Monday, July 31, 2017

രാമായണസുഗന്ധം - 16
കാശ്യപന്‍ ദിതിയോടിനിയുള്ള കാലം വ്രതഭംഗം വരാതെ നോക്കണമെന്നും എങ്കില്‍ ആയിരം വര്‍ഷം കഴിയുമ്പോള്‍ ദിതിക്ക് തന്നിലൂടെ ഒരു പുത്രനുണ്ടാവുമെന്നും അവന്‍ ഇന്ദ്രനെ വധിക്കുവാന്‍ പ്രാപ്തനായിരിക്കുമെന്നും പറഞ്ഞു.
തന്റെ പുത്രന്മാരുടെ വംശനാശം വരുത്തിയ ഇന്ദ്രനെ വധിക്കുവാന്‍ കഴിവുള്ള ഒരു പുത്രനെ തനിക്കു നല്‍കേണമെന്ന് ദിതി കാശ്യപനോടാവശ്യപ്പെടുകയുണ്ടായി. ഇതിനു വരം നല്‍കിയ കാശ്യപന്‍ ദിതിയോടിനിയുള്ള കാലം വ്രതഭംഗം വരാതെ നോക്കണമെന്നും എങ്കില്‍ ആയിരം വര്‍ഷം കഴിയുമ്പോള്‍ ദിതിക്ക് തന്നിലൂടെ ഒരു പുത്രനുണ്ടാവുമെന്നും അവന്‍ ഇന്ദ്രനെ വധിക്കുവാന്‍ പ്രാപ്തനായിരിക്കുമെന്നും പറഞ്ഞു. കാശ്യപന്‍ പോയശേഷം ദിതി കുശപ്‌ളവം എന്ന പ്രദേശത്തെത്തി. കഠിനമായ തപശ്ചര്യകളും വ്രതാനുഷ്ഠാനവും ഏറ്റവും കൃത്യമായും സന്തോഷത്തോടെയും തുടങ്ങുകയും ചെയ്തു.
ഇതറിഞ്ഞ ഇന്ദ്രന്‍ ദിതിക്കു തപസ്സിനുവേണ്ട സഹായങ്ങള്‍ ചെയ്യുവാനായി ദിതിയുടെയടുത്തെത്തുകയും പൂജകള്‍ക്കാവശ്യമായ അഗ്‌നി, ദര്‍ഭ, വിറക്, ജലം, പഴങ്ങള്‍ തുടങ്ങിയവയെത്തിച്ചു കൊടുക്കുകയും അവരുടെ ക്ഷീണിച്ച അംഗങ്ങള്‍ ഉഴിഞ്ഞുകൊടുക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ സന്തോഷവതിയായ ദിതി ഇന്ദ്രനോടിങ്ങനെ പറഞ്ഞു- ഇനി പത്തുവര്‍ഷംകൂടി കഴിഞ്ഞാല്‍ എന്റെ വ്രതകാലം പൂര്‍ണ്ണമാകും. എന്റെ ഭര്‍ത്താവിന്റെ അനുഗ്രഹത്താല്‍ എനിക്ക് നിന്നെ ജയിക്കാന്‍പോന്ന ഒരു പുത്രനുണ്ടാകും (നിന്റെ അനുജന്‍). അവനെ ഞാന്‍ നിനക്കനുകൂലനമാക്കും. ഒരിക്കല്‍ ശരീരക്ഷീണം കൊണ്ടുറങ്ങിപ്പോയ ദിതി വ്രതഭംഗം വരുംരീതിയിലാണ് കിടന്നതും ഉറങ്ങിയതും.
ഈയവസരത്തില്‍ ഇന്ദ്രന്‍ തന്റെ യോഗശക്തിയാല്‍ ദിതിയുടെ ഉള്ളില്‍ കടന്ന് ഭ്രൂണത്തെ ഏഴായും അതില്‍ ഓരോന്നിനേയും വീണ്ടും ഏഴേഴായും (മൊത്തം നാല്‍പത്തിയൊമ്പത്) വിഭജിച്ചു. ഗര്‍ഭസ്ഥശിശുവിനെ കൊല്ലരുത് എന്ന് ദിതി പറഞ്ഞുകൊണ്ടിരുന്നു. വിഭജിച്ചുകൊണ്ടിരുന്നപ്പോള്‍ കരയരുതെന്ന് (മാ രുദ്) എന്ന് ഇന്ദ്രനും പറഞ്ഞുകൊണ്ടിരുന്നു. ദിതിയുടെ ഉള്ളില്‍ നിന്നും പുറത്തുവന്ന ഇന്ദ്രന്‍ ചെയ്ത പ്രവൃത്തിക്ക് ദിതിയോടു മാപ്പപേക്ഷിച്ചു. ഈ പുത്രന്മാരാണ് മരുദ്ദേവന്മാര്‍ എന്നറിയപ്പടുന്ന മരുത്തുക്കള്‍. ഇവര്‍ സൂക്ഷ്മശരീരികളായി വായുമണ്ഡലത്തില്‍ ഏഴ്പാളികളായിക്കഴിയുന്നു. ഇങ്ങനെയൊരു ധാരണയില്‍ ഇന്ദ്രനും ദിതിയും (ഇന്ദ്രന്റെ ചെറിയമ്മ) സ്വര്‍ഗ്ഗലോകത്തേക്കു പോവുകയും ചെയ്തു. ഇന്ദ്രന്‍ ദിതിക്കു സേവചെയ്ത ഭൂപ്രദേശമാണ് ഈ വിശാല.
ഇക്ഷ്വാകുവിന് അലംബുഷയില്‍ ജനിച്ച മകനാണ് വിശാല എന്ന ധര്‍മ്മിഷ്ഠനായ രാജാവ്. അദ്ദേഹമാണീ നഗരം സ്ഥാപിച്ചത്. ഈ വംശത്തിലെ ഒരു രാജാവായിരുന്നു പ്രസിദ്ധനായ കാകുത്സ്ഥന്‍. അദ്ദേഹത്തിന്റെ പുത്രനായ സുമതിയാണ് ഇപ്പോഴത്തെ രാജാവ്. ഇക്ഷ്വാകുവിന്റെ അനുഗ്രഹത്താല്‍ ആ വംശത്തിലെയെല്ലാ രാജാക്കന്മാരും ദീര്‍ഘായുസ്സുകളും ശക്തരും ധര്‍മ്മിഷ്ഠരുമാണത്രേ. ഇന്നിവിടെ വിശ്രമിച്ചിട്ട് നാളെ ജനകനെ കാണാമെന്നും ബ്രഹ്മര്‍ഷി പറഞ്ഞു. ഇതിനിടെ, ബ്രഹ്മര്‍ഷി വന്നതറിഞ്ഞ് മഹാരാജാവ് സുമതി അദ്ദേഹത്തിന്റെയടുത്തെത്തി.



ജന്മഭൂമി: http://www.janmabhumidaily.com/news680287#ixzz4oT9ywn3S
തനിക്ക് രണ്ടുചിറകുകള്‍ മുളച്ചുവെന്നും ആ ചിറകില്‍ താന്‍ ഉയരെ ഉയരെ പറക്കുകയാണെന്നും ദേവിക്ക് തോന്നി. ഹനുമാന്റെ വാക്കുകള്‍ കാതിലെത്തുന്നുണ്ട്. കുശലിയായ ദേവന്‍ അവിടുത്തോട് കുശലമരുളിയിരിക്കുന്നു. അവിടുത്തെ പതിദേവന്റെ ബഹിശ്ചരപ്രാണനായ സൗമിത്രി ദുഃഖസന്തപ്തനായി ദേവിയുടെ പാദങ്ങളില്‍ ശിരസ്സര്‍പ്പിക്കുന്നു… അന്നേരം ദേവി ആത്മഗതം കൊണ്ടു. ജീവിച്ചിരുന്നാല്‍ ആനന്ദം കൈവരും- നൂറുവര്‍ഷത്തിനുശേഷമെങ്കിലും എന്നു ലോകര്‍ പറയുന്നത് സത്യം തന്നെ…
കല്യാണീ ബത ഗാഥേയം ലൗകികീ പ്രതിഭാതിമേ ഏതി ജീവന്തമാനന്ദോ നരം വര്‍ഷശതാദപി
തന്നില്‍ ദേവിക്ക് വിശ്വാസം വളര്‍ന്നുവെന്നു കണ്ട വായുപുത്രന്‍ ആത്മവിശ്വാസത്തോടെ ദേവിയുടെ അടുത്തേയ്ക്കു ചെന്നു. രാക്ഷസികള്‍ കേള്‍ക്കാതെ, പതുക്കെ സംസാരിക്കാമല്ലോ എന്നാണു നിനച്ചത്. പക്ഷേ, ദേവി ശങ്ക പൂണ്ടു; മരക്കൊമ്പില്‍നിന്നു കൈവിട്ടു. കുറച്ചുകൂടി ഒതുങ്ങി: മനസ്സില്‍ ഒരു ചിന്തയുടലെടുത്തു. എങ്ങനെയാണ് വിശ്വസിക്കുക? ഇവന്‍ രൂപം മാറിവന്ന രാവണനായികൂടേ? നില്‍ക്കാനായില്ല. ദേവിനിലത്തിരുന്നു. അന്നേരം വായുപുത്രന്‍ ദേവിയുടെ മുന്നിലെത്തി, ഭക്തിപൂര്‍വം നമസ്‌കരിച്ചു. ദേവി ശബ്ദമൊതുക്കി മൊഴിഞ്ഞു.
ശ്രീരാമസ്വാമിയുടെ ദൂതനായിട്ടാണ് നീയിവിടെ വന്നിരിക്കുന്നതെങ്കില്‍, നിനക്കുമംഗളം ഭവിക്കട്ടെ… ഹനുമാനപ്പോള്‍ മനസ്സിലായി… ദേവിയ്ക്ക് തന്നില്‍ മുഴുവന്‍ വിശ്വാസം വന്നിട്ടില്ല…
‘വിശ്വാസം വരാന്‍ വേണ്ടിയല്ലെ മുത്തശ്ശാ ശ്രീരാമന്‍ മുദ്രമോതിരം കൊടുത്തയച്ചത്?’ ശ്രീലക്ഷ്മി ചൂണ്ടിക്കാട്ടി. അതുകാണിച്ചാല്‍ പോരായിരുന്നോ ദേവിക്കും വിശ്വസം വരാന്‍?
‘നമ്മേക്കാളും ബുദ്ധിയുണ്ട് ഹനുമാന്. അതുകൊണ്ടുതന്നെയാണ് വായുപുത്രന്‍ ആ അടയാളമോതിരം കാട്ടി വിശ്വാസം തേടാതിരുന്നത്’- മുത്തശ്ശന്‍ പറഞ്ഞു.
അങ്ങനെ മുത്തശ്ശി ആരാഞ്ഞു
ആദ്യം അതുകാണിച്ചാല്‍ അതിന്റെ വിലകെടുമെന്നു ഹനുമാനറിയാം. രാമനെ കൊന്ന്, മോതിരവും കൈക്കലാക്കി, വാനരന്റെ വേഷം കെട്ടി വന്നിരിക്കയാണ് രാവണന്‍ എന്നുകൂടി ദേവി ശങ്കിച്ചേക്കും എന്നു ആഞ്ജനേയന്‍ വിചാരിച്ചിരിക്കണം. ക്ഷോഭിച്ചിരിക്കുന്ന മനസ്സിനെ സ്വസ്ഥമായിട്ടു മാത്രം അടയാളം കാണിച്ചാല്‍ മതിയെന്നു വായുപുത്രന്‍ കരുതി.
‘ എന്നിട്ട് ദേവിയില്‍ സ്വാസ്ഥ്യം വളര്‍ത്താന്‍ എന്തെങ്കിലും ചെയ്‌തോ? ശ്രീഹരി തിരക്കി.
ഉവ്വ് മുത്തശ്ശന്‍ തലകുലുക്കി. ശ്രീരാമദേവനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. എന്നിട്ടും ദേവിക്ക് വിശ്വാസം വന്നില്ല. ‘എവിടെ വെച്ചാണ് നീ രാമലക്ഷ്മണന്മാരെ കണ്ടത്? എങ്ങനെയാണവരെ തിരിച്ചറിഞ്ഞത്? ഇത്രയും ചെറിയ കാലയളവില്‍ ഇത്രമാത്രം അടുപ്പം നിങ്ങള്‍ തമ്മിലുണ്ടാവാന്‍ എന്തേകാരണം?’
ക്വതേ രാമേന സംസര്‍ഗഃ കഥം ജാനാസി ലക്ഷ്മണ… ഹനുമാനു മനസ്സിലായി. ദേവിതന്നെ പരീക്ഷിക്കയാണ്. താന്‍ പറഞ്ഞതില്‍ എന്തെങ്കിലും പതിരുണ്ടോ എന്നു ചികയുകയാണ്. അതൊന്നുമറിയാത്ത മട്ടില്‍ ഹനുമാന്‍ ആദ്യം മുതല്‍ക്കുള്ള കഥ വിശദമായി പറഞ്ഞു. അതോടെ ദേവിക്ക് വിശ്വാസമായി. ദേവിയുടെ മനസ്സുനിറഞ്ഞു. കണ്ണുനിറഞ്ഞു. അത് ആനന്ദാശ്രുവാണെന്നു തിരിച്ചറിഞ്ഞ ഹനുമാന്‍, തന്റെ വസ്ത്രാഞ്ചലത്തില്‍ ഭദ്രമായി വെച്ചിരുന്ന അടയാളമോതിരം ദേവിക്ക് സമര്‍പ്പിച്ചുകൊണ്ടുമൊഴിഞ്ഞു. ഇത് സ്വാമിതന്നുവിട്ട അടയാളവസ്തുവാണ്. തിരുനാമാങ്കിതമായ ഈ അംഗുലീയം അവിടുത്തെ തൃക്കയ്യിലെത്തിക്കാന്‍ എനിക്കാവും എന്നു മുന്‍കൂട്ടി നിശ്ചയിച്ച സ്വാമിയുടെ വൈഭവത്തെ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല… ആദരവോടെ ദേവി. ആ മുദ്രാംഗുലീയം വാങ്ങി.


