്കുള്ള ബോധത്തോടെ (സ്വപ്നാവസ്ഥ) അല്ല. (ബഹി പ്രജ്നം) പുറത്തേക്കുള്ള ബോധത്തോടെ അല്ല, (ന ഉഭയ പ്രജ്നം) രണ്ടും ചേർന്ന ബോധത്തോടേയുമല്ല. പ്രജ്ന ഘനീഭവിച്ചതുമല്ല, വെറും ബോധവുമല്ല, അബോധവുമല്ല(ന അപ്രജ്നം) . അദൃഷ്ടം: ദൃഷ്ടിഗോചരമല്ലാത്തത്‌ - വേദാന്തത്തിണ്റ്റെ ഭാഷയിൽ ഒരു ഇന്ദ്രിയത്തിനും ഗോചരമല്ലാത്തത്‌. അവ്യവഹാര്യം: വ്യവഹരിക്കാനാകാത്തത്‌ അഗ്രാഹ്യം : ബുദ്ധിക്ക്‌ ഗ്രഹിക്കാനാകാത്തത്‌. അലക്ഷണം: ലക്ഷണങ്ങളൊന്നുമില്ലാത്തത്‌ അചിന്ത്യം: ചിന്തിച്ചുറപ്പിക്കുവാനാകാത്തത്‌ അവ്യപദേശ്യം: നിർവചിച്ച്‌ പറയുവാനാകാത്തത്‌ ഏകാത്മപ്രത്യയസാരം: കേവലം തന്റെ തന്നെ ബോധം സാരമായിട്ടുള്ളത്‌. പ്രപഞ്ചോപശമം: ലോകം ഉപശമിക്കുന്നത്‌. (അവസാനിക്കുന്നത്‌) ശാന്തം, ശിവം - മംഗളദായകം അദ്വൈതം - രണ്ടാമതൊന്നില്ലാത്തത്‌ ചതുർത്ഥം - നാലാമത്തെ പാദം. ഇതിനെ ആത്മാവെന്നറിയുക ഇതിനെയാണ്‌ സാക്ഷാത്കരിക്കേണ്ടതെന്നറിയുക. വേദാന്തം പറയുന്നത്‌ ഈശനം ചെയ്യാൻ ഒരു ലോകം ഉള്ളിടത്തോളം കാലമേ ഈശ്വരനുണ്ടാവുകയുള്ളൂ എന്നാണ്‌. ഇവിടെ നാലാം പാദത്തിൽ നമ്മൾ ഇന്നേവരെ അറിഞ്ഞിട്ടുള്ള എല്ലാറ്റിനേയും അതിക്രമിച്ചിരിക്കുന്നു. ഇതുതന്നെയാണ്‌ തത്ത്വമസിയിലെ തത്‌. ഇത്‌ പൂർണ്ണമാണ്‌ , ഇത്‌ സത്യവുമാണ്‌, സജാതീയമോ (of the same species) വിജാതീയമോ (of another species) സ്വഗതമോ (Within oneself) ആയ ഭേദഭാവങ്ങളില്ലാത്തതാണ്‌ പൂർണ്ണം. മൂന്നുകാലങ്ങളിലും മാറാതെ നിൽക്കുന്നതാണ്‌ സത്യം. അതുകൊണ്ടു തന്നെ അതു കാലാതീതമാണ്‌. കാലത്തിന്‌ അതീതമായതിന്‌ എല്ലാറ്റിന്റേയും ആരംഭവും അവസാനവും അറിയുവാനും സാധിക്കും. ഞാൻ, ഈ ലോകം,സൃഷ്ടികർത്താവായ ഈശ്വരൻ എന്നിങ്ങനെയുള്ള വേർതിരിവ്‌ ദ്വൈതം എന്ന്‌ അറിയപ്പെടുന്നു. അതായത്‌ ഒന്നിൽ കൂടുതൽ ഉണ്ട്‌ അഥവാ രണ്ട്‌ ഉണ്ട്‌. അദ്വൈതത്തിൽ രണ്ടാമതായി ഒന്നില്ല. ഒന്നു മാത്രമേയുള്ളൂ. ആ ഒന്നാണ്‌ ഞാൻ. അതു തന്നെയാണ്‌ ഈശ്വരൻ, അതു തന്നെയാണ്‌ തത്ത്വം (തത്‌ + ത്വം = അത്‌ നീ) ഉപദേശിച്ചു തന്ന ഗുരു, അതെഴുതിയ വേദപുസ്തകം. ഈ തിരിച്ചറിവ്‌ ഉണ്ടാകുന്നതിനെ ആത്മസാക്ഷാർകാരം എന്നു പറയുന്നു. അവിടെ ഞാനും ഈശ്വരനും ഈശ്വരൻ സൃഷ്ടിച്ച ഈ ലോകവും എല്ലാം ഒന്നായി മാറുന്നു. എട്ടാം സൂക്തം 🔱🕉️🌼🕉️🌼🔱 എട്ടാമത്തെ സൂക്തം മുതൽ ആത്മാവിന്റെ പാദങ്ങളേയും ഓംകാരത്തെ പിരിച്ചെഴുതുമ്പോൾ കിട്ടുന്ന മൂന്ന്‌ മാത്രകളേയും തമ്മിൽ ബന്ധിപ്പിച്ചു തുടങ്ങുന്നു. “സോയമാത്മാ ആദ്യാക്ഷരം ഓംകാരോധിമാത്രം പാദാ മാത്രാ മാത്രാശ്ച പാദാ അകാര ഉകാര മകാര ഇതി” ഇപ്പറഞ്ഞ ആത്മാവ്‌ ഓം എന്ന അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നു. മുകളിൽ വിശദീകരിച്ച ആത്മാവിന്റെ നാലു പാദങ്ങളൂം ഓം എന്ന അക്ഷരത്തിന്റെ മാത്രകളൂം സമാനമാണ്‌. അക്ഷരത്തിന്റെ മാത്രകൾ അ ഉ മ ഇന്നിവയാണ്‌. ഒൻപതാം സൂക്തം 🔱🕉️🌼🕉️🌼🔱 “ജാഗരിതസ്താനോ വൈശ്വാനരോകാരഃ പ്രഥമ മാത്രാ, ആപ്‌തേരാദിമത്വാദ്വാപ്നോതി ഹ വൈ സർവാൻ കാമാനാദിശ്ച ഭവതി യ ഏവം വേദ.” ജാഗരിത സ്ഥാനിയായ വൈശ്വാനരൻ അകാരത്തെ പ്രതിനിധാനം ചെയ്യുന്നു. അ ആദ്യാക്ഷരമാണ്‌, എല്ലാം ഇതിലടങ്ങുന്നു. കാരണം ഇതാണ്‌ ആദ്യത്തേത്‌. ഇതിനെ അറിയുന്നവൻ സർവ കാമനകൾക്കും അധിപനും ഒന്നാമനും ആകുന്നു. പത്താം സൂക്തം 🔱🕉️🌼🕉️🌼🔱 “സ്വപ്നസ്‌താനസ്‌തൈജസ ഉകരോ ദ്വിതീയ മാത്രോത്കർഷാദ്‌ ഉഭയത്വാദ്വോത്കർഷതി ഹ വൈ ജ്നാന-സന്തതിം, സമാനശ്ച ഭവതി, നാസ്യാബ്രഹ്മവിത്‌ കുലെ ഭവതി യ ഏവം വേദ” സ്വപ്ന സ്ഥാനിയായ തൈജസൻ ഉകാരത്തെ പ്രതിനിധാനം ചെയ്യുന്നു. ഉ ഉത്കർഷമായതാണ്‌, രണ്ടിണ്റ്റേയും ഗുണങ്ങളും ഇതിൽ അടങ്ങുന്നു. ഇതറിയുന്നവൻ സമാനനായി ഭവിക്കുന്നു. അവണ്റ്റെ (ശിഷ്യ)കുലത്തിൽ ബ്രഹ്മത്തെ അറിയാത്തവനായി ആരും ഉണ്ടാകില്ല. പതിനൊന്നാം സൂക്തം 🔱🕉️🌼🕉️🌼🔱 “സുഷുപ്‌തസ്താനാഃ പ്രാജ്നോ മകാരസ്തൃതീയ മാത്ര മിതേരപീതേർ വാ, മിനോതി ഹ വാ ഇദം സർവമപീതിശ്ച ഭവതി യ ഏവം വേദ” സുഷുപ്തസ്ഥനിയായ പ്രാജ്നൻ മകാരത്തെ പ്രതിനിധീകരിക്കുന്നു. മ മിതിയെ (അളവ്‌) സൂചിപ്പിക്കുന്നു. അതിലേക്ക്‌ എല്ലാം ലയിക്കുന്നു. ഇതറിയുന്നവൻ എല്ലാം അളക്കുന്നു എല്ലാം ആയിത്തീരുകയും ചെയ്യുന്നു. പന്ത്രണ്ടാം സൂക്തം 🔱🕉️🌼🕉️🌼🔱 “അമാത്രശ്ചതുർഥോ അവ്യവഹാര്യഃ പ്രപഞ്ചോപശമഃ ശിവോദ്വൈത ഏവമോംകാര ആത്മൈവ, സംവിശത്യാത്മാനാത്മാനം യ ഏവം വേദ, യ ഏവം വേദ.” നാലാമത്തെ പാദത്തിന്‌ മാത്രയില്ല. ശബ്ദമില്ലാത്ത, ഉച്ചരിക്കാനാകാത്ത അവ്യവാരിയായ, പ്രപഞ്ചം ഉപശമിക്കുന്നതായ ഏകമായ രണ്ടാമതൊന്നില്ലാത്തതായ നിശ്ശബ്ദമാത്ര നാലാമത്തെ പാദത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്‌ അറിയുന്നവനിലെ ഞാൻ അറിയേണ്ട എന്നിലേക്ക്‌ വിലയിക്കുന്നു. നിശ്ശബ്ദ മാത്രക്ക്‌ ഒരു പ്രാധാന്യം കൂടിയുണ്ട്‌. ഓംകാരം തുടർച്ചയായി ഉച്ചരിക്കുമ്പോൽ രണ്ട്‌ ഓംകാരങ്ങൾക്കിടയിൽ വരുന്നതാണ്‌ ഈ നിശ്ശബ്ദമാത്ര. നിശ്ശബ്ദതയിൽ നിന്ന്‌ ഓംകാരം ആവിർഭവിക്കുന്നു. ഓംകാരം ഉരുവിടുമ്പോളും അതിനു പുറകിൽ ഈ നിശ്ശബ്ദത ഉണ്ട്‌, പക്ഷെ ഓംകാരനാദം നിശ്ശബ്ദതയെ മറച്ചിരിക്കുന്നു. ഓംകാരം അവസാനം നിശ്ശബ്ദതയിലേക്ക്‌ തന്നെ ലയിക്കുന്നു. ഇപ്രകാരം തന്നെയാണ്‌ ജീവനും, പക്ഷെ ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെപ്പോലെ ഉണർന്നും, സ്വപ്നം കണ്ടും, ഉറങ്ങിയും മാത്രം ജീവിക്കുന്നു. അതിനാധാരമായിരിക്കുന്ന നാലാമത്തെ പാദത്തിലേക്ക്‌ ഒരിക്കലും കടക്കുന്നുമില്ല. നാലാം പാദമാണ്‌ തുരീയം. ഈ നാലാമത്തെ പാദത്തിലേക്ക്‌ കടക്കാനാണ്‌ ഇവിടെ ഋഷി ഉപദേശിക്കുന്നത്‌. 🌺🌺🌺 BGG 🌺🌺🌺

