Saturday, September 30, 2017

വേദോപനിഷത്തുകളും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും പുരാണേതിഹാസങ്ങളും ഒക്കെ മനുഷ്യരാശിക്ക് സമ്മാനിച്ച പുരാതന ഋഷീശ്വരന്മാര്‍ ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ശാസ്ത്രജ്ഞന്മാരാണ്. ആധുനിക ശാസ്ത്രജ്ഞന്മാര്‍ വന്‍ സജ്ജീകരണങ്ങളുള്ള പരീക്ഷണശാലകളിലിരുന്ന് ഗവേഷണം നടത്തുന്നു. എന്നാല്‍ ഋഷി, സ്വന്തം മനസ്സിനെ തന്നെ പരീക്ഷണശാലയും ഗവേഷണവിഷയവുമാക്കി. മഹാത്യാഗത്തിന്റെയും കഠിനതപസ്സിന്റെയും മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് അവര്‍ മനസ്സിനും ബുദ്ധിക്കും അതീതമായ പ്രപഞ്ച രഹസ്യം കണ്ടെത്തി. ഈ അണ്ഡകടാഹത്തെ മുഴുവന്‍ നിയമിക്കുന്ന മഹാശക്തി, ഈശ്വരന്‍ തന്നില്‍ത്തന്നെയാണ് കുടികൊള്ളുന്നതെന്ന പരമസത്യം അവര്‍ അറിയുകയും അനുഭവിക്കുകയും ചെയ്തു. ആ ഋഷിപരമ്പരയില്‍ മത്സ്യഗന്ധിയായ സത്യവതിയുടെ മകനായി ജനിച്ച വേദവ്യാസന്റെ സ്ഥാനം ഏറ്റവും വലുതാണ്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പതിനെട്ട് പുരാണങ്ങളും മഹാഭാരതവും ബ്രഹ്മസൂത്രവും രചിച്ചു. ആ വേദവ്യാസ മഹര്‍ഷിയെയാണ് ആചാര്യന്മാരുടേയും ആചാര്യനായി കണ്ട് ഇന്നും ലോകം ആരാധിക്കുന്നത്.
എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ മനസ്സിന് സന്തോഷവും സംതൃപ്തിയും ലഭിച്ചില്ല. ഒരപൂര്‍ണ്ണത, എന്തോ ഒരു ശുന്യത, അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടി. അപ്പോഴാണ് നാരദമഹര്‍ഷി അവിടെയെത്തിയത്. അദ്ദേഹം വേദവ്യാസനെ ഇങ്ങനെ ഉപദേശിച്ചു. ‘ഭഗവാനോടുള്ള പരമപ്രേമം വര്‍ണ്ണിക്കാതെ, അതനുഭവിക്കാതെ, മറ്റെന്തൊക്കെ ചെയ്താലും അതെല്ലാം അര്‍ത്ഥശുന്യമായി കലാശിക്കും. അതുകൊണ്ട്, ഈശ്വരപ്രേമത്തിന്റെ അമൃതംനുകർന്ന് അതിന്റെ മഹത്വം പാടൂ.’
മഹാജ്ഞാനികള്‍ക്കും പണ്ഡിതന്മാര്‍ക്കും തപസ്വികള്‍ക്കും വേദാന്തികള്‍ക്കും അതേപോലെതന്നെ, വൃന്ദാവനവാസികളും സാധാരണക്കാരുമായ ഗോപീഗോപന്മാര്‍ക്കും എന്തിന്, പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കുപോലും ശ്രീകൃഷ്ണനോടുണ്ടായിരുന്ന നിഷ്‌ക്കളങ്കഭക്തിയുടെ മാഹാത്മ്യം വര്‍ണ്ണിക്കാനാണ് നാരദമഹര്‍ഷി വ്യാസനെ ഉപദേശിച്ചത്. അങ്ങനെ, അത്ഭുതങ്ങളില്‍ വെച്ച് അത്യത്ഭുതം, നിത്യനൂതനം, എത്ര ആസ്വാദിച്ചാലും മതിവരാത്തത്, എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഗോപികാപ്രേമത്തിന്റെ, കൃഷ്ണഭക്തിയുടെ അനശ്വരഗാനമായ ശ്രീമദ് ഭാഗവതത്തിന് വേദവ്യാസമുനി ജന്മം നല്‍കി.
ശ്രീകൃഷ്ണന്റെ ഹൃദയം പരമപ്രേമസ്വരൂപമാണ്. ആ പ്രേമം സര്‍വ്വഭൂതങ്ങളുടേയും ഹൃദയമാണ്. പ്രേമത്തിന്റെ ഭാഷക്ക് അതിര്‍വരമ്പുകളില്ല. സകലചരാചരങ്ങള്‍ക്കും മനസ്സിലാകുന്ന ഭാഷയാണത്. ഒരു നദിയുടെ പ്രവാഹം പോലെ, ശരീരത്തിനും മനസ്സിനും സുഖം പകരുന്ന ഒരു കുളിര്‍കാറ്റുപോലെ, പരപ്രേമത്താല്‍ പരിപൂരിതമായ ഹൃദയം എല്ലാത്തിനേയും തഴുകിയൊഴുകും. അതാണ് കൃഷ്ണപ്രേമത്തില്‍ വൃന്ദാവനത്തിലെ സര്‍വ്വ ജീവജാലങ്ങളും മതിമറന്ന് നിന്നു എന്നു പറയുന്നതിന്റെ അര്‍ത്ഥം.
ജീവിതത്തില്‍ മറ്റെല്ലാമുണ്ടായാലും, പ്രേമം ഇല്ലെങ്കില്‍, ഈശ്വരനോട് നിഷ്‌ക്കാമമായ ഭക്തിയില്ലെങ്കില്‍ സൗന്ദര്യവും സന്തോഷവും സമാധാനവും ഉണ്ടാകില്ല. കാരണം, ജീവിതം നിലനില്‍ക്കുന്നതുതന്നെ പ്രേമത്തിലാണ്. ലൗകീകകര്‍മ്മങ്ങളുടെ വിജയത്തിന് പോലും പ്രേമത്തിന്റെ ഊര്‍ജ്ജവും വീര്യവും ആവശ്യമാണ്.
പുരാണങ്ങളില്‍ വെച്ച് അതിശ്രേഷ്ഠമാണ് ശ്രീമദ് ഭാഗവതം. ഭാഗവതത്തെ പോലെ ഭക്തിയും വേദാന്തതത്വവും മുക്തിമാര്‍ഗ്ഗവും അതിലളിതമായ രീതിയില്‍ സമന്വയിപ്പിച്ച് ലോകത്തിന് പകര്‍ന്നു നല്‍കിയ മറ്റൊരു ഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം. കൂടാതെ, ആധുനിക സയന്‍സിനെ വെല്ലുന്ന വിധത്തില്‍, പ്രപഞ്ചഘടനയെ കുറിച്ചും, ജ്യോതിശാസ്ത്രത്തെകുറിച്ചും മറ്റുമുള്ള അതിഗഹനവും അതിസൂക്ഷവുമായ സിദ്ധാന്തങ്ങളും ഭാഗവതത്തില്‍ ഒളിപ്പിച്ച്‌ വെച്ചിരിക്കുന്നു.
എന്തുകൊണ്ടാണ് ഈശ്വരപ്രേമത്തിനും ഭക്തിമാര്‍ഗ്ഗത്തിനും ഇത്രയധികം പ്രാധാന്യം കല്പിച്ചിരിക്കുന്നത്? കാരണം, കര്‍മ്മമോ ജ്ഞാനമോ രാജയോഗമോ, ഏതുമാര്‍ഗ്ഗവും ആയിക്കൊള്ളട്ടെ, അവയൊന്നുംതന്നെ ഭക്തിയില്ലാതെ, പ്രേമമില്ലാതെ അനുഭവിക്കുവാന്‍ കഴിയില്ല. എല്ലാ ആദ്ധ്യാത്മിക സാധനകള്‍ക്കും ഭക്തി അല്ലെങ്കില്‍ പ്രേമം കേന്ദ്രബിന്ദുവാണ്, പൊതുഘടകമാണ്.
ഉപാസനയും പ്രാര്‍ത്ഥനയും ഈശ്വരാരാധനയും ഒക്കെ ഭക്തിപ്രേമങ്ങള്‍ ഇല്ലാതെ സാദ്ധ്യമല്ല. നിഷ്‌ക്കാമപ്രേമം ഇല്ലെങ്കില്‍ ഇവരണ്ടും വേണ്ട ഫലം ചെയ്യില്ല. അതു പോലെ, ഈശ്വരാര്‍പ്പണബുദ്ധിയില്ലാതെ, കര്‍മ്മം ആത്മീയ സാധനയാകില്ല, കര്‍മ്മയോഗമാകില്ല. മനഃശുദ്ധി കൈവരിക്കുവാനും സാധിക്കില്ല. ജ്ഞാനമാര്‍ഗ്ഗത്തില്‍ ശാസ്ത്രപഠനം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാര്‍ത്ഥനയോടുകൂടിയാണ്. അതുകൊണ്ട് ഉള്ളില്‍ പ്രേമമില്ലാതെ ജ്ഞാനസാധന സാധിക്കില്ല. ഇങ്ങനെ, എല്ലാ മാര്‍ഗ്ഗങ്ങളുടേയും കേന്ദ്രബിന്ദു ഭക്തിയും പ്രേമവുമാണ്.
ജീവിതത്തെയും ഈശ്വരവൈഭവത്തെയും രണ്ടായി പിരിച്ച്‌നിര്‍ത്താന്‍ കഴിയില്ല. ഈ രണ്ട് ശക്തികളേയും ഒരേപോലെ ഇണക്കിച്ചേര്‍ത്ത് പോകാന്‍ സാധിക്കണം. ബുദ്ധിക്കും യുക്തിക്കും അപ്പുറം ഈ പ്രപഞ്ചത്തിനൊരു താളവും നിയമവും നിലനില്പും ഉണ്ട്. ഈ ഘടകങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യവും നിഗൂഡവുമായ ആ മഹാശക്തിയെ കൂടി അംഗീകരിച്ചാലെ ജീവിതത്തിന് പൂര്‍ണ്ണത കൈവരൂ. അവിടെ യുക്തിയല്ല, ഹൃദയം നിറഞ്ഞ ഭക്തിയും പ്രേമവും വിശ്വാസവുമാണ് ആവശ്യം. ചുരുക്കിപ്പറഞ്ഞാല്‍, ജീവിതവും ഈശ്വരപ്രേമവും രണ്ടല്ല, ഒന്നാണ്. രണ്ട് കണ്ണുകളും കാതുകളും പോലെ, പ്രാണസഞ്ചാരത്തിന് സഹായിക്കുന്ന നാസാദ്വാരങ്ങള്‍ പോലെ, ഇരുകൈകളും കാലുകളും പോലെ, ജീവിതത്തില്‍ ഈശ്വര പ്രേമത്തിനും ജ്ഞാനത്തിനും തുല്യസ്ഥാനമാണുള്ളത്. എന്നാല്‍ പ്രേമമില്ലാതെ, ഈശ്വരഭക്തിയില്ലാതെ ലോകജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും കണ്ടെത്താന്‍ കഴിയില്ല. ഇതാണ് ഭാഗവതം വേദവ്യാസനിലൂടെ ലോകത്തെ പഠിപ്പിക്കുന്നത്.
വ്യാസമുനിക്ക് നേടാനായി ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹം പൂര്‍ണ്ണതൃപ്തനും പരമാനന്ദമഗ്നനും ആയിരുന്നു. പക്ഷെ, ഭാഗവതം രചിക്കുന്നതുവരെയുള്ള അദ്ദേഹത്തിന്റെ കൃതികളിലൊന്നും തന്നെ പരമപ്രേമത്തിന്റെ മഹത്വത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും കാര്യമായൊന്നും തന്നെ പറഞ്ഞിരുന്നില്ല. അതില്ലാതെയുള്ള ജീവിതം അപൂര്‍ണ്ണവും അസന്തുഷ്ടവും ആകും എന്ന മഹാസത്യം ലോകത്തിനു പറഞ്ഞു തരുവാൻ വേണ്ടിയാണ് സര്‍വ്വജ്ഞന്മാരായ നാരദമുനിയും വേദവ്യാസനും തമ്മിലുള്ള സംവാദം.
പരമമായ ഈശ്വരശക്തിയിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഭക്തി. അതുകൊണ്ടു തന്നെ, സര്‍വ്വശക്തിയുടെയും ഉറവിടമായ ഈശ്വരശക്തി, ഭക്തനു തുണയായി എപ്പോഴും കൂടെയുണ്ടാകും. ജീവിതത്തിന്റെ ഏതു സാഹചര്യത്തേയും ധൈര്യത്തോടും നിര്‍ഭയത്തോടും നേരിടാനുള്ള ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ശക്തിയും അത് ഭക്തന് നല്‍കും. ധ്രുവന്റെയും പ്രഹ്ലാദന്റെയും ഒക്കെ കഥകള്‍ അതിനുള്ള ഉദാഹരണങ്ങളാണ്.
വിഷ്ണുഭക്തിയില്‍ നിന്നും പ്രഹ്ലാദനെ പിന്‍തിരിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഹിരണ്യ കശിപു അവലംബിച്ചത്? ഒന്നും ഫലിക്കാതെ വന്നപ്പോള്‍, സ്വന്തം മകനെ അയാള്‍ കൊടും പീഡനത്തിനിരയാക്കി. ക്രൂരവും നിഷ്ഠൂരവുമായ രീതിയില്‍ ആ ബാലനെ കൊല്ലാന്‍ ശ്രമിച്ചു. പക്ഷെ, നിഷ്‌ക്കളങ്കവും അചഞ്ചലവുമായ പ്രേമഭക്തി പ്രഹ്ലാദനെ ആ അപകടങ്ങളില്‍ നിന്നെല്ലാം രക്ഷിച്ചു. ഹിരണ്യകശിപുവിനെ വധിച്ചശേഷം നരസിംഹ മൂര്‍ത്തിയുടെ പ്രളയാഗ്നിപോലെയുള്ള സംഹാരരൂപം കണ്ട് അവിടെയുണ്ടായിരുന്ന ദേവീദേവന്മാരും തപസ്വികളും പേടിച്ചരണ്ട് നിന്നു. വലിയസ്ഥാനമാനങ്ങളും ഒടുങ്ങാത്ത സമ്പത്തും അധികാരവും ഒക്കെയുള്ളവരാണ് ദേവന്മാര്‍. പക്ഷെ, അവരൊന്നും തന്നെ നരസിംഹമൂര്‍ത്തിയെ സമീപിക്കാനോ ശാന്തനാക്കാനോ ധൈര്യപ്പെടാതെ ദൂരെ മാറി നിന്നു. കാരണം ഈശ്വരന്റെ സാന്നിദ്ധ്യവും കൃപയും നേടാന്‍ അധികാരവും സമ്പത്തുമൊന്നുമല്ല വേണ്ടത്. നിഷ്‌ക്കളങ്ക ഭക്തിയാണ്.
അവസാനം ഭഗവാനെ ശാന്തസ്വരൂപത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ അവരെല്ലാം ചേര്‍ന്ന് പ്രഹ്ലാദനോടഭ്യര്‍ത്ഥിച്ചു. ഭക്തിയുള്ള മനസ്സില്‍ ഭയമില്ല. അമ്മ കുഞ്ഞിനോട് ദേഷ്യപ്പെടും. കണ്ണുരുട്ടി കാണിക്കും. പക്ഷെ അമ്മ എന്തൊക്കെ ഗോഷ്ഠികാണിച്ചാലും കുഞ്ഞി ന്റെ സര്‍സ്വവും അമ്മയാണ്. അവന്  ലോകത്തില്‍ അമ്മ മാത്രമേയുള്ളു. അതുപോലെ, പ്രഹ്ലാദന്റെ ഹൃദയത്തില്‍ ഭഗവാനോട് നിഷ്‌ക്കളങ്കമായ പ്രേമഭക്തി മാത്രമേ ഉണ്ടായിരുന്നുള്ളു. നരസിംഹമൂര്‍ത്തിയുടെ രൗദ്രഭാവം അവനില്‍ തെല്ലും ഭയം ജനിപ്പിച്ചില്ല. അവന്‍ നിര്‍ഭയനായി അവിടുത്തെ സമീപിച്ചു. ഭഗവാന്റെ നരസിംഹരൂപത്തെ തൊട്ട് വന്ദിച്ചു; പാടിസ്തുതിച്ചു. നിഷ്‌ക്കളങ്ക ഭക്തനായ പ്രഹ്ലാദന്റെ പ്രേമസ്പര്‍ശനം ഏറ്റ മാത്രയില്‍ തന്നെഭഗവാന്‍ ശാന്തനായി.
കല്ലിനെ കളഭമാക്കാനും, മുള്ളിനെ മുല്ലപ്പൂവാക്കാനുമുള്ള പരിവര്‍ത്തനശക്തി പ്രേമത്തിന് മാത്രമാണുള്ളത്. അരൂപിയായ ഈശ്വരനെ ശരീരിയാക്കി കാട്ടിത്തരാനും. വീണ്ടും അരൂപി യായി സ്വന്തം ഉള്ളില്‍ ഒതുക്കാനും നിഷ്‌ക്കളങ്കപ്രേമത്തിന് കഴിയും.
ശ്രീരാമന്റെ പാദസ്പര്‍ശത്താല്‍ കല്ലായി തീര്‍ന്ന അഹല്യ വീണ്ടും പുനര്‍ജ്ജനിച്ചു എന്ന് രാമായണത്തില്‍ പറയുന്നു.രാമന്‍ പ്രേമസ്വരൂപനായിരുന്നു. പ്രേമത്തിന്റെ സ്പര്‍ശം കല്ലുപോലുള്ള മനസ്സിനെ പോലും പരിവര്‍ത്തനം ചെയ്യുമെന്നാണ് ആ കഥയുടെ സാരം. ഉള്ളില്‍ ഈശ്വരഭക്തി നിറഞ്ഞ്കവിയുമ്പോള്‍, പിന്നെ നമ്മള്‍ വ്യക്തിയല്ല, ഈശ്വരശക്തി തന്നെയാണ്. ആ ശക്തിയെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല.
ജീവിതത്തില്‍ ഓരോരുത്തരുര്‍ത്തക്കും ഓരോ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലെത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍ അനേകം പ്രതിബന്ധങ്ങളുണ്ടാകും. അവയെ അതിജീവിക്കണമെങ്കില്‍, അസാദ്ധ്യമായ ധൈര്യവും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും വേണം. അവിടെ പ്രഹ്ലാദനെ പോലെയും, ധ്രുവനെ പോലെയും നമ്മെ ലക്ഷ്യത്തില്‍ നിന്നും പിന്‍തിരിയാതെ ഉറപ്പിച്ച് നിര്‍ത്തണമെങ്കില്‍, മനുഷ്യശക്തിക്ക് അതീതമായ ഈശ്വരശക്തിയില്‍ അടിയുറച്ച വിശ്വാസവും സമര്‍പ്പണവും വേണം. അതുണ്ടായാല്‍ വിജയം സുനിശ്ചിതമാണ്.
മഹാഗുരുക്കന്മാരും ഭാഗവതവും മറ്റ് ശാസ്ത്രഗ്രന്ഥങ്ങളും മനുഷ്യനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്. ‘നീ അശക്തനും ദുര്‍ബ്ബലനും നിന്ദ്യനുമല്ല. ശ്രേഷ്ഠനും അതി ശക്തനും ഉത്കൃഷ്ട ഗുണങ്ങളോടും കൂടിയവനുമാണ്. എല്ലാ അറിവും ഉള്ളില്‍ വിളങ്ങുന്ന നീ സൂര്യതേജസ്സോടെ ജ്വലിക്കേണ്ടവനാണ്. മുന്നോട്ട്, ഉയരങ്ങളിലേക്ക് മാത്രം പോകേണ്ടവനാണ്. നീ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാണ്…’ ഈ അര്‍ത്ഥം വരുന്ന അനേകം ശ്ലോകങ്ങളും പ്രാര്‍ത്ഥനകളും നമ്മുടെ ശാസ്ത്രങ്ങളില്‍ കാണാം. ഇവിടെ നടക്കുന്ന വിധത്തിലുള്ള യജ്ഞങ്ങളില്‍ നിന്നും ആ ആത്മശക്തിയും വീര്യവും തേജസും വീണ്ടെടുക്കാനുള്ള പ്രേരണ നമുക്കുണ്ടാകണം.
ഭാഗവതം വായിക്കുന്നതും പഠിക്കുന്നതും കേള്‍ക്കുന്നതും പ്രഹ്ലാദനെപോലെ, ധ്രുവനെ പോലെ, വൃന്ദാവനത്തിലെ ഗോപാലന്മാരെയും ഗോപികമാരെയും പോലെ, അമ്മ യശോദയെ പോലെയും ഒക്കെ ആകാന്‍ വേണ്ടിയായിരിക്കണം...amma
ഈ പ്രപഞ്ചത്തിന്റെ യാഥാർഥ്യത്തെ തേടിയുള്ള മറ്റൊരു പാതയിലൂടെയുള്ള ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ യാത്രയിൽ അത് എത്തിനിൽക്കുന്ന ഒരിടമാണ് നാം മുൻപ് കണ്ടത്.

