Thursday, November 17, 2022

What does "Brahmasri" mean when Chaganti Garu is referred to as Brahmasri chaganti? “Brahmasri” is a complementary title given to those with “Brahma Gnaana”. The suffix Sri indicates wealth ( “Sri” i is an epithet of Goddess Lakshmi- in this case, Vidya lakshmi). So Brahma Sri means someone possessing all knowledge about “Brahman” or all vedic knowledge. Sri Chaganti Koteswara Rao garu is a highly evolved, highly learned person in Vedic knowledge and has unselfishly educated millions of people through his philosophical discourses, lectures, books etc without expecting any reward! His eloquence and clarity in presentations is really unparalleled. His memory is supreme. This is possible only with the grace of God and immense sadhana. This makes him a person who knows everything there is to know. This is called “Brahma gnana’. Therefore he is addressed with the prefix, “Brahma Sri”

Monday, November 14, 2022

*ശ്രീകണ്ഠേശ്വരംമഹാദേവക്ഷേത്രം* ...... 🌸🙏 *തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം* പരബ്രഹ്മസ്വരൂപനും പരമാത്മാവും മൃത്യുവിജയിയുമായ ഭഗവാൻ ശ്രീ പരമേശ്വരനാണ് ആണ് പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം തിരുവനന്തപുരത്തെ എസ് എം വി സ്‌ക്കൂളിന് എതിർവശം സ്ഥിതി ചെയ്യുന്നു. പഴയ ശ്രീകണ്ഠേശ്വരത്തെ ശിവനെ പ്രതിഷ്ഠിച്ചത് വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ മഹാദേവക്ഷേത്രം കൈതമുക്കിലാണ് സ്ഥിതി ചെയ്യുന്നത്. പാർവ്വതിയേയും ഗംഗയേയും ഇരുപാർശ്വങ്ങളിൽ ഇരുത്തി ദർശനം നൽകുന്ന അപൂർവ്വ സങ്കല്പത്തിലാണ് ഇവിടെ മഹാദേവ പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ഭദ്രകാളി, ഹനുമാൻ, നാഗദൈവങ്ങൾ, ഭൂതത്താൻ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ തിരുവാതിര ആറാട്ടായി പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. കൂടാതെ കുംഭമാസത്തിൽ ശിവരാത്രിയും വിശേഷമാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം, ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #ഐതിഹ്യം: വഞ്ചിയൂർ അത്തിയറ മഠത്തിലെ തപസ്വിയായ ഒരു പോറ്റി പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ജപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ക്ഷേത്രക്കുളത്തിൽ യുവാവും തേജസ്വിയുമായ ഒരു യാദവ രാജകുമാരൻ ഒരു ശൂദ്ര തരുണിയുമായി ജലക്രീഡ ആരംഭിച്ചു. പിന്നീട് അവളുടെ ആഗ്രഹത്തിന് എതിരായി അവളേയും ചുമലിലേറ്റി രാജകുമാരൻ ക്ഷേത്രത്തിനുള്ളിൽ കടന്നു സംഭോഗത്തിന് മുതിർന്നു. തരുണിയുടെ ദീനരോദനം കേട്ട് അത്തിയറപ്പോറ്റി അവളുടെ സഹായത്തിന് എത്തുകയും രാജകുമാരനെ ശപിക്കുകയും ചെയ്തു. രാജകുമാരന്റെ അരയ്ക്കു കീഴ്‌പോട്ടു കുതിരയുടെ ഉടൽ ആകട്ടെ എന്നും അദ്ദേഹം അനവധി വർഷങ്ങൾ അടിമയായി പോകട്ടെ എന്നും ആയിരുന്നു പോറ്റിയുടെ ശാപം. രാജകുമാരൻ പോറ്റിയുടെ പാദങ്ങളിൽ വീണ് മാപ്പിരന്നു. രാജകുമാരൻ പുതിയ രൂപത്തിൽ പത്തു വർഷം ജീവിക്കുമെന്നും ആദ്യ ഒൻപതു വർഷം അടിമത്തം അനുഭവിച്ച ശേഷം പത്താമത്തെ വർഷം ശ്രീകണ്ഠേശ്വര കൃപയാൽ മോക്ഷം പ്രാപിക്കുമെന്നും മഹാബ്രാഹ്മണൻ അരുളിച്ചെയ്തു. നാലു കാലുള്ള കുതിരയുടെ ഉടലും കുതിരയുടെ കഴുത്തിന്റെ സ്ഥാനത്ത് രാജകുമാരന്റെ അരയ്ക്കു മേലോട്ടുള്ള ശരീരവും-ഇതായിരുന്നു ശാപത്തിന് ശേഷമുള്ള രൂപം. ഈ രൂപവും അതിസുന്ദരം തന്നെ ആയിരുന്നു. എങ്കിലും ഹൃദയം തകർന്ന അദ്ദേഹം കൊട്ടാരത്തിലേക്കു മടങ്ങില്ലെന്ന് ശപഥം ചെയ്തു. അദ്ദേഹത്തിന്റെ പുതിയ രൂപം കണ്ട മാത്രയിൽ തന്നെ തരുണി പ്രണയാതുരയായി. രാജകുമാരൻ തരുണിയുടെ സഹോദരനെക്കണ്ട് അവളെ വിവാഹം ചെയ്യാനുള്ള അനുവാദം ചോദിച്ചു. എന്നാൽ രാജകുമാരൻ തന്റെ അടിമയാകുമെങ്കിൽ മാത്രം വിവാഹം അനുവദിക്കാമെന്നായി സഹോദരൻ. രാജകുമാരൻ അതു സമ്മതിച്ചു. വിവാഹം നടന്നു. അതോടെ അവളുടേയും അവളുടെ സഹോദരന്റേയും പൂർണ്ണ നിയന്ത്രണത്തിലായി രാജകുമാരൻ. അടിമയായ രാജകുമാരനെ നിരന്തരം ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹത്തിന്റെ യജമാനൻ. ജീവിതത്തിൽ കൂടുതൽ കൂടുതൽ വിരക്തനായി തീർന്ന രാജകുമാരൻ ശിവ ഭക്‌തിയിൽ ദുഃഖങ്ങൾ മറന്നു. ഒടുവിൽ പത്താമാണ്ടായപ്പോൾ യജമാനന് മനംമാറ്റം ഉണ്ടാകുകയും രാജകുമാരനെ ദാസ്യത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. രാജകുമാരൻ അത്തിയറപ്പോറ്റിയെ കണ്ടെത്തി അനുഗ്രഹം വാങ്ങി. അത്തിയറപ്പോറ്റി രാജകുമാരനെ ശിഷ്യനായി സ്വീകരിച്ചു. രാജകുമാരൻ ശ്രീകണ്ഠേശ്വരനെ കാമേശ്വര ഭാവത്തിൽ ഉപാസിച്ചു. അദ്ദേഹത്തിന്റെ ഭക്തിയിൽ പ്രസാദിച്ച ശ്രീകാമേശ്വരൻ ലളിതാദേവിയോടൊപ്പം അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷനായി മോക്ഷം നൽകി അനുഗ്രഹിച്ചു. ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗ രൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #ചരിത്രം: പതിനെട്ടാം നൂറ്റാണ്ടിലാണു പഴയ ശ്രീകണ്ഠേശ്വരത്തിനു പ്രാധാന്യം നഷ്ടമായത്. 