Thursday, October 29, 2020

ജാനശ്രുതി ************ ദ്വാരപാലകന്‍ പുറപ്പെട്ടു. പലരും പറഞ്ഞുകേട്ട്‌ അവന്‍ ഒരു കുഗ്രാമത്തിലെത്തി. അവിടെ കുതിരകളോ തേരാളിയോ ഇല്ലാതെ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ശകടം കണ്ടു. ആ ശകടത്തിന്റെ കീഴില്‍ മുഷിഞ്ഞവേഷം ധരിച്ച്‌ ഒരാള്‍ കുത്തിയിരിക്കുന്നതു കണ്ടു. ശരീരത്തില്‍ വല്ലാതെ അഴുക്കു പുരണ്ട അയാള്‍ ശരീരം ശഭതിയായി ചൊറിയുന്നുണ്ടായിരുന്നു. ദ്വാരപാലകന്‍ സംശയത്തോടെ അയാളുടെ അടുത്തുചെന്നിട്ട്‌ വിളിച്ചു ചോദിച്ചു: “ഭഗവന്‍, അങ്ങുതന്നെയാണോ വണ്ടിക്കാരനായ രൈക്വന്‍? ചോദ്യം കേട്ട്‌ അയാള്‍ അലക്ഷ്യമായി ദ്വാരപാലകനെ നോക്കി. എന്നിട്ട എന്തുവേണമെന്ന്‌ കണ്ണുകൊണ്ട്‌ ആംഗ്യഭാഷയില്‍ ചോദിച്ചു: “ഞാന്‍ ജാനശ്രുതി രാജാവിന്റെ ദ്വാരപാലകനാണ്‌. നീ വണ്ടിക്കാരനായ രൈക്വനെങ്കില്‍ പുറത്തേയ്ക്കു വരിക.” ദ്വാരപാലകന്‍ കല്‍പിച്ചു. ആ കല്പന കേട്ടിട്ടും വണ്ടിയ്ക്കടിയില്‍ ചടഞ്ഞു കൂടിയിരിക്കുന്ന മനുഷ്യനില്‍ വലിയ ഭാവവ്യത്യാസമൊന്നും പ്രകടമായില്ല. അപ്പോള്‍ അതുവഴിവന്ന ചിലരോടായി അന്വേഷിച്ചിട്ട്‌ അത്‌ വണ്ടിക്കാരനായ രൈക്വനാണെന്ന്‌ ദ്വാരപാലകന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ തന്നെ അയാള്‍ മടങ്ങിപ്പോയി. രൈക്വനെ കണ്ടുപിടിച്ച വിവരം വേഗം രാജാവിനെ അറിയിച്ചു. രൈക്വനെ നേരില്‍ ചെന്നു കാണുവാന് ‍തന്നെ ജാനശ്രുതി നിശ്ചയിച്ചു. ദ്വാരപാലകനില്‍ നിന്ന്‌ മനസ്സിലാക്കിയ രൈക്വന്റെ ഭൌതിക അവസ്ഥയില്‍നിന്ന്‌ അയാളെ രക്ഷിക്കണമെന്ന്‌ രാജാവിനു തോന്നി. അറുന്നൂറ്‌ നല്ലയിനം പശുക്കള്‍, കഴുത്തിലണിയാന്‍ ഒരു മാല, പെണ്‍കോവര്‍കഴുതകള്‍ വലിക്കുന്ന മനോഹരവും ചിത്രപ്പണികള്‍ നിറഞ്ഞതുമായ ഒരു രഥം എന്നിവയോടുകൂടി രാജാവ്‌ രൈക്വന്റെ അടുത്തേയ്ക്ക്‌ പുറപ്പെട്ടു. രൈക്വനെ നേരില്‍കണ്ട്‌ ആദ്യം വിസ്മയത്തിന്റേയും അമ്പരപ്പിന്റേയും പരകോടിയിലെത്തി. വണ്ടിക്കീഴില്‍ ഒതുങ്ങിയിരിക്കുന്ന ഈ ദരിദ്രന്‍ ഒരു മഹാത്മാവും ജ്ഞാനിയും സിദ്ധനുമാണെന്ന്‌ ആരും വിചാരിക്കുകയില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന്റെ നില എത്രയധികം ഉന്നതമാണ്‌. അറിവില്‍, രാജാവായ താന്‍ ഈ സാധുമനുഷ്യനു മുമ്പില്‍ സമനല്ലെന്ന്‌ ഹംസങ്ങള്‍ പറഞ്ഞത്‌ രാജാവ്‌ വീണ്ടും സ്മരിച്ചു. ആ സ്മരണയില്‍ അദ്ദേഹം രൈക്വനെ നമസ്ക്കരിച്ചു. “അല്ലയോ രൈക്വാ, ഈ അറുന്നൂറു പശുക്കളും, ഈ കണ്ഠഹാരവും ഈ രഥവും ഞാന്‍ അങ്ങയ്ക്കുവേണ്ടി കൊണ്ടുവന്നിരിക്കുകയാണ്‌. ദയവായി ഇതെല്ലാം അങ്ങ്‌ സ്വീകരിച്ച്‌ സ്വന്തമാക്കിയാലും. മഹാജ്ഞാനിയും സിദ്ധനുമായ അങ്ങയെ രാജാവായ ജാനരശുതി പൌത്രായണന്‍‍ ഗുരുവായിവരിക്കുന്നു. അങ്ങ്‌ ഉപാസിക്കുന്ന ദേവതയെപ്പറ്റി എനിക്ക്‌ ഉപദേശം നല്‍കി അനുഗ്രഹിച്ചാലും!” ജാനശ്രുതിയുടെ അഭൃര്‍ത്ഥന കേട്ട്‌ രൈക്വന്‌ ‍ ദേഷ്യം വന്നു. അവന്‍ വണ്ടിക്കടിയില്‍ നിന്ന്‌ പുറത്തേയ്ക്കിറങ്ങി വന്നു. അലസമായിചിതറിക്കിടക്കുന്ന നീളമേറിയ ജടമുടിയും താടിമീശയും ശക്തിയില്‍ ഇളക്കിയിട്ട രാജാവിനെ ചുവന്ന കണ്ണുകളോടെ നോക്കി. “എടോ ശൂദ്രാ !” രാജാവിന്റെ മുഖത്തു തറപ്പിച്ചു നോക്കിക്കൊണ്ട്‌ രൈക്വന്‍ അലറി. രാജാവും പരിവാരങ്ങളും ഞെട്ടിവിറച്ച്‌ പിന്നോട്ട്‌ ഒരു ചുവട്‌ മാറിനിന്നു. “നിന്റെ ഈ പശുക്കളും ഹാരവും ഈ രഥവും എനിയ്ക്ക്‌ ആവശ്യമില്ല. ഇതെല്ലാം കൊണ്ടുപോകു! എല്ലാം നിന്റേതായിത്തന്നെ ഇരിക്കട്ടെ.” രാജാവ്‌ എന്തെങ്കിലും പറയുന്നതിനുമുമ്പ്‌ രൈക്വന്‍ വണ്ടിയുടെ കീഴിലേയ്ക്ക്‌ തിരികെക്കയറി. കീറിയ ഒരു വസ്ത്രമെടുത്ത്‌ പുതച്ചു കിടന്നു. മറ്റു ഗത്യന്തരമില്ലാതെ രാജാവ്‌ കൊട്ടാരത്തിലേയ്ക്ക്‌ മടങ്ങിപ്പോയി. നിരാശയാലും അപമാനത്താലും അദ്ദേഹത്തിന്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല. ആഹാരവും ഉപേക്ഷിച്ചു, രാജ്ഞിയും രാജകുമാരിയുമൊക്കെ ചുറ്റും വന്നു നിന്ന്‌ ആശ്വസിപ്പിച്ചു. താന്‍ എത്രയോ നിസ്സാരനാണെന്ന്‌ രാജാവ്‌ വിചാരിച്ച്‌ വിഷമിച്ചു. തന്റെ പാരിതോഷികം രൈക്വന് തൃപ്തിതകരമായില്ലെന്ന്‌ ജാനശ്രുതിയ്ക്കു തോന്നി. പിറ്റേ ദിവസം രാവിലെതന്നെ അദ്ദേഹം ആയിരംപശുക്കള്‍, ഒരു മാല, പെണ്‍കോവര്‍കഴുതകളെപൂട്ടിയ രഥം എന്നിവയ്ക്കു പുറമേ തന്റെ പുത്രിയായ രാജകുമാരിയേയും കൂട്ടിക്കൊണ്ട്‌ രൈക്വന്റെ അടുക്കല്‍ ചെന്നു. രൈക്വന്‍ ശകടത്തിന്റെ പുറത്തിരുന്ന്‌ ഇളവെയില്‍ കായുകയായിരുന്നു. ജാനശ്രുതി ഭവ്യതയോടെ രൈക്വനെ സമീപിച്ചു. “അല്ലയോ രൈക്വാ, ആയിരംപശുക്കളും ഒരു മാലയും, ഈ രഥവും ഞാന്‍ നിനക്കുവേണ്ടി കൊണ്ടുവന്നിരിക്കുന്നു. മാത്രവുമല്ല ഇതാ എന്റെ ഏകപുത്രിയായ രാജകുമാരിയെക്കൂടി കൊണ്ടുവന്നിരിക്കുന്നു. ഇവളെ ഭാര്യയായി അങ്ങു സ്വീകരിച്ചാലും. അതിനും പുറമേ അങ്ങ്‌ ഇരിക്കുന്ന ഈ ഗ്രാമവും അങ്ങേയ്ക്കു തന്നിരിക്കുന്നു. ഇതെല്ലാം സ്വീകരിച്ചു കൊണ്ട്‌ അല്ലയോ സ്വാമിന്‍ എന്നെ ശിഷ്യനായി കരുതിയാലും. അങ്ങ്‌ ഉപാസിക്കുന്നത്‌ ഏതൊരു ദേവതയെ ആണെന്ന്‌ എനിക്ക്‌ ഉപദേശിച്ചു തന്നാലും.” ഇതുകേട്ട്‌ രൈക്വന്‍ എഴുന്നേറ്റ്‌ ജാനശ്രുതിയുടെ അരികില്‍ വന്നു. പശുക്കള്‍, മാല, രഥം, രാജകുമാരി എന്നിവകളെ ചുറ്റിനടന്നു കണ്ടു. ബുദ്ധിമതിയും കന്യകയുമായ രാജകുമാരിയെക്കണ്ടിട്ട് രൈക്വന്‍ കുറെനേരം അവളെ നോക്കിനിന്നു. വിദ്യാദാനത്തിന്‌ ഇവള്‍ ഉത്തമയെന്ന്‌ രൈക്വന്‍ മനസ്സിലാക്കി. ഇവളെ ഇപ്പോള്‍ സ്വീകരിക്കുകയാണെങ്കില്‍ അറിവ്‌ പകര്‍ന്നു നല്‍കി വളര്‍ത്തുവാനാകും. രൈക്വന്‍ സംതൃപ്തിയായി. അവന്‍ രാജാവിനെ അരികിലേയ്ക്കു വിളിച്ചു. “ഹേ ശൂദ്ര, നീ പശുക്കളെയുംമറ്റും കൊണ്ടുവന്നത്‌ ഉത്തമം ആയി.നല്ലത്‌. ഞാന്‍ എല്ലാത്തിനേയുംസ്വീകരിക്കുന്നു. ഈകന്യക വിദ്യാദാനത്തിന്‌ ഉത്തമയാണ്‌. ഇവള്‍ നിമിത്തം നീ എന്നെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്തുമാകട്ടെ, നിന്നെ ഞാന്‍ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ശുഭമുഹൂര്‍ത്തത്തില്‍ ഉപദേശം നല്‍കുന്നതാണ്‌.” ' രാജാവ്‌ സന്തുഷ്ടനായി. രൈക്വന്‍ വസിച്ചിരുന്ന ഗ്രാമം അദ്ദേഹം രൈക്വനു സ്വന്തമായി നല്‍കി. ആ ഗ്രാമത്തില്‍ വസിച്ചിരുന്ന മറ്റുള്ളവരെ അവിടെനിന്ന്‌ മാറ്റിപ്പാര്‍പ്പിച്ചു. നല്ല വീഥികള്‍, പുന്തോട്ടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, മാളികകള്‍, കുളങ്ങള്‍ എന്നിവ നിര്‍മ്മിച്ച്‌ ആ ഗ്രാമത്തെ മനോഹരമാക്കി. രാജകന്യകയെ ആ ഗ്രാമത്തില്‍ പാര്‍പ്പിച്ചു അവള്‍ക്കു വേണ്ട എല്ലാ സൌകര്യങ്ങളും ഭൃത്യന്മാരേയും നല്‍കി. ആ ഗ്രാമം “രൈക്വപര്‍ണ്ണം" എന്ന പേരില്‍ പ്രശസ്തമായിത്തീര്‍ന്നു. രൈക്വന്‍ യഥേഷ്ടം തപസ്സ്‌ അനുഷ്ഠിക്കുന്നതിനും വിദ്യാദാനം നിര്‍വ്വഹിക്കുന്നതിനുമുള്ള പ്രത്യേക സാകര്യങ്ങളും ഏര്‍പ്പെടുത്തി. “മഹാവൃഷ”' ദേശത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഗ്രാമത്തെയും രൈക്വനു നല്‍കി. രാജ്യഭരണം താല്ക്കാലികമായി മറ്റുള്ളവരെ ഏല്‍പിച്ചിട്ട് രാജാവും രൈക്വനോടൊപ്പം താമസിച്ചു. തികച്ചും ലളിതമായ രീതിയിലും ശിഷ്യഭാവത്തിലും ജാനശ്രുതി കഴിഞ്ഞുകൂടി. ഉപദേശത്തിന്‌ കാലമായെന്ന്‌ തോന്നിയപ്പോള്‍ രൈക്വന്‍ ശാന്തഭാവത്തില്‍ ജാനശ്രുതിയെ അരികില്‍ വിളിച്ചു. പുണ്യാത്മാവേ, അന്നദാനം ചെയ്യുന്നവനെന്ന അഭിമാനവും രാജാവെന്ന അഹന്തയും താങ്കള്‍ക്ക്‌ ഇപ്പോഴില്ല. രജസ്തമോ ഗുണങ്ങള്‍ കെട്ടടങ്ങിയ നിങ്ങള്‍ സംവര്‍ഗ്ഗവിദ്യയ്ക്ക്‌ അധികാരിയായിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ ഒന്നിലും ദുഃഖം കാണുന്നില്ല. അതിനാല്‍ ശൂദ്രത്വവുമില്ല. എന്റെ ഉപാസന ഞാന്‍ നിങ്ങള്‍ക്ക്‌ ഉപദേശിച്ചു തരാം. സമിത്പാണിയായി വന്നിരുന്നാലും.” ശുഭദിനത്തില്‍. ശുഭ്രവസ്ത്രധാരിയും സമിത്പാണിയുമായി ജാനശ്രുതി രൈക്വനെ സമീപിച്ചു. നമസ്ക്കരിച്ചിട്ട്‌ അടുത്തിരുന്നു. രൈക്വന്‍ ശാസ്ത്രവിധിപ്രകാരം ആത്മോപദേശം കൊടുത്തു. “സംവര്‍ഗ്ഗ വിദ്യയെന്നാല്‍ എല്ലാത്തിനേയും ഗ്രഹിക്കുന്ന വിദ്യയെന്നാണ്‌ അര്‍ത്ഥം. എല്ലാത്തിനേയും ഗ്രഹിക്കുന്നത്‌ ആത്മാവാണ്‌. ഇതിന്‌ ദേവന്മാരുടെ കുട്ടത്തില്‍ വായുവിന്റെ സ്ഥാനവും ഇന്ദ്രിയങ്ങളില്‍ പ്രാണന്റെ സ്ഥാനവുമാണ്‌. അധിദൈവത ദര്‍ശനത്തില്‍ വായുവാണ്‌ സംവര്‍ഗ്ഗം. എല്ലാത്തിനേയും ഗ്രഹിക്കുവാനുള്ള ശേഷി വായുവിനാണ്‌ ഉള്ളത്‌. വായു വീശുമ്പോള്‍ അഗ്നി ആളിക്കത്തുന്നത്‌ കണ്ടിട്ടില്ലേ? തീ അണയുമ്പോള്‍ അത്‌ വായുവില്‍ തന്നെ ലയിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അത്‌ വായുവില്‍ തന്നെ ലയിക്കുന്നു. ച്രന്ദ്രന്‍ അസ്തമിക്കുമ്പോള്‍ അതും വായുവില്‍ ലയിക്കും. വെള്ളം വറ്റുമ്പോള്‍ അതും വായുവില്‍ ചേരുന്നു. ഇത്‌ വായുവിന്റെ പ്രത്യേകതയാണ്‌. ഇനി ആത്മാവിനെ സംബന്ധിക്കുന്ന സംവര്‍ഗത്തെപ്പറ്റി പറയാം. ഇവിടെ പ്രാണനാണ്‌ എല്ലാത്തിനേയുംഗ്രഹിക്കുന്നത്‌. പുരുഷന്‍ ഉറങ്ങുമ്പോള്‍ അവന്റെ ഇന്ദ്രിയങ്ങള്‍ എവിടെ പോകുന്നു? വാഗാദി ഇന്ന്രിയങ്ങളെല്ലാം പ്രാണനെയാണ്‌ പ്രാപിക്കുന്നത്‌. എല്ലാം പ്രാണനെ ആശ്രയിച്ച്‌ നിലക്കുന്നു. കണ്ണും കാതുംമനസ്സും എല്ലാം പ്രാണനെപ്രാപിക്കുന്നു. പ്രാണനാണ്‌ എല്ലാത്തിനേയും ഗ്രഹിക്കുന്നത്‌. വായുവും പ്രാണനും സംവര്‍ഗ്ഗവിദ്യതന്നെ. ഒന്ന്‌ സ്ഥൂലത്തിലും മറ്റേത്‌ സൂക്ഷ്മത്തിലുമാണ്‌. ഈ പ്രാണനെയാണ്‌ ഉപാസിക്കേണ്ടത്‌.” പ്രാണനെ ഉപാസിക്കുന്നത്‌ എങ്ങനെയെന്ന്‌ രൈക്വന്‍, ജാനശ്രുതിയ്ക്ക്‌ ഉപദേശിച്ചുകൊടുത്തു. അതനുസരിച്ച്‌ മുഖ്യപ്രാണനായ ആത്മാവിനെ ജാനശ്രുതി ഉപാസന ചെയ്തു. തത്ഫലമായി അദ്ദേഹത്തില്‍ ആനന്ദാനുഭൂതികളുണ്ടായി. ക്രമേണ ബ്രഹ്മവിദ്യാതല്‍പരനായി സാധനകളനുഷ്ഠിച്ചു. കാലാന്തരത്തില്‍ ജാനശ്രുതിയ്ക്ക്‌ സിദ്ധിജ്ഞാനാദികള്‍ കൈവന്നു. നിത്യമായ ആനന്ദത്തെ അനുഭവിക്കുന്നവനും കീര്‍ത്തിമാനും തേജസ്വിയുമായിത്തീര്‍ന്നു. ഓം തത്‌ സത്‌ അവലംബം - ഛാന്ദോഗ്യോപനിഷത്ത്

Monday, October 26, 2020

*പാപാങ്കുശ ഏകാദശി* **ഓം നമോ നാരായണായ** ഓം ശ്രീ നരസിംഹ മൂർത്തയെ നമഃ ഒക്ടോബർ 28 തീയതി ബുധനാഴ്ച തുലാം പന്ത്രണ്ടിന് ഈ മാസത്തെ ദ്വാദശി പൂജ ആണ്. തുലാം മാസത്തിലെ വെളുത്ത പക്ഷ ഏകാദശിക്ക് പാപാങ്കുശ എന്ന് അറിയപെടുന്നു. ഈ വൃതം അനുഷ്ഠിക്കുന്ന ഭക്തർക്ക് മാത്രമല്ല പിതൃകൾക്കു കൂടി പാപ ശമനം ലഭിക്കും എന്ന പ്രേത്യേകതയും ഉണ്ട്. ഈ ഏകാദശി വൃതം എടുത്ത് ഉറക്കമിളച്ചു ഭഗവത് സേവയിൽ മുഴുകിയാൽ, വിഷ്ണു ലോകത്തിൽ എത്താം എന്നു പദ്മ പുരാണത്തിൽ പറയുന്നു. ആകയാൽ, യഥാശക്തി, ധാനം, ഹോമം,ജപം, മുതലായ പുണ്യ കർമങ്ങൾ അനുഷ്ഠിക്കണം. ഇപ്രകാരം ഉള്ള ഏകാദശി സുദിനം ആണ് 27 തീയതി ചൊവ്വാഴ്ച. ഈ വ്രതങ്ങളുടെ സമാപന പൂജകൾ ദ്വാദശി ദിനമായ 28 തീയതി ബുധനാഴ്ച നടത്തുന്നു. ഈ വൃതം അനുഷ്ഠിച്ചു ദ്വാദശി പൂജ ചെയ്തു സ്വർണം, എള്ള്, ഗോതമ്പ്, ജലം, വസ്ത്രം എന്നിവ ദാനം ചെയ്താൽ കാലഭയം ഒഴിഞ്ഞു കിട്ടും എന്ന് ഗരുഡ പുരാണത്തിൽ പറയുന്നു. ബുധനാഴ്ച രാവിലെ ക്ഷേത്രസന്നിധിയിൽ ദ്വാദശി പൂജകൾ ആയ കലശ പൂജകൾമണ്ഡപത്തിൽ തയ്യാർ ചെയ്ത പത്മത്തിൽ നരസിംഹമൂർത്തിക്കും മഹാവിഷ്ണുവിനും ഉള്ള കലശങ്ങൾ പൂജിക്കുന്നു. 8:30 ന് നരസിംഹമൂർത്തി നടയിൽ കലശാഭിഷേകങ്ങളും ദ്വാദശി പൂജയും പ്രധാന നിവേദ്യമായ ശർക്കര പാൽപായസ നിവേദ്യവും നടത്തുന്നു. 9:30 ന് മഹാവിഷ്ണു നടയിൽ പഞ്ചഗവ്യ അഭിഷേകവും നവകാഭിഷേകവും ഉച്ചപൂജയും നടത്തുന്നു. ഈ തീർത്ഥം സേവിച്ച് ഏകാദശി വൃതം അവസാനിപ്പിക്കാവുന്നതാണ്. എല്ലാ വൈഷ്ണവ ഭക്തരും ക്ഷേത്രത്തിലെത്തി ഈ പുണ്യകർമ്മങ്ങളിൽ പങ്കെടുത്തു വിഷ്ണു പ്രീതിക്ക് പ്രാപ്തരാവുക.