ജന്മഭൂമി: http://www.janmabhumidaily.com/news680296#ixzz4oT9mpnZt
സന്ധ്യാവന്ദനത്തിനുള്ള സമയമൊക്കെ കഴിഞ്ഞിട്ടും സമുദ്രതീരത്തില്‍ത്തന്നെ ഇരുന്ന് ആനന്ദബാഷ്പം പൊഴിയ്ക്കുന്ന സാക്ഷാല്‍ ആഞ്ജനേയനായ ഹനുമാനോട് ആ വഴിക്ക് ബദ്ധപ്പെട്ട് കടന്നുവന്ന ഒരു പച്ചത്തത്ത ചോദിച്ചു: ”മഹാനുഭാവാ, അങ്ങ് ഇവിടെത്തന്നെ ഇരിക്കുകയാണോ? സമയം നട്ടുച്ചയായല്ലോ.”
ആദ്യത്തെ ചോദ്യം ഹനുമാന്‍ കേട്ടില്ല. വീണ്ടും തത്ത കുറേക്കൂടി അടുത്തേക്ക് നീങ്ങിയിട്ട് ചോദിച്ചപ്പോള്‍ ഹനുമാന്‍ പറഞ്ഞു- ”കുഞ്ഞേ, എന്റെ മുമ്പിലിപ്പോള്‍ പ്രഭാതവും നട്ടുച്ചയും പാതിരയും ഒന്നുമില്ല. ആകെയുള്ളത് എന്റെ ഹൃദയേശ്വരനായ ശ്രീരാമചന്ദ്രപ്രഭു മാത്രം.”
അപ്പോഴേക്കുതന്നെ ഹനുമാന് തേങ്ങല്‍ അടക്കുവാന്‍ വയ്യാതായി. അതു കണ്ടിട്ട് പാവം പച്ചത്തത്ത ഒന്ന് പരിഭ്രമിച്ചു. പക്ഷെ ഭക്തഹനുമാന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് കൂടുതല്‍ ചോദിക്കാതെ പറന്ന് പോയി.
ഭക്തിയുടെ യഥാര്‍ത്ഥ ഭാവം അതാണെന്ന് തോന്നുന്നു. ഹൃദയ ദ്രവീകരണം അവിടെ അപ്പോള്‍ ‘ഞാന്‍’ എന്നൊന്ന് ഇല്ലാതെയാവുന്നു.രാമായണത്തിലേക്ക് കടന്നു നോക്കുമ്പോള്‍ ഒരു കാര്യം നമ്മളെ പ്രത്യേകം സ്പര്‍ശിക്കും, ചിന്തിപ്പിക്കും. പരമമായ ഭക്തിയ്ക്കാണവിടെ മാന്യസ്ഥാനം. വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം രക്ഷിച്ച് ശ്രീരാമചന്ദ്രന്‍ തിരിച്ച് പോരുമ്പോള്‍ ആദ്യം നേരിടുന്നത് ‘താടക’ എന്ന രാക്ഷസിയെ. താടക നേരിട്ട് അലറി വന്നപ്പോള്‍ ഒരൊറ്റ ബാണംകൊണ്ട് അവളെ വീഴ്ത്തിയിട്ട് പഴയ സുന്ദരിയാക്കി വിട്ടു.
പിന്നെ, ഗൗതമ പത്‌നിയായ അഹല്യ. അഹല്യ പതിവ്രതയും ആദരാര്‍ഹയും ആയിരുന്നു. ദേവേന്ദ്രന്‍ വേഷം മാറിവന്ന് ഗൗതമനാണെന്ന് ഭാവിച്ച് അഹല്യയെ പതിതയാക്കി. അതറിഞ്ഞ് ഗൗതമന്‍ കോപിച്ചു. അഹല്യ കല്ലായിപ്പോകട്ടെ എന്ന് ശപിച്ചു. അഹല്യ കല്ലായിത്തീര്‍ന്നു. എന്നാലും ഭഗവല്‍ സ്മരണ പോയില്ല. വര്‍ഷങ്ങള്‍ക്കുശേഷം ശ്രീരാമന്‍ വന്ന് ‘ഞാന്‍ രാമനാണ്’ എന്നു പറഞ്ഞ് അഹല്യയുടെ തലയില്‍ കാലടികള്‍ വച്ചപ്പോള്‍ അഹല്യ ഉണര്‍ന്നു. പഴയ ഗൗതമപത്‌നിയായി. ഭഗവാനെ സ്തുതിച്ചു.
അതിനുശേഷം പരശുരാമന്റെ ഗര്‍വ്വ് കളയല്‍, വിരാധവധം, മാരീചനെ കൊല്ലല്‍, ഖരവധം തുടങ്ങിയിട്ട് രാവണ കുംഭകര്‍ണ്ണവധംവരെ എത്തുന്നു. ഒരുതരം ശുദ്ധീകരണമാണത് എന്നു വരാം.
രാമാസ്ത്രമേറ്റിട്ടുണ്ടാവുന്ന മരണംകൊണ്ട് സ്വര്‍ഗ്ഗം കിട്ടും എന്നൊരു വിശ്വാസവും ഭാരതീയര്‍ പുലര്‍ത്താറുണ്ട്.
രാമായണത്തില്‍ ഭക്തഹനുമാനുള്ള സ്ഥാനം വളരെ വലുതാണ്. പ്രധാനപ്പെട്ടതുമാണ്. സീതാന്വേഷണവുമായിട്ട് സുഗ്രീവന്റെ കൂടെ രാമലക്ഷ്മണന്മാര്‍ കാട്ടില്‍ നടക്കുമ്പോഴാണ് സാക്ഷാല്‍ ഹനുമാനെ അവര്‍ കണ്ടെത്തുന്നത്. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ബാലി, സുഗ്രീവനെ കൊല്ലാന്‍ നടക്കുകയായിരുന്നു. ബാലി പറഞ്ഞയച്ച യുദ്ധവീരരില്‍ ആരെങ്കിലുമാവും ഇവര്‍ എന്നു കരുതിയിട്ട് സുഗ്രീവന്‍ കാര്യമറിയുവാന്‍ രാമലക്ഷ്മണന്മാരുടെ അടുത്തേക്ക് ഹനുമാനെയാണ് പറഞ്ഞയയ്ക്കുന്നത്.
ഹനുമാന് കാര്യം ഏതാണ്ട് മനസ്സിലായി. അദ്ദേഹം സ്വന്തം വേഷം മാറ്റിയിട്ട് ഒരു ബ്രഹ്മചാരിയുടെ വേഷമെടുത്ത് രാമലക്ഷ്മണന്മാരുടെ അടുത്തെത്തി കാര്യം അന്വേഷിച്ച് തൊഴുത് നിന്നു. ഹനുമാന്റെ വരവ് കണ്ടപ്പോള്‍ത്തന്നെ ശ്രീരാമന്‍ അനുജനോട് പറഞ്ഞു- ”ഇതൊരു സാധാരണ വടുവല്ല.” പിന്നെ ഹനുമാന്റെ സംസാരം കേട്ടപ്പോള്‍ തീര്‍ച്ചയായി. ”ഇല്ലോരപശബ്ദമൊന്നുമേവാക്കിനു- നല്ലവൈയ്യാകരണന്‍വടുനിര്‍ണ്ണയം” എന്നാണ് പറഞ്ഞത്. അതോടെ, അസാധാരണമായ ഒരു ആത്മബന്ധം അവിടെ ഉടലെടുത്തു. അവര്‍ പരസ്പരം കാര്യങ്ങള്‍ പറഞ്ഞ് ഉറപ്പിച്ചു. ഹനുമാന്റെ ഹൃദയത്തില്‍ ‘ശ്രീരാമചന്ദ്രപ്രഭു’ പ്രതിഷ്ഠിതമായി. പിന്നീട്, രാമായണത്തില്‍ അവസാനംവരെ ഭക്തഹനുമാന്‍ തിളങ്ങിനില്‍ക്കുന്നത് കാണുക. എത്രയെത്ര സന്ദര്‍ഭങ്ങള്‍…..!


ജന്മഭൂമി: http://www.janmabhumidaily.com/news680289#ixzz4oT9aAalI
സനാതനധര്‍മത്തിന്റെ അടിത്തറയായ വേദങ്ങള്‍ തൊട്ട് രാമായണത്തിലും മഹാഭാരതത്തിലും ഭഗവദ്ഗീതയിലുമൊക്കെ നമുക്ക് ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നത് കാണാം. ഭക്തിയോടെ വേദവും രാമായണവും ഭഗവദ്ഗീതയുമൊന്നും കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ പക്ഷേ, ഈ ദാനത്തെ സ്വജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാകുന്നില്ല. അതാണ് ഏറ്റവും ദുഃഖകരമായ അവസ്ഥ.
യഥാര്‍ഥത്തില്‍ ഭാരതത്തില്‍ ഐശ്വര്യത്തിന്റെ അടിസ്ഥാനമായി ഋഷീശ്വരന്മാര്‍ കണക്കാക്കിയിരുന്നത് ദാനത്തെയാണ്. ദാനം ചെയ്യുന്നവര്‍ക്കു മാത്രമേ ഇഷ്ടംപോലെ ധനവും പ്രതാപവും ഐശ്വര്യവുമൊക്കെ ഉണ്ടാവൂവെന്നാണ് ഋഷീശ്വരന്മാരുടെ അഭിപ്രായം. ദാനം ചെയ്യാത്ത ധനം കെട്ടിക്കിടക്കുന്ന വെള്ളംപോലെ അപവിത്രമാണെന്ന് അവര്‍ കരുതി. അതിനാല്‍ ന്യായമാര്‍ഗ്ഗത്തില്‍ സമ്പാദിച്ച ധനത്തിന്റെ പത്തിലൊരു ഭാഗം ദാനത്തിനായി ഉപയോഗിക്കാന്‍ അവര്‍ നിര്‍ദേശിച്ചു.1
ഭീഷ്മര്‍ യുധിഷ്ഠിരനോട് ദാനധര്‍മത്തെക്കുറിച്ച് വിശദീകരിക്കുന്നത് മഹാഭാരതത്തില്‍ വായിക്കാം. ഭീഷ്മര്‍ പറയുകയാണ്: ”സര്‍വ ജീവികള്‍ക്കും അഭയം നല്‍കുക, ആപത്തില്‍ സഹായിക്കുക, വിശപ്പും ദാഹവും ഉള്ളവന് അത് ഇല്ലാതാക്കുന്നതിന് അന്നപാനങ്ങള്‍ കൊടുക്കുക. ഇവയാണ് ഏറ്റവും ഉത്തമമായ ദാനങ്ങളാണ്. രക്തദാനം, ഗോദാനം, ഭൂമിദാനം ഇവയും പരിശുദ്ധമായ ദാനംതന്നെ. പാപത്തില്‍ നിന്നുപോലും ഈ ദാനങ്ങള്‍ കരകയറ്റും. ഇവ എന്നും സാധുക്കള്‍ക്ക് നല്‍കുക. ദാനം ചെയ്യുന്നതിലൂടെ മനുഷ്യന്‍ പാപത്തില്‍നിന്ന് മുക്തനാകും. ഇതില്‍ യാതൊരു സംശയവുംവേണ്ട. ലോകത്തില്‍ ഒരാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്? അവന്റെ വീട്ടില്‍ ഏറ്റവും ആവശ്യമായത് എന്താണ്? അതറിഞ്ഞ് അവന് നല്‍കണം.
ദാനം ഒരിക്കലും നശിക്കാത്ത പുണ്യമായി കരുതുന്നവന്‍ ചെയ്യേണ്ടത് അതാണ്. നല്ലതു ചെയ്യുന്നവന്‍, ആവശ്യമുള്ളതും ഇഷ്ടപ്പെട്ടതും നല്‍കുന്നവന്‍- ഇവര്‍ എല്ലായ്‌പ്പോഴും ഈ ലോകത്തിലും പരലോകത്തിലും ജീവികളുടെ പ്രിയനായിത്തീരും. അത്യാഗ്രഹമില്ലാത്തവനും ദരിദ്രനും എന്നാല്‍ ആവശ്യക്കാരനുമായവന്റെ ആവശ്യത്തെ സ്വന്തം അഹങ്കാരംകൊണ്ട് വേണ്ടപോലെ പരിഗണിക്കാതെ വിടുന്നവന്‍ യുധിഷ്ഠിരാ, ക്രൂരനും നിന്ദ്യനുമാണ്…’ 2
മഹാഭാരതത്തിന്റെതന്നെ ഭാഗമായ ശ്രീമദ് ഭഗവദ്ഗീതയില്‍ സാത്ത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നുവിധം ദാനങ്ങളെക്കുറിച്ച് പറയുന്നത്് പ്രസിദ്ധമാണ്. ദാനം ചെയ്യേണ്ടത് ആവശ്യമാണെന്നു മനസ്സിലാക്കി ദേശം, സന്ദര്‍ഭം, വാങ്ങുന്ന ആളിന്റെ അര്‍ഹത എന്നിവ നോക്കി, ഒന്നും തിരിച്ചുപ്രതീക്ഷിക്കാതെ തനിക്കാവുന്നത് അനുസരിച്ച് നല്‍കുന്ന ദാനം സാത്ത്വികവും, പ്രത്യുപകാരം പ്രതീക്ഷിച്ച്, ഫലത്തില്‍ ആഗ്രഹിച്ച്, മനസ്സ് വിഷമിച്ചുകൊണ്ട് നല്‍കുന്ന ദാനം രാജസികവുമാണ്. ദേശം, സന്ദര്‍ഭം, അര്‍ഹത എന്നിവ നോക്കാതെ നല്ല മനസ്സോടെ അല്ലാതെ അവഗണനയോടെ ചെയ്യുന്ന ദാനം താമസദാനമാണ്.’ 3
ഇതിലെ സാത്ത്വികമായ ദാനത്തെക്കുറിച്ചാണ് ”ശ്രദ്ധയാ ദേയമ്. അശ്രദ്ധയാ ദേയമ്” എന്ന് തൈത്തിരീയോപനിഷത്തില്‍ പറയുന്നത്.4
”ശ്രദ്ധയോടെ ദാനംചെയ്യുക, അശ്രദ്ധയോടുകൂടി ദാനംചെയ്യുക” എന്നര്‍ഥം. അതെങ്ങനെ സാധിക്കും? ദേശം, സന്ദര്‍ഭം, വാങ്ങുന്ന ആളിന്റെ അര്‍ഹത എന്നിവയില്‍ നാം ശ്രദ്ധ കൊടുക്കണം. എന്നാല്‍ ഫലപ്രതീക്ഷയോ, താന്‍ കൊടുക്കുന്നു എന്ന ഭാവമോ പാടില്ല. അതിലാണ് അശ്രദ്ധ വേണ്ടത്.
നേരത്തെ ഭീഷ്മര്‍ മനുവിനെ ഉദ്ധരിച്ചാണ് ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പറഞ്ഞത്. മനു തന്റെ സ്മൃതിയില്‍ ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നത് കാണുക:
‘സത്പാത്രത്തെ കിട്ടിയാല്‍ ശുദ്ധഭാവത്തോടെ കഴിവനുസരിച്ച് വേദങ്ങളിലും സ്മൃതികളിലും പറഞ്ഞിട്ടുള്ളതുപോലെ ദാനധര്‍മം സദാ ചെയ്യേണ്ടതാകുന്നു. ആരെങ്കിലും വന്ന് യാചിച്ചാല്‍ പാത്രാപാത്രം നോക്കാതെ കഴിവനുസരിച്ച് കൊടുക്കേണ്ടതാണ്. കാരണം അതിലൂടെ എന്തെങ്കിലും തെറ്റുവന്നാല്‍ തന്നെ അതില്‍നിന്നെല്ലാം മോചിപ്പിക്കാന്‍ കഴിവുള്ള സത്പാത്രം എന്നെങ്കിലും വന്നുചേരും.”5
ജലം, അന്നം, പശുക്കള്‍, ഭൂമി, വസ്്രതം, എള്ള്, സ്വര്‍ണം, െനയ്യ് എന്നിങ്ങനെ പലതരം ദാനവസ്തുക്കളെക്കുറിച്ച് പറഞ്ഞതിനു ശേഷം മനുസ്മൃതി പറയുന്നത് ”സര്‍വേഷാമേവ ദാനാനാം ബ്രഹ്മദാനം വിശിഷ്യതേ”6 എന്നാണ്. അതായത് മറ്റെല്ലാ ദാനങ്ങളേക്കാളും വിശിഷ്ടമായത് ബ്രഹ്മദാനം അഥവാ വേദം പ്രചരിപ്പിക്കുന്നതാണ് എന്നാണ് മഹര്‍ഷി മനുവിന്റെ അഭിപ്രായം.
മഹത്തരമായ ദാനസൂക്തമുണ്ട് ഋഗ്വേദത്തില്‍. ധര്‍മത്തിന്റെ വേരായ വേദമാണ് സകല വൈദികപാരമ്പര്യത്തിലും ദാനത്തിന് മഹിമയ്ക്ക് വഴിവെട്ടിക്കൊടുത്തത്. വേദമന്ത്രങ്ങളാകുന്ന സരസ്വതീപ്രവാഹത്താലാണ് ഭാരതസംസ്‌കാരമെന്ന മഹാസാഗരം രൂപപ്പെട്ടത്. ആ മഹാസാഗരത്തിലെ ഏറ്റവും വലിയ രസമാണ് ദാനമെന്ന് പറയാം. ദാനമഹിമയെ പാരാട്ടുന്ന സൂക്തമാണ് ധനാന്നദാനസൂക്തം. ഋഗ്വേദത്തിലെ 10-ാം മണ്ഡലത്തിെല 117-ാം സൂക്തമാണിത്. ഭിക്ഷു ഋഷിയായ ഇൗ സൂക്തത്തിെന്റ േദവത ”ധനാന്നദാന ്രപശംസ”യാണ്. സൂക്തത്തിലെ രണ്ട് മന്ത്രങ്ങള്‍7 താഴെ ഉദ്ധരിക്കാം.
”ഓം പൃണീയാദിന്നാധമാനായ തവ്യാന്ദ്രാഘീയാംസമനു പശ്യേത പന്ഥാമ്
ഓ ഹി വര്തന്തേ രഥ്യേവ ചക്രാന്യമന്യമുപ തിഷ്ഠന്ത രായഃ”
അര്‍ഥം: ധനത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന ചിന്താഗതികളുള്ളവര്‍ ധനത്തിന് ആവശ്യവുമായി വരുന്നവര്‍ക്ക് ദാനം നല്‍കണം. കാരണം വരാനിരിക്കുന്ന ജീവിതത്തിന്റെ നീണ്ട പാഥേയം അവര്‍ക്ക് കാണാന്‍ കഴിയണം. സമ്പത്തും പ്രതാപവും രഥചക്രംപോലെ ഉരുണ്ടുനീങ്ങും. ഇന്നിപ്പോള്‍ അതൊരിടത്തുണ്ട്. എന്നാല്‍ അത് ചലിക്കുകതന്നെ ചെയ്യും. അസ്ഥിരമാണ് ധനമെന്ന ബോധം സദാ നമുക്കുണ്ടാകണമെന്നര്‍ഥം.
”ഓം മോഘമന്നം വിന്ദതേ അപ്രചേതാഃ സത്യം ബ്രവീമി വധ ഇത്സ തസ്യ
നാര്യമണം പുഷ്യതി നോ സഖായം കേവലാഘോ ഭവതി കേവലാദീ”
അര്‍ഥം: ഈ തത്ത്വം അറിയാത്തവന് അന്നം ലഭിക്കുന്നത് വെറുതെയാണ്. കാരണം അവന് ഹ്രസ്വദൃഷ്ടിയേ ഉള്ളൂ. ഈശ്വരന്‍ പറയുകയാണ്; ഞാന്‍ സത്യമായി പറയുന്നു എന്തെന്നാല്‍ അത്തരക്കാരന് ലഭിക്കുന്ന അന്നവും ധനവും തീര്‍ച്ചയായും അവന്റെ മരണത്തിനുതന്നെ കാരണമായിത്തീരും. ആര്‍ക്കും ദാനം കൊടുക്കാതെ ഇങ്ങനെ ഒറ്റയ്ക്കു തിന്നുന്നവന്‍ പാപത്തെയല്ലാതെ മറ്റൊന്നിനേയുമല്ല തിന്നുന്നത്.
‘നൂറു കൈകള്‍കൊണ്ട് സമാഹരിച്ച് ആയിരം കൈകള്‍കൊണ്ട് വിതരണം ചെയ്യൂ’ എന്ന് അഥര്‍വവേദത്തില്‍ ദാനത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്.8 വേദത്തിന്റെ ഈയൊരു കാഴ്ചപ്പാട് തിരിച്ചുകൊണ്ടുവന്നാലേ ഹിന്ദുസമാജത്തെ ആ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കാനാവൂ. കാരണം ദാനമാണ് ഐശ്വര്യത്തിന്റെ കവാടം.
1. ന്യായോപാര്‍ജിത വിത്തസ്യ ദശമാംശേന ധീമതഃ… (സ്‌കന്ദപുരാണം)
2. മഹാഭാരതം, ദാനധര്‍മപര്‍വം, 59-ാം അധ്യായം.
3. ശ്രീമദ് ഭഗവദ്ഗീത 17.20 മുതല്‍ 22 വെര േശ്ലാകങ്ങള്‍
4. തൈത്തിരീയോപനിഷത്ത് 1.11.3
5. മനുസ്മൃതി 4.227, 228 ശ്ലോകങ്ങള്‍
6. മനുസ്മൃതി 4.233
7. സൂക്തത്തിലെ അഞ്ച്, ആറ് മന്ത്രങ്ങളാണിവ.
8. ‘ശതഹസ്ത സമാഹര സഹസ്രഹസ്ത സംകിര’ (അഥര്‍വവേദം 3.24.5)


