Thursday, August 31, 2017

വേദാന്തദര്‍ശനപ്രകാരം മനുഷ്യന്‍ മൂന്നു പദാര്‍ത്ഥങ്ങള്‍ ചേര്‍ന്നതാണെന്നു പറയാം ബാഹ്യതമം ദേഹം, മനുഷ്യന്റെ സ്ഥൂലരൂപം. ഇതിലാണ് കണ്ണ്, മൂക്ക്, ചെവി മുതലായ വിഷയഗ്രഹണോപകരണങ്ങള്‍. ഈ കണ്ണു ദര്‍ശനേന്ദ്രിയമല്ല: ഉപകരണംമാത്രം. അതിന്റെ പുറകിലാണിന്ദ്രിയം. അതുപോലെ, ചെവി ശ്രവണേന്ദ്രിയമല്ല: ഉപകരണമാണ്. അതിന്റെ പുറകിലാണ് ഇന്ദ്രിയം, അഥവാ ആധുനിക ശരീരശാസ്ത്രഭാഷയില്‍ കേന്ദ്രം. ഈ കേന്ദ്രങ്ങള്‍ക്കു സംസ്‌കൃതത്തിലുള്ള പേരാണ് ഇന്ദ്രിയങ്ങള്‍. കണ്ണുകളെ നിയന്ത്രിക്കുന്ന കേന്ദ്രം നശിച്ചാല്‍ കണ്ണു കാണില്ല. അതുപോലെ മറ്റെല്ലാ ഇന്ദ്രിയങ്ങളും. ഇനി, ഇന്ദ്രിയങ്ങളെ മറ്റൊരു വസ്തുവിനോടു സംയോജിപ്പിക്കാതെ അവയ്ക്കു സ്വയം എന്തെങ്കിലും ഗ്രഹിക്കാന്‍ വയ്യ. ആ വസ്തുവാണ് മനസ്സ്. നിങ്ങള്‍ ഏതോ കാര്യത്തെപ്പറ്റി അഗാധചിന്തയില്‍ മുഴുകിയിരിക്കുന്നു: അപ്പോള്‍ നാഴികമണി അടിക്കുന്നു: നിങ്ങള്‍ കേള്‍ക്കുന്നില്ല – ഈ അനുഭവം നിങ്ങള്‍ക്കു പലപ്പോഴും ഉണ്ടായിക്കാണും. ഇതെന്തുകൊണ്ട്? ചെവി അവിടെയുണ്ടായിരുന്നു. ശബ്ദസ്പന്ദങ്ങള്‍ അതില്‍ പ്രവേശിച്ചു: അവ തലച്ചോറില്‍ എത്തിക്കപ്പെടുകയും ചെയ്തു. എന്നിട്ടും നിങ്ങള്‍ ശബ്ദം കേട്ടില്ല. എന്തെന്നാല്‍ മനസ്സ് ഇന്ദ്രിയത്തോടു ചേര്‍ന്നിരുന്നില്ല. വിഷയമുദ്രകള്‍ ഇന്ദ്രിയങ്ങളില്‍ എത്തുന്നു: മനസ്സ് അവയോടു ചേരുമ്പോള്‍ ആ മുദ്രകളെ ഉള്‍ക്കൊണ്ട് അവയ്ക്കു ‘അഹങ്കാര’ത്തിന്റെ നിറം കൊടുക്കുന്നു.
ഞാന്‍ വല്ല പണിയിലുമേര്‍പ്പെട്ടിരിക്കെ, എന്റെ കൈവിരലില്‍ കൊതുകു കടിക്കുന്നു എന്നു വിചാരിക്കുക. മനസ്സു മറ്റൊന്നിനോടു ചേര്‍ന്നിരിക്കകൊണ്ട് ഞാന്‍ അതറിയുന്നില്ല. അല്പം കഴിഞ്ഞ്, ഇന്ദ്രിയങ്ങളിലേക്കെത്തിക്കപ്പെട്ട വിഷയമുദ്രകളോടു മനസ്സു യോജിക്കുമ്പോള്‍, ഒരു പ്രതിസ്ഫുരണമുണ്ടാകുന്നു. ഈ പ്രതിസ്ഫുരണത്തോടുകൂടിയാണ് എനിക്കു കൊതുകിനെപ്പറ്റി ബോധമുണ്ടാകുന്നത്. അതിനാല്‍, മനസ്സ് ഇന്ദ്രിയങ്ങളോടു യോജിച്ചതുകൊണ്ടുമായില്ല. ഇച്ഛാരൂപത്തില്‍ പ്രതിസ്ഫുരണമുണ്ടാകണം. പ്രതിസ്ഫുരണത്തിന്റെ ഉല്പത്തിസ്ഥാനമായ ഈ ജ്ഞാനശക്തിക്കാണ് ‘ബുദ്ധി’ എന്നു പറയുന്നത്. അങ്ങനെ, ആദ്യം ബാഹ്യോപകരണങ്ങള്‍ വേണം: പിന്നെ ഇന്ദ്രിയം: തുടര്‍ന്നു മനസ്സ് ഇന്ദ്രിയത്തോടു ചേരണം: ഒടുക്കം ബുദ്ധിയുടെ പ്രതിസ്ഫുരണം നടക്കണം. ഇവയെല്ലാം പൂര്‍ണ്ണമാകുമ്പോള്‍ ‘ഞാനും ബാഹ്യവിഷയവും’ എന്ന തോന്നല്‍ പെട്ടെന്നു മിന്നുന്നു: അതോടുകൂടി പ്രത്യക്ഷം, വസ്തുബോധം, വിജ്ഞാനം, ഉണ്ടാകുന്നു. ഉപകരണംമാത്രമായ ബാഹ്യേന്ദ്രിയം ശരീരത്തിലിരിക്കുന്നു: അതിന്റെ പിന്നിലാണ് സൂക്ഷ്മതരമായ അന്തരിന്ദ്രിയം: പിന്നെ മനസ്സ്, പിന്നെ ബുദ്ധി: അതിന്റെയും പിന്നില്‍ ‘ഞാന്‍’, ‘ഞാന്‍ കാണുന്നു, ഞാന്‍ കേള്‍ക്കുന്നു’ എന്നിങ്ങനെ തോന്നിക്കുന്ന അഹങ്കാരം.
ഈ പ്രക്രിയാപരമ്പര മുഴുവന്‍ ചില ശക്തികളാണ് നടത്തുന്നത്. അവയക്കു ‘പ്രാണ”നെന്നു പേര്. മനുഷ്യന്റെ ബാഹ്യേന്ദ്രിയസ്ഥാനമായ ഈ സ്ഥൂലഭാഗത്തെ സ്ഥൂലശരീരമെന്നു പറയുന്നു. അതിന്റെ പിന്നിലാണ് ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, അഹങ്കാരം എന്ന പരമ്പര. ഇവയും പ്രാണനുംകൂടി ‘സൂക്ഷ്മശരീര”മെന്ന സംഘാതമുണ്ടാകുന്നു. ശരീരത്തിന് എന്തു ഹാനി പറ്റിയാലും നശിക്കാത്തവണ്ണം അത്ര സൂക്ഷ്മമായ മൂലതത്ത്വങ്ങള്‍ ചേര്‍ന്നുണ്ടായിട്ടുള്ളവയാണ് (സൂക്ഷ്മശരീരോപാദാനമായ) ഈ ശക്തികള്‍: അവ ശരീരത്തിനു പറ്റുന്ന എല്ലാ കെടുതികളേയും അതിജീവിക്കുന്നു. പ്രത്യക്ഷമായ സ്ഥൂലശരീരം സ്ഥൂലവസ്തുക്കള്‍ ചേര്‍ന്നുണ്ടായതാണ്: തന്നിമിത്തം അതു സദാ പുതുക്കപ്പെടുന്നു. നിരന്തരം മാറുന്നു. അന്തരിന്ദ്രിയങ്ങള്‍, മനോബുദ്ധ്യഹംകാരങ്ങള്‍, ആകട്ടെ യുഗയുഗങ്ങള്‍ നിലനില്‍ക്കത്തക്കവണ്ണം അത്ര സൂക്ഷ്മതമമായ വസ്തുക്കള്‍ ചേര്‍ന്നുണ്ടായവയാണ്. യാതൊന്നിനും പ്രതിരോധിക്കാന്‍ കഴിയാത്തവിധം അത്ര നേര്‍ത്തതാണവ: അവയ്ക്കു ഏതു തടസ്സവും താണ്ടിപ്പോകാം. സ്ഥൂലശരീരം അചേതനമാണ്: സൂക്ഷ്മദ്രവ്യനിര്‍മ്മിതമാകയാല്‍ സൂക്ഷ്മശരീരവും അപ്രകാരംതന്നെ. ഒരു ഭാഗം മനസ്സെന്നും വേറൊന്നു ബുദ്ധിയെന്നും മൂന്നാമത്തേത് അഹങ്കാരമെന്നും വിളിക്കപ്പെടുന്നെങ്കിലും അവയ്‌ക്കൊന്നും ‘ജ്ഞാതാ’വാകാന്‍ നിവൃത്തിയില്ലെന്നു ഒറ്റ നോട്ടത്തില്‍ കാണാം. ദ്രഷ്ടാവോ കര്‍മ്മസാക്ഷിയോ (ആര്‍ക്കുവേണ്ടിയോ കര്‍മ്മം ചെയ്യപ്പെടുന്നു ആ) പരനോ ആയിരിക്കാന്‍, അവയിലൊന്നിനും കഴിവില്ല. സകലമനോവൃത്തികളും അവധാരണവും അഹങ്കരണവുമെല്ലാം, പരാര്‍ത്ഥമാകണം. സൂക്ഷ്മദ്രവ്യാത്മകമാകയാല്‍ അവ സ്വാഭാസമാകാന്‍ വയ്യ. അവയുടെ പ്രകാശം അവയ്ക്കുള്ളതാകാന്‍ നിവൃത്തിയില്ല.
ഉദാഹരണത്തിന്, ഈ മേശയുടെ അഭിവ്യക്തി യാതൊരു ഭൗതികവസ്തുവും ഹേതുവായിട്ടാകാന്‍ വയ്യ. അതിനാല്‍, യഥാര്‍ത്ഥപ്രകാശകനും ദ്രഷ്ടാവും ഭോക്താവുമായി ഒരാള്‍ അവയ്‌ക്കെല്ലാം പിറകിലുണ്ടാകണം: അവനാണാത്മാവ്, യഥാര്‍ത്ഥപുരുഷന്‍, ആത്മാവാണ് യഥാര്‍ത്ഥത്തില്‍ വസ്തുക്കളെ കാണുന്നത്. ബാഹ്യോപകരണങ്ങളും ഇന്ദ്രിയങ്ങളും വിഷയമുദ്രകളെ ഗ്രഹിച്ചു മനസ്സിലേക്കു കൊണ്ടുപോവുകയും, മനസ്സ് അവയെ ബുദ്ധിക്കു സമര്‍പ്പിക്കുകയും ബുദ്ധി അവയെ കണ്ണാടിയിലെന്നപോലെ (തന്നില്‍) പ്രതിബിംബിപ്പിക്കുകയും ചെയ്യുന്നു. ഇവയ്‌ക്കെല്ലാറ്റിനും പുറകില്‍ എല്ലാം കണ്ടുകൊണ്ട് ആജ്ഞകളും നിര്‍ദ്ദേശങ്ങളും കൊടുത്തുകൊണ്ട് ആത്മാവിരിക്കുന്നു. ആത്മാവ് ഇപ്പറഞ്ഞ എല്ലാ ഉപകണങ്ങളുടെയും നിയാമകന്‍, ഈ പൂരത്തിലെ പുരുഷന്‍, ശരീരത്തിലെ സിംഹാസനസ്ഥനായ രാജാവ്. അഹങ്കരണം, അവധാരണം, വികല്പനം, കരണങ്ങള്‍, ഉപകരണങ്ങള്‍, ദേഹം ഇവയെല്ലാം അവന്റെ ആജ്ഞയെ അനുസരിക്കുന്നു. അവനാണ് ഇവയെല്ലാം അഭിവ്യക്തമാക്കുന്നത്. ഇതാണ് മനുഷ്യാത്മാവ് അപ്രകാരം പ്രപഞ്ചത്തിലെ ഒരു ചെറിയ അംശത്തിലുള്ളതുപോലെ, സമഷ്ടിപ്രപഞ്ചത്തിലും കാണാം. അനുരൂപതയാണ് പ്രപഞ്ചനിയമമെങ്കില്‍ അതിലെ ഓരോ അംശവും സമഷ്ടിയുടെ മാതൃകയില്‍ വിരചിതമായിരിക്കണം. അതിനാല്‍ നമ്മുടെ ഈ സ്ഥൂലമായ ഭൗതികജഗത്തിന്റെ പിന്നില്‍ ഭൂതസൂക്ഷ്മാത്മകമായ ഒരു മനോമയജഗത്ത് ഉണ്ടായിരിക്കണമെന്ന് ന്യായമായി വിചാരിക്കാം. ഇതിനും പിറകില്‍, ഈ മനോവ്യാപാരങ്ങളുടെയെല്ലാം പ്രേരകനും പ്രശാസിതാവും ഈ ജഗത്തിന്റെ സിംഹാസനേശ്വരനുമായി ഒരു സര്‍വ്വാത്മാവും ഉണ്ടായിരിക്കണം. ഓരോ മനസ്സിന്‍െയും ശരീരത്തിന്റെയും പിന്നിലുള്ള ആത്മാവ് ‘പ്രത്യഗാത്മാവ്’ അഥവാ ജീവാത്മാവ് എന്നും, ജഗത്തിന്റെ പിന്നില്‍ അതിന്റെ നായകനും നിയാമകനും പാലകനുമായി വര്‍ത്തിക്കുന്ന ആത്മാവ് ‘ഈശ്വരന്‍’ എന്നും പറയപ്പെടുന്നു.
തുടര്‍ന്ന് ആലോചിക്കുവാനുള്ളത് ഇതെല്ലാം എവിടെനിന്നു വരുന്നു എന്നാണ്. ഉത്തം; വരുക എന്നുവെച്ചാലെന്ത്? അസത്തില്‍നിന്നു സത്തെന്തെങ്കിലും നിര്‍മ്മിക്കാമെന്ന അര്‍ത്ഥത്തിലാണെങ്കില്‍, അതസാദ്ധ്യം. ഈ സൃഷ്ടിസര്‍വ്വസ്വത്തെ, സംഭൂതത്തെ, ശൂന്യത്തില്‍നിന്നുളവാക്കുക സാദ്ധ്യമല്ല. ഒരു കാരണം കൂടാതെ ഒരു കാര്യവും ഉണ്ടാവില്ല. കാര്യം കാരണപരിണാമം മാത്രമാണുതാനും. ഇതാ ഒരു ഗ്ലാസ്സ്: നാം അതിനെ അടിച്ചുടച്ച് അരച്ചു പൊടിയാക്കി, രാസദ്രവ്യങ്ങളുപയോഗിച്ചു മിക്കവാറും നശിപ്പിച്ചു എന്നു വിചാരിക്കുക. അതു ശൂന്യമായിപ്പോകുമോ? നിശ്ചയമായും ഇല്ല. അതിന്റെ ആകാരം നശിക്കും. എന്നാല്‍, അതിന്റെ ഉപാദാനകാരണങ്ങളായ അംശകണങ്ങള്‍ അവശേഷിക്കും. ഇവ ഇന്ദ്രിയഗോചരമല്ലാതായേയ്ക്കും, നശിക്കില്ല. ആ ദ്രവ്യാംശങ്ങള്‍കൊണ്ടുതന്നെ മറ്റൊരു ഗ്ലാസ് ഉണ്ടാക്കാനും കഴിയുമെന്നു തീര്‍ച്ച. ഒരു കാര്യത്തില്‍ ഇതു സത്യമാണെങ്കില്‍, മറ്റെല്ലാറ്റിലും അപ്രകാരംതന്നെയാകണം. അസത്തില്‍നിന്നു സത്തുണ്ടാക്കാനോ സത്തിനെ അസത്താക്കാനോ കഴിയില്ല. അത് ഉത്തരോത്തരം സൂക്ഷ്മമോ, പിന്നെ ഉത്തോത്തരം സ്ഥൂലമോ ആയേയ്ക്കാം.