Sunday, October 18, 2020

Devi Mahatmyam ദേവീ മാഹാത്മ്യം— 2 English: Savitri Puram Translation: Gouri Purayannur (അദ്ധ്യായം - 2,3) ദേവീ മാഹാത്മ്യത്തിന്റെ രണ്ടാമദ്ധ്യായത്തിൽ രാജസ വികാരങ്ങളായ ചഞ്ചല മനസ്സ് മുതലായവയുടെ മൂർത്തിമദ്ഭാവമായ മഹിഷാസുരന്റെ സൈന്യം എങ്ങനെ പരാജയപ്പെട്ടു എന്നു വിവരിക്കുന്നു. മൂന്നാമദ്ധ്യായത്തിൽ മഹിഷാസുരവധവും പ്രതിപാദിയ്ക്കുന്നു. സുമേധസ്സ് സുരഥരാജാവിനോടും കച്ചവടക്കാരനായ സമാധിയോടും കഥ പറയൽ തുടർന്നു. ഒരിയ്ക്കൽ ഇന്ദ്രന്റെ നേതൃത്വത്തിൽ ദേവൻമാരും മഹിഷാസുരന്റെ നേതൃത്വത്തിൽ അസുരൻമാരും തമ്മിൽ ഭയങ്കരമായ യുദ്ധം നടന്നു. ആ യുദ്ധം നൂറു വർഷത്തോളം തുടർന്നു. അവസാനം മഹിഷാസുരൻ ഇന്ദ്രനെ തോൽപ്പിച്ച് ദേവലോകം കരസ്ഥമാക്കി. മാത്രമല്ല, മഹിഷാസുരൻ തന്റെ കീഴുദ്യോഗസ്ഥരെ നിയമിച്ച് അഗ്നി, വരുണൻ എന്നിവരുടെ സ്ഥാനവും കൈക്കലാക്കി. സ്വന്തം രാജ്യവും സ്ഥാനമാനങ്ങളും നഷ്ടപ്പെട്ട് നിസ്സഹായരായ ദേവൻമാർ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവിനേയും പരമശിവനേയും കൂട്ടി അവർ അനന്തശായിയായ മഹാവിഷ്ണുവിന്റെ അടുത്തു പോയി സങ്കടമുണർത്തിച്ചു. ഇവരുടെ സങ്കടങ്ങൾ കേട്ട ഭഗവാന്റെ പുരിക ക്കൊടി ഒന്നനങ്ങിയപ്പോൾ ഭഗവത് ശരീരത്തിൽ നിന്നും പ്രകാശമാനമായ ഒരു രൂപം പുറത്തു വന്നു. ബ്രഹ്മാവിന്റേയും പരമശിവന്റേയും ശരീരത്തു നിന്നും വന്ന തേജസ്സു കൂടി ചേർന്ന് ആ രൂപം കൂടുതൽ പ്രകാശമാനമായി. മറ്റു ദേവൻമാരിൽ നിന്നും ഉള്ള പ്രകാശവും അതിനോടു ചേർന്ന് തേജസ്സുറ്റ ഒരു സ്ത്രീരൂപം പ്രത്യക്ഷമായി. ആ രൂപത്തിന്റെ പ്രകാശത്തിൽ പതിനാലു ലോകവും തിളങ്ങി. സന്തോഷവാൻമാരായിത്തീർന്ന ദേവൻമാർ എല്ലാവരും തന്നെ ആ ദേവീരൂപത്തിന് ശക്തിയേറിയ ആയുധങ്ങൾ നൽകി ആദരിച്ചു. വിഷ്ണു ഭഗവാൻ സുദർശന ചക്രവും, പരമശിവൻ ശൂലവും, വരുണൻ ശംഖും നൽകി. ദേവേന്ദ്രൻ വജ്രായുധവും ഹിമവാൻ സിംഹത്തിനേയും നൽകി. ദേവി ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ട് അലറി. ഋഷിവര്യൻമാർ കീർത്തനങ്ങൾ പാടി ദേവിയെ സ്തുതിച്ചു. ദേവിയുടെ ഭയാനകമായ അലർച്ചയും വിവിധ ആയുധങ്ങളുടെ ഘോര ശബ്ദവും മഹിഷാസുരനും കേട്ടു. പ്രകാശരൂപിണിയായ ആ ദേവിയോട് യുദ്ധം ചെയ്ത് തോൽപ്പിക്കാൻ മഹിഷാസുരൻസ്വന്തം സൈന്യത്തോടു കൽപ്പിച്ചു. അങ്ങനെ ദേവാസുര യുദ്ധം വീണ്ടും ആരംഭിച്ചു. അസുരൻമാർ ദേവിയെ തുടർച്ചയായി ആക്രമിച്ചു. എന്നാൽ ദേവിയ്ക്ക് അതു വെറും ലീലയായിരുന്നു. ദേവി മിക്ക അസുരൻമാരേയും വധിച്ചു. ചിലർ ഭയപ്പെട്ട് ഓടിപ്പോവുകയും ചെയ്തു. ഇതിൽ സന്തുഷ്ടരായ ദേവൻമാർ ദേവിയെ സ്തുതിച്ച് പുഷ്പാർച്ചന നടത്തി. ഇവിടെ രണ്ടാമദ്ധ്യായം തീരുന്നു. മഹിഷാസുരന്റെ അടുത്ത ഭൃത്യരായ ചി ക്ഷുരൻ, ചാമരൻ, ഉദഗ്രൻ, ഭഷ്കലൻ, തമ്രൻ , അന്ധകൻ മുതലായവരെ ദേവി അനായാസം വധിച്ചു. പ്രധാനികളായിരുന്ന ദുർധരൻ, ദുർമുഖൻ എന്നിവരേയും ദേവി ഖഡ്ഗം കൊണ്ട് വെട്ടി വീഴ്ത്തി. ഈ സമയത്ത് മഹിഷാസുരൻ വലിയ ഒരു കാളയുടെ രൂപത്തിൽ യുദ്ധത്തിനിറങ്ങി. ബലവാനായ ആ അസുരൻ നിരവധി ദേവൻമാരെ കൊന്നൊടുക്കിയ ശേഷം ദേവിയുടെ വാഹനമായ സിംഹത്തിന്റെ നേർക്കു തിരിഞ്ഞു. ദേവിയാകട്ടെ അപ്പോൾ അവനെ വരുണപാശം കൊണ്ട് ബന്ധിച്ചു. അപ്പോൾ അവൻ കാളയുടെ രൂപം ഉപേക്ഷിച്ച്, സിംഹം, സേനാനി, ആന, വീണ്ടും കാള ഇങ്ങനെ വിവിധ രൂപങ്ങൾ മാറി മാറി സ്വീകരിച്ച് യുദ്ധം തുടർന്നു. പിന്നെയും ദേവൻമാരെ വധിക്കാനൊരുങ്ങിയ മഹിഷാസുരനെ കോപാകുലയായി ദേവി ശൂലം കൊണ്ടു കുത്തി വാളു കൊണ്ട് തലയറുത്തു. അങ്ങനെ ദേവി മഹിഷാസുരമർദ്ദിനി , ആ അസുരന്റെ അന്ത്യം കുറിച്ചു. ഇതു കണ്ട ദേവലോകം സന്തോഷിച്ച് ദേവിയെ സ്തുതിച്ച് പുഷ്ടവൃഷ്ടി നടത്തി. മഹിഷാസുരന്റേയും അവന്റെ സൈന്യത്തിന്റേയും നാശം നമ്മുടെ മനസ്സിലെത്തന്നെ രാജസവിചാരവികാരങ്ങളുടെ നാശമാണ് സൂചിപ്പിയ്ക്കുന്നത്. രജോഗുണാധിക്യമാണ് ലൗകിക വിഷയങ്ങളോടുള്ള താൽപര്യവും ആസക്തിയും ഉണ്ടാക്കുന്നത്.. രജോഗുണ പ്രധാനമായ മനസ്സ് മഹിഷാസുരന് അടിമപ്പെട്ട മനസ്സായി കണക്കാക്കാം. നമ്മുടെ മനസ്സിലെ മഹിഷാസുരൻ നമ്മുടെ ദൈവീക വാസനകളെ ദുർബലപ്പെടുത്തുന്നു. മഹിഷാസുരന്റെ രൂപമാറ്റങ്ങൾ മനസ്സിലെ മാറി മാറി വരുന്ന അസ്ഥിര ചിന്തകളേയും അശാന്തിയേയും സൂപിപ്പിയ്ക്കുന്നു. മഹിഷാസുര സൈന്യത്തെ ദുര, അസൂയ, ദുരഭിമാനം എന്നിവയായി പറയാം. മഹിഷാസുരൻ നമ്മുടെ മനസ്സ് അധീനപ്പെടുത്തുമ്പോൾ നമ്മുടെയെല്ലാം ഉള്ളിലുള്ള ഈശ്വരാംശം അജ്ഞാനത്താൽ മൂടപ്പെടുന്നു. എന്നാൽ നമ്മൾ ദേവിയെ ആശ്രയിയ്ക്കുമ്പോൾ ദേവി മഹാലക്ഷ്മിയായി വന്ന് നമ്മളെ ആ ആപത്തിൽ നിന്ന് രക്ഷിയ്ക്കുകയും മോക്ഷത്തിലേയ്ക്കു നയിയ്ക്കുകയും ചെയ്യുന്നു. അടുത്ത അദ്ധ്യായം ദേവൻമാരുടെ ദേവീസ്തുതിയാണ്. ശ്രീ മഹാത്രിപുരസുന്ദരിയ്ക്ക് നമസ്കാരം സമസ്താ പരാധം ക്ഷമസ്വ Devi Maahaatmyam— 2 (Chapter two and three) By Savitri Puram Chapter two of Devi Mahathmyam describes how the army of Mahishaasura, another Asura representing Raajasic qualities like wavering of mind with ever changing ideas, were defeated and the third chapter deals with the destruction of Mahaishaasura himself. Sumedhas continued the story to King Suratha and the businessman Samaadhi. Once there was a battle between Devas, led by Indra and Asuras, led by Mahishasura. That battle went on for 100 years and finally Mahishasura defeated Devendra and took over heaven. Also he delegated his assistants to replace and do the dutiess of Devaas like Agni, Varuna etc. Devas were helpless and homeless and approached Brahma Devan. Along with Brahma Devan and Lord Shiva, Devas went to to the bank of the milky ocean to seek the help of Ananthashaayi Mahavishnu. When Mahavishnu heard this complaint from Devas, his eyebrows were twisted and a bright form emanated from his body. Bright flashes of light from Lord Shiva and Lord Brahma also joined and enhanced the lustre of the form. As flashes of illumination from all other Devas joined, a brilliant form of a woman appeared before their eyes. Her brilliance brightened all the fourteen worlds. All of them were happy and each one of them presented her with their powerful weapons. Bhagavan gave Sudarshana chakram, Shiva gave the trident, Varuna gave conch, Devendra gave Vajraayudham, Himavaan gave Lion etc etc. She roared loudly agitating all the worlds. Sages praised Devi with Bhajans. Mahishaasura also heard the loudest and terrifying noise Devi made and the sound made by her weapons. He ordered his army to go and fight with her and fight between Devas and Asuras started again. Asuraas started attacking Devi and it was only a leela or game for Her. Fighting continued for a long time and Devi effortlessly killed most of the soldiers of Mahishaasura and the rest of Asuraas ran for their life. Devaas were very pleased and showered Her with auspicious flowers. Here ends the second chapter. Mahishaasuraa's close assistants like Chikshura, Chamara, Udagra , Bashkala, Tamra, Andhaka etc also were killed by Devi. She killed the prominent Asuraas Durdhara and Durmukha also with Her trident and sword. Now Mahishaasura appeared as a huge buffalo and joined the fight. He killed lot of Devaas with his nonparallel power and charged towards Devi's lion. Devi bound him with Varuna paasham or rope of Varuna, then he changed his buffalo form and took the form of a lion, then became a soldier, became an elephant and finally became his original buffalo form again. He killed more and more Devaas and Devi was extremely angry and with her trident severed his throat and cut off his head with Her powerful sword. That was the end of the powerful Mahishasura. All the celestial beings were happy and praised Devi Mahishasuramardini profusely and showered with very fragrant flowers. Destruction of Mahishaasura and his army symbolizes the removal of the subtler Raajasic negative qualities with in our mind. Gross materialism and action and movements only to achieve the transient material pleasures are the result of Raajasic tendencies. When mind is full of the above tendencies , it is considered as taken over by Mahishaasura. Mahishasura with in us makes us turn against our divine tendencies. Mahishasura's changing forms symbolizes the wavering and restlessness of the mind. Assistants of Mahishaasura are the negative qualities like greed, vanity, jealousy etc. When Mahsishaasura takes over our mind, our divinity will be covered by the thick veil of ignorance. But when we turn to Devi, She comes as Mahalskhmi to save us from that predicament and leads us to Moksham. Next chapter is extolling the greatness of Devi by Devaas. Shree Mahathripurasundaryai Nama: Samashtaaparaadham kshamaswa

Saturday, October 17, 2020

ശങ്കര വൈഭവം- 55 നിഷേധം, അന്വേഷണം, താദാത്മ്യം ഇങ്ങനെ മൂന്ന് പടിയായിട്ടാണ് സത്യാന്വേഷണം. എന്തെന്നാൽ താനല്ലാത്തതിനെ താനെന്ന് കരുതിയിരിക്കുന്നു അത് നിഷേധം. പിന്നെ താൻ യഥാർത്ഥത്തിൽ ആരാണെന്ന് അന്വേഷണം. പിന്നെ തൻ്റെ യഥാർത്ഥ സ്വരൂപത്തിൽ താദാത്മ്യം. തത്രാത്മ ബുദ്ധി ദ്രഡീകരണം എന്നാണ് ആചാര്യ സ്വാമികളുടെ വാക്ക്. എല്ലാത്തിനും സാക്ഷിയായിട്ടുള്ള വസ്തുവിൽ ആത്മബുദ്ധി ദ്രഡീകരണം. ഇതാണ് ആത്മവിദ്യാ വിചാരണം എന്ന് പറയുന്നത്. ഈ ഒരു വിദ്യ അപാരമായ കാരുണ്യം കൊണ്ട് ഉപനിഷത്ത് തന്നിരിക്കുന്ന, വേദ മാതാവ് തന്നിരിക്കുന്ന ഈ അറിവിനെ ആ വേദങ്ങൾക്കൊക്കെ ഈശ്വരൻ തന്നെ പല രൂപത്തിലും സത്ഗുരുവിൻ്റെ രൂപത്തിലും പല ആചാര്യൻമാരുടെ രൂപത്തിലും നമുക്ക് ഈ വിദ്യയെ പ്രകാശിപ്പിച്ച് തരുന്നു. ഈ ലോകത്ത് ഒരുപാട് ഗുരുക്കൻമാരുണ്ട് എന്നാൽ സത്ഗുരു വളരെ വിരളം. ഒരു ഗുരുവിൻ്റെ ലക്ഷണം എന്തെന്നാൽ ശിഷ്യവിത്. ശിഷ്യന് എത്ര കണ്ട് പക്വതയുണ്ട് അറിവുണ്ട് എന്ന് അറിയുന്ന ആളായിരിക്കണം. ഉപദേശിച്ചാൽ ശിഷ്യന് ഗ്രഹിക്കാനുള്ള കഴിവുണ്ടോ എന്ന് അറിയുന്ന ആളായിരിക്കണം. അത് മനസ്സിലാക്കിയാൽ പിന്നെയോ താപത്രയ ഉന്മൂലനം. ശാരീരികമായും, മാനസികമായും, ലൗകികമായും ഒക്കെയുള്ള താപത്തെ മാറ്റുന്നവനായിരിക്കണം ഗുരു. ശിഷ്യൻ്റെ സംസാരിക ദുഃഖമാകുന്ന താപത്തെ ഉന്മൂലനം ചെയ്യുന്ന ആളായിരിക്കണം. ശിഷ്യ താപഹാരി ആയിരിക്കണം. ഇനി ഇതല്ല ലക്ഷണമെങ്കിൽ ആ ഗുരുവിന് ഒരു ലക്ഷണമേ ഉണ്ടാകു ശിഷ്യ വിത്താപഹാരി😄. വിത്തം എന്നാൽ പണം. അതായത് കീശയുടെ കനം നോക്കിയേ ഉപദേശിക്കു എന്നർത്ഥം. ശങ്കരൻ അങ്ങനെ അല്ലാത്തത് കൊണ്ടാണ് ശിഷ്യ താപഹാരിയായ ശങ്കരനെ വന്ദിക്കുന്നത്. Nochurji 🙏🙏