1729-ൽ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ സിംഹാസനാരോഹണം ചെയ്തു. ഒരിക്കൽ അദ്ദേഹം കൊല്ലത്തു പോയ തക്കം നോക്കി നാടുനീങ്ങിയ രാമവർമ്മ മഹാരാജാവിന്റെ മകൻ ശ്രീ പദ്മനാഭൻ തമ്പി വേണാടിന്റെ തലസ്ഥാനമായ കൽക്കുളത്തിന്റെ ഭരണം പിടിച്ചെടുത്തു. എന്നിട്ടു ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കൾ കൈക്കലാക്കാനായി തമ്പി കുതിരപ്പടയുമായി തിരുവനന്തപുരത്തേയ്ക്കു തിരിച്ചു. തമ്പി ശ്രീവരാഹത്തു താമസിച്ചപ്പോൾ കുതിരപ്പട പഴയ ശ്രീകണ്ഠേശ്വരത്തിനു സമീപമുള്ള കുതിരവട്ടത്താണു നിലയുറപ്പിച്ചത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു ലഭിക്കേണ്ട പാട്ടക്കുടിശ്ശിക പിരിച്ചെടുത്ത് ക്ഷേത്രം സ്വന്തമാക്കാൻ തമ്പി ശ്രമിച്ചെങ്കിലും പള്ളിച്ചൽ പിള്ളയുടേയും നാട്ടുകാരുടേയും ശക്തമായ എതിർപ്പുമൂലം അതു നടന്നില്ല. രാജശത്രുവിന്റെ സൈന്യത്തിനു പഴയ ശ്രീകണ്ഠേശ്വരത്തിനു സമീപം നിലയുറപ്പിക്കാൻ സാധിച്ചതോടെയാണു പഴയ ശ്രീകണ്ഠേശ്വരത്തിന്റെ പ്രതാപം മങ്ങാൻ തുടങ്ങിയതത്രേ. കോവിലുവിള എന്ന പുരാതനമായ നായർ കുടുംബത്തിന്റെ കാരണവരായിരുന്നു പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ ഊരാളൻ. പിന്നീടു ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ശിവനും ശ്രീകൃഷ്ണനുമാണ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ പ്രധാന മൂർത്തികൾ. ഇരുവരും അടുത്തടുത്തുള്ള ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനം നൽകി വാഴുന്നു. ഉപദേവതകളായി ഗണപതിയും നാഗദൈവങ്ങളുമുണ്ട്. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #ക്ഷേത്രനിർമ്മിതി: ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്താണ്. കേരളീയ വാസ്തു ശൈലിയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. വിസ്താരമേറിയ ക്ഷേത്ര മതിൽക്കകം. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളം വളരെ വിസ്താരമേറിയതാണ്. ഈ കുളം "ജാതകുണ്ഡതീർത്ഥം" എന്നപേരിൽ അറിയപ്പെടുന്നു. മതിൽക്കെട്ടിന്റെ രണ്ടുഭാഗത്തും മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളുണ്ട്‌. വെട്ടുകല്ലിൽ പടുത്തുയർത്തിയ നാലമ്പലത്തിൽ തന്നെ വിളക്കുമാടം പണി തീർത്തിരിക്കുന്നു. ഇവിടുത്തെ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കു ദർശനമായി ശിവലിംഗപ്രതിഷ്ഠ. ഇരുപാർശ്വങ്ങളിലും പാർവ്വതിയേയും ഗംഗയേയും ഇരുത്തിയ അപൂർവ്വ സങ്കല്പത്തിലുള്ള ഭഗവാനാണ് ശ്രീകണ്ഠേശ്വരൻ. അതിനാൽ പ്രതിഷ്ഠ അമ്മയപ്പൻ എന്ന പേരിലും അറിയപ്പെടുന്നു. ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്. തമിഴ്ശൈലിയിൽ കരിങ്കല്ലിൽ പണിതുയർത്തിയതാണ് കിഴക്കേ ആനക്കൊട്ടിൽ. ആ ആനക്കൊട്ടിലിനുള്ളിലായിട്ടാണ് ഭഗവദ്‌വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. പടിഞ്ഞാറുവശത്ത് മതിൽക്കെട്ടിനു പുറത്തും അകത്തുമായി രണ്ട് ആനക്കൊട്ടിലുകൾ വേറെയും പണിതീർത്തിരിക്കുന്നു. മാറി മാറി വന്ന രാജാക്കന്മാരുടെ ആശയങ്ങൾ ഇങ്ങനെ പലതും ഇവിടെ നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറുമായി വിവിധ പൂജാസ്റ്റാളുകളും കാണാം. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #പൂജാവിധികൾ: പൂജാവിധികൾ മറ്റ് ക്ഷേത്രങ്ങളിലേതുപോലെയാണെങ്കിലും ഇവിടെ പൂജകളിൽ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തിൽ നെയ്യ് കൊണ്ട് ധാര നടത്തുന്നത്. ശിവരാത്രി പുലർച്ചെ മുതൽ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ് ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുൻപ് ചെയ്യാറുള്ള ക്രിയകൾ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തിൽ വീണുകൊണ്ടിരിക്കുന്നതാണ് ധാര. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #നിത്യപൂജകൾ: നിത്യേന അഞ്ചുപൂജകൾ നടത്താറുണ്ടിവിടെ; ഉഷഃപൂജ, എതൃത്തപൂജ, പന്തീരടിപുജ, ഉച്ചപൂജ. എട്ടുകൂട്ടം വിഭവങ്ങളോടുകൂടിയതാണ് ഇവിടുത്തെ ഉച്ചപൂജാനേദ്യം അത്താഴപ്പൂജ: ഇവ കൂടാതെ മൂന്ന് ശീവേലികളും പതിവുണ്ട്. ശിവഭജനം: ക്ഷേത്രത്തിൽ നിത്യേന ഭജനം നടത്താറുണ്ട്. ക്ഷേത്രത്തിലെ ഈ ശിവഭജനവും, ഹരിനാമകീർത്തന പാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിർമ്മാല്യം തൊഴുത് ഭജനമിരിക്കുന്നവർക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം. ഇവിടെ 41 ദിവസം നിർമ്മാല്യം തൊഴുത ടി. ശങ്കരൻ തമ്പി ആദ്യം വിശാഖം തിരുനാൾ മഹാരാജാവിന്റെ സേവകനാവുകയും പിന്നീട് ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂർ ദിവാനേക്കാൾ ശക്തനായ കൊട്ടാരം മാനേജർ ആകുകയും ചെയ്തു. വളരെ ദൂരെ നിന്ന് പോലും അനേകം പേർ വന്ന് ഇവിടെ ഭജനമിരിക്കാറുണ്ട്. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 #വിശേഷങ്ങൾ: ഉത്സവം: ധനുമാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. പത്താം ദിവസമായ തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേർന്നുള്ളതാണ് ഉത്സവം. ശിവരാത്രി: കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമായ ശിവരാത്രി നാളിൽ 24 മണിക്കൂറും ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരൻ, പരിപ്പ്, മോര്, ശർക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങൾ. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്. #ഉപദേവന്മാർ: അയ്യപ്പൻ, ഗണപതി, ശ്രീകൃഷ്ണൻ, നാഗരാജാവ്, ഹനുമാൻ, സുബ്രഹ്മണ്യൻ, ഭദ്രകാളി, ഭൂതത്താൻ (യക്ഷിയാണെന്ന് മറ്റൊരു പക്ഷം). #ക്ഷേത്രതന്ത്രിപരമ്പര: അത്തിയറ മഠത്തിലെ പോറ്റിമാർക്കാണ് ഇവിടെ തന്ത്രം. തുളു ബ്രാഹ്മണരാണ് ഇപ്പോൾ ഇവിടെ നിത്യ ശാന്തികർമ്മങ്ങൾ ചെയ്യുന്നത്. മലയാള തന്ത്രവിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്. #ക്ഷേത്രഭരണം: ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനു മുൻപ് ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവിന്റെ മേൽനോട്ടത്തിലായിരുന്നു. രാജഭരണക്കാലത്ത് വൈക്കത്തഷ്ടമി, ധനു മാസത്തിലെ തിരുവാതിര, ശിവരാത്രി എന്നീ ദിവസങ്ങളിൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമായിരുന്നു. വിശ്വവിശ്രുതനായ സ്വാതി തിരുനാൾ മഹാരാജാവ് ശ്രീകണ്ഠേശ്വരന്റെ വലിയ ഭക്തനായിരുന്നു. 🌸🌸🌸🌸🌸 ശംഭോ മഹാദേവാ ശ്രീകണ്ഠേശ്വരാ 🙏🙏

