Saturday, June 29, 2019

കൃഷ്ണന്റെ കുസൃതി
അദ്വൈതം എന്ന വാക്ക് പറയാനും എഴുതാനും മാത്രമറിയുന്ന, തികഞ്ഞ ദ്വൈതാവസ്ഥയിൽ വർത്തിക്കുന്ന എന്റെ മനസ്സിൽ ഒരു ഗോപികയും ഒരു കുഞ്ഞിക്കണ്ണനും ഉണ്ട്. ആ കണ്ണൻ ഇന്ന് കാണിച്ച ഒരു കുസൃതി പങ്കിടാൻ കണ്ണൻ തന്നെ അനുഗ്രഹിക്കട്ടെ!
ഗോപിക രാവിലെ തൈരു കലക്കി വെണ്ണയും പാലും ഒക്കെ കലവറയിൽ വെച്ച് വാതിലടച്ച് കുറ്റിയിട്ട് കുളിക്കാൻ പോയി. അവസരം കാത്തു നിന്നിരുന്ന നമ്മുടെ ചോരാഗ്രഗണ്യൻ കലവറയുടെ ചങ്ങലക്കുറ്റി, പീഠത്തിന്മേൽ കയറി മാറ്റി, കലവറ തുറന്നു. വെണ്ണപ്പാത്രങ്ങൾ എടുത്ത് പുറത്തു വന്ന്കൂട്ടുകാരോടും വൃന്ദാവനത്തിലെ പൂച്ചകളോടും കാക്കകളോടും കുരങ്ങൻമാരോടും ഒക്കെ ചേർന്ന് മുഴുവൻ വെണ്ണയും ആസ്വദിച്ച് തിന്നു തീർത്തു. ഒഴിഞ്ഞ പാത്രങ്ങൾ താൻ തന്നെ ഏറ്റിപ്പിടിച്ച് കലവറയിൽ തിരിച്ചെത്തിയ നിമിഷം ഗോപികയും തിരിച്ചെത്തി. കൃഷ്ണനെ കലവറയിട്ട് വാതിലടച്ചു. ഇന്നീ വികൃതിയെ ഒരു പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന് പറഞ്ഞ് വാതിൽ കുറ്റിയിട്ട് അവിടെ നിന്നു.
എന്റെ കുഞ്ഞിക്കൃഷ്ണൻ എന്റെ ഗോപികയോട് കരഞ്ഞു പറഞ്ഞു: "ഒന്നു തുറന്നു വിടൂ. ദാഹിക്കുന്നു. വെള്ളം കുടിക്കാതെ നാവിറങ്ങി പോകുന്നു."
ഗോപികക്ക് ദയ തോന്നി. എന്നാൽ കൃഷ്ണ "ഇനി ഒരിക്കലും വെണ്ണയോ , പാലോ, തൈരോ കക്കുകയില്ല" എന്ന് പറയൂ എന്ന് ഗോപിക പറഞ്ഞു. കൃഷ്ണൻ ഉടനെ പറഞ്ഞു: "ഇനി ഒരിക്കലും വെണ്ണയോ, പാലോ, തൈരോ കക്കുകയില്ല " ഇത്രയും പറഞ്ഞപ്പോൾ ഗോപിക വാതിൽ തുറന്നതും കൃഷ്ണൻ പുറത്തു കടന്ന് " എന്ന് ഞാൻ ഉറപ്പു പറയുന്നില്ല" എന്ന് കൂട്ടിച്ചേർത്ത് വാചകം അവസാനിപ്പിച്ചു . ഗോപികയുടെ ദേഷ്യത്തിനെ അവഗണിച്ച് പുഞ്ചിരിപ്പൂക്കൾ ഗോപികക്ക് സമ്മാനിച്ച് കൃഷ്ണൻ അപ്രത്യക്ഷനായി.
കൃഷ്ണ , ഇങ്ങനെ അരപ്പൊളി പറയാമോ? വെറുതെയല്ല, ഇങ്ങനെ കൃഷ്ണൻ ചെയ്യുന്നത് കണ്ടിട്ടു തന്നെയാണ് ധർമ്മിഷ്ഠനായ യുധിഷ്ഠിരൻ അശ്വത്ഥാമാ ഹത: പിന്നെ പതുക്കെ കുഞ്ജര: എന്ന അരപ്പൊളി പറഞ്ഞത്. കൃഷ്ണ , മാതൃകയാകേണ്ട ആൾ ഇങ്ങനെയായാലോ എന്നൊക്കെ ചോദിക്കാൻ ആഗ്രഹിച്ചെങ്കിലും ഓടക്കുഴലും വിളിച്ച് പാൽ പുഞ്ചിരിയും പൊഴിച്ച് കൃഷ്ണൻ അടുത്തു വന്നു നിന്നപ്പോൾ ഞാനൊക്കെ മറന്നു. അതാ ആ ചോരാഗ്രഗണ്യൻ എന്റെ മറ്റെല്ലാ ചിത്തവൃത്തികളേയും ചുരുട്ടിക്കളഞ്ഞ് മനസ്സിനെ അപ്രത്യക്ഷമാക്കി ചിദാകാശത്തിൽ നിറഞ്ഞു നില്ക്കുന്നു.
ഇനി "ഞാൻ" ഉണ്ടോ എന്ന ആത്മഗതത്തിന് കൃഷ്ണൻ " ഞാൻ എപ്പോഴുമുണ്ട് " എന്ന് പറഞ്ഞു ചിരിച്ചു !!
savithri
ശ്രീമദ് ഭാഗവതം  194* 
എന്താ ഈ വാമനാവതാരം? നമ്മളുടെ ഒക്കെ ഉള്ളിലുള്ളതാണ് വാമനൻ. അക്ഷരപുരുഷനാണ് ഈ വാമനൻ. ശ്രുതി തന്നെ ശരീരാന്തർഭാഗത്തിലെന്നപോലെ അനുഭവപ്പെടുന്ന ഭഗവാനെ 'വാമനൻ' എന്ന് വിളിക്കുന്നു. 

മദ്ധ്യേ വാമനവാസീനം വിശ്വേ ദേവാ ഉപാസതേ.
ആ വാമനന് മൂന്നടി മണ്ണ് കൊടുക്കാ. മൂന്നടി മണ്ണ് ന്താ? നമ്മളുടെ അവസ്ഥാത്രയം. സ്ഥൂലശരീരം, സൂക്ഷ്മശരീരം ഇത് രണ്ടും കൊടുത്താലും പോരാ. *ഞാൻ കൊടുത്തു എന്നുള്ള അഹങ്കാരം* പിന്നെയും ഉള്ളിലുണ്ടാവും. ആ കാരണശരീരത്ത ആണ് 'തന്നെ'(അഹംകൃതി) കൊടുക്കുണു എന്നുള്ളത്.

നമ്മളുടെ വസ്തുക്കൾ കൊടുക്കാൻ, വസ്തുക്കളൊക്കെ നമ്മളുടെ ആണോ? 
എന്റെ എന്ന് വിചാരിച്ചിട്ടല്ലേ കൊടുക്കണത്. പോരാ, *എന്നെ തന്നെ കൊടുക്കണം.* Possessions മാത്രം കൊടുത്താൽ പോരാ possessor should be given. ആ കൊടുക്കുന്ന ആള്, 'തന്നെ'. അർപ്പിക്കണം. തന്നേയും അർപ്പിച്ചു കഴിയുമ്പോ, ത്രിവിക്രമദർശനം ആണ്. ഈ ഉള്ളിൽ മാത്രം വ്യാപിച്ചു നില്ക്കണ വസ്തു സർവ്വത്ര വ്യാപിച്ചു നില്ക്കുന്നത് ദർശിക്കുന്നതാണ്  ത്രിവിക്രമദർശനം. സർവ്വവ്യാപിയായ അനുഭവം. അങ്ങനെ ത്രിവിക്രമനായി ഭഗവാൻ മഹാബലിയെ അനുഗ്രഹം ചെയ്തു. 

പ്രഹ്ലാദൻ വന്നു ഭഗവാനെ സ്തുതിച്ചു. വിന്ധ്യാവലി സ്തുതിച്ചു. ഭഗവാൻ ബ്രഹ്മാവിനോട് പറഞ്ഞു ഹേ ബ്രഹ്മാവേ, ഈ മഹാബലിയെ ഞാൻ ഉപദ്രവിക്കയാണെന്ന് ധരിക്കരുത്.  ഇദ്ദേഹം മഹാത്മാവാണ്. എനിക്ക് ആരോട് വളരെ ഇഷ്ടം ണ്ടോ അവരോട് ഞാൻ ഇങ്ങന്യാ പെരുമാറുക. 

യസ്യ അനുഗ്രഹം ഇച്ഛാമി തദ്വിശോ വിധുനോമ്യഹം 

ആരെ ഞാൻ അനുഗ്രഹിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അവന് ഏതേത് വസ്തുക്കളിൽ അഹങ്കാരം ണ്ടോ, ഏതേത് വസ്തുക്കളിൽ അഭിമാനം ണ്ടോ, ആ വസ്തുക്കൾ മുഴുവൻ അവൻ കാണെ ഞാൻ തച്ചുടയ്ക്കും. ആ വസ്തുക്കളിലുള്ള അഭിമാനം കാരണം അവൻ എന്നിൽ നിന്ന് അകന്നു നില്ക്കാണ്. അതുകൊണ്ട് തന്നെ എനിക്ക് അവനോട് പ്രിയം തോന്നുമ്പോ, അവന് അഭിമാനമുള്ള വസ്തുക്കളൊക്കെ ഞാൻ പിടിച്ചു പറിച്ചെടുക്കും. *അവൻ ഒരു വിധത്തിലും പ്രതികരിക്കാതെ അടങ്ങി തരാണെങ്കിൽ സർവ്വസ്വവും ഞാൻ അവന് കൊടുക്കും.* എന്നെ തന്നെ ഞാൻ അവന് കൊടുക്കും. ഇതാണ് എന്റെ സമ്പ്രദായം. 

ഇത്രയും പറഞ്ഞ് മഹാബലിക്ക് ഒരു അനുഗ്രഹം ചെയ്തു. ഭഗവദ് ഗീതയിലുള്ള _യോഗക്ഷേമം വഹാമ്യഹം_ എന്ന ശ്ലോകത്തിന്റെ വ്യാഖ്യാനം പോലെ ആണ് ആ അനുഗ്രഹം. ഭഗവാൻ മഹാബലിക്ക് അനുഗ്രഹം ചെയ്യാണ്. 

രക്ഷിഷ്യേ സർവ്വതോഽഹം ത്വാം സാനുഗം സപരിച്ഛദം 
സദാ സന്നിഹിതം വീര തത്ര മാം ദ്രക്ഷ്യതേ ഭവാൻ. 

മഹാബലിയെ 'വീരാ' എന്നാണ് വിളിക്കണത്. ഹേ വീരാ. എന്താ? വീരനേ ശരണാഗതി ചെയ്യുള്ളൂ. 

