Sunday, April 30, 2017

വ്യാസന്‍ എന്തിന്‌ അഞ്ച്‍ ലക്ഷം + ശ്ലോകങ്ങള്‍ എഴുതി. !!!!
ഒറ്റവാക്കില്‍ ഉത്തരം ഒന്നേ ഉള്ളു, എഴുതാതിരിയ്ക്കാന്‍ പറ്റാത്തതുകൊണ്ട്‍....
ശ്രീ ബുദ്ധന്‌ ആത്മജ്ഞാനമുണ്ടായതിന്‌ ശേഷം അദ്ദേഹം തീര്‍ത്തും മൗനിയായിത്തീര്‍ന്നു. അത്യന്തം ശാന്തനായി അദ്ദേഹം അദ്ദേഹത്തില്‍ത്തന്നെ ഇരുന്നു. തനിയ്ക്ക്‍ ഒന്നും ചെയ്യാനില്ലെന്നും, എന്തെങ്കിലും ചെയ്താല്‍ അതൊക്കെ അജ്ഞാനമായിത്തീരുമെന്നും പിന്നീട്‍ തനിയ്ക്ക്‍ കിട്ടിയ ആത്മജ്ഞാനത്തില്‍ രമിയ്ക്കാന്‍ സാധ്യമാവുകയില്ലെന്നും, കര്‍മ്മകലാപങ്ങളില്‍ പെട്ട്‍ ജീവിതം വീണ്ടും ദു:ഖപൂരിതമാക്കേണ്ടതില്ലെന്നുമൊക്കെ അദ്ദേഹത്തിന്‌ തോന്നി. ആ സമയത്ത്‍ ദേവതകള്‍ ഇറങ്ങിവന്ന്‍ ശ്രീ ബുദ്ധനോട്‍ പറയുന്നുണ്ട്‍. താങ്കള്‍ക്ക്‍ കിട്ടിയിരിക്കുന്നത്‍ ആത്മജ്ഞാനമാണ്‌, ഇത്‍ താങ്കള്‍ ലോകത്തോട്‍ വിളിച്ച്‍ കൂവണം, ഇത്‍ പ്രചരിപ്പിയ്ക്കണം, ലോകരുടെ അജ്ഞാനം നീങ്ങാന്‍ അത്‍ സഹായിയ്ക്കും എന്നൊക്കെ. അപ്പോള്‍ ബുദ്ധന്‍ പറയുന്നു, ജ്ഞാനികള്‍ക്ക്‍ ഇതിന്റെ ആവശ്യമില്ല, അജ്ഞാനികളോട്‍ ഇതൊന്നും പറഞ്ഞിട്ട്‍ യാതൊരു കാര്യവുമില്ല. അതുകൊണ്ട്‍ ഞാനിപ്പോള്‍ എവിടെയാണോ അവിടെത്തന്നെ ഇരുന്നോട്ടെ. ഇത്തരത്തിലുള്ള രണ്ട്‍ കൂട്ടര്‍ ലോകത്ത്‍ അല്പസംഖ്യയാണ്‌, അത്‍ രണ്ടുമല്ലാത്തവരാണ്‌ ഭൂരിഭാഗവും. അവര്‍ക്ക്‍ ഇത്‍ ഉപകാരപ്രദമാകും. അതനുസരിച്ചാണ്‌ ബുദ്ധന്‍ ധര്‍മ്മപ്രചരണത്തിനായി തുടങ്ങുന്നത്‍.
ലോകം മുഴുവനും ധര്‍മ്മത്താല്‍ ഉണ്ടാകുന്നു, ധര്‍മ്മത്തില്‍ നിലനില്‍ക്കുന്നു, ധര്‍മ്മത്തില്‍തന്നെ വിലീനമാകുന്നു, അതുകൊണ്ട്‍ ധര്‍മ്മം ഒന്നുമാത്രം, അതാണ്‌ ധരിയ്ക്കേണ്ടത്‍... ഇത്‍ എത്രതന്നെ പറഞ്ഞാലും ആരും കേള്‍ക്കുന്നില്ലല്ലോ !! എന്ന്‍ പരിതപിക്കുന്ന വ്യാസഭഗവാനെ നമുക്ക്‍ കാണാം.. വ്യാസവിരചിതങ്ങളെല്ലാം ഈശ്വരന്‍ തന്നെ നിശ്ചയിച്ചിട്ടുള്ളതാണ്‌. ഓരോ കല്പത്തിലും ഓരോ വ്യാസന്മാരാണ്‌. ഇപ്പോള്‍ ഇരുപത്തേഴാമത്തെ വ്യാസനാണ്‌ (ഓര്‍മ്മപ്പിശകുണ്ടെങ്കില്‍ മാപ്പ്‍). ഓരോ വ്യാസനും ഒരേ പണിതന്നെ, രചനകളില്‍ അല്പാല്പം ഭേദങ്ങള്‍ ഉണ്ടായേയ്ക്കാം. വ്യാസന്‌ വിധിച്ചിട്ടുള്ളത്‍ അദ്ദേഹം തന്നെ വ്യസിയ്ക്കണമല്ലൊ. അത്‍ വ്യസിച്ചു, എന്ന് മാത്രം. വ്യസിച്ചതിലും അധികം വ്യസിയ്ക്കാനോ, അതില്‍ കുറച്ച്‍ വ്യസിയ്ക്കാനോ വ്യാസനാല്‍ സാധ്യമല്ല.
നമ്മുടെ തുച്ഛവും ഖണ്ഡിതവുമായ ബുദ്ധികൊണ്ട്‍, വ്യാസ പ്രതിഭയെ അറിയാന്‍ ശ്രമിയ്ക്കുക എന്നുത്‍ സൂര്യന്‌ ടോര്‍ച്ച്‍ കാണിച്ചുകൊടുക്കുന്നപോലെയായിത്തീരും. വ്യാസപ്രതിഭയെ നമിച്ചുകൊണ്ട്‍ അദ്ദേഹത്തിന്റെ ക്ര്‌തികള്‍ പഠനവിധേയമാക്കുക, പഠിപ്പിക്കുക, അതായിരിക്കും നമുക്ക്‍ ചെയ്യാനുള്ളത്‍. ഋഷിഋണം അങ്ങിനെയാണല്ലോ വീടുന്നത്‍....vijayan
CANCER UPDATES FROM JOHNS HOPKINS.
Johns Hopkins Update
This is an extremely good article.
Everyone should read it.
AFTER YEARS OF TELLING PEOPLE CHEMOTHERAPY IS THE ONLY WAY TO TRY ('TRY', BEING THE KEY WORD) TO ELIMINATE CANCER, JOHNS HOPKINS IS FINALLY STARTING TO TELL YOU THERE IS AN ALTERNATIVE WAY ..
Cancer Update from Johns Hopkins:
1. Every person has cancer cells in the body.. These cancer cells do not show up in the standard tests until they have multiplied to a few billion. When doctors tell cancer patients that there are no more cancer cells in their bodies after treatment, it just means the tests are unable to detect the cancer cells because they have not reached the detectable size.
2. Cancer cells occur between 6 to more than 10 times in a
person's lifetime.
3. When the person's immune system is strong the cancer
cells will be destroyed and prevented from multiplying and forming tumors.
4. When a person has cancer it indicates the person has
nutritional deficiencies. These could be due to genetic,
but also to environmental, food and lifestyle factors.
5. To overcome the multiple nutritional deficiencies, changing diet to eat more adequately and healthy, 4-5 times/day and by including supplements will strengthen the immune system.
6. Chemotherapy involves poisoning the rapidly-growing
cancer cells and also destroys rapidly-growing healthy cells in the bone marrow, gastrointestinal tract etc., and can cause organ damage, like liver, kidneys, heart, lungs etc.
7. Radiation while destroying cancer cells also burns, scars and damages healthy cells, tissues and organs.
8. Initial treatment with chemotherapy and radiation will often reduce tumor size.
However prolonged use of chemotherapy and radiation do not result in more tumor destruction.
9.. When the body has too much toxic burden from
chemotherapy and radiation the immune system is either
compromised or destroyed, hence the person can succumb to various kinds of infections and complications.
10. Chemotherapy and radiation can cause cancer cells to mutate and become resistant and difficult to destroy. Surgery can also cause cancer cells to spread to other sites.
11. An effective way to battle cancer is to starve the cancer
cells by not feeding it with the foods it needs to multiply.
*CANCER CELLS FEED ON:
a. Sugar substitutes like NutraSweet, Equal, Spoonful, etc. are made with Aspartame and it is harmful. A better natural substitute would be Manuka honey or molasses, but only in very small amounts. Table salt has a chemical added to make it white in color Better alternative is Bragg's aminos or sea salt.
b. Milk causes the body to produce mucus, especially in the gastro-intestinal tract. Cancer feeds on mucus.. By cutting off milk and substituting with unsweetened soy milk cancer cells are being starved.
c. Cancer cells thrive in an acid environment. A meat-based diet is acidic. Meat also contains livestock antibiotics, growth hormones and parasites, which are all harmful, especially to people with cancer.
d.. A diet made of 80% fresh vegetables and juice, whole
grains, seeds, nuts and a little fruits help put the body into
an alkaline environment. About 20% can be from cooked food including beans. Fresh vegetable juices provide live enzymes that are easily absorbed and reach down to cellular levels within 15 minutes to nourish and enhance growth of healthy cells. To obtain live enzymes for building healthy cells try and drink fresh vegetable juice (most vegetables including bean sprouts) and eat some raw vegetables 2 or 3 times a day. Enzymes are destroyed at
temperatures of 104 degrees F (40 degrees C)..
e. Avoid coffee, tea, and chocolate, which have high
caffeine Green tea is a better alternative and has cancer
fighting properties. Water-best to drink purified water, or
filtered, to avoid known toxins and heavy metals in tap
water. Distilled water is acidic, avoid it.
12. Meat protein is difficult to digest and requires a lot of
digestive enzymes. Undigested meat remaining in the intestines becomes putrefied and leads to more toxic buildup.
13.. Cancer cell walls have a tough protein covering. By
refraining from meat it frees more enzymes to attack the protein walls of cancer cells and allows the
body's killer cells to destroy the cancer cells.
14. Some supplements build up the immune system
(IP6, Flor-ssence, Essiac, anti-oxidants, vitamins, minerals,
EFAs etc.) to enable the body's own killer cells to destroy cancer cells.. Other supplements like vitamin E are known to cause apoptosis, or programmed cell death, the body's normal method of disposing of damaged, unwanted, or unneeded cells.
15. Cancer is a disease of the mind, body, and spirit.
A proactive and positive spirit will help the cancer warrior
be a survivor. Anger, unforgiveness and bitterness put the body into a stressful and acidic environment. Learn to have a loving and forgiving spirit. Learn to relax and enjoy life.
16. Cancer cells cannot thrive in an oxygenated
environment. Exercising daily, and deep breathing help to
get more oxygen down to the cellular level. Oxygen therapy is another means employed to destroy cancer cells.
This is an article that should be sent to anyone important in your life...
A very informative article and should be circulated amongst all friends
അവലക്ഷണങ്ങള്‍
വിധി നിഷേധങ്ങള്‍
ഒരു സാധകന്‍ ചെയ്യാന്‍ പാടില്ലാത്തതിനെ അവലക്ഷണങ്ങള്‍ എന്ന് പറയുന്നു .പ്രധാനം ആയതു ചിലത് താഴെ കൊടുക്കുന്നു :-
തുറസ്സായ സ്ഥലത്ത് ഇരുന്നു ഭക്ഷണം കഴിക്കുക
ഭക്ഷണം ദാനം മൈഥുനം ഉപാസന വിസര്‍ജനം രഹസ്യം അല്ലാതെ ചെയ്യുക
പ്രഭാതത്തില്‍ സ്നാനം ചെയ്യാതെ ഇരിക്കുക
പല്ല് ദിവസവും തേക്കാതെ ഇരിക്കുക
പല്ലുകള്‍ ഉരസി ശബ്ദം ഉണ്ടാക്കുക
മുഖം കഴുകാതെ രാവിലെ മറ്റൊരാളെ നോക്കുക
തുപ്പല്‍ പതക്കുക
സന്ധ്യക്ക്‌ മുടി ചീകുക
എണ്ണ തേച്ചു കൊണ്ടു നടക്കുക
നഖം കടിക്കുക
മുതിര്‍ന്നവരെ കാള്‍ മുകളില്‍ ഇരിക്കുക
മുതിര്‍ന്നവര്‍ നിക്കുമ്പോള്‍ ഇരിക്കുക
കാതു കുത്താതെ ഇരിക്കുക
തുകല്‍ ചെരുപ്പ് അണിയുക
വെള്ളം മൊത്തികുടിക്കുക ,ശബ്ദം ഉണ്ടാക്കി കുടിക്കുക
കീറിയ ഇല്ലയില്‍ /തുരുമ്പ് അഴുക്കു പാത്രത്തില്‍ ഭക്ഷണം നല്‍കുക
നടന്നു കൊണ്ടു ഭക്ഷണം കഴിക്കുക
ഭക്ഷണം കഴിച്ചു ഉടന്‍ കാര്‍ക്കിച്ചു തുപ്പുക
ഉറക്കം തൂങ്ങി കൊണ്ടു നാമം ജപിക്കുക
കിടന്നുകൊണ്ടു നാമം ജപിക്കുക
മുറുക്കി കൊണ്ടു അമ്പലത്തില്‍ കയറുക ,പാരായണം ചെയ്യുക
കാലു കഴുകാതെ കിടക്കുക
ഒരു കണ്ണ് കൊണ്ടു നോക്കുക
കൈ ചൂണ്ടി സംസാരിക്കുക
കൈ കാലുകള്‍ ആട്ടി കൊണ്ടു സംസാരിക്കുക
കുളിച്ച ശേഷം ആദ്യം പുറം തുടക്കാതെ ഇരിക്കുക
സൂര്യോദയത്തിനും അസ്തമനത്തിനും ശേഷം മുറ്റം അടിക്കുക
തുറന്ന കുടത്തില്‍ വെള്ളം സൂക്ഷിക്കുക
സന്ധ്യക്ക്‌ തുണി നനയ്ക്കുക
സന്ധ്യക്ക്‌ എണ്ണ/പണം വായ്പ്പ കൊടുക്കുക
മത്സ്യ മാംസാദികള്‍ രാത്രിയില്‍ പാകം ചെയ്യുക
ഉച്ചത്തില്‍ കോട്ട് വായിടുക
നഖം /മുടി ചവിട്ടുന്ന സ്ഥലത്ത് ഇടുക /വീട്ടില്‍ ഇടുക
അധികം ഉച്ചത്തില്‍ സംസാരിക്കുക -കേള്‍വി ഇല്ലാത്തവരോടു ആകാം
ഇതില്‍ അനുസരിക്കാവുന്നത് ചെയ്യുക .സ്വയം പരിശോധിക്കുക
കടപ്പാട്
സാധകന്റെ ദിന ചര്യ
ശ്രീ അനന്താനന്ദ സ്വാമി
യോഗ എന്ന പദത്തിന്റെ അർഥം പലരും പലതരത്തിലാണെടുക്കുന്നത്. അത് ആസനങ്ങളാണെന്നു ചിലർ പറയും. ആത്മീയ പാതയാണത് എന്നു ചിലർ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ, അതുകൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു പറയുന്നു.
യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. ഏറെക്കുറെ ഒഴിച്ചുകൂടാൻ പറ്റാത്തതാണു യോഗ എന്നു ഞാൻ പറയും. നിങ്ങൾക്കു സ്വബുദ്ധിയും സംവേദനശേഷിയും വിവേകവും കരുത്തും സഹജാവബോധവും വേണമെങ്കിൽ നിങ്ങൾ യോഗയെ പിന്തുടരേണ്ടിയിരിക്കുന്നു.
ആത്മീയമായി അതിനെ വിശദീകരിച്ചാൽ അത് ആത്മീയമല്ലാതെയാകും. അത് അനുഭവിക്കാനുള്ളതാണ്. ജീവിതത്തെ സജീവമാക്കുന്നതും നിങ്ങളിൽ ജന്മങ്ങളോളം നിലനിൽക്കുന്ന സ്നേഹവും ഊർജവും നിറയ്ക്കുന്നതും ആത്മീയതയാണ്.‌