സ്ഥലകാലമെന്ന ഒരു യാഥാർത്ഥ്യത്തെ, അതിലൂടെയുള്ള ഒരു നിരീക്ഷകന്റെ യാത്രയെ. അതിൽ എത്തിച്ചേരാവുന്ന ഏറ്റവും കൂടിയ വേഗം പ്രകാശവേഗമാണ്. നിരീക്ഷകൻ പ്രകാശത്തിന്റെ വേഗത്തിൽ സഞ്ചരിച്ചാൽ അയാൾ കാലത്തിൽ നിശ്ചലമായി നിൽക്കും, അതുപോലെ അയാൾ സ്ഥലത്തിൽ നിശ്ചലമായാൽ പ്രകാശവേഗത്തിൽ കാലത്തിലൂടെ സഞ്ചരിക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ചതുർമാന സ്ഥലകാലത്തിൽ (Four dimensional space-time) രണ്ടു സംഭവങ്ങൾ തമ്മിലുള്ള ദൂരം, പ്രകാശവേഗത്തിൽ അളന്നാൽ ‘പൂജ്യം’ (zero) ആയിരിക്കുമെന്നർദ്ധം. കാലം, സ്ഥലത്തിന്റെ ഒരു അളവ് അല്ലെന്നു മനസ്സിലാക്കിയാൽ ഇതിലെ പ്രശ്നങ്ങൾ എല്ലാം മാറിക്കിട്ടും. 

അപ്പോൾ, സ്ഥല-കാലം എന്നത് ഒരു വസ്തുനിഷ്ട്ട യാഥാർഥ്യമാണോ?

പരമ്പരാഗത ശാസ്ത്രത്തെ സംബന്ധിച്ചേടത്തോളം, യാതൊന്നിനെ നമുക്ക് അളക്കാനും, പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കി തെളിവുകൾ ശേഖരിക്കാനും, നമ്മുടെ പഞ്ചേന്ദ്രിയങ്ങളോ അവയുടെ യാന്ത്രിക വിപുലീകരണങ്ങളാലോ, അനുഭവവേദ്യം ആവുന്നില്ലയോ അതൊന്നും വസ്തുനിഷ്ടങ്ങളല്ല. അങ്ങനെ, സ്ഥല-കാലങ്ങൾ, വസ്തുനിഷ്ട്ടമായ ഒരു നിലനിൽപ്പ് ആണെങ്കിൽ, അത് തീർച്ചയായും കൂടുതൽ അടിസ്ഥാനപരമായ മറ്റെന്തെങ്കിലും യാഥാർത്ഥ്യത്തിൽ നിന്നും ഉത്ഭവിച്ചതാവണം. അപ്പോൾ ആ യാഥാർഥ്യം എന്താവും? ശാസ്ത്രലോകത്തിന്റെ അതിനുള്ള ഉത്തരം 'ക്വാണ്ടം ഗ്രാവിറ്റി' എന്നാണു, ഇക്കാര്യത്തിൽ വലിയ തർക്കമൊന്നും നിലനിൽക്കുന്നില്ല.

എന്താണീ ക്വാണ്ടം ഗ്രാവിറ്റി?

ഇരുപതാം നൂറ്റാണ്ടിലെ ഭൗതിക ശാസ്ത്രത്തിന്റെ രണ്ടു നെടും തൂണുകളാണ്ജനറൽ റിലേറ്റിവിറ്റിയും ക്വാണ്ടം തിയറിയും. (ജനറൽ റിലേറ്റിവിറ്റിയെക്കുറിച്ചുസ്ഥലകാലങ്ങളുടെ വിശദീകരണത്തിൽഅൽപ്പം നാം കണ്ടു. ക്വാണ്ടംതിയറിയെ കുറേകൂടി വിശദമായി നമുക്ക് വഴിയേ കാണാം). സ്ഥൂലപ്രപഞ്ചത്തെഅതായത് ഗ്യാലക്സികളുടെ അളവിലുള്ള (അതിനപ്പുറത്തേക്കും),പ്രപഞ്ചത്തെയും പ്രകാശവേഗത്തോട് അടുക്കുന്ന വേഗങ്ങളെയും ഏറ്റവുംവിജയകരമായി വിശദീകരിക്കുന്ന ഒരു ശാഖയാണ് ജനറൽ റിലേറ്റിവിറ്റിഗോളാന്തര അളവിലുള്ള ഗുരുത്വകര്ഷണത്തെ (Gravity) ന്യൂട്ടൻ വിജയകരമായിവിശദീകരിച്ചെങ്കിലും അതിനപ്പുറത്തേക്ക് അത് പ്രയോജനകരമായിരുന്നില്ല.അവിടെയാണ് ജനറൽ റിലേറ്റിവിറ്റിയുടെ വിജയംമറുവശത്തു സൂക്ഷ്മപ്രപഞ്ചത്തെ, അതായത് പരമാണുക്കളെയുംഅണുകേന്ദ്രത്തെയും അതിലെപ്രതിപ്രവർത്തനങ്ങളെയും ഏറ്റവും വിജയകരമായി വിശദീകരിക്കുന്നശാഖയാണ് ക്വാണ്ടം തിയറി. എന്നാൽ ഈ രണ്ടു ശാസ്ത്ര ശാഖകളും അതാതിന്റെ മണ്ഡലങ്ങളിൽ വിജയകമാണെങ്കിലും, അവ തമ്മിലുള്ള പൊരുത്തമില്ലായ്മ ശാസ്ത്രലോകത്തെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെ അവ രണ്ടും പൂര്ണമാണെന്നു പറയാനും കഴിയില്ല. പ്രപഞ്ചത്തിന്റെ സൃഷ്ട്ടി വികാസനത്തെപ്പറ്റിയുള്ള ഇന്നത്തെ ഏറ്റവും സ്വീകാര്യമായ സിദ്ധാന്തമാണല്ലോ മഹാവിസ്ഫോടന സിദ്ധാന്തം (ബിഗ് ബാംഗ്). അതിൽ ഇന്ന് നിര്വചിക്കപ്പെട്ടിരിക്കുന്ന ഏറ്റവും കുറഞ്ഞ സമയമായി പ്ലാങ്ക് സമയത്തിനു (10^-43 സെക്കൻഡ്) തൊട്ടുമുൻപ് ഒരു ഏകത്വം (സിംഗുലാരിറ്റി) സങ്കല്പിക്കപ്പെട്ടിരിക്കുന്നു. അത്തരം സിംഗുലാരിറ്റികൾ തമോഗര്ത്തങ്ങളുടെ (ബ്ലാക് ഹോൾ) കേന്ദ്രത്തിലും ഉണ്ട് എന്നാണു സങ്കല്പിക്കപ്പെട്ടിരിക്കുന്നത്. അത്തരം ചെറിയ ദൂരങ്ങളിൽ ജനറൽ റിലേറ്റിവിറ്റിയുടെ നിയമങ്ങൾ പരാജയപ്പെടുന്നു. ജനറൽ റിലേറ്റിവിറ്റിയിൽ ഗ്രാവിറ്റി എന്നത് ഒരു 'മാസ്' സ്ഥലകാലത്തിൽ ഉണ്ടാക്കുന്ന വളവാണ്‌ അഥവാ ചെരിവാണ്. അതായത് സ്ഥലകാലത്തിലെ ഒരു ജ്യോമട്രിയാണ് അത്. എന്നാൽ ക്വാണ്ടം മെക്കാനിക്സിൽ എല്ലാറ്റിനെയും ഒരു കണികയും അതിനോടനുബന്ധിച്ച ഒരു തരംഗവുമായാണ് വിവരിക്കുന്നത്.

ഇതിനുള്ള പരിഹാരം ക്വാണ്ടം മെക്കാനിക്‌സും, ജനറൽ റിലേറ്റിവിറ്റിയും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ഏകീകൃത ഭൗതികശാസ്ത്ര നിയമം ആണ്. അത്തരം ഒരു നിയമത്തിലൂടെ ഗ്രാവിറ്റിയെ വിശദീകരിക്കുന്ന ഒന്നാണ് ക്വാണ്ടം ഗ്രാവിറ്റി. കഴിഞ്ഞ ഏതാനും ദശകങ്ങളായി അത്തരം ഒന്ന് രൂപപ്പെടുത്തുന്ന ശ്രമത്തിലാണ് ശാസ്ത്രലോകം. നിരവധി സമീപനങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്.  എന്നാൽ പൊതുവായി അംഗീകരിക്കപ്പെട്ട ഒന്ന് ഇതുവരെയും രൂപപ്പെട്ടിട്ടില്ല.

തമോഗര്ത്തങ്ങളുടെ അതിർവരമ്പിലൂടെ വികിരണനം സംഭവിക്കുന്നു (Hawking Radiation) എന്ന കണ്ടെത്തലിൽനിന്ന് ഗ്രാവിറ്റിയെ തെർമോഡൈനാമിക്‌സുമായി ബന്ധിപ്പിക്കുവാൻ നടക്കുന്ന ശ്രമങ്ങളാണ് ഒന്ന്. തെർമോഡിനാമിക്സിന്റെ നിയമമനുസരിച്ചു ഒരു സിസ്റ്റത്തിൽനിന്നും ചൂട് (Heat) വികിരണം നടക്കണമെങ്കിൽ അതിനുള്ളിലെ എൻട്രോപ്പി കുറയണം. ഒരു സിസ്റ്റത്തിന്റെ ക്വാണ്ടം അവസ്ഥകളുടെ (quantum states) അളവാണ് എൻട്രോപ്പി. എന്നാൽ തമോഗര്ത്തങ്ങളുടെ എൻട്രോപ്പി മറ്റുള്ളവയിൽനിന്നും വ്യത്യസ്തമാണ്. മറ്റുള്ളവയുടെ എൻട്രോപ്പി അവയുടെ വ്യാപ്തത്തിനു (volume) അനുപാദമായി ആണെങ്കിൽ ഇവിടെ അത് തമോഗര്ത്തങ്ങളുടെ അതിർവരമ്പിന്റെ (Event Horizon) വിസ്തീർണ്ണത്തിന് അനുപാദമായ് ആണ്. അത് നൽകുന്ന സൂചന തമോഗർത്തങ്ങൾ അതിനുള്ളിലെ കാര്യങ്ങളുടെ വിവരം എങ്ങനെയോ അതിന്റെ പ്രതലത്തിൽ സൂക്ഷിക്കുന്നു എന്നാണു. അതായത്, ഒരു ദിമാന (two dimensional) ഹോളോഗ്രാം ത്രിമാന (Three dimensional) രൂപത്തെ എൻകോട് (encode) ചെയ്തിരിക്കുന്നത് എങ്ങനെയോ അങ്ങനെ.  
  