 *രക്ഷിഷ്യേ സർവ്വതോഽഹം ത്വാം* 
ഹേ വീരാ, തന്നെ ഞാൻ എല്ലാ വിധത്തിലും രക്ഷിക്കും. തന്നെ മാത്രല്ലാ,

 *സാനുഗം* 
തന്റെ കൂടെ ആരൊക്കെ ണ്ടോ അവരെ എല്ലാം രക്ഷിക്കും. കുടെ ഉള്ളവർ മാത്രല്ല,
 
 *സപരിച്ഛദം* 
എന്തൊക്കെ വസ്തു വകകൾ ണ്ടോ അതൊക്കെ രക്ഷിക്കും. രക്ഷിക്കാ എന്ന് വെച്ചാൽ തന്റെ  കൂടെ നടന്നു കൊണ്ട് ഞാൻ രക്ഷിക്കും. അതു മാത്രല്ല,

 *തത്ര മാം ദ്രക്ഷ്യതേ ഭവാൻ.* 
ഞാൻ കൂടെ നില്ക്കണത് നീ കാണുകയും ചെയ്യും. 

ഇതിന് മേലെ എന്ത് അനുഗ്രഹം വേണം. അങ്ങനെ മഹാബലിയെ ഭഗവാൻ അനുഗ്രഹിച്ചു. ശുക്രാചാര്യരോട് യജ്ഞത്തിനെ സംപൂർത്തിചെയ്യാൻ പറഞ്ഞു. അങ്ങനെ വാമനാവതാരം🙏ഹരേ ഹരേ🙏 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad
മത്സ്യാവതാരം ഒരു ഗുരു തത്വം ആണ്.* കൃതമാലാ നദിയിൽ ജലതർപ്പണം ചെയ്തു കൊണ്ടിരിക്കുന്ന സത്യവൃതന്റെ കൈക്കുമ്പിളിൽ ഭഗവാൻ കൊച്ചു മത്സ്യം ആയി വന്നു വീണു. ആ മത്സ്യത്തിനെ തന്റെ കമണ്ഡലുവിൽ ഇട്ടപ്പോ കമണ്ഡലു നിറഞ്ഞു. വെള്ളത്തിലിടാൻ പോയപ്പോ മത്സ്യം പേടിച്ചു. ആശ്രമത്തിൽ കൊണ്ട് പോയി തൊട്ടിയിലിട്ടപ്പോ തൊട്ടി നിറഞ്ഞു. കുളത്തിലിട്ടപ്പോ കുളം നിറഞ്ഞു. അവസാനം സമുദ്രത്തിൽ കൊണ്ടാക്കി. ഭീമാകാരമായിട്ട് നില്ക്കണു മത്സ്യം.

അങ്ങ് ആരാണ്. അവിടുന്ന് ആരാണ്? നിശ്ചയമായിട്ടും ഹരി തന്നെയാണ് മത്സ്യമായി വന്നിരിക്കണത്. 

ഭഗവാൻ പറഞ്ഞു ഹേ സത്യവൃതാ, ഇന്നേയ്ക്ക് ഏഴാമത്തെ ദിവസം പ്രളയം വരും. പ്രളയം ഭൂമിയെ വിഴുങ്ങും. ആ സമയം ഞാൻ വരും. ഋഷികൾ ഒക്കെ ണ്ടാവും. ഒരു തോണി വരും. ആ തോണിയിൽ കയറി ക്കോളാ. അടുത്ത കല്പത്തിന് വേണ്ടത് ശേഖരിച്ചു കൊള്ളാ. എന്റെ തെറ്റയില്(കൊമ്പില്) ഈ തോണിയെ കെട്ടുക. അപ്പോ എന്തൊക്കെ സംശയം ചോദിക്കണെങ്കിൽ ചോദിച്ചു കൊള്ളൂ. ഞാൻ ഉത്തരം പറഞ്ഞു തരാം. 

അതേപോലെ ഏഴാമത്തെ ദിവസം പ്രളയം വന്നു. മത്സ്യം വന്നു. ഒക്കെ ദർശനം. ഇതൊരു മാജിക് ഷോ. ശ്രീധരാചാര്യർ പറയണത് ഇത് വാസ്തവത്തിലുള്ള പ്രളയവും അല്ലാ വാസ്തവത്തിലുള്ള മത്സ്വവും അല്ല.പിന്നെ എന്തിനാ ഇത് കാണിച്ചു എന്ന് വെച്ചാൽ എല്ലാം നശിക്കും എന്ന് കണ്ടാൽ അയാൾക്ക് വൈരാഗ്യം വരും. ആ വൈരാഗ്യം ഈ സത്യവ്രതന് ണ്ടാക്കാൻ വേണ്ടി പ്രളയം എന്ന പോലെ കാണിച്ചു എന്നാണ്. 

അങ്ങനെ ഈ സത്യവൃതന്റെ മുമ്പിലേയ്ക്ക് ഈ ഒരു ഇന്ദ്രജാലപ്രകടനം നടന്നു. മത്സ്യരൂപിയിൽ ഭഗവാൻ വരുകയും സത്യവൃതന്റെ സകലസംശയങ്ങളും ഹൃദയത്തിൽ നിന്ന് അകന്നു പോവുകയും ആത്മസാക്ഷാത്ക്കാരം ണ്ടാവുകയും ചെയ്തു. സത്യവൃതൻ ഭഗവാനെ ഗുരുവായിട്ട് സ്തുതിക്കുന്നു. 

അനാദ്യവിദ്യോപഹതാത്മസംവിദ-
സ്തന്മൂലസംസാരപരിശ്രമാതുരാ:
യദൃശ്ചയേഹോപസൃതാ യമാപ്നുയുർ-
വിമുക്തിദോ ന: പരമോ ഗുരുർഭവാൻ 
ജനോഽബുധോയം നിജകർമ്മബന്ധന:
സുഖേച്ഛയാ കർമ്മ സമീഹതേഽസുഖം 
യത്സേവയാ താം വിധുനോത്യസന്മതീം 
ഗ്രന്ഥിം സ ഭിന്ദാദ്ധൃദയം സ നോ ഗുരു:

ഭഗവാനേ, അവിടുന്ന് എനിക്ക് ഗുരു ആണ്. എത്രയോ ജന്മങ്ങളായി അലഞ്ഞു നടന്ന ഞാൻ അനാദികാലമായുള്ള അവിദ്യ  ആത്മസ്വരൂപത്തിനെ മറച്ചിരിക്കുന്നു. എല്ലാവരുടെ ഉള്ളിലും ജ്ഞാനമുണ്ടെങ്കിലും ആ ജ്ഞാനത്തിനെ അവിദ്യ മറച്ചിരിക്കുന്നു. ഉള്ളിലുള്ള അജ്ഞാനത്തിനെ നീക്കി എനിക്ക് ആത്മോപദേശം ചെയ്യാനായി,
 
മുക്തിക്കു തക്കൊരുപദേശം നല്കും
ജനനമറ്റീടുമന്നവനു നാരായണായ നമ:

ഉപദേശം നല്കൽ മാത്രം മതി എന്നാണ്. ജനനം നീങ്ങാൻ. ഉപദേശം എന്ന് പറയണത് വെറും വാക്കല്ല. *സദ്ഗുരുവിന്റെ ഉപദേശം എന്ന് പറയണത് ശിഷ്യന്റെ മേലെ വീഴുന്ന അഗ്നി ആണ്.* ആ അഗ്നി വിഴുങ്ങിക്കളയും. സദ്ഗുരുവായി വന്ന് ഭഗവാൻ അവിദ്യയെ നീക്കി. മേഘം നീങ്ങുമ്പോ സൂര്യൻ പ്രകാശിക്കണപോലെ, അകമേക്ക് ആത്മതത്വം പ്രകാശിച്ചു. അത്തരത്തിൽ ഭഗവാൻ തന്നെ ഗുരു ആയിട്ട് വരണം. മനുഷ്യൻ ഗുരു ആകാൻ പറ്റില്ല്യ. ഒരു മനുഷ്യനെ നമ്മൾ ഗുരു എന്ന് കരുതുകയാണെങ്കിലും ആ മനുഷ്യന്റെ ഹൃദയത്തിൽ ഇരിക്കുന്ന ഭഗവദ് തത്വത്തിനാണ് ഗുരുത്വം. അല്ലാതെ ആ ശരീരത്തിനല്ല.
ശ്രീനൊച്ചൂർജി 
 *തുടരും. .
lakshmi prasad
ദക്ഷിണാമൂർത്തി സ്തോത്രം-48

എല്ലാ ആചാരങ്ങളുടേയും ഉദ്ദേശം നമ്മെ അകമേയ്ക്ക് കൊണ്ടു പോകലാണ്. എല്ലാ പൂജയും ചെയ്തിട്ട് മാനസ പൂജയും ചെയ്യുന്നു. മാനസ പൂജയുടെ അവസാനം എങ്ങനെയാണ് ?

ആത്മാത്വം ഗിരിജാമതി സഹചരാ പ്രാണാ ശരീരം ഗൃഹം പൂജാതേ വിഷയോപഭോഗ  രചനാ നിദ്രാ സമാധി സ്ഥിതി: സഞ്ചാര പഥയോ പ്രദക്ഷിണ വിധി സ്തോത്രാണി സർവ്വാഗിരോ യദ്ദത് കർമ്മം കരോമി തദ്ധഘിലം ശംഭോ തവാരാധനം
आत्मा त्वं गिरिजा मतिः सहचराः प्राणाः शरीरं गृहं पूजा ते विषयोपभोगरचना निद्रा समाधिस्थितिः।
सञ्चारः पदयोः प्रदक्षिणविधिः स्तोत्राणि सर्वा गिरो यद्यत्कर्म करोमि तत्तदखिलं शम्भो तवाराधनम्॥४॥

എല്ലാത്തിനും ആ കേന്ദ്രത്തിൽ പോകേണ്ടിയിരിക്കുന്നു. കാരണം ആ കേന്ദ്രത്തിലാണ് നമ്മുടെ മുക്കാൽ ഭാഗവും. ശരീരത്തിലും, ബുദ്ധിയിലും, മനസ്സിലും ഒക്കെ കാൽ ഭാഗമേയുള്ളു. ആ മുക്കാൽ ഭാഗത്തിനെ ഉള്ളിൽ കണ്ടാൽ ഈ കാൽ ഭാഗം അതിൽ അടങ്ങും. അപ്പോൾ അത് പൂർണ്ണമാണ്.

പാദോസ്യ വിശ്വാ ഭൂതാനി ത്രിപാദസ്യാമൃതം ധിതി 

 ഈ കാണുന്ന വിശ്വം മുഴുവനും ഒരു പാദമാണ്. മൂന്ന് പാദം അനുഭവ മണ്ഡലത്തിൽ അഥവാ അന്തർ ഹൃദയത്തിൽ  അടങ്ങി കിടക്കുന്നു. ശ്രദ്ധയെ ജഡത്തിൽ നിന്നും ചൈതന്യത്തിലേയ്ക്ക്, ഇദത്തിൽ നിന്നും അഹത്തിലേയ്ക്ക് കൊണ്ടു വരണം. ആ അഹമെന്ന ഒരേ ഒരു ജ്യോതിസ്സാണ് നമ്മുടെ ശരീരമാകുന്ന കുടത്തിൽ നാനാ ദ്വാരങ്ങളിലൂടെ പ്രകാശിക്കുന്നത്. നമ്മുടെ ശ്രദ്ധ സദാ ആ ജ്യോതിസ്സിലാകട്ടെ ദ്വാരത്തിലാകരുത്. 