ജന്മഭൂമി: 

Sunday, July 30, 2017

തീര്‍ത്ഥപുണ്യം - 12
രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്
ഈശ്വരസമം ഭര്‍ത്താവിനെ കരുതുന്ന സ്ത്രീഹൃദയം എത്ര പവിത്രവും വിശാലവുമാണെന്നോ! എങ്ങോ മറഞ്ഞുകിടക്കുന്ന ഈശ്വരനേക്കാള്‍, അടുത്തുകഴിയുന്ന ഭര്‍ത്താവിനോട് അതേ ഈശ്വരഭാവം പ്രയോഗിയ്ക്കുമ്പോള്‍, പുരുഷന്നില്ലാത്ത ആന്തരപവിത്രതയും വിശാലതയും സ്ത്രീവ്യക്തിത്വത്തില്‍ ഉദിയ്ക്കുന്നതു സ്വാഭാവികമാണ്. ഇതില്‍നിന്നുവേണം വീട്ടിലെ എല്ലാസംഗതികളും പുഷ്പിച്ചു ഫലി്ക്കാന്‍. അങ്ങനെയാണ് സ്ത്രീ ശിശുജന്മത്തിനുള്ള നിസ്തുലപങ്കു വഹിയ്ക്കുന്നത്.
പണ്ടുണ്ടായിരുന്ന ശുചീകരണക്രമങ്ങളാണ് അടി്ക്കല്‍, തുടയ്ക്കല്‍, മെഴുകല്‍, കഴുകല്‍ എന്നുതുടങ്ങിയവ. ഇവയുടെ രൂപഭാവങ്ങള്‍ക്കു മാറ്റമുണ്ടാകാമെങ്കിലും അന്നും ഇന്നും ഉദ്ദേശം ഒന്നുതന്നെ. നിത്യോപയോഗം കൊണ്ടുണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കി, സ്വന്തം ദേഹത്തെപ്പോലെ ദേഹാധിവാസത്തിനുള്ള ഗൃഹത്തേയും വെടുപ്പാക്കി അണിഞ്ഞലങ്കരിച്ചുവെയ്ക്കുകയെന്ന അടിസ്ഥാനകൃത്യം സ്ത്രീകളിലാണ്.
സത്യം പ്രിയമായി പറയുക, വിനയപൂര്‍വം പെരുമാറുക, ശുശ്രൂഷാഭാവം വിടരുത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം, ആശയും ആര്‍ത്തിയും കാണിച്ചു ഭര്‍ത്താവിനെ കുവൃത്തികള്‍ക്കു പ്രേരിപ്പിച്ചുപോകരുത്. വരുമാനത്തിനനുസരിച്ച ജീവിത രീതിയേ ഒരുക്കാവൂ, ആശിക്കാവൂ. സൗമ്യതയാകണം ഭൂഷണം.
ഭര്‍ത്താവ് ദുര്‍നടപടിക്കാരനായിക്കൂടാഇങ്ങനെയൊക്കെയായി ശുശ്രൂഷിയ്ക്കുന്നതാരെയോ ആ ആള്‍ ദുര്‍നടപടിക്കാരനാവരുതെന്നും ധര്‍മശാസ്ത്രം വ്യക്തമാക്കുന്നു. പാതിവ്രത്യവും ശുശ്രൂഷയും ഭാര്യയില്‍നിന്നും അഭിലഷിയ്ക്കുന്ന പുരുഷന്മാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണിത്. ഭര്‍ത്താവ് ഒരിയ്ക്കലും അനഭിമതനാകരുത്. ഭര്‍തൃചാരിത്ര്യമില്ലാതെവന്നാല്‍ ഭാര്യയുടെ സേവനത്തിനുള്ള അര്‍ഹതയും അസ്തമിക്കുന്നു. ഭാര്യയുടെ മുമ്പില്‍ വിലകുറഞ്ഞവന്നു പിന്നെയെന്തുണ്ടായാലും പൊള്ളയേ ആകൂ.
ഇങ്ങനെ വീടും വീട്ടുബന്ധങ്ങളും ഭദ്രമായാല്‍, വ്യാസദേവന്‍ പറയുന്നു, മഹാലക്ഷ്മിയെപ്പോലെ വിഷ്ണുലോകം കൈവരാനുള്ള അര്‍ഹത സ്ത്രീകള്‍ക്കു ലഭിയ്ക്കുമത്രെ. ജീവിച്ചിരിയ്ക്കുന്നതുവരെ ഐഹികസുഖം, തദനന്തരം വിഷ്ണുലോകസൗഖ്യവും. ഇതിനുമീതെ എന്താണ് അഭിലഷിക്കാനുള്ളത്?
അന്ത്യജര്‍ക്കുള്ള കര്‍മ്മവ്യവസ്ഥ
ഇതോടെ അഞ്ചു വിഭാഗക്കാര്‍ക്കുള്ള ധര്‍മരീതികള്‍ പ്രതിപാദിച്ചുകഴിഞ്ഞു.
വ്യാസദേവന്‍ തുടരുന്നു: സമാജത്തില്‍ വിവിധഭാഗക്കാര്‍ക്കുവേണ്ടി വ്യവസ്ഥചെയ്തിട്ടുള്ള ഈ കര്‍മ്മരീതികള്‍ അനുസരി്ക്കുന്നവരാണ് ബഹുഭൂരിഭാഗം ജനങ്ങളും; എന്നാല്‍ വ്യക്തിഗതമായ പ്രത്യേകതകള്‍ക്കു വിധേയമായി ചിലരെല്ലാം ഈ വ്യവസ്ഥകള്‍ ലംഘിച്ചു പെരുമാറിയെന്നുവരാം. അവര്‍ സമാജത്തിന്റെ ദൃഷ്ടിയില്‍ അപവാദമായിരിക്കും.
ഇത്തരം അപവാദത്തിനു ശക്തമായ രൂപംനല്കുന്നതാണ് വിവാഹവും, തദനന്തരമുള്ള സന്താനപ്രാപ്തിയും. ഓരോരുത്തരും അവരവരുടെ വിഭാഗങ്ങളിലുള്ളവരെയാണ് വിവാഹം കഴിയ്ക്കുക. ചിലപ്പോള്‍ അങ്ങനെയല്ലാതെ വരാം. അത്തരം ക്രമവിരുദ്ധതയെ രണ്ടായി തിരിയ്ക്കാം.
ബ്രാഹ്മണയുവാവിനു ബ്രാഹ്മണേതരയുവതിയുമായി നടക്കുന്ന വിവാഹം; ബ്രാഹ്മണേതരയുവാവ് ബ്രാഹ്മണയുവതിയെ വേള്‍ക്കുന്നതും. ഇതുപോലെതന്നെ മറ്റു വര്‍ണക്കാരുടേയും സ്ഥിതി. ആദ്യത്തേത് അനുലോമവും രണ്ടാമത്തേതു പ്രതിലോമവുമാണ്. അനുലോമം വര്‍ജ്യമല്ല; പ്രതിലോമം വര്‍ജ്യംതന്നെ.
പ്രതിലോമക്കാര്‍ നാലുവര്‍ണങ്ങള്‍ക്കു പുറത്തുനില്ക്കുന്നവരത്രെ. അതിലുണ്ടാകുന്ന സന്തതികള്‍ക്കും വല്ല തൊഴിലും കണ്ടെത്തേണ്ടിവരും. അതു ജനങ്ങള്‍ക്കാവശ്യവുമാകാം. അതുകൊണ്ട് ആ തൊഴില്‍ഫലങ്ങള്‍ അവര്‍ കൈപ്പറ്റിയെന്നു വരാം. പക്ഷേ സമാജത്തില്‍ അന്യഥാ അവര്‍ക്ക് അംഗീകാരം ലഭിച്ചെന്നുവരില്ല.
അലക്കുകാര്‍, തോല്‍ത്തൊഴില്‍ചെയ്യുന്ന കൊല്ലന്മാര്‍, നെയ്ത്തുകാര്‍, പാമ്പാട്ടികള്‍, നട്ടുവന്മാര്‍, വേടന്മാര്‍, ഇവരൊക്കെ ഇങ്ങനെയുള്ളവരാണ്. ഇവരെ അന്ത്യജരെന്നു പറയുന്നു.
ചണ്ഡാളന്‍, പുല്ക്കസന്‍, മാതംഗന്‍ എന്നിങ്ങനെയുള്ളവര്‍ അന്തേവസായികളാണ്.
ഇവര്‍ക്കൊക്കെ എന്താണ് കര്‍മ്മവ്യവസ്ഥ? ഓരോരുത്തരും അനുഷ്ഠിച്ചുപോന്നിട്ടുള്ള കര്‍മ്മമെന്തായാലും അതു പിന്‍ഗാമികളും തുടരുകയെന്നതാണ് ശാസ്ത്രസമ്മതമായ രീതി.
പക്ഷേ അതില്‍ കൊള്ള, കൊല മുതലായവ ഉണ്ടാകരുത്. പാപകര്‍മ്മങ്ങളെന്തുംതന്നെ ഇതിന്റെ പേരില്‍ അംഗീകരിച്ചുകൂടാ.


ജന്മഭൂമി: 
അന്യോനാശ്രയത്വമിത്യന്യേ
ഭക്തിജ്ഞാന വൈരാഗികള്‍ പരസ്പര ആശ്രിതത്വത്തിലാണ് പൂര്‍ണത പ്രാപിക്കുന്നതെന്ന് ചില ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.
വൈരാഗ്യമോ ഭക്തിയോ ഉണ്ടാകുമ്പോള്‍ ജ്ഞാനവും ഉണ്ടാകുമെന്നാണവരുടെ അഭിപ്രായം. വൈരാഗ്യത്തിലൂടെ ഭഗവത് സത്യത്തിലുള്ള അറിവ് ഉറക്കുമ്പോള്‍ അതു ഭക്തിയായി മാറും. ഭഗവത് സത്യത്തെ അറിയുമ്പോള്‍ അതുമാത്രമേ സത്യമുള്ളൂ എന്ന് മനസ്സിലാക്കുകയും അതുവഴി ഭക്തി ഉറയ്ക്കുകയും ചെയ്യും. ഭഗവത് ചൈതന്യമില്ലാത്തതൊന്നുമില്ലെന്നറിയുമ്പോള്‍തന്നെ മായ അസത്താണെന്നു തിരിച്ചറിഞ്ഞ് അതില്‍ വൈരാഗ്യവും ഉടലെടുക്കും.
”കണ്ടതൊന്നുമേ സത്യമല്ലെന്നതു മുന്‍പേ കണ്ടിട്ടറിയുന്നതിനു ചിലര്‍”- എന്ന് പൂന്താനം ജ്ഞാനപ്പാനയില്‍ പാടിയതുപോലെ അവര്‍ അസത്തിനെ തിരിച്ചറിഞ്ഞ് വൈരാഗ്യത്തിലെത്തും. അസത്തിനെ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞു എന്നു പറഞ്ഞാല്‍ അവര്‍ സത്യത്തിനെ തിരിച്ചറിഞ്ഞു എന്നുവേണം മനസിലാക്കാന്‍. അസത് ഇല്ലാത്തതാണല്ലോ. അതിനെ കണ്ടുപിടിക്കാനാവില്ലല്ലോ. സത് എല്ലായ്‌പ്പോഴും സത്യമായതിനാല്‍ അതിനെ വേര്‍പിരിച്ചെടുക്കാനുമാകില്ല.
ഗോപികമാരുടെ ഭക്തിജ്ഞാനത്തിലേക്ക് അവരെ നയിക്കുന്നതായി നാം ഭാഗവതത്തില്‍ കാണുന്നു. ബൃഹസ്പതി ശിഷ്യനും ബുദ്ധിസത്തമനും ശ്രീകൃഷ്ണ ഭഗവാന്റെ മന്ത്രിയുമായ ഉദ്ധവര്‍ ഗോപികാമധ്യത്തിലെത്തിയപ്പോള്‍ ഭഗവത് സത്യത്തെക്കുറിച്ച് അവര്‍ ഭക്തിപൂര്‍വ്വം വിവരിക്കുന്നതു കേട്ട് ഉദ്ധവര്‍ അറിയാതെതന്നെ അവരെ നമസ്‌ക്കരിച്ചുപോകുന്നു.
വ്രജസ്ത്രീകളുടെ പാദങ്ങളില്‍നിന്ന് വീണ മണ്‍തരികള്‍ പോലും നമസ്‌കാരാര്‍ഹങ്ങളാണെന്നു കണ്ട് നമസ്‌കരിക്കുന്ന ഉദ്ധവരെയാണ് അവിടെ കാണുന്നത്.
അതായത് അവരുടെ ഭക്തിയിലൂടെ അവര്‍ ജ്ഞാനം കരസ്ഥമാക്കി ഉദ്ധവര്‍ക്കു വിവരിച്ചു കൊടുക്കാന്‍ പാകത്തിന് വളര്‍ന്നു.
മഹാജ്ഞാനിയായ ഉദ്ധവരാകട്ടെ ഭഗവത്ദാസികളേയും അവരുടെ പാദരേണുക്കളേയും നമസ്‌ക്കരിക്കാന്‍ പാകത്തിന് ഭക്തനായി മാറുകയും ചെയ്തു.
ഇതൊക്കെ കണക്കിലെടുത്തായിരിക്കണം ഭക്തിജ്ഞാനാദികള്‍ പരസ്പരപൂരകങ്ങളാണെന്ന് മഹര്‍ഷിമാര്‍ അഭിപ്രായപ്പെട്ടത്.


ജന്മഭൂമി: http://www.janmabhumidaily.com/news679703#ixzz4oO6YG5NF
പണ്ടൊരിക്കല്‍ ദേവന്മാരും അസുരന്മാരും കൂടിച്ചേര്‍ന്ന് പാലാഴിയെ മന്ദരപര്‍വ്വം കടകോലാക്കി കടഞ്ഞകഥ വിശ്വാമിത്രന്‍ രാമനെ കേള്‍പ്പിച്ചു. ഗംഗാനദിയെ കടന്ന് മറുകരയിലെത്തിയ ബ്രഹ്മര്‍ഷിയേയും സംഘത്തേയും അവിടെ കാത്തുനിന്ന ഋഷികള്‍ സ്വീകരിച്ചു. വിശ്വാമിത്രനും സംഘവും സ്വര്‍ഗ്ഗതുല്യമായ വിശാല എന്ന നഗരത്തിലേക്കു നടന്നു. അവിടെ ഏതുരാജവംശമാണ് ഭരണം നടത്തുന്നതെന്നാരാഞ്ഞ രാമനോട് ബ്രഹ്മര്‍ഷി താന്‍ കേട്ട ഒരു പഴയ കഥ പറഞ്ഞു തുടങ്ങി.
മുമ്പൊരു കൃതയുഗത്തില്‍ ദിതി്ക്കും അദിതിക്കും ശക്തന്മാരും ധര്‍മ്മനിഷ്ഠരുമായ പുത്രന്മാര്‍ ജനിക്കുകയുണ്ടായി. കാലംകുറേ കഴിഞ്ഞപ്പോള്‍ എങ്ങിനെയാണ് തങ്ങള്‍ക്ക് വാര്‍ദ്ധക്യത്തില്‍നിന്നും മരണത്തില്‍നിന്നും മുക്തി ലഭിക്കുകയെന്ന ചിന്ത അവരെ അലട്ടാന്‍തുടങ്ങി. അപ്പോള്‍ അവരുടെ മനസ്സില്‍ ഒരുതോന്നലുണ്ടായി-ഒരുപക്ഷേ പാലാഴി കടഞ്ഞാല്‍ അതിനുള്ള ഔഷധം അതില്‍നിന്നു ലഭിച്ചേക്കാം. അവര്‍ മന്ദരപര്‍വ്വതത്തെ കടകോലായും വാസുകിയെ കയറായും ഉപയോഗിച്ച് പാലാഴി കടയുവാന്‍ തുടങ്ങി.
ഏതാണ്ടായിരം വര്‍ഷം കഴിഞ്ഞപ്പോള്‍ വാസുകിയുടെ വായില്‍ നിന്നും വിഷം പുറത്തേയ്‌ക്കൊഴുകി. മഥനത്തിന്റെ ഫലമായി ഹാലാഹലം എന്ന ഘോരവിഷം സമുദ്രത്തില്‍ ഉയര്‍ന്നുവന്നു. ദേവന്മാരും അസുരന്മാരും മനുഷ്യരും അതില്‍പ്പെട്ടു. അപ്പോള്‍ ദേവന്മാര്‍ രുദ്രനോട് തങ്ങളെ രക്ഷിക്കേണമെന്ന് അപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ശിവന്‍ അവിടെയെത്തിയപ്പോള്‍ വിഷ്ണുവും അവിടെയെത്തി. ആദ്യമായി പുറത്തുവന്നത് അങ്ങയുടെ ഭാഗമാണ്, സ്വീകരിച്ചാലും എന്നു വിഷ്ണു പറയുകയും ശിവന്‍ ആ വിഷം കഴിക്കുകയും അത് തന്റെ തൊണ്ടയില്‍ നിര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് മന്ദരപര്‍വ്വതം സമുദ്രത്തില്‍ താണുപോവുകയുണ്ടായി. ദേവന്മാരുടെ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് വിഷ്ണു ഒരുവലിയ ആമയുടെ രൂപം ധരിക്കയും പര്‍വതത്തെ താങ്ങിനിര്‍ത്തുകയും ദേവന്മാരോടൊപ്പം സമുദ്രമഥനത്തില്‍ പങ്കുചേരുകയും ചെയ്തു. വീണ്ടുമൊരായിരം വര്‍ഷം കഴിഞ്ഞപ്പോള്‍ കൈയില്‍ കമണ്ഡലുവും ദണ്ഡുമായി ധന്വന്തരി സമുദ്രത്തില്‍ നിന്നും പ്രത്യക്ഷപ്പട്ടു. പിന്നീട് അപ്‌സരസ്സുകളും മദ്യദേവതയായ വാരുണിയും പുറത്തുവന്നു.
ദിതിയുടെ മക്കള്‍ അവളെ സ്വീകരിക്കാതെ വന്നപ്പോള്‍ അവര്‍ അസുരന്മാര്‍ എന്നറിയപ്പെട്ടു. അവളെ സ്വീകരിച്ച അദിതിയുടെ മക്കളാകട്ടെ സുരന്മാര്‍ എന്നറിയപ്പെടാനും തുടങ്ങി. പിന്നീട് ഉച്ചൈശ്രവസ്സ് (ഏറ്റവും ഉത്തമമായ അശ്വം), കൗസ്തുഭം (ഏറ്റവും ഉത്തമമായ രത്‌നം), അമൃത് ഇവയും പുറത്തുവന്നു. അമൃതിനേപ്പറ്റിയുണ്ടായ തര്‍ക്കത്തില്‍ വലിയ നാശനഷ്ടങ്ങളാണ് രണ്ടുവംശത്തിനുമുണ്ടായത്. ഇവര്‍ സമ്പൂര്‍ണ്ണ നാശത്തിലെത്തുന്നതിന് മുമ്പ് വിഷ്ണു തന്റെ മായാശക്തിയാല്‍ അമൃത് എടുത്തുകൊണ്ടുപോയി. ദിതിയുടെ പുത്രന്മാര്‍ പൂര്‍ണമായും പരാജയപ്പട്ടപ്പോള്‍ ഇന്ദ്രന്‍ സന്തുഷ്ടനായി സ്വര്‍ഗ്ഗഭരണം തുടങ്ങി.


