Tuesday, February 28, 2023

രാമായണം വന്ദന ധ്യാന ശ്ലോകങ്ങൾ  "കുജന്തം      രാമരാമേതി   മധുരം         മധുരാക്ഷരം              ആരൂഹ്യ കവിതാശാഖാം   വന്ദേവാല്മീകികോകിലം  ശ്രീരാമധ്യാനം  വൈദേഹീസഹിതം സുരദ്രുമതലേ ഹൈമേ മഹാമണ്ഡപേ മഗേ്ദ്ധ പുഷ്പകമാസനേ മണിമയേ വീരാസനേ സുസ്ഥിതം അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം വ്യാഖ്യാന്തം ഭരതാദിഭഃ പരിവൃതം രാമം ഭജേ ശ്യാമളം. രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ  രഘുനാഥായ നാഥായ സീതായാഃ പതയേ നമഃ. വാല്‍മീകീ സ്തുതി   നമ ആദികവയേ വല്മീക പ്രഭാവായ :-കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം ആരുഹ്യ കവിതാശാഖാം വന്ദേ വാല്‍മീകികോകിലം. ആഞ്ജനേയസ്തുതി മനോജവം മാരുതതുല്യവേഗം ജിതേന്ദ്രിയം ബുഗ്ദ്ധിമതാം വരിഷ്ടം വാതാത്മജം വാനരയൂൗമെുഖ്യം ശ്രീരാമദൂതം ശിരസാ നമാമി. പൂര്‍വ്വം രാമതപോവനാദി ഗമനം-ഹത്വാമൃഗം കാഞ്ചനം വൈദേഹീ ഹരണം- ജടായു മരണം-സുഗ്രീവ സംഭാഷണം ബാലീനിഗ്രഹണം-സമുദ്രതരണം- ലങ്കാപുരീദാഹനം പശ്ചാദ് രാവണ കുംഭകര്‍ണ്ണ ഹനനം ഏതദ്ധി രാമായണം -  ഓം നമോ ഭഗവതേ രാമചന്ദ്രായ ...  അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം വ്യാഖ്യാന്തം ഭരതാദിഭഃ  പരിവൃതം രാമം ഭജേ ശ്യാമളം.  രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാൗാെയ നാൗാെയ സീതായാഃ പതയേ നമഃ.

Friday, February 24, 2023

സൂര്യദേവനെയും വായുഭഗവാനെയും വീട്ടിൽ കയറിയിറങ്ങാൻ സ്വാതന്ത്ര്യം കൊടുത്താൽ ആ ഗൃഹത്തിലെ വാസ്തുദോഷമെല്ലാം പരിഹരിക്കപ്പെടും. പിന്നെ കാണുന്ന ദോഷമെല്ലാം കാലം മാറുന്നതിനനുസരിച്ച് അവരവരുടെ പ്രാരബ്ധവിഷയമായി വന്നു പോകുന്ന കാര്യങ്ങളാണ്. ശരീരത്തിൽ പ്രാണനും അഗ്നിയും ജലവും എപ്രകാരം പ്രധാനമാണോ അതുപോലെതന്നെ നാം വസിക്കുന്ന വീട്ടിലും ഇവ മൂന്നും ശുദ്ധമായിരിക്കേണ്ടതുണ്ട്. കിഴക്കു നിന്നും പടിഞ്ഞാറു നിന്നും രാവിലെയും വൈകിട്ടുമായി സൂര്യൻ നമ്മുടെ വീട്ടിനുള്ളിലേയ്ക്ക് കടന്നു വരണം. ഉത്തരായന കാലത്തിൽ വടക്കുകിഴക്കേ കോണിൽ നിന്ന് സൂര്യൻ പ്രവേശിച്ച് തെക്കുപടിഞ്ഞാറേ മുറിയിലൂടെ കടന്നു പോകണം. അതുപോലെതന്നെ വായുവും. വീടിൻറെ എല്ലാ വശങ്ങളിൽ നിന്നും അകത്തു കയറി മറുഭാഗത്തേയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കണം. വാതിലും ജനലും വയ്ക്കുമ്പോൾ ചുവരിൻറെ മധ്യഭാഗം എന്ന നിലയിലുള്ള സൗന്ദര്യം നോക്കേണ്ടതില്ല. നേർക്കുനേർ വാതിലും ജനലും വരുന്ന രീതിയിൽ ക്രമീകരിക്കുമ്പോൾ ചിലപ്പോൾ ജനൽ മുറിയുടെ ഒരു വശത്തായിപ്പോകുമായിരിക്കാം. സാരമില്ല. ശുദ്ധവായു കിട്ടുമല്ലോ? സന്ധ്യ കഴിഞ്ഞാൽ നിലവിളക്ക് കത്തിച്ച് അഗ്നിയായ് സൂര്യൻറെ സാന്നിദ്ധ്യം കാണണം. ആ ആത്മപ്രകാശം ദൃശ്യമായും അദൃശ്യമായും പ്രകാശിക്കുന്നു. എന്തെന്നാൽ അതാണ് അഗ്നിയെയും സൂര്യനെയും പോലും കാണിച്ചു തരുന്ന പ്രകാശം. ഉറങ്ങുമ്പോഴും ഉള്ളിലെ അഗ്നിയെ ഉപാസിച്ചുകൊണ്ടാണ് കണ്ണുകൾ അടയ്ക്കേണ്ടത്. ഈശ്വരപ്രകാശത്തെ ആരാധിക്കുന്നുവെങ്കിൽ വീട്ടിൽ ഒരു പൂജാമുറി വേണ്ടതാണ്. അധികം ദൂരത്തല്ലാതെ നമുക്ക് ഒരു തീർത്ഥസ്ഥാനം വേണമല്ലോ? അതാണ് പൂജാമുറി. അവിടെ അന്യചിന്തകൾക്ക് പ്രവേശനമില്ല. ഗുരുക്കന്മാരെ പോലെയാകണം ആ മുറിയുടെ പ്രഭാവം. ഗുരുക്കന്മാരുടെ അടുത്തു ചെന്നാൽ ആത്മപ്രകാശത്തെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും സംസാരിക്കാറില്ല. അതുകൊണ്ടാണ് ഗുരുവും ശിഷ്യനും ഇടയിൽ വിവാദങ്ങളും കലഹങ്ങളും ഉടലെടുക്കാത്തത്. എന്നും രാവിലെയും വൈകിട്ടും പൂജാമുറിയിൽ നിലവിളക്കു വച്ച് പ്രാർത്ഥിക്കുന്ന ശീലം കുട്ടികൾക്ക് ഉണ്ടാകണം. നാം അവരോടൊപ്പം അതു ചെയ്യണം. നമ്മൾ എന്താണെന്നതല്ല കുട്ടികൾ എന്താണ് എന്നതാകണം നമ്മുടെ ആചാരാനുഷ്ഠാനങ്ങളുടെ ധർമ്മത്തിന് അടിസ്ഥാനം. നമുക്ക് എന്ത് വേണം വേണ്ട എന്നത് ഉള്ളിലിരിക്കട്ടെ. കുട്ടികൾക്ക് എന്തു വേണം എന്നത് രക്ഷിതാക്കളായ ഗുരുജനങ്ങളാണ് ചെയ്തു കാണിച്ചുകൊടുക്കേണ്ടത്. സ്വധർമ്മം ബോധപൂർവ്വം അനുഷ്ഠിക്കേണ്ടതുണ്ട്. വീടിനുള്ളിലും നമ്മുടെ ശരീരത്തിനുള്ളിലും പുറം ലോകത്തിലും ഒരുപോലെ വ്യാപിച്ചു നിൽക്കുന്ന ഒരു ചരടുണ്ട്. മാലയിൽ നൂലെന്ന പോലെ ഈ ലോകത്തിലെങ്ങും ഒരു പോലെ വ്യാപിച്ചു നിൽക്കുന്ന സൂത്രാത്മാവാണ് പ്രാണൻ. കമ്പികൊണ്ട് വൈദ്യുതി എങ്ങും ബന്ധപ്പെടുന്നതുപോലെ പ്രാണശക്തിയിലൂടെ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ സൂര്യനെയും അഗ്നിയെയും ആരാധിക്കുന്നതു പോലെ പ്രധാനമാണ് പ്രാണനെ ഉപാസിക്കുന്നതും. പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ആദ്യം ഉള്ളിലെ പ്രണൻറെ ഗതിയെ ഒന്നു ശ്രദ്ധിക്കണം. മനസ്സ് അന്നേ ദിവസത്തെ ഓർമ്മകൾ കൊണ്ട് രാഗദ്വേഷങ്ങളുടെ ബാധകളാൽ ഇളകിക്കൊണ്ടിരിക്കുകയാകും. ശരീരത്തിലെ നാഡീഞരമ്പുകളും അതിനനുസരിച്ച് ചൂടുപിടിച്ച് വലിഞ്ഞു മുറുകി ഇരിക്കുന്നുണ്ടാകും. അങ്ങനെ മനസ്സും ശരീരവും അസ്വസ്ഥമായിരിക്കും. ഏകാഗ്രത കിട്ടില്ല. അതിനാൽ ഒന്നു തണുത്തവെള്ളത്തിൽ കുളിച്ച് ശരീരത്തെ തണുപ്പിക്കണം. അതുകഴിഞ്ഞ് വന്നിരുന്ന് പ്രാണനെ ശ്രദ്ധിക്കണം. ഉപാസനാമൂർത്തിയിൽ സ്വന്തം മനസ്സിനെ ഉറപ്പിക്കുമ്പോൾ തന്നെ പ്രാണൻ അടങ്ങിക്കൊള്ളും. എന്നാലും ശ്വാസഗതിയെ കുറച്ചുനേരം ശ്രദ്ധിച്ചിരിക്കുന്നതുകൊണ്ട് സ്വന്തം ശരീരത്തിൻറെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കും. അനാവശ്യചിന്തകളുടെ ഭാരം സ്വയം ഒഴിഞ്ഞു പോകുകയും അങ്ങനെ ശരീരവും മനസ്സും ഭാരമില്ലാത്തതായി അനുഭവപ്പെടുന്നതും കാണാൻ കഴിയും. നമ്മുടെ ശരീരത്തിനൊരു