വര്‍ഷബിന്ദു സമുദ്രത്തില്‍നിന്നു ബാഷ്പരൂപത്തില്‍ വലിച്ചെടുക്കപ്പെടുകയും പിന്നീടത് വായുവില്‍ക്കൂടി പര്‍വ്വതങ്ങളിലേക്കു പാറുകയും ചെയ്യുന്നു. അവിടെ, അതു വീണ്ടും വെള്ളമായി, അനേകശതം നാഴിക ഒഴുകി, തിരിയെ മാതൃസമുദ്രത്തിലേക്കു ചെന്നു ചേരുന്നു. വിത്തു വൃക്ഷത്തെ ഉല്പാദിപ്പിക്കുന്നു: വൃക്ഷം വിത്തു വിട്ടുംവെച്ചു നശിക്കുന്നു. അതു പിന്നെയും മറ്റൊരു വൃക്ഷമായി ഉയര്‍ന്നുവരുന്നു: വീണ്ടും വിത്തില്‍ അവസാനിക്കുന്നു:- ഇങ്ങനെ മേല്‍ക്കുമേല്‍, പക്ഷിയുടെ കഥയെടുക്കുക. അത് ഒരു മുട്ടയില്‍നിന്നുല്‍ഗമിക്കുന്നു, അഴകുള്ള പക്ഷിയാകുന്നു: ജീവിക്കുന്നു, ഭാവിപക്ഷികള്‍ക്കുള്ള മുട്ടകളിട്ടുംവെച്ചു മരിക്കുന്നു. മൃഗങ്ങള്‍ ഇങ്ങനെതന്നെ: മനുഷ്യരും ഇങ്ങനെതന്നെ. എല്ലാം ചില ബീജങ്ങള്‍, ചില മൂലവസ്തുക്കള്‍, ചില സൂക്ഷ്മരൂപങ്ങള്‍ – ഇവയില്‍നിന്നാരംഭിക്കുന്നു എന്നു പറയാം: വളരുംതോറും ഏറെക്കുറെ സ്ഥൂലമാകുന്നു: വീണ്ടും ആ സൂക്ഷ്മരൂപത്തിലേക്കു നിവര്‍ത്തിച്ചു ലയിക്കുന്നു. വിശ്വം മുഴുവന്‍ ഇങ്ങനെ പൊയ്‌ക്കെണ്ടിരിക്കുന്നു. ഈ വിശ്വമെല്ലാം ഉരുകി അലിഞ്ഞ് സൂക്ഷ്മാത്‌സൂക്ഷ്മതരമായി ഒടുവില്‍ നിശ്ശേഷം മറഞ്ഞ മട്ടായ ഒരു കാലം വരും. അത് അതിസൂക്ഷ്മദ്രവ്യമായി വര്‍ത്തിക്കും. ഇന്നത്തെ പ്രകൃതിശാസ്ത്ര-ജ്യോതിഃശാസ്ത്രങ്ങള്‍ വഴിക്കും, ഈ ഭൂമി തണുത്തുവരികയാണെന്നും കാലക്രമത്തില്‍ വളരെ തണുത്തു ഛിന്നഭിന്നമാകുമെന്നും, പിന്നെ സൂക്ഷ്മാല്‍ സൂക്ഷ്മതരമായി വീണ്ടും ആകാശമായി പരിണമിക്കുമെന്നും നമുക്കറിയാം. എങ്കിലും ഈ സൂക്ഷ്മാണുക്കളെല്ലാം മറ്റൊരു ഭൂമിയുടെ സൃഷ്ടിക്കുവേണ്ട ഉപാദാന വസ്തുവാകാനായി അവശേഷിക്കും. വീണ്ടും ആ ഭൂമി അന്തര്‍ദ്ധാനം ചെയ്തു വേറൊന്ന് ആവിര്‍ഭവിക്കും. താഴുകയും ഉയരുകയും ചെയ്യുന്ന ഓളങ്ങള്‍പോലെ, ഈ പ്രപഞ്ചം അതിന്റെ കാരണങ്ങളില്‍ ലയിക്കുകയും വീണ്ടും ആ ദ്രവ്യങ്ങള്‍ കൂട്ടിച്ചേര്‍ന്നു രൂപം കൊള്ളുകയും ചെയ്യുന്നു. കാരണങ്ങളില്‍ ലയിക്കുകയും വീണ്ടും രൂപം കൊള്ളുകയും ചെയ്യുന്നതിന് യഥാക്രമം സങ്കോചമെന്നും വികാസമെന്നും പറയുന്നു. വിശ്വം മുഴുവന്‍ ചുരുങ്ങുകയും വീണ്ടും വിടരുകയും ചെയ്യുകയാണെന്നു പറയാം. ഇന്നത്തെ പ്രകൃതിശാസ്ത്രങ്ങളില്‍ അംഗീകരിക്കപ്പെട്ട വാക്കുകളുപയോഗിക്കുകയാണെങ്കില്‍, സങ്കോചവികാസങ്ങളെ പ്രലയം, പ്രഭവം എന്നാണ് പറയേണ്ടത്, സകലരൂപങ്ങളും താണ ഇനങ്ങളില്‍നിന്നു പതുക്കെ വളര്‍ന്നു ഉപര്യുപരി രൂപങ്ങള്‍ പൂണുന്നു എന്നുള്ള ‘പരിണാമവാദ’ത്തെപ്പറ്റി നിങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ. അതു വളരെ ശരിതന്നെ. എന്നാല്‍ ഒരോ പ്രഭവത്തിന്റെയും പിന്നില്‍ ഒരോ പ്രലയം സിദ്ധവത്കൃതമാണ്.
വിശ്വത്തില്‍ പ്രകടമാകുന്ന ശക്തിയുടെ ആകെത്തുക എക്കാലവും ഒന്നുതന്നെയാണെന്ന ദ്രവ്യം നശിപ്പിക്കാവതല്ലെന്നും നമുക്കറിയാം. ഒരു കണം ദ്രവ്യംപോലും കുറവുചെയ്യുക ഒരു പ്രകാരത്തിലും സാദ്ധ്യമല്ല. അതുപോലെ ഒരു ലവം ശക്തി കുറയ്ക്കുവാനോ കൂട്ടുവാനോ കഴിയില്ല. ആകെത്തുക എല്ലായ്‌പ്പോഴും ഒന്നുതന്നെ. പ്രഭവമോ പ്രലയമോ ആയുള്ള അഭിസ്ഫുരണത്തിലാണ് വ്യത്യാസം. അതിനാല്‍ ഈ കല്പം പൂര്‍വ്വകല്പത്തിലെ പ്രലയത്തിനുശേഷമുള്ള പ്രഭവമത്രേ. ഈ കല്പം വീണ്ടും സൂക്ഷ്മതരമായി പ്രലയിക്കുന്നു. അതില്‍നിന്നു അടുത്ത കല്പം ഉണ്ടാകുന്നു. ജഗത്തു മുഴുവന്‍ ഈ രീതിയില്‍ പൊയ്‌ക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെശൂന്യത്തില്‍നിന്നു വല്ലതും നിര്‍മ്മിക്കുക എന്നയര്‍ത്ഥത്തില്‍ ‘സൃഷ്ടി’യില്ല എന്നു കാണുന്നു. അഭിവ്യക്തി – ഈ പദമാണ് കുറെക്കൂടി നല്ലത് – ഉണ്ട് എന്നു പറയാം. ഈശ്വരന്‍ ഈ വിശ്വത്തിന്റെ അഭിവ്യഞ്ജകനും. വിശ്വം ഈശ്വരനില്‍നിന്നു നിശ്വസിക്കപ്പെടുന്നു എന്നാണൊരു ഭാവന. വീണ്ടും സങ്കോചിച്ച് ഈശ്വരനില്‍ത്തന്നെ ലയിക്കുന്നു: പിന്നെയും വെളിയിലേക്കു വിക്ഷേപിക്കപ്പെടുന്നു.
വേദങ്ങളില്‍ മനോഹരമായ ഈ ഉപമ ഉപയോഗിച്ചിട്ടുണ്ട്- ‘ആ നിത്യന്‍ ഈ വിശ്വത്തെ നിശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുന്നു.’ നമുക്ക് ഒരു കൊച്ചു ധൂളീകണത്തെ നിശ്വസിച്ചിട്ടു വീണ്ടും ഉച്ഛ്വസിക്കുവാന്‍ കഴിയുംപോലെതന്നെ. അതൊക്കെ ശരി: എന്നാല്‍ ഒന്നാമത്തെ കല്പത്തില്‍ എങ്ങനെ എന്നൊരു ചോദ്യമുണ്ടാകാം. ഒന്നാമത്തെ കല്പമെന്നതിനു എന്തര്‍ത്ഥം? അങ്ങനെയൊന്നുണ്ടായിട്ടില്ല. കാലത്തിനു ഒരാരംഭം നല്‍കാമെങ്കില്‍ കാലകല്പനയാകെ തകരും. കാലം എന്നാരംഭിച്ചു എന്നു ചിന്തിക്കാന്‍ ശ്രമിക്കുക: അപ്പോള്‍ ആ പരിധിക്കപ്പുറമുള്ള കാലത്തെപ്പറ്റി ചിന്തിക്കേണ്ടിവരുന്നു. അതുപോലെ, ദേശം എവിടെ ആരംഭിക്കുന്നു എന്നു ചിന്തിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ അതിനപ്പുറമുള്ള ദേശത്തെപ്പറ്റി ചിന്തിക്കേണ്ടിവരുന്നു. കാലവും ദേശവും അനന്തമാണ്. അതിനാല്‍ അവയ്ക്കു ആരംഭവും അവസാനവുമില്ല. ഈശ്വരന്‍ അഞ്ചു മിനിട്ടുകൊണ്ട് ഈ പ്രപഞ്ചം സൃഷ്ടിച്ചിട്ട് ഉറങ്ങാന്‍ പോയെന്നും അന്നുമുതല്‍ ഇന്നുവരെ ഉറക്കമാണെന്നുമുള്ള സങ്കല്പത്തേക്കാള്‍ മെച്ചമാണിത്. കൂടാതെ, ഈ സങ്കല്പം ഈശ്വരനെ നിത്യസ്രഷ്ടാവായി നമുക്കു കാണിച്ചുതരുന്നു. ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു തരംഗപരമ്പരയാണിത്. ഈ നിത്യപരിപാടിയെ ഈശ്വരന്‍ നയിച്ചുകൊണ്ടിരിക്കുന്നു. വിശ്വത്തിനു ആദിയും അന്തവുമില്ലാത്തതുപോലെ ഈശ്വരനും ആദിയും അന്തവുമില്ല, അത് ആവശ്യം അങ്ങനെയായിരിക്കണമെന്നു നാം കാണുന്നു. എന്തെന്നാല്‍ സ്ഥൂലമോ സൂക്ഷ്മമോ ആയ ഏതെങ്കിലും രൂപത്തില്‍ സൃഷ്ടി നടക്കാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നു വിചാരിച്ചാല്‍, ഈശ്വരനെ ജഗത്‌സാക്ഷിയായി നാം മനസ്സിലാക്കിയിട്ടുള്ളതിനാല്‍, ആ കാലത്ത് ഈശ്വരനുണ്ടായിരുന്നില്ലെന്നും വരും. ജഗത്തില്ലാത്തപ്പോള്‍ ഈശ്വരനും ഇല്ല. ഒരു സങ്കല്പം മറ്റതിനെ വിടാതെ തുടരുന്നു. കാരണബോധം കാര്യബോധത്തില്‍നിന്നു സിദ്ധിക്കുന്നു: കാര്യമില്ലെങ്കില്‍ കാരണവുമില്ല. വിശ്വം നിത്യമാകക്കൊണ്ട് ഈശ്വരനും നിത്യനാണെന്നു സ്വതസ്സിദ്ധമാകുന്നു.
ഇനി ആത്മാവും നിത്യമാകണം. എന്തുകൊണ്ട്? ഒന്നാമത് ആത്മാവു ദ്രവ്യമല്ല. അതു സ്ഥൂലശരീരമല്ല, മനസ്സെന്നോ വിചാരമെന്നോ പറയുന്ന സൂക്ഷ്മശരീരവുമല്ല. അതു ജഡശരീരമോ ക്രിസ്തുമതത്തില്‍ പറയപ്പെടുന്ന ‘ആത്മശരീര’മോ അല്ല. സ്ഥൂലശരീരത്തിനും ചേതനശരീരത്തിനും മാത്രമേ മാറ്റം വരുവാനിടയുള്ളൂ. സ്ഥൂലശരീരം മിക്കവാറും പ്രതിക്ഷണപരിണാമിയാണ്, മരിക്കയും ചെയ്യും. എന്നാല്‍ ആത്മശരീരം ചിരം നിലനില്‍ക്കും: വിമുക്തിവരെ. പിന്നെ അതും കൊഴിഞ്ഞുപോകും. ഒരാള്‍ മുക്തനാകുമ്പോള്‍ ആത്മശരീരം വിശീര്‍ണ്ണമാകുന്നു. മനുഷ്യന്‍ മരിക്കുമ്പോഴൊക്കെ സ്ഥൂലദേഹം അഴിഞ്ഞുപോകുന്നു. ആത്മാവ് സത്മഘാതമല്ലായ്കയാല്‍ അവിനാശിയാകണം. വിനാശം എന്നതിന് എന്താണര്‍ത്ഥം? ഒരു സംഘാതത്തിന്റെ ഘടകദ്രവ്യങ്ങള്‍ വിഘടിക്കുന്നതാണ് വിനാശം. ഈ ഗ്ലാസ് അടിച്ചുടച്ചാല്‍ സംഹതദ്രവ്യങ്ങള്‍ വിഹതങ്ങളായി: അതു പാത്രത്തിന്റെ വിനാശവുമായി. ഘടകവിയോഗമാണ് വിനാശമെന്നുവെച്ചാല്‍. സംഘാതമല്ലാത്ത ഏതും നശിപ്പിക്കാവതല്ല, അവിടെ ഒരിക്കലും വിഘടന സാദ്ധ്യമല്ല എന്ന് ഇതില്‍നിന്നു സിദ്ധിക്കുന്നു. ആത്മാവ് അസംഹതമാണ്. അത് അഖണ്ഡമായ ഏകത്വമാണ്. അതുകൊണ്ട്, അത് അവിനാശ്യമാകണം. അതേ കാരണംകൊണ്ട് അത് അനാദിയുമാണ്. അങ്ങനെ, ആത്മാവ് ആദിയും അന്തവും ഇല്ലാത്തതാണ്.
മൂന്നു തത്ത്വങ്ങളുണ്ട്. ഇതാ പ്രകൃതി – അത് അനന്തമെങ്കിലും പരിണാമിയാണ്. പ്രകൃതിയാകെക്കൂടി ആദിയും അന്തവുമില്ലാത്തതാണ്: എന്നാല്‍ അതിനുള്ളില്‍ വിവിധപരിണാമങ്ങള്‍ നടപ്പുണ്ട്. സഹസ്രാബ്ദങ്ങളായി സമുദ്രത്തിലേക്കു ഒഴുകിക്കൊണ്ടിരിക്കുന്ന നദിപോലെയാണത്. നദി എന്നും ഒന്നുതന്നെ. എന്നാല്‍ ഓരോ നിമിഷവും അതു മാറിക്കൊണ്ടിരിക്കുന്നു: ജലകണങ്ങള്‍ നിരന്തരം സ്ഥാനംമാറിക്കൊണ്ടിരിക്കുന്നു. പിന്നെ, അപരിണാമിയും (അഖില) നിയാമകനുമായ ഈശ്വരനുണ്ട്. ആത്മാവ്, ഈശ്വരനെപ്പോലെ അപരിണാമിയും നിത്യനുമാണ്. എങ്കിലും നിയമ്യനാണ്. ഒന്നു സ്വാമി, മറ്റേതു ഭൃത്യന്‍: മൂന്നാമത് പ്രകൃതി.
ഈശ്വരന്‍ ജഗത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കു കാരണമാകയാല്‍ കാര്യത്തിന്റെ ആവിര്‍ഭാവത്തിനു കാരണത്തിന്റെ സാന്നിദ്ധ്യം വേണം. മാത്രമല്ല, കാരണമാണ് കാര്യമായിത്തീരുന്നത്. നിര്‍മ്മാതാവ് ഉപയോഗിച്ച ചില ദ്രവ്യങ്ങളും ചില ശക്തികളും കൂടിച്ചേര്‍ന്നു ഗ്ലാസ്സ് ഉണ്ടായി. ഗ്ലാസ്സില്‍ കാരണദ്രവ്യങ്ങള്‍ക്കു പുറമെ ആ ശക്തികളുമുണ്ട്. ഉപയോഗിച്ച ശക്തികള്‍ ഇവിടെ ‘പ്രസക്തി’യായിത്തീര്‍ന്നിട്ടുണ്ട്. ആ ശക്തി പോയാല്‍ ഗ്ലാസ് ഉടഞ്ഞു ചിതറും. ഉപയോഗിച്ച കാരണദ്രവ്യങ്ങളും ഗ്ലാസ്സിലുണ്ട്. സംശയമില്ല. അവയ്ക്കു രൂപം മാറിയെന്നുമാത്രം. കാരണം കാര്യമായി, കാര്യം കാണുന്നിടത്തെല്ലാം എപ്പോഴും കാരണത്തെ വിവേചിക്കാന്‍ കഴിയും. കാരണം തന്നെ കാര്യമായി വെളിപ്പെടുന്നു. ഈശ്വരന്‍ ജഗത്തിന്റെ കാരണവും – ജഗത്ത് കാര്യവുമാണെങ്കില്‍, ഈശ്വരന്‍ ജഗത്തായിച്ചമഞ്ഞിരിക്കുന്നുവെന്ന് ഇതില്‍നിന്നു സിദ്ധിക്കുന്നു. ആത്മാക്കള്‍ കാര്യവും ഈശ്വരന്‍ കാരണവുമാണെങ്കില്‍ ഈശ്വരന്‍ ആത്മാക്കളായിരിക്കുന്നു. അതുകൊണ്ട്; ഓരോ ആത്മാവും ഈശ്വരന്റെ ഒരംശമാണ്. ‘ഒരു മഹാഗ്‌നിയില്‍ നിന്ന് അസംഖ്യം സ്ഫുലിംഗങ്ങള്‍ പാറുന്നതുപോലെ, ആ നിത്യനില്‍നിന്നു ഈ ജീവാത്മപ്രപഞ്ചമെല്ലാം പുറപ്പെടുന്നു.’
നിത്യനായ ഈശ്വരനും നിത്യമായ പ്രകൃതിയുമുണ്ട് എന്നു നാം കണ്ടു. നിത്യങ്ങളായ അസംഖ്യം ആത്മാക്കളുമുണ്ട്. ഇതു മതപരമായ ആശയങ്ങളുടെ വളര്‍ച്ചയിലെ ഒന്നാമത്തെ പടിയാണ്. ഈശ്വരനും താനും എന്നും വെവ്വേറെയായി മനുഷ്യന്‍ കാണുന്ന ഈ നിലയെ ദ്വൈതമെന്നു പറയുന്നു. ഈ നിലയില്‍ ഈശ്വരന്‍ സ്വയം ഒരു തത്ത്വം മനുഷ്യന്‍ സ്വയം ഒരു തത്ത്വം, പ്രകൃതിയും സ്വയം ഒരു തത്ത്വം. ദൃക്കും ദൃശ്യവും സര്‍വ്വഥാ പരസ്പവിരുദ്ധങ്ങളാണെന്ന ദ്വൈതവാദമാണിത്. മനുഷ്യന്‍ പ്രകൃതിയെ നോക്കുമ്പോള്‍ അവന്‍ ദൃക്കാണ്, പ്രകൃതി ദൃശ്യവും. അവന്‍ ദൃഗ്ദൃശ്യങ്ങള്‍ തമ്മില്‍ ദ്വൈതം കാണുന്നു. അവന്‍ ഈശ്വരനെ നോക്കുമ്പോള്‍ ഈശ്വരനെ ദൃശ്യമായും തന്നെ ദൃക്കായും കാണുന്നു: അവ തികച്ചും വെവ്വേറെ, ഇതാണ് മനുഷ്യന്നും ഈശ്വരനും തമ്മിലുള്ള ദ്വൈതം. ഇത് സാധാരണയായി മതത്തിന്റെ ആദ്യത്തെ ദര്‍ശനമാണ്.
അടുത്തതായി, ഞാന്‍ ഇപ്പോള്‍ത്തന്നെ വിവരിച്ച മറ്റൊരു വീക്ഷണമുണ്ട്. ഈശ്വരന്‍ ജഗത്തിന്റെ കാരണവും ജഗത്തു കാര്യവുമാകയാല്‍ ഈശ്വരന്‍തന്നെ ജഗത്തും ആത്മാക്കളുമായിച്ചമഞ്ഞിരിക്കണമെന്നും ഈശ്വരനാകുന്ന സമഷ്ടിയുടെ ഒരു ക്ഷുദ്രാംശംമാത്രമാണ് താനെന്നും മനുഷ്യന്‍ കണ്ടുപിടിക്കുന്നു. നാം വെറും തുച്ഛജീവികള്‍ ആ മഹാഗ്‌നിയുടെ സ്ഫുലിംഗങ്ങള്‍: സമസ്തപ്രപഞ്ചവും ഈശ്വരന്റെതന്നെ അഭിവ്യക്തി, ഇതാണ് അടുത്തപടി. വിശിഷ്ടാദ്വൈതമെന്നാണ് ഇതിനെ പറയുന്നത്. എന്റെ ഈ ശരീരം ആത്മാവിനെ ആവരണംചെയ്തിരിക്കുംപോലെയും ആത്മാവ് ഈ ശരീരത്തിലും ശരീരത്തില്‍ വ്യാപിച്ചും ഇരിക്കുംപോലെയും, അനന്തജീവാത്മക്കളും പ്രകൃതിയും ഉള്‍ക്കൊണ്ട ഈ വിശ്വമാകെ. ഈശ്വരന്റെ ശരീരമാണെന്നു പറയാം. പ്രളയകാലം വരുമ്പോള്‍ വിശ്വം ഉത്തരോത്തരം സൂക്ഷ്മമാകുന്നു. എങ്കിലും ഈശ്വരശരീരമായിത്തന്നെ ഇരിക്കുന്നു. സ്ഥൂലമായി പ്രഭവിക്കുമ്പോഴും അത് ഈശ്വരശരീരമായി വര്‍ത്തിക്കുന്നു.