Sunday, November 13, 2022

ശബരിമല യാത്ര. *ഓം സ്വാമിയേ ശരണം അയ്യപ്പ* *മണ്ഡല മഹോത്സവം - 41 ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് അയ്യപ്പ ഭാഗവത പാരായണക്രമം* ഭക്തന്മാരുടെ മാനസങ്ങളിൽ ആനന്ദമൂർത്തിയായ അയ്യപ്പ സ്വാമി വസിക്കുന്നു. അനേക ജന്മ സുകൃതം കൊണ്ടാണ് ഈശ്വര ഭക്തി നമ്മുടെ മനസ്സിൽ നിറയുന്നത്. ഭക്തിയോടെ തന്നെ ഭജിക്കുന്നവർക്ക്‌ ഭഗവാൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകുന്നു. ശരണമന്ത്ര ഘോഷവും ഭഗവദ് കഥാ ശ്രവണവും മണ്ഡലകാലത്തെ കൂടുതൽ ഭക്തി സാന്ദ്രമാക്കുന്നു. കലിയുഗപൊരുളായ അയ്യപ്പ സ്വാമിയുടെ തത്ത്വങ്ങളും ചരിതങ്ങളുമടങ്ങിയ ശ്രീമദ് അയ്യപ്പ ഭാഗവതം വൃശ്ചികം 1 മുതൽ തുടങ്ങി, മണ്ഡലകാലം മുഴുവൻ പാരായണം ചെയ്ത് 41 ദിവസം സമർപ്പിക്കുക എന്നൊരു അനുഷ്ഠാന പദ്ധതിയാണ് നമ്മളിവിടെ സങ്കല്പം ചെയ്യുന്നത്. ഈയൊരു സങ്കല്പം എല്ലാ ഭക്ത ജനങ്ങളിലേക്കും എത്തിക്കണമെന്ന് ഓരോ ധന്യാത്മാക്കളോടും വിനീതമായി പ്രാർത്ഥിക്കുന്നു. ഓം സ്വാമിയേ ശരണം അയ്യപ്പ 🙏

Friday, November 11, 2022

*ജപസംഖ്യയും ശരീരവും* ജപം എന്നത് പോലെ തന്നെ ജപ സംഖ്യയ്ക് ഒരുപാട് പ്രത്യേകതകളും പ്രസക്തിയും തന്ത്ര ശാസ്ത്രം കല്പിച്ചിട്ടുണ്ട് . ജപ സംഖ്യയും ശരീരവും തമ്മിൽ ഉള്ള ബന്ധം. പ്രകൃതിയിലെ കലകളുടെ ഒരു സമൂഹമാണ് മന്ത്രം. ആദ്യം നാദം അതിലൂടെ ശബ്ദം അതിലൂടെ വാക് വാക്കുകൾ ചേർത്ത് മന്ത്രം മന്ത്രത്തിത്തിലൂടെ വർണ്ണന ഇങ്ങനെ പ്രകൃതിയിലെ കലകളുടെ സമൂഹം ആകുന്നു മന്ത്ര തത്വം.. കലകൾ പ്രകൃതിയിൽ എന്ന പോലെ മനുഷ്യ ശരീരത്തിൽ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു സെല്ലുകൾ ബോധത്തെയും ഇങ്ങനെ പ്രകൃതി മുതൽ മഹാ ശൂന്യ ബോധം വരെ ബന്ധപെട്ടു കിടക്കുന്നു . ജപ സംഖ്യാ ഉത്തമ മധ്യമ അധമം ആയി കണക്കാക്കുന്നു പൊതുവെ മന്ത്രം ഷട്കർമ്മം എന്ന കാമ്യ അർത്ഥത്തിൽ ആണ് പെടുത്താറു അവയിൽ തന്നെ ഉത്തമ മന്ത്രങ്ങളും, മധ്യമ മന്ത്രങ്ങളും, അധമ മന്ത്രങ്ങളും ഉണ്ട്. ശാന്തി പുഷ്ടി തുടങ്ങിയവ ഉത്തമം മന്ത്രങ്ങളും. വശ്യം ഉച്ചാടനം മധ്യമ മന്ത്രങ്ങളും. വിദ്വേഷണം മാരണം എന്നിവ അധമ മന്ത്രങ്ങൾ ആകുന്നു. ഈ മന്ത്രങ്ങൾ ജപിക്കുന്ന സംഖ്യയെയും ഇത് പോലെ തിരിച്ചിട്ടുണ്ട് ... 3,5,7,9,12,16,21,24,28,32,41,51,54,58,64,96,108,261,336,441, 551,666,786,818,916,1008 തുടങ്ങിയ ഓരോ സംഖ്യയും മനുഷ്യ ശരീരത്തിലെ മന്ത്രോദ്വീപങ്ങളായ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന അക്ഷരങ്ങൾ ആകുന്നു. അത് കൊണ്ടാകുന്നു ഏതു സംഖ്യാ ആണോ നമ്മൾ നിത്യവും ചെയുന്നത് അത് തന്നെ തുടരാൻ ഗുരുക്കന്മാർ പറയുന്നത് കാരണം. ഒരു പൂവ് വിടരുന്ന പോലെ ആണ് നമ്മുടെ അഹം ഉണരുന്നത്. ഒരേ രേഖയിൽ സാധകന്റെ മനസ്, ചിന്ത, ശരീരം, മന്ത്രം, എന്നിവ വരുമ്പോൾ ശരീരത്തിൽ നിന്ന് സെല്ലുകളുടെ പ്രവർത്തനം ശക്തമാകുകയും മന്ത്രത്തിന്റെ റ്റിയൂണും മനസിന്റെ റ്റിയൂണും നിശ്ചിത സംഖ്യാ ലെവലിൽ മന്ത്രവും ചേരുമ്പോൾ ആണ് മന്ത്ര സിദ്ധി കൈവരുന്നത്. കൂടാതെ വലതു കയ്യിൽ ജപ മാല വച്ച് ജപിക്കുമ്പോൾ മറു കയ്യ് വിധി പ്രകാരമുള്ള ശാന്തി മുദ്രകൾ പിടിക്കുന്നത് ജപ തീവ്രതയിൽ വരുന്ന അമിത രക്ത സംമ്മര്ദം കൺട്രോൾ ചെയ്യാനുള്ള കഴിവ് നൽകുന്നു അതിലൂടെ മനസിനെ സ്വസ്ഥമായി വയ്ക്കാനും സാധിക്കുന്നു. അതിനാൽ മന്ത്രം ജപം ചെയ്യുമ്പോൾ ജപ സംഖ്യയ്ക്കും. ഇരിക്കുന്ന സ്ഥലത്തിനും. തുടങ്ങിയ മേല്പറഞ്ഞ വിധികൾകൊക്കോ പ്രസക്തി ഉണ്ട്.

Wednesday, November 09, 2022

*🔥മനുഷ്യരിലെ ഊർജ്ജം എന്നത് സജീവമായ ചിന്തകളാണ്.. അല്ലാതെയുള്ള ജീവിതം നിർജ്ജീവവും ആണ് ..നമുക്കുള്ളിലെ ചിന്തകൾ അത് നല്ലതാവാം, അല്ലെങ്കിൽ മോശവുമായേക്കാം , എങ്കിലും നമ്മുടെ ചിന്തകൾ തന്നെയാണ് ഏത് ലക്ഷ്യത്തിലെത്താനും നമുക്ക് ഉത്തേജനമായിത്തീരുന്നത്.. ചിന്തകളെ നമുക്ക് അതിവിദഗ്ദമായി കൈകാര്യം ചെയ്യാൻ കഴിയും. അത് തെറ്റായ രീതിയിൽ ആയാൽ നമ്മുടെ വ്യക്തിത്വത്തെ ഹീനമാക്കും: എന്നാൽ എന്നാൽ നമുക്കുള്ളിലെ ചിന്തകൾ ക്രിയാത്മമാണ് എങ്കിൽ, ചിന്തകൾ അത്രത്തോളം മനോഹരമാകും അതോടൊപ്പം നമ്മുടെ വ്യക്തിത്വവും .. അതിനായി ബോധപൂർവ്വം ബുദ്ധി ചെലുത്തി ചിന്തിക്കണം എന്ന് മാത്രം.. ബോധപൂർവ്വമുള്ള ചിന്ത മനസ്സിലെ തടസ്സങ്ങളെ അകറ്റുകയും, കൂടുതൽ ഇച്ഛാശക്തി നമുക്ക് കൈവരികയും ചെയ്യുന്നു.. അതിന് ഒരു വ്യക്തിയ്ക്ക് ആദ്യം വേണ്ടത് വ്യക്തിത്വ ബോധമാണ് ... . അതോടൊപ്പം നമ്മിൽ യുക്തിയും , ബുദ്ധിയും , വിവേകവും, ബോധവും ചേർന്ന് പ്രവൃത്തിച്ചാലേ ബോധപൂർവമുള്ള ചിന്തകൾ മനസ്സിൽ ഉദിക്കുകയുള്ളു.. ഇന്ന് നാം കാണുന്ന ലോകം തന്നെ ഈ ഭൂമുഖത്തേയ്ക്ക് വന്നും പോയുമിരിയ്ക്കുന്ന മനുഷ്യരുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും ഫലമാണ്. . ചിന്തകളാണ് മനുഷ്യ ജീവിതം മുന്നോട്ട് നയിക്കുന്നത് ,.. അതിനാൽ തന്നെ മനുഷ്യരിലെ നന്മയുടെ ഉറവ വറ്റാതിരിക്കാൻ നല്ല വ്യക്തിത്വബോധമുള്ള തലമുറകൾ ഇവിടെ എന്നുമെന്നും പുനർജനിക്കട്ടെ .* 🔥🔥🔥🔥🔥🔥 *ശുഭദിനം🙏*