ധ്യാനം തീർച്ചയായും യോഗയുടെ ഭാഗമാണ്. യോഗ ധ്യാനപരമാകണം. അതല്ലെങ്കിൽ അതു വെറും വ്യായാമമാകും, ജിംനാസ്റ്റിക്സ് ആകും.‌ ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ ‘‘യോഗഃ കർമസു കൗശലം’’ എന്നു പറയുന്നു. ‘യോഗ പ്രവൃത്തിയിലെ നൈപുണ്യമാണ്’ എന്നാണതിന്റെ അർഥം. യോഗയ്ക്കും നൈപുണ്യത്തിനും ഒരേ അർഥമാണ്. നിങ്ങൾക്കു നൈപുണ്യമുണ്ടെങ്കിൽ എവിടെയോ നിങ്ങൾ യോഗയുടെ മാർഗം സ്വീകരിച്ചിട്ടുണ്ട് എന്നാണർഥം. മാത്രമല്ല, നിങ്ങൾ യോഗ, പ്രാണായാമം, ധ്യാനം എന്നിവ ചെയ്യുകയും യമനിയമങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്കു തീർച്ചയായും പ്രവൃത്തിയിൽ നൈപുണ്യം ഉണ്ടാകും.
നിങ്ങളുടെ ഉൽസാഹം എങ്ങനെ നിലനിർത്തുമെന്നതും ഊർജം ചോർന്നുപോകാതെ നിങ്ങളുടെ ജോലി എങ്ങനെ നടത്തുമെന്നതും ആണ് നൈപുണ്യം. ഇതു യോഗയിലൂടെ മാത്രമേ സാധിക്കൂ. സാധാരണ ജോലിയെടുക്കുമ്പോൾ നിങ്ങൾ ക്ഷീണിക്കുന്നു. അതുകാരണം, പ്രവൃത്തിയുടെ ഫലം ഉണ്ടാകുമ്പോഴേക്കും നിങ്ങൾക്കു ക്ഷീണം കാരണം അത് ആസ്വദിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു നിങ്ങളുടെ ഉൽസാഹത്തെ സജീവമാക്കുകയും ഊർജത്തെ നിലനിർത്തുകയും ചെയ്യുന്നതോടൊപ്പം നിങ്ങൾക്കു നേട്ടങ്ങളും നൽകുന്ന നൈപുണ്യമാണു യോഗ.
നിങ്ങൾക്കു വളരെയധികം ഉൽസാഹവും ഊർജവുമുണ്ടെങ്കിൽ നിങ്ങൾ ഈ നിമിഷത്തിലാണ്. നിങ്ങൾ സംഭവങ്ങളെ അവ വരുന്നതുപോലെ സ്വീകരിക്കുന്നു. നിങ്ങൾ എന്തെങ്കിലുമൊന്നു പ്രതീക്ഷിക്കുന്നില്ല. അപ്പോൾ നിങ്ങളുടെ പ്രവൃത്തി, ഫലത്തിൽനിന്നുണ്ടാകുന്ന ആനന്ദം പ്രതീക്ഷിക്കുന്നതിനു പകരം ആനന്ദത്തിന്റെതന്നെ പ്രകാശനമാകുന്നു.
ആസനങ്ങളും വ്യായാമങ്ങളും യോഗയുടെ ഭാഗമാണ് എന്നതിൽ സംശയമില്ല. എന്നാൽ, അതിനെ വെറും വ്യായാമമായി പരിമിതപ്പെടുത്തുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യരുത്. അതു സർവവ്യാപകമായ വളർച്ചയാണ്. മനുഷ്യജീവിതത്തിന്റെ പ്രകാശനവും ചേർച്ചയുമാണ്. ഓരോ ശിശുവും യോഗിയാണ്. ശരീരവഹനത്തിലും ശ്വസനരീതിയിലും ഗ്രഹണശക്തിയിലും കൂർമതയിലും വർത്തമാനകാലത്തിൽ നിലകൊള്ളാനുള്ള കഴിവിലും ശിശു യോഗിയുടെ എല്ലാ സ്വഭാവങ്ങളും പ്രകാശിപ്പിക്കുന്നു
*യോഗയിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ*
💧💧💧💧
പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരിക–ബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്റെ ദൈർഘ്യം കൂട്ടുന്ന വ്യായാമം– അതാണു യോഗാഭ്യാസം. സർവരോഗ സംഹാരി കൂടിയാണു യോഗ. ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം തീർച്ചയായും ആശ്വാസം പകരും. മനസ്സിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും യോഗ സഹായിക്കും. ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും ഏറെ നല്ലത്.
ജീവിത ചിട്ട യോഗയിൽ പ്രധാനമാണ്. ദിവസത്തിൽ സൗകര്യപ്രദമായ ഏതു സമയത്തും യോഗാഭ്യാസം ചെയ്യാം. ഗർഭാവസ്ഥയിൽ പോലും യോഗയാവാം. പരിശീലിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ചു സഹായിയുടെ ആവശ്യം പോലുമില്ലാതെ തുടരാം. വാർധക്യത്തിലും ഗർഭിണിയായിരിക്കുമ്പോഴും വിവിധ ആരോഗ്യ പ്രശ്നമുള്ളപ്പോഴും യോഗ ചെയ്യുന്നതിന് ഒരു ഗുരുവിന്റെ സഹായം തേടുന്നതാണു നല്ലത്. ലളിതമായ ആസനങ്ങളും പ്രാണായാമങ്ങളും കൊണ്ടു തന്നെ വലിയ ഗുണം ലഭിക്കും. യോഗാഭ്യാസം ആരംഭിക്കുന്നതിനു മുൻപു ചില തയാറെടുപ്പുകൾ ആവശ്യമാണ്.
*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
💧💧💧💧
1] യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം.
2] ആന്തരിക–ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്.
3] രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലർച്ചെയാണ് ഏറ്റവും ഉത്തമം. ധൃതിയിൽ ചെയ്യരുത്.
4] മനോ നിയന്ത്രണം വേണം. കാടുകയറിയുള്ള ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്.
5] യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നതു നല്ലതല്ല.
6] കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം. ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കിൽ അര മണിക്കൂർ കഴിഞ്ഞേ കുളിക്കാവൂ.
7] ഭക്ഷണം കഴിഞ്ഞ് ഉടൻ യോഗ ചെയ്യരുത്. ഭക്ഷണം പൂർണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അൽപ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.
8] യോഗ ചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം.
9] മിതഭക്ഷണം പ്രധാനം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക.
10] ആദ്യമായി യോഗ ചെയ്യുമ്പോൾ ആരോഗ്യമുള്ളവരായാലും ചില വിഷമതകൾ സാധാരണയാണ്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. ഭയപ്പെടാനില്ല.
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*
ധ്യാനത്തിലെ അത്ഭുതകരമായ പരിവർത്തനങ്ങൾ
ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ധ്യാനം എന്നത് ഒരു വലിയ കടമ്പതന്നെയാണ്; ഭയത്താൽ പലരും ഇതിനിറങ്ങിപ്പുറപ്പെടുകയേയില്ല. ധൈര്യപൂർവ്വം ഇറങ്ങിത്തിരിക്കുന്നവരിൽ അധികംപേരും അല്പദൂരം യാത്രചെയ്തുകഴിയുമ്പോഴേക്കും പരാജയപ്പെട്ടു പിൻവാങ്ങുന്നവരാണ്. വിരലിലെണ്ണാവുന്നവർ മാത്രമാണ് പിന്നെയും യാത്രതുടരുന്നത്. അതിൽത്തന്നെ അല്പശതമാനം മാത്രമാണ് മനസ്സിന്റെ പടിയുംകടന്നു ആത്മതലത്തിലേക്കെത്തിച്ചേരുന്നത്.
എന്താണ് ധ്യാനത്തിലെ പ്രധാന പ്രതിബന്ധം? സംശയിക്കേണ്ടാ, അധികം നാമറിയാൻ ഇടംകൊടുക്കാത്ത നമ്മുടെ മനസ്സുതന്നെ. ധ്യാനമെന്ന പ്രക്രിയയിലേക്കിറങ്ങിത്തിരിക്കുമ്പോൾ മാത്രമാണ് പലപല ലൗകികവിഷയങ്ങളിൽ കുഴഞ്ഞുമറിഞ്ഞ്, പലപല രാഗദ്വേഷാദികൾ ബാധിച്ച്, അത്യന്തം കലുഷമായി എത്രമാത്രം ഇപ്പറഞ്ഞ നമ്മുടെ മനസ്സ് ദുഷിച്ചുപോയിരിക്കുന്നുവെന്നുള്ളത്. അതിനർത്ഥം, രോഗമറിയാതെയാണ് നാമിത്രയും കാലം ചികിത്സിച്ചുകൊണ്ടിരുന്നത്. ഇപ്പറഞ്ഞ മനസ്സുതന്നെയാണ് നമ്മെ ബാധിച്ചിരിക്കുന്ന ഏറ്റവും മാരകമായ വ്യാധി എന്നറിയുന്നത് ധ്യാനത്തിലേക്കിറങ്ങുമ്പോഴാണ്. അതിനാൽത്തന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു വഴിത്തിരിവാണ് ധ്യാനം എന്നുപറയാം.
ധ്യാനത്തിലേക്കിറങ്ങുമ്പോൾ ആദ്യംതന്നെ നമ്മുടെ മനസ്സ് അതുവരെ നാം സ്വരുക്കൂട്ടിവച്ചിരിക്കുന്ന ലോകവിഷയങ്ങൾ പരമ്പരപരമ്പരയായി കാളകൂടവിഷം കണക്കെ പുറമേയ്ക്ക് തുപ്പും. അപ്പോൾമാത്രമേ ജീവൻ എത്രമാത്രം ദുഷിച്ചുപോയിരിക്കുന്നുവെന്നു അതറിയുന്നുള്ളൂ. പക്ഷേ, ജീവനെ സംബന്ധിച്ചിടത്തോളം വലിയൊരനുഗ്രഹമാണിത്. ഒരു ആയുർവേദ ചികിത്സാപദ്ധതി ശരീരത്തിൽ നടപ്പാക്കുമ്പോൾ വയറിളക്കി അകത്തെ മാലിന്യങ്ങൾ പുറത്തേക്കു കളയുകയാണല്ലോ ഏറ്റവുമാദ്യം ചെയ്യുക. ഇതേപോലെ ആദ്യംതന്നെ മനസ്സിൽ ബാധിച്ചിരിക്കുന്ന 'വിഷ'പദാർത്ഥങ്ങളെ ഓരോന്നോരോന്നായി പുറത്തേക്കു തുപ്പിക്കളയുന്ന പ്രക്രിയയാണ് ധ്യാനത്തിന്റെ ആദ്യപടി. എന്നാൽ പലരും ഈ ആദ്യഘട്ടത്തിൽത്തന്നെ പരാജയം സമ്മതിച്ചു പിൻവാങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുക. അത്തരക്കാർക്കൊരിക്കലും തങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ കണ്ടെത്താനോ പരിഹരിക്കാനോ ആവാതെ ജീവിതമുടനീളം അകത്തുമുഴുവൻ വ്യാപിച്ചിരിക്കുന്ന വിഷപദാർത്ഥങ്ങളാൽ വിഷമിച്ചുകൊണ്ടേയിരിക്കും.
ഇപ്പറഞ്ഞ വിഷമതകൾ നേരിൽ കണ്ടും, അവയൊക്കെ അത്യന്തം സഹനശക്തിയോടെ നേരിട്ടും മുന്നേറുന്ന സാധകൻ അതീവ ഭക്തിപൂർവ്വം ഒരു മഹാശക്തിയെ കൂട്ടുപിടിച്ച് ആദ്യപടി വിജയകരമായി കടന്നു മുന്നേറുന്നു. വിഷത്തിന്റെ സ്രോതസ്സ്-പലവിധ കാരണങ്ങൾ-കണ്ടെത്തുകയും അവയൊന്നാകെ പുറംതള്ളുകയും ചെയ്യുന്ന സാധകൻ പതിയെ, മനോമാലിന്യങ്ങൾ നീങ്ങിക്കിട്ടുന്നതോടെ സാവധാനം ചിത്പ്രകാശത്തെ കുറേശ്ശെയായി ദർശിച്ചുതുടങ്ങുന്നു. ആദ്യം മൂന്നോ നാലോ മിനിറ്റുകൾ മാത്രം ധ്യാനം ചെയ്യാനാവുമായിരുന്ന സാധകന്, ചിത്പ്രകാശദർശനത്തോടെ കൂടുതൽ ആവേശമുണ്ടാവുകയും, അത് കൂടുതൽ കൂടുതൽ ചിത്തശുദ്ധിക്ക് കാരണമാവുകയും ചെയ്യുന്നു. ചിത്തശുദ്ധി വർദ്ധിക്കുംതോറും ചിത്പ്രകാശത്തിന്റെ ശക്തിയും വർദ്ധിച്ചുവരുന്നു. ഉള്ളിലെ ആ ആനന്ദപ്രസാരത്താൽ ധ്യാനസമയം പടിപടിയായി വർദ്ധിച്ചുവരുന്നു.
ധ്യാനത്തിന് സഹായകമാകുന്ന പ്രധാനമായ മറ്റൊരു വസ്തുതകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്; അകത്തെ മാലിന്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതോടൊപ്പം പുറമെനിന്നും ഉള്ളിലേക്ക് മാലിന്യങ്ങൾ പ്രവേശിക്കാതെയും നോക്കേണ്ടതുണ്ട്. അതായത് ധ്യാനം വിട്ടുണർന്നാലും, ലോകവിഷയങ്ങളിലുള്ള വ്യാപനം അത്യാവശ്യത്തിനുമാത്രമേ ആകാവൂ. ഇവിടെയാണ് അകത്തേക്ക് കഴിക്കുന്ന സകലവിധ ഇന്ദ്രിയങ്ങളിലൂടെയുമുള്ള ഭക്ഷണത്തിന്റെ പ്രസക്തി; നല്ലതുമാത്രം കാണുക, നല്ലതുമാത്രം കേൾക്കുക, നല്ലതുമാത്രം പറയുക, നല്ലതുമാത്രം ആഹരിക്കുക... ശരീരശുദ്ധി, മനഃശുദ്ധി, ആഹാരശുദ്ധി, വാൿശുദ്ധി, കർമ്മശുദ്ധി എന്നീ പഞ്ചശുദ്ധികളുടെ ചിട്ടയോടെയുള്ള ക്രമീകരണം അത്യന്താപേക്ഷിതമാണ്. അകത്തുനിന്നുമുള്ള മാലിന്യങ്ങൾ പുറത്തുകളയണം; അതോടൊപ്പം പുറത്തുനിന്നും അകത്തേക്കൊന്നും കടന്നുവരാത്ത ഒരു കോട്ടകെട്ടി സംരക്ഷിക്കുകയും വേണം. ആത്യന്തികമായ ശാന്തിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങൾ, നിങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കാൻ സാധ്യതയുള്ള എല്ലാം ത്യജിക്കാൻ തയ്യാറാവുകതന്നെവേണം.
ഇപ്പറഞ്ഞ ധ്യാനത്തോടൊപ്പം സദ്ഗ്രന്ഥപാരായണം, സത്തുക്കളുമായുള്ള സംഗം, സത്സംഗശ്രവണം, മനനം എല്ലാം പരമപ്രധാനമാണ്. ശാശ്വതമായ ഒന്നിനെ നേടണമെങ്കിൽ നിങ്ങൾക്ക് അശാശ്വതമായ സകലതിനെയും തള്ളിക്കളഞ്ഞേ മതിയാകൂ. ഇത് ബുദ്ധിപൂർവ്വം അനുവർത്തിക്കുന്ന ധീരൻ മാത്രമേ ആത്യന്തികമായ വിജയം കൈവരിക്കൂ എന്നോർക്കണം.
ധ്യാനസമയം പതിയെപ്പതിയെ നീട്ടിക്കൊണ്ടുവരുംതോറും, ജീവിതത്തിൽ മുകളിൽ പറഞ്ഞ ചിട്ടകൾ അനുവർത്തിക്കുംതോറും അതുവരെ കാണാത്ത ശാന്തിയും, നിർഭയത്വവും, തൃപ്തിയും, എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും നിങ്ങളുടെയുള്ളിൽ സ്വാഭാവികമായിത്തന്നെ ഉടലെടുക്കുന്നു. ജീവിതത്തിലെ ഈ സുപ്രധാനമായ വഴിത്തിരിവിനുശേഷം സത്യത്തിൽ പിന്നീട് ജീവനെ നയിക്കുക ആ കൃപ തന്നെയാണ്. അതിന്റെ പിടിയിലായിപ്പോകുന്ന ജീവനാവശ്യമായ സകല കാര്യങ്ങളും നടത്തിക്കൊടുക്കുന്നത് പിന്നീട് ആ കൃപതന്നെയാണ്; അത് സാധകന് വ്യക്തമായി ബോധ്യപ്പെടുകയും ചെയ്യും.
ഇതേ കൃപ തന്നെ, ഏതോ ഒരത്ഭുതമുഹൂർത്തത്തിൽ അതിന്റെ ഒരു കണികയെ സാധകന് ദൃശ്യമാക്കിക്കൊടുക്കും; എന്നിട്ട് മറയും. സാധകനാവട്ടെ, ഒരിക്കൽ അല്പം കണ്ടുകഴിഞ്ഞ ആ ദിവ്യപ്രകാശത്തിന്റെ മഹാമാസ്മരികതയിൽ ആണ്ടുപോയി പിന്നെയും അതിന്റെ ദർശനത്തിനായി കൂടുതൽ തീവ്രമായി മുകളിൽ പറഞ്ഞ കാര്യങ്ങൾ തുടരുന്നു. പതിയെപ്പതിയെ ആ ദിവ്യപ്രകാശത്തെ സ്വയം ഉള്ളിൽ അനുഭവിക്കാനും തുടങ്ങും. അതിനായിക്കൊണ്ട് സാധകൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാവുകയും ചെയ്യും.
ഒരിക്കൽ അതിനെ കണ്ടുകഴിഞ്ഞാൽ പിന്നെ അയാൾക്ക് പരാജയമുണ്ടാവുകയില്ല; അയാൾ അയാളുടെ മാർഗ്ഗത്തിൽ നിന്നും പിൻവലിയണമെന്നു തീരുമാനിച്ചാൽ പോലും അയാൾക്കതിനു സാധ്യവുമല്ല. കാരണം അയാൾ ഒരു കൃപാവലയത്തിൽ പതിച്ചുകഴിഞ്ഞു. പിന്നെ, അയാളറിയാതെ തന്നെ, അതിന്റെ ഭ്രമണപഥത്തിൽ ചുറ്റുക മാത്രമാണ് സാധകൻ ചെയ്തുകൊണ്ടിരിക്കുക. തിന്മ ചെയ്യണമെന്ന് വിചാരിച്ചാൽപോലും അയാൾക്കു ചെയ്യാൻ സാധ്യമല്ല. പിന്നീടുള്ള അയാളുടെ ജീവിതം ആകെ കീഴ്മേൽ മറിയുകയാണ്. അയാളിലെ ഇരുട്ട് എന്നെന്നേക്കുമായി നീങ്ങിക്കഴിഞ്ഞു; അയാളെ അവിടുന്നങ്ങോട്ട് നയിക്കുക ആ ചിത്പ്രകാശംതന്നെയാണ്. സകലത്തിലും തൃപ്തി, ഒന്നിനെയും ഭയമില്ലായ്മ, ആരോടും ഒന്നിനെക്കുറിച്ചും പരിഭവമോ പരാതിയോ ഇല്ലാത്ത സ്ഥിതി, പരിപൂർണ്ണമായ ആനന്ദം...ഇതൊക്കെയാണ് പിന്നീടുള്ള അയാളുടെ അവസ്ഥ. കൃപാസാക്ഷാത്‌കൃതനായ അങ്ങനെയുള്ള അയാളെക്കുറിച്ച് എങ്ങനെ വിശദീകരിക്കും!..sudha bharat
ഉള്ള വസ്തുവിനെ പരിപോഷിപ്പിക്കുക
നിങ്ങൾ നിങ്ങളായിത്തന്നെ ഇരിക്കട്ടെ; ഒരിക്കലും സ്വന്തം സ്വത്വത്തെ വിട്ട് മറ്റുള്ളവരാകാൻ ശ്രമിക്കരുത്. അഥവാ ശ്രമിച്ചാൽതന്നെ നിങ്ങൾ അവരുടെ പുറംചട്ട ധരിക്കുക മാത്രമാണ് ചെയ്യുന്നത്; നിങ്ങളുടെ ഉള്ളിൽ എന്തുണ്ടോ അതുതന്നെയാണ് എപ്പോഴും നിങ്ങൾ! ഉള്ളത് വിട്ടിട്ട് മറ്റുള്ളതിനെ ചാടിപ്പിടിക്കാൻ ശ്രമിക്കുമ്പോഴാണ് ജീവിതം സമ്പൂർണ്ണമായി പരാജയപ്പെടുന്നത്. മഹാന്മാരെ നിങ്ങൾക്കു വേണമെങ്കിൽ മാതൃകയാക്കാം, അവരിലെ നന്മകളെ നിങ്ങളിലേക്ക് പകർത്താം; എങ്കിൽകൂടി അതുവഴി നിങ്ങളുടെ സ്വത്വത്തെ എത്രമാത്രം ഉയരങ്ങളിലേക്കെത്തിക്കാം എന്നതിനാണ് നിങ്ങൾ ശ്രമിക്കേണ്ടത്.
മറ്റാരും ആവേണ്ടതില്ല; സ്വതസിദ്ധമായി നിങ്ങൾ തന്നെ ആയിരുന്നാൽ മതി. കാരണം ഏവരിലും കുടികൊള്ളുന്നത് ഒരിക്കലും ഇളകാത്ത ഒരേ വസ്തുതന്നെയാണ്. ആ വാസ്തുപ്രകാശത്തെ അനുനിമിഷം കൂടുതൽക്കൂടുതൽ പ്രകാശമാക്കുകയേ വേണ്ടൂ... ജീവിതം ധന്യമാകുന്നത് ഇത്തരത്തിൽ മാത്രമാണ്.Ramana Maharshi