മനുഷ്യാത്മാവ് മനുഷ്യശരീരത്തിന്റെയും മനുഷ്യമനസ്സിന്റെയും ആത്മാവാകുംപോലെ, ഈശ്വരന്‍, നമ്മുടെ ആത്മാക്കളുടെ ആത്മാവാണ്. ‘ആത്മാക്കളുടെ ആത്മാവ്’ എന്ന പ്രയോഗം എല്ലാ മതങ്ങളിലും നിങ്ങള്‍ കേട്ടിരിക്കും. ഇതാണതിന്റെ ആശയം. അവന്‍ അവരില്‍ കുടികൊള്ളുന്നു. അവര്‍ക്കു വഴികാട്ടുന്നു. എല്ലാവരുടെയും നിയാമകനായിരിക്കുന്നു എന്നു പറയാം. ഒന്നാമത്തെ ദ്വൈതദര്‍ശനത്തില്‍ നാം ഓരോ വ്യക്തിയാണ്. ഈശ്വരനില്‍നിന്നും പ്രകൃതിയില്‍നിന്നും നിത്യഭിന്നര്‍. രണ്ടാമത്തെ ദര്‍ശനമനുസരിച്ചു നാം വ്യക്തികളാണ്, പക്ഷേ, ഈശ്വരഭിന്നരല്ല. നാം ഒരു മഹാരാശിയില്‍ പാറി നടക്കുന്ന ക്ഷുദ്രകണങ്ങള്‍പോലെയാണ്. ആരാശിയാണീശ്വരന്‍. നാം വ്യക്തികളാണെങ്കിലും ഈശ്വരനില്‍ ഒന്നാകുന്നു. നാമെല്ലാം അവനില്‍. എല്ലാവരും അവന്റെ അംശങ്ങള്‍. അതിനാല്‍ നാം ഒന്ന്. എങ്കിലും, മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും ഈശ്വരനും തമ്മിലും ഭിന്നമെങ്കിലും അഭിന്നമായ ഒരു നിഷ്‌കൃഷ്ടവ്യക്തിത്വം ഉണ്ടുതാനും.
ഇപ്പോള്‍ കുറേക്കൂടി സൂക്ഷ്മമായ ഒരു പ്രശ്‌നമുദിക്കുന്നു – അനന്തത്തിന് അംശങ്ങള്‍ ഉണ്ടാകുമോ? അനന്തത്തിന്റെ അംശങ്ങള്‍ എന്നാലെന്ത്? ചിന്തിച്ചുനോക്കിയാല്‍ അതസാദ്ധ്യമാണെന്നു കാണാം. അനന്തം നിരംശമാണ്: എപ്പോഴും അനന്തമായിത്തന്നെ ഇരിക്കയും ചെയ്യും. അതിനെ അംശിക്കാമെങ്കിലോ, ഓരോ അംശവും അനന്തമാകും. എന്നാല്‍ രണ്ടനന്തങ്ങള്‍ അസാദ്ധ്യം. അങ്ങനെ ഉണ്ടെന്നു വിചാരിച്ചാല്‍ ഓരോന്നും മറ്റേതിനെ പരിച്ഛേദിക്കുകയും രണ്ടും പരിച്ഛിന്നമാകയും ചെയ്യും. ആനന്ത്യം അഖണ്ഡവും ഏകവുമാകുവാനേ നിവൃത്തിയുള്ളൂ. ഇപ്രകാരം ആനന്ത്യം ഒന്നേയുള്ളൂ. പലതില്ല എന്നും, ആ ഏകവും അനന്തവുമായ ആത്മാവ് അനേകം വിഭിന്നാത്മാക്കളെപ്പോലെ തോന്നിക്കുന്ന ബഹുസഹസ്രദര്‍പ്പണങ്ങളില്‍ക്കൂടി സ്വയം പ്രതിബിംബിച്ചുകൊണ്ടിരിക്കുന്നു എന്നുമുള്ള നിഗമനത്തില്‍ നാം ചെന്നെത്തുന്നു. ജഗദധിഷ്ഠാനമായ ആ അനന്താത്മാവിനെയാണ് നാം ഈശ്വരനെന്നു വിളിക്കുന്നത്. അതേ അനന്താത്മാവാണ് മനുഷ്യാത്മാവെന്നു പറയുന്ന മനുഷ്യമനസ്സിന്റെ അധിഷ്ഠാനവും.
ആത്മാവും പ്രകൃതിയും ഈശ്വരനും – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം.
അജാമേകാം
ഞാന്‍ ഏകന്‍ ആണ് .അജം ജന്മം ഇല്ലാത്തവന്‍ ഒന്നും മാത്രം -ബ്രഹ്മം
.
ശേതാശ്വര ഉപനിഷത്തില്‍ ഈ അജന്‍ ചുവപ്പ് ,വെളുപ്പ്‌ ,കറുപ്പ് നിറം ഉള്ളതും സമാനമായ അജന്‍ അനേകം പ്രജകളെ സൃഷ്ടിക്കുന്നു .ആ അജനെ മറ്റൊരു അജന്‍ സേവിക്കുന്നു .ഭോഗ്യ വസ്തുക്കളെ സൃഷ്ടിക്കുന്ന അജന്‍ പരമാത്മാവും അതിനെ സേവിക്കുന്ന അജന്‍ ജീവാത്മാവും ആകുന്നു .
ഈ മന്ത്രത്തില്‍ പറയുന്ന ചുവപ്പ് ,വെളുപ്പ്‌ കറുപ്പ് ഇവ ത്രിഗുണങ്ങള്‍ എന്ന് അറിയണം .
ചുവപ്പ് നിറം ആശയെ ജനിപ്പിക്കുന്നു
വെളുപ്പ് പ്രകാശ മയം ആയതിനാല്‍ സാത്വികം
കറുപ്പ് ആവരണം ആയതിനാല്‍ തമോ ഗുണം
ഈ ഗുണങ്ങള്‍ പ്രകൃതി ,പ്രധാനം ,മായ എന്ന് അറിയണം
ചുവപ്പ് അധവാ ആശ ഉണ്ടാക്കുന്നു .അത് പ്രകൃതി ആണ് .അതില്‍ പെട്ട് കിടക്കുമ്പോള്‍ ഒരിക്കലും മോക്ഷം സാധ്യ മാകുന്നില്ല .ആഗ്രഹങ്ങള്‍ ഉള്ളിടത്തോളം കാലം അതിന്‍റെ പുറകെ പോകും /
ആവരണം അഥവാ കറുപ്പ് മായ ഉള്ളപ്പോള്‍ മറ്റൊന്നും കാണുവാന്‍ കഴിയുന്നില്ല .സാത്വികം ആകുമ്പോള്‍ മാത്രമേ സത്യത്തെ അറിയാന്‍ കഴിയൂ .മായ തമോഗുണം തന്നെ .മായയെ അതി ജീവിക്കാന്‍ തമോഗുണത്തെ ഉപേക്ഷിക്കാതെ സാധ്യമല്ല .
ജന്മം, ഔഷധം, മന്ത്രം, തപസ്സ്, സമാധി ഇവയിലേതു കൊണ്ടും സിദ്ധികളെ പ്രാപിക്കാം.
ജന്മൗഷധിമന്ത്രതപഃസമാധിജാഃ സിദ്ധയഃ.
ജന്മസിദ്ധികള്‍; ചിലപ്പോള്‍ ചിലര്‍ സിദ്ധികളോടുകൂടിത്തന്നെ ജനിക്കുന്നു. ആ സിദ്ധികള്‍ അയാള്‍ പൂര്‍വ്വജന്മത്തില്‍ സമ്പാദിച്ചവയാണ്. അവയുടെ ഫലാനുഭവത്തിനായി ഇപ്പോള്‍ ജന്മമെടുത്തതാവാം. സാംഖ്യദര്‍ശനത്തിന്റെ ഉപജ്ഞാതാവായ കപിലമഹര്‍ഷി ജന്മനാ സിദ്ധനായിരുന്നുവെന്നു പറയപ്പെടുന്നു. സിദ്ധന്‍ എന്നു വെച്ചാല്‍ പുരുഷാര്‍ത്ഥം സാധിച്ചു കൃതകൃത്യനായവന്‍ എന്നര്‍ത്ഥം.
ഔഷധസിദ്ധികള്‍; ഔഷധപ്രയോഗംകൊണ്ടും സിദ്ധികള്‍ സമ്പാദിക്കാമെന്നു യോഗികള്‍ പറയുന്നു. പ്രാചീനകാലത്തു രസായനവിദ്യയായി ആരംഭിച്ചതാണ് ഇന്നത്തെ രസതന്ത്രം എന്നു നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. അന്നുസ്പര്‍ശമണി, കായകല്പം, മൃതസഞ്ജീവിനി തുടങ്ങി പലതും സമ്പാദിക്കാന്‍ ആളുകള്‍ പ്രയത്‌നിച്ചിരുന്നു. ഭാരതത്തില്‍ 'രസായനന്മാര്‍' എന്നു പറയുന്ന ഒരു സമ്പ്രദായക്കാര്‍ തന്നെ ഉണ്ടായിരുന്നു. അവരുടെ
വാദം ഇതാണ്; പരമപുരുഷാര്‍ത്ഥവും ജ്ഞാനവും ഈശ്വരഭക്തിയും ധര്‍മ്മാചരണവുമെല്ലാം നന്ന്. ഇവയുടെയെല്ലാം സമ്പാദനത്തിനുള്ള ഏകസാധനം ശരീരമാണ്. ആ ശരീരം അടിക്കടി ജീര്‍ണ്ണിച്ചു വരികയാണെങ്കില്‍, ലക്ഷ്യപ്രാപ്തിക്ക് അത്രകണ്ട് കാലവിളംബം നേരിടും.
ഉദാഹരണമായി, ഒരുവന്‍ യോഗാഭ്യാസം ചെയ്‌വാന്‍, അല്ലെങ്കില്‍ ഈശ്വരഭജനം ചെയ്‌വാന്‍, ഇച്ഛിക്കുന്നുവെന്നു വിചാരിക്കുക. അയാള്‍ അല്പം പുരോഗമിക്കുമ്പോഴേക്കും മൃത്യുവിന്നിരയാകുന്നു. അനന്തരം പുതിയ ശരീരമെടുത്തു യത്‌നമാരംഭിക്കുമ്പോള്‍ അതും വീണു പോകുന്നു. പിന്നേയും ഗതി ഇതു തന്നെ. ഇങ്ങനെ ജനിച്ചും മരിച്ചും എത്രകാലമാണു നമുക്കു നഷ്ടപ്പെടുന്നത്! ശരീരത്തെ ജന്മനിധനങ്ങള്‍ക്കു വിധേയമാകാത്തവണ്ണം ബലിഷ്ംവും സമ്പന്ന വുമാക്കുകയാണെങ്കിലോ, നിഃശ്രേയസപ്രാപ്തിക്കായി അത്രയും കൂടുതല്‍ സമയം വിനിയോഗിക്കാം. അതുകൊണ്ട് ആദ്യമേ ശരീരം സുദൃഢമാക്കുക എന്നാണ് ഈ രസായനന്മാര്‍ പറയുന്നത്. ഈ മര്‍ത്ത്യദേഹത്തെ അമര്‍ത്ത്യമാക്കാമെന്നുകൂടി അവര്‍ വാദിക്കുന്നുണ്ട്. അതിനുള്ള അവരുടെ ന്യായം ഇതാണ്; മനസ്സാണു ശരീരത്തെ നിര്‍മ്മിക്കുന്നതെന്നതും ഓരോ മനസ്സും അനന്തശക്തിയിലേക്കുള്ള ഓരോ പ്രവേശദ്വാരമാണെന്നതും ശരിയാണെങ്കില്‍, ആ ഓരോ ദ്വാരത്തില്‍ക്കൂടിയും എത്ര ശക്തി വേണമെങ്കിലും യഥേഷ്ടം സംഭരിക്കാനുള്ള കഴിവ് അപരിമിതമാണ്.
വിവേകാനന്ദസാഹിത്യസര്‍വ്വസ്വം 1
യോഗസൂത്രങ്ങള്‍; സാധനപാദം 373
ജീവോപക്രമണം
ദേഹം ,ഇന്ദ്രിയങ്ങള്‍ ,മനസ്സ് ,ബുദ്ധി എന്നിവയുടെ സംബന്ധം നിമിത്തം മാലിന്യം സംഭവിക്കുമ്പോള്‍ ജ്ഞാന ധ്യാനാദി സാധനകള്‍ കൊണ്ടു പരിശുദ്ധി നേടി പരമാത്മാവി നോട് ഐക്യം പ്രാപിക്കുന്നത് ആണ് ജീവോപക്രമണം.
ഈ ജീവന്‍ ശരീരത്തില്‍ നിന്നും പുറത്ത് പോയി പരമ ജ്യോതിസ്സിനോടു ചേര്‍ന്ന് സ്വ സ്വരൂപത്തെ പ്രാപിക്കുന്നു .
വേഗത്തില്‍ ഒഴുകുന്ന നദികള്‍ ഏത്വിധം നാമരൂപങ്ങള്‍ ഉപേക്ഷിച്ചു സമുദ്രത്തില്‍ ഒന്നായി ചേരുന്നത് പോലെ വിദ്വാന്‍ -പരമാത്മാവിനെ അറിഞ്ഞവന്‍ -പ്രകൃതിയെ അതി ക്രമിച്ചു പരമ തേജ സ്വരൂപനായി പരമാത്മാവ് ആയി ഭവിക്കുന്നു .
നാമ രൂപങ്ങളില്‍ ഉള്ള അഭിമാനം ആണ് മാലിന്യ കാരണം .
ജ്ഞാനത്താല്‍ അജ്ഞാന കൃത അഭിമാനം നശിക്കുന്നു ,ചിത്ത ശുദ്ധി നിമിത്തം പരമാനന്ദ അനുഭൂതി നേടുന്നു .അത് തന്നെ സ്വരൂപ പ്രാപ്തി
ശ്രുതികളുടെ എല്ലാം സാരാംശം ഇതാണ്
"സര്‍വാണി രൂപാണി വിചിത്യ ധീരോ നാമാനികൃത്വാഭിവദന്യദാസ്തേ"
എല്ലാ നാമരൂപങ്ങളെയും സൃഷ്ടിച്ചിട്ട് ആ നാമരൂപ കാര്യങ്ങളോട് കൂടി വല വിധ വ്യവഹാരങ്ങളെ നടത്തി കൊണ്ടു വസിക്കുന്ന ആ ആത്മാവിനെ നേരിട്ട് അറിയുന്നവന്‍ ഇവിടെ ഈ ലോകത്തില്‍ തന്നെ മുക്തന്‍ ആകുന്നു
വിഷ്ണു:
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും( ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും( കുചേല ദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നത് വരെയും എല്ലാ മാസത്തിലെയും തിരുവോണ നക്ഷത്രവും വിശേഷമാകുന്നു.
ശിവന്‍:
ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.
ഗണപതി:
ചിങ്ങത്തിലെ വിനായക ചതുര്‍ത്ഥിയും, തുലാമാസത്തില്‍ തിരുവോണം ഗണപതിയും മീന മാസത്തിലെ പൂരം ഗണപതി(ഉണ്ണി ഗണപതിയെ സങ്കല്‍പിച്ചാണ് ഈ പൂജ ചെയ്യുന്നത്)യും മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്.
ശാസ്താവ്:
വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവ പ്രധാനമാണ്.
സുബ്രഹ്മണ്യന്‍:
കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്‌കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം(പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞായറാഴ്ച എന്നിവ പ്രധാനമാണ്.
ശ്രീരാമന്‍:
മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശി തിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.

ജന്മഭൂമി: http://www.janmabhumidaily.com/news697699#ixzz4rNHigXNf

ആനയടിയന്‍ (ആനച്ചുവടി)

പ്രിന്റ്‌ എഡിഷന്‍  ·  September 1, 2017
ശാസ്ത്രീയനാമം: എലഫസ്റ്റോപസ് സ്‌കാബര്‍
തമിഴ്: ആനശ്ശവടി
സംസ്‌കൃതം: ഗോലിഹ്വാ, ഗോഭി, ഖരപത്ര, ഖരപര്‍ണിസി.
എവിടെ കാണാം: ഇത് കേരളത്തില്‍ നന്നായി മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ ചോലയുളള ഭാഗത്ത് കണ്ടു വരുന്നു. ഒരു ചെറു ചെടിയാണ്.
പുനരുല്‍പാദനം: ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് ഇതു പൂക്കുക. പൂ കരിഞ്ഞു കഴിയുമ്പോള്‍ കറുത്ത ചെറു വിത്തുകള്‍ കാണാം. ആ വിത്തു മുളച്ച് പുതിയ ചെടി ഉണ്ടാകുന്നു.
ഔഷധ പ്രയോഗങ്ങള്‍: ആനച്ചുവടി ഒരു കട ഇരുമ്പു തൊടാതെ പറിച്ച് നന്നായി ചതച്ച് ഒരു തുണിയില്‍ കെട്ടി ശരീരം പുഴുത്ത് പുഴു ഞൊളയ്ക്കുന്ന മൃഗത്തിന്റെ കഴുത്തിലോ കൊമ്പിലോ കെട്ടി തൂക്കിയിട്ടാല്‍ പുഴുക്കള്‍ താനെ ചാടിപ്പോകും. മരുന്നുകള്‍ക്ക് ഇപ്രകാരമുളള ശക്തിയെ പ്രഭാവ ഗുണം എന്നു പറയുന്നു.
ആനയടിയന്‍ ഒരു കട പറിച്ച് കഴുകി ചതച്ച് എളെളണ്ണയില്‍ ഞരടിപ്പിഴിഞ്ഞ് ആ എണ്ണ (ഒരൗ ണ്‍സ് എണ്ണയില്‍ ചതച്ച് ഞരടിപ്പിഴിഞ്ഞെടുക്കുക) കഴിച്ചാല്‍ 15 ദിവസം കൊണ്ട് അര്‍ശസ്സ് ശമിക്കും.
