Friday, August 31, 2018

Monthly Horoscope: Gemini, September 2018

It's time to take an honest look at some things, Gemini.(broadly.vice.com)

You’re a busy person, Gemini, especially on September 3, when Mercury and Venus mingle and put you in a super flirty and social mood! Hanging out at home all day isn't really your thing, but it's Virgo season now, and the Sun is lighting up the domestic sector of your chart, shifting your focus to home and family. This is a fantastic time to energetically cleanse your home, and on an emotional level, you'll find yourself exploring themes concerning privacy, security, safety, and boundaries.
Virgo is a sign that likes to be organized—is your home life in order? Do you and your roommates communicate well? Is your space a place you can retreat to and unwind? Does your family respect your privacy? Your ruling planet, Mercury, enters Virgo on September 5, bringing a boost of energy around communicating about these issues.
A fantastic shift around an emotionally-charged issue arrives when Mercury, Uranus, and Saturn align on September 7—you're breaking free from the past while still enjoying plenty of support! Just watch out for confusion, especially (again) around home and family. No one can sort out these issues but you, so make time to reflect and work on them.
A fresh start concerning your home and private life arrives with the new moon in Virgo on September 9, which also coincides with Venus’s entry into Scorpio. New moon energy asks us to stay present, Gemini, something you often have trouble doing because your mind is always racing and planning two steps ahead. However, you're feeling pangs of nostalgia during Virgo season. It's OK to honor the past—just don't forget about living in the present! As an air sign, breathing exercises can feel like a natural way for you to get grounded and feel the moment—look some up and try them during this new moon.
Getting into a new wellness routine is also a great idea, with Venus in Scorpio encouraging you to transform your daily routines to make them more conducive to your sense of everyday harmony. Venus in Scorpio is also a wonderful time to edit your closet and hit the spa. And while Venus is in Scorpio, don’t be surprised if you bump into a crush while you run your errands!
Mars enters fellow air sign Aquarius on September 10, putting you in a more adventurous mood than you've been in the past few weeks. This summer, due to Mars retrograde, you may have found that it was impossible to move forward around an issue concerning school, travel, or publishing—but now that Mars is back in inventive Aquarius, you'll find a way to move forward! Just be sure to watch out for September 18, when Mars squares off with Uranus to bring impulsivity, surprises and hot tempers…but these issues are not new for you, since they concern themes you encountered back on August 1.
September 11 and 12 are two absolutely potent days to mark on your calendar this month, thanks to an alignment between the Sun, Jupiter, and Pluto—three powerful, expansive, transformative energies are coming together to lift you out of emotional patterns that no longer serve you. Amazing help can come to you on these days if you ask for it. A routine that no longer works for you will shift, thanks to Venus’s opposition to Uranus on September 12. Commitments and plans are in the air due to Venus’s connection with Saturn on September 12, as well, but hold off on agreeing to anything permanent since your ruling planet Mercury will oppose the planet of fantasy and delusion, Neptune, on September 13—people aren’t thinking clearly, so give things a few days. On September 15, Mercury will connect with power planet Pluto, giving you the inside scoop you need to move forward.
The Sun meets Mercury in Virgo on September 20, encouraging an important conversation at home, and a big change in energy arrives as Mercury enters Libra on September 21. The Sun enters Libra on the day of the autumnal equinox, September 22, finding you in an especially creative, flirtatious, and fun mood. Libra season is all about having a good time for you, Gemini!
For More Stories Like This, Sign Up for Our Newsletter
Just watch out for bad moods as Mercury squares off with Saturn on September 23, followed by the Sun squaring off with Saturn on September 25. Saturn is the grumpiest planet, so rejection is in the air—people aren’t feeling open-minded or they won’t have a sense of humor. Avoid planning a cute date, an important business meeting, or asking for a favor at this time. It might feel confusing since things are happening quickly due to Mercury's connection with Mars on September 23, but it's better to focus on getting your work done rather than trying to partner with people. As Libra season progresses, more fun and flirtation will come your way.
The full moon in Aries arrives on September 24, bringing a big climax to a situation that’s been brewing in your social life. You’ll see things concerning your love life and your creative pursuits more clearly, and drama will come to light in your friend circle or within the groups, communities, and organizations you belong to.
Powerful changes are made this month, Gemini, and the fact is that you’re just not interested in petty bullshit (which, let’s be honest, is unusual for you—pettyis your middle name), so when your friends, lovers, or associates bring up something petty during this full moon, you truly do not care. Deeper things are going on, and that’s where your focus lies, especially as Pluto ends its retrograde on September 30. Good luck this month, Gemini, and see you in October!
*സന്തുഷ്ട കുടുംബജീവിതത്തിന് ഉമാമഹേശ്വര പൂജ...*




കുടുംബജീവിതം ഭദ്രമാക്കുന്നതിന് ഏറ്റവും ആരാധിക്കാവുന്നതു മഹാദേവനെയും ഉമയെയുമാണ്. ഉമാമഹേശ്വര പൂജയെന്നറിയപ്പെടുന്ന ഈ പൂജാവിധി നടത്തേണ്ടത് ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള അമ്പലത്തിലാണ്. അവിടെയാണ് ആരാധന നടത്തേണ്ടതും.

ജാതകത്തിലെയുംപ്രശ്നത്തിലെയുംസർവദോഷങ്ങൾക്കുംപരിഹാരമാണിത്. വിവാഹം നടക്കുന്നതിനു തടസ്സം നേരിടുന്നവർക്കും വിവാഹം കഴിഞ്ഞവർക്കു ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനും ഉമാമഹേശ്വരപൂജയും ഉമാമഹേശ്വരക്ഷേത്രദർശനവും ഉത്തമമാണ്.

തിരുവനന്തപുരത്ത് അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കുളക്കടവായ പത്മതീർത്ഥക്കരയിൽ ഉമാമഹേശ്വര ക്ഷേത്രം ഉണ്ട്. എട്ടുവീട്ടിൽ പിള്ളമാർ അനന്തപത്മനാഭനെ തൊഴാൻ വരുമ്പോൾ ആരാധിച്ചിരുന്ന തേവാരമൂർത്തി കൂടിയാണ് ഈ അമ്പലം. മാത്രവുമല്ല ഈ ദിവ്യസന്നിധിയിൽ ശിവകുടുംബം ഒന്നടങ്കം കുടികൊള്ളുന്നു എന്നാണു വിശ്വാസം. ഉമാ മഹേശ്വരന്മാർക്കൊപ്പം വിഘ്നേശ്വരനെയും സ്കന്ദനെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.


ഇതുസംബന്ധിച്ച ഒരു ഐതിഹ്യം ഇങ്ങനെ:

ഒരിക്കൽ അനന്തപത്മനാഭനെ ദർശിക്കാന്‍ ശ്രീ ഉമാദേവി ആഗ്രഹം പ്രകടിപ്പിച്ചുവത്രേ. സർവ്വശക്തനായ മഹാദേവൻ മക്കളായ വിഘ്നേശ്വരനെയും സ്കന്ദനെയും കൂട്ടി സന്തോഷത്തോടെ നാലു പേരും പോകാൻ തീരുമാനിച്ചു. അപ്പോൾ ദേവി പറഞ്ഞു- നാലു പേരും അവരവരുടെ വാഹനത്തിൽ സഞ്ചരിച്ചാൽ മതി. മറ്റു മൂന്നു പേർക്കും നിർദേശം സ്വീകാര്യമായെങ്കിലും യാത്രാസമയത്ത് വിഘ്നേശ്വരന്റെ വാഹനമായ മൂഷികനെ മാത്രം കണ്ടില്ലത്രേ. പെട്ടെന്ന് ഗണേശനു കോപം വരികയും വല്ലാതെ മുഷിയുകയും ചെയ്തു. മഹേശ്വരനും കുപിതനായി. ഉമ സമയോചിതമായി ഇടപെട്ട് വിഘ്നേശ്വരനെ സമാധാനിപ്പിച്ചു. മൂഷികനു പകരം വ്യാളിയുടെ മുകളിൽ കയറിവരാൻ അമ്മ മകനോടു പറ‌ഞ്ഞു. വിഘ്നേശ്വരൻ സമ്മതിക്കാതെ പിണങ്ങി തന്നെ നിന്നു. ഉമ തന്റെ വാഹനമായ സിംഹത്തെ മകനു നൽകി താൻ വ്യാളി മുകളിലേറി വരാമെന്നും പറഞ്ഞു. വിഘ്നേശ്വരന്‍ സമ്മതിച്ച് യാത്രയായി. മഹാദേവൻ ഋഷഭവാഹനത്തിലുംഉമ വ്യാളിയുടെ പുറത്തും ശ്രീമുരുകൻ മയിലിന്റെയും വിഘ്നേശ്വരൻ സിംഹത്തിന്റെയും മുകളിലും കയറി 4 പേരും യാത്ര തിരിച്ച് ശ്രീപത്മനാഭ ദർശനം നടത്തിയെന്നാണു കഥ. അങ്ങനെ അനന്തപത്മനാഭ ദർശനം കഴിഞ്ഞശേഷം ഇന്നു കാണുന്ന പത്മതീർത്ഥകരയില്‍ കുടിയിരുന്നതായാണ് ഐതിഹ്യം. മുകളിൽ പറ‍ഞ്ഞ രീതിയിലാണ് ഈ അമ്പലത്തിലെ പ്രതിഷ്ഠ. ഹനുമാനും ഗരുഡവാഹനനായ ശ്രീകൃഷ്ണനും നടരാജനും പ്രതിഷ്ഠകളായി ഈ സന്നിധിയിലുണ്ട്.

ദുരിതമോചനത്തിനായും വിവാഹം, കാര്യസാധ്യം, ഐകമത്യംഎന്നിവയ്ക്കായും ഉമാമഹേശ്വര പ്രതിഷ്ഠയുള്ള സ്ഥലങ്ങളിൽ ഉമാമഹേശ്വര പൂജ നടത്തുന്നത് നല്ലതാണ്...
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜
*🐚സ്നേഹവും ശാന്തിയും*

♻നാം നമ്മുടെ സ്നേഹത്തിന്റെ സ്വഭാവം ശ്രദ്ധിക്കണം.നാം സ്നേഹിക്കുന്നവർക്ക് നമ്മുടെ സ്നേഹം ശാന്തിയും സന്തോഷവും നൽകണം. നമ്മുടെ സ്നേഹം മറ്റുള്ളവരെ സ്വന്തമാക്കാനുള്ള  സ്വാർത്ഥമായ ആസക്തിയിലധിഷ്ഠിതമാണെങ്കിൽ നമുക്ക് അവർക്ക് സ്നേഹവും സന്തോഷവും നൽകാനാവില്ല. മറിച്ച് നമ്മുടെ സ്നേഹം അവരെ കുരുക്കുന്നതു പോലെയാകും. അത്തരം സ്നേഹം *തടവറയല്ലാതെ* മറ്റൊന്നുമല്ല. നാം സ്നേഹിക്കുന്നവർക്ക് നമ്മുടെ സ്നേഹം കൊണ്ട് സന്തോഷമുള്ളവരാകാൻ കഴിഞ്ഞില്ലെങ്കിൽ അവർ സ്വയം *സ്വതന്ത്രരവാനുള്ള* വഴി കണ്ടു പിടിക്കും - നമ്മുടെ സ്നേഹത്തിന്റെ തടവറ അവർ സ്വീകരിക്കില്ല.
ക്രമേണ നാം തമ്മിലുള്ള സ്നേഹം കോപവും വെറുപ്പുമായി മാറും.
ജീവിതത്തിലെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണമാകുന്നത്   അഹങ്കാരബുദ്ധിയാണ്.  അഹങ്കാരബുദ്ധി വളരുമ്പോള്‍ വിശാലതയും വിട്ടുവീഴ്ചയും നമ്മളില്‍നിന്ന് അപ്രത്യക്ഷമാകുന്നു. ആദ്ധ്യാത്മികജീവിതത്തിലായാലും ലൗകികത്തിലായാലും  വിശാലതയും വിട്ടുവീഴ്ചയും ഇല്ലാതെ പറ്റില്ല. ഒരു കൊച്ചുകുഞ്ഞ് എങ്ങനെ പെരുമാറണമെന്ന് ഒരു നിയമാവലി വച്ചാല്‍ അതു പ്രായോഗികമാകില്ല. നമ്മുടെ ഇഷ്ടത്തിനു കുഞ്ഞുനില്‍ക്കില്ല. അവനു നിര്‍ബ്ബന്ധബുദ്ധിയുണ്ട്. കുഞ്ഞിനോടുള്ള വാത്സല്യം കാരണം അവന്റെ നിര്‍ബ്ബന്ധബുദ്ധിയും തെറ്റുകളും അച്ഛനമ്മമാര്‍ ക്ഷമിച്ച് അവനെ വേണ്ടവണ്ണം വളര്‍ത്തുന്നു. അവിടെ ബുദ്ധിയെക്കവിഞ്ഞും ഹൃദയത്തിനല്ലേ സ്ഥാനം? അതുകാരണം കുട്ടിയോടൊത്തുള്ള ഓരോ നിമിഷവും നമുക്കു സന്തോഷം നുകരാന്‍ കഴിയുന്നു. കുട്ടിയെയും സന്തോഷിപ്പിക്കാന്‍ പറ്റുന്നു. ഹൃദയം പങ്കിടുമ്പോള്‍ മാത്രമാണ് കുടുംബത്തില്‍ സന്തോഷത്തോടെ കഴിയാന്‍ സാധിക്കുന്നത്. ഹൃദയത്തിന്റെ സ്ഥാനം ബുദ്ധി കൈയ്യടക്കിയാല്‍ നമുക്ക് ആനന്ദം നുകരാന്‍ കഴിയില്ല. കമ്പോളത്തില്‍ ബുദ്ധി ഉപയോഗിക്കാം. ഓഫീസില്‍ ബുദ്ധി ഉപയോഗിച്ചു നീങ്ങാം. അവിടെ നിയമാവലി വയ്ക്കാം. ഓഫീസര്‍ എങ്ങനെ ആയിരിക്കണം, ക്ലാര്‍ക്ക് എങ്ങനെ ആയിരിക്കണം പ്യൂണ്‍ എങ്ങനെയായിരിക്കണം എന്നതെല്ലാം ബുദ്ധി ഉപയോഗിച്ചു നിശ്ചയിക്കാം. പക്ഷേ, അതു കുടുംബത്തില്‍ പ്രായോഗികമല്ല. ഓഫീസിലാണെങ്കല്‍ തന്നെയും കുറെയൊക്കെ വിട്ടുവീഴ്ചയില്ലാതെ പറ്റില്ല. അങ്ങനെ ചെയ്യാതിരുന്നാല്‍ അശാന്തി മാത്രമായിരിക്കും ഫലം.
ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുമ്പോള്‍ വിട്ടുവീഴ്ചയ്ക്കുള്ള ഒരു മനോഭാവം നമ്മിലുണ്ടാകും. ഇന്നു നമ്മുടെ ബുദ്ധി സ്വാര്‍ത്ഥതയില്‍ മാത്രം ഒതുങ്ങുന്നു. വിവേകത്തോടെ അല്ല ബുദ്ധി പ്രവര്‍ത്തിക്കുന്നത്. അതിന്റെ കുറവാണ് ഇന്ന് പലരുടേയും ജീവിതത്തില്‍ കാണുന്നത്. വിട്ടുവീഴ്ച കൂടാതെ സമൂഹത്തിനു മുന്‍പോട്ടു പോകുക പ്രയാസമാണ്. വിട്ടുവീഴ്ച ഒരുവനെ ശാന്തിയിലേക്കു നയിക്കുന്നു. തുരുമ്പു പിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന മെഷീനു ഗ്രീസു നല്‍കി ഉപയോഗയോഗ്യമാക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിന്റെ സുഗമമായ യാത്രയ്ക്ക് വിട്ടുവീഴ്ചയും വിനയവും കൂടാതെ പറ്റില്ല. പക്ഷേ, ഹൃദയത്തിന്റെ ഭാവം വളര്‍ത്തിയാലേ വിട്ടുവീഴ്ചയും വിനയവും ഉണ്ടാകുകയുള്ളൂ. ബുദ്ധി പ്രയോഗിക്കേണ്ട സ്ഥാനങ്ങളുണ്ട്. അവിടെ മാത്രമേ ബുദ്ധി കൊണ്ടുവരുവാന്‍ പാടുള്ളൂ. ഹൃദയത്തിനു സ്ഥാനം കൊടുക്കേണ്ടിടത്ത് ഹൃദയത്തിനു സ്ഥാനം കൊടുക്കുക തന്നെ വേണം.
ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുന്നതിലൂടെ നമ്മില്‍ വിനയവും സഹകരണമനോഭാവവും വളരുന്നു. അവിടെ ശാന്തിയും സമാധാനവും വിടരുന്നു. ആദ്ധ്യാത്മികത്തിന്റെ ലക്ഷ്യവും ഹൃദയത്തിന്റെ വികാസമാണ് കാരണം ഹൃദയവികാസം വന്നവര്‍ക്കേ ഈശ്വരനെ അറിയാന്‍ കഴിയൂ. യുക്തിക്കും ബുദ്ധിക്കും അപ്പുറമാണ് ആത്മതത്ത്വം. അതനുഭവമാണ്. അത് സാക്ഷാത്കരിക്കണമെങ്കില്‍ യുക്തിക്കും ഉപരിയായി ഹൃദയം കൂടാതെ പറ്റില്ല.
അഘോരികള്‍ .
------------------------
ഇടതു പക്ഷ സഹയാത്രികനായിരുന്ന ജീവന്‍ ഒരു നിരീശ്വര വാദികൂടിയായിരുന്നു . 'ഈശ്വരനില്ല ...എല്ലാം തികച്ചും യാന്ത്രികം മാത്രം ' എന്ന് വാദിച്ചിരുന്ന ആള്‍.