എന്താണ് ആത്മീയ ചിന്ത

എന്താണ് ആത്മീയ ചിന്തയുടെയും,ഈശ്വര ചിന്തയുടെയും, ലക്ഷ്യം?
ജീവിത ദുഃഖങ്ങളിൽ നിന്നും, വിടുതൽ ആവണം ഇവയുടെ ലക്ഷ്യം? അല്ലാതെ ഉള്ള, "ബുദ്ധി വികസിപ്പിക്കൽ മാത്രം ആണ് എങ്കിൽ പ്രായോഗിക തലത്തിൽ "ആത്മീയത വെറും, "വാചലത മാത്രം ആണെന്ന് വരും.😊😊
ജീവിത ലക്ഷ്യം എന്നത് "ജ്ഞാന സമ്പാദനത്തിലൂടെ, "അറിയാത്ത പ്രപഞ്ച സത്യം അറിയുക എന്നത് തന്നെ ആണ്. എന്നാൽ ആ "അറിവ് "നിനക്കു, "ദിവസം തോറും ഉള്ള , ജീവിതത്തിനു, ഉപകാരപ്രദം ആകാണാമല്ലോ?
ജീവിതത്തിന്റെ ലക്ഷ്യം ജ്ഞാനത്തിലൂടെ, നിന്നെ അറിയുക, അതിലൂടെ, നിന്നെ നീ ആക്കിയ, സമജത്തോടും, പ്രകൃതിയോടും, പ്രപഞ്ചത്തോടും ഉള്ള നിന്റെ , "കടം" കടമ ആയി, ധര്മനുസാരണം നിറവേറ്റുക എന്നതാണ്. "അതാണ് പ്രപഞ്ച നിയമം ആയ "ധര്മ വ്യവസ്ഥ.
മേൽപറഞ്ഞ കർമങ്ങൾ നിന്റെ. കർമങ്ങൾ ആണ്."നിന്റെ ധർമം ആണ്.
അവ "സംഗം" സ്വാർത്ഥത ഇവ ഇല്ലാതെ ചെയ്യുക. 💐(അത് നിന്റെ കർമ്മ ഫലങ്ങൾ, "കർമ്മ ധാതാവ് ആയ ഈശ്വരനിൽ എത്തിക്കും, നീ "സ്വതന്ദ്രൻ ആകും, കർമ്മ ഫലത്തിൽ നിന്നും, !! എന്നതാണ്‌ മേന്മ ഇതിന്റെ, 💐സ്വാർഥ കർമങ്ങൾ, നിനക്, അധർമ്മം ചെയ്യാൻ പ്രേരണ നൽകും.
"അധർമ്മം നിനക്കു, "വീണ്ടും ജന്മങ്ങൾ നൽകും, " "മോക്ഷത്തിന്് ഇത് തടസ്സം ആണ്.
എല്ല ആത്മ പഠനവും, ഉന്നം വെക്കുന്നത് സാധകന്, "ജീവിത ദുഃഖ നിവൃത്തി പ്രദാനം ചെയ്യൽ ആണ്‌.
അതിനാൽ നീ "യജ്ഞ രൂപേണ കർമം ചെയ്യുക. കർമ്മ ഫലം ഈശ്വരനിൽ സമർപ്പിതം ആകും, കാരണം നീ കർമങ്ങൾ ചെയ്തത്, "ഈശ്വര സമർപ്പിതം ആയി, മാത്രം ആണ്,നിനക്കു വേണ്ടിയോ,?നിന്റെ ഇഷ്ടക്കാർക്കു വല്ലതും നേടി കൊടുക്കാനോ അല്ല , എന്നത് കൊണ്ട്,.👍👍
"എന്താണ് "യജ്ഞ ഭാവത്തിൽ ഉള്ള കർമം"എന്നാൽ. "കര്തൃത്വ ഭാവം ഇല്ലാതെ ചെയ്യുന്ന ഏത് കർമവും "യജ്ഞ കർമം"ആണ്.
"ഇവിടെ നാം , ദുഃഖം അകറ്റാൻ ആണ് ജീവ്തത്തിൽ സാധാരണ ശ്രമിക്കുന്നത്, അതിനു നാം അവലംബിക്കുന്ന മാർഗം, "ഭൗതികം ആയതിനാൽ നമുക്ക്, "സുഖം കിട്ടുന്നത് എന്നു നാം ഗണിക്കുന്ന, "സെക്സ് , മദ്യം, രുചികരമായ} ഭക്ഷണം , താമസം ഇവ "ക്ഷണികമായ , അഥവാ 'നൈമിഷികമായ സുഖം നൽകുമ്പോൾ, അവ "ശരീരത്തിനും, മനസ്സിനും, ആ സുഖ നിമിഷങ്ങൾക്ക്‌ ശേഷം, "നീളമുള്ള "ദുഃഖങ്ങൾ പ്രദാനം ചെയ്യുന്നു എന്നതാണ് പരമാർത്ഥം എന്നത് ഒന്നു സ്വയം ചിന്തിച്ചാൽ അറിയാം.
അപ്പോൾ എവിടെ തിരയണം നാം യഥാർത്ഥ സുഖം, ? സോറി ? ആനന്ദം
സോറി പറയാൻ കാരണം, സുഖത്തിനു, ദുഃഖം എന്ന മറുവശം ഉണ്ട് എന്നതിനാൽ ആണ്. അപ്പോൾ നാം തേടേണ്ടത് സുഖം അല്ല. ആനന്ദം ആണ് എന്നർഥം.
എന്നാൽ. "ആനന്ദം എന്നതിനു. "പരമ ആനന്ദം എന്ന അവസ്ഥ മാത്രമേ ഉള്ളൂ.
അത് നേടാൻ നാം, "നാം നേടിയ ആത്മീയ ജ്ഞാനം, അനുഭവ വേദ്യം ആക്കേണ്ടതുണ്ട്. അതിനു "ജപ സാദന മാർഗങ്ങൾ നാം സ്വീകരിക്കേണ്ടത് ഉണ്ട്.
"യദാ ചർമവദ്‌ ആകാശം വേഷ്ട: ഇഷ്യന്തി മാനവ:
തദാ ദേവം അവിജ്ഞായ ദുഃഖ സ്യാന്തേ, ഭവിഷ്യതി. "
"മനുഷ്യൻ തന്റെ സാങ്കേതിക ഭവിഷ്യതയിൽ ആകാശത്തെ, ഒരു "ചർമം കണക്കെ ചുരുട്ടി കെട്ടിയാലും, നിന്റെ അന്തർ ഭാഗത്തുള്ള "ദേവനെ സാക്ഷാത് കരിക്കാതെ, "ദുഃഖ നിവൃത്തി ഉണ്ടാകില്ല. നിനക്ക്.💐💐💐M
സ്വതസിദ്ധമായ സ്ഥിതി
ഓരോ സൃഷ്ടിയും മനോഹരമാണ്; ഒരു നിയതിയാൽ അതു ചലിക്കപ്പെടുമ്പോൾ അതിന്റെ സൃഷ്ടിതത്വം പൂർണ്ണമാകുന്നു. എന്നാൽ അതിൽ മനുഷ്യന്റേതായ കൂട്ടിച്ചേർക്കലുകൾ നടത്തുമ്പോൾ അതു ഈശ്വരനിൽനിന്നും അകന്നുപോകുന്നു; ഒപ്പം സുഖ-ദുഃഖാദി ദ്വന്ദങ്ങളാൽ വലയം ചെയ്യപ്പെട്ടു ശാന്തിയ്ക്കു കേടുവരുത്തുന്നു.
താൻ താനായിരിക്കലാണ് ശരിക്കും വേണ്ടത്; ഒരു മോടിയും ആവശ്യമില്ലാത്ത സ്വതസിദ്ധമായ ഒരു "താൻ"... താനിരിക്കേണ്ടിടത്ത് താനിരുന്നാൽ നടക്കേണ്ടതെന്തോ അതു തനിയെ നടക്കും. നിയതമായ കർമ്മം ശരീരത്തിലൂടെ നടത്തപ്പെടുന്നു; അതാവട്ടെ പ്രപഞ്ച താളമാണ്. അതിൽ ആനന്ദമുണ്ടാവും.Ramana Maharshi

Wednesday, April 26, 2017

ശ്രീമദ് ഭാഗവതം ഒരമൂല്യനിധിയാണ്, വ്യാസപ്രതിഭയില്‍ വിടര്‍ന്ന ഒരു സുവര്‍ണ്ണ പാരിജാതം. അതിന്റെ സൗരഭ്യവും സൗന്ദര്യവും ഭാരതീയ സംസ്‌കൃതിയെ സമ്പന്നവും ഉത്ക്കൃഷ്ടവുമാക്കി. കാലദേശങ്ങളെ അതിജീവിച്ചുനില്‍ക്കുന്ന സനാതനധര്‍മ്മത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് സത്യത്തിലേക്ക് വഴി തെളിച്ചു. സത്യസ്വരൂപനായ ജഗന്നിയന്താവിനെ അറിയുവാനും ആ പരമാത്മചൈതന്യത്തെ ഉള്ളിലാവാഹിക്കുവാനുമുള്ള അവസരമൊരുക്കി. ഭാഗവത ധര്‍മ്മം തന്നെ സര്‍വ്വേശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുക എന്നുള്ളതാണ്.
ആ സര്‍വ്വേശ്വരനെ ശ്രീകൃഷ്ണഭഗവാനായി ഭാഗവതം കാണുന്നു. ബ്രഹ്മം എന്നും ഭഗവാന്‍ എന്നുമുള്ള വ്യവഹാരങ്ങളുണ്ടെങ്കിലും അതെല്ലാം ശ്രീകൃഷ്ണസങ്കല്‍പ്പത്തിന്റെ സാന്ദ്രാനന്ദകരമായ അനുഭൂതിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഈശ്വരാനുഗ്രഹം അനുഭവവേദ്യമാണ്. ആ അനുഭവത്തിലേക്കാണ് സമര്‍പ്പണഭാവത്തോടെ ഭാഗവതത്തെ ആശ്രയിച്ചാല്‍ ആര്‍ക്കും ചെന്നെത്താനാവുക. പുരാണഗ്രന്ഥങ്ങള്‍ നമുക്കേറെയുണ്ടെങ്കിലും ഏറ്റവും ഉത്തമമായ പുരാണഗ്രന്ഥമായി കരുതിപ്പോരുന്നത് ശ്രീമദ് ഭാഗവതമാണ്. പന്ത്രണ്ടു സ്‌കന്ധങ്ങളും 335 അദ്ധ്യായങ്ങളും 18,000 ശ്ലോകങ്ങളുമുള്ള ഈ മഹത്ഗ്രന്ഥം സംസ്‌കൃതത്തിലാണ് വ്യാസമഹര്‍ഷി രചിച്ചിട്ടുള്ളത്. എല്ലാ ഭാരതീയ പ്രാദേശിക ഭാഷകളിലും അതിന്റെ വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തവരില്‍ പ്രമുഖര്‍ കണ്ണശ്ശനും എഴുത്തച്ഛനുമാണ്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാണ് സംസ്‌കൃതാനഭിജ്ഞരായവര്‍ക്ക് ഭഗവദ് കഥ വായിച്ചാസ്വദിക്കുന്നതിന് ലളിതമായി ആ കര്‍മ്മം നിര്‍വ്വഹിച്ചിട്ടുള്ളത്. ഭാഷാഭാഗവതം എന്ന പേരിലും ഭാഗവതം കിളിപ്പാട്ട് എന്ന പേരിലും ആ ഗ്രന്ഥം അറിയപ്പെടുന്നു.
ഇതു കലിയുഗമാണ്. എല്ലാ അധര്‍മ്മങ്ങളും കൊടികുത്തിവാഴുന്ന കാലം. നാമസങ്കീര്‍ത്തനം മാത്രമേ പ്രത്യൗഷധമായുള്ളു. ഭഗവന്നാമകീര്‍ത്തനങ്ങളും കഥാകഥനങ്ങളും ഒക്കെക്കൊണ്ട് മനസ്സ് ശുദ്ധമാക്കിയെടുക്കുക അല്ലാതെ വേറൊരു മാര്‍ഗ്ഗമില്ല. ശുദ്ധമായ മനസ്സുണ്ടെങ്കിലേ ശുദ്ധമായ വിചാരവികാരങ്ങള്‍ ഉണ്ടാവുകയുള്ളു. എങ്കില്‍ മാത്രമേ ശുദ്ധമായ കര്‍മ്മങ്ങള്‍ അഥവാ നല്ല കര്‍മ്മങ്ങള്‍ ചെയ്യുവാനും നല്ല കാര്യങ്ങള്‍ പറയുവാനുമാവുകയുള്ളൂ. അഹംബോധം കത്തിനില്‍ക്കുമ്പോള്‍ ചെയ്യുന്നതൊക്കെ അപകടത്തിലേക്കേ നയിക്കൂ. അത് നിശ്ശേഷം മാറി ആത്മബോധമുണരണം. എല്ലാം സര്‍വ്വേശ്വരനാണെന്നുള്ള വിചാരവും വിശ്വാസവുമുണ്ടാവണം. അതിന് ഭാഗവതത്തിന് സമശീര്‍ഷമായി മറ്റൊരു ഗ്രന്ഥമില്ല.
അതുകൊണ്ടാണ് കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും ഭാഗവതപാരായണം നടത്തുന്നത്. ഒരാഴ്ച കൊണ്ടു വായിച്ചുതീര്‍ക്കുന്നതിന് സപ്താഹമെന്നും ഒന്‍പതു ദിവസംകൊണ്ട് വായിച്ചുതീര്‍ക്കുന്നതിന് നവാഹമെന്നും പറയുന്നു. അതൊരു പുണ്യകര്‍മ്മമാണ്. ആ കര്‍മ്മം വിപുലമായി നിര്‍വ്വഹിക്കുമ്പോഴാണ് സത്രം എന്ന വ്യവഹാരമുണ്ടാകുന്നത്. ഉത്തരേന്ത്യയിലെ നൈമിശാരണ്യത്തിലാണ് സത്രസങ്കല്‍പത്തില്‍ ഭാഗവതം ആദ്യമായി അവതരിപ്പിച്ചത്.
ശൗനകാദി മഹര്‍ഷിമാരോട് സൂതന്‍ കഥ പറയുന്ന മട്ടിലായിരുന്നു ആ അവതരണം. നൈമിശാരണ്യം പുരാണപ്രസിദ്ധമായ സ്ഥലമാണ്. പ്രകൃതിമനോഹരമായ ആ പ്രദേശം ശാന്തിയുടെയും ഐശ്വര്യത്തിന്റെയും ഉപവനമായിരുന്നു. പക്ഷിമൃഗാദികള്‍ നിര്‍ഭയരായി, ശാന്തരായി കഴിഞ്ഞിരുന്നു. കണ്ണീര്‍ പോലെ തെളിഞ്ഞ നീര്‍ത്തടങ്ങള്‍, ഫലവൃക്ഷങ്ങള്‍. ഭഗവദ്‌ചൈതന്യം നിറഞ്ഞുകവിഞ്ഞൊഴുകിയിരുന്ന നൈമിശാരണ്യത്തെപ്പറ്റി നിരവധി കഥകളുണ്ട്. അവിടെ ഭാഗവത കഥാമൃതം പരന്നൊഴുകിയത് തലമുറകള്‍ തലമുറകള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഭാരതത്തിന്റെ ചിരന്തനമായ സംസ്‌കൃതിയുടെ ഹരിതാഭമായ ഒരന്തരീക്ഷം പ്രഭാപൂര്‍ണ്ണമായി. ഇതെല്ലാം കലിയുടെ അധര്‍മ്മത്തില്‍നിന്ന് മോചനം ലഭിക്കാന്‍ ജ്ഞാനതാപസരായ മഹര്‍ഷിമാരുടെ ശ്രമഫലമായിട്ടായിരുന്നു. ഭൃഗുവിന്റെ വംശത്തില്‍പെട്ട ശൗനകന്‍ എന്ന മഹര്‍ഷിവര്യന്റെ നേതൃത്വത്തില്‍ നിരവധി സത്രങ്ങള്‍ നടന്നു. പന്ത്രണ്ടു മുതല്‍ ആയിരം വര്‍ഷങ്ങള്‍ വരെ നീണ്ട സത്രങ്ങളായിരുന്നു അവ.
സത്രമെന്നാല്‍ ഭാഗവത തത്വങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സജ്ജന സമ്മേളനമാണ്. എല്ലാവരും കൂടിച്ചേരുന്ന സ്ഥലം എന്നും അഭയസ്ഥാനം എന്നും സത്രത്തിന് അര്‍ത്ഥം പറയാറുണ്ട്. എന്തായാലും ഭാഗവതസത്രം, ദിശാബോധമറ്റ് അലയുന്ന ജനതതിക്ക് ആശ്രയം നല്‍കുന്ന അഭയകേന്ദ്രങ്ങള്‍ തന്നെ. പണ്ടുകാലത്ത് സത്രം ഒരു യാഗമായി കരുതിപ്പോന്നിരുന്നു. യാഗത്തിന് അനേകം ഹോമങ്ങളും മറ്റ് ക്രിയകളുമുണ്ട്. സാധാരണ യജ്ഞങ്ങളില്‍ യജമാനനെക്കൊണ്ട് പുരോഹിതന്മാര്‍ യാഗം കഴിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സത്രത്തില്‍ പങ്കെടുക്കുന്ന എല്ലാവരും യജമാനന്മാരും അതേസമയം പുരോഹിതന്മാരുമാണ്. അവിടെ പത്‌നിയില്ല. സത്രത്തില്‍ യജമാന-പുരോഹിതവ്യത്യാസം ഇല്ലായ്കയാല്‍ ദക്ഷിണയുമില്ല. എന്നാല്‍ സത്രത്തില്‍ പുരോഹിതസ്ഥാനത്ത് അവരോധിക്കപ്പെടുന്ന ആചാര്യന്മാര്‍ക്ക് ദക്ഷിണ നല്‍കിവരുന്നുണ്ട്. ശ്രോതാവും വക്താവും തമ്മില്‍ വ്യത്യാസമില്ലാത്ത അഥവാ വക്താവ് ശ്രോതാവായും ശ്രോതാവ് വക്താവായും മാറിമാറിവരുന്ന സത്രവിചാരസഭ യഥാര്‍ത്ഥത്തില്‍ ഒരു ബ്രഹ്മസത്രം തന്നെയാകുന്നു. അതാണ് ഭാഗവതസത്രം.
അങ്ങനെയുള്ള സത്രസമാരംഭം ഇപ്പോള്‍ വിഗ്രഹപ്രതിഷ്ഠയോടും ധ്വജസ്ഥാപനത്തോടും കൊടിയേറ്റോടും ഗ്രന്ഥസ്വീകരണപൂജയോടും കൂടിയാണ് നടത്തപ്പെടുന്നത്. മംഗളകരമായി നടക്കുന്നതിന് വിഘ്‌നേശ്വരപൂജയും പ്രഭാതത്തില്‍ നടത്തുന്നു. സഭയുടെ ഔപചാരിക ഉദ്ഘാടനം കഴിയുമ്പോള്‍ ശ്രീമദ് ഭാഗവതമാഹാത്മ്യസംഗ്രഹം മുഖ്യനായ ഒരു യജ്ഞാചാര്യന്‍ നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് നാമസങ്കീര്‍ത്തനങ്ങളും മൂലം പാരായണവും പ്രഭാഷണങ്ങളും ഓരോ ദിവസവും ഉണ്ടാവും. ആകെക്കൂടി ഭക്തിനിര്‍ഭരമായ ഒരന്തരീക്ഷം.
ഭാഗവതത്തില്‍ ശ്രീകൃഷ്ണന്റെ കഥകളാണെങ്കിലും ദശമസ്‌ക്കന്ധത്തിലാണ് ഭഗവാന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള അമൃതകഥകളുടെ ഉറവകള്‍ തെളിയുന്നത്. ഭക്തിജ്ഞാനയോഗങ്ങളുടെ സമന്വയസമ്മേളനം കൊണ്ട് അതീന്ദ്രിയമായ ഒരവസ്ഥയിലേക്ക് ജനമനസ്സുണരുന്ന, ശ്രീകൃഷ്ണഭഗവാന്റെ ലീലാലോകത്തിലേക്ക് കടക്കുമ്പോഴാണ് ഭാഗവതത്തിന്റെ യഥാര്‍ത്ഥ പൊരുളെന്തെന്നറിയാനാകുന്നത്. പ്രേമസ്വരൂപനായ താമരക്കണ്ണന്‍ ഈ മണ്ണിന്റെ പുണ്യമാണ്. ഏതെല്ലാം പേരുകളില്‍, ഏതെല്ലാം രൂപങ്ങളില്‍, ഏതെല്ലാം ഭാവങ്ങളില്‍ ഒരു നാടിന്റെ ഹൃദയത്തെ തോറ്റി ഉണര്‍ത്തിയ ആ കമനീയ കൃഷ്ണന്‍ നിറഞ്ഞുനില്‍ക്കുന്നു. ആ കൃഷ്ണനെ നാമറിയണം, നാടറിയണം. കൃഷ്ണനില്ലാത്ത ഒരു ലോകം ഒരു ഭാരതീയന് ചിന്തിക്കാനാവുമോ? ഈ രാഷ്ട്രഹൃദയത്തിന്റെ ശില്‍പിയായ ആ ഗീതാകൃഷ്ണന് സമശീര്‍ഷനായി മറ്റൊരു ആരാധനാമൂര്‍ത്തിയെ ചൂണ്ടിക്കാട്ടാനാവുമോ? അതാണ് ഭാഗവതപാഠം, ഭാഗവതസന്ദേശം, ഭാഗവതസംസ്‌കാരം. ഭഗവാന്‍ ഉള്ളിലുണ്ടെന്ന ഉറച്ച വിശ്വാസമുണ്ടാകുമ്പോള്‍, ജനിമൃതി ഭയം പോലും ആരെയും ബാധിക്കില്ല. ആ സത്യസ്വരൂപനെ വിളിച്ചുണര്‍ത്തിക്കൊണ്ട്, സത്യം പരം ധീമഹി എന്നു പറഞ്ഞ് ആരംഭിക്കുകയും സത്യം പരം ധീമഹി എന്നു പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്ന വിശ്വോത്തരകൃതിയാണ് ശ്രീമദ് ഭാഗവതം.
അത് വായിക്കുവാനും കേള്‍ക്കുവാനുംപോലും സുകൃതമുണ്ടാവണം എന്നു പറയാറുണ്ട്. അതിനുള്ള അസുലഭ സന്ദര്‍ഭമാണ് സത്രവേദിയില്‍ ഉണ്ടായിരിക്കുന്നത്. 34-ാമത് ഭാഗവതസത്രം, പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രം കൊണ്ടനുഗൃഹീതമായ അമ്പലപ്പുഴയില്‍ നാളെ മുതല്‍ മെയ് 07 വരെ നടക്കുമ്പോള്‍ അതില്‍ പങ്കുചേരാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക.