ആനയടിയന്റെ ഇല 20 ഗ്രാം, വേര് 20ഗ്രാം, ജീരകം 20 ഗ്രാം എല്ലാം ചേര്‍ത്ത് ഒന്നരലിറ്റര്‍ മോരില്‍ കഷായം വെച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ചാല്‍ മൂത്രദ്വാരത്തിലൂടെയുളള പഴുപ്പ് സ്രവിക്കുന്നതും വയറുകടിയും വയറ്റിലെ നീരും ശമിക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news697687#ixzz4rNHUDAHb
ഭഗവാനെ സ്മരിക്കുന്നതിന് ഇന്നനേരം എന്നൊന്നും ഇല്ല. എന്നാലും പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും ആണ് നാമജപത്തിന് ഉത്തമം. . ഈ സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠയും നാമജപത്തില്‍ പാലിക്കണം.
നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കാന്‍ ശ്രദ്ധിക്കണം.
നട്ടെല്ല് നിവര്‍ന്നുവേണം ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നത് അഭികാമ്യം. അത് മനസ്സ് ഏകാഗ്രമാക്കാന്‍സഹായിക്കും
കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.
മാന്തോല്‍, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക. ഇഷ്ടദേവതാസ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണര്‍ത്തും.
മന്ത്രോച്ചാരണം തെറ്റ് കൂടാതെ വ്യക്തതയോടെ വേണം. ചെയ്യണം.
പ്രാര്‍ത്ഥന പൂര്‍ണമാവും വരെ ഏകാഗ്രത വേണം.
ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു.
ജപത്തോടുകൂടി തന്നെ ഇഷ്ടദേവതയെ ധ്യാനിക്കുകയെന്നതും പ്രധാനമാണ്. ജപം കഴിഞ്ഞാല്‍ ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്‌ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.


ജന്മഭൂമി: http://www.janmabhumidaily.com/news697702#ixzz4rNHHJifb
ബലരാമന്‍ നാലാം വട്ടവും രുക്മിയുമായി ചൂതുകളിക്കാനിരുന്നു. ഒന്നാംവട്ടം നൂറുനിഷ്‌കം (സ്വര്‍ണം) പണയത്തിലായിരുന്നു പന്തയമെങ്കില്‍ നാലാം വട്ടത്തെ കളിയില്‍ ലക്ഷം നിഷ്‌കമായിരുന്നു പന്തയം. ആ കളിയില്‍ ബലരാമന്‍ തന്നെ വിജയിച്ചു.
അക്ഷജ്ഞാനമില്ലെങ്കിലും അക്ഷയ ജ്ഞാനമുള്ളവനാണ് ബലരാമന്‍. ആ മഹാജ്ഞാനം സഹായിച്ചതിനാലാണ് ബലരാമന്‍ ജയിച്ചത്. എന്നാല്‍ കള്ളത്തരം ആയുധമാക്കിയ രുക്മി താനാണ് ജയിച്ചതെന്ന് അവകാശപ്പെട്ടു. കലിംഗാദികള്‍ രുക്മിയോടൊത്തുനിന്നു. ആയിരം നാവിന്റെ ശക്തിയുള്ളവനെങ്കിലും ബലരാമന്‍ ക്ഷമിച്ചു.
അഞ്ചാംവട്ടം വീണ്ടും കളിക്കാനിരുന്നു. ഇപ്രാവശ്യം പത്തുകോടി നിഷ്‌കമാണ് പന്തയത്തുക നിശ്ചയിച്ചത്. ബലരാമന്‍ നല്ലവാശിയിലായിരുന്നു. ഇനിയും കള്ളത്തരം അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം ആ നോട്ടത്തില്‍ പ്രകമായിരുന്നു.
അധോക്ഷജനായ ബലരാമന്‍ അഞ്ചാംവട്ടവും വിജയിച്ചു. എങ്കിലും രുക്മി ഉറക്കെവിളിച്ചുപറഞ്ഞു. ഈ മത്സരത്തിലും ഞാന്‍തന്നെ ജയിച്ചു. മറ്റൊരു മാരീചനെപ്പോലെ നുണ സത്യമാക്കാന്‍ ഉറക്കെ അലറി നാശത്തിന്റെ വിത്തു വിതച്ചു. സുഹൃത്തുക്കള്‍ രുക്മിക്കൊപ്പം നിലകൊണ്ടു.
അപ്പോള്‍ ആകാശവാണിയായി അശരീരിമുഴങ്ങി ”ബലേനൈവ ജിതോഗ്ലഹ” പന്തയം ജയിച്ചതു രാമനാണ്. എന്നാല്‍ ആ അശരീരിവാക്കിനേയും രുക്മി അംഗീകരിച്ചില്ലേ.
രുക്മിയുടെ കൂട്ടുകാര്‍ ബലരാമനെ പരിഹസിച്ചു.
”നൈവാക്ഷകോവിഭാ യൂയം
ഗോപാലാവനഗോചരാഃ
അക്ഷൈര്‍ദ്ദീവ്യന്തി രാജാനോ
ബാണൈശ്ച ന ഭവാദൃശാഃ”
ഗോക്കളെ മേച്ചുനടക്കുന്ന കാട്ടുയാത്രക്കാരായ നിങ്ങള്‍ അക്ഷവിദ്യ അറിയാവുന്നവരല്ല. നിങ്ങള്‍ക്കു ചൂതുകളിക്കാനറിയില്ല. അക്ഷവിദ്യയിലും അസ്ത്രവിദ്യയിലും രാജാക്കന്മാര്‍ക്കാണ് സാമര്‍ഥ്യം.
കലിംഗരാജാവിന്റെയും മറ്റും ഒത്താശയോടെ രുക്മ കാണിച്ച കള്ളത്തരം മാരീച വചനം പോലെ പഴയ ഓര്‍മ്മകളെ മനസ്സിലേക്കു കൂട്ടികൊണ്ടുവന്നു. ആദിശേഷന്റെ ലക്ഷ്മണാവതാരകാലത്താണ് രാമാസ്ത്രമേറ്റ മാരീചന്‍ ശ്രീരാമന്റെ സ്വരത്തില്‍ ഹാ, ലക്ഷ്മണാ, ഹാ, സീതേ എന്നൊക്കെ ഉറക്കെ വിലപിച്ചത്. ഇപ്പോള്‍ ഇത് ശിക്ഷകൊടുക്കാനുള്ള സമയമാണെന്നു നിശ്ചയിച്ച ബലരാമന്‍ ഉടന്‍ തന്റെ മുസലം (ഉലക്ക) എടുത്ത് പ്രയോഗിച്ച് രുക്മിയെ വധിച്ചു. ഇതുകണ്ട് കലിംഗരാജനും മറ്റും പേടിച്ചോടി.
ബലരാമന്‍ പുറകെചെന്ന് നേരത്തേ പരിഹസിച്ച കലിംഗരാജാവിനെ പിടികൂടി ഒറ്റയിടിക്ക് അവന്റെ പല്ലുകള്‍ മുഴുവന്‍ തറപറ്റിച്ചു. പേടിച്ചോടുന്നവനെ വധിക്കുന്നതു ശരിയല്ലാത്തതിനാല്‍ ഇങ്ങനെ അപമാനിച്ചുവിട്ടു. ബലരാമനെ പരിഹസിക്കാന്‍ കലിംഗന്റെ കൂടെയുണ്ടായിരുന്ന ദുഷ്ടന്മാരും ബലരാമന്റെ അടിയേറ്റ് വികലാംഗരായി ഓടിരക്ഷപ്പെട്ടു.
ഇതെല്ലാം കണ്ടിട്ടും ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ ഒരാള്‍ അവിടിരിക്കുന്നുണ്ടായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍, രുക്മിണീ ബലയോ രാജന്‍, സ്‌നേഹഭംഗ ദയാദ്ഹരി” ഇടയ്ക്കുകേറി എന്തെങ്കിലും പറഞ്ഞ് വെറുതേ പ്രശ്‌നമുണ്ടാക്കേണ്ടല്ലോ. രുക്മിയെ കൊന്നതു ശരിയാണെന്നു പറഞ്ഞാല്‍ രുക്മിണി കോപിച്ചാലോ? രുക്മിയെ കൊല്ലേണ്ടിയിരുന്നില്ലാ എന്നു പറഞ്ഞാല്‍ ബലരാമനും കോപിച്ചേക്കും.
ചിലഘട്ടങ്ങളില്‍ മൗനം വളരെ വാചാലമാകും. ഇവിടെ രുക്മിവധ സന്ദര്‍ഭത്തില്‍ മൗനം പാലിച്ച ശ്രീകൃഷ്ണന്‍ മൗനത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു.
അല്ലെങ്കിലും ഭഗവാന്‍ സാക്ഷീഭാവത്തില്‍നിന്ന് മനസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വീക്ഷിച്ചു കൊണ്ടുതന്നെ അതില്‍ ഇടപെടാതെ നിലകൊള്ളുന്നു. പ്രവര്‍ത്തനങ്ങളിലൊന്നും ഭഗവാന്‍ ഇടപെടുന്നില്ല. എന്നാല്‍ എല്ലാം സര്‍വാത്മനാ സമര്‍പ്പണ ഭാവത്തില്‍ അര്‍പ്പിച്ചവന്റെ കൂടെ നിന്ന് എല്ലാം ചെയ്യിക്കുകയും ചെയ്യുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news697691#ixzz4rNH71ReE
ഋക്, യജുസ്സ്, സാമം, അഥര്‍വം എന്നീ നാലുവേദങ്ങളും ഭഗവാന്റെ മൂക്കില്‍നിന്നും നിശ്വാസരൂപത്തില്‍ ആവിര്‍ഭവിച്ചവയാണ്.
”അസ്യഭൂതസ്യ മഹതോ 
നിശ്വസിതം”
ഏതദൃഗ്‌വേദഃ, യജുര്‍വേദഃ 
സാമവേദഃ
അഥര്‍വ്വാങ്ഗിരസഃ 
ഇതിഹാസപുരാണം ച
പഞ്ചമോ വേദാനാംവേദം”
(ഉപനിഷത്ത്)
(മഹാഭൂതമായ ഭഗവാന്‍, ആദിപുരുഷന്റെ ഉച്ഛ്വാസ ശബ്ദമാണ് ഋഗ്വേദവും യജുര്‍വേദവും സാമവേദവും അഥര്‍വ്വ വേദവും ഇതിഹാസപുരാണങ്ങള്‍ എന്ന അഞ്ചാമത്തെ വേദവും)
അതിനാല്‍ ഈ വേദങ്ങളെല്ലാം ഭഗവാന്റെ വിഭൂതികള്‍ തന്നെയാണ്. ഇവയില്‍ സാമവേദമെന്ന മൂന്നാമത്തെ വേദം ഗീതരൂപത്തിലാണ്; സാമഗാനം എന്നാണ് പറയാറുള്ളത്. ‘സാമ’ എന്ന പദം നിരുക്തി പ്രകാരം ‘സാ’ എന്നും ‘അമ’ എന്നും രണ്ടുപദം ചേര്‍ത്താണ് ‘സാമ’ എന്ന സമസ്ത പദം ഉണ്ടാവുന്നത്രെയെന്ന് വ്യഖ്യാതാക്കളായ ആചാര്യന്മാര്‍ പറയുന്നു.
‘സാ’ എന്നാല്‍ ഋക് = സ്തുതി എന്നും ‘അമ’ എന്നാല്‍ ഗീതം എന്നും അര്‍ത്ഥം. രണ്ടും ചേര്‍ന്ന് -ഗീത രൂപത്തിലുള്ള സ്തുതി എന്നര്‍ത്ഥം കിട്ടുന്നു. ഭഗവാന്റെ സ്തുതിയായതുകൊണ്ടും ഗാനരൂപത്തിലുള്ളതായതുകൊണ്ടുമാണ് സാമവേദം എന്റെ വിശേഷ വിഭൂതിയാണ് എന്ന് ഭഗവാന്‍ പറയുന്നത്.
ദേവാനാം വാസവഃ അസ്മി (6)
എല്ലാ ദേവന്മാരും ഭഗവാന്റെ സാധാരണ വിഭൂതികള്‍ തന്നെ. അവരെല്ലാം ഭഗവാന്റെ ഓരോ അവയവത്തില്‍നിന്ന് ഉണ്ടായവരാണ്.
”ദേവാനാരായണാം ഗജാഃ”
(ദേവന്മാര്‍ നാരായണന്റെ അംഗങ്ങളില്‍നിന്ന് ഉണ്ടായവരാണ്) എന്ന് ശ്രീമദ് ഭാഗവതം പറയുന്നു. മൂന്നുലോകങ്ങളെയും നിയന്ത്രിക്കുന്നതുകൊണ്ടും ദേവന്മാരുടെ ആധിപത്യം നിര്‍വഹിക്കുന്നതുകൊണ്ടും വാസവന്‍-ഇന്ദ്രന്‍-ഭഗവാന്റെ വിശേഷവിഭൂതിയാണ്. വൈദികയജ്ഞങ്ങളിലും ഹോമങ്ങളിലും ഇന്ദ്രന് കൂടുതല്‍ ഹവിസ്സും ആജ്യവും അര്‍പ്പിക്കുന്നുണ്ട്.
ഇന്ദ്രിയാണാം മനശ്ച അസ്മി (7)
നമുക്ക് അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചുകര്‍മ്മേന്ദ്രിയങ്ങളും ഉണ്ട്. നമുക്ക് അറിവ് (ജ്ഞാനം) നേടാനും പ്രവര്‍ത്തിക്കാനും (കര്‍മ്മം) കഴിയുന്നത് ആ ഉപകരണങ്ങള്‍ ഉള്ളതുകൊണ്ടാണ്. അവയ്ക്ക് ആ ശക്തി കിട്ടുന്നത്, ഭഗവാന്റെ ചൈതന്യാംശം അവയില്‍ ഉള്ളതുകൊണ്ടാണ്. പതിനൊന്നാമത്തെ ഇന്ദ്രിയമായ മനസ്സാണ് അവയെ പ്രവര്‍ത്തിപ്പിക്കുന്നത്. അതുകൊണ്ട് മനസ്സ് എന്റെ വിശേഷ വിഭൂതിയാണ് എന്ന് ഭഗവാന്‍ പറയുന്നു.
”ഇന്ദ്രിയേഭ്യഃ പരം മനഃ” (ഗീത 3-42) (ഇന്ദ്രിയങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് മനസ്സ്) എന്നു ഭഗവാന്‍ മുന്‍പേ പറഞ്ഞുവച്ചിട്ടുണ്ടല്ലോ.
ഭൂതാനാം ചേതനാ അസ്മി (8)
സര്‍വ്വശരീരികളുടേയും ബുദ്ധി മുതല്‍ ശരീരം വരെ ജീവന്‍ വ്യാപിച്ചുനില്‍ക്കുന്നു. അതുകൊണ്ടാണ് എല്ലാം പ്രവര്‍ത്തനത്തിനു തയ്യാറാവുന്നത്. ആ ശക്തിയുടെ പേരാണ് ‘ചേതന’ എന്നത്. ആ ചേതന എന്റെ വിഭൂതിയാണ്.
”ബഹുസ്മരണ ശക്തി ശ്ച
ചേതനേത്യഭി ധീയതേ”
(അനേകം വസ്തുക്കളെ ഓര്‍ത്തിരിക്കാനുള്ള ശക്തിയാണ് ചേതന എന്നു പറയപ്പെടുന്നത്)


ജന്മഭൂമി: http://www.janmabhumidaily.com/news697681#ixzz4rNGv8djU
ദൈവീക സ്‌നേഹത്തിന്റെ അടയാളമാണ് ആദരവ്. സ്‌നേഹത്തിലൂടെ ആദരവ് കാട്ടുന്നതാണ് പൂജ. പൂജയെന്നാല്‍ പൂര്‍ണതയില്‍നിന്ന് ജനിക്കുന്നത് എന്നര്‍ത്ഥം. സ്‌നേഹവും കൃതജ്ഞതയും നിറയുമ്പോള്‍ ഏറ്റവും നല്ലതുമാത്രമേ പുറത്തുവരികയുള്ളൂ.
ബോധത്തിലും ഉണ്മയിലും ഈ ഗുണങ്ങള്‍ നിറയുമ്പോള്‍ ഒരാള്‍ ചെയ്യുന്നതെന്തും പൂജയായി ഭവിക്കും. ഈശ്വരന്‍, പ്രകൃതി എല്ലാം നല്‍കി നമ്മെ അനുഗ്രഹിക്കുന്നു. പ്രകൃതി നമ്മെ എങ്ങനെയെല്ലാം അനുഗ്രഹിക്കുന്നുവോ അങ്ങനെയെല്ലാം നാം ഈശ്വരചൈതന്യത്തിനു മുന്നില്‍ സമര്‍പ്പിക്കുകയാണ് പൂജയിലൂടെ.
ആരാധനാ വേളയില്‍ നാം പുഷ്പാര്‍ച്ചന നടത്തുന്നു. സ്‌നേഹത്തിന്റെ അടയാളമാണ് പൂക്കള്‍. ഏതെല്ലാം രൂപത്തിലും ഭാവത്തിലുമാണ് ഈശ്വരന്‍ സ്‌നേഹമായി നമുക്ക് മുന്നില്‍ അവതരിക്കുന്നത്. അമ്മയായി, അച്ഛനായി, ഭാര്യയായി, ഭര്‍ത്താവായി, കുഞ്ഞുങ്ങളായി, കൂട്ടുകാരായി അവസാനമില്ലാത്ത ലിസ്റ്റ്. ഇതേ ഈശ്വരസ്‌നേഹം സദ്ഗുരുവിന്റെ രൂപത്തില്‍ നമുക്ക് മുന്നിലെത്തുന്നു. നമ്മെ ഈശ്വരനോളം എത്തിക്കാന്‍-അതായത് നമ്മുടെ സത്യത്തിലെത്തിക്കാന്‍ എത്ര പൂക്കള്‍ അര്‍പ്പിച്ചാലും ഈ സ്‌നേഹത്തിനു തുല്യമാകുമോ.