Friday, October 16, 2020

*Devi Mahatmyam* ദേവീ മാഹാത്മ്യം—1 English: Savitri Puram Translation: Gouri Purayannur ഇന്നാണ് നവരാത്രി ആരംഭിയ്ക്കുന്നത്. തമോവികാരങ്ങളായ കോപം, അവസാനിയ്ക്കാത്ത ആഗ്രഹം, ദുരാഗ്രഹം എന്നിവയുടെ മൂർത്തിമത്ഭാവമായ മധുകൈടഭൻമാരെ ദേവി ദുർഗ്ഗാ ഭഗവതിയായി അവതരിച്ച് ജയിയ്ക്കുന്നതു കാണാം. നമ്മുടേത് വൈവസ്വതമന്വന്തരമാണ്. നമ്മൾ ഇവിടെ കേൾക്കാൻ പോകുന്ന കഥ സാവർണ്ണിക മന്വന്തരത്തിൽ ഉണ്ടായതാണ്. പണ്ടുപണ്ട് സുരഥൻ എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം നീതിമാനായ ഒരു രാജാവായിരുന്നു. സദ്പ്രവൃത്തികൾ കൊണ്ട് അദ്ദേഹം പ്രജകളെ സന്തോഷിപ്പിച്ചു. എന്നാൽ ഒരിയ്ക്കൽ ഒരു യജ്ഞത്തെച്ചൊല്ലി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും അതുവഴി ചിലർ രാജാവിനോട് ശത്രുതയിലാവുകയും ചെയ്തു. അവർ യജ്ഞങ്ങളെ സദാ തടസ്സപ്പെടുത്തി സമാധാനപരമായ ജീവിതം നയിച്ചിരുന്ന ആ രാജ്യത്ത് അശാന്തിയുണ്ടാക്കി. പതുക്കെ പതുക്കെ അവർ അധികാരം കൈക്കലാക്കാൻ തുടങ്ങി. തന്റെ രാജ്യത്തിന്റെ അവസ്ഥ കണ്ട് രാജാവിന് നിരാശയും ദുഃഖവും തോന്നി. അതേസമയം രാജ്യത്തിനോടും പ്രജകളോടും കുടുംബത്തോടും ഉള്ള സ്നേഹം കാരണം വല്ലാതെ വ്യാകുലപ്പെട്ട് അടുത്തുള്ള വനത്തിലേയ്ക്ക് പോയി. മഹാത്മാക്കളായ ഋഷികളുടെ തപസ്സു മൂലം പ്രശാന്തമായ ആ വനത്തിലൂടെ ചിന്തയിലാണ്ട മനസ്സുമായി അദ്ദേഹം സഞ്ചരിച്ചു. അങ്ങനെ സഞ്ചരിയ്ക്കുമ്പോൾ തന്നെപ്പോലെത്തന്നെ അസ്വസ്ഥമായ മനസ്സോടു കൂടിയ 'സമാധി' എന്ന ഒരാളെ ആ വനത്തിൽ വെച്ച് കണ്ടുമുട്ടാനിടയായി. അദ്ദേഹം ധനികനായ ഒരു കച്ചവടക്കാരനായിരുന്നു. ഒരു സ്ത്രീ അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് ഭാര്യയായി വന്നതും അതോടെ മന:സമാധാനം പാടേ നശിച്ചതും ആയ സ്വന്തം കഥ സമാധി രാജാവിനോടു പറഞ്ഞു. ആ സ്ത്രീയും മകനും കൂടി അദ്ദേഹത്തിന്റെ സ്വത്തു മുഴുവൻ തട്ടിയെടുത്ത് അദ്ദേഹത്തെ വീടിനു പുറം തള്ളി. അദ്ദേഹവും രാജാവിനെപ്പോലെത്തന്നെ കുടുബത്തിന്റെ കാര്യത്തിൽ ശുഷ്ക്കാന്തിപ്പെട്ടിരുന്നു. ചതിച്ചവരെപ്പറ്റി വേവലാതിപ്പെടുന്നതിൽ അർത്ഥമില്ലെന്നു അറിയാമായിരുന്നിട്ടും, 'ഞാൻ, എന്റെ' എന്ന വിചാരം അവരെ അലട്ടി. അവർ രണ്ടുപേരും കൂടി പുണ്യശാലിയായ സുമേധസ് എന്ന ഒരു ബ്രാഹ്മണന്റെ അടുത്തു ചെന്നു. അവരുടെ നിരാശയും ദുഃഖവും മറികടക്കാൻ ഒരു ഉപായം അറിയാനാണ് പോയത്. സുരഥൻ സ്വന്തം കഥയെല്ലാം പറഞ്ഞ് തനിക്ക് ദുഃഖമുണ്ടാക്കുന്ന അജ്ഞാനം ഇല്ലാതാക്കാനുള്ള ശക്തിയെ തിരിച്ചറിയാൻ സഹായിക്കണമെന്നപേക്ഷിച്ചു. സുമേധസ് പറഞ്ഞു, "ആ ശക്തി മഹാമായയാണ്. നിങ്ങൾ മഹാമായയുടെ നിയന്ത്രണത്തിലാണ്. ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന ബന്ധങ്ങൾക്കും ബന്ധനങ്ങൾക്കു മതിവിഭ്രമത്തിനും കാരണം മായയാണ്. ഈ മായ ഭഗവതി തന്നെയാണ്. ആ ദേവിയുടെ അനുഗ്രഹം കൊണ്ടു മാത്രമേ മായയെ മറികടന്ന് ജനന മരണ ചക്രത്തിൽ നിന്ന് മോചനം നേടാനാകൂ.” സുരഥനും സമാധിയ്ക്കും ഈ ദേവിയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമായി. സുമേധസ് ദേവീ മാഹാത്മ്യകഥ അവർക്കു വേണ്ടിയും നമുക്കു വേണ്ടിയും പറയാൻ തുടങ്ങി. പ്രളയാവസാനം മഹാവിഷ്ണു യോഗനിദ്രയിൽ സ്ഥിതി ചെയ്യും. അപ്പോൾ പ്രപഞ്ചം മുഴുവൻ ബ്രഹ്‌മാവിഷ്ണു മഹേശ്വരൻമാരും മായയും സകല ചരാചരങ്ങളും അവയുടെയെല്ലാം സഞ്ചിത കർമ്മങ്ങളും ആ ചൈതന്യത്തിൽ ലയിയ്ക്കും. യോഗനിദ്രയുടെ സമയത്ത് ഭഗവാന്റെ ചെവിയിലെ കർണ്ണ മലത്തിൽ നിന്ന് മധു, കൈടഭൻ എന്നിങ്ങനെ രണ്ടു രാക്ഷസൻമാർ ഉണ്ടായി. അലംഭാവം, മാന്ദ്യം, മടി എന്നീ താമസവികാരങ്ങളുടെ പ്രതിരൂപമായിരുന്നു അവർ. ബ്രഹ്മാവിനെ ഹനിച്ച് സൃഷ്ടിയ്ക്ക് വിഘ്നം വരുത്താനായി അവർ ഭഗവാന്റെ പൊക്കിൾ വരെ എത്തി. ഭഗവാൻ യോഗനിദ്രയിലാണെന്നു കണ്ട ബ്രഹ്മാവ് അവിടെ ഓടിയെത്തി ഭഗവാനിൽ ലയിച്ചു കിടക്കുന്ന മായയെ ഉണർത്തി , സ്വാഹാ, സുധാ , വഷട്, ബിന്ദു, മഹാവിദ്യാ , മഹാ മായാ, ഖഡ്കിനി, ശംഖിനി, ചാപിനി, സൗമ്യ മുതലായ ദിവ്യനാമങ്ങൾ വിളിച്ച് സ്തുതിച്ചു. അതിനു ശേഷം മധുകൈടഭൻമാരെ വധിക്കാൻ പ്രാർത്ഥിച്ചു. ദേവിയുടെ ഭയാനകരൂപത്തെ സങ്കൽപ്പിച്ച് താമസവികാരങ്ങളെ പ്രതിനിധീകരിയ്ക്കുന്ന മധുകൈടഭൻ മാരെ വധിക്കാൻ അപേക്ഷിച്ചു. കാലവും യോഗമായയും ചേർന്ന് വിഷ്ണു ഭഗവാനെ ഉണർത്തി. അവരുടെ അപേക്ഷയനുസരിച്ച് ഭഗവാൻ അഞ്ഞൂറു സംവത്സരം ആ രാക്ഷസൻമാരോടു യുദ്ധം ചെയ്തു. എന്നാൽ മഹാമായ അവരുടെ മനസ്സിൽ മതിവിഭ്രമം സൃഷ്ടിക്കും വരെ അവർ യുദ്ധം ചെയ്തു. അതോടെ അവർ അവരുടെ ബലത്തിൽ അഹങ്കരിക്കാൻ തുടങ്ങി. ഏറ്റവും ബലവാൻ മാർ അവരാണെന്ന മിഥ്യാബോധം അവർക്കുണ്ടായി. ആ അഹങ്കാരത്തിൽ മഹാവിഷ്ണുവിനോട് എന്തു വരം വേണമെങ്കിലും ചോദിച്ചു കൊള്ളാൻ അവർ പറഞ്ഞു. അപ്പോൾ മഹാവിഷ്ണുവിന്റെ കൈ കൊണ്ടു തന്നെ അവർ വധിക്കപ്പെടണം എന്ന വരം ചോദിച്ചു. അഹന്ത മൂത്ത അവർ , ജലാംശമില്ലാത്ത സ്ഥലത്തു വെച്ച് അവരെ കൊല്ലാൻ അനുവാദം നൽകി. മായാശക്തി കൊണ്ട് ബലവും അഹങ്കാരവും അന്ധരാക്കിയ അവരെ വധിക്കാൻ എളുപ്പമായി. വിവേചനശക്തി നഷ്ടപ്പെട്ട അവരെ തുടയിൽ കിടത്തി നിഷ്പ്രയാസം വധിച്ചു. പ്രളയാവസാനത്തിലെ അതിവർഷം മൂലം ജലം കെട്ടി നിൽക്കാത്ത സ്ഥലം അതു മാത്രമായിരുന്നു. അതിനു ശേഷം അവരുടെ ശരീരത്തിലെ കൊഴുപ്പ് അഥവാ മേദസ്സ് എടുത്താണ് ഭഗവാൻ ഭൂമിയുണ്ടാക്കിയത്. അതിനാൽ ഭൂമീദേവിയെ മേദിനി എന്നു പറയുന്നു. ഇവിടെ രാക്ഷസൻമാരിൽ അഹങ്കാരവും മതിവിഭ്രമവും ഉണ്ടാക്കി മായാ ദേവി വിഷ്ണു ഭഗവാനെ ആ രാക്ഷസൻമാരെ വധിക്കാൻ സഹായിച്ചു. ഭഗവത് ലീലകളിൽ മായാ ദേവി ഭഗവാനെ സഹായിക്കുക പതിവാണ്. മോക്ഷാർത്ഥികളെ മോക്ഷം കിട്ടാനും അല്ലാത്തവരെ മോഹിതരാക്കി കർമ്മഫലം ക്ഷയിച്ച് തീരാൻ സഹായിച്ചും. ഭഗവാന് ആദ്യമേ അവരെ വധിക്കാൻ സാധിക്കാഞ്ഞിട്ടല്ല. നമുക്കു കാണിച്ചു തരികയാണ് , മായാമോഹിതനായ ഒരാൾ സ്വന്തം നാശത്തിലേയ്ക്ക് എങ്ങനെ വഴുതിപ്പോകുന്നു എന്ന്. ശ്രീ മഹാത്രിപുരസുന്ദരിക്ക് നമസ്ക്കാരം. സമസ്താപരാധം ക്ഷമസ്വ Devi Maahaatmyam By Savitri Puram Today Navaratri starts and we will see how Devi in the form of Durga Bhagavathi wins over the demons Madhu and Kaitabha who are the personification of all Thaamasic qualities like anger, never-ending desires and greed. Our Manvanthara is Vaivaswatha Manvanthara. This story that we are going to explore happened in Saavarnika Manvanthara. A long, long time ago, there lived a king called Suratha. He was a righteous king who ruled and expanded his kingdom and made his people happy by his good actions. But once there was a dispute over some yajnaas and rituals and king ended up having some enemies. Those protested kept on disturbing all yajnaas and caused unrest in the once peaceful kingdom. Slowly they acquired more power and took over almost everything. Seeing his kingdom crumbling down, disappointed, frustrated and disillusioned, but still loving and worrying about his kingdom, his people and family went to the forest near by. Presence of great sages brought peace and tranquility to that forest and he started walking through the forest lost in thoughts. Then he saw another person who looked as unhappy as he was. His name was Samaadhi. He was a wealthy business man. He shared his story of how a woman came to his household as his wife and ruined the peace of his mind. She and their son robbed him of all his wealth and sent him out of his own house. So he was also as disillusioned as the king and just like the king was still attached to his family and worried about them. Even though they knew that it was futile to love them who betrayed them, they could not remove the feeling of "I", mine and who am I" from their minds. Together they went to a pious Brahmin called Sumedhas to help them overcome their sorrow. Suratha explained everything and requested to help them identify the power that was causing the ignorance in their mind and made them miserable. Sumedhas said: That power is called Mahaamaaya and you are under her grip. This Maaya causes undue attachment and delusion that you are experiencing. This Mahaamaaya is Devi Bhagavathi and only with Her blessings, you can go beyond her and get freed from this repeated cycles of birth and death. Suratha and Samaadhi wanted to know more about this Devi. Sumedhas narrated the story for them and for all us: During final dissolution, Mahavishnu rests in Yoganidra and the whole Universe along with Brahma. Siva, Maaya, inanimate beings and animate beings with all their accumulated karmaas dissolve in that Chaithanyam . During Yoganidra ear wax accumulates in Maha Vishnu's ears and from this wax, two demons Madhu and Kaitabha, representing complacence, lethargy, laziness etc of a thaamasic mind are born. These demons wanted to destroy Brahma and prevent creation and thus approached near the navel of Bhagavan. Brahma, seeing Bhagavan in Yoganidra or deep sleep, approached Yogamaaya who was remaining dormant in Bhagavan and extolled Her glories by addressing her with various divine names like Swaaha, Swadha, Vashat, Bindu, Mahaavidya, Mahaamaaya, Khatgini, Shanghini, Chaapini, Soumya etc. Then Brahma requested her help to destroy the demons Madhu and Kaitabha. Actually Brahma extolled the frightening form or aspect of Devi also and prayed to kill the terrible thaamasic demons. Vishnu Bhagavan was awakened by Kaalam and YOgamaaya and upon their request, He fought with the demons for 500 years. But they kept battling until Mahaamaaya created delusion in their mind and then they became intoxicated with their power. They thought themselves as the most powerful in the world and with that arrogance, promised Vishnu Bhagavan that what ever boon He wanted from them, they would give Him!! Vishnu Bhagavan said: "I want the the boon that you two will die with my hands". Filled with arrogance, they told Him to kill them on that spot where earth is not flooded with water. Once the Maaya started acting on them, it was easy to kill them because they went blind with the power and arrogance. They lost their power of discrimination and hence Bhagavan killed them keeping them on their thighs. That was the only place where water was not present after the torrential rains and flood happened during dissolution. Then He made the earth with the fat (medhas) from their bodies and hence Bhoomidevi is also called Medini. So here Mahaamaaya helped Vishnu Bhagavan or made His mission easy by creating delusion and arrogance in them. Mahaamaaya always helps Bhagavan in His leelaas either to give salvation by helping blessed spiritual aspirants to go beyond Her or to help others to be deluded by Her and exhaust the results of their accumulated karmaas! It is not that Bhagavan cannot kill them, but he wanted to show us how one gets entangled in Maaya leading to one's own destruction. Sree Mahathripurasundaryai Nama: Samasthaaparadham kshamaswa.. Savitri