ജന്മഭൂമി: http://www.janmabhumidaily.com/news679700#ixzz4oO6L4R00
സുമന്ത്രരുടെ ഉപദേശം ദശരഥ മഹാരാജാവ് വസിഷ്ഠാദികളുമായി കൂടിയാലോചിച്ചു. ദശരഥ നിര്‍ദ്ദേശമനുസരിച്ച് അശ്വമേധ യാഗത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചു. ദശരഥ മഹാരാജാവ് നേരിട്ട് അംഗരാജ്യത്തിലെത്തി ഋശ്യ ശൃംഗനെ അയക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയോടെ തന്നെ അംഗരാജന്‍ ഋശ്യ ശൃംഗനെ ദശരഥന്റെ കൂടെ അയച്ചു.
ദേശ വിദേശങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ യജ്ഞ കര്‍മങ്ങളാരംഭിച്ചു. യജ്ഞ ബ്രഹ്മനായി വസിഷ്ഠമഹര്‍ഷി ചുമതലയേറ്റു. ദശരഥ മഹാരാജാവ് പത്‌നീസമേതനായി യജ്ഞദീക്ഷ സ്വീകരിച്ചു.
ഋശ്യ ശൃംഗാദികള്‍ ഇന്ദ്രാദി ദേവകളെ ആവാഹിച്ചിരുത്തി. കല്‍പ സൂത്രത്തില്‍ വിധിച്ചിട്ടുള്ളതുപോലെ മൂന്നു ദിവസമായി അശ്വമേധ യജ്ഞം നടത്തി. ഒന്നാം ദിവസം ചതുഷ്ടോമം, രണ്ടാം നാള്‍ ഉക്ഥ്യം, മൂന്നാം നാള്‍ അതിരാത്രം. അതിരാത്രത്തിലാണ് ജ്യോതിഷ്ടോമവും ആയുസും. തുടര്‍ന്ന് അഭിജിത്തും വിശ്വജിത്തും.
യജ്ഞ ദക്ഷിണയായി ദശരഥ മഹാരാജാവ് അയോധ്യയുടെ കിഴക്കു വശം ഹോതാവിനും തെക്ക് ബ്രഹ്മനും പടിഞ്ഞാറ് അധ്വരുവിനും വടക്ക് ഉദ്ഗാതാവിനും നല്‍കി. പണ്ട് ബ്രഹ്മാവ് നിശ്ചയിച്ചുറപ്പിച്ച ദക്ഷിണയാണത്. എന്നാല്‍ ഭൂമി സംരക്ഷണത്തിന്റെ ചുമതല ദശരഥ മഹാരാജാവിനെത്തന്നെ ഏല്‍പ്പിച്ച് സ്വര്‍ണാദികള്‍ മാത്രം അവര്‍ ദക്ഷിണയായി ഏറ്റുവാങ്ങി.
രഘുവംശ രത്‌നങ്ങളായ നാലു പുത്രന്മാരുണ്ടാകുമെന്ന് ഋശ്യ ശൃംഗാദികള്‍ അനുഗ്രഹിച്ചു.

‘ഒന്നു ചോദിച്ചോട്ടെ-‘മുത്തശ്ശി മുത്തശ്ശന്റെ ശ്രദ്ധ ക്ഷണിച്ചു: ‘ സുന്ദരകാണ്ഡ ശ്ലോകങ്ങളില്‍ പൂജ്യ വാല്മീകി ഗായത്രിമന്ത്രം വിന്യസിപ്പിച്ചിട്ടുണ്ടെന്നു പറയുന്നുണ്ടല്ലോ?.ത്രിജട എന്ന രാക്ഷസിയുടെ ഈ സ്വപ്‌നവിവരണത്തില്‍ അതുണ്ട് എന്ന് കേട്ടിട്ടുണ്ട്.-
‘ശരിയാണത്’ മുത്തശ്ശന്‍ പറഞ്ഞു: ഇതാണ് ആ ശ്ലോകം-
ശുക്ലമാല്യാംബരധരൗ
ജാനകിം പര്യുപസ്ഥിതൗ
തതസ്തസ്യ നഗസ്യാേ്രഗ
ഹ്യാകാശ സ്തസ്യ ദന്തിനഃ
ഇതിലെ തതസ്തസ്യയില്‍ ഗായത്രി മന്ത്രത്തിന്റെ ദേവസ്യയിലെ സ്യയെ മുനീദ്രന്‍ കുടിയിരുത്തിയിരിക്കുന്നു എന്നാണ് പണ്ഡിത മതം. അതിന്റെ ശക്തിയാണ് സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ച ദേവിയെ പിന്തിരിപ്പിച്ചതത്രെ. സ്വന്തം കാര്‍ക്കൂന്തല്‍ കഴുത്തില്‍ പാശം പോലെ ബന്ധിച്ച് യമധര്‍മ്മാലയം പൂകാന്‍ തീര്‍ച്ചയാക്കി ദേവി എഴുന്നേറ്റു.
ചാഞ്ഞുകിടന്നിരുന്ന ശിംശപാ വൃക്ഷത്തിന്റെ കൊമ്പില്‍ കയ്യെത്തിച്ചു. അന്നേരം ഒരു മിന്നല്‍പ്പിണര്‍ തന്നെ ആവേശിച്ചതായി ദേവിക്ക് തോന്നി. ഇടത് കണ്ണ് തുടിച്ചു; കൊമ്പില്‍ എത്തിപ്പിടിച്ച ഇടതുകൈയ്യില്‍ മാത്രനേരം ഒരു വിറ പടര്‍ന്നു; അത് ദേഹമാകെ വ്യാപിച്ചു.
ആരോ വിളിക്കുന്നു: ദേവീ, വൈദേഹീ…ആരാണ്? ദേവി കാതുകൂര്‍പ്പിച്ചു. നിന്ന നില്‍പ്പില്‍ അറിയാതെ നോട്ടം മേലോട്ടുയര്‍ന്നു. അപ്പോഴും കാതിലെത്തുന്നു: വിദിതാത്മാവും ഇഷ്വാകുശ്രേഷ്ഠനുമായ രാമന്റെ ധര്‍മ്മയുക്തവും ശുഭവുമായ ജീവിതകഥ, മധുരമായി വാക്കുകളില്‍… പിതൃവാക്യാനുസരണം സൗമിത്രിയോടും പ്രിയപത്‌നി സീതയോടും കൂടി ദണ്ഡകവനം പ്രാപിച്ച രാമന്‍ പഞ്ചവടിയില്‍ താമസിച്ചതും അവിടെ ആശ്രമത്തില്‍ രാമനില്ലാത്ത സമയം സീത അപഹരിക്കപ്പെട്ടതും സീതാന്വേഷണത്തിനായി വാനരന്മാരെ നാലുദിക്കിലേക്കയച്ചതുമെല്ലാം വിവരിക്കുന്നു-
പ്രേഷയാമാസ പരിതോ 
വാനരാന്‍ പരിമാര്‍ഗണേ
സീതായാസ്തത്ര ചൈകോളഹം 
സുഗ്രീവസചിവോ ഹരിഃ
‘ ദേവിയ്ക്കപ്പോള്‍ മനസ്സിലായി, അല്ലേ? കഥ പറയുന്നയാള്‍ മരക്കൊമ്പില്‍ത്തന്നെയുണ്ടെന്ന്? വരുണ്‍ ചോദിച്ചു.
‘ ഉവ്വ്. ദേവിയുടെ ദൃഷ്ടികള്‍ വീണ്ടും ശിംശപാവൃക്ഷത്തില്‍ പതിഞ്ഞു-‘ മുത്തശ്ശന്‍ പറഞ്ഞു: അപ്പോള്‍ കണ്ടു-താന്‍ പിടിച്ചിരിക്കുന്ന കൊമ്പിന്റെ തൊട്ടുമുകളിലത്തെ കൊമ്പില്‍, ഇലച്ചാര്‍ത്തിനുള്ളില്‍ ഒരു കൊച്ചുവാനരന്‍!.
‘ ദേവി പേടിച്ചുപോയി, ഇല്ലേ?. സ്വര്‍ണ്ണമാനിനെ പേടിച്ചതുകൊണ്ടല്ലേ ഈ പ്രതിസന്ധിയുണ്ടായത്?. ഇതാ ഇപ്പോള്‍ പൊന്നൊളി പരത്തുന്ന ഒരു കൊച്ചു വാനരന്‍’. മുത്തശ്ശി കഥയെ മുന്നോട്ടുന്തി.
‘ വാസ്തവം-‘ മുത്തശ്ശന്‍ മെല്ലെ ചിരിച്ചു: ഉള്ളില്‍ പേടിയില്ലാതില്ല. ദേവി മൂകമായി പ്രാര്‍ത്ഥിച്ചു: കണ്ടതും കേട്ടതും സത്യമായി വരണേ…ദേവി ആദ്യം നിനച്ചത് സ്വപ്‌നമാണെന്നാണ്. കുരങ്ങനെ സ്വപ്‌നം കാണുന്നത് ശുഭമല്ലല്ലോ. അപ്പോഴാണോര്‍ത്തത്. താന്‍ ഉറങ്ങുകയല്ലല്ലോ…അതു മാത്രമല്ലാ, എന്തോ ഒരടുപ്പം അവനോടുതോന്നുന്നു…അവിടുന്ന് ആരാണെന്ന് അവന്‍ ചോദിച്ചപ്പോള്‍, താനാരാണെന്നും ഏത് സാഹചര്യത്തിലാണ് അവിടെയെത്തിയതെന്നും പറഞ്ഞു.
വാനരനപ്പോള്‍ തന്റെ സത്യവും തുറന്നുപറഞ്ഞു: ദേവീ, ശ്രീരാമസ്വാമിയുടെ സന്ദേശത്തോടുകൂടി, അവിടുത്തെ അടുത്തേയ്ക്കുവന്ന ദൂതനാണ് ഞാന്‍-വായുപുത്രനായ ഹനുമാന്‍…
പുനര്‍ജന്മമേറ്റപോലെ ദേവിയ്ക്കു തോന്നി.


ജന്മഭൂമി: 

Saturday, July 29, 2017

വാല്മീകി രാമായണവും അദ്ധ്യാത്മരാമായണവും രണ്ടു വ്യത്യസ്ത കൃതികളാണ്. കഥാതന്തു ആദികവിയുടെ രാമായണം തന്നെയെങ്കിലും ആവിഷ്‌കാരത്തില്‍ വ്യത്യസ്തതയാര്‍ന്ന വ്യക്തിത്വം രണ്ടിനുമുണ്ട്. വാല്മീകി രാമനെ മനുഷ്യപുത്രനായാണ് അവതരിപ്പിക്കുന്നതെങ്കില്‍ അദ്ധ്യാത്മരാമായണ കര്‍ത്താവായ വ്യാസന്‍(?) തന്റെ കൃതിയില്‍ ശ്രീരാമനെ പൂര്‍ണ്ണാവതാരമായിട്ടുതന്നെയാണ് തുറന്നു പ്രസ്താവിക്കുന്നത്. അദ്ധ്യാത്മ രാമായണത്തില്‍ സച്ചിതാനന്ദ പരബ്രഹ്മം അവതരിച്ച് ധര്‍മ്മ സംസ്ഥാപനം ചെയ്യുന്നതായി ശ്രീരാമന്‍ ചിത്രീകരിക്കപ്പെടുമ്പോള്‍, വാല്മീകി രാമായണത്തില്‍ മനുഷ്യപുത്രനായിട്ടാണ് രാമനെ ആദികവി അവതരിപ്പിക്കുന്നത്. എന്നാല്‍ കേവലം ഒരു സാധരണ മനുഷ്യനായിട്ടല്ല, ഒരു ഉത്തമ പുരുഷനായിട്ടാണ്, മാതൃകാ പുരുഷനായിട്ടാണ്.
ആദികവിയുടെ രചനാരംഭംതന്നെ നാരദമുനിയോടുള്ള ഒരു ചോദ്യവുമായിട്ടാണ്. ചോദ്യം അല്‍പ്പം നീണ്ടതാണെങ്കിലും അത് ജീവിച്ചിരിക്കുന്ന ഒരു മാതൃകാപുരുഷനെപ്പറ്റിയാണ്. വാല്മീകിയുടെ സങ്കല്‍പ്പത്തില്‍ – അതായത് മഹാമനീഷിയായ ഒരു ഋഷിപുംഗവന്റെ സങ്കല്‍പ്പത്തിലെ ഉത്തമപുരുഷന്‍. വാല്മീകി കല്‍പ്പിക്കുന്ന നീണ്ട ഗുണവൈശിഷ്ട്യങ്ങളുടെ നിര – അവയുടെ പൂര്‍ണ്ണതയില്‍ ആവിഷ്‌കൃതമാകുന്ന ഒരു അത്യപൂര്‍വ വ്യക്തിത്വം-അങ്ങനെയൊരാള്‍ നാരദമുനിയുടെ അറിവില്‍ അപ്പോള്‍ ലോകത്ത് ജീവിച്ചിരിപ്പുണ്ടോയെന്നായിരുന്നു ചോദ്യം. നാരദമുനിയുടെ ഉത്തരം വാല്മീകിയുടെ ചോദ്യത്തിലെ ഓരോ ഗുണവൈശിഷ്ട്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ്, മാത്രമല്ല, വീണ്ടും കുറെക്കൂടി കൂട്ടിച്ചേര്‍ത്തുംകൊണ്ടുള്ളതാണ്.
അത്തരത്തിലുള്ള ഒരു വിശ്വമാതൃകാപുരുഷനാണ് വാല്മീകിയുടെ രാമന്‍.
ഭാരതീയ സംസ്‌കൃതിയുടെ സഹസ്രാബ്ദങ്ങളിലൂടെയുള്ള അഭംഗുരമായ നിലനില്‍പ്പിന്റെ, അതിജീവനത്തിന്റെ കാരണം അനേ്വഷിച്ചു ചെല്ലുമ്പോള്‍ നാം ചെന്നെത്തുന്നത് ലോകോത്തരമായ നമ്മുടെ രണ്ടിതിഹാസങ്ങളിലാണ് – രാമായണവും മഹാഭാരതവും. കര്‍മ്മോന്മുഖമായ ലോകത്ത് കര്‍മ്മത്തെ നയിക്കേണ്ടത്, ഭരിക്കേണ്ടത് ധര്‍മ്മമാണ്. ആ ധര്‍മ്മ മാതൃകയാണ് ഈ ഇതിഹാസ കാവ്യങ്ങളിലൂടെ നമുക്ക് കൈവന്നിരിക്കുന്നത്.
വാല്മീകിയുടെ ചോദ്യത്തില്‍ ഇത്തരത്തിലുള്ള, സര്‍വ്വര്‍ക്കും അനുകരണീയനായ ഒരു മാതൃകാപുരുഷനെ കണ്ടെത്താനുള്ള വ്യഗ്രത, വെമ്പല്‍ പ്രകടമാണ്. ‘രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്‍പ്പിച്ചതും പാലെ’ന്നപോലെ നാരദമുനിയുടെ വിസ്തരിച്ച ഉത്തരത്തില്‍ വാല്മീകിയുടെ ചോദ്യത്തിലുള്ള ഗുണവൈശിഷ്ട്യങ്ങളെ അതിശയിപ്പിക്കുന്ന ഗുണങ്ങളോടുകൂടിയ ഒരു വ്യക്തിത്വവിവരണമാണ് നാരദന്‍ നല്‍കുന്നത്. എല്ലാവര്‍ക്കും അനുകരണീയനും ധര്‍മ്മത്തിന്റെ അവസാനവാക്കുമായ ശ്രീരാമ വ്യക്തിത്വ വര്‍ണ്ണന വാല്മീകി രാമായണത്തിന് ഒരു അത്യുജ്ജ്വലശോഭായമാനമായ തുടക്കം കുറിക്കുന്നു. എല്ലാം തികഞ്ഞ ഒരു പൂര്‍ണപുരുഷന്റെ വാങ്മയ ചിത്രമാണ് നാരദന്‍ വരയ്ക്കുന്നത്.
മനുഷ്യജീവിതം കര്‍മ്മമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നു. അവന്റെ കര്‍മ്മങ്ങളെ നയിക്കേണ്ടത്, സ്വാധീനിക്കേണ്ടത് ധര്‍മ്മമാണ്. ധര്‍മ്മത്തെ ലംഘിച്ചുള്ള കര്‍മങ്ങള്‍ അവന് എപ്പോഴും വിനയാകും. അലംഘനീയമായ ഈ നിയമത്തെയാണ് രാമായണത്തിലൂടെ ഋഷി വെളിപ്പെടുത്തുന്നത്. രാമായണം രാമന്റെ അയനമാണ്, ഗതിയാണ്, നടത്തമാണ്. അതു ധര്‍മ്മത്തിന്റെ ഗതിയാണ്. അതു പിന്തുടര്‍ന്നാല്‍ മനുഷ്യന് ആദ്ധ്യാത്മികവും ഭൗതികവുമായുള്ള നേട്ടങ്ങള്‍ കൈവരും. ആ വഴി തെറ്റി സഞ്ചരിച്ചാലോ സര്‍വനാശം തീര്‍ച്ചയാണ്. രാമായണം രാമന്റെ ലക്ഷ്യവുമാണ്. അത് മനഷ്യരാശിയുടെ അഭ്യുദയവും നിശ്രേയസ്സുമാണ് – അതായത് ഭൗതിക ജീവിതവിജയവും ആദ്ധ്യാത്മിക ധന്യതയും. ഇതു രണ്ടും ഉറപ്പുവരുത്തുന്നു രാമായണം – രാമമാര്‍ഗ്ഗം – അല്ലെങ്കില്‍ ധര്‍മ്മമാര്‍ഗം. ജീവിതത്തെ മൊത്തം ഉദാത്തീകരിക്കുന്ന, സംശുദ്ധീകരിക്കുന്ന ധര്‍മ്മമാര്‍ഗ്ഗം, മനുഷ്യരാശി അനുവര്‍ത്തിക്കേണ്ട ഒരേയൊരു മാര്‍ഗ്ഗം.