ജന്മഭൂമി

തിരക്കുകള്‍ ആസ്വദിച്ച് ദിവ്യ

കഥാപ്രസംഗത്തിന് ഒന്നാം സമ്മാനം നേടിയതു മുതല്‍ തുടങ്ങിയ കലാജീവിതത്തില്‍, ഈ പെണ്‍കുട്ടിക്ക് കൂട്ടായി നൃത്തവും സംഗീതവും എക്കാലവും കൂടെയുണ്ട്. വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ഈ എഴുത്തുകാരി സിവില്‍ സര്‍വ്വീസില്‍ തിളക്കമാര്‍ന്ന വിജയം നേടി. ഐഎഎസ് തിരക്കിനിടയില്‍ ഇപ്പോള്‍ അഭിനയരംഗത്തും ചുവടു വയ്ക്കുകയാണ്. തലസ്ഥാന നഗരിയുടെ സബ് കളക്ടറായ ഡോ. ദിവ്യ എസ്. അയ്യരാണ് ഈ സകലകലാവല്ലഭ.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഡോ. ബാബുപോള്‍ ഐഎഎസിന്റെ പ്രസംഗത്തില്‍നിന്ന് വീണുകിട്ടിയതായിരുന്നു ദിവ്യയുടെ ഐഎഎസ് മോഹം. പക്ഷേ മസൂറിയിലേക്കുള്ള ട്രെയിന്‍ പിടിക്കുന്നതിനു മുമ്പ് വൈദ്യശാസ്ത്രത്തില്‍ ഒന്നു പയറ്റി. സ്വര്‍ണ മെഡലോടെ എംബിബിഎസ് പൂര്‍ത്തിയാക്കി. ഒന്നരവര്‍ഷം ജോലി നോക്കി, തുടര്‍ന്ന് സിവില്‍ സര്‍വീസിലേയ്ക്കായി ശ്രദ്ധ. മൂന്നാം തവണ വിജയം വരുതിയിലാക്കി.
ദിവ്യയുടെ ”പാത്ത് ഫൈന്‍ഡര്‍” എന്ന പുസ്തകം, സിവില്‍ സര്‍വ്വീസ് പരീക്ഷയെ അഭിമുഖീകരിക്കുന്നവര്‍ക്ക് വഴികാട്ടിയാണ്. അടുത്തിടെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ”ആമസോണി”ലെ ”ബെസ്റ്റ് സെല്ലര്‍” പട്ടികയില്‍ ഇടം പിടിച്ചു ഈ പുസ്തകം. തിരക്കുപിടിച്ച ജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ദിവ്യ മനസു തുറക്കുന്നു.
സിനിമയില്‍ അഭിനയിക്കുകയല്ലേ? അതിനെക്കുറിച്ച്
ഒരു കാര്യം മനുഷ്യമനസ്സിലേക്ക് എത്തിക്കാന്‍ എളുപ്പം സിനിമയിലൂടെയാണ്. അതുകൊണ്ടാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമായ വൃദ്ധസദനത്തെക്കുറിച്ച് പറയുന്ന ”ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്”എന്ന സിനിമയില്‍ നിന്നൊരു ഓഫര്‍ വന്നപ്പോള്‍ നിരസിക്കാന്‍ തോന്നാത്തത്. ഹിമുച്രി ക്രിയേഷന്‍സിന്റെ ബാനറില്‍ അന്‍വിത ഹരിയും ഹരിദാസ് ഹൈദരാബാദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ബെന്നി ആശംസയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വൃദ്ധസദനത്തിന്റെ മേല്‍നോട്ടക്കാരിയായ സിസ്റ്റര്‍ ജീവ മരിയയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഏലിയാമ്മച്ചിയായിട്ട് കെപിഎസി ലളിത ചേച്ചിയാണ്. മധുസാറും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഡബ്ബിങ് ഏകദേശം പൂര്‍ത്തിയായി. ജൂണില്‍ റിലീസാകും.
പ്രതിഫലം വാങ്ങിയില്ല എന്നത് ശരിയാണോ?
അതെ. സമൂഹത്തിന് ഒരു സന്ദേശം നല്‍കുന്ന ചിത്രത്തിന്റെ ഭാഗമാകുക. അത്രയേയുള്ളൂ.
മസൂറിയിലെ പരിശീലന സമയത്ത് അവതരിപ്പിച്ച നാടകമാണോ സിനിമയിലേയ്ക്കുള്ള ചവിട്ടുപടിയായത്?
അതെ. കുട്ടിക്കാലം മുതലേ അഭിനയം ഇഷ്ടമാണ്. മസൂറിയില്‍വച്ച് ആദ്യം അവതരിപ്പിച്ചത് നിര്‍ഭയ കേസിനെക്കുറിച്ചൊരു നാടകമായിരുന്നു. അത് ഒരുപാട് ശ്രദ്ധ നേടിയപ്പോഴാണ് രണ്ടാമത് ഭ്രൂണഹത്യതെയക്കുറിച്ച് ഒരു നാടകം എഴുതി സംവിധാനം ചെയ്തവതരിപ്പിച്ചത്. അവിടെനിന്ന് ലഭിച്ച അംഗീകാരമാണ് ഈ ചിത്രം ഏറ്റെടുക്കാന്‍ ധൈര്യം തന്നത്.
കലോത്സവത്തില്‍ നൃത്തം അവതരിപ്പിച്ച വ്യക്തിയെന്ന നിലയില്‍ കലോത്സവത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?
കലയുടെയും കലാകാരിയുടെയും ”തനിമ” ഒരിക്കലും നഷ്ടപ്പെടില്ല. നഷ്ടപ്പെട്ടിട്ടുമില്ല. പിന്നെ എന്റെ കാലത്തിനതീതമായി വാണിജ്യത്തിന്റെ ഒരു കടന്നുകയറ്റം കാണാം. എല്‍ഇഡി ഉപയോഗിച്ചുള്ള കിരീടം ആണ് ഇന്ന് കുട്ടികള്‍ ഉപയോഗിക്കുന്നത്.
ഗായികയാണല്ലോ?
കോട്ടയം അസി. കളക്ടറായിരുന്ന കാലഘട്ടത്തില്‍ ”വോട്ടിങ്ങ്”ന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കാന്‍വേണ്ടിയാണ് ”വിരല്‍ത്തുമ്പില്‍ നമ്മുടെ ഭാവി” എന്ന ഗാനം സ്വന്തമായി എഴുതി, ആലപിച്ചത്. അത് ഏറെ ശ്രദ്ധ നേടി.
”സ്ത്രീ സുരക്ഷ”യെ കുറിച്ച്
നമ്മളിപ്പോഴും ”സ്ത്രീ സുരക്ഷ”യില്‍ എത്തിനില്‍ക്കുന്നതേയുള്ളൂ. സ്ത്രീയുടെ സ്വാതന്ത്ര്യവും ശാക്തീകരണവും വളരെ ദൂരെയാണ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പെപ്പര്‍ സ്‌പ്രേ കൊണ്ടുനടക്കുകയല്ല വേണ്ടത്. സ്ത്രീകളെ ബഹുമാനിക്കാന്‍ വളര്‍ന്നുവരുന്ന യുവതലമുറയെ പഠിപ്പിക്കണം. ഗുരുശിഷ്യ ബന്ധത്തിലൂടെ ഈ മനോഭാവം വളര്‍ത്തിയെടുക്കാനാവും.
യുവതലമുറയ്ക്ക് മാതാപിതാക്കളോടുള്ള അടുപ്പം കുറയുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ടോ?
ഉണ്ട്. എല്ലാവരും അങ്ങനെയാണ് എന്നല്ല. സീനിയര്‍ സിറ്റിസണ്‍സ് ട്രൈബ്യൂണലിന്റെ പ്രസിഡന്റാണ് ഞാന്‍. അവിടെ ദിനംപ്രതി വരുന്ന കേസുകളുടെ അടിസ്ഥാനത്തില്‍ ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം വയോധികരുടെ സംരക്ഷണമായിരിക്കും എന്ന് പറയാന്‍ സാധിക്കും. ജോലിക്ക് പിന്നാലെ ഓടുമ്പോള്‍ മാതാപിതാക്കളെ മറന്നുപോകുന്നു. തിരുവനന്തപുരത്ത് ഇത്തരം പ്രശ്‌നങ്ങള്‍ കുറച്ച് കൂടുതലാണ്.
മലയാളികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന രീതി ശരിയല്ല എന്നു തോന്നിയിട്ടുണ്ടോ?
അത് മലയാളി ചന്ദ്രനില്‍പോയാലും ഇങ്ങനെ തന്നെയായിരിക്കും. മനസ്സില്‍ വരുന്നത് വളരെ എളുപ്പം മറ്റുള്ളവരില്‍ എത്തിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ സാധിക്കും. അതുകൊണ്ടാണ് ഇങ്ങനെ. ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കില്ല. വേഗം പ്രതികരിക്കണം. അത്രതന്നെ.
തിരുവനന്തപുരത്ത് നേരിട്ട വലിയ വെല്ലുവിളി?
വെല്ലുവിളി എന്നുപറയുമ്പോള്‍ ലോ കോളേജിലെയും, കുറച്ചുനാള്‍ മുമ്പുനടന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആത്മഹത്യ ഭീഷണിയും. അവരെ താഴെയിറക്കാനുള്ള ചുമതല എനിക്കായിരുന്നു. അത് ശരിക്കും വലിയൊരു വെല്ലുവിളി ആയിരുന്നു.
ഒരുപാട് തിരക്കുകളുള്ള വ്യക്തിയല്ലേ. കുടുംബവുമായി സമയം ചെലവഴിക്കാറുണ്ടോ?
തിരക്കുകള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. കുടുംബവുമായി സമയം ചെലവഴിക്കാറുണ്ട്. എങ്കിലും അവരുമൊത്ത് ഒരു സിനിമയ്ക്ക് പോകാന്‍ ഒന്നും സമയം കിട്ടാറില്ല. മൂന്ന് മണിക്കൂറൊക്കെ ജോലി തിരക്കില്‍നിന്ന് മാറാന്‍ പറ്റില്ല. അങ്ങനെയുള്ള തിരക്കുകള്‍ ഇഷ്ടപ്പെടുന്നത് കൊണ്ടും കുഞ്ഞിലേ മുതല്‍ ശീലിച്ചത് കൊണ്ടും നിരാശ തോന്നാറില്ല.
പുതിയ പുസ്തകം?
ഉണ്ട്. അതിനായുള്ള ജോലി തുടങ്ങി, പക്ഷേ അനങ്ങുന്നില്ല. വയോധികരെക്കുറിച്ചുള്ള പുസ്തകമാണ്. എനിക്ക് നേരിട്ടറിയാന്‍ കഴിഞ്ഞ ചിലരുടെ ജീവിതം ആസ്പദമാക്കിയുള്ള പുസ്തകമാണ്.
സിവില്‍ സര്‍വീസിനായി പ്രയത്‌നിക്കുന്ന കുട്ടികളോടു പറയാനുള്ളത്?
ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. യഥാര്‍ത്ഥ പരീക്ഷ തുടങ്ങുന്നത് പരീക്ഷ പാസായശേഷമാണ്. അത് നേരിടാന്‍ പ്രാപ്തരായിരിക്കണം. ഒരിക്കലും വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നേണ്ടിവരരുത്. അത്രതന്നെ.
ദിവ്യയുടെ ഇഷ്ടങ്ങള്‍
എഴുത്തുകാരന്‍ – രവീന്ദ്രനാഥ ടഗോര്‍
പുസ്തകം – ഗീതാഞ്ജലി(ടഗോര്‍
– ദി പ്രൊഫൈറ്റ്-ഖലീല്‍ ജിബ്രാല്‍
ഗായിക – കെ.എസ്. ചിത്ര, എസ്. ജാനകി
ഗായകന്‍ – യേശുദാസ്
സിനിമ – റാം ജി റാവു സ്പീക്കിംഗ്
ഗാനം – 90 കളിലെ മെലഡികള്‍
റോള്‍ മോഡല്‍ – ഡോ. ബാബുപോള്‍ ഐഎഎസ്,
ടി.പി. ശ്രീനിവാസന്‍ ഐഎഎസ്,
അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്
ഇഷ്ട വ്യക്തികള്‍- രവീന്ദ്രനാഥ ടഗോര്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.