ഒരു വ്യോമ സഞ്ചാരി ഒരു തമോഗര്ത്തത്തിലേക്കു ചാടി എന്നിരിക്കട്ടെ, അവിടെ എന്ത് സംഭവിക്കും. പ്രകാശത്തിനുപോലും അതിന്റെ അതിർവരമ്പിൽനിന്നും (Event Horizon) പുറത്തേക്കു വരാൻ കഴില്ലാത്തതുകൊണ്ടു വെളിയിൽ നിൽക്കുന്ന വേറൊരു നിരീക്ഷകൻ സംബന്ധിച്ചേടത്തോളം ഗഗന സഞ്ചാരി എന്നേക്കുമായി മറഞ്ഞു കഴിഞ്ഞു. എന്നാൽ അയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തമോഗര്ത്തത്തിന്റെ ദ്വിമാന പ്രതലത്തിൽ സൂക്ഷിച്ചു വയ്ക്കും. ഒരു കംപ്യൂട്ടറിന്റെ മെമ്മറിയിൽ വിവരങ്ങൾ സൂക്ഷിച്ചു വൈക്കുന്നതുപോലെ. അതിൽനിന്നും എപ്പോൾ വേണമെങ്കിലും ആ സഞ്ചാരിയെ പുനഃ സൃഷ്ട്ടി നടത്താനും കഴിയും.

അങ്ങനെയെങ്കിൽ ഒന്ന് തിരിച്ചു ചിന്തിച്ചാലോ? വളരെയധികം ഭൗതിക ശാസ്ത്രജ്ഞർ അങ്ങനെ ചിന്തിക്കുന്നുമുണ്ട്. നിങ്ങളും ഞാനും, ഈ കാണുന്ന ത്രിമാന ലോകവും എല്ലാം ഒരു ദ്വിമാന സ്ഥലത്ത് നിലനിൽക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു ഹോളോഗ്രാമിലെന്നപോലെ, ത്രിമാന പ്രക്ഷേപണം ആണോ? അങ്ങനെ ആണോയെന്ന സംശയം കൂടുതൽ കൂടുതൽ ബലപ്പെട്ടുവരുകയാണ്. എന്തായാലും ഇതൊരു ഭൗതിക ശാസ്ത്ര നിയമത്തിലേക്കു വളർന്നിട്ടില്ല. മാത്രമല്ല അത്തരം ചിന്തകളുടെ പൂർണമായവിവക്ഷിതാര്ത്ഥം എന്തെന്നുപോലും ആർക്കും ഇന്ന് പറയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഇത് വെറുമൊരു മണ്ടത്തരത്തിന്റെ സങ്കല്പ്പവുമല്ല. മറ്റെല്ലാ ഭൗതികശാസ്ത്ര നിഗമനങ്ങളെയുംപോലെ, ഏറെക്കുറെയെല്ലാംഗണിതശാസ്ത്ര പിൻബലവും ഇതിനുണ്ട്. കഴിഞ്ഞ അഞ്ചിലേറെ പതിറ്റാണ്ടുകൾ ഭൗതിശാസ്ത്രത്തിന്റെ പ്രപഞ്ച സങ്കൽപ്പങ്ങളുടെ അവസാന വാക്കെന്നു കരുതിയിരുന്ന ഫീൽഡ് തിയറികൾക്കും, പിന്നീടുവന്ന ലൂപ്പ് ക്വാണ്ടം തിയറി, സ്ട്രിംഗ് തിയറി തുടങ്ങിയവയ്ക്കുള്ള പല പരിമിതികളും ഇതിനില്ല എന്നുള്ളത് ഒരു പ്രത്യകതയാണ്. എന്തായാലും ഇന്ന് ശാസ്ത്രം നൽകുന്ന ദിശ, ഈ പ്രപഞ്ച നിർമിതിയുടെ അടിസ്ഥാന ഘടകങ്ങൾ ഫീൽഡോ എന്തിനധികം, സ്ഥലകാലം പോലുമല്ല മറിച്ചു, വിവരങ്ങൾ ആണ് എന്നാണ്. മാത്രമല്ല ഈ ലോകം വസ്തുനിഷ്ടമായ ഒരു യാഥാർത്ഥ്യം തന്നെ ആയിരിക്കണമെന്നില്ല , പിന്നെയോ മറ്റെവിടെയോ ഉള്ള വിവരങ്ങളുടെ ഒരു ത്രിമാന പ്രക്ഷേപണം തന്നെ ആയിക്കൂടെന്നില്ല എന്നാണ്. 

ഡോക്റ്റർ വി എസ രാമചന്ദ്രന്റെ ദി എമേർജിങ് മൈൻഡ് (The emerging mind) എന്ന പുസ്തകത്തിലെ ഒരു പാരഗ്രാഫ് ഉദ്ധരിച്ചുകൊണ്ട് ഇത് ഞാൻ നിറുത്തട്ടെ. എന്താണ് ബോധം എന്ന് പറയുന്നിടത്താണ് അദ്ദേഹം ഇത് പറയുന്നത്.

"It may instead require a radical shift in perspective, the sort of thing that Einstein did when he rejected the assumption that things can move at arbitrary high velocities. When we finally achieve such a shift in perspective, we may be in for a big surprise and find that the answer was staring at us all along. I don't want to sound like a new age Guru, but there are curious parallels between this idea and the Hindu philosophical view that there is no essential difference between self and others, or that the self is an illusion"
chumma blogs
കാലം

എന്താണ് അത്? നമ്മെ സംബന്ധിച്ചേടത്തോളം കാലം, സമയം എന്നൊക്കെയുള്ളതു ഒരു ക്ലോക്കിന്റെ, അല്ലെങ്കിൽ   വാച്ചിന്റെ സൂചിയുടെ ഒരു കറക്കമാണ്. അതുമല്ലെൻകിൽ, ദിന-രാത്രങ്ങളുടെയും സംവത്സരങ്ങളുടെയും ഒരു ഒഴുക്കാണ്. പക്ഷെ അതൊക്കെ കാലത്തിന്റെ ഒരു അളവ് മാത്രമല്ലേ? അപ്പോൾ എന്താണ് കാലം, അല്ലെങ്കിൽ സമയം? നമ്മൾ അളക്കുന്ന അത്, യഥാർത്ഥത്തിൽ എന്താണ്, എന്തിനെയാണ്?

ഒരുപക്ഷെ നമുക്ക് പറയാൻ കഴിയുമായിരിക്കും, നാം, നമ്മൾ, നമ്മുടെ സൗകര്യത്തിന് തെരെഞ്ഞെടുത്ത ഒരു അളവുകോലുകൊണ്ടു രണ്ടു സംഭവങ്ങളുടെ ഇടയിലുള്ള ദൈർഖ്യം അളക്കുന്നതാണ് സമയം എന്ന്. അതായത്, അടുത്ത ബസ്സ് അഞ്ചു മിനിട്ടു കഴിഞ്ഞു വരും എന്നതുപോലെ. പക്ഷെ, ഈ വാദം, ഒരു പക്ഷെ, അടുത്ത ബസ് എപ്പോൾ വരും എന്ന അറിവിന് വളരെ പ്രയോജനം ചെയ്യുമെങ്കിലും, നമ്മൾ, അതുകൊണ്ടു എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന്, അല്ലെങ്കിൽ എന്തിനെയാണ് നാം അളക്കുന്നതെന്ന് അത്ര വ്യക്തതമാകുന്നില്ല. 

കാലത്തിന്റെ സ്വഭാവം എന്തെന്ന് കൃത്യമായി മനസ്സിലാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് നാലുകാര്യങ്ങളിൽ സാമാന്യേന ഒരു തീർപ്പു ഉണ്ടാകേണ്ടിയിരിക്കുന്നു.

1 കാലം യഥാർത്ഥത്തിൽ ഇടമുറിയാത്ത ഒരു ഒഴുക്കാണോ?

2 കാലത്തിനു ഒരു ദിശ മാത്രമേ ഉള്ളുവോ അതോ അങ്ങോട്ടും ഇങ്ങോട്ടും ഇരു ദിശയിലേക്കും ഒരു പോലെ ആണോ?

3 ഈ പ്രപഞ്ചിത്തിനാകെ സാർവർത്തികമായ ഒറ്റ സമയം ആണോ?

4 സമയം യഥാർത്ഥത്തിൽ പ്രപഞ്ചത്തിന്റെ ഒരു അളവ് കോൽ തന്നെ ആണോ?

ഒന്നാമത്തെ ചോദ്യത്തിന്റെ നമ്മുടെ അനുഭവത്തിൽ ഉള്ള ഉത്തരം അതെ, അതൊരു ഇടമുറിയാത്ത ഒഴുക്ക് ആണ് എന്നാണു. പക്ഷെ ആധുനിക ഭൗതിക ശാസ്ത്രം അത് അത്ര അംഗീകരിക്കുന്നില്ല. കാരണം, ക്വാണ്ടം മെക്കാനിക്കിസിന്റെ ദൃഷ്ടിയിൽ പ്രകൃതിയിൽ   ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്നത്ത് ഒരു നിർദ്ദിഷ്ട അളവിലുള്ള, ഒരു 'ഫോട്ടോൺ' വലുപ്പത്തിലുള്ള 'ക്വാണ്ടാ' യിലാണ്, അല്ലാതെ തുടർച്ചയായ ഒരു പ്രവാഹം ആയല്ല . അങ്ങനെയെങ്കിൽ കാലത്തിന്റെ പോക്കും, അങ്ങനെതന്നെ, ചെറിയ ചെറിയ അടിവച്ചു തന്നെ ആയിരിക്കില്ല? ഇന്നത്തെ ശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സമയം 'പ്ലാങ്ക് സമയം' ആണ്, അതായത് 10^-43 സെക്കൻഡ്, അതായത് ഒരു  ദശാംശ കുത്തു കഴിഞ്ഞു നാൽപ്പത്തി മൂന്നു പൂജ്യം ഇട്ടു കഴിഞ്ഞു ഒന്നിട്ടാൽ കിട്ടുന്ന (സെക്കന്റിന്റെ) എത്രയാണോ അത്രയും ചെറിയ ഭാഗം. അതുകൊണ്ടു നമ്മെ സംബന്ധിച്ചേടത്തോളം അത് തുടർച്ചയായ ഒരു ഒഴുക്ക് തന്നെ.

ഇനി കാലത്തിന്റെ ദിശയിലേക്കു വരാം. നമ്മെ സംബന്ധിച്ചു, സമയം ഭൂതകാലത്തിൽനിന്നും വർത്തമാനത്തിലേക്കും അവിടെനിന്നും ഭാവിയിലേക്കുമാണ് പോകുന്നത്.  അതായത് 'ഇപ്പോഴിനു' 'മുൻപും' 'അതിനു  ശേഷവും'. പക്ഷെ ഇതിന്റെ ഒരു പ്രഹേളിക എന്തെന്നാൽ, ‘ഇപ്പോഴിനു’ മുൻപ് എന്നത് നമ്മുടെ ഓർമ്മയിൽ മാത്രമേ ഉള്ളു, ‘ഇപ്പോഴിനു’ ശേഷം എന്നത് നമ്മുടെ വെറും ഭാവന മാത്രമാണ്. ‘ഇപ്പോഴിനു’ ശഷം എന്ന് എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ 'ഇപ്പോൾ' തന്നെയായി തീരും.

അതെങ്ങനെയാണെങ്കിലും നമ്മെ സംബന്ധിച്ച് സമയത്തിനു അഥവാ കാലത്തിനു ഒരു ദിശയുണ്ട്, ഒരു ദിശ മാത്രമേ ഉള്ളു. അത് മുന്നോട്ടെന്നോ, ഭാവിയിലേക്കെന്നോ ഒക്കെ പറയാം. കാലത്തെ ഒരു അമ്പ് ആയി സങ്കല്പിച്ചാൽ (Arrow of time) അതിന്റെ മുന എല്ലായിപ്പോഴും മുന്നോട്ടുതന്നെയായിരിക്കും. ഒരിക്കിലും നമുക്ക് കാലത്തിലൂടെ പിന്നിലേക്ക് പോകാൻ കഴിയില്ല. കാരണം, നമ്മുടെ കാലബോധം നിലനിക്കുന്നതു സംഭവങ്ങളെ, അതിന്റെ ക്രമത്തിൽ അടുക്കി വൈക്കുന്നിടത്താണ്, ഒരു സംഭവം കഴിഞ്ഞു മറ്റൊന്ന് അതുകഴിഞ്ഞു മറ്റൊന്ന് എന്നിങ്ങനെ.

കാലത്തിന്റെ ഈ ദിശയെ മറ്റൊരു തരത്തിലും കാണാൻ കഴിയും. ഭൗതിക ശാസ്ത്രത്തിൽ (തെർമോ ഡൈനാമിക്സിൽ) അത് എൻട്രോപ്പിയാണ്, എന്നുവച്ചാൽ ക്രമയില്ലായ്മയുടെ ഒരു അളവാണിത്. അതായത് കൂടുതൽ ക്രമത്തിലുള്ള ഒരു അവസ്ഥയിൽ നിന്നും കുറഞ്ഞ ക്രമത്തിലുള്ള മറ്റൊരു അവസ്ഥയിലേക്കുള്ള, പ്രപഞ്ചത്തിന്റെ സ്വാഭാവിക പരിണാമത്തിന്റെ ഒരു ദിശയാണിത്. അതായത് മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ചു, ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചിരുന്ന നമ്മുടെ പ്രപഞ്ചത്തിന്റെ സാധ്യത (പൊട്ടൻഷ്യൽ) കാലത്തിന്റെ ആദ്യ നിഷാർദ്ധത്തിൽനിന്നും (10^-43 സെക്കൻഡ്) ഇന്നത്തെ ദൃശ്യപ്രപഞ്ചം ആയി മാറിയ, ആ ആയിരത്തി നാനൂറു കോടി കൊല്ലങ്ങളുടെ സഞ്ചാര പഥമാണ് കാലവും അതിന്റെ ദിശയും. അതായത് കാലം തിരിച്ചു നടക്കണമെങ്കിൽ പ്രപഞ്ചം അതിന്റെ മഹാവിസ്ഫോടന കാലത്തേക്ക് തിരിച്ചു പോകേണ്ടിവരും.

എന്നാൽ ഭൗതിക ശാസ്ത്ര നിയമങ്ങളിൽ (laws of physics) കാലത്തിനു അങ്ങനെ ഒരു ദിശ ഇല്ല. ഏതു സംഭവത്തിന്റെയും ഗണിത ശാസ്ത്ര പ്രസ്താവനയിൽ, ഒരു സംഭവത്തെ അതിന്റെ അവസാനത്തിൽനിന്നും ആദ്യത്തിലേക്കും, തിരിച്ചും, ഒരേപോലെ ശരിയാണ്. സബ് ആറ്റമിക് തലത്തിലും കാലത്തിനു അങ്ങനെ ഒരു ദിശയില്ല, അവിടെ ഭൂതകാലവും ഭാവികാലവും ഇല്ല. ക്വാണ്ടം മെക്കാനിക്സിൽ രണ്ടു കണികകൾ തമ്മിൽ അടുത്തുവരുകയും അവ തമ്മിലുണ്ടാവുന്ന പാരസ്പര്യത്തിൽ (interaction) നിന്നും തികച്ചും വ്യത്യസ്തമായ മറ്റു രണ്ടു കണികകൾ ആയി മാറുന്നതും സാധാരമാണ്. ഈ പുതിയ കണികകൾ വീണ്ടും പാരസ്പര്യത്തിൽ ഏർപ്പെടുകയും തിരിച്ചു ആദ്യത്തെ കണികകൾ ആയി വീണ്ടും മാറുന്നതിൽ അവിടെ യാതൊരു വ്യത്യാസവും ഇല്ല. അതായത് രണ്ടു കണികകൾ തമ്മിലുള്ള പാരസ്പര്യത്തിൽ പുതിയ മറ്റു രണ്ടു കണികകൾ ആവുന്ന ആ പ്രക്രിയയിൽ ആദ്യം ഏതു സംഭവിച്ചു (ഭൂതകാലം) രണ്ടാമത് ഏതു സംഭവിച്ചു (ഭാവികാലം) എന്ന് യാതൊരു വ്യത്യാസവും ഇല്ലെന്നർദ്ധം.  

