Wednesday, May 31, 2017

ഗോവിന്ദനാമം
 ***********
മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളായും യോജിക്കുന്നാണ് ഗോവിന്ദ നാമം . ഗോവിന്ദൻ എന്ന സംസ്കൃതപദത്തിന്ന് നിരവധി അർത്ഥങ്ങൾ ഉണ്ട് .
അതില്‍ ഒന്നാണ് വെള്ളം , ജലത്തിൽ മത്സ്യമായി അവതരിച്ച് വേദങ്ങളെ സംരക്ഷിച്ചു. എന്നതിനാല്‍ എന്ന പേരും ഇണങ്ങും.
കുർമ്മാവതാരവും ജലത്തിൽ ആണല്ലോ . മന്ദരപർവ്വതത്തെ ഉയർത്തിനിർത്തിയത് കൂർമ്മമാണ്. ജലബന്ധം കൊണ്ട് കൂർമ്മാവതാരമായും ഗോവിന്ദൻ യോജിക്കുന്നാണ് .
ഗോ എന്നതിനു ഭൂമി ദേവി എന്ന അർത്ഥമുണ്ട് ഭൂമിയെ അസുരന്മാരിൽ നി�ന്നും രക്ഷപ്പെട്ടുത്തിയ നിലയ്ക്ക് വരാഹമൂർത്തിക്കും ഗോവിന്ദൻ ഇണങ്ങും.
ഗോ എന്നതിന്ന് വാക്ക് പ്രവാഹം എന്നർത്ഥമുണ്ട്. ബ്രഹ്മാവ് തുടങ്ങി ദേവന്മാരല്ലാം വാക്കുകള്‍ കൊണ്ട് സ്തുതിച്ചതുകൊണ്ട് നരസിംഹവും ഗോവിന്ദനാകുന്നു
ഭൂമി എന്ന ഗോവിനെ മഹാബലിയിൽ നിന്നും ദാനമായി സ്വീകരിച്ച വമനാവതാരത്തിനും ഗോവിന്ദൻ ഉചിതമത്രേ
തന്റെ വെൺമഴുവിനാൽ അധർമ്മത്തെ ഇല്ലായ്മ ചെയ്ത പരശുരാമനും ഭൂമി മുഴുവന്‍ ചൂറ്റിക്കറങ്ങി അധർമ്മത്തെ ജയിച്ചത് കൊണ്ട് ഗോവിന്ദനാമം യോജിക്കുന്നു
ഗോ എന്നതിന് അസ്ത്രങ്ങൾ എന്നർത്ഥമുണ്ട്
നിരവധി ദിവ്യാസ്ത്രങ്ങൾ കരഗതമാക്കിയ ശ്രീ രാമനും ഗോവിന്ദൻ പേരിന്ന് അർഹനാണ്
ഗോ എന്ന ഭൂമിയെ തൻ്റെ കലപ്പകൊണ്ട് ഉഴുത ബലരാമനും ഗോവിന്ദൻ തന്നെ
ഗോക്കളുടെ പാലകനായി ഗോപലവർഗ്ഗത്തിൽ പിറന്ന ശ്രീകൃഷ്ണൻ എല്ലാ അർത്ഥത്തിലും ഗോവിന്ദനത്രേ .
ഭൂമിയില്‍ ധർമ്മം പരിപാലിക്കാനായി അവതാരമെടുക്കുന്നു എന്ന അർത്ഥത്തിൽ കല്ക്കിയും ഗോവിന്ദനാകുന്നു .
ഗോവിന്ദ നാമ സങ്കീർത്തനം അപ്രകാരം ദശാവതാരങ്ങളായും പ്രാർത്ഥിക്കുന്നതായി ഭവിക്കുന്നു.rajeev
മനസ്സ് ചുമ്മാതിരിക്കുന്നില്ല എന്നാണു എല്ലാവര്‍ക്കും പരാതി. വിചാരങ്ങളുടെ കൂമ്പാരമാണ് മനസ്സ്. ആത്മാവിനോട് ചേര്‍ന്ന് നിന്നാലേ മനസ്സു ശാന്തമാകൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ ജപം നല്ലതാണ്. തെരുവില്‍ നടന്നുപോകുന്ന ആന ഏതു വാക്കിനും തുമ്പിക്കൈ ആട്ടിക്കൊണ്ടിരിക്കും. ഒരു ചങ്ങല വച്ചു കൊടുത്താല്‍ ആട്ടം നിറുത്തി തുമ്പിക്കൈ ചങ്ങല ചുമന്നുകൊണ്ടുപോകും. അതുപോലെ മനസ്സിന്റെ ചാഞ്ചല്യത്തെ തടയാന്‍ ജപം ഉപകരിക്കും.
ഭഗവാന്റെ മൊഴികളില്‍ ദത്തശ്രദ്ധനായിരുന്ന ഒരു ഭക്തനുണ്ടായ അനുഭവങ്ങള്‍ ഇപ്രകാരം വിവരിക്കപ്പെട്ടു.
‘എനിക്കൊരു ശക്തിപ്രവാഹമുണ്ടായത് ശരീരത്തിനുള്ളില്‍ നിന്നെന്നോ വെളിയില്‍ നിന്നെന്നോ നിശ്ചയമില്ല. ദേഹം നല്ലപോലെ മരവിച്ചതായിത്തോന്നി. പിന്നീടതുമാറി. ‘ഞാനാര്’ എന്ന അന്വേഷണം ശക്തിമത്തായുണ്ടായി. ‘ഞാന്‍’ എന്നൊരു ശബ്ദം നീണ്ടുനിന്നു. എങ്ങും ഒരേ വെട്ടവെളി. മറ്റൊന്നുമില്ല. എന്തൊക്കെയോ സംഭവങ്ങള്‍ നടക്കുന്നുവെന്നു അവ്യക്തമായിതോന്നി. ആശ്രമത്തില്‍ വേദപാരായണത്തിനുശേഷം ഭക്തന്മാര്‍ എണീറ്റുനിന്ന് നമസ്‌കരിക്കുന്നത് കണ്ടു. ഞാനെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ചിന്തകളെല്ലാം എന്നെ കൈവെടിഞ്ഞു ഞാന്‍ വീണ്ടും ശ്യൂനാകാശത്തിലായി. ഭഗവാനെന്നെ വിളിക്കുന്നതുവരെ അവിടെത്തന്നെ നിന്നു. പിന്നീടെനിക്കു സ്മരണയുദിച്ചു. എഴുന്നേറ്റു നിന്ന് നമസ്‌ക്കരിച്ചു. ആകെ ഒന്നരമണിക്കൂറോളം ഈ ആവേശം എന്നിലുണ്ടായിരുന്നു. അതിപ്പോഴും എന്നെ അലട്ടുന്നു’.
ഇപ്പറഞ്ഞത് കേട്ടുകൊണ്ടിരുന്ന ഭഗവാന്‍ ഒടുവില്‍ പറഞ്ഞു: ഒരാളിനു താന്‍ ശരീരത്തെ വിട്ടുപോയതായിത്തോന്നും. എന്നാല്‍ ശരീരം തന്നെ വിചാരത്തില്‍ കവിഞ്ഞൊന്നുമല്ല. വിചാരമില്ലെന്നിടത്ത് ശരീരം പ്രതീതമാവുകയില്ല. ശരീരമില്ലെങ്കില്‍ അകംപുറം തോന്നലുമില്ലല്ലോ. എന്നാലും ശീലം കൊണ്ടങ്ങനെ തോന്നിയതാണ്. കടലില്‍ വീണ ഒരു തുണ്ടം ആലിപ്പഴം ജലമായും, തിരയായും, നുരയായും മറ്റും തീരുന്നു. അതുപോലെ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഒരു ചൈതന്യസ്ഫുരണം അഹന്തയായി വിജൃംഭിച്ചിട്ട് മടങ്ങി ഹൃദയത്തോട് ചേരുന്നു.
പാല്‍ക്കടലുപോലെ പരന്നുകിടന്നാലും അതുപോലെ പരന്ന വാ കൊണ്ടതിനെ കുടിക്കാന്‍ കഴിയുന്നില്ല. എത്രയും സൂക്ഷ്മമായ തൊണ്ടയില്‍കൂടിയേ കുടിക്കാന്‍ കഴിയുകയുള്ളൂ.
 രമണ മഹര്‍ഷി
(കടപ്പാട്: ശ്രേയസ്.. http://sreyas.in)
ഗോമാംസം കഴിക്കുവാന്‍ വേദം പറഞ്ഞുവോ?

ഇന്ദ്രനെ മാംസപ്രിയനാക്കിയതിന് പിന്നില്‍….

ഋഗ്വേദം 6.17.1 എന്ന മന്ത്രം ഉദ്ധരിച്ചുകൊണ്ട് പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ വൈദിക ദേവതയായ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നുവെന്നും അതിനാല്‍ വേദങ്ങള്‍ മാംസഭക്ഷണത്തെ അനുകൂലിക്കുന്നുവെന്നുമൊക്കെയുള്ള നുണപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. എന്നാല്‍ ഈ മന്ത്രത്തിന് ഇപ്പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം.
മന്ത്രം കാണുക:
പിബ സോമമഭി യമുഗ്രതര്ദ ഊര്‌വ.
ഗവ്യം മഹി ഗൃണാന ഇന്ദ്ര
വി യോ ധൃഷ്‌ണോ വധിഷോ വജ്രഹസ്ത
വിശ്വാ വൃതമമിത്രിയാ ശവോഭിഃ
പ്രസ്തുത മന്ത്രത്തില്‍ ഉള്ള ‘ഗവ്യം’ എന്ന പദത്തിന് ‘ഗോവില്‍ നിന്ന് ലഭിക്കുന്നത് എന്നേ അര്‍ത്ഥമുള്ളൂ. അല്ലാതെ ഗോമാംസം എന്നൊന്നും അര്‍ത്ഥമില്ല. പാല്‍, നെയ്യ്, തൈര്, വെണ്ണ, ചാണകം, ഗോമൂത്രം എന്നിവയെല്ലാം പശുവില്‍നിന്നും ലഭ്യമാകുന്നു എന്നിരിക്കെ ഇതിന് ഗോമാംസം എന്ന അര്‍ത്ഥമെടുത്ത് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് ഒട്ടും ശരിയല്ല. ഇനി ഈ സൂക്തത്തിലെ തെറ്റിദ്ധാരണാജനകമായ അര്‍ത്ഥങ്ങള്‍ കല്പിക്കപ്പെട്ടിട്ടുള്ള മറ്റൊരു മന്ത്രം കാണുക:
വര്ധാന്യം വിശ്വേ മരുതഃ സജോഷാഃ
പചച്ഛതം മഹിഷാം ഇന്ദ്ര തുഭ്യമ്
പൂഷ്വാ വിഷ്ണുസ്ത്രീണി സരാംസി
ധാവന്‌വൃത്രഹണം മദിരമംശുമസ്‌മൈ
(ഋഗ്വേദം 6.17.11)
ലൗകിക സംസ്‌കൃതം പഠിച്ചുകൊണ്ട് വേദഭാഷ്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നതറിയാന്‍ റാല്‍ഫ് ഗ്രിഫിത്തിന്റെ വേദഭാഷ്യത്തിലേക്ക് നോക്കുക.
‘He dressed a hundred buffaloes, O Indra, for thee whom all accordant Maruts strengthen. He, Pusan, Visnu, poured forth three great vessels to him, the juice that cheers, that slaughters Vrtra’
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട്…. ഇത്തരം വിവര്‍ത്തനമൊക്കെ പ്രമാണമാക്കിയാണ് ബുദ്ധിജീവികളെന്ന് സ്വയം കരുതുന്നവര്‍ ഇന്ദ്രന്‍ നൂറ് പോത്തുകളെ ശാപ്പാടാക്കി എന്നൊക്കെ പ്രചരിപ്പിക്കുന്നത്. The Myth of the Holy Cow എന്ന ഗ്രന്ഥത്തില്‍ ഒന്നാം അധ്യായത്തില്‍ ഡി.എന്‍. ഝാ ഇതേക്കുറിച്ച് വല്ലാതെ വാചാലനാകുന്നതു കാണാം. ശരീരമുള്ളവനേ ഭക്ഷണത്തിന്റെ ആവശ്യമുള്ളൂ. അങ്ങനെയെങ്കില്‍ നൂറു കാളകളെ ശാപ്പാടാക്കിയ ഇന്ദ്രനാരാ ദിനോസറോ മറ്റോ ആയിരുന്നോ? യാഥാര്‍ത്ഥ്യമെന്തെന്ന് നോക്കാം. സംഗതി ഇത്രയേ ഉള്ളൂ…’ഇന്ദ്ര’ ശബ്ദത്തിന് ഐശ്വര്യത്തിന് കാരണമാകുന്ന ഈശ്വരീയ ഗുണം എന്നാണ് അര്‍ത്ഥം (ഇദി പരമൈശ്വര്യേ). 6.17.11 മന്ത്രത്തിന്റെ ഋഷി ‘ഭരദ്വാജോ ബാര്‍ഹസ്പത്യഃ’ ആണ്. ‘ഭ്രിയ ഭരണേ’ എന്ന ധാതുവില്‍ നിന്നാണ് ഭരദ്വാജനെന്ന പദമുണ്ടായത്. ഭരിച്ച് പോഷിപ്പിക്കുന്നവനെന്നര്‍ത്ഥം. അതിനാല്‍ത്തന്നെ ഇന്ദ്ര ശബ്ദത്തിന് രാജാവ് എന്ന അര്‍ത്ഥം അനുയോജ്യമായി വരുന്നു. രാജാവ് ഭരിച്ച് പോഷിപ്പിക്കുന്നതിനാല്‍ ഭരദ്വാജനുമാണ്, പ്രജകളുടെ ഐശ്വര്യത്തിന് ഹേതുവാകയാല്‍ ഇന്ദ്രനുമാണ്.
ഇനി ഏറ്റവും വിവാദപൂര്‍ണ്ണമായ ‘മഹിഷ’ ശബ്ദത്തിന്റെ അര്‍ത്ഥമെന്തെന്ന് നോക്കാം. ലൗകിക സംസ്‌കൃതത്തില്‍ പോത്ത് എന്നാണതിന് അര്‍ത്ഥം. എന്നാല്‍ അത് സ്വീകരിച്ചുകൊണ്ട് ഗ്രിഫിത്ത് എഴുതിയതുപോലുള്ള അര്‍ത്ഥം മന്ത്രത്തിനു കൊടുത്താല്‍ അത് പൂര്‍വ്വാപര മന്ത്രങ്ങളുടെ അര്‍ത്ഥങ്ങളോട് ചേരുന്നതല്ല, മാത്രമല്ല നേരത്തെ പറഞ്ഞ വേദങ്ങളുടെ അഹിംസാ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി ഭവിക്കുകയും ചെയ്യും. പിന്നെ എന്ത് അര്‍ത്ഥം സ്വീകരിക്കും? അത് അറിയണമെങ്കില്‍ വൈദിക സംസ്‌കൃതം പഠിച്ചേതീരൂ. ‘മഹ പൂജായാം’ എന്ന ധാതുവിനോട് ‘ടിഷച്’ പ്രത്യയം ചേര്‍ത്തിട്ടാണ് ‘മഹിഷ’ ശബ്ദം ഉണ്ടായത്. ‘സേവിക്കാന്‍ യോഗ്യമായത്’ എന്നര്‍ത്ഥം. ‘പ്രജകള്‍ രാജാവിനെയും രാജ്യത്തെയും ഉത്തമ പദാര്‍ത്ഥങ്ങള്‍കൊണ്ട് സേവിക്കുക. അതുപോലെ രാജാവ് തന്റെ പ്രജകളുടെ ഐശ്വര്യത്തിന് കാരണമായിത്തീരുക’ എന്ന് ഈ മന്ത്രഭാഗത്തിന്റെ ഭാവാര്‍ത്ഥവും പറയാം. ഇതിനു സമാനമായി ഋഗ്വേദം 1.80.7ല്‍ രാജാവിന് കരം കൊടുത്തുകൊണ്ട് സ്വന്തം രാജ്യത്തെ പൂജിക്കാനായി പറയുന്നത് കാണാം.(അര്‍ച്ചന്നനു സ്വരാജ്യം). രാജ്യതന്ത്രത്തെ പ്രതിപാദിക്കുന്ന മന്ത്രത്തിനുപോലും ഇത്തരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചത് ഇത്തരക്കാരുടെ പാണ്ഡിത്യത്തെയും ഉദ്ദേശ്യ (അ)ശുദ്ധിയെയും തുറന്നുകാണിക്കുന്നു.

വധൂഗൃഹത്തിലെ
പശുവിനെ കൊല്ലല്‍

സൂര്യായാഃ വഹതുഃ പ്രാഗാത്സവിതാ യമവാസൃജത്.
അഘാസു ഹന്യന്തേ ഗാവോf ര്ജുന്യോഃ പര്യുഹ്യതേ
ഇതിന് ഗ്രിഫിത്ത് കൊടുത്ത അര്‍ത്ഥം ഇപ്രകാരമാണ്: The bridal pomp of Surya, which Savitar started, moved along. In Magha days are oxen slain, in Arjuris they wed the bride. ഋഗ്വേദം 10.85 സൂക്തം ആലങ്കാരികമായി അവതരിപ്പിക്കുന്നത് സൂര്യചന്ദ്രന്മാരുടെ വിവാഹമാണ്. സൂക്തം മുഴുവന്‍ വായിച്ചാല്‍ ഇവിടെ ‘വധുവിന്റെ വീട്ടില്‍ കാളകളെ കൊല്ലുന്നു’ എന്ന അര്‍ത്ഥം അനുയോജ്യമല്ല എന്നു മനസ്സിലാകും. മാത്രവുമല്ല  ആ അര്‍ത്ഥം ‘ഗാ മാ ഹിംസി’ (ഗോവിനെ കൊല്ലരുത്) മുതലായ വേദവാക്യങ്ങള്‍ക്ക് വിരുദ്ധവുമാവും. സൂര്യനെയും ചന്ദ്രനെയും കുറിച്ച് പറയുന്നിടത്ത് കാളയെയും പശുവിനെയും കൊല്ലേണ്ട കാര്യമുണ്ടോ എന്നും സംശയം തോന്നിയേക്കാം. യാഥാര്‍ത്ഥ്യം എന്തെന്ന് നോക്കാം. ‘ഗൗ’ ശബ്ദത്തെക്കുറിച്ച് നിരുക്തത്തില്‍പ്പറയുന്നത് കാണുക: ‘സര്‍വ്വേപി രശ്മയോ ഗാവ ഉച്യന്തേ’ അതായത് രശ്മികളെയും ഗോ ശബ്ദത്താല്‍ അര്‍ത്ഥമാക്കുന്നുണ്ട്. ‘ഹന്’ ശബ്ദത്തിന്റെ അര്‍ത്ഥം ഇപ്രകാരമാണ്. ”ഹന് ഹിംസാ ഗത്യോഃ. ഗതേസ്ത്രയോf ര്ഥാഃ ജ്ഞാനം ഗമനം പ്രാപ്തിശ്ചേതി.” കൊല്ലുക എന്ന സാമാന്യ അര്‍ഥത്തെക്കൂടാതെ ഹന് എന്നതിന് ഗതി എന്നും അര്‍ത്ഥമുണ്ട്. ഗതി എന്നതിനാകെട്ട ജ്ഞാനം, ഗമനം, പ്രാപ്തി എന്നും അര്‍ത്ഥമുണ്ട്. ഗമനം (സഞ്ചരിക്കുക) എന്ന അര്‍ത്ഥം ഇവിടെ അനുയോജ്യമാണ്. അങ്ങനെയെങ്കില്‍ മന്ത്രത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്തെന്ന് നോക്കാം. (സൂര്യായാഃ) സൂര്യയുടെ അഥവാ സൂര്യപ്രകാശത്തിന്റെ (വഹതുഃ) വിവാഹം (യം സവിതാ അവാസൃജത്) പിതാവായ സൂര്യന്‍ നടത്തിക്കൊടുക്കുന്നു. (അഘാസു) മാഘ മാസത്തില്‍ (ഗാവഃ) സൂര്യകിരണങ്ങള്‍ (ഹന്യന്തേ) സഞ്ചരിക്കുന്നു. കൂടാതെ സൂര്യപ്രകാശം (അര്‍ജുന്യോഃ) രാത്രിയില്‍ (പരി ഉഹ്യതേ) താമസിക്കുകയും ചെയ്യുന്നു. വധുവായ സൂര്യപ്രകാശം വരനായ ചന്ദ്രന്റെ ഗൃഹത്തില്‍ ചന്ദ്രനോടൊത്ത് താമസിക്കാന്‍ തുടങ്ങുന്നു എന്ന് പറയുന്നതില്‍ നിന്നും നമുക്ക് ചന്ദ്രന്‍ കൂടുതല്‍ സമയം ദൃശ്യമാകുന്നു എന്ന് സിദ്ധിക്കുന്നു. ചന്ദ്രന്‍ കൂടുതല്‍ നേരം ദൃശ്യമാവണമെങ്കില്‍ രാത്രിയുടെ അളവ് പകലിനെ അപേക്ഷിച്ച് കൂടുതലായിരിക്കണം. മാഘമാസത്തില്‍ (മകര മാസം) രാത്രിയുടെ അളവ് പകലിനെ അപേക്ഷിച്ച് വളരെ കൂടുതലാെണന്ന പ്രാപഞ്ചിക സത്യം വളരെ ആലങ്കാരികമായി പ്രതിപാദിക്കുന്ന വേദമന്ത്രമാണിതെന്നു വ്യക്തം.