Monday, November 07, 2022

 https://m.facebook.com/story.php?story_fbid=5546594692124508&substory_index=0&id=100003220954542

 

_*ഭക്തന്റെ അഹങ്കാരം ശമിപ്പിച്ച നരസിംഹ മൂർത്തിയുടെ കഥ*_

   _*ആദി ശങ്കരാചാര്യരുടെ ശിഷ്യരിൽ പ്രമുഖനായിരുന്ന പദ്മപാദർ. സനന്ദൻ എന്ന ആ സന്യാസിയുടെ നാമം പദ്മപാദർ എന്നായതെങ്ങനെ എന്നറിയുമോ*_

ഗുരുവായ ശങ്കരാചാര്യർ പുഴയുടെ മറുവശത്ത് നിന്നും വിളിച്ചപ്പോൾ തന്റെ ഗുരുവിനോടുള്ള കടുത്ത ഭക്തി കൊണ്ട് മുന്നിൽ പുഴയുള്ളത് മറന്നു നടന്നു നീങ്ങിയ ആ ശിഷ്യന്റെ ഗുരുഭക്തിയുടെ പ്രഭാവത്താൽ, പുഴ സ്വയം അദ്ദേഹം ഓരോ പാദം വെള്ളത്തിൽ വച്ചപ്പോഴും അവിടെ ഓരോ താമരപ്പൂക്കൾ വിരിയിച്ച്, അദ്ദേഹത്തെ മുങ്ങിപ്പോകാതെ രക്ഷിച്ചു. അങ്ങിനെ അന്നു മുതൽക്കാണ് അദ്ദേഹം “പദ്മപാദർ” എന്നറിയപ്പെട്ടത്.

അങ്ങിനെയുള്ള പദ്മപാദർ എന്ന സന്യാസിവര്യൻ ശ്രീനരസിംഹസ്വാമിയുടെ പരമഭക്തനായിരുന്നു. അദ്ദേഹത്തിന്റെ നരസിംഹഭക്തി ലോക പ്രസിദ്ധവുമാണ്.

അങ്ങിനെയിരിക്കെ ഒരു ദിവസം പദ്മപാദർക്കു തോന്നി തന്റെ ഇഷ്ടദേവതയായ ശ്രീ നരസിംഹമൂർത്തിയെ കൊടും തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തിയാലോ എന്ന് !!!

മാത്രവുമല്ല,അദ്ദേഹത്തിന് താൻ തന്നെയാണ് നരസിംഹമൂർത്തിയുടെ ഏറ്റവും വലിയ ഭക്തനെന്നൊരു തോന്നലും അദ്ദേഹത്തിൽ കടന്നു കൂടി..

       പോരെ പൂരം! അഹങ്കാരം എന്നത് മഹാവിഷ്ണുവിനു സഹിക്കുവാൻ കഴിയാത്ത ഒരു വികാരമാണ്.

         അത് വന്നാൽ, അത് തന്റെ ഭക്തന് കൂടിയാണെങ്കിൽ തീർച്ചയായും അദ്ദേഹം അതിന്റെ മുനയൊടിക്കുവാനായി വേണ്ടത് ചെയ്തിരിക്കും, അങ്ങിനെ ആ വ്യക്തിയെ നേരായ മാർഗത്തിലേക്ക് തിരിച്ചു കൊണ്ട് വരുകയും ചെയ്തിരിക്കും എന്നത്, തർക്കമില്ലാത്ത കാര്യം തന്നെ!

വിചാരമുണ്ടായ ഉടൻ തന്നെ പദ്മപാദർ എല്ലാ ആചാരവിധികളോടും കൂടി ശ്രീനരസിംഹ സ്വാമിയെ ആരാധിക്കുവാനും, പൂജിക്കുവാനും തുടർന്നു അന്നം, ജലം, വായു എന്നിവ ക്രമമനുസരിച്ച് ഉപേക്ഷിച്ചു കൊണ്ട് കൊടും തപം ചെയ്യുവാനായി നിശ്ചയിച്ചു കൊണ്ടും ധ്യാനം ആരംഭിച്ചു.

     ഒരാഴ്ച അങ്ങിനെ ജപധ്യാനങ്ങളിൽ കടന്നു പോയി. നരസിംഹസ്വമിയുടെ മുഖം മനസ്സിൽ പോലും തെളിയുന്നില്ലെന്നു മനസ്സിലാക്കിയ പദ്മപാദർ തന്റെ തപസ്സു കൂടുതൽ കഠിനമാക്കി. ഒറ്റക്കാലിൽ നിന്നായി പിന്നത്തെ തപസ്സ്. അതും ദിവസങ്ങളോളം നീണ്ടു. ഒരു ഫലവുമില്ല. പിന്നെ ആഹാരം തീർത്തും ഉപേക്ഷിച്ചു കൊണ്ടായി തപസ്സ്.അതും ഫലം കണ്ടില്ല. പിന്നെ ക്രമേണ ജലവും തീർത്തും ഉപേക്ഷിച്ചു കൊണ്ട് അദ്ദേഹം തന്റെ തപം കൂടുതൽ കഠിനതരമാക്കി.

       എങ്ങിനെയും ശ്രീനരസിംഹ മൂർത്തിയെ തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുത്തിയില്ലെങ്കിൽ “ആളുകൾ എന്ത് വിചാരിക്കും, തന്റെ പേരിനു തന്നെ അത് കളങ്കം ചാർത്തുകയില്ലെ, കാരണം താനല്ലേ നരസിംഹഭക്തരിൽ അഗ്രഗണ്യൻ?”


എന്നൊക്കെയാണ് സന്യാസിയായിട്ടു പോലും അഹങ്കാരത്തിന്റെ പിടിയിലമർന്നുപോയ അദ്ദേഹം ചിന്തിച്ചത്.

പക്ഷെ കഠിനമായ തപം കൊണ്ട് അദ്ദേഹം വല്ലാതെ ക്ഷീണിച്ചു എല്ലും തോലുമായി എന്നല്ലാതെ യാതൊരു ഗുണവുമുണ്ടായില്ല.

ഇതൊക്കെ കണ്ടും ശ്രദ്ധിച്ചും ഒരാൾ സദാ ആ കാട്ടിൽ പദ്മപാദർക്ക് അരികിലുണ്ടായിരുന്നു; ഒരു സാധു വേടൻ.

      അന്നന്നത്തെ ആഹാരത്തിന് വേണ്ടി ചെറുജീവികളെ വേട്ടയാടിപ്പിടിച്ചു ജീവിക്കുന്ന അയാൾക്ക് മര്യാദക്കുള്ള ഒരു വീടോ, വിദ്യാഭ്യാസമോ, ലോകപരിചയമോ, എന്തിനു മര്യാദക്ക് സംസാരിക്കുവാൻ പോലുമുള്ള അറിവുണ്ടായിരുന്നില്ല.

       എന്നാൽ “മറ്റുള്ളവരുടെ ദുഖത്തിലും കഷ്ടപ്പാടിലും അലിയുന്ന ഒരു ഹൃദയം” അത് മാത്രമായിരുന്നു അയാളുടെ കൈമുതൽ.

       അയാൾ നോക്കുമ്പോൾ, ഒരു സന്യാസി ഇരുന്നും, നിന്നും, മനസ്സിലാവാത്ത ഏതോ ശബ്ദങ്ങളൊക്കെ ഉണ്ടാക്കി (അത് ഘോരനരസിംഹ മന്ത്രങ്ങളാണെന്ന് പാവത്തിനുണ്ടോ അറിയുന്നു) പട്ടിണി കിടന്നും, വെള്ളം പോലും കുടിക്കാതെയും കിടന്നു കഷ്ടപ്പെടുന്നു!