ഇനി നമ്മുടെ മൂന്നാമത്തെ ചോദ്യത്തിലേക്ക് കടക്കാം. പ്രപഞ്ചത്തിൽ സാർവർത്തികമായ ഒറ്റ സമയമാണോ? അതായത് എന്റെ 'ഇപ്പോൾ' തന്നെയാണോ പ്രപഞ്ചത്തിൽ മറ്റെല്ലായിടത്തെയും 'ഇപ്പോൾ'? ഒരു പരീക്ഷണം ഇത് എങ്ങനെയെന്നു കാണിച്ചുതരും. ഇത് വെറും തിയരെറ്റിക്കൽ ആയ ഒരു പരികല്പന അല്ല, മറിച്ചു, യഥാർത്ഥത്തിൽ പല പ്രാവശ്യം ആവർത്തിക്കപ്പെട്ടിട്ടുള്ള ഒരു പരീക്ഷണം ആണ്.

രണ്ടു ആറ്റമിക് ക്ളോക്കുകൾ ഒരേ സമയത്തിൽ സെറ്റു ചെയിതു വയ്ക്കുക. ആ സെറ്റപ്പ് അങ്ങനെതന്നെ വച്ചാൽ, കാലാകാലങ്ങളിൽ, രണ്ടു ക്ളോക്കും ഒരേ സമയം കാണിക്കുമെന്ന് നമുക്ക് അറിയാം. ഇനി അതിൽ, ഒന്ന്, ഒരു കൃത്രിമ ഉപഗ്രഹത്തിൽ ഭൂമിയെ പലവട്ടം ചുറ്റാൻ അനുവദിക്കുക. പിന്നീട് തിരിച്ചുവന്ന് ഭൂമിയിലുള്ള ക്ളോക്കുമായി സമയം താരതമ്യം ചെയ്തുനോക്കിയാൽ, ഭൂമിയെ ചുറ്റിയിരുന്ന ക്ളോക്കിലെ സമയം മറ്റേതിനേക്കാളും അൽപ്പം, ഒരു നിമിഷത്തിന്റെ വളരെ ചെറിയ ഒരംശം, പിന്നിലാണെന്ന് കാണാം. ഇവിടെ എന്താണ് സംഭവിച്ചത്? ഇതിനുത്തരം ഐൻസ്റ്റീന്റെ റിലേറ്റിവിറ്റിയിൽ ഉണ്ട്. അതായത് ഒരു വസ്തു എത്രമാത്രം വേഗത്തിൽ സഞ്ചരിക്കുന്നോ അതിനു ആനുപാതികമായി അതിന്റെ സമയം പതുക്കെയാവുന്നു. അങ്ങനെ ആ വസ്തു പ്രകാശത്തിന്റെ വേഗത്തിൽ എത്തിയാൽ അതിന്റെ സമയം നിശ്ചലമാവുന്നു. ഇതിനെയാണ് ടൈം ഡയലേഷൻ (Time Dilation) എന്ന് പറയുന്നത്. ഒരു വസ്തുവിന് പ്രകാശവേഗം കൈവരിക്കാൻ കഴിയുമോ എന്നത് മറ്റൊരു കാര്യമാണ്. എന്നാൽ നമുക്ക് മനസ്സിലാവുന്ന വേഗത്തിൽ, ഒരു ഗഗന സഞ്ചാരി ഒരു വര്ഷം, ഒരു ഉപഗ്രഹത്തിൽ ശൂന്യാകാശത്തിൽ സഞ്ചരിച്ചതിനു ശഷം തിരിച്ചു വരുമ്പോൾ, അയാൾക്ക് ഭൂമിയിലുള്ള നമ്മളെക്കാൾ 0.0085 സെക്കൻഡ് വയസ്സ് കുറവായിരിക്കും എന്നാണു കണക്കു കൂട്ടൽ. ചുരുക്കത്തിൽ നമ്മുടെ കാലം കടന്നു പോകുന്നത് നാം ആപേക്ഷികമായി എത്ര വേഗത്തിൽ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതുപോലെതന്നെ ശക്ത്തമായ ഗുർത്വാകര്ഷണവും കാലത്തിന്റെ വേഗം കുറയ്ക്കും എന്നതാണ് ശാസ്ത്രീയ കണ്ടെത്തൽ. അതായത് പ്രപഞ്ചത്തിൽ എല്ലായിടത്തും, സമയം, ഒരേ വേഗത്തിലല്ല സഞ്ചരിക്കുന്നത്, മറ്റു പല ഘടകങ്ങളും അനുസരിച്ചാണ് അതിന്റെ വേഗത എന്നർത്ഥം.   
    
ഇനി നാലാമത്തത്തെ നമ്മുടെ ചോദ്യത്തിലേക്ക് വരാൻ സമയമായി. അപ്പോൾ സമയം അല്ലെങ്കിൽ കാലം യഥാർത്ഥത്തിൽ പ്രപഞ്ചത്തിന്റെ ഒരു അളവുകോൽ ആണോ?

മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ചു് കാലം ആരംഭിക്കുന്നത് അവിടെയാണ്. അതായത് പ്രപഞ്ചം ഇല്ലെങ്കിൽ കാലം ഇല്ല, കാലം ഇല്ലെങ്കിൽ പ്രപഞ്ചവും ഇല്ല. രണ്ടും രണ്ടല്ല, പിന്നെയോ ഒരു യാഥാർഥ്യത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്. റിലേറ്റിവിറ്റി പറയുന്നത്, നീളം, വീതി, ഉയരം എന്ന ത്രിമാന അളവിനൊപ്പം തന്നെയുള്ള നാലാമത്തെ അളവാണ് സമയം എന്നാണ്. അതായത് ഒരു വസ്തു എവിടെയാണ് നിൽക്കുന്നത്, (അതായത് അതിന്റെ സ്ഥാനം) എന്ന് പറയണമെങ്കിൽ, അതിനു പഴയ ത്രിമാന സ്ഥലം പോരാ, മറിച്ചു, ഒരു ചതുർമാന സ്ഥലം തന്നെ വേണമെന്നാണ്. അതാണ് സ്ഥലകാല സാകല്യം (Space-time continuum) എന്ന് പറയുന്നത്. അതായത് സ്ഥലകാല സാകല്യം എന്ന് പറയുന്നത്, ഈ പ്രപഞ്ചത്തിന്റെ ഭൂതകാല, വർത്തമാനകാല, ഭാവികാലങ്ങളെ അടയാളപ്പെടിത്താവുന്ന ഒരു മാപ് ആയി സങ്കല്പിക്കാം എന്ന് അർദ്ധം. ഇതിൽ കാലവും സ്ഥലത്തിന്റെ മറ്റു അളവുകളെപ്പോലെ നിശ്ചലമാണ്. കാലം മുന്നോട്ടു ഒഴുകുന്നില്ല, നാമാണ് അതിലൂടെ സഞ്ചരിക്കുന്നത്. ഇതിലൂടെയുള്ള നമ്മുടെ സഞ്ചാരത്തിന്റെ ദിശ, മുമ്പു നാം പറഞ്ഞ സമയത്തിന്റെ ദിശയാണ് (arrow of time), വേഗം, നമ്മുടെ ആപേക്ഷിക വേഗമാണ്.  

ഇതെല്ലാം ആത്യന്തികമായ് നമുക്ക് നൽകുന്ന ആകെത്തുക എന്താണെന്നു നോക്കാം. പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന വേഗം പ്രകാശത്തിന്റെ വേഗമാണ്. അതാണെങ്കിലോ സ്ഥലത്തൂടേയും കാലത്തിലൂടെയുമുള്ള വേഗത്തിന്റെ ആകെത്തുകയുമാണ്. സ്ഥലത്തിലൂടെയുള്ള നമ്മുടെ യാത്രയുടെ വേഗം കൂടുംതോറും കാലത്തിലൂടെയുള്ള നമ്മുടെ യാത്രയുടെ വേഗം കുറയും, അതുപോലെതന്നെ മറിച്ചും. അങ്ങനെ ഒരാൾ പ്രകാശത്തിന്റെ വേഗം എത്തിയാൽ അയാൾ കാലത്തിൽ നിശ്ചലനായിത്തീരുന്നു. അതുപോലെ ഒരാൾ സ്ഥലത്തിൽ നിശ്ചലനായാൽ പ്രകാശവേഗത്തിൽ അയാൾ കാലത്തിലൂടെ സഞ്ചരിക്കും. 

ഇനി, മുൻ പറഞ്ഞ ചതുർമാന (Four dimensional) ഗ്രാഫിൽ ഒരാളുടെ നിലനിൽപ്പ് എങ്ങനെയെന്നു ഒന്ന് സങ്കൽപ്പിച്ചു നോക്കാം, അയാൾക്ക് അമ്പതു വയസ്സും ഉണ്ടെന്നു സങ്കൽപ്പിക്കുക. മുൻപറഞ്ഞ രീതിയിൽ നോക്കിയാൽ, അയാളുടെ നിലനിൽപ്പ് അമ്പതു കൊല്ലത്തെ ഒരു തുടർച്ചയായി കാണാം, അൻപതുകൊല്ലം കാലത്തിലൂടെ നീണ്ട, ഒരു പുഴുവിനെപ്പോലെ.

കാലത്തിലെ 'ഇപ്പോൾ' എന്ന ഒരു നിമിഷത്തിൽ മാത്രമേ ഇന്ന് നാം കരുതിയിരിക്കുന്ന അയാളുടെ രൂപം നിങ്ങള്ക്ക് കണ്ടെത്താൻ കഴിയൂ.

ഇത് വായിക്കുന്ന നിങ്ങള്ക്ക് ഇതൊരു സയൻസ് ഫിക്ഷൻ നോവലിലിന്റെ പ്രതീതി ഉണ്ടാക്കുന്നെങ്കിൽ, അതിൽ ഞാൻ ഉത്തരവാദി അല്ല. ഇന്നത്തെ ഗണിത ശാസ്ത്ര സൂത്രങ്ങളെ സാധാരണ നാം ഉപയോഗിക്കുന്ന ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയാൽ കിട്ടുന്ന ഒരു ചിത്രം ഇത് മാത്രമാണ്.

അപ്പോഴും, ചലനത്തിൽ നിശ്ചലതയും, നിശ്ചലതയിൽ ചലനവും ഇതിൽ വളരെ സ്പഷ്ടമാകുന്നില്ലേ ?
chummablogs
ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അതിരുകളിൽ (Frontier) ഇന്ന് നിലനിൽക്കുന്ന ചില ചിന്തകളാണ് നാം കണ്ടത്. നാം ഇന്ന് അറിയുന്ന പ്രപഞ്ചത്തിന്റെ വസ്തുനിഷ്ടത തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ടോ? ഉണ്ടാവാം എന്ന് ചിലരെങ്കിലും കരുതുന്നുണ്ടെന്നുള്ളതാണ് വസ്തുത. എന്താണീ വസ്തുനിഷ്ടം, ആത്മനിഷ്ടം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്? അതേപ്പറ്റി അൽപ്പം ചിന്തിക്കാം.

നാം ഉൾപ്പെടുന്ന ഈ പ്രപഞ്ചത്തെ വീക്ഷിക്കുമ്പോൾ, ഒറ്റ നോട്ടത്തിൽ നമുക്ക് കാണാൻ കഴിയുന്നത് മൂന്നു തരത്തിലുള്ള വസ്തുക്കളോ പ്രതിഭാസങ്ങളോ ആണ്.

ഒന്ന്, ഖര-ദ്രവ-വാതക-പ്ലാസ്മ രൂപത്തിൽ സ്ഥിതിചെയ്യുന്ന, പദാർദ്ധം (മാറ്റർ) എന്ന് നാം വിളിക്കുന്ന, ആ ഒന്ന്.

രണ്ട്- പ്രകാശം, ചൂട്, ചലനം, ഊർജ്ജം, ബലം എന്നുതുടങ്ങുന്ന ചില പ്രതിഭാസങ്ങൾ. ഈ രണ്ടാമത്തെ ഗണത്തിന് ഒരു പ്രത്യകത എന്തെന്നാൽ ഇവ ആദ്യം പറഞ്ഞ പദാർഥവുമായി ഒരു സാമ്യവുമില്ലെങ്കിലും ഇവയെ പദാർഥത്തിൽ നിന്നും വേർതിരിച്ചു കാണാൻ കഴിയില്ല. അതുകൊണ്ടു പലപ്പോഴും നാം ഇവ രണ്ടിനെയും ഒരു സൂപ്പർ ഗണമായി പരിഗണിക്കുന്നു.

മൂന്നാമതായി, മുൻപറഞ്ഞതിൽനിന്നെല്ലാം വ്യത്യസ്തമായി 'ഞാൻ’ ‘ഉണ്ട്’ എന്ന് നമ്മുടെയെല്ലാം ഉള്ളിലുള്ള ബോധം. ഇതിനു മുൻപറഞ്ഞ രണ്ട് ഗണങ്ങളുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. അത് നമ്മുടെ ഉള്ളിലും മറ്റുള്ളവ രണ്ടും നമ്മുടെ പുറത്തുമാണ്. 'ഞാൻ' 'ഉണ്ട്' എന്ന ഈ ബോധം നമുക്ക് മാത്രം ഉള്ളതാണ്. അതുകൊണ്ടു അത് ആത്മനിഷ്ട്ടവും മറ്റുള്ളവ വസ്തുനിഷ്ടവുമായി കണക്കാക്കപ്പെടുന്നു.  

ആദിശങ്കരൻ, 'അപരോക്ഷാനുഭൂതി' എന്ന പ്രകരണ (Introductory) ഗ്രന്ഥത്തിൽ അനുഭൂതിയെ അഥവാ അനുഭവത്തെ മൂന്നായി തിരിക്കുന്നു; പ്രത്യക്ഷം, പരോക്ഷം, അപരോക്ഷം എന്നിങ്ങനെ. അക്ഷം എന്നാൽ കണ്ണ്. പ്രത്യക്ഷം എന്നാൽ പ്രതി അക്ഷം, (ഇവിടെ അക്ഷം എന്നത് കണ്ണ്, മൂക്ക്, ത്വക്ക്, ചെവി, നാക്ക് എന്ന പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു) അതായത് പഞ്ചേന്ദ്രിയങ്ങളോ അവയുടെ കൃത്രിമ ബലപ്പെടൽ വഴിയോ ലഭിക്കുന്ന അനുഭവങ്ങൾ (Empirical). പ്രത്യക്ഷ അനുഭവങ്ങളിൽ നിന്നും യുക്തി പൂര്‍വ്വമുളള അനുമാനങ്ങളിലൂടെ നേടുന്ന അറിവ് (induction, Inference etc) പരോക്ഷാനുഭൂതി. ഇതിൽ രണ്ടിലും പെടാത്ത അനുഭവമാണ് അപരോക്ഷാനുഭൂതി, അതായത് ഞാൻ ഉണ്ട് എന്ന് അറിയാൻ നമുക്ക് പഞ്ചേന്ദ്രിയങ്ങളുടെ സഹായം ആവശ്യമില്ല, അതിനു ഒരു യുക്തി യുടെയോ അനുമാനത്തിന്റെയോ ആവശ്യമില്ല. നാം ഉണ്ടെന്നു നാം അറിയുന്നു. എങ്ങനെയെന്നാൽ, ആ ‘അറിവാണ്’ നാം. അത് പ്രത്യക്ഷമോ പരോക്ഷമോ അല്ല, അപരോക്ഷം ആണ്.

ഈ വിഷയത്തിലുള്ള അന്വേഷണം മുഖ്യധാരശാസ്ത്രം അതിന്റെ പരിധിയിൽ പെടുത്തുന്നില്ല. അതുകൊണ്ടു നമുക്ക് തൽക്കാലം ആദ്യം പറഞ്ഞ രണ്ട് ഗണത്തിലേക്ക് മാത്രം ഇപ്പോൾ ചുരുക്കാം. ഈ വിഷയത്തിൽ പിന്നീട് തിരിച്ചു വരാം.