ഗോമാംസ ഹവിസ്സിന്
വേദവിധി!

ഋഗ്വേദം 8.43.11 ഉദ്ധരിച്ചുകൊണ്ട് Vedic Index എന്ന പുസ്തകത്തില്‍ മക്‌ഡൊണലും കീത്തും പ്രസ്താവിക്കുന്നതു കാണുക. ‘‘The eating of flesh appears as something quite regular in the Vedic texts, which shows no trace of the doctrine of ahimsa or abstaining from injury of animals. For example, the ritual offering of flesh contemplates that the gods will eat it, and again the Brahmanas ate the offering.’’ (‘Vedic Index’, Volume 2, page 145)
ഋഗ്വേദം 8.43.11 മന്ത്രം ഇങ്ങനെയാണ്.
‘ഉക്ഷാന്നായ വശാന്നായ സോമപൃഷ്ഠായ
വേധസേ സ്‌തോമൈര് വിധേമാഗ്നയേ’
ഇവിടെ ‘ഉക്ഷാന്നായ’ എന്നതിന് കാളയെ ഭക്ഷണമാക്കുന്നവന്‍ എന്നും ‘വശാന്നായ’ എന്നതിന് പശുവിനെ ഭക്ഷണമാക്കുന്നവനെന്നുമുള്ള അര്‍ത്ഥം എടുത്തുകൊണ്ടാണ് അഗ്നിയില്‍ അവയെ ഹോമിച്ച ബ്രാഹ്മണര്‍ അതിനുശേഷം മാംസം ഭക്ഷിച്ചിരുന്നതെന്നു മക്‌ഡൊണലും കീത്തും പ്രസ്താവിച്ചത്. ഇനി മന്ത്രാര്‍ത്ഥം അങ്ങനെയാണെന്നുതന്നെയിരിക്കട്ടെ, എന്നാല്‍ത്തന്നെ അഗ്നിക്കു ഭക്ഷണമാകുന്നതെല്ലാം ബ്രാഹ്മണര്‍ക്കും ഭക്ഷണമാകണമെന്ന് എന്താണ് നിര്‍ബന്ധം? ഋഗ്വേദം 8.44.26ല്‍ അഗ്നിയെ ‘വിശ്വാദം’ എന്നാണ് വിശേഷിപ്പിക്കുന്നത്. സര്‍വ്വവും ഭക്ഷിക്കുന്നവനെന്നര്‍ത്ഥം. അഗ്നി എല്ലാത്തിനെയും ദഹിപ്പിക്കാന്‍ പ്രാപ്തിയുള്ളവനാണന്നുള്ളതിനാലാണ് അങ്ങനെയൊരു വിശേഷണം വന്നു ചേര്‍ന്നത്. എന്നു കരുതി ബ്രാഹ്മണരെല്ലാം സര്‍വ്വവും- അതായത് കല്ലും മണ്ണുമെല്ലാം തിന്നണമെന്ന് അര്‍ത്ഥമുണ്ടോ? എന്തായാലും മക്‌ഡൊണലും കീത്തും പറയുംപ്രകാരം ഋഗ്വേദം 8.43.11 മന്ത്രം വേദങ്ങളിലെ അഹിംസാസിദ്ധാന്തത്തിനെതിരാണെങ്കില്‍ അതൊന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ‘വശ’ശബ്ദത്തിന് ലൗകിക സംസ്‌കൃതത്തില്‍ ‘മച്ചിപ്പശു’ എന്നാണര്‍ത്ഥംപാല്‍ ലഭിക്കാത്തതിനാല്‍ അത് ഉപയോഗശൂന്യമാണ് എന്നതിനാല്‍ത്തന്നെ അതിനെ കൊന്ന് മാംസം കഴിക്കാനാണ് ഈ മന്ത്രത്തില്‍ ഉപദേശിക്കുന്നതെന്നും ചിലര്‍ പറയാറുണ്ട്. എന്നാല്‍ അഥര്‍വവേദം 10.10.4ലെ ‘വശാം സഹസ്രധാരാ’ എന്ന പ്രയോഗം കാണുക. ആയിരം ധാരകളിലായി പാല്‍ ചുരത്തുന്നവള്‍ എന്നര്‍ത്ഥം. അഥര്‍വ്വം 10.10 സൂക്തം, അഥര്‍വ്വം 12.4. സൂക്തം എന്നിവയിലെല്ലാം വശ ധാരാളം പാല്‍ തരുന്നതാണെന്ന് പലയിടങ്ങളിലായി പറയുന്നു. കാണുക.

അഥര്‍വ്വം 10.10
1. ശതം കംസാഃ ശതം ദോഗ്ധാരഃ ശതം ഗോപ്താരോ അധി പൃഷ്‌ഠേ അസ്യാഃ (4)
2. ഇരാക്ഷീരാ…. വശാ (6)
3. ഊധസ്‌തേ ഭദ്രേ പര്ജന്യഃ…. വശേ (7)
4. ധുക്ഷേ…. ക്ഷീരം വശേ ത്വമ് (8)
5. തേ…. പയഃ ക്ഷീരം…. അഹരദ്വശേ (10)
6. തേ….. ക്ഷീരം അഹരദ്വശേ….. ത്രിഷു പാത്രേഷു രക്ഷതി (11)
7. സര്‌വേ ഗര്ഭാതവേപന്ത…. അസൂസ്വഃ. സസൂവ ഹി താമാഹുര്‍വശേതി (23)
8. രേതോ അഭവദ്വശായാഃ…. അമൃതം തുരീയമ്. (29)
9. വശായാ ദുഗ്ധമപിബനസാധ്യാ വസവശ്ച വേ (30)
10. വശായാ ദുഗ്ധം പീത്വാ സാധ്യാ വസവശ്ച യേ.
തേ വൈ ബ്രധ്‌നസ്യ വിഷ്ടപി പയോ അസ്യാ ഉപാസതേ(31)
11. ഏനാമേകേ ദുഹേ ഘൃതമേക ഉപാസതേ (32)
അഥര്‍വവേദം 12.4
12. ഉഭയേന അസ്‌മൈ ദുഹേ (18)
13. സുദുധാ…. വശാ…. ദുഹേ (35)
14. പ്രവീയമാനാ…. വശാ (37)
15. ഗോപതയേ വശാദദുഷേ വിഷം ദുഹേ (39)
16. വശായാസ്തത് പ്രിയം യദ്ദേവത്രാ ഹവിഃ സ്യാത് (40)
മോണിയര്‍ വില്യംസ് തന്റെ സംസ്‌കൃതം-ഇംഗ്ലീഷ് നിഘണ്ടുവില്‍ ‘വശ’ ശബ്ദത്തിന് അര്‍ത്ഥം കൊടുത്തിരിക്കുന്നത് ‘will, wish, desire’ എന്നൊക്കെയാണ്. (Monier Williams’ Sanskrit-English Dictionary, page 929, column 2) ‘ഉക്ഷ’ ശബ്ദത്തില്‍നിന്നുണ്ടായ ‘ഉക്ഷാന്നായ’ എന്നതിന് സേചനത്തിനുതകുന്നത് എന്നുമാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെ ബീജവര്‍ദ്ധകങ്ങളായ ഔഷധങ്ങളെയും ‘ഉക്ഷ’ശബ്ദത്താല്‍ സൂചിപ്പിക്കുന്നു. ഇനി ആ മന്ത്രത്തിന് പണ്ഡിറ്റ് ജയദേവ ശര്‍മ്മ എഴുതിയ വ്യാഖ്യാനത്തിന്റെ മലയാള വിവര്‍ത്തനം കാണുക. അഗ്നിയ്ക്കു സമാനമായ (അഗ്നേ) അലൗകികമായ ആത്മാവിനെ (ആത്മാ) നമുക്ക് വേദമന്ത്രങ്ങളാല്‍ (സ്‌തോമൈഃ) സ്തുതിക്കാം. അത് പുനരുല്പാദ നക്ഷമമായ അന്നത്തെ (ഉക്ഷാന്നായ) സ്വീകരിക്കുന്നു. അത് അന്നത്തെ ഇച്ഛയ്ക്കനുസരിച്ച് (വശാന്നായ) ആസ്വദിക്കുന്നു. അതുതന്നെയാണ് ചേതനയുടെ പ്രകൃതവും (സോമപൃഷ്ഠായ). ഇനി പ്രസ്തുത മന്ത്രം ദ്രവ്യയജ്ഞത്തെക്കുറിക്കുന്നതാണെന്ന് ശഠിക്കുന്നവര്‍ക്കായി വേണമെങ്കില്‍ അങ്ങനെയും അര്‍ത്ഥം പറയാം. അതിനാദ്യം ലുപ്ത തദ്ധിത പ്രക്രിയയെക്കുറിച്ചറിയേണ്ടതുണ്ട്. ഒരു വസ്തുവിന്റെ ഏതെങ്കിലുമൊരു ഭാഗത്തെ സൂചിപ്പിക്കാനായി വസ്തുവിനെ മുഴുവനായും പറയുകയാണ് ഇതില്‍ ചെയ്യുക. ഉദാഹരണമായി ഋഗ്വേദം 9.46.4ല്‍ ‘ഗോഭിഃ ശ്രീണിത മത്സരം’ എന്നതു കാണുക. അതായത് ”സോമവും (മത്സരം) പശുക്കളും (ഗോഭിഃ) തമ്മില്‍ കൂട്ടിക്കലര്‍ത്തുക (ശ്രീണിത).” എന്നാല്‍ ഇത് നിരര്‍ത്ഥകമായ വിവര്‍ത്തനമാണ്. യഥാര്‍ത്ഥ അര്‍ത്ഥം അറിയാന്‍ യാസ്‌കന്റെ നിരുക്തം 2.5 കാണുക. ”അഥാപ്യസ്യാം താദ്ധിതേന
കൃതസ്‌നവന്നിഗമാ ഭവന്തി.
‘ഗോഭിഃ ശ്രീണിത മത്സരമിതി’ പയസഃ”
ഇവിടെ ലുപ്ത തദ്ധിത പ്രക്രിയയുപയോഗിച്ചതിനാല്‍ ‘ഗോ’ എന്നതിന് പശു എന്നല്ല, മറിച്ച് ‘പാല്‍’ എന്നാണ് അര്‍ത്ഥം സ്വീകരിക്കേണ്ടതെന്ന് യാസ്‌കന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത് മക്‌ഡൊണലിനും കീത്തിനും അറിവുള്ള സംഗതിതന്നെ ആയിരുന്നുവെന്നത് ‘Vedic Index’, Volume I, പേജ് 234 കണ്ടാല്‍ മനസ്സിലാകും. അവിടെ ഇങ്ങനെ എഴുതിയതു കാണാം.
‘‘The term ‘go’ is often applied to express the products of the cow. It frequently means the milk, but rarely the flesh of the animal.’’
ഇതറിഞ്ഞുകൊണ്ടാണ് അവര്‍ ഋഗ്വേദം 8.43.11നെ ദുര്‍വ്യാഖ്യാനിച്ചത്. ഇനി മന്ത്രത്തിലേക്കു വരാം. ഇവിടെ മന്ത്രത്തിലെ ‘വശാന്ന’ എന്നതിന് ‘പാല്‍’ എന്നും ‘ഉക്ഷാന്ന’ എന്നതിന് കാളയുടെ സഹായത്താല്‍ ഉല്പാദിപ്പിച്ച ധാന്യമെന്നും അര്‍ത്ഥമെടുത്താല്‍ മതിയാകും. അരിയും പാലും ഉപയോഗിച്ച് ഉണ്ടാക്കുന്ന ‘പാല്‍ച്ചോറ്’ യജ്ഞത്തില്‍ ഹോമിക്കുക എന്നത് സര്‍വ്വസാധാരണമാണ്. ഇതുപോലെത്തന്നെയാണ് ഋഗ്വേദം 10.91.14 നും പാശ്ചാത്യര്‍ കൊടുത്ത അര്‍ത്ഥം. പ്രസ്തുത മന്ത്രവും അതിന് ഗ്രിഫിത്ത് എഴുതിയ അര്‍ത്ഥവും താഴെക്കൊടുക്കുന്നു.
യസ്മിന്നശ്വാസ ഋഷഭാസ ഉക്ഷണോ
വശാ മേഷാ അവസൃഷ്ടാസ ആഹുതാഃ.
കിലാലപേ സോമപൃഷ്ഠായ വേധസേ
ഹൃദാ മതിം ജനയേ ചാരുമഗ്നയേ.He in whom horses, bulls, oxen, and barren cows, and rams, when duly set apart, are offered up,— To Agni, Soma-sprinkled, drinker of sweet juice, Disposer, with my heart I bring a fair hymn forth. എന്നാല്‍ പശ്ചാത്തലം പോലും മനസ്സിലാക്കാതെയാണ് ഗ്രിഫിത്ത് അര്‍ത്ഥമെടുത്തിരിക്കുന്നത്. കാരണം ഇതിനു തൊട്ടുമുന്‍പുള്ള സൂക്തമാണ് പുരുഷ സൂക്തമെന്ന് പേരില്‍ പ്രസിദ്ധമായ സൂക്തം. അവിടെ സൃഷ്ടിയജ്ഞത്തെക്കുറിച്ചാണ് പറയുന്നത് എന്നതും സര്‍വ്വസമ്മതമാണ്. പുരുഷസൂക്തത്തിലെ പത്താം മന്ത്രത്തില്‍ സൃഷ്ടിയജ്ഞത്തില്‍ നിന്ന് അശ്വം, ഗോ, അജം തുടങ്ങിയവ ഉണ്ടായി എന്നു പറയുന്നു.
തസ്മാദശ്വാ അജായന്ത യേ കേ ചോ
ഭയാദതഃ ഗാവോ ഹ ജജ്ഞിരേ തസ്മാത്
തസ്മാജ്ജാതാ അജാവയഃ
(ഋഗ്വേദം 10.90.10)
സൃഷ്ടിക്കപ്പെട്ട അവകളുടെ അര്‍ത്ഥം എന്തുതന്നെയായാലും, അങ്ങനെ സൃഷ്ടിക്കപ്പെട്ടതെല്ലാം കല്പത്തിന്റെ അവസാനം തിരിച്ച് പ്രളയാഗ്നിയിലേക്ക് തന്നെ തിരിച്ചുപോകുന്നു എന്നുമാത്രമാണ് ഋഗ്വേദം 10.91.4ല്‍ പറയുന്നത്. അല്ലാതെ അത് ദ്രവ്യയജ്ഞത്തെക്കുറിച്ച് പറയുന്ന മന്ത്രമല്ല. ഇനി അത് ദ്രവ്യയജ്ഞമാണെന്ന് ശഠിച്ചാല്‍ത്തന്നെ ഗ്രിഫിത്തിന് ഇപ്രകാരം വേദങ്ങളിലെ അഹിംസാ സിദ്ധാന്തത്തിനു വിരുദ്ധമായി അര്‍ത്ഥം പറയേണ്ട കാര്യവുമില്ല. കാരണം അഥര്‍വ്വം 11.3.5 മന്ത്രം ഇങ്ങനെയാണ്. ‘അശ്വാഃ കണാ ഗാവസ്തണ്ഡുലാ മശകാസ്തുഷാഃ’ ഇതിനു ഗ്രിഫിത്ത് കൊടുത്ത അര്‍ത്ഥം കാണുക. Horses are the grains; oxen are the winnowed rice grains; gnats the husks. അശ്വത്തിനും ഗോവിനുമെല്ലാം ധാന്യങ്ങളെന്നും അര്‍ത്ഥമുണ്ടെന്നറിയാമായിരുന്നിട്ടും, അതെല്ലാം മറച്ചുവെച്ചുകൊണ്ട് വേദമന്ത്രങ്ങളെ ദുര്‍വ്യാഖ്യാനിക്കുക മാത്രമാണ് ഗ്രിഫിത്ത് ചെയ്തതെന്നു വ്യക്തം. ഇന്റര്‍നെറ്റില്‍ എളുപ്പത്തില്‍ ലഭ്യമായതിനാല്‍ത്തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന വേദഭാഷ്യമാണ് റാല്‍ഫ് ഗ്രിഫിത്തിന്റേത്. ഇനിയും ഒട്ടേറെ മന്ത്രങ്ങള്‍ ഇപ്രകാരം ദുര്‍വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാംതന്നെ വിശകലനം ചെയ്യുക എന്നത് ഇവിടെ പ്രായോഗികമല്ല എന്നതിനാല്‍ അതിനു മുതിരുന്നില്ല. ചോറ് വെന്തോ എന്നറിയാന്‍ ഒന്നോ രണ്ടോ വറ്റെടുത്ത് പരിശോധിച്ചാല്‍ മതിയാകുമല്ലോ….
 