കുറെ ദിവസമായി രാവിലെയും വൈകീട്ടും അതിലേ കടന്നു പോകുമ്പോൾ ഈ കാഴ്ച കണ്ടു മനസ്സു വേദനിച്ച ആ പാവം, ഒരു ദിവസം ഇതിനെക്കുറിച്ചറിയുവാൻ തന്നെ തീരുമാനിച്ച് സന്യാസിയോട് കാര്യം ആരാഞ്ഞു.

         എന്നാൽ കുറെ നേരം നിന്ന് ചോദിച്ചെങ്കിലും, ധ്യാനത്തിലായിരുന്ന പദ്മപാദർ മറുപടിയൊന്നും പറഞ്ഞില്ല. അതിനാൽ വേടൻ അടുത്ത് കണ്ട, കഴിക്കുവാൻ യോഗ്യമായ കുറെ ഫലമൂലാധികൾ ഒരു ഇളക്കുമ്പിളിലും, മുളംകുഴലിൽ അടുത്തുള്ള തടാകത്തിലെ വെള്ളവുമായി അദ്ദേഹം ഉണരും വരെ കാത്തു നിന്നു. ഉണർന്നപ്പോൾ ഇവയെല്ലാം കാൽക്കൽ വച്ച് തൊഴുതു മാറി നിന്നു കൊണ്ട് ചോദിച്ചു, “ഏൻ എന്നും കാണുന്നതാ തമ്പ്രാ ഒന്നും കഴിക്കാതെ, കുടിക്കാതെ, ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കഷ്ടപ്പെടുന്നത്, എന്താ കാര്യം തമ്പ്രാ? ഏനോട് ശോല്ല്.. അടിയനെക്കൊണ്ടു നടക്കുന്നതാണെങ്കിൽ അടിയൻ സഹായിക്കാം, കാരണം, ഇപ്പോത്തന്നെ തമ്പ്രാ വല്ലാതെ ക്ഷീണിച്ചുപോയിരിക്കുന്നു. അടിയനിതിനിയും കാണാൻ വയ്യാത്തോണ്ടാ..ശൊല്ല് തമ്പ്രാ” എന്ന്.

      ആദ്യം, “ഈ എട്ടും പൊട്ടും തിരിയാത്തവനോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം” എന്ന് കരുതി പദ്മപാദർ ഒന്നും പറഞ്ഞില്ലെങ്കിലും,
പിന്നീട്നിർബന്ധം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം പറഞ്ഞു, “നിനക്കതു പറഞ്ഞാൽ മനസ്സിലാവില്ല, ഞാൻ ശ്രീ മഹാവിഷ്ണുവിന്റെ ചതുർ അവതാരമായ ശ്രീ നരസിംഹമൂർത്തിയെ പ്രത്യക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൊടും തപത്തിനൊരുമ്പെട്ടിരിക്കുന്നത്!

എന്നാൽ ആ പറഞ്ഞതൊന്നും തന്നെ പാവം നമ്മുടെ വേടനു മനസ്സിലായില്ല എന്ന് മാത്രമല്ല, നരസിംഹം എന്താണെന്നോ, എങ്ങിനെയിരിക്കുമെന്നൊ അറിയാത്തത് കൊണ്ട് ആ പാവം, വീണ്ടും തന്റെ സംശയം പദ്മപാദരോട് ചോദിച്ചു.
“തമ്പ്രാ..അറിയാത്തത് കൊണ്ടാണേ.. ഈ നരസിങ്കം കാണാൻ എങ്ങിനെയാ? ഏതു ജീവിയെപ്പോലെയാണ്? അല്ല, ഈ കാട്ടിലെങ്ങാനും വച്ച് കാണുകയാണെങ്കിൽ ഞാൻ പിടിച്ചു കെട്ടി തമ്പ്രാന്റെ മുന്നില് കൊണ്ട് തരാം അപ്പോഴെങ്കിലും തമ്പ്രാ പട്ടിണി കിടക്കുന്നത് നിറുത്തുമല്ലോ?”

        വേടന്റെ വാക്കുകൾ കേട്ടു വിഡ്ഢിത്തമായി കരുതി, ഉള്ളിൽ പരിഹാസവും, അല്പം പുച്ഛവും കലർന്ന ഭാവത്തോടെ പദ്മപാദർ ഇങ്ങിനെ പറഞ്ഞു, “എനിക്കാരുടെയും സഹായം ഇക്കാര്യത്തിൽ വേണ്ട, പിന്നെ നരസിംഹം എന്നാൽ ശിരസ്സ് സിംഹത്തെപ്പോലെയും ഉടൽ മനുഷ്യസമാനവുമായ ഒരു അവതാരമാണ്. നിനക്കതു കാണുവാൻ പോയിട്ട്, മനസ്സിലാകുവാൻ തന്നെ പല ജന്മങ്ങൾ വേണ്ടി വരും” എന്ന്.

        കൂടുതലൊന്നും കേൾക്കാതെ വേടൻ നരസിംഹത്തെ കണ്ടു പിടിക്കാൻ പുറപ്പെട്ടു.

          തനിക്ക് ഒന്നും കിട്ടാനല്ല, ഒരു ജീവൻ പട്ടിണി കിടന്നു നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി മാത്രം.

         ഒരു സന്യാസിയുടെ കഷ്ടപ്പാട് കുറക്കുവാനും അദ്ദേഹത്തെ സഹായിക്കുവാനും വേണ്ടി മാത്രം ചിന്തിച്ചു കൊണ്ട് ശുദ്ധനായ ആ വേടൻ കാടും, മേടും, മലകളും താണ്ടി നരസിംഹത്തെ അന്വേഷിച്ചു നടക്കുവാൻ തുടങ്ങി.

        അതും “തമ്പ്രാന്റെ സിങ്കേ.. തമ്പ്രാന്റെ സിങ്കേ.. നീയെങ്കെ?” എന്ന് ചോദിച്ചു കൊണ്ട്.

        കാട്ടിലെ എല്ലാ ഗുഹകളിലും, വലിയ മരങ്ങളിലും, മലയടിവാരത്തും എന്ന് വേണ്ട, എല്ലായിടത്തും കണ്ട എല്ലാ മൃഗങ്ങളെയും പരിശോധിച്ച് കൊണ്ട്, “ഓ! ഇത് നീയായിരുന്നോ.. നാൻ ഓർത്ത് തമ്പ്രാന്റെ സിങ്കമാണെന്ന് ” എന്ന് പറഞ്ഞു അതിനെ വിട്ടു കളയും.

       ഇങ്ങിനെ രാവും പകലും ഒരു ഭ്രാന്തനെപ്പോലെ അവൻ തമ്പ്രാന്റെ സിങ്കത്തെ തേടി നടന്നു.

        അങ്ങിനെ വിഷ്ണുപൂജ ചെയ്യുന്ന ഒരാളെ സഹായിക്കുക എന്ന മഹാപുണ്യത്താൽ സുകൃതിയായ ആ വേടൻ, അറിവോടെ കൊടുംതപം ചെയ്യുന്ന പദ്മപാദരെക്കാൾ ഭക്തിയിൽ, ഉയരങ്ങളിലായി.

        ഒപ്പം ശാരീരികമായി ഒരു തപസ്സ്വിയെക്കാളും ക്ഷീണിതനുമായിത്തീർന്നു. എന്നിട്ടും അവൻ “തമ്പ്രാന്റെ സിങ്ക”ത്തെ അന്വേഷിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ആ നിഷ്കളങ്കമായ, അതിലേറെ നിഷ്കാമമായ ഭക്തിയുടെ താപം സാക്ഷാൽ ശ്രീവൈകുണ്ഠത്തെപ്പോലും തിളപ്പിക്കുവാൻ തുടങ്ങി!

സാക്ഷാൽ പന്നഗശ്രേഷ്ഠനും, ശ്രീ മഹാവിഷ്ണുവിന്റെ തല്പവുമായ അനന്തന്, വേടന്റെ തപ:ശക്തി കൊണ്ട് പാലാഴി തിളച്ചിട്ടു ദേഹം പൊള്ളാൻ തുടങ്ങി. ഒപ്പം എല്ലാവരെയും, ദാരിദ്ര്യതാപത്താൽ തപിപ്പിക്കുവാൻ കഴിവുള്ളവളായ ശ്രീലക്ഷ്മീ ദേവിയും ഈ താപത്താൽ വലയുകയും, ഭഗവാനോട് എത്രയും പെട്ടെന്ന് ഇതിനു പരിഹാരം കാണണമെന്ന് പറഞ്ഞു സങ്കടമുണർത്തിക്കുകയും ചെയ്തു.