വാസ്തു കണക്കുണ്ട്. നാം വസിക്കുന്ന വീടിനും ഒരു വാസ്തു കണക്കുണ്ട്. വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്കും ഭൂമി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആകാശത്തിനും വാസ്തു കണക്കുണ്ട്. എല്ലാം നമ്മെ ബാധിക്കുന്നു. എല്ലായിടത്തും പൊതുവായി കാണുന്നതും എല്ലാത്തിനെയും കൂട്ടിയിണക്കുന്നതും പ്രാണശക്തിയാണെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ചലനവും പ്രാണൻറെ അധീനതയിലാണ് സംഭവിക്കുന്നത്. നമ്മുടെ ചിന്ത പ്രാണൻറെ സ്പന്ദനമാണ്. നമ്മുടെ സങ്കല്പവും ചിന്തയും എത്രദൂരം വ്യാപിക്കുന്നു എന്നതും പ്രാണൻറെ സ്പന്ദനമാണ്. എന്നാൽ പ്രാണൻ എവിടെ സ്ഥിതി ചെയ്യുന്നു എന്നത് ആത്മപ്രകാശത്തിലേയ്ക്കുള്ള അന്വേഷണമാണ്. ഈ ലോകത്തെ കടന്ന് ഈ മനസ്സിനെയും ഈ ബുദ്ധിയെയും ഈ ചിന്തകളെയും എല്ലാത്തിനെയും ചലിപ്പിക്കുന്ന പ്രാണനെയും കടന്ന് പോകണം. ചലനമായി കാണുന്നതൊന്നുമല്ല സത്യം. ചലിപ്പിക്കുന്ന പ്രാണനുമല്ല പരമമായ സത്യം. എന്നാൽ പ്രാണനിലൂടെയാണ് എല്ലാം ചലിച്ചുകൊണ്ടിരിക്കുന്നത് എന്നതിനാൽ ഈശ്വരോപാസന ചെയ്യുന്നവർ പ്രാണനെയും പ്രാണനിൽ ഇളകുന്ന അഗ്നിയെയും അഗ്നിയിൽ സ്ഥിതി ചെയ്യുന്ന ജലത്തെയും ജലത്തിൽ സ്ഥിതി ചെയ്യുന്ന ഭൂമിയെയും ആരാധിക്കുന്നു. ഈ പ്രാണൻ ആകാശത്തിൽ അവ്യക്തമായിരിക്കുന്നു. ഈ പ്രാണശക്തിയെ ആരും കണ്ടിട്ടില്ല. കാണുകയുമില്ല. എന്നാൽ നമ്മുടെ ഉള്ളിലും പുറത്തുമായി ഈ കാണുന്ന ചലനമെല്ലാം പ്രാണശക്തിയുടെ സാന്നിദ്ധ്യമാണ് അറിയിക്കുന്നത്. ഈ ശരീരത്തിൽ ജീവൻ നിലനിൽക്കുന്നത് പ്രാണശക്തികൊണ്ടാണ്. നാം കഴിക്കുന്ന ആഹാരം ദഹിക്കുന്നതും നാം കഴിക്കുന്ന മരുന്നിൻറെ വീര്യം ഫലിക്കുന്നതും നാം ജപിക്കുന്ന മന്ത്രം സിദ്ധിയെ തരുന്നതും നാം പറയുന്ന വാക്കുകളിൽ നാദമായി സ്പന്ദിക്കുന്നതും എല്ലാം പ്രാണൻറെ ശക്തിയാണ്. എപ്പോഴാണോ പ്രാണന് ബലം കുറയുന്നത് അപ്പോൾ നാം കഴിക്കുന്ന ആഹാരവും നാം കഴിക്കുന്ന മരുന്നും നാം ഉച്ചരിക്കുന്ന വാക്കും അശക്തമായിത്തീരുന്നതു കാണാം. മരണം എന്നത് ഈ സ്ഥൂല ശരീരത്തിൻറെ നാശം മാത്രമാണ്. അതൊരിക്കലും പ്രാണനിൽ സ്ഥിതി ചെയ്യുന്ന സൂക്ഷ്മ ശരീരത്തിൻറെ നാശം ആകുന്നില്ല. മരണസമയത്തു മറ്റെല്ലാ അവയവങ്ങളും ചലനരഹിതമാണെന്നാലും ആകാശതത്ത്വമായി ഇരിക്കുന്ന ശ്രവണേന്ദ്രിയം വഴി മറ്റുള്ളവർ പറയുന്നത് ശ്രവിക്കാൻ കഴിയും. അതുകൊണ്ട് മരണം മുന്നിൽ കണ്ട് നാവനങ്ങാതെ കിടക്കുന്ന ആളുടെ അടുത്തിരുന്ന് നല്ല കാര്യങ്ങളാണ് പറയേണ്ടത്. ഞാനും വന്നേ എന്ന് അറിയിക്കുകയല്ല വേണ്ടത്. തത്ത്വപ്രധാനമായ പുരാണകഥാഭാഗങ്ങൾ വായിക്കുകയോ ഇഷ്ടമന്ത്രം ജപിച്ചുകൊടുക്കുകയോ വേണം. ഇതെല്ലാം സനാതനമായ ആത്മാവിനെ അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്ന ജീവിതാനുഷ്ഠാനങ്ങളാണ്. ശരീരം നശിച്ചാലും നശിക്കാത്തതായി ഒന്നുണ്ട് എന്ന അറിവിനെ ആശ്രയിച്ചാണ് ജനനം മുതൽ മരണം വരെയുള്ള എല്ലാ ജീവിതസംസ്കാരത്തെയും ക്രമപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് അത്തരം ജീവിതക്രമത്തെ സനാതനധർമ്മം എന്നു പറയുന്നത്. ലക്ഷ്യം ശരീരസുഖമല്ല. ആത്മസ്വരൂപം ആകുന്ന ജ്ഞാനമാണ് ഈ ധർമ്മത്തിൻറെ ലക്ഷ്യം. സനാതനമാണ് ആത്മാവ്. ശരീരത്തിന് നാശമുണ്ടുതാനും. ജനിക്കുകയും മരിക്കുകയും ചെയ്യുന്നത് ആത്മാവല്ല, ജീവബോധമാണ്. പ്രാണൻ ജീവബോധത്തെ സൃഷ്ടിക്കുകയും ഇളക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പ്രാണൻ ആത്മാവിനെ ഇളക്കുന്നില്ല. എന്നും രാവിലെ സൂര്യന് അഭിമുഖമായി നിന്ന് സൂര്യനെ ആത്മപ്രകാശമായി കണ്ട് തൊഴുത് ഗായത്രിമന്ത്രം പറഞ്ഞ് ഉപാസിക്കണം. ചൈതന്യവത്തായ മറ്റേതു വിഗ്രഹമുണ്ട് നമുക്ക് ഇത്രയും പ്രത്യക്ഷമായി? രാത്രിയിൽ കാണുന്ന ചന്ദ്രനിലാകട്ടെ നാം പകൽ കണ്ട സൂര്യനെ കാണണം. അപ്പോൾ മനസ്സും ശരീരവും ജഡമാണെന്നും അതിനെ പ്രകാശിപ്പിക്കുന്നത് ആത്മാവാണെന്നും ഉള്ള പരമതത്ത്വം യോജിപ്പിക്കാൻ സാധിക്കും. അങ്ങനെ സൂര്യൻ ആത്മതത്ത്വത്തിനും ചന്ദ്രൻ മനസ്സിനും ഭൂമി ശരീരത്തിനും പ്രതീകങ്ങളായി ഉപാസിക്കപ്പെടും. മൂന്നു ലോകത്തിനും ഒരു പോലെ പ്രകാശം തരുന്ന ആത്മചൈതന്യത്തെ എപ്പോഴും സ്മരിക്കേണ്ടതുണ്ട്. സന്ധ്യയ്ക്ക് നിലവിളക്ക് വച്ച് സ്മരിക്കേണ്ടതുണ്ട്. ഉള്ളിൽ ഒരു മന്ത്രമായി സ്മരിക്കേണ്ടതുണ്ട്. അപ്പോൾ ജഡവിഷയങ്ങളിൽ ചൈതന്യവത്തായി എന്തുണ്ടോ അതിനെ സ്നേഹിക്കുന്ന അവസ്ഥ വന്നു ചേരും. ആ അവസ്ഥയിൽ ഉപാസനായോഗ്യമല്ലാത്തതായി യാതൊന്നുംതന്നെ ഇല്ലെന്നു കാണും. 'ഛാന്ദോഗ്യോപനിഷത്ത്' ഉപാസനയെ കുറിച്ച് പറയുന്നുണ്ട്. ശരീരം ഇപ്പോഴെ ജഡമാണ്. അതിനെ ഉപാസിക്കുന്നതിൻറെ ഫലമായി ഉണ്ടാകുന്ന സ്നേഹബന്ധങ്ങൾ അതിൻറെ നാശത്തിൽ കലഹിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നു. ആത്മാവ് ജഡമല്ല എന്നതിനാൽ അതിനെ ഉപാസിക്കുന്നതിൻറെ ഫലമായി ഉണ്ടാകുന്ന ഭക്തിക്കോ ജ്ഞാനത്തിനോ മുറിവുണ്ടാകുന്നില്ല. എപ്പോഴും ആത്മവിഷയത്തെ ഉപാസിക്കുക. ശരീരസംബന്ധിയായ ജഡവിഷയങ്ങളാണ് അന്യമായവ. അങ്ങനെയുള്ള അന്യവിഷയങ്ങളുടെ വിവാദങ്ങളിൽ പെടാതെ സാധകൻ ആത്മവിചാരത്തിൽ ശ്രദ്ധയുള്ളവനായിരിക്കണം. ഈ ലോകം മുഴുവൻ നമുക്ക് ഗുരുരൂപത്തിൽ തത്ത്വത്തെ ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്. ശ്രദ്ധയുണ്ടായാൽ മതി. ആത്മാവിൽ ശ്രദ്ധയുണ്ടാകണം. മറ്റെങ്ങുമല്ല. അപ്പോൾ സൂര്യനും ചന്ദ്രനും ഭൂമിയും ആകാശവും പ്രാണനും അചലവും തീർത്ഥവും ഉമയും മഹേശ്വരനും ഹരിയും ഓംകാരവും എല്ലാം ഗുരുമൂർത്തികളായി പ്രത്യക്ഷപ്പെടും. "ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്." ഓം