 
കൂടുതല്‍ അറിയുവാനായി ആചാര്യശ്രീ രാജേഷിന്റെ പുതിയ പുസ്തകമായ ‘ ആര്‍ഷഭാരതത്തിലെ ഗോമാംസഭക്ഷണം ‘ വായിക്കുക.
സ്വാമി ജ്ഞാനാനന്ദ സരസ്വതിശ്രീഹൃദയം – യോഗ വേദാന്ത മാസിക – ഒക്ടോബര്‍ 2011

ആത്മജ്ഞാനവിഷയത്തില്‍ ചിത്തശുദ്ധി അതിപ്രധാനമായൊരു സംഗതിയാണ്. ചിത്തം സംശുദ്ധമാവാതെ ഒന്നും സാദ്ധ്യമല്ല. അതിനാല്‍ വേദാന്തശ്രവണംവരെയുള്ള സാധനകളൊക്കെ ഒരുപ്രകാരത്തില്‍ ചിത്തശുദ്ധിക്കുമാത്രമുള്ളവയാണ്. ചിത്തം സംശുദ്ധമായിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും വേണമെന്നുതന്നെയില്ല; തത്ത്വം താനേ പ്രകാശിക്കും. ചളിപുരണ്ട കണ്ണാടിയില്‍ വസ്തുക്കള്‍ പ്രതിബിംബിക്കാത്തതുപോലെയാണ് നാമരൂപങ്ങളെക്കൊണ്ടും കര്‍മ്മവാസനകളെക്കൊണ്ടും വൃത്തികളെക്കൊണ്ടും മലിനമായിരിക്കുന്ന ചിത്തത്തില്‍ വസ്തുതത്ത്വം പ്രകാശിക്കാത്തത്. കണ്ണാടിയിലെചളി തുടച്ചു കളയുംപോലെ ചിത്തത്തിന്റെ അശുദ്ധിയെ സാധനകളെക്കൊണ്ടു തുടച്ചു ശുദ്ധിവരുത്തണം. സാധാരണ ഒരാളുടെ ചിത്തം തന്നില്‍ അടങ്ങാതെ എപ്പോഴും ബാഹ്യപ്രപഞ്ചത്തിലും പലവിധ നാമരൂപങ്ങളിലും ഓടിപ്പാ ഞ്ഞുനടക്കുകയാണ്. ആദ്യംതന്നെ അതിന്റെ ഓട്ടത്തെ നിര്‍ത്തി തന്നില്‍ അടക്കണം. ഉപവാസം, മന്ത്രപുരശ്ചരണം, സ്വരൂപദ്ധ്യാനം എന്നിവ ചിത്തത്തെ തന്നില്‍ അടക്കിനിര്‍ ത്താന്‍ പറ്റുന്ന ഏറ്റവും നല്ല സാധനകളാണ്. കുറെ കാലത്തെ നിരന്തരപരിശ്രമംകൊണ്ടു ചിത്തം തന്നില്‍ത്തന്നെ അടങ്ങിനില്‍ക്കാന്‍ തുടങ്ങും. അപ്പോള്‍ തത്ത്വങ്ങളെക്കുറിച്ചു വിചാരംചെയ്യാന്‍തുടങ്ങണം. താന്‍ ആരാണ്? ഈ പ്രപഞ്ചമെന്താണ്? ഇതെങ്ങനെയുണ്ടായി? ഈശ്വരന്‍ എന്നാലെന്താണ്? താനും ഈശ്വരനും തമ്മിലുള്ള സംബന്ധമെന്താണ്? മരണത്തില്‍ നിന്നെങ്ങനെ രക്ഷപ്പെടാന്‍ സാധിക്കും? ഇങ്ങനെ ഓരോന്നിനെക്കുറിച്ചും അതിന്റെ നിഷ്‌കൃഷ്ടതത്ത്വം മനസ്സിലാവുന്നതുവരെ വിടാതെ വിചാരം ചെയ്യണം. അപ്പോള്‍ ശാസ്ത്രാഭ്യാസം, സല്‍സംഗം, പുരാണശ്രവണം ഇവയെല്ലാം ആവശ്യമായിത്തോന്നും. അവയിലെല്ലാം ശ്രദ്ധയുമുണ്ടാവും. കഴിവിന്നനുസരിച്ച് അവയെയൊക്കെ സേവിച്ചുകൊണ്ടു വിചാരത്തെ മുന്നോട്ടു കൊണ്ടുപോകുന്നപക്ഷം ക്രമേണ ഈശ്വരങ്കല്‍ വിശ്വാസവും കുറേശ്ശെ ഭക്തിയുമുണ്ടാവാന്‍ തുടങ്ങും. ഭക്തിയും വിശ്വാസവും വര്‍ ദ്ധിക്കുന്തോറും വിചാരം സഫലമാവാന്‍ തുടങ്ങും. ഓരോ തത്ത്വത്തിന്റെയും നിഗൂഢമായ രഹസ്യമറിയാന്‍തുടങ്ങും. അറിയുംതോറും ഭക്തിയും വിശ്വാസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ക്രമേണ വൈരാഗ്യവും ആരംഭിക്കും. ജഗത്തു മിത്ഥ്യയാണെന്നു ബോദ്ധ്യം വരുമ്പോള്‍ വൈരാഗ്യത്തിന്നു ദൃഢതയുണ്ടാവും. വൈരാഗ്യം വളര്‍ന്നു ചിത്തം സകലവിഷയങ്ങളില്‍നിന്നും കേവലം വിട്ടുമാറുമ്പോള്‍ മാലിന്യങ്ങള്‍ നീങ്ങി പ്രായേണ സംശുദ്ധമാവും. വിക്ഷേപം, ആവരണം, ഇങ്ങനെ രണ്ടായിട്ടാണ് ചിത്തത്തിന്റെ അശുദ്ധിയെ കണക്കാക്കിവരുന്നത്. വസ്തുബോധമില്ലായ്മ ആവരണവും വസ്തുവിന്റെ അന്യഥാഗ്ര ഹണം വിക്ഷേപവുമാണെന്നു പറഞ്ഞാല്‍ ഏതാണ്ടവയുടെ സ്വരൂപം ശരിയാവും. എന്നാല്‍ അന്യഥാ ഗ്രഹണമെന്നതിന് എത്ര സ്വരൂപങ്ങളാണുണ്ടായിക്കൂടാത്തത്? അതിനാല്‍ വിക്ഷേപത്തിന്റെ സ്വരൂപങ്ങളെ കണക്കാക്കാന്‍ സാദ്ധ്യമേ അല്ല. സ്വപ്നത്തില്‍ എന്തൊക്കെ കാണുമെന്നെങ്ങനെ തീര്‍ച്ചപ്പെടുത്താം? അതുതന്നെയാണ് വിക്ഷേപത്തിന്റെ രൂപം. മായയുടെ അതിപ്രധാനങ്ങളായ രണ്ടു ശക്തികളാണ് വിക്ഷേപാവരണങ്ങള്‍. അവയാണ് സംസാരത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം നടത്തുന്നത്. അവ നീങ്ങിയാല്‍ സംസാരംതന്നെ ഇല്ലെന്നു പറയണം. അവതന്നെയാണ് ചിത്തത്തില്‍ വസ്തുബോധത്തിന്നു തടസ്സങ്ങളായിട്ടിരിക്കുന്നതും. ചിത്തത്തിന്റെ അശുദ്ധിയും അവതന്നെയാണ്. അവ എങ്ങനെയുണ്ടായി എന്ന അന്വേഷണമല്ല, എങ്ങനെ നശിക്കുമെന്ന കാര്യമാണന്വേഷിക്കുകയും അറിയുകയും ചെയ്യേണ്ടിയിരിക്കുന്നത്. നാമരൂപങ്ങളും അവയോടുള്ള സംബന്ധവുമാണ് വിക്ഷേപത്തിന്റെ സ്ഥൂലരൂപം. വസ്തുബോധമില്ലായ്മയാകുന്ന തമസ്സ് ആവരണത്തിന്റെയും സ്വരൂപമാണ്. വസ്തുബോധത്തിന്റെ അഭാവത്തിലല്ലേ ആ വസ്തുവിന്റെ പ്രതീതിയുണ്ടാവുന്നത്? അതിനാല്‍ വിക്ഷേപങ്ങള്‍ക്കൊക്കെ അവലംബം ആവരണമാണ്. കയറില്‍ കയറെന്ന ബോധമില്ലാതായപ്പോഴാണല്ലോ പാമ്പിന്റെ പ്രതീതിയുണ്ടായത്. കയറിന്റെ ബോധമില്ലായ്മയാണ് വസ്തുബോധത്തിന്റെ അഭാവം. അതുതന്നെ ആവരണം. പാമ്പിന്റെ പ്രതീതി വിക്ഷേപവും. അപ്പോള്‍ രണ്ടും കൂടിച്ചേര്‍ന്നാണ് നില്ക്കുന്നതെന്നു വരുന്നു. വിള ക്കുകൊണ്ടുവന്നുനോക്കിയപ്പോള്‍ പാമ്പിന്റെ പ്രതീതി നീങ്ങലും കയറിന്റെ ബോധം പ്രകാശിക്കലും ഒപ്പം കഴിഞ്ഞു. വസ്തുബോധമുണ്ടാവുമ്പോള്‍ വിക്ഷേപവും ആവരണവും ഒപ്പം നീങ്ങുമെന്നത് അതുകൊണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതുപോലെ ആത്മബോധമുണ്ടാവുമ്പോള്‍ വിക്ഷേപാവരണങ്ങള്‍ രണ്ടും നീങ്ങി ചിത്തം പവിത്രമായിത്തീരും. ആത്മഭാവത്തിന്നും അനുഭൂതിക്കും തടസ്സവും ഇല്ലാതായിത്തീരും. പക്ഷേ വിക്ഷേപാവരണങ്ങള്‍ നിലവിലുള്ളപ്പോള്‍ ആത്മബോധമുണ്ടാവാമോ എന്നാണ് പിന്നെ ആലോചിക്കാനുള്ളത്. വിഷമമാണ് എങ്കിലും ഉണ്ടായിക്കൂടായ്കയില്ല. ഇടവിടാതെ നിരന്തരം തത്ത്വവിചാരം ചെയ്യുന്നുവെങ്കില്‍ കാലംകൊണ്ടുണ്ടാവാം. ഏതായാലുംതത്ത്വവിചാരവും സല്‍സംഗവുമാണ് ചിത്തശുദ്ധിക്കുള്ള അതിപ്രധാനങ്ങളായ രണ്ടുപാധികള്‍.
മനസ്സിലെ സംഘര്‍ഷംമൂലം ഇന്നു നമുക്കു ശാന്തി അനുഭവിക്കാന്‍ കഴിയുന്നില്ല. ഈ സംഘര്‍ഷം ഒഴിവാക്കണമെങ്കില്‍ മനസ്സിന്‍റെ വിദ്യകൂടി മനസ്സിലാക്കിയിരിക്കണം.അതാണു് ആദ്ധ്യാത്മികവിദ്യ, അഗ്രിക്കള്‍ച്ചര്‍ പഠിച്ചവനു വൃക്ഷം നട്ടു വളര്‍ത്തുവാന്‍ പ്രയാസമില്ല. ശരിക്കു വളര്‍ത്തുവാനും അതിനെന്തു കേടുവന്നാലും ശുശ്രൂഷിച്ചു മാറ്റുവാനും കഴിയും. എന്നാല്‍ ഇതൊന്നുമറിയാതെ കൃഷി ചെയ്താല്‍ പത്തു തൈകള്‍ നടുമ്പോള്‍ ഒന്‍പതും നഷ്ടമായെന്നിരിക്കും. ഒരു മെഷീന്‍ വാങ്ങി അതു പ്രയോഗിക്കേണ്ട രീതി മനസ്സിലാക്കാതെ ഉപയോഗിച്ചാല്‍ ചീത്തയാകും. അതുപോലെ ജീവിതം എന്തെന്നു മനസ്സിലാക്കി ജീവിച്ചാല്‍ നമ്മുടെ ജന്മം നഷ്ട മാകുകയില്ല. അതിനാല്‍ ആദ്ധ്യാത്മികവിദ്യ അഭ്യസിക്കുക, അങ്ങനെ ജീവിച്ചാല്‍ ഭൂമിയിലും മോക്ഷം, മരിച്ചുകഴിഞ്ഞാലും മോക്ഷം. വഴിയറിഞ്ഞു യാത്ര ചെയ്താല്‍ സമയം നഷ്ടമാകില്ല. ജന്മം പാഴായിപ്പോകില്ല. വഴിയറിയാതെ യാത്ര ചെയ്താല്‍ ഒരു മണിക്കൂറുകൊണ്ടു് എത്തേണ്ട സ്ഥലത്തെത്തിച്ചേരാന്‍ പത്തു മണിക്കൂറെടുത്തെന്നിരിക്കും. അതുമാത്രമല്ല, ലക്ഷ്യമറിയാതെ കറങ്ങി നടക്കുന്ന ആ സമയത്തു് ഒരു നിമിഷംപോലും സ്വസ്ഥതയുണ്ടാവുകയുമില്ല. ഉദ്ദേശിച്ച സ്ഥാനത്തു് എത്തിപ്പെടാന്‍ കഴിയുമോ എന്ന ഉത്കണ്ഠമൂലം എപ്പോഴും ആധിയായിരിക്കും. എന്നാല്‍ വഴിയറിഞ്ഞു യാത്ര ചെയ്താല്‍ മനസ്സിനു യാതൊരു പിരിമുറുക്കവും ഉണ്ടാവുകയില്ല. ലക്ഷ്യത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയവും വേണ്ട. യാത്ര മുഴുവന്‍ സന്തോഷപ്രദമായിരിക്കും. അതിനാല്‍ ശരിയായ പാതയറിഞ്ഞു മുന്നോട്ടു നീങ്ങുന്നതാണുത്തമം.
പണ്ടു്, ഭൗതികവിദ്യയോടൊപ്പം ആദ്ധ്യാത്മികവിദ്യയും ഗുരുകുലങ്ങളില്‍ പഠിപ്പിച്ചിരുന്നു. ഇന്നു് അതില്ല. ഈ വിദ്യ അഭ്യസിച്ചിരുന്നവരുടെ ജീവിതത്തില്‍ മാനസികമായ സംഘര്‍ഷമോ അശാന്തിയോ ഉണ്ടായിരുന്നില്ല. അവരുടെ സമീപത്തെത്തുന്നവര്‍ക്കു കൂടി ശാന്തി അനുഭവപ്പെട്ടിരുന്നു. അവരില്‍ ദുരാഗ്രഹം കാണാനില്ലായിരുന്നു. അവര്‍ മോഹങ്ങളില്‍ നിന്നു വിമുക്തരായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഇന്നു വെളിയില്‍ എയര്‍ക്കണ്ടീഷന്‍ ചെയ്യാനാണു പഠിച്ചിരിക്കുന്നതു്. അതില്‍ കിടന്നിട്ടും ശാന്തിയില്ല. പ്രയാസങ്ങള്‍ കുറച്ചുനേരത്തേക്കെങ്കിലും മറന്നു കിട്ടാന്‍ ഗുളികകളും ലഹരിവസ്തുക്കളും ഇല്ലാതെ പറ്റില്ല. എന്നാല്‍ ആദ്ധ്യാത്മികവിദ്യ പഠിച്ചിരുന്നാല്‍ ഇതിന്‍റെയൊന്നും ആവശ്യമില്ല. കുടിലില്‍ കഴിഞ്ഞാലും കൊട്ടാരത്തില്‍ക്കഴിഞ്ഞാലും എപ്പോഴും ശാന്തിയായിരിക്കും കാരണം അതു മനസ്സിന്‍റെ വിദ്യയാണു്.
നിത്യാനിത്യം മനസ്സിലാക്കി ജീവിച്ചാലേ സദാ ശാന്തി അനുഭവിക്കുവാന്‍ കഴിയൂ. പാമ്പു കൊത്തുന്നതാണെങ്കില്‍ക്കൂടി അതിനെ പാലൂട്ടിയാണു വളര്‍ത്തുന്നതു്. പക്ഷേ, പാമ്പിനാണു പാലൂട്ടുന്നതെന്നു നമ്മളറിയണം. പാമ്പെപ്പോഴും അതിന്‍റെ സ്വഭാവം കാണിക്കും. നമ്മള്‍ ആരോടു സഹകരിക്കുമ്പോഴും അവരുടെ സ്വഭാവം ഇന്നതാണെന്നു മനസ്സിലാക്കിയിരുന്നാല്‍പ്പിന്നെ ദുഃഖിക്കേണ്ടി വരില്ല.
പ്രപഞ്ചത്തോടു ബന്ധിക്കുന്നെങ്കില്‍ ആ തത്ത്വം മനസ്സിലാക്കി വേണം ബന്ധിക്കുവാന്‍. താന്‍ സൂക്ഷിക്കുന്നതു തന്‍റെ സ്വന്തം പണമല്ലെന്നു ബാങ്കു മാനേജര്‍ക്കു നന്നായി അറിയാം. അതിനാല്‍ ലക്ഷക്കണക്കിനു രൂപ മറ്റുള്ളവര്‍ക്കു നല്കുമ്പോള്‍ അദ്ദേഹത്തിനു തെല്ലും വിഷമമില്ല. പണം സൂക്ഷിക്കുക എന്നതു തന്‍റെ കര്‍ത്തവ്യമാണെന്നുള്ള ബോധം അദ്ദേഹത്തിനുണ്ടു്. ലോണിനുവേണ്ടി അദ്ദേഹത്തെ പലരും സമീപിക്കുന്നു. മാനേജര്‍ക്കു് എന്തു നല്കുവാനും അവര്‍ക്കു മടിയില്ല. പക്ഷേ, അവരുടെയൊന്നും ശരിയായ സ്നേഹമല്ല. അവരൊന്നും ശരിയായ ബന്ധുക്കളല്ല, തന്‍റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടു് ഇതു് അദ്ദേഹത്തിനു നന്നായി അറിയാം. ഈ വരുന്നവരുടെയൊക്കെ സ്നേഹം കാര്യസാധ്യത്തിനുവേണ്ടി മാത്രമുള്ളതാണു്. കാര്യം സാധിച്ചു കഴിഞ്ഞാല്‍ കൃത്രിമമാര്‍ഗ്ഗത്തിലൂടെ തന്നെ ജയിലടയ്ക്കാന്‍പോലും അവര്‍ മടിക്കില്ല എന്നും അദ്ദേഹത്തിനറിയാം. ഇതുപോലെയാണു മറ്റുള്ളവരുടെ സ്നേഹം. അവര്‍ സ്നേഹിക്കുന്നതു്, അവരുടെ സന്തോഷത്തിനും നമ്മളെ നശിപ്പിക്കുന്നതിനുംവേണ്ടി മാത്രമാണു്. ഈശ്വരനാണു നമ്മുടെ യഥാര്‍ത്ഥ ബന്ധു. ആത്മാവു മാത്രമേയുള്ളൂ നമുക്കു ബന്ധുവായിട്ടു്. ഈ തത്ത്വം മനസ്സിലാക്കി ജീവിച്ചാല്‍ നമുക്കു് അപകടത്തില്‍ പോകേണ്ട കാര്യമുണ്ടാകില്ല. മോക്ഷത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ കഴിയും. ഇങ്ങനെ ബന്ധനങ്ങളില്‍നിന്നുള്ള മോചനമാണു മോക്ഷം. അതിനാല്‍ എല്ലാം ഒരു ഡ്യൂട്ടിയായി കണ്ടുകൊണ്ടു്, മനസ്സിനെ പരമാത്മാവില്‍ നിര്‍ത്തി, പ്രതീക്ഷകള്‍ ഒന്നും വയ്ക്കാതെ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുക...amma
സന്യാസസംപ്രദായം...ഒരു വിവരണം.

സന്യാസം എന്ന് കേള്ക്കുമ്പോൾ നാം ഇന്ന് കാണുന്ന സന്യാസരീതികളെ അവലംബിച്ചാണ്  സന്യാസസംപ്രദായത്തെ കാണുവാൻ ശ്രമിക്കുക. യഥാര്ഥത്തിൽ സന്യാസത്തിന് കൃത്യമായ പദ്ധതിയും നിയമങ്ങളും ഉണ്ട്. പ്രത്യേകിച്ച് ഈ സംപ്രദായത്തിലൂടെ നടക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥി എന്ന നിലയിൽ, ഇതിന് മുൻപ് മറ്റൊരു സന്ദർഭത്തിൽ എഴുതിയ പോസ്റ്റ് ഇപ്പോൾ ആണ് ചേരുന്നത് എന്ന് തോന്നി...

സന്യാസിമാരെ ജ്ഞാനസന്യാസി, വേദസന്ന്യാസി, കര്മ്മസന്യാസി എന്ന് മൂന്നു തരത്തിലാണ് പറയുന്നത്. ഇന്ന് ഭാരതത്തിൽ സാമാന്യമായി കേള്ക്കുന്നത് ആചാര്യശങ്കരന്റെ പരമ്പരാ രൂപമായി പറയപ്പെടുന്ന ദശനാമി സംപ്രദായമാണ്.  അതുകൊണ്ട് അതിനെ വിശദീകരിച്ചിട്ട് സന്യാസിമാരുടെ വിഭാഗത്തേയും അവരുടെ കര്മ്മഭാഗത്തേയും കുറിച്ച് വിശദീകരിക്കാം. 