കോളേജ്‌ ജീവിതത്തിന് ശേഷം വിപ്ലവ ലഹരിയുമായി അയാള്‍ ഭാരതമെമ്പാടും സഞ്ചരിച്ചു . ഒരിക്കല്‍ പ്രയാഗില്‍ കുംബമേള കാണാന്‍ പോയതാണ് അയാളുടെ ജീവിതത്തില്‍ ഏറ്റവും വലിയ വഴിതിരിവിന് കാരണമായത് .
ഭാരതത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ഇത്രയും പൈസയും ,സമയവും ചിലവിട്ട് ഇവിടെവന്ന് , ഈ കൊടും തണുപ്പില്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് വല്ലാത്ത വെറുപ്പ്‌ തോന്നി .എന്തിനാണ് ഇത്രയും ആളുകള്‍ ആത്മീയതയുടെ പേരില്‍ ഈ അന്ധവിശ്വാസങ്ങള്‍ പേറുന്നത് ...ഈവക ചിന്തകള്‍ ഒന്നൊന്നായി അയാളുടെ മനസിലൂടെ ഈ സമയം കടന്നുപോയികൊണ്ടിരിന്നു .
ഹര ഹര മഹാദേവാ ..! ജയ്‌ ശിവ ശങ്കരാ ..! എന്നിങ്ങനെ ദിഗന്തങ്ങള്‍ ഭേദി ക്കുമാറു ഉച്ചത്തില്‍ ജയ്‌ വിളികളും , താളമേള ങ്ങളുമായി ഒരു കൂട്ടം അഘോരികള്‍ ഈ സമയം അയാളുടെ പിന്നില്‍ വന്നുനിന്നു . ജടാവല്‍ക്കലങ്ങള്‍ ധരിച്ച് , അഗ്നി ചിതറുന്ന കണ്ണുകളുമായി വന്ന ആ സംഘം അപ്രതീഷിതമായി അയാളെ പൊക്കിയെടുത്ത് താണ്ഡവമാടി . ആകെ ഭയന്ന് വിറച്ച അയാളെയും കൊണ്ടവര്‍ ദൂരെ മഞ്ഞുമൂടിയ ഒരു ഗുഹയിലേക്ക് പാഞ്ഞു .
ഗുഹയില്‍ എത്തിയ അയാള്‍ ആദ്യമായി കണ്ടത് തേജോമയമായ ഒരു രൂപമാണ് . പുലിത്തോല്‍ വിരിച്ച തറയില്‍ , നിരവധി ആഘോരികള്‍ക്ക്‌ നടുവിലായി തുളച്ചുകയറുന്ന നോട്ടവുമായി , പത്മാസനസ്ഥിതനായി സുസ്മേര വദനനായി ത്രിജടാനന്ത ആഘോരി ഇരിക്കുന്നു. ഇടി മുഴക്കം പോലുള്ള ശബ്ദത്തില്‍ ത്രിജടാനന്ത അയാളോട് ചോദിച്ചു ." ഈശ്വരന്‍ ഇല്ല എന്ന് പറയാന്‍ നിനക്ക് അര് അധികാരം തന്നു" ??? ...നീ ആ പരമാത്മാവിനെ തേടിയിട്ടുണ്ടോ ....അറിയാത്ത ഒരു കാര്യത്തില്‍ അഭിപ്രായം പറയരുത് .....
നിന്‍റെ ശരീരത്തെ സംരക്ഷിച്ച് നിലനിര്‍ത്തുന്ന ശക്തി ഏത് ?നിന്‍റെ ശരീരത്തിലെ കോടാനുകോടി കോശങ്ങളെ എകോപിപിച്ചു പ്രവര്‍ത്തിപ്പിക്കുന്നത് ആരാണ് ? നീ കഴിക്കുന്ന ആഹാരം , ശ്വസനം , നിന്‍റെ വളര്‍ച്ച . കാഴ്ച , കേള്‍വി , ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരുടെ നിയന്ത്രണത്തില്‍ ?
നിന്‍റെ ഹൃദയ സ്പന്ദനം ആര് നിയന്ത്രിക്കുന്നു ....ഇത്തരത്തില്‍ നൂറുകണക്കിന് ചോദ്യങ്ങള്‍ അദ്ദേഹം അയാളോട് ചോദിച്ചു . ഒന്നിനും ഉത്തരം ഉണ്ടായിരുന്നില്ല . തന്‍റെ അഹങ്കാരത്തിന്‍റെ ചില്ല് കൊട്ടാരം അവിടെ ഉടഞ്ഞു വീണു .
പിന്നീട് കുറേ നാള്‍ ആ ആഘോരികള്‍ക്കൊപ്പം ആ ഗുഹയില്‍ ഈശ്വര ദര്‍ശനത്തിനായി അയാള്‍ തപസനുഷ്ടിച്ചു .
"ഈശ്വരന്‍ ഉണ്ട് ..അദ്ദേഹം എന്നിലും, നിന്നിലും, സര്‍വതിലും നിറഞ്ഞു നില്‍ക്കുന്നു . യഥാര്‍ഥ ആത്മ സാധനകളിലൂടെ ആ പരമാത്മാവിനെ കാണാനാവും എന്ന് അയാള്‍ മനസിലാക്കി.
ആരാണ് അഘോരികള്‍ ?
പരബ്രഹ്മം പ്രപഞ്ച സൃഷ്ടിക്കിരുന്നപ്പോള്‍ തന്നിലെ ആദിശക്തി , ഇഛ്ചാശക്തി , ജ്ഞാന ശക്തി , ക്രിയാശക്തി , പരാശക്തി എന്നിവ യഥാക്രമം സദ്യോജാതം , വാമദേവം , അഘോരം , തല്പുരുഷം , ഈശാനം എന്നീ പഞ്ചമുഖങ്ങളായി ത്തീര്‍ന്നു .
ഭഗവാന്‍റെ പഞ്ചമുഖങ്ങളില്‍ നിന്നും പഞ്ച ഋഷി കളുണ്ടായി അങ്ങിനെ അഞ്ചു ഗോത്രങ്ങളും .
വളരെ പഴക്കമുള്ള ശൈവസമ്പ്രദായ ശാഖയാണ് അഘോരികളുടേത്.
ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 5000 വര്‍ഷത്തിലധികം പഴക്കമുണ്ട് .
അഘോരികള്‍ അവരുടെ പരമ ഗുരുവായി ഇപ്പോള്‍ ആരാധിക്കുന്നത് യോഗിനി ഭൈരവി ബ്രാഹ്മിണിയെ ആണ്. തന്ത്രവിദ്യയിലെ 64 തന്ത്രങ്ങള്‍ ശ്രീരാമകൃഷ്ണപരമഹംസന് ഉപദേശിച്ചു കൊടുത്തത് ഈ യോഗിനിയമ്മയാണ്…
യഥാര്‍ത്ഥ ആഘോരികളെ അവരുടെ തേജസ്സില്‍ നിന്നും മനസ്സിലാക്കാം.
തീക്ഷ്ണമായ ദൃഷ്ടിയും, കടഞ്ഞെടുത്ത പോലെയുള്ള ദേഹപ്രകൃതിയും,
ഉറച്ച കാല്‍വെപ്പും, കമണ്ഡലുവും ത്രിശൂലവും കൈയിലെന്തി നീങ്ങുന്ന ആഘോരികളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുകയില്ല .ആരെയും അവര്‍ ശ്രദ്ധിക്കാറുമില്ല..
അമാനുഷിക ശക്തികള്‍ പൊതു വേദികളില്‍ പ്രദര്‍ശിപ്പിക്കാനോ, പ്രഭാഷണം നടത്താനോ ഇക്കൂട്ടർ ഒരിക്കലും തയ്യാറാകില്ല.
അഘോരികളുടെ മാനസികശക്തി അപാരമാണ്.
മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരുസാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ട്.
എരിയുന്ന തീയിൽക്കൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക, ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക, വസ്ത്രം തനിയെ കീറുക..അതു കത്തിക്കുക.ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോൾ സാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു.
ശക്തിയുടെ ഉറവിടം ബോധമാണ്. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.
സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു.
വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും.
മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി.
കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു.
ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശൃംഗത്തിൽ വിരാജിക്കുന്നു.
പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ.
ഇത് അഘോരികള്‍ നിഷ്പ്രയാസം സാധിക്കുന്നു .
സൂര്യന്റെ ഊർജ്ജവും ശുദ്ധജലവുംകൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡംഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ 7 പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽ പിന്നെ ഉച്ചവരെ കിടന്നുറങ്ങും. ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്ഥങ്ങളും നിത്യവായനയിൽപ്പെടും. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യ ടിബറ്റിലെ ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. ടിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌.
അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌.
ഈ മായാപ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കി ചിലവിജ്ഞാനികൾ പ്രകൃതി യോടിണങ്ങി ജീവിക്കുന്നതാണ് ഉത്തമമെന്ന് തീർച്ചയാക്കിയതിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപപ്പെട്ടത്‌.
ബ്രഹ്മവാദം, കാലവാദം, നിയുക്തവാദം, ശക്തിവാദം തുടങ്ങിയ പുരാണ തന്ത്ര-മന്ത്രവാദങ്ങൾ അഘോരമാർഗ്ഗത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്. അഘോരം ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണ്.
ഓം…ക്ലിം..ക്ലിം..സിദ്ധി..നമ:രുദ്ര…രുദ്രസ്ഥാപയ എന്നുതുടങ്ങുന്ന അടിസ്ഥാന മന്ത്രജപത്തിൽക്കൂടി അഗ്നിയെ വരുതിയിലാക്കുന്ന അഘോരികൾ വിവിധമന്ത്രോപാസനയിൽക്കൂടി സിദ്ധി -സാധനയുടെ പരമോന്നതിയിലെത്തുന്നു
ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോരതര താനൂരൂപ… എന്നുതുടങ്ങുന്ന അഘോരമന്ത്രം 51 അക്ഷരങ്ങൾ ഉൾക്കൊള്ളുന്നതാണ്.
ഓരോ അക്ഷരവും 51 ലക്ഷംവീതം ജപിച്ചാൽ മാത്രമേ മന്ത്രസിദ്ധി കൈവരുകയുള്ളൂ.
ഹ്രീം എന്ന ബീജമന്ത്രം കൊണ്ട്‌ പാർവ്വതിദേവിയെ ഉപാസിക്കുന്നവരാണു അഘോരികൾ.
ഹ കാരം രാ കാരം ഈ കാരം ഇവ മൂന്നും ചേർന്നാണു ഹ്രീംകാരമെന്ന ഗൗരീബീജമന്ത്രം ഉണ്ടായത്‌. ഹ കാരം ര കാരം സദ്രൂപ -ചിദ്രൂപ ശിവസംബന്ധമാണെങ്കിൽഈ കാരം ആനന്ദ കാമ പ്രദായകമാണ്. അഘോരികൾ ഒരുമാസത്തിൽ 3ലക്ഷം തവണ വരെ ഗൗരീബീജാക്ഷരമന്ത്രം ജപിക്കും..
ഓം ഹ്രീം സ്വാഹാ എന്നു ജപിച്ചു ജപിച്ച്‌ ബ്രഹ്മജ്ഞാനം നേടുന്ന ഇവർക്ക്‌ അഭീഷ്ടസിദ്ധി ലഭിക്കുമെന്നാണു പറയുന്നത്‌.
ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ ജ്വലിച്ചുനിൽക്കും.
മഹാമൃത്യുജ്ഞയ മന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി,
കൽപനാ യോഗസിദ്ധി, ഖേചരീ വിദ്യാ, കുണ്ഡലിനിശക്തിയെ ഉണർത്തൽ തുടങ്ങിയവ അഘോര തന്ത്ര -മന്ത്രത്തിലെ അനുപമമായ സിദ്ധികളിൽപ്പെടുന്നു.
ക്രിയായോഗത്തിലും ഹഠയോഗത്തിലും പ്രാവിണ്യം നേടുന്ന അഘോരികൾ ക്രിയായോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്ക്കാരം നേടുന്നവരാണ്.
അഥര്‍വവേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള നിഗൂഢമന്ത്രങ്ങളെ മനനം ചെയ്തു ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചു കൊടുത്തിട്ടുണ്ട്‌ ചില മുനിശ്രേഷ്ടന്മാര്‍.
ഈ ശിഷ്യപരമ്പരകളില്‍ നിന്നാണ് അഘോരികള്‍ ഉണ്ടായത്.
അഘോരികള്‍ മരണം പോലും മുന്‍കൂട്ടി അറിയുന്നു…
സമയമാകുമ്പോള്‍ “ആത്മബലിദാനം” അല്ലെങ്കില്‍ ചിരസമാധി എന്ന മാര്‍ഗം ഉപയോഗിക്കുന്നു…
അടുത്ത ശിഷ്യനെയും കൂട്ടി നിബിഡ വനത്തിലോ ഹിമാലയതിലേക്കോ യാത്രപോയി, തന്‍റെ ഇന്ദ്രീയ ശക്തികൾ ശിഷ്യന് കൊടുത്ത ശേഷം നിത്യ സമാധിയില്‍ ലയിക്കുന്നു.
സമാധിയായ ഗുരുവിന്‍റെ തലയോട്ടി ശിഷ്യന് അവകാശപെട്ടതാണ്.
സ്വന്തം ആവശ്യത്തിനോ അല്ലെങ്കില്‍ താവളത്തിലെ ചാമുണ്ഡി ദേവിയുടെ വിഗ്രഹത്തിലോ അത് സമര്‍പ്പിക്കും.
ഭഗവാന് ശിവനെ ഭൈരവ
രൂപത്തിലാരാധാക്കുന്ന ഒരുപറ്റം
സന്യാസികളാണ് അഘോരി
ബാബമാര്. ഹിന്ദു വിശ്വാസമായ
മോക്ഷത്തിലാണ് ഇവരും
വിശ്വസിക്കുന്നത്. പക്ഷേ മാര്ഗം
ഏറെ വ്യത്യസ്തമാണെന്ന് മാത്രം.
സംസാരത്തില് നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവര് അവകാശപ്പെടുന്നു.
ഭൈരവനെപ്പോലെ
ശ്മശാനത്തിലാണ് വാസം.
ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവര് പൂര്ണനഗ്നരായാണ് കഴിയുന്നത്.
ശരീരത്തെക്കുറിച്ചുളള ചിന്തകള്
ഇവരെ ബാധിക്കുന്നേയില്ല.
തങ്ങള്ക്ക് പുറത്തുളളതെല്ലാ
ം മിഥ്യയാണെന്ന് ഇവര്
വിശ്വസിക്കുന്നു. ആളുകള് കടന്ന് വരാന് മടിക്കുന്ന ശ്മശാന ഭൂമികയിൽതങ്ങള്ക
്ക് ഏകാഗ്രതയോടെ
ധ്യാനിക്കാൻകഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.
ഇവർകയ്യില് കിട്ടുന്നതെന്തു
ം കഴിയ്ക്കും. . ഇവര്ക്ക് സര്വ്വവും ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി
ആഹാരം പങ്ക് വയ്ക്കുന്നതിനും
മടിയേതുമില്ല. ഭാംഗ്ഇവരുടെ ജീവിത ശൈലിയാണ്. കഞ്ചാവ് ചെടിയുടെ ഇലകൾ കൊണ്ടും, പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് ഭാംഗ്.
ഉദ്ദേശം1000ബി.സി. തൊട്ട് തന്നെ
ഹൈന്ദവ സംസ്കാരത്തിന്റെ
അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി
ഭാംഗ് ഉപയോഗിക്കാറുണ്ട്. ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട
വാരണസിയിലും ബനാറസിലുമൊക്കെ
എല്ലാ സമയങ്ങളിലും ഭാംഗ്
നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ
പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും
സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല
പോലെ കലക്കിയാണ് ഭാംഗ്
നിർമാണം. നെയ്യും പഞ്ചസാരയും
കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും സമാനമായി നിർമിക്കപ്പെടുന്നുണ്ട്. എല്ലാം ശിവമയമാണിവര്ക്ക്.
കല്ലിനും മണ്ണിനും മരത്തിനും
ചിന്തകള്ക്കും എല്ലാം കാരണക്കാരന് ശിവനാണെന്ന് ഇവർവിശ്വസിക്കുന്നു. എല്ലാത്തിലും പൂര്ണത ദര്ശിക്കാനും
ഇവര്ക്ക് കഴിയുന്നു. പൂര്ണതയെ
തളളിപ്പറയുന്നത് വിശുദ്ധിയെ ചോദ്യം ചെയ്യലാണെന്നും കരുതുന്നു. ദൈവനിന്ദയും ഇവരെ സംബന്ധിച്ചിടത്തോളം പാപമാണ്. തങ്ങള്ക്ക് ഭഗവാനെ കാണാനും സംസാരിക്കാനും കഴിയുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.
ഇവരുടെ ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യമാണു.അവർ വിവാഹത്തിലുംസന്താനോൽപാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല.സ്ത്രീ പുരുഷസംഭോഗം അവരുടെ ഇടയിൽ നിഷിദ്ധമാണ്.
പുതുതായി ശിഷ്യപ്പെട്ടു വരുന്നവരെ പരീക്ഷണ വിജയങ്ങള്‍ക്ക് ശേഷം കൂട്ടത്തില്‍ ചേര്‍ക്കലാണ് രീതി .
താന്ത്രികമൈഥുനത്തെപ്പറ്റിശിവപുരാണത്തിൽ വിസ്തരിക്കുന്നുണ്ട്‌.
അതാണ്‌ ഇവര്‍ക്ക് പഥ്യം .
മരിച്ച മനുഷ്യ മാംസം പോലും കഴിക്കാന്‍ മടിയില്ലാത്ത അഘോരികള്‍ ശ്മശാനത്തില്‍ വസിക്കുകയും അര്‍ദ്ധരാത്രി പോലും ശീര്‍ഷാസനത്തില്‍ നിന്ന് ധ്യാനിക്കയും ചെയ്യുന്നു .
രോഗങ്ങള്‍ ബാധിക്കാറില്ലാത്ത അവരുടെ ചികിത്സാമരുന്നുകളില്‍ ഒന്ന്‍ ദഹിപ്പിക്കുമ്പോള്‍ ഉരുകി വരുന്ന നെയ്യാണ് .
പ്രപഞ്ചത്തിനു കീഴില്‍ ഒന്നിനെയും ഭയമില്ലായ്ക ആണ് സാധനകളില്‍ അവരെ വിജയിപ്പിച്ചു നിര്‍ത്തുന്നത് .
ഒരു നൂല്‍ വസ്ത്രം പോലും അവരെ ദേഹചിന്തകളില്‍ ബന്ധിപ്പിക്കുന്നതുമില്ല .
ബ്രാഹ്മണരുടെ വലതു കയ്യിൽ അഗ്നിയും ഇടതു കയ്യിൽ അമൃതും എന്ന് പറയുന്നു.
അതിനാൽ വലതു കയ്യിൽ അഗ്നി ബീജവും ഇടതു കയ്യിൽ ജല ബീജവും എഴുതി വലതു കൈ ഇടതു കയ്യുടെ മുകളിൽ വെച്ച് അഗ്നിയാൽ ഉരുകി അമൃത് നിവേദ്യത്തിൽ വീഴ്ത്തി അത് ദേവന് നിവേദിക്കുന്നു. അതുകൊണ്ടാണ് നിവേദ്യം ആത്മനിവേദ്യം ആണെന് പറയുന്നത്.
ശ്രീ Vishnu ജി
കട്വമ്ല തീക്ഷ്ണ ലവണോഷ്ണ ഹരീതശാക
സൗവീര തൈല തില സര്‍ഷപ മദ്യ മത്സ്യാന്‍
ആജാദിമാംസ ദധി തക്ര കുലത്ഥ കോല
പിണ്യാക ഹിംഗു ലശുനാദ്യമപഥ്യമാഹുഃ (1 - 59)
കയ്പ്, പുളി, എരിവ്, ഉപ്പ്, ഉഷ്ണം, പച്ച ഇലകള്‍, കഞ്ഞിവെള്ളം, എണ്ണ, എള്ള്, കടുക്, മദ്യം, മത്സ്യം, ആട് മുതലായവയുടെ മാംസം, തൈര്, മോര്, മുതിര, ലന്തക്കുരു, പിണ്ണാക്ക്, കായം, വെളുത്തുള്ളി മുതലായവ യോഗിക്ക് അപഥ്യമാണ്.
മുതലായവ എന്നു പറയുമ്പോള്‍ ഈ പട്ടികയില്‍ ഇനിയും ചേര്‍ക്കാനുണ്ടെന്നു വരുന്നു. ദഹനത്തെ ബാധിക്കുന്നതും മനസ്സിനെ ബാധിക്കുന്നതുമായ ഭക്ഷണങ്ങള്‍ വര്‍ജ്യമാണെന്നു താത്പര്യം. 
ദത്താത്രേയന്‍ പറയുന്നു:
അഥ വര്‍ജ്യാനി വക്ഷ്യാമി യോഗവിഘ്‌ന കരാണി ച (യോഗത്തിനു തടസ്സങ്ങളായ, വര്‍ജ്യങ്ങളായവ ഇനി പറയാം)
ലവണം സര്‍ഷപം ച അമ്ലമുഗ്രം തീക്ഷ്ണം ച രൂക്ഷകം (ഉപ്പ്, കടുക്, പുളി, ഉഗ്രവും തീക്ഷ്ണവും രൂക്ഷവുമായവ) 
അതീവ ഭോജനം ത്യാജ്യം(അമിതാഹാരം ത്യജിക്കണം) 
അതിനിദ്ര, അതിഭാഷണം (കൂടുതല്‍ ഉറക്കം, കൂടുതല്‍ വര്‍ത്തമാനം ഇവയും അരുത്)
സ്‌കന്ദപുരാണം: ത്യജേത് കട്വമ്ലലവണം (കയ്പ്, പുളി, ഉപ്പ് ഇവ ത്യജിക്കണം) 
ക്ഷീരഭോജീ സദാ ഭവേത് (എപ്പോഴും പാലു കഴിക്കണം) 
ശരീരവും മനസ്സും സ്വസ്ഥമായാലേ ഉന്നതമായ സാധനകള്‍ നടക്കൂ. അതിന് ശരീരത്തിലേക്ക് ചെല്ലുന്ന കാര്യങ്ങളെല്ലാം നിയന്ത്രിക്കപ്പെടണം. ഇന്ന് പുറത്തേക്കു വരുന്നതെല്ലാം ലാബില്‍ പരിശോധിക്കും. അകത്തേക്കു കഴിക്കുന്നതു പരിശോധിച്ചാല്‍ ആദ്യത്തേതു വേണ്ടി വരില്ല. 'ആഹാരശുദ്ധൗ സത്വ ശുദ്ധിഃ' എന്നാണ് പ്രമാണം. 
ഭോജന മഹിതം വിദ്യാത്
പുനരസ്യോഷ്ണീകൃതം രൂക്ഷം
അതിലവണമമ്ലയുക്തം
കദശന ശാകോത്കടം വര്‍ജ്യം (1- 60)
വീണ്ടും ചൂടാക്കിയതും രൂക്ഷവും അധികം ഉപ്പും പുളിയുമുള്ളതും പഴകിയതും പല തരം പച്ചക്കറികള്‍ കൂട്ടിവേവിച്ചതും ആയ ഭക്ഷണം അഹിതവും വര്‍ജ്യവുമാണ്.
പാകം ചെയ്ത ഭക്ഷണം തണുപ്പിച്ച് കേടുവരാതെ സൂക്ഷിക്കുകയും അടുത്ത ദിവസം ചൂടാക്കി ഉപയോഗിക്കുകയും ചെയ്യുന്നത് ഇന്ന് സാധാരണമാണ്. മുമ്പും രാവിലത്തെ ഭക്ഷണത്തില്‍ ബാക്കിയുള്ളത് വൈകുന്നേരം ചൂടാക്കി ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ യോഗിക്ക് അതിനു വിധിയില്ല. ചൂടാറാതെയാണ് കഴിക്കേണ്ടത്. ഒരു യാമം (3 മണിക്കൂര്‍) കഴിഞ്ഞാല്‍ നിഷിദ്ധമാണ്. 
രൂക്ഷമെന്നാല്‍ വരണ്ടത്, എണ്ണമയം ഇല്ലാത്തത് എന്നാണര്‍ഥം. അമിത ഉപ്പ് പൊതുവെ യോഗികള്‍ക്ക് പഥ്യമല്ല. ഹൃദയത്തെ തകരാറിലാക്കുന്നതു തന്നെ കാരണം. പുളിയും അമ്ലമയമാണ്. പലപ്പോഴും ഉച്ചയ്ക്കു ബാക്കി വരുന്ന ഭക്ഷണം  കളയരുതല്ലോ എന്നു വെച്ച് കഴിക്കും. പക്ഷെ സ്വാദു വ്യത്യാസം വന്നതു വരെ കഴിച്ചുകളയും. ചെറിയ ലാഭമുണ്ടാകും. പക്ഷെ ഒരു ആശുപത്രി സന്ദര്‍ശനം ഒഴിവായാല്‍ അതല്ലേ കൂടുതല്‍ ലാഭം?. ഏതായാലും സാധകന് അതിനു വിധിയില്ല. ഇലക്കറികള്‍ ചിലവ തമ്മില്‍ യോജിക്കില്ല. പാകം ചെയ്യുന്ന അമ്മമാര്‍ക്ക് അതറിയാം. പച്ചക്കറികളിലും വേവിക്കേണ്ടതും വേവിച്ചുകൂടാത്തതും ഒന്നിച്ചു ചേരാത്തതും ഒക്കെ ഉണ്ട്. എല്ലാത്തിലും ശ്രദ്ധ വേണം.
വഹ്നി സ്ത്രീ പഥിസേവാനാ
മാദൗ വര്‍ജനമാചരേത്
അഗ്‌നി, സ്ത്രീ, ദീര്‍ഘയാത്ര ഇവ വര്‍ജിക്കണം.
ആദൗ എന്നതിന് ആദ്യകാലത്ത് അഥവാ, സാധനയുടെ തുടക്കത്തില്‍ എന്നര്‍ഥം. സാധനയില്‍ സിദ്ധി നേടുന്ന മുറയ്ക്ക് നിയന്ത്രണങ്ങളില്‍ കുറവു വരുത്താം. പക്ഷെ തുടക്കത്തില്‍ സാധകന്‍ ഒരു വീട്ടുവിഴ്ചയ്ക്കും തയാറാകരുത്. വഹ്നിസേവ, സ്ത്രീസേവ, പഥിസേവ എന്നിങ്ങനെ സേവ എന്നുള്ളത് മൂന്നിനോടും ചേര്‍ക്കണം. തണുപ്പുകാലത്ത് രാവിലെ കുളിരുമ്പോള്‍ തീ കായുന്ന ഒരു പതിവ് മുമ്പുണ്ട്. കൂട്ടം ചേര്‍ന്ന് ഉണക്കിലകള്‍ പെറുക്കിക്കൂട്ടി തീയിട്ട് മറിഞ്ഞും തിരിഞ്ഞും നിന്ന് കാഞ്ഞ് സുഖിക്കുന്ന ഒരു പതിവ്. സാധകന് ഇത് ഹിതകരമല്ല. മനസ്സ് ദുര്‍ബലമാക്കും എന്നതിലേറെ പ്രാണനെ ദുര്‍ബലമാക്കുമെന്നതാണ് മുഖ്യം. സ്ത്രീ സാമീപ്യവും സാധകന്റെ മനസ്സ് ദുര്‍ബലമാക്കും. ബ്രഹ്മചര്യ നിഷ്ഠയില്‍ ഭംഗമുണ്ടാവാം. ഏകാഗ്രതയും പ്രാണശക്തിയും നഷ്ടമാകും. പഥം എന്നാല്‍ പൊതുവഴി, യാത്ര എന്നിങ്ങനെ അര്‍ഥമെടുക്കാം. യാത്രയില്‍ നടത്തത്തിന്റെ ക്ഷീണമെന്നതിലുപരി ജനസമ്പര്‍ക്കം മനസ്സിന്റെ ഏകാന്തത ഇല്ലാതാക്കും. തീര്‍ഥയാത്ര പോലും ഒഴിവാക്കാനാണ് നിര്‍ദേശം. സത്സംഗം വേണ്ടെന്നല്ല ഇതിനര്‍ഥം.
തഥാ ഹി ഗോരക്ഷ വചനംഃ
വര്‍ജയേത് ദുര്‍ജ്ജനപ്രാന്തം
വഹ്നി സ്ത്രീ പഥിസേവനം
പ്രാതഃസ്‌നാനോപവാസാദി
കായഃക്ലേശവിധിം തഥാ (1- 61)
ഇക്കാര്യത്തില്‍ ഗോരക്ഷനാഥന്റെ വചനം പറയുന്നു. ദുര്‍ജനസംസര്‍ഗം, അഗ്‌നി, സ്ത്രീ, യാത്ര ഇവയിലെ താത്പര്യം, പ്രാതസ്‌നാനം, ഉപവാസം മുതലായ ശരീര ക്ലേശകരമായ കര്‍മങ്ങള്‍ ഇവ വര്‍ജിക്കണം.
ദുര്‍ജന പ്രാന്തം എന്നാല്‍ ചീത്ത കൂട്ടുകെട്ട് എന്നെടുക്കാം. ആത്മീയത ഒട്ടുമില്ലാത്തവര്‍, എല്ലാത്തിനെയും എതിര്‍ക്കുന്നവര്‍, ഇവരൊക്കെ സാധകനില്‍ സംശയദൃഷ്ടി ഉണ്ടാക്കും. ലക്ഷ്യത്തില്‍ നിന്ന് പിറകോട്ടു വലിക്കും. വഴിപി
ഴപ്പിച്ചെന്നും വരാം. കാരണം അവര്‍ ഈ പാതയെ ഗൗരവമായി കാണുന്നവരല്ല. തണുപ്പുകാലത്ത് രാവിലത്തെ കുളി ശരീരത്തെ ക്ഷീണിപ്പിച്ചേക്കാം. വേണ്ടിവന്നാല്‍ അല്‍പം ചൂടുള്ള വെള്ളത്തിലാവാം. അതും പ്രാണക്ഷയം വരുന്ന തരത്തിലായിക്കൂട തന്നെ. ഒരു ഉറച്ച ഹഠയോഗ സാധകന്റെ കാര്യമാണ് ഇവിടെ പ്രസക്തം. സാധാരണക്കാരന്റേതല്ല എന്നുകൂടി ഓര്‍ക്കുക. ഉപവാസം ആത്മീയ പുരോഗതിക്ക് ആവശ്യമല്ലേ? ആവശ്യമാണ്. മാത്രമല്ല, ഉപവാസം സഹായകരവുമാണ്. എന്നാല്‍ തൊട്ടതിനും പിടിച്ചതിനും ഉപവാസം അരുതെന്നേയുള്ളൂ. ഷഷ്ഠി, ഏകാദശി മുതലായ ദിവസങ്ങളില്‍ നിയമേന ചെയ്യുന്ന ഉപവാസം ആരോഗ്യത്തിന്നും ശുദ്ധിക്കും ഗുണം ചെയ്യും. ശരീരമാണ് ഏറ്റവും പ്രധാനമായ ധര്‍മസാധനമെന്ന് ഓര്‍മ വേണമെന്നു ചുരുക്കം.janmabhumi