Thursday, February 23, 2023

_*സത്സംഗം*_ *ഭഗവാൻ ഗീതയിൽ പതിമൂന്നാമത്തെ അദ്ധ്യായത്തിൽ സത്സംഗത്തെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. നമുക്ക് ഒന്നു നോക്കാം അതിനെ കുറിച്ച്.. ഹരേ കൃഷ്ണ.* *ധ്യാനേനാത്മനി പശ്യന്തി* *കേചിദാത്മാനമാത്മനാ* *അന്യേ സംഖ്യേന യോഗേന കർമ്മയോഗേന ചാപമേ* *അന്യേത്വേവമജാനന്ത: ശ്രുത്വാ ന്യേഭ്യ ഉപാസതേ* *ത്യേ/പി ചാതി തരന്ത്യേവ മൃത്യുo ശ്രുതി പരായണാ* *ഇവിടെ ഭഗവാൻ പറയുന്നു: ചിലർ ആത്മാവിനെ ധ്യാനം കൊണ്ടും ചിലർ സാംഖ്യയോഗം കൊണ്ടും വേറെ ചിലർ കർമ്മയോഗം കൊണ്ടും അറിയുന്നു എന്ന്.* *ഈ വിധം അറിഞ്ഞുകൂടാത്ത മറ്റുള്ളവരാകട്ടെ ആചാര്യന്മാരിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും കേട്ട് ഉപാസിക്കുന്നു.. ഇങ്ങനെ യുള്ള സത്സംഗത്തിൽ കൂടിയും അവരും മൃത്യു സംസാരസാഗരം കടക്കുകതന്നെ ചെയ്യും എന്ന് വ്യക്തമാക്കുന്നു.* *സത്സംഗത്തിന്റെ മഹിമ ഒരു കഥയിൽ കൂടി ഭാഗവതത്തിൽ പറയുന്നുണ്ട്.. എല്ലാവർക്കും പരിചിതമായ കഥയാണെങ്കിലും ഒന്നു കൂടിവായിച്ചു മനസ്സിൽ അതിന്റെ മഹിമ പതിയട്ടെ . ഹരി ഓം* *നല്ലവരുമായുള്ള സമ്പര്‍ക്കമാണ് സത്സംഗം* *ഒരിക്കല്‍ നാരദൻ മഹാവിഷ്ണുവിനേ കണ്ട്, പ്രഭോ, സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന് അരുളിച്ചെയ്യണം എന്നു പറഞ്ഞു.* *മഹാവിഷ്ണു, അദ്ദേഹത്തോട്, ബദര്യാശ്രമത്തിലുള്ള ഒരു അത്തി മരത്തില്‍ ഒരു പുഴു ഇരിപ്പുണ്ടെന്നും, അതിനോടു ചോദിച്ചാല്‍ പറഞ്ഞു തരുമെന്നും പറഞ്ഞു.* *നാരദന്‍ പോയി പുഴുവിനെ കണ്ടു പിടിച്ചു. ചുണ്ടു ചേര്‍ത്തു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന്.* *പുഴു ഒന്നും പറഞ്ഞില്ല. പക്ഷെ അത് ഒന്നു വിറച്ചു. താഴെവീണു ചത്തു.* *പാവം നാരദന്‍. വേഗം വൈകുണ്ഠത്തില്‍ ചെന്ന് വിവരം പറഞ്ഞു.* *മഹാവിഷ്ണു പറഞ്ഞു. അങ്ങ് അയോധ്യയിലേക്കു ചെല്ലൂ. അവിടെ വൈശ്വാനരന്‍, എന്നൊരു ബ്രാഹ്മണന്‍റെ പശു പ്രസവിക്കാറായി നില്പുണ്ട്. അതു പ്രസവിക്കുമ്പോള്‍, ആ കുട്ടിയോടു ചോദിക്കൂ.* *നാരദന്‍ പോയി. ഒത്തിരി വൈശ്വാനരന്മാര്‍ ഉള്ളതില്‍ നിന്ന് പ്രസവിക്കാറായ പശു ഉള്ള വൈശ്വാനരനെ കണ്ടു പിടിച്ചു. ഒരു കൊല്ലം എടുത്തെന്നു മാത്രം. പശു പ്രസവിച്ചു. നാരദന്‍ ഉടമസ്ഥന്‍റെ അനുവാദത്തോടെ പശുക്കുട്ടിയുടെ ചെവിയില്‍ ചുണ്ടു ചേര്‍ത്തുവച്ച് ചോദിച്ചു. സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്?* *പശുക്കുട്ടി കണ്ണൊന്ന് ഉരുട്ടി. മുകളിലേക്ക് നോക്കി.* *ഒന്നു വിറച്ചു. ചത്തു.* *എന്താണ് ഈ കാണിച്ചത് എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ബ്രാഹ്മണന്‍ ഭവ്യതയോടെ നാരദനെ യാത്രയാക്കി. ഇനി കൂടുതല്‍ നേരം നിന്നാല്‍ താന്‍ വല്ലതും പറഞ്ഞു പോകും. നാരദനെങ്ങാനും ശപിച്ചാലോ.* *നാരദനും അവിടെനിന്നും രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു. പുഴുവിന് ഉടമസ്ഥന്മാരില്ല. ഇതങ്ങനെയാണോ? വേഗം വൈകുണ്ഠത്തില്‍ എത്തി.* *ഈയാളെന്താ എന്നെ കൊലയ്ക്ക് കൊടുക്കാനണോ ഭാവം? എന്നാണ് വായില്‍ വന്നതെങ്കിലും പറഞ്ഞത്.* *"പ്രഭോ അതും മരിച്ചു” എന്നാണ്.* *മഹാവിഷ്ണു ഒന്നു പുഞ്ചിരിച്ചു. വിഷമിക്കണ്ടാ നാരദരേ, അങ്ങ് കാശി രാജ്യത്തേക്ക് പോകുക. അവിടെ രാജ്ഞി പൂര്‍ണ്ണഗര്‍ഭിണിയാണ്. അവര്‍ പ്രസവിക്കുന്ന ശിശുവിനോട് ചോദിക്കൂ. ഉത്തരം നിശ്ചയമായും കിട്ടും.* *വേണ്ടാ ഭഗവാനേ, എനിക്കറിയണ്ടാ, സത്സംഗം കൊണ്ടൂള്ള പ്രയോജനം. ഇനി ഞാന്‍ ഒന്നും ചോദിക്കത്തില്ല. എന്നെ കാശിരാജാവിനേക്കൊണ്ട് കൊല്ലിക്കാനാണോ?* *അദ്ദേഹത്തിന് മക്കളുണ്ടാകാതിരുന്ന് ഉണ്ടാകുന്ന കുട്ടിയാണ്.* *പേടിക്കണ്ടാ നാരദരേ. ചെല്ലൂ. ഞാനല്ലേ പറയുന്നത് ചെല്ലൂ. ഭഗവാന്‍ പറഞ്ഞു..* *കാശിരാജ്യത്ത് ഉത്സവം. രാജ്ഞി തിരുവയറൊഴിയാന്‍ പോകുന്നു. നാരദന്‍ അവിടെഎ‍ത്തിയപ്പോള്‍ അതീവ സന്തോഷത്തോടുകൂടി രാജാവ് എതിരേറ്റിരുത്തി. അചിരേണ രാ‍ജ്ഞി പ്രസവിച്ചു. ഒരാണ്‍കുട്ടി. ആശീര്‍വദിക്കാന്‍ വേണ്ടി കുഞ്ഞിനെ നാരദമഹര്‍ഷിയുടെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം ചുറ്റുമൊന്നു നോക്കി. ചോദിക്കാ‍മോ?* *പിന്നെ എന്തും വരട്ടെ എന്നു വിചാരിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്ത്, ചെവിയില്‍ ചുണ്ടു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ് കുമാരാ?. നാരദന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷനേരം നിന്നു. അദ്ദേഹം കണ്ണുകളടച്ചു. തുറന്നു നോക്കിയപ്പോഴും ഭാഗ്യം കുഞ്ഞു മരിച്ചില്ല എന്നു തന്നെയല്ല എഴുന്നേറ്റിരിക്കുന്നു.* *“തപോനിധേ” കുഞ്ഞു പറഞ്ഞു. “ഞാന്‍ കഴിഞ്ഞതിന്‍റെ മുന്‍പിലത്തെ ജന്മത്തില്‍ ഒരു പുഴു ആയിരുന്നു. ബദരീനാഥിലേ അത്തി മരത്തില്‍. അങ്ങയോടുള്ള സംഗം കൊണ്ട് അടുത്ത ജന്മത്തില്‍ പശുവായും അതിന്റടുത്ത ജന്മത്തില്‍ ഇതാ മനുഷ്യനായും -- അതും രാജകുമാരനായി -- ജനിച്ചു.“* *പയ്യീച്ച, പൂച്ച, പുലി, വണ്ടെലി ഞണ്ടു-* *പച്ചപ്പൈയ്യെന്നുതൊട്ടു പലമാതിരിയായ ജന്മം* *പയ്യെക്കഴിഞ്ഞു പുനരീ മനുജാകൃതത്തേ* *ക്കൈയ്യില്‍ കിടച്ചതു കളഞ്ഞു കുളിച്ചിടൊല്ലേ* *എന്നാരാണ്ട് പറയാന്‍ പോകുന്നുണ്ട്. പക്ഷേ അങ്ങയുടെ അടുപ്പം -സത്സംഗം- കൊണ്ട് എനിക്ക് മൂന്നാമത്തെ ജന്മം മനുഷ്യജന്മമായി. വളരെ സന്തോഷം. ഇത്രയും പറഞ്ഞു കുഞ്ഞു കിടന്ന് കരയാന്‍ തുടങ്ങി.* *സമയം പാഴാക്കുന്നവന്‍ ജീവിതം തന്നെ പാഴാക്കുന്നു. നല്ലവരുമായുള്ള സമ്പര്‍ക്കമാണ് സത്സംഗം. സത്സംഗത്തിന്‍റെ വിലയറിയുകയാണെങ്കില്‍ നിങ്ങള്‍ ക്രമേണ മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാവും. നല്ലയാളുകളുടെയുള്ളില്‍ ഉറവപൊട്ടുന്ന കുളിര്‍മ്മയുള്ള ചിന്തകളിലേക്ക് ക്രമേണ നിങ്ങള്‍ ആകര്‍ഷിക്കപ്പെടും.* *ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...* *ഓം നമോ ഭഗവതേ വാസുദേവായ!* *ഓം: നമോ: നാരായണായ* *ഹരേ കൃഷ്ണാ …………* *കൃഷ്ണ ഗുരുവായൂരപ്പാ ഇതുപ്പോലെ സജ്ജനസമ്പർക്ക മുണ്ടായി ജീവന്മുക്തി യുണ്ടാവാൻ ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കേണമേ...*🙏