ഒടുവിൽ ഭഗവാൻ തന്റെ അടുത്ത ലീലക്കുള്ള സമയമായി എന്നറിയിച്ചു കൊണ്ട് പതിവ് പുഞ്ചിരിയോടെ അവിടെ നിന്നും അപ്രത്യക്ഷനായി. 

സപ്തർഷികൾക്കും, ത്രിമൂർത്തികൾക്കും, എന്തിനു സാക്ഷാൽ ശ്രീലക്ഷ്മീഭഗവതിക്ക് പോലും പെട്ടെന്ന് പ്രാപ്യമല്ലാത്ത തന്റെ ശാന്തനരസിംഹരൂപത്തിൽ, നാലു തൃക്കൈകളിലും ശംഖു ചക്ര ഗദാ പദ്മധാരിയായി, ആ ത്രൈലോക്യപതി, തന്റെ മഹത്വം ഒന്നുമറിയാതെ, സ്വന്തം സ്വാർഥ താത്പര്യത്തിനല്ലാതെ, തന്നെ അന്വേഷിച്ചലയുന്ന പരമ സാധുവായ വേടൻ വരുന്ന വഴിയിൽ അവനായി മാത്രം കാത്ത് നിന്നു, “ഭക്തവത്സലൻ” എന്ന തന്റെ പേര് അന്വർഥമാക്കുവാൻ വേണ്ടി എന്ന പോലെ.

പാവം വേടൻ പതിവ് പോലെ “തമ്പ്രാന്റെ സിങ്ക”ത്തെ അന്വേഷിച്ചു നടക്കുമ്പോളതാ തന്റെ വഴിയിൽ, കോടിസൂര്യന്മാർ ഒന്നിച്ചുദിച്ച പോലെ കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം!!!

അടുത്തു ചെന്ന് നോക്കുമ്പോൾ ആ പ്രകാശത്തിനു നടുവിലായി അതാ താനിത്രനാളും നോക്കി നടന്ന, “സാക്ഷാൽ തമ്പ്രാന്റെ സിങ്കം!!!” ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.. അതെ, അത് തമ്പ്രാൻ പറഞ്ഞ പ്രകാരമുള്ള പകുതി സിങ്കവും,പകുതി മനുഷ്യനും ആയ ആൾ തന്നെ!

ഒപ്പം നാല് കൈകളും, ആ കൈകളിലൊക്കെ എന്തൊക്കെയോ തിളങ്ങുന്ന സാധനങ്ങളും ഉണ്ട്. നല്ല ഓമനത്തമുള്ള മുഖം!

തന്നെക്കണ്ട് പേടിച്ചെന്നു കരുതി  ഭഗവാനെ സമാധാനിപ്പിച്ചു കൊണ്ട് ആ പാവം ഇങ്ങിനെ പറഞ്ഞു. “തമ്പ്രാന്റെ സിങ്കേ, തമ്പ്രാന്റെ സിങ്കേ.. ഇത്ര നാളും നീ എങ്കെയായിരുന്നു? അവിടെ ഒരു പാവം തമ്പ്രാ നിന്നെ കാണാഞ്ഞു തണ്ണി പോലും കുടിക്കാതെ ഒറ്റക്കാലിലും, തീയിന്റെ നടുവിലും ഒക്കെ നിന്ന് എന്തൊക്കെയോ പറഞ്ഞു കരയുകയാണ്.

നാൻ നിന്നെ ഒന്നും ചെയ്യില്ല. പതുക്കെ എന്റെ കൂടെ വന്നു ആ തമ്പ്രാനു ഒന്ന് മുഖം കാണിച്ചാൽ മാത്രം മതി. പിന്നെ എവിടെ വേണമെങ്കിലും പൊയ്ക്കോ.. അത് വരെ നിനക്ക് പശിക്കാതിരിക്കാൻ ദാ ഈ ഒരു പിടി പുല്ല് തിന്നോ” എന്ന് പറഞ്ഞു കൊണ്ട് കുനിഞ്ഞു താഴെ നിന്നും ഒരു പിടി പുല്ല് പറിച്ചു ഭഗവാനു നേരെ നീട്ടി. തന്റെ ഏതു ഭക്തനും, യഥാർഥ ഭക്തിയോടെ എന്ത് തന്നാലും,
അമൃതിനു തുല്യം സ്വീകരിക്കുന്ന ഭഗവാൻ വിഷ്ണു, തന്റെ പതിവ് തെറ്റിച്ചില്ല.

അദ്ദേഹം ആ വേടൻ നൽകിയ ഒരു പിടി പുല്ല് ഒരു പുഞ്ചിരിയോടെ കഴിച്ചു .

ഉടനെ അവിടെ കണ്ട ഒരു കാട്ടുവള്ളി കൊണ്ട് വേടൻ, മഹാപരാക്രമിയായ അസുരൻ ഹിരണ്യകശിപുവിനു പോലും പ്രാണഭയത്തെ നൽകിയ, സാക്ഷാൽ ശ്രീ നരസിംഹമൂർത്തിയെ ബന്ധിച്ചു കൊണ്ട് മുൻപേ നടന്നു.

ലോകത്തെ മുഴുവൻ തന്റെ ഉഗ്രകോപത്താൽ അമ്മാനമാടിയ ആളാണോ, ആ നിരക്ഷരകുക്ഷിയായ വേടന്റെ പുറകെ ഒരു മാൻ കുട്ടിയെപ്പോലെ പോകുന്നത് എന്നോർത്തു, സകല ദേവതകളും ഭഗവാന്റെ ഈ പുതിയ ലീല കാണുവാൻ ആകാശത്തിൽ തടിച്ചു കൂടി ശ്വാസമടക്കിപ്പിടിച്ചു നിന്നു!

ഒടുവിൽ രണ്ടു പേരും കൂടി പദ്മപാദരുടെ അടുത്തെത്തി. വേടൻ വലിയ സന്തോഷത്തോടെയും അതിലേറെ ഉത്സാഹത്തോടെയും അദ്ദേഹത്തെ വിളിച്ചു കൊണ്ടിങ്ങനെ പറഞ്ഞു

“തമ്പ്രാ.. കണ്ണ് തൊറ.. ദേ നാൻ എന്താ കൊണ്ട് വന്നേന്ന് നോക്ക്.. തമ്പ്രാ പറഞ്ഞ രൂപമുള്ള തമ്പ്രാന്റെ സിങ്കത്തിനെ തന്നെ.. ശരിയല്ലേന്നു കണ്ണ് തൊറന്നു ഒന്ന് ശൊല്ല് തമ്പ്രാ..”

ആദ്യം പദ്മപാദർ വേടന്റെ വാക്കുകളെ വിലക്കെടുത്തില്ല, കണ്ണ് തുറന്നുമില്ല.

പക്ഷെ ശല്യം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം കണ്ണ് തുറക്കുക തന്നെ ചെയ്തു. അപ്പോൾ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്തു!

വലിയ നരസിംഹഭക്തനാണെന്നു സ്വയം അഹങ്കരിക്കുകയും, ചിട്ടയായ എല്ലാ പൂജകൾക്കും തപസ്സിനും മുന്നിൽ പ്രത്യക്ഷനാകാതിരുന്ന തന്റെ ഇഷ്ടദേവത സാക്ഷാൽ ശ്രീനരസിംഹമൂർത്തി യാതൊരു അറിവോ വകതിരിവോ ഇല്ലാത്ത വേടന്റെ കൈയിലെ വെറും കാട്ടുവള്ളിയിൽ ബന്ധിതനായി അനുസരണയുള്ള ഒരു ആട്ടിൻകുട്ടിയെപ്പോലെ നിൽക്കുന്നു. ചുണ്ടിൽ ലോകത്തെ മുഴുവൻ മയക്കുന്ന തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ!