Thursday, October 08, 2020

വ്യാധ ഗീത ചെറുപ്പക്കാരനായ ഒരു ബ്രാഹ്മണയുവാവിന് ഒരിക്കല്‍ തോന്നി, സംസാരത്തില്‍ കിടന്ന് വട്ടം കറങ്ങുന്നതിനേക്കാള്‍ നല്ലത് തപസ്സു ചെയ്ത് പുണ്യലോകങ്ങള്‍ നേടുന്നതാണെന്ന്. അയാള്‍ പിന്നീടൊന്നും ആലോചിക്കാതെ വൃദ്ധരും അശരണരുമായ മാതാപിതാക്കളെ ഉപേക്ഷിച്ച് കാടുകയറി. വര്‍ഷങ്ങളുടെ കഠിനതപസ്സുകൊണ്ട് അയാള്‍ക്ക് പല സിദ്ധികളും കൈവരികയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ആ താപസന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ധ്യാനനിരതനായിരിക്കുമ്പോള്‍ ആ വൃക്ഷത്തിന്റെ മുകളില്‍ ഒരു കാക്കയും കൊക്കും ശണ്ഠകൂടുന്നുണ്ടായിരുന്നു. യദൃച്ഛയാ ആ പക്ഷികളിലൊന്നിന്റെ ഒരു തൂവല്‍ യുവതാപസന്റെ നിറുകയില്‍ വീഴാനിടയായി. ധ്യാനത്തിനു വിഘ്‌നം നേരിടുകയാല്‍ വര്‍ദ്ധിച്ച കോപത്തോടുകൂടി അയാള്‍ മുകളിലേക്കു നോക്കി. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും പുറപ്പെട്ട തീയില്‍ ആ പക്ഷികള്‍ വെന്തുചാമ്പലായി. തനിക്ക് അസാമാന്യ തപഃശക്തി കൈവന്നിട്ടുണ്ടെന്നു മനസ്സിലായ താപസന്‍ ഉള്ളാലെ ഒന്നു ചിരിച്ചു. അന്നും പതിവുപോലെ അയാള്‍ ഉച്ചതിരിഞ്ഞപ്പോള്‍ അടുത്തുള്ളൊരു ഗ്രാമത്തിലേക്ക് ഭിക്ഷക്കുപോയി. ആദ്യം കണ്ട വീടിനു മുന്നില്‍ ചെന്ന് അയാള്‍ ”അമ്മേ, ഭിക്ഷാംദേഹി!” എന്നു വിളിച്ചു പറഞ്ഞപ്പോള്‍ വീട്ടിനുള്ളില്‍ നിന്നും ഒരു സ്ത്രീ മറുപടി പറഞ്ഞു: ”മകനേ, കുറച്ചുനേരം നില്‍ ക്കൂ, ഞാന്‍ ഭിക്ഷ കൊണ്ടുവരാം.” ഈ മറുപടി യുവതാപസന് രസിച്ചില്ല. അദ്ദേഹം കരുതി ‘ഒരു സ്ത്രീ യുടെ അഹങ്കാരവും അജ്ഞതയും കണ്ടി ല്ലേ? വിഡ്ഢികളുടെ പെരുമാറ്റങ്ങള്‍ വിചിത്രം തന്നെ! ക്രോധാഗ്നി വീഴ്ത്താന്‍ തക്ക തപഃശക്തിയാര്‍ജ്ജിച്ച താപസനാണ് ഞാനെന്ന് അടുക്കളയില്‍ കിടന്നു തിരിയുന്ന ഈ മൂഢസ്ത്രീക്ക് മനസ്സിലായിക്കാണില്ല. എന്റെ ശബ്ദം കേട്ടാലുടന്‍ പുറത്തുവന്ന് എന്നെ സ്വീകരിച്ചു പൂജിക്കേണ്ടതിനുപകരം എന്നെ കാത്തുനിര്‍ത്തി വൈകിപ്പിച്ച ഈ സ്ത്രീക്ക് ഞാനെന്റെ തപഃശക്തി കാണിച്ചുകൊടുക്കുന്നുണ്ട്.’ യുവതാപസന്‍ ഇത്രയും ചിന്തിച്ചപ്പോഴേയ്ക്കും വീടിനുള്ളില്‍ നിന്നും വീണ്ടും ആ സ്ത്രീ വിളിച്ചു പറഞ്ഞു: ”കുഞ്ഞേ, ഇവിടെ ദഹിപ്പിക്കാന്‍ കാക്കയും കൊറ്റിയുമൊന്നുമില്ല. കുറച്ചുനേരം കൂടി നിന്നാല്‍ ഭിക്ഷയും കൊണ്ടുപോകാം.” ഇതുകേട്ട യുവതാപസന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു. കാട്ടില്‍ വിജനമായൊരിടത്തുവെച്ച് താന്‍ ക്രോധാഗ്നിയില്‍ പക്ഷികളെ ദഹിപ്പിച്ച വിവരം വീടിനുള്ളില്‍ കഴിയുന്ന ആ സ്ത്രീ എങ്ങിനെ അറിഞ്ഞെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്കു മനസ്സിലായില്ല. എന്നാലിനി അതിനുത്തരം കിട്ടിയേ മടങ്ങുന്നുള്ളൂ എന്നു കരുതി താപസനവിടെത്തന്നെ നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഭിക്ഷയുമായി ഒരു സ്ത്രീ വീടിനുള്ളില്‍ നിന്നും ഇറങ്ങിവന്നു. യുവതാപസന്‍ അവരെ നമസ്‌കരിച്ചിട്ടു ചോദിച്ചു: ”അമ്മേ! അവിടുന്നാരാണ്? മനുഷ്യസ്ത്രീയോ, ദേവതയോ? കാട്ടില്‍ വെച്ച് ഞാന്‍ പക്ഷികളെ ദഹിപ്പിച്ച വിവരം അമ്മക്കെങ്ങിനെ മനസ്സിലായി?” അതിന് ആ സ്ത്രീ മറുപടി പറഞ്ഞു: ”മകനേ! ഞാന്‍ ദേവതയൊന്നുമല്ല, ഒരു സാധാരണ സ്ത്രീയാണ്. അങ്ങു വന്ന സമയത്ത് ഞാനെന്റെ ഭര്‍ത്താവിനെ ശുശ്രൂഷിക്കയായിരുന്നു. അതുകൊണ്ടാണ് നില്‍ക്കാന്‍ പറഞ്ഞത്….” ഇതുകേട്ട യുവതാപസന്‍ കോപിഷ്ഠനായി ഇടയില്‍ കടന്നു ചോദിച്ചു: ”എന്ത്? നീ നിന്റെ ഭര്‍ത്താവിനെ ബ്രാഹ്മണരെക്കാള്‍ മേലെയായി കരുതുന്നുവെന്നോ?!” ആ സ്ത്രീ സൗമ്യതയോടെ പറഞ്ഞു: ”മകനേ! നീ എന്തിനാണ് കോപിക്കുന്നത്? മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ ഉള്ളിലുള്ള ക്രോധമാണെന്ന് നിനക്കിനിയും മനസ്സിലായിട്ടില്ലേ? സത്യനിഷ്ഠയുള്ള, ക്രോധലോഭങ്ങള്‍വിട്ട, ഏതവസ്ഥയിലും ദ്രോഹചിന്ത മനസ്സില്‍ തോന്നാത്തവനാണ് ബ്രാഹ്മണന്‍. ഈ ഗുണങ്ങളൊന്നുമില്ലാത്തവന്‍ ബ്രാഹ്മണകുലത്തില്‍ പിറന്നാലും ചണ്ഡാലനാണെന്നാണ് ബുധമതം. അതുപോലെ ഈ ഗുണങ്ങളെല്ലാം തികഞ്ഞവന്‍ ചണ്ഡാലകുലത്തില്‍ പിറന്നവനായാലും അവനെ ബ്രാഹ്മണനായി കരുതിക്കൊള്ളണം. കുഞ്ഞേ, വിവാഹം കഴിക്കുന്നതുവരെ ഞാനെന്റെ മാതാപിതാക്കളെ ഭക്തിപൂര്‍വ്വം സേവിച്ചു. വിവാഹത്തിനുശേഷം ഞാനെന്റെ ഭര്‍ത്താവിനെ ഈശ്വരതുല്യം ആരാധിച്ചു ശുശ്രൂഷിക്കുന്നു. ഏകാഗ്രമനസ്സോടെ മാതാപിതാക്കളെയും ഭര്‍ത്താവിനെയും ശുശ്രുഷിച്ചതില്‍ നിന്നും ലഭിച്ച പുണ്യം കൊണ്ടാണ് ഭവാന്‍ കാട്ടില്‍ വെച്ച് ക്രോധാഗ്നിയില്‍ പക്ഷികളെക്കൊന്നത് എനിയ്ക്കറിയാന്‍ കഴിഞ്ഞത്. അപ്രിയം തോന്നരുത്. ഞാനൊരുകാര്യം കൂടി പറയാം. കുഞ്ഞേ, നിനക്കു ധര്‍മ്മതത്വം മനസ്സിലായിട്ടില്ല. അതറിയണമെന്നാഗ്രഹമുണ്ടെങ്കില്‍ മിഥിലയില്‍ ചെന്ന് ധര്‍മ്മവ്യാധനെ കാണുക. അദ്ദേഹം നിനക്കു ധര്‍മ്മതത്വം പറഞ്ഞുതരും. നിനക്കു നല്ലതു വരട്ടെ!” യുവ താപസന്‍ ആ സ്ത്രീയെ വീണ്ടും നമസ്‌കരിച്ച് അവിടെ നിന്നും മിഥിലയിലേക്ക് പുറപ്പെട്ടു. അനേകദിവസത്തെ യാത്രക്കുശേഷം യുവതാപസന്‍ രാജര്‍ഷിയായ ജനകമഹാരാജാവിന്റെ രാജ്യത്തെത്തി. പലരോടും ചോദിച്ചറിഞ്ഞ് അവസാനം അയാള്‍ മാംസം വില്‍ക്കുന്ന ഒരു തെരുവില്‍ ചെന്നെത്തി. മനംമടുപ്പിക്കുന്ന കാഴ്ചയും നാറ്റവും! അവിടെയതാ ഒരാളിരുന്ന് മാംസം മുറിച്ച് തൂക്കിവില്‍ക്കുന്നു. അയാള്‍ മാംസം വാങ്ങാന്‍ എത്തിയവരോട് തട്ടിക്കയറുന്നുണ്ട്. പണം കണക്കു പറഞ്ഞുവാങ്ങി എണ്ണിനോക്കി തിട്ടപ്പെടുത്തുന്നുണ്ട്. അതിനിടയിലദ്ദേഹം കുറച്ചകലെ മൂക്കുപൊത്തിനില്‍ക്കുന്ന യുവതാപസനെ കണ്ടു എഴുന്നേറ്റു ചെന്ന് തൊഴുതുകൊണ്ടു പറഞ്ഞു: ”ബ്രാഹ്മണോത്തമാ! താങ്കള്‍ അന്വേഷിക്കുന്ന വ്യാധന്‍ ഞാനാണ്. പതിവ്രതയല്ലേ താങ്കളെ ഇങ്ങോട്ടയച്ചത്? താങ്കളിവിടെ എത്താനുണ്ടായ എല്ലാ കാരണങ്ങളും ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഇവിടെ കുറച്ചു നേരംകൂടി നില്‍ക്കുക. എന്റെ ജോലി കഴിയാറായി. അതിനുശേഷം, താങ്കള്‍ക്കിഷ്ടമാണെങ്കില്‍ നമുക്കൊരുമിച്ച് എന്റെ വീട്ടിലേക്കു പോകാം.” വ്യാധന്‍ പറഞ്ഞതുകേട്ട് യുവതാപസന്‍ ഉള്ളാലെ ഞെട്ടിവിറച്ചു. ബ്രാഹ്മണകുലത്തില്‍ പിറന്ന് വേദാദ്ധ്യയനവും തപസ്സും ചെയ്ത തനിയ്ക്ക് മനസ്സിലാകാത്ത പലതുമുണ്ടെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. അയാളവിടെ ഒന്നും മിണ്ടാതെ നിന്നു. അന്നത്തെ കച്ചവടം കഴിഞ്ഞപ്പോള്‍ വ്യാധന്‍ പണമെണ്ണി മടിയില്‍ വെച്ച് യുവതാപസനോടുകൂടി വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയ ഉടനെ യുവതാപസന് നല്ല ആസനം നല്‍കി ഇരുത്തിയശേഷം, ”ഞാനിതാ വരുന്നു. ഭവാനിവിടെ ഇരിയ്ക്കുക.” എന്നു പറഞ്ഞ് വ്യാധന്‍ വീടിനുള്ളിലേക്ക് പോയി. തന്റെ വൃദ്ധരായ മാതാപിതാക്കളെ വേണ്ടുംവണ്ണം ശുശ്രുഷിച്ച് സന്തോഷിപ്പിച്ചതിനുശേഷം മടങ്ങിവന്ന് യുവതാപസനോടു പറഞ്ഞു: ”ബ്രാഹ്മണോത്തമാ! താങ്കളെ കുറച്ചുനേരം ഒറ്റക്ക് ഇരുത്തേണ്ടി വന്നതില്‍ ക്ഷമിക്കണം. പറയൂ, ഞാനെന്താണ് താങ്കള്‍ക്കു വേണ്ടി ചെയ്യേണ്ടത്?” യുവതാപസന്‍ ഈശ്വരനെയും ആത്മാവിനെയും കുറിച്ച് വ്യാധനോടു ചോദിച്ചു. അതിനദ്ദേഹം വളരെ വിസ്തരിച്ച് മറുപടി നല്‍കി. വ്യാധന്റെ ഉപദേശം അവസാനിച്ചപ്പോള്‍ അത്ഭുതാധീനനായ യുവതാപസന്‍ വ്യാധനോട്, ഇത്ര വിശിഷ്ടമായ ജ്ഞാനവും വച്ച് അങ്ങെന്തിനാണ് ഈ ശരീരത്തിലിരുന്നുകൊണ്ട് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നത്?” എന്ന് ചോദിച്ചതിന് വ്യാധന്‍ മറുപടി പറഞ്ഞു: ”വത്സാ, ഒരു ജോലിയും നിന്ദ്യമല്ല, നികൃഷ്ടവുമല്ല. എന്റെ അച്ഛനപ്പൂപ്പന്മാരുടെ കാലം മുതല്‍ ചെയ്തുവരുന്ന കര്‍മ്മമാണിത്. സ്വധര്‍മ്മത്തില്‍ നിലകൊള്ളുന്ന എന്നെപ്പറ്റി അങ്ങു വ്യസനിക്കേണ്ട. ഹേ ബ്രാഹ്മണോത്തമാ, ഞാനെന്റെ വൃദ്ധരായ മാതാപിതാക്കളെ പ്രയത്‌നിച്ചു ശുശ്രൂഷിക്കുന്നു, സത്യം പറയുന്നു; അസൂയയെനിക്കില്ല; കഴിവിനനുസരിച്ച് ദാനം ചെയ്യും. ദേവത, അതിഥി, ഭൃത്യജനങ്ങള്‍ എന്നിവരുടെ കാര്യങ്ങള്‍ നോക്കിയതിനു ശേഷം അവശിഷ്ടംകൊണ്ടാണ് ഞാന്‍ കഴിയുന്നത്. ഞാന്‍ ആരെയും നിന്ദിക്കുന്നില്ല, ബലവാനെ വെറുക്കുന്നുമില്ല. സ്വര്‍ഗ്ഗനരകങ്ങള്‍ എന്നു പറയുന്നതു ഇന്ദ്രിയങ്ങളാണ്. ഒതുക്കി നിര്‍ത്തിയാല്‍ സ്വര്‍ഗ്ഗം, വിടര്‍ത്തിവിട്ടാല്‍ നരകം. അനുകമ്പയാണ് പരമ ധര്‍മ്മം; പരമ ബലം ക്ഷമയും വ്രതങ്ങളില്‍ ശ്രേഷ്ഠം സത്യവും അങ്ങേ അറ്റത്തെ ജ്ഞാനം ആത്മജ്ഞാനവുമാണ്. ഗൃഹസ്ഥന്റെ നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യാന്‍ ഞാന്‍ യത്‌നിക്കുന്നു; അച്ഛനമ്മമാരെ സന്തോഷിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്ന എനിക്ക് നിങ്ങളുടെ യോഗവും തപസ്സുമൊന്നും അറിയുകയില്ല. ഞാന്‍ സന്ന്യാസിയല്ല, ലോകം ഉപേക്ഷിച്ചു കാട്ടിലേക്കു പോയിട്ടുമില്ല. എങ്കിലും നിങ്ങളിപ്പോള്‍ കണ്ടതും കേട്ടതും എന്റെ സ്ഥാനത്തിനു ചേര്‍ന്ന കര്‍ത്തവ്യങ്ങളെ നിഃസംഗമായി ചെയ്തതുമൂലം എനിക്കു സ്വയംസിദ്ധമായി…” (കുട്ടികളേ ഇതാണ് മഹാഭാരതത്തിലെ പ്രസിദ്ധമായ വ്യാധഗീത എന്നറിയപ്പെടുന്ന ഭാഗം. വേദാന്തത്തിലെ അത്യുച്ചതത്വജ്ഞാനം നിറഞ്ഞതാണ് ഈ വ്യാധഗീത) Tags: മഹാഭാരതം കേസരി
വ്യാധ ഗീത ഉപദേശം അവസാനിച്ചപ്പോള്‍ യോഗി അദ്ഭുതാധീനനായി. അദ്ദേഹം വ്യാധനോട് ചോദിച്ചു ''അങ്ങ്,ഇത്ര വിശിഷ്ടമായ ജ്ഞാനവും വെച്ചുകൊണ്ട് ഒരു വ്യാധശരീരത്തിലിരുന്ന് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നതെന്തിന്?’' വ്യാധന്‍ പറഞ്ഞു; ‘വത്‌സാ, ഒരു ജോലിയും നികൃഷ്ടമല്ല, ഒരു ജോലിയും മലിനമല്ല. എന്റെ ജനനം എന്നെ ഈ പരിതഃസ്ഥിതിയിലും ചുറ്റുപാടിലും ആക്കി. ബാല്യകാലത്ത് ഞാന്‍ ഈ തൊഴില്‍ അഭ്യസിച്ചു. എനിക്കു കര്‍മ്മത്തില്‍ സക്തിയില്ല. കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യാന്‍ ഞാന്‍ യത്‌നിക്കുന്നു. ഗൃഹസ്ഥന്റെ നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു: അച്ഛനമ്മമാരെ സന്തുഷ്ടരാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എനിക്ക് നിങ്ങളുടെ യോഗം അറിഞ്ഞുകൂടാ. ഞാന്‍ സന്ന്യാസി യായിട്ടില്ല,എങ്കിലും നിങ്ങള്‍ ഇപ്പോള്‍ കണ്ടതും കേട്ടതും, എന്റെ സ്ഥാനത്തിന്ന് (വര്‍ണ്ണാശ്രമങ്ങള്‍ക്ക്) ചേര്‍ന്ന കര്‍ത്തവ്യങ്ങളെ നിഃസംഗനായി നിര്‍വ്വഹി ച്ചതുമൂലം, എനിക്കു സ്വയം സിദ്ധമായി.’