ജന്മഭൂമി:

Tuesday, April 25, 2017

ഒരിക്കല്‍ ഒരു യുവാവ് ഒരു ഗുരുവിനെ സമീപിച്ചു. തന്നെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അനേകം അന്തേവാസികളും ശിഷ്യന്മാരും ഉണ്ടായിരുന്ന ഒരു ആശ്രമമായിരുന്നു അത്. ഗുരു പറഞ്ഞു: ”ആധ്യാത്മിക ജീവിതം വളരെ കഷ്ടമാണ്. തത്കാലം നീ തിരിച്ചുപോകുക. ഇതു കേട്ട യുവാവിനു വളരെ വിഷമമായി. ഇതു കണ്ട ഗുരു ചോദിച്ചു: ”നിനക്ക് എന്തെങ്കിലും ജോലി അറിയാമോ?” അതിനു ശേഷം ആശ്രമത്തിലെ വിവിധ ജോലികള്‍ ഗുരു പറഞ്ഞു. പൂജാദി കാര്യങ്ങളെയും ആശ്രമത്തിലെ ചിട്ടകളെയും കുറിച്ച് അയാള്‍ക്ക് അറിയാമായിരുന്നില്ല. ”എങ്കില്‍ ഇവിടെ കുറെ കുതിരകള്‍ ഉണ്ട്. അവയെ നോക്കാന്‍ പറ്റുമോ?” ”തീര്‍ച്ചയായും ഗുരോ”- യുവാവു പറഞ്ഞു.
അന്നുമുതല്‍ യുവാവിനെ കുതിരകളുടെ ചുമതല ഏല്‍പിച്ചു. അയാള്‍ വളരെ ശ്രദ്ധയോടെ കുതിരകളെ പരിപാലിക്കാന്‍ തുടങ്ങി. അതുവരെ എല്ലും തോലുമായിരുന്ന കുതിരകള്‍ നന്നായി തടിച്ചുകൊഴുത്തു. ഈ ഗുരുവിന്റെ ആശ്രമത്തിലെ അഭ്യസനത്തിനും പ്രത്യേകതകളുണ്ടായിരുന്നു. ഗുരു ശിഷ്യന്മാര്‍ക്ക് പ്രത്യേകം ഉപദേശങ്ങളൊന്നും നല്‍കാറില്ല. രാവിലെ എല്ലാവരെയും വിളിച്ച് ഓരോ ശ്ലോകം പറഞ്ഞുകൊടുക്കും. ശിഷ്യന്മാര്‍ എപ്പോഴും അതു മനനം ചെയ്തു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം.
ഒരു ദിവസം രാവിലെ ഗുരു പതിവിലും നേരത്തെ ശിഷ്യന്മാര്‍ക്ക് ഉപദേശം നല്‍കി. അതിനുശേഷം കുതിരയെ അഴിച്ച് യാത്ര പുറപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് ആ യുവാവ് ഓടിയെത്തുന്നത്. തനിക്കു കിട്ടേണ്ട ഉപദേശം കിട്ടിയിട്ടില്ല. ”ഗുരോ അടിയനുള്ള ഉപദേശം എന്താണ്?”- യുവാവ് ചോദിച്ചു. ”നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്. ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?” ഗൗരവത്തില്‍ ഇത്രയും പറഞ്ഞിട്ട് ഗുരു കുതിരയെ ഓടിച്ചുപോയി. യുവാവ് നിരാശനായില്ല. ഗുരു പറഞ്ഞ വാക്കുകള്‍ മനനം ചെയ്യാന്‍ തുടങ്ങി. ”നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?” ഗുരു വൈകീട്ടു തിരിച്ചെത്തി. ഒരു ശിഷ്യനെ മാത്രം കാണുന്നില്ല. ഗുരു അവനെവിടെയെന്ന് അന്വേഷിച്ചു. മറ്റുള്ള ശിഷ്യന്മാര്‍ അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു: ”ഗുേരാ ആ മണ്ടന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്? എന്നും മറ്റും.” ഇത്രയും പറഞ്ഞ് അവര്‍ ആ ശിഷ്യനെ കളിയാക്കി ചിരിച്ചു. അദ്ദേഹം വാത്സല്യത്തോടെ യുവാവിനെ വിളിച്ചുചോദിച്ചു: ”നീ എന്തു ചെയ്യുകയാണ്.” ”അങ്ങു രാവിലെ പറഞ്ഞ വാക്കുകള്‍ ഞാന്‍ മനനം ചെയ്യുകയായിരുന്നു.” ഇതു കേട്ടതോടെ ഗുരുവിന്റെ മനസ്സു നിറഞ്ഞു. ഇരു കരങ്ങളും അയാളുടെ ശിരസ്സില്‍വെച്ച് അനുഗ്രഹിച്ചു.
ഇത് മറ്റു ശിഷ്യര്‍ക്ക് ഒട്ടും ഇഷ്ടമായില്ല. അവര്‍ പരിഭവം ഗുരുവിനെ അറിയിച്ചു. ”അവനേക്കാള്‍ മുമ്പ് ഇവിടെ വന്ന ഞങ്ങളെ അങ്ങ് അവഗണിച്ചു. ആ മരമണ്ടനോട് ഇത്രയും വാത്സല്യം കാട്ടേണ്ട ആവശ്യമെന്താണ്?” അവര്‍ക്കു സഹിക്കാനായില്ല. ഗുരു പറഞ്ഞു: ”നിങ്ങള്‍ പോയി അല്‍പം മദ്യം കൊണ്ടുവരൂ.” ഗുരു അവര്‍ കൊണ്ടുവന്ന മദ്യം കുറച്ചു വെള്ളത്തില്‍ കലര്‍ത്തി. ഓരോരുത്തരുടെയും വായില്‍ ഒഴിച്ചുകൊടുത്തു. ഉടനെ തുപ്പുവാനും പറഞ്ഞു. ശിഷ്യന്മാര്‍ അനുസരിച്ചു. ഗുരു ചോദിച്ചു: ”നിങ്ങള്‍ക്ക് ഈ മദ്യത്തിന്റെ ലഹരി കിട്ടിയോ?” ”അതെങ്ങനെ കിട്ടും? മദ്യം ഇറക്കുന്നതിനു മുമ്പു തുപ്പിക്കളയാന്‍ അങ്ങു പറഞ്ഞു. ഞങ്ങള്‍ തുപ്പിക്കളഞ്ഞു”- ശിഷ്യന്മാര്‍ ഒരുമിച്ചു പറഞ്ഞു. ”ഇതുപോലെയാണു നിങ്ങള്‍ എന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടത്. കേള്‍ക്കും, ഉടന്‍ കളയും. എന്നാല്‍ അവനങ്ങനെയായിരുന്നില്ല. നിങ്ങള്‍ മണ്ടന്‍ എന്നു വിളിച്ചു പരിഹസിച്ചവന്‍ എന്താണു ചെയ്തത്? ഞാന്‍ പറയുന്നതില്‍ ഒരു തരിമ്പു പോലും ചീത്ത കാണാതെ അതേപടി സ്വീകരിച്ചു. ആ ഒരു നിഷ്‌ക്കളങ്കത അവനിലുണ്ട്. നിങ്ങളെ കുതിരകളെ നോക്കാന്‍ ഏല്‍പിച്ചപ്പോള്‍ അവ എല്ലും തോലുമായിരുന്നു. നിങ്ങള്‍ അവയ്ക്ക് സമയത്തു ഭക്ഷണം നല്‍കാറില്ലായിരുന്നു. അവയെ കുളിപ്പിക്കാറില്ലായിരുന്നു. എന്നാല്‍ അവന്‍ കുതിരകളുടെ സംരക്ഷണം ഏറ്റെടുത്തപ്പോള്‍ വന്ന മാറ്റം കണ്ടില്ലേ? അവന്‍ അവയക്ക് ആഹാരം നല്‍കുക മാത്രമായിരുന്നില്ല. അവയെ സ്‌നേഹിക്കുകകൂടി ചെയ്തു. അവന്‍, അവന്റെ ജോലി ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ചെയ്തു. അവന്‍ കര്‍മത്തിനു വേണ്ടി കര്‍മം ചെയ്തു. മാത്രമല്ല, ഗുരുവിന്റെ വാക്കുകള്‍ അതേപടി ഉള്‍ക്കൊണ്ടു.”
മക്കളേ, ഇതുപോലെയാവണം നിങ്ങളുടെ പ്രവൃത്തികള്‍. ഗുരുക്കന്മാരുടെയും മഹാന്മാരുടെയും വാക്കുകളിലെ പതിരന്വേഷിച്ച് നടക്കരുത്. കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ‘മണ്ടന്‍’ എന്നുവിളിച്ചു മറ്റുള്ളവര്‍ കളിയാക്കിയ ശിഷ്യനെപ്പോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. മാതാപിതാക്കന്മാര്‍, ബന്ധുജനങ്ങള്‍, ഗുരുക്കന്മാര്‍, മഹാന്മാര്‍ എന്നിവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് സദ് പ്രവൃത്തികള്‍ ചെയ്യാന്‍ മക്കള്‍ക്കു സാധിക്കട്ടെ.
അമ്മ
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മനസ്സ്. ഒരടുക്കും ചിട്ടയുമില്ലാത്ത, ചിന്തകളുടെ നിരന്തര പ്രവാഹമാണ് മനസ്സ്. ചാഞ്ചല്യമാണ് അതിന്റെ സ്വഭാവം. ഒരു നിമിഷം നല്ല ചിന്തയായിരിക്കും. അടുത്ത നിമിഷം ചീത്ത ചിന്തകള്‍ കടന്നുവരും. ഞൊടിയിടകൊണ്ട് മനസ്സ് മനുഷ്യനെ സ്‌നേഹത്തില്‍ നിന്നും വിദ്വേഷത്തിലേക്കും, സൗഹൃദത്തില്‍ നിന്നും ശത്രുതയിലേക്കും നയിക്കും. ഇന്നു സുഹൃത്തായിരിക്കുന്ന വ്യക്തി നാളെ ശത്രുവായി മാറാം. അതുപോലെ ഇന്ന് നമ്മെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വ്യക്തി നാളെ നമ്മുടെ ഉറ്റസുഹൃത്തായെന്നും വരാം. ഒരു സ്ഥിരതയുമില്ലാത്ത ഈ മനസ്സാണ് നമ്മളെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും. മനസ്സിന്റെ ഈ പ്രകൃതം അറിയണം. അതിനെ വിവേകപൂര്‍വം നിയന്ത്രിക്കാന്‍ പഠിക്കണം. അല്ലെങ്കില്‍ നമ്മള്‍ വെറും വികാരജീവികളായി മാറും. ഫലമോ? പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ കഴിയാതെയാകും. സന്തോഷവും സമാധാനവും നഷ്ടപ്പെട്ട്, ദുഃഖത്തിനും വിഷാദരോഗത്തിനും അടിമകളായി മാറും. ഈ വിധത്തില്‍ ജീവിക്കാനുള്ള മോഹം തന്നെ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്ന എത്രയോ പേരെ നമ്മള്‍ കാന്നുന്നു.
നമുക്ക് ആപത്ത് വരുമ്പോള്‍, മറ്റുള്ളവര്‍ സഹായിക്കും എന്നു ധരിക്കുന്നത് വെറുതെയാണ്. പലപ്പോഴും അത് നിരാശയില്‍ കലാശിക്കും. ‘ബന്ധുക്കള്‍ സഹായിക്കും. സുഹൃത്തുക്കള്‍ സഹായിക്കും’ എന്നൊക്കെ പലപ്പോഴും നമ്മള്‍ വിചാരിക്കാറുണ്ട്. പക്ഷെ, ഒരു സന്ദര്‍ഭം വരുമ്പോള്‍ അത്തരം പ്രതീക്ഷകള്‍ വെറുതെയായിരുന്നു എന്ന് ബോദ്ധ്യമാകും. നമ്മള്‍ മാത്രം, നമ്മിലെ ഈശ്വര തത്വം മാത്രം’- ഇതാണ് ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്. മനസ്സിന്റെ സൂക്ഷ്മമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്വഭാവം അറിഞ്ഞു ജീവിക്കാന്‍ ആത്മീയത നമ്മളെ സഹായിക്കും. നല്ലവണ്ണം നീന്താന്‍ അറിയാവുന്നവര്‍ക്ക് കടലിലെ തിരമാലകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നത് ആനന്ദകരമായ ഒരനുഭവമാണ്. എന്നാല്‍, നീന്തല്‍ അറിയാത്തവര്‍ കടലില്‍ ഇറങ്ങിയാല്‍ അത് സുഖകരമായ ഒരനുഭവമായിരിക്കില്ല. എന്നു മാത്രമല്ല, ചിലപ്പോള്‍ തിരമാലകളില്‍പ്പെട്ട് മുങ്ങിപ്പോകാനും സാദ്ധ്യതയുണ്ട്. ചെറുതും വലുതും ഭീമാകാരവുമായ തിരമാലകള്‍ നിരന്തരം അലയടിക്കുന്ന ഒരു മഹാസമുദ്രം പോലെയാണ് ഈ ലോകം. ഇവിടെ ആദ്ധ്യാത്മിക തത്വം അറിഞ്ഞ് ജീവിതം നയിച്ചാല്‍, ഏതു പ്രതിബന്ധവും സുഖകരമായ അനുഭവമാക്കി മാറ്റാന്‍ കഴിയും. തളരാതെ, അതിനെ അഭിമുഖീകരിക്കാനും അതിജീവിച്ച് മുന്നേറാനും സാധിക്കും.
 മനസ്സിന്റെ പ്രകൃതവും ലോകത്തിന്റെ സ്വഭാവവും നല്ലവണ്ണം മനസ്സിലാക്കി എങ്ങനെ സന്തോഷത്തോടെ ജീവിക്കാം എന്നു പഠിപ്പിക്കുന്ന ജീവിതത്തിന്റെ ‘മാനുവല്‍’ ആണ് ആദ്ധ്യാത്മികം. അത് പഠിക്കേണ്ടതും ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും പരമപ്രധാനമായ കാര്യം തന്നെയാണെന്ന് മക്കള്‍ എപ്പോഴും ഓര്‍ക്കുക.
amma
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മനസ്സ്. ഒരടുക്കും ചിട്ടയുമില്ലാത്ത, ചിന്തകളുടെ നിരന്തര പ്രവാഹമാണ് മനസ്സ്. ചാഞ്ചല്യമാണ് അതിന്റെ സ്വഭാവം. ഒരു നിമിഷം നല്ല ചിന്തയായിരിക്കും. അടുത്ത നിമിഷം ചീത്ത ചിന്തകള്‍ കടന്നുവരും. ഞൊടിയിടകൊണ്ട് മനസ്സ് മനുഷ്യനെ സ്‌നേഹത്തില്‍ നിന്നും വിദ്വേഷത്തിലേക്കും, സൗഹൃദത്തില്‍ നിന്നും ശത്രുതയിലേക്കും നയിക്കും. ഇന്നു സുഹൃത്തായിരിക്കുന്ന വ്യക്തി നാളെ ശത്രുവായി മാറാം. അതുപോലെ ഇന്ന് നമ്മെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വ്യക്തി നാളെ നമ്മുടെ ഉറ്റസുഹൃത്തായെന്നും വരാം. ഒരു സ്ഥിരതയുമില്ലാത്ത ഈ മനസ്സാണ് നമ്മളെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും. മനസ്സിന്റെ ഈ പ്രകൃതം അറിയണം. അതിനെ വിവേകപൂര്‍വം നിയന്ത്രിക്കാന്‍ പഠിക്കണം. അല്ലെങ്കില്‍ നമ്മള്‍ വെറും വികാരജീവികളായി മാറും. ഫലമോ? പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ കഴിയാതെയാകും. സന്തോഷവും സമാധാനവും നഷ്ടപ്പെട്ട്, ദുഃഖത്തിനും വിഷാദരോഗത്തിനും അടിമകളായി മാറും. ഈ വിധത്തില്‍ ജീവിക്കാനുള്ള മോഹം തന്നെ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്ന എത്രയോ പേരെ നമ്മള്‍ കാന്നുന്നു.
ഈ അടുത്ത കാലത്ത് ഒരു മോന്‍ അമ്മയോടു പറഞ്ഞു: ”ഞാന്‍ ഗള്‍ഫിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തു. സമ്പാദിച്ച പണമെല്ലാം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. അച്ഛന്‍ വരുത്തിവെച്ച കടമെല്ലാം വീട്ടി. പെങ്ങന്മാരെയെല്ലാം കെട്ടിച്ചയച്ചു. അമ്മയ്ക്കും സഹോദരന്മാര്‍ക്കും താമസിക്കാന്‍ നല്ലൊരു വീടു വെച്ച് കൊടുത്തു. ഞാന്‍ നാട്ടില്‍ തിരിച്ചു വന്നപ്പോള്‍, എനിക്കും എന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും ഒന്നുമില്ലാതെയായി. ഞങ്ങളെ ആര്‍ക്കും വേണ്ട. താമസിക്കാന്‍ സ്വന്തം വീടില്ല. ഒരു വീടു വെക്കാമെന്നു കരുതി വീതം ചോദിച്ചപ്പോള്‍ അതിനാര്‍ക്കും സമ്മതമില്ല. കഷ്ടപ്പെട്ട്, ചോര നീരാക്കി എല്ലാവര്‍ക്കും വേണ്ടത് ഞാന്‍ ചെയ്തുകൊടുത്തു. ഇപ്പോള്‍ എന്നെ സഹായിക്കാന്‍, സ്വന്തമെന്നു കരുതിയ എന്റെ ബന്ധുക്കളോ സഹോദരങ്ങളോ ആരുമില്ല. ഞാന്‍ ഗള്‍ഫില്‍ ഇരുപത് വര്‍ഷം ജോലി ചെയ്തു. പക്ഷെ, ഇപ്പോള്‍ സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സമ്പാദിച്ചതെല്ലാം സ്വന്തം വീട്ടുകാര്‍ക്ക് നല്‍കി. അവരിന്ന് ശത്രുക്കളായി. അമ്മേ, സഹായിക്കാനാരുമില്ലാതെ ഞാനിന്നൊരു അനാഥനെ പോലെ നടക്കുകയാണ്. എനിക്ക് ജീവിക്കണമെന്ന് പോലും തോന്നുന്നില്ല…” ഇത്തരം അനുഭവമുള്ള എണ്ണമറ്റ ആളുകളെ നമുക്കു ചുറ്റും കാണാം.
നമുക്ക് ആപത്ത് വരുമ്പോള്‍, മറ്റുള്ളവര്‍ സഹായിക്കും എന്നു ധരിക്കുന്നത് വെറുതെയാണ്. പലപ്പോഴും അത് നിരാശയില്‍ കലാശിക്കും. ‘ബന്ധുക്കള്‍ സഹായിക്കും. സുഹൃത്തുക്കള്‍ സഹായിക്കും’ എന്നൊക്കെ പലപ്പോഴും നമ്മള്‍ വിചാരിക്കാറുണ്ട്. പക്ഷെ, ഒരു സന്ദര്‍ഭം വരുമ്പോള്‍ അത്തരം പ്രതീക്ഷകള്‍ വെറുതെയായിരുന്നു എന്ന് ബോദ്ധ്യമാകും. ഒരാള്‍ക്ക് അത്യാവശ്യമായി പതിനായിരം രൂപ വേണം. വളരെ അടുത്തൊരു സുഹൃത്തുണ്ട്. അയാളോട് ചോദിച്ചാല്‍ കിട്ടും എന്ന് പ്രതീക്ഷിച്ച് അവിടെ ചെല്ലുന്നു. ചിലപ്പോള്‍ ചോദിച്ച തുക തന്നെന്നിരിക്കും. എന്നാല്‍ സ്‌നേഹം കൊണ്ട് പതിനായിരത്തിനു പകരം സുഹൃത്ത് പതിനയ്യായിരം രൂപ തന്നെന്നും വരാം. ചിലപ്പോള്‍ അയ്യായിരമോ രണ്ടായിരമോ ആയിരിക്കും തരുന്നത്. ഒന്നും തരാതെയുമിരിക്കാം. ”അയ്യോ കൂട്ടുകാരാ, ഞാന്‍ വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. വാസ്തവം പറഞ്ഞാല്‍, ഞാന്‍ നിന്നോട് കുറച്ചു പണം കടം ചോദിക്കാനിരിക്കുകയായിരുന്നു” എന്ന് പറയാനുള്ള സാദ്ധ്യതയും ഉണ്ടെന്നു ധരിക്കുക.
‘ആരും ആര്‍ക്കും കൂട്ടല്ല. നമുക്ക് കൂട്ട് നമ്മള്‍ മാത്രം, നമ്മിലെ ഈശ്വര തത്വം മാത്രം’- ഇതാണ് ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്. മനസ്സിന്റെ സൂക്ഷ്മമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്വഭാവം അറിഞ്ഞു ജീവിക്കാന്‍ ആത്മീയത നമ്മളെ സഹായിക്കും. നല്ലവണ്ണം നീന്താന്‍ അറിയാവുന്നവര്‍ക്ക് കടലിലെ തിരമാലകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നത് ആനന്ദകരമായ ഒരനുഭവമാണ്. എന്നാല്‍, നീന്തല്‍ അറിയാത്തവര്‍ കടലില്‍ ഇറങ്ങിയാല്‍ അത് സുഖകരമായ ഒരനുഭവമായിരിക്കില്ല. എന്നു മാത്രമല്ല, ചിലപ്പോള്‍ തിരമാലകളില്‍പ്പെട്ട് മുങ്ങിപ്പോകാനും സാദ്ധ്യതയുണ്ട്. ചെറുതും വലുതും ഭീമാകാരവുമായ തിരമാലകള്‍ നിരന്തരം അലയടിക്കുന്ന ഒരു മഹാസമുദ്രം പോലെയാണ് ഈ ലോകം. ഇവിടെ ആദ്ധ്യാത്മിക തത്വം അറിഞ്ഞ് ജീവിതം നയിച്ചാല്‍, ഏതു പ്രതിബന്ധവും സുഖകരമായ അനുഭവമാക്കി മാറ്റാന്‍ കഴിയും. തളരാതെ, അതിനെ അഭിമുഖീകരിക്കാനും അതിജീവിച്ച് മുന്നേറാനും സാധിക്കും.
ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിന്റെ പ്രവര്‍ത്തന രീതിയും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദേശങ്ങളും അടങ്ങുന്ന ഒരു ‘യൂസേഴ്‌സ് മാനുവല്‍’ അതിനോടൊപ്പം തരും. മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അത് വായിച്ച് മനസ്സിലാക്കണം. വേണ്ടവണ്ണം മനസ്സിലാക്കാതെ മെഷീന്‍ ഉപയോഗിച്ചാല്‍, ചിലപ്പോള്‍ അത് കത്തിപ്പോകാം. അല്ലെങ്കില്‍, അധികനാള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരാം. അതുപോലെ മനസ്സിന്റെ പ്രകൃതവും ലോകത്തിന്റെ സ്വഭാവവും നല്ലവണ്ണം മനസ്സിലാക്കി എങ്ങനെ സന്തോഷത്തോടെ ജീവിക്കാം എന്നു പഠിപ്പിക്കുന്ന ജീവിതത്തിന്റെ ‘മാനുവല്‍’ ആണ് ആദ്ധ്യാത്മികം. അത് പഠിക്കേണ്ടതും ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും പരമപ്രധാനമായ കാര്യം തന്നെയാണെന്ന് മക്കള്‍ എപ്പോഴും ഓര്‍ക്കുക.
അമ്മ
ജീവിതത്തില്‍ ആത്യന്തികമായ ശാന്തി നേടുന്നതിനും അത് നിലനിര്‍ത്തുന്നതിനുമുള്ള ഏറ്റവും സരളമായ ഉപായമാണ് ‘ഈ നിമിഷത്തില്‍ ജീവിക്കുക’ എന്നത്. സാധാരണജനങ്ങളുടെ മനസ്സ് മിക്കപ്പോഴും ഭൂതകാലത്തിലാണ്. അല്ലെങ്കില്‍, ഭാവിയെപ്പറ്റി അമിതമായി ഉത്കണ്ഠപ്പെട്ടുകൊണ്ടിരിക്കും. കുട്ടികളുടെ പഠിത്തം, കടകളിലെ പറ്റ്, വീട്ടുവാടക, ലോണ്‍, രോഗചികിത്സ, ഇന്‍ഷുറന്‍സ് എന്നിവയെ കുറിച്ചൊക്കെ ആകുലപ്പെടുന്നവര്‍ക്ക് എങ്ങനെ ഇതിനെ കുറിച്ചൊന്നും ചിന്തിക്കാതെ സ്വസ്ഥമായും സമാധാനമായും ഇരിക്കാന്‍ കഴിയും എന്നു തോന്നിയേക്കാം. ഇങ്ങനെ പലവിധത്തിലുള്ള അലട്ടലുകളുടെ നടുവില്‍ ഭൂതകാലവും ഭാവിയുമൊക്കെ പൂര്‍ണമായി വിസ്മരിച്ച് ഈ നിമിഷത്തില്‍ മാത്രം എങ്ങനെ ജീവിക്കും എന്ന് മക്കള്‍ സംശയിക്കുന്നുണ്ടാകും.
ശരിയാണ്, ഒരു സാധാരണക്കാരന് വര്‍ത്തമാനകാലത്തില്‍, അല്ലെങ്കില്‍ ഈ നിമിഷത്തില്‍ ജീവിക്കുന്നതിന് പ്രായോഗികമായ പല തടസ്സങ്ങളുമുണ്ട്. എന്നാല്‍ കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചതുകൊണ്ടോ വരാന്‍പോകുന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെട്ടതു കൊണ്ടോ എന്തെങ്കിലും ഗുണമുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടതാവശ്യമാണ്. കഴിഞ്ഞ കാലത്തെ അനുഭവങ്ങളെ വിവേകപൂര്‍വം വിശകലനം ചെയ്ത് ഭാവി രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ലതാണ്.
എന്നാല്‍ അതിന്റെ പേരില്‍ ഭൂതകാലത്തിലും ഭാവിയിലും ഒട്ടിനില്‍ക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് അത്താഴം ഒരുക്കുന്നതിനെക്കുറിച്ചു ചിന്തിച്ചാല്‍ എങ്ങനെയിരിക്കും? ഉച്ചയ്ക്കു കഴിക്കാനുള്ള സാമ്പാറില്‍ ഉപ്പുചേര്‍ക്കുമ്പോള്‍ രാത്രിയുണ്ടാക്കേണ്ട കറിയില്‍ ഉപ്പു ചേര്‍ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. ഇന്നലത്തെ സാമ്പാര്‍ നന്നായില്ല എന്നോര്‍ത്ത് ദുഃഖിക്കുകയും വേണ്ട. ഇപ്പോള്‍ അടുപ്പില്‍ തിളയ്ക്കുന്ന സാമ്പാര്‍ ശ്രദ്ധിക്കുക. അത് നന്നായിരിക്കണ്ടേ? എന്തു ചെയ്യുന്നോ അതില്‍മാത്രം ശ്രദ്ധിക്കുക. ഈ നിമിഷത്തെക്കുറിച്ച് ബോധമുണ്ടാകുക. ഇതാണ് ഈ നിമിഷത്തില്‍ ജീവിക്കണം എന്നു പറയുന്നതിന്റെ അര്‍ഥം. വീടിന്റെ പ്ലാന്‍ വരയ്ക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കുക. വീട് പണിയുമ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഭൂതകാലത്തിനും ഭാവിക്കും അമിതമായ പ്രാധാന്യം കല്പിക്കരുതെന്നാണ് അമ്മ പറയുന്നതിന്റെ അര്‍ഥം. കാലത്തിന് റിവേഴ്‌സ് ഗിയറില്ല. കുഞ്ഞാകണമെന്നോ യൗവനം വീണ്ടുകിട്ടണമെന്നോ വിചാരിച്ചാല്‍ നടക്കുന്ന കാര്യമാണോ? ഭാവിയോ? അത് ദുസ്സഹമാണ്. സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. അപ്പോള്‍ ഈ നിമിഷം മാത്രമാണ് യഥാര്‍ഥത്തില്‍ നമ്മുടെ നിയന്ത്രണത്തിലുള്ളത്. ജീവിതം ഇവിടെ, ഈ നിമിഷത്തിലാണ്.
കഴിഞ്ഞതും വരാനിരിക്കുന്നതും ചിന്തിച്ചിരിക്കുന്നവര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഭംഗിയായി ചെയ്യാന്‍ സാധിക്കുകയില്ല. ഒരു കര്‍മം നടക്കുന്നത് എപ്പോഴും ഈ നിമിഷത്തിലാണ്. മറ്റു കാര്യങ്ങള്‍ ചിന്തിച്ച് മനോരാജ്യം കണ്ടുകൊണ്ടിരുന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന കര്‍മം നന്നാവുകയില്ല. ഏതൊരു കര്‍മവും ഭംഗിയായി ചെയ്യണമെങ്കില്‍ മുഴുവന്‍ ശ്രദ്ധയും ഈ നിമിഷത്തിലായിരിക്കണം. ഉദാഹരണത്തിന് ഒരു ചിത്രകാരന്‍ പ്രകൃതിരമണീയമായ ഒരു ദൃശ്യം വരയ്ക്കാന്‍ ശ്രമിക്കുകയാണെന്നിരിക്കട്ടെ. അപ്പോള്‍ തലേദിവസം ഭാര്യയുമായി വഴക്കിട്ട കാര്യം ആലോചിച്ചിരുന്നാല്‍ വരയ്ക്കാനുദ്ദേശിച്ച ചിത്രം എങ്ങനെയിരിക്കും? അതിന് വേണ്ടത്ര ഭംഗിയോ ആകര്‍ഷണീയതയോ ഉണ്ടാകില്ല. കാരണം അയാളുടെ ശ്രദ്ധ ഈ നിമിഷത്തില്‍ നിന്നു മാറി, കഴിഞ്ഞുപോയ നിമിഷങ്ങളിലായിരുന്നു.
ചിലര്‍ പറയുന്നതു കേള്‍ക്കാം, ”ഞാന്‍ ഒരോ ദിവസമായി ജീവിക്കുന്നു” എന്ന്. ‘ഈ നിമിഷത്തില്‍ ജീവിക്കുക’ എന്നതിന്റെ മറ്റൊരു ഭാവമാണിത്. എന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ എത്രയോ സംഭവങ്ങളും അനുഭവങ്ങളും നമ്മളറിയാതെ ഒളിഞ്ഞിരിക്കുന്നുണ്ട്. തികച്ചും അപ്രതീക്ഷിതമായി എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. അവയൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. ഒരു നിമിഷം സുഖവും സന്തോഷവും നല്‍കുന്ന അനുഭവമായിരിക്കാം. എന്നാല്‍ അടുത്ത നിമിഷം നേരേ വിപരീതാനുഭവം ഉളവാക്കുന്ന അനുഭവമായിരിക്കും ഉണ്ടാവുക. നാം അറിയാത്ത, ഒരുതരത്തിലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത അനവധി ഘടകങ്ങള്‍ ജീവിതത്തെ ഭരിക്കുന്നുണ്ട്. അതുകൊണ്ടാണ്, ‘കര്‍മം ചെയ്യാന്‍ മാത്രമേ നമുക്ക് അധികാരമുള്ളൂ, കര്‍മഫലത്തിലില്ല’ എന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞത്. ഇവിടെ, ഈ നിമിഷത്തില്‍ ജീവിച്ച്, സമര്‍പ്പണബുദ്ധിയോടെ കര്‍മം ചെയ്യുക. കൃപയ്ക്കായി പ്രാര്‍ഥിക്കുക.
ഒരു കര്‍മത്തിന്റെ ശരിയായ ഫലം ലഭിക്കാന്‍ പ്രകൃതിയിലെ സ്ഥൂലവും സൂക്ഷ്മവുമായ ഒരുപാട് ഘടകങ്ങള്‍ കൃത്യമായി ഒന്നിച്ച് ചേരേണ്ടിയിരിക്കുന്നു. സ്ഥൂല ഘടകങ്ങള്‍ ഒരു പരിധി വരെ നമുക്ക് നിയന്ത്രണത്തിലുണ്ടാകാം. എന്നാല്‍, സൂക്ഷ്മ ഘടകങ്ങള്‍ പ്രപഞ്ചശക്തിയില്‍ നിന്നും, മനസ്സിനും ബുദ്ധിക്കും അതീതമായ ഏതോ ഒരു തലത്തില്‍ നിന്നും ഒഴുകിയെത്തേണ്ടതാണ്. അതിനെയാണ് ‘കൃപ’ എന്നു പറയുന്നത്.
ദുഷ്ചിന്തകള്‍ ഇല്ലാതായി, മനസ്സ് വിശ്വവുമായി ചേര്‍ന്നൊഴുകുന്ന അവസ്ഥയിലാണ് കൃപയുടെ ഉറവ പൊട്ടുന്നതും അതൊഴുകി നമ്മിലെത്തുന്നതും. ഈ നിമിഷത്തില്‍ ജീവിക്കുന്നതും ആത്മസമര്‍പ്പണത്തോടെ കര്‍മം ചെയ്യുന്നതും വിശ്വത്തിന്റെ ആ താളത്തിനും ഒഴുക്കിനുമൊത്ത് മനസ്സിനെ ചേര്‍ത്തൊഴുക്കാനാണ്.
ആ ‘കൃപ’യുടെ നിരന്തര പ്രവാഹമാണ് ഈശ്വരന്‍. ആ ശക്തി ഇവിടെയാണ്, ഈ നിമിഷത്തില്‍. സന്തോഷവും സുഖവും ശാന്തിയും എല്ലാം അനുഭവിക്കാന്‍ കഴിയുന്നത് ഈ നിമിഷത്തില്‍ ജീവിക്കുമ്പോഴാണ്.
അമ്മ.
ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ട്
വിവര്‍ത്തനം: നവനീത്, കണ്ണൂര്‍ March 27, 2016
''സേവയാണ് അത്യുത്തമ സാധന''. ഇത് പറയുന്നത് കൊല്ലൂരില്‍ ദേവി അംബിക വാഴുന്ന കാടുകളില്‍ നിന്ന് തന്റെ ആത്മാന്വേഷണയാത്ര ആരംഭിച്ച് മഹാ തീര്‍ത്ഥങ്ങളും മഹാമേരുക്കളും താണ്ടി തന്റെ പുരുഷായുസ്സിന്റെ സിംഹഭാഗവും ഹിമാലയസാനുക്കളില്‍ ഏകനായി ജീവിക്കുകയും ഹിമവാന്റെ അത്യന്തം നിഗൂഢമായ ഗിരിശൃംഗങ്ങള്‍ എത്രയോ വട്ടം കയറിയിറങ്ങി അവസാനം തന്റെ ഗുരുവിന്റെയും മഹാദേവിയുടേയും നിയോഗമെന്നോണം മാനവസേവയെന്ന മഹദ്‌സാധന ചെയ്യാന്‍ ലോകജനതയെ ഉദ്‌ബോധിപ്പിക്കാനും അത് ലോകത്ത് പ്രചരിപ്പിക്കാനും ജനങ്ങളിലേക്ക് ഇറങ്ങിവന്ന ഋഷിവര്യന്‍. എല്ലാം തികഞ്ഞ ഒരു ദേവി ഉപാസകന്‍. താന്ത്രികവിദ്യയിലെ പരമപ്രധാനമായ ശ്രീ ചക്രത്തിന്റെ ആന്തരികസത്തയില്‍ മുങ്ങിക്കയറിയ താന്ത്രിക ഗുരു. അതിനുമുപരി തന്റെ ഗുരുപരമ്പരയുടെ തനതായ വിഭ്രാന്തലീലകളാടുന്ന തികഞ്ഞ അവധൂതന്‍. അദ്ദേഹമാണ് ശ്രീ അവധൂത നാദാനന്ദ. മോഹന്‍ ജി ഫൗണ്ടേഷന്‍ സ്ഥാപകനായ മോഹന്‍ ജി ശ്രീ അവധൂത നാദാനന്ദജി (ഗുരുജി) യെ മധ്യപ്രദേശിലെ ധാറില്‍ സന്ദര്‍ശിച്ചതിനു ശേഷം അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഇംഗ്ലീഷില്‍ ഒരു ലേഖനമായി എഴുതിയിരുന്നു. ആ ലേഖനത്തിന്റെ മലയാളം പരിഭാഷ...
swami2015-ജനുവരി മാസം. അന്ന് ഞാന്‍ വാരാണസി (ബനാറസ് )യില്‍ ആയിരുന്നു. നാഗരാജന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രത്യേക ക്ഷണപ്രകാരം അവിടെ എത്തിയ എനിക്കും എന്റെ കൂടെയുള്ളവര്‍ക്കും അന്നത്തെ പ്രഭാത ഭക്ഷണം ഘാട്ടിനു അടുത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ഏര്‍പ്പാട് ചെയ്തിരുന്നു. ആ സന്ദര്‍ശനത്തില്‍ നാഗരാജന്‍ എനിക്ക് ഒരു പുസ്തകം സമ്മാനിച്ചു. അത് അവധൂത നാദാനന്ദജി എഴുതിയ ആത്മകഥയാണ്. ഒരുപാടുതവണ തനിച്ചും മറ്റുള്ളവരുടെ കൂടെയും ഞാന്‍ നടത്തിയ ഹിമാലയ യാത്രകളിലൊക്കെ പല സിദ്ധികളും സാധനകളും ചെയ്യുന്ന സന്യാസി ശ്രേഷ്ഠന്മാരെ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ ഒരു പേര് ഞാന്‍ മുമ്പ് കേട്ടിട്ടില്ലായിരുന്നു. പക്ഷെ പുസ്തകത്തില്‍ കണ്ട അദ്ദേഹത്തിന്റെ ഫോട്ടോ എന്റെ ശ്രദ്ധയെ വല്ലാതെ ആകര്‍ഷിച്ചു.