Wednesday, February 22, 2023

ഭക്തിയും ജ്ഞാനവും ജീവിതാനുഭവങ്ങളും സമന്വയിക്കുമ്പോൾ അത് ഭാഗവതതീർത്ഥമായി. ഭക്തിയും ജ്ഞാനവും രണ്ടാണോ? അല്ല ഒന്നാണ്. ഭക്തിയിൽ നിന്നേ ജ്ഞാനമുണ്ടാകൂ. ജ്ഞാനത്തിൽ നിന്നേ ഭക്തിയുണ്ടാകൂ. ഇവ പരസ്പരപൂരകമാണ്. പുണ്യതീർത്ഥങ്ങളിലോ തപോബലമുള്ള മഹാക്ഷേത്രങ്ങളിലോ പോകുമ്പോൾ നമുക്ക് ശാന്തിയും ആനന്ദവും അനുഭവപ്പെടുന്നു. ശാന്തിയില്ലാതെ പോയി ശാന്തി കണ്ടെത്തുമ്പോൾ ആ സ്ഥലത്തോട് അയാൾക്ക് ഭക്തി ജനിക്കും. ശാന്തിയില്ലാത്ത അവസ്ഥയിൽ ഗുരുമുഖത്തു നിന്ന് കേട്ട ധർമ്മോപദേശം കൊണ്ടോ തത്ത്വോപദേശം കൊണ്ടോ ശാന്തി സിദ്ധിക്കുമ്പോൾ ആ അറിവിനെ ശ്രദ്ധയോടെ ഭക്തിയോടെ നിരന്തരം വിചാരം ചെയ്യും. ഭക്തൻ മനസ്സിനെ ഈശ്വരന് സമർപ്പിക്കുമ്പോൾ ജ്ഞാനി മനസ്സിനെ ജഡവിഷയമായി കാണുന്നു. മനസ്സിലാണല്ലോ പ്രശ്നങ്ങൾ? മനസ്സല്ല ഞാൻ എന്നറിയുന്ന ജ്ഞാനിയും മനസ്സാകുന്ന മലർ കൊയ്ത് മഹേശന് അർപ്പിച്ച ഭക്തനും ദുഃഖപരിഹാരത്തിനായി മറ്റൊരു വേലയും ചെയ്യേണ്ടി വരുന്നില്ല. മനസ്സിളകുമ്പോൾ മനോവിചാരം അല്ലാതെ ആത്മവിചാരമോ ഈശ്വരവിചാരമോ സാധിക്കില്ല. ഭക്തികൊണ്ടാകട്ടെ തത്ത്വവിചാരം കൊണ്ടാകട്ടെ തീർത്ഥാടനം കൊണ്ടാകട്ടെ മനസ്സ് അന്യവിഷയങ്ങളുടെ ബാധയിൽ നിന്നു വിട്ടു പോരുമ്പോഴാണ് ആത്മാവിൽ ശ്രദ്ധയുള്ളതാകുന്നതും ശാന്തി അനുഭവപ്പെടുന്നതും. തീർത്ഥയാത്രകൊണ്ട് ശാന്തി നേടിയ ആൾ വീട്ടിൽ കൊണ്ടു വരുന്ന പ്രസാദം കൈകളിൽ അല്ല അന്തരംഗത്തിലാണ് കാണപ്പെടുന്നത്. അമ്പലത്തിൽ നിന്നു മടങ്ങിയെത്തുന്ന ഭക്തരുടെ മുഖത്തും വാക്കുകളിലും പ്രവൃത്തികളിലും പ്രസാദം കാണപ്പെടുന്നു. എന്നാൽ ഏതെങ്കിലും ശത്രുവിനെ സംഹരിക്കുന്ന കാര്യമാണ് പ്രാർത്ഥിച്ചിട്ടു വന്നതെങ്കിൽ ഈ പ്രസാദം ഉണ്ടാകുകയില്ല. നമ്മുടെ ഉള്ളിലെ രാഗവും ദ്വേഷവും ഈശ്വരപ്രസാദത്തെ വഴിതിരിച്ചുവിടുന്നു. ഈശ്വരസ്ഥാനം എന്നത് രാഗദ്വേഷങ്ങളിൽ നിന്ന് നമ്മുടെ മനസ്സിനെ അന്തരാത്മാവിലേയ്ക്ക് വഴിതിരിച്ചു വിടുന്ന ധർമ്മസ്ഥാനമാണല്ലോ? തത്ത്വവിചാരം ചെയ്യുന്നവരും അതാണല്ലോ ചെയ്യുന്നത്. ഒരാൾ ഭക്തിയിലൂടെ അകത്തേയ്ക്കു പോകുന്നു. മറ്റൊരാൾ തത്ത്വവിചാരത്തിലൂടെയും. യാത്ര ചെയ്യുമ്പോൾ വഴിയിൽ എവിടെയെല്ലാം ആരാധനാലയങ്ങൾ കാണുന്നുവോ അപ്പോഴൊക്കെ മനസ്സ് അന്യവിഷയങ്ങളുടെ രാഗദ്വേഷങ്ങൾ വിട്ട് വീണ്ടും ഈശ്വരസ്മരണയോടെ അന്തരാത്മാവിലേയ്ക്ക് പോകുന്നു. കണ്ണുകൾ അഞ്ചും അപ്പോൾ അല്പനേരത്തേയ്ക്ക് ഉള്ളടങ്ങുന്നുണ്ടാകും. മദ്യപാനിക്ക് മദ്യശാലകൾ കാണുമ്പോൾ മനസ്സ് അങ്ങോട്ടു പോകും. ധനത്തിൽ അത്യാർത്തി ഉള്ളയാൾക്ക് അത്തരം സാഹചര്യങ്ങൾ കാണുമ്പോൾ മനസ്സ് അങ്ങോട്ടു പോകും. ശത്രുവായി കാണുന്നയാളെ കാണുമ്പോൾ വിദ്വേഷം ഉണർന്ന് മനസ്സ് അങ്ങോട്ടു പോകും. മിത്രമായി കാണുന്ന ആളെ കാണുമ്പോൾ മനസ്സ് രാഗത്തോടെ അങ്ങോട്ടു പോകും. ഇങ്ങനെ സ്ഥിരതയില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന മാനസികലോകമാണ് ജീവിതം. ഉള്ളിലുള്ള ആഗ്രഹങ്ങൾക്കും സംസ്കാരത്തിനും അനുസരിച്ചാണ് പുറത്തു കാണുന്ന വിഷയങ്ങളോട് വിക്ഷേപം ഉണ്ടാകുന്നത്. ഇങ്ങനെ അശാന്തിയോടെ നാം തീർത്ഥാടനം ചെയ്യുന്നു. ശാന്തി കിട്ടിക്കഴിഞ്ഞാലോ? ശാന്തിയോടെ തീർത്ഥാടനം ചെയ്യാൻ സാധിക്കും. ശാന്തിയില്ലാതെ വരുമ്പോഴാണ് ശാന്തി തേടി നാം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്. പലതിനും വേണ്ടി. ഉദാഹരണത്തിന് നമ്മൾ ചെയ്ത തെറ്റിനെ മറച്ചു പിടിച്ചാലേ നമുക്ക് ശാന്തി കിട്ടു എന്നു വന്നാൽ നാം നിരപരാധിയെ അപരാധി ആക്കും. ചെയ്ത കാപട്യം ഉള്ളിൽ അലട്ടുമ്പോൾ വീണ്ടും അശാന്തി തന്നെയാണ് ഫലം. നഷ്ടപ്പെട്ടതെല്ലാം തീരിച്ചു പിടിച്ചു കഴിഞ്ഞിട്ടും പാണ്ഡവർക്ക് ശാന്തി ലഭിക്കുന്നില്ല. എന്തെന്നാൽ യുദ്ധത്തിൽ നഷ്ടപ്പെട്ട കാര്യങ്ങളുടെ പേരിൽ ദുഃഖം ജനിച്ചു. കുടുംബത്തിൽ നിന്നോ ലോകത്തിൽ നിന്നോ സമ്പത്തിൽ നിന്നോ ബന്ധങ്ങളിൽ നിന്നോ പ്രശസ്തിയിൽ നിന്നോ ശാന്തി കണ്ടെത്താം എന്നു കരുതിയാൽ നമുക്ക് പരപീഡ ചെയ്യേണ്ടതായി വരും. അതായത് ശാന്തി ഇല്ലാതെ ജീവിക്കുന്നു എന്നർത്ഥം. ശാന്തി തേടി ജീവിക്കുന്നതും ശാന്തിയോടെ ജീവിക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുമ്പോഴാണ് നമ്മുടെ കുടുംബജീവിതത്തിൻറെ ശരിയായ അർത്ഥം ധർമ്മത്തിൻറെ തലത്തിൽ മനസ്സിലാകുന്നത്. കുടുംബമോ ലോകമോ നമുക്കു വേണ്ടിയുള്ളതാണെന്നു വരുമ്പോൾ അത് അശാന്തിയോടെ ജീവിക്കുന്നതിൻറെ ലക്ഷണമാണ്. കുടുംബത്തിലും ലോകത്തിലും ശാന്തിയോടെ ജീവിക്കാം എന്നുവരുമ്പോൾ ജീവിതംതന്നെ തീർത്ഥയാത്രയായിക്കൊള്ളും. വാല്മീകി രാമായണം, മഹാഭാരതം, ഭാഗവതം എന്നിവ ശ്രദ്ധയോടെ വായിച്ചാൽ അതൊരു മഹാതീർത്ഥാടനത്തിൻറെ ഫലം ചെയ്യും. ശരീരം കൊണ്ട് എവിടെയൊക്കെ പോയാലും മനസ്സ് എന്തു ചെയ്യുന്നു എന്നതിലാണല്ലോ ശാന്തിയും അശാന്തിയും? എന്നും അല്പനേരം ശരീരം ഒരിടത്ത് ഇരിക്കട്ടെ. മനസ്സും ബുദ്ധിയും ഇതിഹാസങ്ങളിലൂടെയും ഭാഗവതത്തിലൂടെയും കടന്നു പോകട്ടെ. ശാന്തി തേടി നടക്കുന്നത് അവസാനിക്കട്ടെ. ശാന്തിടെ കുടംബജീവിതം നയിക്കാനുള്ള ഭക്തിയും ജ്ഞാനവും സിദ്ധിക്കട്ടെ. ശരീരം എവിടെ ആയാലും മനസ്സിൽ ഉമയോ മഹേശ്വരനോ നിരന്തരം ഉണ്ടെന്നാകിൽ അവർ എപ്പോഴും കൈലാസതീർത്ഥത്തിലായിരിക്കുന്നു. അവർ സ്വയം തീർത്ഥസ്ഥാനമായിത്തീരുന്നു. കുടുംബത്തിൽ നിന്ന് ഇങ്ങോട്ട് എന്തു കിട്ടുന്നു എന്നത് പരാതി ആയിരിക്കാം. കുടുംബത്തിന് അങ്ങോട്ട് എന്ത് കൊടുക്കാനുണ്ട് എന്നതാണ് ശാന്തിമാർഗ്ഗം ജീവിക്കുന്ന ഗൃഹസ്ഥരുടെ ധർമ്മവിചാരം. കിട്ടേണ്ടത് ഈ ലോകത്തിൽ നിന്നു കിട്ടില്ല. അത് ആത്മവിചാരം കൊണ്ടോ ഭക്തികൊണ്ടോ പലരും നേടിയിട്ടുണ്ട്. ഈശ്വരനോട് മറ്റൊന്നും ചോദിക്കാനില്ലെന്ന് ആരാണോ അറിയുന്നത് അവർക്ക് ഈശ്വരവിചാരം കൊണ്ട് ഈശ്വരപ്രസാദം സിദ്ധിച്ചിരിക്കുന്നു. ഇതാണ് ഭാഗവതം നമുക്ക് നൽകുന്ന ധർമ്മോപദേശം! ലോകസാഹിത്യം മുഴുവൻ വായിച്ചാലും നമുക്ക് ശാന്തിമാർഗ്ഗം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ശ്രദ്ധയോടെ ഭക്തിയോടെ മഹാഭാരതവും ഭാഗവതവും വായിച്ചു കഴിഞ്ഞാൽ ശാന്തി ഉള്ളിൽ പ്രസാദിക്കും. എത്ര ക്ഷേത്രങ്ങളിൽ ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടെന്ന് അറിയില്ല. എത്ര വീട്ടിൽ ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടെന്ന് അറിയില്ല. നമ്മുടെ ദീപവും ഭസ്മവും കുങ്കുമവുമെല്ലാം ഭക്തിയോടെ ജ്ഞാനദേവതയെ ഉപാസിക്കാൻ വേണ്ടിയുള്ളതാണ്. ഭക്തിയില്ലാത്ത ജ്ഞാനവും ജ്ഞാനമില്ലാത്ത ഭക്തിയും ആണ് അശാന്തിയുടെ കാരണം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഭക്തനും ജ്ഞാനിയും ഒരുപോലെ വിചാരം ചെയ്യുന്ന ഗ്രന്ഥമാണ് ഭാഗവതം. മറ്റൊരു പുരാണവും വായിക്കാൻ സാധിച്ചില്ലെങ്കിലും ഭാഗവതം വായിക്കാതെ ശരീരം വിടരുതല്ലോ? കടപ്പാട്

Sunday, February 19, 2023

*🎼പഞ്ചദശി* (ഭാഗം 170) *ബ്രഹ്മാനന്ദത്തിൽ യോഗാനന്ദപ്രകരണം* *അദ്വൈതാനന്ദവിശകലനം* ബാഹ്യാഭ്യന്തരങ്ങളെ മറന്നുള്ള സുഖാനുഭവമാണ് ആനന്ദത്തിന്റെ പരമകാഷ്ഠ. വീട്ടിനുപുറത്ത് പട്ടണത്തിലോ ഗ്രാമത്തിലോ ചെന്നു ചെയ്യുന്ന ജോലികളാണ് ബാഹ്യ പ്രവർത്തികൾ. ഉള്ളിലുള്ള ഗൃഹകൃത്യങ്ങൾ നിർവ്വഹിക്കുന്നതാണ് ആന്തരകർമ്മങ്ങൾ അതുപോലെ പുറത്തുള്ള വിഷയങ്ങളിൽ ചുറ്റിതിരിയുന്ന ജാഗ്രത്താണ് മനസ്സിന്റെ ബാഹ്യവൃത്തി. ഉള്ളിൽതന്നെ വിഷയങ്ങളെ നിർമ്മിച്ചനുഭവിക്കുന്ന സ്വപ്നമോ മനോരാജ്യമോ ഒക്കെയാണ് മനസ്സിന്റെ ആന്തരവൃത്തി. ഈ രണ്ടു മനോവൃത്തികളും ഇല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന സുഖമാണ് നേരിട്ടുള്ള ആത്മസുഖം. സുഷുപ്തിയിലുള്ള സുഖം അപ്രകാരമുള്ളതാണെന്നു തീർച്ചയാണല്ലോ. ഉറങ്ങികഴിഞ്ഞാൽ പിതാവ് പിതാവല്ലാതായിത്തീരുന്നു. പുത്രൻ പുത്രൻ അല്ലാതായിത്തീരുന്നു. ഇത് ജീവത്വം തല്ക്കാലത്തേയ്ക്ക് നഷ്ടമാകുന്നുവെന്നല്ലേ കാണിക്കുന്നത്? ഉറക്കത്തിൽ സകല സംസാരബന്ധങ്ങളും അസ്തമിക്കുന്നതു കൊണ്ട് ജീവൻ ബ്രഹ്മത്വം പ്രാപിക്കുന്നതായിത്തന്നെ കരുതേണ്ടിയിരിക്കുന്നു. ദേഹാഭിമാനത്തെ ആശ്രയിച്ചുണ്ടാകുന്നവയാണല്ലോ സകലസംസാര ബന്ധങ്ങളും. അങ്ങനെയുണ്ടാകുന്ന പിതൃപുത്രാദിമമതാബന്ധങ്ങളാണ് സകല ലൗകിക സുഖദുഃഖങ്ങൾക്കും കാരണം. അവയെല്ലാം മാറികിട്ടുന്നതോടെ എല്ലാശോകങ്ങളേയും തരണം ചെയ്യുന്നുവെന്നു സിദ്ധം. ഗാഢനിദ്രയിൽ എല്ലാകരണങ്ങളും വിലയിക്കുന്നതോടെ ജീവൻ തമോമയമായ ആവരണത്തിൽ ഒളിഞ്ഞിരുന്നുകൊണ്ട് ആനന്ദരൂപം പ്രാപിക്കുന്നുവെന്ന് കൈവല്യോപനിഷത്ത് പ്രഖ്യാപിക്കുന്നു. എല്ലാവർക്കും ഉണ്ടാകുന്ന അനുഭവവും ഈ ശ്രുതി പ്രഖ്യാപനത്തെ ഉറപ്പിക്കുന്നു. ഞാനിവിടെ സുഖമായി ഉറങ്ങി യാതൊന്നും അറിഞ്ഞില്ല എന്നിങ്ങനെ ഉറക്കത്തിൽ സുഖവും അജ്ഞാനവും അനുഭവിച്ചതായി ഉണർന്നെഴുനേൽക്കുന്ന സകലരും പറഞ്ഞതായി കേൾക്കുന്നുണ്ട്. അനുഭവിക്കാത്തത് അങ്ങനെ പറയാൻ പറ്റുന്നതല്ലല്ലോ. അനുഭവം മാത്രമേ ഓർത്തു പറയാൻ കഴിയുകയുള്ളൂ. അപ്പോൾ ഈ അനുഭവത്തിന്റെ സ്വഭാവമെന്തായിരിക്കും? ജീവൻ കൂടസ്ഥനിൽ ലയിച്ചതോടെ ആത്മസ്വരൂപമായ സുഖം സ്വയം പ്രകാശിക്കാൻ തുടങ്ങി. സ്വയം പ്രകാശിച്ച ആത്മസത്ത അതിനെ ആവരണം ചെയ്ത അജ്ഞാനത്തെയും പ്രകാശിപ്പിച്ചു. ശുദ്ധചിത്തായി ഇരുന്നപ്പോഴുണ്ടായ അനുഭവം ചിദാഭാസരൂപം കൈക്കൊണ്ടപ്പോഴും സ്മൃതിയായി അവശേഷിക്കുന്നതുകൊണ്ടാണ് ഉണരുന്നയാൾ ആദ്യം തന്നെ അത് ഓർമ്മിച്ചുപറയാൻ ഇടവരുന്നത്. സുഷുപ്തി സുഖം സ്വപ്രകാശമായ ആനന്ദമാണെന്നു സമ്മതിക്കാം. പക്ഷേ അത് ബ്രഹ്മസ്വരൂപമാണെന്ന് എങ്ങനെ പറയാൻ കഴിയും? പറയാം. പ്രൊഫസർ ബാലകൃഷ്ണൻ സാർ... തുടരും...