Wednesday, October 07, 2020

*മനസ്സിന്റെ മൂന്ന് അവസ്ഥകളാണ് ജാഗ്രത് , സ്വപ്നം , സുഷുപ്തി എന്ന് പറയാനാകുമോ ? സുഷുപ്തി മനസ്സിന്റെ ഉള്ളിലോ അതോ പുറത്തോ ? ഉള്ളിലാണ് എങ്കിൽ മനസ്സ് എന്തുമാത്രം നിഗൂഢതയാണ് ? ഇനി മനസ്സിന് പുറത്താണ് സുഷുപ്തി എങ്കിൽ നമുക്ക് എന്തുമാത്രം ജാഗ്രത വേണ്ടിവരും ?* *സുഷുപ്തിയിൽ മനസ്സ് നിശ്ചലമാകുന്നു . എന്നാൽ വീണ്ടും സുഷുപ്തിയിൽ നിന്നുണർന്ന് ജാഗ്രത്തിലെത്തുമ്പോൾ ഞാൻ സുഷുപ്തിയിലായിരുന്നു എന്ന് എന്നെ അറിയിച്ചത് ആരായിരിക്കാം ? അറിയിക്കാതെ എങ്ങനെ അറിയും ? അങ്ങനെ അറിയിച്ചു എങ്കിൽ അത് ആര് ? അപ്പോൾ ഈ മൂന്നിലും സാക്ഷിയായി എന്തോ ഒന്ന് എന്നിൽ ഇല്ലേ ? ജാഗ്രത്ത് മനസ്സിൽ ആ സാക്ഷി ആയിരിക്കില്ലേ അറിയിച്ചത് ?.......🙏🏻* _തുടരും_ *ഹരേ കൃഷ്ണാ ......🙏 *🙏🏻🌻🕉️ ഹരേ കൃഷ്ണാ 🕉️🌻🙏🏻*
പാണ്ഡവ ഗീത https://www.hinduscriptures.in/vedic-knowledge/sacred-scriptures/gita/pandava-gita-or-prapanna-gita കിട്ടിയ ഒരു ലിങ്ക് ഇട്ന്ന് ണ്ട്

Wednesday, September 16, 2020

ആത്മാവ് ബ്രഹ്മം, പ്രാണൻ ആത്മാവിന്റെ ഛായ. പ്രശ്നോപനിഷദ്. സ്ഥൂലസുക്ഷ്മകാരണ ശരീരങ്ങളിൽ നിന്നും വേറിട്ടതും,പഞ്ചകോശങ്ങൾക്കതീതമായുള്ളതും,അവസ്ഥാത്രയസാക്ഷിയും, സച്ചിദാനന്ദ സ്വരൂപമായി എന്താണോ ഉള്ളത് അതാണാത്മ (തത്വബോധം) പഞ്ചതന്മാത്രകളുടെ സമഷ്ടി രാജസാംശമാണ് പ്രാണൻ ആത്മ(ബ്രഹ്മം)ൽ നിന്നും ത്രിഗുണങ്ങളോടുകൂടിയ മായ,മായയിൽ നിന്നും സൂക്ഷ്മ മായ ആകാശം, ആകാശത്തിൽ നിന്നും വായു,വായുവിൽ നിന്നും അഗ്നി, അഗ്നിയിൽ നിന്നും ജലം,ജലത്തിൽ നിന്നും പൃഥ്വി... തുടർന്നാണ് പഞ്ചഭൂതതന്മാത്രകളുടെ സമഷ്ടിരാജസാംശത്തിൽ നിന്നും പ്രാണൻ ഉണ്ടാകുന്നത് (തത്വബോധം) ആത്മ,പ്രാണൻ ഈ വാക്കുകൾ പല അർത്ഥത്തിലും പ്രയോഗിച്ച് കാണാം. വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് പ്രാണനും ആത്മാവും. പഞ്ചഭൂതനിർമ്മിതമായ ശരീരത്തിൽ പ്രാണൻ വായുവായിട്ടാണ് നിലകൊള്ളുന്നത്. ഈ പ്രാണനാണ് ശരീരത്തിൻറെ ഊർജ്ജം. എങ്ങനെയാണോ ഒരു യന്ത്രത്തെ ചലിപ്പിക്കാൻ വിദ്യുച്ഛക്തി അഥവാ ഇന്ധനം പ്രവർത്തിക്കുന്നുവോ അതുപോലെയാണ് പ്രാണനും ശരീര ത്തിൻറെ പല പ്രവർത്തികളിൽ വർത്തിക്കുന്നതും. ശരീരത്തിന് ആവശ്യമുള്ള ചൂട്, ദഹനശക്തി തുടങ്ങിയ ഇന്ദ്രിയ പ്രവത്തനങ്ങളെല്ലാം പ്രാണൻറെ ചുമതലയാണ്. പഞ്ചപ്രാണനുകൾക്കു പുറമെ അഞ്ചു ഉപപ്രാണനു കളും ശരീരത്തിൽ പ്രവർത്തിക്കുന്നു. എന്നാൽ ജീവൻ എന്നത് ആത്മാവാണു. ശ്രീമദ് ഭാഗവതത്തിലും ഭഗവത് ഗീതയിലും ജീവനെ ചൈതന്യമായാണ് വിശേഷിപ്പിക്കുന്നത്. ശരീരത്തിൻറെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ജീവചൈതന്യമാണ്‌. ഉദാഹരണം ഉറങ്ങുന്ന ശരീരത്തെ ഉണർത്തുകയും, ഓർമശക്തിയെ വർദ്ധിപ്പിക്കുകയും എല്ലാം ആ ചൈതന്യത്തിൽക്കൂടിയാണ്. ഇത് ശരീരത്തിലെ നാഡീവ്യൂഹങ്ങൾ വഴി ശരീരത്തെ പ്രവർത്തന സജ്ജമാക്കുന്നു. പ്രാണനും ആത്മാവും ഒന്നാണെന്നും രണ്ടല്ലെന്നുമാണ് ശാസ്ത്രം തെളിയിക്കുന്നത്. കാരണം ജീവൻ അഥവാ ചൈതന്യം വിട്ടുപോകുമ്പോൾ പ്രാണനും ഒന്നൊന്നായി ശരീരത്തെ വിടുന്നു. ആദ്യം ജീവൻ അഥവാ ആത്മാവ് വിടുമ്പോൾ, ശരീരത്തിലുള്ള പ്രാണൻ ഒന്നൊന്നായി പിൻവലിയുന്നു. ഒരു ശരീരത്തിൽ നിന്നും ജീവൻ വേർപെടുമ്പോൾ നിശ്ചിതകാലയളവുവരെ പ്രാണൻ ശരീരത്തിലുണ്ടായിരിക്കുo. ധനഞ്ജയൻ എന്ന അവസാനത്തെ പ്രാണൻ വേർപെടുമ്പോൾ ശരീരം ജഡമായി മാറും. അങ്ങനെയാണ് മരിച്ച ആളിൻറെ അവയങ്ങൾ നിശ്ചിത കാലയളവിനുള്ളിൽ എടുത്ത് വേറെ ശരീരത്തിൽ വച്ചുപിടിപ്പിക്കുന്നതും.

Tuesday, September 15, 2020

. 40. സോമഃ പ്രഥമോ വിവിദേ ശന്ധര്‍വോ വിവിദ ഉത്തരഃ | തൃതീയോ അഗ്നിഷ്‌ഠേ പതിസ്തൂരിയസ്‌തേ മനുഷ്യജാഃ || ഹേ നാരീ! നിന്റെ ആദ്യത്തെ പതി സോമനും, രണ്ടാമത്തെ പതി ഗന്ധര്‍വനും മൂന്നാമത്തെ പതി അഗ്നിയും ആകുന്നു. ഈ മനുഷ്യന്‍ നിന്റെ നാലാമത്തെ പതിയാകുന്നു. [ഋഗ്വേദം]

Sunday, September 13, 2020

ഇന്ന് ശ്രദ്ധാഞ്ജലി പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. അയിത്തവും,ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതി-മത-ലിംഗ ഭേദമന്യേ ഏവർക്കും വിജ്ഞാനം പകർന്നു കൊടുത്ത സാമൂഹ്യ പരിഷ്കർത്താവായിരുന്നു പുന്നശ്ശേരി നമ്പി ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങൾ - ദുർഗ്രഹശാസ്ത്രങ്ങൾ- പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയായായിരുന്നും വൈദ്യം, ജോത്സ്യം, സാഹിത്യം എന്നിവയിലും ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അദ്ദേഹം ഒന്നു പോലെ നിഷ്ണാതനായിരുന്നു. അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു .പ്രശ്നമാർഗ്ഗവും ചമൽക്കാര ചിന്താമണിയും വ്യാഖ്യാനം ചെയ്തു.കൂടാതെ ജ്യോതിശാസ്ത്ര സുബോധിനി (ജ്യോതിർ ഗണിതം )എന്ന സ്വതന്ത്ര ഗ്രന്ഥവും ഉണ്ടു്.1078ൽ ചിന്താമണിയെന്ന പേരിൽ ഒരു വൈദ്യശാലയും സ്ഥാപിച്ചു.ഗുരുനാഥൻ എന്നായിരുന്നു നമ്പി പരക്കെ അറിയപ്പെട്ടിരുന്നത്. നമ്പിക്ക് 1085ൽ തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവും സാമൂതിരി മാനവിക്രമ ഏട്ടൻ തമ്പുരാനും വീരശൃംഖല സമ്മാനിച്ചു. തൃപ്പൂണിത്തുറ വിദ്യുൽ സദസ്സിൽ നിന്ന് പണ്ഡി രാജ ബിരുദവും ലഭിച്ചിട്ടുണ്ടു്. കെ.പി. നാരായണ പിഷാരോടി, പി. കുഞ്ഞിരാമന്‍ നായര്‍, പി.എസ്. അനന്തനാരായണശാസ്ത്രി, വിദ്വാന്‍ പി. കേളുനായര്‍, റ്റി.സി. പരമേശ്വരന്‍ മൂസ്സത്, തപോവന സ്വാമികള്‍ മുതലായവരൊക്കെ പുന്നശ്ശേരി നമ്പിയുടെ ശിഷ്യഗണങ്ങളില്‍ ചിലരാണ്.

Saturday, September 12, 2020

#ഇന്ദിരാ_ഏകാദശി സെപ്റ്റംബർ 13 ഞായർ (13/09/2020) ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഇന്ദിരാ ഏകാദശി, ഇന്ദിരാ ഏകാദശിയുടെ ഐതീഹ്യത്തെയും ആചരിക്കേണ്ട രീതിയെ പറ്റിയും വടക്കേടത്ത് ശ്രീ ഭഗവതി ക്ഷേത്രം ഫെയ്സ്ബുക്ക് പേജ് അംഗങ്ങൾക്ക് വേണ്ടിയുള്ള ചെറിയ വിവരണം ആണ് ഈ പംക്തി സത്യൂഗ കാലഘട്ടത്തിൽ ഇന്ദർസേന എന്ന രാജാവ് മഹിഷ്മതി നഗരം ഭരിച്ചു. മാതാപിതാക്കൾ മരിച്ചു. ഒരു രാത്രിയിൽ മാതാപിതാക്കൾ കടുത്ത വേദനയും നരകത്തിൽ കഷ്ടപ്പാടുകളും അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം സ്വപ്നം കണ്ടു. തന്റെ പൂർവ്വികരുടെ ദുരവസ്ഥയിൽ രാജാവ് വിഷമിച്ചു. നരകത്തിലെ പീഡനങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കാനുള്ള വഴികളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. തന്റെ മന്ത്രിമാരുമായും ബ്രാഹ്മണ പണ്ഡിതരുമായും അദ്ദേഹം സ്വപ്നം ചർച്ച ചെയ്തു - “രാജൻ! നിങ്ങളുടെ ഭാര്യയോടൊപ്പം ഇന്ദിര ഏകാദശി ഉപവസിക്കുകയാണെങ്കിൽ, നിങ്ങളുടെ പിതാക്കന്മാർക്ക് രക്ഷ ലഭിക്കും. ഈ ദിവസം, തുളസി ഇലകൾ ഉപയോഗിച്ച് ശാലിഗ്രാം പ്രഭുവിനെ ആരാധിക്കുകയും ബ്രാഹ്മണർക്ക് ഭക്ഷണവും സംഭാവനയും അർപ്പിക്കുകയും ചെയ്യുക. അവരുടെ അനുഗ്രഹത്താൽ നിങ്ങളുടെ മാതാപിതാക്കൾ സ്വർഗത്തിലേക്ക് പോകും. ” അവരുടെ ഉപദേശത്തെത്തുടർന്ന് രാജാവ് ഭാര്യയോടൊപ്പം ഇന്ദിര ഏകാദശിയുടെ വ്രതം അനുഷ്ഠിക്കുന്നു. രാത്രിയിൽ അവൻ ഉറങ്ങുമ്പോൾ ദൈവം പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: “രാജൻ! നിങ്ങളുടെ വ്രത സ്വാധീനത്തിൽ നിങ്ങളുടെ പൂർവ്വികർ രക്ഷ നേടി. ” അതിനുശേഷം, ഇന്ദിര ഏകാദശി വ്രത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. ആയതിനാൽ വടക്കേടത്ത് ശ്രീ ഭഗവതി ക്ഷേത്രം ഫെയ്സ്ബുക്ക് പേജിലെ എല്ലാ അംഗങ്ങളും ലക്ഷ്മീ- നാരായണ പ്രീതിയും അതുവഴി വൈകുണ്ഠപ്രാപ്തിയും ഉണ്ടാവാൻ ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ട് ഇനി ഏകാദശിയുടെ മഹിമ എന്തെന്ന് കൂടി നോക്കാം " വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "- അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്നാണ് പ്രമാണം... ഈ പുണ്യ നാളിൽ അമ്പലപ്പുഴ ക്ഷേത്രം അംഗങ്ങൾക്കായി ഏകാദശിയുടെ ഒരു ചെറിയ വിവരണം കൊടുക്കുന്നു.. ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം. ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു. ഇഹലോകസുഖവും പരലോകസുഖവും ഫലം. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം. ഏകാദശി, സർവ്വപാപങ്ങളിൽനിന്നും മോചനവും വൈകുണ്ഠപ്രാപ്തിയും ഫലം. ഈ ഏകാദശിവ്രതംകൊണ്ട് അപാരമായിരിക്കുന്ന പാപങ്ങള്‍ ദുരീകരിക്കും. നിർജല ഏകാദശി വ്യതം നോൽക്കുമ്പോൾ ജലം, ഫലങ്ങൾ, അന്നം (ഭക്ഷണം) എല്ലാം പൂർണ്ണമായി ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കുകയാണെങ്കിൽ എല്ലാ കഷ്ടതകളും, കടങ്ങളും, പാപങ്ങളും തീരും. ആയതിനാൽ അമ്പലപ്പുഴ ക്ഷേത്രത്തിലെ എല്ലാ അംഗങ്ങളും ഈ വൃതം ആചരിക്കുന്നത് നന്നായിരിക്കും... അതിനു സഹായകകരമായി ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് അമ്പലപ്പുഴ ക്ഷേത്രത്തിൽ വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിന് സാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.. ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. അഥവാ പൂർണ്ണ ഉപവാസം സാദ്ധ്യമല്ലെങ്കിൽ പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ഉപവസിക്കുക. ദിവസം മുഴുവൻ ഭക്ഷണം ഉപേക്ഷിക്കാൻ കഴിയാത്തവർ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസിയിലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം വിഷ്ണു പാദത്തിങ്കൽ അർപ്പിക്കുക.( വടക്കേടത്ത് ക്ഷേത്രം ഗ്രൂപ്പിലെ ഭക്തരുടെ പ്രത്യേക ശ്രദ്ധക്ക് ഏകാദശി ദിവസം തുളസിയില നുള്ളരുത്.. ഈ പൂജ വ്രതാനുഷ്ഠാനത്തോടെ ചെയ്യുകയാണെങ്കിൽ അതി ഉത്തമം) ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം.... മഹാവിഷ്ണു ഭഗവാൻെറ കൃപാകടാക്ഷം ലഭ്യമാകുന്നതിനു ഏവരും ഏകാദശി വൃതം അനുഷ്ഠിക്കുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷത്തിനും യോഗ്യരായി തീരുന്നു... ക്ഷേത്ര ദര്‍ശനവും വേണം. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം,ശ്രീമത് ഭാഗവതം, നാരായണീയം എല്ലാം കഴിയുന്നത്ര പാരായണം ചെയ്യണം... #ഇന്ദിര_ഏകാദശി_വ്രത_മുഹൂർത്തം (ന്യൂഡൽഹി) ഇന്ദിര ഏകാദശി അവസാനിക്കുന്ന സമയം: 13:30:21 to 15:58:35 on 14, സെപ്റ്റംബർ സമയ ദൈര്‍ഘ്യം : 2 മണിക്കൂർ 28 ‌മിനിറ്റ് ഹരിവാസര അവസാനിക്കുന്നത്: at 08:51:23 on 14, സെപ്റ്റംബർ #മഹാലക്ഷ്മി_മന്ത്രം ”ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന്യ സമൃദ്ധിം ദേഹി ദേഹി നമ:” ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം വിശ്വാധാരം ഗഗന സദൃശം മേഘവർണം ശുഭാംഗം ലക്ഷ്മി കാന്തം കമലനയനം യോഗിഹൃധ്യാനഗമ്യം വന്ദേ വിഷ്ണും ഭവ ഭയഹരം സർവ ലോകൈക നാഥം. ഹരേ കൃഷ്ണാ...