അദ്ദേഹത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ പറയാന്‍ ഞാന്‍ നാഗരാജനോടു പറഞ്ഞു. സ്വാമിജി ജമ്മുവില്‍ ആയിരുന്നു കഴിഞ്ഞിരുന്നത് എന്നും പിന്നീട് ആന്ധ്രാപ്രദേശിലേക്ക് പോയെന്നും ആവശ്യം തോന്നുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം അദ്ദേഹം മാറ്റിക്കൊണ്ടിരിക്കും എന്നും നാഗരാജന്‍ പറഞ്ഞു. എങ്ങനെയെങ്കിലും സ്വാമിജിയെ കാണണം എന്ന ജിജ്ഞാസ എന്നില്‍ കലശലായി വളര്‍ന്നിരുന്നു. കയ്യില്‍ ഇരിക്കുന്ന പുസ്തകം മെല്ലെ തുറന്ന് നോക്കുമ്പോള്‍ അതില്‍ ഒരു മൊബൈല്‍ഫോണ്‍ നമ്പര്‍ കുറിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെടുകയും നാഗരാജന്‍ പറഞ്ഞതുപ്രകാരം ആ ഫോണ്‍ നമ്പരില്‍ വിളിച്ച് സ്വാമിജിയെ ബന്ധപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തു.