ഒരു നിമിഷം പരിഭ്രമം കൊണ്ടും തന്റെ അവിവേകം മൂലമുണ്ടായ ലജ്ജ കൊണ്ടും തരിച്ചു നിന്നു പോയ അദ്ദേഹം, സ്വബോധം തിരിച്ചു കിട്ടുകയും അഹങ്കാരത്തിൽ നിന്നു പൂർണ മോചനം നേടുകയും ചെയ്ത് ഭഗവാന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുവാനായി ഓടിച്ചെന്നപ്പോൾ..  ഭഗവാൻ അദ്ദേഹത്തോട്, “ആദ്യം നിഷ്കാമഭക്തനും, പുണ്യാത്മാവുമായ വേടനെ നമസ്കരിച്ച ശേഷം തന്നെ നമസ്കരിച്ചാൽ മതി” എന്ന്പറയുന്നു.

അപ്രകാരം സ്വയം ജ്ഞാനിയെന്നു ധരിച്ച, പാണ്ഡിത്യത്തിന്റെ അഹങ്കാരത്തിൽ അന്ധനായിപ്പോയ അദ്ദേഹത്തെ, ”നല്ല മനസിനല്ലാതെ തന്നെ ബന്ധിക്കുവാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല”
എന്ന് ഭഗവാൻ മനസ്സിലാക്കികൊടുക്കുന്നു.🙏

Friday, November 04, 2022

 മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് അതിന്റെ ഇല്ലായ്മ അറിയുന്നതിനെത്തന്നെയാണ് മനോജയമെന്നു പറയുന്നത്.


അതിനെ വെച്ചുകൊണ്ട് അതിനെ ജയിക്കുക അസാധ്യമാണ്. നല്ല ഇരുട്ടത്ത് പ്രേതത്തെ കണ്ടാൽ എത്ര ധൈര്യശാലിയാണെങ്കിലും നിങ്ങൾ പേടിക്കും. മറിച്ച് വെളിച്ചമടിച്ച് ഇരുട്ടിനെയകറ്റുന്നപക്ഷം ഇരുട്ടിന്റെ സന്തതി മാത്രമാണ് പ്രേതമെന്നു നിങ്ങളറിയും; വെളിച്ചത്തിൽ അതില്ല.


നിങ്ങൾ മാത്രമാണ് ഉണ്മ; ഈ മനസ്സും ശരീരവുമൊന്നും ഉണ്മയല്ല... ഇതിനെ തിരിച്ചറിയുന്നതുതന്നെയാണ് നിങ്ങളുടെ ജയവും. 


താനല്ലാത്തതിനെയെല്ലാം തള്ളിക്കളഞ്ഞാൽ ഒടുവിൽ എല്ലാം താനായിട്ടു മാറും; അദ്വൈതസത്യത്തിന്റെ essence ഇതാണ്.

 ഇന്നത്തെ വിദ്യാഭ്യാസത്തിൽ നിന്നും പുതിയ തലമുറയിലെ കുട്ടികൾ ആദ്യം പഠിക്കൂന്നത് നമ്മുടെ പാരമ്പര്യവും സംസ്കാരവും പൈതൃകവും വളരെ പഴഞ്ചൻ ആണെന്നും അച്ഛനമ്മമാർ മണ്ടന്മാരാണെന്നും എന്നാണ്.

 *പച്ച വെള്ളം മാത്രം കുടിക്കുക* ... 


കാരണം 

നമ്മെ ചതിച്ച ഒരു കാര്യം കൂടി മനസിലാക്കുക.


1997 ന് ശേഷം അതുവരെ പച്ച വെള്ളം കുടിച്ചിരുന്ന നമ്മളെ ഡോക്ടർ മാർ തിളപ്പിച്ച് ആറ്റിയ വെള്ളം കുടിപ്പിക്കാൻ ശീലിപ്പിച്ചു.


 തന്മൂലം പത്തു വർഷത്തിന് ശേഷം രോഗികളുടെ എണ്ണം അമിതമായി വർദ്ധിച്ചു. രോഗവും കൂടി . 


പനി തന്നെ മുപ്പതിൽ പരമുണ്ട്.


അതായത് ജീവന്റെ നിലനിൽപ്പ് മണ്ണിലും വെള്ളത്തിലുമാണ്.


 മണ്ണുമായി ആർക്കും ബന്ധമില്ല. 


പിന്നെ വെള്ളം. 


അത് തിളപ്പിച്ച് ആറ്റിയതോടെ അതിന്റെ ഗുണവും പോയി. മിനറൽസ് പച്ച വെള്ളത്തിൽ നിന്നേ ലഭിക്കു. അത് ശരീരത്തിന് അത്യാവശ്യമാണ്. മിനറൽസ് ഉണ്ടെങ്കിലെ സ്വയം പ്രതിരോധശേഷി ഉണ്ടാകു. പ്രതിരോധശേഷി നഷ്ട്ടപ്പെട്ട ശരീരത്തെ രോഗം കീഴടക്കും.


 *ലോകത്ത് മനുഷ്യനൊഴിച്ച്* ജീവനുള്ള ഒന്നും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാറില്ല. അവയ്ക്ക് ഒരു ഷുഗറും പ്രഷറും കൊളസ്ട്രോളും ഇല്ല.


 മരണം വരെ പച്ചവെള്ളം കുടിക്കുക. മറ്റുള്ളവരെ ശീലിപ്പിക്കുക. ഒഴുക്കുള്ളതും ഉറവയിലൂടെ ഉള്ളതും ശുദ്ധജലമാണ്. 


അത് മലിനമാക്കുന്നത് മനുഷ്യരാണ്.


 *മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല* 


പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ  സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:


-----------

വൃദ്ധരെ ഐ സി യു  ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.


മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ.


 വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം 'ജിവിതം  മതി'  എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.


ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.


ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും.


സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും.


 മൂക്കിൽ കുഴലിട്ടു  പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും.


കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ  അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐ സി യു   വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ?


രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്?


വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ 

ഡ്രിപ് നൽകുക.


വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക.


അന്ത്യ  നിമിഷം എത്തുമ്പൊൾ  ഏറ്റവും ഉറ്റവർ ചുറ്റും നിന്ന്   കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന്   ആവശ്യമായ സാന്ത്വനം?


 അത്രയൊക്കെ പോരെ  പറന്നകലുന്ന ജീവന്?


ആസ്‌പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്,     ബന്ധുക്കളിൽ നിന്നും  ആസ്പത്രി ഈടാക്കിയ  അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം.


ആസ്‌പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം.


 മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല.  


രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടത്.


ഐ സി യു ൽ വൃദ്ധരായ രോഗികൾ   ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.


THIS IS MY PERSONAL OPINION. 

DR.MARY KALAPURAKAL

pain&palliative care dpt. 

Caritas hospital,

..................................................

..................................................


മുകളിൽ കൊടുത്ത പോസ്റ്റ്‌ നിങ്ങളുടെ മറ്റുള്ള ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുക. സത്യം ഉണ്ട് എന്ന് തോന്നുന്നുവെങ്കിൽ മാത്രം  നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ കുടുംബത്തിലെ മുതിർന്നവരെ ഓർത്ത് കൊണ്ട് ഷെയർ ചെയ്യുമല്ലോ.

 ആര്യഭടീയം

ആര്യഭടൻ രചിച്ച ജ്യോതിശാസ്ത്ര ഗ്രന്ഥം.


പുരാതന ഭാരതത്തിലെ പ്രഗല്ഭനായ ജ്യോതിശാസ്ത്രജ്ഞൻ ആര്യഭടൻ രചിച്ച അതിപ്രശസ്ത ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് ആര്യഭടീയം. ക്രിസ്തുവർഷം 499 മാർച്ച് മാസം 21-ആം തീയതി തന്റെ 23-മത്തെ വയസ്സിലാണ് ആര്യഭടീയം എഴുതിയത് എന്ന് ആര്യഭടീയത്തിലെ ഒരു ശ്ലോകത്തിൽ നിന്ന് വ്യക്തമാണ്‌.