ദേഹം പ്രാണമപീംദ്രിയാണ്യപി ചലാം ബുദ്ധിം ച ശൂന്യം വിദുഃ
സ്ത്രീ ബാലാംധ ജഡോപമാസ്ത്വഹമിതി ഭ്രാംതാഭൃശം വാദിനഃ |
മായാശക്തി വിലാസകല്പിത മഹാവ്യാമോഹ സംഹാരിണേ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 5 ||

അറിവില്ലാത്ത മഡയൻമാർ ദേഹം പ്രാണമപീംദ്രിയാണ്യപി ചലാം ബുദ്ധിം ച ശൂന്യം വിദുഃ ചിലർ ഞാൻ ദേഹമാണെന്ന് ധരിക്കുന്നു. ചിലർ അല്പം ഉള്ളിലേയ്ക്ക് പോയി പ്രാണനാണ് ഞാൻ എന്ന് ധരിക്കുന്നു. ചിലർ ഇന്ദ്രിയങ്ങളിൽ താദാത്മ്യം പ്രാപിച്ചിരിക്കുന്നു. ചലാം ബുദ്ധി ചലിച്ചു കൊണ്ടേയിരിക്കുന്ന ചിത്തത്തിനെ ചിലർ ആത്മാ അഥവാ അന്തർയാമിയെന്ന് ധരിക്കുന്നു. ചിലരിതൊന്നുമല്ല ഞാൻ എന്ന് പറഞ്ഞ് തള്ളി കളഞ്ഞിട്ട് ശൂന്യവാദത്തെ മുന്നോട്ട് വയ്ക്കുന്നു. Nothingness, ആ ശൂന്യതയാണ് പരമാർത്ഥ തത്ത്വമെന്ന് ഭാവിക്കുന്നു. ഇവരൊക്കെ ഭ്രാംതാഹ, ഭ്രമത്തിന് അടിമപ്പെട്ടവരാണ്. ഭൃശം വാദിനഃ ഇങ്ങനെ പല തരത്തിലുള്ള വാദങ്ങൾ അവരുന്നയിക്കുന്നു. ദേഹമാണ്, പ്രാണനാണ്, ഇന്ദ്രിയങ്ങളാണ്, ബുദ്ധിയാണ് എന്നൊക്കെ വാദിക്കുന്നു.

ഇങ്ങനെയൊക്കെയുള്ള ഭ്രമം ഉണ്ടാകാൻ കാരണമെന്താണ്? മായാശക്തി വിലാസം. അതിൽ നിന്നുമൊരു വ്യാമോഹം. വ്യാമോഹം എന്നാൽ വിപരീത കല്പനയാണ്. കയറിനെ പാമ്പെന്ന് കരുതുന്ന പോലെ. സത്യമല്ലാത്തതിനെ സത്യമെന്ന് കരുതുക. അസത്തിനെ സത്തായിട്ട് കാണുന്ന ഭ്രമം. 

മായാശക്തി വിലാസകല്പിത മഹാവ്യാമോഹ സംഹാരിണേ

ഈ മോഹത്തിനെ എങ്ങിനെ ഇല്ലാതാക്കാം. സത്ഗുരുവിന്റെ കൃപ എപ്പോൾ പ്രകാശിക്കുന്നു. സത്ഗുരു കൃപാ അജ്ഞന് പായോ മേരേ ഭായ് എന്ന് കബീർ ദാസ് പറഞ്ഞ പോലെ. ആ അജ്ഞനം കണ്ണിൽ പുരട്ടണം. ഭാഗവതത്തിൽ പറയുന്നു അജ്ഞ ചക്ഷുർ യഥാ അജ്ഞന സംപൃയുക്തം. അജ്ഞനം തേച്ച് കഴിഞ്ഞാൽ ഈ ഭൂമിയിൽ സ്വർണ്ണം കാണപ്പെടുന്ന പോലെ ജ്ഞാനമാകുന്ന അജ്ഞനത്താൽ സത്തിനെ ശ്രദ്ധിക്കും, അസ്ഥിത്വത്തിനെ ശ്രദ്ധിക്കും.
അപ്പോൾ അസത്ത് താനല്ല എന്ന് സുവ്യക്തമായിട്ട് അറിയപ്പെടും. വ്യാമോഹം അപ്പോൾ തന്നെ ഇല്ലാതാകും. 

തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ 
ആ ജ്ഞാന പ്രകാശം ഉണ്ടാകാനായിട്ട്, സ്വരൂപത്തിനെ ശ്രദ്ധിക്കാനായിട്ട്  അനുഗ്രഹത്തിനായി ആ ദക്ഷിണാമൂർത്തിയ്ക്കായി കൊണ്ട് നമസ്കാരം🙏🙏

Nochurji
malini dipu
ഇന്നലെ കേരളാ മാനേജ്‌മെന്റ് അസോസിയേഷന്റെ 60 ആം വാര്ഷികാഘോഷത്തിൽ പങ്കെടുത്തു.. .!! അതോടനുബന്ധിച്ചു മെട്രോ മാൻ ശ്രീധരനെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു...!!

ശ്രീധരൻ സാറിന്റെ പ്രസംഗം ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു... "കേരളാ മാനേജ്‌മെന്റ്റ് അസോസിയേഷൻ അറുപതാം വാർഷികം ആഘോഷിക്കുന്നു, ഞാനോ എന്റെ ഔദ്യോഗിക ജീവിതത്തിൽ 65ആം വാർഷികം ആഘോഷിക്കുന്നു, " എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തോട് തോന്നിയ ആദരവ് പറഞ്ഞറിയിക്കാൻ വയ്യ... ഔദ്യോഗിക ജീവിതത്തിൽ 65  വര്ഷം... ഇപ്പോൾ വയസ്സ് 86 . എത്ര അസൂയാവഹമായ നേട്ടം അല്ലെ ? ലോകത്തിൽ എത്ര പേർക്കുണ്ടാവും ഇങ്ങനെയൊരു ഭാഗ്യം ?  അധികാരത്തിൽ കടിച്ചു തൂങ്ങിക്കിടക്കുകയല്ല , മറിച്ച്  വിരമിക്കാൻ സമ്മതിക്കാതെ അദ്ദേഹത്തെ  DMRC പിടിച്ചു നിർത്തിയിരിക്കുകയാണെന്നു കൂടി  ഓർക്കണം...!! 

മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്ക് വേണ്ടി ഫിനിഷിങ് സ്‌കൂൾ, സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് വേണ്ടി സപ്പോർട്ട് പ്രോഗ്രാംസ് ഒക്കെയാണ് വരും വര്ഷങ്ങളിലെ KMA യുടെ    ലക്‌ഷ്യം  എന്ന് പറഞ്ഞപ്പോൾ ശ്രീധരൻ സാർ പറഞ്ഞത് "അതിലൊക്കെ ആവശ്യം കൊച്ചിയെ ഒന്ന് വൃത്തിയാക്കുക എന്നതാണ്.. എത്ര വൃത്തിഹീനമാണ് ഇവിടുത്തെ റോഡുകൾ, ഒരു മഴ വന്നാൽ പുഴയാകുന്ന റോഡുകൾ...  ഇൻഫ്രാസ്ട്രക്ച്ചർ അപര്യാപ്തത.. നമ്മൾ മലയാളികളുടെ വൃത്തി ലോക പ്രസിദ്ധമല്ലേ ? അപ്പോൾ ഇത്ര വലിയ നഗരമായ കൊച്ചിക്കു ഇങ്ങനെയൊരവസ്ഥ ശെരിയാണോ ? നിങ്ങൾമനസ്സ് വെച്ചാൽ ഇതിനൊരു പരിഹാരം കാണാൻ പറ്റും"...!!  ഊർജ്ജദായകമായിരുന്നു തീർച്ചയായും ആ പ്രസംഗം...!!

പരിപാടി കഴിഞ്ഞു വീട്ടിൽ  എത്തുമ്പോൾ, സകലമാന ചാനലുകളിലും ചർച്ചാ വിഷയം  ശ്രീധരൻ ആണ്... ലൈറ്റ് മെട്രോ.... പാനലിസ്റ്റുകൾ, പ്രത്യേകിച്ചും,   ഭരണപക്ഷ വക്താക്കൾ  ശ്രീധരൻ സാറിനെ ആക്രമിക്കുന്നത് കണ്ടപ്പോൾ  വന്ന ദേഷ്യം പറഞ്ഞറിയിക്കാൻ വയ്യ... 65  വര്ഷം മുൻപ് എൻജിനീയറിങ് പാസായ... ലോകം ആദരിക്കുന്ന... പ്രധാനമന്ത്രി ഉൾപ്പടെയുള്ള  ഇന്ത്യൻ ഭരണാധികാരികൾ ആദരപൂര്വ്വം  "ശ്രീധരൻജി" എന്ന് മാത്രം സംബോധന ചെയ്തു കേൾക്കുന്ന ഒരു വന്ദ്യ വയോധികനെ   പള്ളിക്കൂടം പോലും കണ്ടിട്ടില്ലാത്ത, അദ്ദേഹത്തിന്റെ എക്സ്പീരിയന്സിന്റെ ഒപ്പം പ്രായം പോലുമില്ലാത്ത വിവരദോഷികളായ രാഷ്ട്രീയക്കാരാണ് വെറുതെ കുത്തിയിരുന്ന്  വിമർശിക്കുന്നത്...!!   86 വയസ്സുള്ള ആ വന്ദ്യ വയോധികനെ ആന്റണി രാജുവും, സുധാകരനും ഒക്കെ  ധാർഷ്ട്യത്തോടെ     ശ്രീധരൻ, ശ്രീധരൻ എന്ന് വിളിക്കുന്നത്  കേട്ടാൽ തോന്നും മകന്റെ ഒപ്പം LKG യിൽ പഠിക്കുന്ന കുട്ടിയെപ്പറ്റി ആണ്  പറയുന്നതെന്ന്...!!

"നാളെ രാവിലെ  ചെന്നൈയിൽ പോകണം, വൈകിട്ട് അവിടെ നിന്നും രാജസ്ഥാനിലേക്കു" എന്ന് പറയുന്നത് കേൾക്കുമ്പോൾ "ജോലി ചെയ്തു മടുത്തു" എന്ന് ഇടക്കൊക്കെ തോന്നുന്ന എന്നെപ്പോലെയുള്ളവർ അപമാനഭാരം കൊണ്ട് ഒരു നിമിഷമെങ്കിലും തല കുനിച്ചു പോയി...!!  അത്ര ഊർജ്ജസ്വലനായ  മനുഷ്യനെപ്പറ്റിയാണ് പറയുന്നത് "86 വയസ്സുകാരനെ എങ്ങനെ ലൈറ്റ് മെട്രോയുടെ  ഉത്തരവാദിത്തം ഏൽപ്പിക്കും"  എന്ന മുടന്തൻ ന്യായം....  നാലാൾ താങ്ങിക്കൊണ്ടു നടക്കുന്ന ഭരണപരിഷ്കാര കമ്മീഷനെ  ലക്ഷങ്ങൾ കൊടുത്തു തീറ്റിപ്പോറ്റുന്ന നാടാണിത് എന്ന് കൂടി ഓർക്കണം..!! 