Friday, February 17, 2023

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രക്കല്ല് തൊഴിലാളികൾക്ക് കിട്ടുന്നത്, അവിടത്തെ ഭരണാധികാരികളായിരുന്ന കാകതീയ രാജാക്കന്മാർ തൊഴിലാളികളുടെ കൈയിൽനിന്നും ആദ്യം ഇത് കൈക്കലാക്കി. 1323-ൽ ദില്ലിയിലെ തുഗ്ലക് വംശത്തിലെ സുൽത്താനായിരുന്ന ഗിയാസ് ഉദ് ദീൻ തുഗ്ലകിന്റെ സേനാനായകനായ ഉലൂഗ് ഖാൻ, കാകാത്യ രാജാക്കന്മാരെ വധിക്കുകയും കാകാത്യരുടെ ആസ്ഥാനമായിരുന്ന ഓറുഗല്ലു (ഇന്നത്തെ വാറങ്കൽ) കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്തു. ഇങ്ങനെ കൊള്ളയടിച്ച് ദില്ലിയിലേക്ക് കടത്തിയ വിലപിടിപ്പുള്ള വസ്തുക്കളിൽ കൊഹിനൂർ രത്നവും ഉൾപ്പെട്ടിരുന്നു. ഈ രത്നം പിൽക്കാലത്ത് അധികാരത്തിൽ വന്ന സുൽത്താന്മാർ കൈമാറിക്കൊണ്ടിരിക്കുകയും, 1526 ൽ മുഗൾ വംശ സ്ഥാപകൻ ആയിരുന്ന ബാബർ ഡൽഹിയിലെ ഇബ്രാഹീം ലോഥിയെ പാനിപത്തുയുദ്ധത്തിൽ കീഴടക്കിയപ്പോൾ ബാബറിൻറെ പുത്രൻ ഹുമയൂൺ ഈ രത്നം കണ്ടെടുത്തു പിതാവിനെ ഏൽപ്പിക്കുന്നതോടെ രത്നം മുഗൾ രാജവംശത്തിൻറെ കൈകളിലായി. മുഗൾ പരമ്പരയിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷാജഹാൻ, ഈ കല്ലിനെ, തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിന്റെ ഭാഗമാക്കി. ഷാജഹാന്റെ പുത്രൻ ഔറംഗസേബ്, പിന്നീട് ഈ രത്നത്തെ ലാഹോറിലേക്ക് കൊണ്ടുപോകുകയും അവിടെ താൻ പണികഴിപ്പിച്ച ബാദ്ശാഹി മസ്ജിദിൽ സൂക്ഷിക്കുകയും ചെയ്തു. 1739-ൽ പേർഷ്യൻ രാജാവായ നാദിർഷാ, ഡൽഹി ആക്രമിക്കുകയും നഗരത്തിൽ കൊലയും കൊള്ളിവയ്പ്പും നടത്തി കിട്ടാവുന്നതെല്ലാം കൈക്കലാക്കി ലാഹോർ വഴി തിരിച്ചു പേർഷ്യയിൽ എത്തിയപ്പോൾ കോഹിനൂർ രത്നവും, മയൂരസിംഹാസനവുമടക്കം ഇന്ത്യയിലെ അമൂല്യമായതെല്ലാം കൂടെ ഉണ്ടായിരുന്നു . ഈ രത്നം കണ്ടു അത്ഭുതപെട്ട നാദിർഷ “ കോഹ്-ഇ നൂർ” ( പ്രകാശത്തിൻറെ പർവ്വതം എന്ന് പാഴ്സി ഭാഷയിൽ അർഥം ) എന്ന പേര് രത്നത്തിന് നല്കിയതെന്ന് കരുതപ്പെടുന്നു..... 1739-നു മുൻപ് ഇങ്ങനെ ഒരു പേര് ഈ രത്നത്തിനു നിലവിലുള്ളതായി രേഖകളില്ല. 1747-ൽ നാദിർഷായുടെ മരണ ശേഷം കുടുംബത്തിൽ ഓരോരുത്തരും ഇതരനെ വഞ്ചിച്ചും വധിച്ചും, ഒടുവിൽ നാദിർഷായുടെ പിൻഗാമിയും പ്രായപൂർത്തിയാകാത്ത ചെറുമകനുമായിരുന്ന ( മകൻ ആണെന്നും പറയപ്പെടുന്നു ) മിർസ ഷാരൂഖിന്റെ കൈകളിലെത്തി കോഹിനൂർ. ഇദ്ദേഹം മശ്ഹദ് തലസ്ഥാനമാക്കി പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനും കിഴക്കൻ ഇറാനുമടങ്ങുന്ന ഖുറാസാന്റെ ഭരണാധികാരിയായിരുന്നു. 1751-ൽ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവിൽ മിർസ ഷാരൂഖിനെ പരാജയപ്പെടുത്തി സാമന്തനാക്കിയതോടെ, കോഹിനൂർ രത്നം, അഹ്മദ് ഷാക്ക് കൈമാറേണ്ടി വന്നു. അഹ്മദ് ഷാ അബ്ദാലിയുടെ മരണശേഷവും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കോഹിനൂറിനു വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻമാരും പുത്രന്മാരും പരസ്പരം പോരാട്ടവും കൊലപാതകവും തുടർന്നു. 1809-ൽ അഞ്ചാമത്തെ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷൂജ, തന്റെ അർദ്ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ട് പലായനം ചെയ്തു. ലാഹോറിലെ സിഖ് രാജാവ് മഹാരാജ രൺജിത് സിങ്ങിനടുത്ത് അഭയം തേടിയ ഷാ ഷൂജ, ഈ രത്നം അടക്കമുള്ള സമ്പത്തു മഹാരാജ രൺജിത് സിങ്ങിൻറെ സഹായത്തോടെ പഞ്ചാബിൽ എത്തിച്ചു . കുറച്ചുകാലം കഴിഞ്ഞു കാബൂൾ വീണ്ടും കീഴടക്കാൻ തന്നെ സഹായിക്കാമെങ്കിൽ കോഹിനൂർ രത്നം പകരം തരാം എന്നറിയിച്ച ഷൂജയിൽ നിന്നും രൺജിത് സിങ് സൂത്രത്തിൽ രത്നം കൈക്കലാക്കി അയാളെ തടവറയിൽ അടച്ചു . രത്നം കൈയിൽ വന്നതോടെ മുൻപെങ്ങുമില്ലാത്ത വിധം പലവിധ അസ്വസ്ഥതകൾ രൺജിത് സിങ്ങിന് നേരിടേണ്ടി വന്നു . കോഹിനൂരിന്റെ ചോരക്കറ പുരണ്ട മുൻകാല ചരിത്രം പലരിൽ നിന്നും മനസിലാക്കിയ അദ്ദേഹം ഒരു ശാപം കിട്ടിയ മുതലായി അതിനെ കണക്കാക്കി, ജ്യോതിഷിയുടെ നിർദേശപ്രകാരം ഈ ശപിക്കപ്പെട്ട രത്നം പുരി ജഗത്നാഥ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകാൻ തീരുമാനിച്ചു. ഈ നിർദേശം നടപ്പിലാക്കുന്നതിന് മുൻപായി അദ്ദേഹം അന്തരിച്ചു . 1849 ലെ രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തിൽ സിഖുകാരെ ബ്രിട്ടീഷുകാര് തോല്പ്പിച്ചതോടെ പഞ്ചാബ് ബ്രിട്ടീഷുകാരുടെ കീഴിലായി പഞ്ചാബിലെ അന്നത്തെ രാജാവായ ദുലീപ് സിംഗും ഡൽഹൗസി പ്രഭുവും 1849ൽ ഒപ്പുവച്ച ലാഹോർ ഉടമ്പടി പ്രകാരം പ്രതിവർഷം 5 ലക്ഷം രൂപ പെൻഷൻ വാങ്ങി കോഹിനൂർ അടക്കമുള്ള മുഴുവൻ വസ്തുക്കളും ബ്രിട്ടീഷുകാർക്കു വിട്ടു നൽകി 1850ൽ ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനി ചെയർമാൻ ഡി. ജി മണ്ടേൽ കോഹിനൂർ വിക്ട്ടോറിയ രാജ്ഞിക്കു സമ്മാനിച്ചു. അങ്ങനെ ചരിത്രത്തിലുടനീളം ചെഞ്ചോരക്കഥകൾ മാത്രം പറയാനുണ്ടായിരുന്ന കോഹിനൂർ രത്നം, ഒരുതുള്ളി ചോരപൊടിയാതെ ബ്രിട്ടൻറെ കൈകളിൽ എത്തി 1852-ൽ ആംസ്റ്റർഡാമിൽ വച്ച് വിക്ട്ടോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ രത്നം ചെത്തിമിനുക്കി ഇന്നുകാണുന്ന രീതിയിൽ ആക്കിയത്. 1877-ൽ വിക്റ്റോറിയ ചക്രവർത്തിനിയായി ഇന്ത്യയിൽ അധികാരത്തിലേറിയതോടെ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി. ഇന്ത്യയിൽ നിന്നു കണ്ടെടുക്കപ്പെട്ട രത്നമാണല്ലോ കോഹിനൂർ. അതുകൊണ്ട് ഇന്ത്യയ്ക്കാണ് അതിന്റെ അവകാശമെന്നാണ് കോഹിനൂർ രത്നത്തിന്റെ മേലുള്ള ഇന്ത്യയുടെ അവകാശ വാദം.... പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ എന്നീ രാജ്യങ്ങളും കോഹിനൂർ രത്നത്തിന്റെ മുകളിൽ അവകാശം ഉന്നയിക്കുന്നുണ്ട്. കോഹിനൂറിനെ ഒരു പൊതുസ്വത്ത് എന്ന നിലയിൽ സംരക്ഷണത്തിന് മാത്രമായാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഏല്പ്പിച്ചതെന്നും ഇന്ത്യ സ്വതന്ത്രമായതോടു കൂടി ഇന്ത്യയ്ക്ക് അവകാശപ്പെട്ട പൊതു സ്വത്താണ് കോഹിനൂരെന്നും ഇന്ത്യ അവകാശപ്പെടുന്നു. 2017 ഏപ്രില് 22-ന് രത്നം തിരിച്ചെത്തിക്കാന് സര്ക്കാറിന് നിര്ദേശം നല്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് എൻ ജി ഒ സംഘടനകൾ സമർപ്പിച്ച ഹർജി ചീഫ് ജസ്റിസ് ജെ.എസ്. ഖെഹാറിന്റെ അദ്ധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് തള്ളിയിരുന്നു. ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട്, ഹെറിറ്റേജ് ബംഗാൾ എന്നീ സംഘടനകളാണ് കോടതിയെ സമീപിച്ചത്. കോഹിനൂർ രത്നം ബ്രിട്ടീഷുകാർ നിർബന്ധ പൂർവ്വമെടുത്തതോ മോഷ്ടിച്ചതോ അല്ലെന്നും ലാഹോർ രാജാവ് ദുലീപ് സിംഗ് ബ്രിട്ടീഷുകാർക്ക് ഉപഹാരമായി നൽകിയതാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ സുപ്രീം കോടതി മുമ്പാകെ അറിയിച്ചത് വൻ വിവാദമായിരുന്നു.