പ്രപഞ്ച നിർമിതിയുടെ അടിസ്ഥാന വസ്തു എന്തെന്നുള്ള നമ്മുടെ പൗരാണിക ദർശിനികരുടെ അന്വേഷണത്തിൻറെ ഒരു ഏകദേശ ചിത്രം നാം മുൻപ് കണ്ടു. ഇനി പാശ്ചാത്യ അന്വേഷകരിലേക്കു തിരിയാം. ദർശിനികതലത്തിൽ അടിസ്ഥാന വസ്തു ജലമാണെന്നും, അഗ്നിയാണെന്നും ഒക്കെ വാദിച്ച ഗ്രീക് ചിന്തകന്മാർ ഉണ്ടായിരുന്നു.

ലൂസിപ്പസ്, ഡെമോക്രറ്റുസ് (BC 435-410) എന്നിവരുടെ അണു സിദ്ധാന്തമാണ് അതിൽ ഏറ്റവും വിജയകരമായത്. പദാർഥത്തെ മുറിച്ചു മുറിച്ചു ചെല്ലുമ്പോൾ പിന്നീട് മുറിക്കാൻ കഴിയാത്ത ഒരു നിലയിൽ എത്തും, അതാണ് അണു. ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ഇത്തരം അണുക്കളെക്കൊണ്ടാണ് ഈ ലോകത്തിന്റെ സൃഷ്ട്ടി. അണുക്കൾ രൂപത്തിലും വലുപ്പത്തിലും മാത്രം വ്യത്യാസപ്പെട്ടിരിക്കും. അനന്തമായ ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ഈ അണുക്കൾ നിരന്തരമായി കൂട്ടിഇടിച്ചുകൊണ്ടിരിക്കും. ഇത്തരം കൂട്ടിയിടിക്കിടയിൽ അവയുടെ പ്രതലങ്ങളിലുള്ള മുനകളും കൊളുത്തുകളും മൂലം, തമ്മിൽ, കൂടിച്ചേരുകയോ വിഘടിക്കുകയോ ചെയ്യും. നാം കാണുന്ന ഈ പ്രത്യക്ഷ ലോകത്തിലുള്ള എല്ലാ മാറ്റങ്ങളും ഇത്തരത്തിലുള്ള നിരന്തര കൂടിച്ചേരലുകളുടെയും വിഘടനകളുടെയും ഫലമാണ്. 
  
ഡെമോക്രിറ്റസിന്റെ അണു സിദ്ധാന്തത്തെ പിന്നീടുവന്ന അരിസ്റ്റോട്ടിൽ (BC 350) ശക്ത്തമായി വിമർശിച്ചു. ലോകത്തിന്റെ നിർമിതി സ്വതന്ത്രമായി സഞ്ചരിക്കുന്ന ചെറുകണങ്ങൾകൊണ്ടല്ലെന്നും അഗ്നി, ഭൂമി, ജലം, വായു എന്നുള്ള അടിസ്ഥാന വസ്തുക്കൾ കൊണ്ടാണെന്നും അദ്ദേഹം വാദിച്ചു. അതനുസരിച്, ഭൂമി കേന്ദ്രമായും അതിനു മുകളിൽ അര്‍ദ്ധ വൃത്താകാരത്തിലുള്ള വെവ്വേറെ മേല്‍ക്കൂരകളിൽ സഞ്ചരിക്കുന്ന സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ ഉൾപ്പെടുത്തി ഒരു പ്രപഞ്ച രൂപവും നിർദേശിച്ചു. മഹാ പ്രതിഭാശാലിയായിരുന്ന അരിസ്റ്റോട്ടിലിന്റെ സ്വാധീനവും, പിന്നീട്, റോമൻ കത്തോലിക്കാ സഭക്ക് അദ്ദേഹത്തിൻറെ പ്രപഞ്ച രൂപം വളരെ സൗകര്യപ്രദമായിരുന്നതിനാലും, ഏതാണ്ട് രണ്ടായിരം കൊല്ലത്തോളം ഈ വീക്ഷണം നിലനിന്നു.
  
ആധുനിക ശാസ്ത്രത്തിന്റെ പിറവിയിലൂടെ   അരിസ്ടോട്ടീലിയൻ കാലഘട്ടം അവസാനിക്കുകയായിരുന്നു. പരീക്ഷണ നിരീക്ഷണങ്ങളും, ഗണിത ശാസ്ത്രവും ഉപയോഗിച്ചുള്ള ശാസ്ത്രത്തിന്റെ പിറവി ഗലീലിയോ ഗലീലി എന്ന മഹാനിലൂടെയായിരുന്നു (1564-1642)

സ്വന്തമായി നിർമിച്ച ടെലിസ്കോപ്പിലൂടെ ശനിയുടെ വലയങ്ങളും, വ്യാഴത്തിന്റെ ചന്ദ്രന്മാരെയും, സൂര്യ കളങ്കങ്ങളും, ചന്ദ്രന്റെ പരുപരുത്ത പ്രതലവും അദ്ദേഹം കണ്ടു. ഈ നിരീക്ഷണങ്ങളുടെയെല്ലാം പരിസമാപ്ത്തി, ഭൂകേന്ദ്രിതമായ പ്രപഞ്ച വീക്ഷണത്തെ സൂര്യകേന്ദ്രിതമായ, കൂടുതൽ ശരിയായ,  ഒരു പ്രപഞ്ച വീക്ഷണത്തിന്റെ നിർദ്ദേശമായിരുന്നു. എന്നാൽ, സൂര്യ കേന്ദ്രിതമായ ഒരു പ്രപഞ്ചത്തെ ബൈബിളിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുവാൻ കഴിയില്ലെന്ന് കണ്ട കത്തോലിക്കാ സഭ അതിനെ ശക്ത്തമായി എതിർത്തു. ഫലമോ? 1616-ഇൽ അദ്ദേഹത്തിന് വിചാരണ നേരിടേണ്ടി വന്നു. പിന്നീട് 1633-ഇൽ വീണ്ടും വിചാരണ ചെയ്തു, മരണം വരെ അദ്ദേഹത്തിന് വീട്ടു തടങ്കലിൽ കിടക്കേണ്ടി വന്നു. 

ഗലീലിയോ ഗലീലി മരിച്ച വര്ഷം (1642) തന്നെ മറ്റൊരു മഹാ പ്രതിഭയുടെ ജനനമാണ് നാം കാണുന്നത്. പിന്നീട് അങ്ങോട്ട് ഏതാണ്ട് അഞ്ഞൂറ് വർഷത്തോളം ഒരു കുലുക്കവും തട്ടാതെ നിന്ന ഭൗതിക ശാസ്ത്രത്തിന്റെയും ലോകവീക്ഷണത്തിന്റെയും ഉപജ്ഞാതാവായ സാർ ഐസക് ന്യൂട്ടൻ ആയിരുന്നു അത് (1642-1727). ന്യൂട്ടന്റെ അഭിപ്രായത്തിൽ പദാർദ്ധം അല്ലെങ്കിൽ ദ്രവ്യം നിർമിച്ചിരിക്കുന്നത് കട്ടിയായ, മുറിക്കാൻ കഴിയാത്ത കണികകളാലാണ്. ആദിയിൽ ദൈവം സൃഷ്ട്ടിച്ച ഈ കണികകൾ സാധാരണ മനുഷ്യ ശക്ത്തികൊണ്ടു മുറിക്കാൻ കഴിയാത്തവയാണ്. ഈ കണികകൾ തമ്മിലുള്ള പാരസ്പര്യം (Interaction) മൂലമുണ്ടാവുന്ന യാന്ത്രിക നിയമങ്ങളാൽ ചലിക്കുന്ന ഒരു വലിയ യന്ത്രമാണ് ഈ പ്രപഞ്ചം.

ന്യൂട്ടൺ, ഡെകാർട്ടെ, ലെബിന്റ്സ് തുടങ്ങിയ 17-18 നൂറ്റാണ്ടുകളിലെ മിക്ക  ശാസ്ത്രജ്ഞന്മാരെല്ലാം കടുത്ത ദൈവവിശ്വാസികളും കൂടെയായിരുന്നു.  അതുകൊണ്ടുതന്നെ ദൈവവും ഈ പ്രപഞ്ചയന്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മാത്രമായിരുന്നു അവർ തമ്മിലുള്ള വലിയ അഭിപ്രായ വ്യത്യാസം. ന്യൂട്ടന്റെ അഭിപ്രായത്തിൽ ഈ യന്ത്രം ശ്രദ്ധിക്കപ്പെടാതെയോ ഇടെക്കിടെയിലുള്ള അറ്റകുറ്റപ്പണി നടത്താതെയിരിക്കുകയോ ചെയ്താൽ  ഇതിനു ചില്ലറ ദോഷങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. അതുകൊണ്ടു ദൈവത്തിന്റെ കരങ്ങൾ എല്ലായിപ്പോഴും ഇതിന്റെ പിന്നിൽ ഉണ്ടായിരിക്കും. എന്നാൽ പ്രപഞ്ച യന്ത്രത്തിന്റെ വെറുമൊരു അറ്റകുറ്റപ്പണിക്കാരൻ മാത്രമായി ദൈവത്തെ കാണാൻ ലെബനിട്സ് തയ്യാർ അല്ലായിരുന്നു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ കുറവുകൾ ഒന്നും ഇല്ലാത്ത, എല്ലാം പൂർണമായ ദൈവം സൃഷ്ട്ടിച്ച ഈ പ്രപഞ്ചവും കുറവുകൾ ഒന്നും ഇല്ലാത്തതാണ്, അങ്ങനെ അവന് കഴിയു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ നാം കാണുന്ന ഈ പൊരുത്തക്കേടുകൾ എല്ലാം, ഈ യന്ത്രത്തെ നാം ശരിക്കു മനസ്സിലാക്കാത്തതിനാലാണ്.

സ്ഥലകാലങ്ങളെക്കുറിച്ചും ന്യൂട്ടനും ലെബിൻറ്സും തമ്മിൽ ഏറ്റുമുട്ടി. സ്ഥലവും കാലവും നിരുപാധികവും കേവലവുമായ യാഥാർഥ്യങ്ങളാണ്. ഭൗതിക വസ്തുക്കൾ നിരന്തരമായി സഞ്ചരിക്കുന്നതും പരസ്പരം പ്രതിപ്രവർത്തിക്കുന്നതും ഈ ചട്ടക്കൂടിനുള്ളിലാണ്. ഈ ചട്ടക്കൂട് സ്വതന്ത്രവും, മാറ്റമില്ലാത്തതും, നമ്മുടെ എല്ലാ പരീക്ഷങ്ങളിൽനിന്നും സ്വതന്ത്രവുമാണ്, ന്യൂട്ടൻ വിശ്വസിച്ചത് ഇങ്ങനെയാണ്. ലെബനിറ്റസിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ സ്ഥലവും കാലവും എന്നാൽ സംഭവങ്ങളുടെ ഒരു അടുക്കിവയ്ക്കൽ മാത്രമാണ്(order of events). സ്ഥലം എന്നാൽ സഹവർത്തത്വത്തിന്റെ അടുക്കും (order of coexistence) സമയമെന്നാൽ മുൻ-പിൻ ക്രമത്തിന്റെ അടുക്കലുമാണ്(ordering of successions). ജനറൽ റിലേറ്റിവിറ്റിയുടെയും സ്ഥലകാല സാകല്യത്തിന്റെയും യാഥാർഥ്യങ്ങളോട് ലെബിനിട്സ് എത്രത്തോളം അടുത്തിരുന്നുവെന്നു കാണുക. എങ്കിലും ന്യൂട്ടന്റെ അഭിപ്രായമാണ് പരക്കെ അംഗീകരിക്കപ്പെട്ടത്.

ഈ രണ്ടു മഹാ ശാസ്ത്രജ്ഞമാരും   ‘കാൽക്കുലസ്’ എന്ന ഗണിത ശാസ്ത്രത്തിന്റെ കണ്ടുപിടുത്തത്തിലും തമ്മിൽ ഏറ്റുമുട്ടുകയുണ്ടായി. ന്യൂട്ടൺ, 1664-66 കാലഘട്ടത്തിൽ ഇത് വികസിപ്പിച്ചിരുന്നെങ്കിലും 1693-ലാണ് പ്രസദ്ധീകരിക്കുന്നത്. മറിച്, ലെബനിട്സ് 1672-76 കാലഘട്ടത്തിൽ വികസിപ്പിക്കുകയും 1684-ഇൽ പ്രസിദ്ധീകരിക്കുകയും ചെയ്തു, ന്യൂട്ടന് പ്രസിദ്ധപ്പെടുത്തുന്നതിനും ഒൻപതു കൊല്ലം മുൻപ്. ന്യൂട്ടൺ ഇഗ്ളീഷുകാരനും ലെബനിട്സ് ജർമൻ കാരനും ആണെന്ന് ഓർക്കുക. ലെബനിട്സ്, ന്യൂട്ടന്റെ കണ്ടുപിടുത്തം മോഷ്ടിച്ചതാണെന്ന് ആരോപണം ഉണ്ടായി. ഇത് ശാസ്ത്രലോകത്തിൽ രണ്ടു ദേശീയതകളും തമ്മിലുള്ള ഒരു ഏറ്റുമുട്ടലിലേക്കു വഴിതിരിച്ചു. കേസ് കോടതിയുടെ പരിഗണനയിൽ എത്തി. ഇതേപ്പറ്റി അന്വേഷിക്കാൻ റോയൽ സൊസൈറ്റി ഒരു കമ്മീഷനെ വച്ചു.

സർ ഐസക് ന്യൂട്ടൺ പ്രസിഡണ്ട് ആയിരിക്കുന്ന റോയൽ സൊസൈറ്റിയുടെ തീരുമാനം മറ്റെന്താകാൻ? ലെബനിട്സ് കുറ്റകാരൻ ആണെന്ന് കമ്മീഷൻ വിധിയെഴുതി.

എന്നാൽ സത്യം അതല്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. രണ്ടുപേരും സ്വതന്ത്രമായി വികസിപ്പിച്ചതുതന്നെയെന്നു പിന്നീട് ശാസ്ത്രലോകത്തിന് മനസ്സിലായി. കുറേക്കൂടെ എളുപ്പമുള്ള നൊട്ടേഷനുകളാണ് (ചിഹ്നം) ലെബനിട്സ് ഉപയോഗിച്ചിരുന്നത്. പക്ഷെ   അപ്പോഴേക്കും ലെബനിട്സ് മരിച് കഴിഞ്ഞിട്ടുണ്ടായിരുന്നു.  ഏറെക്കാലം യൂറോപ് ലേബെനിറ്റസിന്റെ രീതിയും ഇംഗ്ലണ്ട് ന്യൂട്ടന്റെ രീതിയും ഉപയോഗിച്ച് വന്നു.

1803-ഇൽ ജോൺ ഡാൽട്ടൻ പുതിയൊരു അണു സിദ്ധാന്തം അവതരിപ്പിച്ചു. നിരവധി പരീക്ഷങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ വ്യക്ത്തമായ കണക്കുകളോടെയായിരുന്നു ഡാൽട്ടന്റെ അണു മാതൃക. സുദൃഢമായ ഗോളാകൃതിയിലുള്ളതായിരുന്നു ഡാൽട്ടന്റെ അണുവെങ്കിലും അതിനു അളക്കാൻ കഴിയുന്ന പിണ്ഡം (മാസ്)   ഉണ്ടായിരുന്നു. ഡാൽട്ടന്റെ ഈ മോഡലാണ് പിന്നീട് ആധുനിക ഭൗതിക ശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും ഒരു പ്രധാന നിയമമായ   'മാസ് സംരക്ഷണ' നിയമത്തിലേക്കു വികസിപ്പിച്ചത് (Law of conservation of mass). 
   