ഇന്ദ്രിയനിയന്ത്രണവും വിവേകവും

സ്വാമി ഭൂമാനന്ദതീര്‍ഥര്‍
Saturday 1 September 2018 2:08 am IST
ഇന്ദ്രിയങ്ങളാണ് ആദ്യം വസ്തുക്കളെ കാണുന്നതും, കണ്ടതില്‍ ആകര്‍ഷണം ജനിപ്പിക്കുന്നതും. ഇതിന്റെ ഫലം പതിയുന്നതു മനസ്സിലാണ്. മനസ്സിന്റെ തുണയില്ലാതെ ഇന്ദ്രിയങ്ങള്‍ക്കു പ്രവര്‍ത്തിക്കാനാവില്ല. അതിനാല്‍ ഇന്ദ്രിയങ്ങളുടെ വടംവലികളെ നിയന്ത്രിക്കാന്‍ മനഃശക്തിയാണ് പ്രയോഗിക്കേണ്ടത്.
മനസ്സിനു ഗുണദോഷങ്ങള്‍ ഉദ്‌ബോധിപ്പിക്കാനാണ് ബുദ്ധി. ബുദ്ധികൊണ്ടാണ് പരിഗണനയും വിചിന്തനവും നടത്തി കാര്യങ്ങള്‍ വിലയിരുത്തി തരംതിരിക്കുക. ബുദ്ധിയുടെ വിലയിരുത്തലനുസരിച്ചേ മനസ്സ് പ്രവര്‍ത്തിക്കാവൂ. എന്നാലേ ജീവിതവും പ്രവൃത്തിയും ഫലപ്രദമാകയുള്ളു. അതിനാല്‍ വിവാഹത്തെപ്പറ്റിയും ലൈംഗിക കാര്യങ്ങളെപ്പറ്റിയും ശരിയായ ധാരണകള്‍ വളര്‍ത്തേണ്ടത് ആവശ്യമാണ്. 
വിവേകത്തില്‍ അധിഷ്ഠിതമാണ് വേദാന്ത വിദ്യയും സാധനയും. ആദ്യന്തം ഇതില്‍ മുഖ്യമായി പ്രവര്‍ത്തിക്കേണ്ടതു വിവേകംതന്നെ. ത്യാജ്യങ്ങളെ നീക്കിനിര്‍ത്താനും, ഗ്രാഹ്യങ്ങളെ കൊള്ളാനുമുള്ള ബലം നല്‍കേണ്ടതും വിവേകംതന്നെ. ലൈംഗികതയെ നിയന്ത്രിതവും പവിത്രവുമാക്കി നിര്‍ത്താനുള്ള ബലവും വിവേകപോഷണത്തില്‍ നിന്നു വേണം നേടാന്‍. വിവാഹത്തേയും ലൈംഗികപ്രേരണകളേയും വിലയിരുത്തണമെന്നു പറയാന്‍ ഇതാണ് കാരണം. ഇങ്ങനെ ശരിയായ ധാരണകള്‍ വളര്‍ത്തി, അതിന്റെ ബലത്താല്‍ മനസ്സ് ശാന്തവും സൗമ്യവുമായി ഒതുങ്ങിനില്‍ക്കുന്ന സ്ഥിതിയാണ് കൈവരിക്കേണ്ടത്.  
ശരീരവും അന്തരംഗവും തമ്മില്‍ എന്തെന്നില്ലാത്ത ബന്ധമുണ്ട്. ശരീരത്തിനു രൂപം നല്‍കി പ്രവര്‍ത്തനക്ഷമമാക്കുന്നത് അന്തരംഗംതന്നെ. ദേഹത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉള്‍ഘടകങ്ങളേയും ഉദ്ദേശിച്ചാണ് അന്തരംഗമെന്നു പറയുന്നത്, മനസ്സ്, ബുദ്ധി, ഹൃദയം എല്ലാംതന്നെ. ഇന്ദ്രിയങ്ങള്‍ രചിക്കുന്ന ആകര്‍ഷണങ്ങളെ നേരിടേണ്ടത് അന്തരംഗമാണ്. അന്തരംഗത്തെ സംസ്‌കരിച്ചു തന്മൂലമുണ്ടാകുന്ന വിവേകവും ഇച്ഛാശക്തിയുമാണ് ഇതില്‍ നിര്‍ണായകം.
കുണ്ഡലിനി പലരും കായികമായ യോഗക്രിയകള്‍ പരിശീലിച്ചു ലൈംഗികപ്രേരണകളെ അടക്കിനിര്‍ത്താന്‍ നോക്കുന്നു. കുണ്ഡലിനി എന്നൊന്നിനെ ലാക്കാക്കി എന്തെല്ലാമോ ചെയ്യുന്നു. കുണ്ഡലിനീസിദ്ധാന്തത്തെ നിരാകരിക്കുകയല്ല ഇവിടെ ഉദ്ദേശം. കുണ്ഡലിനിയെപ്പറ്റി വിവേകപൂര്‍വം ആലോചിച്ചു നോക്കുന്നത് ആവശ്യമാണല്ലോ. കുണ്ഡലിനി പ്രത്യക്ഷമാണോ എന്നു പരിശോധിക്കുമ്പോള്‍, അല്ലെന്നുതന്നെയാണ് മറുപടി. സ്വര്‍ഗനരകങ്ങളെപ്പറ്റി പൊതുവെ പറയാറുണ്ടല്ലോ. അവ പ്രത്യക്ഷമാണോ? അല്ല.  
ഭൂമിയില്‍നിന്ന് എങ്ങോ അകലെയുള്ള അപ്രത്യക്ഷപ്രദേശങ്ങളാണ് സ്വര്‍ഗനരകങ്ങള്‍. അതേ പ്രകാരത്തില്‍, നമ്മുടെ ശരീരത്തിനുള്ളില്‍, ഒളിഞ്ഞുകിടക്കുന്ന ഏതോ ഒരു അപ്രത്യക്ഷശക്തിയാണ് കുണ്ഡലിനിയും. വേദാന്തസാധകന്‍ അപ്രത്യക്ഷമായ സ്വര്‍ഗനരകങ്ങളെ തീരെ വകവെയ്ക്കാറില്ല. അപ്രത്യക്ഷവും അനുഭവസിദ്ധമല്ലാത്തതുമായ കുണ്ഡലിനിയേയും അതേപോലെതന്നെ ചെയ്യണം. ഇതാണ് വിവേകം നല്‍കുന്ന ഉപദേശം. വസ്തുതകളെ വിവേകപൂര്‍വം തുറന്നു പറയാതിരുന്നാല്‍, അതു വേദാന്തസിദ്ധാന്തത്തോടുള്ള അപരാധവും അപമാനവുമാകും.
മനസ്സും ബുദ്ധിയും നമുക്ക് അനുഭവസിദ്ധമാണല്ലോ. ഉണ്ടോ ഇല്ലയോ എന്ന സംശയത്തിന് ഇടമില്ലാത്ത ഇവയുപയോഗിച്ചു വേണം വിശേഷബുദ്ധിയുള്ളവര്‍ സാധന ചെയ്യാന്‍. സാധനയുടെ ഓരോ വശവും, അതു നല്‍കുന്ന നേട്ടവും, തികച്ചും അനുഭവസിദ്ധവും, യുക്തിസഹവുമായാലേ മനുഷ്യത്വം അന്വര്‍ഥമാകൂ.
കുണ്ഡലിനിയുണ്ടെങ്കില്‍, വിവേകം വര്‍ധിച്ച് ഇന്ദ്രിയങ്ങളും മനസ്സും ശുദ്ധമാകുന്നതോടെ, അതും ഉയര്‍ന്നുകൊള്ളട്ടെ. അന്തരംഗത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പ്രതികരണങ്ങള്‍ ദേഹാവയവങ്ങളില്‍ ഉണ്ടാകണമല്ലോ. കുണ്ഡലിനി ദേഹത്തിന്റെ സൂക്ഷ്മമായ ഒരു അവയവമായതിനാല്‍ ഈ മാറ്റം അതിനേയും ബാധിക്കാതിരിക്കുമോ? മനോഗതികളെ അനുസരിക്കുകയെന്ന സ്വഭാവം ദേഹസംഘാതത്തിനുണ്ട്, സ്പഷ്ടമാണിത്. അതില്‍ പ്രത്യേകിച്ച് ഒരു പ്രയത്‌നവും വേണ്ട.
സ്ത്രീദേഹത്തേയും അതിന്റെ പ്രകടമായ അംഗസൗഷ്ഠവത്തേയും കാണുമ്പോള്‍ പുരുഷനു സാമാന്യേന അവയില്‍ ആകര്‍ഷണം ജനിച്ചേക്കും. അതിന് അടിമയായി, വിവേകത്തെ പണയംവെച്ചുകൊണ്ട്, പ്രവര്‍ത്തിക്കുന്നപക്ഷം, മനുഷ്യത്വത്തിനു പൊരുത്തപ്പെടാത്ത പല സാഹസങ്ങളും അശ്ലീലങ്ങളും ചെയ്യാനിടയുണ്ട്. ഇതു വ്യക്തിജീവിതത്തിനും 
(അധ്യായം 18- ശ്ലോകം 62)
ഭാരതഃ തമേവ ശരണം ഗച്ഛ!
ഭാരതഃ - എന്ന് വിളിച്ചുകൊണ്ട് ഭഗവാന്‍ സൂചിപ്പിക്കുന്ന വസ്തുത ഇതാണ്. നീ ഭരത മഹാരാജാവിന്റെ വംശത്തിലാണല്ലോ ജനിച്ചത്. ശത്രുക്കളെ നിഗ്രഹിച്ച്, നിന്റെ കീര്‍ത്തി വര്‍ധിപ്പിക്കുകയാണ് നിന്റെ ഉചിതമായ കര്‍മം.
തമേവ- സര്‍വഭൂതങ്ങളെയും കറക്കുന്ന മായയുടെ നിയന്താവായവനും വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും നിധിയും, നിന്റെ സാരഥ്യം സ്വീകരിച്ച് നിന്റെ ഹിതം മാത്രം(ഇഷ്ടമല്ല)- ചെയ്യുവാന്‍ ആഗ്രഹിച്ച് നിന്നെ ഉപദേശിക്കുന്ന ആ ഈശ്വരനെ- ഈ കൃഷ്ണനെ സര്‍വഭാവേന ശരണംപ്രാപിക്കൂ!
തന്റെ സ്വകര്‍മാ നുഷ്ഠാനം ഭഗവാന്ന് ആരാധനയായി തന്നെ ചെയ്യാന്‍ തയാറാവണം. ഭഗവാനും അന്തര്യാമിയുമായ ഞാന്‍ തന്നെയാണ് എല്ലാം എന്ന ഭാവം സ്ഥിരമാവണം. എല്ലായിടത്തും സര്‍വേശ്വരനായ താന്‍ തന്നെയാണ് എന്ന ബുദ്ധിയുറയ്ക്കണം- ഇതാണ് ''സര്‍വ ഭാവേന''- എന്ന പദംകൊണ്ട് സൂചിപ്പിച്ചത്.
ശരണം ഗച്ഛ- പോര, ശരണം പ്രാപിക്കുക തന്നെ വേണം.
''തംഹദേവമാത്മബുദ്ധി പ്രകാശം
മുമുക്ഷുര്‍ വൈശരണമഹം പ്രപദ്യേ''
(ശ്വേതാശ്വതരോപനിഷത്ത്)
(ആത്മാവിനെയും ബുദ്ധിയേയും പ്രകാശിപ്പിക്കുന്ന ആ ദേവനെ, മോക്ഷം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഞാന്‍ ശരണംപ്രാപിക്കുന്നു)
ഇതാണ് ശരണം പ്രാപിക്കേണ്ട രീതി.
''സംസാര സാഗരേയഗ്നം ദീനംമാം 
കരുണാനിധേ 
കര്‍മഗ്രാഹഗൃഹീതാംശം മാമുദ്ധര 
ഭവാര്‍ണവത്''
(സംസാരമാകുന്ന- ജനനമരണ രൂപമാകുന്ന- സമുദ്രത്തില്‍ ഞാന്‍ ആണ്ടുപോയിരിക്കയാണ്. മാത്രമല്ല, പൂര്‍വജന്മങ്ങളിലെ കര്‍മമാകുന്ന മുതല പിടികൂടുകയും ചെയ്തിരിക്കുന്നു. കാരുണ്യപൂ
ര്‍ണനായ ഭഗവാനേ, എന്നെ ഈ സമുദ്രത്തില്‍നിന്ന് കരകയറ്റണോ) ഇങ്ങനെയും ശരണംപ്രാപി
ക്കാം.
തത് പ്രസാദാത് പരാംശാന്തിം പ്രാപ്‌സ്യ സി
(18-ല്‍ 62)
ഇങ്ങനെ ശരണംപ്രാപിച്ച്, യുദ്ധം എന്ന സ്വധര്‍മത്തിന് ആരാധനയായി ചെയ്താല്‍, ആ ഈശ്വരനായ ഈ ഞാന്‍, നിന്റെ കൃഷ്ണന്‍ സന്തോഷിക്കും, പ്രസാദിക്കും. 
പരാം ശാന്തി പ്രാപ്‌സ്യസി
എന്റെ അനുഗ്രഹംകൊണ്ട് നിന്റെ അജ്ഞാനം പൂര്‍ണമായും നശിക്കും. എന്റെ തത്ത്വജ്ഞാനവും നേടാം. അതാണ് ഉത്കൃഷ്ടമായ ശാന്തി-മനസ്സിന്റെ നിശ്ചലഭാവം-ആനന്ദപ്രദമായ അവസ്ഥ. അതുനേടാം.
ശാശ്വതം സ്ഥാനം പ്രാപ്‌സ്യസി
പ്രകൃതി, കര്‍മം, കാലം ഇവയുമായി ബന്ധമില്ലാത്തത്, എന്നും ഏകരസ പൂര്‍ണമായ സ്ഥാനം, പരമപദം, വൈകുണ്ഠം, ഗോലോകം, പ്രാപിക്കാനും
 കഴിയും. അവിടെ പരമപ്രേമപൂര്‍ണരായ മുക്തന്മാര്‍ അധിവസിക്കുന്നു.
പരോക്ഷനിര്‍ദേശത്തിന്റെ ഉദ്ദേശ്യം
61, 62 എന്നീ രണ്ടു ശ്ലോകങ്ങളില്‍-''ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേ'' എന്നും, ''തമേവശരണം ഗച്ഛ'' എന്നും ഉള്ള ഭാഗം പരോക്ഷ നിര്‍ദേശമാണ്.
ഈശ്വരനായ ഞാന്‍ സര്‍വഭൂതഹൃദയങ്ങളില്‍ നില്‍ക്കുന്നു എന്ന് പറയാതെ, ഈശ്വരന്‍ എന്ന് പറഞ്ഞതും, നിന്റെ സാരഥിയായ ഈ കൃഷ്ണനെ എന്നു പറയാതെ, 'ആ ഈശ്വരനെ' എന്ന് പറഞ്ഞതുമാണ് പരോക്ഷത്തില്‍ നിര്‍ദേശം. കൃഷ്ണന്‍ തന്നെയാണ് ഈശ്വരന്‍ എന്നര്‍ഥം ഉറപ്പിച്ച് പ്രഖ്യാപിക്കുക എന്നതാണത്രേ ഉദ്ദേശ്യം. ആചാര്യന്‍- രാഘവേന്ദ്രമുനി- പ്രമാണവും ഉദ്ധരിച്ചിട്ടുണ്ട്.
''നിശ്ചയാര്‍ഥഃ സതുജ്ഞേയഃ
യത്രാത്മൈവ പരോക്ഷതഃ ഉച്യതേ''
(=തന്നെ സ്വയം പരോക്ഷമായി പറയുമ്പോള്‍ നിശ്ചയിക്കപ്പെട്ടത് എന്നാണര്‍ത്ഥം.)
kanapram

