Tuesday, November 28, 2023

ശുഭ ചിന്ത. ആയുസ്സിന്‍റെ നീളത്തെക്കാള്‍ ക ര്‍മ്മങ്ങളിലെ നന്മയാണ് ജീവിത ത്തിന്‍റെ ധന്യത. ഈശ്വരൻ്റെ വരദാനമായ ഈമനു ഷ്യജന്മം അലസമായി ജീവിക്കാ തെ ആസ്വദിച്ചു ജീവിക്കുക. നമ്മുടെ വ്യക്തിപരവും, സാമൂഹി കവുമായ സങ്കൽപ്പങ്ങൾക്കും, ജീ വിതത്തിനും, ചിറകുനൽകുന്നത് നല്ലചിന്തകൾ മാത്രമാണ്. പ്രവർ ത്തിയിലൂടെയും,വാക്കിലൂടെയും, നാം ഓരോരുത്തരും അത് പ്രകടി പ്പിച്ചാൽ ജീവിതം സന്തോഷത്തോ ടെ കൊണ്ടു പോകാം. 🙏🙏🙏 ശുഭദിനം നേരുന്നു.
_*ഇരുപതാംനൂറ്റാണ്ടിൽ ഭാരതംകണ്ട ഏറ്റവും വലിയ മഹാതപസ്വി 'മഹാസന്യാസിവര്യൻ കാഞ്ചിപരമാചാര്യർ:*_ ------------------------------------- *ഭൂമിയിൽ നടമാടിയ ദൈവം എന്ന് ലോകംവാഴ്ത്തിയ കാഞ്ചി പരമഗുരു ശ്രീചന്ദ്രശേഖരേന്ദ്ര* *സരസ്വതി സ്വാമികൾ, കാഞ്ചിമുനിവർ, കാഞ്ചിപരമാചാര്യ,* *കാഞ്ചിമഹാപെരിയവർ, മഹാസ്വാമി എന്നീ പേരുകളിൽ സ്വാമി അറിയപ്പെട്ടു,* *ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ രണ്ടാം പിറവിയായും, കാഞ്ചി കാമാക്ഷിദേവിയുടെ മനുഷ്യരൂപമായും മഹാഗുരുവിനെ ഭക്തർ ദർശിച്ചു,* *ശ്രീശങ്കരന് ശേഷം അദ്ദേഹത്തിൻ്റെ അതേ ഗുണകർമ്മങ്ങളോടുകൂടി പിറവി കൊണ്ട ഒരേയൊരു ശ്രീശങ്കരമഠാധിപതിയാണ് ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾ, അദ്ദേഹത്ത് മുമ്പും പിമ്പും ഇതുപോലെ മറ്റാരും ഭൂമിയിൽ പിറവി കൊണ്ടിട്ടില്ല, അതിനാൽ സ്വാമിയെ ആദിശങ്കരൻ്റെ രണ്ടാം ജൻമമായി ഭക്തർ വിശ്വസിക്കുന്നു,* *ആദിശങ്കരനെ പോലെ കന്യാകുമാരി മുതൽ ഹിമാലയം വരെ പദയാത്ര നടത്തിയത് ആധുനിക ഭാരതത്തിലെ ഒരേയൊരു കാഞ്ചിപരമഗുരു മാത്രം, ശ്രീശങ്കരസ്വാമികൾക്ക് എട്ട് ഭാഷയാണ് വശമുണ്ടായതെങ്കിൽ ശ്രീചന്ദ്രശേഖരന്ദ്രസ്വാമികൾ പത്ത് ഭാഷകൾ കൈകാര്യം ചെയ്യുമായിരുന്നു,* *ജീവിതരേഖ:* *തമിഴ്നാട്ടിലെ ആർകാട് ജില്ലയിൽ വിഴുപുരത്ത് 1894 മെയ് 20ന് (അനിഴം നക്ഷത്രത്തിൽ )പരമഗുരു ജനിച്ചു, കർണാടകത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കുടിയേറിയ സ്മാർത്തബ്രാഹ്മണകുടുംബമാണ്, അച്ചൻ സുബ്രഹ്മണ്യ ശാസ്ത്രി ജില്ല അധികാരി സ്ഥാനം വഹിച്ചിരുന്നു,, അമ്മ മഹാലക്ഷ്മിഅമ്മാൾ സംഗീതജ്ഞയായിരുന്നു, ഇവരുടെ രണ്ടാമത്തെ മകനാണ് പരമാചാര്യ, പൂർവ്വനാമം സ്വാമിനാഥൻ ശാസ്ത്രി.* *1905 ൽ പതിനൊന്നാം വയസിൽ സ്വാമിയുടെ ഉപനയനകർമ്മം നടന്നു, 1906 ൽ അന്നത്തെ കാഞ്ചി കാമകോടിപീഠം മഠാധിപതി സമാധി ആയതിനെ തുടർന്ന് അമ്മ മഹാലക്ഷ്മിയുടെ അടുത്ത ബന്ധുവായ ഒരുസ്വാമി അറുപത്തി ഏഴാമതു മഠാധിപതിയായി ചുമതലയേറ്റു, എന്നാൽ അധികം താമസിക്കാതെ അദ്ദേഹത്തിന് ശരീരസുഖമില്ലാതെ തളർന്ന് കിടപ്പിലായി. അമ്മയും ബാലനായസ്വാമിനാഥനും കാഞ്ചിയിൽ താമസിച്ച് മഠാധിപതിയെ പരിചരിച്ചിരുന്നു, കുറച്ച് നാൾ കഴിഞ്ഞ് അദ്ദേഹം സമാധിയായി.* *അന്ന് കാഞ്ചി കാമകോടി പീഠം പുതിയ മഠാധിപതിയായി തിരഞ്ഞെടുത്തത് വെറും പതിമൂന്ന് വയസ് മാത്രം പ്രായമുള്ള സ്വാമിനാഥനെയാണ്.* *1907 ഫെബ്രുവരി 13ന് കാഞ്ചി കാമകോടി പീഠത്തിൻ്റെ അറുപത്തി എട്ടാമതു ആചാര്യനായി ബാലസ്വാമിനാഥൻ അഭിഷിക്തനായി.* *ചരിത്രത്തിലാദ്യ സംഭവമാണ് ഒരു ചെറുബാലൻ ശ്രീ ശങ്കരമoത്തിൻ്റെ അധിപതിയായത്.* *ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾ എന്ന നാമം സ്വീകരിച്ചു.* *ആ കൊച്ചുസ്വാമി പിന്നീട് ലോകം മുഴുവൻ അറിയപ്പെടുന്ന കാഞ്ചിപരമാചാര്യരായി മാറിയത് ചരിത്രം.* *1907 തൊട്ട് 1909 വരെ രണ്ട് വർഷം മoത്തിൽ താമസിച്ച് വേദങ്ങൾ, ശാസ്ത്രങ്ങൾ, പുരാണോതിഹാസങ്ങൾ പഠിച്ചു. 1911 മുതൽ 1914 വരെ കാവേരി തീരത്തുള്ള മഹേന്ദമംഗലം ഗ്രാമത്തിൽ താമസിച്ചു. ഇക്കാലം കൊണ്ട് മഹാസ്വാമി സർവ്വ ശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചെടുത്തു.* *ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ശില്പശാസ്ത്രം, ആയൂർവേദം, സംഗീതം എന്നിവയിൽ അതീവ പാണ്ഡിത്യംനേടി.* *ചിത്രരചനയിലും മികവ് കാട്ടി സ്വാമി.