കൊച്ചി മെട്രോ എന്ന സ്വപ്ന പദ്ധതി സമയ ബന്ധിതമായി, അഴിമതിയില്ലാതെ പൂർത്തിയാക്കിയ ആ വന്ദ്യ വയോധികനോട് ജന്മനാട് കാണിക്കുന്നത് ശെരിക്കും നന്ദികേടല്ലേ ? വീട് പണിയുന്ന ആശാരിക്ക് പോലും മാന്യമായ ദക്ഷിണയും പുതുവസ്തങ്ങളും കൊടുക്കുന്നതല്ലേ കേരളം സംസ്കാരം ?  "ശ്രീധരനെ വേണ്ട" എന്ന് പറയുന്ന മുൻപേ  അദ്ദേഹത്തിന് മാന്യമായ ഒരു യാത്രയയപ്പു നല്കേണ്ടിയുന്നില്ലേ നമ്മൾ ? 

ബഹുമാനപ്പെട്ട ശ്രീധരൻ സാർ... ഇതൊന്നും അങ്ങയെ തളർത്തില്ല എന്നറിയാം... എങ്കിലും ഞങ്ങൾ ക്ഷമ ചോദിക്കുന്നു... ഞങ്ങൾ തിരഞ്ഞെടുത്ത രാഷ്‌ടീയക്കാർ അങ്ങയോടു കാണിക്കുന്ന നന്ദികേടിന്...!!  അങ്ങയെ ഞങ്ങളുടെ  മുഖ്യമന്ത്രിയടക്കമുള്ള അക്ഷരാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാർ പുച്ഛിക്കുന്നതു കാണുമ്പോൾ വല്ലാത്ത  ആത്മരോഷം വരുന്നു... നിസ്സയഹയത തോന്നുന്നു...!! ദയവു ചെയ്തു അങ്ങ് കേരളത്തിലേക്ക് വരാതെയിരിക്കുക...അങ്ങയുടെ മഹത്വം മനസ്സിലാക്കുന്നവരുടെ ഒപ്പം പ്രവർത്തിക്കുക...!!    

ഭാരതം ഉള്ളടത്തോളം ഭാരതീയർ  അങ്ങയെ ആദരവോടെ ഓർക്കും ...!!  Courtesy FB
ശ്രീമദ് ഭാഗവതം 196* 

ശരീരത്തിനെ ഗുരു എന്ന് കരുതിയാൽ എല്ലാ ഗുരുവും മരിച്ചു പോകും. ഏകനാഥസ്വാമി അസാമാന്യ ഗുരു ഭക്തനായിരുന്നു. ഗുരുവായ ജനാർദ്ദനസ്വാമികളോട് വളരെ ഭക്തി. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളിലും ഏകാജനാൻദ്ദനീ എന്നാണ് മുദ്ര. 

അങ്ങനെ ഒരു ദിവസം അദ്ദേഹം ഭാഗവതം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ജനാർദ്ദനസ്വാമി സമാധി ആയി എന്ന് പറഞ്ഞ് എഴുത്ത് വന്നു. അത് വാങ്ങി നോക്കീട്ട് അദ്ദേഹം ഭാഗവത പ്രഭാഷണം ചെയ്യാ. ഒരു വികാരവും ഇല്ല്യ. ആശ്ചര്യപ്പെട്ട് ഭക്തന്മാര് ചോദിച്ചു 

സ്വാമീ അങ്ങയെ പോലെ ഒരു ഗുരു ഭക്തനെ ഞങ്ങൾ കണ്ടിട്ടില്യ. ഓരോ സമയത്തും ജനാൻദ്ദനസ്വാമിയെ കുറിച്ച് പറഞ്ഞ് ഉരുകിക്കൊണ്ടിരിക്കുന്ന അവിടുന്ന്, സ്വാമികൾ മരിച്ചു എന്ന വാർത്ത കേട്ടിട്ട് ഒരു കുലുക്കവും ഇല്ലാതെ ഇരിക്കണുവല്ലോ. 

അപ്പോ ഏകനാഥ്സ്വാമി പറഞ്ഞു അത്രേ മരിച്ചു പോകുന്ന ഒരു ഗുരുവും അത് കേട്ട് കരയുന്ന ഒരു ശിഷ്യനും, ആ ഗുരു ഗുരുവും അല്ല ശിഷ്യൻ ശിഷ്യനുമല്ല. ഗുരു മരിച്ചു പോകുന്ന ഒരു വസ്തു അല്ല. നിങ്ങൾ ഗുരു എന്ന് ധരിച്ചിരിക്കണത് ആ ശരീരത്തിനെ ആണ്. ആ ശരീരം ഗുരു അല്ല. ആത്മവസ്തു ആണ് ഗുരു. 

ഈശ്വരോ ഗുരുരാത്മേതി മൂർത്തി ഭേദ വിഭാഗിനേ. ഈശ്വരനും ഗുരുവും ആത്മാവും ഒരേ വസ്തു തന്നെ. അതുകൊണ്ട് പുറത്തുള്ള ശരീരത്തിനെ ഗുരു എന്ന് കരുതിയാൽ ശിഷ്യന് അബദ്ധം പറ്റി പോകും. അജ്ഞാനിയായിതന്നെ ഇരിക്കും. ഗുരുവിന്റെ സ്വരൂപം യഥാർത്ഥത്തിൽ അറിയുന്ന ശിഷ്യനും ജ്ഞാനി ആയിരിക്കും. 

അപ്പോ ഭഗവാൻ തന്നെ ആണ് ഗുരു. അല്ലെങ്കിലോ ഒരു കുരുടൻ മറ്റു കുരുടന്മാരെ കൂട്ടിക്കൊണ്ടു പോകുന്നത് പോലെ ഗർത്തത്തിൽ ചെന്ന് വീഴും. അതുകൊണ്ട് സത്യവ്രതൻ ഭഗവാനോട് പറഞ്ഞു.  ഹേ പ്രഭോ, അവിടുന്ന് എനിക്ക് വഴി കാട്ടാനായിട്ട് എന്റെ ആചാര്യനായിട്ട് ഗുരു ആയിട്ട് മുമ്പില് വന്നു എന്ന് പറഞ്ഞു നമസ്ക്കരിച്ചു . അങ്ങനെ മത്സ്യാവതാര കഥ. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