യാജ്ഞവല്‍ക്യന്റെ ബ്രഹ്മനിഷ്ഠയെ പരീക്ഷിക്കുന്നു

സ്വാമി അഭയാനന്ദ
Saturday 1 September 2018 2:15 am IST
യാജ്ഞവല്‍ക്യന്റെ ബ്രഹ്മനിഷ്ഠയെ പരീക്ഷിക്കാന്‍ രാജസദസ്സിലെ പണ്ഡിതര്‍ ഓരോരുത്തരും ചോദ്യം ചോദിക്കുന്നു. ആദ്യം അശ്വലന്റെ ചോദ്യവും അതിനുള്ള യാജ്ഞവല്‍ക്യന്റെ മറുപടിയുമാണ്.
 യാജ്ഞവല്‍ക്യേതി ഹോവാച, യദിദം സര്‍വം മൃത്യുനാപ്തം...
അശ്വലന്‍ ചോദിച്ചു. യാജ്ഞവല്‍ക്യ, കര്‍മത്തിന്റെ സാധനമായ ഋത്വിക് മുതലായവയെല്ലാം മൃത്യുവിനാല്‍ വ്യാപ്തമാണെങ്കിലോ, മൃത്യുവിനാല്‍ വശീകരിക്കപ്പെട്ടതാണെങ്കിലോ ഏത് ദര്‍ശന ത്താലാണ് യജമാനന്‍ മൃത്യുവിനെ അതിക്രമിച്ച് മുക്തനാകുന്നത്?
യാജ്ഞവല്‍ക്യന്‍ പറഞ്ഞു ഹോതാവായ ഋത്വിക്കും അഗ്നിയുമായ വാക്കുകൊണ്ടാണ് മറികടക്കുക. യജമാനന്റെ വാക്ക് തന്നെയാണ് ഹോതാവ്. വാക്ക് തന്നെയാണ് അധിദൈവതമായ അഗ്നി, ആ അഗ്നി ഹോതാവുന്നു. അഗ്നി രൂപത്തില്‍ ദര്‍ശിക്കപ്പെടുന്ന ആ ഹോതാവ് മുക്തിക്ക് സാധനമാണ്. ആ മുക്തി അതി മുക്തിക്ക് സാധനമാണ്.
 നേരത്തെ ഉദ്ഗീഥ പ്രകരണത്തില്‍ ഉപാസനയോടെ പാങ്ക്ത കര്‍മത്തെ അനുഷ്ഠിച്ചാല്‍ മൃത്യുവിനെ അതിക്രമിക്കാമെന്ന് പറഞ്ഞിരുന്നു. അതിലില്ലാത്ത ചില വിശേഷ ദര്‍ശനങ്ങളെയാണ് ഇവിടെ വിവരിക്കുന്നത്.
സ്വാഭാവികമായ അജ്ഞാനം മൂലമുണ്ടാകുന്ന ഇന്ദ്രിയവിഷയ സംസര്‍ഗത്തിലെ ആസക്തിയാണ് മൃത്യു. ഹൃത്വിക്, അഗ്നി മുതലായ സാധനങ്ങളെല്ലാം മൃത്യുവിനാല്‍ വശീകരിക്കപ്പെട്ടതാണെങ്കില്‍ യജമാനന് അതിനെ അതിക്രമിക്കാനുള്ള സാധന ഏതാണെന്നാണ് ചോദ്യം. ഋത്വിക്കും വാക്കും അധിദൈവതാ രൂപത്തിലെ അപരിച്ഛിന്ന അഗ്നിയായി ദര്‍ശിച്ചാല്‍ യജമാനന് മൃത്യുവില്‍ നിന്നും മുക്തിയുണ്ടാകും.
ആസക്തി മൂലമുണ്ടാകുന്ന മൃത്യുവിനെ അതിക്രമിച്ച് അധിദേവതാത്വമായ അഗ്നിയെന്ന അവസ്ഥയെ പ്രാപിക്കുന്നതാണ് അതിമുക്തി.
 യാജ്ഞവല്‍ക്യേതി ഹോ വാച, യദിദം സര്‍വമഹോരാത്രാഭ്യാ മാപ്തം...
അശ്വലന്‍ ചോദിച്ചു. യാജ്ഞവല്‍ക്യ, ഈയുള്ളതെല്ലാം അഹോരാത്രങ്ങളാല്‍ വ്യാപ്തമോ  വശീകൃതമോ ആണെങ്കില്‍ ഏത് ദര്‍ശനം കൊണ്ടാണ് യജമാനന്‍ അഹോരാത്രങ്ങളുടെ പ്രാപ്തിയെ അതിക്രമിച്ച് മുക്തനാവുന്നത്?
യാജ്ഞവല്‍ക്യന്‍ പറഞ്ഞു അധ്വര്യുവെന്ന ഋത്വിക്കും ചക്ഷുസ്സുമായ ആദിത്യനെ കൊണ്ട് മുക്തനാവും.
യജമാനന്റെ ചക്ഷുസ്സ് തന്നെയാണ് അധ്വര്യു. അതില്‍ ചക്ഷുസ്സ് തന്നെയാണ് അധിദൈവതമായ ആദിത്യന്‍. ആദിത്യന്‍ അധ്വര്യുവാണ്. ആദിത്യ രൂപത്തില്‍ കാണപ്പെടുന്ന അധ്യര്യു മുക്തിക്ക് സാധനമാണ്. ആ മുക്തി അതിമുക്തിക്ക് സാധനമാണ്.
 കര്‍മത്തിന് ആശ്രയമായ കാലരൂപമായ മൃത്യുവില്‍ നിന്നുള്ള മുക്തിയെപ്പറ്റിയാണ് ഇവിടെ പറഞ്ഞത്. കാലം അഹോരാത്രങ്ങളുടെ (രാപകലുകളുടെ) രൂപത്തിലും തിഥി മുതലായവയുടെ രൂപത്തിലും രണ്ട് വിധമുണ്ട്. അതില്‍ അഹോരാത്ര രൂപമായ കാലത്തില്‍ നിന്നുള്ള അതിമുക്തിയെയാണിതില്‍ പറയുന്നത്. യജ്ഞ സാധനങ്ങളുള്‍പ്പെടെ എല്ലാം രാപകലുകള്‍ക്ക് അധീനമാണ്.
 യജമാനന്റെ ചക്ഷുസ്സും അധ്വരുവും എന്നത് പരിമിതികളെ വിട്ട് അധിദൈവതമായ ആദിത്യ രൂപത്തില്‍ കാണുന്നതാണ് മുക്തി. ആ മുക്തി അധിദൈവതമായ ആദിത്യാവസ്ഥയെ പ്രാപിക്കുമ്പോള്‍ അതിമുക്തി. ആദിത്യ ഉപാസനയാല്‍ ആദിത്യനായിത്തീര്‍ന്നാല്‍ പിന്നെ അവിടെ അഹോരാത്രങ്ങള്‍ക്ക് സ്ഥാനമില്ല.
പ്രശ്നോപനിഷത്തില്‍ പ്രാണന്‍റെ മഹത്വത്തെക്കുറിച്ച് പറയുന്നു. പ്രാണന്‍ ശരീരംവിട്ടുപോകാന്‍ തുടങ്ങിയാല്‍ എല്ലാ ഇന്ദ്രിയങ്ങളുടെയും ചലനം നിലച്ചുതുടങ്ങും. എന്നതിനാല്‍ പ്രാണന്‍റെ ചലനത്തെ ഭക്തിയോടെ ശ്രദ്ധിക്കേണ്ടതുണ്ട്. ചിന്തയിലും വാക്കിലും മനസ്സിലും പ്രാണനാണ്. പ്രാണനാണ് വാക്കായ് പുറത്തു വരുന്നത്. സംസാരിക്കുമ്പോള്‍ നാം ശ്വസിക്കുന്നില്ലല്ലോ! അങ്ങനെ സ്ഥൂലവും സൂക്ഷ്മവുമായ സകലതും പ്രാണന്‍റെ ഗതിയാല്‍ പ്രവര്‍ത്തിക്കുകയാണല്ലോ!
"യാ തേ തനൂര്‍വാചി പ്രതിഷ്ഠിതാ യാ
ശ്രോത്രേ യാ ച ചക്ഷുഷി യാ ച മനസി
സന്തതാ ശിവാം താം കുരു മോത്ക്രമീഃ" (പ്രശ്നോപനിഷത്ത്)
'വാക്ക് ശ്രോത്രം നേത്രം തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങളിലും അന്തരിന്ദ്രിയമായ മനസ്സിലും വ്യാപിച്ചിരിക്കുന്നത് പ്രാണനാണ്.'
അതിനാല്‍ ശരീരത്തിലെ എല്ലാ ചലനത്തിനും കാരണമായ പ്രാണന്‍റെ ഗതി എന്താണെന്ന് മനസ്സിലാക്കാതെ നമുക്ക് എങ്ങനെയാണ് മനുഷ്യന്‍റെ മനസ്സിന്‍റെയും ചിന്തകളുടെയും ജീവിതത്തിന്‍റെയും ജനനമരണങ്ങളുടെയും ചലനത്തെ കുറിച്ച് അറിയുവാന്‍ സാധിക്കുക?
ഒരേ ഒരു കാര്യം ചിന്തിച്ചുനോക്കു. നമ്മുടെ ഉള്ളില്‍ എന്ത് കാരണംകൊണ്ടാണ് പ്രാണന്‍ കടന്നു കൂടി പുറത്തുപോകാതെ നിലനില്‍ക്കുന്നത്? എന്തുകൊണ്ടാണ് അത് ഒരു ഘട്ടത്തില്‍ ശരീരംവിട്ടു പോകുന്നത്? ഹൃദയത്തെയും ശ്വാസകോശത്തെയും ആമാശയത്തെയും നാഡീഞരമ്പുകളെയും മനസ്സിനെയും വാക്കിനെയും ചിന്തകളെയും എല്ലാം ചലിപ്പിക്കുന്നത് ഈ പ്രാണനാണല്ലോ! എന്നാല്‍ ഈ പ്രാണന്‍ എന്തുകൊണ്ട് നിശ്ചിതകാലംവരെ ശരീരത്തില്‍ ബന്ധിച്ചുനില്‍ക്കുന്നു? ഇതിനുള്ള ഉത്തരമാണ് നാം കണ്ടെത്തേണ്ടത്. പ്രാണന്‍റെ ഉല്പത്തിയും സ്ഥിതിയും വ്യാപകത്വവും ഗ്രഹിക്കുന്നയാള്‍ അമൃതത്വം അനുഭവിക്കുന്നു എന്ന് പ്രശ്നോപനിഷത്ത് പറയുന്നു.
മനസ്സിന്‍റെ സങ്കല്പം അനുസരിച്ചാണ് പ്രാണന്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് എന്നാണ് ഈ പ്രശ്നത്തിന് പ്രശ്നോപനിഷത്ത് ഉത്തരം നല്‍കുന്നത്. എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിന്‍റെ സംസ്ക്കാരം പൂര്‍വ്വജന്മാര്‍ജ്ജിതമാണെന്ന് വരുന്നു. അങ്ങനെ വരുമ്പോള്‍ മനസ്സിലെ വാസനകള്‍ ക്ഷയിക്കുംവരെ പ്രാണന്‍ നമ്മുടെ സങ്കല്പങ്ങളെ സാധിക്കുവാന്‍ വിവിധ ശരീരങ്ങളില്‍ നമ്മെ വീണ്ടുംവീണ്ടും ബന്ധിക്കുന്നു എന്ന യുക്തിവരുന്നു. 'ശരീരത്തില്‍ ചൂട് അസഹ്യമായി അനുഭവപ്പെടുമ്പോള്‍ നാം തുണി അഴിച്ചു മാറ്റാറുണ്ട്, എന്നുംപറഞ്ഞ് ശരീരം അപ്പോഴും ഉണ്ടല്ലോ.' എന്ന ഉദാഹരണത്തിലൂടെയാണ് ജ്ഞാനേശ്വരി ഗീതാവ്യാഖ്യാനത്തില്‍ പുനര്‍ജ്ജന്മത്തെ കുറിച്ച് പറയുന്നത്. അതുകൊണ്ടാണ് ഗീതയില്‍ പറയുന്നത് മരണസമയത്ത് ഒരാള്‍ എന്താണോ സങ്കല്പിക്കുന്നത് അതിനനുസരിച്ചുള്ള യോനിയില്‍ പോയി അയാള്‍ ജനിക്കുന്നു എന്ന്. അതിനാല്‍ മരണസമയത്ത് ഈശ്വരനാമം പറയുന്നതാണ് നല്ലത്. എന്നതുകൊണ്ടാണല്ലോ ശങ്കരാചാര്യസ്വാമികള്‍ മനുഷ്യരോട് എപ്പോഴും ഈശ്വരനെ ഭജിച്ചുകൊണ്ട് കര്‍മ്മം ചെയ്യുവാന്‍ ഉപദേശിക്കുന്നത്. നമ്മുടെ ജീവിതലക്ഷ്യം ഈശ്വരസാക്ഷാല്‍ക്കാരമായാലല്ലേ നാമത് എപ്പോഴും സങ്കല്പിക്കുകയുള്ളു. ലക്ഷ്യം അര്‍ത്ഥകാമങ്ങളായാലോ? എപ്പോഴും എന്താണോ സങ്കല്പിക്കുന്നത് അതല്ലേ മരണസമയത്തും സങ്കല്പത്തില്‍ വരുകയുമുള്ളു. മരണസമയത്ത് വിഷയസുഖങ്ങളിലുള്ള നിരാശയും സങ്കല്പവുമാണ് ഭൂരിഭാഗം ജനങ്ങള്‍ക്കും ഉണ്ടാകുക. അതിനാല്‍ അവര്‍ വീണ്ടും അടുത്തൊരു ശരീരത്തില്‍ ആയത് പൂര്‍ത്തീകരിക്കുന്നതിനായി ജനിക്കുന്നു. ഓം.
KRISHNAKUMAR KP.
'എന്റെ സംശയങ്ങളെല്ലാം തീര്‍ന്നിരിക്കുന്നു.ഞാനിതാ അങ്ങയുടെ വാക്കുകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍സന്നദ്ധനായിരിക്കുന്നു.'' ''സ്ഥിതോസ്മി ഗത സന്ദേഹ, കരിഷ്യേ വചനം തവ''എന്നിങ്ങനെ ഭഗവത് ഗീതയുടെ അവസാനത്തില്‍ കാണാം. ഉപദേശങ്ങളെല്ലാം ശ്രവിച്ച് അര്‍ജുനന്‍ കൃഷ്ണനോട് പറയുന്നതാണീ വാക്കുകള്‍ ഇത് ഉദാത്തമായ ഒരവസ്ഥയാണ്. ഇതിനൊരു മറുവശമുണ്ട്. ''നിങ്ങള്‍ക്കൊരു സംശയവും വേണ്ട. എന്റെ വാക്കനുസരിച്ചു ഞാന്‍ആവശ്യപ്പെട്ടതു തന്നില്ലെങ്കില്‍നിങ്ങളുടെ മുന്നില്‍ വച്ചുതന്നെ ഞാന്‍ ആത്മഹത്യചെയ്യും.'' എന്ന് ഒരാള്‍ പറയുന്നു.രാമായണം കഥയിലെ കൈകേയി. ഭര്‍ത്താവായ ദശരഥനോടു പറയുന്നതാണിങ്ങിനെ. ദശരഥന്‍ ആകെ തളര്‍ന്നുപോകുന്നു. ഇതൊരു ദുരവസ്ഥയാണ്. എന്നുടെ ജീവനെ ഞാന്‍ കളഞ്ഞീടുവന്‍ മന്നവന്‍ മുന്നില്‍ നിന്നില്ലൊരു സംശയം. ഉറച്ചരീതിയിലുള്ള ഈവാക്കുകളിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കിയ ലോകത്തിലെ ആദ്യ സ്ത്രീയായിരിക്കുന്നുകൈകേയി. ഒരു സംശയവും വേണ്ട എന്നു പറയുമ്പോള്‍ത്തന്നെമനസ്സിലാക്കാം, അതിനുപിന്നില്‍ സംശയങ്ങളും ഉണ്ടെന്ന്.സംശയത്തെ അകമ്പടി സേവിക്കാന്‍ ഭയമുണ്ട്,സ്വാര്‍ത്ഥതയുണ്ട്., അധികാരമോഹമുണ്ട്, അഹങ്കാരവും അസൂയയും അങ്ങിനെ പലതുമുണ്ട്. ദശരഥനു രാമനോടുള്ള വാത്സല്ല്യക്കൂടുതലും അതിന്‍ പ്രകാരം എടുത്ത തീരുമാനവും ന്യായമായതായിരുന്നു. പക്ഷ മന്ഥരയുടെ ദുഷ്‌പ്രേരണയില്‍ കൈകേയിയില്‍ സംശയം വളര്‍ന്നു. ഭയവും അസൂയയും വളര്‍ന്നു.