* *ഇംഗ്ലീഷ് സാഹിത്യവും അദ്ദേഹം പഠിച്ചു, സംസ്കൃതം, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഉറുദു, ഹിന്ദി, അറബി ,ഇംഗ്ലിഷ്, ഫ്രഞ്ച് എന്നി പത്ത് ഭാഷകളിൽ പ്രാവിണ്യം നേടി മഹാഗുരു കാഞ്ചിപരമാചാര്യർ.* *1914 ൽ കുംഭകോണത്തു തിരിച്ചെത്തി സ്വാമികൾ, ഭാരതത്തിൻ്റെ തത്വശാസ്ത്രങ്ങൾ, സനാധനധർമ്മം എന്നിവയെ പറ്റി ഗ്രന്ഥങ്ങൾ രചിച്ചും പ്രഭാഷണം നടത്തിയും ലോകമെങ്ങും പ്രചരിപ്പിച്ചു, ജാതി /മത വ്യത്യാസമില്ലാതെ അദ്ദേഹത്തെ പിൻതുടർന്നവർ ഏറെ. അദ്ദേഹത്തിൻ്റെ കീർത്തി ലോകമെങ്ങും പരന്നു. ക്രൈസ്തവ, ഇസ്ലാമിക വിശ്വാസികൾ പോലും അദ്ദേഹത്തെ അംഗീകരിച്ചിരുന്നു.* *ആദിശങ്കരാചര്യർക്ക് ശേഷം 'ജഗദ്ഗുരു' എന്ന് ലോകം വിളിച്ച, അംഗീകരിച്ച ഒരേയൊരു സന്യാസിശ്രേഷ്ടനാണ് കാഞ്ചിപരമാചാര്യർ.* *ആദിശങ്കരനെ പോലെ മഹാ ജ്ഞാനിയായി വിളങ്ങി നിന്നു. പരമാചാര്യ, രാജ്യത്ത് പലയിടങ്ങളിലായി സനാധന ധർമ പാഠശാലകൾ ആരംഭിച്ചു, വേദ ശാലകൾ ആരംഭിച്ചു.* *സാധാരണയായി മഠാധിപതികൾ ചക്രവർത്തിമാരെപ്പോലെ പല്ലക്കിലും രഥത്തിലും, ആലവട്ട, വെഞ്ചാമര' മുത്തുകുടകളോടെയാണ് യാത്ര ചെയ്യാറ്, എന്നാൽ കാഞ്ചിപരമഗുരു ഒരിക്കൽ പോലും പല്ലക്കിൽ യാത്ര ചെയ്തിട്ടില്ല, സ്വാമിക്ക് മുമ്പും പിമ്പും വന്ന ആചാര്യൻമാർ എല്ലാവരും രഥത്തിലോ പല്ലക്കിലോ ആണ് യാത്ര ചെയ്തിരുന്നത്.* *സ്വാമി ഒരിക്കൽ പോലും മറ്റ് വാഹനങ്ങളിലും കയറിയിട്ടില്ല, പദയാത്ര മാത്രം, സ്വാമികൾ ഭാരതം മുഴുവൻ സഞ്ചരിച്ചത് ആദി ശങ്കരനെ പോലെ തന്നെ പദസഞ്ചാരിയായാണ്.* *ലൗകീക സുഖങ്ങൾ എല്ലാം ഉപേക്ഷിച്ച ഒരു സന്യാസി എങ്ങനെ സമൂഹത്തിൽ ജീവിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു കാഞ്ചിപരമാചാര്യ, എന്നാൽ അദ്ദേഹത്തിൻ്റെ സമകാലികരായ സന്യാസിമാരോ അതിന് ശേഷം വന്നവരോ അദ്ദേഹത്തിൻ്റെ വഴി പിൻതുടർന്നിട്ടുണ്ടോ എന്നത് സംശയമാണ്.* *1919ൽ ആണ് മഹാത്മഗാന്ധി കാഞ്ചി മഹാസ്വാമിയെ സന്ദർശിച്ചത്, ആ ദിവ്യതേജസ് കണ്ട മാത്രയിൽ ഭാരതത്തിൻ്റെ രാഷ്ട്രപിതാവ് കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു, അന്ന് മഹാഗുരുവിന് വയസ് ഇരുപത്തിയഞ്ച് മാത്രം, മഹാത്മാവിൻ്റെ മകൻ്റെ പ്രായംപോലും ഇല്ല ആചാര്യസ്വാമിക്ക്.* *രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് അന്ന് കടൽ മാർഗ്ഗം റെയിൽവേ ഗതാഗതം ഉണ്ട്, രാമേശ്വരത്ത് എത്തിയ മഹാഗുരു റെയിൽ പാളത്തിലൂടെ നടന്ന് ധനുഷ്കോടിയിലേക്ക് പുറപ്പെട്ടു, പരമാചാര്യ പോയി തിരിച്ച് വരുന്നതുവരെ അതു വഴിയുള്ള റെയിൽ ഗതാഗതം അന്നത്തെ ബ്രിട്ടീഷ് ഗവർമെൻ്റ് നിർത്തിവെച്ചു !* *രാമേശ്വരത്ത് നിന്നാണ് മഹാഗുരു കാശിയിലേക്ക് പദയാത്ര പുറപ്പെട്ടത്, സ്വാമി നടന്ന് പോകുന്ന വഴിയിലെല്ലാം കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചു അതത് ദേശവാസികൾ.* *ജയ ജയശങ്കര...* *ഹര ഹര ശങ്കര... പാടി കൊണ്ട് ശിഷ്യഗണങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു.* *നാട്ടുരാജാക്കൻമാരും മറ്റും അദ്ദേഹത്തെ ആചാരപ്രകാരം സ്വീകരിച്ചു. പദയാത്ര ഹൈദരാബാദ് എത്തിയപ്പോൾ ഹൈദരാബാദ് നൈസാം നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഹൈദരാബാദ് നഗരം കൊടിതോരണങ്ങളാൽ അലങ്കരിച്ച് ഉത്സവ പ്രതീതിയിൽ ആറാടി. നൈസാമിൻ്റെ ആവശ്യപ്രകാരം ഒരു ദിവസം ഹൈദരാബാദിൽ വിശ്രമിച്ച ശേഷം മഹാഗുരു കാശിയിലേക്ക് പദയാത്ര തുടർന്നു.* *ഓരോ നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ ജനാവലിയാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്.* *യാത്രകൾ കഴിഞ്ഞ്കാഞ്ചി മഠത്തിൽ സ്ഥിരതാമസമാക്കിയ പരമഗുരുവിൻ്റെ ആഹാരം കഞ്ഞിയും പയറും ആയിരുന്നു, ഒരു ദിവസം കഞ്ഞിക്കൊപ്പം കഴിക്കാൻ അച്ചിങ്ങപയർ തോരനും ഉണ്ടായി.* *സ്വാമിജിക്ക് തോരൻ ഇഷ്ടപ്പെട്ടു, അത് പാചകകാരനോട് പറയുകയും ചെയ്തു, മoത്തിലെ തോട്ടത്തിൽ ഉണ്ടായ പയറാണ്.* *പിറ്റേ ദിവസവും അച്ചിങ്ങപയർ തോരൻ തന്നെ ..* *മൂന്നാമത്തെ ദിവസവും അതു തന്നെ ഭക്ഷണം വന്നപ്പോൾ 'എന്താ ഇങ്ങനെ എന്ന് സ്വാമികൾ ആരാഞ്ഞു.* *"ഗുരുവിന് അച്ചിങ്ങപയർ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നല്ലോ 'അതിനാലാണ് പാകം ചെയ്തതെന്ന പാചകകാരൻ്റെ മറുപടി കേട്ട് മഹാഗുരു ഞെട്ടിപ്പോയി.