1890-കളിൽ   കേംബ്രിഡ്ജ് പ്രൊഫെസ്സറായിരുന്ന ജെ ജെ തോംസൺ കാതോട് റേ ട്യൂബ് എന്നൊരു ഉപകരണം പരീക്ഷണ വിധേയമാക്കുകയായിരുന്നു. ഒരു സീൽഡ് ഗ്ളാസ് ട്യൂബിൽ രണ്ടു ഇലക്ട്രോഡുകൾ, അവക്കിടയിൽ ശൂന്യ സ്ഥലം. ഈ രണ്ടു എലെക്ട്രോഡുകളിൽ ഒരു വോൾടേജ് കൊടുത്താൽ അതിൽനിന്നും ഒരു രശ്മി ഉൽപ്പാദിപ്പിക്കപ്പെടും ഇതിനെ ഒരു വൈദ്യുത മണ്ഡലം കൊണ്ടോ കാന്തിക മണ്ഡലം കൊണ്ടോ വളക്കാൻ കഴിയും. അതിൽനിന്നും തോംസൺ ഒരു നിഗമനത്തിൽ എത്തി, ഈ രശ്മി പ്രകാശത്തത്തിന്റേതല്ല, പിന്നെയോ ഏതോ ഋണ (negative) ചാർജ്ജുള്ള കണികകളാൽ നിർമ്മിതമാണ് എന്ന്. ഈ പുതിയ കണികകളെ അളന്നതിൽനിന്നു അദ്ദേഹത്തിന് മനസ്സിലായി ഇവ ഏറ്റവും ഭാരം കുറഞ്ഞ ഹൈഡ്രജൻ അണുവിനെക്കാളും 1800 മടങ്ങു ഭാരം കുറഞ്ഞതാണെന്ന്. അപ്പോൾ ഒരിക്കിലും മുറിക്കാൻ കഴിയില്ല എന്ന് കരുതിയിരുന്ന അണുവിനെക്കാളും ചെറിയ അണുക്കൾ നിലനിൽക്കുന്നു !! മാത്രമല്ല അവയ്ക്ക് ഋണ ചാർജ്ജുമാണ്. അങ്ങനെ തോംസൺ പുതിയൊരു അണു മാതൃക ഉണ്ടാക്കി. അതിൽ ഘനചാർജ്ജും (positive charge) ഋണചാർജ്ജും (negative charge) ഉണ്ട്, അതായത് ഏകതാനമായ (Uniform) പോസിറ്റീവ് ചാർജ്ജിൽ അവിടവിടെ വിതറിയിട്ടിരിക്കുന്ന ചെറിയ നെഗേറ്റീവ് ചാർജുകൾ. ഏതാണ്ട് പുഡ്ഡിംഗ് പോലെ, അങ്ങനെ ആ മാതൃകക്ക് പ്ലം പുഡ്ഡിംഗ് മോഡൽ എന്ന് പേര് വന്നു.


തോംസണിന്റെ ഈ പ്ലം പുഡിങ്ങിലേക്കാണ് 1911-ഇൽ റുഥർഫോർഡിന്റെ നേതൃത്വത്തിൽ, ഹാൻസ് ജിഗേരും ഏണെസ്റ് മാര്സഡിനും   ഒരു  പാർട്ടിക്കിൾ ബീം അടിച്ചുനോക്കിയത്. പ്രശ്‍നം എളുപ്പം    മനസ്സിലാക്കാൻ കഴിയും. തോംസണിന്റെ മാതൃകയിൽ, അണുവെന്നാൽ, പോസിറ്റീവ് ചാർജിൽ അവിടവിടെ നെഗേറ്റീവ് ചാർജുകളുള്ള ഒന്നാണ്. അങ്ങനെയെന്നാൽ, വളരെ   ഘനം കുറഞ്ഞ ഒരു സ്വർണ പാളിയിലേക്കു പോസിറ്റീവ് ചാർജ്ജുള്ള ഒരു കിരണം അടിച്ചാൽ അതിലെ കണികകൾ പ്രതിഫലിക്കേണ്ടതാണ്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഭൂരിഭാഗം  കണികകളും കടന്നു പോയി, എന്നാൽ ചെറിയൊരു ശതമാനം കണികകൾ പ്രതിഫലിച്ചു. അതിൽനിന്നും എത്തിയ നിഗമനം ഇങ്ങനെയാണ്. ഒരു അണുവിൽ പോസിറ്റീവ് ചാർജ്ജ് എന്നുപറയുന്നത് അതിന്റെ കേന്ദ്രത്തിൽ വളരെ ചെറിയൊരു സ്ഥലത്തുമാത്രമാണ്. അണുവിന്റെ ഉള്ളിൽ 99% വും ശൂന്യമാണ്. റുഥർഫോർഡിന്റെ ഈ പരീക്ഷണമാണ് കേന്ദ്രത്തിൽ പോസിറ്റീവ് ചാർജ്ജുള്ള ന്യൂക്ലിയസ്സും അതിനെ ചുറ്റുന്ന നെഗറ്റീവ് ചാർജ്ജുള്ള ഇലക്ട്രോണും എന്ന സൗരയൂഥ മാതൃക അണുവിന്‌  നൽകിയത്..cummablogs
മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീഃ സമഃ
യല്‍ക്രൗഞ്ഛമിഥുനാദേക-
മവധീഃ കാമമോഹിതം.”
ആദികാവ്യമെന്ന് പുകള്‍പെറ്റ രാമായണത്തിലെ പ്രസിദ്ധമായ ശ്ലോകമാണ് മേലുദ്ധരിച്ചിരിക്കുന്നത്. നാനാര്‍ത്ഥസമൃദ്ധമാണ് ഈ ശ്ലോകം. ഇതിന്റെ ഒരര്‍ത്ഥം എല്ലാവര്‍ക്കും പരിചിതമാണ്, പ്രചുരവുമാണ്. അര്‍ത്ഥം ഇപ്രകാരമാണ്.
”അല്ലയോ നിഷാദാ (കാട്ടാളാ), നീ ഇണചേര്‍ന്നിരുന്ന ക്രൗഞ്ചപക്ഷികളില്‍ ഒന്നിനെ അമ്പെയ്തുകൊന്നു. അതിനാല്‍ നിനക്ക് നിലനില്‍പ്പ് ഉണ്ടാകാതെ പോകട്ടെ.”
ഇനി രണ്ടാമത്തെ അര്‍ത്ഥം പരിശോധിക്കാം: ”അല്ലയോ മാനിഷാദാ (മഹാവിഷ്‌ണോ, രാമാ), ക്രൗഞ്ച മിഥുനങ്ങളില്‍ നിന്ന് (മണ്ഡോദരിയും രാവണനുമാകുന്ന മിഥുനങ്ങള്‍) കാമമോഹിതനായ ഏകനെ (രാവണനെ) നീ വധിച്ചു. അതിനാല്‍ യുഗാന്തകാലം വരെ നീ നിലനില്‍പിനെയും ആനന്ദത്തെയും ഐശ്വര്യത്തെയും അനുഭവിച്ചാലും”
‘മാനിഷാദ’ എന്ന വാക്കിന് മഹാവിഷ്ണുവെന്ന അര്‍ത്ഥം എങ്ങനെ വന്നുവെന്ന് നോക്കാം ‘മാ’ എന്നാല്‍ ലക്ഷ്മീദേവി. ‘നിഷാദന്‍’ എന്നാല്‍ സ്ഥിതിചെയ്യുന്നവന്‍. അതായത്, ‘മാനിഷാദന്‍’ എന്നാല്‍ ലക്ഷ്മീദേവിയുടെ ഇരിപ്പിടമായിട്ടുള്ളവന്‍ എന്നര്‍ത്ഥം. ഇവിടെ മഹാവിഷ്ണുവെന്നാല്‍ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ തന്നെ.
”മൂന്നാമത്തെ അര്‍ത്ഥം ഇങ്ങനെ: അല്ലയോ നിഷാദാ (നിഷാദനം ചെയ്യുന്നവന്‍, പീഡിപ്പിക്കുന്നവനാണ് നിഷാദന്‍. ഇവിടെ രാവണന്‍ എന്നര്‍ത്ഥം.) നീ ക്രൗഞ്ചമിഥുനങ്ങളില്‍നിന്ന് (ഇവിടെ ക്രൗഞ്ചം എന്ന വാക്കിന് ക്ഷീണിച്ചത് എന്ന അര്‍ത്ഥമാണ്. രാജ്യം നഷ്ടപ്പെട്ട്, വനവാസം അനുഭവിച്ച് ആകെ പരിക്ഷീണരായ രാമനും സീതയുമാകുന്നു. ക്രൗഞ്ചമിഥുനങ്ങള്‍ എന്നു ഗ്രഹിക്കുക) ഒന്നിനെ (സീതയെ) അപഹരിച്ചു. അതിനാല്‍ ഏറെക്കാലം നിനക്ക് ജീവിക്കുവാന്‍ ഇടയാകാതെ പോകട്ടെ.”
നാലാമത് മറ്റൊരര്‍ത്ഥം. ”അല്ലയോ നിഷാദാ (രാമാ), നീ ക്രൗഞ്ച (രാക്ഷസ) മിഥുനങ്ങളില്‍നിന്ന് (രാവണനും, മണ്ഡോദരിയും) കാമവശനായ ഒന്നിനെ (രാവണനെ) നിഗ്രഹിച്ചു. ആകയാല്‍, നിനക്ക് ഭാര്യാസമേതനായി ഏറെക്കാലം കഴിഞ്ഞുകൂടുവാന്‍ ഇടയാകുകയില്ല.”
ഈ അര്‍ത്ഥമനുസരിച്ചാണെങ്കില്‍, ഈ ശ്ലോകം രാവണവധാനന്തരം രാമന്‍ സീതാസമേതനായി അയോധ്യയില്‍ ചെന്നു താമസിക്കുമ്പോള്‍ മഹര്‍ഷിയുടെ നാവില്‍നിന്ന് അടര്‍ന്നുവീണതാണെന്ന് പറയേണ്ടിവരും. ഗവേഷകരുടെ ഇടയില്‍ അങ്ങനെ ഒരു അഭിപ്രായം ഇല്ലാതെയില്ല.
ഈ ശ്ലോകത്തിന് നാലുതരത്തിലുള്ള അര്‍ത്ഥം മേല്‍ പ്രസ്താവിച്ചു. ഒരുപക്ഷേ, പ്രസ്തുത ശ്ലോകത്തിന് ഇനിയും അനേകം അര്‍ത്ഥങ്ങള്‍ കണ്ടെത്താവുന്നതാണ്. ചിന്തിക്കുന്തോറും നവംനവങ്ങളായ അര്‍ഥത്തെ പ്രദാനം ചെയ്യുന്നതായിരിക്കും ഉദാത്ത കവിതയെങ്കില്‍, ചിന്താബന്ധുരമായ ഈ ശ്ലോകം ഉത്തമ കവിതയ്ക്ക് മകുടോദാഹരണമത്രെ.
വാല്മീകി രാമായണം മുഴുവന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത മഹാകവി വള്ളത്തോളിനും നാനാര്‍ത്ഥ സുഭഗമായ ഈ ശ്ലോകം വേണ്ടവിധത്തില്‍ സുഗ്രാഹ്യമായിരുന്നുവോ എന്ന സംശയമാണ്.
സംസ്‌കൃതത്തിലെ നാനാര്‍ത്ഥങ്ങള്‍ മലയാളത്തില്‍ വരുത്തുവാന്‍ ആര്‍ക്ക്, എങ്ങനെ കഴിയും! ഒരു വാക്കിനു പല അര്‍ത്ഥം; സന്ധിയും സമാസവും പിന്നെ വ്യാകരണപ്രയോഗവുംകൊണ്ട് വേറെ പല അര്‍ത്ഥം. ഇതെല്ലാം ദേവഭാഷയുടെ പ്രത്യേകതകളാണ്. മറ്റേതെങ്കിലും ഭാഷയില്‍ ഇങ്ങനെ വിവിധാര്‍ത്ഥങ്ങള്‍ വെളിപ്പെടുത്തക്കവിധം പ്രയോഗസാധ്യതകളുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ സംസ്‌കൃതഭാഷയിലല്ലാതെ ഇപ്രകാരം നാനാര്‍ത്ഥങ്ങള്‍ നിറഞ്ഞ ശ്ലോകങ്ങള്‍ രചിക്കുക പ്രയാസകരമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news521351#ixzz4uE9dTTA9
ഹസ്താമലകം.
 ജഗദ്ഗുരു ശങ്കരാചാര്യരെയും അദ്ദേഹത്തിന്റെ ഒരു ശിഷ്യനേയും സംബന്ധിക്കുന്ന കഥ. 

പിന്നീട്‌ ഈ കഥ തത്വവിചാരം ചെയ്യാനായി അദ്ദേഹം ഹസ്താമലകം എന്ന ഒരു കൃതിതന്നെ രചിച്ചു.

സത്സംഗവേദികളിലും ആചാര്യൻ പരാമർശ്ശിക്കാറുള്ള ഒരു വിഷയമാണു ഹസ്താമലകം. 

ഹസ്താമലകം എന്നാൽ മലയാളത്തിൽ അർത്ഥം പറഞ്ഞാൽ "ഉള്ളം കയ്യിലെ നെല്ലിക്ക". എന്നാണു. 

നമുക്ക്‌ ആ കഥയിലേക്കു പോകാം.

കര്‍ണ്ണാടകദേശത്തിലെ ശ്രീവേലി എന്ന ഗ്രാമം. 

അനേകം പണ്ഡിതന്മാര്‍ വസിച്ചിരുന്നു അവിടെ. അഗ്നിഹോത്രം അനുഷ്ഠിക്കുന്ന കര്‍മ്മശുദ്ധിയുണ്ടായിരുന്ന രണ്ടായിരത്തിലധികം ബ്രാഹ്മണര്‍ ഉണ്ടായിരുന്നു എന്നാണു ഈ ഗ്രാമത്തിൽ.

പ്രഭാകരനെന്ന ഒരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ പത്നിയും ഈ ഗ്രാമത്തിൽ. വസിച്ചിരുന്നു. ആ ബ്രാഹ്മണദമ്പതികള്‍ക്ക്‍  ഒരു പുത്രന്‍ ജനിച്ചു. ഹസ്താമലകൻ എന്ന്  കുട്ടിക്ക്പേരിട്ടു.

ജനിച്ചതുമുതല്‍ കുട്ടിയുടെ വളര്‍ച്ച നോക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക്‍  ദു:ഖമായിരുന്നു. 

കുട്ടി യാതൊരു വികാര പ്രകടനങ്ങളും കാണിയ്ക്കുന്നില്ല. ശരീരത്തിന്റെ വളര്‍ച്ച ശരിയാണ്‌. എന്നാല്‍ കുഞ്ഞ്‍ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ കരയുകയോ ഒന്നുമില്ല.  എവിടെയെങ്കിലും പിടിച്ചിരുത്തിയാല്‍ അവിടെ ഇരിക്കും. എന്തുകൊടുത്തുവോ അത്‍ കഴിക്കും. കുഞ്ഞിന്‌ ഒരു വയസ്സായി, രണ്ട്‍ വയസ്സായി.  കുഞ്ഞ്‍ വളരെ ശാന്തനായി ഇരിക്കും. ഒന്നും മിണ്ടില്ല. 

കുട്ടിയുടെ അരികില്‍ ഇരിക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കും എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നും. അവരുടെ വിഷമങ്ങളെല്ലാം ഇല്ലാതാകുന്ന പോലെ തോന്നും.  ഇത്‍ വല്ല രോഗവുമാണോ എന്ന്‍ ചിന്തിച്ച്‍ കുട്ടിയെ ചികിത്സിക്കാന്‍ തീരുമാനിച്ചു. ഒന്നിനു പുറകെ ഒന്നായി നാട്ടിലുള്ള എല്ലാ വൈദ്യന്മാരേയും
കാണിച്ചു.  എല്ലാവരും എല്ലാ നിരീക്ഷണങ്ങളും പരിശോധനകളും ഒക്കെ ചെയ്തു. കുട്ടിയുടെ അവയവങ്ങള്‍ എല്ലാം പൂര്‍ണ്ണമാണ്‌, ഒന്നിനും യാതൊരു വിധ വൈകല്യവും കണ്ടെത്താനായില്ല.  എല്ലാം ശരിയാണെന്ന്‍ എല്ലാ വൈദ്യന്മാരും പറഞ്ഞു. കുട്ടിക്ക്‌ ഒരു കുഴപ്പവും നോകിയിട്ട്‌ കണാനില്ല.

എന്നിട്ടും കുട്ടി വികാരപ്രകടനങ്ങള്‍ ഒന്നും കാണിക്കുന്നില്ല. അച്ഛനും അമ്മയും ദു:ഖത്തിലായി. 

