Sunday, May 31, 2020

Beautiful letter written by a father to his son and daughter 👌
Make sure  your children read it too.

Following is a letter to his daughter from a renowned Hong Kong TV broadcaster and Child Psychologist.
The words are actually applicable to all of us, young or old, children or parents.!
This applies to all sons & daughters too.
All parents can use this in their teachings to their children.

Dear daughter,

I am writing this to you because of 3 reasons

1.Life, fortune and mishaps are unpredictable, nobody knows how long he lives.
2. I am your father, and if I don't tell you these, no one else will.
3. Whatever written is my own personal bitter experiences that perhaps could save you a lot of unnecessary heartaches.

Remember the following as you go through life

 1. Do not bear grudge towards those who are not good to you. No one has the responsibility of treating you well, except your mother and I.
To those who are good to you, you have to treasure it and be thankful, and ALSO you have to be cautious, because, everyone has a motive for every move. When a person is good to you, it does not mean he really will be good to you. You have to be careful, don't hastily regard him as a real friend.

2. No one is indispensable, nothing is in the world that you must possess.
Once you understand this idea, it would be easier for you to go through life when people around you don't want you anymore, or when you lose what you wanted the most.

 3. Life is short.
When you waste your life today, tomorrow you would find that life is leaving you. The earlier you treasure your life, the better you enjoy life.

4. Love is nothing but a transient feeling, and this feeling would fade with time and with one's mood. If your so called loved one leaves you, be patient, time will wash away your aches and sadness.
Don't over exaggerate the beauty and sweetness of love, and don't over exaggerate the sadness of falling out of love.

 5.A lot of successful people did not receive a good education, that does not mean that you can be successful by not studying hard! Whatever knowledge you gain is your weapon in life.
One can go from rags to riches, but one has to start from some rags!

 6.I do not expect you to financially support me when I am old, neither  would I financially support your whole life. My responsibility as a supporter ends when you are grown up. After that, you decide whether  you want to travel in a public transport or in your limousine, whether rich or poor.

7. You honour your words, but don't expect others to be so. You can be good to people, but don't expect people to be good to you. If you don't understand this, you would end up with unnecessary troubles.

 8. I have bought lotteries for umpteen years , but could never strike any prize. That shows if you want to be rich, you have to work hard! There is no free lunch!

9. No matter how much time I have with you, let's treasure the time we have together. We do not know if we would meet again in our next life.

                 Your Parents

Read it twice
Ask your son and daughter to read it thrice.
Worth a read
[01/06, 08:27] Bhattathiry: 🌀 *ഗുണപാഠ നുറുങ്ങു കഥകൾ* 🌀

 *5.* *ദുരന്തത്തിലേക്കുള്ള വഴി* 🧟‍♂️

 *ഒരിക്കൽ ഗുരുവും രാമകൃഷ്ണൻ എന്ന ശിഷ്യനുമായി വൈകുന്നേരം അടുത്തുള്ള ക്ഷേത്രത്തിലേയ്ക്ക് നടക്കുകയായിരുന്നു. മിക്കവാറും അവർ ആശ്രമത്തിൽ നിന്നും വൈകുന്നേരങ്ങളിൽ അടുത്തുള്ള ക്ഷേത്രത്തിൽ വരാറുണ്ടായിരുന്നു.*

 *ക്ഷേത്രഗോപുരത്തിനടുത്തുള്ള വഴിയിൽ ഇരുവശത്തുമായി ഭിക്ഷക്കാർ ഇരിക്കുന്ന പതിവ് ആ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.  ക്ഷേത്രത്തിൽ ദര്ശനത്തിനെത്തുന്നവർ അവർക്ക് പണമായോ, ഭക്ഷണമായോ ഭിക്ഷ നല്കാറുണ്ടായിരുന്നു. വൃദ്ധരും, കുട്ടികളും, സ്ത്രീകളും ഒക്കെ അക്കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. അവശത ഉള്ളവരും -ഒരവശതയും ഇല്ലാത്തവരും ഭിക്ഷക്കാരുടെ കൂട്ടത്തിൽ ഉണ്ട്.*

 *രാമകൃഷ്ണൻ ക്ഷേത്ര ദർശനത്തിനു ഗുരുവിനോടൊപ്പം വരുമ്പോൾ, ഭിക്ഷക്കാരുടെ കൂട്ടത്തിൽ തികച്ചും സാധുവായ ഒരു വൃദ്ധന് അഞ്ച് ചെമ്പുനാണയം കൊടുക്കുന്ന പതിവുണ്ടായിരുന്നു.*
 *ഇത് കാണുന്ന ഗുരു എപ്പോഴും രാമകൃഷ്ണനോട് പറയും "ദുരന്തത്തിലേക്കുള്ള വഴി".*

 *രാമകൃഷ്ണൻ ഗുരുവിന്റെ വാക്കുകൾ അത്ര കാര്യമാക്കിയില്ല. താൻ പുണ്യകാര്യമാണ് ചെയ്യുന്നത് എന്ന ഭാവം ആയിരുന്നു രാമകൃഷ്ണന്.*

 *ഒരു ദിവസം രാമകൃഷ്ണൻ ഗുരുവിനോട് ചോദിച്ചു, ഞാൻ ഇങ്ങനെ ദാനം ചെയ്യുമ്പോൾ അങ്ങ് എന്തിനാണ് ഇങ്ങനെ പറയുന്നത്?*

 *ഗുരു മറുപടി പറഞ്ഞു, അത് നിനക്ക് വഴിയേ മനസ്സിലായിക്കൊള്ളും എന്ന്‌.*

 *അങ്ങനെ ഗുരുവിന്റെ വാക്കുകൾ വകവയ്ക്കാതെ ആ വൃദ്ധന് തന്റെ ദാനകർമ്മം തുടർന്നുകൊണ്ടേയിരുന്നു.  രാമകൃഷ്ണനും -ഭിക്ഷക്കാരനായ വൃദ്ധനും തമ്മിൽ ഒരാത്മബന്ധം കാലക്രമേണ വളർന്നു വന്നു.*

 *അങ്ങനെ ഇരിക്കെ ഒരുദിവസം ക്ഷേത്രദർശനത്തിനു അവർ എത്തുമ്പോൾ വൃദ്ധന്റെ അടുത്ത് തന്നെ ഒരു തീരെക്ഷീണിച്ച സ്ത്രീ ഒരു കുഞ്ഞിനേയും മടിയിൽ വച്ചിരിക്കുന്നത് രാമകൃഷ്ണൻ ശ്രദ്ധിച്ചു. ആഹാരം കഴിക്കാതെ ക്ഷീണിച്ചു കുഞ്ഞ് അമ്മയുടെ മടിയിൽ കിടന്ന് ഉറങ്ങുന്നു. രാമകൃഷ്ണന് അവരോടു ദയവ് തോന്നി. കയ്യിൽ വൃദ്ധന് കൊടുക്കുവാൻ കരുതിയ അഞ്ച് ചെമ്പു നാണയത്തിൽ നിന്ന് മൂന്നെണ്ണം ആ സ്ത്രീയ്ക്കും ബാക്കി രണ്ടു നാണയം പതിവുകാരനായ വൃദ്ധനും നൽകി.*

 *നാണയം നൽകി രാമകൃഷ്ണൻ ക്ഷേത്രത്തിലേയ്ക്ക് നടക്കുമ്പോൾ വൃദ്ധൻ തനിക്കു രാമകൃഷ്ണൻ നൽകിയ രണ്ടു ചെമ്പു നാണയം തിരിച്ചും മറിച്ചും നോക്കി, എന്നിട്ട് രാമകൃഷ്ണനെ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു എന്റെ ബാക്കി നാണയം കൂടി തരൂ എന്ന്.*

 *രാമകൃഷ്ണൻ ചോദിച്ചു, ബാക്കി പണമോ എന്ന് !*

 *ഭിക്ഷക്കാരൻ വൃദ്ധൻ പറഞ്ഞു, അതേ, നിങ്ങൾ എനിക്ക് പതിവായി തരാറുള്ള അഞ്ച് നാണയം അല്ലേ? ഇന്ന് നിങ്ങൾ എനിക്ക് രണ്ട് നാണയമേ തന്നൊള്ളൂ. എന്റെ ബാക്കി പണം തരൂ -നിന്ന് ചിലമ്പാതെ....പണമെടുക്കു എന്നായി.*

 *രാമകൃഷ്ണൻ തന്നോടൊപ്പമുള്ള ഗുരുവിനെ നോക്കി, ഗുരു പറഞ്ഞു... നീ ഇനി അയാൾക്കൊന്നും കൊടുക്കണ്ട വരൂ എന്നോടൊപ്പം എന്ന്‌. അവർ ക്ഷേത്രത്തിനുള്ളിലേയ്ക്ക് പോയി.*

 *അതുകണ്ടു വൃദ്ധന് കോപമായി.*

 *ഗുരുവും -ശിഷ്യനും ക്ഷേത്രത്തിൽ ദർശനം നടത്തി തിരികെ ക്ഷേത്രത്തിന്റെ നടയിൽ എത്തുമ്പോഴേയ്ക്കും രണ്ടു ഭടന്മാർ അവരെ കാത്തു ക്ഷേത്രനടയിൽ നിൽക്കുന്നുണ്ടായിരുന്നു.*

 *അവർ ചോദിച്ചു ആരാണ് രാമകൃഷ്ണൻ?  രാമകൃഷ്ണൻ മുന്നോട്ട് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു, ഞാനാണ്.*
 *ഭടൻ വിളിച്ചു... വരൂ നിങ്ങൾക്കെതിരെ അധികാരിക്ക് ഒരു പരാതി കിട്ടിയിട്ടുണ്ട്.*

 *രാമകൃഷ്ണനും -ഗുരുവും ഭടന്മാരെ അനുഗമിച്ചു. ഭടന്മാർ അവരെ അധികാരിയുടെ മുന്നിൽ എത്തിച്ചു, അവിടെ ആ വൃദ്ധനായ ഭിക്ഷക്കാരൻ ഒരു വശത്ത് നിൽപ്പുണ്ടായിരുന്നു.*

 *അധികാരി രാമകൃഷ്ണനോട് ചോദിച്ചു നിങ്ങൾ ഈ നിൽക്കുന്ന വൃദ്ധന് മൂന്ന് ചെമ്പു നാണയം കൊടുക്കാൻ ഉണ്ടോ?*

 *രാമകൃഷ്ണൻ അധികാരിയോട് പറഞ്ഞു അതേ, അദ്ദേഹത്തിന്റെ പരാതി പകുതി ശരിയാണ് !*

 *അധികാരി ചോദിച്ചു പകുതി ശരിയെന്നോ? എന്താണ് നിങ്ങൾ ഈ പറയുന്നത് എനിക്ക് മനസ്സിലായില്ല.*

 *യജമാനനെ, ഞാൻ ഇയാൾക്കു ക്ഷേത്രത്തിൽ ദര്ശനത്തിനെത്തുമ്പോൾ അഞ്ച് ചെമ്പു നാണയം കൊടുക്കുന്ന പതിവുണ്ടായിരുന്നു.*

 *എന്നിട്ട് ഇന്ന് നിങ്ങൾ കൊടുത്തില്ലേ? എന്നായി അധികാരിയുടെ ചോദ്യം !*

 *ഇല്ല രാമകൃഷ്ണൻ അധികാരിയോട് എന്താണ് സംഭവിച്ചത് എന്ന്‌ വിശദമായി പറഞ്ഞു കേൾപ്പിച്ചു.*

 *അധികാരി പറഞ്ഞു, ഇവിടെ രാമകൃഷ്ണൻ തന്നെ ആണ് കുറ്റക്കാരൻ, ഒരുവശതയും ഇല്ലാതിരുന്ന ഈ വൃദ്ധന് നിങ്ങൾ അനാവശ്യമായി നാണയം ദാനം ചെയ്തു ശീലിപ്പിച്ചു, ഇപ്പോൾ അതയാളുടെ അവകാശം ആയി മാറി. അനാവശ്യമായി കിട്ടുന്ന പണത്തോടു വിധേയത്വവും -അവകാശവാദവും അയാൾ ഉന്നയിച്ചത് തികച്ചും മനുഷ്യസഹജമാണ്. ഒരാളുടെ സഹജീവിയോടുള്ള കരുണയെ തെറ്റായി വീക്ഷിച്ചതിനു ആ വൃദ്ധന് മൂന്ന് ചാട്ടവാറടി കൊടുത്തു വിടുവാൻ അധികാരി ഉത്തരവായി.*

 *അതുകേട്ടു രാമകൃഷ്ണൻ അധികാരിയോട് ആ പാവത്തിനെ ശിക്ഷിക്കരുതേ എന്ന്‌ അപേക്ഷിച്ചു.*

 *അധികാരിയുടെ മനസ്സലിഞ്ഞു എങ്കിലും അദ്ദേഹം ആ ക്ഷേത്രനടയിൽ ഭിക്ഷാടനം നിരോധിച്ചിച്ചു കൊണ്ടുടൻ ഉത്തരവായി. രണ്ടു കൂട്ടരെയും പറഞ്ഞയച്ചു.*

 *തിരിച്ചു നടക്കുബോൾ രാമകൃഷ്ണന് വല്ലാത്ത മനസ്താപം ആയിരുന്നു. ഗുരു രാമകൃഷ്ണനോട് പറഞ്ഞു ഇപ്പോൾ നിനക്ക് മനസ്സിലായോ ഞാൻ എന്തോണ്ടാണ് ഓരോ പ്രാവശ്യവും ദുരന്തത്തിലേക്കുള്ള വഴി എന്ന്‌ ഞാൻ പറഞ്ഞു കൊണ്ടിരുന്നതെന്നു?*

 *അനര്ഹരായവർക്ക് ദാനം പോലും നാം കൊടുക്കുവാൻ പാടില്ല. എന്നാൽ അർഹരായവരെ ഒരിക്കലും വിട്ടുപോവുകയുമരുത്.*

 *രാമകൃഷ്ണൻ ഗുരുവിന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു.*

 *ഗുണപാഠം : അർഹിക്കുന്നവനേ ദാനം പോലും നൽകാവൂ*

 *നാളെ പുതിയ മറ്റൊരു  ഗുണപാഠ കഥയും ആയി കാണും വരെ ബൈ.................       തുടരും....*

 *✍🏼ബാലാജിയുടെ  വണക്കം.......🙏🏼*
🙏🏼😷🙇🏻‍♂️🕉️☯️🔯🙇🏻‍♂️😷🙏🏼
[01/06, 08:27] Bhattathiry: 🙏🏼👨🏻‍🦲🤝🏼🕉☯🔯🌹👨🏻‍🦲🙏🏼

 *ഓം ശ്രീ മഹാഭാരതം കഥകൾ* 

 *ഉദ്യോഗപർവ്വം*

 *കൃഷ്ണൻ യുധിഷ്ഠിരന്റെ അവസാനവട്ട സമാധാന ശ്രമത്തിനായി ഹസ്തിനപുരിയിലേയ്ക്ക് പുറപ്പെടുന്നു.*

സഞ്ജയനോട് യുധിഷ്ഠിരൻ സംസാരത്തിനിടയിൽ പറഞ്ഞിരുന്നു, പാണ്ഡവരുടെ സമാധാന സന്ദേശവും കൊണ്ട് ഇനി സാക്ഷാൽ ശ്രീ കൃഷ്ണൻ തന്നെ ഹസ്തിനപുരത്തേയ്ക്ക് വരാനും തയ്യാറാണെന്ന്. സഞ്ജയൻ പോയതിനു പിറകെ തന്നെ യുധിഷ്ഠിരൻ കൃഷ്ണനെ സമീപിച്ചു പറഞ്ഞു. അങ്ങ് കൂടി യുദ്ധം ഒഴിവാക്കുവാൻ മുന്നിട്ടിറങ്ങണം എന്ന്. സത്യത്തിൽ അതുകേട്ടു കൃഷ്ണന് യുധിഷ്ഠിരനോട് തികഞ്ഞ പുച്ഛം തന്നെ ആണ് തോന്നിയത്.
യുധിഷ്ടിരാ അങ്ങ് ക്ഷത്രിയ കുലത്തിൽ ആണ് ജനിച്ചത്‌ അത് ഒരിക്കലും മറന്നു പോകരുത്. നാം യുദ്ധസന്നാഹങ്ങൾ എല്ലാം പൂർത്തീകരിച്ചു, ഇനി യുദ്ധം പ്രഖ്യാപിക്കുക എന്നൊരു ചടങ്ങ് മാത്രം അവശേഷിക്കെ അങ്ങ് ഇത്തരത്തിൽ ഭീരു ആകുന്നത് നമ്മുടെ യുദ്ധനീക്കങ്ങൾക്കു തികഞ്ഞ തിരിച്ചടി ആണ്.
യുധിഷ്ഠിരൻ കൃഷ്ണന്റെ കാൽക്കൽ നമസ്കരിച്ചു കൊണ്ട് പറഞ്ഞു, അങ്ങാണ് ഞങ്ങളുടെ ശക്തി, അങ്ങ് എന്ത് തീരുമാനിച്ചാലും അത് നടപ്പിലാവുക തന്നെ ചെയ്യും. അങ്ങയുടെ മനസ്സിൽ ഇപ്പോൾ യുദ്ധഭൂമി ആണ് കാണുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം, എങ്കിലും ഞാൻ കാരണം അനേകായിരങ്ങൾ മരിച്ചുവീഴാനും അനേകം സ്ത്രീകൾക്ക് താലിച്ചരട് പൊട്ടിച്ചെറിയാനും സാധിക്കും. ഒരിക്കൽ കൂടി അങ്ങ് എന്റെ സമാധാനദൂതനായി ഹസ്തിനപുരത്തു പോകണം, ഇതെന്റെ ഒരു അപേക്ഷ ആണ്, ദയവായി അങ്ങ് നിരസിക്കരുത്.
ഇതുകേട്ട ഭീമൻ അവിചാരിതമായി പറഞ്ഞു, ജ്യേഷ്ഠന്റെ സൽക്കീർത്തിയ്ക്കു സമാധാനം ആണ് ആവശ്യമെങ്കിൽ അങ്ങ് അങ്ങനെ ചെയ്യുക.
ഇതെന്താ ഞാൻ ഈ കേൾക്കുന്നത്?  കൃഷ്ണൻ ഭീമന്റെ ഉള്ളിലെ തീ ഒന്നാളിക്കത്തിയ്ക്കാൻ തന്നെ ശ്രമിച്ചു. ഞാൻ മറ്റാരുപറഞ്ഞാലും അത് കാര്യമായി എടുക്കില്ല. ഇന്ന് രാവിലെ വരെ യുദ്ധക്കൊതിയുമായി കഴിഞ്ഞ ഭീമാ അങ്ങയ്ക്കു എന്താണ് പറ്റിയത്.
ഭീമൻ പറഞ്ഞു, ഞാൻ ഒരിക്കലും ദുര്യോധനനുമായി ഒരു സന്ധി ചെയ്യാൻ ആഗ്രഹിക്കുന്നില്ല-അതൊരിക്കലും സംഭവിക്കുകയുമില്ല. ഞാൻ ജ്യേഷ്‌ഠന്റെ ആഗ്രഹത്തിന് തടസ്സം ഉന്നയിച്ചില്ല എന്ന്‌ മാത്രം, അർജ്ജുനനും ഭീമനോട് യോജിച്ചു, നകുലൻ ഒരു ശ്രമം കൂടി ആവാം എന്ന് പറഞ്ഞു. പക്ഷെ സഹദേവൻ മാത്രം പറഞ്ഞു പാടില്ല അങ്ങ് അവിടെ പ്പോയാലും ഒരിക്കലും ഒരപേക്ഷയുമായി പോകരുത്. അങ്ങ് പോയി മടങ്ങും മുൻപ് യുദ്ധം പ്രഖ്യാപിച്ചു വേണം തിരികെ വരാൻ.
യുധിഷ്ഠിരൻ പറഞ്ഞു ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് ഞാൻ ഒരു ക്ഷത്രിയൻ അല്ലായിരുന്നു എങ്കിൽ എന്നാണ്. വൈശ്യൻ ആണെങ്കിൽ എന്തെങ്കിലും കച്ചവടം ചെയ്ത് ജീവിച്ചേനെ, ശൂദ്രൻ ആയിരുന്നെങ്കിൽ ഞാൻ ജീവസാൻധാരണത്തിനു എന്തെങ്കിലും ജോലിയെടുക്കുമായിരുന്നു. ബ്രാഹ്മണൻ ആയിരുന്നെങ്കിൽ ഞാൻ ഭിക്ഷ യാചിക്കുമായിരുന്നൂ.
കൃഷ്ണാ കൗരവരുടെ അടുത്തേയ്ക്ക് എനിക്ക് എന്റെ പ്രാണന്റെ പ്രാണനായ അങ്ങയെ അയക്കുവാൻ തീരെ മനസ്സില്ല, ദുര്യോധനൻ അങ്ങയുടെ മഹത്വം തിരിച്ചറിയാതെ വല്ല അവിവേകവും കാട്ടിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.
കൃഷ്ണൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, എനിക്ക് അക്കാര്യത്തിൽ ഒരു ഭയവുമില്ല. എനിക്ക് മുന്നിലെ കണ്ണാടിയിൽ കാണുമ്പോലെ എല്ലാം സുവ്യക്തമാണ്. യുധിഷ്ടിരാ ദുര്യോധനൻ എനിക്കെതിരെ എന്തെങ്കിലും അഹിതം ചെയ്യാൻ മുതിർന്നാൽ എനിക്ക് സ്വയം ഈ യുദ്ധം ഒഴിവാക്കുവാൻ നിഷ്പ്രയാസം സാധിക്കും. പക്ഷെ ഞാൻ പാണ്ഡവരുടെ പ്രതിജ്ഞ നിറവേറ്റാൻ കൂടെ തന്നെ ഉണ്ടാവും. ഇത് കേട്ടും കണ്ടും നിന്ന ദ്രൗപദി കരഞ്ഞുകൊണ്ട് പറഞ്ഞു, കൃഷ്ണാ എനിക്ക് യുധിഷ്ഠിരനിൽ ഒരിക്കലും ഒരു വിശ്വാസവും ഇന്നേ വരെ ഉണ്ടായിരുന്നില്ല. ദാ ഇപ്പോൾ ഭീമനും, അർജ്ജുനനും, നകുലനും യുദ്ധം അടുത്തുവന്നപ്പോൾ അവർ ചെയ്ത പ്രതിജ്ഞകൾ മറന്നിരിക്കുന്നു. നോക്കൂ കൃഷ്ണാ ആ അധമമായ ദുശ്ശാസനൻ വലിച്ചഴിച്ച എന്റെ മുടി ഞാൻ ഈ പതിമൂന്നു വർഷമായി കെട്ടിയിട്ടില്ല. എനിക്കിപ്പോൾ അങ്ങയിലെ വിശ്വാസം ഒള്ളൂ കൃഷ്ണാ.... കൃഷ്ണൻ ദ്രൗപദിയോട് പറഞ്ഞു ഞാൻ നിന്നോട് ഒന്നല്ല -പലതവണ വാക്ക് തന്നില്ലേ നിന്നോട് കൗരവർ ചെയ്ത അനീതിക്ക് ഞാൻ ഭീമനെ കൊണ്ടു തന്നെ പകരം വീട്ടുമെന്ന്. കൃഷ്ണൻ ഭീമന്റെ അടുത്ത് ചെന്ന് ഭീമനോട് പറഞ്ഞു, അങ്ങാണ് പാണ്ഡവപ്പടയുടെ കരുത്തും നട്ടെല്ലും. അങ്ങ് യുധിഷ്ഠിരനെ പോലെ സമാധാനത്തിനുവേണ്ടി മുറവിളി കൂട്ടരുത്. അതുകേട്ടു ഭീമൻ ക്രുദ്ധനായി, ഞാൻ..... ഞാൻ അങ്ങയെ ഒരിക്കലും ദുര്യോധനനുമായി സന്ധി ചെയ്യുവാനല്ല പറഞ്ഞത്. കഴിഞ്ഞ പതിമൂന്നു വർഷമായി ഞാൻ ഉറങ്ങാതെസ്വപ്നം കാണുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തുവാൻ അങ്ങ് വേണ്ടതെല്ലാം ചെയ്യുക. ഞാൻ ഇതാ സേനകളുടെ തയ്യാറെടുപ്പിന് പുറപ്പെടുകയായി അങ്ങ് ഒന്നു വിരൽ ഞൊടിക്കുകയെ വേണ്ടൂ ഞാൻ യുദ്ധഭൂമിയിൽ യമരൂപം കൈക്കൊണ്ടു അഴിഞ്ഞാടുകയായി. കൗരവ കുലം ഞാൻ മുടിക്കുക തന്നെ ചെയ്യും കൃഷ്ണാ.. കൃഷ്ണൻ ഭീമനെ ആശ്ലേഷിച്ചു കൊണ്ട് പറഞ്ഞു അങ്ങ് സേനയെ തയ്യാറാക്കി ഇരുന്നു കൊള്ളുക, ഞാൻ അങ്ങയിലെ അഗ്നി ഒന്നാളിക്കത്തിക്കാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളു.
ഇതാ ഞാൻ നാളെ അതിരാവിലെ തന്നെ ഹസ്തിനപുരിയിലേയ്ക്ക് പുറപ്പെടുകയായി. അപ്പോഴേയ്ക്കും കൃഷ്ണന്റെ അനുജൻ സാത്യകീ പറഞ്ഞു ഞാൻ അങ്ങയോടൊപ്പം ഹസ്തിനപുരിയിലേയ്ക്ക് അങ്ങയുടെ സാരഥി ആയി വരുന്നു.
ഭീമൻ ധൃഷ്ടദ്യുമ്നനോട് നാല് വെള്ള കുതിരകളെ പൂട്ടിയ രഥം കൃഷ്ണന്റെ യാത്രയ്ക്കായി തയ്യാറാക്കുവാൻ പറഞ്ഞു നിശ്ചയിച്ചു. ഘടോത്കചനും -അഭിമന്യുവും കൂടി രഥത്തിൽ ആവശ്യം വേണ്ട ആയുധങ്ങൾ നിറച്ചു.
പിറ്റേന്ന് രാവിലെ തന്നെ കൃഷ്ണൻ അർജ്ജുനനാലും -യുധിഷ്ഠിരനാലും നയിക്കപ്പെട്ടു തയ്യാറാക്കി നിർത്തിയിട്ടുള്ള സാത്യകീ സാരഥിയായ രഥത്തിലേയ്ക്ക് നയിച്ചു. രഥം അതിവേഗം ഹസ്തിനപുരിയെ ലക്ഷ്യമാക്കി കുതിച്ചു.......