* *വേഗം സ്വാമിജി എഴുന്നേറ്റ് മoത്തിലെ ഗോശാലയിൽ എത്തുകയും അവിടെ താഴെ കിടന്ന ചാണകം എടുത്ത് നാക്കിൽ തേയ്ക്കുകയും ചെയ്തു."ഒരു സന്യാസിയായ താൻ അച്ചിങ്ങപയറിൻ്റെ രുചി അറിഞ്ഞിരിക്കുന്നു, "* *അച്ചിങ്ങപയർ രുചിയോടെ ആസ്വദിച്ച് കഴിച്ചത് ഒരു പാപമായി കണ്ടാണ് അദ്ദേഹം നാക്കിൽ ചാണകം തേച്ചത്, പിന്നിട് മഹാസമാധി വരെ അദ്ദേഹം കഞ്ഞിയും ചെറുപയറും മാത്രമാണ് കഴിച്ചിരുന്നത്.* *പരമാചാര്യരുടെ ഭക്തയായിരുന്നു വിഖ്യാത സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മി. സുബ്ബമ്മ ഗുരുവിനെ ദർശിക്കാൻ പോകുമ്പോഴല്ലാം ആചാരപ്രകാരം പതിനെട്ട്മുഴം പുടവ ചുറ്റിയാണ് പോയിരുന്നത്. ഒരു ദിവസം പരമഗുരു പറഞ്ഞു 'സുബ്ബലക്ഷ്മി സാധാരണ പെൺകളെ പോലെ വേഷം ധരിക്കുന്നതാണ് നല്ലത് എന്ന് ' അതിനു ശേഷം സുബ്ബലക്ഷ്മിയമ്മ പതിനെട്ടുമുഴം പുടവ ചുറ്റിയിട്ടില്ല.* *ഐക്യരാഷ്ട്രസഭയിൽ എംഎസ് സുബ്ബലക്ഷ്മിയമ്മ പാടിയ "മൈത്രീം ഭജതേ ... എന്ന് തുടങ്ങുന്ന കീർത്തനം രചിച്ചത് കാഞ്ചിപരമഗുരുവാണ്,* *തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും,* *വിശുദ്ധ മദർ തേരേസയും കാഞ്ചിപരമാചാര്യരെ സന്ദർശിച്ചിട്ടുണ്ട്.* *" ജ്ഞാനദീപം' എന്നാണ് പരമഗുരുവിനെ മദർ തേരേസ വിശേഷിപ്പിച്ചത്.* *ജവഹർലാൽ നെഹ്റു, സി രാജഗോപാലാചാരി, ഏ പി ജെ അബ്ദുൾ കലാം, ഇന്ദിര ഗാന്ധി,* *രാജീവ് ഗാന്ധി, ശങ്കർ ദയാൽ ശർമ്മ ,കെ ആർ നാരായണൻ,* *സത്യസായി ബാവ ,ശ്രീ ശ്രീ രവിശങ്കർ, അമിതാബ് ബച്ചൻ, ബിർലാ കുടുംബം, ജെ ആർ ടി ടാറ്റാ, ദീരുബായ് അംബാനി, അടൽ ബിഹാരി വാജ്പേയ്,* *ലതമങ്കേഷ്കർ ,* *രജനികാന്ത്,* *കമലഹാസൻ ,* *കരുണാനിധി,* *ജയലളിത,എം ജി ആർ തുടങ്ങി ഭാരതത്തിലെ രാഷ്ടീയ, സാമൂഹിക, കലാസാംസ്കാരിക, ആത്യാത്മിക രംഗത്തെ വിശിഷ്ടരായ വ്യക്തികൾ കാഞ്ചി പരമാചാര്യരെ നേരിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങിച്ചിട്ടുള്ളവരാണ്.* *1994 ജനുവരി 8 ന് നൂറാം വയസിൽകാഞ്ചി പരമഗുരു ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾമഹാസമാധിയായി, 87 വർഷം മഠാധിപതിയായിരുന്ന ഏക സന്യാസിശ്രേഷ്ടൻ, പതിമൂന്നാം വയസിൽ ആചാര്യനായി 87 വർഷക്കാലം ശ്രീ ശങ്കരമoത്തെ നയിച്ചു.* *ആദിശങ്കരന് കഴിയാതെ പോയത് രണ്ടാം ജൻമത്തിൽ പൂർത്തിയാക്കി.* *പരമഗുരുവിൻ്റെ ജീവൻ നിശ്ചലമായപ്പോൾ അന്ന് അദ്ദേഹത്തിൻ്റെ മുറിയിൽ ഉണ്ടായിരുന്ന ഘടികാരവും നിശ്ചലമായി, സമയം ഉച്ചകഴിഞ്ഞ് 2:58 PM ഇപ്പോഴും മOത്തിലെ പരമഗുരുവിൻ്റെ മുറിയിൽ കാണാം ആ ഘടികാരം.* *പരമഗുരുവിനെ പറ്റി സംസ്കൃതത്തിലും തമിഴ്, തെലുങ്ക് ഭാഷയിലും ധാരാളം കീർത്തനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്.* *'ദൈവത്തിൻ്റെ കുറൾ ' എന്ന പേരിൽ അദ്ദേഹത്തിൻ്റെ സനാധനധർമ്മ തത്വങ്ങളെ പുസ്തകമാക്കിയിട്ടുണ്ട്, ഇംഗ്ലീഷ് അടക്കം പല ഭാഷകളിലേക്ക് ഇത് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.* *പരമഗുരുവിൻ്റെ ജയന്തി ' അനുഷം മഹോത്സവമായി 'ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ എല്ലാ വർഷവും കൊണ്ടാടുന്നു.* _*ജയ ജയശങ്കര...*_ _*ഹര ഹര ശങ്കര....*_ 🙏 *കടപ്പാട്*
*♨️കര്‍മ്മവും കര്‍മ്മഫലവും..♨️* എന്താണ്‌ കര്‍മ്മം. ഓരോ പ്രവര്‍ത്തിയും, ഓരോ വാക്കും, ഓരോ ചിന്തയും കര്‍മ്മങ്ങളാണ്‌. നമ്മുടെ മനോമണ്‌ഡലത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള പ്രതിഫലനങ്ങളാണ്‌ കര്‍മ്മം. മറ്റൊരു തരത്തിലാണെങ്കില്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയിട്ടുള്ള സ്വാധീനമാണ്‌ അഥവ മുദ്രകളാണ്‌ കര്‍മ്മം. *ദുഷ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ ദുഃഖവും, ആധിയും, വ്യാകുലതയും, അശാന്തിയും ഉണ്ടാകുന്നു. എന്നാല്‍ സദ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ സുഖവും, ശാന്തിയും, പരമാനന്ദവും ലഭിക്കുന്നു*. പാപം എന്നാല്‍: ഒരു പ്രവര്‍ത്തി ( *മനസാ* *വാചാ* *കര്‍മ്മണാ* എന്ന ആപ്‌ത വാക്യം ഓര്‍ക്കുക) മൂലം സ്വയമോ, മറ്റുള്ളവര്‍ക്കോ വേദനയോ, അസ്വസ്ഥതയോ, അസന്തുഷ്‌ടിയോ, ദുഃഖമോ, ദുരിതമോ ഉണ്ടാക്കുകയാണെങ്കില്‍ *പാപമായി തീര്‍ന്നിടും*. പ്രകൃതിയിലെ അസന്തുലിതാവസ്ഥക്ക്‌ കോട്ടം തട്ടുമ്പോള്‍ പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്‌ ഇതിനടിസ്ഥാനം. വാര്‍ത്താ മാദ്ധ്യമങ്ങളിലും മറ്റും ന്യൂനമര്‍ദ്ദം എന്ന്‌ നാം ധാരാളം കേട്ടിരിക്കുന്നുവല്ലോ. *നമ്മുടെ തെറ്റായ പ്രവര്‍ത്തികള്‍ മൂലവും നമ്മുടെ ശരീരത്തിലേയും, ചുറ്റുപാടുകളിലേയും പഞ്ചഭൂതങ്ങള്‍ക്കും കോട്ടം സംഭവിക്കുന്നു..