നേരിട്ട് പൂജ ചെയ്യാതെ പൂജയില്‍ പങ്കെടുക്കുമ്പോള്‍ കണ്ണുകളടച്ച് ശ്രദ്ധിച്ചിരിക്കണം. ധ്യാനം സംഭവിക്കും. മന്ത്രോപചാരങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ മനസ്സ് ശാന്തമാകും. നാം വെറുതെയിരുന്നാല്‍ മാത്രം മതി ഒരു ശ്രമവും ആവശ്യമില്ല. നന്മ നിറഞ്ഞ തരംഗങ്ങളില്‍ നാം അറിയാതെ മുഴുകിപ്പോകും. അനുകരണവും ആദരവും കളികളും സ്‌നേഹത്തില്‍ അലിയിച്ചതാണ് പൂജ. പൂജയുടെ അവസാനം എല്ലാവരും ദീപാരാധന നടത്തിയ ദീപം തൊട്ടുവന്ദിച്ച് അനുഗ്രഹം സ്വീകരിക്കുന്നു. നന്മയുടെയും സ്‌നേഹത്തിന്റെയും ദീപം ഓരോരുത്തരും ഉള്ളിലേക്ക് സ്വീകരിക്കുന്നു. തീര്‍ത്ഥം പ്രസാദമായി ലഭിക്കുമ്പോള്‍ അത് അനശ്വര സ്‌നേഹത്തിന്റെ അമൃതായി.
സ്‌നേഹത്തിന്റെ ആഴം കൂടുമ്പോള്‍ എന്തെങ്കിലും സമ്മാനിക്കണമെന്ന് തോന്നും. ലൗകീക സ്‌നേഹത്തില്‍ നാം എല്ലാം പിടിച്ചുവയ്ക്കുന്നു. എന്നാല്‍ ദൈവീക സ്‌നേഹത്തില്‍ എല്ലാം നല്‍കുകയാണ് ചെയ്യുന്നത്. ഭൗതികതയില്‍ നാം മറ്റൊരാള്‍ക്ക് വേണ്ടി ചെയ്തതിന്റെ കണക്ക് സൂക്ഷിക്കുന്നതോടൊപ്പം കൂടുതല്‍ കഷ്ടപ്പാടുകളും വരുത്തിവെയ്ക്കുന്നു. എന്നാല്‍ ദൈവീക സ്‌നേഹത്തില്‍ നാം നമ്മെ തന്നെയും സമര്‍പ്പിക്കുന്നു.
നാം സൃഷ്ടിയെ, പ്രപഞ്ചത്തെ ആദരിക്കണം. പ്രകൃതിയിലെ ഓരോന്നിനെയും ബഹുമാനപൂര്‍വ്വം വീക്ഷിക്കണം. ഒരു വൃക്ഷം എത്ര ആദരവും കൃതജ്ഞതയും അര്‍ഹിക്കുന്നു. നാം ഉച്ഛ്വസിച്ച് മലിനമാക്കുന്ന വായുവിനെ അത് പരിശുദ്ധമാക്കി വീണ്ടും നമുക്കായി നല്‍കുന്നു. അതിന്റെ സാന്നിദ്ധ്യംപോലും പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. ഈ പൂക്കളും പുഴകളും സൂര്യചന്ദ്രന്മാരും താരാഗണങ്ങലും എന്റെതാണ് എന്ന് തോന്നിയിട്ടുണ്ടോ? സൃഷ്ടിയിലെ സമസ്ത ജീവജാലങ്ങളെയും സ്‌നേഹിക്കൂ… ആദരിക്കൂ… നിങ്ങളുടെ സ്വന്തം ശരീരം ഏറെ ആദരവ് അര്‍ഹിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ ബഹുമാനിക്കണം. ദേഷ്യപ്പെട്ട് വലിച്ചുവാരി ഭക്ഷിക്കരുത്. ശ്രദ്ധാപൂര്‍വ്വം ആഹാരം കഴിക്കണം. കാരണം അത് നിങ്ങളുടെയുള്ളില്‍ വസിക്കുന്ന ഈശ്വരനുള്ള ഭക്ഷണമാണ്. അത്യന്തം സ്‌നേഹ ബഹുമാനപൂര്‍വ്വം ആഹാരം കഴിക്കുന്നതും പൂജയാണ്.
നിങ്ങള്‍ എപ്പോഴെങ്കിലും സ്വന്തം ശ്വാസത്തെ ആദരിച്ചിട്ടുണ്ടോ? എന്തിന് ശ്രദ്ധിച്ചിട്ടുണ്ടോ? ഈ ശ്വാസം എത്ര സുന്ദരമാണ്. അകത്തേക്കും പുറത്തേക്കുമുള്ള ഈ ശ്വാസം ഇല്ലായിരുന്നെങ്കില്‍ എന്നേ എന്നെ വലിച്ചെറിയുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ആഴത്തിലുള്ള ഭക്തിയോടെ ശ്വാസം ശ്രദ്ധിക്കൂ. നിങ്ങളിലെ എല്ലാവിധത്തിലുള്ള ജ്വരവും സ്‌നേഹമായി മാറും.
മനസ്സ് എപ്പോഴും ആകര്‍ഷണങ്ങളില്‍ അകപ്പെടുന്നു. ആകര്‍ഷണങ്ങള്‍ മരുപ്പച്ചപോലെയാണ്. എത്തിപ്പെടുമ്പോള്‍ ഇനിയും അകലെയാണെന്ന തോന്നല്‍ ഉളവാക്കുന്നു. ഭക്തി മനസ്സില്‍ നിറയുമ്പോള്‍ ഇത്തരം വ്യഥകള്‍ മെഴുകുപോലെ ഉരുകുന്നു. ഉള്ളിലെ ദീപം കൂടുതല്‍ സത്വത്തില്‍നിന്നു നിങ്ങളെ അകലേക്ക് വലിച്ചുകൊണ്ടുപോകുന്നു. ഭക്തി നിങ്ങളില്‍ സ്‌നേഹം നിറയ്ക്കുന്നു. നിങ്ങളെ കൂടുതല്‍ കൂടുതല്‍ ആത്മസ്വരൂപവുമായി അടുപ്പിക്കുന്നു.
സ്‌നേഹത്തിന്റെ കാത്തിരിപ്പിന് മധുരമേറും. മനസ്സിനെ പൂര്‍ണമായി മാറ്റാന്‍ സ്‌നേഹത്തിനു കഴിയും. ഭക്തിയും സ്‌നേഹവും നിങ്ങളുടെ യഥാര്‍ത്ഥ സ്വരൂപമാണ്. നിങ്ങള്‍ അതായിത്തീരുമ്പോള്‍ സംഘര്‍ഷങ്ങളില്ല. സദ്ഗുരു നിങ്ങളിലെ സംഘര്‍ഷങ്ങളുടെ ഭാരിച്ച ചുമടുകള്‍ എടുത്തുമാറ്റുന്നു. അദ്ദേഹം അതിന് സദാസന്നദ്ധനാണ്. എല്ലാ നിഷേധ വികാരങ്ങളും ചിന്തകളും സദ്ഗുരുവില്‍ സമര്‍പ്പിക്കൂ. എല്ലാ ഭാരവും സമര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വതന്ത്രരാകുന്നു. ഒരു പൂവുപോലെ നിര്‍മ്മലവും ഭാരമില്ലാത്തതുമാകുന്നു. നിങ്ങള്‍ക്ക് ഉള്ളിലെ സ്‌നേഹത്തില്‍ നിന്നേ പുഞ്ചിരിക്കാനാവൂ. ഈ നിമിഷത്തില്‍ വിശ്രമിക്കൂ. ആനന്ദിക്കൂ. നിങ്ങള്‍ സ്‌നേഹം മാത്രമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news697682#ixzz4rNGevXBC

Wednesday, August 30, 2017

ജ്യോതിശ്ചക്രത്തില്‍ പ്രകാശം പൊഴിയുന്ന ഗോളങ്ങളും ഇടിമിന്നല്‍ തുടങ്ങിയവസ്തുക്കളും ഉണ്ട്. അവയിലെല്ലാം ഭഗവച്ചൈതന്യം ഉള്‍ക്കൊള്ളുന്നുണ്ട്. അവയെല്ലാം പ്രകാശിക്കുകയും മറ്റു വസ്തുക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നത് സൂര്യനില്‍നിന്ന് പ്രകാശം സ്വീകരിക്കുന്നതുകൊണ്ടാണ്. സൂര്യനെ അംശുമാന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സൂര്യന് അസംഖ്യം രശ്മി സമൂഹമുണ്ട് എന്നര്‍ത്ഥം. അവ മൂന്ന് ലോകത്തിലും വ്യാപിച്ചുനില്‍ക്കുന്നു. അതിനാല്‍ സൂര്യന്‍ ഭഗവാന്റെ വിശേഷപ്പെട്ട വിഭൂതിയാണ്.
”യദാദിത്യഗതം തേജാഃ
തത്തേജോ വിദ്ധിമാമകം”
(ആദിത്യന്റെ തേജസ്സ് തന്റെ തേജസ്സ് തന്നെയാണ്) ഗീത(15-12) എന്ന് ഭഗവാന്‍ തന്നെ ഇനി പറയുന്നുണ്ട്.
”നൈകകിരണാ
ത്രൈലോക്യദീപോ രവിഃ”
(അസംഖ്യം രശ്മികളുള്ള സൂര്യന്‍ മൂന്നുലോകത്തിനും വെളിച്ചം നല്‍കുന്ന ദീപമാണ്) എന്ന് ജ്യോതി ശാസ്ത്രത്തിലും പറയുന്നു. സൂര്യന്‍ ഭഗവാന്റെ വിശേഷ വിഭൂതിയാണ്.
മരുതാം മരീചിഃ അസ്മി (3)
പ്രപഞ്ചത്തില്‍ വീശിക്കൊണ്ടിരിക്കുന്ന വായു, പ്രവര്‍ത്തന വൈവിധ്യംകൊണ്ട് (49) നാല്‍പ്പത്തൊമ്പതു ശാസ്ത്രങ്ങളില്‍ വിവരിക്കുന്നു. എല്ലാം ദേവന്മാരാണ്, സ്വര്‍ഗത്തില്‍ അധിവസിക്കുന്നു. എല്ലാവരും ശ്രീകൃഷ്ണ ഭഗവാന്റെ വിഭൂതികളാണ്. ‘മരീചി’ എന്ന വായുദേവന്‍ ശ്രീകൃഷ്ണഭഗവാന്റെ വിശേഷവിഭൂതിയാണ്.
അഹം നക്ഷത്രാണാംശശീ (4)
രാത്രികാലത്ത് ആകാശത്തില്‍ കാണുന്ന നക്ഷത്രങ്ങളെല്ലാം സൂര്യനാല്‍ പ്രകാശിപ്പിക്കപ്പെടുന്നവയാണ്. അവ ഭഗവാന്റെ വിഭൂതികളാണ്. ചന്ദ്രനും സൂര്യനാല്‍ പ്രകാശിക്കപ്പെടുന്നു. പക്ഷേ, പ്രകാശവും ആഹ്ലാദകരത്വവും കൂടുതലുള്ളതിനാല്‍ ഭഗവാന്റെ വിശേഷ വിഭൂതിയാണ് ശശി-എന്ന പദത്തിന് അതിയായ സുഖം കൊടുത്തവന്‍ എന്ന അര്‍ത്ഥമുണ്ടെന്ന് രാഘവേന്ദ്രമുനി എന്ന ആചാര്യന്‍ വ്യാഖ്യാനിക്കുന്നു.

ജന്മഭൂമി: http://www.janmabhumidaily.com/news697231#ixzz4rI0cDbbU
യദൃദാചരതി ശ്രേഷ്ഠഃ തത്തദേവേതരോജനാഃ
സ യദ് പ്രമാണം കുരുതേ ലോകസ്തദനുവര്‍ത്തതേ
ശ്രേഷ്ഠന്മാര്‍ ആചരിക്കുന്നതെന്താണോ അതുതന്നെ മറ്റു ജനങ്ങള്‍ അനുശാസിക്കുന്നു. ശ്രേഷ്ഠന്മാര്‍ ഉണ്ടാക്കുന്ന പ്രമാണമാണ് ലോകജനത അംഗീകരിക്കുന്നതും അനുഷ്ഠിക്കുന്നതും. ശാസ്ത്രീയ വിശകലനത്തിലൂടെ പണ്ഡിതന്മാരാണ് സദാചാരത്തിന് കാലാകാലങ്ങളില്‍ നിര്‍വചനം നല്‍കേണ്ടത്. സദാചാരാനുഷ്ഠാനത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കണം.
ആചാരാത് ലഭതേഹ്യായുഃ ആചാരാത് ലഭതേ ധനമക്ഷയ്യം
ആചാരാത് ലഭതേ സുപ്രജാഃ ആരോഗ്യമുത്തമം ച ലഭതേ
ആയുസ്സും ധനവും നല്ല സഹപ്രവര്‍ത്തകരും ആരോഗ്യവും ലഭിക്കുന്നതിന് സദാചാരാനുശാസനം സഹായിക്കുന്നു. ഈ വരികളില്‍ നിറഞ്ഞിരിക്കുന്നത്. ഭൗതികജീവിതത്തിലധിഷ്ഠിതമായ നന്മയാണ് ആചാര്യലക്ഷ്യമെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ്. മോക്ഷം എന്ന പദം ഇതില്‍ ഉപയോഗിച്ചിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആചാരവിശകലനമാണ് പരിശോധിക്കേണ്ടത്.
അനാചാരങ്ങള്‍: ദേശത്തിനും കാലത്തിനും യോഗ്യമല്ലാത്തതും ഒരുവിധ സദ്ഫലങ്ങളും ശാശ്വതമായി നല്‍കാത്തതുമായ ആചാരങ്ങളാണ് അനാചാരങ്ങള്‍. പുരാതനകാലത്ത് പ്രസക്തിയുണ്ടായിരുന്നതാകാമെങ്കിലും സമകാലീന പ്രസക്തിയില്ലാതായാല്‍ അവ അനാചാരങ്ങളായി മാറുന്നു. പൂച്ച വിലങ്ങനെ ഓടുന്നതും കാലന്‍ കോഴി കൂവുന്നതും കാക്ക ദീനമായി കരയുന്നതുമെല്ലാം അശുഭമാണെന്ന് വിശ്വസിക്കുന്നത്, ആധുനിക കാലഘട്ടത്തില്‍ അന്ധവിശ്വാസമാണെന്ന് പറയാതെ വയ്യ. ഇത് അനാചാരത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു.
ദുരാചാരങ്ങള്‍: വ്യക്തി ക്കും സമൂഹത്തിനും ദുഷ്ഫലങ്ങളുളവാക്കുന്നതും അതേസമയം അന്ധമായി ആചരിച്ചുപോരുന്നതുമായ ചില ആചാരങ്ങളുണ്ട്, ഇവ മനുഷ്യന് മാസികവും ശാരീരികവുമായ തിക്തഫലങ്ങളുളവാക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണയുടെയും അന്ധവിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ദുരാചാരങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നതും ആവിര്‍ഭവിക്കുന്നതും. വര്‍ണാടിസ്ഥാനത്തിലുള്ള അയിത്താചരണം, ദുരാചാരമാണ്. മൃഗബലി, കോഴിവെട്ട് ഇതെല്ലാം ആത്മീയതയുടെ പേരില്‍ നടത്തുന്നതും ദുരാചാരമാണ്.
ആചാരങ്ങളുടെ സ്രോതസ്സ്: ജനനം മുതല്‍ മരണംവരെ വ്യക്തികളനുഷ്ഠിക്കുന്ന അഥവാ അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളുടെ ജനനത്തിന് മുന്‍പും മരണാനന്തരവും ആ വ്യക്തിക്കുവേണ്ടി മറ്റുള്ളവരനുഷ്ഠിക്കുന്ന ആചാരങ്ങളുമുണ്ട്. ഇവയുടെയെല്ലാം സ്രോതസ്സ് ഏതു ഗ്രന്ഥമാണ് എന്നറിയുന്നത് വിജ്ഞാനപ്രദമായിരിക്കും. ഇന്നത്തെ പല ധര്‍മ്മാചാര്യന്മാര്‍ക്കുപോലും ഇതിന് വ്യക്തമായ ഉത്തരം ലഭ്യമാണോ എന്നു സംശയമാണ്. എല്ലാ വിവരങ്ങളും വേദത്തിലുണ്ടെന്ന് പ്രസ്താവിക്കുകയാണ് പതിവ്. വേദത്തില്‍ ആചാരങ്ങള്‍ക്കടിസ്ഥാനമായ ചില വിശ്വാസങ്ങളും വിചാരധാരകളും കാണാമെങ്കിലും ആചാരാനുഷ്ഠാന വിവരണം കാണുകയില്ല.
ഇന്നത്തെ തലമുറയ്ക്ക് ലഭിച്ചിരിക്കുന്ന ആചാരജ്ഞാനങ്ങളില്‍ ചിലത് അവരുടെ മാതാപിതാക്കന്മാരില്‍നിന്നും ചിലത് മറ്റു മുതിര്‍ന്നവരില്‍ നിന്നുമാണ്. പക്ഷേ ആചാരങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ ഭാരതീയ ഋഷിപ്രോക്തങ്ങളായി നിലനിന്നിരുന്നു; അവയില്‍ ഭൂരിഭാഗവും ഇന്നും നിലനില്‍ക്കുന്നുണ്ട്. മറ്റു മതങ്ങളേക്കാള്‍ തികച്ചും വ്യത്യസ്തമായ ഒരു സ്രോതസ്സാണ് ഭാരതീയചാരങ്ങള്‍ക്കുള്ളത്. ക്രൈസ്തവര്‍ ആചരിക്കുന്ന ആചാരങ്ങള്‍ക്ക് ബൈബിളുമായിട്ടാണ് എല്ലാ ബന്ധവും. ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ക്ക് ഖുറാനുമായിട്ടാണ് ബന്ധം. അതുപോലെ ബുദ്ധ-ജൈന-സിഖ്-മതങ്ങളുടെ ഗ്രന്ഥങ്ങള്‍ തന്നെയാണ് അവയനുഷ്ഠിക്കുന്ന മതാനുയായികളുടെ ആചാരഗ്രന്ഥങ്ങള്‍. ഭാരതീയ മണ്ണില്‍ ജനിച്ച മതങ്ങളില്‍ കുറേയധികം ആചാരങ്ങള്‍ ഹൈന്ദവധര്‍മ്മംപോലെ അവയിലുണ്ട്. എന്നാല്‍ ഭാരതീയ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വൈദികഗ്രന്ഥങ്ങളുമായി അല്‍പ്പബന്ധമേയുള്ളൂ. വേദാനുബന്ധിയായ ബ്രാഹ്മണഗ്രന്ഥങ്ങള്‍ കുറെ യജ്ഞകര്‍മ്മങ്ങളും, ചെറുവരികളിലൂടെ ചില ഗൃഹ്യകര്‍മ്മങ്ങളും വിവരിക്കുന്നുണ്ട്. അതുപോലെ ചില ആരണ്യകഭാഗങ്ങളും ഉപനിഷത്തുക്കളും ആചാരങ്ങള്‍ക്കടിസ്ഥാനമായ തത്വങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ ഗ്രന്ഥങ്ങള്‍ നമ്മുടെ ആചാരങ്ങളുടെ തത്വശാസ്ത്രം സൂചിപ്പിക്കുന്നുണ്ടെങ്കിലും ആചാരങ്ങളുടെ കര്‍മ്മഭാഗം ഈ ഗ്രന്ഥങ്ങളില്‍ കാണുകയില്ല.