 *ഹരേ രാമാ, ഹരേ രാമാ, രാമ രാമ ഹരേ.... ഹരേ.....*
 *ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണ ഹരേ... ഹരേ...* 

വർഷങ്ങൾ നീണ്ടു നിൽക്കുന്ന മഹാഭാരതം കഥകൾ നിത്യവും മുടങ്ങാതെ നിങ്ങളിൽ എത്തിച്ചു തരുവാൻ ജഗദീശ്വരൻ എന്നെയും, ഈ കഥകൾ മുഴുവൻ കേട്ടറിയുവാൻ അങ്ങയ്ക്കും ആയുസ്സും -ആരോഗ്യവും -അതോടൊപ്പം നമ്മുടെ സൗഹൃദവും ദീർഘനാൾ നിലനിൽക്കുവാനും നമ്മൾ ഇരുവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു.

 *ശ്രീ മഹാഭാരതകഥ -115-ആം ഖണ്ഡം.*

✍🏼 *യോഗി ബാലാജി* 🙏🏼


  • 🙏🏼👨🏻‍🦲🤝🏼🕉☯🔯🌹👨🏻‍🦲🙏🏼

Saturday, May 30, 2020

Reading Bhagavad Gita!


Many people (including me) wonder why do we have to read [the Bhagavad] Geeta, when we hardly are able to understand and remember the things inside this great book. Here's one beautiful story explaining why:

An old Farmer lived on a farm in the mountains with his young grandson. Each morning Grandpa was up early sitting at the kitchen table reading his Bhagavad Gita. His grandson wanted to be just like him and tried to imitate him in every way he could.

One day the grandson asked, "Grandpa! I try to read the Bhagavad Gita just like you but I don't understand it, and what I do understand I forget as soon as I close the book. What good does reading the Bhagavad Gita do? And why do you suggest people to do the same??"

The Grandfather quietly turned from putting coal in the stove and replied, "Take this coal basket down to the river and bring me back a basket of water."

The boy did as he was told, but all the water leaked out before he got back to the house. The grandfather laughed and said, "You'll have to move a little faster next time," and sent him back to the river with the basket to try again. This time the boy ran faster, but again the basket was empty before he returned home. Out of breath, he told his grandfather that it was impossible to carry water in a basket, and he went to get a bucket instead.

The old man said, "I don't want a bucket of water; I want a basket of water. You're just not trying hard enough," and he went out the door to watch the boy try again.

At this point, the boy knew it was impossible, but he wanted to show his grandfather that even if he ran as fast as he could, the water would leak out before he got back to the house.

The boy again dipped the basket into river and ran hard, but when he reached his grandfather the basket was again empty. Out of breath, he said, "See Grandpa, it's useless!"

"So you think it is useless?" The old man said, "Look at the basket." The boy looked at the basket and for the first time realized that the basket was different. It had been transformed from a dirty old coal basket and was now clean, inside and out.

"Son, that's what happens when you read the Bhagavad Geeta. You might not understand or remember everything, but when you read it, you will be changed, inside and out. That is the work of Krishna [the Creator] in our lives."

Even if skeptics say Mahabharata was just an imagination then it's the best imagination and Lord Krishna is the best character ever.

My whole perception and doubts I had before reading [the Bhagavad] Geetha vanished away at that very moment !!
4. ലക്ഷ്മിദേവിക്ക്‌ കിട്ടിയ ശാപം സീതയുടെ ജനനത്തിനു എങ്ങനെ കാരണമായി?

പണ്ട് കൗശികൻ എന്ന ഗായകബ്രാഹ്മണൻ അതിപ്രസിദ്ധനും മഹാഭക്തനുമായിരുന്നു. ഒരിക്കൽ കലിംഗരാജാവ് അദ്ദേഹത്തോട് തൻറെ ഗുണഗണങ്ങളെ വാഴ്ത്തിക്കൊണ്ട് പാട്ടുകൾ പാടുവാൻ ആവശ്യപ്പെട്ടു. വിഷ്ണുസ്തോത്രംമാത്രം പാടിയിരുന്ന ആ ബ്രാഹ്മണൻ അതു നിരസിച്ചു. കോപിഷ്ഠനായ രാജാവ് അദ്ദേഹത്തെ നാടുകടത്തി. അതുനിമിത്തം ആ ബ്രാഹ്മണൻ മരിച്ചുപോയി. വിഷ്ണുദൂതൻമാർ ആ ഭക്തനെ തൽക്ഷണം വൈകുണ്ഠത്തിലെത്തിച്ചു. വൈകുണ്ഠസദസ്സിൽ 'തുംബുരു' എന്ന നാമധേയത്തിലറിയപ്പെട്ടിരുന്ന ആ ഭക്തന് ഭഗവാൻ സംഗീതസദസ്സിൽവെച്ച് വേണ്ട സമ്മാനങ്ങളെല്ലാം നൽകി അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു. ഇതുകണ്ട്, തന്നെ ബഹുമാനിക്കാത്തതിൽ നാരദന് നൈരാശ്യവും കുണ്ഠിതവുമുണ്ടായി. സംഗീതസദസ്സിൽ പങ്കെടുക്കുവാനായി മഹാലക്ഷ്മിയും പുറപ്പെട്ടു. സദസ്സ് നിറഞ്ഞിരുന്നതിനാൽ ദേവിക്ക് കടക്കാൻ പ്രയാസമായി. അപ്പോൾ തൻറെ തോഴിമാരോട് അവിടെ കൂട്ടംകൂടിനിൽക്കുന്നവരെ മാറ്റി വഴിയുണ്ടാക്കുവാൻ ആജ്ഞാപിച്ചു. അങ്ങനെ അവരെയെല്ലാം മാറ്റിയകൂട്ടത്തിൽ ഒരു തോഴി നാരദൻറെ താടിക്കുപിടിച്ച് ആ മഹർഷിയെ ദൂരെ മാറ്റിനിർത്തി. കോപാകുലനായ നാരദൻ, ഇതിനു കാരണക്കാരിയായ മഹാലക്ഷ്മിയെ ഇങ്ങനെ ശപിച്ചു. "രാക്ഷസിയെപ്പോലെ നിൻറെ തോഴിമാരെക്കൊണ്ട് എന്നെ ഇങ്ങനെ പിടിച്ച് പുറത്തു തള്ളിച്ച് അപമാനിച്ചതിനാൽ, നീ ഒരു രാക്ഷസിയുടെ ഗർഭത്തിൽ ജനിക്കുമാറാകട്ടെ. എന്നെ വെറുപ്പോടെ പിടിച്ചു വെളിയിൽ തള്ളിയതുപോലെ ആ രാക്ഷസി ആ ഗർഭത്തെയും വെറുപ്പോടുകൂടി പുറത്താക്കട്ടെ".

വല്ലാതെ വ്യസനിച്ച മഹാലക്ഷ്മി, നാരദമഹർഷിയോട് ക്ഷമാപണം ചെയ്തെങ്കിലും ശാപത്തിനു മാറ്റമുണ്ടായില്ല. അപ്പോൾ ലക്ഷ്മീദേവി നാരദനോടായി ഇപ്രകാരം പറഞ്ഞു. "തപോവനങ്ങളിൽ തപോനിഷ്ഠയോടുകൂടിയിരിക്കുന്നവരും, ഭവാദ്രുശൻമാരുമായ താപസസത്തമൻമാരുടെ രക്തം നിറച്ച കുംഭം കുടിച്ച് വറ്റിക്കുന്ന രാക്ഷസിയുടെ ഗർഭത്തിൽ ഞാൻ ജനിക്കുമാറാകണം". "അങ്ങനെത്തന്നെ സംഭവിക്കട്ടെ" എന്ന് നാരദനും അരുളിച്ചെയ്തു
യോഗാ ന ഭുക്താ വയമേവ ഭുക്താ :                  തപോ ന തപ്തം വയമേവ തപ്താ :                    കാലോ ന യാതോ വയമേവ യാതാ:                    തൃഷ്ണാ ന ജീർണാ വയമേവ ജീർണ :               വൈരാഗ്യശതകം - നാം ഭോഗങ്ങൾ അനുഭവിക്കുകയായിരുന്നില്ല ... മറിച്ച് അവയാൽ സ്വയംഭുജിക്കപ്പെടുകയായിരുന്നു.. കാലം കഴിഞ്ഞു പോയിട്ടില്ല, നമ്മുടെ ജീവിതമാണ് കഴിഞ്ഞു പോയത് ... ഉള്ളിലെ തൃഷ്ണകളാകട്ടെ ഇന്നും അശേഷം ജീർണ്ണിച്ചിട്ടില്ല.. മറിച്ച് നാമാണ് സ്വയം ജീർണ്ണിതരായത്.. കാലങ്ങൾക്ക് മുൻപ് ഭർതൃഹരി ആചാര്യൻ എഴുതിയ ഈ വരികൾ ശ്രീ ഗുരുജി വിചാരധാരയിൽ സ്മരിച്ചു ... എത്ര പരന്ന , ആഴത്തിലുള്ള ദൃഷ്ടിയായിരുന്നു ഗുരുജിയുടേതെന്ന് ചിന്തിച്ച് ആ ചിന്തകളിലേക്ക് മടങ്ങിവരാം.         ആധുനികതയോ ദുർദശയോ.... പരിഹാരം അന്തരംഗത്തിൽ :- എല്ലാ ജീവികളുടേയും അടിസ്ഥാനപരമായ പ്രേരണ സുഖം തേടുക എന്നതാണ്. എല്ലാവർക്കും അറിയാവുന്നതാണ്. മനുഷ്യനും അങ്ങനെ തന്നെ. ജീവിതകാലം മുഴുവൻ സുഖമായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. മറ്റു ജീവികളേപ്പോലെ ഇന്ദ്രിയങ്ങളിൽ കൂടിയാണ് മനുഷ്യർ സുഖം തേടുന്നത്. ആദ്യമായി ശാരീരിക മാനസിക ആവശ്യവും വിശപ്പുകളും ഉണ്ട്. ഈ വിശപ്പുകൾ അടക്കുന്നതിൽ അവന് സുഖാനുഭൂതി ഉണ്ടാകുന്നു. ഈ പ്രക്രിയകൾ കുറച്ചു സമയത്തേക്ക് മനുഷ്യന് സൗഖ്യം നൽകുന്നു എന്നത് നിഷേധിക്കാനാകില്ല.. ശാരീരിക സുഖ ഭോഗങ്ങളിൽ മുഴുകുന്തോറും ഈ വിശപ്പു കൂടി കൂടി വരുന്നു എന്നാണ് അനുഭവം പഠിപ്പിക്കുന്നത്.. അവന് ഒരിക്കലും തൃപ്തി അടയാൻ ആകുന്നില്ല .. ഇത്തരം ആഗ്രഹ പൂർത്തിക്കായുള്ള ശ്രമങ്ങൾ വലുതാകുന്തോറും അസംതൃപ്തിയും വലുതായി വരുന്നുവെന്നതാണ് വാസ്തവം.. ഭോഗവസ്തുക്കളെ കൂടുതൽ സമ്പാദിക്കുമ്പോൾ നിരാശയും കൂടുതലായി വരുന്നു.. ഭോഗാനുഭൂതിയുടെ ആധിക്യത്തിൽ നിന്നുളവാകുന്നത് അധികമായ മോഹഭംഗമത്രേ ! " ന ജാതു കാമ : കാമാനാം ഉപഭോഗേന ശാമൃതി " (മഹാഭാരതം, ആദിപർവ്വം ) ഇന്ദ്രിയപരമായ ഭോഗങ്ങൾ കൊണ്ട് ആഗ്രഹങ്ങൾ ശമിക്കുന്നില്ല.. ആധുനിക മനുഷ്യർ ചെന്നുപെട്ടിട്ടുള്ള വിഷമാവസ്ഥ ഒരു യോഗീ മനസ്സിൽ എഴുതി ചേർത്തത് എത്ര ഹൃദ്യമെന്നു നോക്കു.. യാതൊരുവിധ ഭോഗ തൽപ്പരതയും ഇല്ലാതിരുന്ന ഒരാൾ , കൂടെ കൂടിയ ആളുകളിലും കാണാൻ കിട്ടാതിരുന്നപ്പോൾ , ഭോഗേഛയില്ലാത്ത ത്യാഗേഛമാത്രം , അതും സ്വാതന്ത്ര്യത്തിനായി രാഷ്ട്രത്തീയിൽ എടുത്തു ചാടിയ ആളുകൾക്കിടയിൽ നിന്നും വേറിട്ട ദൃഷ്ടിയുമായി വിചാരധാര അനസ്യൂതം തുടർന്നു എന്നത് ഇന്ന് ചിന്തിക്കുമ്പോൾ ... പ്രണമിക്കാനേ പറ്റൂ ...                പരിഹാരം ... ഇവിടെ പ്രശ്നത്തിന്റെ സ്ഥായിയായ പരിഹാരത്തിന് ഹിന്ദു ദർശനങ്ങൾ മുന്നോട്ടു വരുന്നു. സുഖത്തിന്റെ യഥാർത്ഥ ഉറവിടം അകത്താണെന്നും പുറത്തല്ലെന്നും അത് പറയുന്നു. അല്പം ഉള്ളിലേക്ക് കടക്കുകയാണെങ്കിൽ, ആത്മ നിരീക്ഷണം നടത്തുകയാണെങ്കിൽ, ഇതു വെളിവാകും.. സംഗീത രസത്തെ അനുഭവിച്ചാനന്ദിക്കുന്ന ഒരു വന്റെ ഉദാഹരണമെടുക്കുക ... അപ്പോൾ പ്രിയപ്പെട്ട ഒരാളുടെ മരണ വാർത്തയറിയുന്ന സന്ദേശം കിട്ടിയാൽ ? ഉടൻ തന്നെ സംഗീത രസം നഷ്ടപ്പെടുകയും, അവൻ അവിടെ നിന്നു പോകുകയും ചെയ്യും.. സുഖം കൊടുക്കാനുള്ള ആത്യന്തിക ശക്തി സംഗീതത്തിന് ഉണ്ടായിരുന്നു എങ്കിൽ ? ആ മനുഷ്യന്റെ ദുഃഖത്തെ തരണം ചെയ്യാൻ സഹായിക്കുകയും അവൻ സംഗീതത്തെ തുടർന്നാ സ്വദിക്കുകയും ചെയ്യുമായിരുന്നു.. ഒരു നിമിഷം മുൻപ് ആനന്ദാനുഭൂതിയുടെ കാരണമായിരുന്ന സംഗീതം ഇപ്പോൾ അവന് ആരോചകമായാണ് തോന്നുക ...                             സുഖം തരുന്നുവെന്ന് നാം വിചാരിക്കുന്ന ബാഹ്യ വസ്തുക്കൾ വെറും ഉപകരണങ്ങളോ നിമിത്തങ്ങളോ മാത്രമാണെന്നും സുഖത്തിന്റെ യഥാർത്ഥമായ ഉറവിടം ഉള്ളിലാണെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നിട്ടും നാം ബാഹ്യവസ്തുക്കളുടെ പിറകേ പോകുന്നത് വിഭ്രമം കൊണ്ടുമാത്രമാണ്.. നായ ഉണങ്ങിയ എല്ലിൻ കഷണം ചവക്കുന്ന മാതിരിയാണത്... കുറച്ച് കഴിയുമ്പോൾ എല്ലിൻ കഷണങ്ങൾ വായ മുറിപ്പെടുത്തുകയും ചോര വരികയും ചെയ്യുന്നു.. ആ രക്തം നുണച്ചിറക്കുന്ന നായക്ക് സന്തോഷമെന്ന ഭ്രമം ഉണ്ടാകുന്നു...     ഇങ്ങനെയാണ് ബാഹ്യ വസ്തുക്കൾ നമുക്ക് ആനന്ദം തരുന്നത്.. അത്തരം ഭോഗങ്ങൾ നൽകുന്ന ആനന്ദം നമ്മെ സങ്കടത്തിലും മോഹഭംഗത്തിലും എത്തിക്കുകയാണ് ചെയ്യുക ... തുടർന്ന് ആനന്ദത്തിന്റെ രഹസ്യം - പരമ ലക്ഷ്യം - യോഗമാർഗം - കഷ്ടപ്പെടാനുള്ള സ്വാതന്ത്ര്യം - എന്നതിൽ കൂടി ജീവിതനദിയുടെ തീരങ്ങളിലേക്ക് ഉയർത്തുകയാണ്.. കാലം മുന്നോട്ടു പോകുമ്പോൾ ഇപ്പറയുന്ന ആധുനീക പുരോഗാമി സമൂഹങ്ങൾ ഈ പുണ്യ ഭൂമി ഭാരതത്തിന്റെ പൗരാണികവും എന്നാൽ ഇന്നും സജീവമായ വിജ്ഞാനത്തിൽ അഭയം പ്രാപിക്കുമെന്ന് പൂർണ്ണമായി പ്രഖ്യാപിക്കുകയാണ്..                                            "താവദ് ഗർജതി ശാസ്ത്രാണി ജംബുകാ       വിപിനേ യഥാ ന ഗർജതി മഹാതേജാ യാവദ് വേദാന്തകേസരീ " ... മറ്റു ശാസ്ത്രങ്ങളാകുന്ന കുറുക്കന്മാർ വേദാന്തമാകുന്ന സിംഹം ഗർജിക്കുന്നതുവരെ മാത്രമേ ഓരിയിടുകയുള്ളൂ ... പ്രണാമം സർവ്വ ശ്രീ..ഭർതൃഹരി, പുണ്യ ഗുരുജി, സ്വർഗ്ഗീയ മാധവ്ജി ... വന്ദേ ദേവഭാരതം..

Friday, May 29, 2020

ഭഗവദ്ഗീത :കർമയോഗം
പ്രഭാഷണം -22

ജീവതോ യസ്യ കൈവല്യം
വിദേഹേ സ ച കേവലാ:

ജീവിച്ചിരിക്കുമ്പോൾ, ശരീരത്തിൽ ഇരിക്കുമ്പോൾ തന്നെ ശരീരം അല്ലാത്ത സ്ഥിതി.. ആ അമൃതവസ്തുവിനെ അകമേക്ക്‌ കാണണം!!!

യഥാർത്ഥത്തിലുള്ള സത്തയെ... ഞാൻ ഉണ്ട് എന്നുള്ള അനുഭവത്തിനെ തെളിഞ്ഞു കാണണം...

ശരീരം മനസ്സ് ബുദ്ധി മുതലായതിൽ നിന്നും വേർപിരിച്ചു കാണാൻ സാധിക്കുന്നതിനാണ് ഭഗവാൻ ബ്രാഹ്മീസ്ഥിതി എന്ന് പറഞ്ഞത്... അവിടെ മമതയും അഹന്തയും ഒന്നും തൊട്ട് തീണ്ടാത്ത അനുഭവസ്ഥിതി....

സ്ഥിത്വാസ്യാം അന്തകാലേപി ബ്രഹ്മനിർവാണമൃച്ഛതി


മരണകാലത്തിൽ......
അന്തകാലം എന്ന് വെച്ചാൽ മരണസമയം എന്ന് മാത്രമല്ല ഇപ്പൊ അറിഞ്ഞാൽ ഇപ്പൊ ശരീരം വിട്ട് പോകും..

എപ്പോൾ ജ്ഞാനം ഉണ്ടാകുന്നോ ആ സമയത്ത് തന്നെ ഒരു പാമ്പ് തന്റെ ചട്ടയെ അഴിച്ചു കളയുന്ന പോലെ ഈ ദേഹം ഞാൻ അല്ലാ എന്നുള്ള അനുഭവം ഉണ്ടായിക്കഴിഞ്ഞു..

അതിനാൽ താൻ  ശൈവസിദ്ധാന്തത്തിൽ  ജ്ഞാനത്ത്ക്ക്
ചാവാമൽ ചാവ് എന്ന് പറയുന്നത്... ശരീരം ഇരുക്കറ പൊഴുതേ  ഇരുക്കിറ  മൃത്യു.

ദേഹം ഉള്ളപ്പോൾ തന്നെ ദേഹം ഞാൻ അല്ലാ ഞാൻ പ്രജ്ഞ ആണെന്നുള്ള അനുഭവം... നാമദേവന്റെ ഒരു പാട്ടിൽ എവിടെയോ നാമദേവൻ പറയുന്നൂ ജീവി ച്ചിരിക്കുമ്പോൾ തന്നെഎനിക്ക്  ഗുരു കൃപ ചെയ്തപ്പോൾ മരണത്തിനെ ഞാൻ കണ്ടു...
അത് ശരീരത്തിന്റെ മരണം...

ശരീരം തന്നെ  മരണത്തിന് മറ്റൊരു പേര് ആണ്...

രമണ ഭഗവാൻ talks ഇൽ ഒരിടത്തു പറയുന്നു *body is another name for death*.. and I am... *the I is another name for LIBERATION*

FREEDOM...

അപ്പൊ ശരീരത്തിൽ നിന്നും സ്വരൂപത്തിലേക്കു ശ്രദ്ധ തിരിയുക.... അതാണ്‌
*അസതോമാ സത് ഗമയ*
*തമസോമാ ജ്യോതിർ ഗമയ*
*മൃത്യോർ മാ അമൃതം ഗമയ*

ശരീരം ആണ് അസത്..
ശരീരം ആണ് തമസ്സ്
ശരീരം ആണ് മൃത്യു

അത് condemnation അല്ലാ..
അത് നമുക്ക് സത്തിനെ കണ്ടെത്തിയാൽ പ്രകാശത്തിനെ കണ്ടെത്തിയാൽ, അമൃതത്തിനെ കണ്ടെത്തിയാൽ, ഇത് natural ആയിട്ട്  നമ്മളെ ബാധിക്കാതെ പോകയും ചെയ്യും..
അപ്പോഴേ ശരീരത്തിനോടുള്ള നമ്മുടെ ബന്ധം  പൂർണമായി natural  ആകയുള്ളൂ.... 😊😊

ശ്രീ നൊച്ചൂർ ജി
Parvati 
അയ്യായിരത്തിൽപ്പരം വർഷങ്ങൾക്ക് മുമ്പു തന്നെ നിരവധി സർവകലാശാലകളുള്ള ഒരു രാജ്യം !

ആ രാജ്യം എത്രത്തോളം സമ്പന്നവും സംസ്കൃതവുമായിരിക്കുമെന്ന് ഊഹിക്കാനാവുന്നുണ്ടോ?

എങ്കിലതായിരുന്നു നമ്മുടെ ഭാരതം !

ഓ .. പിന്നെ ! ഈ പറയുന്ന ഭാരതത്തിൽ ബുദ്ധനില്ലെങ്കിൽ ശാസ്ത്രത്തിൻ്റെ വളർച്ച കാണാമായിരുന്നു !

ഇന്ത്യയിൽ വല്ല ശാസ്ത്രവും ഉണ്ടെങ്കിൽത്തന്നെ അതെല്ലാം ബുദ്ധന് ശേഷമാണ്.

അങ്ങനെയല്ലേ ?

എന്നാലല്ല...

ബൗദ്ധാപ്രമാദിത്വം ഉള്ള നാളുകളിലാണ് നളന്ദ, വിക്രമശില , വല്ലഭി , സോമപുര , ജഗദ്ദല ,ഓടാന്തപുരി ഇവ സ്ഥാപിക്കപ്പെട്ടത് എന്നത് ശരിയാണ്.

ബൗദ്ധസഞ്ചാരികളിലൂടെയാണ് ഭാരതത്തിലെ മിക്ക സർവകലാശാലകളെക്കുറിച്ചും നാമറിയുന്നത് എന്നതും ശരിയാണ് ..

ബുദ്ധനിലും പ്രാചീനമായ സർവകലാശാലകളെക്കുറിച്ച് ബൗദ്ധസഞ്ചാരികൾ ഒന്നും പറഞ്ഞിട്ടില്ല എന്നതും നിഷേധിക്കുന്നില്ല .

പക്ഷെ അക്കാരണം കൊണ്ട് ബുദ്ധന് ശേഷമാണ് ഭാരതം പുരോഗമിച്ചത് എന്ന ആ വാദം ഹിന്ദുമതത്തോടുള്ള അസഹിഷ്ണുത ഒന്ന് കൊണ്ട് മാത്രമാണ്.

ദർശനങ്ങളും ഗണിതവും ഖഗോള വിജ്ഞാനവും രാഷ്ട്രീയവും വൈദ്യവും രസതന്ത്രവും കലകളും ഉദ്ഭവിച്ച ഭൂമിയിൽ ബൗദ്ധർക്ക് മുമ്പ് വിദ്യാഭ്യാസകേന്ദ്രങ്ങളില്ല എന്ന വാദം അങ്ങേയറ്റം പരിഹാസ്യമാണ് !

ആ സഞ്ചാരികൾക്ക് ബൗദ്ധ ധർമ്മത്തെക്കുറിച്ച് മാത്രം അറിഞ്ഞാൽ മതിയായിരുന്നു എന്നതിനാലാവും മറ്റ് സർവകലാശാലകളെക്കുറിച്ച് സൂചിപ്പിക്കാതിരുന്നത്. അല്ലെങ്കിൽ അപ്പൊഴേക്കും മറ്റുള്ളവയുടെ പ്രസിദ്ധി ഇല്ലാതായതാവും.

മിഥില , ശാരദാ പീഠം , കാഞ്ചി , കാശി, തുടങ്ങി നിരവധി സർവകലാശാലകൾ ബുദ്ധനും മുമ്പ് ഭാരത ഭൂമിയിലങ്ങോളമിങ്ങോളമുണ്ടായിരുന്നു.