ജന്മഭൂമി: http://www.janmabhumidaily.com/news679067#ixzz4oHaQS7fj
പരസ്പരം നോക്കിനില്‍ക്കുന്ന ഹിമവാന്റേയും വിന്ധ്യന്റേയും ഇടയിലുള്ള ഭൂമി യാഗങ്ങള്‍ക്ക് ഉചിതമായ പ്രദേശമാണ്. ഇവിടെയാണ് സഗരന്റെ യാഗം നടന്നത്. അശ്വമേധത്തിലെ അശ്വത്തിന്റെ ചുമതല മഹാരഥിയായ അംശുമാന് ആയിരുന്നു. ഒരു രാക്ഷസനായി വേഷപ്രച്ഛന്നനായി ഇന്ദ്രന്‍ അശ്വത്തെ കട്ടുകൊണ്ടുപോവുകയുണ്ടായി. അശ്വത്തെ കണ്ടുപിടിക്കണ്ടത് വളരെ അത്യാവശ്യമത്രേ. ഓരോ മകനും ഭൂമിയില്‍ ഒരുചതുരശ്രയോജനവീതം തെരച്ചില്‍ നടത്തേണം. കണ്ടുകിട്ടാതെ വന്നാല്‍ ഭൂമിക്കടിയിലേക്കും അന്വേഷണം വ്യാപിപ്പക്കണമെന്ന് സഗരന്‍ ആജ്ഞാപിക്കുകയും സഗരപുത്രന്മാര്‍ ഭൂമിയെ കുഴിച്ച് അനേകം ജീവജാലങ്ങളെ ഇല്ലാതെയാക്കുകയും ചെയ്തു.
ദേവന്മാരും ഗന്ധര്‍വന്മാരും ബ്രഹ്മാവിനെ സമീപിച്ച് ഈ ദുഃസ്ഥിതി അറിയിക്കുകയും അതിനുപരിഹാരം തേടുകയും ചെയ്തു. ഭൂഗര്‍ഭത്തിലെത്തിയ സഗരപുത്രന്മാര്‍ നാലുദിഗ്ഗജങ്ങളെക്കണ്ടു. അവരവിടെ കപിലനേയും മേയുന്ന അശ്വത്തെയും കണ്ടു. ഈയാള്‍ യാഗാശ്വത്തെ മോഷ്ടിച്ചുകൊണ്ട് ഇവിടെ വന്നിരിക്കയാണ് എന്ന് ആക്രോശിച്ചുകൊണ്ട് കപിലനെ ആക്രമിക്കാന്‍ തുനിഞ്ഞ സഗരപുത്രന്മാരെ അദ്ദഹം ഭസ്മമാക്കി.
അവരെയന്വേഷിച്ച് രസാതലത്തില്‍പ്പോയ അംശുമാന്‍ അശ്വവുമായി മടങ്ങിയെത്തുകയും സഗരപുത്രന്മാരുടെ അവസ്ഥ രാജാവിനോടു പറയുകയും ചെയ്തു. മരിച്ചവര്‍ക്ക് ജലം നല്‍കേണമെന്ന് അംശുമാന്‍ ആഗ്രഹിച്ചുവെങ്കിലും അവിടെ ജലം ലഭ്യമായിരുന്നില്ല. അവിടെക്കണ്ട ഗരുഡന്‍ അംശുമാനെ വേണ്ടപോലെ ഉപദേശിക്കുകയും നടന്നതൊക്ക പറയുകയും ചെയ്തു. ഇവര്‍ ശുദ്ധരാകേണ്ടത് ഗംഗാജലത്താലാണ്.
അംശുമാന്റെ കാലത്തും അദ്ദേഹത്തിന്റെ പുത്രനായ ദിലീപന്റെ കാലത്തും ഗംഗയെ ഭൂമിയില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞില്ല. ദിലീപനാകട്ടെ രോഗത്താല്‍ മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ ഭഗീരഥനാണ് ഗംഗയെ ഭൂമിയില്‍ എത്തിച്ചത്. ഭഗീരഥന്റെ തപസ്സില്‍ പ്രീതനായ ശിവന്‍ സ്വര്‍ഗ്ഗലോകത്തില്‍ നിന്നും ഭൂമിയിലേക്കു പതിക്കുന്ന ഗംഗയെ തന്റെ ജടയില്‍ സ്വീകരിക്കുവാന്‍ സമ്മതിച്ചു. അവിടെനിന്നും ഗംഗയെ ബിന്ദുസരോവരത്തിലേക്കൊഴുക്കി. അവിടെയേഴായി പിരിഞ്ഞ ഗംഗ ഭഗീരഥനോടൊപ്പം രസാതലത്തിലെത്തി.
ആ ഒഴുക്കിനിടയില്‍ ഗംഗ ജഹ്നു ഋഷിയുടെ യജ്ഞസ്ഥലത്തെ മുക്കിക്കളഞ്ഞു. ഗംഗയുടെ അഹന്തയില്‍ കൃദ്ധനായ ഋഷി തന്റെ യോഗശക്തിയാല്‍ ഗംഗയെ കുടിച്ച് ഇല്ലാതെയാക്കി. ദേവന്മാരുടേയും മറ്റും പ്രാര്‍ത്ഥനയാല്‍ സംതൃപ്തനായ ഋഷി ഗംഗയെ തന്റെ ചെവിയിലൂടെ പുറത്തേയ്‌ക്കൊഴുക്കുവാന്‍ സമ്മതിച്ചു. ഇങ്ങനെയാണ് ഗംഗ ജാഹ്നവിയായത്. രസാതലത്തിലെത്തിയ ഗംഗ സഗരപുത്രന്മാരുടെ ഭസ്മത്തെ തന്റെ ജലത്തില്‍മുക്കി ശുദ്ധരാക്കി അവരെ സ്വര്‍ഗ്ഗലോകത്തേക്കയക്കുകയുണ്ടായി.


ജന്മഭൂമി: http://www.janmabhumidaily.com/news679069#ixzz4oHaDgFl9
ജീവിക്കുവാനുള്ള കൊതിയും മരിയ്ക്കാനുള്ള ഭയവും മനുഷ്യനുള്‍പ്പെടെ എല്ലാ ജീവികള്‍ക്കും സഹജമാണ്. എല്ലാ ഭയങ്ങളിലും വച്ച് വലിയ ഭയം മരണഭയമാണെന്നു പറയാറുണ്ട്. സ്വന്തമെന്നു നിനച്ചതും, പാടുപെട്ടു സമ്പാദിച്ചതും എല്ലാം മരണത്തോടെ നഷ്ടപ്പെടുമെന്ന കാരണത്താല്‍ മരണത്തെ മനുഷ്യന്‍ ഭയക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ മരണഭയത്തെ നമുക്ക് ജയിക്കുവാന്‍ കഴിയും. മരണത്തെ എങ്ങനെ നേരിടണമെന്ന് നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ പഠിച്ചിരിക്കണം.
ഒരു ആശുപത്രിയില്‍ മരണാസന്നരായ രണ്ടു രോഗികളുണ്ടായിരുന്നു. ഒന്ന്, ലോകപ്രശസ്തനായ ഒരു സാഹിത്യകാരന്‍. മറ്റേത്, പന്ത്രണ്ടുകാരിയായ ഒരു കൊച്ചു പെണ്‍കുട്ടി. സാഹിത്യകാരന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരെല്ലാം കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ ചികിത്സകളൊന്നും ഫലിച്ചില്ല. ശാരീരികവും മാനസികവുമായ യാതന അദ്ദേഹത്തിന്റെ മുഖത്തു നിഴലിച്ചു. അദ്ദേഹം ദീനദീനം വിലപിച്ചു, ”ഇനി എനിക്കെന്തു സംഭവിക്കും! ഇരുളല്ലാതെ മറ്റൊന്നും ഞാന്‍ കാണുന്നില്ലല്ലോ?” തന്റെ അന്ത്യനിമിഷങ്ങളില്‍ ഏകാന്തതയും ഭയവും അദ്ദേഹത്തെ വേട്ടയാടി.
എന്നാല്‍ ആ കൊച്ചു പെണ്‍കുട്ടിയുടെ കാര്യം വ്യത്യസ്തമായിരുന്നു.അവളും മരണത്തെ തൊട്ടുമുന്നില്‍ കണ്ടു. പക്ഷെ അപ്പോഴും അവള്‍ ഉല്ലാസവതിയായിരുന്നു, ശാന്തയായിരുന്നു. ആ കൊച്ചുമുഖം പുഞ്ചിരിയാല്‍ തിളങ്ങിയിരുന്നു. ഡോക്ടര്‍മാരും നേഴ്‌സുമാരും അവളുടെ മുഖത്തെ പ്രസന്നത കണ്ട് ആശ്ചര്യപ്പെട്ടു. പ്രത്യേകിച്ചും ആ സാഹിത്യകാരന്റെ കാര്യമാലോചിച്ച് അവര്‍ അവളോടുചോദിച്ചു,”കുഞ്ഞേ,നീ സന്തോഷമായിരിക്കുന്നല്ലോ. നിനക്കു മരണത്തെ പേടിയില്ലേ?” നിഷ്‌കളങ്കതയോടെ അവള്‍ പറഞ്ഞു, ”ഞാനെന്തിനു മരണത്തെ ഭയക്കണം, എന്റെ എല്ലാമായ ഈശ്വരന്‍ എന്റെ തൊട്ടടുത്തുള്ളപ്പോള്‍? ‘എന്റെ കുഞ്ഞേ, എന്നടുത്തേക്കു വരൂ’ എന്ന് അവിടുന്ന് എന്നെ വിളിക്കുന്നത് എനിക്കു കേള്‍ക്കാം.” കുറച്ചു നാളുകള്‍ കഴിഞ്ഞ് അവള്‍ ദേഹം വെടിഞ്ഞപ്പോഴും ആ കുഞ്ഞുചുണ്ടുകളില്‍ മന്ദസ്മിതം തങ്ങിനിന്നിരുന്നു.
ഈ കഥയിലെ സാഹിത്യകാരന്‍ മരണത്തിന്റെ മുന്നില്‍ പകച്ചുപോയി. അതേ സമയം ആ കുഞ്ഞ്, ഈശ്വരനുമായി ഒരു പ്രേമബന്ധം സ്ഥാപിച്ചിരുന്നു. ഈശ്വരന്റെ കൈകളില്‍ താന്‍ സുരക്ഷിതയാണെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു. അക്കാരണത്താല്‍ ഭയം അവളെ തീണ്ടിയില്ല.
അമ്മയുടെ മടിത്തട്ടില്‍ കഴിയുന്ന കുഞ്ഞിന് എന്തെന്നില്ലാത്ത സുരക്ഷിതത്വബോധമാണ്. ഏതാപത്തില്‍ നിന്ന് രക്ഷിക്കാനും അമ്മയുണ്ടെന്നവനറിയാം. അമ്മയുടെ സംരക്ഷണത്തിന്റെ തണലില്‍ അവന്‍ അല്ലലൊന്നുമറിയാതെ സന്തോഷിച്ചു കഴിയുന്നു.
ഈശ്വരനോട് ഈയൊരു ഭാവം നമുക്കുണ്ടാകണം. അവിടുന്നു നമ്മുടെ അഭയവും ആശ്രയവുമായി മാറണം. പ്രഹ്ലാദന്റെ കാര്യമെടുക്കുക. എന്തെന്തു പ്രതിബന്ധങ്ങളെയാണ് ആ ബാലന് നേരിടേണ്ടിവന്നത്. അച്ഛനായ ഹിരണ്യകശിപു പ്രഹ്ലാദനെ വധിക്കാന്‍ എല്ലാമാര്‍ഗ്ഗങ്ങളും അവലംബിച്ചു. എന്നാല്‍ ഭഗവാന്റെ സംരക്ഷണത്തില്‍ താന്‍ സുരക്ഷിതനാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന പ്രഹ്ലാദന്‍ ഒട്ടും തന്നെ ചഞ്ചലപ്പെട്ടില്ല. അവന്‍ നിര്‍ഭയനായി ഈശ്വരമാഹാത്മ്യത്തെക്കുറിച്ച് കൂടെയുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അത്തരം ഭക്തിയും വിശ്വാസവുമുണ്ടായാല്‍ മരണഭയം നമ്മെ തീണ്ടുകയില്ല.
ഒന്നുകില്‍ മുമ്പ് പറഞ്ഞ കഥയിലെ കുട്ടിയുടേതുപോലെ നിഷ്‌കളങ്ക വിശ്വാസം വേണം. അല്ലെങ്കില്‍ ‘ഞാന്‍ ഈ നശിക്കുന്ന ശരീരമല്ല, ഒരിക്കലും നാശമില്ലാത്ത ആത്മാവാണ്. എനിക്കു മരണമില്ല’ എന്നു ചിന്തിക്കണം. ബള്‍ബ് ഫ്യൂസാകുമ്പോള്‍ വൈദ്യുതി ഇല്ലാതാകുന്നില്ല. ബലൂണ്‍ പൊട്ടിയെന്നു കരുതി അതിലെ വായു ഇല്ലാതാകുന്നില്ല. അതുപോലെ ആത്മാവിന് നാശമില്ല. മരണം ആത്മാവിന്റെ നാശമല്ല, ശരീരമാകുന്ന ഉപാധിയുടെ താല്‍ക്കാലിക നാശം മാത്രമാണ് അതെന്നറിയണം. ഒരു വാചകം എഴുതിയാല്‍ കുത്തിടും. അടുത്ത വാചകം എഴുതാന്‍ വേണ്ടിയാണതു ചെയ്യുന്നത്. അതുപോലെയാണ് മരണവും. അത് പുതിയൊരു ജീവിതത്തിന്റെ ആരംഭം മാത്രമാണ്. ജീവിതകാലത്ത് നമ്മള്‍ ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ മരണത്തിനു ശേഷവും നമുക്ക് തുണയായിത്തീരും. അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ നല്ല കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് ധര്‍മ്മത്തില്‍ ഉറച്ചു നീങ്ങുന്നവന്‍ മരണത്തില്‍ ആശങ്കപ്പെടില്ല. അഴുക്കായ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിക്കുന്ന സന്തോഷത്തോടെ അവന്‍ മരണത്തെ സ്വാഗതം ചെയ്യും.
ഈശ്വരസാക്ഷാത്കാരം നേടാത്തിടത്തോളം കാലം ജനിച്ചവന് മരണവും മരിച്ചവന് ജനനവും നിശ്ചയമാണ്. എങ്കിലും ജനന-മരണചക്രത്തില്‍ നിന്ന് നമ്മള്‍ മുക്തനാകുക എന്നതാണ് നമ്മുടെ പരമമായ ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പായിരിക്കണം ജീവിതം. ഈശ്വരനില്‍ ദൃഢവിശ്വാസം ഉണ്ടെങ്കില്‍ മരണഭയത്തെ ജയിക്കാം. ഈശ്വരനുമായി ഐക്യം പ്രാപിച്ചാല്‍ മരണത്തെ അതിക്രമിക്കാം, നിത്യതയെ പുല്‍കാം.