കുട്ടിയ്ക്ക്‍ മറ്റ്‍ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ എന്ന്‍ കരുതി അവര്‍ സ്വയം ആശ്വസിച്ചു. 

എങ്കിലും ചില ചികിത്സകള്‍ തുടര്‍ന്നുകൊണ്ടുമിരുന്നു. കുട്ടിയ്ക്ക്‍ പന്ത്രണ്ട്‍ വയസ്സായി. അങ്ങിനെ ഇരിക്കുമ്പോഴാണ്‌ പ്രസിദ്ധനും സിദ്ധനുമൊക്കെയായ ഒരു സന്യാസി ആ ഗ്രാമത്തില്‍ വരുന്നുണ്ട്‍ എന്ന്‍ നാട്ടുകാരില്‍ അരൊക്കെയോ ചിലര്‍ വന്ന്‍ പ്രഭാകരനോട്‍ പറഞ്ഞത്‍.  കുട്ടിയെ അദ്ദേഹത്തിനെ കാണിക്കുക. എന്തെങ്കിലും കാര്യമുണ്ടായെങ്കിലോ.  

അങ്ങിനെയിരിക്കെ ആ സിദ്ധൻ  ശ്രീവേലി എന്ന ഗ്രാമത്തില്‍ എത്തി. പ്രഭാകരന്‍ തന്റെ കുട്ടിയെയും കൊണ്ട്‍ സന്യാസിയുടെ അരികിലെത്തി. ആ ആചാര്യനെ നമസ്കരിച്ചുകൊണ്ട്‍ പ്രഭാകരന്‍ പറഞ്ഞു, 

"ഭഗവന്‍ ഈ കുഞ്ഞ്‍ ജനിച്ചതുമുതല്‍ മൂകനെപ്പോലെ ഇങ്ങനെ ഇരിക്കുന്നു. വികാരപ്രകടനങ്ങള്‍ ഒന്നുമില്ല. ഞങ്ങള്‍ എന്തൊക്കെയോ ചികിത്സകളൊക്കെ ചെയ്തു നോക്കി, ഒരു രക്ഷയുമില്ല. ഞങ്ങള്‍ക്ക്‍ ഈ ഒരേയൊരു കുഞ്ഞേ ഉള്ളു, അവിടുന്ന്‍ ഈ കുഞ്ഞിനെ ആശിര്‍വദിക്കണം",

കുട്ടിയെ കണ്ടപ്പോള്‍ ആ സന്യാസിക്ക്‍ എന്തോ ഒരു പ്രത്യേക ആനന്ദം തോന്നിത്തുടങ്ങി.  കുട്ടി സന്യാസിയുടെ  മുഖത്തേയ്ക്ക്‍ നോക്കുമ്പോഴും എവിടെയും നോക്കുന്നില്ലാ എന്ന മട്ടിലായിരുന്നു ദ്ര്‌ഷ്ടി. ആകാശത്തേയ്ക്ക്‍ ദ്ര്‌ഷ്ടി എന്ന പോലെ ജ്ഞാനികള്‍ക്ക്‍ -

തത്‍ വിഷ്ണോഽഹ പരമം പദം സദാ പശ്യന്തി സൂരയ: ദിവീവ ചക്ഷുരാതതം 

എന്ന്‍  വേദംതന്നെ പറയുന്നുണ്ട്‍.  പുറമെയ്ക്ക്‍ കണ്ണ്‍ തുറന്നിരിക്കുമ്പൊ ശൂന്യതയില്‍ എന്ന പോലെയായിരിക്കും ദ്ര്‌ഷ്ടി.  ആ സന്യാസി കുട്ടിയുടെ കൈ പിടിച്ചുകൊണ്ട്‍ കുറെനേരം ആ കുട്ടിയെത്തന്നെ നോക്കികൊണ്ടിരുന്നു. ലക്ഷണങ്ങളെല്ലാം നോക്കി. സന്യാസിയ്ക്ക്‍ കാര്യം മനസ്സിലായി, ഈ കുഞ്ഞിന്‌ യാതൊരു പ്രശ്നവും ഇല്ല. 

ഉന്മത്ത ജാഡാന്തബധിര മൂകാക്ര‌തി എന്ന്‍ ഭാഗവതത്തില്‍ പറയുന്നതുപോലെ, ജഡഭരതന്‍ നടന്നിരുന്ന പോലെ, അവിവ്ര്‌തശ്ചരാമിയായി ജ്ഞാനികള്‍ ഇരിക്കുമത്രെ. 

ജനസംഗാതസംഗോ വിസംഗമാനോ അവിവ്ര്‌തശ്ചരാമി - 

ജനങ്ങളുമായി യാതൊരു സംഗമോ അസംഗമോ വിസംഗമോ ഒന്നുമില്ലാതെ ഇരിക്കുമെന്ന്‍ ഭാഗവതത്തില്‍ പറയുന്നതുപോലെ,  മറ്റുള്ളവര്‍ ശാന്തത ഭഞ്ജിയ്ക്കാതിരിക്കാന്‍, അസ്വസ്ഥത ഉണ്ടാക്കാതിരിക്കാന്‍ വേണ്ടിയിട്ടാണ്‌ ഈ കുഞ്ഞ്‍ ഇങ്ങനെ ചെയ്യുന്നത്‍ എന്ന്‍ സന്യാസിക്ക്‍ ബോധ്യമായി. 

ആ കുട്ടിയുടെ കൈ പിടിച്ചുകൊണ്ട്‍ സംന്യാസി ചോദിച്ചു,  കുഞ്ഞേ നീ ആരാണ്‌..  നീ എവിടെനിന്ന്‍ വരുന്നു, നീ ആരാണ്‌ എന്നോട്‍ പറയുക.

കസ്ത്വം ശിശോ കസ്യ കുതോഽസി ഗന്താ
കിം നാമ തേ ത്വം കുത ആഗതോഽസി
ഏതന്മയോക്തം ബദ ചാര്‍ഭക ത്വം
മല്‍പ്രീതയേ പ്രീതി വിവര്‍ദ്ധനോഽസി

ഹേ ശിശോ,  ഹേ  കുഞ്ഞേ, കസ്ത്വം, നീ ആരാണ്‌,  എവിടെയ്ക്കു പോകുന്നു, കിം നാമ, നിന്റെ പേരെന്താണ്‌ , ത്വം കുത ആഗതോ, നീ എവിടുന്ന്‍ വരുന്നു, മല്‍ പ്രീതയേ പ്രീതി വിവര്‍ദ്ധോ സി, നിന്നെ കാണുമ്പോള്‍ എനിക്ക്‍ സന്തോഷം തോന്നുന്നു, നിന്നില്‍ എനിക്ക്‍ പ്രീതി കൂടുന്നു.  എന്റെ കുട്ടീ നീ ആരാണ്‌, എന്നോട്‍ പറയൂ..

കുട്ടി ആ സന്യാസിയുടെ മുഖത്തേക്ക്‍ ഒന്ന്‍ നോക്കി. അപ്പോഴാണ്‌ അവന്റെ കണ്ണ്‍ സന്യാസിയുടെ കണ്ണുമായി ഇടഞ്ഞത്‍.  സന്യാസിയുടെ ചോദ്യങ്ങള്‍ക്ക്‌ ആ കുഞ്ഞ്‍ മറുപടി പറഞ്ഞു, അപ്പോഴാണു ആ കുട്ടി ഒന്നു സംസാരിക്കുന്നത്‌. സന്യാസിയുടെ ചോദ്യത്തിനു ആ കുട്ടി എന്താണു  പറഞ്ഞ മറുപടി എന്നു നോക്കൂ..

നാഹം മനുഷ്യോ ന ച ദേവ യക്ഷൗ, ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാ:, 
ന ബ്രഹ്മചാരീ ന ഗ്ര്‌ഹീ വനസ്ഥോ, ഭിക്ഷുര്‍ന ചാഹം നീജബോധ രൂപ

ഞാന്‍ മനുഷ്യനല്ല, ഞാന്‍ ദേവനല്ല , ഞാന്‍  യക്ഷനല്ല, ഞാന്‍  ബ്രാഹ്മണനല്ല, ഞാന്‍  ക്ഷത്രിയനല്ല, ഞാന്‍  വൈശ്യനല്ല ശുദ്രനുമല്ല, ഞാന്‍ ബ്രഹ്മചാരിയോ ഗ്രഹസ്ഥനോ അല്ല, വാനപ്രസ്ഥനോ സന്യാസിയോ അല്ല,, അഹം - ഞാന്‍ നിജബോധരൂപ:  ഞാന്‍ ആ നിത്യശുദ്ധമായ ബോധസ്വരൂപമാണ്‌.

ഒരു വിദ്യാഭ്യാസവും ചെയ്യാത്ത, ഒന്നും പഠിയ്ക്കാത്ത, ഒന്നും വായിക്കാത്ത, ഒന്നും കേള്‍ക്കാത്ത, ഒന്നും പറയാത്ത ഒന്ന്‍ ചിരിക്കുകപോലും ചെയ്യാത്ത, ഒരു കുട്ടിയുടെ വായില്‍നിന്ന്‍ ആദ്യമായി പുറത്തുവന്ന വാണിയുടെ ഗാംഭീര്യം കേട്ടുകൊണ്ടുനിന്ന ആളുകളെ എത്രകണ്ട്‌ അതിശയിപ്പിച്ചിട്ടുണ്ടായിരിക്കും എന്ന്‍ ചിന്തിയ്ക്കാവുന്നതേ ഉള്ളു..   

നമ്മളാണെങ്കിൽ എന്തു മറുപടി പറയും! ഞാൻ ഇന്ന ആളാണു, ഞാൻ ഇന്നയാളുടെ മകനാണു, ഞാൻ ഇന്ന സ്ഥലത്തു നിന്നു വരുന്നു എന്നൊക്കയായിരിക്കും.

ഇവിടെ ഇതുപോലുള്ള ഒരു ചോദ്യം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഈ കുട്ടി. ചോദിച്ച ആളും അമ്മാതിരിയുള്ളയാളായിരുന്നു.

ആ സന്യാസശ്രേഷ്ടൻ അഥവാ സിദ്ധൻ മറ്റാരുമല്ല ജഗദ്ഗുരു ശങ്കരാചാര്യരായിരുന്നു.

ജ്ഞാനികൾ ഇങ്ങനെയാണു. ഒരു വികാരഭാവങ്ങളുംഇല്ലാതെ,  ആരോടും ഒന്നും മിണ്ടാതെ തന്റെ സ്വരൂപവുമായി ചേർന്ന് ഇങ്ങനെയിരിക്കും.

കുട്ടിയുടെ അച്ഛനോട്‍ ആചാര്യര്‍ പറഞ്ഞു, ഇവനെക്കൊണ്ട്‍ നിങ്ങള്‍ക്ക്‍ ഒരു ഉപകാരവും ഉണ്ടാവില്ല. ഇവനെ എനിക്ക്‍  തന്നുകൊള്ളൂ. എനിയ്ക്ക്‍ ഇവനെപ്പോലുള്ളവരെക്കൊണ്ടേ ഉപകാരമുള്ളു. പ്രഭാകരനും പത്നിയും തന്റെ കുഞ്ഞിനെ ശ്രീ ശങ്കരാചാര്യരുടെ  പാദങ്ങളില്‍ ഏല്‍പ്പിച്ചു, ആചാര്യരെ പ്രണമിച്ച്‍ സായൂജ്യരായി. ആചാര്യര്‍ അവരെ അനുഗ്രഹിച്ചു, അമ്ര്‌തത്ത്വത്തിലെത്തിച്ചു.

തുടർന്നുള്ള കാലം ഹസ്താമലകൻ ആചാര്യസ്വാമികളുടെ കൂടെ ശിഷ്യത്വം സ്വീകരിച്ച്‌ ആചാര്യസ്വാമികളുടെ സന്യാസപരമ്പരയിലെ പ്രധാനിയായി. 