Monday, February 06, 2023

കുരുമുളക്‌ അഥവാ കറുത്ത പൊന്നിന്റെ 18 അത്ഭുത – ഔഷധ ഗുണങ്ങൾ കറുത്ത പൊന്നിന്റെ ഔഷധഗുണങ്ങൾ ജലദോഷം ശല്യം ചെയ്യുമ്പോൾ കുരുമുളക്‌ ചൂടുപാലിൽ ചേർത്ത്‌ കുടിക്കുന്നത്‌ ഏറെ ഫലപ്രദമാണ്. വിട്ടുമാറാത്ത ജലദോഷവും തുമ്മലും കൊണ്ടു ബുദ്ധിമുട്ടുകയാണോ നിങ്ങൾ എന്നാൽ അതിൽ നിന്നും മുക്തി നേടാൻ ഇതാ ഒരു ഫലപ്രദമായ മാർഗ്ഗം. ആദ്യദിവസം കുരുമുളക്‌ ഒരെണ്ണം, രണ്ടാമത്തെ ദിവസം 2 എണ്ണം എന്നരീതിയിൽ ഒരോ ദിവസം കൂട്ടി കൂട്ടി പതിനഞ്ചാമത്തെ ദിവസം 15 എണ്ണം വരെ എത്തിയ്ക്കുക, തുടർന്ന് അടുത്തദിവസം മുതൽ ഒരെണ്ണം വീതം കുറച്ച്‌ അതായത്‌ 14,13, 12… അങ്ങനെ അവസാന ദിവസം ഒരെണ്ണം എന്നരീതിയിൽ വരെ കഴിച്ച്‌ കഴിഞ്ഞാൽ തുടർച്ചായി ഉണ്ടാകുന്ന ജലദോഷവും തുമ്മലും നിശ്ശേഷം ഇല്ലാതാക്കാം. ചുമയ്ക്ക്‌ അരസ്പൂൺ കുരുമുളക്‌ പൊടി അരസ്പൂൺ തേനിൽ ചാലിച്ച്‌ ഒരു ദിവസം 3-4 തവണ കഴിക്കുക, ചുമ പമ്പ കടക്കും. തൊണ്ടയടപ്പ്‌ മാറാൻ കുരുമുളക്‌ പൊടി നെയ്യ്, കൽക്കണ്ടം എന്നിവയ്ക്കൊപ്പം ചേർത്ത്‌ അലിച്ചിറക്കുക ശബ്ദം പഴയതിലും ശ്രുതിമധുരമാകും. 8-10 കുരുമുളക്‌ ഇട്ട വെള്ളം നന്നായി തിളപ്പിച്ച്‌ വായിൽക്കൊള്ളാവുന്ന ചെറുചൂടിൽ കുലുക്കുഴിഞ്ഞാൽ തൊണ്ടയിൽ ഉണ്ടാകുന്ന രോഗാണുബാധ ശമിയ്ക്കും. അരസ്പൂൺ കുരുമുളക്‌ പൊടി, അൽപം നെയ്യ് എന്നിവ ഒരുമിച്ച്‌ ചേർത്ത്‌ കുഴച്ച്‌ ദിവസവും രാവിലെയും വൈകുന്നേരവും കഴിക്കുന്നത്‌ കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കും. വയറിനുള്ളിലെ കൃമികളെ നശിപ്പിക്കാൻ കുരുമുളകും, ഉണക്ക മുന്തിരിയും ഒരുമിച്ച്‌ വായിലിട്ട്‌ ചവച്ച്‌ കഴിയ്ക്കുക. ഒരു ദിവസം 2-3 പ്രാവശ്യം ഇത്‌ ചെയ്താൽ കൃമി ശല്യം പാടെ മാറും. മോരിൽ അൽപം കുരുമുളക്‌ പൊടി ചേർത്ത്‌ കഴിയ്ക്കുന്നതും കൃമി നശിയ്ക്കുന്നതിന് ഫലപ്രദമാണ്. മോണയിൽ പഴുപ്പ്‌ കാരണം ബുദ്ധിമുട്ടുന്നവർക്ക്‌ കുരുമുളക്‌ പൊടി ഉപ്പിൽ ചേർത്ത്‌ പല്ലുകളിൽ തേയ്ക്കുന്നതിലൂടെ ഉടനടി ഫലം ലഭിയ്ക്കും. സന്ധിവാദത്താൽ വിഷമിക്കുന്നവർക്ക്‌ കുരുമുളക്‌ കൂടുതൽ പ്രയോജനപ്രദമാണ്. കുരുമുളക്‌ എള്ളെണ്ണയിൽ നന്നായി തിളപ്പിക്കുക, തുടർന്ന് തണുത്തതിന് ശേഷം ആ എണ്ണ മാംസപേശികളിൽ തേച്ച്‌ പിടിപ്പിയ്ക്കുക, സന്ധിവേദനയ്ക്ക്‌ ആശ്വാസം ലഭിയ്ക്കും. നിങ്ങളുടെ രക്തസമ്മർദ്ദം താഴ്‌ന്ന അവസ്ഥയിലാണെങ്കിൽ ദിവസവും രണ്ടുമൂന്ന് തവണ 5 കുരുമുളക്‌ വീതം 21 ഉണക്കമുന്തിരിക്കൊപ്പം ചേർത്ത്‌ കഴിയ്ക്കുക. രക്തസമ്മർദ്ദം താമസിയാതെ സാധാരണ അവസ്ഥയിലാകും. മലേറിയ പിടിപ്പെട്ട രോഗിയ്ക്ക്‌ കുരുമുളക്‌ പൊടി തുളസിയിലയുടെ ചാറിൽ ചേർത്ത്‌ കുടിക്കാൻ കൊടുക്കുന്നത്‌ ഗുണപ്രദം ആയിരിക്കും. മലബന്ധത്താൽ വിഷമിക്കുകയാണോ എങ്കിൽ 4-5 കുരുമുളക്‌ പാലിനോടൊപ്പം ചേർത്ത്‌ രാത്രി കഴിയ്ക്കുന്നത്‌ വിഷമത ഇല്ലാതാക്കാൻ സഹായിക്കും. വെള്ളത്തിൽ കുരുമുളക്‌, തുളസി, ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്കാ എന്നിവ ചേർത്ത്‌ തിളപ്പിയ്ക്കുക. തിളച്ച്‌ കഴിയുമ്പോൾ ഇതിൽ തേയില ചേർത്ത്‌ ചായ ഉണ്ടാക്കി കുടിക്കുന്നത്‌ ജലദോഷം, പനി എന്നിവയ്ക്ക്‌ ഫലപ്രദമാണ്. ചെറുനാരങ്ങ രണ്ടായി മുറിച്ച്‌ അതിലെ കുരുക്കൾ മാറ്റിയ ശേഷം ഇതിൽ കല്ലുപ്പ്‌ പൊടിച്ചത്‌, കുരുമുളക്‌ പൊടി എന്നിവ വിതറി, ചൂടാക്കി അതിന്റെ സത്ത്‌ കുടിയ്ക്കുന്നത്‌ അജീർണ്ണം അഥവ ദഹനക്കേടിന് പരിഹാരം ആകും. ഒരു കപ്പ്‌ ചൂട്‌ വെള്ളത്തിൽ 3-4 കുരുമുളക്‌ പൊടിച്ചതും നാരങ്ങ നീരും ചേർത്ത്‌ കുടിയ്ക്കുന്നത്‌ ഗ്യാസ്‌ ഇല്ലാതാക്കാൻ നല്ലതാണ്. ഗ്യാസ്സിന്റെ പ്രശ്നം ഉണ്ടാകുമ്പോൾ ഒരു കപ്പ്‌ വെള്ളത്തിൽ അര സ്പൂൺ തേനും അരസ്പൂൺ കുരുമുളകും കലക്കി കുറച്ച്‌ ദിവസം തുടർച്ചയായി കഴിക്കുക ഗ്യാസ്സുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാറും. കുരുമുളക്‌ 20 ഗ്രാം, ജീരകം 10 ഗ്രാം, പഞ്ചസാര അല്ലെങ്കിൽ കൽക്കണ്ടം എന്നിവ പൊടിച്ച്‌ ഒരുമിച്ച്‌ ചേർത്ത്‌ വെള്ളത്തിനോടൊപ്പം രാവിലെയും വൈകുന്നേരവും കഴിയ്ക്കുന്നത്‌ മൂലക്കുരുവിൽ നിന്ന് ആശ്വാസം നൽകും. മുഖചർമ്മത്തിൽ മുഖക്കുരു പ്രത്യക്ഷപ്പെട്ടാൽ, കുരുമുളക്‌ വെള്ളത്തിൽ ചാലിച്ച്‌ കല്ലുകൊണ്ട്‌ പൊടിച്ച്‌ മോതിരവിരൽ കൊണ്ട്‌ മുഖക്കുരുവിന് പുറത്ത്‌ മാത്രമായി പുരട്ടുകയാണെങ്കിൽ അത്‌ അപ്പോൾ തന്നെ താഴ്‌ന്ന് കൊള്ളും. കുരുമുളക്‌ നന്നായി പൊടിച്ച്‌ നെയ്യിൽ ചേർത്ത്‌ പുരട്ടിയാൽ ചൊറി ചിരങ്ങ്‌, മുഖക്കുരു എന്നിവ ഇല്ലാതാകും. എല്ലാതരം സാംക്രമിക രോഗങ്ങൾക്കും സിദ്ധൗഷധം ആണ് കുരുമുളക്...... 🍓🍓