* തന്മൂലം നമുക്ക്‌ രോഗ ദുരിതങ്ങള്‍ ഉണ്ടാകുന്നു. പ്രകൃതിയിലെ കാലാവസ്ഥക്കും, മറ്റു ചരാചരങ്ങള്‍ക്കും കോട്ടവും, ദുരിതങ്ങളും സംഭവിക്കുന്നു. *ഇതില്‍ നിന്നും പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയുടെ പ്രസക്തി മനസ്സിലായിരിക്കുമല്ലോ..*. ഇവിടെ ഈശ്വര വാദികളുടേയും നിരീശ്വര വാദികളടേയും വാദമുഖങ്ങളുടെ പ്രസക്തിയും ഊഹിക്കാമല്ലോ. ഹിന്ദുവും, ഇസ്ലാമും, ക്രിസ്‌ത്യാനിയും ഒക്കെ പഞ്ചഭൂത സൃഷ്‌ടികളാണ്‌. *ഒരേ സൂര്യന്റെ താപം സ്വീകരിക്കുന്നു, ഒരേ വായു ശ്വസിക്കുന്നു*. കര്‍മ്മദോഷങ്ങളെ പറ്റി യേശു ഇങ്ങിനെ പറയുന്നു. *നിങ്ങള്‍ വിതക്കുന്നത്‌ നിങ്ങള്‍ കൊയ്യും.* *നിനക്കു ലഭിക്കുന്ന സമ്മാനം നിന്റേതു മാത്രമാണ്‌. അതിനു മറ്റാര്‍ക്കും അര്‍ഹതയില്ല* എന്ന്‌ ഖുറാന്‍ കര്‍മ്മത്തെക്കുറിച്ച്‌ പറയുന്നു. പുരാണങ്ങളിലും, ഇതിഹാസങ്ങളിലും ഇക്കാര്യങ്ങളെക്കുറിച്ച്‌ ധാരാളം വ്യാഖ്യാനിച്ചിട്ടുണ്ട്‌. ബോധപൂര്‍വ്വമായ കര്‍മ്മങ്ങളില്‍ നിന്ന്‌ കര്‍മ്മങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. *പെട്ടുന്നുള്ള ആവേശത്തില്‍ നിന്ന്‌ പ്രതിക്രിയകള്‍ സൃഷ്‌ടിക്കപ്പെടുന്നു*. അത്തരം ആവേശങ്ങള്‍ കര്‍മ്മ ബന്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിക്കുന്നു. കര്‍മ്മം രണ്ടു തരത്തില്‍ ഉണ്ട്‌. 1.പ്രതിക്രിയ,2.അകര്‍മ്മം *അകര്‍മ്മം എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കല്‍ എന്നാണ്‌*. ഉദാഹരണമായി ഒരു വഴിപോക്കന്‍ നിങ്ങളോട്‌ ഒരു കാര്യം ചോദിച്ചാല്‍ *അതറിഞ്ഞിട്ടും കളവായി പ്രകടിപ്പിച്ചാല്‍ നിരുപദ്രവപരമാണെങ്കില്‍ പോലും അതും ഒരു കര്‍മ്മമാണ്‌*. നമ്മുടെ മനഃപൂര്‍വ്വമായ ഒരോ കര്‍മ്മവും എല്ലാവിധ കര്‍മ്മ ബന്ധങ്ങളേയും ഇല്ലാതാക്കുന്നു. *ഭക്തി കൊണ്ടും ജ്ഞാനം കൊണ്ടും കര്‍മ്മപാപങ്ങളെ ഇല്ലായ്‌മ ചെയ്യാം. അതുമൂലം അകര്‍മ്മങ്ങളില്‍ നിന്ന്‌ സ്വതന്ത്രരാകാം.അഷ്‌ടാംഗയോഗ ഒന്നു കൊണ്ടു മാത്രം നമ്മുടെ കര്‍മ്മപാപങ്ങളെ ഇല്ലാതാക്കാം*. കര്‍മ്മങ്ങള്‍ മൂന്നു തരത്തിലാണുള്ളത്‌. *പ്രാരാബ്‌ധ കര്‍മ്മം, സഞ്ചിത കര്‍മ്മം, ആഗാമി കര്‍മ്മം*. *പ്രാരാബ്‌ധ കര്‍മ്മം*: തുടങ്ങിവെച്ചത്‌ അഥവാ ഇപ്പോള്‍ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്നര്‍ത്ഥം. *ഈ കര്‍മ്മത്തിന്റെ ഫലം ആരാലും മാറ്റുവാന്‍ സാദ്ധ്യമല്ല*. എന്നു പറഞ്ഞാല്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം എന്ന്‌ അര്‍ത്ഥം. എന്നാല്‍ നാം ഇവിടെ പകുതി സ്വതന്ത്രരും പകുതി ബന്ധിതനുമാണ്‌. *എന്നു വെച്ചാല്‍ ഇഹ ജന്മത്തിലെ ദോഷങ്ങളുടെ പൂര്‍ണ്ണ ഫലങ്ങള്‍ നാം അനുഭവിച്ചു തീര്‍ക്കണം എന്ന്‌ സാരം*. *ഉദാഹരണമായി നമ്മുടെ രണ്ടു കാലുകള്‍ ഭൂമിയില്‍ അല്ലെങ്കില്‍ തറയില്‍ ഉറപ്പിച്ചു വെക്കുക. അപ്പോള്‍ നാം തറയില്‍ ബന്ധിതനാണ്‌*. നാം നമ്മുടെ ഒരു കാല്‍ ഉയര്‍ത്തുക. ഒറ്റക്കാലില്‍ നമുക്ക്‌ അധികം നേരം നില്‍ക്കുവാന്‍ കഴിയുകയില്ല. എങ്കിലും ഒറ്റക്കാലില്‍ തനിച്ച്‌ നില്‍ക്കുവാന്‍ കഴിയുമല്ലോ. തല്‍സമയം നാം പകുതി ബന്ധിതനും പകുതി സ്വതന്ത്രനും ആണ്‌. നമ്മുടെ രണ്ടു കാലും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ വായുവില്‍ സ്വതന്ത്രനായി നില്‍ക്കുവാന്‍ കഴിയുകയില്ല. ഊന്നു വടിയുടെ സഹായം കൊണ്ടോ പരസഹായംകൊണ്ടോ കുറച്ചധികം നേരം ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജീവിത കാലമത്രയും അങ്ങിനെ നില്‍ക്കുവാന്‍ സാധിച്ചെന്നു വരികയില്ല. ഊന്നലോ പരസഹായമോ ഇല്ലാതായാല്‍ പഴയ പടി തന്നെ ബന്ധിതനാകും. *അതു കൊണ്ട്‌ പ്രാരാബ്‌ദ കര്‍മ്മത്തില്‍ മനുഷ്യന്‍ പകുതി സ്വതന്ത്രനും, പകുതി ബന്ധിതനുമാണ്‌ എന്ന്‌ പറയപ്പെടുന്നു*. *സഞ്ചിത കര്‍മ്മം*: *ശേഖരിക്കപ്പെട്ടത്‌ അഥവ കൂട്ടി വെക്കപ്പെട്ടത്‌ എന്നര്‍ത്ഥം*. കഴിഞ്ഞ ജന്മത്തില്‍ അഥവാ പൂര്‍വ്വ ജന്മത്തില്‍ നിന്ന്‌ ഈ ജന്മത്തിലേക്ക്‌ കൊണ്ടു വരപ്പെട്ടത്‌ എന്നര്‍ത്ഥം. *ഇവ വാസനാ രൂപത്തില്‍ ഒരു സംസ്‌കാരമായി നമ്മളില്‍ സ്ഥിതി ചെയ്യുന്നു*. വാസന ഒരു സൂക്ഷ്‌മമായ കര്‍മ്മമാണ്‌. *ഈ സൂക്ഷ്‌മ കര്‍മ്മ വാസനയാണ്‌ നമ്മുടെ സ്വഭാവ രൂപീകരണത്തിന്‌ പ്രധാന പങ്ക്‌ വഹിക്കുന്നത്‌*. *ഈ സ്വഭാവമാണ്‌ നമ്മുടെ പ്രവര്‍ത്തി രൂപത്തിലും സൂക്ഷ്‌മ രൂപത്തിലും ഒരു ഓര്‍മ്മയായി വന്നു ചേരുന്നത്‌*. *മുന്‍ പരിചയമില്ലാത്ത ചിലരെ കാണുമ്പോള്‍ വെറുപ്പോ, ദേഷ്യമോ മറ്റോ അനുഭവപ്പെടുന്നത്‌ ഈ ഒരു ഓര്‍മ്മയിലൂടെയാണ്‌*. എന്നാല്‍ ഈ കര്‍മ്മ വാസന നമ്മുടെ പ്രവര്‍ത്തി രൂപത്തില്‍ എത്തുന്നതിനു മുമ്പ്‌ തന്നെ *അവയെ നമുക്ക്‌ ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയും*. അതിനാണ്‌ *പ്രാര്‍ത്ഥന, സാധന, സേവ, ധ്യാനം,( ജപം, തപം, ധ്യാനം, യജ്‌ഞം.)* കൂടാതെ, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയവയുടെ പ്രസക്തി ആത്യാവശമായി വരുന്നത്‌. *ആഗാമി കര്‍മ്മം*: *ഇതുവരെ സംഭവിച്ചിട്ടില്ലാത്തത്‌ എന്നാണ്‌ സാരം*. ഒന്നും കൂടി വിശദമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ സംഭവിക്കാത്തതും, ഇനി വരാന്‍ പോകുന്നതും ആയ ഫലത്തോടുകൂടിയ, കര്‍മ്മമാണ്‌ ആഗാമി കര്‍മ്മം. *പ്രകൃതിയുടെ നിയമം ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും എന്നുറപ്പാണ്‌. ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌*. തെറ്റ്‌ ചെയ്‌താല്‍ ശിക്ഷിക്കപ്പെടും. *ഇന്നു ചെയ്യുന്ന ഓരോ കര്‍മ്മവും ശരിയായ രീതിയില്‍ അനുഷ്‌ഠിക്കപ്പെടുമ്പോള്‍ നാളെ അത്‌ നിങ്ങളെ ശല്യപ്പെടുത്തുകയില്ല*. ഓരോ ശീലവും, ഓരോ പ്രവര്‍ത്തിയും കര്‍മ്മമായിട്ടാണ്‌ പരിണമിക്കുന്നത്‌. *ഒരോ കര്‍മ്മവും സമയ ബന്ധിതമാണ്‌. ഓരോ കര്‍മ്മത്തിന്റേയും പ്രതിക്രിയ വളരെ ക്ലിപ്‌തമാണ്‌, നിശ്ചിതമാണ്‌, അനന്തമല്ല എന്നർത്ഥം. അതിന്‌ ഉദാഹരണങ്ങളാണ്‌ ജയില്‍ ശിക്ഷകള്‍*. ഓരോ കുറ്റ കൃത്യങ്ങള്‍ക്കും ഓരോ തരം ശിക്ഷയും അവയുടെയെല്ലാം കാലാവധിയും വ്യത്യസ്ഥങ്ങളാണ്‌. *കര്‍മ്മത്തെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു വാസനയുണ്ട്‌*. അതാണ്‌ *ആത്മജ്ഞാനം*. *പുനര്‍ജന്മത്തിന്‌ പ്രേരകമാണ്‌ കര്‍മ്മം. ഓരോരുത്തരുടേയും വാസന അഥവ സംസ്‌കാരം എപ്രകാരമാണോ പ്രബലമാകപ്പെടുന്നത്‌ അതിനനുസരിച്ചായിരിക്കും അടുത്ത ജന്മം പിറവിയെടുക്കുക*. *പൂര്‍ണ്ണ പ്രേമം കൊണ്ടും, അവബോധവും, ആത്മജ്ഞാനം നേടുക കൊണ്ടും നമുക്ക്‌ കര്‍മ്മ മുക്തനാകുവാന്‍ കഴിയും.* കര്‍മ്മ മുക്തി നമുക്ക്‌ സ്വാതന്ത്ര്യം തരുന്നു. തന്മൂലം ജന്മം എടുക്കുവാനും എടുക്കുവാതിരിക്കുവാനും കഴിയും. ഉദാഹരണമായി ഒരു വിദ്യാലയത്തെ എടുക്കാം. *ക്ലാസ്സു മുറികളില്‍ പ്രവേശിച്ചു കഴിഞ്ഞ കുട്ടികള്‍ക്ക്‌ പിരീഡു കഴിയാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ല*. അവര്‍ക്ക്‌ ആ പിരിഡ്‌ മുഴുവനായും സഹിച്ചേ പറ്റൂ. എന്നാല്‍ *പ്രധാന അദ്ധ്യാപകന്‌ എപ്പോള്‍ വേണമെങ്കിലും ക്ലാസ്സില്‍ പ്രവേശിക്കുവാനും പുറത്ത്‌ പോകുവാനും സാധിക്കും*. അവര്‍ എപ്പോഴും സര്‍വ്വ സ്വതന്ത്രരാണ്‌. കര്‍മ്മം എന്നത്‌ വളരെ അനന്തമാണ്‌. 1. ഓരോ വ്യക്തിയുടേയും കര്‍മ്മം. അതാണ്‌ ഓരോ വ്യക്തിയും വ്യക്തിപരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌. അതില്‍ ഓരോ വ്യക്തിയുടേയും സുഖവും ദുഃഖവും അതില്‍ തന്നെ പെടുന്നു. 2. കടുംബത്തിന്റെ കര്‍മ്മം. ഇതില്‍ ഒരു കുടുംബത്തിലെ എല്ലാ വ്യക്തികള്‍ക്കും ഒരു പോലെ സുഖവും സന്തോഷവും, ദുഃഖവും അനുഭവപ്പെടുന്നു. 3. സമൂഹത്തിന്റെ കര്‍മ്മം. *ഒരു സമൂഹത്തിന്‌ മൊത്തം ബാധിക്കുന്ന സുഖവും സന്തോഷവും, ദുഃഖവും ഇവിടെ പ്രകടമാകുന്നു*. നാട്ടിലെ കൂട്ടക്കൊലകള്‍, വിമാന അപകടങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്‌. *നമോവാകം.... നന്മകൾ നേരുന്നു........🙏* 🙏🙏💐®️💐🙏🙏