ഗീതികാപാദം, ഗണിത പാദം, കാലക്രിയാപാദം, ഗോളപാദം എന്നിങ്ങനെ നാല് അദ്ധ്യായങ്ങൾ ആണ് ആര്യഭടീയത്തിൽ ഉള്ളത്. ഓരോ അദ്ധ്യായത്തിലും ഈരണ്ട് വരികൾ വീതമുള്ള ശ്ലോകം കൊണ്ടാണ് ആര്യഭടൻ താൻ കണ്ടെത്തിയ ശാസ്ത്ര സത്യങ്ങൾ വിവരിക്കുന്നത്. ഗീതികാപാദത്തിൽ 13 ശ്ലോകങ്ങളും, ഗണിതപാദത്തിൽ 33 ശ്ലോകങ്ങളും, കാലക്രിയാപാദത്തിൽ 25 ശ്ലോകങ്ങളും, ഗോളപാദത്തിൽ 50 ശ്ലോകങ്ങളും ആണ് ഉള്ളത്.


കാലക്രിയാപാദത്തിലെ പത്താം ശ്ലോകത്തിലാണ് തന്റെ ജന്മ സമയത്തെ കുറിച്ചുള്ള സൂചന കൊടുത്തിരിക്കുന്നത്. ശ്ലോകം ഇങ്ങനെയാണ്.


“ ഷഷ്ട്യബ്ദാനാം ഷഷ്ടിർ‌യദാ വ്യതീതാ സ്ത്രയശ്ച യുഗപാദാഃ

ത്രൃധികാ വിംശതിരബ്ദാസ്തദേഹ മമ ജന്മനോതീതാഃ


പരിഭാഷ 60 പ്രാവശ്യം 60 വർഷങ്ങളും ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങളും കഴിഞ്ഞപ്പോൾ എന്റെ (ആര്യഭടന്റെ) ജനനം കഴിഞ്ഞ് 23 വർഷം കഴിഞ്ഞിരിക്കുന്നു.


വിശദീകരണം ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങൾ എന്നത് കൃത-ത്രേതാ-ധ്വാപരയുഗങ്ങളാണ്. കലിയുഗം തുടങ്ങി 3600 വർഷങ്ങൾ പിന്നീട്ടപ്പോൾ ആര്യഭട്ടനു 23 വയസ്സായി എന്നു സാരം. അതായത് ആര്യഭടീയം എന്ന ഗ്രന്ഥം എഴുതിയത് അദ്ദേഹത്തിന്റെ 23ആം വയസ്സിലാണ്. (കലിയുഗം ആരംഭിച്ചത് 3102 ഫെബ്രുവരി 17, അർദ്ധരാത്രി ആണ്. "'ആര്യഭടീയം"'


ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടൻ ജ്യോതിശാസ്ത്രത്തിന്റെയും, ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച്‌ ഭാരതത്തിൽ അതിനുമുൻപ്‌ അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.


`ആര്യഭടീയ'ത്തിന്‌ ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരൻ ഒന്നാമൻ എ.ഡി. 629-ൽ രചിച്ച `മഹാഭാസ്‌കരീയം' ആണ്‌ ഏറ്റവും പ്രശസ്‌തം. ഭാരതത്തിൽ പ്രചാരത്തിലുള്ള പഞ്ചാംഗം `ആര്യഭടീയ'ത്തെ ആധാരമാക്കിയാണ്‌ തയ്യാറാക്കുന്നത്‌.


ആര്യഭടീയത്തിൽ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ആര്യാ വൃത്തത്തിൽ രചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രം ഗീതിവൃത്തത്തിൽ.) പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ. ഗീതികാപാദം


13 ശ്ലോകങ്ങൾ മാത്രം ഉൾപ്പെടുന്ന ഗീതികാപാദം ഒന്നാമതായി സമയ്ത്തിനെറ വലിയ മാത്രകളായ കല്പം, മന്വന്തരം,യുഗം മുതലായവെ പരിചയപ്പെടുത്തുന്നു.രണ്ടാമതായി ഡിഗ്രി,മിനുട്ട് തുടങിയ അളവുകൽക്കു തുല്യമായ അളവുകളെ പ്രതിപാദിക്കുന്നു.മൂന്നാമതായി നീളത്തിന്റെ മാത്രകളായ യോജന ,ഹസ്തം,അംഗുലം എന്നിവയെ പരിചയപ്പെടുത്തുന്നു. ഗീതികാപാദത്തിലെ രണ്ടാം ശ്ലോകം ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ ആണ്. ഗണിതപാദം


33 ശ്ലോകങ്ങൾ ഉൾപ്പെടുന്ന ഗണിതപാദത്തിൽ സാമാന്യഗണിതം മുതൽ ഗഹനങ്ങളായ വിഷയങ്ങൾ വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു.പ്രധാനമായും ജ്യോമതീയ രൂപങളുടെ വിസ്തീർണം(ക്ഷേത്രവ്യവഹാരം), നിഴലളവുകൾ(ശംഖുചായ),കൂട്ടകകണക്കുകൾ‍ കാലക്രിയാപാദം


25 ശ്ലോകങ്ങൾ ഉൾപ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിർണ്ണയമാണ്‌ വിഷയം. കാലചക്രം, സൗരവർഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങൾ, ഗ്രഹങ്ങളുടെ ചലന ക്രമങ്ങൾ, ഭൂമിയിൽ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.


ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തിൽ കാണുന്നത്‌ ഇപ്രകാരമാണ്‌, ഒരു കല്പം = 14 മനു അഥവാ 1008 യുഗം ഒരു മനു = 72 യുഗം ഒരു യുഗം =43,20,000 വർഷം ഒരു യുഗത്തിനെ വീണ്ടും 10,80,000 വർഷം വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.


ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌. ഗോളപാദം


ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങൾ ഖഗോള(ആകാശഗോളം-celestial sphere)ത്തെക്കുരിച്ചും ,ഖഗോളത്തിലൂടെ നക്ഷത്രങ്ലുടേയൂം,ഗ്രഹങളുടേയും സൻചാര പാതയെ ക്കുരിച്ചും,അതിനാവശ്യമയ ഗോളത്രിഗോണമിതിയെക്കുരിച്ചുമാണ്(spherical Trigonometry). 


ജ്യോതിശാസ്ത്രത്തെ പൂർണ്ണമായും അത്യാധുനിക ഗണിതത്തിന്റെ തലത്തിലേക്ക് ഉയർത്തികൊണ്ടു പോവുകയാണ് ആര്യഭടീയത്തിലൂടെ ആര്യഭടൻ ചെയ്തത്. അന്നുവരെ നിലനിന്നിരുന്ന പല അന്ധവിശാസങ്ങളേയും പിഴുതെറിഞ്ഞ്, സ്വന്തമായി ഗണിത സൂത്ര വാക്യങ്ങളും, ഫോർമുലകളും, ഗണിത പദ്ധതികളും ആവിഷ്ക്കരിച്ച് തന്റെ സിദ്ധാന്തങ്ങളെ ആര്യഭടീയത്തിലൂടെ ലോകസമക്ഷം കാഴ്ച വെക്കുകുയാണ് ആര്യഭടൻ ചെയ്തത്. രാഹുകേതുക്കളെക്കുറിച്ചോ, പുരാണകഥകളെക്കുറിച്ചോ, ആധുനിക വീക്ഷണത്തിലുള്ള ശാസ്ത്രത്തിന്റെ പരിധിയിൽ‌പെടാത്തതോ ആയ ഒരു വിഷയത്തെകുറിച്ചുമുള്ള പരാമർശം ആര്യഭടീയത്തിലില്ല.


ഗ്രഹങ്ങളുടെ ഭ്രമണസംഖ്യ, ഗ്രഹങ്ങളുടെ വ്യാസം, ഭ്രമണപഥത്തിന്റെ ചെരിവ്, സഞ്ചാരപഥത്തിലെ ഭ്രമണസ്വഭാവം, സംഖ്യരചനാ ഗണിതം, വർഗ (square) ഘന (cube) വിവരണം, വർഗമൂലം, ഘനമൂലം തുടങ്ങിയവയുടെ വിവരണം, ത്രികോണ-വൃത്ത-ത്രപീസിയ വിസ്തീർണ്ണം, പൈയുടെ മൂല്യം, പൈതഗോറസ് നിയമം, തുടങ്ങി അനേക ഗണിത ജ്യോതിശാസ്ത്ര വിഷയങ്ങളാണ് ആര്യഭടീയത്തിലുള്ളത്.


കേരളാ യുനിവേഴ്സിറ്റി സ്പെഷൽ സംസ്കൃത ജ്യോതിഷ വിഷയത്തിൽ ബിരുദ -ബിരുദാനന്തരബിരുദ തലത്തിൽ ഈ ഗ്രന്ഥം സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


(കടപ്പാട്)