യുഗഭേദം അനുസരിച്ച് സന്യാസിമാരുടെ പേരുകൾ വ്യത്യസ്തമാണ്. ആദ്യ വേദാന്താചാര്യനായി പറയുന്നത് ബ്രഹ്മാവാണ്. രണ്ടാമത്തേത് വിഷ്ണു, മൂന്നാമത്തേത് രുദ്രൻ, നാലാമത്തേത് വശിഷ്ഠൻ, അഞ്ചാമത്തേത് ശക്തിഃ, ആറാമത്തേത് പരാശരൻ,  ഏഴാമത്തേത് വ്യാസൻ, എട്ടാമത്തേത് ശുകൻ, ഒന്പതാമത്തെ ഗൌഡൻ, പത്താമത്തേത് ഗോവിന്ദൻ, പതിനൊന്നാമത്തേത് ശ്രീശങ്കരാചാര്യൻ ഇങ്ങിനെയാണ് പരമ്പര പറയപ്പെടുന്നത്. സത്യയുഗത്തിൽ ബ്രഹ്മവിഷ്ണു രുദ്രന്മാരും, ത്രേതായുഗത്തിൽ വശിഷ്ഠ ശക്തിപരാശരന്മാരും, ദ്വാപരത്തിൽ വ്യാസശുകന്മാരും, കലിയുഗത്തിൽ ഗൌഡ ഗോവിന്ദശങ്കരാചാര്യന്മാരും എന്ന് പറയുന്നു. ശങ്കരാചാര്യന് നാലു ശിഷ്യന്മാരാണ്. സ്വരൂപാചാര്യർ, പദ്മാചാര്യർ, ത്രോടകാചാര്യർ, പൃഥ്വീധരാചാര്യർ എന്നിങ്ങനെ.  ഇതിൽ ദശനാമങ്ങളായി പറയുന്നത് ഇവരുടെ പരമ്പരയാണ്. സ്വരൂപാചാര്യരുടെ ശിഷ്യരാണ് തീര്ഥനും ആശ്രമനും. പദ്മാചാര്യരുടെ ശിഷ്യദ്വയങ്ങളാണ്  വനനും അരണ്യനും. ത്രോടകാചാര്യനു ശിഷ്യത്രയം ആണ് ഗിരി പർവത സാഗരൻ. പൃഥ്വീധരാചാര്യരാകട്ടെ മൂന്നു ശിഷ്യന്മാരാണ് സരസ്വതീ ഭാരതീ പുരീ എന്നിങ്ങനെ. ഇങ്ങിനെയാണ് സന്യാസ പരമ്പര.  അതായത് തീര്ഥാ ആശ്രമ വന അരണ്യ ഗിരി പർവത സാഗര സരസ്വതീ ഭാരതീ പുരീ എന്നിങ്ങനെ പത്തു വിഭാഗം. ഇവരുടെ നാമങ്ങളെ അടിസ്ഥാനമാക്കിയാണ് ഭാരതത്തിലെ ദശനാമി  സന്യാസസംപ്രാദയം അറിയപ്പെടുന്നത്. 

സാമാന്യമായി പറഞ്ഞാൽ ഒരു വ്യക്തിയ്ക് സന്യാസം സ്വീകരിക്കാൻ യോഗ്യനായ സദ്ഗുരുവിന്റെ സമീപം സകലവിദ്യാപരിശ്രമജ്ഞനായി തീര്ന്ന് ഏഷണാത്രയങ്ങളെ ഉപേക്ഷിച്ച് ബ്രഹ്മചര്യത്തെ അവസാനിപ്പിച്ച് ഗൃഹസ്ഥാശ്രമത്തിലും ആ ആശ്രമം തീര്ത്തതിനുശേഷം വാനപ്രസ്ഥം സ്വീകരിക്കാം അല്ലെങ്കിൽ വാനപ്രസ്ഥത്തിൽ നിന്നോ ബ്രഹ്മചര്യത്തിൽ നിന്നോ നേരിട്ടോ സന്യാസം സ്വീകരിക്കാം. 

സന്യാസോപനിഷത്ത് പറയുന്നതിനുസരിച്ച് നാല്പതു വിധത്തിലുള്ള സംസ്കാരത്തോടു കൂടിയവനും എല്ലാറ്റിലും പൂര്ണ വിരക്തി വന്നവനും ചിത്തശുദ്ധനും ആശ, അസൂയ, ഈര്ഷ്യ, അഹങ്കാരം എന്നിവ നശിപ്പിച്ച് സാധന ചതുഷ്ഠയ സമ്പന്നനുമാണ് സന്യാസി.  ഫലാപേക്ഷ കൂടാതെ സന്യാസയുക്തനായി അഗ്നിയേയും വര്ണത്തേയും ത്യജിച്ച് വാനപ്രസ്ഥാശ്രണം സ്വീകരിക്കണം. അതായത് യഥാര്ഥ വാനപ്രസ്ഥനും സംന്യാസിയും ഗൃഹം വെടിയുന്നത് പരമപദപ്രാപ്തിയ്കാണ് എന്നര്ഥം. 

സന്യാസിമാർ നാലു തരത്തിലുണ്ട്. വൈരാഗ്യ സന്യാസി, ജ്ഞാന സന്യാസി, ജ്ഞാന വൈരാഗ്യ സന്യാസി, കര്മ്മസന്യാസി എന്ന് സന്യാസോപനിഷത് വിശദീകരിക്കുന്നു.  കണ്ടതും കേട്ടതുമായ വിഷയങ്ങളോട് താത്പര്യമില്ലാതെ പൂർവ പുണ്യഫലമായി വൈരാഗ്യം വന്നതിനാൽ സംന്യസിച്ച വ്യക്തിയെ ആണ് വൈരാഗ്യസന്യാസിയെന്ന് പറയുന്നത്.  

ശാസ്ത്രജ്ഞാനം നേടി ലോകത്തിലെ നന്മ തിന്മകൾ അനുഭവിച്ചറിഞ്ഞ് പ്രപഞ്ചത്തിനു നേര്ക്കുള്ള താത്പര്യം വിട്ട് ദേഹവാസന ശാസ്ത്രവാസന ലോകവാസന എന്നീ ഏഷണത്രയം വിട്ട്  എല്ലാ വിധത്തിലുമുള്ള പ്രാപഞ്ചിക വൃത്തികളും ഛര്ദ്ദിച്ചിട്ട പദാര്ഥം പോലെ കരുതി സാധനാ ചതുഷ്ടയം ചേര്ന്ന് സന്യാസം സ്വീകരിക്കുന്നവനാണ് ജ്ഞാന സന്യാസി

ക്രമാനുസൃതമായി സകലതും അഭ്യസിച്ച് എല്ലാറ്റിന്റേയും അനുഭവം നേടി ജ്ഞാനവൈരാഗ്യ തത്ത്വങ്ങൾ ശരിക്കും ഗ്രഹിച്ച് ദേഹം മാത്രം അവശേഷിപ്പിച്ച് സംന്യാസം സ്വീകരിക്കുന്നവനാണ് ജ്ഞാനവൈരാഗ്യസംന്യാസി. 

ബ്രഹ്മചര്യം, ഗാര്ഹസ്ഥ്യം വാനപ്രസ്ഥം എന്നീ മൂന്നാശ്രമങ്ങളേയും യഥാവിധി നിർവഹിച്ചതിനുശേഷം വൈരാഗ്യം ഉണ്ടായില്ലെങ്കിൽ പോലും നിയമാനുസരണം സംന്യാസം സ്വീകരിക്കുന്നവനാണ് കര്മ്മസന്യാസി. 

സന്യാസിമാർ ആറുവിധമാണ്.  കുടീചകൻ, ബഹൂദകൻ, ഹംസൻ, പരമഹംസൻ, തുരീയാതീതൻ, അവധൂതൻ. 
ഇതിൽ കുടീചകൻ ശിഖയും പൂണൂലും ധരിച്ച് ദണ്ഡം കമണ്ഡലു, കൌപീനം, കന്ഥ, കമ്പിളാ എന്നിവയോടുകൂടി  പീഠം, കുന്താലി, ശിക്യം എന്നിവയുമായി ഒരിടത്തുനിന്നു മാത്രം ഭക്ഷണം കഴിച്ച് ശ്വോതോര്ധ്വപുണ്ഡ്രധാരിയായി ത്രിദണ്ഡം സഞ്ചരിക്കുന്നു.
ബഹൂദകൻ ശിഖ, കന്ഥ എന്നിവ ധരിക്കുന്നവനും എല്ലാ വിധത്തിലും  കുടീചകനെപോലെ   തന്നെ ചെയ്യുന്നവനും, എട്ടുരുള ചോറുമാത്രം ഭക്ഷിക്കുന്നവനുമാണ്. 
ഹംസൻ ജടാധാരിയാണ്. ത്രിപുണ്ഡവും അര്ദ്ധപുണ്ഡ്രധാരിയും പലയിടത്തും നിന്നും ചോദിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നവനും കൌപീനമാത്ര ധാരിയുമാണ്.
അഞ്ചുവീടുകളിൽ നിന്നും കൈയില് ഭിക്ഷ സ്വീകരിക്കുന്നു. അല്ലെങ്കിൽ ഭസ്മം ധരിച്ച് ഒരു വിരിപ്പു മാത്രം സ്വീകരിച്ച് സകലതും കൈവെടിഞ്ഞു ജീവിക്കുന്നവനാണ്  പരമഹംസൻ. 
സർവസംഗപത്യാഗിയാണ് തുരീയാതീതൻ. അവൻ ഗോമുഖവൃത്തിയും മൂന്നു വീടുകളിൽ നിന്ന് അന്നമോ ഫലമൂലാദികളോ ഭിക്ഷയായി സ്വീകരിക്കുന്നവനും ദേഹമാത്രം പുലര്ത്തുന്നവനും ദിഗംബരനുമാണ്. അവൻ സ്വന്തം ശരീരത്തെ മൃതശരീരം പോലെ കരുതി ജീവിതം നയിക്കുന്നു.
അവധൂതന് യാതൊരു നീയമവുമില്ല. അവൻ പതീതന്മാരും നിന്ദിതന്മാരും ഒഴികെ എല്ലാ വര്ണ്ണങ്ങളിൽ നിന്നും പെരുമ്പാമ്പിന്റെ മട്ടിൽ കിട്ടുന്നതുകൊണ്ട്  തൃപ്തിപ്പെട്ട് കഴിഞ്ഞുകൂടുന്നു. അവൻ സ്വസ്വരൂപാനുസന്ധാനത്തിൽ മുഴുകിയിരിക്കുന്നു. 

ആതുരസന്യാസം സ്വീകരിച്ചവൻ ജീവിച്ചിരിക്കുകയാണെങ്കിൽ അവൻ ക്രമസന്യാസം സ്വീകരിക്കാൻ ശ്രമിക്കണം. ആതുരനും, കുടീചകനും ഭൂലോകവും ഭുവർലോകവും, ബഹൂദകന്  സ്വര്ഗ്ഗലോകവും ഹംസന് തപോലോകവും പരമഹംസന്  സത്യലോകവും ലഭിക്കുന്നു. തുരീയാതീതന്റേയും അവധൂതന്റേയും നിലയിലുള്ളവർ ഭ്രമര കീടന്യായേന സ്വസ്വരൂപാനുസന്ധാനം ചെയ്ത് കൈവല്യാവസ്ഥയിൽ സ്ഥിതി ചെയ്യുന്നു. 

സന്യാസികൾ യോഗപ്രവൃത്തിയോ സാംഖ്യ ശാസ്ത്രാഭ്യാസമോ മന്ത്രതന്ത്ര വ്യാപാരാദികളോ ഒന്നും ചെയ്യേണ്ടതില്ല. അതൊക്കെ വര്ജ്ജ്യമാകുന്നു. ആരെങ്കിലും അതു ചെയ്തു എങ്കിൽ അത് ശവത്തെ അലങ്കരിക്കുന്നതുപോലെയാണ്.  നാമസങ്കീര്ത്തനങ്ങളിലും സന്യാസി വ്യാപരിക്കരുത്. കാരണം എന്തെങ്കിലും കര്മ്മം ചെയ്താൽ അതിന്റെ ഫലം അനുഭവിക്കേണ്ടതായി വരുന്നു. സന്യാസിയ്ക്  ഏതെങ്കിലും ദേവതയുടെ പ്രസാദം ദര്ശിക്കുകയോ ഏതെങ്കിലും ബാഹ്യദേവതയെ പൂജിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.

മേദസ്സ് വര്ദ്ധിപ്പിക്കുന്ന ആഹാരമൊന്നും കഴിക്കാതെ കൃശശരീരനായി വിഹരിക്കണം. കൈയിലോ പാത്രത്തിലോ ഭിക്ഷസ്വീകരിച്ച് കാലം നയിക്കണം. ആത്മജ്ഞാനിയായ സന്യാസി ആത്മസംഹിതമായ ആഹാരമേ കഴിക്കാൻ പാടുള്ളൂ.
 ഭിക്ഷാവൃത്തി  സ്വീകരിക്കുമ്പോഴും ഒരേ വീട്ടിൽ നിന്ന് തുടരെ ആഹാരം കഴിക്കരുത്. ശാന്തമായി കാത്തിരിക്കുന്നവരുടെ വീട്ടിൽ ഭിക്ഷയ്കു പോകുക. 
ശുദ്ധാചാരികളയാവരുടെ അഞ്ചോ ഏഴോ വീടുകളിൽ ഭിക്ഷയ്ക് പോകാം. പശുവിനെ കറക്കാൻ ആവശ്യമുളളിട സമയത്തോളമേ കാത്തുനിൽക്കാവൂ. രാത്രിയിലെ ആഹാരത്തേക്കാൾ ഉപവാസം ശ്രേഷ്ഠമായി സ്വീകരിക്കണം. 
അസംക്ലിപ്തം, മാധുകരം, പ്രാക് പ്രണീതം, അയാചിതം, താത്കാലികം ഉപപന്നം എന്നിങ്ങനെ ഭിക്ഷ അഞ്ചു തരത്തിലുണ്ട്. 
മനസ്സിൽ മുന്കൂട്ടി ഉറയ്കാതെ ഏതെങ്കിലും മൂന്നോ ആഞ്ചോ ഏഴോ വീടുകളിൽ ചെന്ന് തേനീച്ചയെപോലെ ഭിക്ഷ സ്വീകരിക്കുന്നത് അസങ്കല്പിത മധുകരമാണ്. 
പ്രഭാത വേളയിലോ പ്രഥമ ദിവസം തന്നെയോ ആരെങ്കിലും ഭക്തിപൂർവം അപേക്ഷിച്ചാൽ അവിടെ പ്രാക് പ്രണീതഭിക്ഷ സ്വീകരിക്കുന്നതിന് പോകാവുന്നതാണ്. 
ഭിക്ഷാര്ഥം സഞ്ചരിക്കുമ്പോൾ ആരെങ്കിലും ക്ഷണിച്ചാൽ അവിടെ പോയി സംന്യാസി ഭിക്ഷ സ്വീകരിക്കുന്നത് അയാചിത ഭിക്ഷയാണ്. 
ഭിക്ഷയ്ക് പുറപ്പെടുമ്പോൾ ഒരു ബ്രാഹ്മണൻ വന്ന് ആഹാരം കഴിക്കാൻ  ക്ഷണിച്ചാൽ ആ താത്കാലിക ഭിക്ഷ സ്വീകരിക്കാം.  
നിത്യവും ഒരു ബ്രാഹ്മണൻ തന്റെ ഗൃഹത്തിൽ പാകം ചെയ്ത ആഹാരം കൊണ്ടു വന്നു തന്നാൽ മോക്ഷേച്ചുവായ സന്യാസിക്ക് ഉപപന്ന ഭിക്ഷയായി അത് കൈകൊള്ളാം. 
ഒരു ദിവസത്തിൽ രണ്ടു തവണ ഭക്ഷിക്കരുത്. സഭാദികൾ ശ്മശാനമായി മാത്രം കരുതുക.  ഒരെ വീട്ടിൽ നിന്നുള്ള ഭക്ഷണം മൃതപിണ്ഡം പോലെ കരുതി കൈവെടിയണം. 

ആസന്നം, പാത്രലോപനം, സഞ്ചനം, ശിഷ്യസഞ്ചയം, ദിവാസ്വപ്നം, വൃഥാലാപം ഈ ആറും യതിയ്ക് ബന്ധകാരണമാണ്. 
ഏതെങ്കിലും ഒരു സ്ഥലത്തോ ഒരു സ്ഥാനത്തോ ഇരുന്നെങ്കില് മാത്രമേ തനിക്കു സുഖമുള്ളൂ എന്നൊരു സംന്യാസി വിചാരിക്കുന്നുവെങ്കില് അദ്ദേഹത്തിന് അതു വിമ്മിട്ടമുണ്ടാക്കുന്നതാണ്. എങ്ങനെയെന്നാല്, ആ സ്ഥാനത്തുനിന്നും എങ്ങനെയെങ്കിലും മാറേണ്ടിവരും. മാറാതെ അവിടെത്തന്നെ ഇരിക്കണമെന്ന നിര്ബ്ബദന്ധബുദ്ധിക്കാണ് 'ആസനം' എന്നു പറയുന്നത്. അതിപുരാതനകാലത്തു സംന്യാസികള്ക്കു മഠങ്ങളില്ലായിരുന്നു. സന്യാസിമാരുടെ നീയമം അനുസരിച്ച് മാത്രം ആണ് ജീവിക്കേണ്ടത് എന്നര്ഥം. 

രണ്ടാമത്തേത് 'പാത്രലോപ'മാണ്. ജലപാത്രം, ഭസ്മസഞ്ചി, ജപമാല, മുതലായവ എപ്പോഴും ഒരു സാധുവിന്റെ കൈവശമുണ്ടായിരിക്കണം. അവ സ്വധര്മ്മത്തെ ഉദ്ബോധിപ്പിക്കുന്നതുകളാണ്. അവ കൈവശമില്ലാതെ അവ നേടാന് അങ്ങുമിങ്ങും നടന്ന് അലയുന്നത് വിക്ഷേപവൃത്തിയെ അങ്കുരിപ്പിക്കുന്ന ഒരു ദുസ്സ്വഭാവമാണ്. അതാണ് 'പാത്രലോപം'. അതു വരാതെയിരിക്കാൻ സംന്യാസിമാര് പ്രത്യേകം സൂക്ഷിക്കണം.

'സഞ്ചയ'മാണ് മൂന്നാമത്തേത്. സമ്പാദ്യം എന്ന് അതിന് അര്ത്ഥം പറയാം. അത്യാവശ്യസാധനങ്ങള് കൈയിലിരിക്കെ, ഭാവിയിലേക്കു വേണ്ടി ആവക സാധനങ്ങള് വാങ്ങിച്ചു ശേഖരിക്കുന്നതിനു സഞ്ചയമെന്നു പറയുന്നു. ഒരു ജലപാത്രം കൈയിലുള്ളപ്പോള് രണ്ടു ജലപാത്രങ്ങള്കൂ,ടെ വാങ്ങിച്ച് അതും ചുമന്നുകൊണ്ടു നടക്കുന്നതു സഞ്ചയമാണ്. ഇത് പഴയകാലത്തെ പരിവ്രാജകസംന്യാസിമാരെ സംബന്ധിച്ചതാണ്. ഇന്നത്തെ മഠനിവാസികളായ സംന്യാസിമാരുടെ സഞ്ചയം ഇതല്ല. ആശ്രമങ്ങളില് പൊതുവേ ചില നിയമങ്ങള് ഉണ്ടല്ലോ? ആഹാരത്തിനും വസ്ത്രാദികളിലും സര്വ്വനസാമാന്യമായ ഒരു നിയമം ഉള്ളപ്പോള് അവയെ അംഗീകരിക്കയും സ്വന്തമായി ചിലതൊക്കെ സമ്പാദിക്കയും ചെയ്യുന്നത് സഞ്ചയമാണ്. ആശ്രമം ആശ്രമവാസികളുടേയും, ആശ്രമവാസികള് ആശ്രമത്തിന്റേയും വകയായിരിക്കെ, അതില്നിന്നും വേറിട്ടു സ്വന്തതാല്പര്യങ്ങള്ക്കു വേണ്ടി ധനധാന്യാദികള് സമ്പാദിക്കുന്നു എങ്കില് അത് സഞ്ചയമാണ്.