Wednesday, June 26, 2019

കുഞ്ഞുണ്ണിമാഷ്
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (ജനനം മേയ് 10, 1927 - മരണം മാർച്ച് 26, 2006). ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്.
ജീവിത രേഖ
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു[2]. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളൽക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.
കുഞ്ഞുണ്ണി ക്കവിതകൾ
മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.
ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു.
രൂപപരമായ ഹ്രസ്വതയെ മുൻ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്.
സാഹിത്യ ജീവിതം
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കുട്ടികൾ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്.
ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. [[പഴഞ്ചൊല്ല് ], കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്.
കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.
തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം.
മരണം
കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.
കുഞ്ഞുണ്ണി മാഷും മലർവാടിയും
കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി . കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി . 1998 ജനുവരി വരെ ആ പംക്തി തുടർന്നു . നീണ്ട 17 വർഷം . ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു . മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക് വിസ്മരിക്കാൻ പാടില്ലാത്തതാണ. കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച് അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി
രാഷ്ട്രീയദർശനം
ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർടി സ്വാധീനിച്ചിരുന്നു. എന്നാൽ കക്ഷി രാഷ്ട്രീയത്തിനോ രാഷ്ട്രീയ പ്രസംഗത്തിനോ പോയിട്ടില്ല. ഇദ്ദേഹം അഭിപ്രായപ്പെടുന്നത് നേതാവ് എന്നാൽ "നീ താഴ് നീ താഴ് " എന്ന് അണികളോട് പറയുന്നവനാണ് എന്നാണ്.ഒരുകാലത്ത് നക്സലൈറ്റുകളോട് ആഭിമുഖ്യം തോന്നിയിരുന്നു. എന്നാൽ
"നക്സലൈറ്റുപോലുമിക്കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു" എന്നദ്ദേഹം ചൊല്ലിയിരിക്കുന്നു. ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങളുമയും അദ്ദേഹം ബന്ധപെട്ടിരുന്നു.
വിവിധങ്ങളായ പല കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം. "രാക്ഷസനിൽനിന്നു - രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു-റ ഈചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം"
"പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി" വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നു ഇദ്ദേഹം എഴുതിയിട്ടുണ്ട്
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (1974, 1984)
സംസ്ഥാന ബാലസാഹിത്യ അവാർഡ് (1982)
വാഴക്കുന്നം അവാർഡ്(2002)
വി.എ.കേശവൻ നായർ അവാർഡ് (2003)
കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുൻ‌നിർത്തി 1988-ലും 2002 -ലും പുരസ്കാരങ്ങൾ സമ്മാനിച്ചു.
മറ്റു മേഖലകൾ
കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഒരു ചിത്രകാരനുമായിരുന്നു കുഞ്ഞുണ്ണിമാഷ്.
കഥാകാരനും ചിത്രകാരനുമായ കുഞ്ഞുണ്ണി പൊതുവേ അപരിചിതനാണ്.ഇദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും വർൺനചിത്രങ്ങളും നൂറോളം വരുമെങ്കിലും അവയെയെല്ലാം ക്രമത്തിൽ സൂക്ഷിക്കുവാനോ പ്രദർശിപ്പിക്കാനോ തുനിഞ്ഞിരുന്നില്ല.എണ്ണച്ചായം,ജലച്ചായം,ഇങ്ക് തുടങ്ങിയവയവയായിരുന്നു ചിത്രം വരക്കു ഉപയോഗിച്ചിരുന്നത്.നാടോടി ചിത്രകലയെ കൂടുതൽ അവലംബിച്ചിരുന്നതായി കാണാം.പൂക്കൾ,പക്ഷികൾ,മൃഗങ്ങൾ എന്നിവയെല്ലാം ചിത്രരചനയിൽ കാണാമെങ്കിലും അവയുടെ വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ ആന്തരികസൗന്ദര്യം മാത്രം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചിത്രരചനാശൈലി.പ്രിയപ്പെട്ടവർക്കായി തന്റെ ചിത്രങ്ങൾ സമ്മാനിച്ചിരുന്നതുകൊണ്ട് അവയിൽ പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ പെടുന്നു.
കുഞ്ഞുണ്ണി മാഷിന്റെ പുസ്തകങ്ങൾ
ഊണുതൊട്ടുറക്കംവരെ
പഴമൊഴിപ്പത്തായം
കുഞ്ഞുണ്ണിയുടെ കവിതകൾ
വിത്തും മുത്തും
കുട്ടിപ്പെൻസിൽ
നമ്പൂതിരി ഫലിതങ്ങൾ
രാഷ്ട്രീയം
കുട്ടികൾ പാടുന്നു
ഉണ്ടനും ഉണ്ടിയും
കുട്ടിക്കവിതകൾ
കളിക്കോപ്പ്
പഴഞ്ചൊല്ലുകൾ
പതിനഞ്ചും പതിനഞ്ചും.
അക്ഷരത്തെറ്റ്
നോൺസെൻസ് കവിതകൾ
മുത്തുമണി
ചക്കരപ്പാവ
കുഞ്ഞുണ്ണി രാമായണം
കദളിപ്പഴം
നടത്തം
കലികാലം
ചെറിയ കുട്ടിക്കവിതകൾ
എന്നിലൂടെ (ആത്മകഥ)
ചില
കുഞ്ഞുണ്ണി ക്കവിതകൾ
‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റ വരികവിതയിൽ മാഷ് തന്റെ സമ്പൂർണ്ണ കവിതകളുടേയും സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.
കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ.
സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ
ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.
ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാൽ
ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം.
ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാൻ
ഞാനെന്നോടു ചെന്നപ്പോൾ
ഞാനെന്നെ തല്ലുവാൻ വന്നു.
പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു.
എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം.
മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോർക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ
കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ
ഞാനുമില്ലാതാകുന്നു
പൊക്കമില്ലാത്തതാണെന്റെ പൊക്കം
മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്സിസ്റ്റുമീ
മഹാ ഭാരതഭൂമിയിൽ
മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാൽ പരമാനന്ദം
ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു
മൂസ മലർന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി!
ശ്വാസം ഒന്ന് വിശ്വാസം പലത്
ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം
കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം
"ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല"
കുരിശേശുവിലേശുമോ?
യേശുവിലാണെൻ വിശ്വാസം
കീശയിലാണെൻ ആശ്വാസം.
കുഞ്ഞുണ്ണി മാഷിന്റെ ചില ഫലിത പ്രയോഗങ്ങൾ
പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി
ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ
പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകൾ
കട്ടിലുകണ്ട് പനിക്കുന്നോരെ
പട്ടിണിയിട്ടു കിടത്തീടേണം
കൃഷ്ണ കാന്തം
കോംപസ് അഥവാ വടക്കുനോക്കിയന്ത്രത്തിനെപ്പറ്റി പേരക്കുട്ടികളോടു പറഞ്ഞപ്പോൾ ബ്രഹ്മശ്രീ നൊച്ചൂർജി മനസ്സിനെ വടക്കുനോക്കിയന്ത്രത്തോടുപമിച്ചത് ഓർമ്മ വന്നു. കപ്പൽ ഏതു ദിശയിലക്ക് തിരിഞ്ഞാലും കോംപസ് വടക്കുദിശയിലേക്ക് തിരിഞ്ഞ് നമ്മുടെ ദിശാബോധത്തെ രക്ഷിച്ചു നിർത്തുന്നു.
നമ്മുടെ മനസ്സ് ഈശ്വരോന്മുഖമായി നില്ക്കുന്ന ഒരു കോംപസ് ആയാൽ എത്ര നന്നായി ! അങ്ങനെയായാൽ എവിടെയിരുന്നാലും വടക്കോട്ടു തിരിയുന്ന യന്ത്രം പോലെ , എവിടെയിരുന്നാലും മനസ്സ് സദാ ഭഗവാനെ ഓർമിക്കും. കോംപസിൽ കാന്തമുണ്ട്. അതാണ് വടക്കോട്ട് നോക്കാൻ പ്രേരിപ്പിക്കുന്നത്. അതുപോലെ നമ്മുടെ മനസ്സിനെ കർഷണം ചെയ്യുന്ന കാന്തമാണ് കൃഷ്ണകാന്തം . ഈ കാന്തത്തിനൊരു പ്രത്യേകതയുണ്ട്. സ്നേഹപൂർവ്വം, ഭക്തിപൂർവം കൃഷ്ണനെ സ്മരിക്കുന്നവരേയും വിദ്വേഷത്തോടും വെറുപ്പോടും സ്മരിക്കുന്നവരേയും അത് ഒരു പോലെ ആകർഷിക്കുന്നു. പക്ഷെ കൃഷ്ണവിസ്മൃതിയിലാണ്ട ഉദാസീനരെ മാത്രം ഈ കാന്തം വികർഷിക്കുന്നു. സ്മരണയുടെ തീവ്രതയനുസരിച്ച് മനസ്സാകുന്ന യന്ത്രത്തിന്റെ കൃത്യത അഥവാ accuracy യും കൂടുന്നു, കാരണം നിരന്തര സ്മരണ നമ്മെ കൂടുതൽ ശക്തിയോടെ കൃഷ്ണ കാന്തത്തിലേക്ക് ആകർഷിക്കുന്നു. പിന്നെ ഏതു ദേശത്തും ഇരിക്കാം, ദിശാബോധവും ആവശ്യമില്ല , കാലത്തിൽ നിന്നും സ്വതന്ത്രമാകാം, പക്ഷെ മനസ്സ് സദാ കൃഷ്ണോന്മുഖം തന്നെ. ജീവിതസാഗരത്തിൽ നീന്തിത്തുടിക്കുമ്പോൾ ലക്ഷ്യം വ്യക്തമായി കണ്ടുകൊണ്ട് മുമ്പോട്ടു പോകാൻ കൃഷ്ണ കാന്ത സ്മരണ സഹായിക്കുന്നു. സുഗമമായ യാത്ര. ലക്ഷ്യത്തിലെത്താനുള്ള ധൃതി പോലും തോന്നുന്നില്ല. ആ നീലക്കാന്തത്തിന്റെ ആകർഷണവലയം ഒരു സുരക്ഷാവലയമായി അനുഭവപ്പെടുന്നതിനാൽ ആയാസമില്ലാതെ നീന്താം. എന്നെങ്കിലും ലക്ഷ്യത്തിലെത്തട്ടെ! അതുവരെ സ്മരണ തന്നെ ലക്ഷ്യത്തിലെത്താനുള്ള ലക്ഷ്യമായി വർത്തിക്കാൻ കൃഷ്ണ ,കാന്തമെന്ന രമാകാന്തൻ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ!.
savitri
Before the Mahabharatha war, Bhagavan was getting ready to approach the Kauravas as a messenger of Pandavas, to negotiate about the ownership of the kingdom. Bhagavan wanted to know the opinion of Pandavas and Draupadi one more time before he went there. First Bhagavan asked Yudhishtiira about what message he should deliver to Duryodhana, the leader of Kauravas. Yushishtiira said
" Krishna, my request is to try to somehow prevent the war and it's terrible consequences."
Then Krishna asked Bheema and he said:
"Krishna, I want to use my powerful mace and I am very eager to kill those evil Kauravas especially Duryodhana and Dushshaasana. So please challenge them to come forward for the war."
Next Krishna asked the same question to Arjuna and Arjuna replied:
"Krishna, as you know I have my powerful Gaandiivam and Paashupathhasthram ready to be used against them. But please do as you please. I trust you."
Next Krishna asked Draupadi and Draupadi said:
"Krishna, please look at my untied or loose hair. I am waiting Bhima to tie it with pride after killing Dushshaasana."
Krishna approached Nakula and asked the same question and he replied:
"Krishna, I agree with what ever decision you take after listening to my brothers and Draupadi ".
Finally Bhagavan asked the fifth Pandava, Sahadeva who was a Jnjaani and a self-realized soul. He said:
" Kriishna, You are going there as a messenger of peace. To bring peace and harmony, Krishna, please take away the mace of Bhima, take away the power of Arjuna's Gaandiivam and Paashupathaasthram, have Draupadi tie her hair now by herself and I am sorry o say this Krishna, I think you should be tied up here so that you will not be able to go there as a messenger. Krishna,you want the battle to reduce the burden of evil people on this earth and it is all your leelaas or pastimes."
Then Krishna asked Sahadeva:
"Do you think anybody can bind me or restrain me from doing what I want to do? " Saying this Bhagavaan showed his Viswaroopam to Sahadeva. Unlike Arjuna, Sahadeva remained unperturbed and with folded hands told Him:
Lord, my mind or I should say my Chidaakaasham can easily contain this Viswaroopam also. You are the Antharyaami of all animate and inanimate things. Also I have bound you with in me and will never let you escape from my mind because I am continuously experiencing your endless grace. "
Krishna was very pleased and said:
"Sahaadeva, you are indeed a Paramajnjaani. I admit defeat in front of your Bhakthi and Jnaanam. I am yours as much as you are mine. But I have to go there as a messenger."
The smiles appeared on the faces of both Bhagavan and Sahadeva were impregnated with deep meaning.
(Inspired by Brahmashri Nochurji's discourse on Bhakthiyogam)
Regards and prayers
Savitri
തൈത്തിരീയോപനിഷത്ത്*🚩
*💥മൂന്നാം അധ്യായം*💥
_( ഭൃഗുവല്ലി )_
*🙏🏻ഓം ശ്രീ ഗുരുഭ്യോ നമഃ* 🙏🏻
*💧അനുവാകം പത്ത്💧*
*മന്ത്രം -3*
*യശ ഇതി പശുഷു ജ്യോതിരിതി നക്ഷത്രേഷു പ്രജാതിരമൃതമാനന്ദ ഇത്യുപസ്ഥേ. സർവമിത്യാകാശേ. തത്പ്രതിഷ്ഠേത്യുപാസീത. പ്രതിഷ്ഠാവാൻ ഭവതി. തന്മഹ ഇത്യുപാസീത. മഹാൻഭവതി. തന്മന ഇത്യുപാസീത. മാനവാൻഭവതി*
🙏🏻🚩🙏🏻
*സാരം*
*_ബ്രഹ്മത്തെ ഗോക്കളിൽ യശസായും നക്ഷത്രങ്ങളിൽ ജ്യോതിസായും ഉപസ്തത്തിൽ സന്താനോൽപാദമായും അമൃതമായും ആനന്ദമായും ആകാശത്തിൽ സർവമായും ഉപാസിക്കണം. അവൻ പ്രതിഷ്ഠനായിത്തീരണം. അതിനെ മഹത്വം നിറഞ്ഞത് എന്നറിയണം. വിചാരശക്തിയുള്ളവനായിത്തീരാൻ മനസ്സായി ഉപാസിക്കണം.............🌻🙏🏻_*
*ഹരി ഓം*
*ഓം നമഃശിവായ ......*
കടപ്പാട്: ഡോ: വെങ്ങാനൂർ ബാലകൃഷ്ണൻ
✍🏻അജിത്ത് കഴുനാട്
ദേവകീദേവി പത്തുമാസം വയറ്റില്‍ ചുമന്ന്, ക്‌ളേശിച്ച് പ്രസവ വേദന അനുഭവിച്ച് പ്രസവിച്ച കുട്ടിയല്ല ശ്രീകൃഷ്ണന്‍ എന്നും ഉള്‍ക്കൊള്ളണം. മഹാഭാരതത്തില്‍ പറയുന്നത് നോക്കുക. ''നൈഷ ഗര്‍ഭത്വമാപേദേ ന യോന്യാമവസത് പ്രഭുഃ'' (സഭാ പര്‍വം 32)(കൃഷ്ണന്‍ ഗര്‍ഭത്തില്‍ പ്രവേശിച്ചിട്ടില്ല) ''ന ഭൂതസംഘസംസ്ഥനോ ദേഹോ സ്യ പരമാത്മനഃ'' (പരമാത്മാവായ ഭഗവാന്റെ ശരീരം പൃഥ്വിവ്യാദി പഞ്ചഭൂതങ്ങള്‍ നിറഞ്ഞതല്ല) വായുപുരാണത്തിലും വിവരിക്കുന്നു. ''ന തസ്യ പ്രാകൃതാ മൂര്‍ത്തിഃ മാംസമേദോസ്ഥിസംഭവാ'' (വായുപുരാണം ഖണ്ഡം34-40) ഭഗവാന്റെ ദേഹം നമ്മുടേതുപോലെ പ്രകൃതിയില്‍ നിന്ന് ഉദ്ഭവിച്ചതല്ല. മാംസവും, മേദസ്സും അസ്ഥിയും ചേര്‍ന്നതല്ല. ഭഗവാന്‍ എന്റെ ജന്മം ദിവ്യമാണ്. എന്ന് പറയുമ്പോള്‍ ഇത്രയും കാര്യങ്ങള്‍ നാം മനസ്സിലാക്കണം. എന്റെ കര്‍മ്മവും ദിവ്യമാണ് എന്ന് ഭഗവാന്‍ പറയുമ്പോള്‍-സാധു പരിത്രാണങ്ങള്‍ (മുമ്പ് വിവരിച്ചവ)ദുഷ്ട നിഗ്രഹം, ധര്‍മ്മ സംസ്ഥാപനം എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഭഗവാന്റെ എല്ലാ ലീലകളും യഥാര്‍ത്ഥമായി (തത്ത്വത) തന്നെ ബോധതലത്തില്‍ എപ്പോഴും കുടികൊള്ളണം.
ദക്ഷിണാമൂർത്തി സ്തോത്രം-46