പക്ഷെ പ്രസിദ്ധമായ നളന്ദ , തക്ഷശില ഇവയെക്കുറിച്ചും, പ്രസിദ്ധമല്ലാത്ത മറ്റു ബൗദ്ധ സർവകലാശാലകളെക്കുറിച്ചുമല്ലാതെ നാം മറ്റൊന്നിനെക്കുറിച്ചും കേൾക്കാറില്ല. . അതു കൊണ്ട് തന്നെ അവയുടെ പേരുകൾ ബൗദ്ധ സർവകലാശാലകളോളം ഉയരാതിരിക്കാൻ മനഃപൂർവം തന്നെ ശ്രമമുണ്ടെന്ന് കരുതേണ്ടി വരും .ഭാരതത്തിലുള്ള അറിവുകളെല്ലാം ബുദ്ധന് ശേഷം മതിയെന്നാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള നിലപാട് . ഇന്ന് ഒരു ചരിത്ര വിദ്യാർത്ഥിക്ക് പോലും ഇവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാത്ത സാഹചര്യമാണ്. അതിനാൽ തന്നെ വളരെ കുറച്ച് വിവരങ്ങൾ മാത്രമേ പോസ്റ്റിൽ ഉൾപ്പെടുത്താനായിട്ടുളളൂ .

#മിഥില :

ഉപനിഷത്ത് കാലഘട്ടം മുതൽ മിഥില സർവകലാശാലയുണ്ട്.. രാജർഷി ജനകൻ്റെ ഈ സർവകലാശാലയിൽ ഗർഭിണികൾ പോലും തർക്കങ്ങൾ കേൾക്കാൻ വന്നിരുന്നിട്ടുമുണ്ട്.
എന്ന് ഉപനിഷത്തിൽ കാണാം. ഈ തർക്കങ്ങളിലേർപ്പെട്ട് വിജയിക്കുന്നവരെ ആദരിച്ചിരുന്നു. അവരെ ബ്രാഹ്മണരായി കണക്കാക്കിയിരുന്നു . മിഥിലയുടെ മറ്റൊരു പേരായ വിദേഹം തന്നെ ആദ്ധ്യാത്മികതയുമായി അങ്ങേയറ്റം യോജിച്ച് നിൽക്കുന്നു എന്നും ഓർക്കണം . സർവകലാശാല അക്ബറിൻ്റെ കാലം വരെ നിലനിന്നിരുന്നു. പക്ഷെ ഇന്ന് , മിഥിലയിലൊരു സർവകലാശാലയുണ്ടായിരുന്നുവെന്ന് പോലും അറിയാത്ത വിധം അവിടം പൂർണ്ണമായും നാശോന്മുഖമായി.

#ശാരദാപീഠം :

ശങ്കരാചാര്യർ സർവജ്ഞപീഠം കയറിയതിവിടെ വച്ചായിരുന്നു എന്ന ഒരോറ്റ വസ്തുതയിൽ സർവകലാശാലയുടെ ഗതകാല പ്രൗഢി തെളിയുന്നു. വിദ്യാദേവതയായ ശാരദയുടെ ആസ്ഥാന മന്ദിരം . അങ്ങേയറ്റം പൗരാണികമായ , ഇന്നും പൂർണ്ണമായി ഡീകോട് ചെയ്യപ്പെട്ടിട്ടില്ലാത്ത , വിമർശകരെപ്പോലും അത്ഭുതാവഹരാക്കി മാറ്റിയ ശാരദലിപിയും ഇവിടെ നിന്നുദ്ഭവിച്ചതാണ്. കൽഹണൻ രാജ്യ തരംഗിണിയും പതഞ്ജലി മഹർഷി മഹാഭാഷ്യവുമെഴുതിയത് ഇവിടെ വെച്ചാണ് കരുതപ്പെടുന്നു . രാമാനുജാചാര്യർ തൻ്റെ ശ്രീ ഭാഷ്യം പൂർത്തീകരിക്കുവാനായി ഇവിടെയെത്തിച്ചേർന്നുവത്രേ. ശൈവാഗമങ്ങളുടെ അവസാന വാക്കായ തിരുമൂലാചാര്യൻ , ദക്ഷിണ ഭാരതത്തിൽ തൻ്റെ ജൈത്രയാത്ര തുടങ്ങിയതും ശ്രീ ശാരദാംബയുടെ അനുഗ്രഹാശിസുകൾ വാങ്ങിയതിനു ശേഷമാകണം .. കമ്പോടിയ , ചൈന , ടിബറ്റ് തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് വിദ്യാർത്ഥികളിവിടേക്കെത്തിയിരുന്നു.

ഒരു കാലത്ത് ശാരദാ പീഠം അറിവിൻ്റെ അവസാന വാക്കായിരുന്നിരിക്കണം. സിക്കന്ദർ ബുട്ട്ഷിക്കനാണ് സർവകലാശാല തകർത്തത്. ഇന്നത്തെ അവസ്ഥയെക്കുറിച്ച് പറയാതിരിക്കയാണ് ഭേദം .

#വാരണാസി:

 കാശി സർവ്വകലാശാലയെന്നും അറിയപ്പെടുന്നു. തക്ഷശിലയുടെ മാതൃകയിൽ , അതെ രീതിയിൽ രൂപപ്പെടുത്തിയ പൗരാണിക സർവ്വകലാശാലയായിരുന്നു വാരണാസി സർവകലാശാല. സംസ്കൃതവും വൈദികശാസ്ത്രവുമായിരുന്നു പ്രധാനമായും പാഠ്യ വിഷയങ്ങൾ. .. രാജാക്കന്മാരുടെ സഹായത്തോടെയായിരുന്നു വാരണാസിയിൽ പഠന ചെലവുകൾ നടന്നു പോന്നിരുന്നത് . വാരണാസിയിലെ അധ്യാപകരിൽ മിക്ക പേരും തക്ഷശിലയിൽ നിന്നും ശിക്ഷണം ലഭിച്ചവരായിരുന്നു . വൈദികവിഷയങ്ങളും സംസ്കൃതവും തുടങ്ങി നിരവധി വിഷയങ്ങളിൽ ആധികാരികമായ ഗവേഷണങ്ങളും പഠനങ്ങളും കൂടാതെ ജീവനോപാധിയിൽ പെട്ട നെയ്‌ത്തു വിദ്യയും വാരണാസി കേന്ദ്രീകരിച്ചു നടന്നിരുന്നു. ബനാറസ് പട്ട് ഇന്നും ലോക പ്രസിദ്ധമാണല്ലോ . അധിനിവേശങ്ങളാൽ തകർത്തെറിയപ്പെട്ട സർവകലാശാല ഇന്നത്തെ രീതിയിൽ പുനഃസ്ഥാപിക്കപ്പെട്ടത് സർവശ്രീ മദൻ മോഹൻ മാളവ്യയുടെ ശ്രമഫലമായിട്ടാണ്.

ഇതുവരെ #ഉത്തരേന്ത്യൻ സർവകലാശാലകളെക്കുറിച്ചാണ് പറഞ്ഞത്.
ഇതിനർത്ഥം #ദക്ഷിണേന്ത്യയിൽ പoനമില്ലായിരുന്നുവെന്നല്ല . ഉത്തരേന്ത്യയെപ്പോലെ ദക്ഷിണേന്ത്യയിലും പ്രഗൽഭങ്ങളായ നിരവധി സർവകലാശാലകളുണ്ടായിരുന്നു.

ദക്ഷിണഭാരതത്തിൽ പ്രധാനമായും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് പഠനങ്ങൾ നടന്നു പോന്നിരുന്നത്. ഇവ ശാല (ചാല)കളെന്നു അറിയപ്പെട്ടിരുന്നു. ശാലകളിൽ വിദ്യാർത്ഥികൾക്ക് പഠനകാലത്തുടനീളം താമസിച്ചു പഠിക്കുവാനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. പഠനം പൂർത്തിയാകുന്നത് വരെ ഭക്ഷണവും താമസ സൗകര്യങ്ങളും തികച്ചും സൗജന്യമായിരുന്നു. വിദ്യാർത്ഥികളുടെ ചെലവുകൾ മുഴുവനും വഹിച്ചിരുന്നത് ക്ഷേത്രമായിരുന്നു. ശാലകളിൽ താമസിച്ചു പഠിക്കണമെന്ന ഒരേയൊരു നിര്ബന്ധമേ ഉണ്ടായിരുന്നുള്ളൂ..

#പാർത്ഥിവപുരംശാല :

അതിപ്രസിദ്ധമായ ഒരു ശാലയായിരുന്നു പാർത്ഥിവപുരത്തുണ്ടായിരുന്നത്. കുലശേഖരകാലഘട്ടത്തോടെ പ്രസിദ്ധിയാര്ജിച്ച ഈ ശാല സ്ഥാപിക്കപ്പെട്ടത് 866 ഓടെയാണെന്നു കരുതപ്പെടുന്നു. വേദങ്ങളും ഷഡ് ദർശനങ്ങളുമായിരുന്നു പ്രധാനമായും പാഠ്യ വിഷയങ്ങൾ .

( #വേദങ്ങളിലെന്ത്പഠിക്കാൻ എന്നാണ് ധാരണയെങ്കിൽ , ഈയടുത്ത് അയോധ്യയിൽ നിന്നും ഖനനം ചെയ്തെടുത്ത , ശിലാഫലകമാണുത്തരം. അവിടെ , ആധുനിക ഗണിത ശാസ്ത്രത്തിന് പോലും വേദങ്ങളിലെ ശുൽബ സൂത്രത്തെ ആശ്രയിക്കേണ്ടി വന്നുവെന്നും , ഇന്ന് നാം പിൻതുടരുന്ന ഗ്രീക്ക് മാതൃക , ജ്യോമട്രിയുടെ സാധ്യതകളെ പരിമിതപ്പെടുത്തുകയായിരുന്നുവെന്നും ഓർക്കുക. )

#കാന്തല്ലൂർശാല :

നളന്ദയ്ക്കും തക്ഷശിലയ്ക്കുമൊപ്പം തന്നെ വായിക്കാവുന്ന കാന്തല്ലൂർ ശാല അറിയപ്പെട്ടിരുന്നത് ദക്ഷിണനളന്ദയെന്ന പേരിലായിരുന്നു. ആയിരത്തിൽപരം വര്ഷങ്ങള്ക്കു മുൻപ് രാജരാജ ചോളനാൽ സ്ഥാപിതമായതാണ് കാന്തല്ലൂർ ശാല. ആയ് രാജവംശത്തിലെ കരുന്തടക്കനാണ് സ്ഥാപിച്ചതെന്നും ഒരു പക്ഷമുണ്ട്. കാന്തല്ലൂർ ശാല നെയ്യാറ്റിന്കരയിലാണെന്നും അതല്ല, വിഴിഞ്ഞതായിരുന്നുവെന്നും രണ്ടഭിപ്രായങ്ങളുണ്ടെങ്കിലും തിരുവനന്തപുരത്തു തന്നെയാണ് സ്ഥിതി ചെയ്തിരുന്നതെന്നതിൽ സംശയങ്ങളൊന്നുമില്ല . പിൽക്കാലത്തു ഈ ശാല ആയോധന പരിശീലനങ്ങൾക്കാണ് പ്രസിദ്ധിയാർജ്ജിച്ചത്. പ്രഗത്ഭരായ നിരവധി യോദ്ധാക്കൾ കാന്തല്ലൂർ ശാലയിൽ നിന്നും പഠിച്ചിറങ്ങി. കാന്തല്ലൂർ ശാലയ്ക്ക് പാളയ ശാല, ആര്യ ശാല, വലിയ ശാല, ചിന്ന ശാല എന്ന പേരിൽ നാല് പ്രധാന ഹാളുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വ്യത്യസ്ത ദേശങ്ങളിൽ നിന്നും വർഗങ്ങളിൽ നിന്നുമിവിടെ വിദ്യാർഥികൾ പഠിച്ചിരുന്നു. അപമര്യാദമായി പെരുമാറിയിരുന്ന വിദ്യാർത്ഥികളിൽ നിന്നും ചെറിയ തോതിൽ പിഴ ഈടാക്കിയിരുന്നതായി ചരിത്ര രേഖകളിൽ കാണാവുന്നതാണ്. ആയോധന കേന്ദ്രമായിരുന്നുവെങ്കിലും പഠന സമയത്തല്ലാതെ ആയുധങ്ങൾ ധരിക്കുവാൻ സാധിക്കില്ലായിരുന്നു. കാന്തല്ലൂർ ശാലയുടെ പ്രസിദ്ധി പരന്നത് ആയോധനകലയിലായിരുന്നുവെങ്കിലും ലോകായതം മുതൽ ഇന്ദ്രജാലവും മന്ത്രവാദവും തുടങ്ങി 64 വിദ്യകൾ ഇവിടെ പഠിപ്പിച്ചിരുന്നുവെന്നു കാണാം.

#കാഞ്ചി :

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട , അതിപ്രാചീനമായ വിദ്യാഭ്യാസകേന്ദ്രമായിരുന്നു കാഞ്ചിയിൽ സ്ഥിതി ചെയ്തിരുന്നത് . തമിഴ്‌നാട്ടിൽ, ഗോവതിനദിയുടെ തീരാത്തതായിരുന്നു സർവകലാശാല സ്ഥിതി ചെയ്തിരുന്നത് . പല്ലവരാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കാഞ്ചി. സംസ്കൃതവും തമിഴുമായിരുന്നു സർവകലാശാലകളിലെ പാഠ്യഭാഷകൾ. വൈഷ്ണവാചാര്യനായ രാമാനുജാചാര്യർ കാഞ്ചിയിലെ വിദ്യാർത്ഥിയാണെന്നു കരുതപ്പെടുന്നു. കാഞ്ചിയിലെ ക്ഷേത്രമാതൃകകളിൽ നിന്നും ഇവിടെ ശില്പ വിദ്യക്ക് നല്കിപ്പോന്ന പ്രാധാന്യം തെളിഞ്ഞു കാണാവുന്നതാണ്. കൂടാതെ വൈദിക ശാസ്ത്രങ്ങളും ദർശനങ്ങളും പാഠ്യവിഷയങ്ങളായിരുന്നു. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു ധാരാളം പഠന കേന്ദ്രങ്ങളുണ്ടായിരുന്ന കാഞ്ചിയെക്കുറിച്ചുള്ള സൂചനകൾ പതഞ്ജലിയുടെ മഹാഭാഷ്യത്തിലും , സമുദ്രഗുപ്തന്റെ അലഹബാദ് ശിലാലിഖിതത്തിലും വിവരിക്കുന്നുണ്ട്. എഡി. 640 ഇൽ ഹുയാന്സാങ് ഇവിടം സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പുകളിലൂടെയും കാഞ്ചിയുടെ മഹത്വം നമുക്കറിയാൻ സാധിക്കും.

ഒടുവിൽ,
#കൊടുങ്ങല്ലൂർ :

സംഗമഗ്രാമ മാധവൻ്റെ , പരമേശ്വരൻ്റെ , നീലകണ്ഠസോമയാജിയുടെ , ജ്യേഷ്ഠദേവൻ്റെ , അച്ചുതപിഷാരടിയുടെ , മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ , അചുത പണിക്കർ എന്നിവരുടെ കോടി ലിംഗപുരം . ലോകത്തിൽ തന്നെ ഗണിത സമവാക്യങ്ങളുടെ അവസാന വാക്കായിരുന്നു കൊടുങ്ങല്ലൂർ ഗുരുകുലം .

അവിടെ , പേറ്റൻ്റില്ലാതെ നമ്മുടെ ആചാര്യന്മാർ എഴുതി സൂക്ഷിച്ച ഗണിത സൂത്രങ്ങൾ ന്യൂട്ടൻ മുതൽക്കുള്ള നിരവധി വിദേശികൾ ഒറ്റക്കും കൂട്ടായും മന:സാക്ഷിക്കുത്തില്ലാതെ, സ്വന്തം പേരിലാക്കി ഞെളിഞ്ഞു.

എന്നിട്ടവർ പറഞ്ഞു ... സംസ്ക്കാരമില്ലാത്ത , വിദ്യാഭ്യാസമില്ലാത്ത , #ബ്ലഡിഇന്ത്യൻസ്...

ഇവിടെയുള്ള #കൊളോണിയൽസന്തതികൾ അതൊന്നു മയപ്പെടുത്തി ഏറ്റു പറഞ്ഞു.

ബ്രിട്ടീഷുകാർ സാക്ഷരയാക്കിയ ഇന്ത്യ ! ബ്രിട്ടീഷുകാർ തുണിയുടുപ്പിച്ച ഇന്ത്യ !

ഭാരതാംബേ !
അറിവിൻ്റെ പരകോടിയിൽ വിരാജിച്ചവളെ !
എന്തൊരു ദുര്യോഗമാണിത് !

ഭാരതമെന്നാൽ - ഭാരതിയുടെ - ദേവി സരസ്വതിയുടെ ദേശമല്ലേ ?
അവിടുന്ന് അറിവിൻ്റെ പ്രകാശത്തിൽ വിരാജിച്ചവളായിരുന്നില്ലെ?
എന്നിട്ടുമെന്താണിങ്ങനെ ?

മറക്കരുത് !
ഭാരതത്തിലെ സർവകലാശാലകളിൽ പഠിച്ചിറങ്ങിയവർക്കെല്ലാം ലോകത്തെങ്ങും നിലയും വിലയും ലഭിച്ചിരുന്നു . കേംബ്രിഡ്ജ് ഹ്യൂസ്റ്റൻ ഓക്സ്ഫോർഡ് മുതലായവയിൽ ഇന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്കുള്ള പോലെ ! എന്തു ചെയ്യാനാണ് ! ഇന്നത്തെ കുട്ടികൾക്ക് അതിനുള്ള സൗഭാഗ്യമില്ലാതെ പോയി .

ഇതോടെ ഭാരതത്തിലെ സർവകലാശാലകളെക്കുറിച്ചുള്ള വിവരണം ഒരു വിധം പൂർത്തിയായെന്ന് തോന്നുന്നു. തീർച്ചയായും വിട്ടു പോയവയുണ്ടാവും. ഭാരതത്തിൻ്റെ അറിവ് ഇവയിലേതുക്കാനാവില്ല. ഇനിയുമുണ്ടാവും .. നൈമിശാരണ്യം, ഗൗതമാശ്രമം , കണ്വാശ്രമം ..... അങ്ങനെയങ്ങനെയങ്ങനെ ....

ഇനി പറയാനുള്ളത് ഭാരതത്തിലെ പ്രാഥമിക വിദ്യാഭ്യാസ പദ്ധതികളെ മുഴുവൻ പടിപടിയായി നശിപ്പിച്ച #ബ്രിട്ടീഷിൻ്റെ കുടിലതയെക്കുറിച്ചാണ്.

ഇവിടെ തളിരിട്ടു വിരിഞ്ഞ ഒരോ മൊട്ടുകളിലേക്കും  കരിഞ്ഞൊടുങ്ങാനുള്ള വിഷം കുത്തിവെച്ചതിനെക്കുറിച്ചാണ്...

അതിനെക്കുറിച്ച് അധികം താമസിയാതെ ....

#വിജ്ഞാനമാതൃകം
#UnknownBharath

Thursday, May 28, 2020

ചാതുർമാസ്യം

1.ചാതുർമാസ്യം എന്നാൽ എന്ത് ?

വർഷത്തിൽ 4 മാസം വ്രതം അനുഷ്ഠിച്ചു കഴിയുന്നത് ആണ് ചാതുർ മാസ്യം

2.ആർക്കു ഈ വ്രതം നോക്കാം ?
സാധാരണ സന്യാസികൾ ,ആചാര്യന്മാർ ആണ് ഈ വ്രതം നോക്കുന്നത്. എന്നാൽ ഏതു സാധകനും ഈ വ്രതം അനുഷ്ഠിക്കാം

3.എപ്പോൾ ആണ് വ്രതം തുടങ്ങേണ്ടത് ?

ഏകാദശി നാളിലോ ,ആഷാഢ പൂർണിമയിലോ ആണ് വ്രതം ആരംഭിക്കുന്നത് .മഴകാലത്ത് പുറത്തു പോകാതെ ആചരിക്കാൻ സൗകര്യം ആണ്

4.എന്താണ് വ്രത ലക്ഷ്യം ?

വിഷ്ണു പ്രീതി ,ആഭീഷ്ട സിദ്ധി ,മോക്ഷം ഏതും ആകാം

5.വ്രതത്തിനു വേണ്ടത് എന്താണ് ?

ബ്രഹ്മചര്യം ,സാത്വിക ജീവിതം ,വിഷ്ണു ഭജനം ഒഴിവാക്കാൻ പറ്റില്ല

6.വ്രതം എങ്ങനെ തുടങ്ങണം ?

ഈ പ്രാർത്ഥന യോടെ തുടങ്ങാം -
അല്ലയോ കേശവ ,ഈ വ്രതം അങ്ങയുടെ മുന്നിൽ തുടങ്ങുന്നു .അങ്ങ് പ്രസന്നനായി ഈ വ്രതം പൂർത്തിയാക്കാൻ അനുഗ്രഹിക്കണം .വ്രതം അപൂർണ മായാലോ ,അതിനു ഇടയിൽ മരിച്ചു പോയാലോ അങ്ങയുടെ കൃപയാൽ ഇത് സമ്പൂർണ്ണമാക്കണം .അങ്ങയുടെ കൃപയാൽ അത് സാധിക്കും
എന്റെ എല്ലാ പാപങ്ങളും മനോ മാലിന്യങ്ങളും നശിക്കട്ടെ

നാല് മാസം പ്രഭാതത്തിൽ കുളിച്ചു ഒരു നേരം പൂജ ചെയ്തു ഭഗവാനിൽ സർവവും സമർപ്പിക്കുന്നവൻ പാപ രഹിതൻ ആയി വിഷ്ണു പ്രീതി നേടുന്നു .

മദ്യം ,മാംസം വെടിയണം
എണ്ണ തേക്കാതെ വേണം കുളിക്കാൻ

വൈഷ്ണവർ ഓരോ മാസം വിഷ്ണുവിന്റെ ഓരോ വ്യൂഹം മായി പൂജിക്കണം .(വാസുദേവൻ ,സംഘർഷണൻ ,പ്രദ്യുമ്‌നൻ ,അനിരുദ്ധൻ )

അല്ലാത്തവർ വിഷ്ണു പൂജ ,വിഷ്ണു പുരാണം ,ഭാഗവത പാരായണം ഇവയിൽ മുഴുകാം

ഓം നമോ വാസുദേവായ ,ഓം നമോ നാരായണായ മുതലായ മന്ത്രങ്ങൾ ജപിക്കാം

ഒരു രാത്രിയിൽ ഉപവസിച്ചാൽ -ദേവ ലോകം പ്രാപിക്കും

മൂന്നു ദിവസം ഉപവസിച്ചാൽ -ശ്വേതദ്വീപിൽ എത്തും

14.ദിവസം -ഹരി സനിധിയിൽ എത്തും

4 മാസവും ഉപവസിച്ചാൽ വിഷ്ണു ലോകം പ്രാപിക്കാം

നാലു മാസം ഈശ്വര ചിന്തയിൽ മുഴുകി ജീവിക്കുന്നത് ആണ് ചാതുർമാസ്യം

എല്ലാം വ്രതങ്ങളും അവസാനിപ്പിക്കുന്നത് ദാനം ചെയ്തു ആകണം

(പൂർണ്ണ ഉപവാസം നിർബന്ധമില്ല )