അടുത്തത് 'ശിഷ്യസംഗ്രഹ'മാണ്. സംന്യാസി, ഖ്യാതിക്കും പൂജയ്ക്കും ശുശ്രൂഷാദികള്ക്കും  വേണ്ടി മാത്രം ശിഷ്യന്മാരെ സമ്പാദിക്കുന്നതിനാണ് 'ശിഷ്യസംഗ്രഹ'മെന്നു പറയുന്നത്. ആദ്യം നമുക്ക് ഒരു ഗുരു ആകാൻ അര്ഹതയുണ്ടോ എന്നാണു നോക്കേണ്ടത്. ഒരു മന്ത്രോപദേശംതന്നെ ഒരാള്ക്കു കൊടുക്കുന്നു എന്നിരിക്കട്ടെ. അതിനുമുമ്പായിട്ടുതന്നെ ഉപദേഷ്ടാവ് ഏതെങ്കിലും ഒരു മന്ത്രം സിദ്ധി വരുത്തിയിരിക്കണം. പുസ്തകത്തില് കണ്ട മന്ത്രങ്ങളും യോഗാഭ്യാസങ്ങളും അനുഷ്ഠിച്ചും അനുഷ്ഠിപ്പിച്ചും എത്രമനുഷ്യര് ഭ്രാന്തന്മാരായും ക്ഷയരോഗികളായും പോയിട്ടുണ്ടെന്ന് അറിയാമോ? ഒന്നാമത്, ഗുരു തത്വനിഷ്ഠനായിരിക്കണം. ഉത്തമാധികാരികളായ ശിഷ്യന്മാര്ക്കു മാത്രമേ ഉപദേശം നല്കാവൂ. അവരെ കണ്ടുപിടിക്കാന് തത്വനിഷ്ഠനല്ലാത്ത ഒരു ഗുരുവിന് എങ്ങനെ കഴിയും?
''ശുശ്രൂഷാലാഭപൂജാര്ത്ഥം  യശോര്ത്ഥംഒ വാ പരിഗ്രഹഃ
ശിഷ്യാണാം, ന തു കാരുണ്യാത് സ ജ്ഞേയഃ ശിഷ്യസംഗ്രഹഃ''
(ശുശ്രൂഷയും, പൂജയും, യശസ്സും ലഭിക്കുന്നതിനുവേണ്ടിമാത്രം ശിഷ്യന്മാരെ സ്വീകരിക്കുന്നതിനാണ് ശിഷ്യപരിഗ്രഹമെന്നു പറയുന്നത്. എന്നാല്, ശിഷ്യന്മാരെ നേടേണ്ടത് അവരുടെ സംസാരതാപം കണ്ട് അലിവുണ്ടായി അവരെ അതില്നിവന്നും കരകയറ്റുന്നതിനായിട്ടായിരിക്കണം) എന്ന പ്രമാണം അതിനു തെളിവാണ്.

അടുത്തത് 'ദിവാസ്വാപ'ത്തെക്കുറിച്ചാണു പറയേണ്ടത്. ദിവാസ്വാപമെന്നതിന് പകലുറക്കമെന്നാണ് സാമാന്യമായ അര്ത്ഥം. സംന്യാസികള് പകലുറങ്ങാന് പാടില്ലെന്നുള്ളത് ശരിതന്നെ. പക്ഷേ, ഇവിടെ അതുമാത്രമല്ല വിവക്ഷ.
''വിദ്യാ ദിനം പ്രകാശത്വാദവിദ്യാ രാത്രിരുച്യതേ
വിദ്യാഭ്യാസേ പ്രമാദോ യഃ സ ദിവാസ്വാപ ഉച്യതേ''
വിദ്യ, പ്രകാശസ്വരൂപമായതുകൊണ്ട് 'പകല്' എന്നും അവിദ്യ അന്ധകാരമയമായതുകൊണ്ട് 'രാത്രി' എന്നും പറയപ്പെടുന്നു. വിദ്യാഭ്യാസത്തില് ഉണ്ടാകുന്ന തെറ്റിന് - വിദ്യ വേണ്ടവിധം യഥാകാലം അഭ്യസിക്കാതിരിക്കുന്നതിന് - ദിവാസ്വാപമെന്നാണ് മഹര്ഷിയമാര് സാങ്കേതികസംജ്ഞ നല്കിയിട്ടുള്ളത്. അതിനാല്, വിദ്യയിൽ - ആത്മവിദ്യയിൽ- സംന്യാസിമാർ  യാതൊരു വിധത്തിലും അശ്രദ്ധകാണിക്കരുത്. ആ വിഷയത്തില് ജാഗരൂകരായിത്തന്നെ ഇരിക്കേണ്ടതാകുന്നു.

ആറാമത്തേത് 'വൃഥാലാപ'മാണ് വെറുതെ വാഗിന്ദ്രിയത്തെ വ്യാപരിപ്പിക്കുന്നതിനാണ് വൃഥാലാപമെന്നു പറയുക. സംന്യാസിയുടെ പരമലക്ഷ്യം മുക്തി - ജീവന്മുക്തിയാണ്. അതിനനുകൂലങ്ങളായ വിഷയങ്ങളെക്കുറിച്ചുവേണം അവന് സംസാരിക്കുവാന്. അക്കഥ വിസ്മരിച്ചിട്ട് കാണുന്നവരെ സ്തുതിച്ചും അനുഗ്രഹിച്ചും നിന്ദിച്ചും മറ്റുമുള്ള സംഭാഷണങ്ങളാണ് വൃഥാലാപമെന്ന പദം കൊണ്ട് വിവക്ഷിച്ചിരിക്കുന്നത്. അതും പരിവര്ജ്ജിക്കേണ്ടതാണ്.''

ആപത്തുകാലത്തല്ലാതെ സംന്യാസി വഴിച്ചിലവിന് ഒന്നും കൈവശം വെയ്കരുത്.  ആരോഗ്യവാനും യുവാവുമായ സംന്യാസി ഒരിക്കലും അന്യന്റെ ഗൃഹത്തിൽ കഴിയരുത്. മറ്റുള്ളവര്ക്കുവേണ്ടി എന്തെങ്കിലും വസ്തു വാങ്ങുകയോ കൊടുക്കയോ പാടില്ല. 

സന്യാസിക്ക്  മാര്ജ്ജാരി എന്നും വാനരിയെന്നും വൃത്തികൾ രണ്ടുവിധത്തിലുണ്ട്.  ജ്ഞാനാഭ്യാസികള്ക്ക് മുഖ്യമായും മാര്ജ്ജാരീവൃത്തിയാണ്. ചോദിക്കാതെ യാതൊന്നും അങ്ങോട്ടു കേറിപറയരുത്. ആരെങ്കിലും അന്യായത്തെപ്പറ്റി ചോദിച്ചാലും മിണ്ടരുത്.   മനോ വാചാ കര്മണാ പാപം കൃത്യം നടന്നാൽ പന്തീരായിരം താരകമന്ത്രം ജപിച്ച് പാപം പരിഹാരം ചെയ്യണം. 

ബ്രഹ്മചര്യം നാലുവിധമാണ്.  അതുപോലെ ഗാര്ഹസ്ഥ്യം ആറുവിധമാണ്. മാതാപിതാക്കളുടെ ആജ്ഞാനുവര്ത്തിയായ  ഒരു ബാലനെ ഉപനയനം ചെയ്യിക്കണം. ഒരു സദ്ഗുരുവിനെ സമീപിച്ച് ഗുരുകുലവാസമനുഷ്ഠിക്കണം. ഗുരുവിന്റെ ആജ്ഞാനുസരണം വെളിയിൽ പന്ത്രണ്ടുവര്ഷകാലം ഗുരുശുശ്രൂഷ ചെയ്ത് സർവവിദ്യകളും അഭ്യസിക്കണം. അധ്യയനം പൂര്ത്തിയായാൽ സ്വകുലത്തിന് അനുരൂപയായ ഒരു കന്യകയെ ഗുരുവിന്റെ ആജ്ഞാനുസാരണം വിവാഹം ചെയ്ത് സ്വവംശവൃദ്ധിയെ മാത്രം ലാക്കാകി പുത്രോത്പാദനം ചെയ്ത് ഇരുപത്തിയഞ്ചു വര്ഷം ഗൃഹസ്ഥാശ്രമിയായി കഴിയണം. അതിനുശേഷം അടുത്ത ഇരുപത്തിയഞ്ചു വര്ഷം വാനപ്രസ്ഥം സ്വീകരിച്ച് ചിലവഴിക്കണം. ത്രിസന്ധ്യകളിലും സ്നാനം ചെയ്യുകയും പകൽ നാലാം യാമത്തിൽ ഒരിക്കൽ മാത്രം ആഹാരം കഴിക്കുകയും വേണം.  ഗ്രാമവും പട്ടണവും പരിചയമാര്ഗ്ഗങ്ങളും ഉപേക്ഷിച്ച് ഏകാകിയായി വനത്തിൽ തന്നെ കഴിയണം.  ഉഴുതു വിതയ്കാന് ശ്രമിക്കാതെ കിട്ടുന്ന അരിയോ മറ്റോ ശേഖരിച്ച് അതുകൊണ്ട് മാത്രം ആശ്രമധര്മ്മം നിറവേറ്റി സുഖഭോഗങ്ങളിൽ തികച്ചും വൈരാഗ്യം കലര്ന്ന് നാല്പതുവിധം സംസ്കാരം കൈ കൊണ്ട്  ചിത്തത്തെ സർവഥാ ശുദ്ധമാക്കി വെയ്കണം. 

ഷണ്ഡനും, പതിതനും, പരദാംഗമിയും, വൈഖാനസനായ ബ്രാഹ്മണനും ചക്രിയും, ലിംഗിയും പാഷണ്ഡനും  അയാജ്ഞികനും വേതനം പറ്റുന്ന അധ്യാപകനും രണ്ടോ മൂന്നോ തവണ സംന്യാസം സ്വീകരിച്ച് കഴിഞ്ഞവനും ആതുരസന്യാസികളാകാം അവർ ക്രമസന്യാസത്തിന് അര്ഹരല്ല.

വൈരാഗ്യം വന്നിട്ടേ  സന്യാസം സ്വീകരിക്കാവൂ മനസ്സിൽ രാഗം അവശേഷിക്കെ സന്യാസം സ്വീകരിക്കുന്ന വ്യക്തി ദ്വിജാധരൻ എന്ന നരകത്തിൽ പതിക്കുന്നു.  നാക്ക്, ഉപസ്ഥം, വയറ്, കൈകൾ  തുടങ്ങിയ ഇന്ദ്രിയങ്ങളെ ജയിച്ചിട്ടുള്ളവനും അവിവാഹിതനും ബ്രഹ്മചര്യ സമ്പന്നനുമായ ബ്രാഹ്മണൻ സന്യാസം സ്വീകരിക്കാം. വിജനസ്ഥലത്ത് താമസിക്കുകയും ഏകനായി സഞ്ചരിക്കുകയും വേണം. ഏകവസ്ത്രധാരിയായി ജീവിക്കേണ്ടവനാണ് സന്യാസി.  എല്ലാ വിധത്തിലുള്ള  മമതയും, കാമക്രോധാദിദോഷങ്ങളും സന്യാസി കൈ വെടിയണം. രണ്ട് കണ്ണ്, രണ്ട് ചെവി, രണ്ടു നാസാദ്വാരം മുഖം ഈ ഏഴു ദ്വാരങ്ങളുമായി വാക്ക് ബന്ധപ്പെട്ടിരിക്കുന്നു. അതിനെ അസത്യഭാഷണത്തിലേക്ക് നയിക്കരുത്.  

സംന്യാസി അജിഹ്വനും ഷണ്ഡകനും പംഗുവും അന്ധനും ബധിരനും മുഗ്ദ്ധനും ആയിരിക്കണം. എങ്കില് മാത്രമേ മുക്തനാകയുള്ളു.''
രസനേന്ദ്രിയത്തേയും വാഗിന്ദ്രിയത്തേയും ജയിച്ചവനാണ് അജിഹ്വന്. ഷഡ്രസങ്ങളോടുകൂടി ആഹാരം കഴിക്കുമ്പോഴും അവയിലൊന്നിലും പ്രത്യേകം ഹിതാഹിതരൂപത്തിലുള്ള പറ്റുമാനമുണ്ടായിരിക്കരുത്. ഹിതരൂപമായ, ആത്മബോധത്തെ ഉളവാക്കുന്ന വിഷയത്തെക്കുറിച്ചു വക്രതകൂടാതെ സത്യമായും മിതമായുമേ പറയാവൂ. അങ്ങനെയുള്ളവനെ അജിഹ്വനെന്നു പറയുന്നു.

അപ്പോ ജനിച്ചു പെണ്കുട്ടിയേയും പതിനാറുവയസ്സുള്ള യുവതിയേയും നൂറു വയസ്സുള്ള വൃദ്ധയേയും വികാരരഹിതനായി കാണാന് കഴിയുന്നവനാണ് ഷണ്ഡകന് (നപുംസകം). സംന്യാസി സ്ത്രീകളുടെ സമീപം ഒരു നപുംസകത്തെപ്പോലെ പെരുമാറണമെന്നു ചുരുക്കം. 

മലമൂത്രവിസര്ജ്ജുനങ്ങള്ക്കും  ഭിക്ഷയ്ക്കും വേണ്ടിമാത്രം ഒരു യോജനയില് കവിയാത്ത ദൂരത്തില് സഞ്ചരിക്കുകയേ പാടുള്ളു. അങ്ങനെയുള്ളവന് മുടന്തന് (പംഗു) തന്നെയാണ്. ആവശ്യമില്ലാതെ ഒരിടത്തും പോകരുതെന്നര്ത്ഥം .

നില്ക്കുമ്പോഴും നടക്കുമ്പോഴും ആരുടെ ദൃഷ്ടിയാണോ ആവശ്യമില്ലാതെ ചുറ്റുപാടിലേക്ക് അയയ്ക്കാതിരിക്കുന്നത് അവന് കണ്ണ് എന്ന ബാഹ്യേന്ദ്രിയം ഉള്ളവനാണെങ്കിലും അന്ധന് (കുരുടന്) ആണ്. ആവശ്യമില്ലാതെ വിഷയങ്ങളിലേക്കു കണ്ണോടിക്കരുതെന്നു സാരം. 

ലൗകികോല്ക്കുര്ഷശത്തെ നല്കുന്നതും മിതമായതും മനസ്സിനെ ഹരിക്കുന്നതും സങ്കടത്തെ ഇല്ലാതാക്കുന്നതുമായ വാക്കുകള് കേട്ടാലും കേള്ക്കാസത്തവണ്ണം തജ്ജന്യമായ വികാരങ്ങള് ആരെയാണോ സ്പര്ശിക്കാത്തത്, അവന് ബധിരന് (പൊട്ടന്) എന്നു പറയപ്പെടുന്നു. ശബ്ദവിഷയങ്ങളില് പറ്റുമാനമില്ലാതിരിക്കണമെന്നു താത്പര്യം.

എന്തിനും കഴിവുള്ളവനും ഇന്ദ്രിയശക്തി ഒട്ടും നശിക്കാതെ അരോഗദൃഢഗാത്രനും ആണെങ്കിലും സമാകര്ഷംകങ്ങളായ കാമിനീകാഞ്ചനാദി വിഷയങ്ങളുടെ സന്നിധിയില് വര്ത്തിലക്കുമ്പോഴും ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെപ്പോലെ അവയാല് ആകൃഷ്ടമതിയാകാതെയിരിക്കുന്നത് ഏത് സംന്യാസിയാണോ അവനത്രേ മുഗ്ദ്ധന്. 

ഇനി നമുക്ക് സന്യാസത്തിലെ സാമാന്യരീതിയിൽ കര്മ്മഭാഗത്തെ നോക്കാം..
അഗ്നി തന്നെ പ്രാണൻ അഗ്നി പ്രാണന്റെ കര്ത്താവാണ് എന്ന മന്ത്രത്താൽ അഗ്നിഹോത്രാഗ്നി കൊണ്ട് അഗ്നിയാൽ അനുഷ്ഠാനം നിർവഹിക്കണം.  അഗ്നി ലഭിക്കാതെ വരുകയാണെങ്കിൽ സർവദേവതാ രൂപമായ ജലത്താൽ ഹോമകര്മ്മം നടത്താവുന്നതാണ്. നിര്ദ്ദിഷ്ടമന്ത്രവിധി പ്രകാരം ഹവനം ചെയ്ത് നെയ് ചേര്ന്ന ഹവിസ്സ് ഭക്ഷിക്കണം. ഇത് വീരമാര്ഗ്ഗവിധിയെന്ന്  അറിയപ്പെടുന്നു. 

സ്വസ്ഥചിത്തനായി വേണ്ടവിധം  ആത്മശ്രാദ്ധവും വീരജാഹോമവും നടത്തണം. അഗ്നിയെ ആത്മാവിലാരോപിച്ച് തന്റെ കഴിവുകളും പതിനാല് കരണപ്രവൃത്തികളും പുത്രനിലോ, പുത്രനില്ലെങ്കിൽ ശിഷ്യനിലോ തന്റെ തന്നെ ആത്മാവിലോ ആരോപിക്കണം. ബ്രഹ്മാത്വ മന്ത്രം  ചെയ്ത് സാവിത്രിയിൽ പ്രവേശിക്കണം. വേദമാതാവിനെ മൂന്നു വ്യാഹൃതികളിൽ ലയിപ്പിച്ച്  ജലപാനം ചെയ്യാം. പ്രണവാചരണത്തോടെ ശിഖയേയും പൂണൂലിനേയും ഛേദിക്കണം. വസ്ത്രങ്ങൾ ഭൂമിയിലോ ജലത്തിലോ നിക്ഷേപിച്ച് ഓം സ്വാഹാ  തുടങ്ങിയ മന്ത്രത്താൽ നഗ്നനായി സ്വരൂപധ്യാനം ചെയ്ത്  പ്രാണനേയും വ്യാഹൃതിയോടു കൂടി മനനം ചെയ്തു മനസ്സു കൊണ്ടും വാക്കുകൊണ്ടും മൂന്നു തവണ സന്യായസ്വീകാരം ചെയ്ത് പ്രണവധ്യാനം ചെയ്ത് ബ്രഹ്മസ്വരൂപമായി സങ്കല്പിച്ച് വടക്കു ദിക്കു നടക്കണം. ശുദ്ധസ്വരൂപത്തിൽ സഞ്ചരിക്കണം ഇതാണ് സന്യാസ നീയമം. 

ജ്ഞാനസ്വരൂപത്തിൽ കുടീചകനായി ബഹൂദകനായി ഹംസനായി പരമഹംസനായി ദിഗംബരനായി സഞ്ചരിക്കണം എന്നാണ് നീയമം.  ഗ്രാമത്തിൽ ഒരു രാത്രി, തീര്ഥത്തിൽ മൂന്നു രാത്രി, നഗരത്തിൽ അഞ്ചുരാത്രി, ക്ഷേത്രത്തിൽ ഏഴു രാത്രി ഈ ക്രമത്തിലാണ്  താമസം വിധിച്ചിരിക്കുന്നത്.  ദിനരാത്രങ്ങൾ  തുല്യമാകയാൽ പരമഹംസൻ എപ്പോഴും ജാഗ്രദവസ്ഥയിൽ തന്നെ ഇരിക്കുന്നു. ബ്രഹ്മപ്രണവവധ്യാനത്തോടു കൂടിയുള്ള സന്യാസം സ്വീകരിച്ച് ദേഹത്യാഗം ചെയ്യുന്ന വ്യക്തി പരമഹംസപരിവ്രാജകനാകുന്നു. പരമഹംസന്മാർ ആകട്ടെ അവ്യക്തലിംഗധാരികളും അവ്യക്താചരണരും ജാഗരൂകരെങ്കിലും ഉന്മത്തരെപ്പോലെ പ്രവര്ത്തിക്കുന്നവരാണ്.  ശൂന്യഗൃഹം, ദേവാലയം, ആശ്രമം, വല്മീകം, വൃക്ഷമൂലം, കുശവന്മാരുടെ ഗൃഹം യജ്ഞശാല നദീതടം ഗുഹ പാറകൾ മുതലായവയിൽ സ്ഥിരമായി ഗൃഹം നിര്മ്മിക്കാതെ കഴിഞ്ഞുകൂടി ശുഭാശുഭചിന്ത കൂടാതെ സന്യാസധര്മ്മത്തിലിരുന്ന് ദേഹം ത്യജിക്കുന്നവനാണ് പരമഹംസൻ. 