വേദാംഗങ്ങളായ ശിക്ഷ-നിരുക്തം-ഛന്ദഃശാസ്ത്രം-വ്യാകരണം, ജ്യോതിശാസ്ത്രം, കല്‍പ്പശാസ്ത്രം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ഗ്രന്ഥങ്ങള്‍ പലവിധ വേദഗ്രന്ഥപാരായണമുള്‍പ്പെടെയുള്ള ആചാരങ്ങള്‍ക്ക് അടിസ്ഥാനശിലകളായി വര്‍ത്തിക്കുന്നു. വൈദിക പഠനരീതിയുമായി ബന്ധപ്പെട്ട അനവധി ആചാരതത്വങ്ങള്‍ ആദ്യത്തെ നാലു വേദാംഗങ്ങളില്‍ കാണാമെങ്കിലും ഏതാണ്ട് എല്ലാ സാധാരണ ആചാരങ്ങളുടെയും വസ്തുതാപരവും വ്യക്തവുമായ സ്രോതസ്സുകളാണ് ജ്യോതിഷഗ്രന്ഥങ്ങളും, കല്‍പ്പശാസ്ത്ര ഗ്രന്ഥങ്ങളും. ശുഭസമയം, ലക്ഷണം, നിമിത്തം, ശകുനം, മുഹൂര്‍ത്തം, പ്രശ്‌നം, ജാതകം, ജ്യോതിശാസ്ത്രം, സമയം-ദിവസം-വാരം-മാസം-വര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ അടിസ്ഥാനം ജ്യോതിഷഗ്രന്ഥങ്ങളാണ്.
ഈശ്വരീയം-ആത്മീയം-പൂജ-വ്രതം എന്നിവയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ പുരാണ-ഉപനിഷദ് സംബന്ധിയാണ്. കുറെയേറെ ആചാരാനുഷ്ഠാന വിവരണങ്ങളുടെ പ്രായോഗിക ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലുണ്ട്.
ചികിത്സാ സംബന്ധിയായ ആചാരങ്ങള്‍ ആയുര്‍വേദത്തിലും നൃത്ത-ഗാനപഠനവുമായി ബന്ധമുള്ള ആചാരങ്ങള്‍ ഗന്ധര്‍വവേദഗ്രന്ഥങ്ങളിലും ഗൃഹനിര്‍മ്മാണവുമായി ബന്ധമുള്ളവ സ്ഥാപത്യവേദം അഥവാ തച്ചുശാസ്ത്രഗ്രന്ഥങ്ങളിലും അനവധിയുണ്ട്. യുദ്ധവും രാഷ്ട്ര രക്ഷയും ഭരണപരവും ആയ ആചാരങ്ങള്‍ക്കടിസ്ഥാനം ധനുര്‍വേദഗ്രന്ഥങ്ങളാണ്. സസ്യലതാദികളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളിലുമുണ്ട്. അത്രതന്നെ പ്രാധാന്യത്തോടെ വരാഹമിഹിരന്റെ ബൃഹദ്‌സംഹിതയിലെ അന്‍പത്തി അഞ്ചാം അധ്യായമായ വൃക്ഷായുര്‍വേദഭാഗത്തിലുമുണ്ട്. ശാര്‍ങധരന്റെയും പരാശരന്റെയും വൃക്ഷായുര്‍വേദവും തച്ചുശാസ്ത്രത്തിലെ വൃക്ഷ ഉരുപ്പടികള്‍ ഉണ്ടാക്കുന്നതിനായും വൃക്ഷങ്ങള്‍ മുറിക്കുന്നതു സംബന്ധിച്ചും ഉള്ള വിവരണങ്ങളും, വൃക്ഷാചാരങ്ങളായി വിവരിക്കുന്നു. പുരാണ-ഇതിഹാസങ്ങളിലും അനേകം ആചാരങ്ങളുടെ മഹത്വ വിവരണങ്ങള്‍ സംബന്ധിച്ച പ്രതിപാദ്യങ്ങളുണ്ട്.
നിത്യജീവിതത്തിലെ ഗൃഹ്യ (ഗൃഹസ്ഥാശ്രമത്തിലനുഷ്ഠിക്കേണ്ടത് ധര്‍മ്മ (രാജഭരണം)-ശ്രൗത (യാഗയജ്ഞ) സംബന്ധിയായ ആചാരങ്ങള്‍ക്കടിസ്ഥാനം കല്‍പശാസ്ത്രങ്ങളാണ്. ആറാം വേദാംഗമായ കല്‍പശാസ്ത്ര ഗ്രന്ഥങ്ങള്‍ അതിബൃഹത്താണ്.
(ഭാരതീയ ആചാരങ്ങള്‍ ഒരു ശാസ്ത്രീയ വിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news697183#ixzz4rI0ELPBT
രമണ മഹര്‍ഷി പറഞ്ഞു....
ആശ്രമധര്‍മ്മങ്ങള്‍, സാമൂഹ്യമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിധിക്കപ്പെട്ടിട്ടുള്ള അനുഷ്ഠാനമാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ , ആത്മാനുഭൂതിക്ക് പാകത വന്നിട്ടുള്ള ഒരു ത്യാഗിക്ക്-പ്രായവ്യത്യാസം , സ്ത്രീപുരുഷവ്യത്യാസം , ബ്രാഹ്മണാബ്രഹ്മണവ്യത്യാസം , ഇതൊന്നും ഗണ്യമല്ല-ഈ ആശ്രമവിധികള്‍ ബാധകമല്ലതാനും.
ആശ്രമവിധികളില്‍ സൂചിപ്പിക്കുന്ന ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം ,വാനപ്രസ്ഥം എന്നീ മൂന്നാശ്രമങ്ങള്‍ ലോക വ്യവഹാരങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതും , ആത്മീയജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കാത്തവണ്ണം വളരെ നിഷ്‌കര്‍ഷയോടെ ക്രമപ്പെടുത്തിയിട്ടുള്ളതുമാണ്.
നാലാമത്തെ ആശ്രമധര്‍മ്മമായ സന്ന്യാസം ലൗകികചേഷ്ടകളില്‍ നിന്ന് തീരെ അകന്നതാണ്. സന്ന്യാസം എന്നുവച്ചാല്‍ ഭിക്ഷാപാത്രം പേറുന്നതല്ല. ശിരസ്സ് മുണ്ഡനം ചെയ്യുന്നതല്ല, കാവിവസ്ത്രം ധരിക്കുന്നതുമല്ല . നേരെ മറിച്ച്, ആത്മസംശോധനാവൃത്തിയാണ് .
വിദ്യാഭ്യാസംകൊണ്ടും ഇന്ദ്രിയനിഗ്രഹംകൊണ്ടും പരിശുദ്ധനായ ഒരു ബ്രഹ്മചാരി, സമുദായത്തെയും , പൊതുജനങ്ങളെയും ധര്‍മ്മബുദ്ധ്യാ സേവനം ചെയ്യാന്‍ ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നു. ഗൃഹസ്ഥാശ്രമം നിര്‍വ്വിഘ്‌നം അനുഷ്ഠിച്ചതിന് ശേഷം, മനസ്സും ബുദ്ധിയും
ബാഹ്യവൃത്തികളില്‍ നിന്നു പിന്‍വലിച്ച് എകാഗ്രമായിത്തീരുവാന്‍ തപസ്സുചെയ്യുന്നതിനുവേണ്ടി വാനപ്രസ്ഥം അവലംബിക്കുന്നു. ഈ ആശ്രമവിധി, യഥായോഗ്യം അനുഷ്ഠിച്ച് മനഃശുദ്ധിയും പക്വവും കൈവരുമ്പോള്‍ , നാലാമത്തെ ആശ്രമമായ സന്ന്യാസത്തിലേക്ക് സ്വമേധയാ നയിക്കപ്പെടുന്നതാണ്.
പൊതുസേവനം
ഒരു വ്യക്തി, മനുഷ്യസമുദായത്തിന്റെ ഒരു അവയവമാകുന്നു. അഥവാ, സമുദായം അനേകം വ്യക്തികളുടെ സഘടനയാകുന്ന ഒരു ശരീരമാകുന്നു . ശരീരത്തിന്റെ ഓരോ അവയവവും അന്യോന്യം സഹായിക്കുന്നതുപോലെ മനസാ, വാചാ, കര്‍മ്മണാ, മനുഷ്യര്‍ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടതാണ് .
ഒരു വ്യക്തി ബാഹ്യാഭ്യന്തരമായി അഭിവൃദ്ധിപ്പെടുവാന്‍ ‘ശാന്തി’ എന്ന ഗുണം വളരെ ആവശ്യമാണ്. അതോടുകൂടി, സേവനത്തിനു തക്ക ധാര്‍മ്മികശക്തിയും സംഭരിക്കേണ്ടതാണ്. ധാര്‍മ്മികശക്തിയാല്‍ സമുദായത്തെ ഉയര്‍ത്തി സമുദായത്തില്‍ ശാന്തി വളര്‍ത്തുന്നതുതന്നെയാണ് പരമകാമ്യമായ ധര്‍മ്മം.
നിഷ്‌കളങ്കമായ സമത്വഭാവവും സാര്‍വ്വത്രികമായ സഹോദരപ്രണയവുമാണ് മനുഷ്യസമുദായത്തിന്റെ യാഥാര്‍ത്ഥമായ പ്രാപ്യസ്ഥാനം. ആ ഉന്നതസ്ഥാനം പ്രാപിച്ചാല്‍, ഭൂമി ശാന്തിയുടെ വിഹാരരംഗവും , മനുഷ്യസമുദായം സഹോദരപ്രണയത്തിന്റെ ഏക കുടുംബവുമായിത്തീരുന്നതുമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news697234#ixzz4rHJE4m4d
ഭൗതികനേട്ടങ്ങള്‍ക്കും അദ്ധ്യാത്മസിദ്ധിക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ശക്തമായ ഉപാധിയാണു മന്ത്രസാധന. സമ്പൂര്‍ണ്ണമായ ആത്മസിദ്ധിക്ക് ഉപകരിക്കുന്നമന്ത്രം പ്രണവമാകുന്നു. എന്തെന്നാല്‍ പരമാത്മതലത്തില്‍ നിന്നാരംഭിക്കുന്ന ശക്തിസ്പന്ദമാണ് ഓങ്കാരം. പരമാത്മതലം വരെ സാധകനെക്കൂട്ടികൊണ്ടുപോകാന്‍ അതിനേ കഴിവുള്ളൂ. മറ്റൊന്നും അത്രത്തോളം എത്തുന്നില്ല. അതിനാല്‍ ശിവത്വസിദ്ധികൊതിക്കുന്നവര്‍ ഏവരും ഓങ്കാരോപാസന ചെയ്യണം. ഓങ്കാരമാണ് വില്ല്. ജീവാത്മാവ് അമ്പാകുന്നു. ലക്ഷ്യം ബ്രഹ്മവും. വില്ലില്‍ അമ്പുതൊടുത്ത് എയ്യുംവിധം അപ്രമത്തനായി ജീവാത്മാവിനെ ഓങ്കാരത്തില്‍ തൊടുത്ത് എയ്തുവിടണം. അതു ബ്രഹ്മത്തില്‍ തറച്ച് ബ്രഹ്മമയമായിത്തീരണം. എന്ന് ഉപനിഷത്ത് കാവ്യാത്മകമായി പ്രണവോപാസന ഉപദേശിച്ചിരിക്കുന്നു. മറ്റെല്ലാമന്ത്രങ്ങളും നിഷ്ഫലമാണെന്നല്ല ഇതിനര്‍ത്ഥം. അദ്ധ്യാത്മസിദ്ധിലക്ഷ്യമാക്കി പ്രയോഗിച്ചാല്‍ ഏതു മന്ത്രവും ഇതേഫലം തരും. ഭൗതിക പ്രയോജനങ്ങളില്‍ മനസ്സുകുടുങ്ങരുതെന്നുള്ളത് ഇവിടെ പ്രധാനമാണ്. മറ്റു മന്ത്രങ്ങളെല്ലാം ഗംഗയുടെ കൈവഴികള്‍പോലെയാണ്. അവയിലൂടെ മുകളിലേക്കു തുഴഞ്ഞാല്‍ ഗംഗയില്‍ത്തന്നെ എത്തും. ഗംഗനമ്മെ ഗംഗോത്രിയിലും കൊണ്ടെത്തിക്കും. അതേവിധം ഇതരമന്ത്രങ്ങളും നമ്മെ നയിക്കുന്നത് ഓങ്കാരത്തിലേക്കാണ്. ഓങ്കാരം നമ്മെ പരമാത്മപദത്തിലേക്ക് അഥവാ ശിവാനുഭൂതിയിലേക്കുകൊണ്ടുപോകും. ആകാശത്തുനിന്നു വീഴുന്ന മഴവെള്ളം ചിതറുന്നത് ഭൂമിയില്‍ പലടത്താണ്. അവ ഒഴുകുന്നതും പല നദികളിലൂടെയാണ്. എങ്കിലും എത്തിച്ചേരുന്നത് ഒരേ സമുദ്രത്തില്‍. അതേവിധം ഏതുദേവനെ ഉപാസിച്ചാലും അത് എത്തിച്ചേരുന്നത് കേശവനിലാണെന്ന ആചാര്യവചനം സാധനാമാര്‍ഗ്ഗമായ മന്ത്രത്തിന്റെ കാര്യത്തിലും സാധുവാണ്.
*ആകാശാത്പതിതം തോയം യഥാഗച്ഛതി സാഗരം
സര്‍വദേവനമസ്‌കാരം കേശവം പ്രതിഗച്ഛതി.
പ്രണവമയമായ ഈ മന്ദാകിനി ആത്മാനന്ദവുമാകുന്നു. അതാണു പരമാത്മാവില്‍ നിന്നുദ്ഭവിച്ച ജഡമായ ഈ പ്രപഞ്ചത്തെ ജീവനോടുകൂടിയതാക്കി നിലനിര്‍ത്തുന്നത്. ആനന്ദമാണ് സമസ്തജീവരാശിയുടെയും സ്വരൂപം. മറന്നുപോയിരിക്കുന്ന സ്വ സ്വരൂപത്തിന്റെ അന്വേഷണമാണ് അദ്ധ്യാത്മസാധന. എന്തുകൊണ്ട് സാധകന്‍ സ്വരൂപമന്വേഷിക്കുന്നു? അതു ആനന്ദമാകകൊണ്ടുതന്നെ. സ്വരൂപ വിസ്മൃതിയാണു ദുഃഖം. അതാണു അജ്ഞനമായി ജീവലോകത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ദുഃഖങ്ങള്‍ക്കുനടുവിലും ആശാകിരണമായി ജീവരാശിയെ മുന്നോട്ടു നയിക്കുന്നത് ആനന്ദാഭിവാഞ്ഛയാണ്.
അദ്ധ്യാത്മസാധനയിലൂടെ ശിവത്വം നേടിയ ഋഷിമാര്‍ക്കെല്ലാം അനുഭവമുള്ളതാണ് ഈ ആനന്ദപ്രവാഹം. മൂലാധാരത്തിലിരിക്കുന്ന കുണ്ഡലിനിയെ ഉണര്‍ത്തി ബ്രഹ്മരന്ധ്രത്തിലെത്തിക്കുമ്പോള്‍ ശിവോfഹം (ഞാന്‍ പരമാത്മാവാകുന്നു) എന്ന അനുഭവമുണ്ടാകുന്നു. അതാണു ഓങ്കാരസാധനയുടെ ഫലം. അപ്പോള്‍ ബ്രഹ്മരന്ധ്രത്തില്‍ നിന്നാരംഭിച്ച് ശരീരത്തിലെ എഴുപത്തയ്യായിരം നാഡീഞരമ്പുകളില്‍ കൂടിയും പ്രവഹിക്കുന്ന ആനന്ദത്തിന്റെ അമൃതം അനുഭവപ്പെടും. അതാണു പ്രണവമയമായ ഗംഗ. ഗംഗാസ്‌നാനം സര്‍വപാപഹരമാണെന്നു ആചാര്യന്മാര്‍ പറഞ്ഞുവച്ചതിന്റെ കാരണവും അതാകുന്നു. അജ്ഞാനത്തിന്റെ ബന്ധനങ്ങളെ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് കുണ്ഡലിനി ബ്രഹ്മരന്ധ്രത്തിലെത്തി ഗംഗയെ പ്രവഹിപ്പിക്കുന്നത്.
ഭിദ്യതേഹൃദയ ഗ്രന്ഥി
ഛിദ്യന്തേ സര്‍വസംശയാഃ
ക്ഷീയന്തേ ചാസ്യകര്‍മ്മാണി
തസ്മിന്‍ ദൃഷ്ടേ പരാവരേ.
എന്ന് ഈ അവസ്ഥയെക്കുറിച്ച് മുണ്ഡകോപനിഷത് സ്പഷ്ടമായി വിശദീകരിക്കുന്നുണ്ട്.
മഹീം മൂലാധാരേ കമപിമണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദിമരുതമാകാശമുപരി 
മന്യോപി ഭൂമദ്ധ്യേ സകലമപി ദിത്വാകുലപഥം
സഹസ്രാരേ പദ്‌മേ സഹ രഹസി പത്യാ വിഹരസേ
സുധാധാരാസാരൈശ്ചരണയുഗളാന്തര്‍വിഗളിതൈഃ
പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്‌നായ മഹസഃ
അവാപ്യസ്വാം ഭൂമിം ഭുജഗനിഭമദ്ധ്യുഷ്ടവലയം
സ്വമാത്മാനം കൃത്വാ സ്വപിഷികൂല കുണ്ഡേകുഹരിണി
എന്നീ രണ്ടുശ്ലോകങ്ങളാല്‍ സൗന്ദര്യലഹരിയില്‍ ആചാര്യസ്വാമികള്‍ ഈ ആനന്ദാനുഭവത്തെ വിവരിച്ചിരിക്കുന്നു.