പദ്മപുരാണം
ആചാര്യ പുണ്ണ്യശീൽ ശർമ്മ
🙏🏼👨🏻‍🦲🤝🏼🕉☯🔯🌹👨🏻‍🦲🙏🏼

 *ഓം ശ്രീ മഹാഭാരതം കഥകൾ* 

 *ഉദ്യോഗപർവ്വം*

 *വിദുരനീതി*

വിദുരർ തുടർന്ന് ധൃതരാഷ്ട്രരോട് ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു,
എല്ലാ ഹൃദയബന്ധങ്ങളിൽ നിന്നും മുക്തനായി സ്വന്തം വികാരങ്ങളെ എല്ലാം ജയിച്ചു ഇഷ്ടാനിഷ്ടങ്ങളെ തുല്യമായി പരിഗണിച്ചു പ്രശാന്തചിത്തനായിരിക്കുവാൻ ശീലിക്കുക. ഇങ്ങോട്ട് കൊഞ്ഞനം കാണിക്കുന്നവനെ നോക്കി അങ്ങോട്ടും കൊഞ്ഞനം കുത്താതെ, തന്റെ മേൽ ആരൊക്കെ ശകാര വർഷങ്ങൾ ചൊരിഞ്ഞാലും അതൊക്കെ നിശ്ശബ്ദം സഹിക്കുന്നവന് അതിന്റെ ദോഷം ആ ശകാരവർഷം ചൊറിയുന്നവന് തന്നെ തിരിച്ചുചെല്ലും. അങ്ങനെ ശകാരിക്കുന്നവനിലെ നന്മ ശകാരിക്കപ്പെടുന്നവനിൽ വന്നു ചേരും.
മിത്രങ്ങളോട് ഒരിക്കലും അനാവശ്യമായി ശണ്ഠ കൂടരുത്, ആഭാസന്മാരോടും, അല്പന്മാരോടും കൂട്ട് കൂടരുത്. ഒരിക്കലും അഹങ്കരിയോ -മാനംകെട്ടവനോ ആകരുത്. അന്യർക്ക് കോപം ജനിപ്പിക്കുന്ന വാക്കുകൾ ഒഴിവാക്കി സംസാരിക്കാൻ ശീലിക്കണം. പരുഷ വാക്കുകൾ ഒരുവന്റെ മർമ്മത്തെയും എന്തിന് മജ്ജയെപ്പോലും ചുട്ടുപൊള്ളിക്കും. അതുകൊണ്ട് തന്നെ ധർമ്മാനുസാരിയായ ഒരുവൻ പരുഷവാക്കുകൾ ഒരിക്കലും ആരോടും തന്നെ ഉപയോഗിക്കരുത്. മൗനം തന്നെ ആണ് ചിലപ്പോൾ വാചാലതയെക്കാൾ ശ്രേഷ്ഠം. പറയാതെ നിവൃത്തിയില്ലങ്കിൽ മാത്രം അപ്രിയ സത്യങ്ങൾ തുറന്നു പറയാം. സത്യം പറയുമ്പോൾ തന്നെ പ്രിയമായത് പറയുവാൻ പ്രത്യേകം ശ്രദ്ധിക്കണം. സത്യം പറയേണ്ടി വന്നാലും സദാചാരപരമായ സത്യം പറയുക, അല്ലങ്കിൽ മൗനം തന്നെ നല്ലത്.
തപോവൃത്തി, ആത്മനിയന്ത്രണം, ജ്ഞാനം, സ്വയം ബലിയർപ്പിക്കൽ, അഗ്നിസാക്ഷിയായി ഉള്ള വിവാഹം, അന്നദാനം എന്നിവ ഉന്നത കുലജാതനും -മഹാനുമായ മനുഷ്യന്റെ ലക്ഷണം തന്നെ ആണ്.
ഒരു മനുഷ്യൻ ജനിക്കുന്നു -മരിക്കുന്നു, വീണ്ടും ജനിക്കുന്നു -മരിക്കുന്നു. വിലപിക്കുകയും -സന്തോഷിക്കുകയും ചെയ്യുന്നു. സുഖം, ദുഃഖം, സുലഭത, ദൗർലഭ്യം, ലാഭം, നഷ്ടം, ജനനം, മരണം എന്നിവയെ എല്ലാം തന്നെ തന്റെ ആത്മ നിയന്ത്രണം കൊണ്ട് നേരിടുകയും ഇവയിൽ ഒന്നും അളവറ്റ് സന്തോഷിക്കുകയോ -ദുഖിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
ജ്ഞാനമില്ലാത്തവർക്കു അധികമായ ഗർവ്വ്, വിടുഭാഷണം, അധികമായ ഭക്ഷണം, അതിരറ്റ കോപം, അമിതമായ വിഷയാസക്തി, സ്വന്തം കുടലിന്റെ അസ്വാസ്ഥ്യം എന്നീ ആറു മൂർച്ചയേറിയ വാളുകളാൽ മനുഷ്യൻ തന്റെ ആയുസ്സ് സ്വയം വെട്ടിക്കുറയ്ക്കുന്നു -ഇവയാണ് ഒരുവന് അകാല മൃത്യു കൊണ്ടുവരുന്നത്.
ഒരു ഭരണാധികാരിക്ക് അഞ്ച് തരം ശക്തികൾ ആണ് നിശ്ചയമായും ഉണ്ടായിരിക്കേണ്ടത് അവ -ആയുധശക്‌തി (അഞ്ചിൽ ഏറ്റവും നികൃഷ്ട്ടമായത്),  നല്ല ഉപദേശകരെ സമ്പാദിക്കൽ, ധനസമ്പാദനം, പിതാവിന്റെയും -പിതാമഹന്മാരുടെയും സ്വാഭാവികം ആയി ഒരുവന് കൈവരുന്ന പാരമ്പര്യ ശക്തിയാണ് നാലാമത്തേത്, എന്നാൽ ഈ നാല് ശക്തികളേക്കാൾ സുപ്രധാനമായതും -മറ്റ് ശക്തികളെ നിയന്ത്രിക്കുന്നതുമായ ശക്തി ആണ് ബുദ്ധിശക്തി.
കോപത്തിന് ഇടകൊടുക്കാത്തവനും, കല്ലും -മണ്ണും -പൊന്നും എല്ലാം ഒരേ നിലയിൽ കാണുവാൻ കഴിയുന്നവനും സ്വന്തം ഇഷ്ടാനിഷ്ടങ്ങളിൽ നിന്ന് സ്വയം വിട്ടുനിൽക്കുവാൻ കെൽപ്പുള്ളവനും, ബന്ധങ്ങളിൽ നിന്നും വിമുക്തനായവനും ഒരു യോഗി ആകുന്നു. ബുദ്ധി, പ്രശാന്തത, ആത്മനിയന്ത്രണം, വിശുദ്ധി, പരുഷ വാക്കുകൾ ഉപയോഗിക്കാതിരിക്കുക, മിത്രങ്ങളോട് മുഷിയാതിരിക്കുക, ഇവ അഭ്യുദയമാകുന്ന അഗ്നിയ്ക്കു ഇരയാക്കുന്നവൻ തികച്ചും ശ്രേഷ്ഠനായ യോഗി തന്നെ ആണ്. ധർമ്മം ശാശ്വതവും, സുഖ -ദുഃഖങ്ങൾ ക്ഷണികവുമാണ്. ജീവൻ ശാശ്വതമാണ് എന്നാൽ അതിന്റെ ഭാവം തികച്ചും ക്ഷണികമാണ്. ക്ഷണികമായതു ഉപേക്ഷിച്ചു ശാശ്വതമായതിനെ സ്വായത്തമാക്കുന്നവൻ ആണ് യഥാർത്ഥ യോഗി, അവനാണ് സിംഹാസനാരൂഢൻ ആകുവാൻ തികഞ്ഞ യോഗ്യത ഉള്ളവൻ.
വിശ്രുതരും, മഹാശക്തന്മാരുമായ അനേകം ഭരണാധികാരികൾ ഈ ഭൂമിയെ ഭരിച്ചിട്ടുണ്ട്, അവരെല്ലാം തന്നെ അവരുടെ മരണത്തിൽ സ്വശരീരം ചിതയിൽ -അല്ലങ്കിൽ പക്ഷി മൃഗാദി -പുഴുക്കൾക്ക് ഭക്ഷണം ആക്കുന്നു. അവനവൻ ജീവിരിക്കുമ്പോൾ നേടിയ കർമ്മഫലങ്ങൾ സൽകീർത്തിയായി അദ്ദേഹത്തിന്റെ നാമത്തെ പിന്തുടരുന്നു. അതുകൊണ്ട് തന്നെ ഒരു ഭരണാധികാരി തീർച്ചയായും ശ്രദ്ധാ -ഭക്തികളോടെ പടിപടിയായി സ്വാത്തിക ഗുണം കൈവരിക്കേണ്ടതാണ്.

....വിദൂര നീതി....  തുടരും.....

തീർച്ചയായും വിദൂര നീതി അറിഞ്ഞിരിക്കുന്നത് ഒരുവന് വിജയകരമായി അവനവന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കും
🙏🏼

 *ഹരേ രാമാ, ഹരേ രാമാ, രാമ രാമ ഹരേ.... ഹരേ.....*
 *ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണ ഹരേ... ഹരേ...* 

വർഷങ്ങൾ നീണ്ടു നിൽക്കുന്ന മഹാഭാരതം കഥകൾ നിത്യവും മുടങ്ങാതെ നിങ്ങളിൽ എത്തിച്ചു തരുവാൻ ജഗദീശ്വരൻ എന്നെയും, ഈ കഥകൾ മുഴുവൻ കേട്ടറിയുവാൻ അങ്ങയ്ക്കും ആയുസ്സും -ആരോഗ്യവും -അതോടൊപ്പം നമ്മുടെ സൗഹൃദവും ദീർഘനാൾ നിലനിൽക്കുവാനും നമ്മൾ ഇരുവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു.

 *ശ്രീ മഹാഭാരതകഥ -112-ആം ഖണ്ഡം.*

🙏🏼👨🏻‍🦲🤝🏼🕉☯🔯🌹👨🏻‍🦲🙏🏼
ഭഗവദ്ഗീത കർമയോഗം
പ്രഭാഷണം 21

ഒരു ക്ഷണനേരം ഇരിക്കുന്നത് കാണാൻ കഴിയില്ല... ഓടിക്കൊണ്ടേയിരിക്കും അദ്ദേഹം. !!

വളരെ സാധാരണ ഒരു മനുഷ്യൻ....

ഒരു ദിവസം അദ്ദേഹം, എനിക്ക് വളരെ അടുപ്പം ഉള്ള ഒരു മഹാത്മാ.... അദ്ദേഹത്തിനെ വിളിച്ചു പറഞ്ഞു... ഗണേശ ഇങ്കെ വാ 

ഞാൻ വന്ത്,  വ്യാഴക്കിഴമൈ മദ്ധ്യാഹ്‌നം  രണ്ടര മണിക്ക് ഭഗവാൻ എന്നെ കൂട്ടിണ്ട് പോകപ്പോറാർ !!!! ഞാൻ പോയിട പൊറേൻ !!!

വ്യാഴാഴ്ച രണ്ടരമണിക്കു...ഇനി  10ദിവസം ണ്ട്... അടുത്ത വ്യാഴാഴ്ച.... രണ്ടരമണിക്കു ഞാൻ ശരീരം വിടും... എല്ലാരും തമാശ ആണെന്ന് വിചാരിച്ചു.. എന്താ, ഇങ്ങനെ ആരും പറയ്ണത് നമ്മളാരും കേട്ടിട്ടില്ലല്ലോ !!ഇത്ര കൃത്യമായിട്ട് !! അവ്യക്തമായിട്ട് ആരെങ്കിലും സൂചപ്പിക്കുന്നത് കേട്ടിട്ടുണ്ടാകും... അത് അന്ന്  മാത്രമല്ല, അടുത്ത ദിവസം... 9നാൾ.. ഒരാളുടെ അടുത്തല്ല, ആശ്രമത്തിലുള്ള സകല ആളുകളുടെ അടുത്തും.... ☺️☺️☺️...it was really a miracle....എല്ലാരുടെ അടുത്തും !! 9നാൾ ഞാപകം വെച്ചുക്കൊ 9നാൾ....
അതിന്റെ അടുത്ത ദിവസം പറഞ്ഞു 8 ദിവസം... 7 ദിവസം.... കുറച്ചു കൊണ്ടേ വന്നു...

ലാസ്റ്റ്.,  ഗണേശാ,
നാളേയ്ക്ക് മദ്ധ്യാഹ്നം വന്തുട്.. ഞാപകം ഇര്ക്കട്ടും... എന്തോ കല്യാണത്തിനോ ഒക്കെ ക്ഷണിക്കുന്ന പോലെയാണ് !!!
നാളെ ഉച്ചയ്ക്ക് വരു.. ഓർമ വെച്ചുകൊള്ളുക... നാളെ ഉച്ചയ്ക്ക് രണ്ടര മണിയ്ക്ക്...
ചിലരൊക്ക curious ആയിരുന്നു... നടക്കും എന്ന് ആരും വിശ്വസിച്ചില്ല.... കറക്റ്റ് ആയിട്ട് രണ്ടര മണിയ്ക്ക്
അദ്ദേഹം കിടന്നു., എന്തോ ശ്ലോകം ചൊല്ലി...

ഭഗവാൻ വന്ത് ഇരുക്കാർ   ഡാ.. ഭഗവാൻ എന്നെ കൂട്ടിണ്ട് പോക വന്തിരുക്കാർ.. ☺️☺️
ഞാൻ പോകപ്പോറേൻ...
രണ്ടര മണി !!!
ഇങ്ങനെ ഇരുന്നു കൊണ്ടേ ഇരുന്നു...

അപ്പൊ ഈ മഹാത്മാ അദ്ദേഹത്തോട് ചോദിച്ചു...
"നടേശയ്യർ എപ്പടി ഇരുക്കേൾ"
ആനന്ദമാ ഇരുക്കേൻ...ടാ  ആനന്ദമാ ഇരുക്കേൻ..
ആനന്ദം എവിടുന്ന് വരുന്നു... .
ആനന്ദമാ ഇരുക്കേൻ എന്ന് പറഞ്ഞു.... . കിടന്നു.. കഴിഞ്ഞു..... ☺️☺️
രണ്ടര മണിക്ക്...

ഇങ്ങനെ ഒരു കഥ നമുക്ക് സിനിമേല് പോലും ആലോചിക്കാൻ പറ്റില്ല്യ..അല്ലേ.. ഇത് കൊറച്ചു വർഷങ്ങൾക്കു മുൻപ് നടന്ന കഥയാണ് !!!!

വളരെ വർഷങ്ങൾ ആയിട്ടില്ല... 10-20 വർഷങ്ങൾ... മുൻപ്....

അപ്പൊ
 ഏഷാബ്രാഹ്മീസ്ഥിതിപാർത്ഥ
നൈനാം പ്രാപ്യ വിമുഹ്യതി.

ഈ ബ്രാഹ്മീസ്ഥിതി എന്നുള്ളത്, ഭഗവാന്റെ കൃപ കൊണ്ട്, ജ്ഞാനികളുടെ സമ്പർക്കം കൊണ്ട്, സത്‌സംഗം കൊണ്ട് അകമേക്കു ഒരിയ്ക്കൽ പ്രകാശിച്ചാൽ,
'ന വിമുഹ്യതി '  ഭഗവാൻ ഗ്യാരന്റി തരികയാണ്,
you will never lose it..
You will not have that power to lose it...

അതിനെ വിട്ട് കളയാൻ പറ്റില്ല
അത് നമ്മളെ പിടിയ്ക്കും...

ആദ്യം നമ്മള് ഭഗവാനെ പിടിച്ചാൽ പിന്നെ ഭഗവാൻ നമ്മളെ പിടിയ്ക്കും.... ❤❤❤❤❤
നൈനാം പ്രാപ്യ വിമുഹ്യതി
മോഹം ന ഗച്ഛതി..
മോഹം എന്താണ്...
ഞാൻ അല്ലാത്തതിനെ ഒക്കെ ഞാൻ എന്ന് ധരിയ്ക്കുന്നതാണ് മോഹം....

ശരീരം ഞാൻ ആണ്.. മനസ്സ് ഞാൻ ആണ്.. എന്ന് ഇപ്പോൾ ധരിച്ചു കൊണ്ട് ഇരുന്നാൽ ആ മരണ സമയത്തും ആ  ഭ്രമം ഉണ്ടാകും.. അത് വിട്ട് പോകില്ല... ഇപ്പൊ ഈ ദേഹം ഞാൻ അല്ലാ.. മനസ് ഞാൻ അല്ലാ എന്നുള്ള ഉറപ്പുണ്ടെങ്കിൽ അത് എങ്ങനെ intellectual.. ബൗദ്ധികം ആയിട്ടല്ല,  യഥാർത്ഥ ഞാൻ എന്താണോ സ്വരൂപം എന്താണോ, ആ ഉണർവിൽ, അവബോധത്തിൽ സ്ഥിതി ഏർപ്പെടുന്നത് കൊണ്ട് ഏർപ്പെടുന്ന അനുഭവം... ആ പ്രജ്ഞാ ദാർഢ്യം ഉണ്ടെങ്കിൽ, മരണ സമയത്തും അത് നമുക്ക് ഉണ്ടാകും...
ശ്രീ നൊച്ചൂർ ജി...
Parvati
പ്രായം തൊടാതിരിക്കാന്‍ കഴിക്കാം ഡ്രൈഫ്രൂട്ട്സ്!

രാവിലെ കണ്ണാടി നോക്കുമ്പോഴേ ടെന്‍ഷന്‍ തുടങ്ങും. കണ്ണിനടിയില്‍ കാക്കക്കാലു പോലെ ചുളിവുകള്‍. തൊലിയിത്തിരി ചുളിഞ്ഞിരിക്കുന്നില്ലേ. ആകെ പ്രായമായിത്തുടങ്ങി എന്നൊക്കെ ഉള്ളിലിരുന്ന് ആരോ പറയും.

എന്തു ചെയ്യാം. തടഞ്ഞു നിര്‍ത്താവുന്ന ഒന്നല്ലല്ലോ പ്രായം. എന്നിരുന്നാലും 'ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുത്തി തോല്‍പ്പിക്കാനാവില്ല മോനേ ദിനേശാ' എന്നിനി പ്രായത്തിനോട് ധൈര്യമായി പറയാം. ഇതിനു വഴിയുണ്ട്. എന്താണെന്നല്ലേ? ഡ്രൈഫ്രൂട്ട്സ് ആണ് ഇതിനുള്ള  ഉത്തമ പരിഹാരമാര്‍ഗം.

ഊര്‍ജത്തിന്റെ കലവറകളാണ് പരിപ്പുകള്‍. ഫാറ്റി ആസിഡുകള്‍, കൊഴുപ്പ്, നാരുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സൈഡുകള്‍ എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കശുവണ്ടിപരിപ്പ് കഴിക്കുന്നതു ചര്‍മ്മത്തെ പ്രായാധിക്യത്തില്‍ നിന്ന് തടയും. കൂടാതെ ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒലീക് ആസിഡിന്റെ അളവ് ഇതില്‍ കൂടുതലായതിനാല്‍ ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ഉയർന്ന അളവിലുള്ള കോപ്പർ, മുടിക്ക് കറുപ്പ് നിറം നൽകാൻ സഹായകമാണ്. കൂടാതെ ഇതിലെ കാൽസ്യവും മഗ്നീഷ്യവും എല്ലുകള്‍ക്ക് ആരോഗ്യം നല്‍കാനും നല്ലതാണ്

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വാള്‍നട്ട്‍‌. ഇവ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ഇലാസ്‌തികത ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഈ ആന്റി ഓക്‌സിഡന്റുകള്‍ കൊളാജന്‍ ഉത്‌പാദനം ഉയര്‍ത്തുകയും കോശങ്ങളുടെ തകരാര്‍ പരിഹരിക്കുകയും ചെയ്യും. അതുവഴി ചര്‍മ്മത്തിന്‌ നിറം നല്‍കുകയും പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും .

ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും വാൾനട്ട് വളരെ നല്ലതാണ്. കൂടാതെ അർബുദസാധ്യത കുറയ്ക്കാനും ദിവസവും വാല്‍നട്ട്‌ കഴിക്കുന്നതു നല്ലതാണ്. വാല്‍നട്ട്‌ എണ്ണ പുരട്ടുന്നത് ചര്‍മ്മത്തിലെ വരകളും പാടുകളും അകറ്റാന്‍ സാധിക്കും. കൂടാതെ വാല്‍നട്ട്‌ ചര്‍മ്മത്തിന്‌ തിളക്കവും ഭംഗിയും നല്‍കുമ്പോള്‍ വാല്‍നട്ട്‌ എണ്ണ ചര്‍മ്മത്തിനുണ്ടാകുന്ന അണുബാധ ഭേദമാക്കാനും സഹായിക്കുന്നു. ഫംഗസുകളെ അകറ്റാനും ചര്‍മ്മത്തിനുണ്ടാകുന്ന വീക്കം ഇല്ലാതാക്കാനുള്ള ഗുണവും വാല്‍നട്ട്‌ എണ്ണക്കുണ്ട്.

പൈന്‍ നട്ട്‌സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണ തേക്കുന്നത് ചര്‍മ്മം മൃദുലമാകാന്‍ സഹായിക്കുകയും ചുളിവുകളും മറ്റ് പാടുകളും മാറുന്നതിന് സഹായകമാകുകയും ചെയ്യുന്നു.

https://chat.whatsapp.com/HXmja4YRPxsLUtQlgvPJ0N
അതുപോലെ ആരോഗ്യത്തിന്‌ വളരെ ഉത്തമമായ ഒന്നാണ് ഇന്തപ്പഴം‌. ഇത് ചര്‍മ്മത്തിന്‌ തിളക്കം നല്‍കുകയും രക്‌തത്തിലെ വിഷാംശം നീക്കം രക്‌തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ദിവസവും ഒരു ഗ്ലാസ്‌ ഈന്തപ്പഴം ജൂസ്‌ കഴിക്കുന്നത്‌ മുടിയുടെ ഭംഗിയും ആരോഗ്യവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കടപ്പാട്
"ബ്രിട്ടീഷ് കാർക്ക് മുമ്പ് "ഭാരതം " എന്നൊരു
രാഷ്ട്രം ഉണ്ടായിരുന്നോ ?" എന്ന് വീറോടെ
ചോദിക്കുന്ന പല FB സുഹൃത്തുക്കളേയും
ശ്രദ്ധിക്കാനിടവന്നിട്ടുണ്ട് !! അവരുടെ അറി
വിലേക്കാണീ കുറിപ്പ് !
5000 വർഷങ്ങൾക്ക് മുമ്പെങ്കിലും നടന്ന
തെന്ന് കരുതപ്പെടുന്ന സംഭവങ്ങളെ കോർ
ത്തിണക്കി രചിച്ച '" മഹാഭാരതം " എന്ന
ബൃഹദ് കുതിയിൽ പാണ്ഡവർ നടത്തുന്ന
" രാജസൂയം " എന്ന ചടങ്ങിലേക്ക് തന്റെ
"ഭാരത സാമ്രാജ്യ" ത്തിലെ എല്ലാ രാജാക്ക
ന്മാരേയും ക്ഷണിക്കാനായി യുധിഷ്ഠിരൻ
തന്റെ നാല് അനുജന്മാരെ ഇന്ദ്രപ്രസ്ഥത്തിൽ
നിന്നും നാല്‌ ദിക്കിലേക്കും സൈന്യവ്യൂഹങ്ങ
ളോടെ പറഞ്ഞു വിട്ടു. അർജുനൻ വടക്കോട്ടും ഭീമൻ കിഴക്കോട്ടും സഹദേവൻ
തെക്കോട്ടും നകുലൻ പടിഞ്ഞാറേക്കുമാണ്
പോയത് !! അവർ ക്ഷണിച്ച രാജാക്കന്മാർ
ഭരിച്ച നാടുകളുടെ പട്ടിക കുഞ്ഞിക്കുട്ടൻ
തമ്പുരാൻ രചിച്ച ഭാരതം തർജ്ജമയിൽ
ആർക്കും വായിക്കാം! അതിങ്ങനെ:

അർജുനൻ സന്ദർശിച്ച നാടുകൾ:

 ആനർത്തം , കളിന്ദം , പ്രാഗ് ജ്യോതിഷ പുരം
(ഇവിടെ ധാരാളം ചീനരും കിരാത രും വസിച്ചി
ഒന്നുവത്രെ! ) മോദാപുരം , വാമദേവം ,ഉത്ത
രോലു കം , സുസങ്കുലം , സു ദാമ (പഞ്ചഗണ
ദേശങ്ങൾ ) , ദേവപ്രസ്ഥം , സേനാ ബിന്ദു പുരം , കാശ്മീരം , സിംഹപുരം , സുഹ്മം ,
മാനസസരസ്സ് .

ഭീമൻ സന്ദർശിച്ച നാടുകൾ: (കിഴക്ക്)

പാഞ്ചാലം , ചേദി (കൃഷ്ണൻ രാജസൂയ
മണ്ഡപത്തിൽ വച്ച് സുദർശനചക്രം കൊ
ണ്ട് തലയറുത്ത് കൊന്ന ശിശുപാലൻ ഭരിച്ച
രാജ്യം) , കോസലം , കാശി , മത്സ്യം , വത്സം ,
മ്ളേച്ഛദേശങ്ങൾ , ശകന്മാരുടെ നാട് , ബർബ
രന്മാരുടെ നാട് , മഗധം ( ഭീമൻ വധിച്ച ജരാ
സന്ധന്റെ നാട്) , പൗണ്ട്രകം .

സഹദേവൻ സന്ദർശിച നാടുകൾ (തെക്ക്)

നാചീന നാട് , അർബുദ നാട് , നാടകേയനാട്‌ ,
മാരു ധ നാട് , കേരളം , പാണ്ഡ്യം (തമിഴ്നാട് )
ചോളം , കലിംഗം , ആന്ധ്ര .

നകുലൻ സന്ദർശിച്ച നാടുകൾ (പടിഞ്ഞാറ് )

പഞ്ചന ദം , ആ ഭി രം , ഹൂണന്മാരുടെ നാട് ,
സരസ്വതീ തീരത്തെ ചെറു രാജ്യങ്ങൾ ,മദ്രം (ഇത് നകുലന്റെ അമ്മാവന്റെ നാട് !)
ദ്വാരക (കൃഷ്ണന്റെ നാട്) .
  ഇത്രയും രാജ്യങ്ങളിലെ രാജാക്കന്മാരെ
സാമന്തരായി പ്രഖ്യാപിച്ച് അവരിൽ നിന്നും
കപ്പവും പുറമേ രാജസൂയം നടത്തുന്ന
യുധിഷ്ഠിര ചക്രവർത്തിക്കുള്ള സ്വർണ-രത്ന
ങ്ങൾ അടങ്ങുന്ന അനവധി സമ്മാനങ്ങളും
സ്വീകരിച്ചാണ് പണ്ഡവർ ഇന്ദ്രപ്രസ്ഥത്തിലേ
ക്ക് (ഇന്നത്തെ പഴയ ഡെൽഹി) മടങ്ങിയത് !!
   ഇനിപ്പറയു , ഭാരതം എന്നൊരു രാഷ്ട്രം
5000 വർഷം മുമ്പ് തന്നെ ഇവിടെ ഉണ്ടാ
യിരുന്നതല്ലേ ? അതിന് മുമ്പ് ഈ പ്രദേശം
ജംബു ദ്വീപം എന്നറിയപ്പെട്ടുit
   " അസ്തുത്തരസ്യാം ദിശി ദേവതാത്മാ
     ഹിമാലയോ നാമ നഗാധിരാജ ,
      പൂർവാ പരൗ തോ യ നിധീവ ഗാഹ്യ
      സ്ഥിത പ്രധിവ്യാ ഇവ മാനദണ്ഡ"
എന്ന് കാളിദാസൻ " ഒരു ഉപഗ്രഹത്തിൽ
നിന്ന് താഴേക്ക് നോക്കി കണ്ട പോലെ "
വിവരിച്ച ഈ പുണ്യപുരാണ ഭൂമിയെ
വന്ദിച്ചില്ലെങ്കിലും  നിന്ദിക്കരുതേ !!! Please !!
രാമായണത്തിലെ സംശയങ്ങളും ഉത്തരങ്ങളും:

2. അയോദ്ധ്യാകാണ്ഡം

*******************************

1. അയോദ്ധ്യയുടെ മറ്റൊരു പേരെന്താണ്?

സാകേതപുരി.

2. സീതാസ്വയംവരത്തിനുശേഷം വിശ്വാമിത്രൻ ശ്രീരാമാദികളെ അനുഗ്രഹിച്ചിട്ടു എവിടേക്കാണ് പോയത്?

തപസ്സിനായി ഹിമാദ്രിയിലേയ്ക്ക്.