ജന്മഭൂമി: http://www.janmabhumidaily.com/news679061#ixzz4oHZxDI9K

Friday, July 28, 2017

പുത്രനില്ലാത്ത ദുഃഖം പരിഹരിക്കാന്‍ ദശരഥ മഹാരാജാവ് പല മാര്‍ഗങ്ങളും പരീക്ഷിച്ച് പൂര്‍ത്തീകരണമെത്താതെ വിഷമിച്ച കാലം.
ഒരു യാത്രാമധ്യത്തില്‍ സാരഥിയും മന്ത്രിയുമായ സുമന്ത്രര്‍ മഹാരാജനോട് പഴയ ഒരു ചിത്രം പറഞ്ഞുകൊടുത്തു.
കശ്യപവംശത്തില്‍ വിഭാണ്ഡക മഹര്‍ഷിയുടെ പുത്രനായി ഋശ്യ ശൃംഗന്‍ എന്ന ഒരു ഉണ്ണി പിറക്കുമെന്ന് പണ്ടൊരിക്കല്‍ സനത്കുമാര മഹര്‍ഷി ഒരു ഋഷി സദസില്‍ പ്രവചിച്ചിരുന്നു. ആ ശൃംഗന്റെ ബ്രഹ്മചര്യകാലത്തോളം പിതാവിനെയല്ലാതെ വേറൊരു മനുഷ്യനേയും പരിചയമുണ്ടാകില്ല.
വിഭാണ്ഡക മഹര്‍ഷിക്ക് തന്റെ ജീവിത യാത്രക്കിടയില്‍ ഇടക്കൊക്കെ ലൗകീകത ബാധയായി വന്നിരുന്നു. തന്റെ മകന്‍ ഋശ്യ ശൃംഗന് ആ ലൗകീകബാധയുണ്ടാകരുതെന്ന് ചിന്തിച്ചാണ് വിഭാണ്ഡകന്‍ മകനെ ഇത്തരത്തില്‍ വളര്‍ത്തിക്കൊണ്ടു വരിക.
എന്നാല്‍ പ്രകൃതിയുടെ മായാചേഷ്ടിതങ്ങളില്‍ ഇതൊക്കെ മാറിമറിയും.
അംഗരാജ്യത്ത് ബാധിക്കുന്ന കടുത്ത വരള്‍ച ഒഴിവാക്കാനായി അവിടുത്തെ ലോമപാദ മഹാരാജാവ് ഋശ്യ ശൃംഗ മഹര്‍ഷിയെ തന്ത്രപൂര്‍വം അംഗരാജ്യത്തേക്കു വരുത്തും. ഋശ്യ ശൃംഗന്റെ ആഗമനത്തോടെ അംഗരാജ്യത്തില്‍ നല്ല മഴ ലഭിക്കുമെന്ന് അന്നേ സനത്കുമാര മഹര്‍ഷി വ്യക്തമാക്കിയതാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news678824#ixzz4oC5jMQsW
ഓര്‍മ നഷ്ടത്തിന്റെ അല്ലെങ്കില്‍ സ്മൃതിനാശത്തിന്റെ കഥകള്‍ ഇപ്പോള്‍ എവിടേയും കേള്‍ക്കുന്നുണ്ട്. ഓര്‍മ നാശവുമായി ജീവിച്ച് അന്യരുടെ സഹായത്താലും ഒപ്പം അവര്‍ക്ക് ബാധ്യതയായും തീര്‍ന്ന് ഒരിക്കല്‍ മരണംവന്ന് എല്ലാം ഇല്ലാതാക്കുന്നതുപോലും അറിയാതെ പോകുന്നവരുടെ ജീവിതംവല്ലാത്ത ദുരിതമാണ്.
ഡെമിന്‍ഷ്യ എന്ന സുന്ദര വാക്കില്‍ അറിയപ്പെടുന്ന ദുരിതമയമായ രോഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യത്യസ്ത പുസ്തകമുണ്ട്, ഗര്‍ഡ സാന്റേഴ്‌സിന്റെ മെമ്മറീസ് ലാസ്റ്റ് ബ്രീത്ത്.
മറവി ഓര്‍മ നാശം മാത്രമാണോ. അതോ ഇനിയും പിടിതരാത്ത ഒട്ടനവധി ദുരിതത്തിലേക്കു നയിക്കുന്ന രോഗമാണോ. ന്യൂറോ സയന്‍സ് അതിന്റെ പിന്നാലെയാണ്. സ്വന്തം മറവിയെക്കുറിച്ചും അതു ജീവിതത്തില്‍ വരുത്തിവെക്കുന്ന നഷ്ടങ്ങളെക്കുറിച്ചുമാണ് സാന്റേഴ്‌സിന്റെ പുസ്തകം. അവന്‍ മറവിയാണ്. അവള്‍ മറവിയാണ്, അവര്‍ പുസ്തകത്തില്‍ പറയുന്നു.
വായിച്ച പുസ്തകങ്ങളുടേയും മനപ്പാഠമാക്കിയ എഴുത്തുകാരുടേയും പേരുകള്‍ അവര്‍ മറന്നുപോകുന്നു. അങ്ങനെയാണ് എഴുത്തുകാരി തന്റെ മറവി ലക്ഷണങ്ങളുമായി ഡോക്ടറെ സമീപിക്കുന്നത്. സാന്റേഴ്‌സ് കുറെക്കാലം യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്നു. അടുത്തകാലത്ത് മറവിയെക്കുറിച്ച് എഴുതപ്പെട്ട ഗംഭീര പുസ്തകമെന്നാണ് ഇതിനെക്കുറിച്ചു നിരൂപണം ചെയ്തവര്‍ അവകാശപ്പെടുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news661893#ixzz4oAJ1kBZv
ഒരു രോഗവും മരണവും ഉണര്‍ത്തുന്ന ചിന്തയും ദര്‍ശനവും ഒരു പക്ഷേ ജീവിതത്തെക്കാള്‍ വലുതും മരണത്തെക്കാള്‍ മനോഹരവുമാകാം. ചിലര്‍ വെറുതെ അങ്ങു ജീവിച്ചുപോകുകയും മരിച്ചുതീരുകയുമാണ് ചെയ്യുന്നത്.എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും അത് അങ്ങനെ വെറുതെ ഒറ്റ നിമിഷത്തില്‍ തീര്‍ന്നുപോകുന്ന വിഷയമേ അല്ല. അവരെ അത് നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അവര്‍ അതില്‍ തന്നെ ജീവിച്ചുവെന്നുവരാം.
അങ്ങനെ ജീവിക്കുമ്പോള്‍ അവരുടെ ജീവിതത്തിനുശേഷവും നിലനില്‍ക്കുന്ന ദാര്‍ശനികമായ പുസ്തകമായിത്തീരാംഅത്. അങ്ങനെ രോഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അതുവഴി ജീവിതത്തെക്കുറിച്ചുമുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് മരണത്തെ ജാഗ്രതയോടെ നേരിടാനും ജീവിതത്തിനു കരുതലുണ്ടാക്കാനുംപോന്ന നോവലാണ് കോറി ടെയ്‌ലറുടെ ഡൈയ്ങ് എ മെമെയ്ര്‍. മാരക ക്യാന്‍സര്‍ ബാധിച്ചു കഴിഞ്ഞ ജൂലൈയില്‍ മരിക്കും മുന്‍പ് അവരെഴുതിയ ഈ നോവല്‍ ശ്വാസം അടക്കിപ്പിടിച്ചേ വായിക്കാനാവൂ എന്നാണ് നിരൂപകരുടേയും മറ്റും വിലയിരുത്തല്‍.
ആസ്‌ട്രേലിയന്‍ എഴുത്തുകാരിയാണ്.കോറി ടെയ്‌ലറുടെ അതിശക്തമായ ഭാഷയുടെ മനോഹാരിതയില്‍ ,ഉടനെ മരണം ഉണ്ടാകും എന്ന തന്റെ തിരിച്ചറിവില്‍നിന്നുമുള്ള അനുഭവത്തിന്റെ ചൂടും ചൂരുമാണ് വായനക്കാരെ സ്പര്‍ശിക്കുന്നത്. ജീവിതത്തോടുള്ള കോറിയുടെ ഇടപെടലും മാതാപിതാക്കളുടെ ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള ഓര്‍മ്മകളും അവരെ മരണം അടുത്തുവരുമ്പോള്‍ അതിനെ നേരിടാനുള്ള ശക്തി എങ്ങനെ ആവാഹിക്കാനായി എന്ന് വിളിച്ചു പറയുകകൂടിയാണ് നോവലിലൂടെ എഴുത്തുകാരി ചെയ്യുന്നത്. സ്വന്തം ജീവിതം മാരകരോഗത്താല്‍ വേദന തിന്നു തീര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ലോകത്തിന് ജീവിതത്തിനും മരണത്തിനുമായി ഒരു ഗൈഡ് തന്റെ നോവലിലൂടെ നല്‍കുകയാണ് അവര്‍.
ഒരു നോവലിലെ ഭാവനാല്‍മകമായ കഥ അല്ലെങ്കില്‍ ഇതിവൃത്തം അതെഴുതുന്നയാളുടെ സ്വന്തം ജീവിതം തന്നെയെന്ന അപൂര്‍വതകൂടിയുണ്ട് ഈ രചനയ്ക്ക്. നോവല്‍ വായിച്ചുകൊണ്ട് കടന്നുപോകുമ്പോള്‍ ഒപ്പം അതെഴുതിയ എഴുത്തുകാരിയുടെ കഥകൂടിയാണ് വായിച്ചുപോകുന്നത്.
ഇതിനു മുന്‍പ് രണ്ടു നോവലുകള്‍ കോറി ടെയ്‌ലര്‍ എഴുതിയിട്ടുണ്ട്,മി ആന്റ് മിസ്റ്റര്‍ ബുക്കര്‍, മൈ ബ്യൂട്ടിഫുള്‍ എനിമി. രണ്ടും വായനക്കാരുടെ ഇഷ്ട ഭോജ്യമായിരുന്നു. മൂന്നാമത്തേതും അവസാനത്തേതുമാണ് ഡൈയ്ങ് എ മെമെയ്ര്‍. 2005ലാണ് എല്ലാം മാറിയത്. കോറിയുടെ 50ാം പിറന്നാളിന് ഏതാനും ദിവസം മുന്‍പ്. അവരുടെ കാലില്‍നിന്നും കറുത്ത ഒരുകല ഡോക്ടര്‍മാര്‍ മാറ്റിയപ്പോള്‍ തുടങ്ങിയത്.
മരണം കാത്തുകിടക്കുന്നത് ജീവിതത്തിലെ ഒരു ധ്യാനംപോലെയാണെന്നു ഈ നോവല്‍ വായിക്കുമ്പോള്‍ തോന്നാം. മരണത്തെക്കാള്‍ നല്ലതായി മറ്റൊന്നില്ലെന്ന് എഴുത്തുകാരി പറയുന്നു. അതു വിശ്വാസത്തിനപ്പുറമുള്ള ദുഖം കൂടിയാണെന്നു സൂചിപ്പിക്കുന്നു. നഷ്ടങ്ങളെക്കുറിച്ച് കനപ്പോടെ ഇതില്‍ സ്പര്‍ശമുണ്ട്. തന്റെ ഭര്‍ത്താവും മക്കളും നഷ്ടമാകുന്നതിനെക്കുറിച്ച് എഴുത്തുകാരി വേദനിക്കുന്നു. ഞാന്‍ മരിക്കുമ്പോള്‍ എനിക്കു നിന്നെ കൂടുതല്‍ നഷ്ടമാവും എന്ന ഹാരോള്‍ഡ് പിന്ററുടെ വാചകം അവര്‍ ഉദ്ധരിക്കുന്നുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news678413#ixzz4oAIea5lf
സര്‍വശാസ്ത്രങ്ങളിലും അറിവുള്ള ഒരു തേജസ്വിയായിരുന്നു അയോധ്യാപതിയായ ദശരഥന്‍. ശത്രുക്കള്‍ക്ക് കടക്കാന്‍ കഴിയാത്തത്ര സുരക്ഷിതമായ അയോധ്യാനഗരം സരയൂനദിക്കരയെ മനോഹരമാക്കിയിരുന്നു.
ജനങ്ങളെല്ലാം സന്തോഷവാന്മാരായിരുന്നു. അവര്‍ ലൗകീക സുഖങ്ങളെല്ലാം അനുഭവിച്ചിരുന്നു. എന്നാല്‍ അവരാരും തന്നെ കാമത്തിനടിമകളല്ല. അസൂയാദി ദുര്‍ഗുണങ്ങള്‍ അവര്‍ക്കില്ല. രോഗങ്ങളുടെ ഉപദ്രവമില്ലാത്ത നാട്.
മഹര്‍ഷിമാര്‍ പലരും അതിഥികളായി എത്താറുണ്ട്. എന്നാല്‍ പ്രധാനഗുരുക്കന്മാരായി വസിഷ്ഠരും വാമദേവരുമാണ് ഉണ്ടായിരുന്നത്. സുമന്ത്രര്‍, ധൃഷ്ടി, ജയന്തന്‍, വിജയന്‍, സിദ്ധാര്‍ഥന്‍, അര്‍ഥസാധകന്‍, അശോകന്‍, മന്ത്രപാലന്‍ എന്നിവര്‍ മന്ത്രിമാര്‍. എല്ലാവരും സൂക്ഷ്മമായി ചിന്തിക്കുന്നവര്‍.
പേരുപോലെ നല്ല മന്ത്രിയായ സുമന്ത്രര്‍ക്കായിരുന്നു പ്രധാന്യം. സുമന്ത്രര്‍ നല്ലൊരു തേരാൡയുമായിരുന്നു.
മന്ത്രിമാരെല്ലാവരും അറിഞ്ഞു പ്രവര്‍ത്തിക്കുന്നവരും പൊതുവേ ശാന്തശീലരും എപ്പോഴും മധുരമായി സംസാരിക്കുന്നവരും.
ആരെയും നോവിക്കാതെയായിരുന്നു നികുതി പിരിക്കലുകള്‍. എന്നാലും രാജഭണ്ഡാരം എപ്പോഴും നിറഞ്ഞു നിന്നു. നാട്ടില്‍ കള്ളന്മാരും തെമ്മാടിമാരുമില്ല. ബ്രാഹ്മണര്‍ക്ക് വിദ്യാസമ്പാദനത്തിലും യജ്ഞാദികര്‍മങ്ങളിലും മാത്രം താല്‍പര്യം. എന്നാല്‍ പ്രതിഫലത്തില്‍ താല്‍പര്യമില്ല. സ്്ത്രീകളെ ആക്രമിക്കുകയോ അവരോട് അപമര്യാദയോടെ പെരുമാറുകയോ ചെയ്യുന്നവരില്ല.