വിശ്വമഹാക്ഷേത്രം ശബരിമല മകരവിളക്ക് കാലത്ത് കൃത്യമായി പ്രകൃതി ഒരുക്കുന്ന ‘മകരജ്യോതി’, പ്രകൃതിയുടെ കുണ്ഡലിനീ ഉദ്ധാരണമാണ്. മകരവിളക്കും (പൊന്നമ്പലമേട്ടില്‍ തെളിയിക്കുന്നത്) മകരജ്യോതിയും വ്യക്തമായും രണ്ടുതന്നെയാണ്. അതും ദൃശ്യമാകുന്നത് ശബരിമല പ്രാന്തപ്രദേശങ്ങളില്‍ മാത്രം. കോടാനുകോടി അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നുയരുന്ന ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന നവാക്ഷരീ മന്ത്രത്തിന്റെ വൈഖരി, കേരളത്തിന്റെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നുവെന്നത് ശാസ്ത്രസത്യമാണ്. പന്തളത്തു രാജാവ് ക്ഷേത്ര പുനരുദ്ധാരണത്തിന് സന്നദ്ധനായി, വിഗ്രഹനിര്‍മാണത്തെപ്പറ്റി സംശയമുണ്ടായപ്പോള്‍, ശബരിമലയില്‍ കലിയുഗവരദനായ ഭഗവാന്റെ ആദ്യപ്രതിഷ്ഠ നടത്തിയ- മഹാവിഷ്ണുവിന്റെ അവതാരവും, പരമശിവഭക്തനും കേരളത്തിന്റെ സൃഷ്ടാവും ചിരഞ്ജീവിയുമായ പരശുരാമന്‍ ഒരു മഷിനോട്ടക്കാരനായി ഇന്നത്തെ നിലയിലുള്ള അയ്യപ്പവിഗ്രഹ നിര്‍മാണത്തിനുള്ള ഉപദേശം നല്‍കി. അങ്ങനെ പന്തളത്ത് രാജാവ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ നടത്തി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, ധ്യാനരൂപത്തിലാണ് പ്രതിഷ്ഠ. കിഴക്കന്‍ മലയോര പ്രദേശത്ത് ഭഗവാന്റെ അഞ്ച് ക്ഷേത്രങ്ങളുണ്ട്. ബാലനായി കുളത്തൂപ്പുഴയിലും യുവാവായി ആര്യങ്കാവിലും ധ്യാനനിരതനായി ശബരിമലയിലുമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ കാന്തമല ഏതെന്ന് കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ പൊന്നമ്പലമേട്ടിലേതാണോ എന്നു സംശയമുണ്ട്. പുരാണങ്ങളിലെ പ്രതിപാദ്യ അദ്ഭുത സിദ്ധികളെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇതൊക്കെ സാധ്യമാണോയെന്ന സംശയം ഉണ്ടാകാനിടയുണ്ട്. യോഗസിദ്ധികള്‍ നേടിയ മഹായോഗികള്‍ക്ക് അഷ്ടസിദ്ധികള്‍ (അണിമ, ലഘിമ, ഗിരിമ, മഹിമ, ഈശത്വം, വശിത്വം, പ്രാപ്യം, പ്രാകാശ്യം) കൈവരികയും ഇച്ഛാനുസരണം പര്‍വതമാകാം, അണുവായി ചുരുങ്ങാം, പരകായ പ്രവേശമാകാം, മറ്റൊരാളായിത്തീരാം, എവിടെയും സഞ്ചരിക്കാം ഇങ്ങനെയുള്ള അദ്ഭുത കാര്യങ്ങള്‍ ചെയ്യാനാകും. ഇതില്‍ പ്രാപ്യമെന്ന സിദ്ധിയിലൂടെയാണ് മഹാവിഷ്ണു മോഹിനിയായത്. സൃഷ്ടികര്‍ത്താക്കളായ ഈശ്വരന്‍മാര്‍ക്ക് എന്താണ് സാധ്യമല്ലാത്തത്. നമ്മള്‍ മനുഷ്യരെ ആധാരമാക്കി ചിന്തിക്കുമ്പോഴാണ് പലതും ശരിയല്ല എന്നുതോന്നുന്നത്. ഈശ്വരന്മാരില്‍ ‘പരമേശ്വരനും പരാശക്തിയും’ ഒരിക്കലും മനുഷ്യഗര്‍ഭത്തില്‍ ജനിക്കുകയില്ല. അവര്‍ ‘സ്വയംഭൂ’വായി അവതരിക്കുകയേയുള്ളൂ. ആധുനിക ശാസ്ത്രം ക്ലോണിങ് എന്ന പ്രക്രിയയിലൂടെ, അതായത് ഒരു ജന്തുവിന്റെ ഏതാനും സെല്ലുകളില്‍നിന്ന് അതേതരത്തിലുള്ള ജന്തുക്കളെ സൃഷ്ടിച്ചു തെളിയിച്ചിട്ടുണ്ടല്ലോ. ഇവിടെ പുരുഷ-സ്ത്രീ സംയോഗം ആവശ്യമല്ല തന്നെ. പല കുംഭോത്ഭവന്മാരെ പുരാണങ്ങളില്‍ കാണാം. അതൊക്കെയും ആധുനിക ഭാഷയില്‍ ടെസ്റ്റ്യൂബ് ശിശുക്കളാണ്. ധര്‍മശാസ്താവിനെപ്പറ്റി പ്രതിപാദിക്കുന്ന അടിസ്ഥാന ഗ്രന്ഥമായ ഭൂതനാഥോപാഖ്യാനത്തിലെ പല പോരായ്മകളും മേല്‍പ്രസ്താവിച്ച ചിന്തയിലൂടെ ഇല്ലാതാക്കാന്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു.~ പുരാണ രചനാകാലത്തിനുശേഷമാണ് ധര്‍മശാസ്താവിന്റെ അവതാരം എന്നും അതിനാലാണ് പുരാണങ്ങളില്‍ പ്രതിപാദ്യമില്ലാത്തതെന്നും കണ്ടുകഴിഞ്ഞു. ശബരിമല ക്ഷേത്രം അഖില ഭാരത അടിസ്ഥാനത്തിലും ആഗോളതലത്തിലും പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളത് ഏതാണ്ട് ഒരു നൂറ്റാണ്ടിനിപ്പുറമാണ്. ഭാരതത്തിന്റെ തെക്കേയറ്റത്ത് നടന്ന ഒരു അവതാരത്തെപ്പറ്റി ഉത്തരഭാരതത്തിലേക്ക് വിവരം സിദ്ധിച്ചതോ പ്രചാരത്തിലായതോ അടുത്തകാലത്തു മാത്രമാണ്. മറ്റൊരു കാര്യം, ഭാരതത്തില്‍ ശൈവ-വൈഷ്ണവ ഭക്തന്മാര്‍ തമ്മിലുള്ള വൈരം അതിരുകടക്കുന്ന സന്ദര്‍ഭത്തില്‍ സമവായത്തിനുള്ള ഒരന്വേഷണത്തില്‍ ശങ്കരനാരായണ സങ്കല്‍പ്പംപോലെ ധര്‍മശാസ്താവിനും പ്രാമുഖ്യം ലഭിച്ചതുമാകാം. ധര്‍മശാസ്താവ്, കലിയുഗവരദനും, ഭൂതനാഥനും, ശനികാരകനും, താരകബ്രഹ്മവും ആണ്. കലിയുഗത്തിലെ ജനങ്ങള്‍ക്ക് കലികല്‍മഷങ്ങളില്‍നിന്ന് മോചനം നല്‍കുവാന്‍ അവതരിച്ച ഈശ്വരനാണ്. ഏതൊരു പരമാത്മാവില്‍നിന്നാണോ ജീവാത്മാക്കള്‍ പിറന്നത്, അതേ പരമാത്മാവ് ജീവാത്മാവിനെ വിലയം പ്രാപിക്കുകയാണ് ജീവിതലക്ഷ്യം. പ്രതീകാത്മകമായി മനുഷ്യന്റെ ഉയര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്ന 17 ഘടകങ്ങളെ (അഷ്ടരാഗങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, സത്വ-രജ-തമോഗുണങ്ങള്‍, അവിദ്യ) തരണംചെയ്ത്, വിദ്യ (ജ്ഞാനം) നേടി ആത്മാവാകുന്ന സ്‌നേഹത്തെ (നെയ്യ്) ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം നടത്തി ഭക്തന്‍, ഭഗവാനില്‍ വിലയംപ്രാപിച്ച് (മോക്ഷം നേടി)നശ്വരമാകുന്ന ഉടഞ്ഞ നാളികേരത്തെ അഗ്നി (ആഴി) യില്‍ ഹോമി(ദഹിപ്പിക്കുന്ന)ക്കുന്ന തത്വമാണല്ലോ ശബരിമല ദര്‍ശനത്തിലടങ്ങിയിരിക്കുന്നത്. ഈയൊരു സങ്കല്‍പ്പ വിശേഷം ലോകത്ത് മറ്റൊരു ക്ഷേത്രത്തിലുമില്ലാത്തതിനാലാണ്, ശബരിമല ക്ഷേത്രം, വിശ്വ (ആഗോള) ക്ഷേത്രമാകുന്നത്. ഭഗവാനും ഭക്തനും മുദ്രധരിക്കുന്ന നാള്‍മുതല്‍ ഒന്നാകുന്ന-തത്വമസി-സങ്കല്‍പ വിശേഷം ശബരിമലയുടെ മുഖമുദ്രയാണ്. മഹാതത്വങ്ങളെ ഉള്‍ക്കൊള്ളുന്നതിനാലാണ് കോടാനുകോടി ഭക്തന്മാര്‍, എത്ര കഷ്ടതകള്‍ സഹിച്ചും, ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്. ലോകത്ത് മറ്റൊരു തീര്‍ത്ഥാടന കേന്ദ്രത്തിലും ഇത്രയേറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടതില്ല. സ്വതേസുഖിമാന്മാരായ ഇക്കാലത്തെ ജനങ്ങള്‍, ഇന്ന് ശബരിമലയില്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ ബോധ്യപ്പെട്ടാല്‍, ഇനി ഇങ്ങോട്ടില്ല എന്നു പറയേണ്ടതാണ്. പക്ഷേ അനുഭവം നേരെ മറിച്ചാണല്ലോ. ഇത് ഭഗവാന്‍ കലിയുഗവരദനായതുകൊണ്ടുതന്നെ. സി.പി. ഗോപാലകൃഷ്ണന്‍ ജന്മഭൂമി: http://www.janmabhumidaily.com/news542349#ixzz4VVP5ohCM