3. സീതാദേവിയുടെ പൂർവ്വവൃത്താന്തം ഒന്നു പറഞ്ഞു തരാമോ?

പണ്ട് ധർമ്മജ്ഞനും, ഭരണനിപുണനും, പ്രജാവത്സനും, പ്രതാപിയും ആയ പത്മനാഭൻ എന്ന പേരോടുകൂടിയ ഒരു രാജാവുണ്ടായിരുന്നു. ധനമോഹം നിമിത്തം അദ്ദേഹം മഹാലക്ഷ്മിയെ പ്രസാദിപ്പിക്കുവാനായി വളരെക്കാലം അതികഠിന തപസ്സുചെയ്തു. മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ട് എന്തുവരമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ "നിന്തിരുവടിക്കെന്നിൽ കരുണ ലേശമുണ്ടെങ്കിൽ എൻറെ പുത്രിയായി അവതരിക്കണം" എന്ന് പ്രാർത്ഥിച്ചു. മഹാലക്ഷ്മി പറഞ്ഞു, "അതിന് ഞാൻ ശക്തയല്ല. കാരണം ഞാൻ മഹാവിഷ്ണുവിൻറെ ആജ്ഞാകാരണിയാണ്. അതുകൊണ്ട് മഹാവിഷ്ണു പ്രസാദിച്ചാൽ ഞാൻ പുത്രിയായി അവതരിക്കാം" പിന്നീട് മഹാലക്ഷ്മി അവിടെനിന്നും അന്തർദ്ധാനം ചെയ്തു. അതിനുശേഷം പത്മനാഭൻ മഹാവിഷ്ണുവിനെ ചിരകാലം കഠിന തപസ്സുചെയ്തു സന്തോഷിപ്പിച്ചു. മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടപ്പോൾ അതേവരം തന്നെയാണ് ഭാഗവാനോടും അഭ്യർദ്ധിച്ചത്. മഹാവിഷ്ണു "അങ്ങനെത്തന്നെയാവട്ടെ" എന്നനുഗ്രഹിച്ചിട്ട് രാജാവിൻവശം ഒരു മാതളനാരങ്ങ കൊടുത്തിട്ട് അവിടെത്തന്നെ അന്തർദ്ധാനം ചെയ്തു. പത്മനാഭരാജാവിൻറെ ഭാര്യ താമസിയാതെ ഒരു പെൺകുട്ടിയെ പ്രസവിച്ചു. പത്മ എന്നാണ് ആ കുഞ്ഞിൻറെ പേര്. ധനമോഹത്തോടുകൂടിയ അഹംഭാവം അദ്ദേഹത്തിൻറെ വിവേകത്തെ നിശ്ശേഷം നശിപ്പിച്ചു. പത്മ വിവാഹപ്രായമെത്തിയപ്പൊൾ, രാജാവ് തൻറെ മകൾക്ക് സ്വയംവരം നിശ്ചയിച്ചു. എല്ലാ രാജാക്കൻമാരേയും ക്ഷണിച്ചു വരുത്തി. ലങ്കാധിപതി രാവണനും അക്കൂട്ടത്തിൽ സന്നിഹിതനായിരുന്നു. "ആകാശത്തിലെ കോമളമായ നീലിമയെ ഏതൊരുത്തൻ എടുത്ത് ശരീരത്തിൽ പൂശുന്നുവോ, അവനെ എൻറെ പുത്രി സ്വയംവരിക്കുന്നതാണ്" എന്ന് പത്മനാഭരാജാവ് വിളംബരം ചെയ്തു. ഇത് അസാദ്ധ്യമാണെന്ന് ബോദ്ധ്യപ്പെട്ട രാജാക്കൻമാർ പത്മനാഭനുമായി ഏറ്റുമുട്ടി. പല രാജാക്കൻമാരെയും പത്മനാഭൻ തോൽപ്പിച്ച് കീഴടക്കി. ഒടുവിൽ തോറ്റുമടങ്ങിയ രാജാക്കൻമാർ സൈന്യങ്ങളോടുകൂടി തിരികെവന്ന് പത്മനാഭനെ തോൽപ്പിക്കുകയും അവിടെവെച്ചുതന്നെ നിഗ്രഹിക്കുകയും ചെയ്തു. അന്തപുരസ്ത്രീകൾ തങ്ങളുടെ മാനം രക്ഷിക്കുന്നതിനുവേണ്ടി അഗ്നി ജ്വലിപ്പിച്ച് അതിൽചാടി ദേഹത്യാഗം ചെയ്തു. രാജാക്കൻമാരെല്ലാം പത്മയെ പിടികൂടാൻ അന്തപുരത്തിൽ പ്രവേശിച്ചെങ്കിലും പത്മയെ അവിടെങ്ങും കാണുവാൻ സാധിക്കാത്തതുകൊണ്ട്, കൊട്ടാരത്തെ മുഴുവൻ തീവെച്ച് നശിപ്പിച്ചു. അഗ്നിയിൽ മറഞ്ഞിരുന്ന പത്മ ഒരുദിവസം പുറത്തുവന്നപ്പോൾ, ആകാശത്തുകൂടി പുഷ്പകവിമാനത്തിൽ സഞ്ചരിച്ചിരുന്ന രാവണൻ കാണുവാനിടവരികയും, താഴെയിറങ്ങി ആ പത്മയെ പിടികൂടാൻ ശ്രമിച്ചപ്പോൾ അവൾ വീണ്ടും അഗ്നിയിൽ പ്രവേശിക്കുകയും ചെയ്തു. രാവണൻ ആ അഗ്നികുണ്ഡം മുഴുവൻ തിരഞ്ഞപ്പോൾ അഞ്ചു രത്നങ്ങൾ അവിടെനിന്നും കിട്ടി. ആ അഞ്ചു രത്നങ്ങളെ ഒരു പേടകത്തിലാക്കി രാവണൻ ലങ്കയിലേക്ക് മടങ്ങിയെത്തി. ആ പേടകത്തെ തൻറെ പൂജാമുറിയിൽ വെച്ചുസൂക്ഷിച്ചു. രാവണൻ തൻറെ ഭാര്യയായ മണ്ഡോദരിയോട് നടന്ന വൃത്താന്തങ്ങളെല്ലാം അറിയിച്ചു. മണ്ഡോദരി പൂജാമുറിയിൽചെന്ന് ആ പെട്ടി എടുക്കാൻ ശ്രമിച്ചു. പക്ഷെ അത് പൊങ്ങിയില്ല. പിന്നെ രാവണനും അതുപോലെ ശ്രമിച്ചെങ്കിലും ആ പെട്ടി പൊങ്ങിയില്ല. ഒടുവിൽ അത് തുറന്നുനോക്കിയപ്പോൾ അവർ അതിശയിച്ചുപോയി. അഞ്ചുരത്നങ്ങൾക്കുപകരം പത്മനാഭപുത്രിയായ പത്മയെയാണ് ആ പെട്ടിക്കുള്ളിൽ കണ്ടത്. മണ്ഡോദരിയാകട്ടെ രാവണനെ ഇപ്രകാരം ഉപദേശിച്ചു. "ഈ ചെറുപ്രായത്തില്‍ ഇവൾ ഇത്രയും കോലാഹലം കാട്ടിയസ്ഥിതിക്ക് കുറേക്കാലംകൂടി ഇരുന്നാലത്തെ കഥയെന്തായിരിക്കും. അതിനാൽ ഇവളോടുള്ള മോഹം അങ്ങയ്ക്ക് അനർത്ഥം ഉണ്ടാക്കിവെയ്ക്കും. അതുകൊണ്ട് ഇവളെ ഈ പെട്ടിയിലാക്കി എവിടെയെങ്കിലും കൊണ്ടുചെന്നു കുഴിച്ചിടണം". മണ്ഡോദരിയുടെ ഉപദേശം സ്വീകരിച്ച രാവണൻ കിങ്കരൻമാരെ വിളിച്ച് ആ പെട്ടിയെ ഉടനെത്തന്നെ എവിടെയെങ്കിലും കുഴിച്ചിടാൻ ആജ്ഞാപിച്ചു. അപ്പോൾ അതിനകത്തുനിന്നും ഇങ്ങനെ പറയുന്നത് എല്ലാപേരും കേൾക്കുവാനിടയായി. "അല്ലയോ രാവണാദികളെ! നിങ്ങൾ എന്നെ ഇപ്പൊൾ ലങ്കയിൽനിന്നും ദൂരെകൊണ്ടുപോയി കളഞ്ഞാലും, നിങ്ങളുടെ നാശത്തിനു കാരണഭൂതയായി ഞാൻ ഇനിയും ഇങ്ങോട്ടുതന്നെ വരുന്നതായിരിക്കും. അന്ന് രാവണനും സകല രാക്ഷസൻമാരും ഞാൻ നിമിത്തം നശിക്കുകയും ചെയ്യും. അതിനുള്ള കാലം അടുത്തുവരുന്നു". ഇതുകേട്ട് രാവണൻ ഉടനെത്തന്നെ വാളൂരി ആ ദേവിയെ കൊല്ലാൻ ചാടി അടുത്തു. അപ്പോൾ മണ്ഡോദരി കടന്നുതടുത്തു. എന്നിട്ട് പറഞ്ഞു, "ഇവൾ നിമിത്തമുള്ള മരണം പെട്ടെന്നുണ്ടാകുമെന്ന് പറഞ്ഞില്ലല്ലോ. അതിനാൽ അങ്ങയ്ക്ക് ദീർഘമായ ഒരു ആയുസ്സുണ്ടെന്ന് വ്യക്തമാകുന്നു. അതുകൊണ്ട് എന്തിനാണ് ഇവളെ ഇപ്പോൾ നശിപ്പിക്കുന്നത്". അതനുസരിച്ച രാവണൻ കിങ്കരൻമാരോട് ആ പേടകത്തെ കൊണ്ടുപോകുവാൻ ആജ്ഞാപിച്ചു. കിങ്കരൻമാർ അതിദൂരം സഞ്ചരിച്ച് ഒടുവിൽ മിഥിലാപുരിക്കടുത്ത് ഒരിടത്ത് കൊണ്ടുചെന്ന് അവിടെ ആ പേടകത്തെ കുഴിച്ചുമൂടി. പിന്നെ ലങ്കയിലേയ്ക്ക് മടങ്ങിപ്പോകുകയും ചെയ്തു. ആ പേടകത്തെയാണ് മിഥിലയിലെ ഉഴവുചാലിൽനിന്നും ലഭിച്ചതും, അതിനുള്ളിലെ ആ കുട്ടിയെ സീതയെന്ന പേരുനൽകി ജനകമഹാരാജാവ് പുത്രിയെപ്പോലെ വളർത്തിയതും.

4. ലക്ഷ്മിദേവിക്ക്‌ കിട്ടിയ ശാപം സീതയുടെ ജനനത്തിനു എങ്ങനെ കാരണമായി?

പണ്ട് കൗശികൻ എന്ന ഗായകബ്രാഹ്മണൻ അതിപ്രസിദ്ധനും മഹാഭക്തനുമായിരുന്നു. ഒരിക്കൽ കലിംഗരാജാവ് അദ്ദേഹത്തോട് തൻറെ ഗുണഗണങ്ങളെ വാഴ്ത്തിക്കൊണ്ട് പാട്ടുകൾ പാടുവാൻ ആവശ്യപ്പെട്ടു. വിഷ്ണുസ്തോത്രംമാത്രം പാടിയിരുന്ന ആ ബ്രാഹ്മണൻ അതു നിരസിച്ചു. കോപിഷ്ഠനായ രാജാവ് അദ്ദേഹത്തെ നാടുകടത്തി. അതുനിമിത്തം ആ ബ്രാഹ്മണൻ മരിച്ചുപോയി. വിഷ്ണുദൂതൻമാർ ആ ഭക്തനെ തൽക്ഷണം വൈകുണ്ഠത്തിലെത്തിച്ചു. വൈകുണ്ഠസദസ്സിൽ 'തുംബുരു' എന്ന നാമധേയത്തിലറിയപ്പെട്ടിരുന്ന ആ ഭക്തന് ഭഗവാൻ സംഗീതസദസ്സിൽവെച്ച് വേണ്ട സമ്മാനങ്ങളെല്ലാം നൽകി അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു. ഇതുകണ്ട്, തന്നെ ബഹുമാനിക്കാത്തതിൽ നാരദന് നൈരാശ്യവും കുണ്ഠിതവുമുണ്ടായി. സംഗീതസദസ്സിൽ പങ്കെടുക്കുവാനായി മഹാലക്ഷ്മിയും പുറപ്പെട്ടു. സദസ്സ് നിറഞ്ഞിരുന്നതിനാൽ ദേവിക്ക് കടക്കാൻ പ്രയാസമായി. അപ്പോൾ തൻറെ തോഴിമാരോട് അവിടെ കൂട്ടംകൂടിനിൽക്കുന്നവരെ മാറ്റി വഴിയുണ്ടാക്കുവാൻ ആജ്ഞാപിച്ചു. അങ്ങനെ അവരെയെല്ലാം മാറ്റിയകൂട്ടത്തിൽ ഒരു തോഴി നാരദൻറെ താടിക്കുപിടിച്ച് ആ മഹർഷിയെ ദൂരെ മാറ്റിനിർത്തി. കോപാകുലനായ നാരദൻ, ഇതിനു കാരണക്കാരിയായ മഹാലക്ഷ്മിയെ ഇങ്ങനെ ശപിച്ചു. "രാക്ഷസിയെപ്പോലെ നിൻറെ തോഴിമാരെക്കൊണ്ട് എന്നെ ഇങ്ങനെ പിടിച്ച് പുറത്തു തള്ളിച്ച് അപമാനിച്ചതിനാൽ, നീ ഒരു രാക്ഷസിയുടെ ഗർഭത്തിൽ ജനിക്കുമാറാകട്ടെ. എന്നെ വെറുപ്പോടെ പിടിച്ചു വെളിയിൽ തള്ളിയതുപോലെ ആ രാക്ഷസി ആ ഗർഭത്തെയും വെറുപ്പോടുകൂടി പുറത്താക്കട്ടെ".

വല്ലാതെ വ്യസനിച്ച മഹാലക്ഷ്മി, നാരദമഹർഷിയോട് ക്ഷമാപണം ചെയ്തെങ്കിലും ശാപത്തിനു മാറ്റമുണ്ടായില്ല. അപ്പോൾ ലക്ഷ്മീദേവി നാരദനോടായി ഇപ്രകാരം പറഞ്ഞു. "തപോവനങ്ങളിൽ തപോനിഷ്ഠയോടുകൂടിയിരിക്കുന്നവരും, ഭവാദ്രുശൻമാരുമായ താപസസത്തമൻമാരുടെ രക്തം നിറച്ച കുംഭം കുടിച്ച് വറ്റിക്കുന്ന രാക്ഷസിയുടെ ഗർഭത്തിൽ ഞാൻ ജനിക്കുമാറാകണം". "അങ്ങനെത്തന്നെ സംഭവിക്കട്ടെ" എന്ന് നാരദനും അരുളിച്ചെയ്തു.

5. സീത എങ്ങനെ മണ്ഡോദരിയുടെ പുത്രിയായി?

രാവണൻ ബ്രഹ്മാവിനെ തപസ്സു ചെയ്ത് വരം വാങ്ങിയകൂട്ടത്തിൽ "താൻ തൻറെ ധർമ്മപത്നിയിൽ ജനിക്കുന്ന പുത്രിയെ കാമിക്കുമ്പോൾ മാത്രമേ തനിക്ക് മരണം സംഭവിക്കാവൂ" എന്നുകൂടെ ഒരുവരം വരിച്ചിരുന്നു. തനിക്ക് പുത്രിയില്ലാത്തതിനാൽ മരണമില്ലെന്നുകരുതി രാവണൻ അനേകം താപസരെക്കൊന്ന് അവരുടെ രക്തം ഒരു കുംഭത്തിലാക്കി വനത്തിൽ സൂക്ഷിച്ച് വെച്ചിരുന്നു. ഇക്കാലത്ത് ഗ്രുത്സമദനെന്ന ബ്രാഹ്മണൻ പുത്രൻമാരില്ലായ്കനിമിത്തം വ്യസനത്തോടുകൂടി, 'മഹാലക്ഷ്മി തനിക്ക് പുത്രിയായി ജനിക്കണം' എന്ന് പ്രാർത്ഥിച്ചുകൊണ്ട് വളരെക്കാലമായി ദേവിയെ ഭജിച്ചുവന്നിരുന്നു. ആഗ്രഹസാദ്ധ്യത്തിനായി ദിവസേന മന്ത്രദീക്ഷകഴിഞ്ഞ് ഒരുകുടം പാൽ തപോവനത്തിൽ കൊണ്ടുപോയി വെയ്ക്കുക പതിവാണ്. രാവണൻ ദിഗ് വിജയം കഴിഞ്ഞ് ഈ തപോവനത്തിൽവന്ന് മഹർഷിമാരുടെ രക്തകുംഭമാണെന്ന് വിചാരിച്ച് ഈ ക്ഷീരകുംഭത്തെയാണ് എടുത്തുകൊണ്ട് ലങ്കയിൽ പോയത്. എന്നിട്ട് മണ്ഡോദരിയോടു പറഞ്ഞു, "ഇത് വിഷങ്ങളിലെല്ലാംവെച്ച് കഠിനമായ വിഷമാണ്". പിന്നീടൊരുദിവസം പതിവുപോലെ രാവണൻ വീണ്ടും സഞ്ചാരത്തിനുപോയി.  രാവണനാകട്ടെ അനേകം മഹർഷിമാരെ നിഗ്രഹിക്കുകയും കന്യകമാരുടെ ചാരിത്രത്തെ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിൽ മനംനൊന്ത മണ്ഡോദരി രാവണൻ കരുതിവെച്ചിരുന്ന ആ 'വിഷത്തെ' പാനംചെയ്ത് മരിക്കുവാൻ തയ്യാറായി. ആ കുംഭത്തിൽനിന്നും വയർനിറയെ പാനംചെയ്തു. അതോടെ മണ്ഡോദരി ഗർഭിണിയായി. രാവണൻ സഞ്ചാരത്തിനുപോയിട്ടു വളരെനാളുകളായി. മണ്ഡോദരിയാനെങ്കിൽ അതിനിടയിൽ ഗർഭവും ധരിച്ചു. ഭയന്നുപോയ മണ്ഡോദരി ആരുമറിയാതെ തൻറെ ഗർഭത്തെ സ്രവിപ്പിച്ചുകളയുവാൻവേണ്ടി ലങ്കയിൽ നിന്നും പുറപ്പെട്ട് മിഥിലരാജ്യത്തിനു സമീപംചെന്ന് തൻറെ ഗർഭത്തെ പുറത്തെടുത്ത് ഒരുപെട്ടിയിലാക്കി അവിടെത്തന്നെ കുഴിച്ചുമൂടി. ഈ സ്ഥലം രാജകൊട്ടാരം വകയായിരുന്നു.  ഈ സ്ഥലം ജനകമഹാരാജാവ് ഒരു വൈദികബ്രാഹ്മണന് ദാനംചെയ്തിരുന്നു. ബ്രാഹ്മണൻ അൽപ്പം കാലത്തിനുശേഷം ആ സ്ഥലത്ത് ഒരുയാഗം കഴിക്കുവാൻ നിശ്ചയിക്കുകയും, ഭൂമി വൃത്തിയാക്കുവാൻവേണ്ടി ഒരു കൃഷിക്കാരനെക്കൊണ്ട് പൂട്ടിച്ചപ്പോൾ കലപ്പ ഒരുപെട്ടിയിൽ ഉടക്കുകയും അതിനെ പുറത്തെടുക്കുകയും ചെയ്തു. അതിനകത്ത് വല്ല ദ്രവ്യവുമായിരിക്കും എന്നുകരുതി ആ ബ്രാഹ്മണൻ പെട്ടിയെ രാജാവിന് ഏൽപ്പിച്ചു. രാജാവ് പെട്ടിതുറന്നുനോക്കിയപ്പോൾ അതിനകത്ത് കണ്ടത് മനോഹരാംഗിയായ ഒരു സുന്ദരിപ്പെൺകുട്ടിയെയാണ്. അതുകണ്ട് ബ്രാഹ്മണൻ അപ്പൊഴേ സ്ഥലംവിട്ടു. ഈ സമയം നാരദമഹർഷി അവിടെയെഴുന്നെള്ളി ജനകമഹാരാജാവിനോട് ഇങ്ങനെ പറഞ്ഞു.

"ഭൂമിയിൽ സൂര്യാന്വയേ വന്നവതരിച്ചിതു

രാമനായ് മായാമർത്ത്യവേഷം പൂണ്ടറിഞ്ഞാലും

യോഗേശൻ മനുഷ്യനായീടുമ്പോളിതു കാലം

യോഗമായാദേവിയും മാനുഷവേഷത്തോടെ

ജാതയായിതു തവ വേശ്മനി തൽക്കാരണാൽ

സാദരം ശ്രീരാമനു കൊടുക്ക മടിയാതെ"

ജനകമഹാരാജാവ് ആ ബാലികയെ തൻറെ പുത്രിയായി വളർത്തി. മാതളനാരങ്ങയിൽ നിന്നും ഉത്ഭവിച്ചതുകൊണ്ട് "മാതംഗി" എന്നും, വളരെക്കാലം അഗ്നിഗർഭത്തിൽ വർത്തിച്ചതുകൊണ്ട് "അഗ്നിഗർഭ" എന്നും, രത്നംപോലെയിരുന്നതിനാൽ "രത്നാവതി" എന്നും, ഭൂമിയിൽനിന്നും ജനിച്ചതിനാൽ "ഭൂപുത്രി" എന്നും, ജനകൻ എടുത്തുവളർത്തിയതിനാൽ "ജാനകി" എന്നും, "മിഥില" രാജപുത്രിയാകയാൽ "മൈഥിലി" എന്നും, വിദേഹപുത്രിയാകയാൽ "വൈദേഹി" എന്നും, സീതയിൽനിന്നും കിട്ടിയതിനാൽ "സീത" എന്നും ഉള്ള പേരുകളാൽ  പിന്നീട് പ്രസിദ്ധയായിത്തീരുകയും ചെയ്തു. അങ്ങനെ സീതാദേവി അയോനിജയായി (യോനിയിൽക്കൂടിയല്ല ജനിച്ചത് എന്ന് സാരം)

പത്മയുടെ പിതാവ് പദ്മനാഭൻ നിശ്ചയിച്ചിരുന്നത്, "പത്മയെ വിവാഹം ചെയ്യുന്നവൻ ആകാശത്തിലെ കോമളമായ നീലിമ വാരി ശരീരത്തിൽ പൂശണം" എന്നായിരുന്നുവല്ലൊ. "അങ്ങയുടെ പുത്രനായ രാമൻറെ കോമളമായ ശ്യാമളനിറം, ആകാശനീലിമയെടുത്ത് തേച്ചതുപോലെ ഇരിക്കുന്നതിനാൽ, രാമന്‍ സീതയെ പാണിഗ്രഹണം ചെയ്യാൻ യോഗ്യൻ തന്നെ. അങ്ങയുടെ പുത്രൻമാരെക്കൊണ്ട്, ജനകമഹാരാജാവ് ആവശ്യപ്പെട്ട പ്രകാരം മറ്റുപുത്രിമാരെ വിവാഹം ചെയ്യിപ്പിച്ചുകൊള്‍ക. അതുകൊണ്ട് മേലില്‍ മംഗളം ഭവിക്കും. ഇതെല്ലാം വിശ്വാമിത്രമഹർഷിയുടെ പ്രഗത്ഭ്യംകൊണ്ട് സംഭവിക്കുന്നതാണ്". എന്ന് ശതാനന്ദ മഹർഷി ദശരഥമഹാരാജാവിനോട് പറഞ്ഞു. അങ്ങനെ സീതയ്ക്ക് രാവണൻറെ പുത്രിസ്ഥാനവും ലഭിച്ചു. സീതാദേവി കാഴ്ചയിൽ മണ്ഡോദരിയെപ്പോലെത്തന്നെ ആയിരുന്നു.

6. സീതാസ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിൽ മടങ്ങിയെത്തിയതിനുശേഷം ശ്രീരാമനെക്കാണാൻ ആരാണ് എത്തിയത്?

നാരദമഹർഷി.

7. ആരാണ് നാരദനെ ശ്രീരാമൻറെയടുത്തു പറഞ്ഞയച്ചത്?

ബ്രഹ്‌മാവ്‌.

8. രാമൻറെ അവതാരോദ്ദേശം എന്താണ്?

രാവണനിഗ്രഹം.

9. രാമൻ എന്തു പ്രതിജ്ഞയാണ് നാരദമഹർഷിയുടെ മുന്നിൽവച്ച് ചെയ്തത്?

രാവണനെ വധിക്കുന്നതിനായി നാളെത്തന്നെ ദണ്ഡകാരണ്യത്തിലേക്കു പോയി പതിന്നാലു വർഷം മുനിവേഷം ധരിച്ച്‌ അവിടെ താമസിക്കും. എന്നിട്ട് സീതാഹരണമെന്ന വ്യാജേന ആ ദുഷ്ടനെ കുടുംബസഹിതം നശിപ്പിക്കും.

"നാളെ വനത്തിന്നുപോകുന്നുണ്ടുഞാൻ 

നാളീകലോചനൻ പാദങ്ങൾ തന്നാണെ

പിന്നെച്ചതുർദ്ദശ സംവത്സരം വനം-

തന്നിൽ മുനിവേഷമോടു വാണീടുവൻ 

എന്നാൽ നിശാചരവംശവും രാവണൻ -

തന്നെയും കൊന്നു മുടിക്കുന്നതുണ്ടല്ലോ

സീതയെക്കാരണഭൂതയാക്കിക്കൊണ്ടു

യാതുധാനാന്വയനാശം വരുത്തുവൻ".

10. ശ്രീരാമൻറെ അവതാരരഹസ്യം അയോദ്ധ്യവാസികളെ ബോധ്യപ്പെടുത്തിയത് ആരായിരുന്നു ?

മുനിവരൻ വാമദേവൻ

12. ദശരഥമഹാരാജാവ് എന്താണ് തീരുമാനിച്ചിരുന്നത്?