പരമഹംസപരിവ്രാജകൻ ചെയ്യുന്ന ഈ പ്രണവം പതിനാറ് മാത്ര ചേര്ന്ന് നാലവസ്ഥകളിൽ നാലു അവസ്ഥകളിൽ നാലു വീതം പതിനാറു വിധമാണ്.  ജാഗ്രദാദി നാലവസ്ഥകൽ സ്വപ്നാദി നാലവസ്ഥകൾ സുഷുഷ്പിയിൽ സുഷുപ്ത്യാദി നാലവസ്ഥകൾ തുരീയത്തിൽ തുരീയാദി നാലവസ്ഥകൾ ഇപ്രകാരം ബ്രഹ്മപ്രണവം പതിനാറു മാത്രയിൽ ആരൂഢമായിരിക്കുന്നു. 
അതിൽ തൊണ്ണൂറ്റിയാര് തത്ത്വങ്ങൾ അടങ്ങിയിരിക്കുന്നു. അത് മൂന്നായി വിഭജിച്ച് മുപ്പത്തിരണ്ടു തത്ത്വങ്ങളുടെ സന്നികര്ഷമായ രൂപം സമ്പാദിച്ച് ജ്ഞാനത്താൽ വിശുദ്ധമായ ത്രിഗുണസ്വഭാവത്തോടു കൂടിയതാണെന്ന് മനസ്സിലാക്കി സൂര്യൻ ചന്ദ്രൻ അഗ്നി എന്നീ കലാരൂപമായി ഏകീഭവിച്ച് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ അനുസന്ധാനം ചെയ്ത്  നാഭി മുതൽ ബ്രഹ്മ ബില്വം വരെയുള്ള വിഭിന്നമായ ഇരുപത്തിയേഴു തത്ത്വങ്ങളെ സംബന്ധിക്കുന്ന സാരം ഗ്രഹിച്ച് ഏകത്വം സ്ഥാപിച്ച് ഇടതു തോൾ മുതൽ വലത്തെ അരക്കെട്ട് പ്രദേശം വരെ ഭാവന ചെയ്ത് ചിത്തശുദ്ധിയാൽ രമിക്കുന്നു. 
അതായത് തുരീയാതീതൻ പരമഹംസൻ അവധൂതൻ എന്നിവർ ഇതെ ബ്രഹ്മപ്രണവത്തെയാണ് ഉപാസിക്കുന്നത് അതിനാൽ വിദേഹമുക്തിയും സംഭവിക്കുന്നു. 

ഛാന്ദോഗ്യത്തിലെ അഞ്ചാമദ്ധ്യായത്തിൽ  ജബാലപുത്രനായ സത്യകാമൻ വ്യാഘ്രപത്തിന്റെ പുത്രനായ ഗോശ്രുതിയ്ക്  പ്രാണദര്ശനത്തെ പറഞ്ഞുകൊടുക്കുന്നുണ്ട്.  മന്ഥമെന്നു പറയുന്ന കര്മ്മത്തെയാണ് ഇവിടെ ആചാര്യൻ വിശദീകരിക്കുന്നത്.  ദേവയാന പിതൃയാനപ്രാപ്തിരൂപമായ ഈ മാര്ഗ്ഗം മഹത്ത്വം വേണമെന്നാഗ്രഹിക്കുന്നവര്ക്കു വേണ്ടി മാത്രമാണ് എന്നും വിഷയോപഭോഗത്തെ ആഗ്രഹിക്കുന്നവനു വേണ്ടിയല്ല എന്നും ആചാര്യൻ പ്രത്യേകമായി തന്നെ പറയുന്നുണ്ട്. 

ഇതിന്റെ വിധി പറയുന്നത് കറുത്ത വാവു ദിവസം ദീക്ഷിക്കണം. ദീക്ഷിക്കുക എന്നുവച്ചാൽ ദീക്ഷിച്ചിരിക്കുന്നവനെ പോലെ ഭൂമിയിൽ ശയിക്കുക മുതലായ തപോരൂപമായ നിയമം അനുഷ്ഠിച്ചുകൊണ്ട് സത്യവചനം, ബ്രഹ്മചര്യം മുതലായ ധര്മ്മങ്ങളോടു കൂടിയിരിക്കുക എന്നര്ഥം.  അല്ലാതെ ദീക്ഷയിലള്ള എല്ലാ കര്മ്മണങ്ങളും ഇവിടെ എടുക്കുന്നില്ല. മന്ഥമെന്നു പറയുന്ന കര്മ്മം മറ്റൊരു കര്മ്മത്തിന്റേയും വികൃതിയല്ലാത്തതുകൊണ്ട്  പ്രകൃതിഭൂതമായ കര്മ്മത്തിന്റെ ചടങ്ങുകളെല്ലാം അനുഷ്ഠിക്കേണ്ട ആവശ്യം വരുന്നില്ല. ഉപസ്രദ്വതീ എന്ന് ശ്രുതി പറഞ്ഞിരിക്കുന്നതുകൊണ്ട് ശുദ്ധികാരണമായ തപസ്സായി പാൽ മാത്രം ഭക്ഷിക്കുക എന്നതിനെ സ്വീകരിക്കുന്നു. ഉപസത്തുക്കൾ എന്നു പറയുന്ന പ്രവര്ഗ്ഗ്യാഹസ്സുകളിലുള്ള ഇഷ്ടികളിൽ പാൽ മാത്രം കുടിക്കുക എന്നുള്ളതാണ് നീയമം ആ വ്രതത്തോടു കൂടിയിരുന്നു വേണം മന്ഥകകര്മ്മം ചെയ്യുവാൻ. 

ഈ ദീക്ഷയെടുത്തിട്ട് വെളുത്ത വാവുനാൾ കര്മ്മം ആരംഭിക്കണം. അതിലേക്ക് നാട്ടിലും കാട്ടിലുമുള്ള ഓഷധികൾ കുറെശ്ശെ എടുത്ത് ഉമികളഞ്ഞ് പച്ചയ്കു തന്നെ അരച്ച് അതിനെ അത്തിത്തടി കൊണ്ടുണ്ടാക്കിയ പാത്രത്തിൽ തേനും  തൈരും ഒഴിച്ച് ആജ്യഹോമം ചെയ്ത്   മന്ത്രപ്രോക്ഷണമാദികത്തോടു കൂടി മന്ഥത്തിൽ വീഴ്ത്തി മന്ത്രഭാഗം ചെയ്ത് ഒരിക്കൽ വായിൽ കൊള്ളുന്നത് ഭക്ഷിക്കണം.  ഈ വിശിഷ്ടഭോജനത്താൽ ശ്രീക്കു കാരണമായ മഹത്ത്വത്തെ അഥവാ ശുദ്ധാത്മാക്കളായി തീരുന്നു എന്ന് സവിതാവായ ദേവന്റെ സ്വരൂപത്തെ ധ്യാനിക്കണം. ഇതുപോലെ തന്നെ ഋക്കിനെ ചൊല്ലി രണ്ടാമതും മൂന്നാമതും നാലാമതും കൊണ്ട്  ആചമിച്ച് വടിച്ചു കുടിക്കുകയും  ഒ ഔദുംബരപാത്രത്തെ കഴുകി വയ്കുകയും വേണം.  കൃഷ്ണാജിനത്തിലോ വെറും തറയിലോ മൌനവ്രതത്തോടു കൂടി സ്ത്രീ മുതലായ അനിഷ്ടസ്വപ്നങ്ങളെ കണ്ടതുകൊണ്ട് ഇളക്കമൊന്നുമുണ്ടാകാത്തവിധത്തമുള്ള ചിത്തസംയമനത്തോടു കൂടി കിടന്നുറങ്ങണം. 
വാനപ്രസ്ഥരും നൈഷ്ഠികബ്രഹ്മചാരികളും, ഹിരണ്യഗര്ഭൻ എന്നു പറയുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നവരും എല്ലാം അര്ച്ചിരഭിമാനിയായ ദേവതയെ പ്രാപിക്കുന്നു ഈ മാര്ഗ്ഗത്തെ തന്നെ ദേവയാനമെന്ന് പറയുന്നത്. 

പുരാണങ്ങളും സ്മൃതികളും അനുസരിച്ച് ഊര്ധ്വരേതസ്സുകളായ നൈഷ്ഠിക ബ്രഹ്മചാരികള്ക്ക് ആദിത്യസംബന്ധത്താൽ ഉത്തരായണോപലക്ഷിതമായ ദേവയാനമെന്ന് പറയുന്ന മാര്ഗ്ഗം പ്രസിദ്ധമാണ്. അതിനാൽ അഖണ്ഡിതമായ ബ്രഹ്മചര്യത്താൽ അരണ്യവാസികള്ക്കൊപ്പം അര്ചിരാദി ഗതി കിട്ടുന്നു. ഈമാര്ഗ്ഗത്തിനെ പറയുവാനുള്ള കാരണം ആചാര്യൻ പറയുന്നത്, ഗൃഹസ്ഥന്മാർ സാമാന്യമായി അശുദ്ധരാണ്. ശത്രുക്കളോടും മിത്രങ്ങളോടും ഉള്ള സംയോഗം നിമിത്തം ദ്വേഷവും രാഗവും അവര്ക്കു വരുന്നു. ഹിംസയും അനുഗ്രഹവും നിമിത്തമുള്ള അധര്മ്മവും ധര്മ്മവും അവര്ക്കുണ്ട്. ഹിംസ, അനൃതം, മായ, അബ്രഹ്മചര്യം മുതലായ പല അശുദ്ധികാരണങ്ങളും അവര്ക്ക് ഒഴിവാക്കാൻ  നിവൃത്തിയുമില്ല. ആയതിനാൽ അവർ അശുദ്ധരാകുന്നു. അവര്ക്ക് ഈ മാര്ഗ്ഗം യുക്തമാണ്.  എന്നാൽ രാഗദ്വേഷാദികൾ വെടിഞ്ഞ വിരജസന്മാര്ക്കാകട്ടെ ഉത്തരമാര്ഗ്ഗഗമനം ആണ് യുക്തമായത്.  ഇങ്ങിനെ പഞ്ചാഗ്നികളെ അറിയുന്ന ഗൃഹസ്ഥര്ക്കും അരണ്യവാസികള്ക്കും മാര്ഗ്ഗം തുല്യമായിരിക്കുകയും ഫലം ഒരുപോലെ ലഭിക്കുകയും ചെയ്യും. 

തപസ്സ്, സന്തോഷം, ആസ്തിക്യം, ദാനം, ലജ്ജ, മതി, ജപം, വ്രതം, ഈശ്വരപൂജ, സിദ്ധാന്തശ്രവണം ഇവയാണ് പത്തുനിയമങ്ങൾ. 
വേദവര്ണിതമായ കൃച്ഛചാന്ദ്രയണാദി വ്രതങ്ങളാൽ ശരീരം ക്ഷീണിപ്പിക്കുന്നത് തപസ്സാണ്. മോക്ഷലാഭത്തെപ്പറ്റിയും ആത്മാവിന് സംസാരബന്ധനം പെടുന്നതിനുള്ള കാരണത്തെപ്പറ്റിയും ചിന്തിക്കുന്നത് തപസ്സാകുന്നു. ഈശ്വരേച്ഛയനുസരിച്ച് എന്തുകിട്ടിയാലും അതിൽ സന്തോഷവും പ്രസന്നതയും ഉണ്ടാകുന്നത് സന്തോഷം. വേദങ്ങളിലും സ്മൃതികളിലും പറയപ്പെട്ടിട്ടുള്ള ധര്മ്മത്തിൽ ദൃഢമായ ആത്മാവോടെ വര്ത്തിക്കുക എന്നതാണ് ആസ്തിക്യം. ധനം തുടങ്ങിയ ആവശ്യവസ്തുക്കൾ ദുഃഖിതരായ ഉത്തമന്മാര്ക്കു കൊടുക്കുന്നത് ദാനം.  വാഗ്ദോഷം അസത്യഭാഷണം മുതലായ ദോഷങ്ങളിൽ നിന്നും അകന്ന് വിശുദ്ധവാക്ക് രോഗാദിവിമുക്തമായ ഹൃദയം ഹിംസ ക്രൂരത തുടങ്ങിയവ ഇല്ലാത്ത കര്മ്മം എന്നിവയാണ് ഈശ്വരപൂജനം. 

ആത്മാവ് സത്യവും ജ്ഞാനസ്വരൂപവും  സർവോത്കൃഷ്ടവും നിത്യവും അനന്തവും അന്തര്യാമിയുമാണ്. ഈ സിദ്ധാന്തം നിരന്തരം ശ്രവിച്ച് അതിനു യോജിച്ച് നിലയിൽ വിശ്വസിക്കുന്നതാണ് സിദ്ധാന്തശ്രവണം. ലൌകികമാര്ഗ്ഗങ്ങളിൽ സർവസമ്മതമായ കര്മ്മങ്ങൾ അനുഷ്ഠിക്കുന്നതിൽ സ്വാഭാവികമായിട്ടുണ്ടാകുന്ന സങ്കോചമാണ് ലജ്ജ. ഗുരുക്കന്മാരുടെ അനുമതി ലഭിച്ചാലും വേദവിരുദ്ധമാര്ഗ്ഗങ്ങൾ അവലംബിക്കാതെ വേദോക്തങ്ങളായ ഉപദേശങ്ങളിൽ പൂര്ണശ്രദ്ധ ഉണ്ടായിരിക്കുന്നതാണ് മതി. വേദോക്ത വിധിപ്രകാരം വീണ്ടും വീണ്ടുമുള്ള മന്ത്രാനുഷ്ഠാനവും, ധര്മ്മശാസ്ത്രങ്ങളിലും പുരാണേതിഹാസങ്ങളിലും മനസ്സ് നിരന്തരം മുഴുകിയിരിക്കുന്നതാണ് ജപം.  മാനസിക ജപം എന്നും വാചികജപവും എന്ന് ജപം രണ്ടു തരത്താണ്. വാചിക ജപവും രണ്ടുവിധമാണ് ഒന്ന് ഉച്ചം, മറ്റേത് ഉപാംശു. മാനസിക രൂപവും രണ്ടു വിധത്തിലുണ്ട് ഒന്ന് മനനം, മറ്റേതേ ധ്യാനം. 

അദ്വിതീയമായും, ജാതിഗുണക്രിയാ രഹിതമായും, ഷഡ്കര്മ്മി ഷഡ്ഭാവാദി സർവദോഷരഹിതമായും (ഷഡ്കര്മി- വിശപ്പ്, ദാഹം, ജര, മരണം, ശോകം, മോഹം.  ഷഡ്ഭാവം- സത്തസ ജനനം വളര്ച്ച, അവസ്ഥാന്തരപ്രാപ്തി, ക്ഷയം നാശം) സത്യജ്ഞാനാനന്ദസ്വരൂപമായും, സ്വയം വികല്പഹീനമായും, സകലകല്പങ്ങള്ക്കും ആധാരമഭൂതമായും സർവഭൂതങ്ങളിലും അന്തർയാമിയായും, ആകാശം പോലെ ഉള്ളിലും പുറതതും വ്യാപിച്ചതായും, അഖണ്ഡാനന്ദസ്വരൂപമായും, അപ്രമേയമായും, അനുഭവൈകവേദ്യമായും, പ്രത്യക്ഷത്വേന ഭാസിക്കുന്നതായും, ഇരിക്കുന്ന ആത്മാവിനെ കരതലാമലകം പോലെ സാക്ഷാത്കരിച്ച്  കൃതാര്ഥനായും, കാമ രാഗാദിദോഷരഹിതനായും ശമദമാദി സമ്പന്നനായും മാത്സര്യ തൃഷ്ണാശാദിഹീനനായും, ദംഭാഹംകാരാദി സ്പര്ശലേശമന്യേ യാതൊരുവൻ വര്ത്തിക്കുന്നവോ അവൻ തന്നെയാണ് ബ്രാഹ്മണൻ എന്ന് ശ്രുതി സ്മൃതി പുരാണേതിഹാസങ്ങളുടെ അഭിപ്രായം ഇതിൽ നിന്ന് ഭിന്നമായി  യാതൊരു തരത്തിലും ബ്രാഹ്മണ്യം സിദ്ധിക്കയില്ല എന്നതുകൊണ്ട്  ആത്മാവു തന്നെയാണ് സച്ചാദിനന്ദസ്വരൂപനെന്നും അദ്വിതീയമെന്നും ധരിച്ച് ബ്രഹ്മഭാവത്തെ മനുഷ്യൻ ഭാവനചെയ്യേണ്ടതാണ്. 

സന്യാസി ആയാൽ ബ്രഹ്മചര്യം, അഹിംസ അപരിഗൃഹം, സത്യം എന്നിവ പരിപാലിക്കണം.  വര്ഷക്കാലത്ത് ഒരിടത്ത് സഞ്ചരിക്കാം  എന്നാൽ എട്ടുമാസം ഏകാകിയായോ ഒരാളുടെ സഹായത്തോടു കൂടിയെ സഞ്ചരിക്കാവൂ. 

അവധൂതചര്യ സാമാന്യമായി പറഞ്ഞാൽ വര്ണ്ണാശ്രമരഹിതനായ ആത്മാവിൽ തന്നെ സ്ഥിതിചെയ്യുന്ന വര്ണാശ്രമരഹിതനായ യോഗിയാണ് അവധൂതൻ.  അവരുടെ പ്രപഞ്ചം സ്വന്തം ഇഷ്ടമനുസരിച്ചുളഅള സ്വൈരവിഹാരമാണ്. അവരിൽ നഗ്നരായോ വസ്ത്രയുക്തരായോ കാണപ്പെടുന്നു. അവര്ക്ക് ധര്മ്മാധര്മ്മങ്ങളോ മേധ്യാമേധ്യങ്ങളോ ഇല്ല.  പൂർണശുദ്ധരാകയാൽ പാപപുണ്യങ്ങളാൽ ലിപ്തനാകുന്നില്ല. 