ജന്മഭൂമി: http://www.janmabhumidaily.com/news678122#ixzz4oAI584tw
രാമോ വിഗ്രഹവാന്‍ ധര്‍മ്മ: എന്ന ആര്‍ഷ വാക്യം വ്യക്തമായൊരു സന്ദേശം നമുക്ക് നല്‍കുന്നുണ്ട്. ധര്‍മ്മത്തിന്റെ ആള്‍രൂപമാണ് ശ്രീരാമന്‍. ചില രാമകര്‍മ്മങ്ങള്‍ വിവാദങ്ങളായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അവയില്‍ ചിലതാണ് ബാലിവധം, ശംബൂകവധം, സീതാപരിത്യാഗം തുടങ്ങിയവ. രാമായണത്തെ കേവലം ഉപരിപ്ലവമായ വായനയിലൂടെ മാത്രം വിലയിരുത്താതെ ദാര്‍ശനികവും രാജനൈതികവുമായ പരിപ്രേക്ഷ്യങ്ങളുടെ സമവായത്തില്‍  കാണുകയാണെങ്കില്‍ മേല്‍ സൂചിപ്പിച്ച വിവാദങ്ങള്‍ക്ക് ഉത്തരം ലഭിക്കും.
സസൂക്ഷ്മം പരിശോധിച്ചാല്‍ രാമായണത്തില്‍ വാല്മീകി മഹര്‍ഷിതന്നെ ഇതിന്നുത്തരം തന്നിട്ടുണ്ട്. ചിലപ്പോള്‍ വരികള്‍ക്കിടയിലുള്ള വായന ആവശ്യമായി വന്നേക്കുമെന്നു മാത്രം. ഉദാഹരണത്തിനു ബാലിവധം തന്നെയടുക്കാം. അതിശക്തനും എന്നാല്‍ അധര്‍മ്മിയുമായിരുന്നു ബാലി. സ്വന്തം പുത്രിയേപ്പോലെ പരിഗണിക്കേണ്ട അനുജഭാര്യയെ തട്ടിയെടുത്ത് സ്വന്തമാക്കിവച്ചിരിക്കുന്ന അധര്‍മ്മി. സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവന്‍. ഇനി ഒളിയമ്പെയ്ത് കൊന്നതെന്തിന്? രാമാവതാരം മനുഷ്യരൂപത്തില്‍. അതിനാല്‍ മാനുഷിക പരമിതികള്‍ സ്വാഭാവികം. അവതാരോദ്ദേശ്യമോ? ധര്‍മ്മസംസ്ഥാപനം.
യുദ്ധനീതിയിലാണെങ്കില്‍ ഒളിയുദ്ധം അനുവദനീയവും. വാസ്തവത്തില്‍ രാമബാണമേറ്റ് മരണാസന്നനായിക്കിടക്കുമ്പോള്‍ ബാലിതന്നെ രാമനോട,് രാമന്‍ അവലംബിച്ച മാര്‍ഗത്തെപ്പറ്റി വിമര്‍ശനാത്മകമായി വാദിക്കുന്നുണ്ട്. രാമന്‍ അതിനു മറുപടിയും നല്‍കി ബാലിയെ തൃപ്തിപ്പെടുത്തുന്ന രംഗം രാമായണത്തില്‍ത്തന്നെ ലഭ്യമാണ്. ഈ വിധത്തില്‍ത്തന്നെ സീതാപരിത്യാഗവും നോക്കിക്കാണേണ്ടതാണ്. ‘യഥാ രാജാ തഥാ പ്രജാ’ എന്നാണല്ലോ ചൊല്ല്. രാമായണം, ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക് ഈ വിഷയത്തില്‍ (സീതാപരിത്യാഗം) ഒരു സംഗതി മനസിലാക്കാം. ശ്രീരാമന് സീതാദേവിയുടെ പാതിവ്രത്യത്തെപ്പറ്റി യാതൊരുവിധ സംശയവുമുണ്ടായിരുന്നില്ല. എന്നാല്‍ പ്രജാസംരക്ഷണം ജീവിതവ്രതമാക്കിയ രാമന്‍ കേവലം ബാഹ്യമായുള്ള, ഭൗതികമായുള്ള സംരക്ഷണപ്രക്രിയയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ധര്‍മ്മസംരക്ഷണത്തിന്നായിരുന്നു മുന്‍തൂക്കം. രാജാവിനെക്കുറിച്ചുള്ള ഒരപവാദം – അത് തികച്ചും അടിസ്ഥാനരഹിതമാണെങ്കില്‍ക്കൂടി – ജനമാനസത്തില്‍ കടന്നുകയറികഴിഞ്ഞാല്‍  അതു സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ ദൂരവ്യാപകമായിരിക്കും.
അധികാരസ്ഥാനത്തിരിക്കുന്നവരുടെ ജീവിതവും പ്രവര്‍ത്തനവും സംശയാതീതമായിരുന്നാല്‍ മാത്രമേ ഭരണീയരായ ജനങ്ങളെ അത് ധാര്‍മ്മികമായി സ്വാധീനിക്കൂ. ധാര്‍മ്മിക സ്വാധീനമാണ് ജനങ്ങളെ ധര്‍മ്മനിരതരാക്കാനുള്ള മുഖേ്യാപാധി. ശ്രീരാമന്റെ കാര്യത്തില്‍, സ്വയം മഹാത്യാഗങ്ങള്‍ സഹിച്ചും ധര്‍മ്മത്തിന്റെ മുന്നേറല്‍ ഉറപ്പു വരുത്തുകയാണുണ്ടായത്. ഒരു പക്ഷേ, ഇന്നത്തെ സ്ത്രീപക്ഷ സ്വാതന്ത്ര്യവാദികള്‍ക്ക് ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലായിരിക്കാം. ഭൗതികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അതിപ്രസരമുള്ള ഇക്കാലത്ത് ഈ വിയോജിപ്പില്‍ അതിശയിക്കാനില്ല.
ഭാഗികവും പരിമിതവും സങ്കുചിതവുമായ ഒരു നിലപാടാണിത്. എന്നാല്‍ ശ്രീരാമനാകട്ടെ, സംഗതികളെ അവയുടെ സമഗ്രതയില്‍ കണ്ട്, തന്റെ വൈയക്തിക തൃപ്തിക്കും സന്തോഷത്തിനും മുന്‍തൂക്കം നല്‍കാതെ, ധര്‍മ്മത്തിന്റെയും അതിന്റെ ദൂരവ്യാപക ഗുണഫലങ്ങളെയും വിലയിരുത്തി, അതിന്റെ അഭാവത്തില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ മുന്നില്‍ക്കണ്ട്, സ്വന്തം താല്‍പര്യങ്ങളെ ത്യജിച്ച്, ധര്‍മസംസ്ഥാപനമെന്ന തന്റെ ദൗത്യം നിര്‍വഹിക്കുകയാണ് ചെയ്തത്.


ജന്മഭൂമി: http://www.janmabhumidaily.com/news678422#ixzz4oAHsi3fE
കോപാവേശത്തില്‍ രാവണന്‍ നിന്നു വിറച്ചു. കൈ വാള്‍പ്പിടിയില്‍ മുറുകി. ഹനുമാന്‍ പേടിച്ചുപോയി: രാക്ഷസാധമന്‍ ദേവിയെ വധിച്ചുകളയുമോ? പക്ഷേ, രാക്ഷസേന്ദ്രന്‍ തന്റെ കോപത്തെ അടക്കി; പാതിയൂരിയ വാള്‍ ഉറയിലേയ്ക്കിട്ടു. മെല്ലെ പറഞ്ഞു: ഞാന്‍ ക്ഷമിക്കുന്നു. രണ്ടുമാസം. അതിനപ്പുറം കാത്തിരിപ്പില്ല; ഈ കാലയളവിനുള്ളില്‍ നീയെനിക്കു വഴിപ്പെടണം. അതിനു ഒരുക്കമല്ലെങ്കില്‍, പള്ളിയറയില്‍ ഞാന്‍ കാത്തിരുന്ന ഭോഗവസ്തു പിറ്റേന്ന് പ്രാതലിനു തന്റെ ഭോജ്യവസ്തുവായി മാറും. ഇത് ലങ്കേശന്റെ വാക്കാണ്.
‘അധ്യാത്മരാമായണത്തില്‍ പറയുന്നത് രാവണന്‍ സീതയുടെ നേര്‍ക്ക് വാളോങ്ങിയെന്നല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘കിളിപ്പാട്ടിലും അങ്ങനെതന്നെയല്ലെ മുത്തശ്ശാ’ വരുണ്‍ തിരക്കി: ‘മണ്ഡോദരി രാവണനെ നിരോധിച്ചു കൊണ്ടു പറയുന്നു-
ത്യജമനുജതരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവകൃശാംഗിയായ്
സുരദനുജദിതിജഭുജഗാപ്‌സരോ ഗന്ധര്‍വ്വ
സുന്ദരീ വര്‍ഗം നിനക്കു വശഗതം….
‘ശരിയാണ്’ മുത്തശ്ശന്‍ തുടര്‍ന്നു: ‘അധ്യാത്മ രാമായണത്തില്‍ മണ്ഡോദരി വഹിക്കുന്ന പങ്ക്, വാല്മീകി രാമായണത്തില്‍ ധന്യമാലിനിക്കാണ്. അവള്‍ ലങ്കേശന്റെ ക്രോധം ശമിപ്പിക്കുന്നു: ഇവള്‍ വെറുമൊരു മനുഷ്യ സ്ത്രീയല്ലേ? അങ്ങ് ആര്‍ജ്ജിച്ച ദിവ്യങ്ങളായ ഉത്തമ സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ ഇവള്‍ക്ക് യോഗം തികഞ്ഞിട്ടില്ല. ആഗ്രഹിക്കുന്നവളെ കാംക്ഷിക്കുന്നവനേ തികഞ്ഞ സംതൃപ്തി ലഭിക്കൂ… അങ്ങനെ ധന്യമാലിനിയുടെ നിര്‍ബന്ധത്തിനു വഴങ്ങി രാവണന്‍ അശോകവനിക വിട്ടു.
ശരത്ത് പറഞ്ഞു: ‘മുത്തശ്ശാ. ചില രാമായണങ്ങള്‍ സീത മണ്ഡോദരിയുടെ മകളാണെന്നു പറയുന്നില്ലേ?’
‘ഉവ്വ്’ മുത്തശ്ശന്‍ തുടര്‍ന്നു: ‘കാശ്മീരി രാമായണത്തില്‍ ഇങ്ങനെ കാണാം: രാവണന്‍ സീതയെ അശോകവനികയില്‍ കൊണ്ടാക്കി, ദേവിയുടെ സംരക്ഷണ ചുമതല മണ്ഡോദരിയെ ഏല്‍പ്പിച്ചു. മണ്ഡോദരി സീതയോട് വിവരങ്ങള്‍ ചോദിച്ചറിയവേ, സീത ജനകന്റെ ഔരസ പുത്രിയല്ലാ എന്നും വളര്‍ത്തു മകളാണെന്നും അറിഞ്ഞു. അപ്പോള്‍ മണ്ഡോദരിക്കു മനസ്സിലായി: വിഷകന്യകാലക്ഷണമുള്ളതിനാല്‍ പ്രസവിച്ചയുടനെ താന്‍ നദിയിലേക്കൊഴുക്കിക്കളഞ്ഞ തന്റെ മകളാണ് സീത എന്ന കാര്യം. അവരത് സീതയെ അറിയിച്ചു. രാവണവധത്തിനുശേഷം ലങ്ക വിടാന്‍ നേരം സീതയെ സ്വീകരിക്കണമെങ്കില്‍ അഗ്നിപരീക്ഷ വേണമെന്നു രാമന്‍ പറയുമ്പോല്‍ മണ്ഡോദരി രാമനോടു പറയുന്നു: അവളുടെ ചാരിത്ര്യം തൊട്ടശുദ്ധമാക്കാന്‍ താന്‍ ആരേയും അനുവദിച്ചിട്ടില്ല. അവളുടെ പെറ്റമ്മയായ എന്റെ സംരക്ഷണയിലായിരുന്നു അവള്‍.
‘പിതൃസ്ഥാനീയനായ ഭര്‍ത്താവില്‍നിന്ന് തന്റെ മകളുടെ ചാരിത്ര്യം സംരക്ഷിച്ചെടുക്കാന്‍ പാടുപെടുന്ന ഒരമ്മ. എന്തൊരു യോഗമാണ് ആ മണ്ഡോദരിയുടേത്! മുത്തശ്ശിയുടെ വാക്കുകള്‍ നെടുവീര്‍പ്പില്‍ അലിഞ്ഞു.
‘അത് മനുഷ്യരായ നമ്മുടെ മാനദണ്ഡം’- മുത്തശ്ശന്‍ സാന്ത്വനവാക്കോതി: ‘രാക്ഷസര്‍ക്ക് അതു ബാധകമല്ലാ. സീതയോട് രാക്ഷസിമാര്‍ പറയുന്നതെന്താണ്? ഇഷ്ടപ്പെടുന്നവന് വഴങ്ങാതിരിക്കുന്നതാണ് പാപം. നീ പാപം ചെയ്യുന്നത് ഞങ്ങളുടെ ഈശ്വരനോടാണ്; അതിനുള്ള ശിക്ഷയാണ് അദ്ദേഹം വിധിച്ചത്: വെട്ടിനുറുക്കി, പ്രാതലിനു പരുവപ്പെടുത്തുക…..
”അപ്പോള്‍ ദേവി എന്താ പറഞ്ഞത് മുത്തശ്ശാ?” ശ്രീലക്ഷ്മി ആരാഞ്ഞു.
‘ഒരു മനുഷ്യസ്ത്രീ രാക്ഷസ പത്‌നിയായിരിക്കാന്‍ അര്‍ഹതയുള്ളവളല്ലാ. എന്നെ പരുവപ്പെടുത്തിക്കോളൂ. എന്നാലും നിങ്ങള്‍ പറയുന്നതനുസരിക്കാന്‍ എനിക്കാവില്ല.’