അഹമസ്മി അഹം ജാനാമി, ആ അനുഭവത്തിനെ അനുഭാതി എന്നും പറയുന്നു. അത് പ്രകാശിക്കുന്നത് കൊണ്ട് ബാക്കി ഒക്കെ പ്രകാശിക്കുന്നു. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും ഒക്കെ അറിയുന്നത് ഇതിന്റെ പ്രകാശം കൊണ്ടാണ്. 

അനുഭാത്യേതത് സമസ്തം ജഗത് തസ്മയ് ശ്രീ ഗുരുമൂർത്തയേ നമ ഇദം ശ്രീ ദക്ഷിണാമൂർത്തയേ.

ഭഗവാനേ ദക്ഷിണാമൂർത്തി ആ അറിവിനൊക്കെ ആശ്രയ ഭൂതമായ അറിവുണ്ടല്ലോ, ആ അറിവിൽ എന്റെ ശ്രദ്ധയെ പതിപ്പിക്കുക.

രമണ ഭഗവാന്റെ പക്കൽ വിളക്ക് വയ്ക്കാൻ ഒരു ചിമ്മിനി ഉണ്ടായിരുന്നു. ആ ചിമ്മിനിക്ക് മുൻമ്പിലായി കണ്ണാടി കൂടും, മേലെ മൂടിയിട്ടുമുണ്ടാകും, താഴെ ഒരു ദ്വാരവും. ഒരു ദിവസം ചോട്ടിലുള്ള ദ്വാരത്തിലൂടെ ഒരു കുരുവി അതിന്റെ ഉള്ളിൽ കടന്നു. പക്ഷിയുടെ സ്വാഭാവികമായ പ്രവണതയാൽ അത് മുകളിലേയ്ക്ക് പറക്കാൻ ശ്രമിച്ചു. അത് ചിമ്മിനിയ്ക്കുള്ളിൽ കടന്ന ദ്വാരം മറന്ന് കളഞ്ഞു.പുറത്തേയ്ക്ക് കടക്കാൻ ചിറകിട്ടടിച്ചു. മഹർഷി ചിമ്മിനി എടുത്ത് കാണിച്ചിട്ട് പറഞ്ഞു നമ്മളൊക്കെ ഇതു പോലെയാണ്. ഏത് ദ്വാരത്തിലൂടെ ഉള്ളിലേയ്ക്ക് കടന്നു എന്ന് മറന്നു. എന്നിട്ടില്ലാത്ത ദ്വാരത്തിലൂടെ പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നു. നാമും ഈ പക്ഷിയെ പോലെ ഇല്ലാത്ത ദ്വാരങ്ങളായ ചെവി, മൂക്ക്, നാക്ക് , കണ്ണിലൂടെയൊക്കെ പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കയാണ്. ഉള്ളിലേയ്ക്ക് വന്ന ദ്വാരമൊട്ട് മറക്കുകയും ചെയ്തു. ഉള്ളിലേയ്ക്ക് വന്ന ദ്വാരത്തിലൂടെ തന്നെ ശ്രമിച്ചാൽ പുറത്തേയ്ക്ക് കടക്കാവുന്നതേയുള്ളു. 

ഏതാ ആ ദ്വാരം? സുഷുപ്തി അവസ്ഥയിൽ ഏതോ ഒരു ദ്വാരത്തിലേയ്ക്ക് മുഴുവൻ പോകുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ഏതോ ഒരു ദ്വാരത്തിൽ നിന്ന് സകലതും പുറത്തേയ്ക്ക് വരുന്നു. ആ ദ്വാരമാണ് കണ്ടു പിടിക്കേണ്ടത്. ആ ദ്വാരത്തിനെ ശ്രദ്ധിക്കാതെ കണ്ണ്, ചെവി എന്നീ ദ്വാരങ്ങളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയാണ് നമ്മൾ, എന്നാൽ സാധിക്കുന്നില്ല. ഈ കുരുവിയെ പോലെ അവസാനം നിരാശയാണ് ഫലം. 

നമ്മുടെ സർവ്വ പൂർണ്ണതയ്ക്കുമുള്ള കേന്ദ്രം പ്രപഞ്ചത്തിൽ ബാഹ്യമായി എവിടെയും ഇല്ല. സകല അനുഭവത്തേയും അനുഭവിക്കുന്നവൻ, അറിവ്, ആ ഒരു മഹസ്സ് അത് നമ്മളിൽ ഉണർവായിട്ട്, കേന്ദ്രമായിട്ട്, അവബോധമായിട്ട് പ്രകാശിക്കുന്നു. ആ അവബോധം അവിടെ ഉള്ളത് കൊണ്ടാണ് ബാക്കി ഇന്ദ്രിയ വ്യാപാരങ്ങളൊക്കെ നടക്കുന്നത്. ആ ഒരേ ഒരു പ്രകാശം ബാക്കിയുള്ളതിലൊക്കെ കാണുന്നു. 

നാനാച്ഛിദ്ര ഘടോദര സ്ഥിത മഹാദീപ പ്രഭാഭാസ്വരം
ജ്ഞാനം യസ്യ തു ചക്ഷുരാദികരണ ദ്വാരാ ബഹിഃ സ്പംദതേ |
ജാനാമീതി തമേവ ഭാംതമനുഭാത്യേതത്സമസ്തം ജഗത്
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ 

നമ്മളൊക്കെ അനുഭവിക്കുന്നത് ജ്ഞാനത്തിനെ തന്നെയാണ്. ജ്ഞാനം എന്ന് പറയുമ്പോൾ വരുന്ന ഒരു തെറ്റിദ്ധാരണ പുസ്തകത്തിൽ നിന്നുള്ള അറിവ് എന്നാണ് . സ്വാഭാവികമായ ജ്ഞാനം നമ്മുടെ സ്വരൂപമാണ്. ആ ജ്ഞാനം നമുക്ക് ചിതറി  നഷ്ടപ്പെട്ടു കൊണ്ടിരിക്കയാണ്. എങ്ങനെ? ചക്ഷുരാദികരണ ദ്വാരാ. അങ്ങനെ നിശ്ചലമായിരിക്കുമ്പോൾ അടുത്തു കൂടി ആരെങ്കിലും പോയാൽ ശ്രദ്ധ പതറുന്നു. ഇതാണ് dissipation അഥവാ ബഹിഃ സ്പംദതേ എന്ന് പറയുന്നത്. ചക്ഷുരാദികരണ ദ്വാരാ ഓരോ കരണത്തിലൂടേയും തുളുമ്പി കൊണ്ടിരിക്കുന്നു അത്. പുറമേയ്ക്ക് പോയി കൊണ്ടിരിക്കുന്നു. 

അറിവിലുമേറി അറിഞ്ഞിടുന്നവൻ തൻ ഉരുവിലുമൊത്ത് പുറത്തും ഉജ്വലിക്കും കരുവിന് കണ്ണുകളഞ്ചും ഉള്ളടക്കി തെരുതെരെ വീണു വണങ്ങി ഓതിടേണം.
അറിവും അറിഞ്ഞിടുന്നവൻ തൻ പൊരുളും അർത്ഥവും പുമാൻ തൻ അറിവും ഒരാദി മഹസ്സ് മാത്രമാകും.

ഒരേ പ്രകാശമാണ് അഥവാ വസ്തുവാണ് അറിവിൽ അഞ്ച് രൂപത്തിൽ പിരിഞ്ഞ് കാണുന്നത്. ഈ അഞ്ചിന്ദ്രിയങ്ങളിലൂടെയും ഒരേ അറിവാണ് പ്രകാശിക്കുന്നത്. അകമേ യ്ക്ക് ഉജ്വലിക്കുന്നത് പുറമേയ്ക്ക് പ്രപഞ്ചാകാരമായിട്ട് പ്രകാശിക്കുന്നു. ആ പുറമേയ്ക്കുള്ളതിനെ മുഴുവൻ അന്തർമുഖമാക്കി അഥവാ ആത്മധ്യാനം ചെയ്യുക. എന്താണ് ആത്മധ്യാനം? സർവ്വേന്ദ്രിയങ്ങളിലൂടെയും പുറത്തേയ്ക്ക് പോകുന്ന ഊർജ്ജം പൂർണ്ണമായിട്ടും അകമേയ്ക്ക് പരിപാലിക്കുന്നതിനെയാണ് അല്ലെങ്കിൽ Conserve ചെയ്യുന്നതിനെയാണ് ആത്മധ്യാനം അല്ലെങ്കിൽ ആത്മ വിചാരം എന്ന് പറയുന്നത്. ശ്രദ്ധയെ ശ്രദ്ധയിൽ ശ്രദ്ധിപ്പിക്കുന്നു. ശ്രദ്ധ എന്ന് പറയുമ്പോൾ തന്നെ അഹം സ്ഫുരണത്തിന്റെ ഒരു ബഹു സ്ഫൂർത്തിയാണ്.