കുറച്ച് നാളുകള്‍ക്ക് ശേഷം ഞാന്‍ ധര്‍മശാലയിലുള്ള എന്റെ വാസസ്ഥലത്ത് തിരിച്ചെത്തി. നിരന്തരമായ യാത്രകള്‍, പ്രഭാഷണങ്ങള്‍ , സന്ദര്‍ശകര്‍ എന്നിവ മൂലമുള്ള തിരക്ക് കാരണം എനിക്ക് സ്വാമിജിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ആഴ്ചകളോളം നീണ്ട ഒരു വിദേശയാത്ര കഴിഞ്ഞു തിരിച്ച് ധര്‍മശാലയിലെ മുറിയില്‍ കടന്ന ആ ദിവസം എന്റെ ശ്രദ്ധ ആദ്യം തിരിഞ്ഞത് അവിടെ വച്ചിരുന്ന ശ്രീ നാദാനന്ദജിയുടെ പുസ്തകത്തില്‍ ആയിരുന്നു. ഉടനെ ആ പുസ്തകം എടുത്ത് അതില്‍ എഴുതിയിരുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നു പല ദിവസവും ആ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം ഇതേ അനുഭവം തന്നെ. എന്തിനു വേണ്ടിയാണ് ഞാന്‍ അദ്ദേഹത്തെ കാണുവാന്‍ ഇത്രയും ജിജ്ഞാസുവാകുന്നു എന്ന കാര്യത്തില്‍ എനിക്കുപോലും അപ്പോള്‍ അതിശയം തോന്നിയിരുന്നു. അദ്ദേഹത്തന്റെ ജന്മസ്ഥലം എന്റെയും ജന്മസ്ഥലമായ കേരളത്തില്‍ ആണെന്നും മാത്രം അറിയാമെങ്കിലും അപ്പോള്‍ അതില്‍ കൂടുതലായി അദ്ദേഹത്തെക്കുറിച്ച് ഒന്നും തന്നെ എനിക്ക് അറിയാമായിരുന്നില്ല. പക്ഷെ ഏതോ ഒരു ശക്തി എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടു പോകുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി. അതിനു എത്രമാത്രം പ്രാധാന്യമുണ്ട് എന്നോ എന്തിനുവേണ്ടിയാണ് എന്നുപോലും അപ്പോള്‍ എനിക്ക് അജ്ഞാതമാണ്.

swami1ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു. പതിവുപോലെ ഒരുപാട് യാത്രകള്‍, ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ഞാന്‍ ഭാരതത്തില്‍ തിരിച്ച് എത്തിയ സമയം ചില ആവശ്യാര്‍ത്ഥം നാഗരാജനുമായി സംസാരിക്കുന്നതിനിടയില്‍ നാദാനന്ദജിയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്ന വിവരം ഓര്‍മ്മ വരികയും ആദ്ദേഹത്തോട് പറയുകയും ചെയ്തു. കുറച്ച് സമയത്തിനുള്ളില്‍ അദ്ദേഹം എന്നെ തിരിച്ചു വിളിച്ച് മറ്റൊരു ഫോണ്‍ നമ്പര്‍ തരികയും അതില്‍ വിളിച്ചാല്‍ സ്വാമിജിയെ ബന്ധപ്പെടാന്‍ കഴിയും എന്ന് പറയുകയും ചെയ്തു. വളരെ ആഴമേറിയ ഒരു സംഭാഷണം ആയിരുന്നില്ലെങ്കിലും അവസാനം എനിക്ക് സ്വാമിജിയെ ഫോണില്‍ സംസാരിക്കാന്‍ ലഭിച്ചു. അദ്ദേഹത്തെ നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ട് എന്നു പറഞ്ഞപ്പോള്‍ താമസിയാതെ അദ്ദേഹം മദ്ധ്യപ്രദേശിലെ ധാറില്‍ എത്തുന്നുണ്ട് എന്നും അവിടെ എപ്പോള്‍ വേണമെങ്കിലും കണ്ടുമുട്ടാം എന്ന് സന്തോഷപൂര്‍വ്വം അറിയിച്ചു.

ഏതായാലും ഫോണില്‍ സംസാരിച്ചത് പ്രകാരം അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച അടുത്തു തന്നെ കഴിയും എന്ന കാര്യം ഉറപ്പിച്ചു. താമസിയാതെ പൂനെ, ഷിര്‍ദി, ബെംഗളൂരു എന്നിവിടങ്ങളിലായി യാത്രക്കിടയില്‍ എനിക്ക് അസുഖം വരികയും പൂനെയില്‍ കഴിയുമ്പോള്‍ സമയം ഉള്ളതുകൊണ്ട് ഞങ്ങള്‍ ധാറില്‍ പോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഉടന്‍ തന്നെ ശ്രീ നാദാനന്ദജിയെ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഞങ്ങളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തു. പക്ഷെ അദ്ദേഹം എന്നെ ഒരുപാടു ചിട്ടകളും ആവശ്യങ്ങളും ഉള്ള മറ്റൊരു സന്യാസിയായ മോഹന്‍ജിയാണെന്ന് തെറ്റിദ്ധരിച്ചതുപ്രകാരം അവിടെ താമസിപ്പിക്കുന്നതിനു വിമുഖത കാട്ടിയിരുന്നു. എന്നാല്‍ അത് മറ്റൊരാളാണ് എന്നും എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു നിര്‍ബന്ധവും തന്നെ ഇല്ല എന്നും അറിയിക്കുകയും തെറ്റിദ്ധാരണ മാറുകയും ചെയ്തത് പ്രകാരം ഞങ്ങള്‍ അഞ്ചു പേരും അദ്ദേഹത്തെ ധാറില്‍ ചെന്നു കാണുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

സ്വന്തം ഭവനത്തിലെക്കുള്ള യാത്ര പോലെയായിരുന്നു അത്. വളരെ ഊഷ്മളവും സ്‌നേഹപൂര്‍ണ്ണവുമായ പെരുമാറ്റം അദ്ദേഹത്തിനു സ്വതസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ വദനത്തില്‍ മുഴുവന്‍ സ്‌നേഹവും പരിചിതഭാവവും തുളുമ്പിയിരുന്നു. ‘എന്തിനു വേണ്ടിയാണ് നീ എന്നെ തേടിയത്’ അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു ‘എനിക്കറിയില്ല സ്വാമിജി! യാതൊരു പ്രത്യേക ഉദ്ദേശവും എനിക്കില്ല, എനിക്ക് താങ്കളെ കാണണം എന്ന് അതിയായ ആഗ്രഹം തോന്നി. അങ്ങനെയാണ് ഇവിടെ എത്തിയത്. എനിക്ക് മറ്റൊന്നും തന്നെ വേണ്ട’. സ്വാമിജി ഇങ്ങനെ മറുപടി പറഞ്ഞു ‘അമ്മ വൈകാതെ എന്നോടു പറഞ്ഞു തരും നിങ്ങള്‍ എന്തിനു വേണ്ടിയാണ് ഇവിടെ വന്നത് എന്ന്’. ജഗദ്മാതാവായ ദേവി പരാശക്തിക്കും കൊല്ലൂര്‍ മൂകാംബികാ വനത്തില്‍ കഴിഞ്ഞിരുന്ന തികഞ്ഞ അവധൂതയും തന്റെ സദ് ഗുരുവുമായ താരാമായ്ക്കും അദ്ദേഹം സ്വയം സമര്‍പ്പിതനായിരുന്നു.

അവധൂത സന്യാസികള്‍ ഒരിക്കലും തങ്ങളുടെ ശരീരത്തെക്കുറിച്ച് വ്യാകുലപ്പെടാറോ ശ്രദ്ധിക്കാറോ ഇല്ല. എല്ലാം ത്യജിച്ച ഒരു ജീവിതമാണ് അവര്‍ നയിക്കുക. ഭക്ഷണം കിട്ടിയാല്‍ മാത്രം കഴിക്കുന്ന അവര്‍ കിട്ടിയ ഭക്ഷണം തന്നെ വിശന്നിരിക്കുന്ന പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വീതിച്ചു കൊടുത്ത് അതില്‍ സന്തോഷവും ആത്മനിര്‍വൃതിയും കാണും. ചൂടും തണുപ്പും അവര്‍ വകവെക്കാറില്ല. എല്ലായ്‌പ്പോഴും പരമാത്മാവില്‍ ലയിച്ചിരിക്കുന്ന അവര്‍ ചെയ്യുന്ന ഓരോ പ്രവൃത്തികളും ആ പരമശക്തിയുടെ ഇഛാനുസരണം മാത്രമായിരിക്കും. കര്‍മ്മ ബന്ധങ്ങളെ കൈവെടിഞ്ഞു അവധൂത അവസ്ഥ കൈവരിച്ച അവര്‍ ചെയ്യുന്ന ഒരു പ്രവൃത്തിയും അവരെ ഒരുതരത്തിലും ഒന്നുമായും ബന്ധിക്കുന്നുമില്ല.

കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ച് പൊതുജനങ്ങളില്‍ നിന്നും അകന്ന്! അലഞ്ഞുതിരിഞ്ഞു ജീവിക്കുന്ന പ്രകൃതമായതു കൊണ്ട് സാധാരണ ജനങ്ങള്‍ക്ക് ഇവരുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ വലിയ പ്രയാസമായിരിക്കും. ഇവരെ കണ്ടാല്‍ ഒരു യാചകനോ ഭ്രാന്തനോ ആണെന്നെ തോന്നുകയുള്ളൂ. ദിവസങ്ങളോളമോ അതോ തീരെ തന്നെ കുളിക്കാതെ കഴിയുന്ന ഇവരുടെ ദേഹത്തില്‍ ഒരിക്കലും ദുര്‍ഗന്ധം ഉണ്ടാവാറില്ല എന്നുമാത്രമല്ല ചിലരുടെ ദേഹത്തുനിന്നും വളരെ ദിവ്യമായ സുഗന്ധം വമിക്കാറുമുണ്ട്. ഒരിക്കലും ഒരു പാഴ് വാക്ക് അവരില്‍ നിന്ന് ഉണ്ടാകാറില്ല. പ്രകൃതിക്ക് അതീതരായ അവര്‍ക്ക് വേണ്ടുന്നതെല്ലാം സ്വതസിദ്ധമാണ്. അനര്‍ഹരും അപക്വമതികളുമായ ആരെയും അവര്‍ അടുപ്പിക്കാറില്ല. അവര്‍ പറയുന്ന വാക്കുകള്‍ എപ്പോഴും സത്യമായി ഭവിക്കും. കേള്‍ക്കുന്നരുടെ ജീവിതവും കര്‍മ്മമണ്ഡലം പോലും മാറ്റിമറിക്കാന്‍ ശക്തിയുള്ളതായിരിക്കും അവരുടെ ഓരോ വാക്കുകളും. അവരെ ദ്രോഹിക്കാന്‍ മുതിരുന്നവര്‍ക്ക് ആ ദുഷ്പ്രവൃത്തിയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്നത് തീര്‍ച്ചയാണ്. താരതമ്യം ചെയ്യാനാവാത്തത്ര ദിവ്യശക്തിയുള്ള അവരുടെ ഓരോ വാക്കുകളും ലോകത്തിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളാണ്, മാത്രമല്ല ആ ഉത്തമമായ നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ ദൈവനിശ്ചയവുമാണ്.

ഈ കാരണത്താല്‍ തന്നെ യോഗ്യതയുള്ളവര്‍ക്കു മാത്രമേ ഇത്തരത്തിലുള്ളവരെ വേര്‍തിരിച്ച് കാണുവാനും മനസ്സിലാക്കുവാനും കഴിയുകയുള്ളൂ.അവധൂത നാദാനന്ദജി ഇതില്‍ നിന്നൊക്കെ കുറച്ച് വ്യത്യസ്തനാണ്. വീടുകളില്‍ താമസിച്ച് ഒരുപാടു സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിക്കുന്നു. അശരണസേവനത്തിലൂടെയാണ് അദ്ദേഹം ലോകത്തോട് സംവദിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതം സേവനത്തിനായി ഉഴിഞ്ഞുവച്ചിരിക്കയാണ്. സ്വയം തിരഞ്ഞെടുത്ത വ്യത്യസ്ത പ്രദേശങ്ങളില്‍ താമസിച്ച് നല്ലവരായ ജനങ്ങളെ സംഘടിപ്പിച്ച് അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി അവരെ സേവന സന്നദ്ധരാക്കി മാറ്റുകയും പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും രോഗികള്‍ക്ക് മരുന്നുകളും നല്‍കി അശരണരെ ശുശ്രൂഷിക്കാന്‍ പ്രാപ്തരാക്കുന്നു. വളരെ കൗതുകകരവും പ്രാധാന്യവുമായ ഒരുകാര്യം എന്തെന്നാല്‍ പലപ്പോഴും പാവപ്പെട്ടവര്‍ക്ക് ദാനമായി നല്‍കുന്ന ഭക്ഷണങ്ങള്‍ അദ്ദേഹം നേരിട്ട് തന്നെ പാചകം ചെയ്യുന്നു എന്നതാണ്. പാത്രങ്ങള്‍ കഴുകാനും വൃത്തിയാക്കുവാനും മറ്റുള്ളവരോടൊപ്പം അദ്ദേഹവും സജീവമാണ്. ഇതുകൂടാതെ ഹോമങ്ങളും പൂജകളും നടത്താന്‍ അദ്ദേഹം മേല്‍നോട്ടം വഹിക്കുന്നു. ഇത്തരത്തില്‍ പല പ്രവൃത്തികളില്‍ അദ്ദേഹം വ്യാപൃതനായി എല്ലാവര്‍ക്കും തോന്നുമെങ്കിലും എല്ലാത്തില്‍ നിന്നും ബന്ധനമുക്തനായിട്ടാണ് അദ്ദേഹം കഴിയുന്നത്.

ഞങ്ങള്‍ അവിടെ എത്തിയതിന്റെ അടുത്ത ദിവസം ‘ദത്താത്രയ ജയന്തി’യാണ്. ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങളോടും സ്വാമിജി ആവശ്യപ്പെട്ടു. പത്തായപ്പുരയ്ക്ക് അടുത്തായി വളരെ ലളിതമായ ഒരു താമസസൗകര്യം എല്ലാവര്‍ക്കും സ്വാമിജി ഏര്‍പ്പാട് ചെയ്തു. അതിരാവിലെ നടന്ന ഹവനത്തിലും പൂര്‍ണ്ണആഹുതിയിലും പങ്കെടുത്ത ഞങ്ങള്‍ക്ക് അത് വളരെ നല്ല ഊര്‍ജ്ജം പകര്‍ന്നു കിട്ടിയ അനുഭവമായിരുന്നു. ദിവസം മുഴുവന്‍ സംഗീതവും നൃത്തവും ചേര്‍ന്നുള്ള ആഘോഷമാണ് നടന്നത്. പൂജാക്ഷേത്രത്തില്‍ ശ്രേഷ്ഠരായ സംഗീതജ്ഞര്‍ വന്നു ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ ആലപിച്ചു. നേരത്തെ ശ്രീ നാദാനന്ദജിയുടെ ഭാവസാന്ദ്രമായതും ശക്തിദായകവുമായ ഭജനയും ഉണ്ടായിരുന്നു. സ്വയം മറന്നു നൃത്തമാടിയ അദ്ദേഹം എന്നെക്കൂടെ ആ നൃത്തത്തില്‍ പങ്കാളിയാക്കി. അനിതരസാധാരണമായ സ്‌നേഹത്തോടെയായിരുന്നു അദ്ദേഹം ഞങ്ങളോടെല്ലാവരോടും ഇടപെട്ടിരുന്നത്. ഒരു ദൈവിക നിയോഗത്താലെന്നപോലെ ഇതിനിടയില്‍ അദ്ദേഹം ഞങ്ങള്‍ക്ക് ഒരു സ്വീകരണം ഏര്‍പ്പാട് ചെയ്യുകയും എന്നെ ഒരു ഷാള്‍ പുതപ്പിച്ച് ആദരിക്കുകയും ഒരു ‘ശ്രീ ചക്ര’ യന്ത്രം സമ്മാനിക്കുകയും ചെയ്തു. കൂടാതെ അവിടെ പങ്കെടുത്ത ജനങ്ങള്‍ക്കെല്ലാം ഞങ്ങളെ അദ്ദേഹം പരിചയപ്പെടുത്തുകയും ഞങ്ങളുടെ വിവിധ കര്‍മ്മപദ്ധതികളെക്കുറിച്ച് വിവരിച്ചു കൊടുക്കുകയും ചെയ്തു.

പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങള്‍ക്ക് പൂനെയില്‍ പോകേണ്ടതുള്ളതുകൊണ്ടും പോകുന്ന വഴി ഷിര്‍ദിയില്‍ ഇറങ്ങി അവിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിജി ശ്രീ ഗണേശാനന്ദ ഗിരിയെ കാണേണ്ടതുള്ളതുകൊണ്ടും വൈകീട്ട് തന്നെ ശ്രീ അവധൂത നദാനന്ദജിയോട് യാത്ര പറയുകയും പൂനെയില്‍ എത്തിയാല്‍ ഫോണില്‍ ബന്ധപ്പെടാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. സ്വന്തം പിതാവിനോടോ, പിതാമഹനോടോ വേദനയോടെ യാത്ര പറയുന്ന അനുഭവമായിരുന്നു അത്. ഇത് മനസ്സിലാക്കിയ അദ്ദേഹം എന്റെ പുറത്തുതട്ടി ഇങ്ങനെ പറഞ്ഞു ‘മോഹന്‍ജി, ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും., ഞാന്‍ നിങ്ങളുടെ ഒപ്പം തന്നെ ഉണ്ട്’. ഈ വാക്കുകള്‍ ഒരു അസ്ത്രം കണക്കെ എന്റെ ഉള്ളില്‍ തുളഞ്ഞു കയറിക്കിടന്നു. ഒരു അവധൂത സന്യാസി ഒരിക്കലും പാഴ്‌വാക്ക് പറയുകയില്ല. അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് അത് തന്നെയാണ് പറഞ്ഞിരിക്കുന്നതും. ഈ യാത്രയുടെ ഉദ്ദേശലക്ഷ്യം തന്നെ ഇത്തരത്തില്‍ ഒരു ബന്ധം സ്ഥാപിക്കപ്പെടാനായിരിക്കും.

ജന്മബന്ധങ്ങളും ശരീരബോധവും വെടിഞ്ഞ ആ ഗുരുവര്യന്‍ ‘ഞാന്‍’ എന്ന്! പറയുമ്പോള്‍ അത് ഏകം അല്ല, മറിച്ച് ഗ്യാന്‍ഗഞ്ചിലെ മുഴുവന്‍ ഗുരുക്കന്മാരേയും പ്രതിനിധാനം ചെയ്യുന്നതും അവരുടെയും ദേവി പരാശക്തിയുടെയും ഭഗവാന്‍ ദത്താത്രേയന്റെയും അനുഗ്രഹം കൂടി ലഭിച്ചിരിക്കുകയാണ്. എനിക്കറിയാം എന്റെ ഭാവി ജീവിതത്തില്‍ ഇത് തീര്‍ച്ചയായും അനുഭവപ്പെടുമെന്നും ഒരുപാടു ആശ്വാസമേകുമെന്നും. ഞങ്ങള്‍ യാത്ര പറയുമ്പോള്‍ ‘മില’ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. തീര്‍ച്ചയായും സ്വന്തം വീട്ടില്‍ എത്തിയ ഭാവമായിരുന്നു കുഞ്ഞു മിലക്ക് പോലും അവിടെ അനുഭവപ്പെട്ടത്. ഞാന്‍ എന്റെ ഭാര്യ ‘ദേവി’ യോട് ഇങ്ങനെ പറഞ്ഞു ‘ഒന്ന് ആലോചിച്ച് നോക്ക് ! മില എത്ര ഭാഗ്യവതിയാണ്. ഈ ചെറുപ്രായത്തില്‍ തന്നെ എത്രയോ മഹാത്മാക്കളെ ഇവള്‍ കണ്ടുമുട്ടിയിരിക്കുന്നു. ഈ പ്രായത്തില്‍ ഞങ്ങള്‍ക്ക് എപ്പോഴെങ്കിലും ഈ അവസരം ലഭിച്ചിരുന്നോ ? ഉണ്ടെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തന മണ്ഡലം എന്തായിരുന്നിരിക്കാം’.

അവധൂത നാദാനന്ദജി അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും പാലക്കാട്ട് ഉള്ള എന്റെ മതാപിതാക്കളുടെ വിലാസത്തില്‍ അയച്ചിരുന്നു. ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ അവിടെ കാണാന്‍ കഴിഞ്ഞു. എന്റെ കൈകള്‍ നേരെ അദ്ദേഹത്തിന്റെ ആത്മകഥയിലേക്ക് തിരിഞ്ഞു. പരിപൂര്‍ണ്ണ സത്യത്തിന്റെ രണ്ടു പുസ്തകങ്ങള്‍ .
അവധൂത നദാനന്ദ. മനുഷ്യന്‍ പ്രലോഭനങ്ങള്‍ നിര്‍ബ്ബന്ധബുദ്ധി ദൃഢനിശ്ചയം ദൈവകൃപ ലക്ഷ്യം ദുരിതം ഗുരുക്കന്മാര്‍. അദ്ദേഹത്തിന്റെ ആത്മകഥ നിറയെ സൂര്യപ്രകാശം പോലെ സത്യം. മാത്രമല്ല അത് മുഴുവന്‍ അദ്ദേഹം അനുഭവിച്ചതുമാത്രമാണ്. സ്വന്തം കാര്യസാധ്യത്തിനായും ലൗകിക അഭിവൃദ്ധിക്കുവേണ്ടിയും തന്നെ ബന്ധപ്പെടുന്ന അവസരവാദികള്‍ നിറഞ്ഞ ഈ ലോകത്ത് തന്നെക്കുറിച്ച് യാതൊരു വിവരവും തന്നെ അദ്ദേഹം മറച്ചു വച്ചിട്ടില്ല. മറിച്ച് അദ്ദേഹം അഗാധമായി വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്തവരില്‍ നിന്നും അവഗണനയും വിശ്വാസവഞ്ചനയും ഏല്‍ക്കേണ്ടി വന്നിട്ടുമുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ ദുഖങ്ങളും രോഗങ്ങളും ഏറ്റെടുത്ത് സ്വയം രോഗപീഡിതനായി മാറിയിട്ടുണ്ട്. മരണത്തില്‍ നിന്നുപോലും അദ്ദേഹം ചിലരെ രക്ഷിക്കുകയും എന്നാല്‍ പിന്നീട് അവര്‍ ഇദ്ദേഹത്തെ അവഗണിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഒരുപാട് യാതനകളും പലതരത്തിലുള്ള അപവാദപ്രചാരണങ്ങളും ഇദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഗ്യാന്‍ഗഞ്ചിലെ ഗുരുക്കന്മാരുടെയും തന്റെ ഗുരു താരാമായുടെയും അനുഗ്രഹത്താല്‍ എല്ലാം തരണം ചെയ്ത് അവധൂതപാരമ്പര്യത്തെ അദ്ദേഹം നിലനിര്‍ത്തിപോരുന്നു.

ആ ആത്മകഥ മുഴുവന്‍ സത്യസന്ധത നിറഞ്ഞു നില്‍ക്കുന്നു. ലാളിത്യമാണ് അതിന്റെ മുഖമുദ്ര. അനിതരസാധാരണമായ വിനയമാണ് ഒരു ശ്രേഷ്ഠനായ സന്യാസിയുടെ ഗുണം. അത് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ മുഴുവന്‍ കാണാവുന്നതാണ്. ഒന്നും തെളിയിക്കപ്പെടാന്‍ ഒട്ടും തൃഷ്ണയില്ലാത്ത നിറഞ്ഞു നില്‍ക്കുന്ന വിനയം. അദ്ദേഹത്തിന്റെ പല യാത്രകളും അനുഭവങ്ങളും ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത് പലര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്തത്ര അഗാധമായതാണ്. അതില്‍ ചിലത് ചിന്തകള്‍ക്ക് പോലും അതീതമായതും സ്വപ്‌നസദൃശ്യവുമാണെന്നു തോന്നിപ്പോകും.

ഒരു സാധാരണ മനുഷ്യന് ഒരിക്കലും ആലോചിക്കാന്‍ പോലും ആവാത്തത്ര അദൃശ്യമായതും പവിത്രമായതുമായ ആത്മീയതയുടെ ലോകത്തിലേക്ക് ഇന്ന് കാണുന്ന ലൗകിക ജീവിതത്തിലെ എല്ലാ വികാരവിചാരങ്ങളെയും മറികടന്നു മുങ്ങിത്താഴ്ന്നിരിക്കുന്ന ഒരു സന്യാസിയാണ് അവധൂത നാദാനന്ദജി. അവധൂത നാദാനന്ദജി ഒരു പരിവ്രാചക സന്യാസിയാണ്. കയ്യില്‍ പണം കരുതാതെ, താമസിക്കാന്‍ സ്വന്തമായി വീടില്ലാതെ, മുന്‍കൂട്ടി ലക്ഷ്യം കാണാതെ സഞ്ചരിക്കുന്ന ഒരു പരിവ്രാചകന്‍. അദ്ദേഹം ദേവി മൂകാംബികയെ നേരില്‍ ദര്‍ശിക്കുകയും ദേവിയുടെ അനുഗ്രഹത്താല്‍ സ്വന്തം സദ്ഗുരുവായ ശ്രീ താരാമായിയെ കണ്ടെത്തുകയും ചെയ്തു. തന്റെ ഗുരുവില്‍ സര്‍വ്വസ്വവും സമര്‍പ്പിച്ച അദ്ദേഹത്തിനു വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി അനുഗ്രഹിച്ച് ആ സദ്ഗുരു തന്റെ ശിഷ്യനെ അവധൂതപരമ്പരയിലേക്ക് ഉയര്‍ത്തികൊണ്ടുവന്നു. ഒരിക്കലും ആരോടും ഭക്ഷണം യാചിക്കരുത് എന്ന നിര്‍ദ്ദേശം ഗുരു താരാമായി തന്റെ ശിഷ്യന് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഭക്ഷണം ആരെങ്കിലും കൊടുത്താല്‍ മാത്രം അദ്ദേഹം കഴിക്കും.

ലൗകികസുഖങ്ങള്‍ ഒരിക്കലും ആഗ്രഹിക്കാത്ത അദ്ദേഹം ആചാരങ്ങളിലോ ചിട്ടകളിലോ ഒരിക്കലും ബന്ധിതനായിട്ടില്ല. അറിയുന്നതും സുവ്യക്തമായാതുമായ തലം മുതല്‍ അറിയാത്തതും ഒരിക്കലും അറിയപ്പെടാനിടയില്ലാത്തതുമായ ഒരുപാടു വിഷമം പിടിച്ച പാതകളില്‍ അദ്ദേഹം കയറിയിറങ്ങിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിനു മുമ്പ് ഗുരു താരാമായി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞിരുന്നു ‘ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാവും മാത്രമല്ല നിനക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെ അതാത് സമയത്ത് ഞാന്‍ നിനക്ക് എത്തിച്ചു തരുന്നതാണ്’. ഗുരുവിന്റെ ഈ വാഗ്ദാനമാണ് അദ്ദേഹത്തെ തന്റെ പിന്നീടുള്ള പ്രയാണത്തിനു പ്രാപ്തനാക്കിയതും ധൈര്യം നേടിക്കൊടുത്തതും. ചിലര്‍ വഞ്ചിക്കുമ്പോള്‍ മറ്റു ചിലര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. അങ്ങിനെ ചിലപ്പോള്‍ ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍ വകഞ്ഞുമാറ്റുന്നത് പോലെ ശ്രീ നാദാനന്ദജിയും തന്റെ ജീവിതത്തില്‍ ഒരുപാടു വഴിത്തിരുവുകള്‍ നേരിട്ടുകൊണ്ടിരുന്നു.

ഗുരുവിന്റെ ഉപദേശം നിരുപാധികം സ്വീകരിക്കുന്ന ഏതൊരു ശിഷ്യനും തന്റെ ആത്മീയ യാത്രയില്‍ വിജയം മാത്രമേ ഉണ്ടാവുകയുള്ളൂ. ഗുരു തന്റെ ശിഷ്യനുമേലെ സംരക്ഷണത്തിന്റെ ഒരു വലിയ കുട പിടിച്ചിരിക്കുകയാണ്. ശ്രീ നാദാനന്ദജിയുടെ യാത്രകളില്‍ അത്യാവശ്യഘട്ടങ്ങളില്‍ എല്ലാം തന്റെ ഗുരുവിന്റെ സംരക്ഷണം ലഭിച്ചതായി കാണാം. അദ്ദേഹം ലൗകിക ജീവിതത്തിന്റെ കെണികളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും അകന്നു കഴിയുകയും പലപ്പോഴും കഠിനമായ ഹിമാലയപര്‍വതപ്രദേശങ്ങളില്‍ വിധിയോടു മല്ലടിച്ച് കൊണ്ടാണ് തന്റെ യാത്ര തുടര്‍ന്നിരുന്നത്.
അതികഠിനമായ തണുപ്പുള്ള ഹിമാലയ പര്‍വ്വതപ്രദേശം! ഏത് സമയവും എന്തും സംഭവിക്കുന്ന കാലാവസ്ഥ! സുഖസൗകര്യങ്ങളോ, പരിരക്ഷയോ ഒട്ടും ഇല്ലാത്ത സ്ഥലങ്ങള്‍ ! മുന്നില്‍ വരുന്ന വിധിയെ കൈനീട്ടി സ്വീകരിക്കാന്‍ മാത്രം കഴിയുന്ന ഇടം. പക്ഷെ ഗുരുവിലുള്ള ആത്മാര്‍ഥമായ വിശ്വാസവും സമര്‍പ്പണവും മാത്രം മതി ഈ തടസ്സങ്ങളെ ജ്വലിപ്പിക്കുന്ന ഊര്‍ജ്ജം ലഭിക്കാന്‍. ബാക്കിയെല്ലാം നശ്വരമാണ്. ഇതാണ് ശ്രീ നാദാനന്ദജിയുടെ സഞ്ചാരമാര്‍ഗ്ഗം.

ദിവസങ്ങളോളം അദ്ദേഹം നടന്നു. വിശപ്പും ദാഹവും മൂലം ക്ഷീണിതനായി വീഴുന്നു. സത്യം തേടിയുള്ള യാത്ര. പലപ്പോഴായി തളര്‍ന്നു വീണിട്ടും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ സാവധാനം എഴുന്നേറ്റ് പിന്നെയും തന്റെ യാത്ര തുടര്‍ന്നു. ഒരു സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പോലും ആവാത്തത്ര ദീര്‍ഘവും ഏകാന്തവുമായ ഒരു യാത്രയായിരുന്നു അത്. തന്റെ ആത്മാവിനുള്ളില്‍ ആ പരമസത്യം തിളങ്ങി നില്‍ക്കുന്നത് അദ്ദേഹത്തിനു അറിയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് താന്‍ ലക്ഷ്യത്തില്‍ എത്തിച്ചേരും എന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. ശരീരത്തിനു പലപ്പോഴും ശക്തിക്ഷയം സംഭവിച്ചിരുന്നുവെങ്കിലും മനസ്സ് ശക്തവും ശുഭപ്രതീക്ഷ നിറഞ്ഞതുമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം ദൃഢവും ഇളക്കം തട്ടാത്തതുമായിരുന്നു.

അദൃശ്യമായ കരുണയുള്ള കൈയുടെ രൂപത്തില്‍ ഗുരു തന്റെ ഒപ്പം തന്നെ നടക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അപ്രതീക്ഷിതമായി ലഭിക്കുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും രൂപത്തില്‍ ഗുരു തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വളരെ മോശമായ കാലാവസ്ഥയില്‍ താമസ സൗകര്യം ഒരുക്കികൊടുത്തും, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേര്‍വഴി കാണിച്ചും ഗുരു തന്റെ ശിഷ്യനെ സംരക്ഷിച്ചു കൊണ്ടിരുന്നു. ഗുരുവിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഒരു ആന്തരിക ആശയവിനിമയ വലയം കണക്കെ അതാത് സമയത്ത് ശിഷ്യന്റെ മനസ്സിന്റെ ഉള്ളില്‍ നിന്ന് തന്നെ തീരുമാനങ്ങളായി പുറത്ത് വന്നിരുന്നു. ഒരു ഗുരുവിന്റെയും ശിഷ്യന്റെയും മനസ്സ് തമ്മില്‍ ബന്ധിപ്പിക്കുന്ന ആ ആശയവിനിമയ സംവിധാനം അത്രമാത്രം വിശ്വസനീയമാണ്.

തന്റെ ഗുരു അവധൂതനെ ഇങ്ങനെ വഴികാട്ടുന്നു. നടന്നു കൊണ്ടേയിരിക്കുക.. ആരില്‍ നിന്നും ഒരു സഹായവും സ്വീകരിക്കരുത്.. സഹായം നിന്നെ നശിപ്പിക്കും. എന്തും ആ സമയത്തെ ആവശ്യത്തിന് വേണ്ടി മാത്രം എടുക്കുക. ഒരിക്കലും ഒന്നും സംഭരിച്ച് വെക്കരുത്. വിശക്കുമ്പോള്‍ ഗുരുകൃപയാല്‍ ഭക്ഷണം കിട്ടുമെന്ന് കരുതുക അഥവാ കിട്ടിയില്ലെങ്കില്‍ അന്ന് സ്വമേധയാ പട്ടിണി കിടക്കുക. പല സ്ഥലങ്ങള്‍, ഹിമാലയ പര്‍വ്വത സാനുക്കള്‍, ഇതിനിടയില്‍ പലതരം ആളുകളെ അറിയുന്നു. നല്ലതും ചീത്തയും, കരുണയുള്ളതും, അവസരവാദികളും എന്നുവേണ്ട പലതരത്തിലുള്ളവര്‍ വരുന്നു, പോകുന്നു. ചിലര്‍ താമസിക്കുന്നു ചിലര്‍ ഇനി ഒരിക്കലും തിരിച്ചു വരാത്തവണ്ണം മറഞ്ഞു പോകുന്നു. ഇത് ആണ് അവധൂതന്റെ കഥ.

Swamiiiiiiiiiiiiiiii111ഒരു അവധൂതന്റെ ആത്മകഥ നമ്മെ ഒരു സാധാരണ ജീവിതം നയിക്കുന്ന മനുഷ്യന്റെ മനസ്സിലൂടെ കൊണ്ടുപോയി കരുത്തുറ്റ ഒരു ആത്മീയവാദിയെയും , ഒരു നിര്‍ബന്ധബുദ്ധിക്കാരനെയും, ഒരു അതിമാനുഷനെയും, തന്റെ ഗുരുവിനോട് തിരിച്ച് ‘എന്തിന്’ എന്ന് ഒരിക്കലും ചോദ്യം ചെയ്യാത്ത കറകളഞ്ഞ ശിഷ്യനെയും കാട്ടിത്തരുന്നു. ശുദ്ധനും പാവവുമായ ഒരു അവധൂത സന്യാസിയെ വിഷമം കൂടാതെ വഞ്ചിക്കുന്ന കപടവേഷക്കാരെയും നമുക്ക് കാണാം. കൂടാതെ പരമമായ ദിവ്യശക്തിയെ പകല്‍ വെളിച്ചത്തിലെന്നപോലെ നമുക്ക് അത് മനസ്സിലാക്കിത്തരുന്നു. അമ്മ മൂകാംബികാദേവി തന്നെ സ്വയം ഒരു മഹായോഗിയുടെ രൂപം ധരിച്ച് അദ്ദേത്തിന്റെ ഗുരുവായി വഴികാട്ടുന്നു.



ജന്മഭൂമി