വേദാന്തവാക്യേഷു സദാ രമന്തോ
ഭിക്ഷാന്നമാത്രേണ ച തുഷ്ടിമന്തഃ
അശോകമന്തഃകരണേ രമന്തഃ
കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ''

ഇതാണ് ഒരു സംന്യാസിയുടെ യഥാര്ഥലക്ഷണം. അതായത് അവന് എപ്പോഴും വേദാന്തവാക്യങ്ങളുടെ അര്ത്ഥചിന്തനത്തില് രസിച്ചുകൊണ്ടിരിക്കണം. ഭിക്ഷാന്നം കൊണ്ടുതന്നെ സന്തോഷിക്കണം. ദുഃഖസ്പര്ശകമില്ലാതെ അന്തര്മ്മുഖവൃത്തിയായിട്ടുതന്നെ കഴിഞ്ഞുകൂടണം. അങ്ങനെയുള്ള സംന്യാസിയാണ് ഭാഗ്യവാന്. ഇതാണ് ഭാരതീയമായ സന്യാസശബ്ദം കൊണ്ട് വിവക്ഷിക്കുന്നത്. അല്ലാതെ നാമങ്ങളിലും ആർഭാടങ്ങളിലും രമിക്കുന്നവരല്ല യഥാർത്ഥ സന്യാസിമാർ .... ആ ഗുരുപരമ്പര എല്ലാവര്ക്കും മംഗളത്തെ നൽകട്ടെ. ശ്രീഗുരുഭ്യോ നമഃ. ഹരി ഓം.
ഒരു പുതിയ അധ്യയന വർഷം കൂടി ആരംഭിക്കുകയാണ്...
ഓരോ അധ്യയന വർഷവും നമുക്ക് പ്രതീക്ഷകളുടേതാണ്...
സ്നേഹം സന്തോഷം സമാധാനം ശാന്തിഃ  പരസ്പര വിശ്വാസം എന്നീ ഗുണങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 

വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കാഴ്ച്ചപ്പാടിലും സംസ്‌കാരത്തിന്റെ തെളിമ പകര്‍ന്നു നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം. അത് സകലജീവരാശികളുടേയും അഖണ്ഡതയെക്കുറിച്ചുള്ള ബോധം മനുഷ്യനില്‍ ജനിപ്പിക്കുന്നതാകണം. ‘എനിക്കെപ്പോഴും വിജയിക്കണം’ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ‘ഞാന്‍, ഞാന്‍, ഞാന്‍’ ഇതാണ് എല്ലാവരുടേയും മുഖ്യമായ മതവും മുദ്രാവാക്യവും. ഈ വിധത്തില്‍ ഫലം മാത്രം കാംക്ഷിച്ചു കര്‍മ്മം ചെയ്യുന്പോള്‍ എന്തു ഹീനവൃത്തി ചെയ്യാനും മനുഷ്യന്‍ മടിക്കില്ല. കാരണം ‘ഞാനൊഴികെ’ ബാക്കിയെല്ലാവരും ശത്രുക്കളായി തീരുന്നു. എല്ലാം സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുള്ള മനുഷ്യന്റെ അന്ധമായ ഈ മത്സരബുദ്ധി അവന്റെ പ്രവര്‍ത്തികളെ ആത്മാര്‍ത്ഥയില്ലാത്തതും അപൂര്‍ണ്ണങ്ങളും ആക്കുന്നു. കര്‍മ്മത്തില്‍ ചെലുത്തുന്ന സന്തോഷവും പങ്കാളിത്തവുമാണ് ഫലത്തെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നത്.
ആത്മാര്‍ത്ഥമായ സഹകരണവും സൗഹൃദവുമാണ് ഉല്‍പാദശേഷിയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നത്. അന്ധമായ മത്സരമല്ല. അതാണ് വ്യക്തിയേയും സമൂഹത്തേയും ഉയരങ്ങള്‍ താണ്ടാന്‍ സഹായിക്കുന്നത്

Monday, May 29, 2017

ശിഷ്യരോട് സംവദിക്കുകയും അവരുമായി ഇടപഴകുകയും ചെയ്യുന്നതില്‍ നിന്നാണ് ഗുരു ശിഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് എങ്ങനെയൊക്കെയായിരിക്കാമെന്ന് ചില ഉള്‍ക്കാഴ്ചകള്‍ നമുക്ക് കിട്ടുക. ഇങ്ങനെ വ്യക്തിഗതമായി സംഭവിക്കുന്നത് പലപ്പോഴും എല്ലാവര്‍ക്കുമായി കിട്ടുന്ന മാതൃകകളായി ഭവിക്കുന്നുണ്ട്. അതായത് അത്തരം വെളിപ്പെടലുകള്‍ സമൂഹത്തിനും ലോകത്തിനു തന്നെയും ഉപകരിക്കുന്നു. എന്നുവച്ചാല്‍ സമകാലിക ശിഷ്യരുടെ അനുഭവസാക്ഷ്യങ്ങളില്‍ നിന്ന് അറിവിന്റെ കൈമാറലുകള്‍ ഉണ്ടാവുന്നു.
ശിഷ്യപരമ്പരകളുണ്ടാവുന്നു. അങ്ങനെ അറിവുകളുടെയും അനുഭവത്തിന്റെയും തുടര്‍ച്ചകളും ഉണ്ടാവുന്നു. ഈ പശ്ചാത്തലത്തില്‍ ഒരു ഗുരുവിന്റെ സമകാലികരായ ശിഷ്യര്‍ ഗുരുവിലെത്തിച്ചേരുന്ന വഴികളിലേക്കൊരു നോട്ടം പ്രസക്തമായിരിക്കും.
ഗുരുവിനെ കിട്ടണമെന്ന് ആഗ്രഹിച്ച് നടത്തുന്ന അന്വേഷണമാണ് ഗുരുവിലെത്തിക്കുന്നത് എന്ന് പൊതുവെ നമ്മള്‍ ചിന്തിക്കുന്നു. ആത്മാന്വേഷി യഥാര്‍ത്ഥഗുരുവിനെ തേടി ഉഴറുന്നു എന്ന് ഗുരുഗീതയും പറയുന്നുണ്ട്. ‘മധുലുബ്ധോ യഥാ ഭൃംഗ: പുഷ്പാത് പുഷ്പാന്തരം വ്രജേത്/ജ്ഞാനലുബ്ധസ്തഥാ ശിഷ്യ: ഗുരോര്‍ഗ്ഗുര്‍വന്തരം വ്രജേത്’ എന്നാണു ശ്ലോകം. തേന്‍ തേടി വണ്ട് പുഷ്പത്തില്‍ നിന്ന് പുഷ്പത്തിലേക്കെന്ന പോലെ അറിവു തേടി ശിഷ്യന്‍ ഗുരുവില്‍ നിന്ന് ഗുരുവിലേക്ക് പോകുന്നു.
തനിക്കു വേണ്ട അറിവ് കിട്ടുന്ന ഇടത്ത് ശിഷ്യന്റെ യാത്ര അവസാനിക്കുന്നു എന്ന് അനുമാനിക്കാം. ഗുരുവിനെ ശിഷ്യന്‍ കണ്ടെത്തുന്ന ഈ പ്രക്രിയക്ക് ദൈവാധീനം വേണം. പ്രകൃതി അനുകൂലമാവണം. അതോടൊപ്പം ഗുരുകാരുണ്യത്തിന്റെ ഗൂഢമായ ഊര്‍ജ്ജതരംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. ഗുരുഗീത സൂചിപ്പിക്കുന്നതു പോലെ എല്ലാ ശിഷ്യരും ബോധപൂര്‍വം തേടുന്നവരാവണമെന്നുമില്ല. തന്നെ സമീപിക്കുന്ന ഭക്തരില്‍ ശ്രീകൃഷ്ണന്‍ കണ്ട നാലു തരംതിരിവുകളുണ്ടല്ലോ (ആര്‍ത്തോ ജിജ്ഞാസുരര്‍ത്ഥാര്‍ത്ഥി ജ്ഞാനി ദുഃഖിതന്‍, ജിജ്ഞാസു, സമ്പത്ത് ആഗ്രഹിക്കുന്നവന്‍, അറിവിന്റെ വഴിക്ക് പോകുന്നവന്‍ ) ഒരുപാട് ജനങ്ങള്‍ക്ക് ഗുരുവായിത്തീരുന്ന ഏതൊരു മഹാത്മാവിനെ സമീപിക്കുന്നവരിലും ഈ നാലു കൂട്ടരെ തന്നെയാണു കാണുക.
ഗുരുകാരുണ്യത്തിന്റെ ഗൂഢമായ തരംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് അനുമാനിക്കാന്‍ കാരണം ചില വായിച്ചറിവുകളും അതിലുപരി എന്റെ ഗുരുവിന്റെ (നവജ്യോതി ശ്രീ കരുണാകര ഗുരു) അടുത്ത് എത്തിപ്പെട്ട പലരുടെയും അനുഭവങ്ങളുമാണ്. ആദ്യം വായിച്ചറിവില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ പറയാം.
നൂറ്റാണ്ടുകളായി ജീവിച്ചുവരുന്നു എന്നു വിശ്വസിക്കപ്പെടുന്ന മഹാവതാര്‍ ബാബാജി യോഗവിദ്യ ആധുനിക കാലത്തിനു സ്വീകരിക്കത്തക്ക നിലയില്‍ ലാഹിരി മഹാശയനു പകര്‍ന്നു നല്‍കിയെന്നു പറയുന്നു. ക്രിയായോഗ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വഴിയിലുള്ള യോഗിയാണ് പരമഹംസ യോഗാനന്ദ. യോഗി തന്റെ ഗുരുവായ സ്വാമി യുക്തേശ്വര്‍ ഗിരിയെ കണ്ടെത്തുന്നത് കാശിയിലെ ഒരു തെരുവിന്റെ പാതയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന അറ്റത്ത് നില്‍ക്കുന്നതായിട്ടാണ്. കാന്തം ഇരുമ്പിനെ വലിച്ചടുപ്പിക്കുന്നതുപോലെ ആ സാന്നിധ്യം തന്നെ ആകര്‍ഷിക്കുന്നതായി അനുഭവപ്പെട്ട യോഗാനന്ദന്‍ അടുത്തുചെല്ലുകയാണ്. എത്രയോ തവണ താന്‍ ഈ മനുഷ്യനെ ദര്‍ശനത്തില്‍ കണ്ടുവെന്ന് തിരിച്ചറിയുകയാണ്. കാല്‍ക്കല്‍ വീണു വണങ്ങി എണീറ്റ ആ നവയുവാവിനോട് നീ വന്നുവല്ലോ എന്ന് സന്തോഷാധിക്യത്തോടെ യുക്തേശ്വര്‍ പലവട്ടം പറയുന്നു. എത്ര നാളായി നിന്നെ കാത്തിരിക്കുന്നു എന്നും പറയുന്നു  (An Autobiography of a Yogi). സ്വാമി വിവേകാനന്ദനെ പോലെ ബംഗാളില്‍ നിന്ന് പോയി പാശ്ചാത്യലോകത്തിനു ഇന്ത്യയുടെ അറിവു പകര്‍ന്ന ഒരാളാണു ഈ യോഗി.
ലാഹിരി മശായിയുടെ മറ്റൊരു താവഴിയില്‍ എത്തിപ്പെട്ട ശ്രീ എം എന്ന തിരുവനന്തപുരം സ്വദേശിയുടെ അനുഭവത്തിലും ഈ വശം തെളിയുന്നുണ്ട്. ബാല്യത്തില്‍ കൂട്ടുകാരുടെ കൂടെ കളിച്ച് എല്ലാവരും കൂടി വീട്ടിലേക്ക് നടക്കുമ്പോള്‍ എം തിരിഞ്ഞു നോക്കി. കളിച്ച മരച്ചുവട്ടില്‍ ഒരു ജടാധാരി പരിചയമില്ലാത്ത വേഷത്തില്‍ നില്‍ക്കുന്നു. യുവാവായി ഹിമാലയത്തിലേക്ക് പോയ എം അവിടെ ഒരു ഗുഹയില്‍ താന്‍ ബാല്യത്തില്‍ കണ്ട മനുഷ്യനെ വീണ്ടും കണ്ടു. ഗുഹയിലെ യോഗി, മുംതാസ് അലിയെ മധുവാക്കി എട്ടു കൊല്ലം കൂടെ നിര്‍ത്തിയ ശേഷം ഗൃഹസ്ഥനായി ജീവിക്കാന്‍ നിര്‍ദ്ദേശിച്ച് പറഞ്ഞയച്ചു. തന്റെ ജീവചരിത്രത്തില്‍ (Apprenticed to A Himalayan Master) ശ്രീ എം ഇതെല്ലാം വിവരിച്ചിരിക്കുന്നു.
ഇനി എന്റെ ഗുരുവിന്റെ അടുത്തു വന്ന രണ്ടു പേരെ പറ്റി പറയാം. രണ്ടുപേരും എനിക്ക് നല്ല പരിചയമുള്ളവര്‍. ഒരാള്‍ സ്വാമി ജ്യോതിര്‍മ്മയ ജ്ഞാനതപസ്വി. സ്വാമി ഇന്നില്ല. മലേഷ്യയില്‍ വാസമുറപ്പിച്ച ഒരു കുടുംബത്തിലായിരുന്നു ജനനം. സാമാന്യം സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിലെ മൂന്ന് ആണ്‍ മക്കളില്‍ മൂത്തവന്‍. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ പലപ്പോഴായി വര്‍ഷങ്ങളോളം ഒരു കാഴ്ച കാണുമായിരുന്നു. അതികാലത്ത് ഉണരും. അപ്പോഴാണു കാണുക. പ്രകാശത്തില്‍ ഒരു രൂപമാണു കാണുക. മുറിയില്‍ ഏതെങ്കിലും ഒരു വശത്തായിരിക്കും അത്. ദൃഷ്ടി തിരിച്ച് മറ്റൊരു വശത്തേക്ക് നോക്കിയാല്‍ രൂപവും അങ്ങോട്ടു മാറും. ചിലപ്പോള്‍ അതില്‍ നിന്ന് വാക്കുകള്‍ വരും. മനസ്സിലാവില്ല. ചിരി വരും. കുറച്ച് വലുതായപ്പോഴേക്ക് ഈ കാഴ്ച നിലച്ചുവെങ്കിലും മറ്റു പലതും കാണുമായിരുന്നു. ഇതൊന്നും പക്ഷേ ആരോടെങ്കിലും പറയണമെന്ന തോന്നലുണ്ടായില്ല.
സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ മലേഷ്യയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന് വീടെടുത്ത് അമ്മയോടൊപ്പം താമസം തുടങ്ങി. മാര്‍ ഇവാനിയോസ് കോളജില്‍ ബി. കോമിനു ചേര്‍ന്നു. അന്ന് തിരുവനന്തപുരത്ത് ഗുരുവിന്റെ ആശ്രമത്തില്‍ താമസിച്ചിരുന്ന തന്റെ ചേച്ചിയെ ചെന്നു കാണാന്‍ അമ്മ സ്വാമിയെ തന്റെ സഹോദരനെ കൂട്ടി പറഞ്ഞയച്ചു. ആശ്രമത്തോട് അടുക്കുംതോറും സ്വാമിക്ക് സ്ഥലങ്ങളെല്ലാം താന്‍ കാഴ്ചകളില്‍ കണ്ടതാണെന്ന് മനസ്സിലായി. വിശദാംശങ്ങള്‍ ഓര്‍ക്കാന്‍ കഴിഞ്ഞു. ഒരു മരത്തിന്റെ വെട്ടേറ്റ പാടു പോലും കണ്ടത് തിരിച്ചറിഞ്ഞു. ആശ്രമത്തില്‍ ചെന്ന് വലിയമ്മയോടൊപ്പം ഗുരുവിനെ കണ്ടു. ചുരുക്കിപ്പറയുകയാണ് തന്റെ കുട്ടിക്കാലത്ത് ദര്‍ശനങ്ങളില്‍ എത്രയോ തവണ കണ്ട രൂപം ഗുരുവിന്റേതാണെന്ന് സ്വാമിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.
രണ്ടാമത് ഒരു മെക്‌സിക്കനായ കാര്‍ലോസ് ഗുസ്മാന്റെ അനുഭവം. (ഈ വിഷയം ഞാന്‍ പറഞ്ഞുകേട്ട പലരും അയാള്‍ കള്ളം പറയുകയാണെന്ന് ധരിച്ചിട്ടുണ്ട്. എന്റെ ഭാവനക്ക് കടിഞ്ഞാണില്ലെന്നും. )കുഞ്ഞുന്നാള്‍ മുതല്‍ കാര്‍ലോസിനു അതീന്ദ്രിയാനുഭവങ്ങള്‍ വലിയ തോതില്‍ ഉണ്ട്. മുതിര്‍ന്നപ്പോള്‍ പുസ്തകങ്ങള്‍ വായിക്കുകയും ധ്യാനം ശീലിക്കുകയും ഈ രംഗത്ത് പല അന്വേഷണങ്ങള്‍ നടത്തുകയും പ്രഭാഷണങ്ങള്‍ക്ക് പോവുകയും ചെയ്യാന്‍ തുടങ്ങി. തന്നെപ്പോലെയില്ലെങ്കിലും കുറെയൊക്കെ അനുഭവങ്ങളുള്ള ഒരു ജീവിതപങ്കാളിയെയും കിട്ടി. ഈ യുവാവിനു 1991 ല്‍ ഒരു ദര്‍ശനമുണ്ടായി. ഒരു പ്രകാശമാണു കാണുന്നത്. അതില്‍ കാരുണ്യപൂര്‍വം തന്നെ കൈ നീട്ടി വിളിക്കുന്ന ഒരു പുരുഷരൂപം. അനുഭൂതി ഉണ്ടായി. പലതും കാണുന്നതു കാരണം പ്രത്യേകിച്ച് പരിഗണിച്ചില്ല. പക്ഷെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചപ്പോള്‍ കാര്‍ലോസിന്റെ ഉള്ളു തിരിച്ചറിഞ്ഞു ലോകത്തെവിടെയോ ജീവിച്ചിരിപ്പുള്ള ആളാണ്, തന്റെ ജീവിതവുമായി ബന്ധമുള്ള ആരോ ആണ്. മനസ്സില്‍ ഒരു ചോദ്യമുണര്‍ന്നു അങ്ങ് എവിടെയാണ്? അപ്പോള്‍ രൂപത്തോടൊപ്പം ഇന്ത്യയുടെ ഭൂപടം കൂടി കാഴ്ചയില്‍ തെളിഞ്ഞു.
ഇന്ത്യയില്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. എങ്കിലും കാര്‍ലോസ് അന്വേഷിച്ചിറങ്ങി. കാര്‍ലോസ് നടത്തുന്ന ആഭരണക്കടയും രണ്ടു മക്കളെയും മൂന്നു മാസത്തേക്ക് തനിയെ നോക്കാമെന്ന് ഭാര്യ വാഗ്ദാനം ചെയ്തു. അതീന്ദ്രിയമായ നിര്‍ദ്ദേശങ്ങള്‍ കാരണം ചൈന, ശ്രീലങ്ക തുടങ്ങി ചില രാജ്യങ്ങളും കറങ്ങി. രണ്ടുമാസത്തിലേറെ കഴിഞ്ഞാണ് ഇന്ത്യയില്‍, തമിഴ്‌നാട്ടില്‍, എത്തിയത്. ദര്‍ശനത്തില്‍ കണ്ട വ്യക്തിയുമായി ആ സ്ഥലങ്ങളിലൊക്കെ പൂര്‍വജന്മബന്ധങ്ങളുടെ ദര്‍ശനങ്ങള്‍ ഉണ്ടായി. ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. ഒരു ട്രെയിനില്‍ വെച്ച് ഇദ്ദേഹത്തെ കണ്ട ഒരു ഗുരുവിശ്വാസി ഒന്നും പറയാതെ ഗുരുവിന്റെ വിലാസം കുറിച്ചുകൊടുക്കുകയും (സുന്ദരമഹാലിംഗം എന്ന ആ മനുഷ്യനെ കണ്ടപ്പോള്‍ രോമഹര്‍ഷമുണ്ടായി എന്നു കാര്‍ലോസ് പറഞ്ഞത് ഓര്‍ക്കുകയാണു) പിന്നീട് വഴിപറഞ്ഞുകൊടുക്കുകയും ചെയ്തു. നീണ്ട കഥ ചുരുക്കുന്നു.
കാര്‍ലോസ് ഒടുവില്‍ ഗുരുസവിധത്തില്‍ എത്തി. ആ അനുഭവത്തിന്റെ മഹിമാതിരേകം കാര്‍ലോസിനെ ക്ഷണനേരത്തേക്ക് അബോധാവസ്ഥയിലാക്കി. ഉണര്‍ന്ന് കാര്‍ലോസ് ഗുരുവിനോട് ചോദിച്ചത്, ‘എന്നെ അറിയുമോ’ എന്നാണ്. ഉടന്‍ തിരുത്തിച്ചോദിച്ചു, ‘എന്നെ ഓര്‍മ്മയുണ്ടോ’ എന്ന്. തന്റെ കാല്‍ക്കല്‍ മടിയിലേക്ക് ചാഞ്ഞു മുട്ടുകുത്തി നിന്ന കാര്‍ലോസിനോട് ഗുരു പറഞ്ഞു, ആയിരക്കണക്കിനു ജന്മങ്ങളായി നിന്നെ ഞാന്‍ അറിയും.
9961059304 ഒ.വി. ഉഷ ഗുരുവരം