രാമനെ രാജ്യശാസനത്തിനായി അഭിഷിക്തനാക്കാൻ.

13. ഈ. അഭിപ്രായം ദശരഥൻ ആരോടാണ് വെളിപ്പെടുത്തിയത്?

കുലഗുരുവായ വസിഷ്ഠമഹർഷിയോട്.

14. ഒരുക്കങ്ങളൊക്കെ ആരെയാണ് ഏൽപ്പിച്ചത്?

മന്ത്രിമുഖ്യനായ സുമന്ത്രനെ.

15. രാമാഭിഷേകകാര്യമറിഞ്ഞ് ഏറ്റവും സന്തോഷമായത് ആരൊക്കെയാണ്?

കൗസല്യയും സുമിത്രയും.

16. രാമാഭിഷേകം മുടക്കുവാന്‍ ദേവന്മാർ സമീപിച്ചത് ആരെയാണ് ?

സരസ്വതിദേവിയെ.

17. സരസ്വതിദേവി ആരിലാണ് ആദ്യം പ്രവേശിച്ചത്?

ശരീരത്തിൽ മൂന്നിടത്തു വളവുകളുള്ള കൂനിയായ മന്ഥരയിൽ.

18. മന്ഥര എന്ന സ്ത്രീ ആരായിരുന്നു?

കലി  പുരുഷൻറെ  (കലി കലിയുഗത്തിനു മുമ്പും ഉണ്ടായിരുന്നു. എന്നാൽ ധർമ്മം നിലനിന്നിരുന്നതിനാൽ കലിയുടെ സാന്നിദ്ധ്യം അപ്പോഴുണ്ടായിരുന്നില്ല) ശാശ്വതമായ സഹകാരിയായ അലക്ഷ്മിയുടെ മനുഷ്യാവതാരമായിരുന്നു. തപസ്സു ചെയ്ത് പരമശിവനെ പ്രീതിപ്പെടുത്തി സ്വർഗ്ഗലോകത്തിലെ അപ്സരസ്ത്രീകളിൽ ഒരാളായിത്തീർന്നു. ബ്രഹ്‌മാവിൻറെ നിയുക്തപ്രകാരം ത്രേതായുഗത്തിൽ രാമാഭിഷേകം മുടക്കാനായി ഭൂമിയിൽ ജനിക്കേണ്ടി വന്നു. കൈകേയിയുടെ തോഴിമാരിൽ ഒരാളായിരുന്നു മന്ഥര.

19. മന്ഥരയുടെ മറ്റൊരു പേരെന്താണ്?

കുബ്ജ.

20. സരസ്വതിദേവി എന്തുകൊണ്ടാണ് രാമാഭിഷേകം മുടക്കുന്നതിനു മന്ഥരയെ തിരഞ്ഞെടുത്തത്?

മന്ഥരയും രാമനും കൊച്ചുകുട്ടികളായിരിക്കെ കളിച്ചുകൊണ്ടിരുന്നപ്പോൾ മന്ഥരയുടെ കുസൃതിയിൽ രോഷാകുലനായ രാമൻ അവളെ നിലത്തു വീഴിച്ചപ്പോൾ അവളുടെ നട്ടെല്ലിനും മറ്റും ക്ഷതം സംഭവിക്കുകയും, തന്നിമിത്തം അവൾക്ക് രാമനോട് വിദ്വേഷം ഉണ്ടാകുകയും ചെയ്തിരുന്നു. അത് നീണാൾ പുലർത്തിവന്നിരുന്നു.

21. മന്ഥരവഴി പിന്നീട് സരസ്വതിദേവി ആരിലേക്കാണ് പ്രവേശിച്ചത്?

കൈകേയിയിലേക്കാണ്.

22. മന്ഥര കൈകേയിയോട് എന്താണ് പറഞ്ഞത്?

രാമനെ പതിന്നാലു വർഷം കാനനത്തിൽ അയയ്ക്കാനും കൈകേയിപുത്രൻ ഭരതനെ രാജാവായി അഭിഷേകം ചെയ്യാനും.

23. അതിനുള്ള മാർഗ്ഗം എന്തായിരുന്നു?

ദശരഥൻ മുന്നമേ കൊടുത്ത വരം ഇപ്പോൾ ആവശ്യപ്പെടാൻ കൈകേയിയോട് മന്ഥര ഉപദേശിച്ചു.

24. ദശരഥൻ എന്തിനാണ് കൈകേയിക്ക് വരം കൊടുക്കാൻ തീരുമാനിച്ചത്?

പണ്ട് ദേവന്മാരും ശംബരാസുരൻറെ പടയാളികളും തമ്മിൽ യുദ്ധം നടന്നപ്പോൾ ധനുർധര മഹാരഥിയായ ദശരഥൻറെ സഹായം ഇന്ദ്രൻ അഭ്യർത്ഥിച്ചിരുന്നു. ദശരഥൻ കൈകേയിയെയും കൂട്ടിക്കൊണ്ടാണ് യുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കാൻ പോയത്. യുദ്ധസമയത്ത് രഥത്തിൻറെ അച്ചുതണ്ടിൻറെ ആണി ഒടിഞ്ഞുവീണപ്പോൾ  കൈകേയി തൻറെ ഇടതുകൈയിലെ ചെറുവിരൽ കീലത്തിൽകടത്തി രഥത്തെ സുരക്ഷമായി സഹായിച്ചുകൊണ്ടിരുന്നു. അതിനാലാണ് ദശരഥൻ കൈകേയിയോട് രണ്ടുവരങ്ങൾ ആവശ്യപ്പെട്ടുകൊള്ളാൻ ആജ്ഞാപിച്ചതും, അത് പിന്നീട് ചോദിച്ചുകൊള്ളാമെന്നു കൈകേയി പറഞ്ഞതും..

25. കൈകേയിക്ക് രഥത്തിൻറെ കീലത്തിൽ ഒടിഞ്ഞുപോയ ആണിക്കുപകരം തൻറെ കൈവിരൽ ഉപയോഗപ്പെടുത്താൻ എങ്ങനെയാണ് സാധിച്ചത്?

കൈകേകി ബാല്യത്തിൽ തൻറെ കൊട്ടാരത്തിൽ ക്ഷീണിതനായി കിടന്നുറങ്ങുന്ന ഒരു സാധുഭിക്ഷാംദേഹിയുടെ മുഖത്ത് മഷികൊണ്ടുള്ള ചായംപുരട്ടി. ഉണർന്നുകഴിഞ്ഞ ആ ബ്രാഹ്മണൻ കൈകേകിയെ ഇങ്ങനെ ശപിച്ചു, "ഈ പ്രവർത്തി ചെയ്തത് ആരാണോ അവർ ആരുടേയും മുഖത്തുനോക്കുവാൻ യോഗ്യനല്ലാതെയാകട്ടെ".  അതുകേട്ട് ആ ബാലിക തൻറെ തെറ്റ് പൊറുത്ത് മാപ്പപേക്ഷിച്ച് ആ ബ്രാഹ്മണൻറെ കാൽക്കൽ വീണ് അഭയം അഭ്യർദ്ധിച്ചു. അപ്പോൾ ആ യതിവര്യൻ  "നിൻറെ കൈയ്യ് വജ്രംപോലെ ഉറപ്പുള്ളതായിത്തീരുന്നതും അതുകൊണ്ട് നിനക്ക് എന്തും ചെയ്‌വാൻ സാധിക്കുന്നതും ആയിഭവിക്കും" എന്നുപറഞ്ഞ് സമാധാനിപ്പിച്ചു.  ഈ വരപ്രദാനംകൊണ്ടാണ് കൈകേകിക്ക് ദശരഥനെ സഹായിക്കാൻ സാധിച്ചത്.

26. കൈകേയി രണ്ടുവരങ്ങൾ തൻറെ പതിയോടു ചോദിച്ചപ്പോൾ എന്തു സംഭവിച്ചു?

ദുഃഖഭാരത്താൽ ദശരഥൻ വജ്രാഹാതമായ പർവ്വതമെന്നപോലെ നിലത്തു വീണു.

27. രാമനെ ദശരഥൻറെയടുത്തു കൂട്ടിക്കൊണ്ടുവന്നത് ആരാണ്?

മന്ത്രി സുമന്ത്രൻ.

28. രാമനെക്കണ്ടപ്പോൾ ദശരഥന് എന്തു സംഭവിച്ചു?

'ഹാ രാമ, ഹാ രാമ ' എന്നു പറഞ്ഞുകൊണ്ട് നിലത്തു വീണു.

29. ഉത്തമപുത്രൻ ആരായിരിക്കണമെന്നാണ് രാമൻ പറയുന്നത്?

പിതാവിൻറെ നിർദ്ദേശം കൂടാതെതന്നെ അദ്ദേഹത്തിൻറെ അഭീഷ്ടം ചെയ്യുന്നവനാണ് ഉത്തമപുത്രൻ. പിതാവ് പറഞ്ഞിട്ടു ചെയ്യുന്നവൻ മധ്യമനാണ്. പറഞ്ഞിട്ടും കേൾക്കാത്തവൻ മലത്തിനു തുല്യനാണ്.

30. രാമൻ വനവാസത്തിനുപോകാൻ ഉറപ്പിച്ചശേഷം ആരെയാണ് കാണാൻ പോയത്?

തൻറെ മാതാവായ കൗസല്യയെ.

31. അപ്പോൾ കൗസല്യ എന്തു ചെയ്യുകയായിരുന്നു?

രാമൻറെ മംഗളത്തിനായി വിഷ്ണുപൂജ ചെയ്യുകയായിരുന്നു.

32. പൂജയിൽ മുഴുകിയകൗസല്യയെ രാമൻ വന്നുനിൽക്കുന്നതായി ആരാണ് ബോധിപ്പിച്ചത്?

സുമിത്ര.

33. രാമൻറെ വനവാസം കൗസല്യക്ക് എങ്ങനെയാണ് അനുഭവപ്പെട്ടത്?

ചെറിയ കിടാവിനെ വിട്ട് ദൂരെപോകുന്ന പശുവിനെപ്പോലെ.

34. ലക്ഷ്മണനോടുള്ള രാമൻറെ ഉപദേശം എന്താണ്?

"ഞാൻ ദേഹമാകുന്നു" എന്നു പറയുന്ന ബുദ്ധി അവിദ്യയും, " ഞാൻ ദേഹമല്ല; ചേതനമായ ആത്മാവാണ്" എന്നു പറയുന്നത്‌ വിദ്യയുമാണ്. എല്ലാ ദുഖങ്ങൾക്കും കാരണം ക്രോധമാണ്. ക്രോധം നിമിത്തം മുക്തിക്ക് വിഘ്നം വരുന്നു, മാതാപിതൃഭ്രാത്യമിത്ര സഖികളെ ഹനിക്കുന്നു, മനസ്താപമുണ്ടാകുന്നു, സംസാരബന്ധം നിലയ്ക്കുന്നു, ധർമ്മത്തിനു ക്ഷയം സംഭവിക്കുന്നു. അതുകൊണ്ട് ക്രോധത്തെ പാടെ പരിത്യജിക്കണം. ശാന്തിയാണ് കാമദേനു, തൃഷ്ണ വൈതരണി നദിയാണ്, സന്തോഷമാകട്ടെ നന്ദനവനവുമാണ്.

35. വനവാസത്തിനു സീതയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച രാമന് കിട്ടിയ മറുപടി എന്തായിരുന്നു?

"രാമായണങ്ങൾ പലതും കവിവര-

രാമോദമോടു പറഞ്ഞുകേൾപ്പുണ്ടു ഞാൻ

ജാനകിയോടുകൂടാതെ രഘുവരൻ

കാനനവാസത്തിനെന്നു പോയിട്ടുള്ളു

ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു?

രണ്ടുമൊന്നത്രേ വിചാരിച്ചു കാൺകിലോ

പാണിഗ്രഹണമന്ത്രാർത്ഥവുമോർക്കണം

പ്രാണാവസാനകാലത്തും പിരിയുമോ?"

36. വനവാസത്തിനു രാമൻറെകൂടെ യാത്രയാകാൻ തുടങ്ങുന്ന സീതയോടു രാമൻ എന്താണ് പറയുന്നത്?

സീത അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെല്ലാം വസിഷ്ഠൻറെ പത്നിയായ അരുന്ധതിക്ക്‌ കൊടുക്കാൻ.

37. ദശരഥനെക്കണ്ട് ആജ്ഞചോദിക്കാൻ കൊട്ടാരത്തിലേക്ക് നടന്നുനീങ്ങിയ രാമനെയും സീതയെയും ലക്ഷ്മണനെയും കണ്ടു ദുഖിക്കിച്ചു നിലവിളിക്കുന്ന ജനങ്ങളെ,  അവർ ആരുടെ അവതാരങ്ങളാണെന്നു പറഞ്ഞു മനസ്സിലാക്കിപ്പിച്ചത് ആരാണ്?

വാമദേവൻ എന്ന മുനിവരൻ. കലിയുഗത്തിൽ രാമനാമം ഒന്നുകൊണ്ടുമാത്രം മുക്തി ലഭിക്കും എന്നും അദ്ദേഹം അവരോടു പറഞ്ഞു.

38. അവർക്ക് പ്രത്യേകം പ്രത്യേകം ധരിക്കാനായി മരവുരി സമ്മാനിച്ചത് ആരാണ്?

കൈകേയി. സീതയ്ക്ക് മരവുരി ധരിക്കാൻ അറിയാത്തതുകൊണ്ട് രാമൻതന്നെ മരവുരിയെ സീതയുടെ വസ്ത്രങ്ങൾക്കുമീതെ പൊതിഞ്ഞു.

39. ആരുടെ ആജ്ഞപ്രകാരം സുമന്ത്രൻ രഥം അവിടെ എത്തിച്ചു?

ദശരഥൻറെ ആജ്ഞപ്രകാരം.

40. അപ്പോൾ ശ്രീരാമന് എത്ര പ്രായം ഉണ്ടായിരുന്നു?

18 വയസ്സ് പ്രായം.

41.രാമാദികൾ എപ്പോഴാണ് വനവാസത്തിനു പുറപ്പെട്ടത്?

വനവാസയാത്ര ആരംഭിച്ചത് മാർഗ്ഗശീർഷമാസത്തിൽ തിഥി ശുക്ല പക്ഷത്തിലെ പഞ്ചമി നാളും, നക്ഷത്രം ശ്രേഷ്ഠവും ആയിരുന്നു. അതായത് വൃശ്ചികമാസത്തിൽ വരുന്ന കറുത്തവാവ് കഴിഞ്ഞു മാർഗ്ഗശീർഷമാസത്തിൻറെ ആരംഭത്തിൽ എന്ന് സാരം.

42. വനവാസാവസരത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെ കുറിച്ച് ലക്ഷ്മണന് ഉപദേശം നൽകിയത് ആരായിരുന്നു ?

സുമിത്ര

43. വനവാസത്തിന് ഇറങ്ങിയ ശ്രീരാമാദികളെ തേരിലേറ്റി കൊണ്ടുപോയത് ആരായിരുന്നു ?

സുമന്ത്രൻ.

44. വനവാസത്തിനു രാമൻറെയും സീതയുടെയും കൂടെ പുറപ്പെട്ട ലക്ഷ്മണന് മാതാവ് സുമിത്ര നൽകിയ ഉപദേശം എന്താണ്?

"രാമനെ നിത്യം ദശരഥനെന്നുള്ളി-

ലാമോദമോടു നിരൂപിച്ചുകൊള്ളണം

എന്നെ ജനകാത്മജയെന്നുറച്ചുകൊൾ

പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ".

45. ആദ്യം അവരെത്തിയ സ്ഥലമേതാണ്?

താമസ്സനദിയുടെ തടത്തിൽ. രാത്രി ആഹാരമൊന്നും കഴിക്കാതെ ജലപാനം ചെയ്തു സീതയുമൊത്ത് മരത്തിൻറെ ചുവട്ടിൽ കിടന്നുറങ്ങി. ലക്ഷ്മണനും സുമന്ത്രനും അവർക്ക് സുരക്ഷ ഉറപ്പിച്ചു.

46. പിറ്റേന്ന് അവർ എവിടെയെത്തി?

ശ്രു൦ഗവേരപുരത്തിൻറെ അടുത്തുള്ള ഗംഗാതടത്തിലെത്തി. സ്നാനാദികൾ കഴിഞ്ഞ് ശിംശപാവൃക്ഷത്തിൻറെ ചുവട്ടിൽ വിശ്രമിച്ചു.

47. ആ സമയത്ത് അവിടെ ആരാണ് വന്നത്?

നിഷാദരാജാവായ ഗുഹൻ. (വടക്കേ ഇന്ത്യയിൽ ഗുഹനെ ' കേവട്ട് ' എന്നാണു അറിയപ്പെടുന്നത്). ഗുഹൻ കൊണ്ടുവന്ന പേരാലിൻവടക്ഷീരം പുരട്ടി ശ്രീരാമനും ലക്ഷ്മണനും ജടപിരിച്ചു. ഗുഹൻ തന്നെ തോണി തുഴഞ്ഞ് രാമലക്ഷ്മണൻമാരേയും സീതാദേവിയേയും ഗംഗ കടത്തിവിട്ടു. തോണി ഗംഗയുടെ മദ്ധ്യത്തിലെത്തിയപ്പോൾ സീതാദേവി ഗംഗയോട് ഇങ്ങനെ പ്രാർത്ഥിച്ചു. "അല്ലയോ പാപനാശിനിയായ ഗംഗാമാതാവേ! അഗതിയായ അടിയനിതാ നിന്തിരുവടിയെ നമസ്കരിക്കുന്നു. വനവാസത്തിനുപോകുന്ന അടിയങ്ങൾ മൂന്നുപേരും പതിന്നാലുസംവത്സരം വനവാസം ചെയ്ത് സുഖമായി മടങ്ങിവരുവാൻ അനുഗ്രഹിക്കണേ!". അവർ മൂവരും അങ്ങനെ അക്കരെയെത്തി. ഇത്രയും സമയം സുമന്ത്രൻ തേരുംകൊണ്ട് ഇക്കരെത്തന്നെ നിന്നതെയുള്ളു. പിന്നീട് അദ്ദേഹം അയോദ്ധ്യയിലേയ്ക്ക് മടങ്ങി. അന്നേദിവസം അവർ മൂന്നുപേരും ഗംഗാതീരത്തിൽ കഴിച്ചുകൂട്ടി. പിറ്റേദിവസം അവർ ഭരദ്വാജാശ്രമത്തിൽ പ്രവേശിച്ച്‌ അവിടെ താമസിച്ചു. പ്രഭാതത്തിൽ സ്നാനാദികർമ്മങ്ങൾ കഴിഞ്ഞ് അവർ മൂവരും പ്രയാഗയിൽ ചെന്ന് യമുനയെ വന്ദിച്ച് അതിനെ തരണം ചെയ്ത് മഹാഅടവിയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു.

48. പിന്നീട് അവർ എവിടെയെത്തി?

ചിത്രകൂടത്തിലെ വാൽമീകിയുടെ ആശ്രമത്തിൽ.

49. വാൽമീകി എന്താണ് പറഞ്ഞുകേൾപ്പിച്ചത്?

വാൽമീകിതൻറെ പൂർവ്വകാലചരിത്രം ശ്രീരാമനോട് പറഞ്ഞു. "ഒരിക്കൽ കാട്ടിൽവച്ച് ഞാൻ സപ്തമുനിമാരുടെ വസ്ത്രങ്ങളും മറ്റു ദ്രവ്യങ്ങളും പിടിച്ചുപറിക്കാൻ ചെന്നപ്പോൾ, അവർ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് എന്നോടു ചോദിച്ചു. തൻറെ കുടുംബം പുലർത്താനാണെന്നുപറഞ്ഞപ്പോൾ നീ ചെയ്യുന്ന പാപം നീൻറെ കുടുംബാംഗങ്ങളും പങ്കിടുമോ എന്ന് ചോദിച്ചപ്പോൾ, ഞാൻ എൻറെ ഭാര്യയോടും പുത്രൻമാരോടും പാപങ്ങളെ പങ്കിടുമോ എന്ന് ചോദിച്ച അവസരത്തിൽ അവര്‍ ഇങ്ങനെ മറുപടി നൽകി:

നിത്യവും ചെയ്യുന്ന കർമ്മഗുണഫലം

കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ?

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ 

താന്താനനുഭവിച്ചീടുകെന്നേ വരൂ

അതുകേട്ട് ഞാൻ ആ താപസേന്ദ്രൻമാരെ ചെന്നു കണ്ട് നമസ്കരിച്ചു. അവർ എന്നോടു "മരാ മരാ" എന്ന് ജപിക്കാൻ അരുളിച്ചെയ്തു. ഇങ്ങനെ വളരെക്കാലം ജപിച്ചുനിന്നതിനാൽ എൻറെ മീതെ വാൽമീയം (പുറ്റ്) ഉയർന്നുപൊങ്ങി. ആയിരം യുഗം കഴിഞ്ഞതിനുശേഷം ആ ഋഷിമാർ വീണ്ടും അവിടെയെത്തി എന്നോട്

പുറത്തുവരാൻ  അരുളിച്ചെയ്തു. അങ്ങനെ അവർ എനിക്ക് വാൽമീകി എന്ന പേരു നൽകി.നിത്യ തപോധനസംഗമത്തിൻറെ ഹേതുവായി ഞാൻ ശുദ്ധനായി പരിണമിച്ചു."

50. പണ്ടൊരിക്കൽ ദശരഥൻ നായാട്ടിനു പോയപ്പോൾ, ഏതു മൃഗമാണെന്ന് തെറ്റിധരിച്ചാണ്, മുനികുമാരനു നേരെ അസ്ത്രമയച്ചത് ?

കാട്ടാന എന്ന് തെറ്റിദ്ധരിച്ച്‌.

51. മുനികുമാരൻ വധിക്കപ്പെടാൻ എന്താണ് കാരണം?

തൻറെ മാതാപിതാക്കൾക്ക് രാത്രിയിൽ ദാഹജലം കൊടുക്കാൻ കുടത്തിൽ വെള്ളം കോരിയെടുക്കാൻ ശ്രമിച്ചപ്പോൾ അത് ആന തുമ്പിക്കൈയിൽ വെള്ളം കുടിക്കുകയാണെന്ന് തെറ്റിദ്ധരിച്ച്‌ ദശരഥൻ അസ്ത്രമെയ്തു. അത് കൊണ്ടനിമിഷംതന്നെ ആ മുനികുമാരൻ മരിച്ചുവീണു.

51. ശബ്ദം കേൾക്കുന്ന ദിക്കിനെ ലക്ഷ്യമാക്കി അയക്കുന്ന അസ്ത്രമേത് ?

ശബ്ദവേധി.

52. മരിച്ചുകിടക്കുന്ന പുത്രനെക്കണ്ട മാതാപിതാക്കൾ രാജാവിനോട് എന്ത് പറഞ്ഞു?

ചിത ഒരുക്കാൻ.

53. ആ സമയം അവർ എന്തു ചെയ്തു?

ആ ചിതയിൽ ചാടി അഗ്നിയിൽ ദഹിച്ചുപോയി.

54. ചിതയിൽ ദേഹത്യാഗം ചെയ്യുന്നതിനുമുമ്പ് ആ വൃദ്ധപിതാവ് എന്ത് ചെയ്തു?

"പുത്രശോകത്താൽ നീയും എന്നെപ്പോലെ മരിക്കും" എന്ന് ദശരഥനെ ശപിച്ചു.

55. ദശരഥൻറെ മൃതദേഹം എണ്ണത്തോണിയിൽ സൂക്ഷിക്കാൻ ആരാണ് നിർദ്ദേശം നൽകിയത് ?

വസിഷ്ഠന്‍. അതിനുകാരണം മക്കൾ, പ്രത്യേകിച്ചും ഭരതനും ശത്രുഘ്നനും അരികിൽ ഇല്ലാത്തതുകൊണ്ട്.

56. ആരുടെ ആജ്ഞപ്രകാരമാണ് ദൂതന്മാരെ അയച്ച്‌ ഭരതശത്രുഘ്നന്മാരെ അയോദ്ധ്യയിൽ കൊണ്ടുവന്നത്?

വസിഷ്ഠമഹർഷിയുടെ.

57. ഭർത്താവിനെ കൊന്ന പാപിയും നിർദയയും ദുഷ്ടയും ആയ കൈകേയി ഏതു നരകത്തിൽ പതിക്കുമെന്നാണ് ഭരതൻ പറഞ്ഞത് ?

കുംഭീപാകം.

58. ദശരഥൻറെ വേർപാടിനെ എഴുത്തച്ഛൻ എങ്ങനെ സാന്ത്വനപ്പെടുത്തുന്നു ?

"ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ

പൂർണ്ണശോഭം നവവസ്ത്രങ്ങൾ കൊള്ളുന്നു

ജീർണ്ണദേഹങ്ങളവ്വണ്ണമുപേക്ഷിച്ചു

പൂർണ്ണശോഭം നവദേഹങ്ങൾ കൊള്ളുന്നു."

59. ദശരഥൻറെ സംസ്കാരക്രിയകൾ ശാസ്ത്രവിധിപ്രകാരം നടത്തിയത് ആരാണ്?

ഭരതൻ.

60. ഭരതൻ രാമാദികളെ കാണാൻ എന്തുചെയ്തു?

ശത്രുഘ്നനും മറ്റു പരിവാരങ്ങളും ചേർന്ന് ശ്രു൦ഗവേരപുരത്തിലെത്തി ശത്രുഘ്നൻറെ പ്രേരണയാൽ അവിടവിടെയായി താവളമടിച്ചു.

61. അപ്പോൾ ആരാണ് അവിടെയെത്തിയത്?

ഗുഹൻ.

62. ഭരതൻറെ വനാഗമനഉദ്ദേശം യഥാർത്ഥമായി അറിഞ്ഞ ഗുഹന് ഭരതനോട് തോന്നിയ മനോവികാരം എന്തായിരുന്നു ?

ഭക്തി.

63.  ശ്രീരാമൻ എവിടെ വസിക്കുന്നതായിട്ടാണ് ഗുഹൻ ഭരതനോട് പറഞ്ഞത് ?