Nochurji
malini dipu
ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  110
ജീവന്റെ ഗതി എന്താ മരിച്ചു കഴിഞ്ഞാൽ ഈ ജീവന് എന്തു സംഭവിക്കുണൂ .ഇന്നലെ ഞാൻ പറഞ്ഞു ശരീരം ഇവിടെ തന്നെ ഭസ്മം ആയിപ്പോകും. ആത്മാവിന് ജനന മരണം ഇല്ല.പിന്നെ പുനർജന്മം ആർക്കാ ചോദിച്ചാൽ സൂക്ഷ്മ ശരീരി ക്കാണ്. സൂക്ഷ്മ ശരീരിയായ ജീവൻ ഈ  ദേഹം വിട്ടു വേറെയൊരു ദേഹത്തിലേക്ക് പോകുന്നു എന്നു പറഞ്ഞു. ഒരു ദേഹം വിട്ട് ഇനി ഒരു ദേഹത്തിലേക്ക് പോവുന്നു. ഒരു വസ്ത്രം ജീർണ്ണിച്ചു കഴിഞ്ഞാൽ ആ വസ്ത്രം അഴിച്ചുമാറ്റിയിട്ട് പുതിയ വസ്ത്രം ഉടുക്കണപോലെ ഒരു ശരീരം അതിലെ പ്രാരബ്ദം ജീർണ്ണിച്ചു കഴിഞ്ഞാൽ ആ ശരീരം വിട്ടിട്ട് ഇനി ഒരു ശരീരം എടുക്കുണൂ ആ ദേഹി, ജീവൻ. യഥാകർമ്മ യഥാശ്രുതം. അതിന്റെ കർമ്മത്തിനനുസരിച്ചും അറിവിനനുസ രിച്ചും വാസനക്ക നുസരിച്ചും ഉള്ള പുതിയ ജന്മമെ ടുക്കുണൂ. ഇതൊക്കെ യമധർമ്മൻ വിവരിച്ചു കൊടുത്തു. ഇത് സാന്ദർഭികമായിട്ട് കഠാേപനിഷത്തിലെ കഥ കുറച്ച് സൂചിപ്പിച്ചു അത്രേ ഉള്ളൂ. ഈ വിഷയം യമന നോട് നചികേതസ്സ് ചോദിക്കുന്നു. അതിനുള്ള ഉത്തരം യമൻ പറഞ്ഞു കൊടുത്തു. അതേ അർത്ഥം തന്നെയാണ് ഈ ശ്ലോകവും "വാസാംസി ജീർണ്ണായ യഥാ വിഹായ " ഓരോ ജന്മവും, ജന്മത്തിൽ നിന്നും ജന്മത്തിലേക്ക്  പോവാൻ കാരണം എന്താ? പലരും ചോദിക്കും പുനർജന്മത്തിൽ തങ്ങൾ വിശ്വസിക്കുന്നില്ല എന്നൊക്കെ പറയും. ഇത് വിശ്വസിക്കാനോ വിശ്വസിക്കാ തിരിക്കാനോ ഉള്ള വസ്തു അല്ല പുനർജന്മം എന്നു പറയുന്നത്. അത് ആപേക്ഷികമായ ഒരു സത്യം ആണ്. ഒരു ഫാക്റ്റ് അത്രേ ഉള്ളൂ. അതിൽ നമ്മൾ വിശ്വസിച്ചിട്ടില്ലെങ്കിൽ ഒരു കുഴപ്പവും വരാനില്ല വിശ്വസിച്ചതു കൊണ്ടും വലുതായിട്ട് കുഴപ്പം ഒന്നും വരാനില്ല. അത് ഒരു എക്സ്പ്ലനേഷൻ ആണ് ഈ പുനർജന്മം എന്നു പറയണത്. നമ്മുടെ പൂർവ്വ വാസനകൾ, ഒരു കുട്ടിയും ജനിക്കുമ്പോൾ ബ്ലാങ്ക് ആയിട്ടല്ല ജനിക്കുന്നത്. എല്ലാവരും ജനിക്കുമ്പോൾ മുമ്പുള്ള എന്തൊക്കെയോ വാസനകൾ കൊണ്ടുവരുന്നു. 
(നൊച്ചൂർ ജി )
sunil namboodiri
ശ്രീമദ് ഭാഗവതം 193* 

യ: പ്രഭു: സർവ്വഭൂതാനാം സുഖദു:ഖോപപത്തയേ 
തം ന  അതിവർത്തിതും ദൈത്യാ: പൗരുഷൈരീശ്വര: പുമാൻ 

ഏതൊരു പ്രഭു കാലപുരുഷൻ നമ്മളുടെ സുഖത്തിനും ദു:ഖത്തിനും കാരണമായിരിക്കുന്നുവോ, അവൻ സുഖം തരുമ്പോ നമ്മൾ വേണ്ടാ എന്ന്  പറയുന്നില്ലല്ലോ. അപ്പോ ദുഖം തരുമ്പോ മാത്രം എന്തിനാ ഈ ബുദ്ധി? സുഖം തരുമ്പോ അതിനെ നമുക്ക് വേണ്ട എന്ന് പറയാൻ പറ്റില്ല്യ. അതേപോലെ ദുഖം തരുമ്പോഴും നമ്മളുടെ പൗരുഷം കൊണ്ടോ തപസ്സ് കൊണ്ടോ ധനം കൊണ്ടോ മന്ത്രജപം കൊണ്ടോ ഔഷധസേവ കൊണ്ടോ സാമദാനദണ്ഡഭേദം മുതലായ ഉപായങ്ങൾ കൊണ്ടോ കാലം വിപരീതമായിട്ടുള്ളപ്പോ ജയിക്കാനൊക്കില്ല്യ. യുദ്ധം ചെയ്യാനായിട്ട് പോയാൽ ഹിരണ്യകശിപു വിന്റെ ഗതിയാകും.

കാലപുരുഷൻ തന്നെ ആണ് ഹിരണ്യകശിപു വിന്റെ മുമ്പില് വന്നത് മഹാബലിയുടെ മുമ്പിലും വന്നത്. ഹിരണ്യകശിപു യുദ്ധത്തിനായി പുറപ്പെട്ടു. കാലപുരുഷൻ പിച്ചിച്ചീന്തിക്കളഞ്ഞു. മഹാബലി ചെയ്യണത് നോക്ക്വാ. മൂന്നാമത്തെ അടിക്ക് സ്ഥലം എവിടെ എന്ന് ചോദിച്ചതും മഹാബലി ഭഗവാനെ കൈകൂപ്പി കൊണ്ട് പറഞ്ഞു ഹേ പ്രഭോ, അങ്ങ് ചെയ്ത ഈ ഉപകാരം ലോകത്ത് ആര് ചെയ്യും?
 
യം ന മാതാ പിതാ ഭ്രാതാ സുഹൃദശ്ച ആദിശന്തി ഹി 
ത്വം നൂനം അസുരാണാം ന: പരോക്ഷ്യ: പരമോ ഗുരു:

അമ്മ അച്ഛൻ ബന്ധുക്കളൊക്കെ എന്ത് ചെയ്യും എന്ന് വെച്ചാൽ നമ്മളെ സന്തോഷിപ്പിക്കണമെങ്കിൽ നമുക്ക് എന്തെങ്കിലുമൊക്കെ തന്നിട്ട് സന്തോഷിപ്പിക്കും. ഈ തന്നിട്ട് സന്തോഷിപ്പിക്കുന്നത് എത്ര ആയാലും limited ആണ്. എത്ര കൊടുത്താലും പിന്നെയും അധികണ്ടാവും. ഈ തന്നിട്ട് സന്തോഷിപ്പിക്കുന്നവരാണ് ലോകത്തിൽ എല്ലാവരും. 

 *ഭഗവാൻ നമുക്ക് സന്തോഷം തരണത് നമ്മളുടെ കൈയ്യിലുള്ളതൂ മുഴുവൻ എടുത്തിട്ട് നമ്മളേ പൂർണ്ണമാണെന്ന് കാണിച്ചു തരുന്നു.* എടുത്തിട്ട് ചെയ്യുന്ന അനുഗ്രഹത്തേക്കാളും തന്നിട്ട് ചെയ്യുന്ന അനുഗ്രഹം എത്രയോ തുച്ഛമാണ്. എടുക്കുന്നത് പൂർണ്ണമാണ്. *നമ്മളുടെ ഉള്ളിലുള്ള ദൗർബല്യങ്ങളെ എടുക്കുന്നതിന് എത്ര ബലം ണ്ടോ അത്രയും ബലം സദ്ഗുണങ്ങളെ cultivate ചെയ്യുന്നതിന് ഇല്ല്യ.* attachment നെ എടുക്കുന്നതിനാണ് ബലം. അല്ലാതെ നല്ല കാര്യങ്ങൾ ചെയ്യുന്നതിനല്ല. 

ഭഗവാൻ ചെയ്യുന്ന അനുഗ്രഹം എന്താ? മുഴുവൻ എടുത്ത് കളഞ്ഞു. എന്തൊക്കെ തന്റേതെന്ന് ധരിച്ചുവോ അത് മുഴുവൻ തന്റേതല്ലാ എന്ന് കാണിച്ചു കൊടുത്തു. മഹാബലി പറയാണ് ഈയൊരു തത്വോപദേശം ആര് ചെയ്യും. 

പരോക്ഷ്യ പരമോ ഗുരു: 
അവിടുന്ന് ഞങ്ങൾക്ക് ഗുരു ആണ്. ആചാര്യനാണ്. അതുകൊണ്ട് ഞാനിതാ അങ്ങയുടെ മുമ്പിൽ നമസ്ക്കരിച്ചു നില്ക്കുന്നു🙏

യദ്യുത്തമശ്ലോക ഭവാൻ മമേരിതം 
വചോ വ്യളീകം സുരവര്യ മന്യതേ
കരോമ്യൃതം തന്ന ഭവേത് പ്രലംഭനം 
പദം തൃതീയം കുരു ശീർഷ്ണി മേ നിജം 

അവിടുത്തെ മൂന്നാമത്തെ പാദം എന്റെ ശിരസ്സിൽ വെയ്ക്കാ. ശിരസ്സ് കുനിച്ചു. ഭഗവാൻ ശിരസ്സിൽ പാദം വെയ്ക്കേണ്ട ആവശ്യം ഒന്നും വന്നില്യ. ആ 'ശിരസ്സ്' കുനിഞ്ഞാൽ മതി. 
പദം തൃതീയം കുരു ശീർഷ്ണി മേ നിജം 
ശ്രീനൊച്ചൂർജി 
 *തുടരും. .*
lakshmi prasad
संस्कृतभाषा अतिप्राचीना समृद्धा शास्त्रीया च भाषा अस्ति।
സംസ്കൃതഭാഷ അതിപ്രാചീനവും സമൃദ്ധവും ശാസ്ത്രീയവുമായ ഭാഷയാകുന്നു.

इयं भाषा भारती, सुरभारती, अमरभारती, अमरवाणी, सुरवाणी, गीर्वाणवाणी, गीर्वाणी, देववाणी, देवभाषा इत्यादिभिः नामभिः प्रसिद्धा अभवत्।
ഈ ഭാഷ ഭാരതി സുരഭാരതി അമരഭാരതി അമരവാണി സുരവാണി ഗീർവാണവാണി ഗീർവാണി ദേവവാണി ദേവഭാഷ എന്നിങ്ങനെയുള്ള പേരുകളിലും പ്രസിദ്ധമാണ്.