Monday, August 31, 2020

യഥാര്‍ഥഗുരുവിന് പത്തുലക്ഷണങ്ങളാണ് പ്രാചീന ഭാരതം വിധിച്ചിരിക്കുന്നത്. അതിങ്ങനെ: ആചാര്യന്‍ ഗുരു ഒന്നാമതായി ആചാര്യനാവണം. വിഷയത്തിന്റെ പൊരുളറിഞ്ഞ് അതിനെ പ്രാവര്‍ത്തികനാക്കുന്നവനാണ് ആചാര്യന്‍. അഗാധമായ ചിന്തയും ഗവേഷണപടുതയും ആചാര്യനുണ്ടാവും. പ്രചാരകനാവരുത്. വേദസമ്പന്നന്‍ അറിയേണ്ടവ അറിഞ്ഞ് അറിവാക്കി മാറ്റുന്നവനാകണം ഗുരു. വേദം ഗ്രഹിച്ചവന്‍ എന്നും പറയാം. വിഷ്ണുഭക്തന്‍ യഥാര്‍ഥഗുരു ഈശ്വരവിശ്വാസിയാവണം. നാസ്തിക ചിന്താഗതി ഉള്ളവനാകരുത്. വിഷ്ണുപദത്തിനര്‍ഥം വ്യാപനപ്രകൃതമുള്ളത് എന്നാണ്. എങ്ങും നിറഞ്ഞ പരാല്‍പ്പരഭാവത്തെ ഗുരു അറിയുകയും അറിയിക്കയും വേണം. ഭക്തനാവണം ഗുരു എന്നു സാരം. വിമത്സരന്‍ സദ്ഗുരുവിനൊരിക്കലും മാത്സര്യബുദ്ധി ഉണ്ടാവരുത്. ഗുരു ആരോടാണ് അഥവാ മത്സരിക്കുക? ശിഷ്യര്‍ യഥാബലം മത്സരിക്കട്ടെ. ഏതു മത്സരവും കോപവും മദവുമാണ് ഉല്‍പ്പാദിപ്പിക്കുക. മന്ത്രജ്ഞന്‍ ഏതു മന്ത്രവും മനനം ആവശ്യപ്പെടുന്നു. മനനം ചെയ്യുന്നതിലൂടെ രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രം. മന്ത്രത്തെ അറിയുക എന്നാല്‍ മന്ത്രത്തെ സാക്ഷാത്ക്കരിക്കുക എന്നര്‍ഥം. ഗുരു മന്ത്രദ്രഷ്ടാവ് ആവണം. മന്ത്രഭക്തന്‍ മന്ത്രത്തെ സേവിച്ചു ജീവിക്കുന്നവന്‍ മന്ത്രഭക്തന്‍. ഗുരു മന്ത്രഭോക്താവായിരിക്കണം. മന്ത്രാര്‍ഥദന്‍ മന്ത്രദ്രഷ്ടാവും മന്ത്രഭോക്തനുമായതിനു ശേഷം മന്ത്രാര്‍ഥത്തെ മറ്റുളളവര്‍ക്ക് എപ്പോഴും പകര്‍ന്നു കൊടുക്കുന്നവനാകണം യഥാര്‍ഥ ഗുരു. ഗുരുഭക്തന്‍ യഥാര്‍ഥഗുരു സ്വന്തം ഗുരുവിനെ നിരന്തരം വരിക്കുന്നവനാകണം. ധ്യാനിക്കുന്നവനാകണം. ശുചി ഗുരു ആന്തരികവും ബാഹ്യവുമായ ശുചിത്വം പാലിക്കുന്നവനാകണം. ചിത്തശുദ്ധിയും ദേഹശുദ്ധിയും നിര്‍ബന്ധമായുണ്ടാവണം. പുരാണജ്ഞന്‍ പുരാണം എന്നും നവമായിരിക്കുന്നതാണ്. പുരാണം പഠിച്ചവനും പുരാണപുരുഷനെ ഉപദേശിക്കുന്നവനുമാകണം യഥാര്‍ഥഗുരു പ്രജോപനിഷത്തിലെ പിപ്പലാദന്‍ യഥാര്‍ഥ ഗുരുവിന് രണ്ടു യോഗ്യതകള്‍ ഉണ്ടാവണമെന്ന് ശഠിക്കുന്നു. ഗുരു ജ്ഞാനസിന്ധുവാവണം. രണ്ടാമത് ദയാസിന്ധുവും. അമരകോശം ആരംഭിക്കുന്നത് ഇങ്ങനെയാണല്ലോ; 'യസ്യജ്ഞാന ദയാസിന്ധോ...'. Janmabhumi

Friday, August 28, 2020

*പരിവര്‍ത്തന ഏകാദശി* *🌻29/08/2020 ശനിയാഴ്ച* 🌻 *ഭാദ്രപദത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പരിവര്‍ത്തന ഏകാദശി. ഈ വര്‍ഷത്തെ പരിവര്‍ത്തന ഏകാദശി ഓഗസ്റ്റ് 29 ശനിയാഴ്ചയാണ്‌. ലക്ഷ്മീ ദേവീക്ക് ഏറെ പ്രിയപ്പെട്ട വ്രതമാണിത്. ഈ ദിവസം വിഷ്ണുഭഗവാന്‍ പാല്‍ക്കടലില്‍ അനന്തനാകുന്ന മെത്തയില്‍ ശയിക്കുമ്പോള്‍ പരിവര്‍ത്തനം ചെയ്യുന്നു (തിരിഞ്ഞുകിടക്കുന്നു). അതിനെയാണ് പരിവര്‍ത്തന ഏകാദശിയെന്നു പറയുന്നത്.* *ഈ ദിവസം വിഷ്ണുപൂജയ്ക്കൊപ്പം ലക്ഷ്മീപൂജ ചെയ്യുന്നതും ഏറെ ഉത്തമമാണ്. ദേവീദേവന്‍മാരെല്ലാവരും സ്വര്‍ഗം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മഹാലക്ഷ്മീ പൂജ നടത്തിയ ദിവസമാണിത്. പരിവര്‍ത്തന ഏകാദശിവ്രതമെടുക്കുന്നതിലൂടെ സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം.* *ഏകാദശി ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷം ആഹാരം കഴിക്കാം.* *വ്രതം അവസാനിപ്പിക്കേണ്ടത് രാവിലെയാണ്. ഒരിക്കലും മദ്ധ്യാഹ്നത്തില്‍ വ്രതം അവസാനിപ്പിക്കരുത്. ഏതെങ്കിലും കാരണത്താല്‍ രാവിലെ പറ്റിയില്ലെങ്കില്‍ മദ്ധ്യാഹ്നത്തിന് ശേഷം വ്രതം അവസാനിപ്പിക്കാം. ഏകാദശി ദിവസം പകലുറക്കം പാടില്ല.

Sunday, August 23, 2020

ഒറ്റവരിയുത്തരം...... അഞ്ചാംക്ലാസിലെ ആദ്യദിനം വിമലടീച്ചർ കുട്ടികളേ പരിചയപ്പെടാനാരംഭിച്ചു. സ്വയം പരിചയപ്പെടുത്തി അവർ തുടങ്ങി. എന്റെ പേര് വിമല നിങ്ങളുടെ ക്ലാസ് ടീച്ചറാണ് പഠിപ്പിക്കുന്ന വിഷയം മലയാളം. ഇനി നിങ്ങൾ ഓരോർത്തരായി എണീറ്റ്നിന്ന് നിങ്ങളുടെ പേര് പറയു. റിതിക......, ദയ......., വർഷ...., മാളവിക..., അവന്തിക....., അനാമിക...., സാഹിറ...., ശ്രേയ....., ദിയ...., മിഴി....., സാറാ...., ഷാജിത.... അങ്ങനെ നീണ്ടു പെൺനിര.... ആകാശ്...., നീരജ്....., നിവിൻ...., അനൂപ്...., അഭിലാഷ്...., ബ്രിട്ടാസ്...., ഫയാസ്...., അങ്ങനെ നീണ്ടു ആൺ നിര.... ആൺനിരയുടെ അവസാനം ഒരു കറുത്ത് മെലിഞ്ഞ ചെക്കൻ എണീറ്റ് ഉറക്കെ പറഞ്ഞു "നാരായണൻ" ക്ലാസിലെ പുതുമയുള്ള പേരിന്നുടമകൾക്ക് ചിരിയടക്കാനായില്ല... അവരുറക്കെ ചിരിച്ചു... നരായണൻ തല കുനിച്ചില്ല അവൻ ഇത്തിരികൂടി ഉച്ചത്തിൽ പറഞ്ഞു അതേ എന്റെ പേരാണ് "നാരായണൻ" ആ... പറച്ചിലിലെ മൂർച്ചയിലാകാം ചിരി തെല്ലടങ്ങി. ടീച്ചർ ഇടപെട്ടു....നാരായണൻ... ഹായ് നല്ല പേര് എനിക്കേറ്റവും ഇഷ്ടപ്പെട്ട പേരാണ് നാരായണൻ. എന്റെ അച്ഛന്റെ പേരും നാരായണൻ എന്നാണ്. ഇതൂടി കേട്ടപ്പം തെല്ലടങ്ങിയ ചിരി എരിഞ്ഞടങ്ങി. വിമലടീച്ചർ എല്ലാവർക്കും ഓരോ പേപ്പർ കൊടുത്തിട്ട് പറഞ്ഞു നിങ്ങളുടെ വീട്ടിൽ എന്തുണ്ട്....? എല്ലാവരും അവരുടേതായ ഉത്തരങ്ങൾ ഈ പേപ്പറിൽ എഴുതുക. ചിലരെഴുതി... എന്റെ വീട്ടിൽ ടീവിയുണ്ട്... ഫ്രിഡ്ജുണ്ട്... വാഷിങ്ങ് മെഷീനുണ്ട്... കുക്കിംഗ് ഗ്യാസുണ്ട്.. ഓവനുണ്ട്... മറ്റു ചിലരെഴുതി.... എന്റെ വീട്ടിൽ മിക്സിയുണ്ട്... ഗ്രൈണ്ടറുണ്ട്... കാറുണ്ട്.. ബൈക്കുണ്ട്... സൈക്കിളുണ്ട്... വേറേ ചിലരെഴുതി... എന്റെ വീട്ടിൽ കംമ്പ്യൂട്ടറുണ്ട്..... വീഡിയോഗയിമുണ്ട് ഏസിയുണ്ട്.... വൈഫേയുണ്ട്... വാക്യംക്ലീനറുണ്ട്. ഇനി ചിലരെഴുതി... എന്റെ വീട്ടിൽ കട്ടിലുണ്ട്.... കസേരയുണ്ട്... ദിവാൻ കോട്ടുണ്ട്..... ഡൈനിംഗ്ടേബിളുണ്ട്. പിന്നെ ചിലരെഴുതി.. എന്റെ വീട്ടിൽ കാവലിന് നായയുണ്ട്... പുറംപണിക്ക് ബംഗാളിയുണ്ട്... അടുക്കളപ്പണിക്ക് അമ്മിണിയുണ്ട്.... എഴുതിയപേപ്പർ ഓരോന്നായി വാങ്ങിയ ടീച്ചർ നാരായണന്റെ അടുത്തെത്തി... എഴുതിയ പേപ്പർ കമഴ്ത്തിവച്ച് അവൻ ചരിഞ്ഞ് ഡസ്ക്കിൽ മുഖമമർത്തിക്കിടക്കുന്നു. ടീച്ചർ കൈനീട്ടിയപ്പോൾ അവനെഴുതിയ പേപ്പർ ടീച്ചർക്ക് നേർക്ക് നീട്ടി അവൻ. ആ പേപ്പറിലെ ഒറ്റവരിയിലേയ്ക്ക് അവരൊന്നു കണ്ണോടിച്ചു. "എന്റെ വീട്ടിൽ... അമ്മയുണ്ട് " ഒരു നിമിഷം ടീച്ചർ അവനേയും ആ പേപ്പറിലെ ഒറ്റവരിയേയും മാറി മാറി നോക്കി . മേശയ്ക്കരികിലേയ്ക്ക് നിങ്ങിയ ടീച്ചർ നാരായണനെ തന്റെ അരികിലേയ്ക്ക് വിളിച്ചു. മറ്റ് കുട്ടികൾ കരുതിയത് ടീച്ചറവനേ ശകാരിക്കാനാകും വിളിച്ചതെന്ന്.... ടീച്ചറവന്റെ കൈയ്യിൽ പിടിച്ച് പറഞ്ഞു "ഇവനാണ് നാരായണൻ നിങ്ങളുടെയൊക്കെ വീട്ടിൽ ഒരുപാടൊക്കെയുണ്ട് എന്നാൽ ഇവന്റെ വീട്ടിൽ ഒന്നേയുള്ളു... " ഇവന്റെ അമ്മ..." നിങ്ങളുടെ വീട്ടിലെ ആ എല്ലാറ്റിനും സമമാണ് ഇവന്റെ വീട്ടിലെ ആ അമ്മ. നാരായണൻ നിങ്ങൾക്കെല്ലാം മുകളിലാണ്... പേരുകൊണ്ടും ... വസ്ത്രം കൊണ്ടും... ധനം കൊണ്ടുമല്ല വ്യക്തിത്വം കൊണ്ടും... വിവേകം കൊണ്ടും...ക്ഷമാശീലം കൊണ്ടും... അതിനാൽ നിങ്ങളുടെ ക്ലാസ്ടീച്ചറായ ഞാൻ നിങ്ങളെ നയിക്കാനുള്ള ലീഡർ സ്ഥാനം നാരായണനേ ഏൽപ്പിക്കുന്നു. അപ്പോഴും നാരായണൻ തലകുനിക്കാതെ തന്റെ പിറക്ബഞ്ചിലേക്ക് നീങ്ങി....... നൂറനാട് ജയപ്രകാശ്......
ഗായത്രിയൂടെ അർത്ഥം ഗായത്രീപുരശ്ചരണപദ്ധതിയിൽ ശങ്കരാചാര്യരും ഋഗ്വേദവ്യാഖ്യാനത്തിഅൽ സായണരൂം പറഞ്ഞിട്ടുണ്ട്. അതു ചുരുക്കി പറയാം ദേവസ്യ സവിതൂ: (ഈശ്വരനായ ആദിത്യന്റെ)തദ് വരേണ്യം ഭർഗ്ഗ: (ആ സ്വീകരിയ്ക്കേണ്ട ജ്യോതിസ്സിനെ )-വയം-ധീമഹി.ഞങ്ങൾ ധ്യാനിയ്ക്കുന്നൂ. യ:(ആ ആദിത്യൻ)ന: ധിയ: പ്രചോദയാൽ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിയ്യട്ടെ.ഭർഗ്ഗ: നപുംസകലിങ്ഗം "ധിയ:"ദ്വിതീയാബഹുവചനം കാരണം വ്യാഖ്യാനത്തിലൂണ്ടു. വേങ്ങക്കാട്