Monday, November 27, 2023

നാദം ബിന്ദു കല. ശബ്ദവും രൂപവും തമ്മിലുള്ള ഈ അഭേദ്യമായ ബന്ധം വൈദ്യശാസ്ത്രരംഗത്ത് പരീക്ഷണവിധേയമാക്കേണ്ടതാണ്. ചെടികളുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന പ്രകാശരശ്മികളും മനുഷ്യശരീരത്തോട് അവ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ഗുണദോഷങ്ങളും ചര്‍ച്ച ചെയ്യപ്പെടുവാന്‍ ഈ പരീക്ഷണം വഴി തെളിയിക്കും. ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും അവയിലൂടെ ലഭിക്കുന്ന പ്രതിചലനങ്ങളും ശരീരത്തിനും ചെടികള്‍ക്കും തമ്മിലുള്ള ബന്ധത്തിലൂടെ രോഗനിവാരണത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയും. കാണുന്ന വസ്തുവിനും കേള്‍ക്കുന്ന ശബ്ദത്തിനും ബന്ധപ്പെടുവാനുള്ള കേന്ദ്രം മനസ്സാണെങ്കില്‍ കാഴ്ചയും കേള്‍വിയും ശബ്ദത്തേയും രൂപത്തേയും ഒരേ തലത്തില്‍ പ്രതിഷ്ഠിക്കുന്നു. ഈ തത്ത്വത്തെ ആസ്പദമാക്കി ഒരു പരീക്ഷണം ആരംഭിക്കേണ്ടതുണ്ട്. മേല്‍ വിവരിച്ച ചിന്താശകലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതത്തിലെ മഹനീയ ഗ്രന്ഥങ്ങളായ ശ്രുതികളേയും സ്മൃതികളേയും വിലയിരുത്താവുന്നതാണ്. ശ്രുതികള്‍ അഥവാ വേദങ്ങള്‍ ചതുര്‍വേദങ്ങളെന്ന് പ്രസിദ്ധമായ ഋക് യജുസ്, സാമം, അഥര്‍വം ഇവയാണ്. മനുസ്മൃതി, പരാശരസ്മൃതി, യാജ്ഞവല്ക്യസ്മൃതി എന്നീ മഹനീയ ഗ്രന്ഥങ്ങളും പുരാണേതിഹാസങ്ങളും സ്മൃതികളില്‍ പെടുന്നു. ചതുര്‍വേദങ്ങള്‍ പ്രപഞ്ചസൃഷ്ടിക്കുപയുക്തമായ നാലു തത്ത്വങ്ങളെയാണ് പ്രകടമാക്കുന്നത്. ദൃശ്യമണ്ഡലം മുതല്‍ അദൃശ്യമണ്ഡലം വരെയും അദൃശ്യം മുതല്‍ ദൃശ്യം വരെയും ലയിക്കുകയും വീണ്ടും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രപഞ്ചസ്വഭാവം ആധുനികശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ആറ്റം, അണു, സബ്ആറ്റം, ഓര്‍ബിറ്റ് എന്നീ ശാസ്ത്രസാങ്കേതിക പദങ്ങളിലൂടെ ശാസ്ത്രകാരന്മാര്‍ നല്കുന്ന വിവക്ഷ വസ്തുവിന്റെ ഉല്പത്തിസ്ഥാനം കണ്ടെത്തുന്നതിന് ഇതേവരെ സഹായകമായിട്ടില്ല. വസ്തുതലങ്ങളില്‍ കുടുങ്ങികിടക്കുന്ന ശാസ്ത്രത്തിന് സൂക്ഷ്മതലങ്ങളിലേക്കു കടക്കാന്‍ ഇനിയും വെളിച്ചം ആവശ്യമായിട്ടാണിരിക്കുന്നത്. ഭാരതീയ ഗ്രന്ഥങ്ങള്‍ അതിനാവശ്യമായ വെളിച്ചം പ്രദാനം ചെയ്യുന്നുവെന്ന് ‘ഐന്‍സ്റ്റീനെ’പ്പോലുള്ള ഭൗതീക ശാസ്ത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവയൊന്നും ദഹിക്കാത്ത രാഷ്ട്രീയ വിചക്ഷണന്മാരുടെ ഗതികേട് ശാസ്ത്രചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്. ദേവന്മാര്‍ സ്തുതിക്കുന്ന സൂക്ഷ്മ ശബ്ദചലനങ്ങളെ ‘ഋക്’ എന്ന് വിവക്ഷിച്ചിട്ടുണ്ട്. ‘ഋച് സ്തുതൗ എന്ന പ്രമാണം മേല്പറഞ്ഞ ന്യായം സ്ഥാപിക്കുന്നു. അവ്യക്തമെന്നും അചഞ്ചലമെന്നും അപ്രമേയമെന്നും സൂചിപ്പിക്കപ്പെട്ടിരിക്കുന്ന നിശ്ചലാവസ്ഥയിലെ ആദ്യചലനത്തെ സൃഷ്ടിയുടെ തുടക്കമായി കണക്കാക്കാം. ബിന്ദു എന്ന് (നാദം, ബിന്ദു, കല) ഭാരതീയദര്‍ശനം വിവക്ഷിക്കുന്നത് സൃഷ്ടിയുടെ ഈ ആദ്യചലനത്തെയാണ്. ഇങ്ങനെയുള്ള ഋക്കുകളുടെ അഥവാ ചലനങ്ങളുടെ സംഘാതമാണ് സൃഷ്ടിയ്ക്കു കാരണമാകുന്നത്. ഒറ്റപ്പെട്ടു നില്ക്കുന്ന ആറ്റമോ ഋക്കോ സൃഷ്ടിക്കു പ്രയോജനപ്പെടുന്നില്ല. അതിനാല്‍ അവയെ കൂട്ടിയിണക്കുകയെന്ന രണ്ടാമതൊരു തത്ത്വം ആവശ്യമായി വരുന്നു. കൂട്ടിയിണക്കുന്ന ഈ തത്ത്വത്തെയാണ് യജുര്‍വേദമെന്നറിയുന്നത്. വേദം പുസ്തകമെന്നോ താളിയോലയെന്നോ ധരിച്ചാല്‍ ഈ അറിവ് അജ്ഞാതമാകും. വേദത്തിന് അറിവ് എന്ന യഥാര്‍ത്ഥ അര്‍ത്ഥം മാത്രമാണുള്ളത്. മൂന്നാമത്തെ തത്ത്വം പദാര്‍ത്ഥ സൃഷ്ടിക്കാവശ്യമായ പരിമിതിയാണ്. പരിമിതി സൃഷ്ടിക്കുന്ന മൂന്നാം തത്ത്വത്തെയാണ് ‘സാമ വേദ’മെന്നറിയേണ്ടത്. സ്വാമി സത്യാനന്ദ സരസ്വതി

Sunday, November 26, 2023