രാജാവായാല്‍ രാജമാതാവ് എന്നസ്ഥാനം കൗസല്ല്യക്കാവും ലഭിക്കുക. അപ്പോള്‍ ദശരഥനു തന്നോടുള്ളസ്‌നേഹം കുറയാനും താന്‍ രണ്ടാം സ്ഥാനക്കാരിയാവാനും സാദ്ധ്യതയുണ്ട്. ഇപ്പോള്‍ അനുഭവിക്കുന്ന ഒന്നാം സ്ഥാനക്കാരിയെന്ന അഹങ്കാരം തുടരാന്‍ ഒന്നേ മാര്‍ഗമുള്ളൂ തന്റ മകന്‍ ഭരതനെ രാജാവാക്കുക. സ്വാര്‍ത്ഥമോഹവും അധികാര തൃഷ്ണയും കൈകേയിയുടെ മനസ്സില്‍ പത്തി വിടര്‍ത്തി. ആമുഖത്തു ക്രൗര്യം തെളിഞ്ഞു; വാക്കുകളില്‍ വിഷം വമിച്ചു. ഒരിക്കല്‍ പ്രാണനേപ്പോലെ സ്‌നേഹിക്കയും പോര്‍ക്കളത്തില്‍ വിജയം വരിക്കാന്‍സാഹസികമായി തേരോടിക്കുകയുംചെയ്ത കൈകേയി സ്വഭര്‍ത്താവിനെ ഇഞ്ചിഞ്ചായി കൊല്ലാന്‍ തന്നെ തയ്യാറായി. വാസ്തവത്തില്‍ രാമന്‍ യുവരാജാവാവുന്നതുകൊണ്ടു കൈകേയിക്ക് ഒരു കുഴപ്പവും സംഭവിക്കുമായിരുന്നില്ല. കുഴപ്പം സംഭവിക്കുമെന്നതു അവരുടെ വെറും തോന്നലായിരുന്നു. ഭയാശങ്കകള്‍ ഉണ്ടാവുന്നതു സ്വാര്‍ത്ഥതയില്‍ നിന്നാണ്. ഇതെന്റേത്, എനിക്കു കിട്ടേണ്ടത് എന്ന ചിന്ത സ്വയം പ്രതാപത്തിനും അധികാരത്തിനും കോട്ടം തട്ടരുത് എന്ന ചിന്ത ഒരുവ്യക്തിയെ മതി ഭ്രമത്തിലേക്കു നയിച്ചേക്കാം.ആര്‍ക്ക് എന്തു സംഭവിച്ചാലും ഒരു കുഴപ്പവുമില്ല, തന്റെ സ്ഥാനം നിലനില്‍ക്കണം,തന്റെ കാര്യങ്ങള്‍ നടക്കണം, തനിക്കുഒരു നഷ്ടവും ഉണ്ടാകരുത് എന്നൊക്കൊയേ അവര്‍ക്കുതോന്നൂ. അങ്ങനെയാണ് ഭരതന്റെ ഇഷ്ടം പോലും നോക്കാതെ ഭരതനെ രാജാവാക്കണം എന്ന നിര്‍ബന്ധം കൈകേയിക്കുണ്ടായത്. ഒപ്പം ഭരതനു യാതെരുവിധ ഭീഷണിയും ഇല്ലാതിരിക്കാന്‍ രാമനെ കാട്ടിലയക്കാനും നിര്‍ബന്ധിക്കുന്നു. അന്നുവരെ ഭരതനേക്കാള്‍ തനിക്കു പ്രിയപ്പെട്ടവനാണെന്നു പറഞ്ഞ രാമനെകാട്ടിലെ കല്ലിലും, മുള്ളിലും, ദുഷ്ട മൃഗങ്ങള്‍ക്കിടയിലും അലയാന്‍ വിടുന്നതില്‍  കൈകേയി ഒട്ടും മടിച്ചില്ല. സ്വശരീരത്തിന്റേയും മനസ്സിന്റേയും ഭാഗമായിനിന്ന ഭര്‍ത്താവിനെ മരണ ഗര്‍ത്തത്തിലേക്കു തള്ളിവിടാനും കൈകേയി മടിച്ചില്ല. ലോകത്തില്‍ തന്നെയൊഴിച്ചു മറ്റൊന്നിനേയും സ്വാര്‍ത്ഥിയായ ഒരാള്‍ കാണുകയില്ല. എന്നാണ് ഇതു വ്യക്തമാക്കുന്നത്. ''സംശയാത്മാ വിനശ്യതി''എന്ന ഒരുവാക്യം കൂടി ഭഗവഗദ് ഗീതയിലുണ്ട്.സംശയിക്കുന്നയാള്‍സ്വയം നശിക്കുന്നു. എന്നാണ്  ഇതിന്നര്‍ത്ഥം. മറ്റൊരര്‍ത്ഥം കൂടി അതില്‍ കാണേണ്ടതുണ്ട്. സംശയിക്കുന്നയാള്‍ മറ്റു പലരേയും നശിപ്പിക്കുന്നു എന്ന വസ്തുതയാണത്. ദശരഥന്റെ മരണത്തിനുമാത്രമല്ല, സീതാ രാമ ലക്ഷമണന്മാരുടേയും മറ്റു അമ്മമാരുള്‍പ്പെടുന്ന അന്തപ്പുരവാസികളുടേയും അയോദ്ധ്യയിലെ പൗരാവലിയുടേയും  തീവ്രദു:ഖത്തിനും കൈകേയി കാരണക്കാരിയാകുന്നുണ്ടല്ലോ. ഈ അവസ്ഥ നമ്മേ ചിന്തിപ്പിക്കേണ്ടതാണ്. നമുക്കു അഭികാമ്യം ഭഗവദ്ഗീതയിലെ പരിസമാപ്തിയാണ്.മോഹങ്ങളും സന്ദേഹങ്ങളുമെല്ലാം നീങ്ങി, ഉറച്ച ബുദ്ധിയോടെ ഭഗവാന്റെ ഉപദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധത നേടലാവണം ലക്ഷ്യം. അതിനു അര്‍ജുനന്‍ ചെയ്തതു പോലെ,   സകല വിധമായ അഹങ്കാരങ്ങളേയും ത്യജിച്ചു ആത്മ സമര്‍പ്പണം ചെയ്യേണ്ടതാണ്...JANMABHUMI
RAJEEV KUNNEKATT.
ദീക്ഷാന്ത പ്രവചനം
~~~~~~~~~~~~~~~~~
ബ്രഹ്മചര്യം കഴിഞ്ഞ്‌ (വിദ്യാഭ്യാസം കഴിഞ്ഞ്‍) തിരിച്ച്‍ വീട്ടിലേയ്ക്ക്‍ പോകാനുള്ള ദിവസം ഗുരുകുലങ്ങളില്‍ / ആശ്രമങ്ങളില്‍ കണ്‍വൊക്കേഷന്‍ നടത്താറുണ്ട്‍. ആ സമയത്ത്‍ ഗുരുവിന്റെ ഒരു പ്രവചനമുണ്ട്‍. സത്യം വദ : ധര്‍മ്മം ചര, തുടങ്ങിയ തലങ്ങളെയെല്ലാം സ്പര്‍ശിച്ച്‍ ഗുരു പറയും... ഗുരുനാഥന്‍ ആ സന്ദര്‍ഭത്തില്‍ ശിക്ഷകഴിഞ്ഞ്‍ പോകുന്ന അന്തേവാസികള്‍ക്ക്‍ കൊടുക്കുന്ന ഉപദേശത്തെയാണ്‌ ദീക്ഷാന്ത പ്രവചനം എന്ന്‍ പറയുന്നത്‍. ഗുരുകുലങ്ങളിലെ ദീക്ഷാന്ത പ്രവചനവും ഇന്നത്തെ സ്കൂള്‍/കോളേജുകളിലെ തത്തുല്യ പ്രസംഗവും തമ്മിലുള്ള അന്തരം അറിയുക.
ഗുരുനാഥന്‍ പറയുന്നു -
വത്സാ!! നിന്റെ ബ്രഹ്മചര്യം, വിദ്യാഭ്യാസകാലം തീരുകയാണ്‌. നീ സംസാരിയാവാന്‍ പോവുകയാണ്‌, ഗൃഹസ്ഥാശ്രമിയാവാന്‍ പോവുകയാണ്. ജീവിതം എന്നത്‍ ഗംഗയുടെ പ്രവാഹംപോലെയാണ്‌. നല്ലതും നല്ലതല്ലാത്തതും സുഖവും ദു:ഖവും എല്ലാം മാറിമാറി വരും. എത്രതന്നെ മലിനമാലിന്യങ്ങളിലൂടെ ഒഴുകിയാലും എത്രതന്നെ വളഞ്ഞും പുളഞ്ഞും ഒഴുകിയാലും ഗംഗ അവളുടെ പവിത്രതയ്ക്ക്‍ കോട്ടം വരുത്തുന്നില്ല. തന്നിലേയ്ക്ക്‍ ദാഹിച്ചുകൊണ്ടുവരുന്ന ദാഹകനെയും, തന്നെ നശിപ്പിയ്ക്കാന്‍ ഓടിയെത്തുന്ന നാശകനെയും, ഈശ്വരഭക്തനെയും നിരീശ്വരവാദിയെയും, ഈശ്വരന്‍ ഉണ്ടെന്ന്‍ പറയുന്നവനെയും ഈശ്വരന്‍ ഇല്ലെന്ന്‍ പറയുന്നവനെയും,
പണ്ഡിതനെയും പാമരനെയും, യാചകനെയും ഭിക്ഷുവിനെയും, മാനിയെയും അമാനിയെയും, രോഗിയെയും നിരോഗിയെയും, സുഖിയെയും ദു:ഖിയെയും, ധനികനെയും ദരിദ്രനെയും ബലവാനെയും ബലഹീനനെയും, ജീവനുള്ളതിനെയും ജീവനില്ലാത്തതിനെയും, അഭിമാനിയെയും സ്വദേശിയെയും വിദേശിയേയും മനുഷ്യനെയും മ്ര്‌ഗത്തെയും പക്ഷിയെയും
എല്ലാത്തിനെയും ഗംഗ ഒരേമനസ്സാലെ സ്വീകരിയ്ക്കുന്നു, അവയുടെയൊക്കെ ദാഹം തീര്‍ത്തുകൊടുക്കുന്നു, തന്നില്‍ അഭയം നല്‍കുന്നു. ഹിമാലയത്തിലെ സസ്യലതാദികളിലെ ഔഷധസമ്പത്തിനെ തന്നിലൂടെ ഒഴുക്കിക്കൊണ്ടുവന്ന്‍ അവള്‍ സഞ്ചരിയ്ക്കുന്നിടത്തൊക്കെ എല്ലാ ജീവികള്‍ക്കും ഔഷധഗുണമുള്ള ജലം വാരിവിതരിക്കൊണ്ട്‍ മുന്നോട്ടുപോകുന്നു. തനിയ്ക്കുവേണ്ടിയോ തന്റെ തലമുറകള്‍ക്കുവേണ്ടിയോ ഗംഗ ഒന്നും സംഭരിച്ചു വെയ്ക്കുന്നില്ല. പരോപകാരത്തിന്റെ ഉത്തുംഗശൃങഗത്തില്‍ നിന്നുകൊണ്ടുതന്നെ ലോകോപകാരാര്‍ത്ഥം, ലോകഹിതത്തെ മാത്രം ലക്ഷ്യമാക്കി, തന്റെ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടു പോകുന്നു. തന്റെ കര്‍മ്മത്തില്‍ യാതൊരുവിധ ബാധയും ഉണ്ടാകുന്നില്ല, അവളുടെ പ്രവാഹം നിത്യനൈരന്തര്യമുള്ളതാണ്‌. ഹിമാലയത്തിലെ ഗോമുഖത്തുനിന്നുത്ഭവിച്ച്‍ ബംഗാള്‍ഉള്‍ക്കടലില്‍ പതിയ്ക്കുന്നതുവരെ, എത്രതന്നെ ത്യാഗങ്ങള്‍ സഹിച്ചാലും, എത്രതന്നെ മലിനപ്പെടുത്തിയാലും, അവളുടെ ചാരിത്ര്യത്തിനോ പരിശുദ്ധതയ്ക്കോ നൈരന്തര്യത്തിനോ യാതൊരു കുറവും, യാതൊരു വ്യതിയാനവും വരുന്നില്ല. തന്റെ കര്‍മ്മത്തില്‍ അത്യധികം നിഷ്ഠ പുലര്‍ത്തുന്നവളാണ്‌ ഗംഗ. ഒരു ഗ്രഹസ്ഥനാവാന്‍ പോകുന്ന നീ, ഒരു ഭരണാധികാരിയോ ഒരു രാജാവോ ചക്രവര്‍ത്തിയോ മറ്റെന്തെങ്കിലുമോ ആയിത്തീരും. ഗംഗയുടെ ജീവിതംപോലെ ജീവിതത്തില്‍ എന്ത്‍തന്നെ ദു:ഖം വന്നാലും, എത്രതന്നെ ദു:ഖം വന്നാലും, എത്രതന്നെ സന്തോഷം വന്നാലും നീ നിന്റെ അസ്തിത്ത്വത്തെ മറന്ന്‍ ഒന്നും സങ്കല്‍പ്പിയ്ക്കരുത്‍, ഒന്നും ചെയ്യരുത്. സുഖവും ദു:ഖവും അവസ്ഥകള്‍ മാത്രമാണ്‌, അല്പായുസ്സുക്കളാണ്‌, അനിത്യമാണ്. സുഖവും ദു:ഖവും വരുന്നതും പോകുന്നതുമായതുകൊണ്ട്‍ അതില്‍ പരിഭവിക്കാനൊന്നുമില്ല. ആരോടും ഒന്നിനോടും വിദ്വേഷം വെയ്ക്കരുത്‍. ആരെയും ദ്രോഹിയ്ക്കരുത്‍, ആരെയും വെറുക്കരുത്‍, മാതൃദേവോ ഭവ: പിതൃദേവോ ഭവ: അതിഥിദേവോ ഭവ: ആചാര്യദേവോ ഭവ: ഇത്യാദികള്‍ സദാ സ്മരിയ്ക്കണം, അതില്‍ രമിയ്ക്കണം. സത്യസന്ധമായ ജീവിത പന്ഥാവിലൂടെയാണ്‌ ജീവിതനൗകയെ കൊണ്ടുപോകേണ്ടത്‍. ലോകോപകാരാര്‍ത്ഥങ്ങളായ കര്‍മ്മങ്ങളില്‍ വിളംബം വരുത്തരുത്. ആരുടെയും ആജ്ഞയ്ക്കായി കാത്തിനുല്‍ക്കണ്ടയാവശ്യമില്ല. ഞാന്‍ (ഗുരു ) വൃദ്ധനായിരിയ്ക്കുന്നു, നാളെ ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും അറിയാന്‍ പറ്റില്ല. നിന്റെ ജീവിതമാകുന്ന സാഗരത്തിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ ദു:ഖത്തിന്റെ കൂറ്റന്‍ തിരമാലകള്‍, കഷ്ടതകളാകുന്ന തിമിംങ്കലംപോലെ
എപ്പോഴെങ്കിലും ഉണ്ടാവുകയാണെങ്കില്‍, ദു:ഖത്തിന്റെ ചീങ്കണ്ണികള്‍ കയറിപ്പിടിയ്ക്കുകയാണെങ്കില്‍, ഹേ പ്രിയ വത്സാ, എന്റെ കുഞ്ഞേ, ആ സമയത്ത്‍ എന്റെ ഈ ശരീരത്തില്‍ ഞാന്‍ ഇല്ലെങ്കില്‍, എന്റെ അഭാവമാണ്‌ നിനക്ക്‍ അനുഭവപ്പെടുന്നതെങ്കില്‍, എന്നേക്കാള്‍ തേജസ്സും അറിവും കഴിവുമുള്ള ഒരു മഹാത്മാവിനെ സമീപിച്ച്‍, അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളില്‍ തൊട്ട്‍ വന്ദിച്ച്‍, അദ്ദേഹത്തോട്‌ നിന്റെ സംശയങ്ങള്‍ അവതരിപ്പിയ്ക്കുക. അദ്ദേഹം അതിനുള്ള സമാധാനം തരും. എന്റെ അനുഗ്രഹങ്ങള്‍ നിന്റെകൂടെ സദാ ഉണ്ടായിരിയ്ക്കും. ജഗദീശ്വരന്‍ നിന്നെ അനുഗ്രഹിയ്ക്കട്ടെ.
ഇതിനെ ദീക്ഷാന്ത പ്രവചനം എന്ന്‍ പറയും.
ഇന്നും കണ്‍വൊക്കേഷനുകള്‍ കോളേജുകളിലും യൂണിവേഴ്‍സിറ്റികളിലും ഒക്കെ ഉണ്ട്‍. എന്നാല്‍ ഇത്രയും നല്ലൊരു കോളേജ്‍ ലോകത്തില്ല, ഇത്രയും നല്ലൊരു വിശ്വവിദ്യാലയം ലോകത്തില്ല, നിങ്ങളുടെ മക്കളെയും അയല്‍വക്കക്കാരെയും കൂട്ടുകാരുടെ മക്കളെയും എല്ലാം നിങ്ങള്‍ ഈ കോളേജില്‍ത്തന്നെ പഠിപ്പിയ്ക്കാന്‍ നിര്‍ബ്ബന്ധിയ്ക്കണം. ഞങ്ങളുടെ ലൈബ്രറിയ്ക്ക്‍ സമാനമായി മറ്റൊന്ന്‍ ലോകത്തില്ല... ഞങ്ങളുടെ കോളേജില്‍നിന്ന്‍ പഠിച്ചിറങ്ങിയവരൊക്കെ ഉന്നതമായ പദവികളില്‍ ഇരിയ്ക്കുന്നു, നല്ല നിലയില്‍ ജീവിയ്ക്കുന്നു. (ലോകത്തിനെ മുഴുവനും നശിപ്പിയ്ക്കാനുള്ള എല്ലാ തന്ത്രങ്ങളും പണിയുന്നൂ എന്ന്‍ സാരം).
ഞങ്ങള്‍ പറഞ്ഞതേ കേള്‍ക്കാന്‍ പാടു, ഞങ്ങളുടെ സ്കൂളില്‍ പഠിച്ചാലേ എല്ലാം പഠിയൂ, ലോകരുടെ സംശയങ്ങളൊക്കെ എനിയ്ക്കുമാത്രമേ നിവര്‍ത്തിയ്ക്കാന്‍ പറ്റൂ, ഞാന്‍ തരുന്നത്‌ മാത്രമാണ്‌ അറിവ്‍, എന്റെ ഗ്രന്ഥത്തില്‍ കുറിച്ചുവെച്ചിട്ടുള്ളതുമാത്രമേ അനുകരിയ്ക്കാവൂ, ഇതിലൂടെ പോയാല്‍ മാത്രമേ നല്ലതു വരൂ, നിന്നെ സ്വര്‍ഗ്ഗത്തിലെത്തിയ്ക്കാന്‍ എനിയ്ക്കുമാത്രമേ കഴിയൂ, നിന്റെ പാപങ്ങള്‍ എന്നെക്കൊണ്ടുമാത്രമേ കഴുകിക്കളയാന്‍ പറ്റൂ, എന്നില്‍നിന്നുമാത്രമേ സംശയനിവൃത്തി വരുകയുള്ളു, എന്നെ മാത്രമേ ആശ്രയിയ്ക്കാവൂ, ഞങ്ങള്‍ പഠിപ്പിയ്ക്കുന്നതുപോലെ ലോകത്ത്‍ മറ്റൊരാളെക്കൊണ്ടും പഠിപ്പിയ്ക്കാന്‍ പറ്റില്ല. ഇവിടെനിന്ന്‍ പോയാലും ഞങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിയ്ക്കണം. സഹായങ്ങള്‍ നല്കണം. അതുകൊണ്ട്‍ എപ്പോഴും നീ എന്നോട്‍ മാത്രം ചോദിയ്ക്കുക.. എല്ലാ അറിവുകള്‍ക്കും പേറ്റന്റ്‍ എടുത്തിട്ടുള്ളത്‍ ഞങ്ങള്‍ മാത്രമാണ്‌, ഇത്യാദി ഇന്ന്‍ കാണുന്ന ഒന്നും അറിവുമല്ല, സംസ്കാരവുമല്ല, മാനുഷികവുമല്ല, ഭാരതീയവുമല്ല, എന്ന്‍ മുകളില്‍ സൂചിപ്പിച്ചതില്‍നിന്ന്‍ അറിയുക.