ചിത്രകൂടപർവ്വതത്തിനടുത്ത് മന്ദാകിനിനദിയുടെ സമീപത്ത് മുനിമാരുടെ ആശ്രമത്തിൽ.

64. അവരെ ഗംഗ കടത്താൻ എത്ര വള്ളങ്ങൾ വേണ്ടിവന്നു?

അഞ്ഞൂറു വള്ളങ്ങളും ഒരു രാജനൗകയും.

65. ഗംഗാനദി കടന്നശേഷം ഭരതാദികൾ സന്ദർശിച്ചത് ഏതു മഹർഷിയെ ആയിരുന്നു ?

ഭരദ്വാജൻ.

66. ഭരദ്വാജമഹർഷി ആരുടെ സഹായം കൊണ്ടായിരുന്നു ഭരതാദികളെ സൽക്കരിച്ചത് ?

കാമധേനുവിൻറെ.

67. ഭരതാദികൾ ഭരദ്വാജാശ്രമത്തിൽ എത്രദിവസം താമസിച്ചു?

ഒരു ദിവസം.

68. ഭരതാദികൾ രാമാദികളെ എവിടെവച്ചു കണ്ടു?

മന്ദാകിനി നദിയുടെ വടക്കേ തീരത്ത് വച്ച്‌ .

69. ശ്രീരാമൻ ലക്ഷണനുമൊത്തു പിതാവിന് ജലാഞ്ജലി നൽകി പിണ്ഡം വച്ചതു എവിടെയായിരുന്നു?

മന്ദാകിനിനദീതീരത്ത്.

70. ശ്രീരാമൻ പിതാവിന് സമർപ്പിച്ച പിണ്ഡം എന്തു കൊണ്ടുള്ളതായിരുന്നു ?

ഇംഗുദിയുടെ പിണ്ണാക്ക് ( ഓടൽപിണ്ണാക്ക് ) തേനിൽ കുഴച്ചുണ്ടാക്കിയ അന്നം. അതുകഴിഞ്ഞ് അവർ അവിടെ ഒരുദിവസം താമസിച്ചു.

71. അയോദ്ധ്യയിലേക്ക് തിരിച്ചുവരാൻ ഭരതനെ നിർബന്ധിച്ചപ്പോൾ ശ്രീരാമൻറെ അവതാര രഹസ്യം ഭരതനെ ധരിപ്പിച്ചത് ആരായിരുന്നു ?

വസിഷ്ഠൻ.

72. അപ്പോൾ ഭരതൻ എന്താണ് ആവശ്യപ്പെട്ടത്?

രാമൻറെ ചരണപാദുകകൾ.(ഭരതൻ കൊടുത്ത മെതിയടികൾ രാമൻ പാദങ്ങളിൽ ഇട്ടതിനുശേഷം തിരികെ ഭരതനു നൽകി) രാമൻ തിരിച്ചെത്തുംവരെ അവയെ സേവിച്ചുകഴിഞ്ഞുകൊള്ളാൻ.

73. .പതിനാലുസംവൽസരം പൂർത്തിയാക്കി പിറ്റേദിവസം രാമൻ തിരികെവന്നില്ലെങ്കിൽ ഭരതൻ എന്തു ചെയ്യും എന്നാണു ശപഥം ചെയ്തത്?

തീയിൽ ചാടി മരിക്കും.

74. രാമൻറെ ആജ്ഞാനുസരണം അയോദ്ധ്യയിലേക്ക് തിരിച്ചുപോയ ഭരതൻ പിന്നീട് താമസിച്ചിരുന്നത് എവിടെ ?

നന്ദിഗ്രാമത്തിൽ.

75. ശ്രീരാമ പാദുകങ്ങളെ എവിടെവച്ചായിരുന്നു ഭരതശത്രുഘ്നൻമാർ പൂജിച്ചിരുന്നത് ?

സിംഹാസനത്തിൽ.

76. ചിത്രകൂടം വിട്ടുപോയ ശേഷം രാമാദികൾ ഏതു മഹർഷിയെ ആയിരുന്നു സന്ദർശിച്ചത് ?

അത്രിമഹർഷിയെ.

77. അത്രിമഹർഷി ആരുടെ പുത്രനായിരുന്നു ?

ബ്രഹ്മാവിൻറെ.

78. അത്രിമഹർഷിയുടെ പത്നി ആരായിരുന്നു ?

അനസൂയ.

79. അനസൂയയുടെ മാതാപിതാക്കൾ ആരായിരുന്നു ?

ദേവഹുതി ,കർദ്ദമൻ.

80. അത്രിമഹർഷിയുടെയും അനസൂയയുടെയും പുത്രനായി മഹാവിഷ്ണു അവതരിച്ചത് ഏതു നാമത്തിൽ ആയിരുന്നു ?

ദത്താത്രേയൻ എന്ന നാമത്തിൽ.

81. അനസൂയ സീതാദേവിക്ക് നൽകിയ വസ്തുക്കള്‍ എന്തെല്ലാം ആയിരുന്നു ?

ഭക്ഷണത്തിനു പുറമെ, വിശ്വകർമ്മാവ് നിർമ്മിച്ച രണ്ടു ദിവ്യ കുണ്ഡലങ്ങൾ, രണ്ടു വിശിഷ്ട പട്ടുസാരികൾ തുടങ്ങിവയും ദിവ്യങ്ങളായ അംഗരാഗങ്ങങ്ങളും (സൗന്ദര്യവർദ്ധനവിനുള്ള കൂട്ട്). ആ രാത്രി അവർ അത്ര്യാശ്രമത്തിൽ സസുഖം താമസിച്ചു.

"നന്നു പാതിവൃത്യമാശ്രിതു രാഘവൻ 

തന്നോടുകൂടെ നീ പോന്നതുമുത്തമം

കാന്തി നിനക്ക് കുറകായ്കൊരിക്കലും

ശാന്തനാകും തവ വല്ലഭൻതന്നൊടും

ചെന്നു മഹാരാജധാനിയകംപുക്കു

നന്നായ് സുഖിച്ച് സുചിരം വസിക്ക നീ"

ഇങ്ങനെ അനസൂയ സീതാദേവിയെ അനുഗ്രഹിച്ചു

82. അത്രിമഹർഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികൾ പ്രവേശിച്ചത് ഏതു വനത്തിലേക്ക് ആണ് ?

ദണ്ഡകാരണ്യം എന്ന വനത്തിൽ.

ശ്രീരാമ ജയം! ശ്രീരാമ ജയം! ശ്രീരാമ ജയം!
Jyotirgamaya

Wednesday, May 27, 2020

പൂർത്തീയാകാത്ത പ്രതീക്ഷകൾ കാരണം ഉണ്ടാകുന്ന അസ്വസ്ഥതകളെയും നിരാശകളെയും വേരോടെ പിഴുതുകളയാൻ ധ്യാനം സഹായിയ്ക്കും. മനസ്സിനെ നിയന്ത്രിക്കാൻ ഒട്ടും പ്രയത്നിക്കാതെ, നിങ്ങൾ ധ്യാനിക്കുമ്പോൾ അധികം വൈകാതെ തന്നെ ചിന്തകളും വികാരങ്ങളും ശരീരത്തിലെ സംവേദനങ്ങളും നിങ്ങളുടെ സഹായമൊന്നുമില്ലാതെ സ്വയം ഉയരുകയും അപ്രതൃക്ഷമാകുകയും ചെയ്യുകയാണെന്ന് നിങ്ങൾ അറിയും. മനസ്സിനെ ഈ ക്ഷണത്തിലെ വിശ്രാന്തിയിലേക്ക് കൂടുതൽ നയിച്ചു കൊണ്ട് ധ്യാനം നമുക്ക് കൂടുതൽ ആത്മ സംതൃപ്തിയും ശാന്തിയും അനുഭവവേദ്യമാകും - ശ്രീ ശ്രീ
*ഭഗവാൻ ധ്യാനിക്കുന്നത് ആരെ?*

അതിരാവിലെ ശ്രീകൃഷ്ണ ദർശനത്തിനെത്തിയതായിരുന്നു യുധിഷ്ഠിരൻ.
എന്നാൽ അദ്ദേഹം കണ്ടത് ഭഗവാൻ ധ്യാനിച്ചു കൊണ്ടിരിക്കുന്നതാണ്‌.ഇത് യുധിഷ്ഠിരനെ ചിന്തിപ്പിച്ചു.ഏറെ നേരം കഴിഞ്ഞ് ഭഗവാൻ ധ്യാനത്തിൽ നിന്നും ഉണർന്നു .അദ്ദേഹം ഭഗവാനോട് അൽഭുതത്തോടെ അന്വേഷിച്ചു. "കൃഷ്ണാ... ! അവിടുന്ന് ലോകൈകനാഥൻ! മറ്റുള്ളവർ ഏതു നേരവും ധ്യാനിക്കുന്നതും ഉരുവിടുന്നതും അങ്ങയു ടെ നാമം! അങ്ങിനെയുള്ള ഭഗവാൻ ആരെയാണ് ധ്യാനിക്കുന്നത്‌ "? ഭഗവാൻ പുഞ്ചിരിയോടെ അരുളി" ശരശയ്യയിൽ ഭീഷ്മ പിതാമഹൻ കിടക്കുകയാണ്. ശരീരത്തിന്റെ ഓരോ ഭാഗത്തുംകൂർത്ത അമ്പുകൾ തറച്ച് അതികഠിനമായ വേദന അനുഭവിക്കുമ്പോഴും, അദ്ദേഹം സദാ സ്മരിക്കുന്നത് എന്നെയാണ്! നാവിൽ എന്റെ നാമങ്ങളാണ്! അതിനാൽ എന്റെ മനസ്സുമുഴുവൻ ഭീഷ്മരിലാണ് ' എന്നെ സ്മരിക്കുന്നവനെ ഞാനെങ്ങിനെ സ്മരിക്കാതിരിക്കും?"

ആരാണോ നിരന്തരം ഈശ്വര സ്മരണയിൽ മുഴുകിയിരിക്കുന്നത്, ഈശ്വരൻ അവരെക്കുറിച്ചുള്ള സ്മരണയിലായിരിക്കും എപ്പോഴും...!
*⚜പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി അറിയിക്കുന്ന ഒരു കഥ⚜*
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

_*മനോഹരമായ ഈ കഥ എല്ലാവരും വായിക്കുക*_

കാശിരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മകളായിരുന്നു കലാവതി. കുട്ടിക്കാലം മുതൽക്കേ കലാവതി മഹാ ഭക്തയായിരുന്നു. നിത്യവും അവള്‍ തോട്ടത്തില്‍ പോയി പൂക്കൾ പറിച്ചു കൊണ്ടുവന്ന് മാല കെട്ടി ശിവന് ചാര്‍ത്തി പൂജ നടത്തിയിരുന്നു. അവളൊരിക്കല്‍ ഗർഗ്ഗമുനിയെ കാണുവാനിടയായി. അവള്‍ മുനിയെ വണങ്ങി. ഭക്തയായ അവളില്‍ സന്തോഷം തോന്നിയ മുനി അവള്‍ക്ക് പല കഥകളും പറഞ്ഞു കൊടുത്തു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു. മകളേ കലാവതി, പരമഭക്തയായ നീ എന്നെപ്പോലും ഈശ്വരനു തുല്യം കണക്കാക്കുന്നു. *എന്തുവരമാണ് നിനക്കു ഞാന്‍ നള്‍കേണ്ടത്?*

മുനിയുടെ ചോദ്യം കേട്ട കലാവതി പറഞ്ഞു മഹാമുനേ, എന്റെ എല്ലാ പാപങ്ങളും തീര്‍ത്ത് എന്നെ ഒരു പുണ്യവതിയാക്കുക അതു മാത്രമാണ് എന്റെ ആഗ്രഹം. നീ ഇന്നുമുതല്‍ *ഓം നമഃശിവായ* എന്ന പഞ്ചാക്ഷരമന്ത്രം ജപിക്കുക. നിന്റെ എല്ലാ പാപങ്ങളും നിന്നെ വിട്ടകലും.മുനിയുടെ നിര്‍ദേശപ്രകാരം കലാവതി അദ്ദേഹത്തെ നമസ്കരിച്ച് ആശ്രമത്തില്‍ നിന്നു മടങ്ങി. ഗർഗ്ഗമുനിയുടെ ഉപദേശപ്രകാരം കലാവതി എകാന്തമായ ഒരുപ്രദേശത്തു ചെന്നിരുന്ന് ഓം നമഃശിവായ എന്ന ശൈവ പഞ്ചാക്ഷര മന്ത്രം ജപിച്ചുകോണ്ടു കാലങ്ങള്‍ തള്ളിനീക്കി. പുണ്യവതിയായ അവളുടെ ഭക്തിയില്‍ സന്തുഷ്ടനായ മഹേശ്വരന്‍ അവളെ എല്ലാ പാപങ്ങളില്‍നിന്നും മോചിപിച്ചു. കാലം അവളില്‍ പല മാറ്റങ്ങളും വരുത്തി. ഇതിനകം കലാവതി വളര്‍ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാറിയിരുന്നു. കാശിരാജന്‍ അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു. അതിനായി യോജ്യനായ ഒരു വരനെ കണ്ടെത്തി ദശാര്‍ഹന്‍ എന്നൊരു രാജാവായിരുന്നു ആ സമയത്ത് മധുര ഭരിച്ചിരുന്നത്. അയാള്‍ എല്ലാം 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅കൊണ്ടും കലാവതിക്കു യോജ്യനാണെന്നു തോന്നിയ മന്ത്രി ആ വിവരം കാശിരാജാവിനെ ധരിപിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ദശാര്‍ഹനെ കലാവതിക്ക് വിവാഹം കഴിച്ചു കൊടുക്കാന്‍ കാശിരാജന്‍ തിരുമാനിച്ചു. അവരുടെ വിവാഹം നിശ്ചയിച്ചു. പല രാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാരും ആ മംഗളകര്‍മത്തില്‍ പങ്കെടൂക്കാനെത്തി. ശുഭമുഹുര്‍ത്തമായപ്പോള്‍ കലാവതി ദശാര്‍ഹ രാജാവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. ആ വധൂവരന്മാരുടെ സമ്മേളനം അവിടെ കൂടിയിരുന്ന സകലര്‍ക്കും ആനന്ദമുളവാക്കി. ദശാര്‍ഹന്‍ രാജകുമാരിക്ക് യോജിച്ചവരന്‍ തന്നെ എന്നു ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അയ്യോ ഇത് വലിയ ചതിയായിപ്പോയി. പുണ്യവതിയായ കലാവതിക്ക് ദശാര്‍ഹന്‍ യോജിച്ചവരനല്ലാ എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. വിവാഹ ശേഷം കലാവതിയെയും കൊണ്ട് മധുരയിലേക്കു മടങ്ങിയ ദശാര്‍ഹന്‍ ആദ്യരാത്രിയില്‍ അതീവ ആവേശത്തോടെ അവളുടെ സമീപമെത്തി. ഒന്നൂതൊടാന്‍ ശ്രമിച്ചതും ഞെട്ടിപിന്മാറി.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

*അയ്യോ, എന്റെ ദേഹമാസകലം ചുട്ടുപൊള്ളൂന്നു* ഇതെന്തുമായമാണ്? എന്നു പറഞുകൊണ്ട് രാജാവ് ഭയവിഹ്വലനായി നിന്നു. അതു കണ്ട് കലാവതി ഞെട്ടിത്തരിച്ചെങ്കിലും ശിവാനുഗ്രഹത്താല്‍ പെട്ടെന്നു അവള്‍ക്കുണ്ടായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ അവളിപ്രകാരം പറഞ്ഞു. നാഥാ!  അങ്ങ് ധാരാളം പാപം ചെയ്തിട്ടുള്ള ആളാണ്. അതാണ് എന്നെ തൊടാന് ശ്രമിച്ചപ്പോള്‍ അങ്ങയുടെ ദേഹം ചുട്ടുപൊള്ളാന്‍ കാരണം.
ലജ്ജയും ദുഃഖവുംകൊണ്ട് തല താഴ്ത്തി നില്‍ക്കുന്ന ഭര്‍ത്താവിനെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി തുടര്‍ന്നു പഞ്ചാക്ഷര മന്ത്രം ജപിച്ചു പുണ്യവതിയായ എന്നെ പാപികള്‍ തൊടാന്‍ പാടില്ല. അങ്ങ് എന്തു പാപമാണ് ചെയ്തിട്ടുള്ളത്?

പ്രിയേ, നീ പറഞ്ഞതു ശരിയാണ്. ഞാന്‍ മഹാപാപിയാണ്. എന്റെ പ്രജകളെ ഞാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരോട് വളരെ ക്രുരമായാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്.
പ്രജകളുടെ ക്ഷേമം നോക്കാതെ ഞാന്‍ ഭരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇങ്ങനെയെല്ലാം വന്നുപെട്ടത്. സ്വപതിയെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി പറഞ്ഞു അങ്ങ് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല. തെറ്റു ചെയ്തെങ്കില്‍ അതിനു പ്രായശ്ചിത്തവുമുണ്ട്. നാളേത്തന്നെ നമുക്ക് ഗർഗ്ഗമുനിയുടെ ആശ്രമത്തിലേക്കുപോകാം. അദ്ദേഹം എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാതിരിക്കില്ല.
അടുത്ത ദിവസം തന്നെ ദശാര്‍ഹനെയൂം കൂട്ടി കലാവതി ഗർഗ്ഗമുനിയുടെ ആശ്രമത്തിലെത്തി. കലാവതി മുനിയെ കണ്ട് നമസ്കരിച്ചു.. ഭര്‍തൃസമേതയായി തന്റെ മുന്‍പില്‍ നില്ക്കുന്ന കലാവതിയെ കണ്ട് അത്യാഹ്ലാദ പരവശനായ മുനി ചോദിച്ചുഃ മകളെ, നാം സന്തുഷ്ടനായിരിക്കുന്നു.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

പക്ഷേ നിന്റെയുള്ളില്‍ എന്തോ ദുഃഖംഅലതല്ലുന്നുണ്ടല്ലോ രാജാവേ, അങ്ങയുടെ മുഖവും മ്ലാനമായിരിക്കുന്നതിന്റെ കാരണമെന്താണ്? മുനിയുടെ ചോദ്യം കേട്ട ഉടനെ ദശാര്‍ഹന്‍ പൊട്ടികരഞ്ഞുകൊണ്ട് ആ പാദങ്ങളില്‍ വീണു നമസ്കരിച്ച് തന്റെ പാപങ്ങളെല്ലാം അദ്ദേഹത്തോട് ഏറ്റു പറഞ്ഞു . മുനി രാജാവിനെ ആശ്വസിപ്പിച്ചു. കുറച്ചു നാള്‍ ദശാര്‍ഹനും കലാവതിയും അവിടെ താമസിച്ചു കൊണ്ട് ഗർഗ്ഗമുനി ഉപദേശിച്ച പോലെ ശിവപൂജകള്‍ നടത്തിയും സദാ പഞ്ചാക്ഷര മന്ത്രം ജപിച്ചും കഴിഞ്ഞു..
അങ്ങനെയിരിക്കെ ഒരു ദിവസം മുനി രാജാവിനെ വിളിച്ചു പറഞ്ഞു. ഹേ രാജന്‍, അങ്ങയുടെ പാപങ്ങളൊക്കെ ഒഴിഞ്ഞുപോകാനുള്ള പൂജകളെല്ലാം ഇതിനകം അങ്ങ് ചെയ്തുകഴിഞ്ഞു. ഇനി കാളിന്ദീനദിയില്‍ ചെന്ന് മുങ്ങി കുളിക്കുക. അതോടെ എല്ലാപാപങ്ങളും അങ്ങയെ വിട്ടുമാറി പുണ്യവാനായിത്തീരും. മഹര്‍ഷിയുടെ അനുഗ്രഹം ലഭിച്ച ദശാര്‍ഹന്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ട് ആശ്രമത്തില്‍നിന്നുഃ യാത്ര തിരിച്ചു. നടന്നു നടന്ന് അവര്‍ കാളിന്ദീ തീരത്തെത്തിയപ്പോള്‍ കലാവതി പറഞ്ഞു. പ്രാണനാഥാ, അങ്ങ് മനസ്സുരുകി ശിവനെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ കാളിന്ദീ നദിയില്‍ ഇറങ്ങി മുങ്ങുക. കാളിന്ദീ നദിയില്‍ മുങ്ങിയ ദശാര്‍ഹന് എന്തെന്നില്ലാത്ത സുഖം തോന്നി അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നു കുറെ കാക്കകള്‍ പറന്നുപോകുന്നത് കണ്ട കലാവതിപറഞ്ഞു. നാഥാ അതാനോക്കു കുറെ കറുത്ത പക്ഷികള്‍ അങ്ങയുടെ ശരീരത്തില്‍നിന്നു പറന്നുപോകുന്നത് കണ്ടില്ലേ? അതേ, ഞാന്‍ കണ്ടു. അവ എന്റെ പാപങ്ങളായിരുന്നു. എല്ലാം ഇപ്പോള്‍ എന്നെ വിട്ടുപോയി. കാക്കകളുടെ രൂപത്തില്‍ പുറത്തുവന്ന പക്ഷികള്‍ എന്റെ പാപങ്ങളാണ്.എല്ലാം മഹാദേവനായ ശ്രീ പരമേശ്വരന്റെ അനുഗ്രഹമാണ് പ്രഭോ. പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമാണ് അങ്ങയുടെ പാപം വിട്ടുമാറിയത് എന്ന് കലാവതി പറഞ്ഞു..ഗാര്‍ഗമുനിയെ ഒരിക്കല്‍കൂടി ചെന്ന് കണ്ട് വണങ്ങി ഇരുവരും സന്തുഷ്ടരായി കൊട്ടാരത്തിലേക്ക് മടങ്ങി.അന്നു മുതല്‍ ദശാര്‍ഹന്‍ ഉത്തമനായ ഒരു രാജാവായി വളരെ കാലം കലാവതിയോടൊപ്പം രാജ്യം ഭരിച്ചുവന്നു. മന്ത്രജപം കൊണ്ട് ജഗദീശ്വരന്‍ വേഗം പ്രസാദിക്കും.. അങ്ങനെയുള്ള മന്ത്രങ്ങളില്‍ ശ്രേഷ്ഠം പഞ്ചാക്ഷരമാണ്.പഞ്ചാക്ഷര മന്ത്രംകൊണ്ട് ജപയജ്ഞം നടത്തുന്ന ശ്രേഷ്ഠ ക്ഷേത്രങ്ങളാണ് ഹരിദ്വാര്‍, കാശി, പ്രയാഗ, രാമേശ്വം, ഗോകര്‍ണ, കാളഹസ്തി, കുംഭകോണം, മഹാകാളക്ഷേത്രം, ചിദംബരം , ദക്ഷിണകൈലാസം എന്നു വിശേഷിപ്പിക്കുന്ന വൈക്കം മഹാദേവ ക്ഷേത്രം.
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
*എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക*
*Forward and Share only*
➖➖➖➖➖➖➖➖➖➖
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇​   *🪔🪔🪔🪔🪔🪔🪔🪔​*
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖*
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

Tuesday, May 26, 2020

പ്രണവ ഉപാസനയുടെ സാമാന്യ വിധി

സാധകന്‍ സ്നാനം ചെയ്തു ശരീര ശുദ്ധി വരുത്തി ആചാര്യനെ സ്മരിച്ചു ഈശ്വര സ്മരണയോടെ മൂന്ന് സന്ധ്യകളിലും ഏകാന്തമായ സ്ഥലത്ത് ആസനം ബന്ധിച്ചു ,വടക്കോട്ട്‌ അഭിമുഖമായി ഇരുന്നു ഏകാഗ്രമായി പ്രണവം ഉപാസിക്കണം..

മന്ത്ര ദ്രഷ്ടാവ് ബ്രഹ്മാവിനെ ശിരസ്സില്ലും

ഛന്ദസ് ഗായത്രിയെ മുഖത്തും

ദേവത പരമാത്മാവിനെ ഹൃദയത്തിലും സങ്കല്പിച്ചു ഗുരു ഉപദേശപ്രകാരം പ്രണവ മന്ത്രം ജപിക്കണം

പ്രണവം ബ്രഹ്മ സ്വരൂപം എന്ന് ഉറച്ചു വിശ്വസിച്ചു വ്യഷ്ടി രൂപത്തിലും സമഷ്ടി രൂപത്തിലും പ്രകാശിക്കുന്ന അ കാരം വിശ്വനും വിരാട്ടും എന്ന് ചിന്തിക്കണം .അ കാരം ജാഗ്രത് അവസ്ഥ ആണ്

വ്യഷ്ടി സമഷ്ടി ,അനന്തരം സ്വപ്ന സ്വരൂപന്‍ ആയ തൈജസനും ഹിരന്ന്യഗര്‍ഭനും ആയ ഉ കാരത്തില്‍ ലയിപ്പിക്കുന്നതായി സങ്കല്പിക്കണം,ആ സങ്കല്‍പ്പം ഉറച്ചു കഴിഞ്ഞാല്‍ ആ ഉകാര രൂപമായ സ്വപ്ന അവസ്ഥ പ്രാജ്ഞനും അവ്യാകൃതനും ആയ മ കാരത്തില്‍ ലയിപ്പിക്കണം.ആ ഭാവന ഉറച്ചു കഴിഞ്ഞാല്‍ മ കാരവും അത് പ്രകാശിപ്പിക്കുന്ന പ്രാജ്ഞനും അവ്യാകൃതനും കൂടസ്ഥ ചൈതന്യവും ബ്രഹ്മ ചൈതന്യവുമായ അമാത്രയായ ബിന്ദുവില്‍ ലയിച്ചതായി ധ്യാനിക്കുക .ആ ചൈതന്യമായത് താന്‍ -ബ്രഹ്മം ആണ് എന്ന് നിരന്തരം ചിന്തിച്ചു മനസ്സ് ആ ബ്രഹ്മത്തില്‍ ലയിപ്പിക്കണം.

ഇങ്ങനെ അമാത്ര രൂപം ആയ സാക്ഷി ചൈതന്യത്തില്‍ മനസ്സ് ഉറച്ചാല്‍ സമാധിയും ബ്രഹ്മ സാക്ഷാത് കാരവും ലഭിക്കുന്നു .