ഭാമതി വിശ്വ വിശ്രുത പണ്ഡിതനായ വാചസ്പതീമിശ്രന്റെയും ധര്‍മ്മപത്‌നി ഭാമതിയുടെയും കഥ മദ്ധ്യാഹ്നം യാത്രപറഞ്ഞ് ഇറങ്ങി നടന്നു. അപ്പോള്‍, സായാഹ്നമതാ, അടിവെച്ചടിവെച്ച് വരുന്നു. തന്റെ ആശ്രമത്തിലെ പൂമുഖത്തിന്റെ അറ്റത്ത് ഒറ്റയ്ക്കിരിയ്ക്കുകയാണ് ഭാമതി- വിശ്വവിശ്രുതനായ 'വാചസ്പതീമിശ്ര' ന്റെ ധര്‍മ്മപത്‌നി. കുറച്ച് അങ്ങേപ്പുറത്തുള്ള പാഠശാലയില്‍നിന്ന്, വിദ്യാര്‍ത്ഥികള്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ നിവര്‍ത്തി വെച്ച് ശ്രദ്ധയോടെ വായിച്ച് പഠിയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ചുമരില്‍ ചാരി ഉമ്മറത്തെ തിണ്ണയില്‍ ഇരുന്ന് ഭാമതി ആലോചിച്ചു - ഈ മിഥുലാപുരിയുടെ, അതീവ സമ്പന്നമായ ഭൂതകാലത്തെപ്പറ്റി, സാമ്രാജ്യച്ചെങ്കോലുകൊണ്ട് തുഴഞ്ഞുകൊണ്ടുതന്നെ ഈ സംസാരസമുദ്രത്തെ കടന്ന, മഹാനായ 'ജനകരാജാവ്' ഭരിച്ച നാടാണിത്. അന്നിവിടെ സാക്ഷാല്‍ മഹാലക്ഷ്മി വിളയാടുകതന്നെയായിരുന്നു. കുലഗുരുവായ യാജ്ഞവല്‍ക്യ മഹര്‍ഷിയുടെ ശിഷ്യന്മാര്‍ അതീവ ശ്രദ്ധയോടെ, നിഷ്‌ക്കര്‍ഷയോടെ ഗ്രന്ഥമെഴുതുന്ന മഹാപാഠശാലകളുണ്ടായിരുന്നു. എല്ലാറ്റിലുമപരി, ശ്രീരാമചന്ദ്രപ്രഭുവിന്റെ ധര്‍മ്മപത്‌നി, സീതാദേവി ഓടിക്കളിച്ച ഭൂമിയാണിത്. എന്തെല്ലാം, എന്തെല്ലാം അനുഭവങ്ങള്‍.... ഭാമതി ഒന്ന് നിവര്‍ന്നിരുന്നു. പിന്നെയും ആലോചിച്ചു- കാലത്തിന്ന് ചലിയ്ക്കാതെ വയ്യല്ലോ. വ്യത്യസ്തങ്ങളായ അനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് കാലം നില്‍ക്കാതെ വേഗം വേഗം നീങ്ങുക തന്നെ യെച്തുകൊണ്ടിരിയ്ക്കും. അപ്പോള്‍ പാഠശാലയില്‍നിന്ന് ഒരു വിദ്യാര്‍ത്ഥി ഭംഗിയായി ശ്ലോകം ചൊല്ലുന്ന ശബ്ദം കേട്ടു. ഭാമതി ചെവിയോര്‍ത്ത് ശ്രദ്ധിച്ചു. മനസ്സിലായി - ഇത് 'ഭാമതി'യിലെ ശ്ലോകങ്ങളാണല്ലോ. അവള്‍ക്ക് ഉത്സാഹം തോന്നി. ആ വിദ്യാര്‍ത്ഥി അത് ഭംഗിയായിട്ട് അവതരിപ്പിയ്ക്കുന്നുണ്ട്. അപ്പോള്‍, പതുക്കെപ്പതുക്കെ അവളുടെ ചിന്തകള്‍ ഭൂതകാലത്തിലേയ്ക്കു തിരിഞ്ഞു... എല്ലാവരോടും ഒത്തുള്ള ജീവിതം. ഇളയ മകളായതിനാല്‍ എല്ലാവര്‍ക്കും തന്നോട് വാത്സല്യമുണ്ടായിരുന്നു. തന്റെ കറുത്തു ചുരുണ്ട തലമുടി വൃത്തിയായി കെട്ടിവെച്ച് അതില്‍ സുഗന്ധ പുഷ്പങ്ങള്‍ ചൂടിയ്ക്കല്‍ തന്റെതന്നെ സ്വന്തം ചുമതലയായിട്ടാണ്. വലുതായപ്പോള്‍ തന്നെ വായിയ്ക്കുവാന്‍ പഠിപ്പിച്ചതും, കാവ്യ നാടകങ്ങള്‍ പഠിപ്പിച്ചതും അച്ഛനായിരുന്നുവല്ലോ. തുടര്‍ന്ന് ശാസ്തം പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ ഒരു ദിവസം അച്ഛന്‍ അമ്മയോടു പറയുന്നത് കേട്ടു - ''ശാസ്ത്രപഠനം തുടങ്ങിയപ്പോള്‍ ഭാമയ്ക്ക് കൂടുതല്‍ ഉത്സാഹം വന്നു തുടങ്ങി. വേഗം അര്‍ത്ഥം ഗ്രഹിക്കുന്നുണ്ട്''. അവള്‍ ഓര്‍ത്തു. അന്നത്തെ ആ ജീവിതം എത്ര മാത്രം ആനന്ദപ്രദമായിരുന്നു! അമ്മയാണ് കുടുംബിനി. അച്ഛന് അമ്മയെ പിരിഞ്ഞിരിയ്ക്കാനേ വയ്യ. അവരെ എപ്പോഴും ഒന്നായിട്ടേ കണ്ടിട്ടുള്ളൂ. ആവശ്യങ്ങളും, ചിന്തകളും, ആഗ്രഹങ്ങളും... എല്ലാം ഒരുപോലെ. ആരോ വരുന്ന കാലടി ശബ്ദം കേട്ട് പിന്‍തിരിഞ്ഞ് നോക്കി- വിദ്യാധരന്‍. പാഠശാലയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി. ഭാമതി എഴുന്നേറ്റ് വിദ്യാധരന്റെ അടുത്തേയ്ക്ക് നീങ്ങി, ചോദിച്ചു ''എന്താണ് വിദ്യാ...?'' ''ഞങ്ങളുടെ വീട്ടിലെ മുറ്റത്തുണ്ടായ മാവിന്റെ മാങ്ങയാണ്. ആദ്യമായിട്ടുണ്ടായതാണ്. ഉത്സാഹത്തോടെ വിദ്യാധരന്‍ അതവിടെ വച്ചു. ഭാമതി അത് സന്തോഷത്തോടെ സ്വീകരിച്ചിട്ട് ആ ശിഷ്യനെ അനുഗ്രഹിച്ചു. സുഖവിവരങ്ങളനേ്വഷിച്ചു. അപ്പോള്‍ വിദ്യാധരന്‍ വിനയപൂര്‍വ്വം തന്നെ പറഞ്ഞു - ''ഞങ്ങള്‍ നാളെ പഠിക്കുവാന്‍ തുടങ്ങുന്നത് ശ്രീശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിന് ഭഗവാന്‍ വാചസ്പതീമിശ്രന്‍ എഴുതിയ 'ഭാമതി' ടീകയാണ്. '' അതു കഴിഞ്ഞ് വിദ്യാധരന്‍ ആദരവോടെ ഭാമതിയുടെ പാദങ്ങള്‍ തൊട്ടു നമസ്‌ക്കരിച്ചു. ഭാമതി ആ വിദ്യാര്‍ത്ഥിയെ വാത്സല്യത്തോടെ എഴുന്നേല്‍പ്പിച്ച് മൂര്‍ദ്ധാവില്‍ അനുഗ്രഹിച്ച് നന്മ നേര്‍ന്നു. ''ഗാന്ധാരദേശങ്ങളില്‍ ഈ ഗ്രന്ഥം പഠിപ്പിയ്ക്കുവാന്‍ തുടങ്ങുംമുമ്പ് അമ്മയേയും ആദരവോടെ സ്മരിയ്ക്കാറുണ്ടെന്ന് ഗുരുനാഥന്‍ പറഞ്ഞു.'' വിദ്യാധരന്‍ പോയിട്ടും ഭാമതി