എത്ര ബൃഹത്തും മഹത്തുമാണ്‌ ഭാരതീയ ഋഷീശ്വരന്മാരുടെ ചിന്തകള്‍, ഒന്ന്‍ ആലോചിച്ചുനോക്കൂ. അറിവിന്റെ എത്ര വലിയ ഭണ്ഡാരമാണ്‌ അവര്‍ നമുക്കുവേണ്ടി ഇവിടെ just വെറുതെ ഇട്ടിട്ടു പോയിട്ടുള്ളത്‍.. യാതൊരു വിധ ബൗദ്ധിക സ്വത്തവകാശവും, patentഉം അവര്‍ എടുത്തിട്ടില്ല. എന്തുകൊണ്ട്‍ അവരൊന്നും അതിന്‌ patent എടുത്തില്ല. കാരണം അവര്‍ അറിവുള്ളവരായിരുന്നു. അവരുടെ അറിവൊന്നും അവരുടേതല്ലെന്നും അതെല്ലാം അപൗരുഷേയമായ - ഈശ്വരീയമായ - അറിവിന്റെ വാല്‍ക്കഷ്ണം മാത്രമാണെന്നും തന്റെ ധീയില്‍ തപോബലത്താല്‍
തെളിഞ്ഞതായതുകൊണ്ട്‍ അതൊന്നും തന്റേതല്ലെന്ന്‍ പൂര്‍ണ്ണബോധ്യമായതുകൊണ്ട്‍ patent എടുത്തില്ല. അല്ലെങ്കിലും എന്റെ കയ്യിലുള്ള അറിവ്‍ എന്റെ അല്ലാ എന്നും അത്‍ ഞാന്‍ കട്ടിട്ടും കവര്‍ന്നിട്ടും ഉണ്ടാക്കിയതാണെന്നും പരിപൂര്‍ണ്ണബോധ്യമുള്ളതുകൊണ്ടാണല്ലൊ patent എടുക്കാന്‍ ഓടുന്നത്‍. എന്റേതാണെങ്കില്‍ അത്‍ മറ്റൊരുത്തന്റെ കൈവശം ഉണ്ടാകില്ലല്ലൊ, പിന്നെ എന്തിനാ പേറ്റന്റ്.
ആദ്യം സൂചിപ്പിച്ച ഭാരതീയ ഋഷീശ്വരന്മാരുടെ ദീക്ഷാന്ത പ്രവചനം പോലത്തെ ഒരു പ്രവചനം ഇന്ന്‍ വിദ്യാഭ്യാസം കഴിഞ്ഞ്‍ വീട്ടിലേയ്ക്ക്‍ തിരിയ്ക്കുന്ന യുവാക്കള്‍ക്ക്‍ കൊടുക്കാന്‍ പറ്റുമോ.. പോട്ടെ, വിദ്യാഭ്യാസ ദുരന്ധരന്മാര്‍ക്കും മേലാളന്മാര്‍ക്കും ചിന്തിയ്ക്കാന്‍ പറ്റുമോ..
ഓത്തൂട്ട് അഥവാ ഓത്തുകൊട്ട്".
തൃശ്ശൂർ ജില്ലയിൽ പെരുവനം ഗ്രാമത്തിൽ
മിത്രാനന്ദപുരം ക്ഷേത്രത്തിൽ, ഈ കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ തുടങ്ങിയ യുജർവേദ സംഹിതായജ്ഞം ഒകടോബർ 30 ന് അവസാനിക്കും .
1500 വർഷങ്ങളോളമായി മുടങ്ങാതെ നടന്നു വരുന്ന യജുർവ്വേദ സംഹിതായജ്ഞം. മിത്രാനന്ദപുരം ശ്രീ വാമനമൂർത്തി ക്ഷേത്രത്തിലാണ് നടക്കുന്നത്. ഒരു കാലത്തു കേരളത്തിലെ 27 ക്ഷേത്രങ്ങളിൽ നടന്നു വന്നിരുന്ന ഈ മഹായജ്ഞം ഇപ്പോൾ മൂന്ന് വർഷത്തിലൊരിക്കൽ മിത്രാനന്ദപുരത്തും 6 വർഷത്തിലൊരിക്കൽ രാപ്പാൾ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മാത്രമായി തീർന്നിരിക്കുന്നു .
കേരളത്തിൽ പുരാതന കാലം മുതൽക്കേ നിലനിൽക്കുന്ന ഒരു ആചാരമാണ് ഓത്തുകൊട്ട്. ഷോഡശക്രിയാവൃത്തിയിൽ വ്യത്യസ്തത പുലർത്തുന്ന ഋഗ്വേദികളും സാമവേദികളും യജുർവേദികളും വേദ സംരക്ഷണത്തിനായി ഈ ചടങ്ങ് നടത്തുന്നു . വേദസാഹിത്യത്തെ അതിന്റെ ഗുണവും രസവും നിലനിർത്തി സംരക്ഷിച്ച്‌ പോരും എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്‌ ഓത്ത്കൊട്ടിലൂടെ പ്രകടമാകുന്നത്‌. ഓത്ത്കൊട്ടിൽ സംഹിത, പദം, കൊട്ട്‌ എന്നീ മൂന്ന്‌ വിധത്തിലുള്ള ആലാപന ക്രമങ്ങളുണ്ട്‌. ഇതിൽ സംഹിത സ്വരനിയമത്തോടെ, മാത്രനിയമത്തോടെ കൂട്ടിച്ചേർത്ത്‌ ആലപിക്കുന്നു. ഇതിനെ സ്വരത്തിൽ ചൊല്ലുക എന്നാണ്‌ പറയപ്പെടുന്നത്‌. ഒരാൾ സംഹിതയിലെ ഒരു പങ്ങാതി (അമ്പത്‌ പദങ്ങൾ അടങ്ങുന്ന ഖണ്ഡിക) സ്വരത്തിൽ ചൊല്ലുകയും മറ്റുള്ളവർ അത്‌ അഞ്ചുതവണ സ്വരത്തോടുകൂടിയോ അല്ലാതേയോ ചൊല്ലുന്നു. അതുപോലെ വ്യാകരണ നിയമമനുസരിച്ച്‌ ക്രോഡീകരിച്ച്‌ പദങ്ങൾ സ്വരത്തിൽ ചൊല്ലുകയും അത്‌ മറ്റുള്ളവർ സ്വരത്തോടുകൂടിയോ സ്വരമില്ലാതേയോ അഞ്ച്‌ തവണ ചൊല്ലുന്നു. സംഹിതയിലൂടെ സ്വരത്തിനും പദത്തിലൂടെ വ്യാകരണ ശാസ്ത്രത്തിനും ഇതിലൂടെ പ്രാധാന്യം വരുന്നു എന്നാണ്‌ ഓത്തുകൊട്ടിന്റെ ഒരു സവിശേഷത. പാണ്ഡിത്യത്തിന്റെ പ്രകടനം കൂടിയാണ്‌ ഓത്തുകൊട്ട്‌. സാധാരണയായി സന്ധ്യാസമയത്താണ്‌ ഇത്‌ നടത്താറുള്ളത്‌. ഇതിൽ ഒരാൾ പരീക്ഷക്ക്‌ ഇരിക്കുന്നതുപോലെ വേദപണ്ഡിതന്മാരുടെ മുന്നിൽ ഇരിക്കുകയും താൻ പഠിച്ച വേദം ഒരു ഓത്ത്‌ നാലുപദങ്ങളായി ചൊല്ലുകയും മറ്റുള്ളവർ മൂന്ന്‌ തവണ ആവർത്തിക്കുകയും ചെയ്യുന്നു. ഇതിൽ പരീക്ഷകൻ സ്വരത്തിലും പദവിശേഷണത്തിലും പിഴവ്‌ കൂടാതെ തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുന്നു. ഇതിലൂടെ 44 ചർച്ചം കൃഷ്ണ യജുർവേദം പതിനാറ്‌ ആവർത്തി ആലാപനം ചെയ്യുന്നതാണ്‌ ഓത്തുകൊട്ട്‌. വൈദീക സമ്പത്ത്‌ എങ്ങനെ സംരക്ഷിക്കുമെന്ന ചിന്തയിൽ ആശങ്കയിലായ വേദപണ്ഡിതർ പരമശിവനെ തപസ്സ്‌ ചെയ്യുകയും ഒടുവിൽ ജഢാധാരിയായ ഒരു മഹർഷിയുടെ രൂപത്തിൽ പരമശിവൻ പ്രത്യക്ഷപ്പെടുകയും പണ്ഡിതർക്കായി ഓത്തുകൊട്ടിന്റെ അനുഷ്ഠാന രീതി ഉപദേശിച്ചുകൊടുക്കുകയും ചെയ്തതായാണ്‌ ഐതിഹ്യം
ഈ അവസരത്തിൽ സവിശേഷമായ വഴിപാടുകളിൽ ചിലതു, സന്താന സൗഭാഗ്യം നെയ്യ്,മംഗല്ല്യ സൗഭാഗ്യം നെയ്യ്, ബുദ്ധിക്കും വിദ്യക്കും നെയ്യ്, ഓത്ത് കേട്ട നെയ്യ് എന്നിവയൊക്കെയാണ്. ഭാരിച്ച ചിലവുള്ള ഈ സദ്കർമ്മത്തിനു സഹായങ്ങൾ അയക്കുന്നതു ശ്രീ വാമനമൂർത്തീടെ അനുഗ്രഹത്തിനും വഴിയൊരുക്കും !!
ഈ സന്ദർഭത്തിൽ ഞാൻ എന്റെ മുത്തശ്ശനെ സ്മരിക്കുവാൻ ആഗ്രഹിക്കുന്നു.
പുരാതന പെരുവനം ഗ്രാമത്തിൽ ഒലൂക്കര ദേശത്ത് ഉള്ള ഒരു ഇല്ല മാണ് ഞങ്ങളുടെ തറവാട് .ഈ ഇല്ലത്തിന്റെ പഴയ പേര് തടത്തിൽ ചെറുമുഖം എന്നായിരുന്നുവെങ്കിലും പിന്നീട് പടിഞ്ഞാറെ തടം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
വേദത്തിൽ വളരെ നിപുണനായ എന്റെ മുത്തശ്ശൻ (പരമേശ്വരൻ നമ്പൂതിരി ) "ഓത്തൻ പാച്ചു "എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പെരുവനം ഗ്രാമത്തിൽ ഓത്തൂട്ട് ഉണ്ടായിരുന്ന ഒരു ക്ഷേത്രമാണ് പൂതൃക്കോവിൽ വിഷ്ണു ക്ഷേത്രം .ആറ് ഇല്ലക്കാരായിരുന്നു ആ ക്ഷേത്രത്തിന്റെ ഉടമസ്ഥന്മാർ .( ക്ഷേത്രങ്ങളുടെ ഉടമസ്ഥന്മാരെ ഊരാളന്മാർ എന്നാണ് പറയുക ) ഞങ്ങളുടെ ഇല്ലക്കാരും ആ ക്ഷേത്രത്തിന്റെ ഊരാളരിൽ ഉൾപ്പെട്ടവരാണ്.
ആ ക്ഷേത്രത്തിൽ ഓത്തു കൊട്ടിക്കുന്നതിൽ വേദപണ്ഡിതനായ മുത്തശ്ശൻ പ്രധാനിയായിരുന്നു. അക്കാലത്ത് വേദങ്ങളിൽ ആർക്കെങ്കിലും വല്ല സംശയവും ഉണ്ടായാൽ മുത്തശ്ശന്റെ അടുത്ത് ചെന്ന് സംശയം തീർക്കുമായിരുന്നു.
ഇതിനു പുറമെ ഇല്ലത്ത് കുളപ്പുര (കുളത്തിന്റെ അടുത്ത് ഉള്ള പുരയെ കുളപ്പുര എന്നാണ് പറയുക ) യുടെ മുകളിൽ മുത്തശ്ശൻ വേദപാഠശാല നടത്തിയിരുന്നു. അതോടെ അദ്ദേഹത്തിന് ഒരുപാട് ശിഷ്യ സമ്പത്തും ഉണ്ടായിരുന്നു.
ഈ സന്ദർഭത്തിൽ ഞാൻ ചിന്തിക്കുകയാണ് അക്കാലത്ത് വേദരത്നം, പത്മശ്രീ, പത്മഭൂഷൺ മുതലായ ബഹുമതികൾ ഉണ്ടായിരുന്നെങ്കിൽ മുത്തശ്ശൻ തീർച്ചയായും അതിന് അർഹത നേടിയേനെ.
എന്നാൽ അതി ബുദ്ധിമാന് അൽപ്പായുസ്സ് എന്ന് പറഞ്ഞ പോലെ അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ (42-ാം വയസ്സിൽ ) വിഷ്ണു പാദം പൂകി.
മുത്തശ്ശന് സാഷ്ടാംഗ പ്രണാമം ചെയ്ത് ഈ ലേഖനം സമർപ്പിക്കുന്നു.
പി . എം . എൻ . നമ്പൂതിരി .

Thursday, August 30, 2018

ഹരേ.....കൃഷ്ണ" ഹേ ഗോവിന്ദ് !
കണ്ണൻ വൃന്ദാവനം വിട്ടു പോയതിൽപ്പിന്നെ ഗോപികമാരുടെ എല്ലാ ജോലികളും യാന്ത്രികമാണ്. എല്ലാം കൃത്യമായി ചെയ്യുന്നുണ്ടെങ്കിലും സദാ കൃഷ്ണനെപ്പറ്റി മാത്രം ചിന്തിക്കുന്നു. എത്ര സന്തോഷത്തോടെയാണ് കണ്ണന്റെ കൂടെ കഴിഞ്ഞത്. കണ്ണന്റെ ഓരോരോ വികൃതികളും എത്ര സുന്ദരമായിരുന്നു. കണ്ണന്റെ ഓടക്കുഴൽ വിളി കേൾക്കാതെ കണ്ണന്റെ സാമീപ്യമില്ലാതെ ദിവസങ്ങള്‍ കടന്നുപോയി. ധനുര്യാഗം കഴിഞ്ഞു വേഗം വരാമെന്ന് കണ്ണൻ വാക്കു തന്നതാണ്. മഥുരയിൽ നിന്ന് പട്ടുചേലകളും മുത്തുമാലകളും സുഗന്ധലേപനങ്ങളും നിങ്ങള്‍ക്കായി കൊണ്ടുവരാം എന്നു പറഞ്ഞപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
" ഞങ്ങള്‍ക്കൊന്നും വേണ്ട കണ്ണാ കണ്ണനെമാത്രം മതി. കണ്ണാ നിന്റെ സാമീപ്യമില്ലാതെ ഞങ്ങള്‍ക്ക് വയ്യ. വേഗം വരൂ "
ഇതെല്ലാം പറഞ്ഞ് കണ്ണൻ പോയീട്ട് എത്ര ദിവസങ്ങളായി. ? മഥുരയ്ക്ക് പോയവരെല്ലാം തിരിച്ചു വന്നു. കൃഷ്ണനും രാമനും മാത്രം വന്നില്ല. ഇപ്പോള്‍ പറയുന്നു നന്ദഗോപരും യശോദമ്മയും കൂടാതെ കണ്ണന് വേറെ അച്ഛനും അമ്മയും മഥുരയിലുണ്ടെന്ന്. യശോദ കണ്ണനെ പ്രസവിച്ചത് ഈ വ്രജത്തിലുള്ളവരെല്ലാം കണ്ടതല്ലേ? പ്രസവിച്ചതു മുതൽ ഇത്രകാലം ആ അച്ഛനമ്മമാർ ഒരിക്കൽപ്പോലും കണ്ണനെ കാണാൻ വന്നില്ല.
കണ്ണനെ ചിന്തിച്ചു ചിന്തിച്ച് രാത്രിയുടെ അന്ത്യത്തില്‍ ഗോപികമാർ ഒന്നു മയങ്ങുമ്പോൾ അതാ കണ്ണന്റെ വേണുഗാനം. കണ്ണാ നീവന്നുവോ? അതാ വൃന്ദാവനത്തിൽ യമുനാതീരത്തിരുന്ന് കണ്ണൻ വേണുവൂതുന്നു. ഗോപികമാരെല്ലാം കണ്ണനു ചുറ്റും കൂടി. കണ്ണനെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും തഴുകിയും തലോടിയും ആനന്ദക്കണ്ണീരൊഴുക്കി. കണ്ണൻ എല്ലാവരുടേയും കൂടെ ആനന്ദരാസമാടി. പെട്ടെന്ന് വേണുഗാനം നിലച്ചു. കണ്ണൻ മറഞ്ഞു. കണ്ണാ ഇനിയും ഞങ്ങളെ വിട്ടു പോകല്ലേ എന്നു കരഞ്ഞു കണ്ണു തുറന്നപ്പോൾ എല്ലാം കനവാണെന്നറിഞ്ഞു. പക്ഷേ കണ്ണന്റെ സച്ചിദാനന്ദഗന്ധം ഇവിടെ നിറഞ്ഞു നില്ക്കുന്നുണ്ടല്ലോ? കണ്ണൻ വന്നുവോ?