അല്ലയോ ജഗദംബികേ നീ മൂലാധാരത്തില്‍ പൃഥ്വീതത്ത്വത്തെയും മണിപൂരകത്തില്‍ ജലതത്ത്വത്തെയും സ്വാധിഷ്ഠാനത്തില്‍ അഗ്നിതത്ത്വത്തെയും അനാഹതത്തില്‍ വായുതത്ത്വത്തെയും വിശുദ്ധിചക്രത്തില്‍ ആകാശതത്ത്വത്തെയും ഭൂമദ്ധ്യത്തിലിരിക്കുന്ന ആജ്ഞാചക്രത്തില്‍ മനസ്തത്ത്വത്തെയും (ഭേദിച്ച്) ഇങ്ങനെ സുഷുമ്‌നാ മാര്‍ഗ്ഗത്തെ പൂര്‍ണ്ണമായും ഭേദിച്ച് സഹസ്രദളപത്മത്തില്‍ എത്തിച്ചേര്‍ന്ന ഭര്‍ത്താവായ ശിവനോടുകൂടി ഏകാന്തതയില്‍ വിഹരിക്കുന്നു. അല്ലയോ ദേവീ നിന്തിരുവടിയുടെ ചരണപദ്മമദ്ധ്യത്തില്‍ നിന്നു പ്രവഹിക്കുന്ന അമൃതകാന്തിയുള്ള ചന്ദ്രമണ്ഡലത്തില്‍ നിന്ന് പുറപ്പെട്ട് തന്റെ വാസസ്ഥനമായ മൂലാധാരചക്രത്തില്‍ വീണ്ടും എത്തി മൂന്നരചുറ്റുള്ള സര്‍പ്പ സദൃശമായ രൂപം ധരിച്ച് സൂക്ഷ്മരന്ധ്രത്തോടുകൂടിയ മൂലാധാരചക്രത്തില്‍ ഉറങ്ങുന്നു.
‘മൂലാധാരൈകനിലയാ ബ്രഹ്മഗ്രന്ഥിവിഭേദിനീ
മണിപൂരാന്തരുദിതാ വിഷ്ണുഗ്രന്ഥിവിഭേദിനീ
ആജ്ഞാചക്രാന്തരളാസ്ഥാ രദ്രഗ്രന്ഥിവിഭേദിനീ
സഹസ്രാംരാംബുജാരൂഢാ സുധാസാരാഭിവര്‍ഷിണീ.
എന്ന് ലളിതാസഹസ്രനാമ സ്‌തോത്രവും ദേവീഭാവത്തില്‍ ഈ പ്രണവമയ ഗംഗയെ അവതരിപ്പിക്കുന്നു.
ഗംഗയെ ഹിമവാന്റെ മകളായി ശിവപത്‌നിയായി പുരാണങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതിനു പിന്നിലുള്ള രഹസ്യവും വേറൊന്നല്ല. സാധകന്റെ സഹസ്രാരപദ്മമാണ് ഹിമാലയം. രുദ്രഗ്രന്ഥിയും ഭേദിച്ച് കുണ്ഡലിനി സഹസ്രാരത്തിലെത്തുമ്പോള്‍തന്നെ അതു ആനന്ദമയമായ തണുപ്പുറഞ്ഞ് ഹിമാലയമായിക്കഴിഞ്ഞിരിക്കും. ബ്രഹ്മരന്ധ്രമാണു കൈലാസത്തിലെ ഗോപുരദ്വാരം. അവിടെ കുണ്ഡലിനി പ്രവേശിക്കുമ്പോള്‍ ആനന്ദഗംഗ പ്രവഹിക്കാനാരംഭിക്കുകയായി. ഇങ്ങനെ ശിവത്വം നേടുമ്പോള്‍ അനുഭവപ്പെടുന്നതാകയാല്‍ അതിനു ശിവപത്‌നിയുടെ സ്ഥാനവും കല്പ്പിക്കപ്പെട്ടു. ഭാര്യാഭര്‍ത്താക്കന്മാര്‍ സഹധര്‍മ്മചാരികളാണ്. അതിനാല്‍ ഒരിക്കലും പിരിയാത്തവരുമാണ്. അതേവിധം ശിവത്വം ലഭിക്കുമ്പോള്‍ ആനന്ദാനുഭവവും നിയമേന ഉള്ളതിനാല്‍ അവര്‍ക്കു ഭാര്യാഭര്‍ത്തൃബന്ധം കല്പിച്ചതില്‍ യുക്തിയുണ്ട്.
വിദൂരമായിപ്പോലും പാപസ്പര്‍ശമില്ലാത്തവളാണു ഗംഗ. എന്നുമാത്രമല്ല. മറ്റുള്ളവരുടെ പാപം കഴുകിക്കളയുന്നവളുമാണവള്‍. ഗംഗയുടെ ഈവിധമായമഹത്വമാണ്  കഠിനതപസ്സുകൊണ്ടു ഗംഗയെ ഭൂമിയിലും തുടര്‍ന്നുപാതാളത്തിലുമെത്തിക്കാന്‍ സൂര്യവംശരാജാക്കന്മാരില്‍ പ്രധാനിയായ ഭഗീരഥനെ പ്രേരിപ്പിച്ചത്. ഭഗീരഥന്റെ മുതുമുത്തച്ഛന്മാരായ സാഗരന്മാര്‍ അറുപതിനായിരം പേരും കപിലമഹര്‍ഷിയുടെ കോപാഗ്നിയില്‍ കത്തിയമര്‍ന്നു മോക്ഷമാര്‍ഗ്ഗമില്ലാതെ പാതാളത്തില്‍ കിടക്കുകയായിരുന്നു. സഗരപുത്രന്മാരുടെ ദുര്യോഗത്തില്‍ മനംനൊന്ത ഭഗീരഥന്‍ ഗംഗാദേവിയെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തി. മഹാവിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും അനുവാദം നേടാമെങ്കില്‍ താന്‍ ത്രിപഥഗയായി പാതാളത്തിലെത്തി സാഗരന്മാര്‍ക്കു മോക്ഷമാകാമെന്ന് ദേവീ സമ്മതിച്ചു.
സ്ഥിരോത്സാഹിയായ ഭഗീരഥന്‍ കഠിനതപസ്സുകൊണ്ട് മഹാവിഷ്ണുവിനെയും ശങ്കരനെയും പ്രീതിപ്പെടുത്തി അനുമതിനേടി. തുടര്‍ന്ന് ദിവ്യരഥത്തിലേറി മഹാമേരുശിഖരത്തിലെത്തി ശംഖംമുഴക്കി. അതേവരെ വിഷ്ണുപാദങ്ങളില്‍ നിശ്ചലയായി കൂടികൊണ്ടിരുന്നഗംഗ ഭീമാകാരമായ തരംഗമാലകളിളക്കിക്കൊണ്ട് ഭഗീരഥന്റെ രഥത്തിനുപിന്നാലെ പ്രവഹിക്കാനാരംഭിച്ചു. ദിവ്യങ്ങളായ ഉപരിലോകവും കടന്ന് ഗംഗ ഭൂമിയിലേക്കു വീഴുമ്പോള്‍ അതിന്റെ ആഘാതംമൂലം ജീവരാശിയ്ക്കു വിപത്തുസംഭവിക്കാതിരിക്കാന്‍ ശ്രീപരമേശ്വരന്‍ തന്റെ ശിരസ്സില്‍ അതിനെ ഏറ്റെടുത്തു. ആ ജടാഭാരത്തില്‍ നിന്നു പുറത്തേക്കൊഴുകാന്‍ മാര്‍ഗ്ഗമില്ലാതെ ഭക്തവത്സലായയ ഗംഗ കുഴങ്ങുമ്പോള്‍ ഭഗീരഥന്റെ പ്രാര്‍ത്ഥനമാനിച്ച് ശങ്കരന്‍ ഗംഗയ്ക്ക് അല്പം വഴിനല്കി. ഗംഗ ഗോമുഖിയിലൂടെ ഗംഗോത്രിയിലൂടെ ഹരിദ്വാരിലൂടെ കനഖലമെത്തി സമതലത്തിലേക്കുവീണ് ഭാരതത്തിന്റെ വിരിമാറിലൂടെ പരന്നൊഴുകി കാശിയിലെത്തി ഭഗീരഥന്‍ കാണിച്ച മാര്‍ഗ്ഗത്തിലൂടെ ഉണങ്ങിക്കിടന്നിരുന്ന സമുദ്രത്തെ നിറച്ചുകൊണ്ട് പാതാളലോകമണഞ്ഞ് സാഗരന്മാരുടെ ചിതാഭസ്മത്തെ കുളിര്‍പ്പിച്ചു. അതോടെ അവര്‍ ഭവബന്ധവിമുക്തരായി അമൃതത്വം കൈവരിക്കുകയും ചെയ്തു. അത്യന്തസൂക്ഷ്മമായ പരമാത്മാവിനെയാണ് മഹാവിഷ്ണുവെന്നും വിരാട്ടിനെയാണ് ശിവനെന്നും ഇക്കഥയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. രണ്ടും ഒരാള്‍തന്നെയാണെന്നു ആദ്യമേ വ്യക്തമാക്കിയല്ലോ.
*ശിവസ്യഹൃദയം വിഷ്ണുഃ വിഷ്‌ണോശ്ച ഹൃദയാം ശിവഃ
– രുദ്രഹൃദയോപനിഷത്.
ജ്ഞാനപ്രതിബന്ധകങ്ങളായ രജസ്സിനെയും തമസ്സിനെയും കഠിനതപംകൊണ്ട് ജയിച്ച് ജ്ഞാനാനന്ദങ്ങളെ സൂക്ഷ്മത്തില്‍ നിന്നു സ്ഥൂലത്തിലേക്കു നയിച്ച് അവയ്ക്കുതമ്മിലുണ്ടെന്നു തെറ്റായിത്തോന്നുന്ന അന്തരത്തെ ഇല്ലാതാക്കി സര്‍വവും ആനന്ദമയമാക്കുന്ന മഹാപ്രവാഹമാണ് ഗംഗ. അതുകൊണ്ടാണ് ‘വിഷ്ണുപാദാച്യുതാം ദിവ്യാം അപാപാം പാപനനാശിനീം’ എന്നു വാല്മീകി മഹര്‍ഷി ഗംഗയെ വര്‍ണ്ണിച്ചിരിക്കുന്നത്.
സ്ഥൂലം സൂക്ഷ്മം കാരണം എന്നിങ്ങനെയുള്ള പ്രപഞ്ചവിഭജനം മായാകൃതമാണ്. യഥാര്‍ത്ഥത്തില്‍ പരമാത്മാവുമാത്രമേ ഉള്ളൂ. നാം സ്ഥൂലജഗത്തെന്നു ധരിച്ചുവച്ചിരിക്കുന്ന ലോകത്തോളം ഗംഗയെ സ്വാനുഭൂതിയിലൂടെ ആനയിക്കാന്‍ കഴിയുന്ന സാധകന് ഇവിടെ പലതില്ല അണുവിനെക്കാള്‍ അണുവും മഹത്തിനെക്കാള്‍ മഹത്തുമായ ശിവന്‍മാത്രമേ ഉള്ളൂ എന്നു ബോദ്ധ്യമാകും.
ഇതാണു ഗംഗാവതരണം. ഇതാണ് ഏതുമാര്‍ഗ്ഗം പിന്‍തുടര്‍ന്നാലും സാധകന്‍ ചെയ്യുന്നതും നേടുന്നതും.
അമാത്ര എന്നിവയുടെ യോഗമാണ് ഓങ്കാരം. അകാരം ഉകാരം മകാരം ഇതില്‍ അകാരം സൃഷ്ടിയും ഉകാരം സ്ഥിതിയും മകാരം സംഹാരവുമാകുന്നു. അമാത്ര കാലദേശപരിധികള്‍ക്കപ്പുറത്തുള്ള പരമാത്മതത്ത്വമാണ്. അതിനാല്‍ അകാരം ബ്രഹ്മവും ഉകാരം വിഷ്ണുവും മകാരം രുദ്രനും അമാത്രശിവനുമാകുന്നു. അതിനാല്‍ അകാരം സത്വത്തിലെ രജസ്സും ഉകാരം സത്വത്തിലെ സത്വവും മകാരം സത്വത്തിലെ തമസ്സും അമാത്ര നിര്‍ഗ്ഗുണവുമാകുന്നു. ഓങ്കാരത്തെ അവസ്ഥാത്രയുമായി ബന്ധപ്പെടുത്തുമ്പോള്‍ അകാരം ജാഗ്രത്തും ഉകാരം സ്വപ്‌നവും മകാരം സുഷുപ്തിയും അമാത്ര തുരീയവുമാകുന്നു. ഓങ്കാരത്തെ ജഗത്തുമായി ബന്ധപ്പെടുത്തിചിന്തിക്കുമ്പോള്‍ അകാരം സ്ഥൂലപ്രപഞ്ചവും ഉകാരം സൂക്ഷ്മപ്രപഞ്ചവും മകാരം കാരണപ്രപഞ്ചവും അമാത്രപരമാത്മാവുമാകുന്നു. അകാരവുമായിബന്ധപ്പെട്ട അമാത്രയാണ് വിരാട്ട്. ഉകാരവുമായി ബന്ധപ്പെട്ട അമാത്രയാണ് ഹിരണ്യഗര്‍ഭന്‍. മകാരവുമായിബന്ധപ്പെട്ട അമാത്രയാണ് ഈശ്വരന്‍ അഥവാ അവ്യാകൃതന്‍. പ്രണവോപാസനചെയ്യുമ്പോള്‍ സാധകന്റെ ബോധമണ്ഡലം കടന്നുചെല്ലുന്ന സൂക്ഷ്മതലങ്ങളാണിവയോരോന്നും. അതിനെക്കുറിച്ചുള്ള അറിവ് പ്രണവോപാസനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇതാണു ശിവന്റെ ജടയില്‍ ശോഭിക്കുന്ന ഗംഗ. അതുകൊണ്ടാണ് ശിവന്‍ ഗംഗാധരനായത്. അതാണു പരമപദം. അതുകൊണ്ടാണ് അതിനുമുന്നില്‍ നമസ്‌കാരങ്ങള്‍ അര്‍പ്പിക്കുന്നതും.punyabhumi
സച്ചിദാനന്ദസ്വരൂപനായ പരമാത്മാവാണു ശിവനെന്ന് വ്യക്തമാക്കി. ഇക്കാണായ ലോകങ്ങളെല്ലാം പരമാത്മാവില്‍ ഉണ്ടായിനിലനില്‍ക്കുകയും തിരിച്ച് അതില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നതാകയാല്‍ പ്രപഞ്ചവും ശിവന്‍തന്നെയാണെന്നു സ്പഷ്ടീകരിച്ചു. കേശാദിപാദദര്‍ശനത്തില്‍ ആദ്യം കണ്ണില്‍ വീഴുന്നത് ഗംഗയാകുന്നു. ശിവന്റെ തിരുജടയില്‍നിന്നു കുതിച്ചുയര്‍ന്നു എമ്പാടും പ്രവഹിക്കുന്ന ഗംഗാനദിയാണു പ്രണവം അഥവാ ഓങ്കാരം. പ്രപഞ്ചസൃഷ്ടിപ്രക്രിയയില്‍ പരമാത്മാവില്‍ സ്പന്ദിക്കുന്ന ആദ്യനാദമാണ് ഓങ്കാരം. അതു ശക്തിസ്വരൂപംകൂടിയാകുന്നു. കാതിനുവിഷയമായ നാദം ഉണ്മയില്‍ ഊര്‍ജ്ജസ്വരൂപമാണെന്നു മറക്കേണ്ട. മനോബുദ്ധികളില്‍ സ്പന്ദിക്കുന്ന നാദവും അങ്ങനെതന്നെ. ഓങ്കാരമെന്ന ശക്തിസ്പന്ദം ഭിന്ന ആവൃത്തികളിലുള്ള ശക്തിപ്രവാഹമായി അനുക്രമം വികസിക്കുന്നു. തുടക്കത്തില്‍ ശക്തിസ്പന്ദനത്തിനു കാലദേശങ്ങളുടെ പരിധിയില്ല. വികാസത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ കാലദേശസങ്കല്പങ്ങള്‍ ആവിര്‍ഭവിക്കുന്നു. ഹിരണ്യഗര്‍ഭനിലാണ് അതു സംഭവിക്കുന്നത് എന്നു ഇനി വിശദീകരിക്കും. അതു വീണ്ടും വികസിച്ചു സ്ഥൂലജഗത്തായിത്തീരുന്നു. ഈ പ്രപഞ്ചം ഓങ്കാരത്തില്‍ നിന്നു പരന്നൊഴുകുന്ന ശക്തിസ്പന്ദനങ്ങളാണ്. കണ്ണിനും കാതിനും വിഷയമായ ദൃശ്യങ്ങളായി നാം അറിയുന്നത് ഈ ശക്തി സ്പന്ദനങ്ങളെയാണ്. പ്രണവമന്ത്രത്തെ മന്ദാകിനിയായി കല്പിച്ചതിന്റെ സാംഗത്യം ഇവിടെ തെളിഞ്ഞുകാണാം. മന്ദാകിനി ദേവഗംഗയാണ്. മന്ദമായി വളഞ്ഞൊഴുകുന്നവള്‍ എന്നു വാച്യാര്‍ത്ഥം. സുന്ദരമായ ആകൃതികളുടെ സൃഷ്ടിയെ ആ വളവുകള്‍ സൂചിപ്പിക്കുന്നു.punyabhumi
രുദ്രന്‍ നരനും ഉമ നാരിയുമാകുന്നു. ദേവനും ദേവിക്കും നമസ്‌കാരം. രുദ്രന്‍ ബ്രഹ്മാവും ഉമ വാണിയുമാകുന്നു. ദേവനും ദേവിക്കും നമസ്‌കാരം. രുദ്രന്‍ വിഷ്ണുവും ഉമ ലക്ഷ്മിയുമാകുന്നു. രണ്ടുപേര്‍ക്കും നമസ്‌കാരം. രുദ്രന്‍ സൂര്യനും ഉമ ഛായയുമാകുന്നു. രണ്ടുപേര്‍ക്കുമ നമസ്‌കാരം. രുദ്രന്‍ സോമനും ഉമ താരയുമാകുന്നു. രണ്ടുപേര്‍ക്കും നമസ്‌കാരം. രുദ്രന്‍ പകലും ഉമ രാത്രിയുമാകുന്ന. രണ്ടുപേര്‍ക്കും നമസ്‌കാരം. രുദ്രന്‍ യജ്ഞവും ഉമ വേദിയുമാകുന്നു. രണ്ടുപേര്‍ക്കും നമസ്‌കാരം.രുദ്രന്‍ വഹ്നിയും ഉമ സ്വാഹയുമാകുന്നു. അവര്‍ക്ക് നമസ്‌കാരം. രുദ്രന്‍ വേദവും ഉമ ശാസ്ത്രവുമാകുന്നു; രണ്ടുപേര്‍ക്കും നമസ്‌കാരം. രുദ്രന്‍ ഗന്ധവും ഉമ പുഷ്പവുമാകുന്നു. രണ്ടുപേര്‍ക്കും നമസ്‌കാരം. രുദ്രന്‍ അര്‍ത്ഥവും ഉമ അക്ഷവുമാകുന്നു. അവര്‍ക്ക് നമസ്‌കാരം. രുദ്രന്‍ ലിംഗവും ഉമ പീഠവുമാകുന്നു. രണ്ടുപേര്‍ക്കും നമസ്‌കാരം. സര്‍വദേവാത്മകനായ രുദ്രനെ പ്രത്യേകം നമസ്‌കരിക്കുക. ഞാന്‍ മന്ത്രങ്ങാല്‍ ഉമാ മഹേശ്വരന്മാരെ നമസ്‌കരിച്ചുകൊണ്ടിരിക്കുന്നു. എവിടെ ഏതു നിലയില്‍ കഴിഞ്ഞാലും സദാ ഈ മന്ത്രം ജപിച്ചുകൊണ്ടിരിക്കണം. ജലത്തില്‍ കഴിച്ച് ഈ മന്ത്രം ജപിച്ചാല്‍ ബ്രഹ്മഹത്യാക്കാരനും പാപമവിമുക്തനാകും...