Saturday, August 22, 2020

ഓരോരുത്തര്‍ക്കും ശാരീരികമായും മാനസികമായും ബൗദ്ധികമായും ഒരുപാട് കഴിവുകള്‍ ഉണ്ടായിരിക്കും. അതിന്‍റെ പേരിലുള്ള പ്രശസ്തിയും നേട്ടങ്ങളും വളര്‍ത്തുന്നതിനു വേണ്ടി ജീവിതത്തില്‍ നമ്മുടെ പ്രവൃത്തിമണ്ഡലം വികസിക്കുന്നു. എന്നാല്‍ അവിടെ ആന്തരികമായി നമ്മുടെ ലോകം ചുരുങ്ങുകയാണു ചെയ്യുക! ഭൗതികമായി നമ്മുടെ ലോകം വികസിക്കുകയും ആന്തരികമായി ലോകം ചുരുങ്ങുകയും ചെയ്യുന്നതിന്‍റെ ലക്ഷണങ്ങളാണ് അശാന്തി! നിരാശ! ദുഃഖം! ക്രോധം! അസൂയ! അഹങ്കാരം! പുറത്തേയ്ക്കു നോക്കി അസ്വസ്ഥമാകുന്നത് നിര്‍ത്തേണ്ടിയിരിക്കുന്നു. ഇത്രയും നാള്‍ പുറത്തു നിന്നും കിട്ടാതിരുന്ന ശാന്തി ഇനി അകത്ത് അന്വേഷിക്കുക. ''കണ്ണുകളഞ്ചുമുള്ളടക്കി- ത്തെരുതെരെ വീണുവണങ്ങിയോതിടേണം'' എന്ന് ആത്മോപദേശശതകത്തില്‍ ഗുരു ഉപദേശിക്കുന്നു. എല്ലാ ഗുരുക്കന്മാരും സ്വജീവിതം കൊണ്ടു പഠിപ്പിച്ച പാഠം അതാണ്. ചട്ടമ്പിസ്വാമികള്‍ക്ക് സകല കലകളിലും അറിവും പ്രയോഗ വൈദഗ്ദ്ധ്യവും ഉണ്ടായിരുന്നു. എന്നാല്‍ ആ മഹാത്മാവിന്‍റെ ജീവിതം ലോകത്തോട് പറയുന്നത് എന്താണെന്നോ? അറിയുക എന്നതിനപ്പുറം മറ്റൊന്നും വേണ്ട! ഒന്നും തന്‍റെതാക്കി അഭിമാനിക്കുകയോ അംഗീകാരങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന നിസാരലക്ഷ്യത്തിലേയ്ക്ക് ജീവിതം ചുരുങ്ങിയില്ല. ഭൗതികമായ യാതൊരു നേട്ടത്തിലും ശ്രദ്ധചെല്ലാതിരിക്കുന്നു. മനസ്സ് ആന്തരിക സത്യത്തില്‍ ചെന്നടങ്ങിയാല്‍ അങ്ങനെയാണ്. പിന്നെ നിസാരവിഷയങ്ങളുടെ പുറകേ പോകില്ല! അതുണ്ടാകുന്നതു വരെ ഒരാളുടെ മനസ്സ് നിസാരങ്ങളായ ഭൗതിക വിഷയങ്ങളുടെ ചിന്തയാല്‍ അശാന്തമായിരിക്കും. ആത്മസത്യത്തെയല്ലാതെ പുറത്തുള്ള മറ്റൊന്നിനേയും പിന്തുടരാതിരിക്കുന്നിടത്ത് ആത്മശാന്തിയുണ്ട്. നാം ആരെക്കുറിച്ചാണ് എന്തിനെക്കുറിച്ചാണ് ചിന്തിച്ച് ദുഃഖിക്കുന്നത് ? ദുഃഖവും പ്രശ്നവും ഉണ്ടാക്കുന്നതെല്ലാം നമുക്ക് പുറത്തുള്ള നിസാരവിഷയങ്ങളാണ്. എപ്പോള്‍ വേണോ നഷ്ടപ്പെടാവുന്ന പേര്, പ്രശസ്തി, അംഗീകാരം, ധനം, സൗന്ദര്യം, ബന്ധങ്ങള്‍ എന്നിങ്ങനെ പോകുന്നു നമ്മുടെ ചിന്തയിലെ വിഷയങ്ങള്‍. ഇവയെ വിട്ട് ആത്മസത്യത്തെ കുറിച്ച് ചിന്തിക്കുന്നതായാല്‍ അവിടെയാണ് ശാന്തി അനുഭവപ്പെടുക! കുഞ്ഞു മനസ്സുകളുടെ കുഞ്ഞു ലോകങ്ങള്‍ തമ്മിലാണ് പ്രശ്നങ്ങള്‍ എല്ലാം സൃഷ്ടിക്കുന്നത്. അകംലോകം വികസിക്കുന്തോറും ഗര്‍ഭത്തിലേയ്ക്ക് എന്നപോലെ പുറംലോകമെല്ലാം ഉള്ളടങ്ങുന്നതു കാണാം! ആ ചിന്നാഭിയില്‍ ചെന്നടങ്ങണം! .....ആടലാം കടലി- ലൊന്നായി വീണുവലയും എന്നാശയം ഗതിപെറും നാദഭൂമിയില- മർന്നാവിരാഭ പടരും ചിന്നാഭിയിൽ ത്രിപുടിയെന്നാണറുംപടി കലർന്നാറിടുന്നു ജനനീ!'' ('ജനനീനവരത്നമഞ്ജരി'-ശ്രീനാരായണഗുരു) ഓം കൃഷ്ണകുമാർ
വിനായകി ദേവി *പുരാണത്തിൽ പ്രഥമ പ്രധാന സ്ഥാനം അലങ്കരിക്കുന്ന മൂർത്തിയാണ് വിനായകൻ അഥവാ ഗണപതി. എന്നാൽ അധികമാർക്കും അറിയുവാൻ കഴിഞ്ഞിട്ടില്ലാത്ത മൂർത്തിയാണ് വിനായകി.* ബുദ്ധിയുടെയും സിദ്ധിയുടെയും മൂർത്തിയായ ഗണപതിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ദേവത പല പേരുകളിലായി അറിയപ്പെടുന്നു. സ്ത്രീ ഗണേശ, വൈനായകി, ഗജാനന, വിഘ്നേശ്വരി, ഗണേശിനി ഇവയെല്ലാം ഗണപതിയുടെ പ്രതിരൂപങ്ങളായ വിനായക,ഗജാനന, വിഘ്നേശ്വര, ഗണേശ തുടങ്ങിയവയുടെ സ്ത്രീത്വങ്ങളായി സങ്കൽപ്പിച്ചു പോരുന്നു. പൊതുവെ തടിച്ചുരുണ്ട ശരീരപ്രകൃതിയിൽ സങ്കൽപ്പിക്കപ്പെടുന്ന ഗണപതിയിൽ നിന്ന് വ്യത്യസ്തയായി വിനായകി മെലിഞ്ഞ ശരീരപ്രകൃതവും യജ്ഞോപവീതയും, കഴുത്തിൽ നെഞ്ചിനു കുറുകെ രണ്ട് ആഭരണങ്ങളും ധരിച്ചിരിക്കുന്നവളാണ്. വിനായകിയുടെ മുമ്പിലെ രണ്ടു കൈകളിൽ അഭയ വരദ മുദ്രകളും പുറകുവശത്തെ കൈകളിൽ ഒരു വാളും ഒരു കുരുക്കും(പാശം) വഹിച്ചിരിക്കുന്നു. തുമ്പിക്കൈ ഇടത്തേക്ക് തിരിഞ്ഞിരിക്കുന്നു. വിനായകിയെ ആരാധിക്കുന്ന ക്ഷേത്രം ഭാരതത്തിന്റെ തെക്കേയറ്റത്ത് തമിഴ്നാട്ടിലെ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രം സ്ഥാണുമാലയപെരുമാളിന്റെ ക്ഷേത്രത്തിലാണുള്ളത്. വിവാഹ തടസ്സം, സന്താന തടസ്സം, ദാമ്പത്യകലഹം എന്നിവ മാറിക്കിട്ടുന്നതിന് കൺകണ്ട മാർഗ്ഗമാണ് വിനായകിയെ ഭജിക്കുക എന്നത്. വിനായകിയെ ഭജിക്കണമെന്നുള്ളവർ വെള്ളിയാഴ്ചകളിലോ പൗർണമി നാളിലോ ഭജനം തുടങ്ങണം. കാലത്ത് കുളിച്ച് രക്ത ചന്ദനം, ഭസ്മം എന്നിവ ധരിച്ച് ആദ്യം വിനായകനെ സ്മരിച്ചിട്ട് വിനായകിയെ പ്രാർഥിക്കുക. ഋഷി - ഗണക ഋഷി: ഛന്ദസ്സ് - ഗായത്രി ഛന്ദ: ദേവത - ശ്രീവിനായകി ദേവതാ ധ്യാനം ഓം രക്തവർണ്ണാം ചതുർഭുജാം ത്രിനേത്രാം ചന്ദ്രശേഖരാം ഗജാസ്യാം ചണ്ഡരോഗാഗ്നീം പാശാങ്കുശധരാം സുവം വരദാഭയങ്കരാം ദേവീം ഗണേശാങ്കാസ്ഥിതാം പരാം ധ്യായേത് വിനായകീം ദേവീം സർവ്വകാമഫലപ്രദാം വിനായകി മൂലമന്ത്രം ഓം ശ്രീം ശ്രീം ശ്രീം ഗം ഗം ഗം വിനായകിയ്യൈ നമഃ വിനായകി ഗായത്രീമന്ത്രം 'അതുല്യ നാരീരൂപായ വിദ്മഹേ ഗജവക്ത്രായ ധീമഹീ തന്നോ വിനായകി പ്രചോദയാത്'

Friday, August 21, 2020

ഉള്ളിൽ കള്ളമൊന്നും ഒളിക്കാനില്ലാത്തയാൾ സൂര്യനെ പോലെയാണ്! ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് പ്രകാശിച്ചു നിൽക്കും. കാപട്യമാണ് നമ്മുടെ സ്വയം പ്രകാശത്തെ മറയ്ക്കുന്ന മൂടുപടം. കാപട്യം രാഹുവിനെ പോലെ നിഴൽ വീഴ്ത്തുന്നു! മനസ്സിൽ കള്ളത്തരം ഇല്ല എന്നുണ്ടെങ്കിൽ ഏതൊരാൾക്കും നേർക്കു നേർ നോക്കാനും നേർക്കുനേർ സംസാരിക്കാനും സാധിക്കും. ഉള്ളിൽ കള്ളമുണ്ടാകുമ്പോഴാണ് നാം ലോകത്തിനു മുന്നിൽ നിന്ന് ഒളിക്കാൻ തുടങ്ങുന്നത്. നേരായ വഴിയാണ് എപ്പോഴും നല്ലത്. കാപട്യം കടന്നുവരുമ്പോൾ നമ്മുടെ ഓരോ ചലനവും ഓരോ വാക്കും അസ്വാതന്ത്ര്യത്താൽ തടയപ്പെടുന്നു. അങ്ങനെ ഭയംകൊണ്ട് നാം ഇടനിലക്കാരെ നിർത്തി സംസാരിക്കുകയും ലോകത്തിനു മുന്നിൽ നിന്നും മുഖം മറച്ചിരിക്കുകയും ചെയ്യും. നാം എവിടെ നിന്നൊക്കെ ഒളിച്ചോടാൻ ശ്രമിക്കുന്നു? ആരിൽ നിന്നെല്ലാം മുഖംമറയ്ക്കാൻ ശ്രമിക്കുന്നു? അത്രമാത്രം രഹസ്യങ്ങളിൽ പെട്ട് നാം വളഞ്ഞവഴികളിലൂടെ സഞ്ചരിക്കുകയാണ് എന്നർത്ഥം! അങ്ങനെയാണെങ്കിൽ നമുക്ക് ജീവിതത്തിൽ ഒരിക്കലും ശാന്തി കിട്ടുകയില്ല. തലയുയർത്തി നിന്ന് ലോകത്തെ ശാന്തമായി നോക്കാനുള്ള പരിശുദ്ധി നമുക്കുണ്ടാകണം. നമുക്ക് വേണ്ടി ലോകത്തോട് സംസാരിക്കാൻ മറ്റൊരാളെ ഏർപ്പെടുത്തേണ്ടുന്ന ഭയം നമ്മെ ബാധിക്കാതെ നോക്കണം. അതിന് വളഞ്ഞവഴിയേ പോകാതെ നേരായ വഴിയേ പോകണമെന്നുമാത്രം. ഗൃഹനാഥൻ തൻറെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നത് നേരായ വഴിയാണ്. എന്നാൽ ഭാര്യയോട് ഏതു നേരവും നിർദ്ദയമായി പെരുമാറുകയും അന്യസ്ത്രീയോട് പ്രിയം പറയുകയും അനുരക്തനാകുകയും ചെയ്യുന്നുവെങ്കിൽ അത് വളഞ്ഞ വഴിയാണ്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഭരണം നടത്തുമ്പോൾ അത് നേരായ വഴിയാണ്. എന്നാൽ സ്വന്തം ക്ഷേമത്തിനായി ഭരണം നടത്തുമ്പോൾ അത് വളഞ്ഞ വഴിയാണ്. അങ്ങനെ വളഞ്ഞവഴിയേ പോകുമ്പോഴാണ് നമുക്ക് വേണ്ടി സംസാരിക്കാൻ "യുക്തിപൂർവം കള്ളം പറയാൻ പഠിച്ച ഇടനിലക്കാർ" ആവശ്യമായി വരുന്നത്. കള്ളം ചെയ്യാനും, കള്ളം സ്ഥാപിക്കാനും നമുക്ക് മറ്റുള്ളവരുടെ സഹായം വേണ്ടി വരുന്നു. എന്നാൽ നമ്മിൽ സത്യമുണ്ടെങ്കിലാകട്ടെ എവിടെയും ഒറ്റയ്ക്ക് തലയുയർത്തി നിൽക്കാം, സൂര്യനെപ്പോലെ! അതാണ് ആത്മവിശ്വാസം! "സത്യധർമ്മാദികളിൽ നിഷ്ഠയുള്ളവർക്ക് മൃത്യുഭയം പോലും കാണില്ല" എന്നാണ് വിഭീഷണൻ പറയുന്നത്. നേരായ വഴിയിലൂടെ നമുക്ക് ഈശ്വരൻറെ അടുത്തെത്തിച്ചേരാൻ സാധിക്കുന്നു. വളഞ്ഞവഴിയിലാകട്ടെ ഓരോ നിമിഷവും നമ്മുടെ പരിശുദ്ധിയെ മൂടുന്ന ദുർവാസനകൾ വന്നു നിഴലായ് നിറയുന്നു! പരിശുദ്ധിയിലൂടെയാണല്ലോ ഈശ്വരദർശനം സാദ്ധ്യമാകുന്നത്. ജീവിതത്തിലെപ്പോഴും സത്യം പറയാൻ ശ്രമിക്കുക, സത്യം ചെയ്യാൻ ശ്രമിക്കുക. ഒറ്റയ്ക്കായാൽ പോലും സത്യം വിട്ടുകളയാതിരിക്കുക. സ്വന്തം ദൗർബല്യങ്ങൾക്കു വേണ്ടി സത്യം വിട്ടുകളയുന്നവനില്ല ഈശ്വരദർശനം! ഓം