भारतस्य भाषासु प्राचीनतमम् अस्ति संस्कृतम्।
ഭാരതത്തിലെ ഭാഷകളിൽ ഏറ്റവും പഴക്കമുള്ളതാണ് സംസ്കൃതം.

इयं भाषा न केवलं भारतस्‍य अपि तु विश्वस्य प्राचीनतमा भाषा इति मन्यते।
ഈ ഭാഷ കേവലം ഭാരതത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഭാഷയായി കരുതപ്പെടുന്നു.

अतः संस्कृतभाषा सर्वासां भाषाणां जननी मन्‍यते।
അതുകൊണ്ട് സംസ്കൃതഭാഷ എല്ലാഭാഷകളുടെയും മാതാവായി കരുതപ്പെടുന്നു.

प्रायः सर्वासु भारतीयभाषासु अस्‍याः शब्‍दाः बाहुल्येन उपयुज्यन्ते।
മിക്കവാറും എല്ലാഭാരതീയഭാഷകളും ഇതിലെ പദങ്ങൾ വളരെയധികം ഉപയോഗിക്കുന്നു.

विश्‍वस्‍य आदिमः ग्रन्‍थः ऋग्‍वेदः संस्‍कृतभाषायामेवास्‍ति।
ലോകത്തിലെ ആദിമഗ്രന്ഥമായ ഋഗ്വേദം സംസ്കൃതഭാഷയിലാണ്.

अन्‍ये च वेदाः यथा यजुर्वेदः, सामवेदः, अथर्ववेदश्‍च संस्‍कृतभाषायामेव सन्‍ति।
മറ്റു വേദങ്ങളായ യജുർവേദം സാമവേദം അഥർവവേദം എന്നിവയും സംസ്കൃതത്തിൽത്തന്നെയാണ്.

आयुर्वेद-धनुर्वेद-गन्‍धर्ववेद-स्थापत्यवेदाख्याः चत्‍वारः उपवेदाः अपि संस्‍कृतेन एव विरचिताः।
ആയുർവേദം ധനുർവേദം ഗന്ധർവവേദം സ്ഥാപത്യവേദം എന്നിങ്ങനെ പേരായ നാല് ഉപവേദങ്ങളും സംസ്കൃതത്താൽ തന്നെയാണ് രചിക്കപ്പെട്ടിരിക്കുന്നത്.

सर्वाः उपनिषदः संस्‍कृतेन उपनिबद्धाः। शिक्षा, कल्पः, ज्यौतिषं, निरुक्तं, छन्दः, व्याकरणम् इत्येते वेदाङ्गाः अपि संस्‍कृतेन एव विरचिताः। इतिहासाः, पुराणानि, काव्यानि, शास्त्राणि चेत्यादयः अन्‍ये ग्रन्‍थाः अपि संस्‍कृतेन एव विरचिताः।
എല്ലാ ഉപനിഷത്തുകളും സംസ്കൃതത്തിലാണ്. ശിക്ഷ കല്പം ജ്യോതിഷം നിരുക്തം ഛന്ദസ് വ്യാകരണം തുടങ്ങിയ ദർശനഗ്രന്ഥങ്ങളും സംസ്കൃതത്താൽ തന്നെ രചിക്കപ്പെട്ടിരിക്കുന്നു. ഇതിഹാസങ്ങൾ പുരാണങ്ങൾ കാവ്യങ്ങൾ ശാസ്ത്രങ്ങൾ എന്നിങ്ങനെയുള്ള മറ്റു ഗ്രന്ഥങ്ങളും സംസ്കൃതത്താൽ തന്നെയാണ് രചിക്കപ്പെട്ടിരിക്കുന്നത്.

महर्षि-पाणिनिना विरचितः अष्‍टाध्‍यायी नामिका संस्‍कृतव्‍याकरणग्रन्थः अधुनापि भारते विदेशेषु च भाषाविज्ञानिनां प्रेरणास्‍थानं वर्तते।
മഹർഷി പാണിനിയാൽ രചിക്കപ്പെട്ട അഷ്ടാധ്യായി എന്ന സംസ്കൃതവ്യാകരണഗ്രന്ഥം ഭാരതത്തിലും വിദേശത്തുമുള്ള ഭാഷാവിജ്ഞാനികളുടെ പ്രേരണാസ്ഥാനമായി വർത്തിക്കുന്നു.

संस्कृतवाङ्मयं विश्ववाङ्मये अद्वितीयं स्थानम् अलङ्करोति।
സംസ്കൃതസാഹിത്യം ലോകസാഹിത്യത്തിൽ അദ്വിതീയസ്ഥാനം അലങ്കരിക്കുന്നു.

पुरा संस्कृतं लोकभाषा आसीत्‌। जनाः संस्कृतेन वदन्ति स्म।
പണ്ട് സംസ്കൃതം ലൗകികഭാഷയായിരുന്നു. ജനങ്ങൾ സംസ്കൃതത്തിൽ സംസാരിച്ചിരുന്നു.
ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  111
ഒരാളും ബ്ലാങ്ക് ആയിട്ടു ജനിക്കുന്നില്ല. എല്ലാം പൂർവ്വ വാസനകൾ. അപൂർവ്വം പലെ കേസുകളും  റെക്കോഡ് ചെയ്തു വച്ചിട്ടുണ്ട്. അവർക്ക് പൂർവ്വ ഓർമ്മ ഒക്കെ ഉള്ളതായിട്ട്. നിറയെ കഥകൾ അങ്ങിനെ ഉണ്ട്. കുട്ടിക്ക് 8 വയസ്സേ ആയിട്ടുണ്ടാവുളളൂ ആ 8 വയസ്സില് കുട്ടിക്ക്  പെട്ടന്ന് പൂർവ്വജന്മസ്മൃതി ഒക്കെ വന്നിട്ട് എന്റെ വീട് ഇന്ന സ്ഥലത്ത് ഉണ്ട് എന്നൊക്കെ ചില കുട്ടികൾ പറഞ്ഞിട്ടുണ്ട്. അവിടെ എന്റെ പേരക്കുട്ടി ഉണ്ട്, മരുമകൻ ഉണ്ട് എന്നൊക്കെ പറയും.അവർക്ക് ഇത്ര വയസ്സായി എന്നൊക്കെ പറയും. കൂട്ടികൊണ്ടു പോയാൽ താൻ മരിച്ച ദിവസം അടക്കം പറയും അവിടെ പോയി നോക്കുമ്പോൾ ഒക്കെ കറക്റ്റ് ആയിരിക്കും. പാരാ സൈക്കോളജി എന്നു പറഞ്ഞിട്ട് സൈക്കോളജിയുടെ വിഭാഗമായ അവർക്ക് എക്സ്പ്ലെയിൻ ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ഇങ്ങനെത്തെ പലതും. അതൊക്കെ ആപേക്ഷികമായ, റിലേറ്റീവ് ആയിട്ടുള്ള പ്ലെയിനിൽ ഈ പുനർജന്മം എന്നുള്ളത് ഒരു ഫാക്റ്റ്. ജീവൻ ഒരു ശരീരത്തിൽ നിന്നും ഇനി ഒരു ശരീരത്തിലേക്ക് പോവുന്നു. എന്തുകൊണ്ട് പുനർജന്മം ആവശ്യം വരുന്നു? ജനനത്തിന്റെ കാരണം എന്താ? ഒന്നാമത് താൻ  ഒരു ജീവനാണ് എന്നു കരുതുന്നു. രണ്ടാമത് നമുക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം ഉള്ളതുകൊണ്ട് . ഇപ്പൊ തന്നെ എത്ര ടൂർ അടിക്കാനുള്ള ആഗ്രഹമാണ് നമുക്ക് അല്ലേ? അവിടെ പോണം ഇവിടെ പോണം എന്തൊക്കെ ക്കാണണം അതേ ആഗ്രഹത്തോടെ മരിക്കുമ്പോൾ പിന്നെയും ഇവിടുന്നു ടൂർ അടിക്കും. ചിലപ്പൊ പിതൃ ലോക ദേവലോകങ്ങൾ ഒക്കെ പോയിട്ടു വരും. ചിലപ്പൊ ശരീരത്തിൽ നിന്നും ശരീരത്തിലേക്ക് പോവും. മരിക്കുമ്പോൾ സാധാരണ പുനർജന്മം അങ്ങിനെയാണ്. മരിക്കുമ്പോൾ എന്ത് ആഗ്രഹത്തോടെ മരിക്കുന്നുവോ അത് അടുത്ത ജന്മം. അങ്ങനെയാണ് ഭരതൻ ഭാഗവതത്തില് നമ്മള് കണ്ടു മാനിനെ ചിന്തിച്ചു കൊണ്ടു തന്നെ മരിച്ചു. മാനായിട്ടു ജനിച്ചു എന്നാണ്. എന്നു വച്ചാൽ ചിത്തം ആ രൂപം പൂണ്ടുനിൽക്കുണു അത്രേ ഉള്ളൂ . ചിത്തത്തിന് ആ ആകാരം വരുമ്പോൾ അതിനെ താനായിട്ട് ധരിക്കുണൂ. പേരക്കുട്ടിയെ ചിന്തിച്ചു കൊണ്ടു മരിച്ചാൽ പേരക്കുട്ടി. ചിലപ്പൊഴൊക്കെ കുട്ടികൾ ജനിക്കുമ്പോൾ വീട്ടിലെ  ആളുകൾ പറയും മുത്തശ്ശനെപ്പോലെ ഉണ്ട് എന്ന് പറയും. കുറച്ചൊക്കെ വലുതായാൽ മുത്തശ്ശന്റെ ഒക്കെ സ്വഭാവം ഒക്കെ കാണിക്കുണൂ പറയും. മുത്തശ്ശനെപ്പോലെ ഒന്നും അല്ല മുത്തശ്ശൻ തന്നെ. ഈ വീടുവിട്ടു പോവാനുള്ള ഇഷ്ടമില്ല വന്നു പിന്നെയും ജനിക്കുണു എന്നാണ്. അനേക യോനികളിൽ ഈ ജീവൻ ഇങ്ങനെ ചുറ്റിത്തിരിയും. എത്രയോ ഭക്തന്മാർ അങ്ങനെ പാടിയിട്ടുണ്ട്. ബുദ്ധൻ പോലും തന്റെ പൂർവ്വജന്മങ്ങൾ ഒക്കെ പറഞ്ഞു എന്നാണ് ബൗദ്ധന്മാര് പറയണത്. അനേക ജന്മങ്ങൾ പറഞ്ഞുവത്രേ ബോധിസത്വ നായിട്ട്.  Making of budha. അനേക ജന്മങ്ങളിൽ വളർന്നു വളർന്നു വന്നതായിട്ട്. അതേ പോലെ അനേക പൂർവ്വജന്മങ്ങളുടെ സ്മൃതി പലവർക്കും ഉണ്ടായിട്ടുണ്ട്.
( നൊച്ചൂർ ജി )
sunil namboodiri