(കടപ്പാട് കാലടി അദ്വൈതാശ്രമത്തില്‍ എഴുപതുകളില്‍ ഉണ്ടായിരുന്നു ശ്രീ ഗണാനന്ദ സ്വാമി )


  • ശ്രീ Gowindan Nampoothiri
വ്യക്തിപരിചയം:

വൈദ്യഭൂഷണം  ശ്രീ.രാഘവൻ തിരുമുൽപ്പാട്.
---------------------------------------------------------------------
ആധുനിക കാലഘട്ടം കണ്ട ആയുർവ്വേദ വൈദ്യവിശാരദന്മാരിൽ ഉത്തുംഗസ്ഥാനീയനാണ് വൈദ്യഭൂഷണം ശ്രീ.രാഘവൻ തിരുമുൽപ്പാട്. ചാലക്കുടി സ്വദേശിയായ അദ്ദേഹം  2010 നവംബർ 21-ന് തൊണ്ണൂറാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. 

ഋഷിപ്രോക്തമായ ആയുർവ്വേദത്തെ ഗവേഷണം കൊണ്ടും മനനം കൊണ്ടും പരിപോഷിപ്പിച്ച ആൾ എന്ന നിലയിൽ അദ്ദേഹം പ്രത്യേകം സ്മരണീയനാണ്. ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ ലളിതചികിത്സാരീതികളെ പ്രയോഗവത്ക്കരിച്ച് വിജയിപ്പിച്ച് ആയുർവ്വേദത്തിന്റെ ഫലപ്രാപ്തിയെ വിശ്വസനീയമാക്കിയതിന്റെ ഖ്യാതിയും അദ്ദേഹത്തിനു സ്വന്തമാണ്..

പാരമ്പര്യമായി വൈദ്യകുടുംബത്തിൽ പിറന്ന് വൈദ്യനായിത്തീർന്ന ആളല്ല ശ്രീ.രാഘവൻ തിരുമുൽപ്പാട് എന്നത് ശ്രദ്ധേയമാണ്.. ഉയർന്ന നിലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നാലുവർഷം സംസ്കൃതവ്യാകരണം, തർക്കം, ജ്യോതിഷം എന്നിവയൊക്കെയാണദ്ദേഹം പഠിച്ചത്. തുടർന്ന് റെയിൽ‌വേയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.. അതിനിടയിലുണ്ടായ രോഗബാധയിൽ നിന്ന് വിമുക്തിയുണ്ടായത് ആയർവ്വേദചികിത്സകൊണ്ടായിരുന്നു. ആ അനുഭവമാണ് അദ്ദേഹത്തിൽ ആയുർവ്വേദവൈദ്യശാഖയോട് താൽപ്പര്യം ജനിപ്പിക്കാൻ കാരണമായത്.

തന്നെ ചികിത്സിച്ച വൈദ്യന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ആയുർവ്വേദ ഉപാസന തുടങ്ങിവെച്ചു. പിന്നീട് അന്നത്തെ കൊച്ചി സർക്കാറിന്റെ വൈദ്യഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായി തന്റെ പാണ്ഡിത്യം തെളിയിച്ചു. തുടർന്നുള്ള വർഷങ്ങളിൽ നിരന്തരമായ ശാസ്ത്ര പഠനം, ലേഖന രചന, ലഘുവായ ചികിത്സാ രീതികൾ എന്നിവ കൊണ്ട് അദ്ദേഹം വൈദ്യ ശാസ്ത്ര രംഗത്ത് പ്രശസ്തനായിത്തീർന്നു.

വൈദ്യശാസ്ത്രസംബന്ധിയും അല്ലാത്തതുമായ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാല നടത്തിയ അഖിലേന്ത്യാ പ്രബന്ധമത്സരങ്ങളിൽ നിരവധി തവണ അദ്ദേഹം സമ്മാനിതനായി. ആയുർവ്വേദ വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന പല ടെക്സ്റ്റ് പുസ്തകങ്ങളും അദ്ദേഹം രചന നിർവ്വഹിച്ചവയാണെന്ന വസ്തുത അദ്ദേഹം ആർജ്ജിച്ച അഗാധ ജ്ഞാനത്തേയും പ്രാഗത്ഭ്യത്തേയും വിളിച്ചോതുന്നു.

ലഭ്യമായ പുരസ്ക്കാരങ്ങളുടെ കാര്യത്തിലും അദ്ദേഹം അതീവസമ്പന്നനാണ്. അക്ഷയ പുരസ്കാരം,ദേശീയ ആയുർവേദ അക്കാദമി ഫെലോഷിപ്പ് ,വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ ശാസ്ത്രസാഹിത്യ അവാർഡ് ,പണ്ഡിതരത്നം ,തപസ്യ പുരസ്കാരം ,ആയുർവേദ ഭീഷ്മാചാര്യ ,വിദ്യാവാചസ്പതി, ഭിഷഗ്പരമാചാര്യ, അവഗാഹ പഠനത്തിനുള്ള എസ്.ടി.ഇ.സി.-യുടെ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഭിഷഗ്വരൻ ഡോ.എം.എസ്.വല്യത്താൻ തിരുമുൽപ്പാടിനെ അഭിനവ ചരകൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട് 2011-ൽ ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.

അദ്ദേഹത്തെ നേരിൽ കാണാനും ചികിത്സാനിർദ്ദേശങ്ങൾ സ്വീകരിക്കാനും അവസരം കൈവന്ന സൗഭാഗത്തെ സംബന്ധിച്ച് ഒരു ഓർമ്മ പങ്കിട്ടുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. 

അന്ന് പ്രീഡിഗിക്ക് പഠിച്ചുകൊണ്ടിരുന്ന മകൾക്ക് ഇടക്കിടെ കാണപ്പെട്ടിരുന്ന മൈഗൈൻ തലവേദനയെ പ്രശസ്തമായ ആശുപത്രിയിലെ അലോപ്പതി ഡോക്ടർ (ന്യൂറോളജിസ്റ്റ്)  അപസ്മാരം എന്ന് തെറ്റായി ഡയഗണോസിസ് നടത്തി.  കഠിനമായ പാർശ്വഫലങ്ങളുള്ള അലോപ്പതി  മരുന്നുകളും നിർദ്ദേശിക്കപ്പെട്ടു. ആ രോഗനിർണ്ണയത്തിൽ സംശയം തോന്നിയതിനാൽ ഞാൻ പ്രഗത്ഭനായ ഒരു ആയുർവ്വേദവൈദ്യനെ തിരഞ്ഞു. ഒടുവിൽ പലരുടേയും നിർദ്ദേശപ്രകാരം ഞാൻ ചെന്നെത്തിയത് ചാലക്കുടി പാലസ് റോഡിലെ ഋഷിവാടം പോലെ ശാന്തമായ “രാജവിഹാര"ത്തിലാണ്. സാക്ഷാൽ രാഘവൻ തിരുമുൽപ്പാടിന്റെ ഗൃഹം. നല്ലപോലെ വൃദ്ധനായ അദ്ദേഹം മൃദുവായ കുഷ്യനുകളിട്ട വലിയ ചാരുകസേരയിൽ ഉപവിഷ്ടനായിരിക്കുന്നു. വാർദ്ധക്യം ശാരീരിക അവശത സമ്മാനിച്ചിരുന്നെങ്കിലും മൂർച്ചയുള്ള ധിഷണയെ അതൊട്ടും ബാധിച്ചിരുന്നില്ല.

അദ്ദേഹത്തെ നമസ്ക്കരിച്ച് ഞാൻ ചെന്ന കാര്യം പറഞ്ഞു. മകളോട് രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞ് രോഗം അപസ്മാരമല്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. ലളിതമായ ചില ആയുർവ്വേദമരുന്നുകൾ ശീലിക്കാൻ നിർദ്ദേശിച്ചു. അവ ശീലിച്ചതിലൂടെ രോഗവിമുക്തിയുമുണ്ടായി. അദ്ദേഹം പറഞ്ഞുകൊടുക്കുന്ന ഔഷധയോഗങ്ങൾ  എഴുതിയെടുക്കാനായി അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് ഏതാനും യുവാക്കൾ ഗുരുകുലരീതിയിൽ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് അവിടെ സന്നിഹിതരായിരുന്നതും ഓർക്കുന്നു.

അറിവിന്റെ നിറകുടമായ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും ജീവിതത്തിലുമുള്ള  ലാളിത്യം പ്രത്യേകം ശ്രദ്ധേയമായിരുന്നു. ആയുർവ്വേദോപാസകനായ ഒരു ഗാന്ധിയൻ എന്നാണദ്ദേഹത്തെ വിശേഷിപ്പിക്കാൻ തോന്നുന്നത്.

ആയുർവ്വേദ ശസ്ത്രത്തിന്റെ ഏറെ നാളത്തെ സ്തംഭനാവസ്ഥക്ക് അറുതിവരുത്തി പഠനഗവേഷണങ്ങളിലൂടെയും ചികിത്സാപ്രയോഗങ്ങളിലൂടെയും മുന്നോട്ട് വഴിനടത്തിയ ശ്രീ.രാഘവൻ തിരുമുൽപ്പാടിനെ മനസാ നമസ്ക്കരിച്ചുകൊണ്ട് ഈ കുറിപ്പിനു വിരാമചിഹ്നമണിയിക്കട്ടെ.. 

കടപ്പാട് :😄

Monday, May 25, 2020

 ഒരമ്മ എപ്പോഴാണ് മധ്യവയസ്‌ക ആകുന്നതെന്ന് പറയുന്നു.

ഒരമ്മ മധ്യവയസ്സിൽ എത്തുന്നത് ശരീരത്തിൽ ചുളിവുകൾ വരുമ്പോഴല്ല, മറിച്ച് അവരുടെ കുട്ടികൾ അവരോട് കയർത്തു സംസാരിക്കുവാൻ തുടങ്ങുമ്പോഴാണ് ...... എന്തിനും അവരോട് കുട്ടികൾ ദേഷ്യപ്പെട്ടു തുടങ്ങുമ്പോഴാണ്.......
 സ്വന്തം കുട്ടികൾ എവിടെപ്പോകുമ്പോഴും അമ്മയും കൂടെവരണം, അല്ലെങ്കിൽ അമ്മ എവിടെ പോകുമ്പോഴും കൂടെ ചെല്ലാൻ കുട്ടികൾ ശാഠ്യം പിടിക്കുമ്പോൾ അവർ അമ്മയാണ്...... 

എന്നാൽ അമ്മ കൂടെ വരേണ്ടായെന്ന് പറഞ്ഞു തുടങ്ങുന്നതോടെ അല്ലെങ്കിൽ അവിടെ അമ്മ ഒറ്റക്ക് പൊയ്ക്കോളൂ എന്ന് കുട്ടികൾ പറഞ്ഞു തുടങ്ങുന്നതോടെ ആ അമ്മ മധ്യവയസ്സിൽ എത്തിയിരിക്കുന്നു എന്ന് നിഷ്കളങ്ക സ്നേഹത്തിന്റെ കവയത്രി വിശദീകരിക്കുന്നു ........ 

എന്നാൽ കുട്ടിക്കാലത്ത് അമ്മയുടെ കൂടെപ്പോകാൻ കുഞ്ഞ് ആഗ്രഹിച്ചതിലധികം മധ്യവയസ്സിൽ തന്റെ മക്കളുടെ കൂടെപ്പോകാൻ അമ്മ ആഗ്രഹിക്കുന്നുണ്ടാകും എന്ന സത്യം കമലാദാസ് പറഞ്ഞു വെയ്ക്കുന്നു....... 

മധ്യവയസ്സെത്തിയ അമ്മയെ മക്കൾക്ക് വേണ്ടത് ചായയുണ്ടാക്കാനും, അവരുടെ വസ്ത്രങ്ങൾ അലക്കാനും ഭക്ഷണം പാകം ചെയ്യാനും മാത്രമായിരിക്കും ....... 
ഈ സമയത്ത് മക്കളുടെ സാമീപ്യം ഏറെ കൊതിക്കുന്ന, പണ്ട് അവരെ താൻ പുറത്ത് കൊണ്ട് പോയ പോലെ മക്കൾ തന്നേയും പുറത്ത് കൊണ്ട് പോകുന്നത് കൊതിക്കുന്ന അമ്മ, ഒരു വിങ്ങലോടെ തന്റെ മകന്റെ റൂമിൽ ചെന്ന് മകന്റെ പുസ്തകങ്ങളേയും വസ്ത്രങ്ങളേയും ഒറ്റയ്ക്കിരുന്നു വിങ്ങലോടെ തടവുന്നത് കവയത്രി വിശദീകരിക്കുന്നുണ്ട്.......

ഇത്രയുമാകുമ്പോൾ ഞാനില്ലാത്തപ്പോൾ എന്റെ മുറിയിൽക്കയറി എന്റെ സാധനങ്ങൾ തൊട്ട് നോക്കുന്ന അമ്മയെ ഞാനറിയുന്നു........
ഞാൻ എന്റെ മക്കളെയും കൊണ്ട് പുറത്തു പോകുമ്പോൾ 'മ്മമ്മയെയും കൂട്ടുമോ ' എന്ന് എന്റെ മകനോട് ചോദിക്കുമ്പോഴുള്ള ചിരിയിലെ കണ്ണീരു ഞാനറിയുന്നു.. അമ്മക്ക് വേണ്ടപ്പെട്ടവരുടെ അടുത്തേയ്ക്കൊന്നാക്കിത്തരുമോ എന്ന ചോദ്യത്തിന്, എനിക്ക് തിരക്കാണ്, അമ്മ ഒറ്റയ്ക്ക് പൊയ്ക്കോളൂ എന്ന ഉത്തരം കൊടുക്കുമ്പോൾ, പണ്ട് അമ്മ എവിടെ പോകുമ്പോഴും കൂടെപ്പോകാൻ കരഞ്ഞ എന്നെ അമ്മ ഓർക്കുന്നത് ഞാനറിയുന്നു.......

എന്റെ അമ്മയേയും ഞാനൊരു മധ്യവയസ്‌ക ആക്കിയിരിക്കുന്നു.......

😢😢😢😢😢
_*ഗുരുവിന്റെ ലക്ഷണങ്ങൾ*_


*1. ആചാര്യൻ*

ഒന്നാമതായി, ഒരു ഗുരു ആചാര്യനായിരിക്കണം. വിഷയത്തിന്റെ പൊരുളറിഞ്ഞ്, അതു പ്രാവർത്തികമാക്കുന്നവനാണ്, ആചാര്യൻ. ചിന്തയും ഗവേഷണ പടുതയും, ആചാര്യനുണ്ടാവും. ആചരണമാണാവശ്യം; പ്രചരണമല്ല.

*2. വേദസമ്പന്നനൻ*

അറിയേണ്ടവ അറിഞ്ഞ്, അറിവാക്കി മാറ്റിയവനാകണം ഗുരു. വേദം ഗ്രഹിച്ചവൻ എന്നും പറയാം. യഥാർത്ഥ ഗുരു, വേദവിത്തായിരിക്കും.

*3. ദൈവഭക്തൻ*

ഗുരു, ഈശ്വര വിശ്വാസിയാവണം. നാസ്തിക ചിന്താഗതി പാടില്ല. ദൈവ പദത്തിനർത്ഥം, വ്യാപന പ്രകൃതയുള്ളത് എന്നാണ്. എങ്ങും നിറഞ്ഞ പരാല്‍പ്പരഭാവത്തെ, ഗുരു അറിഞ്ഞ്, ശിഷ്യരെ അറിയിക്കണം.

*4. വിമത്സരൻ*

സദ്ഗുരുവിനൊരിക്കലും മത്സരബുദ്ധി ഉണ്ടാവരുത്. ഗുരു അഥവാ, ആരോടാണ് മത്സരിക്കുക? ശിഷ്യർ, യഥാബലം ആരോഗ്യകരമായി മത്സരിക്കട്ടെ. കോപവും മദവും ഉല്‍പ്പാദി പ്പിക്കുവാനാവരുത്, ഒരു മത്സരം.

*5. മന്ത്രജ്ഞൻ*

മനനം ചെയ്യുന്നതിലൂടെ രക്ഷിക്കുന്നതെന്തോ അത് മന്ത്രം. മന്ത്രത്തെ അറിയുക എന്നാൽ, മന്ത്രത്തെ സാക്ഷാത്കരിക്കുക എന്നർത്ഥം. ഗുരു മന്ത്രദ്രഷ്ടാവ് ആവണം.

*6. മന്ത്രഭക്തൻ*

മന്ത്രത്തെ സേവിച്ചു ജീവിക്കുന്നവ, മന്ത്രഭക്തൻ. ഗുരു മന്ത്രഭോക്താവ് ആയിരിക്കണം.

*7. മന്ത്രാർത്ഥദൻ*

മന്ത്രദ്രഷ്ടാവും മന്ത്രഭക്തനുമായതിനു ശേഷം, മന്ത്രാർത്ഥത്തെ മറ്റുള്ളവർക്ക് എപ്പോഴും പകർന്നു കൊടുക്കുന്ന വനാവണം, സദ്ഗുരു.

*8. ഗുരുഭക്തൻ*

യഥാർത്ഥ ഗുരു, തന്റെ ഗുരുവിനെ നിരന്തരം സ്മരിക്കുന്നവനാവണം. ഗുരുവിനെ ധ്യാനിക്കുന്ന വനാവണം. ഗുരു പൂജക്ക് പാരസ്പര്യം നിലനിർത്തേണ്ടതുണ്ട്.

*9. ശുചി*

ഗുരു, ആന്തരികവും ബാഹ്യവുമായ ശുചിത്വം പാലിക്കുന്നവനാവണം. ദേഹശുദ്ധിയും ചിത്തശുദ്ധിയും നിർബന്ധം തന്നെ.

*10. പുരാണജ്ഞൻ*

പുരാണം പഠിച്ചവനും, പുരാണപുരുഷനെ ഉപദർശിക്കുന്നവനുമാവണം സദ്ഗുരു. എന്നും നവമായിരിക്കുന്നതെന്തോ, അതാണ് പുരാണം. ഗുരു ജ്ഞാനസിന്ധുവും ദയാസിന്ധുമാവണമെന്ന് പ്രശ്‌നോപനിഷത്ത്.

Sunday, May 24, 2020

ഗായത്രീ മന്ത്രം സ്ത്രീകൾക്കും ചൊല്ലാമോ???
************************************************************
. ഭാരതസംസ്കൃതിയുടെ അടിത്തറയും അറിവിന്റെ മഹാസാഗരവുമായ വേദങ്ങൾ തന്നെ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽക്കുന്നുണ്ട്. വേദമന്ത്രൾ കണ്ടെത്തുന്നവരെ ദ്രാഷ്ട്ക്കൾ എന്നാണ് വിളിച്ചുവരുന്നത്. ഇതിൽ പുരുഷന്മാർ മാത്രമല്ല സ്തീകളും കൂടിയുണ്ടെന്ന വസ്തുത മനസ്സിലാക്കുന്നതോടെ ഈ ചോദ്യത്തിന്റെ പ്രസക്തി നഷ്ട്പ്പെടുന്നു. ഋഷികൾ എന്ന പദം പുരുഷന്മാരെ സൂചിപ്പിക്കുമ്പോൾ മന്ത്രദ്രാഷ്ടാക്കളായ സ്ത്രീകൾ അറിയപ്പെടുന്നത് ഋഷികമാരെന്നാണ്. മാത്രമല്ല, വേദം പഠിക്കുകയോ, പഠിപ്പിക്കുകയോ ചേയ്തിരുന്നവരെ ബ്രഹ്മവാദിനികൾ എന്നാണ് വിളിച്ചിരുന്നത്. എന്നുവെച്ചാൽ മൂന്ന് വേദങ്ങളിലും പ്രതിപാദിക്കുന്ന ഗായത്രീമന്ത്രം സ്ത്രീകൾ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിരുന്നു എന്നു സാരം.
ഘോഷാ, ഗോധാ, വിശ്വവരാ, ആപല, ഉപനിഷാദ്, ജൂഹ, അദിതി, ഇന്ദ്രാണി, സരമാ, രോമശ, ഉർവശി, ലോപമുദ്ര, യമി, ശാശ്വതി, സൂര്യസാവിത്രി, എന്നിവർ ഋഷികമാരായിരുന്നു. ഇതിൽ സൂര്യസാവിത്രി എന്ന ഋഷിക ഋഗ്വേദത്തിലെ  എഴുപത്തഞ്ച് മന്ത്രങ്ങൾ രചിച്ചതായി കാണാവുന്നതാണ്.
ഗേവഷണബുദ്ധിയോടെ ഭാരതീയതയെ സമീപിച്ചാൽ ഗായത്രീമന്ത്രത്തിന്റെ ഉപാസകരായി നിരവധി സ്ത്രീരത്നങ്ങളെ കണ്ടെത്താനാകും. ഗാർഗി, മൈത്രേയി, മദാലസ, അനസൂയ, അരുന്ധതി, ദേവയാനി, അഹല്യ, കുന്തി, സത്രൂപ, വൃന്ദ, മണ്ഡോദരി, താര, ദ്രൗപതി, ദമയന്തി, ഗൗതമി, ആപല, സുപഭ, ശവാതി, ഉശില, സാവിത്രി, പ്രതിശേയി, വിശാലിനീ, ബേന്ദുലാ, സുനിത, ശകുന്തള, പിംഗള, രോഹിണി, ഭദ്ര, വിഡുല, ഗാന്ധാരി, സീതാ, ദേവഹൂതി, പാർവതി, ശചി, സത്യവതി, സുകന്യ, തുടങ്ങിയ എത്രയോ സ്ത്രീരത്നങ്ങളുടെ ദിവ്യനാമങ്ങൾ നമുക്കുമുന്നിൽ തിളങ്ങി നിൽക്കുന്നുണ്ട്.
ഗായതീജപത്തിന്റെ മാഹത്മ്യത്തിലൂടെ സാവിത്രിതന്റെ ഭർത്താവിന്റെ ജീവനെ യമധർമനിൽ നിന്നും തിരികെ വാങ്ങിയതു മാത്രം നോക്കിയാൽ മതി. വിശ്വമാതാവും ദേവമാതാവും വേദമാതാവും ആദിമാതാവുമായ ദേവീഗായത്രിയുടെ അനുഗ്രഹം പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ലഭ്യമാവുക എന്നു പറഞ്ഞാൽ തെറ്റില്ല. സ്ത്രീകളുടെ ആത്മാർത്ഥതയും അർപണവും തികഞ്ഞ ഭക്തിയുമല്ലാതെ മറ്റൊന്നുമല്ല അതിനു പിന്നിൽ.

Friday, May 22, 2020

വൈകിട്ട്  സംക്രമത്തോടെ ശനീശ്വരൻഉദയംആയി,വൈശാഖമാസം ..അമാവാസി ,കൃഷ്ണപക്ഷം എല്ലാം ഒത്തുവരുന്നദിവസം ശനീശ്വരജയന്തി യായി ആചരിക്കുന്നു,നീലാഞ്ജനംതുടങ്ങിയദീപം കത്തിക്കുന്നു,,,,ഭക്തജനങ്ങളെ  ശനിഭഗവാൻ സംരക്ഷിക്കുന്നു,ഓം ശ നീശ്വരായ നമഃഓംനമശ്ശിവായ,ശംഭോമഹാദേവ ,നാരായണായ നമഃ,
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതംതംനമാമി ശനീശ്വരം,ഓംശനീശ്വരായനമഃ,,,
[22/05, 15:56] +91 94963 55032: 🕉സംസ്‌കൃതം പ്രതിദിനം✴ *संस्कृतं प्रतिदिनम्* 🕉         
             * **681* *
            ************
    സംസ്കൃത ന്യായാ:   

          संस्कृत न्यायाः ।
              *********

   ചർവിതചർവണ ന്യായ: /

    പിഷ്ടപേഷണ ന്യായ:



       चर्वितचर्वण न्यायः   ।
                अथवा 

        पिष्टपेषण  न्यायः   I


 
    പറഞ്ഞത് തന്നെ

 ആവർത്തിച്ചു പറയുന്ന

 മോശമായ സ്വഭാവം ഈ

 ന്യായം സൂചിപ്പിക്കുന്നു.

 ചവച്ചതിനെ വീണ്ടും

    ചവക്കുന്നതാണ്

     ചർവിതചർവണം .

പൊടിച്ചതിനെ വീണ്ടും

 പൊടിയ്ക്കുന്നതിനെയാ

      ണ് പിഷ്ടപേഷണം

     എന്ന് പറയുന്നത്.

          **************   
          प्रजित्त् . एन् . वि
          🙏🙏🏻🙏🏻🙏🏻🙏🏻
       ****** धन्यवादः*****
[22/05, 15:56] +91 94963 55032: 🕉സംസ്‌കൃതം പ്രതിദിനം✴ *संस्कृतं प्रतिदिनम्* 🕉         
             * **682* *
            ************
    സംസ്കൃത ന്യായാ:   

          संस्कृत न्यायाः ।
              *********

        കാകതാലീ ന്യായ :

         काकताली  न्यायः    ।

       കാക്ക ( काकः)

 പനങ്കായയിൽ ( तालीयं)

 വന്നിരുന്ന ഉടനെ പഴുത്ത

 പനങ്കായ  താഴേക്കു

 വീണു. രണ്ട് സംഭവങ്ങൾ

 തമ്മിൽ പരസ്പര

 ബന്ധമില്ലെങ്കിലും

ഏകകാലത്ത് രണ്ടും

 സംഭവിച്ചതിനാൽ

   അവ തമ്മിൽ

 കാര്യകാരണബന്ധം

 സ്ഥാപിക്കാൻ

 ശ്രമിക്കാറുണ്ട്. മുയൽ

 പ്ലാവിൻ്റെ താഴെകൂടി

 പോയപ്പോൾ

 യാദൃശ്ചികമായി ചക്ക

 വീണു മുയൽ ചത്തതു

 പോലെയുള്ള സംഭവം

         ഓർക്കുക.

          **************   
          प्रजित्त् . एन् . वि
          🙏🙏🏻🙏🏻🙏🏻🙏🏻
       ****** धन्यवादः*****