ജന്മഭൂമി

Friday, May 26, 2017

നല്ലൊരു വാഗ്മി നല്ലൊരു ശ്രോതാവുമായിരിക്കും. കുറച്ചു സംസാരംകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നവനാണ് വാഗ്മി. യഥാര്‍ത്ഥ ജ്ഞാനം കരഗതമാകുമ്പോഴാണ് വാഗ്മി രൂപപ്പെടുന്നത്. മറ്റൊരാള്‍ പറയുന്നത് മുഴുവന്‍ ശ്രദ്ധയോടെ കേള്‍ക്കാനുള്ള മനോഭാവം കൂടിയാകുമ്പോഴാണ് വിദ്യ പൂര്‍ണതയിലേക്ക് പ്രവേശിക്കുക. കേള്‍ക്കാന്‍ തയ്യാറില്ലാത്തവന്‍ പറയുന്നതിലും കഴമ്പു കുറവായിരിക്കും. അറിവ് രണ്ടുവശത്തേക്കും പോക്കുവരവിനുള്ള ഒരു പാലം പോലെയാണ്.
കേള്‍ക്കാന്‍ തയ്യാറില്ലാത്തവര്‍ എപ്പിസ്റ്റെമോ ഫോബിയ (Epistemophobia) എന്ന ഒരുതരം മാനസിക വിഭ്രാന്തിയുള്ളവരാണ്. അവര്‍ അറിവിനെ ഭയക്കുന്നവരാണ്. ഇങ്ങനെയുള്ളവര്‍ക്ക് ചികിത്സയും കൗണ്‍സലിങ്ങും (പരസ്പര വിചാരക്കൈമാറ്റം) ആവശ്യമായേക്കും. ഭാഗവതത്തില്‍ ശ്രീകൃഷ്ണന്‍ നല്ലൊരു വക്താവും നല്ലൊരു ശ്രോതാവുമാണെന്ന് കാണാം.
നല്ലൊരു ഗുരുശിഷ്യബന്ധമുണ്ടാകുന്നതും പരസ്പരമുള്ള ആശയവിനിമയത്തിലാണ്. ശ്രീകൃഷ്ണ-ഉദ്ധവന്മാര്‍ നല്ല ഗുരു-ശിഷ്യന്മാരായിരുന്നു. എന്നാല്‍ പല ഘട്ടത്തിലും അവരെ നല്ല സുഹൃത്തുക്കളായും കാണാം. രാജകുമാരന്‍-മന്ത്രി എന്ന ബന്ധവും അവര്‍ തമ്മിലുണ്ടായിരുന്നു.
സ്‌കന്ദന്‍ അച്ഛനായ ശ്രീപരമേശ്വരന് ഒരിക്കല്‍ ഓംകാരത്തിന്റെ പൊരുള്‍ പറഞ്ഞുകൊടുത്ത കഥ പ്രസിദ്ധമാമല്ലോ. എന്താ-സര്‍വജ്ഞനും ലോകഗുരുവുമായിരുന്ന ശിവന് ഓംകാരപ്പൊരുളറിയാഞ്ഞിട്ടാണോ? പിതൃ-പുത്ര ബന്ധത്തിന്റെ വാത്സല്യാതിരേകത്താല്‍ മകനെ കളിപ്പിക്കാനും കളികളിലൂടെ അവന്റെ ചിന്താശക്തി വളര്‍ത്താനുമാണ്. ശിവന്‍ അറിയാത്ത ഭാവത്തില്‍ ഓംകാരപ്പൊരുള്‍ ചോദിക്കുന്നത്. (അച്ഛന് ഓംകാരപ്പൊരുള്‍ ചൊല്ലിക്കൊടുത്ത കുമാരന്‍ എന്ന ഗുരുഭാവത്തില്‍ പ്രസിദ്ധമായ സങ്കേതമാണ് തമിഴ്‌നാട്ടില്‍ കുംഭകോണത്തിനടുത്തുള്ള സ്വാമിമല).
ചതുര്‍വേദങ്ങളുടെ അധിപനും വാണീനാഥനുമായ ബ്രഹ്മാവിന് ഓംകാരപ്പൊരുളറിയാമായിരുന്നില്ലേ? ശ്രീപത്മനാഭന്റെ പൊക്കിള്‍ത്താമരയില്‍ നിന്നു ജന്മംകൊണ്ട ഉടനെ തപഃശക്തിയാര്‍ജിച്ച് ഭഗവാനെ ദര്‍ശിച്ച് ആ താമരക്കണ്ണന്റെ നിര്‍ദ്ദേശാനുസൃതം സൃഷ്ടികര്‍മമേറ്റെടുത്ത ദേവനാണ് വിധാതാവ്. എന്നാല്‍ മുരുകന്റെ മുന്നില്‍ അറിവില്ലാത്തവനായി ഭാവിച്ച് കുമാരന്റെ തടവറയില്‍ കഴിഞ്ഞത് ബാലകചാപല്യത്തെ ആസ്വദിക്കാനാണെന്ന് വ്യക്തം.
ഇതെല്ലാം കണക്കിലെടുത്ത് നമുക്ക് ഭാഗവതത്തിലേക്ക് തിരിച്ചുചെല്ലാം. ദശമസ്‌കന്ധത്തില്‍ ശ്രീകൃഷ്ണന്റെ ഇന്ദ്രപ്രസ്ഥയാത്രക്കുമുന്‍പ് ഭഗവാന്‍ ഉദ്ധവനോട് ഉപദേശം ചോദിക്കുന്നു. ശ്രീകൃഷ്ണഭഗവാന് വൈഭവമില്ലാഞ്ഞിട്ടല്ല-മറിച്ച് നല്ലൊരു ശ്രോതാവുകൂടിയായതിനാലാണ് ഭഗവാന്‍ ഉദ്ധവന്റെ ഉപദേശം തേടിയത്. ഉദ്ധവന്റെ ആത്മവിശ്വാസത്തെ വളര്‍ത്തിയെടുക്കലും ഇതിന്റെ ഉദ്ദേശ്യമായിരുന്നു. ബൃഹസ്പതിയുടെ ശിഷ്യനായ ഉദ്ധവന് കൊടുക്കുന്ന ബഹുമാനവും അതില്‍ കാണാം. ബൃഹസ്പതിയും ശ്രീകൃഷ്ണഭഗവാനും ഇടയ്‌ക്കൊക്കെ പറയാറുണ്ട് ‘ഉദ്ധവോബുദ്ധിസത്തമ’ എന്ന്. മന്ത്രിയും സുഹൃത്തുമായ ഉദ്ധവന് ഉപദേശിക്കാനുള്ള ചുമതലയുണ്ടെന്ന പരസ്പരബോധ്യവും ഇവിടെ പ്രകടമാണ്.
ഒരുനാള്‍ ഭഗവാന്‍ തന്റെ ചിട്ടയായ പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് പതിവുപോലെ ‘സുധര്‍മ’ എന്ന പേരിലുള്ള തന്റെ സഭയില്‍ പ്രവേശിച്ചു. സഭ കൂടിക്കൊണ്ടിരിക്കുമ്പോള്‍, മുന്‍പു കണ്ടിട്ടില്ലാത്ത ഒരു ദൂതന്‍ ഒരു നിവേദവുമായി കാണാന്‍ വന്നിട്ടുണ്ടെന്ന് കാവല്‍ക്കാരന്‍ വന്നറിയിച്ചു. ഭഗവാന്റെ അനുവാദത്തോടെ ദൂതന്‍ സഭയില്‍ പ്രവേശിച്ചു.
ജരാസന്ധന്റെ തടവറയില്‍ക്കഴിയുന്ന വിവിധരാജാക്കന്മാരുടെ പ്രതിനിധിയായാണ് ആ ദൂതന്‍ എത്തിയിട്ടുള്ളത്. ”ഭഗവാനേ ജരാസന്ധന്റെ തടവറയില്‍നിന്നുള്ള ഞങ്ങളുടെ മോചനത്തിന് അങ്ങ് മാത്രമാണ് ഞങ്ങള്‍ക്കാശ്രയം. പ്രപഞ്ചത്തിന്റെ മുഴുവന്‍ ഭയഭഞ്ജകനാണ് അങ്ങ്. ഞങ്ങള്‍ക്ക് അഭയമേകിയാലും” ദൂതന്‍ നിവേദനം സമര്‍പ്പിച്ചു. ഭഗവാന്‍ അവരുടെ പ്രശ്‌നങ്ങള്‍ വിശദമായി കേട്ടു.
ആ സമയത്താണ് ദേവര്‍ഷി നാരദന്റെ രംഗപ്രവേശം. ലോകവിവരങ്ങളെല്ലാം അപ്പപ്പോള്‍ അറിയുന്ന നാരദരെ ബഹുമാനപൂര്‍വം സ്വീകരിച്ച് കാര്യങ്ങളന്വേഷിച്ചു. (ഇതിനിടെ ദൂതന് സല്‍ക്കാരത്തിനുള്ള ഏര്‍പ്പാടു ചെയ്തു). പാണ്ഡവരുടെ സ്ഥിതിയെല്ലാം ശ്രീനാരദരില്‍നിന്നു കേട്ടറിയണമെന്ന് ഭഗവാന്‍ താല്‍പ്പര്യപ്പെട്ടു. നാരദരും ഒരാവശ്യവുമായാണ് വന്നിരിക്കുന്നത്. ഭഗവാനെ വന്ദിച്ച് നാരദന്‍ ചില വിഷയങ്ങള്‍ അവതരിപ്പിച്ചു.


ജന്മഭൂമി: 

Thursday, May 25, 2017

കൃഷ്ണനെ സംബന്ധിക്കുന്ന ഉപനിഷത്തുക്കളിൽ പ്രധാനമായവ കൃഷ്ണോപനിഷത്ത് , ഗോപാലപൂർവ്വതാപിന്യൂപനിഷത്ത് എന്നവയാണ് . 108 ഉപനിഷത്തുക്കളിൽ വച്ച് വലിപ്പം കുറഞ്ഞ രണ്ടു ഉപനിഷത്തുക്കളാണ് ഇവയെങ്കിലും ഇവയുൾക്കൊള്ളുന്ന സാരാംശം വളരെ വലുതാണ് . ഗോപാലപൂർവ്വതാപിന്യൂപനിഷത്തിൽ ബ്രഹ്‌മാവ്‌ കൃഷ്ണനെക്കുറിച്ചു മുനിമാരോട് വർണ്ണിക്കുന്നത് ഇങ്ങനെയാണ് .
ശ്രീകൃഷ്ണോ വൈ പരമം ദൈവതം ഗോവിന്ദാൻ മൃത്യുർ ബിഭേതി
ഗോപീജനവല്ലഭജ്ഞാനേന തജ്‌ജാതം ഭവതി സ്വാഹേദം സംസരതീതി
തദു ഹോചു കഃ കൃഷ്ണോ ഗോവിന്ദശ്ച കോ(അ)സാവിതി ഗോപീജനവല്ലഭ കഃ കാ സ്വാഹേതി
തനുവാച ബ്രാഹ്മണഃ പാപകർഷണോ ഗോഭൂമി വേദ വിദിതോ വേദിതാ ഗോപീജന വിദ്യാകലാ പ്രേരകഃ
തന്മായാ ചേതി സകലം പരം ബ്രഹ്മൈ തദ്‌ യോ ധ്യായതി
രസതി ഭജതി സോ(അ )മൃതോ ഭവതി സോ(അ )മൃതോ ഭവേതീതി [ഗോപാലപൂർവ്വതാപിന്യൂപനിഷത്ത് പദ്യം 2]
(ബ്രഹ്‌മാവ്‌ മുനിമാരോട് പറയുന്നതാണ് സന്ദർഭം). ശ്രീകൃഷ്ണനാണ് പരമനായ ഈശ്വരൻ . ഇദ്ദേഹത്തിന് ഗോവിന്ദനെന്നും പേരുണ്ട് . ഗോവ് , വേദം , ഭൂമി , വേദവാണി എന്നിവയുടെ ജ്ഞാനവും ഇദ്ദേഹമാണ് . ഇദ്ദേഹത്തെ മരണം പോലും ഭയക്കുന്നു . ഗോപീജനവല്ലഭനായ ഇദ്ദേഹം അവിദ്യയെ ഇല്ലാതാക്കുന്നു . സകല ജ്ഞാനവും , വിദ്യയാകുന്ന അമൃത് നൽകുന്നവനും ഇദ്ദേഹമത്രേ . ഈ ദിവ്യപുരുഷന്റെ മായാശക്തിയെ സ്വാഹാ എന്ന് പറയുന്നു . ഇതൊക്കെയും പരമേശ്വരനായ ഇദ്ദേഹത്തിന്റെ രൂപങ്ങൾ തന്നെയാണ് . ശ്രീകൃഷ്ണൻ എന്ന നാമത്തിൽ വിഖ്യാതനായിരിക്കുന്നത് പരബ്രഹ്മം തന്നെയാണ് . പാപനാശകനാണ് ഇദ്ദേഹം . ആരാണോ ഇദ്ദേഹത്തെ ധ്യാനിക്കുന്നത് , ആരാണോ ഇദ്ദേഹത്തിന്റെ നാമങ്ങൾ ജപിക്കുന്നത് , ആരാണോ ഇദ്ദേഹത്തെ ഭജിക്കുന്നത് , ആരാണോ ഇദ്ദേഹത്തെ സ്തുതിക്കുന്നത് , അവർ തീർച്ചയായും മരണമില്ലായ്മയെ പ്രാപിക്കും (സോ(അ )മൃതോ ഭവേതീതി) .
കൃഷ്ണോപനിഷത്തിൽ കൃഷ്ണനെ വിഷ്ണുവിന്റെ അംശമായും , സാക്ഷാൽ ശ്രീരാമദേവന്റെ പുനരവതാരമായും വർണ്ണിച്ചിരിക്കു..wiki
നമുക്ക് രാജ്യത്തെ 100 ദിവസം കൊണ്ട് രക്ഷിക്കാം..!!
2 രൂപ = 1 ഡോളർ എന്ന നിലയിൽ എത്തണം. അത് സാദ്ധ്യമാണ്.!!!!!
1970 ൽ 1$ = Rs. 4. ഇന്ന് 1$ = Rs. 68
ഡോളറിന്റെ മൂല്യം കൂടുകയല്ല. രൂപയുടെ മൂല്യം കുറയുകയാണു ചെയ്യുന്നത്..!! നമ്മൾ തന്നെയാണതിനു കാരണക്കാർ..
നമുക്കെങ്ങനെ അത് മാറ്റിയെടുക്കാമെന്ന് നോക്കാം..
1. 70-80 പൈസ ചിലവുവരുന്ന പാനീയങ്ങൾ 10-15 രൂപ കൊടുത്ത് കുടിക്കാ തിരിക്കുക.
Drink Lemon juice, Lassi, Fruit juice, butter milk etc. instead of Coke, Pepsi.
======================
2. Lux, Lifebuoy, Rexona, Liril, Dove, Pears, Hamam, Camay, Palmolive എന്നീ സോപ്പുകൾക്ക് പകരം, Cinthol, Santoor,Medimix, Neem, Godrej സോപ്പുകൾ ഉപയോഗിക്കുക.
======================
3.Colgate, Close up, Pepsodent, Cibaca എന്നീ പേസ്റ്റുകൾക്ക് പകരം Neem, Babool, Vicco, Dabur എന്നിവ ഉപയോഗിക്കുക
======================
4. Colgate, Close up, Oral-b, Pepsodent, Forhans എന്നീ ടൂത്ത് ബ്രഷുകൾക്ക് പകരം Prudent, Ajanta, Promise എന്നിവ ഉപയോഗിക്കുക.
======================
5. Seven-o-clock, 365, Gillete ബ്ലേഡുകൾക്ക് പകരം Supermax, Topaz, Laser, Ashoka എന്നിവ ഉപയോഗിക്കുക.
======================
6. Ponds, Old Spice, Johnson, Shower എന്നീ പൗഡറുകൾക്ക് പകരം Santoor, Gokul, Cinthol, Boroplus എന്നിവ ഉപയോഗിക്കുക.
======================
7. Anikspray, Milkana, Everyday Milk, Milkmaid എന്നീ പാലുൽപ്പന്ന ങ്ങൾക്ക് പകരം Indiana, Amul, Amulya എന്നിവ ഉപയോഗിക്കുക.
======================
8. Halo, All Clear, Sunsilk, Head and Shoulders, Pantene എന്നീ ഷാമ്പുവിനു പകരം Nirma, Velvette എന്നിവ ഉപയോഗിക്കുക.
======================
9. Vodafone കണക്ഷനു പകരം മൊബൈലിൽ Bsnl, Airtel, Reliance, Idea, Docomo കണക്ഷനുകൾ ഉപയോഗിക്കുക.
======================
10. Mac-D, Subway, Pizza Hut, KFC എന്നിവക്ക് പകരം Jay Bhavani, TGB, Local Restaurants എന്നിവിടങ്ങളിൽ ഭക്ഷണം കഴിക്കുക
======================
11. Samsung, Apple, HTC, Sony എന്നീ മൊബൈലു കൾക്ക് പകരം Micromax, Karbonn, Lava, Croma എന്നിവ ഉപയോഗിക്കുക.
======================
12. Honda, Yamaha എന്നീ ബൈക്കുകൾക്ക് പകരം Hero, Bajaj എന്നിവ ഉപയോഗിക്കുക.
======================
13. Nike, Reebok, Addidas, Converse എന്നീ ചെരുപ്പു കൾക്ക് പകരം Paragon, Chavda, Lakhani എന്നിവ ഉപയോഗിക്കുക.
======================
14. Lee, Levi's, U.S. Polo, Pepe, Benetton എന്നീ ജീൻസ് & ഷർട്ടുകൾക്ക് പകരം Spykar, K-lounge എന്നിവ ഉപയോഗിക്കുക.
======================
15. Tommy, Citizen, Zodiac, Tissot എന്നീ വാച്ചുകൾക്ക് പകരം Titan, Sonata, Fasttrack എന്നിവ ഉപയോഗിക്കുക.
======================
Hindustan Lever ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക..പേരിൽ മാത്രമേ ഹിന്ദുസ്ഥാൻ ഉള്ളൂ..!!!
വിദേശ സാധനങ്ങൾ വാങ്ങാൻ ചിലവാക്കേണ്ടി വരുന്ന ഡോളറുകൾ രൂപയുടെ മൂല്യം കുറക്കുന്നു. എന്ത് കൊണ്ടാണു ചൈന മുന്നേറുന്നത്?? സർവ്വതും അവർ നിർമ്മിക്കുന്നു. അത് തന്നെ ഉപയോഗിക്കുന്നു.
ഇന്ത്യയിൽ നിർമ്മിക്കുന്നത് നമ്മൾ ഉപയോഗിക്കൂ..
ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
മാറ്റം നമ്മളിൽ തുടങ്ങണം..
നമുക്ക് രാജ്യത്തെ രക്ഷിക്കാൻ ഈ ഒരു സമരമുറ ആരംഭിച്ചുകൂടെ....
Think about it....
ഈ സന്ദേശം ജീവിതത്തിൽ പകർത്താൻ ആരുണ്ട്...
നമ്മുക്ക് ഷെയർ ചെയ്യാം നമ്മുടെ എല്ലാ സുഹൃത്തുക്കൾക്കും..