വേഗം എണീറ്റ് നന്ദഗൃഹത്തിലേക്കു നോക്കും. കണ്ണനില്ല. നിറഞ്ഞ കണ്ണുകള്‍ തുടച്ച് കണ്ണാ ഇന്നെങ്കിലും ഒന്നു കാണാനാവുമോ എന്നു മന്ത്രിക്കും. എന്നും എല്ലാ ഗോപികമാർക്കും ഇതു തന്നെ. ഒരേ അനുഭവം. ദിനങ്ങള്‍ കടന്നു പോയി. ഒരു ദിവസം രാവിലെ നോക്കിയപ്പോള്‍ അതാ
നന്ദഗോപരുടെ മുറ്റത്തെ അയക്കോലില്‍ ഒരു മഞ്ഞപ്പട്ട്‌ തോരാനിട്ടിരിക്കുന്നു. ആദ്യം ചന്ദ്രഭാഗയാണ്‌ കണ്ടത്‌. കണ്ണൻ വന്നുവോ! അവളുടെ ഹൃദയം സന്തോഷത്താൽ പട പട എന്നിടിക്കാൻ തുടങ്ങി.
രാവിലെ പശുവിനെ കറക്കാൻ പോയപ്പോള്‍ അവള്‍ അങ്ങോട്ട്‌ നോക്കിയതാണ്. എന്നും അത് പതിവാണ്. മുറ്റത്തിറങ്ങിയാൽ കണ്ണനുണ്ടോ എന്നു നോക്കും. പണ്ടേ അങ്ങിനെയാണ്. അതു കാത്തിരിക്കുന്നതുപോലെ കണ്ണൻ മുറ്റത്തെ കദംബത്തിൽ ചാരി ലാസ്യമായ ചിരിയോടെ ഓടക്കുഴൽ ചുഴറ്റി നില്പുണ്ടാവും.
പക്ഷേ ഇപ്പോൾ എന്നും അവിടെ ഒഴിഞ്ഞുകിടക്കുന്നു. അവള്‍ പശുവിനെ കറക്കാൻ വന്നതു മറന്നു. കറവപ്പാത്രങ്ങൾ താഴേ വീണത് അറിഞ്ഞതേ ഇല്യ. ഈ മഞ്ഞപ്പട്ട്‌ മറ്റാരുടെയുമല്ല കണ്ണന്റെഏതു തന്നെയാണ്. കൃഷ്ണന്‍ ഇടയ്ക്ക് തന്റെ ചേലത്തുമ്പുകൊണ്ട് കണ്ണു തുടയ്ക്കാറുള്ളത് അവളോർത്തു. അതാ അഞ്ജനം പറ്റിയ പാടും ഉണ്ടല്ലോ, ഹാ! കൃഷ്ണൻ വന്നു. ‍ സന്തോഷത്താൽ അവളുടെ കൈകാലുകൾ തളരുന്നതുപോലെ.
അതാ യശോദാദേവി കണ്ണന് ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കുന്നതിനുവേണ്ടി ബദ്ധപ്പെട്ട്‌ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. കണ്ണൻ പോയതിനുശേഷം നന്ദഗോപർ സദാ ചിന്തിച്ചിരുന്ന് കണ്ണുനീർ പൊഴിക്കും. ആ ചുണ്ടുകൾ മാത്രം പതിയെ ചലിക്കുന്നതു കാണാം. അദ്ദേഹം ഇതാ ഉറക്കെ നിർദ്ദേശം കൊടുത്തുകൊണ്ട് അഥിതി സത്ക്കാരത്തിന് തിടുക്കം കാട്ടുന്നു. മൌനികളായിരുന്ന പശുക്കള്‍പ്പോലും ഹംബ്ബാരവം മുഴക്കുന്നു.
അന്ന്‌ കൃഷ്ണന്‍ പോയതിനുശേഷം നന്ദഗൃഹം മൂകമായിരുന്നു. സഖിമാരേ വിളിക്കാന്‍ ചന്ദ്രഭാഗയ്ക്ക് ശബ്ദം ഉയരുന്നില്ല. എങ്ങിനേയോ മിത്രവിന്ദയുടെ വീട്ടിലെത്തി.
"മിത്രേ നമ്മുടെ കണ്ണൻ വന്നൂ"
ങേ കണ്ണൻ വന്നോ..? അടുപ്പില്‍ വച്ച പാൽ മറന്ന് അവൾ ചന്ദ്രഭാഗയോടൊപ്പം വിശാഖയുടെ അടുത്തേയ്ക്ക്. പശുവിനെ കറക്കാൻ പൈക്കുട്ടിയെ കുടിപ്പിക്കുകയായിരുന്ന വിശാഖ അതുപേക്ഷിച്ചു അവരോടൊപ്പം ലളിതയുടെ അടുത്തെത്തി. കുളി കഴിഞ്ഞു ഈറനുടുത്ത് വരുന്ന ലളിതയും എല്ലാം മറന്ന് അവരോടൊപ്പം ചേർന്നു ഗോപികമാർ രാധയുടെ അടുത്തെത്തിയപ്പോൾ രാധ പാതി മയക്കത്തിലാണ്. അപ്പോഴും രാധ കണ്ണാ കണ്ണാ എന്നു മന്ത്രിക്കുന്നുണ്ട്. രാധയുടെ മുഖത്ത് ഒരു ലാസ്യഭാവം. ആരോ ചുംബിച്ചതുപോലെ ആ കവിൾത്തടങ്ങൾ. തുടുത്തിരിക്കുന്നു. കണ്ണൻ രാധയുടെ അടുത്തു വന്നിരിക്കുമോ എന്ന് എല്ലാവരും സംശയിച്ചു. ലളിത രാധയ്ക്കരികിലിരുന്ന് അവളുടെ തലമുടിയിഴകളിൽ തഴുകിക്കൊണ്ട് മെല്ലെ വിളിച്ചു.
സഖീ എഴുന്നേല്ക്കു...ഇതാ നമ്മുടെ കണ്ണൻ വന്നിരിക്കുന്നു. കണ്ണൻ എന്നു കേട്ടതും രാധ അടിമുടി പൊട്ടിത്തരിച്ചുപോയി.
കണ്ണൻ വന്നുവോ? കണ്ണാ ..എന്നു വിളിച്ചുകൊണ്ട് നന്ദഗൃഹത്തിലേക്ക് ഓടി. എല്ലാവരും രാധയുടെ പുറകേ നന്ദഗൃഹത്തിലെത്തി.
അതാ ഉമ്മറത്തിണ്ണയിൽ കണ്ണൻ ഇരിക്കുന്നു. കണ്ണൻ ഒരു വശം ചരിഞ്ഞാണ് ഇരിക്കുന്നത്.
അരയില്‍ മഞ്ഞപ്പട്ട്‌, കഴുത്തില്‍ വനമാല. കസ്തൂരിയുടേയും ഗോരോചനത്തിന്റേയും ഗന്ധം കൃഷ്ണന്റെ ഗന്ധം! അവർക്ക്‌ സന്തോഷംകൊണ്ട്‌ ബോധക്ഷയം വരുമോ എന്നു തോന്നി. അവർ മറ്റൊന്നും ചിന്തിക്കാതെ കണ്ണാ... എന്നു വിളിച്ചുകൊണ്ട് ഓടിച്ചെന്നു. വിളി കേട്ടു തിരിഞ്ഞുനോക്കിയതും ഗോപികമാരുടെ കാലുകള്‍ നിശ്ചലമായി. ഇത് കണ്ണനല്ല. ഗോപിക്കുറിയും വനമാലയും മഞ്ഞപ്പട്ടും എല്ലാം ഉണ്ട്. കൃഷ്ണവർണ്ണവുമാണ്. ഇദ്ദേഹം ആരാണ്? എന്തു തേജസ്സാണ് ആ മുഖത്ത്. ഇദ്ദേഹത്തിന്റെ വസ്ത്രാഞ്ജലത്തിൽ എങ്ങിനെ കണ്ണന്റെ കണ്ണിലെ അഞ്ജനം പടർന്നു.? ഇവിടെ എങ്ങിനെ കൃഷ്ണന്റെ ആ സച്ചിദാനന്ദഗന്ധം നിറഞ്ഞു.
സ്തബ്ധരായി നില്ക്കുന്ന ഗോപികമാരെ കണ്ട് നന്ദഗോപർ പറഞ്ഞു. " കൃഷ്ണസഖിമാരേ അബദ്ധം പറ്റിയതിൽ നാണിക്കേണ്ട . ഞങ്ങള്‍ പോലും ഇദ്ദേഹത്തെ കൃഷ്ണനാണെന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ചു. ഇദ്ദേഹമാണ് ഉദ്ധവർ. നമ്മുട കൃഷ്ണനെ സ്നേഹിക്കുന്ന കൃഷ്ണന്റെ കൂടെ എപ്പോഴും വസിക്കുന്ന ഭാഗ്യശാലി. കൃഷ്ണനോടുള്ള ഭക്തികൊണ്ട് കൃഷ്ണൻ ഉടുത്ത് മാറുന്ന വസ്ത്രങ്ങള്‍ ധരിക്കും ഗോപീചന്ദനക്കുറിയണിയും."
ഉദ്ധവർ ഗോപികമാരെ നോക്കി.
ഗോപികമാർ ഉദ്ധവരെ ഇമവെട്ടാതെ നോക്കിനിന്നു. ദേഹബോധം പോലും മറന്ന് എല്ലാം വിട്ട് അവർ കണ്ണനെ കാണാൻ ഇതാ ഓടിവന്നിരിക്കുന്നു. പരസ്പരം
ആര്‍ക്കും ഒന്നും ചോദിക്കുവാനും പറയാനും സാധിക്കുന്നില്ല. ഒടുവിൽ ഉദ്ധവൻ പറഞ്ഞു
"കൃഷ്ണസഖിമാരെ നിങ്ങളുടെ കണ്ണന്റെ സന്ദേശവുമായി വന്നതാണ്‌ ഞാന്‍"
ഇതു കേട്ടതും എല്ലാവരും അദ്ദേഹത്തിന്റെ ചുറ്റും കൂടി.
ഞങ്ങളുടെ കണ്ണൻ ഞങ്ങളെ മറന്നില്ലല്ലോ. അദ്ദേഹം എന്താണ് പറഞ്ഞയച്ചത്?
ഞങ്ങളുടെ കൃഷ്ണന്‌ സുഖമല്ലേ ? കണ്ണൻ സന്തോഷമായി ഇരിക്കുന്നില്ലേ? കംസന്റെ മരണ ശേഷം കപ്പം നിർത്തിയതിനാൽ ഇവിടെ നിന്ന് വെണ്ണയും പാലും തയിരും ഞങ്ങള്‍ക്ക് കൊണ്ടുവരാനാവില്ല. കണ്ണന് ഇതെല്ലാം അവിടെ ലഭിക്കുന്നുണ്ടോ? ലളിത ചോദിച്ചു." കണ്ണന് ഞാനുണ്ടക്കുന്ന പാൽപ്പായസം വലിയ ഇഷ്ടമാണ്. അവിടെ പായസം ഉണ്ടാക്കിക്കൊടുക്കാൻ ആരെങ്കിലും ഉണ്ടോ?
മണിമേഖല പറഞ്ഞു.
ചില ദിവസങ്ങളിൽ കണ്ണൻ എന്റെ അടുത്തു വന്ന് പറയും. "ഇന്നലെ രാത്രി ഞാൻ തീരെ ഉറങ്ങിയില്ല. വാനിലെ നക്ഷത്രം തിളങ്ങുന്ന കണ്ടപ്പോള്‍ നിന്റെ മൂക്കുത്തിയെ ഓർത്തു. പിന്നെ നിന്നെ ചിന്തിച്ച് എന്റെ ഉറക്കം പോയി. നല്ല തലവേദന ഒന്നു തടവിത്തരൂ." എന്ന് പറഞ്ഞ് എന്റെ മടിയിൽ തലവച്ച് കണ്ണടച്ചു കിടക്കും.
ഞാൻ ചന്ദനവും പനിനീരും ചേർത്ത് മെല്ലെ തലോടിക്കൊടുക്കും. ഇപ്പോഴും കണ്ണന്...?
മണിമേഖലയുടെ ശബ്ദം ഇടറി. കണ്ണുനീര്‍ ധാരധാരയായി ഒഴുകി. മിത്രവിന്ദ പറഞ്ഞു. ഒരിക്കൽ ഞാൻ പശുവിനെക്കറക്കാൻ പോയപ്പോള്‍ കണ്ണൻ അവിടെ വന്നു. "എനിക്കും കറവ പഠിക്കണം. എന്നെ കണ്ണന്റെ മടിയിലിരുത്തി കണ്ണൻ പശുവിനെക്കറന്നു. ഇടയിൽ കണ്ണൻ പാൽ എന്റെ മുഖത്തും മാർവിടത്തിലും തെറിപ്പിച്ചു...എന്നീട്ട്..... ! അവൾ ബാക്കി പറയാതെ ലജ്ജയോടെ സുഖമുള്ള ഓർമ്മയിൽ ലയിച്ചു ഇന്നു.
ഇതികേട്ട ചന്ദ്രാവലി പറഞ്ഞു. ഒരിക്കൽ ഞാൻ ഉച്ച സമയത്ത് ജോലികള്‍ തീർത്ത് വിശ്രമിക്കുന്ന വേളയിൽ കണ്ണൻ അവിടേയ്ക്കു വന്നു.
"ചന്ദ്രാവലി നിന്റെ കവിളിൽ എന്താണ് ഇത്? കണ്ണാ ഒരു കുരു പൊട്ടിമുളച്ചതാണ്. നല്ലവേദന. എന്നീട്ടെന്തേ എന്നോടു പറഞ്ഞില്ല. എന്റെ കയ്യിൽ ഇതിനൊരു ഒറ്റമൂലിയുണ്ട്. ഉം നീ കണ്ണടയ്ക്കൂ ..
അതെന്തിനാ കണ്ണടയ്ക്കുന്നത്. അത് വേണം എന്നലേ മരുന്ന് ഫലം ചെയ്യുകയുള്ളൂ. ഞാൻ കണ്ണടച്ചതും അവന്റെ അധരാമൃതം എന്റെ കവിളിൽപ്പുരട്ടി കണ്ണൻ കടന്നു കളഞ്ഞു." കവിളിലെ കറുത്ത പാടിൽ തലോടിക്കൊണ്ട് അവൾ ആ ആനന്ദം അനുഭവിച്ചു നിന്നു. ഉദ്ധവർ നോക്കി രാധമാത്രം ഒന്നും പറയാതെ മിഴിനീരൊഴുക്കി മൌനമായി നില്ക്കുന്നു.
പ്രിയരാധേ നിനക്ക് ഒന്നും പറയാനില്ലേ?
അവൾ മിഴികളുയർത്തി ഉദ്ധവരേ നോക്കി, പെയ്യുന്ന മഴമേഘങ്ങൾക്കിടയിൽ പ്രഭചൊരിയുന്ന ചന്ദ്രനെപ്പോലെ മെല്ലെ ഒന്നു പുഞ്ചിരിച്ചു.
"ഞാൻ രാപ്പലുകളറിയുന്നില്ല. ഋതുക്കള്‍ മാറുന്നത് അറിയുന്നില്ല. രസഗന്ധങ്ങളറിയുന്നില്ല. എന്റെ ഹൃദയത്തില്‍ സദാ കൃഷ്ണനുണ്ട്. എന്റെ ചുണ്ടുകളിൽ സദാ കൃഷ്ണമന്ത്രമുണ്ട്. "
ഗോപികമാർ ഒരേ സ്വരത്തിൽ പറഞ്ഞു. " ശരിയാണ്. രാധ സദാ കണ്ണനിലാണ്. രാധയോടു കൂടെ ഇരിക്കുമ്പോൾ ഞങ്ങള്‍ക്ക് കൃഷ്ണ വിരഹമില്ല. "
ഉദ്ധവരുടെ കണ്ണുകള്‍ സജലങ്ങളായി. എന്തൊരു പ്രേമഭക്തി.
ഉദ്ധവർ പറഞ്ഞു. നിങ്ങളുടെ ആഗ്രഹങ്ങള്‍ എന്താണ്? നിങ്ങള്‍ക്ക് വേണ്ടതെല്ലാം നല്കണം എന്ന് കൃഷ്ണൻ പ്രത്യേകം പറഞ്ഞതച്ചീട്ടുണ്ട്.
"ഞങ്ങൾക്ക് കൃഷ്ണനിൽ നിന്ന് ഒന്നും വേണ്ട. കൃഷ്ണന്‍ സദാ സന്തോഷത്തോടെ സുഖമായി ഇരിക്കണം. ഒരേ ഒരു മോഹം മാത്രേ ഞങ്ങള്‍ക്കുള്ളൂ. എപ്പോഴും കൃഷ്ണനെ സ്നേഹിക്കണം. "
കൃഷ്ണസ്മരണയുടെ ആനന്ദത്താൽ
വ്രജസ്ത്രീകള്‍ പരിസരം മറന്ന്‌ കൃഷ്ണഗീതികള്‍ പാടി ആനന്ദനൃത്തം ചെയ്യുവാന്‍ തുടങ്ങി. ആഹാ! എന്തൊരു പ്രേമം. ഉദ്ധവരെ അതിശയിപ്പിച്ചുകൊണ്ട് അതാ ഗോപികമാർക്കിടയിൽ ഒരു നീലരന്തം പ്രകാശിക്കുന്നു. അത് പലതായി മാറുന്നു. ആ പ്രകാശത്തിനു നടുവിൽ
മയില്‍പ്പീലി, ഗോപിക്കുറി, പുല്ലാങ്കുഴല്‍
മഞ്ഞത്തുകില്‍, ശ്യാമസുന്ദര രൂപം. വേണുഗാനം ഒഴുകിവരുന്നു. ചിലങ്കയുടേയും കിങ്ങിണിയുടേയും നാദം നിറയുന്നു. ഉദ്ധവർ എല്ലാം മറന്ന് ഗോപീചരണങ്ങൾ പതിഞ്ഞ പൂഴിമണ്ണിൽ കിടന്നുരുണ്ടു. അത്യാനന്ദത്തോടെ ഉറക്കെ പാടി.
"വന്ദേ നന്ദവ്രജസ്ത്രീണാം
പാദരേണുമഭീക്ഷണശഃ
യാസാം ഹരികഥോല്‍ഗീതം
പിനാതി ഭൂവനത്രയം"
എല്ലാ മനസ്സുകളിലും കൃഷ്ണപ്രേമം നിറയട്ടെ. ഹരേക്യഷ്ണാ !
chandan raj