തത്വം വിചാരം ചെയ്യാൻ പറ്റിയ ഒരു കൃതിയാണു ഹസ്താമലകം. ............................ആത്ദ്ധ്യാത്മിക കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനും 'ബോധവത്ക്കരിക്കുന്നതിനും നല്ല അറിവുകൾ പങ്ക വെയ്ക്കുക എന്നതാണ് എന്റെ പ്രയത്നം .......sankaracharitam sanatanam
പ്രകൃതിയുടെ ആകത്തുകയില്‍ പ്രതിഫലിച്ച പരമാത്മാവാണ് ഈശ്വരന്‍. പ്രകൃതിയിലുള്ള പരമാത്മസാന്നിദ്ധ്യത്തിന്റെ ഫലമായി സാത്ത്വികഗുണസമഷ്ടിയില്‍ നിന്നു ത്രിമൂര്‍ത്തികളും രാജസഗുണസമഷ്ടിയില്‍ നിന്നു മൂന്നുതരം ജീവന്മാരും താമസിയില്‍ നിന്നു സ്ഥൂല സൂക്ഷ്മപഞ്ചഭൂതങ്ങളും ഉണ്ടാകുന്ന ക്രമം വിവരിച്ചു. അവയെല്ലാം ചേര്‍ന്നതാണ് ഈശ്വരനെന്നറിയണം. ഈ പ്രപഞ്ചമാസകലം ഈശ്വരമയമാണ്. ഈശ്വരസാന്നിദ്ധ്യമില്ലാത്ത ഒരു അണുപോലും ഈ പ്രപഞ്ചത്തിലില്ല. ഈശ്വരന്‍ ഒന്നേ ഉള്ളൂ. ഈശ്വരന്റെ ശക്തി ഈ ദൃശ്യപ്രപഞ്ചത്തില്‍ മുപ്പത്തിമൂന്നുകോടി രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടു മുപ്പത്തിമൂന്നുകോടി ദേവന്മാരുണ്ടെന്നു പുരാണങ്ങള്‍ വിധിച്ചു. ഈശ്വരന്റെ അംശങ്ങളാണു ദേവന്മാര്‍. ദേവന്‍ സ്വയം ഈശ്വരനല്ല. ദേവന്മാരെല്ലാം ചേര്‍ന്നതാണു ഈശ്വരന്‍. ഹിന്ദുക്കള്‍ അനേകം ഈശ്വരന്മാരുണ്ടെന്നു അധിക്ഷേപിക്കുന്നവരും അതിനു മറുപടി പറയാനറിയാതെ സമ്മതിച്ചു കൊടുക്കുന്നവരും സത്യമറിയുന്നവരല്ല.
പ്രകൃതിയുടെ (അവിദ്യയുടെ) ഒരംശത്തില്‍ (വൃഷ്ടിയില്‍) പ്രതിഫലിച്ച പരമാത്മാവാണു ജീവന്‍. പരമാത്മാവും ജീവാത്മാവും ഒന്നു തന്നെയാണെന്നു ആചാര്യന്മാര്‍ പറഞ്ഞുവച്ചത് അതുകൊണ്ടാണ്. അമൃതസ്യപുത്രാഃ എന്നു ശ്വേതാശ്വതരമഹര്‍ഷി നമ്മെ സംബോധനചെയ്യുന്നത് ഓര്‍മ്മിക്കുക. ജീവനും ഈശ്വരനും ഒന്നാണെന്നു മഹാഗ്രന്ഥങ്ങള്‍ ഉദ്‌ഘോഷിച്ചതും ഇതേ കാരണം കൊണ്ടുതന്നെ. സമഷ്ടി പ്രകൃതിയില്‍ പ്രതിബിംബിച്ച പരമാത്മാവാണല്ലോ ഈശ്വരന്‍. ജീവനെന്നും, ഈശ്വരനെന്നും പരബ്രഹ്മമെന്നും വിളിക്കുന്നത് സച്ചിദാനന്ദസ്വരൂപമായ ഒരേ ചൈതന്യത്തെയാണ്. അവ തമ്മിലുള്ള വ്യത്യാസം ഉപാധിമൂലമുണ്ടായതാണ്. പരബ്രഹ്മം ഉപാധിരഹിതമാണ്. ഈശ്വരന് സമഷ്ടിപ്രകൃതിയെന്ന ഉപാധിയുണ്ട്. ജീവന്റെ ഉപാധി വൃഷ്ടിഅവിദ്യയും. ആദ്ധ്യാത്മിക സാധനകളിലൂടെ ഉപാധി നീങ്ങുമ്പോള്‍ പരമാത്മാവാണു ഞാനെന്നു ജീവന്‍ മനസ്സിലാക്കും. അതോടെ അതു പരമാത്മാവില്‍ ലയിക്കുന്നു. ‘തമേവവിദിത്വാ അതിമൃത്യുമേതി’ എന്നു ശ്വേതാശ്വതരോപനിഷത്. ഉപാധി നീങ്ങുമ്പോള്‍ ഈശ്വരനും പരമാത്മാവില്‍ വിലയം പ്രാപിക്കും.
ജീവേശ്വരന്മാര്‍ ഇങ്ങനെ സൂക്ഷ്മ ദൃഷ്ട്യാ ഒന്നാണെങ്കിലും ഉപാധിഭേദം അവയെ ബാഹ്യമായി വേര്‍തിരിക്കുന്നു. സമഷ്ടി പ്രകൃതിയില്‍ പ്രതിബിംബിച്ച പരമാത്മാവാണ് ഈശ്വരനെങ്കിലും പ്രകൃതിക്കു ഈശ്വരന്റെ സര്‍വജ്ഞത്വം, കര്‍ത്തൃത്വം, അകര്‍ത്തൃത്വം, മുതലായ കഴിവുകളെ മറയ്ക്കാനാവുന്നില്ല. അതിനാല്‍ ജ്ഞാനവും ആനന്ദവും കരുത്തുമെല്ലാം ഈശ്വരനില്‍ പ്രകാശിക്കുന്നു. പോരാത്തതിന് പ്രകൃതിക്ക് ഈശ്വരനെ നിയന്ത്രിക്കാനുള്ള സാമര്‍ത്ഥ്യവുമില്ല. മറിച്ച് ഈശ്വരന്‍ പ്രകൃതിയെ നിയന്ത്രിക്കുന്നു. ഈശ്വരേച്ഛയനുസരിച്ചു പ്രവര്‍ത്തിക്കുകമാത്രമാണ് പ്രകൃതിക്കു കരണീയമായിട്ടുള്ളത്. ഇതിനു വിപരീതമായി അവിദ്യ ജീവന്റെ ജ്ഞാനാനന്ദങ്ങളെ മറച്ചുവച്ചിരിക്കുന്നു. താനും പരമാത്മാവും ഒന്നാണെന്ന സത്യം മനസ്സിലാക്കാന്‍പോലും ജീവനു അതുകൊണ്ടു സാധിക്കുന്നില്ല. അവിദ്യയുടെ ആജ്ഞയ്ക്കു വിധേയമായി പ്രവര്‍ത്തിക്കുകയല്ലാതെ ഈ അവസ്ഥയില്‍ ജീവന്‍ മറ്റെന്തു ചെയ്യാനാണ്. നാലു ഉദാഹരണങ്ങളിലൂടെ ജീവനും ഈശ്വരനും തമ്മിലുള്ള വ്യത്യാസം ശ്രീ ശങ്കരാചാര്യസ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ട്. (1) മിന്നാമിനുങ്ങും സൂര്യനും (2) ഭൃത്യനും രാജാവും, (3) കിണറും കടലും, (4) പരമാണുവും മഹാമേരുവും.
പരബ്രഹ്മത്തില്‍നിന്നു പ്രകൃതിയും അതില്‍ പരബ്രഹ്മം പ്രതിബിംബിച്ച് ത്രിമൂര്‍ത്തികള്‍മുതല്‍ പരമാണുക്കള്‍വരെ സമസത്വും ഉണ്ടായിരിക്കുന്നു. അതിനാല്‍ ബ്രഹ്മംതന്നെയാണു പ്രകൃതിയായും പ്രപഞ്ചമായും നില്‍ക്കുന്നത്. സ്വര്‍ണ്ണം വളയായും മാലയായും മോതിരമായുമിരിക്കുന്നതുപോലെ. സ്വര്‍ണ്ണമാല മാലയെന്നനിലയില്‍ മാലയാണ് അതേസമയം സ്വര്‍ണ്ണമെന്നനിലയില്‍ സ്വര്‍ണ്ണവുമാണ്. വളയുണ്ടാക്കാന്‍ സ്വര്‍ണ്ണം വേണമെന്നുണ്ടെങ്കില്‍ മാലയെടുത്ത് ഉരുക്കിയാല്‍മതി. ഇതുപോലെ പ്രപഞ്ചം പ്രപഞ്ചമായിരിക്കെത്തന്നെ ബ്രഹ്മവുമാണ്. പ്രപഞ്ചമെന്നനിലയില്‍ അതു മാറിക്കൊണ്ടിരിക്കുന്നതും നശ്വരവുമാണ്. അതേ സമയം ബ്രഹ്മമെന്നനിലയില്‍ അതു മാറ്റമില്ലാത്തതും അനശ്വരവും ആനന്ദമയവുമാകുന്നു.
തദേജതി തന്നൈജതി
തദ്ദൂരേ തദ്വന്തികേ,
തദന്തരസ്യ സര്‍വസ്യ
തദുസര്‍വസ്യാസ്യ ബാഹ്യതഃ
എന്ന് ഈശാവാസ്യോപനിഷത്തിലുള്ള മന്ത്രം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു....punyabhumi
അജ്ഞാനികൾ ദേഹത്തിനു വേണ്ടിയും ജ്ഞാനികൾ ആത്മാവിനു വേണ്ടിയും  മനസ്സും   ബുദ്ധിയും ഉപയോഗിക്കുന്നു. 
ശിവശക്തി മനുഷ്യരില്‍ - 2
ചെമ്പരത്തിപ്പൂവിന്റെ ഉള്ളിലുള്ള വെളുത്ത നൂല്‍പോലെ, നട്ടെല്ലിന്റെ ഉള്ളിലൂടെ സൂക്ഷ്മമായ ഒരു നാഡി, സുഷുമ്‌ന എന്ന പേരില്‍ താഴത്തെ അഗ്രഭാഗമായ മൂലാധാരം മുതല്‍ മുകളറ്റമായ സഹസ്രാരംവരെ നിലനില്‍ക്കുന്നു. ഈ സര്‍വ്വപ്രധാന നാഡിയില്‍ (6+1) ഏഴു നാഡീകേന്ദ്രങ്ങളുണ്ട്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം വിശുദ്ധി, ആജ്ഞ (നെറ്റിയില്‍ പുരികമധ്യത്തില്‍) എന്നിവയും ശീവസ്ഥാനമായ ശിരസ്സില്‍ (ഉച്ചിയില്‍) സഹസ്രാരവുമാണവ. ഇവയെ അതാതിന്റെ പേരില്‍ ചക്രങ്ങള്‍ എന്നു പറയപ്പെടുന്നു. മൂലാധാരം നാല് ഇതളുള്ള താമരപ്പൂവിനു തുല്യമായി താഴേക്കു തുറന്നിരിക്കുന്നു. മുകളിലേക്കുള്ള അഞ്ചു ചക്രങ്ങളും സുഷുമ്‌നയില്‍നിന്നും തുടങ്ങി സൂക്ഷ്മശരീരത്തിലൂടെ മുന്നോട്ടും പിന്നോട്ടും ഒരു ഫണല്‍പോലെ, ഏതാണ്ടൊരു നാഗസ്വരത്തിന്റെ ആകൃതിയില്‍ പുറംഭാഗത്ത് ഓറയുടെ ഉപരിതലത്തിേലക്കു തുറക്കപ്പെടുന്നു.
താമരയിതളിനു തുല്യമായ ഘടന വ്യത്യസ്ത (divisions)- എണ്ണത്തില്‍, മൂലാധാരത്തിന് നാല്, സ്വാധിഷ്ഠാനത്തിന് ആറ്, മണിപൂരകത്തിന് (നെഞ്ചുകുഴി സ്ഥാനം) പത്ത്, അനാഹതത്തിന് പന്ത്രണ്ട്, തൊണ്ടയിലുള്ള വിശുദ്ധിക്ക് 16, പൂരികമദ്ധ്യത്തിലുള്ള ആജ്ഞക്ക് രണ്ട് എന്ന എണ്ണമാണുള്ളത്. ഓറയുടെ പുറത്തേക്കു തുറക്കുന്ന ക്യാവിറ്റി(cavity)-യിലുള്ള ചക്രികള്‍, പല്‍ചക്രം പോലെ അര്‍ദ്ധവൃത്താകൃതിയില്‍ ഇടത്തോട്ടും വലത്തോട്ടും തിരിയുന്നു. അതിനാലാണ് ഇവയെ ‘ചക്ര’കള്‍ എന്ന് വിളിക്കുന്നത്. ഉച്ചിയിലുള്ള സഹസ്രാരപത്മത്തിന് ആയിരം ദളങ്ങളാണുള്ളത്, അവ മുകളിലേക്കു തുറന്നു, വിടര്‍ന്നു നില്‍ക്കുന്നു. പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്ന ഈശ്വരീയ ജീവശക്തിയെ സ്വീകരിക്കുന്ന പ്രധാന കേന്ദ്രമാണത്.
പരാശക്തിയായ ദേവി, സര്‍പ്പാകൃതിയില്‍ മൂന്നര ചുറ്റായി ചുറ്റി, കുണ്ഡലിനി എന്ന പേരില്‍ സുഷുമ്‌നാ നാഡിയുടെ താഴത്തെ, അറ്റത്തെ ദ്വാരത്തെ അടച്ചുകൊണ്ട് അതിസൂക്ഷ്മഭാഗത്തില്‍ തളര്‍ന്നു കിടക്കുന്നു. യോഗാസന-പ്രാണായാമ-ഹഠയോഗ-പ്രാര്‍ത്ഥനാ-ജപ-ധ്യാന സാധനകളിലൂടെ മൂലാധാരസ്ഥിതയായ ഈ ശക്തിവിശേഷത്തെ ഉണര്‍ത്തുന്നു.
കുണ്ഡലിനിയെ ഉണര്‍ത്തിയുണര്‍ത്തി സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാചക്രങ്ങളിലൂടെ ഉയര്‍ത്തി, പ്രതിബന്ധങ്ങളായി നിന്നിരുന്ന ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗന്ഥി എന്നിവയേയുംകൂടി ഭേദിച്ച് സഹസ്രാരത്തിലെത്തി, സഹസ്രാരപത്മസ്ഥിതനായ (പരമപദം-ശിവപദമാണ്) പരമശിവനുമായി യോഗം ചെയ്യുന്നു. ശിവ-ശക്തിസംയോഗത്തിലൂടെ, അമൃതപ്ലവനമെന്ന പ്രക്രിയയിലൂടെ, അമൃതധാരയുണ്ടാകുകയും ശരീരത്തിലെ എഴുപത്തീരായിരം നാഡികളെയും നനച്ച്, ശുദ്ധീകരിച്ച്, ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.  ഈ പ്രക്രിയ പൂര്‍ണമാകുന്നതോടെ, പല വിധമായ യോഗസിദ്ധികള്‍ക്ക് ഒരാള്‍ ഉടമയായിത്തീരുന്നു. ഈ സ്ഥിതികളെപ്പറ്റി ആധുനികശാസ്ത്രം വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബ്രെയിനിന്റെ റീഡിംഗ് സാധ്യമാക്കി. അതിനുള്ള സംവിധാനത്തെ EEG എന്നറിയപ്പെടുന്നു. ബ്രെയിനിന് ആല്‍ഫ, ബീറ്റ, തീറ്റ, ഡെല്‍റ്റ തുടങ്ങി പല നിലവാരങ്ങളുണ്ട്. മുമ്പ് സൂചിപ്പിച്ചതുേപാലെ മൂലാധാരസ്ഥിതിയായ ശക്തിയെ ഉണര്‍ത്തി ഉയര്‍ത്തി സഹസ്രാരത്തിലെത്തിച്ച് ശിവനുമായി യോഗം ചെയ്ത് ലയഭാവത്തില്‍ എത്തിച്ച് സമാധിസ്ഥനാകുമ്പോള്‍, ബ്രെയിനിന്റെ നിലവാരം ആല്‍ഫയില്‍നിന്നും ഡെല്‍റ്റ സ്‌റ്റേജിലെത്തുന്നു. അതിന്റെ റീഡിംഗ് ഇഇജി പ്രകാരം, 0.3 ീേ 3 ഇജട/ടലര ആകുന്നു. ഈ അവസ്ഥയില്‍ എന്‍ഡോമോര്‍ഫിന്‍ എന്ന ഒരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ശരീരാവബോധം ഇല്ലാതാകുകയും, സകല ശാരീരിക വ്യാപാരങ്ങളും (metabolic activities)- ഇല്ലാതാകുകയും, വ്യക്തി ത്രികാലജ്ഞാനിയായി, കാലത്തെയും ജയിക്കുന്നു. ഈ അവസ്ഥയില്‍ അവര്‍ക്ക് പല ദര്‍ശനങ്ങളും അനുഭവങ്ങളും അഷ്ടസിദ്ധികളും ലഭ്യമാകുന്നു. ഇതു പെട്ടെന്ന് ലഭ്യമാകുന്നതല്ല. നിരന്തരമായ തപസ്സിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതാണുതാനും. ഈ നിലവാരം കൈവരിച്ച അനേകം സംന്യാസിമാര്‍ ഇന്നും ഹിമാലയസാനുപ്രദേശങ്ങളിലെ ഗുഹകളില്‍ കാലത്തെ തോല്‍പ്പിച്ചുകൊണ്ട് ലോകനന്മക്കായി തപസ്സനുഷ്ഠിച്ചുവരുന്നുണ്ട്.
അടുത്തകാലത്തായി വ്യക്തി പരിവേഷ (സൂക്ഷ്മ- Human Energy Field) ശരീരത്തെയും വിരാട്/പ്രപഞ്ച Universal Energy Field-)- ) ശരീരത്തെയുംപറ്റി വളരെ വിശദമായ പഠനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. ഇതിലൂടെ പ്രപഞ്ചവും മനുഷ്യനുമായുള്ള പരസ്പരബന്ധത്തെ, കൊള്ളക്കൊടുക്കകളെ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ച പ്രതിഭാസങ്ങള്‍ക്കെല്ലാം ഉപരിയായ ആ പൊരുൡനെ, അന്വേഷിക്കുന്ന ശാസ്ത്രശാഖയാണ് ഓണ്‍ടോളജി. മെറ്റാഫിസിക്‌സ് എന്നും പറയാറുണ്ട്. ഭൗതികമായ ഫിസിക്‌സിനപ്പുറമുള്ള താത്വികസത്യത്തെ അന്വേഷിക്കുന്നു. മാറ്ററിന്റെ അടിസ്ഥാനമായ, ഏറ്റവും ചെറിയ ഭാഗമായക്വാണ്ടം, സ്വയം ചലനാക്തക ഊര്‍ജസംഘാതമാണ്. ഇത്തരം അനേകമായിരം ക്വാണ്ടങ്ങള്‍ ചേരുമ്പോഴാണ് മാറ്റര്‍ ഉണ്ടാകുന്നത്.
വിവിധ അതിവേഗത്തില്‍ ചലിക്കുന്ന ഈ ക്വാണ്ടങ്ങളും അവ ചേര്‍ന്നുണ്ടാകുന്ന മാറ്ററുകളും, നിയന്ത്രിക്കാനാളില്ലാതെയും തെറ്റാതെയും മാറ്ററിന്റെ ധര്‍മ്മ-കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഈ പ്രക്രിയക്ക് എല്ലാറ്റിനും ഉപരിയും, എല്ലാറ്റിലും നിലകൊള്ളുന്നതും, എല്ലാറ്റിനെയും നിയന്ത്രിക്കുന്നതുമായ ഒരു ശക്തി ആവശ്യമാണെന്ന് ശാസ്ത്രജ്ഞന്മാരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അതിനെ മഹര്‍ഷിമാര്‍ ചൈതന്യമെന്നും പരാശക്തിയായ മായ, പ്രകൃതിയെന്നുമൊക്കെ പേരിട്ടു വിളിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news713339#ixzz4uCwXeGtH