(രുദ്രഹൃദയോപനിഷത്).

രുദ്രോ നര ഉമാ നാരീ തസ്മൈ തസ്യൈ നമോ നമഃ .. 17..
രുദ്രോ ബ്രഹ്മാ ഉമാ വാണീ തസ്മൈ തസ്യൈ നമോ നമഃ .
രുദ്രോ വിഷ്ണുരുമാ ലക്ഷ്മീസ്തസ്മൈ തസ്യൈ നമോ നമഃ .. 18..
രുദ്രഃ സൂര്യ ഉമാ ഛായാ തസ്മൈ തസ്യൈ നമോ നമഃ .
രുദ്രഃ സോമ ഉമാ താരാ തസ്മൈ തസ്യൈ നമോ നമഃ .. 19..
രുദ്രോ ദിവാ ഉമാ രാത്രിസ്തസ്മൈ തസ്യൈ നമോ നമഃ .
രുദ്രോ യജ്ഞ ഉമാ വേദിസ്തസ്മൈ തസ്യൈ നമോ നമഃ .. 20..
രുദ്രോ വഹ്നിരുമാ സ്വാഹാ തസ്മൈ തസ്യൈ നമോ നമഃ .
രുദ്രോ വേദ ഉമാ ശാസ്തം തസ്മൈ തസ്യൈ നമോ നമഃ .. 21..
രുദ്രോ വൃക്ഷ ഉമാ വല്ലീ തസ്മൈ തസ്യൈ നമോ നമഃ .
രുദ്രോ ഗന്ധ ഉമാ പുഷ്പം തസ്മൈ തസ്യൈ നമോ നമഃ .. 22..
രുദ്രോഽർഥ അക്ഷരഃ സോമാ തസ്മൈ തസ്യൈ നമോ നമഃ .
രുദ്രോ ലിംഗമുമാ പീഠം തസ്മൈ തസ്യൈ നമോ നമഃ .. 23..
സർവദേവാത്മകം രുദ്രം നമസ്കുര്യാത്പൃഥക്പൃഥക് .
ഏഭിർമന്ത്രപദൈരേവ നമസ്യാമീശപാർവതീ .. 24..
യത്ര യത്ര ഭവേത്സാർധമിമം മന്ത്രമുദീരയേത് .
ബ്രഹ്മഹാ ജലമധ്യേ തു സർവപാപൈഃ പ്രമുച്യതേ .. 25..
ഈശ്വരന്‍ ഓങ്കാരപ്പൊരുളായി മന്ത്രങ്ങളുടെയെല്ലാം നിയന്താതാവായിരിക്കുമ്പോള്‍ ജീവന്മാര്‍ മന്ത്രങ്ങളുടെ നിയന്ത്രണത്തില്‍പ്പെട്ടു പരാധീനരായിരിക്കുന്നു. പരാധീനതയാണു ദുഃഖഹേതു. അതിനു പരിഹാരം കാണണമെങ്കില്‍ പ്രാപഞ്ചിക ദൃശ്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആസ്പദമായ മന്ത്രങ്ങളെ സ്വാധീനമാക്കുകയേ നിവൃത്തിയുള്ളൂ മന്ത്രസാധനയുടെ ലക്ഷ്യം അതാണ്. മന്ത്രത്തെ സ്വന്തം നിയന്ത്രണത്തില്‍ കീഴില്‍ കൊണ്ടുവരാനാണു സാധന. മന്ത്രസിദ്ധിയെന്നു പറയുന്ന ഈ അധീശത കൈവരിച്ച ഉപാസകന് അതതുമന്ത്രത്തിന്റെ പരിധിയ്ക്കുള്ളില്‍വരുന്ന പദാര്‍ത്ഥങ്ങളെ സ്വന്തം സാത്വികേച്ഛയ്ക്കു അനുരൂപമാക്കി നിര്‍ത്താനാവും. പദാര്‍ത്ഥങ്ങളുടെ സൃഷ്ടിയും വിലയവുംപോലും സാധിക്കും. ഓരോമന്ത്രത്തിനും അതിന്റേതായ അധികാരപരിധിയുണ്ട്. എന്നാല്‍ സര്‍വമന്ത്രങ്ങളും (സമസ്ത ശക്തിപ്രവാഹവും) ഏതു മന്ത്രത്തില്‍ നിന്നാണോ പുറപ്പെടുന്നത് ആ മന്ത്രത്തിന്റെ, പ്രണവത്തിന്റെ ഉപാസന സാധകനു വിപുലമായ കരുത്തുപകരും. ഭൂതജയവും ജ്ഞാനോദയവുമുളവാക്കും. ഓങ്കാരോപാസനയ്ക്ക് ആചാര്യന്മാര്‍ പ്രാധാന്യം കല്പിച്ചിരിക്കുന്നതിനു കാരണമതാണ്.

രുദ്രഹൃദയോപനിഷത്


യദ്ബ്രഹ്മ രുദ്രഹൃദയമഹാവിദ്യാപ്രകാശിതം .
തദ്ബ്രഹ്മമാത്രാവസ്ഥാനപദവീമധുനാ ഭജേ ..
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു .. സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഹരിഃ ഓം ..
ഹൃദയം കുണ്ഡലീ ഭസ്മരുദ്രാക്ഷഗണദർശനം .
താരസാരം മഹാവാക്യം പഞ്ചബ്രഹ്മാഗ്നിഹോത്രകം .. 1..
പ്രണമ്യ ശിരസാ പാദൗ ശുകോ വ്യാസമുവാച ഹ .
കോ ദേവഃ സർവദേവേഷു കസ്മിന്ദേവാശ്ച സർവശഃ .. 2..
കസ്യ ശുശ്രൂഷണാന്നിത്യം പ്രീതാ ദേവാ ഭവന്തി മേ .
തസ്യ തദ്വചനം ശ്രുത്വാ പ്രത്യുവാച പിതാ ശുകം .. 3..
സർവദേവാത്മകോ രുദ്രഃ സർവേ ദേവാഃ ശിവാത്മകാഃ .
രുദ്രസ്യ ദക്ഷിണേ പാർശ്വേ രവിർബ്രഹ്മാ ത്രയോഽഗ്നയഃ .. 4..
വാമപാർശ്വേ ഉമാ ദേവീ വിഷ്ണുഃ സോമോഽപി തേ ത്രയഃ .
യാ ഉമാ സാ സ്വയം വിഷ്ണുര്യോ വിഷ്ണുഃ സ ഹി ചന്ദ്രമാഃ .. 5..
യേ നമസ്യന്തി ഗോവിന്ദം തേ നമസ്യന്തി ശങ്കരം .
യേഽർചയന്തി ഹരിം ഭക്ത്യാ തേഽർചയന്തി വൃഷധ്വജം .. 6..
യേ ദ്വിഷന്തി വിരൂപാക്ഷം തേ ദ്വിഷന്തി ജനാർദനം .
യേ രുദ്രം നാഭിജാനന്തി തേ ന ജാനന്തി കേശവം .. 7..
രുദ്രാത്പ്രവർതതേ ബീജം ബീജയോനിർജനാർദനഃ .
യോ രുദ്രഃ സ സ്വയം ബ്രഹ്മാ യോ ബ്രഹ്മാ സ ഹുതാശനഃ .. 8..
ബ്രഹ്മവിഷ്ണുമയോ രുദ്ര അഗ്നീഷോമാത്കം ജഗത് .
പുംലിംഗം സർവമീശാനം സ്ത്രീലിംഗം ഭഗവത്യുമാ .. 9..
ഉമാരുദ്രാത്മികാഃ സർവാഃ ഗ്രജാഃ സ്ഥാവരജംഗമാഃ .
വ്യക്തം സർവമുമാരൂപമവ്യക്തം തു മഹേശ്വരം .. 10..
ഉമാ ശങ്കരയോഗോ യഃ സ യോഗോ വിഷ്ണുരുച്യതേ .
യസ്തു തസ്മൈ നമസ്കാരം കുര്യാദ്ഭക്തിസമന്വിതഃ .. 11..
ആത്മാനം പരമാത്മാനമന്തരാത്മാനമേവ ച .
ജ്ഞാത്വാ ത്രിവിധമാത്മാനം പരമാത്മാനമാശ്രയേത് .. 12..
അന്തരാത്മാ ഭവേദ്ബ്രഹ്മാ പരമാത്മാ മഹേശ്വരഃ .
സർവേഷാമേവ ഭൂതാനാം വിഷ്ണുരാത്മാ സനാതനഃ .. 13..
അസ്യ ത്രൈലോക്യവൃക്ഷസ്യ ഭൂമൗ വിടപശാഖിനഃ .
അഗ്രം മധ്യം തഥാ മൂലം വിഷ്ണുബ്രഹ്മമഹേശ്വരാഃ .. 14..
കാര്യം വിഷ്ണുഃ ക്രിയാ ബ്രഹ്മാ കാരണം തു മഹേശ്വരഃ .
പ്രയോജനാർഥം രുദ്രേണ മൂർതിരേകാ ത്രിധാ കൃതാ .. 15..
ധർമോ രുദ്രോ ജഗദ്വിഷ്ണുഃ സർവജ്ഞാനം പിതാമഹഃ .
ശ്രീരുദ്ര രുദ്ര രുദ്രേതി യസ്തം ബ്രൂയാദ്വിചക്ഷണഃ .. 16..
കീർതനാത്സർവദേവസ്യ സർവപാപൈഃ പ്രമുച്യതേ .
രുദ്രോ നര ഉമാ നാരീ തസ്മൈ തസ്യൈ നമോ നമഃ .. 17..
രുദ്രോ ബ്രഹ്മാ ഉമാ വാണീ തസ്മൈ തസ്യൈ നമോ നമഃ .
രുദ്രോ വിഷ്ണുരുമാ ലക്ഷ്മീസ്തസ്മൈ തസ്യൈ നമോ നമഃ .. 18..
രുദ്രഃ സൂര്യ ഉമാ ഛായാ തസ്മൈ തസ്യൈ നമോ നമഃ .
രുദ്രഃ സോമ ഉമാ താരാ തസ്മൈ തസ്യൈ നമോ നമഃ .. 19..
രുദ്രോ ദിവാ ഉമാ രാത്രിസ്തസ്മൈ തസ്യൈ നമോ നമഃ .
രുദ്രോ യജ്ഞ ഉമാ വേദിസ്തസ്മൈ തസ്യൈ നമോ നമഃ .. 20..
രുദ്രോ വഹ്നിരുമാ സ്വാഹാ തസ്മൈ തസ്യൈ നമോ നമഃ .
രുദ്രോ വേദ ഉമാ ശാസ്തം തസ്മൈ തസ്യൈ നമോ നമഃ .. 21..
രുദ്രോ വൃക്ഷ ഉമാ വല്ലീ തസ്മൈ തസ്യൈ നമോ നമഃ .
രുദ്രോ ഗന്ധ ഉമാ പുഷ്പം തസ്മൈ തസ്യൈ നമോ നമഃ .. 22..
രുദ്രോഽർഥ അക്ഷരഃ സോമാ തസ്മൈ തസ്യൈ നമോ നമഃ .
രുദ്രോ ലിംഗമുമാ പീഠം തസ്മൈ തസ്യൈ നമോ നമഃ .. 23..
സർവദേവാത്മകം രുദ്രം നമസ്കുര്യാത്പൃഥക്പൃഥക് .
ഏഭിർമന്ത്രപദൈരേവ നമസ്യാമീശപാർവതീ .. 24..
യത്ര യത്ര ഭവേത്സാർധമിമം മന്ത്രമുദീരയേത് .
ബ്രഹ്മഹാ ജലമധ്യേ തു സർവപാപൈഃ പ്രമുച്യതേ .. 25..
സർവാധിഷ്ഠാനമദ്വന്ദ്വം പരം ബ്രഹ്മ സനാതനം .
സച്ചിദാനന്ദരൂപം തദവാങ്മനസഗോചരം .. 26..
തസ്മിൻസുവിദിതേ സർവം വിജ്ഞാതം സ്യാദിദം ശുക .
തദാത്മകത്വാത്സർവസ്യ തസ്മാദ്ഭിന്നം നഹി ക്വചിത് .. 27..
ദ്വേ വിദ്യേ വേദിതവ്യേ ഹി പരാ ചൈവാപരാ ച തേ .
തത്രാപരാ തു വിദ്യൈഷാ ഋഗ്വേദോ യജുരേവ ച .. 28..
സാമവേദസ്തഥാഥർവവേദഃ ശിക്ഷാ മുനീശ്വര .
കൽപോ വ്യാകരണം ചൈവ നിരുക്തം ഛന്ദ ഏവ ച .. 29..
ജ്യോതിഷം ച യഥാ നാത്മവിഷയാ അപി ബുദ്ധയഃ .
അഥൈഷാ പരമാ വിദ്യാ യയാത്മാ പരമാക്ഷരം .. 30..
യത്തദദ്രേശ്യമഗ്രാഹ്യമഗോത്രം രൂപവർജിതം .
അചക്ഷുഃശ്രോത്രമത്യർഥം തദപാണിപദം തഥാ .. 31..
നിത്യം വിഭും സർവഗതം സുസൂക്ഷ്മം ച തദവ്യയം .
തദ്ഭൂതയോനിം പശ്യന്തി ധീരാ ആത്മാനമാത്മനി .. 32..
യഃ സർവജ്ഞഃ സർവവിദ്യോ യസ്യ ജ്ഞാനമയം തപഃ .
തസ്മാദത്രാന്നരൂപേണ ജായതേ ജഗദാവലിഃ .. 33..
സത്യവദ്ഭാതി തത്സർവം രജ്ജുസർപവദാസ്ഥിതം .
തദേതദക്ഷരം സത്യം തദ്വിജ്ഞായ വിമുച്യതേ .. 34..
ജ്ഞാനേനൈവ ഹി സംസാരവിനാശോ നൈവ കർമണാ .
ശ്രോത്രിയം ബ്രഹ്മനിഷ്ഠം സ്വഗുരും ഗച്ഛേദ്യഥാവിധി .. 35..
ഗുരുസ്തസ്മൈ പരാം വിദ്യാം ദദ്യാദ്ബ്രഹ്മാത്മബോധിനീം .
ഗുഹായാം നിഹിതം സാക്ഷാദക്ഷരം വേദ ചേന്നരഃ .. 36..
ഛിത്വാഽവിദ്യാമഹാഗ്രന്ഥിം ശിവം ഗച്ഛേത്സനാതനം .
തദേതദമൃതം സത്യം തദ്ബോദ്ധവ്യം മുമുക്ഷിഭിഃ .. 37..
ധനുസ്താരം ശരോ ഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതേ .
അപ്രമത്തേന വേദ്ധവ്യം ശരവത്തന്മയോ ഭവേത് .. 38..
ലക്ഷ്യം സർവഗതം ചൈവ ശരഃ സർവഗതോ മുഖഃ .
വേദ്ധാ സർവഗതശ്ചൈവ ശിവലക്ഷ്യം ന സംശയഃ .. 39..
ന തത്ര ചന്ദ്രാർകവപുഃ പ്രകാശതേ
   ന വാന്തി വാതാഃ സകലാ ദേവതാശ്ച .
സ ഏഷ ദേവഃ കൃതഭാവഭൂതഃ
   സ്വയം വിശുദ്ധോ വിരജഃ പ്രകാശതേ .. 40..
ദ്വൗ സുപർണൗ ശരീരേഽസ്മിഞ്ജീവേശാക്ഷ്യൗ സഹ സ്ഥിതൗ .
തയോർജീവഃ ഫലം ഭുങ്ക്തേ കർമണോ ന മഹേശ്വരഃ .. 41..
കേവലം സാക്ഷിരൂപേണ വിനാ ഭോഗം മഹേശ്വരഃ .
പ്രകാശതേ സ്വയം ഭേദഃ കൽപിതോ മായയാ തയോഃ .. 42..
ഘടാകാശമഠാകാശൗ യഥാകാശപ്രഭേദതഃ .
കൽപിതൗ പരമൗ ജീവശിവരൂപേണ കൽപിതൗ .. 43..
തത്ത്വതശ്ച ശിവഃ സാക്ഷാച്ചിജ്ജീവശ്ച സ്വതഃ സദാ .
ചിച്ചിദാകാരതോ ഭിന്നാ ന ഭിന്നാ ചിത്ത്വഹാനിതഃ .. 44..
ചിതശ്ചിന്ന ചിദാകാരദ്ഭിദ്യതേ ജഡരൂപതഃ .
ഭിദ്യതേ ചേജ്ജഡോ ഭേദശ്ചിദേകാ സർവദാ ഖലു .. 45..
തർകതശ്ച പ്രമാണാച്ച ചിദേകത്വവ്യവസ്ഥിതേഃ .
ചിദേകത്വപരിജ്ഞാനേ ന ശോചതി ന മുഹ്യതി .. 46..
അദ്വൈതം പരമാനന്ദം ശിവം യാതി തു കൈവലം .. 47..
അധിഷ്ഠാനം സമസ്തസ്യ ജഗതഃ സത്യചിദ്ഘനം .
അഹമസ്മീതി നിശ്ചിത്യ വീതശോകോ ഭവേന്മുനിഃ .. 48..
സ്വശരീരേ സ്വയം ജ്യോതിഃസ്വരൂപം സർവസാക്ഷിണം .
ക്ഷീണദോഷാഃ പ്രപശ്യന്തി നേതരേ മായയാവൃതാഃ .. 49..
ഏവം രൂപപരിജ്ഞാനം യസ്യാസ്തി പരയോഗിനഃ .
കുത്രചിദ്ഗമനം നാസ്തി തസ്യ പൂർണസ്വരൂപിണഃ .. 50..
ആകാശമേകം സമ്പൂർണം കുത്രചിന്നൈവ ഗച്ഛതി .
തദ്വത്സ്വാത്മപരിജ്ഞാനീ കുത്രചിന്നൈവ ഗച്ഛതി .. 51..
സ യോ ഹ വൈ തത്പരമം ബ്രഹ്മ യോ വേദ വൈ മുനിഃ .
ബ്രഹ്മൈവ ഭവതി സ്വസ്ഥഃ സച്ചിദാനന്ദ മാതൃകഃ .. 52..
ഇത്യുപനിഷത് ..
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു .. സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇതി രുദ്രഹൃദയോപനിഷത്സമാപ്താ ..