Sunday, February 05, 2023

വനപർവ്വം :::ഇനി നീ ഇവിടെനില്ക്കരുത്‌. നിന്നെ കാണുകയാല്‍ സഫലങ്ങളായിരിക്കുന്നു എന്റെ കണ്ണുകള്‍. മര്‍ത്തൃനായനിന്നെ കാണുകയും സ്പര്‍ശിക്കുകയും ചെയ്തപ്പോള്‍, രാമന്‍ എന്ന പേരോടുകൂടി മര്‍ത്ത്യാകാരംസ്വീകരിച്ചു മഹാവിഷ്ണുവിനെ, സര്‍വ്വജഗത്തിന്നും ആനന്ദദായകനായ ആ പുരുഷോത്ത മനെ, സീതാമുഖമാകുന്ന താമരയ്ക്ക്‌ അര്‍ക്കുനും, രാവണനാകുന്ന അന്ധകാരത്തിന്നു ഭാസ്കരനുമായ ആ രാഘവനെ, എനിക്കു സ്മരിക്കുന്നതിന്നു സന്ദര്‍ഭമുണ്ടായി. ഹേ. വീരാ, നീ എന്നെ കാണുവാനിടയായത്‌ വെറുതെയായിപ്പോകരുത്‌. ഭ്രാതൃത്വത്തെ പുരസ്കരിച്ചുകൊണ്ട്‌ നീ ഏന്നോടുവരം ചോദിച്ചുകൊള്ളുക. ഞാന്‍ ഹസ്തിനപുരത്തില്‍ച്ചെന്ന്‌ ആ ക്ഷുദ്രന്മാരായധാര്‍ത്തരാഷ്ദ്രന്മാരെ കൊന്നൊടുക്കണമെങ്കില്‍ അത്‌ ഞാന്‍ ഉടനെ ചെയ്തുകൊള്ളാം. കല്ലെടുത്ത്‌ ആ പുരം എറിഞ്ഞുതകര്‍ക്കണമെങ്കില്‍ അതും ചെയ്യാം. ദുര്യോധനനെപിടിച്ചു ബന്ധിച്ച്‌ ഞാന്‍നിന്റെ മുമ്പില്‍ കൊണ്ടുവരണോ? വേണമെങ്കിൽ അതും ചെയ്യാം. നിന്റെ ആഗ്രഹംഎന്താണെന്നു പറയു. അത്‌ ഉടനെ ഞാന്‍ നിര്‍വ്വഹിക്കാം.” വൈശമ്പായനൻപറഞ്ഞും “ ഭീമസേനന്‍ മഹാത്മാവായഅവന്റെ വാക്കുകേട്ട്‌ അങ്ങേയറ്റം സന്തുഷ്ടനായിഇപ്രകാരം മറുപടി പറഞ്ഞു; “ഭവാന്‍ എന്നോടു പറഞ്ഞ കാര്യങ്ങളെല്ലാംഭവാന്‍ ചെയ്തുതന്നതായി എനിക്കുതോന്നുന്നു. ഭവാനു മംഗ ളം ഭവിക്കട്ടെ! ഞാന്‍ ഒരു ആഗ്രഹംഭവാനോടുപറയുന്നു. അല്ല യോ,മഹാബാഹോ ,നീഎന്നോട്‌ എന്നും പ്രീ തിയുള്ളവനായിരിക്കണം. നീ നാഥനായിത്തീരുകയാല്‍ പാണ്ഡവന്മാര്‍ സനാഥരായിത്തീര്‍ന്നു. ഭവാന്റെ തേജസ്സിനാല്‍ത്തന്നെ ഞങ്ങള്‍ സര്‍വ്വ ശത്രുക്കളേയും തോല്പിക്കും.” ഇതു കേട്ടപ്പോള്‍ ഹനുമാന്‍ ഭീമ നോടുപറഞ്ഞു: ഭ്രാതൃത്വം, സൌഹാര്‍ദ്ദം ഇവകൊണ്ട്‌ ഞാന്‍ നിന്റെ ഇഷ്ടം നിര്‍വഹിക്കുന്നതാണ്‌. ശക്തി വളരെയുള്ള ശത്രുസൈന്യത്തില്‍ ചെന്ന്‌ ഹേ വീരാ,നീ സിംഹനാദം മുഴക്കുമ്പോള്‍ നിന്റെ നാദംഎന്റെ രവംകൊണ്ടു വര്‍ദ്ധിപ്പിക്കുന്നതാണ്‌. വിജ യന്റെ ധ്വജത്തില്‍ കയറിയിരുന്ന്‌ ഞാന്‍ ഉഗ്രമായനാദംമുഴക്കുന്നതാണ്‌..സുഖമായിനിങ്ങള്‍ക്കു ശത്രുക്കളെ കൊന്നൊടുക്കാം.' ഹനുമാന്‍ ഇപ്രകാരം ഭീമനോടുപറഞ്ഞ്‌ ഭീമന് വഴികാണിച്ചുകൊടുത്ത്‌ അവിടെത്തന്നെ അന്തര്‍ദ്ധാനം ചെയ്തു.” 152, സൗഗന്ധികാഹരണം- ഭീമസേനന്റെ സൗ ഗന്ധികവനഗമനം - വൈശമ്പായനൻ പറഞ്ഞു; “ആ ഹരിവരന്‍ പോയതിന്നുശേഷം ബലവാന്മാരില്‍ ശ്രേഷ്ഠനായ ഭീമന്‍ ആ വഴിക്കു നടന്ന്‌ ഗന്ധമാദനപര്‍വ്വതത്തില്‍ കയറി. ആ ഭ്രാതാവിന്റെ അതിരറ്റ്‌ ശ്രീയും ദേഹവും അനുസ്മരിച്ചുകൊണ്ട്‌ ദാശര ഥിയുടെ മാഹാത്മൃവും ചിന്തിച്ച്‌ അവന്‍നടന്നു. ഏറ്റവും ഭംഗികലര്‍ന്ന കാടും പൂങ്കാവുംകണ്ട്‌ സൗഗന്ധികവനം കാണുവാ നുള്ള ആഗ്രഹത്തോടെ നടന്നു. പോകുന്ന വഴിക്കുചുറ്റും മരങ്ങള്‍ പൂത്തുനില്ക്കുന്ന പൊയ്കകളും, തെളിഞ്ഞ പുഴകളും, പലതരം മനോജഞ്പുഷ്പങ്ങള്‍നിറഞ്ഞു പൂത്തകാടുകളും, ചേറ്റില്‍ കുഴഞ്ഞു നനഞ്ഞു മഴപെയ്യുന്ന കാര്‍മേഘം പോലുള്ള ആയക്കൂട്ടങ്ങളും അവന്‍ കണ്ടു. മാന്‍പേടകളോടുകുടി തുള്ളി ച്ചാടി പുല്ലുതിന്നുന്നമാന്‍കൂട്ടത്തെക്കണ്ട്‌ഭീ മന്‍ വേഗംനടന്നു. പന്നി, പോത്ത്‌, പുലി മുതലായജന്തുക്കള്‍ ജീവിക്കുന്ന മഹാശ്രിയില്‍ പേടികൂടാതെ, ശാര്യത്തോടെ, ഭീമസേനന്‍പ്രവേശിച്ചു. അന്തമറ്റ മലരുകള്‍ ചേര്‍ന്നു പൂമണംവീശുന്ന ചെന്തളിര്‍ക്കാന്തി ചേര്‍ന്നുകാറ്റിലുലയുന്ന വൃക്ഷങ്ങള്‍ യാചിച്ചു മാടി വിളിച്ചിട്ടെന്നവിധം അവന്‍ അങ്ങോട്ടു കയറിച്ചെന്നു. താമരമൊട്ടുക്ളാകുന്ന കൈകള്‍ കൂപ്പി, വണ്ടുകളുടെശബ്ദംകൊണ്ടുമന്ത്രിച്ചു നില്ക്കുന്ന പ്രിയതീര്‍ത്ഥവനംചേരുന്ന പൊയ്കതോറും ഭീമന്‍ നടന്നു. പുത്തുനില്ക്കുന്ന മലഞ്ചെരി വില്‍ കണ്ണുംകരളും പതിഞ്ഞ ഭീമന്‍ ദ്രൗ പദിവാകമാകുന്ന വഴിച്ചോറുംഉണ്ട്‌ ഏറ്റവും വേഗത്തില്‍ നടന്നു. ഉച്ചതിരിഞ്ഞപ്പോള്‍ മാന്‍കൂട്ടം കാനനത്തില്‍മേഞ്ഞുനടക്കുന്നതുഭീമന്‍ കണ്ടു. അവിടെ നല്ല പൊന്‍താമരയുള്ള വലിയഒരു നദി കണ്ടു. ഹംസങ്ങളുംകാരണ്ഡവങ്ങളും ചേര്‍ന്ന്‌ ചക്ര വാളങ്ങളില്‍ പ്രശോഭിക്കുന്ന ആ ദീര്‍ഘമായ നദി.. പര്‍വ്വതംഅണിഞ്ഞ താമരപ്പുകൊണ്ടുണ്ടാക്കിയ മാല എന്നപോലെ തിളങ്ങി. ആ നദിയില്‍ സൌഗന്ധികപുഷ്പങ്ങള്‍കൂട്ടം കൂട്ടമായി നില്‍ക്കുന്നത്‌ ബാലസുര്യന്റെ നിറത്തില്‍ ബലവാനായഭീമന്‍ കണ്ടു. അവന്റെ കണ്ണിന്നു കുളുര്‍മ്മ ചേര്‍ക്കുന്നവിധം അതു പ്രശോഭി ച്ചു. അതുകണ്ടപ്പോള്‍ ആ പാണ്ഡുനന്ദനന്‍ കാര്യംസാധിച്ചുഎന്നുള്ള സന്തോഷത്തോടെ, വനവാസംകൊണ്ടുദുഃഖിക്കുന്ന പ്രിയയുടെ സമീപത്തേക്ക്‌, മനസ്സുകൊണ്ടു ചെന്നെത്തി.” 153. സൗഗന്ധികാഹരണം - വൈശമ്പായനൻപറഞ്ഞു; “കൈലാസശിഖരത്തിന്നരികെയുള്ള ശോഭനമായ സൗഗന്ധികവനത്തില്‍ രാക്ഷസന്മാരാല്‍ പരിരക്ഷിതമായി രമണിയമായഒരു താമരപ്പൊയ്കയുണ്ട്‌. മലഞ്ചോലകളില്‍നിന്ന്‌ ഒഴുകിവരുന്ന ജലം ഈ സരസ്സിനെ എപ്പോഴും. നിറയ്ക്കുന്നു. കുബേരന്റെ ഭവനം ഈപ്രദേശത്തുനിന്ന്‌ ഒട്ടും ദൂരത്തല്ല. നാനാവൃക്ഷങ്ങളാലും, നാനാലതകളാലും, നാനാപക്ഷികളാലും ആകുലമായി വിപുലച്ഛായയാല്‍ സുരമ്യമായി, നിര്‍മ്മലമായി, ശോഭനതീരങ്ങ ളോടുകൂടിയ ആ പൊയ്ക വിചിത്രവും അത്ഭുതദര്‍ശനവുമായി വിളങ്ങുന്നു. മരതകപ്പച്ചനിറമുള്ള ഇലകളോടും, പൊന്‍നിറമുള്ള പൂക്കളോടുംകൂടിയ താമരകള്‍ നിറഞ്ഞ ആ പൊയ്കയിലെലഘുവുംശുദ്ധവും ശീതളവുമായ അമൃതരസം കലര്‍ന്നശുദ്ധ ജലം കൊതിയോടെകുടിക്കുവാനായി ഭീമന്‍ ഇറങ്ങി.ആപൊയ്കയില്‍ മനോമോഹനവും ബഹുവിചിത്രവുമായ ദിവ്യ സൗഗന്ധികങ്ങള്‍ കാഞ്ചനമയമായ ദളങ്ങളോടും വൈഡൂര്യകാന്തി കലര്‍ന്ന നാളങ്ങളോടുംകൂടി മഹത്തായ സൌരഭ്യം കലര്‍ന്നു ശോഭിക്കുന്നു. ഹംസാദിപക്ഷികള്‍ചിലച്ചുകൊണ്ടിരിക്കുക യാല്‍ ആ സൌഗന്ധികങ്ങളില്‍ നിന്നു നല്ല പുമ്പൊടി,ചിതറിക്കൊണ്ടിരുന്നു. . . രാജരാജനും മഹാത്മാവുമായ കുബേരന്റെ ക്രീഡാസ്ഥാനമാണത്‌. ദേവന്മാരാലുംഗന്ധര്‍വ്വാപ്സരസ്സുകളാലും പൂജിതവും; മഹര്‍ഷികളാലും, യക്ഷകിമ്പുരുഷന്മാരാലും സേവിതവും, കുബേരനാലുംരാക്ഷസകിന്നരന്മാരാലും രക്ഷിതവുമായ ആദിവ്യസരസ്സുകണ്ട്‌ മഹാബലനായ ഭീമന്‍ പരമപ്രീതനായിത്തീര്‍ ന്നു. വൈശ്രവണന്റെ ശാസനത്തെ വഹിച്ച്‌ ചിത്രായുധധരന്മാരായി അനേകായിരം“ക്രോധവശന്മാരെന്നു പേരായ രാക്ഷസന്മാര്‍ ആ സരസ്സിനെ സംരക്ഷിക്കുവാന്‍ കാവല്‍ നില്ക്കുന്നുണ്ട്‌. തോലുടുത്ത്‌, സ്വര്‍ണ്ണകേയൂരങ്ങള്‍ചാര്‍ത്തി, വാളേന്തി,നിശ്ശബ്ദം പു വറുക്കുവാനായി പൊയ്കയിലേക്കിറങ്ങുന്ന ഭീമപ രാക്രമനായ ഭീമനെക്കണ്ട്‌ ആ രാക്ഷസന്മാര്‍ പരസ്പരം ഓരോന്നു പറഞ്ഞുതുടങ്ങി. ഉടുത്തിരിക്കുന്നതു തോലാണെങ്കിലും, ആയുധമേന്തിയിരിക്കുന്ന ഈ പുരുഷവ്യാധ ന്‍ എന്തുചെയ്യുവാനാണ്‌ ഇവിടെ വന്നിരിക്കുന്നതെന്ന്‌ അവര്‍ ശങ്കിച്ചു നിന്നു. ഒടുവില്‍ അവരെല്ലാവരും ചേര്‍ന്നു തേജസ്വിയും മഹാബാഹു വുമായ ഭീമന്റെ മുമ്പില്‍ച്ചെന്ന്‌ ഇപ്രകാരം ചോദിച്ചു: ഭവാന്‍ ആരാണ്‌? മുനിവേഷമാണു ഭവാന്‍ സ്വീകരിച്ചിട്ടുള്ളതെങ്കിലും, ഭവാന്‍ ആയുധം ധ രിച്ചിരിക്കുന്നു! മഹാമതിയായ ഭവാന്‍എന്തിനാണ്‌ ഇവിടെവന്നിരിക്കുന്നത്‌?” 154. സൌഗന്ധികാഹരണം ഭീമന്റെ രാക്ഷസിജയം-ഭീമന്‍ പറഞ്ഞു: ധര്‍മ്മരാജാവിന്റെ നേരെ താഴെപിറ ന്നവനുംപാണ്ഡുപുത്രനുമായ ഭീമസേനനാണ്‌ ഞാന്‍. രാക്ഷസന്മാരുടെ സഹായത്താല്‍ ഞാന്‍ ഇപ്പോള്‍ ഭ്രാതാക്കന്മാരോടു കൂടിവിശാലമായബദരിയില്‍വന്നിരിക്കയാണ്‌അവിടെ കാറ്റില്‍പറന്നുവീണ സൌഗന്ധികപുഷ്പംപാഞ്ചാലികണ്ടു. അതില്‍അവള്‍ക്കു വലിയ ആഗ്രഹംനിനച്ചു എന്റെ ധര്‍മ്മപത്നിയായ ആഅനവദ്യാംഗിക്കുപ്രിയം ചെയ്യുവാന്‍ കരുതിപൂവു പറിക്കുവാനാണ്‌ ഞാന്‍ ഇങ്ങോട്ടു വന്നത്‌.🙏🙏🙏വ്യാസ മഹാഭാരതം 🙏🙏🙏422/379🌹🌹🌹🌹.