അവിടെത്തന്നെ ഇരുന്നു. മനസ്സ് ഭൂതകാലത്തിലേയ്ക്ക് തിരിച്ച് പോവുകയാണ്. അന്ന് തന്റെ പന്ത്രണ്ടാമത്തെ ജന്മദിനമായിരുന്നു. എല്ലാവര്‍ക്കും ഉത്സാഹം. അതിന്നിടയില്‍ അച്ഛന്‍ അകത്തേയ്ക്കുവന്ന് അമ്മയെ വിളിച്ചു പുറത്തേയ്ക്ക് കൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ തിരിച്ചു വന്നിട്ട് ചിറ്റമ്മയോട് എന്തോ ചിലത് സ്വകാര്യമായിട്ട് പറയുന്നതിന്റെ ചില ഭാഗങ്ങള്‍ കേട്ടു- ''അദ്ദേഹത്തിന് ഭാമതിയെ വിവാഹം ചെയ്യാമെന്നുണ്ടത്രെ..'' അതോടെ തന്റെ ഉത്സാഹമെല്ലാം പോയി. കൂട്ടുകാരില്‍നിന്ന് വിട്ടിട്ട് താന്‍ ഒറ്റയ്ക്കിരുന്ന് കുറേ ഓരോന്നാലോചിച്ചു - ''അമ്മയോടു പറയണം. എനിയ്ക്കിപ്പോള്‍ വിവാഹമെന്നും വേണ്ട. ഇവിടുന്നു പോവാന്‍ വയ്യ.'' ആരുമില്ലാത്ത അവസരത്തില്‍ അമ്മയെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ അത് പറയുകയും ചെയ്തു. അമ്മ അന്ന് തന്നെ മുറുകെ കെട്ടിപ്പിടിച്ച് മുഖത്തേയ്ക്ക് നോക്കി നിന്നു. പിന്നെ പലതും പറഞ്ഞു തന്നു. സ്ത്രീധര്‍മ്മത്തെപ്പറ്റി, ഗാര്‍ഹസ്ഥ്യത്തെപ്പറ്റി. ധര്‍മ്മാചരണത്തെപ്പറ്റി. അച്ഛന്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ സ്വധര്‍മ്മം പാലിയ്ക്കണം എന്ന്. എന്നാലും ഈ അന്തരീക്ഷത്തില്‍ നിന്ന് പോവാന്‍ വയ്യ. ഓര്‍ക്കാന്‍തന്നെ വയ്യ. എന്നിട്ടും അതൊക്കെ നടന്നു. താന്‍ ഇവിടുത്തെ 'വധു' വായി വന്നു. സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു ഇവിടുത്തെ അമ്മയും. അതീവസ്‌നേഹശീലയും, മാന്യയും. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ കളിക്കൂട്ടുകാരിയെപ്പോലെയായി ഇവിടുത്തെ അമ്മ. എപ്പോഴും തന്നെ ഉത്സാഹിപ്പിയ്ക്കുവാന്‍ ശ്രമിച്ച് കൂടെനില്ക്കും. പിന്നേയും ദിവസങ്ങള്‍ കഴിഞ്ഞൂ.... ഭര്‍ത്താവ് കാര്യമായ എന്തോ വിശുദ്ധ കര്‍മ്മത്തിലാണെന്ന് മനസ്സിലാവായ്കയല്ല. ചോദിച്ചില്ല. സന്ധ്യ കഴിയുമ്പോള്‍ എന്നും താന്‍ ശരീരശുദ്ധിവരുത്തിയിട്ട്, പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു നില്‍ക്കും. പക്ഷെ, കിടപ്പറയിലേയ്ക്ക് ഭര്‍ത്താവ് വന്നെത്തുകയുണ്ടായില്ല. ഒരു ദിവസം ധൈര്യമെടുത്ത് അദ്ദേഹത്തിന്റെ പഠനമുറിയില്‍ പോയി നോക്കി. വളരെ ശ്രദ്ധയോടെ അദ്ദേഹം എന്തോ രചിക്കുകയാണ് - നിലവിളക്കിനു മുമ്പിലിരുന്നിട്ട് - പരിസരബോധംപോലും വിട്ടപോലെയുള്ള അവസ്ഥ. ആ ഏകാന്തതയ്ക്ക് താന്‍ ഭംഗം വരുത്തിയിട്ടില്ല ഒരിയ്ക്കലും. ഒരു ദിവസം ഭര്‍ത്താവിന്റെ അമ്മ അദ്ദേഹത്തിനോട് ചോദിയ്ക്കുന്നത് കേട്ടു ''ഇത് ധര്‍മ്മമാണോ? ഭാമതിയുടെ അവസ്ഥ ആലോചിക്കാത്തതെന്താ? ഒരമ്മയാവാന്‍ ഭാമതിയ്ക്കും ആഗ്രഹമുണ്ടാവില്ലേ?..... അപ്പോള്‍ അദ്ദേഹം സാവധാനത്തില്‍ ആ ഗ്രന്ഥത്തില്‍ നിന്ന് മുഖമുയര്‍ത്തി ശാന്തസ്വരത്തില്‍ത്തന്നെ പറഞ്ഞു. ''അമ്മേ! അമ്മ പറഞ്ഞത് വളരെ ശരിയാണ്. എന്നാല്‍ ഒരു കാര്യം ഞാന്‍ വിനയപൂര്‍വ്വം അറിയിക്കുന്നു. ഗ്രന്ഥരചന വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇത് കഴിഞ്ഞാല്‍, ഒന്നല്ല, അനേകം മക്കള്‍ ''അമ്മേ'' ''അമ്മേ'' എന്ന് വിളിച്ച് പറഞ്ഞ്, പരിചരിച്ചുകൊണ്ട് ഭാമതിയുടെ കൂടെയുണ്ടാവും. ഗര്‍ഭഭരണക്ലേശം കൂടാതെതന്നെ നമ്മുടെ ഭാമതി അനേകം പേരുടെ പ്രിയപ്പെട്ട അമ്മയാവും. അത് മനസ്സിലാക്കുവാന്‍ ഭാമതിയ്ക്ക് കഴിയും എന്നെനിയ്ക്കറിയാം.'' ഏതോ അശരീരിപോലെയാണ് ഭാമതി ആ വാക്കുകളെ സ്വീകരിച്ചത്. അവള്‍ പൂര്‍വ്വാധികം ശ്രദ്ധയോടെ ഭര്‍ത്താവിനെ സ്‌നേഹിക്കുവാനും പരിചരിക്കുവാനും തുടങ്ങി. ആ നിശ്ചിത ദിവസം തന്നെ 'വാചസ്പതീമിശ്രന്‍' തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു- ഗ്രന്ഥരചന പൂര്‍ണ്ണമാക്കി, എല്ലാം പൂര്‍ത്തിയായ ആ ദിവസം അദ്ദേഹം പ്രിയപത്‌നിയേയും മാതാവിനേയും വിളിച്ചു. ആവണപ്പലകവെച്ച് അതിന്മേലിരുത്തി. ആദ്യം അമ്മയെ അഭിവാദ്യം ചെയ്ത് നമസ്‌ക്കരിച്ചു. അതിന്നുശേഷം താന്‍ രചിച്ച ഈ ഗ്രന്ഥം പ്രിയപത്‌നിയുടെ കയ്യില്‍ വെച്ചു. ഭാമതി തല താഴ്ത്തി ഗ്രന്ഥത്തിലേയ്ക്ക് നോക്കി - ഗ്രന്ഥത്തിന് പേരിട്ടിരിയ്ക്കുന്നത് ''ഭാമതി'' കടപ്പാട്