ജന്മഭൂമി: http://www.janmabhumidaily.com/news678429#ixzz4oAHhUO6K
ഗുരുവരം
ഈ ലോകത്ത് ഓരോ വ്യക്തിയ്ക്കും ഓരോ കര്‍മ്മഗതിയാണ്. ഓരോ വ്യക്തിയുടേയും വിരലടയാളം പോലെ. ഒരമ്മ പെറ്റ മക്കള്‍ക്കും ഒരേപോലെയുള്ള ജീവിതമല്ല കിട്ടുന്നത്. ഇരട്ടക്കുട്ടികള്‍ക്കുപോലും സമാനതകളും സമാനാനുഭവങ്ങളും ഏറെയുണ്ടാവുമെങ്കിലും ജീവിതം വ്യത്യസ്തമാണ്. ഉള്ളിന്റെയുള്ളില്‍ ഇരിക്കുന്ന ആത്മശക്തി പരമാത്മാവില്‍ നിന്നു കിട്ടിയ സ്ഫുരണമാണെന്ന് മഹാത്മാക്കള്‍ പറയുന്നു. എങ്കിലും ലൗകികമായി കര്‍മ്മധര്‍മ്മങ്ങളില്‍ നമ്മുടെ ഓരോരുത്തരുടെയും ജീവാത്മാക്കളുടെ നിലയും സ്വഭാവവും വേറിട്ടതുതന്നെയാണ്.
ഇതെല്ലാം കണ്ടപാടെ അറിയാന്‍ ഒരു യഥാര്‍ത്ഥഗുരുവിനു കഴിയും. എന്റെ ഗുരുവിന്റെ ( ശ്രീ കരുണാകരഗുരു ) ഒപ്പം ആശ്രമത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് ഈ നിഗൂഢതത്വം മനസ്സിലായിരുന്നില്ല.
ഗുരുവിന്റെ അത്യസാധാരണമെന്ന് ഇന്നെനിക്ക് അറിയാന്‍ കഴിയുന്ന അതീന്ദ്രിയശക്തി എന്നെ പോലെ ഒരു സാധാരണ വ്യക്തിയില്‍ നിന്ന് മറഞ്ഞാണിരുന്നത്.
എനിക്കുണ്ടായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോഴും മറ്റുള്ളവരുടെ അനുഭവങ്ങള്‍ കേട്ടും വായിച്ചും ഒക്കെയാണു ഓരോന്നു മനസ്സിലാക്കി വരുന്നത്. ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. എന്തൊരു കൈയടക്കത്തോടെയാണ് ഗുരു സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാളെപ്പോലെ ഓരോരുത്തരുടെയും സ്വന്തമെന്ന് തോന്നിക്കും വിധമാണ് പെരുമാറിയിരുന്നത് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ഗുരു എന്താണെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് വലിയ വിവരമില്ലാതിരുന്നതുകൊണ്ട് ഗുരുവിനോട് മനസ്സിലിരിക്കുന്നത് എന്തും തുറന്നു പറയാന്‍ എന്നെപ്പൊലുള്ളവര്‍ക്ക് കഴിഞ്ഞു.
എന്റെ ഒരു അനുഭവം പറയട്ടെ. ഞാന്‍ എന്റെ ഏട്ടന്‍ ( എഴുത്തുകാരന്‍ ഒ. വി. വിജയന്‍ ), ഭാര്യ ഡോ: തെരേസാ വിജയന്‍, മകന്‍ മധു എന്നിവരോടൊപ്പമാണു ആദ്യമായി ഗുരുവിനെ കാണാന്‍ തിരുവനന്തപുരത്ത് വരുന്നത്. വര്‍ഷം മുപ്പത്തിയാറു കടന്നിരിക്കുന്നു. ഏട്ടനും ഏടത്തിയും ഇന്ന് എന്നോടൊപ്പമില്ല. ഞങ്ങള്‍ അന്ന് ഒരു രാത്രി ആശ്രമത്തില്‍ തങ്ങിയിരുന്നു. വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ മാത്രമുള്ള സ്ഥലം. പിറ്റേന്ന് തിരിച്ചുപോരാന്‍ തയാറായി യാത്ര പറയാന്‍ ഗുരുസന്നിധിയില്‍ എത്തി. ഗുരുവിന്റെ ഭൗതികശരീരം ശയിക്കുന്ന ഇന്നത്തെ വലിയ വെണ്ണക്കല്‍ത്താമരയുടെ സ്ഥാനത്ത് അതീവ ലളിതമായ ഒറ്റമുറിപ്പുരയുണ്ടായിരുന്നു. ഒരു വരാന്തയോടുകൂടിയത്. ആ വരാന്തയുടെ നടുക്കായിട്ടാണ് ഗുരു അന്ന് ഒരു കസേരയില്‍ ഇരുന്നത്. കിഴക്കോട്ട്, വാതിലിന്റെ ദിശയിലേക്ക് തിരിഞ്ഞ്. ഗുരുവിന്റെ ഇടതുവശത്തായി ഞങ്ങള്‍ താഴെ പനയോലത്തടുക്കുകളില്‍ ഇരിക്കുകയാണ്. മുന്നിലും മറുവശത്തുമായി ഞങ്ങളെ സഹായിക്കാന്‍ കുറെ അന്തേവാസികളുണ്ട്. ഗുരുവിനോട് നമ്മുടെ കാര്യങ്ങള്‍ പറയാന്‍ പഴയ വിശ്വാസികള്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്, നമ്മളോട് ഗുരു പ്രതികരിക്കുന്നുമുണ്ട്.
അതിനിടയില്‍ പെട്ടെന്ന് ഗുരു എന്നെ കണ്ണു തിരിച്ചൊന്നു നോക്കി, ഒരു നിമിഷത്തിന്റെ ചെറിയൊരു ഭാഗം. കടാക്ഷം എന്നു പറയാമെന്നു തോന്നുന്നു. കടല്‍ അലയടിക്കുന്നതു നിര്‍ത്തിയാല്‍ എങ്ങനെയായിരിക്കാം അങ്ങനെയാണെന്റെ ഉള്ളു നിലച്ചത്. വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാത്ത ആ ശാന്തതയില്‍ ഞാന്‍ ഓര്‍ത്തു: മനസ്സിനെ നിശ്ചലമാക്കുന്നതിനെ പറ്റി മഹാനായ ജെ. കൃഷ്ണമൂര്‍ത്തി സംസാരിച്ചിട്ടുണ്ട്. നാം മനസ്സിനെ നിരീക്ഷിക്കുക. ഒടുവില്‍ നമ്മുടെ ഉള്ളിലെ നിരീക്ഷകനും നിരീക്ഷിക്കപ്പെടുന്നതും നിരീക്ഷിക്കുക എന്ന കര്‍മ്മവും ഒന്നായിത്തീരുകയും മനസ്സ് നിശ്ചലമാവുകയും ചെയ്യും. ഈ ആശയം ഞാന്‍ അസമര്‍ത്ഥമായി പരീക്ഷിക്കാറുണ്ടായിരുന്നു. ഈ വിഷയം എന്റെ മനസ്സിന്റെ പശ്ചാത്തലത്തില്‍ എപ്പോഴും അക്കാലത്ത് ഉണ്ടായിരുന്നു താനും. ഞാന്‍ പൊടുന്നനെ തിരിച്ചറിഞ്ഞു: ജെ. കെ പറഞ്ഞത് ഗുരു നിമിഷാര്‍ദ്ധം കൊണ്ട് അനുഭവപ്പെടുത്തിത്തന്നുവെന്ന്. അപ്പോഴും ജെ. കെ. യുടെ ചിന്താധാര ഗുരുവിനറിയാന്‍ കഴിയുമെന്ന് ചിന്തിച്ചില്ല. ഗുരുവിനു ഔപചാരികവിദ്യാഭ്യാസമുണ്ടായിരുന്നില്ലല്ലോ. ( ഔപചാരിക സംന്യാസവുമില്ല. )
ജെ. കെ. യുടെ ഈ ആശയം ശ്രീ ശങ്കരനും മറ്റൊരു രീതിയില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. ‘ നിശ്ചലതത്വം ‘ എന്ന ഒരു സുഖനില. അതിനു നിസ്സംഗത്വവും നിര്‍മ്മോഹത്വവും ഒക്കെ പരിശീലിക്കണം. ശങ്കരാചാര്യര്‍ പറഞ്ഞ നിശ്ചലതത്വമാണു ഗുരു എന്നെ അനുഭവിപ്പിച്ചതെന്ന് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടാണ് ഞാന്‍ ചിന്തിക്കുന്നത്. എന്റെ ജീവിതത്തില്‍ ഒരു നാഴികക്കല്ലായി ആ അനുഭവം. ഏതാണ്ട് ഒരു മാസത്തിലേറെ ആ അനുഭൂതിയുടെ അംശം എന്നില്‍ നിലനിന്നിരുന്നു.
ഈ ഗ്രഹണശക്തി നമ്മളോടു ബന്ധങ്ങളുള്ള ( ദൈവചിന്തനത്തില്‍ ശ്രീ നാരായണഗുരു പറയുന്ന ) വായുലോകവാസികളുടെ കാര്യത്തിലും ഗുരുവിനുണ്ടായിരുന്നു. നമ്മോടൊപ്പം അവരുണ്ട് പിതൃസ്വാധീനങ്ങള്‍, പിതൃക്കള്‍ ആരാധിച്ചുപോയ നമ്മള്‍ അറിയാത്ത പലതലങ്ങളിലുള്ള ആരാധനാമൂര്‍ത്തികള്‍, പെട്ടെന്ന് കൂടുന്ന ബാധകള്‍, ജന്മനാ നമ്മുടെ ജീവനില്‍ കലര്‍ന്നു നില്‍ക്കുന്നവര്‍ എന്നിങ്ങനെ നല്ലതായും ചീത്തയായും നമുക്ക് ബാധ്യതയായും ഒക്കെ നില്‍ക്കുന്ന അദൃശ്യങ്ങളായ ഊര്‍ജ്ജരൂപങ്ങളാണവര്‍. അത്തരം വിഷമങ്ങളുമായി ഗുരുവിനെ സമീപിച്ച കുറേപ്പേരെ പരിചയിക്കാനിടയായിട്ടുണ്ട്.
ഒരാളുടെ അനുഭവം പറയട്ടെ. വാസുദേവന്‍ മാമന്‍ എന്ന് ഞാന്‍ വിളിക്കുന്ന കൊല്ലം സ്വദേശിയായ ഒരാളുടെ അനുഭവമാണ്. ചെറുപ്പത്തില്‍ ഓട്ടുകമ്പനിയില്‍ വാച്ചറായി ജോലി കിട്ടി. ഏതാണ്ട് ആ കാലഘട്ടം മുതല്‍ രാത്രി ആരോ കഴുത്തില്‍ കയറിട്ട് മുറുക്കുന്നതായി തോന്നും. കൂടെ ഒഴിയാത്ത ദുരിതങ്ങളും. ഗുരുവിനെ പരിചയപ്പെടാനിടയായി. പൂര്‍വജന്മത്തില്‍ പാമ്പുകളെ വളരെ വിദഗ്ധമായി കഴുത്തില്‍ കുരുക്കിട്ടു കൊല്ലുമായിരുന്നു എന്നും അതിന്റെ ഫലമാണിപ്പോള്‍ അനുഭവിക്കുന്നത് എന്നും ഗുരുവില്‍ നിന്ന് ഗ്രഹിച്ചു. ഇടയ്ക്ക് ആശ്രമത്തില്‍ ചെന്ന് ഗുരുവിനെ കണ്ടിട്ടുപോകാന്‍ ഗുരു ഉപദേശിച്ചു. അങ്ങനെ വന്നുപോയിക്കൊണ്ടിരുന്നപ്പോള്‍ പതുക്കെ മാറ്റങ്ങള്‍ വന്നു തുടങ്ങി. ഒടുവില്‍ കഴുത്തില്‍ കുരുക്ക് വരാതെയായി. ദുരിതങ്ങള്‍ മാറി. ഒരു ദിവസം ചെന്നപ്പോള്‍ ഗുരു അരികെ വിളിച്ചു: വാ, അതിനെ മാറ്റിനോക്കട്ടെ എന്നു പറഞ്ഞു. ഗുരു വാസുദേവന്റെ ഒരു കൈയില്‍ സ്വന്തം കൈ കോര്‍ത്തു പിടിച്ചു. വാസുദേവന്‍ മരണവെപ്രാളം കാണിച്ചു തുടങ്ങി. ഗുരു പെട്ടെന്ന് സ്വന്തം കൈ മാറ്റിയിട്ടുപറഞ്ഞു: അത് നിന്റെ ജീവനില്‍ കലര്‍ന്നു നില്‍ക്കുകയാണ്, പിടിച്ചുമാറ്റിയാല്‍ ജീവന്‍ പോകും.
ഒരിക്കല്‍ വാസുദേവന്‍ മാമന് അതിനെ കാണാന്‍ കഴിഞ്ഞു. വളരെ വലിയ ഒരു സര്‍പ്പം. താന്‍ കൊന്ന പാമ്പുകളില്‍ നല്ല ഒരെണ്ണമുണ്ട് എന്നും അതിന്റെ ജന്മം പാതിക്കുവെച്ചു നഷ്ടപ്പെട്ടതിന്റെ അരിശത്തോടെ കൊന്നവനെ ആവേശിച്ചതാണെന്നും പകയോടെ ജീവനില്‍ കലര്‍ന്നതാണെന്നും പ്രാര്‍ത്ഥനയുടെ നല്ല ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ശാന്തനായതാണെന്നും മരണത്തിലേ ഇരുവരും പിരിയൂ എന്നും ഗുരുവില്‍ നിന്ന് അറിഞ്ഞതായി മാമന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. മാമനു വയസ്സ് എണ്‍പതോട് അടുത്തിട്ടുണ്ട്. വലിയ പ്രശ്‌നങ്ങളില്ലാതെ കഴിയുന്നു എന്നാണു ഏതാനും ദിവസങ്ങള്‍ മുന്‍പ് വരെയുള്ള വിവരം.


ജന്മഭൂമി: http://www.janmabhumidaily.com/news678433#ixzz4oAHVjC87
രാമായണസുഗന്ധം - 13
വിശ്വാമിത്രനും സംഘവും ഗംഗാതീരത്തെത്തി. അങ്ങ് ഉത്തരദേശത്ത് എല്ലാ ധാതുക്കളുടേയും കലവറയായ ഹിമാലയ പര്‍വ്വതം. ഹിമാലയത്തിന്റെ ദേവനായ ഹിമവാന് അനുപമ സൗന്ദര്യത്തിന്റെ ഉദാഹരണങ്ങളായി രണ്ടുപുത്രിമാര്‍- ഗംഗയും ഉമയും. ഗംഗ ദേവകാര്യാര്‍ത്ഥം ഒരു നദിയായി പ്രവഹിക്കുന്നു. ഉമയാകട്ടേ ശിവന്റെ പത്‌നിയുമായി.
ഇവരെപ്പറ്റി ഇനിയുമറിയുവാന്‍ രാമന് ആഗ്രഹം. നൂറുദേവസംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു, അപ്പോഴും ശിവനും ദേവിക്കും പുത്രനോ പുത്രിയോ ജനിച്ചിട്ടില്ല. ദേവന്മാരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ശിവന് ദേവിയിലൂടെയല്ലാതെ, അഗ്‌നിദേവന്റേയും ഗംഗാദേവിയുടേയും സഹായത്തോടെ, ഭൂമിയില്‍ നേരിട്ടൊരു പുത്രനുണ്ടായി-കാര്‍ത്തികേയന്‍. ഇതേത്തുടര്‍ന്ന് ഉമ ദേവന്മാരെ ശപിച്ചു-തങ്ങളുടെ പത്‌നിമാരിലൂടെ അവര്‍ക്ക് മക്കളുണ്ടാകാതെ പോകട്ടേയെന്ന്. ഭൂമിദേവിക്കും ലഭിച്ചു ഒരു ശാപം.
പിന്നീട് സഗരന്‍ എന്നൊരു രാജാവ് അയോദ്ധ്യ ഭരിച്ചിരുന്നു. മക്കളില്ലാതെയിരുന്ന അദ്ദേഹത്തിന്റെ മൂത്തപത്‌നി വിദര്‍ഭയിലെ കേശിനിയായിരുന്നു. രണ്ടാമത്തെ പത്‌നി സുമതി അരിഷ്ടനേമിയുടെ (കാശ്യപന്‍) പുത്രിയും സുപര്‍ണ്ണന്റെ (ഗരുഡന്‍) സഹോദരിയുമായിരുന്നു. ഹിമാലയത്തിലെത്തി തപസ്സുചെയ്ത സഗരന് ഭൃഗുമഹര്‍ഷി ഒരു അനുഗ്രഹം നല്‍കി- ഒരു ഭാര്യയില്‍ അദ്ദേഹത്തിന് ഒരു പുത്രന്‍ ജനിക്കും. അതിലൂടെ അദ്ദേഹം അതുല്യമായ ശ്രേയസ്സിന് അര്‍ഹനാകും. മറ്റേ പത്‌നിയിലൂടെ അറുപതിനായിരം പുത്രന്മാരേയും ലഭിക്കും. ആര്‍ക്കാണ് പുത്രനെ വേണ്ടത്, ആര്‍ക്കാണ് പുത്രന്മാരെ വേണ്ടത് എന്നുചോദിച്ച ഭൃഗുവിനോട് തനിക്കു വംശം നിലനിര്‍ത്തുവാന്‍ ഒരു പുത്രനെ മതിയെന്ന് കേശിനിയും പുത്രന്മാരെ വേണമെന്ന് സുമതിയും അഭിപ്രായപ്പട്ടു.
കാലംകടന്നു പോയപ്പോള്‍ കേശിനിക്ക് ഒരു പുത്രന്‍ ജനിച്ചു -അസമഞ്ജസ്സ് എന്നുപേര്. സുമതി കയ്പക്കയുടെ രൂപത്തിലുള്ള ഒരു പിണ്ഡത്തെ പ്രസവിച്ചു.
അത് തുറന്നപ്പോള്‍ സൂക്ഷ്മൂപത്തിലുള്ള അറുപതിനായിരം പുത്രന്മാര്‍ പിറന്നു. അവരെ വിശേഷാല്‍ പാത്രങ്ങളിലാക്കി ആയമാര്‍ സംരക്ഷിക്കുകയും അവര്‍ വളര്‍ന്ന് അത്രയും പുത്രന്മാരായിത്തീരുകയും ചെയ്തു. രാജാവിന്റെ മൂത്തപുത്രന്‍ അസമഞ്ജസ്സ് കുട്ടികളെ വെള്ളത്തിലെറിയുകയും അവര്‍ മുങ്ങിച്ചാകുന്നതുകണ്ട് ആനന്ദിക്കുകയും ചെയ്യുമായിരുന്നു. അസമഞ്ജസ്സിന്റെ ഒറ്റപ്പുത്രന്‍ അംശുമാന്‍ എല്ലാവരോടും ദയയുള്ളവനും ജനങ്ങളുടെ പ്രിയങ്കരനുമായിരുന്നു. കുറേക്കാലംകഴിഞ്ഞപ്പോള്‍ സഗരന്‍ ഒരു അശ്വമേധയാഗം നടത്തുവാന്‍ നിശ്ചയിച്ചു. ബ്രഹ്മര്‍ഷിയില്‍ നിന്നും ഈ കഥകേട്ട രാമന്‍ സന്തുഷ്ടനാകുകയും തന്റെ പൂര്‍വികനായ സഗരന്റെ യാഗത്തേക്കുറിച്ചറിയുവാന്‍ താല്‍പര്യപ്പെടുകയും ചെയ്തു.


ജന്മഭൂമി

Thursday, July 27, 2017

പണ്ട് കുശന്‍ എന്നുപേരായ ബ്രഹ്മപുത്രനും  മഹാതപസ്വിയുമായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്‌നി വിദര്‍ഭത്തില്‍ നിന്നുമായിരുന്നു. അവര്‍ക്ക് നാലു പുത്രന്മാര്‍-കുശാംബന്‍, കുശനാഭന്‍, അസൂര്‍ത രാജസന്‍, വസു എന്നിവര്‍. പുത്രന്മാര്‍ ജനങ്ങളെ സംരക്ഷിക്കണ്ട ചുമതല ഏറ്റെടുക്കണമെന്ന് പിതാവാവശ്യപ്പെട്ടപ്പോള്‍ അവര്‍ നാലുനഗരങ്ങള്‍ക്കു തുടക്കമിട്ടു.
കൗശാംബിയും, മഹോദയവും (കനൗജ്, കന്യാകുബ്ജം),  ധര്‍മ്മാരണ്യവും, ഗിരിവ്രജവും (രാജ്ഗീര്‍) ആണ് ആ നഗരങ്ങള്‍. വസുവിന്റെ രാജധാനിയായ ഗിരിവ്രജം വസുമതിയെന്നും അറിയപ്പെട്ടു. ശോണാനദി കിഴക്കോട്ടൊഴുകി മഗധയിലെത്തുന്നു. അതുകൊണ്ട് ആ നദി മാഗധിയെന്നും അറിയപ്പെടുന്നു.ശ്രേഷ്ഠനായിരുന്ന കുശനാഭന് ഘൃതാചിയെന്ന അപ്‌സരസ്സില്‍ നൂറ് അതിസുന്ദരികളായ പുത്രിമാരുണ്ടായി. ഇവരുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ വായുദേവന്‍ ഇവരെ വിവാഹം ചെയ്യുവാനാഗ്രഹിച്ചു. പക്ഷേ അതിന് ആ സുന്ദരികള്‍ സമ്മതിക്കുകയുണ്ടായില്ല. കാരണം പിതാവിന്റെ ഇച്ഛാനുസരണം മാത്രമേ തങ്ങള്‍ വിവാഹം ചെയ്യുകയുള്ളൂ എന്നവര്‍ പറഞ്ഞു. വായുദേവന്‍ അവരെ വിരൂപകളാക്കി മാറ്റുകയും ചെയ്തു.
തന്റെ പുത്രിമാരുടെ സ്വഭാവത്തില്‍ സന്തുഷ്ടനായ കുശനാഭന്‍ അവരെ ചൂലിയുടേയും സോമദയുടേയും പുത്രനായ ബ്രഹ്മദത്തന് നല്‍കി. തേജസ്വിയായിരുന്ന ബ്രഹ്മദത്തന്‍ പാണിഗ്രഹണം ചെയ്തപ്പോള്‍ ആ കുമാരിമാരുടെ വൈരൂപ്യം മാറുകയും അവര്‍ ലാവണ്യവതികളായി മാറുകയും ചെയ്തു.കുശനാഭന് പുത്രന്മാരില്ലായിരുന്നു. ബ്രഹ്മദത്തനും ഭാര്യമാരും പോയിക്കഴിഞ്ഞപ്പോള്‍ കുശനാഭന്‍ പുത്രനുണ്ടാകുവാനായി ഒരു യാഗം നടത്തുകയുണ്ടായി. ഈ സമയത്ത് അദ്ദഹത്തിന്റെ പിതാവ് കുശന്‍ അദ്ദേഹത്തെ അനുഗ്രഹിക്കുകയും നിനക്ക് ഗാധി എന്നൊരു പുത്രനുണ്ടാകും എന്ന് ആശീര്‍വദിക്കയും ചെയ്തശേഷം സത്യലോകത്തേക്കു പോയി.
കുറേ നാളുകള്‍ക്കുശേഷം കുശനാഭന് ഒരുപുത്രന്‍ ജനിക്കുകയും അവന് ഗാധിയെന്നു നാമകരണം നടത്തുകയുമണ്ടായി. ആ ഗാധി എന്റെ പിതാവാണ്. കുശന്റെ വംശത്തില്‍ ജനിച്ചതിനാല്‍ ഞാന്‍ കൗശികന്‍ എന്നും അറിയപ്പടുന്നു. എനിക്ക് മൂത്ത ഒരു സഹോദരിയുണ്ട് -ഋചീകന്റെ പത്‌നിയായ സത്യവതി. അവള്‍ ഭര്‍ത്താവിന്റെ ഇച്ഛയാല്‍ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തുകയും ഒരു നദിയായി-കൗശികീനദി-വീണ്ടും ഭൂമിയിലെത്തുകയും ചെയ്തു. ഇതാണെന്റെ കഥ- വിശ്വാമിത്രന്‍ പറഞ്ഞു.


ജന്മഭൂമി: