Tuesday, August 27, 2019

പുരാതന കാലത്തെ ഋഷിമാര്‍ ഏകാന്തതയില്‍ തപസ്സനുഷ്ഠിച്ചിരുന്നു.  എന്നാല്‍ അവരുടെ ആശ്രമങ്ങള്‍ വെറും വിശ്രമവാടങ്ങളായിരുന്നില്ല. അവ ജീവിതചൈതന്യം സ്ഫുരിക്കുന്നതും, കര്‍മ്മബഹുലങ്ങളുമായ സ്ഥാപനങ്ങളായിരുന്നു. ഋഷിവാടം ഗുരുകുലമായിരുന്നു. അത് വിദ്യാഭ്യാസപരവും സംസ്‌ക്കാ രികവും,മതപരവുമായ കാര്യങ്ങളുടെ സമാരാദ്ധ്യസ്ഥാപനങ്ങളായിരുന്നു. അരികിലും അകലെയുമുള്ളവിദ്യാര്‍ത്ഥികള്‍ ഋഷിവര്യന്മാരുടെ ചുറ്റും ബ്രഹ്മവിദ്യാലബ്ധിക്കായി വന്നുചേര്‍ന്നിരുന്നു. ഗുരുവും ശിഷ്യനും തമ്മില്‍ നിഷ്‌ക്കളങ്കസ്‌നേഹവും ഉല്‍ക്കൃഷ്ടമായ ബന്ധവും പുലര്‍ത്തിയിരുന്നു. തപോവാടങ്ങള്‍ ശാന്തിയും അനുഗ്രഹവും ധാര്‍മ്മികസംസ്‌ക്കാരവും ആത്മതേജസ്സും പ്രസരിപ്പിച്ചിരുന്നു.   
 അതുപോലെ പുരാതന ഭാരതത്തിലെ രാജാക്കന്മാരും വേദേതിഹാസങ്ങളില്‍ പരിണത പ്രജ്ഞരും നിഗൂഢമായ അന്തര്‍ജ്ഞാനം ലഭിച്ചവരുമായിരുന്നു.  രാജകീയധര്‍മ്മങ്ങള്‍ നീതിബോധത്തോടും കാര്യക്ഷമമായും 
അവര്‍ നിര്‍വഹിച്ചുപോന്നു. എന്നാല്‍ രാജ്യപരിപാലനംമാത്രമായിരുന്നില്ല അവരുടെ ധര്‍മ്മം. അവര്‍ ഈശ്വരധ്യാനത്തിലും വ്യാപൃതരായിരുന്നു. രാജമന്ദിരങ്ങളിലെ സഹജങ്ങളായ സുഖഭോഗങ്ങളുടെയും ആഡംബരപ്രൗഢിയുടെയും മദ്ധ്യത്തില്‍ വര്‍ത്തിക്കുമ്പോഴും അവരുടെ മനസ്സ് ജീവിതത്തിന്റെ പരമലക്ഷ്യത്തില്‍ സദാപി ബദ്ധമായിരുന്നു. നിയതകാലങ്ങളില്‍ ധ്യാനചര്യ തീവ്രതരമാക്കുന്നതിനുവേണ്ടി ഏകാന്തതയിലേക്ക് അവര്‍ പിന്‍വാങ്ങുമായിരുന്നു. അത്തരത്തിലുള്ള ''രാജര്‍ഷികള്‍'' പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകളിലും പ്രമുഖസ്ഥാനമലങ്കരിക്കുന്നു.
   ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ട തത്വം ആദ്ധ്യത്മികതയുടെ യഥാര്‍ത്ഥസ്ഥാനം,കര്‍ത്തവ്യങ്ങളിലും കര്‍മ്മമണ്ഡലങ്ങളിലും ധാര്‍മ്മികശാസനങ്ങളിലും സാമൂഹ്യമായ ഉത്തരവാദിത്വങ്ങളിലും അധിഷ്ഠിതമായ(ഉല്‍ക്കൃഷ്ട)ജീവിതത്തിലാണെന്നാണ്.
Janmabhumi 
*ബ്രഹ്മജ്ഞാനാവലീമാല*
*ഭാഗം - 16*
*സദ്ഗമയ സത്സംഗ വേദി*
*27/09/2019, ചൊവ്വ*

*നിരാധാരസ്വരൂപോഽഹം സർവ്വാധാരോഽഹമേ വ ച ആപ്തകാമസ്വരൂപോഽഹമഹമേവാഹമവ്യയഃ*

ഇതാണ് നമ്മൾ. നമ്മുടെ സ്വരൂപത്തെക്കുറിച്ചാണ് പറഞ്ഞത്. ഞാൻ ഒന്നിനേയും ആശ്രയിക്കുന്നില്ല. എന്റെ സ്വരൂപം അതാണ്. ഞാൻ ബോധ സ്വരൂപനാണ്. എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നവനാണ്. എന്നിൽ നിന്നാണ് എല്ലാ കാമനകളും ആവിർഭവിക്കുന്നത്. ഞാൻ ഞാൻ തന്നെയാണ്.

സർവ്വത്തിനും ആധാരമാണ് ഞാൻ. എന്നിൽ എല്ലാം നിലനിൽക്കുന്നു. എല്ലാറ്റിന്റെയും തുടക്കവും ഉത്ഭവവും ഞാൻ തന്നെയാണ് എന്നിൽ വൃദ്ധിക്ഷയങ്ങൾ ഇല്ലാത്തതാകുന്നു.

*തുടരും...*

*ശ്രീശങ്കരാചാര്യവിരചിതം*
••••••••••••••••••••••••••••••••••••••••••
*ലേഖനം: വിഷ്ണു ശ്രീലകം*
സുഭാഷിതം🌸

*_🌻ഉഷ്‌ട്രാണേം ച വിവാഹേഷു ഗീതം ഗായന്തി ഗതെഭാഃ_*
*_പരസ്പരം പ്രശംസന്തി അഹോ  രൂപമഹോ സ്വരം🌻_*
🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅

*🔊അർത്ഥം:*

*_🔖ഒട്ടകത്തിന്റെ കല്യാണത്തിന് കഴുത പാട്ട് പാടുന്നു. പുകഴ്ത്തിയാണ് പാടുന്നത്. ഒട്ടകം എത്ര മനോഹരമായ മൃഗമാണ് എന്ന് കഴുതയും, നല്ല ശബ്ദത്തിന്റെ ഉടമയാണ് കഴുത എന്ന് ഒട്ടകവും പരസ്പരം പുകഴ്ത്തുന്നു._*

*🎙വ്യാഖ്യാനം:*

*✒️മോശം കഴിവുകൾ ഉള്ളവർ കണ്ടുമുട്ടുമ്പോൾ വില കുറഞ്ഞ പുകഴ്ത്തലുകൾ ഉണ്ടാകുന്നു. ഒന്നുകിൽ അവർക്ക് അതിനെ കുറിച്ച് ഒരു ധാരണ ഉണ്ടാകില്ല അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മാനസികമായ സന്തുഷ്ടി ലഭിക്കുന്നു. അതിനാൽ അടുത്ത തവണ ആരെങ്കിലും നിങ്ങളെ പുകഴ്ത്തുമ്പോൾ ശ്രദ്ധിക്കുക!🌞✒️*


✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 ചിങ്ങം 11 (27/08/2019) ചൊവ്വ_

*അധ്യായം 16, ഭാഗം 1 - നരക ഗതി*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*അപ്പോൾ പരീക്ഷിത്ത് ചോദിച്ചു, നരകമെന്നു പറഞ്ഞാലെന്താണ്? ശ്രീശുകൻ, കപിലവാസുദേവൻ അമ്മയോടു പറഞ്ഞ ആ വാക്യത്തിലേക്ക് ശ്രദ്ധയാകർഷിച്ചു. നരകം, സ്വർഗം ഇതൊക്കെ നമ്മുടെ മനസ്സിന്റെ തന്നെ സൃഷ്ടിയാണ്. ദുരിതാനുഭവങ്ങളെ, പീഡകളെ നാം നരകം എന്നു വിശേഷിപ്പിക്കുന്നു. ഹൃദയത്തിനും, മനസ്സിനും ശാന്തി പകരുന്ന അനുഭൂതികളെ നാം സ്വർഗം എന്ന വാക്കുകൊണ്ട് വ്യവഹരിക്കുന്നു എന്നേയുള്ളൂ. പുണ്യകർമങ്ങൾ ചെയ്ത ആളുകൾ സ്വർഗീയാനുഭൂതി ആസ്വദിക്കുന്നു. പാപകർമങ്ങൾ ചെയ്തവർ ദുരിതങ്ങൾ അനുഭവിക്കുന്നു. ശാരീരികവും, മാനസികവും, ബുദ്ധിപരവുമായി എന്തെല്ലാം ദുരിതങ്ങളുണ്ട്. ആശുപത്രിയിൽ ചെന്നുനോക്കിയാൽ കാണാം, എത്ര വാർഡുകളാണ്. ക്ലേശങ്ങൾക്ക് ചികിത്സ എന്നാണ് വെയ്പ്പ്. പക്ഷേ ആ ചികിത്സപോലും ക്ലേശമായി അനുഭവപ്പെട്ടാലോ? വെട്ടുന്നു, കീറുന്നു, മുറിയ്ക്കുന്നു, ഉള്ള ബോധംപോലും കെടുത്തുന്നു, മൂക്കിൽക്കൂടി കുഴൽ തിരുകുന്നു. ആഹാരം അതിൽക്കൂടി കൊടുക്കുന്നു. ശ്വാസോച്ഛ്വാസത്തിന് പ്രത്യേക ഓക്സിജൻ മാസ്ക് മുഖത്ത് വെയ്ക്കുന്നു. ഇതിനെല്ലാം ഈശ്വരൻ തന്നെ തന്ന ഇന്ദ്രിയങ്ങൾ നമുക്കുണ്ട്. പക്ഷേ അതൊന്നും വേണ്ടരീതിയിൽ പ്രവർത്തിക്കാതെ വരുമ്പോഴാണ് ഈ കൃത്രിമമായ ഉപാധികളെ നമുക്ക് ആശ്രയിക്കേണ്ടി വരുന്നത്. ഇങ്ങിനെ ദൈവം തന്ന സൗകര്യങ്ങൾ, സൗജന്യങ്ങൾ നാം നിഷ്പ്രയോജനമാക്കുമ്പോഴാണ്‌ ഇതുപോലുള്ള ദുരിതങ്ങൾക്ക് നാം വിധേയരായിത്തീരുന്നത്*

*ഭാരതത്തിൽ വ്യാസൻ പാപത്തിനും പുണ്യത്തിനും വളരെ ലളിതമായ നിർവചനങ്ങൾ നൽകിയിട്ടുണ്ട്. "പരോപകാരഃ പുണ്യായ, പാപായ പരപീഡനം." അവനവനും സമൂഹത്തിനും പ്രയോജനപ്രദമായ പ്രവർത്തികളാണ് പുണ്യകർമങ്ങൾ. ഏവർക്കും നിഷ്പ്രയോജനമായവ പാപങ്ങളും. മറ്റൊരുകാര്യം, അറിഞ്ഞുകൊണ്ടു തെറ്റു ചെയ്യുമ്പോഴേ അത് പാപമാകൂ. അറിയാതെ പറ്റുന്ന അബദ്ധങ്ങളെ പാപം എന്നു പറയുകവയ്യ. തെറ്റുപറ്റുക മനുഷ്യസ്വഭാവമാണ്. അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുന്നതും അങ്ങിനെതന്നെ. അങ്ങിനെ ചെയ്യുമ്പോഴേ ദുരിതം അനുഭവിക്കേണ്ടി വരുന്നുള്ളൂ. അതുകൊണ്ടാണ് മൈത്രേയൻ വിദുരനോട് പറഞ്ഞത്, രണ്ടുകൂട്ടരേ ലോകത്തിൽ സുഖം അനുഭവിക്കുന്നുള്ളൂ എന്ന്. പരമവൈജ്ഞാനികന്മാർ പാപം ചെയ്യില്ല. അവർക്ക് ശരിയും തെറ്റും പൂർണമായും വിവേചിച്ചറിയുവാനുള്ള കഴിവുണ്ട്. ആ വിവേചനബുദ്ധിയുപയോഗിച്ച് അവർ ചെയ്യേണ്ടതേ ചെയ്യൂ. സ്വന്തം മനഃസ്സാക്ഷിയുടെ നിർദ്ദേശങ്ങൾക്ക് വിധേയമായേ അവർ പ്രവർത്തിക്കൂ. അത്തരമാളുകൾക്ക് ജീവിതത്തിൽ ദുരിതം അനുഭവിക്കേണ്ടി വരില്ല*

*അതുപോലെ തന്നെ മരമണ്ടൂസന്മാർക്കും ശരിയും തെറ്റും അറിയില്ല. കുട്ടികൾക്ക് പാപവും നരകവും ഇല്ല എന്നാണ് പറയാറ്. കാരണം അവർ നിഷ്കളങ്കരാണ്. അവരുടെ മനസ്സിൽ പാപചിന്തകളേ ഇല്ല. മറ്റു ജന്തുക്കൾക്കുപോലും ശാരീരിക മാനസിക പീഡകൾ മനുഷ്യരെപ്പോലെ അനുഭവിക്കേണ്ടി വരുന്നില്ല. ഇത്രയേറെ ആസ്പത്രികൾ അവർക്കു വേണ്ടി ഇല്ലല്ലോ. മനുഷ്യരേക്കാൾ എത്രയോ കോടിക്കണക്കിന് ഇരട്ടി ജന്തുവൈചിത്ര്യങ്ങൾ ഉണ്ടെന്നാണ് ഭാഗവതത്തിൽ സൂചിപ്പിക്കുന്നത്. അതിൽ മനുഷ്യൻ എന്ന ജീവിക്കു മാത്രമേ ഇതുപോലുള്ള ക്ലേശങ്ങൾ ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അനുഭവിക്കേണ്ടി വരുന്നുള്ളൂ. മറ്റു ജീവികളൊക്കെ വന്നു, ജീവിച്ചു, പോയി - അത്രയേയുള്ളൂ.*

              ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*


             💙💙💙

 _ഉണ്ണികൃഷ്ണൻ കൈതാരം_

© *സദ്ഗമയ സത്സംഗവേദി*

*തുടരും....*
*⚜വിവിധ തരത്തിലുള്ള ഗണപതി⚜*
🎀♾♾♾♾❣♾♾♾♾🎀

ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട്, ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്,

1. ബാലഗണപതി: കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.

2. തരുണഗണപതി: യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു
കൈകളോടു കൂടിയ ഗണപതി   

3.  ഭക്തിഗണപതി:പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.

4. വീരഗണപതി: ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്.

5. ശക്തിഗണപതി:4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി.

6. ദ്വിജഗണപതി:3ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും

7. സിദ്ധിഗണപതി:എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി.

8. ഉച്ചിഷ്ട്ടഗണപതി:സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. 6കൈകളിൽ മാതളം,നീലത്താമര,ജപമാല,നെൽക്കതിർ.

9. വിഘ്നഗണപതി:എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.

10. ക്ഷിപ്രഗണപതി: വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്.തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്.

11. ക്ഷിപ്രപ്രസാദഗണപതി: പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ളാ സിംഹാസനത്തിൽ ഇരിക്കുന്നു.

12. ഹെരംബഗണപതി:
5  മുഖമുള്ള ഗണപതി,വെളുത്ത നിറം, ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്.ഒരു വലിയ സിംഹത്തിൻറെ മുകളിലാണ് സവാരി.

13. ലക്ഷ്മിഗണപതി: തുവെള്ള നിറമാണ് ഈ ഗണപതിക്ക്‌.കൈകളിൽ തത്ത,മാതളം.

14. മഹാഗണപതി:തൃക്കണ്ൺ ഉള്ള ഗണപതിയാണ് ഇതു.മാതളം.നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തിനിൽക്കുന്നു.

15. വിജയഗണപതി:എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.

16. നൃത്തഗണപതി:നൃത്ത രൂപത്തിലാണ് ഈ ഗണപതി.നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും.

17. ഉർധ്വഗണപതി: 6കൈകളിൽ നെൽക്കതിർ,താമര,കരിമ്പ്.

18. ഏകാക്ഷരഗണപതി:തൃക്കണ്ൺ ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെപുറത്താണ് ഇരിക്കുന്നത്.

19. വരദ ഗണപതി: ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.
20. ത്രയാക്ഷരഗണപതി:ഈ ഗണപതി പൊട്ടിയ കൊമ്പും,തുമ്പിക്കൈയിൽ മോദകവും.

21. ഹരിന്ദ്രഗണപതി:ഒരു പീഠംത്തിൻറെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.

22. ഏകദന്തഗണപതി:ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്.ലഡ്ഡു ആണ് പ്രസാദം.

23. സൃഷ്ടിഗണപതി":ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.

24. ഉദ്ദണ്ടഗണപതി:ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.

25. റിനമോചനഗണപതി:ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.

26. ധുണ്ടി ഗണപതി:കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.

27. ദ്വിമുഖഗണപതി:രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.

28. ത്രിമുഖഗണപതി:സ്വർണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.

29. സിംഹഗണപതി:ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.

30. യോഗഗണപതി:യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.

31. ദുർഗ്ഗഗണപതി:വിജയത്തിൻറെ പ്രതീകമാണ്‌ ഈ ഗണപതി.

32. സങ്കടഹരഗണപതി:എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.

*ശുഭം*
((((🔔))))
    .✨
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു,ദൈവ ത്തെ  വന്ദിക്കുന്നു  അതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തിക്കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*

🎀✿❁══❁★卐ॐ卐★❁══❁✿🎀
*✍©മനസ്സറിയുന്ന മലയാളി*
        █║▌█║▌█║▌█|█║
*ആസ്ട്രോ വാട്സ്ആപ് ഗ്രൂപ് കൂട്ടായ്മ*
        █║▌█║▌█║▌█|█║
*അറിവിന്റെ അമൂല്യ ഗ്രന്ഥം✍©*
🎀✿❁══❁★卐ॐ卐★❁══❁✿🎀
*ശ്രീമദ് ഭാഗവതം 256*

അങ്ങനെ ഏഴുദിവസം രാവും പകലും മഴ പെയ്ത് ഇന്ദ്രന് ഗർവ്വഭംഗം ആയി. ഭഗവാന്റെ ഈശ്വരത്വം ഇന്ദ്രൻ കണ്ടു. ഭഗവദ്പാദത്തിൽ സാക്ഷ്ടാംഗം വീണു നമസ്ക്കരിച്ചു.

"ഹേ പ്രഭൂ അവിടുത്തെ ഞാൻ പരീക്ഷിച്ചുവല്ലോ. അഗ്നിയിൽ നിന്ന് സ്ഫുലിംഗങ്ങൾ എന്ന വണ്ണം ഞങ്ങളൊക്കെ അവിടുത്തെ ഉറവിടത്തിൽ  നിന്ന് പുറപ്പെടുന്നവരാണ്. അഹങ്കാരം മൂത്ത് ഞാൻ അങ്ങയോട് കലഹം കൂട്ടിയല്ലോ. എന്റെ അഹങ്കാരം ശമിച്ചു. എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞ്,

വിശുദ്ധ സത്ത്വം തവ ധാമ ശാന്തം
തപോമയം ധ്വസ്തരജസ്തമസ്കം
മായാമയോഽയം ഗുണസമ്പ്രവാഹോ
ന വിദ്യതേ തേ അഗ്രഹണാനുബന്ധ:

ഭഗവാനെ സ്തുതിച്ച് ഇന്ദ്രൻ നമസ്ക്കരിച്ചു. ഗോലോകത്ത് നിന്നും സുരഭി വന്ന് ദിവ്യമായ തൈരും പാലും കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്തു. ഗോവിന്ദൻ എന്ന് നാമം വിളിച്ചു. ദേവലോകത്ത് നിന്ന് ഐരാവതത്തിന്റെ കൈയ്യിൽ കൊണ്ട് വന്ന സ്വർഗ്ഗംഗ കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്തു. അങ്ങനെ ഗോവിന്ദ പട്ടാഭിഷേകം!

ഗോവിന്ദൻ എന്ന് വെച്ചാൽ ഗോക്കളേയും ഗോപന്മാരേയും പരിപാലിക്കുന്നവൻ എന്ന് ഒരർത്ഥം.
ആചാര്യഭാഷ്യത്തിൽ ഗോഭി: മഹാവാക്യൈ: വേദവാക്യൈ:
വിന്ദതേ  ഇതി ഗോവിന്ദാ.
മഹാവാക്യത്തിന്റെ പൊരുളാരോ അത് ഗോവിന്ദൻ.
ഗോവിന്ദാഷ്ടകം തുടങ്ങുന്നത് സത്യം ജ്ഞാനം അനന്തം എന്നാണ്.
'ഗോ' വിന് ഇന്ദ്രിയങ്ങൾ എന്നും അർത്ഥം ണ്ട്. സൂര്യകിരണം എന്ന് ഒരു അർത്ഥം
വാക്ക് എന്ന് അർത്ഥം ണ്ട്.
ഇന്ദ്രിയങ്ങൾക്കെല്ലാം പ്രാപ്യസ്ഥാനം.
ആയിരിക്കുന്നത് ഗോവിന്ദൻ.
യാതൊന്നാണോ ഉള്ളിലിരുന്ന് കണ്ണിലൂടെ കാണുന്നത്, ചെവിയിലൂടെ കേൾക്കുന്നത് മൂക്കിലൂടെ മണക്കുന്നത്, നാവിലൂടെ രുചിക്കണത്, ത്വക്കിലൂടെ സ്പർശിക്കുന്നത് അത് ഗോവിന്ദൻ. 
ഗോവിന്ദനാമഭാഷ്യത്തിൽ പലവിധത്തിൽ അർത്ഥം പറയണ്ട്. 

കലൗ കല്മഷചിത്താനാം
പാപദ്രവ്യോപ ജീവനാം
വിധിക്രിയാ വിഹീനാനാം
ഗതി: ഗോവിന്ദ കീർത്തനം.
കലിയുഗത്തില് മുക്തിമാർഗ്ഗം ആണ് ഗോവിന്ദനാമം.

കലിയില് ഈ നാമത്തിന് വളരെയധികം പ്രാമുഖ്യം ഉള്ളത് കൊണ്ട് ആചാര്യ സ്വാമികൾ പാടി
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ.
അങ്ങനെ ഗോവിന്ദ പട്ടാഭിഷേകം.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 
വീട്ടിലൊരു കുഞ്ഞു പിറക്കുന്നതോടെ  'അധ്യാപന' ത്തിനുള്ള തയ്യാറെടുപ്പിലാകും വീട്ടുകാര്‍. അതല്ല വേണ്ടത്. യഥാര്‍ഥത്തിലത് പഠിക്കാനുള്ള സമയമാണ്.  നിങ്ങളുടെ കുഞ്ഞിനെ നോക്കൂ. നിങ്ങളേക്കാളേറെ സന്തുഷ്ടനാണവന്‍. അവനെ വളരെ കുറച്ചു കാര്യങ്ങളേ  പഠിപ്പിക്കേണ്ടതുള്ളൂ. അതിജീവനതന്ത്രങ്ങളാണത്. 
നിങ്ങളെക്കാളേറെ നിങ്ങളെ അറിയാവുന്നത് അവനാണ്. മനസ്സില്‍ സ്വയം ഉണ്ടാവുന്ന മാറ്റങ്ങളും സ്വാധീനങ്ങളും മാത്രമേ നിങ്ങള്‍ക്കറിയാനാവൂ. അനുഭവപരമായി വിശകലനം ചെയ്താല്‍ നിങ്ങളേക്കാളേറെ നിങ്ങളെ അറിയാവുന്നത് കുഞ്ഞിനാകും. നിങ്ങളിലെ ജീവോര്‍ജങ്ങള്‍ എങ്ങനെയെന്ന് മനസ്സിലാക്കുന്നത് അവനാണ്. അതുകൊണ്ട് കുഞ്ഞിനെ പഠിപ്പിക്കാനൊരുങ്ങുകയല്ല വേണ്ടത്. പഠിക്കാനാണ്. കുഞ്ഞിന് വളരാനുള്ള അന്തരീക്ഷമാണ്് നിങ്ങള്‍ നല്‍കേണ്ടത്. സ്‌നേഹത്തിന്റെയും പരിചരണത്തിന്റേയും പിന്തുണയുടേയും അന്തരീക്ഷം. നല്ലൊരു പൂന്തോട്ടം വളര്‍ത്തുന്നതിന് സമാനമാണത്. പൂക്കളും പഴങ്ങളും പറിക്കാനല്ല പൂന്തോട്ടം. ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ അന്തരീക്ഷം നല്‍കുക. എല്ലാം തഴച്ചു വളരട്ടെ. 
എന്റെ കുട്ടികള്‍ എന്നെപ്പോലെ വളരണമെന്ന് ശഠിക്കരുത്. ജീവന്റെ ഭാഗമായതിനാലാണ് നിങ്ങളങ്ങനെ ചിന്തിക്കുന്നത്. അവരുടെ പെരുമാറ്റം ഇഷ്ടപ്പെടാതാവുമ്പോള്‍ തങ്ങളുടെ കുട്ടികള്‍  എവിടെ നിന്നു വന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നു. നിങ്ങളുടെ അടുത്ത തലമുറ വളരേണ്ടത് നിങ്ങളെപ്പോലെയല്ല. നിങ്ങള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ധൈര്യപ്പെടാത്ത കാര്യങ്ങള്‍ അവര്‍ക്ക് പ്രായോഗികമാക്കാന്‍ പറ്റണം. 
കുഞ്ഞിന് മാതാപിതാക്കളുടെ ആവശ്യമേയില്ല എന്ന തരത്തില്‍ അവരെ വളര്‍ത്തുക. സ്‌നേഹം എപ്പോഴുമൊരു വിമോചന പ്രക്രിയയാവണം. അല്ലാതെ കൂട്ടിലിടുന്ന വിധത്തിലാവരുത്. കുട്ടികള്‍ ഒരു നിശ്ചിത പ്രായമെത്തിയാല്‍  അവരിലൂടെ നിങ്ങള്‍ സ്വയം തിരിച്ചറിയാന്‍ ശ്രമിക്കുന്നു. .അവരിലൂടെ നിങ്ങള്‍ ജീവിക്കാനാഗ്രഹിക്കുന്നു. നിങ്ങളെപ്പോലെയാവണമെന്ന് തോന്നുന്നത് അതുകൊണ്ടാണ്. അതല്ല വണ്ടത്. അവര്‍ നിങ്ങളില്‍ നിന്ന് വ്യത്യസ്ഥരാകട്ടെ. 
 കുഞ്ഞ് ജനിക്കുമ്പോള്‍ അവന്‍ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് വളരട്ടെ. അതിന് അനുവദിക്കുക. നമ്മുടെ ധര്‍മവും സദാചാരവും ആശയങ്ങളും ഒന്നും അവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കരുത്. ബുദ്ധിവികാസത്തിലൂടെ സ്വയം വളര്‍ച്ചക്കുള്ള രീതി അവന്‍ അവലംബിക്കട്ടെ. മനുഷ്യനായി വളരട്ടെ. കുടുംബത്തോടും സമ്പത്തിനോടും മറ്റൊന്നിനോടും ബന്ധിപ്പിക്കാതെ അവന്റേതായ രീതിയില്‍ ജീവിതം പടുത്തുയര്‍ത്തട്ടെ. 
അതേസമയം അവനെ സ്വാധീനിക്കുന്ന പല ശക്തികളുമുണ്ടാകും സമൂഹത്തില്‍. വിദ്യാഭ്യാസം, തെരുവീഥികളില്‍ കണ്ടെത്തുന്ന ചങ്ങാതിമാര്‍... അങ്ങനെ പലതും. തെരുവുകളും അവിടെയുള്ളവരുമായുള്ള സമ്പര്‍ക്കവും ചങ്ങാത്തവും ഒഴിവാക്കാനാവില്ല. എങ്കിലും നിങ്ങള്‍ക്കവനെ സഹായിക്കാനും പിന്തുണയ്ക്കാനുമാകും. അതില്‍ നിന്നെല്ലാം   പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍  അവന്‍ ചെറുക്കും. കാരണം ബാല്യത്തില്‍ വീട്ടിലെ അന്തരീക്ഷത്തേക്കാള്‍ ആകര്‍ഷകമായിരിക്കും പുറത്തുള്ള ലോകം. 
തെരുവുകളിലെ തിന്മകള്‍ക്ക്  ആഗോളസ്വഭാവമാണുള്ളത്. മദ്യം, മയക്കുമരുന്ന്, അപകടം, മരണം തുടങ്ങി പലതരം വൈകൃതങ്ങള്‍. കുഞ്ഞിന് സ്വയം പഠിക്കാനായി  തെരുവിലേക്ക് ഇറക്കി വിടണമെന്നല്ല. നിങ്ങള്‍ അതെല്ലാം മനസ്സിലാക്കിയിരിക്കണം. എല്ലാം ബുദ്ധിപരമായി നോക്കിക്കാണാന്‍ അവനെ സഹായിക്കുക. നമ്മുടെ സദാചാര മൂല്യങ്ങളും ധര്‍മങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവനതിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാനായെന്നു വരില്ല. അപ്പോഴാണ് പുറത്തുള്ള കാര്യങ്ങള്‍ അവനെ സ്വാധീനിക്കുന്നത്. വീട്ടിലെ പാരതന്ത്ര്യമാണ് തെരുവിലെ സ്വാതന്ത്ര്യത്തിലേക്ക് അവന്റെ ശ്രദ്ധ തിരിക്കുന്നത്. 
വീട്ടിലെ അന്തരീക്ഷം എപ്പോഴും അവനെ പിന്തുണയ്ക്കുന്നതാവണം. ബുദ്ധി വികാസത്തിന് പ്രോത്സാഹിപ്പിക്കുന്നതാകണം. അപ്പോള്‍ പുറത്തുള്ള ലോകത്തേക്കാള്‍ അവന് പ്രിയം വീടായിരിക്കും. ലോകത്തിലെ തിന്മകളുമായി സമ്പര്‍ക്കം പുലര്‍ത്തില്ല.
sadguru
ത്രേതായുഗത്തിലെ അവതാരപുരുഷനായ ശ്രീരാമന്റെ ചരിത്രം, രാമായണം, എഴുതുവാന്‍ വാത്മീകി മഹര്‍ഷിയെ പ്രാപ്തനാക്കിയത് മന്ത്രോപാസനയാണ്. രാമന്‍ അവതരിപ്പിക്കുന്നതിനുമുന്‍പുതന്നെ 'രാമ' മന്ത്രം ഈ ജഗത്തിലുണ്ടായിരുന്നു. സപ്തര്‍ഷികളില്‍നിന്ന് 'മന്ത്രം' ഗ്രഹിച്ച് 'മരാ' എന്നാണ് ജപം തുടങ്ങിയത്. കാട്ടാളനായ മനുഷ്യന്റെ ബോധം 'മരം' എന്ന സംജ്ഞയില്‍ നില്‍ക്കുകയാണ്. മന്ത്രോപാസന ആയിരത്താണ്ടുകളായി തുടര്‍ന്നു. ചിതലരിച്ചിട്ടും മുനി ജീവിനോടെ അതിലിരുന്നു. ഗുരുക്കന്‍മാര്‍ വീണ്ടും എത്തിചേര്‍ന്ന് സമാധി ഉണര്‍ത്തി ഋഷിവര്‍ഗ്ഗത്തില്‍ ഒന്നാക്കി- വാത്മീകി! മന്ത്രമൂര്‍ത്തിയായ രാമന്‍ അവതരിച്ച് വനയാത്രാ ഘട്ടത്തില്‍ മുനിയുടെ മുന്നില്‍ എത്തിച്ചേര്‍ന്നു. ആ മഹാസംഗമം നടന്നു. രാമായണ തത്ത്വങ്ങള്‍ ശാസ്ത്രതത്ത്വങ്ങളാണ്. സത്യമാണ്. ഭൂതകാലത്തും വര്‍ത്തമാനകാലത്തും ഭാവികാലത്തും ഒരുപോലെ നിലനില്‍ക്കുന്നതിനെയാണ് സത്യം എന്നുപറയുന്നത്. രാമായണം കൃത്യമായും വിരല്‍ചൂണ്ടുന്നത് മാതാപിതാക്കളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവനുമാത്രമേ ജീവിതവിജയം ഉണ്ടാകൂ എന്ന തത്ത്വത്തിലേക്കാണ്. ധര്‍മ്മം എന്തെന്നനിയാതെ ജന്മം നശിപ്പിക്കുന്നവന് രാമായണം ആത്യന്തികമായ സത്യം വെളിപ്പെടുത്തുന്നു. ' ബലം' അതായത് ദേഹബലം ഉപയോഗിച്ച് അന്യന്റെ ധനവും മാനവും കയ്യടക്കാന്‍ ശ്രമിക്കുന്നവന് അപമൃത്യു ഉണ്ടാകും എന്നാ തെളിയിക്കുകയാണ് ഓരോ കഥകളും. 
ദക്ഷിണാമൂർത്തി സ്തോത്രം-74

സകല വിഭൂതികളും ഈ മഹാവിഭൂതിയുടെ പ്രകടനം തന്നെയാണ്.

അഹമാത്മാ ഗുഡാകേശ സർവ്വഭൂതാശയസ്ഥിതഃ അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച.

 അഹമാത്മാ ഗുഡാകേശ സർവ്വഭൂതാശയസ്ഥിതഃ , ഹേ അർജ്ജുനാ സകല പ്രാണികളുടെ അന്തർ ഹൃദയത്തിലും അഹമഹമെന്ന് സ്ഫുരിക്കുന്ന ചൈതന്യ സ്വരൂപമായി,അന്തർയാമിയായി ആത്മാവായി ഞാൻ പ്രകാശിക്കുന്നു. ഈ ശരീരം ക്ഷേത്രമാണ്, ക്ഷേത്രജ്ഞനായിട്ട് ഞാൻ ഓരോരോ പ്രാണികളുടെ ഉള്ളിലും പ്രകാശിക്കുന്നു. ക്ഷേത്രത്തിൽ അറിയുന്നവനായിട്ട് അനുഭവിക്കുന്നവനായിട്ട് നില കൊള്ളുന്നു. അതാണ് മഹാവിഭൂതി. ബാക്കിയുള്ള വിഭൂതികളൊക്കെ തന്നെ അതിന്റെ manifestation ആണ്.

അർജ്ജുനാ പാണ്ഡവാനാം ധനജ്ഞയ. ഞാൻ പാണ്ഡവന്മാരിൽ അർജ്ജുനനാണ്. കാരണം അർജ്ജുനനിൽ ഈ സ്ഫൂർത്തി കുറച്ച് കൂടുതൽ പ്രകാശിക്കുന്നു. ഇത് ഗ്രഹിക്കാനുള്ള ശക്തി ഭീമനേക്കാളും, ധർമ്മ പുത്രരേക്കാളും അർജ്ജുനനായിരുന്നു. പകുതി അനുഭവം ഉണ്ടെങ്കിലേ ഇത് ഗ്രഹിക്കാൻ സാധിക്കു. അല്ലെങ്കിൽ ഇത് കേട്ടിരിക്കാനേ സാധ്യമല്ല. അല്പമെങ്കിലും ഈ വിഷയത്തിൽ രുചിയില്ലാതെ കേൾക്കാൻ നാം ഇരുന്നു കൊടുക്കില്ല. ശ്രവിച്ച് തുടങ്ങിയാലോ ഉള്ളിലുള്ള വിഭൂതി അല്പാല്പമായി പുറമേയ്ക്ക് അതിന്റെ സുഗന്ധം വിടാൻ തുടങ്ങിയിരിക്കുന്നു എന്നർത്ഥം. അപ്പോൾ ഈ മഹാവിഭൂതി എല്ലാ പ്രാണികളുടെ ഉള്ളിലുമുണ്ട്. എന്നാൽ ആരിലൊക്കെ അത് അല്പം കൂടുതലായി പ്രകടമായോ അവരെ ഭഗവാൻ എടുത്ത് പറഞ്ഞു എന്നേയുള്ളു.

ഭാഗവതത്തിൽ ഏകാദശ സ്കന്ദത്തിൽ ഇതിനെ വിസ്തരിച്ച് പറയുന്നുണ്ട്. ഉദ്ധവരോട് പറഞ്ഞു ഭാഗവതന്മാരിൽ നീയാണ് ഞാൻ. വൃഷ്ണി വംശത്തിൽ ഞാൻ വാസുദേവനാണ്. രുദ്രൻമാരിൽ ഞാൻ ശങ്കരനാണ്. ആദിത്യൻമാരിൽ ഞാൻ വിഷ്ണുവാണ്. പർവ്വതങ്ങളിൽ ഞാൻ ഹിമാലയമാണ്. സരസ്സുകളിൽ ഞാൻ സാഗരമാണ്. ഇങ്ങനെ ഓരോന്നും ഭഗവാൻ എടുത്ത് പറഞ്ഞു.

ഭാഗവതത്തിൽ ശുക മഹർഷി ഇങ്ങനെ അനേകം വിഭൂതികൾ പറഞ്ഞിട്ട് അവസാനം പറയുന്നു ഉദ്ധവാ ഇതെല്ലാം വെറും വാക്കാണ്. ഇങ്ങനെയൊന്നും പറഞ്ഞാൽ നിനക്ക് പിടികിട്ടില്ല. വാചങ്കച്യ മനോയച്യ പ്രാണാഗ്യച്ച ഇന്ദ്രിയാണിച്ച ആത്മനാം ആത്മനായച്ച ന ഭൂയ കല്പസേദ്ധ്വനി. വാക്കിനെ അടക്കു, മനസ്സിനെ അടക്കു, പ്രാണനെ അടക്കു, ഇന്ദ്രിയങ്ങളെ അടക്കു, സ്വരൂപത്തിനെ സ്വരൂപം കൊണ്ട് ദർശിക്കു. വീണ്ടും നിനക്ക് ജനിക്കേണ്ടി വരില്ല.
എല്ലാ വിഭൂതികളുടേയും മൂലമായ വിഭൂതി അന്തർയാമിയാണ്. ആ അന്തർയാമിയെ സാക്ഷാത്കരിക്കാതെ കുറുക്കു വഴികളൊന്നും ഇവിടെ ഇല്ലേയില്ല. കുറുക്കു വഴി അന്വേഷിക്കുന്നവൻ ഏറ്റവും ദീർഘമായ വഴിയിലൂടെ യാത്ര ചെയ്യേണ്ടി വരും.

സർവ്വാത്മത്വം, സകല പ്രാണികളുടേയും അന്തരാത്മാവായിട്ടുള്ള ആത്മാവാണ്  ഞാനെന്നുള്ള അനുഭവം അതിനാണ് മഹാവിഭൂതി എന്ന് പറയുന്നത്. സ്യാദീശ്വരത്വം സ്വതഃ വേണമെങ്കിൽ ഉണ്ടാകും എന്തുണ്ടാകും? ഈശ്വരത്ത്വം തന്നെ സാധകനിൽ പ്രകാശിക്കും.


Malini dipu
Nochurji 🙏🙏
*ഓണവും പാടിപ്പതിഞ്ഞ പത്തു കള്ളങ്ങളും..* 
🙏🌹🌺🌸💐🌹🙏                                              പുരാണകഥകളുടെ പാഠഭേദങ്ങൾക്കും, വ്യത്യസ്ഥ ആഖ്യാനങ്ങൾക്കും ഭാരതത്തിൽ വിലക്കുകളുണ്ടായിരുന്നില്ല. ദേശ, കാല ഭേദങ്ങൾക്കനുസരിച്ച് ചരിത്ര കഥകൾ പുനരാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ അത്തരം പുനരാഖ്യാനങ്ങൾക്ക് പിന്നിൽ മതപരവും-രാഷ്ട്രീയപരവുമായ ദുരുദ്ദേശങ്ങൾ കടന്നുവരികയാണെങ്കിൽ നാം അത്തരം ദുരുദ്ദേശങ്ങളെ തിരിച്ചറിയാതെ പോകരുത്. കേരളത്തിന്റെ ദേശീയോത്സവം എന്ന് പുകൾപെറ്റ ഓണത്തെക്കുറിച്ച് നമ്മുടെക്കിടയിൽ ഏതാനും പതിറ്റാണ്ടുകളായി പ്രചരിപ്പിയ്ക്കപ്പെടുന്ന കഥയ്ക്ക് പിന്നിലും ഇത്തരം ചില ലക്ഷ്യങ്ങളാണുള്ളത്.

ഓണത്തെയും, മഹാബലിയെയും സംബന്ധിക്കുന്ന ചില മിഥ്യാധാരണകളും അവയുടെ യഥാർത്ഥ വസ്തുതകളും നമുക്ക് പരിശോധിയ്ക്കാം.

*1. കേരളം ഭരിച്ച രാജാവായിരുന്നു മഹാബലി.*

          മഹാബലി കേരളം ഭരിച്ച നാട്ടുരാജാവായിരുന്നില്ല മറിച്ച് മൂന്നുലോകങ്ങളും അടക്കി ഭരിച്ച ചക്രവർത്തിയായിരുന്നു. സ്വർഗ്ഗലോകത്തെ ആസ്ഥാനമാക്കിയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. ഇന്നത്തെ ഗുജറാത്തിൽ, നർമ്മദാ നദിയുടെതീരത്ത് ഭൃഗുകച്ഛത്തിലായിരുന്നു (Bharuch) മഹാബലിയുടെ യാഗഭൂമി..

*2. മഹാബലിയുടെ സദ്ഭരണത്തിൽ ‘അസൂയപൂണ്ട’ ദേവന്മാർക്ക് വേണ്ടിയാണ് വാമനൻ വന്നത്.*

                  മഹാബലിയുടെ സദ്ഭരണത്തിൽ ‘അസൂയപൂണ്ട’ ദേവന്മാർക്ക് വേണ്ടിയല്ല വാമനൻ വന്നത്. മഹാബലി സ്വർഗ്ഗലോകം ആക്രമിക്കുവാനായി ചെല്ലുകയും, ഇന്ദ്രാദി ദേവന്മാർ ദേവലോകം നഷ്ടപ്പെട്ട് വേഷപ്രച്ഛന്നരായി സഞ്ചരിക്കേണ്ടി വന്നു. ദേവന്മാരുടെ ദുസ്ഥിതി കണ്ട ദേവമാതാവ് അദിതി, ഭഗവാൻ വിഷ്ണുവിനെ കഠിന തപസ്സു ചെയ്തു, തൻറെ ഭക്തനായ മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനും, അദിതിയമ്മയുടെ ദുഃഖമകറ്റുന്നതിനുമായി ഭഗവാൻ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വാമനാവതാരം കൈക്കൊണ്ടുവെന്നാണ് പുരാണങ്ങളിലെ കഥ. ഈ പുണ്യദിനമാണ് നാം തിരുവോണമായി കൊണ്ടാടുന്നത്.

*3.വിഷ്ണു വിരോധിയായിരുന്നു മഹാബലി.*

        
മഹാബലി വിഷ്ണു വിരോധിയായിരുന്നില്ല. കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടായിരുന്നു മഹാബലിപിറന്നത്. തന്റെ മുൻപിൽ നിൽക്കുന്നത് സാക്ഷാൽ വിഷ്ണുഭഗവാനാണ് എന്നറിഞ്ഞപ്പോൾ ഭക്തിയോടും, ആനന്ദത്തോടും കൂടി നമസ്‌കരിക്കുകയാണ് മഹാബലി ചെയ്തത്. മാത്രമല്ല തൻറെ സർവസ്വവും അളന്നെടുത്തപ്പോഴും ഭഗവാന്റെ അനുഗ്രഹമായാണ്, മഹാബലിയും, പത്നി വിന്ധ്യാവലിയും കണ്ടത്. തന്റെ മുത്തച്ഛനായ പ്രഹ്ലാദനെ ദുരിതങ്ങളിലൊന്നും കൈവിടാതിരുന്ന ഭഗവാനിൽ മഹാബലിയ്ക്ക് ഉത്തമ ഭക്തിയുണ്ടായിരുന്നു. മാത്രമല്ല, ഭഗാവാന്റെ മഹത്വം അൽപ്പമെങ്കിലും മനസ്സിലാക്കിയ മഹാഭക്തന്മാരുടെ കൂട്ടത്തിൽ യമധർമ്മൻ മഹാബലിയേയും പറയുന്നുണ്ട്.

(ശ്രീമദ് ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം 3)

*4. ദ്രാവിഡരാജാവായിരുന്നു മഹാബലി*

               ആര്യൻ അധിനിവേശമെന്ന കപടചരിത്രത്തെ ന്യായീകരിയ്ക്കാൻ വേണ്ടി, അസുരന്മാർ ദ്രാവിഡരും, ദേവന്മാർ ആര്യന്മാരുമാണ് എന്ന വാദം പലരും ഉയർത്തുന്നത് കാണാം. അപ്രകാരം മഹാബലിയെന്ന ദ്രാവിഡരാജാവിനെ ആര്യന്മാർ ചതിച്ചു കൊന്ന കഥയായി മഹാബലിക്കഥയെ വ്യാഖ്യാനിക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ സത്യത്തിൽ മഹാബലിയും, വാമനനും ഒരേ കശ്യപ പ്രജാപതിയുടെ വംശത്തിലാണ് ജനിച്ചത്. ദേവന്മാരും അസുരന്മാരും കശ്യപ പ്രജാപതിയുടെ ഇരു പത്നിമാരിൽ ഉണ്ടായവരാണ്.

*5. വൈദിക ധർമ്മത്തിനെതിരായിരുന്നു ബലി.*

        pവൈദിക ധർമ്മത്തിനെതിരായിരുന്നില്ല ബലി. മഹാബലി വൈദികമായ ധർമ്മങ്ങളെ പരിപാലിച്ചിരുന്നു. യാഗങ്ങളും യജ്ഞങ്ങളും നടത്തിയിരുന്നു. ഗുരുവിലും ഈശ്വരനിലും ഉത്തമമായ ഭക്തിയെപ്പുലർത്തിയിരുന്നു. ഗുരുവായ ശുക്രാചാര്യരുടെ നിർദ്ദേശപ്രകാരം നൂറു അശ്വമേധയാഗങ്ങൾ മഹാബലി നടത്തിയതായി പുരാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

*6. ബലിയെ വാമനൻ ചവിട്ടിത്താഴ്ത്തി.*

ബലിയെ വാമനൻ ചവിട്ടി താഴ്ത്തിയിട്ടില്ല. രണ്ടടികൊണ്ട് വാമനമൂർത്തിയ്ക്ക് മഹാബലി മൂന്നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ. എന്നാൽ മഹാബലിയെ ചവിട്ടിത്താഴ്ത്തുകയല്ല വാമനൻ ചെയ്തത്. മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം എന്ന വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത്.

*7. മഹാബലി വരുന്നത് പാതാളത്തിൽ നിന്നും..*

              മഹാബലിയെ ഭഗവാൻ അയച്ചത് പാതാളത്തിലേക്കല്ല. മറിച്ച് സ്വർഗ്ഗത്തേക്കാളും ഉത്തമമായ സുതലം എന്ന ലോകത്തിലേക്കാണ്. അവിടെ ജീവിക്കുന്നവർക്ക് രോഗങ്ങളോ ജരാനരകളോ ബാധിക്കുകയില്ലെന്നും ഭാഗവതം പറയുന്നു.

*8. നേടിയത് ഇന്ദ്രൻ, നഷ്ടം മഹാബലിയ്ക്ക്.*

               വാമനമൂർത്തിയുടെ അനുഗ്രഹത്താൽ സ്വർഗാദികൾ ഇന്ദ്രന് തിരികെ ലഭിച്ചു. എന്നാൽ ഭഗവദ് അനുഗ്രഹത്തിന് മുൻപിൽ ഇന്ദ്രപദവിയും, ത്രിലോകങ്ങളും നിസ്സാരമാണെന്ന് ബലി തിരിച്ചറിഞ്ഞിരുന്നു. ബ്രഹസ്പതിയുടെ ശിഷ്യനായിരുന്നിട്ടും ഇന്ദ്രന് ഇത് മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ എന്ന് മഹാബലി സഹതപിക്കുന്നതായി ഭാഗവതത്തിൽ (പഞ്ചമസ്കന്ധം — അധോലോകങ്ങളുടെ വർണന) കാണാം. ആത്മസമർപ്പണം ചെയ്ത മഹാബലിയ്ക്ക് സുതലലോകത്തിൻറെ ചക്രവർത്തിയാക്കി, ഭഗവാൻ തന്നെ മഹാബലിയ്ക്ക് കാവൽക്കാരനായിരിയ്ക്കും എന്ന് വരം കൊടുത്തു. അടുത്ത മന്വന്തരത്തിൽ മഹാബലി ഇന്ദ്രനായ്ത്തീരുകയും, ഒടുവിൽ ഭഗവദ് സായൂജ്യം നേടുകയും ചെയ്യുമെന്നും ഭഗവാൻ അനുഗ്രഹിച്ചു.

*9. മഹാബലിയും ഓണവും ആചരിയ്ക്കപ്പെടുന്നത് കേരളത്തിൽ/ മലയാളികൾക്കിടയിൽ മാത്രം.*

              മഹാഭക്തനും പ്രതാപശാലിയുമായിരുന്ന മഹാബലിയുടെ ഭരണകാലത്തെ യുഗങ്ങൾക്കു ശേഷവും ജനങ്ങൾ ആദരവോടെ കാണുന്നു. മഹാബലിയെ ആചരിയ്ക്കുന്നത് കേരളത്തിൽ മാത്രമല്ല, വർഷത്തിൽ ഒരു ദിവസം മഹാബലി തമ്പുരാൻ സുതലത്തിൽ നിന്നും ഭൂതലത്തിലെത്തുന്നുവെന്ന സങ്കൽപ്പം ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലുണ്ട്. കേരളത്തിൽ വാമന ജയന്തിയായ ചിങ്ങമാസത്തിലെ തിരുവോണനാളിനോടനുബന്ധിച്ചാണെങ്കിൽ, ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് ‘ബലിപ്രദിപദ’ എന്ന ആഘോഷത്തിലാണ് മഹാബലിതമ്പുരാനെ സ്വീകരിക്കുന്നത്.

വാമന ജയന്തിയായ ഓണമാകട്ടെ വാമന ദ്വാദശി, ശ്രാവണ ദ്വാദശി, വാമന ജയന്തി എന്നീ പേരുകളിൽ പലപ്രദേശങ്ങളിലും ആചരിയ്ക്കുന്നു.

*10. ഓണത്തപ്പൻ മഹാബലി.*

                ഓണത്തിന് പൂക്കളത്തിനരികിലായി, മണ്ണുകൊണ്ടുണ്ടാക്കിയ മുത്തിയമ്മ, അറകല്ല്, ഉരൽ, പിള്ളക്കല്ല് എന്നിവയോടൊപ്പം ഓണത്തപ്പന്മാരെ വയ്ക്കാറുണ്ട്. തിരുവോണ നാളിൽ പൂവടകളുണ്ടാക്കി സ്ത്രീകൾ അവിടെ നിവേദിക്കുന്നതും പതിവാണ്. ഓണത്തപ്പനെ തൃക്കാരപ്പൻ, തൃക്കാക്കരയപ്പൻ എന്നൊക്കെ പറയാറുണ്ട്. തൃക്കാക്കരയപ്പൻ മഹാബലിയാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ പ്രസിദ്ധമായ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി വാമനനാണ്. വാമനമൂർത്തിയെ സങ്കൽപ്പിച്ചാണു ഓണത്തപ്പരൂപങ്ങൾ പൂക്കളത്തോടൊപ്പം വയ്ക്കുന്നത്. ചിലയിടങ്ങളിൽ തൃക്കാക്കരയപ്പനൊപ്പം മഹാബലിയേയും ആരാധിക്കാറുണ്ട്

*വാമന ജയന്തിയും, കൊയ്ത്തുത്സവവും, മഹാബലിയുടെ സന്ദർശനവുമൊക്കെ ചേർന്ന  മഹോത്സവമാണ് ഓണം. ദേവാസുരന്മാരെ അബ്രഹാമിക് മതങ്ങളുടെ ദൈവ-പിശാച് സങ്കല്പങ്ങളുടെ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടല്ല കാണേണ്ടത് എന്ന്. മഹാബലിയും, പ്രഹ്ലാദനും, വൃത്രാസുരനുമെല്ലാം നമ്മെ ഓർമിപ്പിക്കുന്നു.*

എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ഓണം ആശംസിയ്ക്കുന്നു.

കടപ്പാട് :
🙏🌹🌺🌸💐🌹🙏
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *പ്രഥമസ്കന്ധം*
          *പതിനഞ്ചാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

          *_കുറച്ചു നേരത്തേക്ക് ഒന്നും പറയുവാൻ അർജ്ജുനന് കഴിഞ്ഞില്ല. ആ കരുണാർണ്ണവന്റെ ഭക്തവത്സല്യാതിരേകത്തെപ്പറ്റിയുള്ള പലപല ചിന്തകളും അഹമഹമികയാവന്നു ഹൃദയത്തിൽ നിറഞ്ഞു. സഖാവും സൂതനും ദൂതനും പരദൈവതവുമായ ഭഗവാന്റെ വിയോഗത്താൽ പ്രപഞ്ചമാസകലം ശൂന്യ പ്രായമായിതോന്നി. കുറേനേരം നിശ്ചേഷ്ടനായി നിന്നതിനു ശേഷം ഒരു വിധം മനസ്സിനെ ഒതുക്കി ഇപ്രകാരം പറയുവാൻ തുടങ്ങി. '' ഏതൊരു കരുണാമൂർത്തി നമ്മുടെ സർവ്വസ്വമായി വർത്തിച്ചുവോ ഏതൊരാൾ സൂതനും ദൂതനും മറ്റുമായി തന്റെ അപാരമായ വാത്സല്യത്തെ പ്രകടിപ്പിച്ചുവോ ,ആ വാത്സല്യമൂർത്തി നമ്മെയെല്ലാം വിട്ട് അന്തർദ്ധാനം ചെയ്തു കഴിഞ്ഞു. അവിടുത്തെ മന്ദഹാസം കരുണാകടാക്ഷം നർമ്മസല്ലാപങ്ങൾ ഇവ ഓരോന്നും സ്മരണ മാത്രയിൽത്തന്നെ തന്റെ ഹൃദയത്തെ തകർക്കുന്നു. നമ്മുടെ എല്ലാ അപരാധങ്ങളും ആ കൃപാ നിലയൻ ക്ഷമിച്ചു. അവിടുത്തെ വിയോഗത്തിൽ ഞാൻ ശവപ്രായമായിത്തീർന്നു. ഈ ഗാണ്ഡീവം എടുത്തു പൊക്കുവാൻ പോലും എനിക്കു ശക്തിയില്ലാതായി. ഹാ കഷ്ടം ,ഇനിയും എന്തിനു നാം ജീവിക്കുന്നു ?"_*

         *_ഇപ്രകാരം ശോകോന്മത്തനായി പ്രലപിക്കുന്ന അർജ്ജുനങ്കൽ ഭഗവത്കൃപ വർഷിച്ചു. കുരുക്ഷേത്രത്തിൽവെച്ചു പണ്ടു ഭഗവാൻ ഉപദേശിച്ച ഗീതാതത്വം പെട്ടെന്ന് ഹൃദയാകാശത്തിൽ ഉദിച്ചുയർന്നു. സൂര്യോദയത്തിൽ തമസ്സുപോലെ ശോകമെല്ലാം പറപറന്നു. കാണുന്നതും കേൾക്കുന്നതുമെല്ലാം ഭഗവാന്മയമായി സാക്ഷാത്കരിച്ചു._*

       *_ധർമ്മപുത്രൻ ഉടൻതന്നെ മഹാപ്രസ്ഥാനത്തിന്നു പുറപ്പെട്ടു. ഭാഗവതോത്തമനായ പരീക്ഷിത്തിനെ സിംഹാസനത്തിലിരുത്തി. പ്രേക്ഷകർക്ക് ജഡനോ ഉന്മത്തനോ പിശാചോ എന്നു തോന്നത്തക്കവണ്ണം വടക്കോട്ടുയാത്രയായി. അനുജന്മാരും പാഞ്ചാലിയും ആ മഹാത്മാവിനെ അനുഗമിച്ചു.ആ ഭക്തവത്സലന്റെ ലോകൈക മോഹനമായ സ്വരൂപത്തിൽത്തന്നെ മനസ്സിനെ ഏകാഗ്രമാക്കിക്കൊണ്ട് അവർ മുന്നോട്ടു നടന്നു. താമസിയാതെ അവർ കൈവല്യം പ്രാപിച്ചു. കുന്തീദേവിയും ഭഗവദ്വിയോഗകാതരയായി ദേഹം വിട്ടു പരമഗതിയടഞ്ഞു.ഭക്താവതംസമായ വിദുരനും ജ്ഞാനമഗ്നനായിത്തന്നെ ശരീരം വിട്ടു._*

                   *തുടരും,,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
ഒരു സത്സംഗ ഗ്രൂപ്പില്‍ ചോദിച്ചു വെറുതെ ഒരേ നാമം മാത്രം എഴുതിട്ടെന്തു കാര്യം ? ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടേ ന്ന്. നാമ മഹിമയെക്കുറിച്ച് ഒരു കഥ പറയാം

ഭാസുരാംഗന്‍’ എന്നൊരാള്‍ ജീവനപുരി എന്ന നാട്ടില്‍ താമസിച്ചിരുന്നു.
ആ പേരിന്റെ അര്‍ത്ഥമെന്തെന്നോ? ‘സുന്ദരമായ ശരീരമുള്ളവന്‍’ എന്ന്.  നമ്മുടെ ഭാസുരാംഗന്‍ ആളൊരു കള്ളനായിരുന്നു. ഒരുദിവസം അയാള്‍ ഒരമ്പലത്തില്‍ ചെന്നു. കക്കാനുള്ള ലാക്കു നോക്കി നടക്കുമ്പോൾ  അവിടെ കുറെപ്പേര്‍ ഇരിക്കുന്നത് അയാള്‍ കണ്ടു.
അതെന്താണ് എന്നറിയാന്‍ അയാള്‍ അവരുടെ ഇടയിലേക്ക് ചെന്നു.അവിടെ മഹാത്മാവ് കൃഷ്ണ കഥ പറയുന്നു.
"മിന്നും പൊന്നിന്‍ കിരീടം തരിവള കടകം കാഞ്ചി പൂഞ്ചേലമാല
ധന്യശ്രീവത്സ സത് കൌസ്തുഭമിടകലരും
ചാരുതോരന്തരാളം"
എന്ന ശ്ലോകം ചൊല്ലി വര്‍ണ്ണിക്കുകയാണ്. ഭാസുരാംഗന് ഒന്നും പിടികിട്ടിയില്ല. അതില്‍ മുത്തും രത്നവും പതിച്ച ആ പൊന്നിന്‍ കിരീടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഭാസുരാംഗന് വലിയ കൊതി തോന്നി. ആകെ അയാള്‍ കേട്ടത് അത്ര്യേ ള്ളൂ. അത് കിട്ട്യാല്‍ നന്നായി. അതോടെ മോഷണം നിര്‍ത്തി മാന്യമായി ജീവിക്കാം. കൃഷ്ണന്റെ പൊന്നിന്‍ കിരീടം. പിന്നെ ഒന്നും കേട്ടല്യ .ആരാണ് ഈ കൃഷ്ണന്‍?
എവിടെ ചെന്നാലാണ് കൃഷ്ണനെ കാണാനാവുക. .
അയാള്‍ കൃഷ്ണനേയും കിരീടത്തേയും മനോരാജ്യം കണ്ട് അവിടെ ഇരുന്നു. അതൊന്നറിയണം. സത്സംഗം കഴിഞ്ഞു.
എല്ലാവരും പോയപ്പോള്‍ ഭാസുരാംഗന്‍ കഥ പറഞ്ഞ ആളുടെ കൂടെ കൂടി.
"അല്ലാ അങ്ങ് ഇപ്പോള്‍ പറഞ്ഞത് ആരുടെ കിരീടത്തെക്കുറിച്ചാണ്?"
ഭക്തന്‍ ചിരിച്ചു: ”കിരീടത്തിന്റെ കാര്യം മാത്രമേ  മനസ്സില്‍ പതിഞ്ഞുള്ളൂ, അല്ലേ? ഉം.. കൃഷ്ണന്റെ കിരീടമാണത്.”
ഭാസുരാംഗന്‍ ഉടന്‍ ചോദിച്ചു:
"ഈ പറഞ്ഞ കൃഷ്ണന്‍ എവിടെയാണ് താമസം? എനിക്കൊന്നു കണ്ടാല്‍ കൊള്ളാമായിരുന്നു."
ഭക്തന്‍ ഭാസുരാംഗനെ നന്നായൊന്നു നോക്കി. കൃഷ്ണനെ കാണാനോ.? യോഗികള്‍ക്കു പോലും കാണാന്‍ പ്രയാസമുള്ള ഭഗവാനെ കാണണം ത്രേ. അദ്ദേഹം വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു.
"ദ്വാരക എന്ന സ്ഥലത്താണ് കൃഷ്ണന്റെ താമസം."
”ദ്വാരകയൊ?അതെവിടെയാണ്? അതു കൂടി പറഞ്ഞുതരൂ.”
ആ ഭക്തന് അല്പം പരിഹാസം തോന്നി. എന്നാലും പറഞ്ഞു.
"ഇവിടെ നിന്നു കുറേ വടക്കോട്ടു സഞ്ചരിച്ചാല്‍ ദ്വാരകയിലെത്തും. ഒരു മാസം നടന്നാലെ അവിടെ എത്താനാകൂ."
 അത് പറഞ്ഞ് അദ്ദേഹം പോയി. ഭാസുരാംഗന്‍ ചിന്തിച്ചു. ഒരു മാസത്തെ കഷ്ടപ്പാടല്ലേ ഉള്ളൂ. ദ്വാരകയില്‍ എങ്ങനെയെങ്കിലും ചെന്നെത്തി കിരീടം മോഷ്ടിക്കണം. അതു കിട്ടിയാല്‍ എല്ലാ കഷ്ടപ്പാടും തീരുമല്ലോ? അവന്‍ നിശ്ചയിച്ചു. പോകുക തന്നെ. അയാള്‍ യാത്ര തിരിച്ചു. മറക്കാതിരിക്കാന്‍വേണ്ടി ‘കൃഷ്ണന്‍, ദ്വാരക’ എന്നിങ്ങനെ ഉരുവിട്ടുകൊണ്ട് യാത്ര തുടര്‍ന്നു. ഉറക്കത്തിലും കൃഷ്ണനും ദ്വാരകയും കിരീടവും മാത്രമായി മനസ്സില്‍.
ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, നടക്കുമ്പോഴും അയാള്‍ കൃഷ്ണന്‍ ദ്വാരക എന്ന് ഇടവിടാതെ ഉരുവിട്ടുകൊണ്ടിരുന്നു.
അസ്മാത് കേനാപ്യുപായേന
മനഃ കൃഷ്ണേ നിവേശയേത്
എന്നാണല്ലോ കണ്ണന്റെ മതം. ഏതു വിധത്തിലായാലും എന്നെ ആഗ്രഹിച്ചാല്‍ ഞാനയാളുടെയാണ് എന്നാണ് കണ്ണന്‍ പറയുന്നത്. കണ്ണന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു ട്ടോ.
അയാള്‍ അന്വേഷിച്ചന്വേഷിച്ച് നടന്നു വലഞ്ഞ് ദ്വാരകയുടെ ദ്വാരകയിലെത്തിയപ്പോള്‍ അതാ ഒരു സുന്ദരനായ യുവാവ് കിരീടവും കൈയില്‍ പിടിച്ചു പുഞ്ചിരിച്ചുകൊണ്ട് കാത്തു നില്‍ക്കുന്നു. ഹോ! എന്തൊരു സൌന്ദര്യം. ആരേയും വശീകരിക്കുന്ന പുഞ്ചിരി. ഇതാണോ കൃഷ്ണന്‍. എന്റെ ഉള്ളില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭൂതി നിറയുന്നുവല്ലോ? ഇങ്ങിനെ ചിന്തിച്ചു നില്ക്കുമ്പോള്‍
ഭഗവാന്‍ അയാളോട്  ചങ്ങാതീ, താങ്കള്‍ വളരെയധികം ക്ഷീണിതനാണല്ലോ വരൂ എന്നു പറഞ്ഞ് മന്ദിരത്തിന്റെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ ഉണ്ടയിരുന്ന അല്പം തീർത്ഥജലം കുടിക്കാന്‍ കൊടുത്തു. ഒരല്പം ജലമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും എന്തൊരത്ഭുതം. വിശപ്പും ദാഹവും യാത്ര ക്ഷീണവും എല്ലാം മാറി. അയാള്‍ ആകെ അത്ഭുപ്പെട്ടു നില്‍ക്കുമ്പോള്‍ കണ്ണന്‍ പറഞ്ഞു.
 "അങ്ങയുടെ ക്ഷീണമെല്ലാം മാറിയില്ലേ. എന്റെ പേര് കൃഷ്ണന്‍ എന്നാണ്. ഞാന്‍ തീര്‍ത്ഥയാത്രയ്ക്ക് പുറപ്പെട്ടു നില്‍ക്കുകയായിരുന്നു. പക്ഷേ എന്റെ വളരെ വിലപിടിപ്പുള്ള ഈ കിരീടം ആരെയാണ് സൂക്ഷിക്കാനേല്പിക്കേണ്ടത് എന്നോര്‍ത്ത് വിഷമിച്ചു നില്‍ക്കുമ്പോഴാണ് അങ്ങ് വന്നത്. താങ്കളോട് എനിക്ക് വളരെ സ്‌നേഹവും  വിശ്വാസവും തോന്നുന്നു.
താങ്കള്‍ ഈ കിരീടം കാത്തുസൂക്ഷിക്കുമോ? "ഞാന്‍ കിരീടമന്വേഷിച്ച് വന്നതാണ് എന്ന് കൃഷ്ണന്‍ എങ്ങിനെ അറിഞ്ഞു? അത്ഭുതത്തോടെ അയാള്‍ എന്തോ പറയാനൊരുങ്ങിയപ്പോഴേക്കും  കൃഷ്ണന്‍ കിരീടം ഭാസുരാംഗന്റെ കൈയില്‍ കൊടുത്തു.
മോഷ്ടിക്കണമെന്നു വിചാരിച്ച കിരീടം യാതൊരു പ്രയാസവും കൂടാതെ കൈയില്‍ കിട്ടിയപ്പോള്‍ ഭാസുരാംഗന് അതില്‍ ഭ്രമം തോന്നിയില്ല.
അതിനെക്കാള്‍ പ്രിയം അയാള്‍ക്ക് കൃഷ്ണനോടു തോന്നി.
ആ കിരീടത്തിലേക്ക് നോക്കിയപ്പോള്‍ വിലപിടിപ്പുളള രത്നങ്ങള്‍ക്ക് പകരം കൃഷ്ണന്റെ പുഞ്ചിരിതൂകുന്ന മുഖമാണ് കണ്ടത്. അയാള്‍ പറഞ്ഞു.
" കൃഷ്ണാ...എനിക്ക് അങ്ങയെ പിരിയാവാവില്ല.
 ഈ കിരീടം അങ്ങ് മററ് വല്ലവരേയും ഏല്പിക്കൂ
ഞാനും അങ്ങയുടെ കൂടെ വരുന്നു"
കൃഷ്ണനാമം ഇടവിടാതെ ജപിച്ചുകൊണ്ടിരുന്നതിനാല്‍ അയാളുടെ മനസ്സ് എല്ലാം വിട്ട് കൃഷ്ണനോട് അടുത്തു.
അയാളുടെ മനസ്സ് പൂര്‍ണമായി കൃഷ്ണനിലാണെന്നറിഞ്ഞ കണ്ണന്‍ പറഞ്ഞു
"ചങ്ങാതീ നീ എന്റെ കൂടെ വരണ്ട. ഞാൻ സദാ നിന്നോടൊപ്പം ഉണ്ടകും. നിന്നെപ്പിരിയുവാനെനിക്ക് കഴിയില്ല."
അതാണ് നാമ മഹിമ.
സാങ്കേത്യം പാരിഹാസ്യം വാ
 സ്തോഭം ഹേളനമേവ വാ
വൈകുണ്ഠ-നാമ-ഗ്രഹണം
അശേഷാഘഹരം
എന്നല്ലേ ...
അതുകൊണ്ട് കണ്ണനെ വേണമെന്നുള്ളവരെല്ലാം സദാ ജപിക്കൂ
ഒന്നിനും വേണ്ടിയല്ലാതെ വെറുതെ ആ നാമം ജപിച്ചു കൊണ്ടിരുന്നാല്‍ കണ്ണന്‍ അവരുടെ അടുത്ത് ഓടിയെത്തും.
എന്നു കണ്ണന്റെ സ്വന്തം
"ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം"

"ഇങ്ങ് - ഇവിടെ/ ഈ ലോകത്തിൽ, നാവികൻ-കപ്പിത്താൻ, അബ്ധി-സമുദ്രം, ഭവാബ്ധി-സംസാരസമുദ്രം, ആവിവൻതോണി-ആവിക്കപ്പൽ, നിൻപദം-നിൻറെ കാലടി/നിൻറെ വാക്ക്

അല്ലയോ ദൈവമേ, സംസാരസാഗരത്തിൽ അകപ്പെട്ടിരിക്കുന്ന ഞങ്ങളെ നീ കൈവെടിയരുതേ. അദൃശ്യനായ നീ മാത്രമാണ് ഞങ്ങൾക്കു തുണനായ നായകൻ. നിൻറെ പാദത്തെ ഞങ്ങൾ ശരണം പ്രാപിക്കുന്നു. അതു മാത്രമാണ് ഞങ്ങളെ ജനനമരണ ദുഃഖമാകുന്ന വൻകടലിൻറെ മറുകരയിൽ എത്തിക്കുന്ന ആവിക്കപ്പൽ."

"ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം"

"പൊരുൾ - അർത്ഥം, ദൃക്ക് - കണ്ണ്‌/അറിവ്‌/നോട്ടം

ദൃശ്യപ്രപഞ്ചത്തെ ഒന്നൊന്നായി പരിശോധിച്ചു ചെന്നാൽ ഇന്ദ്രിയ സന്നികർഷതകൊണ്ട് അറിയുന്ന വസ്തുക്കൾ കേവലം പ്രതീതികൾ മാത്രമാണെന്നു മനസ്സിലാവുകയും, ദൃക്ക് സ്വസ്വരൂപത്തിൽ തന്നെ പ്രതിഷ്ഠിതമായിത്തീരുകയും ചെയ്യുന്നു.അതുപോലെ ദൈവത്തെ അന്വേഷിക്കുന്ന അന്തരംഗത്തിനു അതിൻറെ തന്നെ അധിഷ്ഠാനമായി സ്ഥിതി ചെയ്യുന്നതാണ് ദൈവമെന്നറിയമ്പോൾ അദ്വൈതദർശനം ലഭിക്കുന്നു. അപ്രകാരമുള്ള അനുഭൂതി ഉണ്ടാകുന്നതിനു ദൈവാനുഗ്രഹം ഉണ്ടാകട്ടെ."

"അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ."

"ആഹാരം വസ്ത്രം മുതലായവ മുടങ്ങാതെ തന്ന് ഞങ്ങളെ അവിടുന്ന് രക്ഷിക്കുന്നു. അങ്ങനെ ഞങ്ങളെ സുഖികളാക്കി തീർക്കുന്ന അങ്ങൊരാൾ തന്നെയാണ് ഞങ്ങളുടെ രക്ഷിതാവായ പ്രഭു "

"ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം."

"ആഴി- കടൽ

ഇവിടെ മനുഷ്യനേയും കടലിനേയും താരതമ്യം ചെയ്യുന്നു: കടലിലെ തിരയും കാറ്റും ആഴവും പോലെ സമാനമാണ് ഞങ്ങളും. തിരയ്ക്കു തുല്യമായ മായയും, കാറ്റിനു തുല്യമായ ദൈവമഹിമയും, കടലിൻറെ ആഴത്തെപോലെ അപ്രമേയമായ ദൈവവും എന്നു ഞങ്ങൾക്കു ബോദ്ധ്യമാകണം. അതുകൊണ്ടുണ്ടാകുന്ന അദ്വൈതബുദ്ധിയാൽ ഞങ്ങൾ അനുഗൃഹീതരാകണം."

"നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുളള സാമഗ്രിയായതും."

"സൃഷ്ടിക്കുകയെന്ന ക്രിയയും, അതു നടത്തുന്ന സൃഷ്ടികർത്താവും , ദൈവമേ അങ്ങുതന്നെയാണ്. സൃഷ്ടിക്കപ്പെട്ടു കാണുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും ദൈവം തന്നെയാണ്. സൃഷ്ടിക്ക് മുമ്പ് അതിനാവശ്യമായിരുന്ന വസ്തുവകകളും, അല്ലയോ ദൈവമേ, അങ്ങുതന്നെയാണ് ."

"നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നൽകുമാര്യനും."

"അല്ലയോ ദൈവമേ, പ്രപഞ്ചസൃഷ്ടിക്ക് ഹേതുഭൂതമായ ദൈവശക്തിയും അങ്ങുതന്നെയാണ്. അങ്ങുതന്നെയാണ് ദൈവശക്തിയെ പ്രവർത്തിപ്പിക്കുന്ന ഇന്ദ്രജാലികനും. സൃഷ്ടി സ്ഥിതിപ്രളയങ്ങളാകുന്ന ഇന്ദ്രജാല ലീലകളിൽ രസിക്കുന്നയാളും അവിടുന്നുതന്നെ. ഒടുവിൽ മായാമോഹങ്ങളൊക്കെ അകറ്റി, ശക്തിയെ ഒഴിച്ചു മാറ്റി മോക്ഷം നേടി തരുന്നതും അങ്ങ് തന്നെ."

"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ."

"ദൈവമേ, നീ സത്യമാണ്. ജ്ഞാനമാണ് ആനന്ദമാണ്. വർത്തമാന കാലവും ഭൂതകാലവും ഭാവികാലവും നീ തന്നെയാണ്. ലോകാനുഭവങ്ങൾക്കൊക്കെ ആശ്രയമായി നിൽക്കുന്ന ശബ്ദവും ആലോചിച്ചു നോക്കിയാൽ അവിടുന്നു തന്നെയാണ്."


"അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക."

"അകവും പുറവും ഇടതിങ്ങി നിറഞ്ഞു നിൽക്കുകയാണ് അങ്ങയുടെ തിരുരൂപം. അങ്ങയെ ഞങ്ങൾ പുകഴ്ത്തുന്നു. അങ്ങ് എപ്പോഴും വിജയിച്ചരുളുമാറാകട്ടെ."

"ജയിക്കുക മഹാദേവ!
ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ! ജയിക്കക."

"ദേവന്മാരുടെയെല്ലാം ദേവനായ ദൈവമേ,അങ്ങ് വിജയിച്ചരുളണേ, ദീനന്മാരെ രക്ഷിക്കുന്ന ബോധാനന്ദസ്വരൂപ അവിടുന്ന് വിജയിക്കുമാറാകണേ."

"ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം."

"വളരെ ആഴമുള്ള അങ്ങയുടെ ജ്യോതിസ്സാകുന്ന കടലിൽ ഞങ്ങൾ സമ്പൂർണ്ണമായി മുങ്ങണം. എന്നും അവിടെത്തന്നെ വാഴണം. ആനന്ദം മാത്രം ശാശ്വതമായി അവശേഷിക്കണം
Kalidasan 
*ഭഗവത് പ്രേമം*


ഭഗവാൻ എപ്പോഴും ഭഗവാനോടുള്ള പ്രേമത്തിനു മുൻപിൽ തോൽവി സമ്മതിക്കുകയാണ്.  ഭക്ത്ന്മാരുടെ മുന്നിൽ തനിക്കെപ്പോഴും തോൽക്കുന്നതാണ് ഇഷ്ടം എന്ന് പലപ്പോഴും പറയാറുള്ളതാണ് .  ഗോപികമാരുടെ പ്രേമഭക്തിയെ ഭഗവാൻ പലപ്പോഴും ആദരവോടെ നോക്കിക്കണുന്നത് ശ്രദ്ധിക്കുക.   ഭഗവാൻ അവരോട് പറയുന്നു. നിങ്ങൾ ലൗകീകമായ എല്ലാ കാര്യങ്ങളും വിസ്മരിച്ച് എന്നെതന്നെ ഓർത്തിരിയ്ക്കവെ, ഞാൻ കണ്മുന്നിൽ നിന്നു മറഞ്ഞാലും എന്നെമറന്നു പോവാതെ ഓർത്തുകൊണ്ടിരിയ്ക്കാനായി മറഞ്ഞു നിന്ന് നിങ്ങളെ നോക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. എന്ന്. എത്രരോമഞ്ചമണിയിയ്ക്കുന്ന അനുഗ്രഹവാക്കുകളാണിവയെന്ന് ഓർക്കുക.

നമ്മുക്ക് ജീവിതത്തിൽ പലപ്പോഴും വരുന്ന കഷ്ട്പ്പാടുകൾ അനുഭവിയ്ക്കുമ്പോഴെല്ലാം ഭഗവാൻ നമ്മളെ നോക്കിക്കൊണ്ടിരിക്കുന്നുതെന്ന് ഉറപ്പായാൽ പിന്നെന്ത് കഷ്ട്പ്പാട്? ഇതു തന്നെ ഭഗവാൻ ഭക്തനു കൊടുക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ശ്രീകൃഷ്നിൽ ഉറച്ച്പ്രേമം വന്നാലേ ഇങ്ങിനെ അനുഭവിക്കാൻ കഴിയൂ.  സാധാരണ ദുഃഖവും കഷ്ട്പാടുകളും വരുമ്പോൾ നമ്മൾ സ്വയം ചോദിക്കാറുള്ളതാണ് ഈശ്വരൻ എന്നെമറന്നോ ആവോ എന്ന്. ആ ചോദ്യം എത്ര ബാലിശവും അർത്ഥമില്ലാത്തതുമാണെന്ന് ഭഗവാൻ പറയുന്ന വാക്കുകൾ കേട്ടാലെങ്കിലും മനസ്സിലാക്കുക. ഞാൻ നിങ്ങളെ മറഞ്ഞിരുന്ന് അല്ലെങ്കിൽ ഒളിഞ്ഞിരുന്ന് നോക്കുകയായിരുന്നു എന്നതാണ് ഇതിലെ ഏറ്റവും  കോരിത്തരിപ്പിക്കുന്ന പ്രസ്താവം..... പ്രേമിക്കുന്നതിലെ ആ ഒളിസേവയുടെ സുഖവും മാധുര്യവും സാധാരണ പ്രേമത്തിൽ പോലും അനുഭവിച്ചിട്ടുള്ളവർക്കറിയാം. അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനോടുള്ള പ്രേമത്തിലെ ഒളിസേവയുടെ മാധുര്യം എത്രയെന്ന് പറയാനവില്ല. പ്രണയ പരിഭവത്തിന്റെ വാക്കുകളിൽ , തന്നെ കുറ്റപ്പെടുത്തരുതെന്നും ഒറ്റപ്പെടുത്തരുതെന്നും അപേക്ഷിക്കുന്ന ഭഗവാന്റെ കുസൃതി കണ്ണിലെ ഭാവം എങ്ങനെയാണ് മറക്കാൻ കഴിയുക. ഈ ഒരുഭാവമല്ലെ വീണ്ടും വീണ്ടും ഗുരുവായുരപ്പനെതൊഴാൻ നമ്മെ പ്രേരിപ്പിക്കുന്നത് . മഹർഷിമാക്ക്പോലും മനക്കണ്ണിൽ നിന്നുമറഞ്ഞ ഭഗവാനെ കിട്ടാൻ അനവധികാലം തപസ്സനുഷ്ഠിക്കേണ്ടിവരും . എന്നാൽ നിഷ്കളങ്കളായ ഗോപികമാർക്ക് പ്രേമലഹരിയിൽ ഒന്നിച്ചുപാടിയ പാട്ടിൽ കൂടി ഭഗവാനെ പിടിച്ചു കെട്ടാൻ കഴിഞ്ഞു . 

ഇതാണ് ആചാരനുഷ്ഠാനങ്ങളോ, കപട ആദർശവാദമോ,  പണക്കൊഴുപ്പ് പ്രദർശിപ്പിക്കലോ ഒന്നുമല്ല ഭഗവൽ സമർപ്പണം എന്ന്പറയുന്നത്.  വെറും നിസ്വാർത്ഥമായ പ്രേമഭക്തി, കയ്യിൽ ഒന്നുമില്ലെങ്കിലും കൂപ്പുകയ്യുമായി നിറഞ്ഞമനസ്സോടെ വിളിക്കുന്ന വിളിയിൽ മറുവിളിയുമായി കണ്ണൻഓടിയെത്തും. 

ആലിലക്കണ്ണനെ കാണാൻ ആറാ- 
മിന്ദ്രിയം താനെ തുറന്നു
കണ്ടു ഞാനെന്നിലെ സത്യം
കണ്ണൻ എന്നുമുണ്ടെന്നോടുകൂടെ!!!
Samthiri 
ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  158
ദേഹീ നിത്യമവ /ധ്യോയം                ദേഹേ സർവസ്യ ഭാരത!             തസ്മാത്  സർവാണി ഭൂതാനി         നത്വം ശോചിതുമർഹസി
ഹേ ഭാരത സർവ്വസ്യ ദേഹേ , എല്ലാവരുടെ ദേഹത്തിലും ഉള്ള ഈ ദേഹി നിത്യം ശാശ്വതമായി അവധ്യ: വധിക്കാൻ കഴിയാത്തവനാണ്, നശിപ്പിക്കാൻ കഴിയാത്തവനാണ് , അതു കൊണ്ട് ഒരു പ്രാണികളെ ക്കുറിച്ചും നീ ദുഃഖിക്കണ്ട ആവശ്യം ഇല്ല. എന്നു പറഞ്ഞ് കുറച്ചും കൂടി താഴെ ഇറങ്ങി വന്ന് ഭഗവാൻ പറയാണ് സ്വധർമ്മത്തിന്റെ തലം.
സ്വധർമ്മമപി ചാവേക്ഷ്യ                        ന വികമ്പിതുമർഹസി             ധർമമ്യാദ്ധ്യി യുദ്ധാത്  ശ്രേയോ/ന്യത്   ക്ഷത്രിയസ്യ ന വിദ്യ തേ
സ്വധർമ്മത്തിന്റെ തലത്തിൽ നിന്നും നോക്കാണെങ്കിലും ചലിക്കാൻ പാടില്ല .എന്തുകൊണ്ട് എന്നു വച്ചാൽ ധർമ്മയുദ്ധം ചെയ്യാ എന്നുള്ളതിനേക്കാളും ക്ഷത്രിയന് ശ്രേയസ്കരമായാട്ട് മറ്റൊന്നില്ല. ധർമ്മത്തിനു വേണ്ടി, ലോക ക്ഷേമത്തിനായി, ഈ ലോകമംഗളത്തിനായി മറ്റുള്ളവരെ രക്ഷിക്കാനായിട്ട് യുദ്ധം ചെയ്യുക എന്നുള്ളതിനേക്കാളും ക്ഷത്രിയന് ശ്രേയസ്കരമായിട്ട് വേറെ ഒന്നും ഇല്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ തനിക്ക് സ്വർഗ്ഗത്തിനുള്ള ദ്വാരം തുറന്നിട്ടിരിക്കും. അത് ധർമ്മശാസ്ത്രങ്ങൾ പറയണതാണ്. ധർമ്മയുദ്ധത്തിൽ മറ്റുള്ളവർക്കു വേണ്ടി ശരീരം ത്യജിക്കുന്നവൻ ഉയർന്ന ലോകത്തിനെ പ്രാപിക്കും. ഒരു പക്ഷേ ജ്ഞാനം നേടിയിട്ടില്ലെങ്കിലും അവന് ഉയർന്ന ഒരു മണ്ഡലത്തിൽ ജനനം ഉണ്ടാവും. അതാണ് ഭഗവാൻ അടുത്ത ശ്ലോകത്തിൽ പറയുന്നത് .
( നൊച്ചൂർ ജി )
Sunil Namboodiri 
അപരോക്ഷാനുഭൂതി-66

    ഈ അന്വയവ്യതിരേകയുക്തി ഒന്നുകൂടി വിചാരം ചെയ്യാൻ വേണ്ടി അറുപത്തിനാലാം പദ്യത്തിൽ ആവർത്തിക്കുന്നു.

    ഘടനാമ്നായ യഥാപൃഥ്വീ
    പടനാമ്നാഹി തന്തവഃ
    ജഗന്നാമ്നാ ചിതാഭാതി 
    ജ്ഞേയം തത്തദഭാവതഃ   (64)

   കുടമെന്ന പേരോടുകൂടി എപ്രകാരമാണോ മണ്ണു വർത്തിക്കുന്നത്, വസ്ത്രം എന്ന പേരോടുകൂടി എപ്രകാരമാണോ നൂലുകൾ തന്നെ കാണപ്പെടുന്നത് അതുപോലെ ജഗത്തെന്ന  പേരോടുകൂടി ബോധം നിലകൊള്ളുന്നു. അറിയപ്പെടേണ്ട ആ സത്യത്തെ ആ പേരിനെ പുറംതള്ളി അറിയേണ്ടതാണ്.

ജ്ഞേയം തത്തദഭാവതഃ

    അറിയേണ്ട സത്യത്തെ ആ പേരിനെ പുറംതള്ളിയാണ് അറിയേണ്ടത്. അനേകം കാര്യങ്ങൾ കാണുന്നിടത്ത്  അവയുടെ ഉപാദാനകാരണം കണ്ടെത്താൻ കഴിഞ്ഞാൽ ആ കാരണം തന്നെ കുറേ പേരുകളോടുകൂടി വർത്തിക്കുന്നവയാണു കാര്യങ്ങളൊക്കെയെന്നു കാണാൻ കഴിയും. കുടം മുതലായ മൺപാത്രങ്ങളുടെയൊക്കെ ഉപാദാനകാരണം മണ്ണാണ്. അതുകൊണ്ട് കുടം കുടമെന്ന പേരോടുകൂടി വർത്തിക്കുന്നതു  മണ്ണു തന്നെയാണ്. വസ്ത്രത്തിന്റെ മൂലകാരണം നൂലുകളാണ്. അതുകൊണ്ട് വസ്ത്രം വസ്ത്രമെന്ന പേരോടുകൂടി വർത്തിക്കുന്നതു നൂലുകൾ തന്നെയാണ്. ഇവിടെയൊക്കെ കുടമെന്ന പേരും വസ്ത്രമെന്ന പേരും ഉപേക്ഷിച്ചാൽ പിന്നെയെന്തുണ്ടാകും. യഥാക്രമം മണ്ണും നൂലുമുണ്ടാകും. അതുപോലെ ജഗത്തിന്റെ മൂലകാരണം ബോധമാണ്.  അതുകൊണ്ട് ജഗത്തിന്റെ ഭാഗമായി കാണപ്പെടുന്ന ഏതു കാഴ്ചയും ഓരോ പേര് കൈക്കൊണ്ടു നിൽക്കുന്ന ബോധം തന്നെയാണ്. അപ്പോൾ ഓരോന്നിന്റേയും പേര് കൈവെടിഞ്ഞാൽ പിന്നെ ബോധം മാത്രം. ആകെക്കൂടി ജഗത്തെന്ന പേരു കൈവെടിഞ്ഞാൽ പിന്നെ ബോധം മാത്രം.  അതുകൊണ്ടാണ് ഈശോവാസ്യോപനിഷത്ത് ഈ ജഗത്തിനെ ത്യജിച്ചിട്ടു ഭുജിക്കൂ എന്നു പറഞ്ഞിരിക്കുന്നത്. പേരുകളെ ഒക്കെ ത്യജിച്ചിട്ടു അദ്വൈത ബോധത്തെ അനുഭവിക്കൂ എന്നു താല്പര്യം. ആധുനിക ശാസ്ത്രജ്ഞൻ കണ്ടെത്തുന്ന എല്ലാ കണ്ടുപിടിത്തങ്ങളുടെയും പൊരുളിത്രയേയുള്ളൂ. ഒരേ ബോധത്തെ പുതിയ പുതിയ പേരുകൾ നൽകി കണ്ടെത്തുന്നു എന്നു കാണേണ്ടതാണ്. തത്ത്വാന്വേഷികളിക്കാര്യം നല്ലപോലെ മനനം ചെയ്തുറപ്പിക്കേണ്ടതാണ്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.

Monday, August 26, 2019

[27/08, 11:18] +91 81368 99914: *📍🔥അജൻ🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

ഹിന്ദുപുരാണങ്ങളിൽ പരാമർശവിധേയനായ സൂര്യവംശജനായ ഒരു രാജാവാണ് അജൻ. ഇദ്ദേഹം ഉത്തരകോസലേശ്വരനായിരുന്ന രഘുവിന്റെ പുത്രനായിരുന്നു. ഇദ്ദേഹത്തിനു ഇന്ദുമതിയിൽ ജനിച്ച പുത്രനാണ് രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ദശരഥമഹാരാജാവ്. താനർഹിക്കാത്ത ദുഃഖങ്ങൾ അനുഭവിച്ച് അകാലത്തിൽ ജീവത്യാഗം ചെയ്ത ഒരു ദുരന്ത കഥാപാത്രമാണിദ്ദേഹം. കാളിദാസൻരഘുവംശമഹാകാവ്യത്തിൽ ഇദ്ദേഹത്തെപ്പറ്റി വിസ്തരിച്ചു വർണിച്ചിട്ടുണ്ട്. വിദർഭരാജകുമാരിയായ ഇന്ദുമതിയുടെ സ്വയംവരത്തിൽ സന്നിഹിതരായ രാജാക്കൻമാരിൽ 'ദേവവൃക്ഷങ്ങൾക്കിടയിൽ പാരിജാതമെന്നപോലെ' ഏറെ ശോഭിച്ചത് അജനായിരുന്നു. തന്നിമിത്തം സ്വയംവരത്തിൽ വിജയശ്രീലാളിതനായതും ഇദ്ദേഹം തന്നെ. മാതൃകാദമ്പതികളായിരുന്നു അജനും ഇന്ദുമതിയും. ഒരു ദിവസം അവർ നഗരോദ്യാനത്തിൽ വിഹരിക്കുമ്പോൾ, ഗോകർണേശനെ സേവിക്കാൻ ആകാശത്തിലൂടെ പോയ നാരദന്റെ വീണയുടെ തലപ്പത്തു നിബന്ധിച്ചിരുന്ന ഒരു ദിവ്യമാല്യം കാറ്റിൽ ഇളകിപ്പോന്ന് ഇന്ദുമതിയുടെ മാറിൽ പതിച്ചു. തത്ക്ഷണം അവൾ നഷ്ടപ്രാണയായി. ഒരു ദിവ്യമാല്യം കാണുന്നതുവരെമാത്രം ഭൂമിയിൽ തങ്ങാൻ, തൃണബിന്ദു എന്ന മഹർഷിയാൽ ശപിക്കപ്പെട്ട ഒരു അപ്സരസ്സായിരുന്നു ഇന്ദുമതി. പത്നീവിരഹം മൂലം ദുഃഖിതനായിത്തീർന്ന അജനെ സമാശ്വസിപ്പിക്കാൻ കുലഗുരുവായ വസിഷ്ഠൻ ചെയ്ത ശ്രമം വിഫലമായതേ ഉള്ളു. അജൻ, തന്റെ പുത്രന്റെ ബാലത്വം മാത്രം ഓർത്ത് എട്ടുകൊല്ലം വല്ലപാടും തള്ളിനീക്കി. ഒടുവിൽ കുമാരനെ (ദശരഥനെ) പ്രജാപരിപാലനഭാരം ഏല്പിച്ചിട്ട് കാളിന്ദിയുംഗംഗയും ചേരുന്ന പുണ്യതീർഥത്തിൽ അജൻ ദേഹത്യാഗം ചെയ്തു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[27/08, 11:18] +91 81368 99914: *📍🔥ബാഹ്യശുദ്ധിയും ആന്തരികാശുദ്ധിയും🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

ഒരുവ്യക്തിക്ക്  രണ്ടുതരം ശുദ്ധികളുള്ളതായി പറയപ്പെടുന്നു.  ബാഹ്യശുദ്ധിയും ആന്തരികാശുദ്ധിയും.  ബാഹ്യശുദ്ധി എന്നാൽ കേശാദിപാദാന്തമുള്ള ശരീരാവയവങ്ങളുടെ ശുദ്ധി എന്നാണ് ഉദ്ദേശിക്കുന്നത്. ഈ ശുദ്ധി കുളിമുതലായ കർമ്മങ്ങളിലൂടെ നിർവഹിക്കപ്പെടുന്നു.     ആന്തരികശുദ്ധി വിചരിക്കുംപോലെ അത്ര എളുപ്പമല്ല. കാരണം ബാഹ്യകാരണത്തെക്കാൾ അന്തഃകരണങ്ങൾ കൂടുതൽ സൂക്ഷമവും ബലവത്തരങ്ങളും ആണ്.  ബാഹ്യശുദ്ധി അകത്തുനിന്നും പുറത്തേക്കുവന്ന മാലിന്യങ്ങളെ നിർമ്മാജ്ജനം ചെയ്യാനുദ്ദേശിച്ചുട്ടുള്ളതാണ്. ആന്തരീകശുദ്ധിയാകട്ടെ പുറത്തുനിന്നും അകത്തേക്കു വന്നുചേർന്ന മാലിന്യങ്ങളെ  (അജ്ഞാനം) നിർമ്മൂലനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതും ആണ്. പുറത്തു നിന്നും അകത്തേക്ക്  വന്നുചേരുന്ന ദുഷിപ്പുകൾ അന്തഃകരണങ്ങളെയാണ് ബാധിക്കുന്നത്.  മനോബുദ്ധിരഹംങ്കാരചിത്തങ്ങളാകുന്ന  അന്തഃകരണങ്ങൾ ശുദ്ധീകരിക്കുകയാണ്  ആന്തരീകശുദ്ധികൊണ്ട് ഉദ്ദേശിക്കുന്നത്.  ആന്തരികശുദ്ധി ബാഹ്യശുദ്ധിയെക്കാൾ മികച്ചതും അത്യധികം പ്രാധാന്യമേറിയതും ആണ്. അന്തഃകരണങ്ങൾ ശ്രേഷ്ഠങ്ങളും സൂക്ഷമങ്ങളും ആയതു കാരണം ബാഹ്യശുദ്ധിയേക്കാൾ ആന്തരികശുദ്ധിക്ക് കൂടുതൽ ശ്രദ്ധയും സവാധാനത്വവും ആവിശ്യമായി വരുന്നു.      ബാഹ്യശുദ്ധി ശരീരത്തിന് ഏതുവിധം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണോ, അതിനേക്കാൾ കൂടുതൽ അനുപേഷണീയമാണ് ആത്മാവിനെ സംബന്ധിച്ച് അന്തഃകരണശുദ്ധി. കാരണം ശുദ്ധമായ അന്തഃകരണം മുഖേന മാത്രമേ സ്വാത്മചൈതന്യം അഭിവ്യഞ്ജിക്കുകയുള്ളൂ.  ജീലിതം  കൂടുതൽ കൂടുതൽ പ്രകാശമനമാക്കുക എന്നതാണല്ലോ ഏതെരു ജീവന്റെയും ജീവിതലക്ഷ്യം. അതുകൊണ്ട് നിത്യവും അന്തഃകരണങ്ങളെ തുടച്ചുമിനുക്കി വെക്കേണ്ടതുണ്ട്.

ആന്തരീകമായശുദ്ധി നടക്കുമ്പോൾ തന്നെ തദാനുസൃതമായി ബാഹ്യപ്രപഞ്ചവും നിർമ്മലമായി ഭവിക്കുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[27/08, 11:19] +91 81368 99914: *📍🔥വിഷ്ണുമായയും 390 മായാചാത്തന്മാരും🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

പരമശിവന്‍ തന്റെ ഭൂതഗണങ്ങളുമായി ഭൂമിലോകത്ത് പള്ളിനായാട്ടിന് വരികയും മഹര്‍ഷിവര്യന്മാര്‍ക്കും, ജനങ്ങള്‍ക്കും നാശം വരുത്തുന്ന അസുരന്മാരെയും, കാട്ടുമൃഗങ്ങളെയും നശിപ്പിച്ച് ക്ഷീണത്താല്‍ കൂളികുന്ന് എന്ന കാനനത്തിന്റെ അരികിലുള്ള കാട്ടാറില്‍ സ്നാനം ചെയ്ത് വിശ്രമിക്കുമ്പോള്‍ കാട്ടാറിന്റെ ഒരു ഭാഗത്ത് അര്‍ദ്ധ നഗ്നയായി നീരാടുന്ന കൂളിവാക എന്ന കാട്ടുസ്ത്രീയെ കാണുകയും അവളുടെ അംഗലാവണ്യത്താല്‍ ആകൃഷ്ടനായ ഭഗവാന്‍ അവളുമായി രതിക്രീഡകള്‍ ചെയ്യണമെന്ന് തോന്നി കൂളിവാകയുടെ അരികില്‍ ചെന്ന് തന്റെ ഇംഗിതം അറിയിക്കുകയും ചെയ്തു.

തന്റെ മുന്നില്‍ നില്‍ക്കുന്ന പുരുഷനെ കണ്ടമാത്രയില്‍ കൂളിവാകയ്ക്ക് ഭഗവാനെ മനസ്സിലാക്കുകയും താന്‍ ദിവസവും പൂജിക്കുന്ന ദേവി പാര്‍വ്വതിയുടെ ഭര്‍ത്താവാണ് എന്ന് മനസ്സിലാക്കി ഭഗവാന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ പാര്‍വ്വതീദേവിയുടെ ശാപം ഏല്‍ക്കേണ്ടിവരുമെന്നു മനസ്സിലാക്കി. ധര്‍മ്മ സങ്കടത്തിലായ കൂളിവാക ഭഗവാനോട് ഒരു കള്ളം പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ആശുദ്ധയാണ്. ഏഴാമത്തെ ദിവസം ഞാന്‍ ഇവിടെ വന്ന് ഭഗവാന്റെ ആഗ്രഹം സാധിപ്പിച്ചുകൊള്ളാം. ഉടന്‍ കൂളിവാക പാര്‍വ്വതീദേവിയെ പ്രാ൪ത്ഥിച്ച്‌ തന്റെ സങ്കടം ഉണര്‍ത്തിച്ചു. തന്റെ പരമഭക്തയായ കൂളിവാകയ്ക്ക് വന്നതായ വിഷമത മനസ്സിലാക്കിയ ദേവി കൂളിവാകയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദേവി കൂളിവാകയോട് അരുളിചെയ്തു. കൂളിവാകേ ഏഴാം ദിവസം നീ പറഞ്ഞ സ്ഥലത്ത് നിന്റെ വേഷത്തില്‍ ഞാന്‍ ചെന്നുകൊള്ളാം. എഴാം ദിവസം കൂളിവാക പറഞ്ഞ സ്ഥലത്ത് പാര്‍വ്വതിദേവി ചെല്ലുകയും കൂളിവാകയാണെന്ന് കരുതി പാര്‍വ്വതിദേവിയുമായി ഭഗവാന്‍ രതിക്രീഡയില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റെ ഭര്‍ത്താവ് തന്നെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ മായങ്ങള്‍ അവതരിപ്പിക്കുന്ന സാക്ഷാല്‍ മഹാവിഷ്ണുവിനെ പാര്‍വ്വതീദേവി മനസ്സില്‍ പ്രാ൪ത്ഥിക്കുകയും, ഭഗവാന്റെ കൃപയാല്‍ പാര്‍വ്വതിദേവിയെ പരമശിവന് തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല. രതിക്രീഡകള്‍ക്കുശേഷം ഭഗവാന്‍ കൂളിവാകയോട് പറഞ്ഞു. എന്റെ ബീജത്തില്‍ നിനക്ക് ഉത്തമനും ത്രിലോകങ്ങള്‍ക്കും രക്ഷകനായ പുത്രന്‍ ജനിക്കും. ഉടന്‍ പാര്‍വ്വതിദേവി ശിവബീജം രണ്ടു  കാട്ടുകനികളിലായി നിക്ഷേപിക്കുകയും ഒരു കനി കാട്ടാറിന്റെ തീരത്ത് കുഴിച്ചിടുകയും മറ്റേ കനി കൂളിവാകയ്ക്ക് കൊടുക്കുകയും ചെയ്തു. ഈ കനി നീ കഴിച്ചാല്‍ നിനക്ക് ഉത്തമനായ പുത്രന്‍ ജനിക്കും എന്ന് വരം കൊടുത്തു.

കുറച്ച് ദിവസങ്ങള്‍ക്കു ശേഷം കൂളിവാക ഗര്‍ഭിണിയാകുകയും പ്രസവസമയത്ത് വേദനയാല്‍ വിഷമിക്കുമ്പോള്‍ സാക്ഷാല്‍ മഹാവിഷ്ണുവിനെ പ്രാ൪ത്ഥിച്ച്‌ തന്റെ വയറ്റില്‍ കിടക്കുന്ന ശിശു ഉടന്‍ പുറത്തുവരണമെന്ന് സങ്കടപൂര്‍വ്വം അപേക്ഷിക്കുകയും ചെയ്തു.. ഉടന്‍തന്നെ മഹാവിഷ്ണുവിന്റെ മായയാല്‍ കൂളിവാകയ്ക്ക് ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പാര്‍വ്വതീദേവി കുഴിച്ചിട്ട കനിയില്‍ നിന്നും കനി പിളര്‍ന്നു 390 മായാചാത്തന്മാര്‍ പിറക്കുകയും ചെയ്തു. കൂളിവാക തന്റെ മകനെ "ചാത്തന്‍" എന്ന ഓമന പേരിട്ട് വിളിക്കുകയായിരുന്നു. മറ്റ് മായാചാത്തന്മാരോടൊപ്പം വളര്‍ത്തുകയും ചെയ്തു.
കൂളിവാക മകന് ആയുധാഭ്യാസങ്ങള്‍ ശീലിപ്പിക്കുന്നതിനും, ആചാരപ്രകാരം പേരിടുന്നതിനും (നാമകരണത്തിന്) വേണ്ടി കൈലാസത്തിലേക്ക് കൊണ്ടുചെന്നു. കൂളിവാകയെ കണ്ടമാത്രയില്‍ പരിഭ്രമിച്ച ഭഗവാന്‍ പരമശിവന്‍ തന്റെ ഭൂതഗങ്ങളെ വിളിച്ച് പാര്‍വ്വതിദേവി കാണാതെ കൂളിവാകയെ കൊണ്ടുവരാന്‍ പറഞ്ഞു. ഇതെല്ലാം കാണുകയായിരുന്ന പാര്‍വ്വതിദേവി തന്റെ ശക്തിയില്‍ പിറന്ന മകനെ കാണുവാന്‍ വരികയും ഭഗവാനോട് നടന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. എല്ലാം മനസ്സിലാക്കിയ ഭഗവാന്‍ ശ്രീപരമേശ്വരന്‍ തന്റെ മകനെ എടുത്ത് മടിയിലിരുത്തി ചരട് കെട്ടുകയും, വിഷ്ണുവിന്റെ മായയാല്‍ പിറന്ന നിനക്ക് "വിഷ്ണുമായ" എന്ന പേര് വിളിക്കുകയും ചെയ്തു. അതോടൊപ്പം പാര്‍വ്വതിദേവി മകന് എല്ലാ വരങ്ങളും ശക്തികളും നല്‍കി. ശത്രുക്കളെ നിഗ്രഹിക്കുവാനായി 3 ചാണ്‍ നീളമുള്ള 2 കുറുവടികള്‍ കൊടുക്കുകയും ചെയ്തു. കൈലാസത്തിലെ ഏറ്റവും വലിയ മഹിഷത്തെ പരമശിവന്‍ തന്റെ മകന് വാഹനമായി കൊടുക്കുകയും, 390 മായാചാത്തന്മാരെ വിളിച്ച് മകന്റെ കാര്യങ്ങള്‍ക്കും മായചാതന്മാര്‍ രക്ഷകരായും ആജ്ഞാനുവര്‍ത്തികളായും ഉണ്ടായിരിക്കണമെന്നും എന്ന് കല്‍പ്പിക്കുകയും ചെയ്തു. സത്യധര്‍മ്മപരിപാലനത്തിനായി ഭൂമിലോകത്തിലേക്ക് ഭഗവാന്‍ വിഷ്ണുമായയെ അനുഗ്രഹിച്ചുവിടുകയും ചെയ്തു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[27/08, 11:19] +91 81368 99914: *📍🔥ഗണേശനും ലോഭാസുരനും🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

ശ്രീകൈലാസത്തില്‍ ഭഗവാനെ കാണാനെത്തിയ വൈശ്രവണന്‍ കണ്ണും തള്ളി നിന്നു പോയി. അത്രഭയാനകമായിരുന്നു ആ കാഴ്ച. സാക്ഷാല്‍ പരാശക്തി ദേവിയെ കണ്ടത് അവിചാരിതമായിട്ടായിരുന്നു.

ഗൗരിയെ മഹാകാളിയായാണ് കണ്ടത്. അനേകം തലകളും കൈകളും തുറിച്ച കണ്ണുകളും നീണ്ട നാവുകളും എല്ലാം കൂടി ആകെ ഭയാനകം.

ഭയാശങ്കകളോടെയാണ് വൈശ്രവണന്‍ ഒരടി പിന്നോട്ട് മാറിയത്.

ചങ്കിനകത്ത് വല്ലാത്ത പെടപെടപ്പായിരുന്നു. ഇടിവെട്ടു കൊണ്ടതു പോലെയായി. ആ ചങ്കിടിപ്പിന്റെ പ്രത്യാഘാതമായി അവിടെ ഒരു അസുരജന്മം സംജാതമായി. ലോഭാസുരന്‍.

ജനിച്ച ഉടന്‍ ആജാനബാഹുവായി വളര്‍ന്ന  ലോഭാസുരനോട് വൈശ്രവണന് ദേഷ്യമോ ഈര്‍ഷ്യയോ വാല്‍സല്യമോ എന്ന് വ്യക്തമായി പറയാനാവാത്ത അവസ്ഥ.

കലുഷിതമായ ഒരു ഭാവം. തനിക്ക് ആശ്രയ സങ്കേതം ഏതെന്നറിയാനുള്ള ആശങ്കയായിരുന്നു ലോഭാസുരന്റെ മുഖത്ത്. എവിടേക്കു പോണമെന്നറിയാതെ ഒരു വിഷമം.

എന്തു പറയണമെന്നറിയാതെ വൈശ്രവണന്‍ പകച്ചു നിന്നു. തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണമെന്നാണ് പ്രമാണം. ഇപ്പോള്‍ എന്നേക്കാള്‍ വലുതായി നില്‍ക്കുന്ന ഈ അസുരനോട് ഞാനെന്തു പറയാനാണ്. അസുരന്മാര്‍ക്കെപ്പോഴും ഉപദേശം കൊടുക്കുന്നത് ശുക്രാചാര്യരാണല്ലോ.

ശുക്രാചാര്യരോട് പോയി ചോദിക്കട്ടെ. ആത്മഗതം പോലെയാണ് പറഞ്ഞതെങ്കിലും അല്‍പം ഉറക്കെയായിപ്പോയി. ലോഭാസുരന്‍ അതുകേട്ടു. ഉടന്‍ തന്നെ ശുക്രാചാര്യരെ തേടിപ്പോയി.

കൊടും വനത്തില്‍  ചെന്ന് ശ്രീപരമേശ്വനെ ധ്യാനിച്ച് കഠിന തപസ്സാചരിക്കാന്‍ ശുക്രാചര്യര്‍ ലോഭാസുരനെ ഉപദേശിച്ചു.

ഗുരുവിന്റെ നിര്‍ദേശമനുസരിച്ച്  ലോഭാസുരന്‍ തപസ്സനുഷ്ഠിച്ചു. ശ്രീപരമേശ്വരനില്‍ നിന്ന് വരവും സമ്പാദിച്ചു.

 ശക്തി സംഭരിച്ച ലോഭാസുരന്‍ മൂന്നു ലോകവും കാല്‍ക്കീഴില്‍ ഒതുക്കി. ദേവന്മാര്‍ ലോഭാസുരനു മുമ്പില്‍ പരാജയപ്പെട്ടു.

ലോഭാസുരന്റെ അഹന്ത വീണ്ടും വീണ്ടും വര്‍ധിച്ചു. ഇനി ആരെയാണ് കീഴടക്കാനുള്ളത്. തനിക്ക് വരം തന്ന ഭഗവാന്‍ ശ്രീപരമേശ്വരനാകട്ടെ ഇനി അടുത്ത ഇര. ശ്രീപരമേശ്വരനെ യുദ്ധത്തില്‍ കീഴടക്കണം.

എന്നാല്‍ ഭഗവാനെ തോന്നും പോലെ എപ്പോഴും കാണാനാവില്ലല്ലോ. അതിന് പ്രത്യേകം ഭക്തിയും അനുഗ്രഹവും തന്നെ വേണമല്ലോ. ലോഭാസുരന്‍ കൈലാസാദ്രി വരെ അന്വേഷിച്ചിട്ടും ഭഗവാനെ കണ്ടെത്താനായില്ല. അഹങ്കാരം കൊണ്ട് കണ്ടെത്താവുന്ന ശക്തി വിശേഷമല്ല ഭഗവാന്‍.

ലോഭാസുരന്റെ കുടില തന്ത്രങ്ങളോട് പോരാടാനായി ശ്രീഗണേശനെന്ന ഗജാനനാവതാരത്തെ ആരാധിക്കാന്‍ ദേവന്മാരോട് ശ്രീമഹാവിഷ്ണു ഉപദേശിച്ചു.

ദേവന്മാരുടെ ആരാധന സ്വീകരിച്ച ഗജമുഖന്‍ അവരെ സമാധാനിപ്പിച്ചു. ശ്രീഗണേശന്റെ അഭിപ്രായപ്രകാരം ലോഭാസുരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയപ്പോള്‍ അല്‍പം ഭയപ്പാടു ബാധിച്ചു. സഹായത്തിനായി ഗുരു ശുക്രാചാര്യരുടെ  മുന്നിലെത്തിയപ്പോള്‍ കീഴടങ്ങാനാണ് ഗുരു നിര്‍ദേശിച്ചത്.

ഗുരു നിര്‍ദേശം മാനിച്ച് ശ്രീഗണേശനു മുന്നില്‍ ലോഭാസുരന്‍ കീഴടങ്ങി. തെറ്റുകള്‍ തിരുത്തിയ അസുരനോട് ശ്രീഗണേശന്‍ ക്ഷമിച്ചു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[27/08, 11:19] +91 81368 99914: _*രാമകൃഷ്ണോപദേശം*_

നിങ്ങൾക്കറിയാമോ നാമത്തിന്റെ മഹത്വം? ഈശ്വരനും അദ്ദേഹത്തിന്റെ നാമവും ഭിന്നമല്ല. സത്യഭാമ ഒരിക്കൽ സ്വണ്ണമണിമാണിക്യങ്ങൾ കൊണ്ട് ശ്രീകൃഷ്ണന് തുലാഭാരം നടത്താൻ നോക്കി , പക്ഷേ സാധിച്ചില്ല. രുഗ്മിണി തുളസി ഇലയിൽ കൃഷ്ണനാമമെഴുതി ത്രാസിലിട്ടപ്പോൾ തൂക്കം ശരിയായി. ഇതാണ് ഈശ്വരനോളം വരും ഈശ്വരനാമവും എന്നു ധരിച്ചോളു.🕉
https://www.mymandir.com/p/JHC6sb
ഒരു സ്വപ്നദർശി സ്വന്തം ആത്മാവിൽ തന്നെ അവനവനു യാതൊരു മാറ്റവും വരാതെ വിചിത്ര ങ്ങളായ കാഴ്ചകൾ അനുഭവിക്കുന്നുണ്ടല്ലോ. അതുപോലെയാണു ബ്രഹ്മം തനിക്കൊരു മാറ്റവും വരാതെ സൃഷ്ടി നടത്തുന്നതെന്നു സൂത്ര താത്പര്യം.

ഒരേ ബ്രഹ്മത്തിൽ സ്വരൂപത്തിന് ഒരു കേടും വരാതെ അനേക രൂപത്തിലുള്ള വിചിത്ര സൃഷ്ടി എങ്ങിനെ നടക്കുന്നു എന്നല്ലേ. ഒരേ ഒരു സ്വപ്നദർശിആത്മാവിനൊരു മാററവും സംഭവിക്കാതെ അനേക രൂപമായ വിചിത്ര സൃഷ്ടി നടത്തുന്നതായി ശ്രുതി പ്രഖ്യാപിക്കുന്നു. അവിടെ രഥ മില്ല, രഥ സാമഗ്രികളില്ല, മാർഗങ്ങളില്ല എന്നിട്ടു രഥങ്ങളെയും രഥ സാമഗ്രികളെയും മാർഗങ്ങളെയും സൃഷ്ടിക്കുന്നു. എന്നാണ് സ്വപ്നത്തെക്കുറിച്ച് ബൃഹദാരണ്യകം നാലാമധ്യായം മൂന്നാം ബ്രാഹ്മണം പത്താം മന്ത്രം വിവരിക്കുന്നത്. ലോകത്തും ദേവന്മാരി ഐന്ദ്രജാലികന്മാരിലും മറ്റും സ്വരൂപത്തിന് ഒരു കേടും വരാതെ വിചിത്രങ്ങളായ കുതിരകളുടെയും ആനകളുടെയുമൊക്കെ സൃഷ്ടി കാണപ്പെടുന്നുണ്ട്. ഇതു പോലെ തന്നെ ഒരേ ഒരു ബ്രഹ്മത്തിൽ സ്വരൂപത്തിനൊരു കേടും വരാതെ അനേക രൂപമായ വിചിത്ര സൃഷ്ടി സംഭവിക്കാം
(ബ്രഹ്മസൂത്രം)
Sunil Namboodiri 
ഹരിഓം... സുപ്രഭാതം🙏വന്ദനം നേരുന്നു. ഏവർക്കും NAMASTE,,,🌿🍇☘* ഉപനിഷത്തിൽ പറയുന്നത് സംഗ്രഹിച്ചു പറഞ്ഞു തരാമോ?

# 'തത്വമസി' എന്ന്.

* എന്നു വെച്ചാൽ?

# അത് നീയാണെന്ന്!

* ഏത്?

# പ്രപഞ്ചപ്രതിഭാസങ്ങൾക്കൊക്കെ ആധാരമായ തത്വം.

* ബ്രഹ്മം എന്നു വിശേഷിപ്പിച്ച് കേൾക്കാറുള്ള തത്വം അല്ലേ?

# അതേ . പ്രപഞ്ചസൃഷ്ടിസ്ഥിതിലയ കാരണമായ ബ്രഹ്മം അത് നീയാണെന്ന് !!

* പക്ഷേ അങ്ങിനെ ഒന്നും അങ്ങ്ട് തോന്ന്ണ്ല്യാ.... അതാണ് ചർച്ചക്കൊരുമ്പെടുന്നത്.

# ഞാൻ ദേഹാണ് ന്നൊക്കേയുള്ള തോന്നൽ (ദേഹ താദാത്മ്യം) പ്രബലമായി നിലനില്ക്കുന്നതുകൊണ്ടാണ് പ്രയാസം.

* ദേഹതാദാത്മ്യം കളയാനെന്താ വഴി?

# കർമ്മയോഗത്തിന്റെ പാതയിലൂടെ യാത്ര ചെയ്യണം..

* കർമ്മഫലപ്രതീക്ഷയില്ലായ്ക എന്നു കേട്ടിട്ടുണ്ട്, അതു തന്നെയല്ലേ?

# ആണ്. പക്ഷേ ഈ പ്രയോഗം കൊണ്ട് അർത്ഥ ബോധം കൈവരുമോന്നു സംശയം.
കാര്യം ലഘൂകരിച്ചു പോവുന്നതായൊരാശങ്ക.

*എന്നാൽ വ്യക്തമാക്കിത്തരൂ.

# ഏവർക്കും കാമമുണ്ട്. (ആഗ്രഹം) അതു നിവർത്തിക്കാനുള്ള വഴിയറിയാം. കർമ്മങ്ങൾ ചെയ്യലാകുന്നു. കാമ നിവൃത്തിക്ക് കർമ്മം ഉപായമെന്നർത്ഥം.. (അനുയോജ്യ കർമ്മം കണ്ടെത്താനുള്ള ഒരു ശേഷി ഏവരേയും സഹായിക്കുന്നുണ്ട്.)

കാമ നിവൃത്തിക്കൊപ്പം സ്നേഹം, നന്ദി ഇതൊക്കെ ഉണർത്താനും പുലർത്താനും മനസ്സിരുത്തുക. ക്രമേണ കർമ്മഫലം ഏവർക്കുമായി കല്പിച്ചു നൽകാൻ ധൈര്യം വരും. [ഇത് വിശാല അർത്ഥത്തിലും ഭാവനയിലും - ഈശ്വരാർപ്പണ കർമ്മമാവും. (ഈശ്വരൻ -പ്രപഞ്ചാധിനാഥൻ, നമുക്കു് ജീവന വ്യവസ്ഥ അനുവദിച്ചനുഗ്രഹിച്ച ലോക സംവിധായകനായ അധ്യക്ഷനോട് നാം കടപ്പെട്ടിരിക്കുന്നു. ഈശ്വരപ്രീതിക്കായി, നന്ദി പ്രകടനമായി ലോക നന്മക്ക് കർമ്മങ്ങൾ നിവേദിക്കുന്നു.) കർമ്മം ചെയ്യുന്ന ആൾക്ക് അത്യാവശ്യം വേണ്ട കാര്യങ്ങൾ ഭംഗിയായി നിർവ്വഹിതമാവുകയും ചെയ്യും.]

സത്സംഗാവസരം മുറക്ക് പ്രയോജനപ്പെടുത്തിയാൽ 'ഞാൻ കർത്താവാണ് - കർമ്മം ചെയ്യുന്നവൻ - എന്ന അഭിമാനത്തിന്റെ പൊള്ളത്തരം വ്യക്തമാവും. അതും പ്രകൃതി വ്യവസ്ഥക്ക് ( ഈശ്വരന്) സമർപ്പിക്കാൻ കഴിയും.

ശരിക്കും നാം ലക്ഷ്യമാക്കുന്ന സൗഖ്യമോ, ശാന്തിയോ, ഭയമുക്തിയോ കർമ്മ ഫലത്തിന് പ്രദാനം ചെയ്യാൻ കഴിയില്ലെന്ന ബോധ്യവും ക്രമേണ ഉറച്ചു കിട്ടും (വിവേകം). അവിടെ കർമ്മഫല ആശങ്കകളകലും, ഭോഗാവേശങ്ങളാറിത്തണുക്കം.(വൈരാഗ്യ സിദ്ധി)
അനർഗ്ഗളമായും, അനായാസമായും, അഭിമാനങ്ങളില്ലാതെയും, വീഴ്ചകൾ വരുത്താതെയും ലോക സേവ ചെയ്യുന്ന കർമ്മയോഗി നൈഷ്ക്കർമ്മ്യസിദ്ധനുമാവുന്നു.

ദേഹാതീത ആത്മ മഹത്വം വിചാരം ചെയ്യാൻ ഈ വ്യക്തിക്ക് സുസുഖം സാധിക്കും.
ദേഹദാസ്യവും, താദാത്മ്യ ചിന്തയും കൊഴിഞ്ഞു പോവും. പക്വത വളരുന്നതിനനുസരിച്ച് സദ്ഗുരു പ്രസാദം നുകരാൻ കഴിയും. 'തത്വമസി' വാക്യം മനന ധ്യാനങ്ങളിലൂടെ സാക്ഷാത്ക്കരിക്കാൻ സാധിക്കും.

* ഏറെ ഗ്രഹിക്കാനുണ്ടല്ലോ?

# പരിഭ്രമിക്കാതെ, മനസ്സിലായിക്കിട്ടിയതിനനുസരിച്ച് മുന്നേറിയാൽ മതി. വഴി കൂടുതൽ തെളിഞ്ഞു വരും.

* ജീവിതത്തിന്റെ രസം വൈരാഗ്യഭാവം പുലർത്തുന്നതിനാൽ ചോർന്നു പോവില്ലേ?

 # വൈരാഗ്യമെന്ന പദം തെറ്റിദ്ധരിച്ചതുകൊണ്ട് തോന്നുന്നതാണ്‌. വിവേകാധിഷ്ഠിത വൈരാഗ്യം ആസ്വാദനത്തിന്റെ ആഴം വർദ്ധിപ്പിക്കുകയേ ഉള്ളൂ.
മറ്റൊരു കാര്യം -: ഇപ്പോൾ ഏറെ രസം നകരുന്നുണ്ടോ? ജീവിതം ആസ്വദിക്കുന്നുണ്ടോ? ഇതു പൊതുവേ ആരും ആലോചിക്കാറില്ല. ആസ്വദിക്കുന്നുവെന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിച്ച് പോവുന്നു. ഈ ആത്മവഞ്ചന വിശകലനത്തിലൂടെ തിരിച്ചറിഞ്ഞാൽ വൈരാഗ്യത്തിന്റെ മൂല്യം കൂടുതൽ ബോധ്യമാവും.

* ശരി.... പരിശീലിച്ചു നോക്കട്ടെ...

# തീർച്ചയായും പുരോഗതി ഉണ്ടാവും.

പ്രേമാദരപൂർവ്വം

  • സ്വാമി.അദ്ധ്യാന്മാനന്ദ🌷🌷☔☔☔☔🌧🌧🌧🌧
*ബ്രഹ്മജ്ഞാനാവലീമാല*
*ഭാഗം -15*
*സദ്ഗമയ സത്സംഗ വേദി*
*26/08/2019, തിങ്കൾ*

*പ്രജ്ഞാനഘന ഏവാഹം വിജ്ഞാനഘന ഏവ ച അകർതാഹമഭോക്താഹമഹമേവാഹമവ്യയഃ*

പ്രകർഷേണയുളള ജ്ഞാനം, അനുഭവജ്ഞാനം, അതാണ് ഞാൻ. ഞാൻ ബോധ സ്വരൂപനാണ്. വിജ്ഞാനമെന്നു പറയുമ്പോൾ അനുഭവജ്ഞാനമെന്നു പറയാം. ജ്ഞാനം വസ്തു സംബന്ധമായത്. ആ വസ്തു സംബന്ധമായ ജ്ഞാനത്തെ നാം അനുഭവത്തിൽ കൊണ്ടുവരുമ്പോൾ അത് വിജ്ഞാനമായി. അഗ്നിക്ക് ചൂടും പ്രകാശവുമുണ്ട് എന്ന അറിവാണ് ജ്ഞാനം അത് സ്പർശിച്ച് നോക്കിയാൽ വിജ്ഞാനമായി. തൊട്ടു നോക്കി ഞാൻ അറിയുമ്പോൾ അത് എന്നെ സംബന്ധിച്ച് വിജ്ഞാനമാണ്.

ഞാനൊന്നിന്റെയും കർത്താവും ഭോക്താവുമല്ല. എനിക്ക് കർമ്മമോ കർമ്മഫലമോ ഇല്ല എന്നാൽ എല്ലാ കർമ്മങ്ങളുടെയും അധിഷ്ഠാനം ഞാനാണ്. കർമ്മങ്ങൾ ഇല്ലെങ്കിൽ എന്നിൽ അതിന്റെ ഫലവും ഉണ്ടാവില്ല. ഞാൻ ഞാൻ മാത്രമാണ്. ഞാൻ ഒരു തരത്തിലും കുറവില്ലാത്തവനാണ്.

തുടരും...

*ശ്രീശങ്കരാചാര്യവിരചിതം*
••••••••••••••••••••••••••••••••••••••••••
*ലേഖനം : വിഷ്ണു ശ്രീലകം*
ശ്ലോകം - 16

നാസതോ വിദ്യതേ ഭാവോ
നാഭാവോ വിദ്യതേ സതഃ
ഉഭയോരപിദൃഷ്ടോfന്ത -
സ്ത്വനയോസ്തത്വദർശിഭിഃ

അസതഃ       = ഇല്ലാത്തതിന്
ഭാവഃ             = ഉണ്ട് എന്ന ഭാവം
ന വിദ്യ തേ   = അറിയപ്പെടുന്നില്ല
സതഃ            = ഉള്ളതിന്
അഭാവഃ        = ഇല്ലായ്മ
ന വിദ്യ തേ    = അറിയപ്പെടുന്നില്ല
അനയോഃ ,
ഉഭയോഃ   അപി = ഈ രണ്ടിന്റേയും
അന്തഃ തു         = നിശ്ചയം
തത്ത്വദർശിഭിഃ = തത്ത്വ-
                              ജ്ഞാനികളാൽ
ദൃഷ്ടാഃ        = അറിയപ്പെട്ടിരിക്കുന്നു.
*ശ്രീമദ് ഭാഗവതം 255*
വ്രജത്തിൽ ഇന്ദ്രപൂജ ചെയ്യാനായിട്ട് നന്ദഗോപർ ഒരുക്കങ്ങളൊക്കെ ചെയ്തു.

ഭഗവാൻ അച്ഛനോട് ചോദിച്ചു.
എന്തിനുള്ള ഒരുക്കങ്ങളാണിത്?

നന്ദഗോപർ പറഞ്ഞു
നമ്മള് ദേവന്മാർക്ക് അങ്ങട് ചെയ്യണം. ദേവന്മാർ നമുക്ക് വൃഷ്ടി ആയിട്ട് ഇങ്ങട് തരും. ഇന്ദ്രന്റെ മൂർത്തിരൂപമാണ് മേഘങ്ങൾ. വൃഷ്ടി നമുക്ക് തരുന്നത് ഭഗവാൻ ഇന്ദ്രനാണ്. അതുകൊണ്ട് ഇന്ദ്രന് ആരാധന ചെയ്യണം.

മീമാംസ സമ്പ്രദായത്തിൽ കർമ്മകാണ്ഡം ആണ് മുഖ്യം. കർമ്മങ്ങൾ സ്വയം ഫലങ്ങളെ തരും. എന്ത് ഫലത്തെ ഉദ്ദേശിച്ച് കർമ്മം ചെയ്തുവോ ആ ഫലം ആ കർമ്മത്തിൽ നിന്ന് കിട്ടുന്നു.  ഈശ്വരൻ കർമ്മഫലദാതാവ് മാത്രമാണ്.

വേദാന്ത ദർശനം ഇതിന് എതിരാണ്.

കർമ്മ കിം പരം
കർമ്മ തജ്ജഡം
കർത്തു: ആജ്ഞയാ പ്രാപ്യതേ ഫലം

വേദാന്തമതത്തിൽ കർമ്മം  ജഡം ആണ്. ജഡമായ കർമ്മത്തിന് സ്വയം ഫലങ്ങളെ തരാൻ കഴിയില്യ.  അതുകൊണ്ട് കർമ്മത്തിനല്ല, ഏത് ഭാവത്തോടെ കർമ്മം ചെയ്യുന്നു എന്നുള്ളതാണ് മുഖ്യം. എന്ത് ഫലം കൊടുക്കണം എന്നുള്ളത് ഈശ്വരനിൽ മാത്രം നിക്ഷിപ്തമാണ്. 

ഇവിടെ ഭഗവാൻ ഇന്ദ്രഗർവ്വഭംഗം ചെയ്യാൻ  തീരുമാനിച്ച്  നന്ദഗോപരോട് ചോദിച്ചു.

അച്ഛാ ഇന്ദ്രന് എന്തിനാണ് പൂജ കൊടുക്കണത്? ഈശ്വരൻ ഉണ്ടെങ്കിലും നമ്മൾ കർമ്മം ചെയ്താലേ ഫലം തരൂ.

അസ്തി ചേദീശ്വര: കശ്ചിത്
ഒരു ജോലി ചെയ്ത് കൂലി തരുന്ന ആൾക്ക് നമ്മൾ എത്ര ബഹുമാനം കൊടുക്കും? ഇനിയിപ്പോ ആരാധിക്കണമെങ്കിൽ തന്നെ നമുക്ക്  പ്രത്യക്ഷ ദേവതകളായ ബ്രാഹ്മണരുണ്ട്,  പശുക്കളുണ്ട്, ഈ ഗോവർദ്ധനാദ്രി ണ്ട്. ഇതിനെയൊക്കെ പൂജിക്കാം.

ഭഗവാന്റെ വാക്ക് കേട്ട് ഗർഗ്ഗപുരോഹിതൻ തുടങ്ങിയവരൊക്കെ അനുമോദിച്ചു. ഇന്ദ്രയാഗത്തിനെ നിർത്തി.
ഗോവർദ്ധനാദ്രിക്ക് പൂജ, പശുക്കൾക്ക് പൂജ ബ്രാഹ്മണർക്ക് പൂജ എന്നാക്കി.

ഇന്ദ്രന് അത്യധികം കോപം ഉണ്ടായി. തനിക്കുള്ള യാഗം മുടങ്ങിയതോടു കൂടെ സാക്ഷാൽ വിഷ്ണു ഭഗവാനാണെങ്കിലും ശരി മനുഷ്യനായിട്ട് അവതരിച്ചാൽ ഞങ്ങൾക്ക് ചോട്ടിലാണ്.
എനിക്ക് തരേണ്ട യാഗം മുടക്കി,

കൃഷ്ണം മർത്ത്യം,
മർത്ത്യനായ ഈ കൃഷ്ണനെ ആശ്രയിച്ച ഗോപന്മാർ എന്നെ അപമാനിച്ചു. ഞാനെന്റെ ശക്തി കാണിച്ചു കൊടുക്കണ്ട് എന്ന് പറഞ്ഞു.

അതിഭയങ്കരമായ മഴ പെയ്തു.
ആനതുമ്പിക്കൈ പോലെ മഴ വെള്ളം വീണത്രേ. അങ്ങനെ ഭയങ്കരമായി ഏഴു ദിവസം രാവും പകലും മഴ!

ഭഗവാൻ പറഞ്ഞു.
ആരും പേടിക്കണ്ടാ.
തന്റെ കൈ കൊണ്ട് ലീലയാടി ഗോവർദ്ധനാദ്രിയെ ഉയർത്തി.
വിരല് കൊണ്ട് ആ ഗോവർദ്ധനം പിടിച്ചു കൊണ്ട് ഗോപന്മാരേയും ഗോക്കളേയും ഒക്കെ അതിന്റെ കീഴിലേക്ക് വിളിച്ചു.

എല്ലാവരും ഇവിടെ നിന്നോളാ.

വളരെ ലാഘവത്തോടു കൂടെ അത് ഉയർത്തിപ്പിടിച്ച് ഇവരോടൊക്കെ തമാശ പറഞ്ഞ് വർത്തമാനം പറഞ്ഞ് എല്ലാവരേയും ആശ്വസിപ്പിച്ചുകൊണ്ട് അങ്ങനെ നില്ക്കാണ്.

ഈ ദിവ്യമായ ഈശ്വരത്വം കണ്ടിട്ട് ഗോപന്മാരൊക്കെ പതുക്കെ പതുക്കെ നന്ദഗോപരോട് ചോദിക്കാൻ തുടങ്ങി. എന്താ ഗർഗ്ഗപുരോഹിതൻ ഈ കുട്ടീടെ ജാതകം ഗണിച്ചു പറഞ്ഞത്? നാമകരണ സമയത്ത് അദ്ദേഹം എന്താണ് പറഞ്ഞത് എന്നൊക്കെ ഇപ്പോഴാണ് അന്വേഷണം.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 
നിങ്ങൾ ശരീരവുമായി താദാത്മ്യം  പ്രാപിച്ചിട്ടുണ്ടെക്കിൽ മരണത്തിന് വേണ്ടി നിങ്ങൾ തയ്യാറെടുത്ത് കഴിഞ്ഞു.കാരണ ശരീരം മരണമുള്ളതാണ്.മരണമുള്ളതിനോട് നിങ്ങൾ താദാത്മ്യം പ്രാപിച്ചുവെക്കിൽ നിങ്ങൾ മരണമില്ലാത്തതിനെതിരെയാണ് ജീവിക്കുന്നത്. നിങ്ങൾ വീണ്ടും വീണ്ടും മരിക്കും.മരണമുള്ള
ശരീരവുമായി താദാത്മ്യം പ്രാപിക്കാത്തവനും തന്റെ യഥാർത്ഥ സത്തയ്ക്ക് അനുസ്യതമായി ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി എല്ലാ ഭയത്തിൽ നിന്നും
മുക്തനാണ് അവൻ മരണത്തിൽ നിന്നു മുക്തനാണ്. അവൻ ജനിമ്യതിചക്രത്തിൽ നിന്ന് മുക്തനാകുന്നു. ദൈവികതയുടെ ഭയാനകവും എന്നാൽ പക്ഷപാതരഹിതവും മായ നിയമത്തെ മസ്സിലാക്കുവാൻ കഴിയുകയും അതിനോട് അനുസ്യതമായി നിങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടത്തുവാനും നിങ്ങൾക്ക് കഴിയുമെക്കിൽ നിങ്ങൾ മരണമില്ലാത്തവനായിത്തീരും.

കഠോപനിഷത്ത് 
കടപ്പാട്
യന്തു നദയോ വർഷന്തു പർജന്യാ
സുപിപ്പലാ ഓഷധയോ ഭവന്തു
അന്നവതാമോദനവതാമാമിക്ഷവതാം
ഏഷാം രാജാ ഭൂയാസം
ഓദനമുദ്ബ്രുവതേ
പരമേഷ്ട്ടീ വാ ഏഷ യദോദന
പരമാ മേ വൈനം ശ്രിയം ഗമയതി

മാ ഭ്രാതാ ഭ്രാതരം ദ്വിക്ഷൻ
മാ സ്വസാരമുത സ്വസാ
സമ്യഞ്ച സംവ്രതാ ഭൂത്വാ
വാചം വദത ഭദ്രയാ

ബ്രഹമാർപ്പണം ബ്രഹ്മഹവിർ
ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മ കർമ്മ സമാധിനാ

ഓം സഹനാ വവതു സഹനൗ ഭുനക്തു
സഹ വീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
കാഴ്ചയുള്ളവരുടെ കണ്ണുകള്‍ കാഴ്ചയില്ലാത്തവരുടെ കണ്ണുകളാണ്. നാം ആര്‍ജ്ജിക്കുന്ന ശരീരവും മറ്റുള്ള ദ്രവ്യങ്ങളും ധനവും ഗുണപ്രകൃതവും എല്ലാം ചേര്‍ന്നതാണ് നമ്മുടെ സമ്പത്ത്. മറ്റുള്ളവര്‍ക്ക് ഉപകരിച്ചില്ലെങ്കില്‍ നമ്മുടെ സമ്പത്ത് വര്‍ദ്ധിക്കുന്നതുകൊണ്ട് എന്തു കാര്യം!
മറ്റുള്ളവരില്‍ നിന്ന് അപഹരിക്കുകയും സമൂഹത്തെ ദ്രോഹിക്കുകയും ചെയ്യുന്നവരുടെ സമ്പത്ത് ആസുരമാണ്. ഒരു വശത്ത് അഴിമതിയും അക്രമവും മറുവശത്ത് ആദര്‍ശവും നവോത്ഥാനത്തിന്‍റെ വാഗ്ദാനങ്ങളും എന്നതാണ് നിരര്‍ത്ഥകമായ സമ്പന്ന ജീവിതത്തിന്‍റെ ലക്ഷണം. സമ്പത്തും അധികാരവും ആരുടെ കൈകളിലാണോ അവരുടെ നിയന്ത്രണത്തിലാണ് ആ നാടിന്‍റെ നന്മയും നീതിയും പുലരുന്നതും തകരുന്നതും. ഒരു നാടിന്‍റെ സംസ്ക്കാരത്തെ സ്വാധീനിക്കുന്ന വിദ്യാഭ്യാസരംഗത്ത് തന്നെ അഴിമതികളും അക്രമങ്ങളും, പരീക്ഷകളില്‍ ക്രമക്കേട്, ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തുന്നതില്‍ ഭീകരമായ വീഴ്ച എന്നിങ്ങനെ പോകുന്നു ആസുരസമ്പത്ത് ആര്‍ജ്ജിച്ച അധികാരികളുടെ നിയന്ത്രണത്തില്‍പ്പെട്ട കാര്യങ്ങള്‍! നാം വിദ്യനേടിയാലും ശരി ധനം നേടിയാലും ശരി അധികാരം നേടിയാലും ശരി നാം ആര്‍ജ്ജിച്ച ഗുണപ്രകൃതം എന്താണോ ആ സമ്പത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ നമുക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിക്കൂ. ആ പൂര്‍വ്വവാസനകളെ നിയന്ത്രിക്കുവാനും സംസ്ക്കരിക്കുവാനും ഉള്ളിലിരുന്നരുളുന്ന ഭഗവാന്‍തന്നെ ശരണം! സ്വാമി ശരണം!
മറ്റുള്ളവരുടെ ജീവിതവും ജീവനും ധനവും എടുക്കുവാന്‍ കഴിവുള്ളവരല്ല അവ കൊടുക്കുവാന്‍ കഴിവുള്ളവരാണ് യഥാര്‍ത്ഥത്തില്‍ സമ്പന്നര്‍. അവരുടെ സമ്പത്ത് 'സാത്വിക ഗുണ'മാണ്. ഭക്തിസാധനകളും പുണ്യപ്രവൃത്തികളും എല്ലാ കര്‍മ്മങ്ങളും അതിനുള്ള മാര്‍ഗ്ഗം മാത്രമാണ്. ലക്ഷ്യം ആന്തരിക പരിശുദ്ധിയാണ്. അതിന്‍റെ ഫലമാണ് സത്യവും ജ്ഞാനവും ആനന്ദവും.
ഓം
krishnakumar kp
ഭാഗവതം - 2 3
ദാനധർമ്മാൻ രാജധർമമാൻ മോക്ഷധർമ്മാൻ വിഭാഗശ:
സ്ത്രീധർമമാൻ ഭഗവദ്ധർ മാൻ സമാസ വ്യാസ യോഗത:
ദാനധർമ്മാൻ = ദാനധർമ്മങ്ങളെയും, രാജ ധർമ്മാൻ = രാജ ധർമ്മങ്ങളെയും, മോക്ഷധർമമാൻ = മോക്ഷ ധർമ്മങ്ങളെയും, വിഭാഗ ശ: = വെവ്വേറെ, സ്ത്രീ ധർമ്മാൻ = സ്ത്രീകളുടെ ധർമ്മങ്ങളെയും, ഭഗവദ്ധർ മമാൻ = ഭഗവദ് പ്രീതി വരുത്തുന്ന ധർമ്മങ്ങളെയും, സമാസവ്യാസ യോഗത: = ചുരുക്കമായും വിസ്തരിച്ചും.
ദാനധർമ്മങ്ങൾ, രാജ ധർമ്മങ്ങൾ, മോക്ഷധർമ്മങ്ങൾ, സ്ത്രീധർമ്മങ്ങൾ, ഭഗവാനെ സേവിക്കുന്നവരുടെ ധർമ്മങ്ങൾ, എന്നിവയെ ഓരോന്നിനെ വെവ്വേറെ സംക്ഷേപിച്ചും വിസ്തരിച്ചും വർണ്ണിച്ചു.
(ഭാഗ: 1:9:27)
sunil namboodiri
ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 157
മനോബുദ്ധി അഹങ്കാര ചിത്താനി നാഹം , ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണ നേത്രേ ന ച വ്യോമ ഭൂമിർ ന തേജോ ന വായു: ചിദാനന്ദരൂപം ശിവോഹം ശിവോഹം. 
ചിദാനന്ദരൂപമായ ആ ശിവം, പ്രജ്ഞയാണ് ഞാൻ എന്നുള്ളത് ഒരു ക്ഷണനേരത്തെക്കെങ്കിലും കേട്ട് ആ ക്ഷണനേരത്തെക്കെങ്കിലും ചിത്തം നിശ്ചലമായിട്ട് നിന്നാൽ നൂറ് അശ്വമേധം ചെയ്തതിനേക്കാട്ടിലും ഫലമാണ്. നൂറു അശ്വമേധം ചെയ്താൽ ദേവലോകത്ത് പോയിട്ട് ഇന്ദ്രനായി തിരിച്ചു വരാം. പക്ഷേ ഈ സത്യം അല്പം ഗ്രഹിച്ചാൽ ശരീരത്തിൽ ഇരിക്കുമ്പോൾ തന്നെ പരിപൂർണ്ണനായി വിമുക്തനാവാം. അപ്പൊ ഈ സത്യം, അത്ര ഉജ്ജ്വലമായ ഈ അമൃതം , ഈ അമൃതത്തിനെ കേൾക്കുന്നവന് ആശ്ചര്യം. പറയണ വന് ആശ്ചര്യം അറിഞ്ഞ അനുഭവിക്കുന്നവന് അത്യാശ്ചര്യം. സാധാരണ ഇതു കേട്ടാൽ അധികം പേരും ശരിക്ക് ഗ്രഹിക്കിണില്ല. ഗ്രഹിച്ചില്ലെങ്കിൽ എന്തു വേണം. ഗ്രഹിക്കുന്നതു വരെ മനനം ചെയ്യണം. മനസ്സിലായിട്ടില്ലെങ്കിൽ മനസ്സിലാവുന്നതു വരെ കടയണം ഉള്ളിലിട്ട്. അരേഅയമാത്മാ ദ്രഷ്ടവ്യ:. മൈത്രേയി ചോദിച്ചു യാജ്ഞവ ല്ക്കനോട് , യാജ്ഞവല്ക്യ ന്റെ ഭാര്യ മൈത്രേയി അദ്ദേഹത്തിനോട് ചോദിച്ചു അങ്ങു പറഞ്ഞുതരൂ ജീവിതത്തിൽ പരിപൂർണ്ണ നിർവൃതി വേണമെങ്കിൽ ഞാൻ എന്താ ചെയ്യേണ്ടത് എന്നു ചോദിച്ചു. ഭർത്താവ് എല്ലാം വിട്ടിട്ട് പോവാൻ നിക്കാണ്. അപ്പൊ യാജ്ഞവല്ക്യൻ പറഞ്ഞു ഡോ മൈത്രേയി, ആത്മാവിനെ കണ്ടെത്തേണ്ടി യിരിക്കുന്നു. എങ്ങനെ കണ്ടെത്തും? ശ്രോതവ്യോമന്ദ വ്യോനിധി ദ്ധ്യാസിനവ്യ: ആദ്യം അറിഞ്ഞനുഭവിച്ചവരിൽ നിന്നും ഈ ആത്മാവിനെ കേൾക്കണം കേട്ടിട്ട് നല്ലവണ്ണം തെളിയുന്നതുവരെ വിചാരം ചെയ്തു കൊണ്ട് ഉള്ളിൽ ഇട്ട് കടയണം. എന്നിട്ടോ അവസാനം തൈരു കടയുമ്പോൾ വെണ്ണ പിരിഞ്ഞു വരുന്നതു പോലെ ഈ ജഡത്തിനുള്ളിൽ ഈശ്വരൻ തെളിഞ്ഞു വരും. ബോധം തെളിഞ്ഞു വരും. "ഊണുക്കുൾ ഈശൻ ഒളിന്തിരുന്താനെ" ഈ ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സർവ്വേശ്വരൻ വേർപിരിഞ്ഞു പ്രകാശിക്കും. ആ വേർപിരിഞ്ഞു പ്രകാശിക്കുന്ന പ്രജ്ഞയെ കണ്ടെത്തി അനുഭവിക്കുന്നതു വരെ കടഞ്ഞു കൊണ്ടേ ഇരിക്കണം എന്നാണ് . ശ്രവണം ചെയ്യാ,മനനം ചെയ്യാ , അനുഭവിക്കാ. അപ്പൊൾ നമുക്കിവിടെ ഭഗവാന്റെ ശ്രവണ ത്തിനുള്ള ഭാഗ്യം സിദ്ധിച്ചിരിക്കുന്നു. ഇനി നമ്മൾ ചെയ്യേണ്ടത് എന്താ മനനം നിദ്ധി ധ്യാസനം. നമ്മളുടേത് ആക്കി തീർക്കാ. നിദ്ധി ധ്യാസനം എന്നു വച്ചാൽ നിശ്ചലമായിട്ട് മനസ്സ് സ്വരൂപത്തിൽ നില്ക്കലാണ് നിധി ദ്ധ്യാസനം. ചലിക്കാതെ മനസ്സ് ആത്മവസ്തുവിൽ നിൽക്കുമ്പോൾ പ്രജ്ഞാ മയമായിട്ട് ബോധമയമായിട്ട് നിൽക്കുമ്പോൾ ഉള്ളില് ആനന്ദം നിറഞ്ഞു തുളുമ്പുന്ന സ്ഥിതി ആണ് നിധി ദ്ധ്യാസനം . അല്ലാതെ ചിത്തവൃത്തിയുടെ സ്വരൂപമല്ല നിധി ദ്ധ്യാസനം. അങ്ങനെ ഉള്ള നിധി ദ്ധ്യാസനം സിദ്ധിച്ചവൻ ആശ്ചര്യം.
( നൊച്ചൂർ ജി )

sunil namboodiri
ഭാഗവതം - 2 4
ധർമ്മാർത്ഥ കാമ മോക്ഷാംശ്ച സഹോ പായാ ന്യഥാ മുനേ
നാനാ ഖ്യാനേ തിഹാ സേ ഷു വർണ്ണയാമാസ തത്വ വിത്
മുനേ= അല്ലയോ ശൗനക മുനേ, സഹോ പായാൻ = ഉപായങ്ങളോടുകൂടിയ, ധർമ്മാർത്ഥ കാമ മോക്ഷാൻ ച = ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയേയും, നാനാ ഖ്യാനേ തിഹാ സേ ഷു യഥാ = അനേകവിധത്തിലുള്ള കഥകൾ, ഇതിഹാസങ്ങൾ ഇവയിൽ എങ്ങിനെയോ, തത്വ വിത് = തത്വത്തെ അറിഞ്ഞിരിക്കുന്ന ഭീഷ്മർ, (തഥാ ) വർണ്ണയാമാസ = അപ്രകാരം ശരിയായി വർണ്ണിച്ചു.
തത്ത്വത്തെ അറിഞ്ഞിരിക്കുന്ന ഭീഷ്മാചാര്യർ ധർമ്മാർത്ഥ കാമ മോക്ഷങ്ങളുടെ സൂക്ഷ്മ സ്വഭാവങ്ങളേയും, അവയെ സമ്പാദിക്കുവാനുള്ള ഉപായങ്ങളേയും, അനേകവിധ കഥകൾ ഇതിഹാസങ്ങൾ ഇവകളേയും ഉദാഹരിച്ചുവർണ്ണിച്ചു.
(ഭാഗ: 1:9:28)

sunil namboodiri

ഭദ്രമാകണം ജീവിതം

Monday 26 August 2019 3:00 am IST

ജീവിതത്തില്‍ ഭദ്രത കൈവരിക്കുക എന്നതുകൊണ്ട് എന്താണ് നാം അര്‍ഥമാക്കുന്നത്? ഒരിക്കലെങ്കിലും എന്റെ ജീവിതത്തില്‍ ഭദ്രത ഉണ്ടാകണേ
എന്ന് പ്രാര്‍ഥിക്കാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. വേദങ്ങളില്‍ അനേകമന്ത്രങ്ങളില്‍ ഭദ്രത നേടുന്നതിനുള്ള വഴികള്‍
ഉപദേശിക്കുന്നുണ്ട്. അപൗരുഷേയമായ വേദങ്ങളില്‍ നമുക്ക് നല്‍കുന്ന ഉപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാന്‍ സാധിച്ചാല്‍ അതൊരു വലിയവഴിത്തിരിവായിരിക്കും. കാരണം എത്രയോ ആളുകള്‍ ഇന്ന് ജീവിതത്തില്‍ കൃത്യമായ ഉപദേശങ്ങള്‍ കിട്ടാതെ നട്ടംതിരിയുന്നുണ്ട്. ചിലരെങ്കിലും ഇനി ഒരു പ്രതീക്ഷയുമില്ലെന്നു കരുതി ജീവിതം ഹോമിക്കുന്നവരുമുണ്ട്. ജീവിതത്തില്‍ ഭദ്രത കൈവരുത്താന്‍ ഋഗ്വേദത്തിലും യജുര്‍വേദത്തിലും നല്‍കുന്ന ഗംഭീരമായ ഒരു മന്ത്രം നമുക്കൊന്ന് കാണാം:
''ഓം വിശ്വാനി ദേവ സവിതര്ദുരിതാനി പരാ സുവ
യദ്ഭദ്രം തന്ന ആ സുവ.''
(ഋഗ്വേദം 5.82.5, യജുര്‍വേദം 30.3)
പദം പിരിച്ചുള്ള അര്‍ഥം:
(ദേവ സവിതഃ=) ദിവ്യഗുണങ്ങളോടുകൂടിയ അല്ലയോ സവിതാവേ, (വിശ്വാനി ദുരിതാനി=) സമസ്ത ദുരിതങ്ങളും (പരാ സുവ=) ദൂരെ അകറ്റി, (യദ് ഭദ്രം=) യാതൊന്നാണോ ഭദ്രമായുള്ളത്, (തത്=) അത് (നഃ=) ഞങ്ങള്‍ക്ക് (ആ സുവ=) പ്രാപ്തമാക്കിയാലും.
അല്ലയോ സവിതാവേ, സമസ്ത ദുരിതങ്ങളും എന്നില്‍നിന്ന് അകറ്റി, ഭദ്രമായതിനെ നല്‍കിയാലും എന്ന് ഈ മന്ത്രത്തിന് അര്‍ഥം പറയാം.
ഈ മന്ത്രത്തില്‍ പ്രാര്‍ഥന വൈദികപ്രസിദ്ധി നേടിയ സവിത എന്ന ദേവതയോടാണ്. ഉല്പാദിപ്പിക്കാനും പ്രേരിപ്പിക്കാനും ശക്തിയുള്ളവനാണ് സവിതാ ദേവത. സര്‍ജനം ചെയ്യുകയും സഞ്ചാലനം ചെയ്യിപ്പിക്കുകയും ചെയ്യുന്ന പരമാത്മാവ് സവിതാദേവതയാണ്. സൗരമണ്ഡലത്തിനെ സര്‍ജനം ചെയ്യിക്കുന്ന സൂര്യന്‍ സവിതാദേവതയാണ്. നമ്മുടെ ഈ ദേഹത്തെ ഉല്പാദിപ്പിക്കുകയും സഞ്ചാലനം
ചെയ്യുകയും ചെയ്യുന്ന ആത്മാവ് സവിതാവാണ്. ശിഷ്യന്മാരുടെ ജീവിതത്തെ നിര്‍മിക്കുന്ന പ്രേരകനാകയാല്‍ ആചാര്യനും സവിതാവു തന്നെ. ഈ മന്ത്രത്തില്‍ സവിതാവ് പരമാത്മാവാണ്.

നോക്കൂ, ഈ മന്ത്രത്തില്‍ രണ്ടു വാക്കുകളുണ്ട്. ഒന്ന് ദുരിതം മറ്റൊന്ന് ഭദ്രം. ദുരിതമെന്ന വാക്കിന് എന്താണ് അര്‍ഥം? ദുഃസ്ഥിതിയാണ് ദുരിതം. അമംഗളകാരിയാണത്. അശുഭവും നികൃഷ്ടവുമായ അഭദ്രതയാണ് ദുരിതം. ഭദ്രതയോ നേര്‍വിപരീതം. ശുഭവും മംഗളകരവും ശക്തിപ്രദവുമായതെല്ലാം ഭദ്രതയാകുന്നു. ദുഃസ്ഥിതിയില്‍ എത്തുന്ന ഏതൊരാളും അഭദ്രതയിലാണ് ഉള്ളത്. ദാരിദ്ര്യംകൊണ്ടായാലും അനാരോഗ്യംകൊണ്ടായാലും, എന്തിന്, തകര്‍ന്ന കുടുംബമായാലും അതെല്ലാം ദുരിതമാണ്. ദുരിതം ദുരിതത്തെ മാത്രം പ്രസവിക്കുന്നു. എന്നാല്‍
ഒരിക്കല്‍ നാം ദുരിതത്തില്‍നിന്ന് മോചിതനായി ശക്തിയുടെ ലോകത്ത് എത്തിച്ചേര്‍ന്നാല്‍ അതോടെ ഭദ്രത കൈവരിക്കാന്‍ തുടങ്ങുകയായി.
ഇവിടെ വേദമന്ത്രത്തില്‍ കൃത്യമായ ഉപദേശം നല്‍കുന്നു. ദുരിതങ്ങളെ അകറ്റി ഭദ്രതയെ പ്രാപിക്കുമാറാകട്ടെ എന്ന്. അതിന് ആരുടെ സഹായം വേണമെന്നതാണ് അടുത്ത ചോദ്യം. നമ്മുടെ എല്ലാം ഉള്ളില്‍ സുസ്പന്ദിതമായിരിക്കുന്ന അന്തരാത്മാവുണ്ടല്ലോ, അതിന്റെ പ്രേരണ ആ ഭദ്രതാപ്രാപ്തിക്ക് വേണം. അതിന് ദുരിതത്തെ ത്യജിക്കാനുള്ള മനസ്സുവേണം. എന്നും പരാതിമാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ദോഷൈകദൃക്കാകാതിരിക്കണം. നല്ലതു കാണാനും കേള്‍ക്കാനും  മനസ്സുവേണം. ശുഭചിന്തകള്‍കൊണ്ട് മനസ്സ് നിറയ്ക്കാന്‍ സാധിക്കണം. ജീവിതത്തില്‍ ഇനിയും പ്രത്യാശയ്ക്ക് വകയുണ്ടെന്ന് മനസ്സിലാക്കി ഈ ജീവിതത്തില്‍ തനിക്ക് ഊന്നുവടിയായി പരമാത്മാവ്
പരിലസിക്കുന്നുണ്ടെന്ന സുബോധം നമ്മില്‍ ഉദിക്കണം. അതിന് വേദോപാസന ചെയ്യണം. അപ്പോള്‍ ഭദ്രപ്രാപ്തി പതുക്കെ കൈവരും. ജീവിതം വിജയത്തെ വരിക്കുകയും ചെയ്യും

വിധിപ്രകാരം പ്രദക്ഷിണം

Monday 26 August 2019 3:00 am IST
അരയാലിന് ഏഴ്, വിഷ്ണുവിനും ദേവിക്കും നാല് ശിവന് മൂന്ന്, സൂര്യന് രണ്ട്, ഗണപതിക്ക് ഒന്ന് എന്ന ക്രമത്തിലാവണം പ്രദക്ഷിണം.

പ്രാര്‍ഥനാമന്ത്രങ്ങളോടെ ഭഗവത്‌രൂപം മനസ്സില്‍ ധ്യാനിച്ച് കൈകള്‍ ഇളക്കാതെ അടിവെച്ച് അടിവെച്ചു വേണം ക്ഷേത്രപ്രദക്ഷിണം നടത്താന്‍. പ്രദക്ഷിണത്തിലെ 'പ്ര'  എന്ന അക്ഷരം സര്‍വഭയനാശനത്തേയും 'ദ' മോക്ഷദായകത്തേയും ' ക്ഷി ' രോഗനാശകത്തേയും 'ണം' ഐശ്വര്യപ്രദം എന്നതിനേയും സൂചിപ്പിക്കുന്നു. 
അരയാലിന് ഏഴ്, വിഷ്ണുവിനും ദേവിക്കും നാല് ശിവന് മൂന്ന്, സൂര്യന് രണ്ട്, ഗണപതിക്ക് ഒന്ന് എന്ന ക്രമത്തിലാവണം പ്രദക്ഷിണം. മറ്റൊരു വിധിപ്രകാരം ഗണപതിക്ക് ഒന്ന് ആദിത്യനും ഭദ്രകാളിക്കും രണ്ട്, ശിവന് മൂന്ന് വിഷ്ണുവിന് നാല്,  ശാസ്താവിന് അഞ്ച്, സുബ്രഹ്മണ്യന് ആറ് ദുര്‍ഗയ്ക്കും ആല്‍മരത്തിനും ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണവിധി. ഉദയം മുതല്‍ അസ്തമയം വരെ നിര്‍ത്താതെ പ്രദക്ഷിണം ചെയ്താല്‍ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം. ഇക്കൂട്ടത്തില്‍ ഏറെ കഠിനപ്രയത്‌നത്താല്‍ ചെയ്യേണ്ടതാണ് ശയനപ്രദക്ഷിണം. അതിതീവ്രമായ ദോഷങ്ങള്‍ പരിഹരിക്കാന്‍ ഇത് നല്ലതത്രേ. ദോഷങ്ങള്‍ എത്രമാത്രമുണ്ടോ, അതിനനസുരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം കൂട്ടുന്നത് നല്ലതാണ്. 
ഉച്ചയ്ക്ക് പ്രദക്ഷിണം നടത്തിയാല്‍ സര്‍വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വപാപപരിഹാരവും അര്‍ധരാത്രിയില്‍ ചെയ്താല്‍ മോക്ഷവും ലഭിക്കും. പ്രദക്ഷിണം ഓരോ തവണ വെയ്ക്കുമ്പോഴും നാം ദേവത്വത്തിലേക്ക് ഉയരുന്നുവെന്നാണ് പുരാണപണ്ഡിതരുടെ വാദം. ശിവക്ഷേത്രം വലം വെയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
ശ്രീകോവിലില്‍ നിന്ന് തീര്‍ഥം ഒഴുകിപ്പോകുന്ന ഓവുചാല്‍ വരെ ബലിക്കല്ലുകള്‍ക്കു പുറത്തുകൂടി പ്രദക്ഷിണം വയ്ക്കണം. അതിനു ശേഷം താഴികക്കുടം നോക്കി പ്രണമിച്ച ശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകള്‍ക്ക് അകത്തു കൂടെ തിരിച്ചു നടന്ന്് വീണ്ടും ഓവിന് സമീപമെത്തി തിരികെ ക്ഷേത്രനടയിലെത്തണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്ന ദേവനാണ് ശിവന്‍. പ്രദക്ഷിണത്തിനു ശേഷം സാഷ്ടാംഗം നമസ്‌ക്കരിക്കണം. പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌ക്കാരം എന്നിവ കഴിഞ്ഞുവേണം തീര്‍ഥവും പ്രസാദവും സ്വീകരിക്കാന്‍. 
തീര്‍ഥം തരുമ്പോള്‍ വലം കൈയില്‍ വാങ്ങി വിരല്‍ ചുയില്‍ തൊടാതെ വേണം നാക്കിലേക്കിറ്റിക്കുവാന്‍. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാകുമെന്നാണ് വിശ്വാസം.

മൃത്യുവിന് കീഴടങ്ങാത്ത പ്രാണന്‍

Monday 26 August 2019 3:00 am IST

ഇന്ദ്രിയാധികരണം
എട്ടാമത്തേതായ ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്. പ്രാണനും ഇന്ദ്രിയങ്ങളും തമ്മിലുള്ള വ്യത്യാസത്തെ ഇതില്‍ ചര്‍ച്ച ചെയ്യുന്നു.

സൂത്രം - ന ഇന്ദ്രിയാണിതദ് വ്യപദേശാദന്യത്ര ശ്രേഷ്ഠാ ത്
 മുഖ്യ പ്രാണന്‍ ഇന്ദ്രിയങ്ങളല്ല. മുഖ്യ പ്രാണനില്‍ നിന്ന് വേറെയായി അവയെ പറഞ്ഞിട്ടുള്ളതിനാല്‍.
മുഖ്യപ്രാണന്‍ ഒന്ന് മാത്രമെന്നും പ്രാണങ്ങള്‍ 11 എണ്ണമുണ്ട് എന്നും പറയുന്നതില്‍ പൊരുത്തക്കേടില്ലേ.

മനസ്സും ഇന്ദ്രിയങ്ങളേയും ചേര്‍ത്താണ് പ്രാണങ്ങള്‍ 11 എന്ന് പറയുന്നത്.ശ്രുതിയില്‍
 പ്രാണങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇന്ദ്രിയങ്ങള്‍ വാസ്തവത്തില്‍ പ്രാണന്റെ വൃത്തിഭേദമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നുളള സംശയത്തെ തീര്‍ക്കുകയാണ് ഈ സൂത്രത്തില്‍.
മുഖ്യ പ്രാണന്റെ വൃത്തി ഭേദങ്ങളല്ല ഇന്ദ്രിയങ്ങള്‍.ശ്രുതിയിലെഉല്‍പ്പത്തി പ്രകരണത്തില്‍
പ്രാണനേയും ഇന്ദ്രിയങ്ങളേയും വേറെ തന്നെ പറയുന്നു. മുണ്ഡകോപനിഷത്തില്‍ 'ഏതസ്മാജ്ജായതേ പ്രാണോ മന: സര്‍വേ ന്ദ്രിയാണി ച' - പ്രാണനും മനസും ഇന്ദ്രിങ്ങളും ഉണ്ടായി എന്ന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് ഇന്ദ്രിയങ്ങളെ പ്രാണങ്ങളെന്ന് വിളിക്കുന്നത് എന്ന് തോന്നാം. രൂപസാമ്യം കൊണ്ടാണ് ഇന്ദ്രിയങ്ങളെയും പ്രാണങ്ങള്‍ എന്ന് പറയുന്നത്. ഇത്തരത്തില്‍ ഗൗണമായ അര്‍ത്ഥത്തിലാണ് ഇന്ദ്രിയങ്ങളെ പ്രാണന്‍ എന്ന് വിളിക്കുന്നത്. അതു കൊണ്ട് തന്നെ മുഖ്യ പ്രാണനും പ്രാണങ്ങളെന്നു പറയുന്ന ഇന്ദ്രിയങ്ങളും വേറെ തന്നെയാണ്. പ്രാണന്‍ ഒരിക്കലും ഇന്ദ്രിയവര്‍ഗ്ഗത്തില്‍പ്പെട്ട തല്ല.
ബൃഹദാരണ്യ കത്തില്‍ 'ഹന്താ സൈ്യവസര്‍വേരൂപ മസാമേതി ത ഏതസൈ്യവ സര്‍വേ രൂപമഭവന്‍ ' - നമ്മളെല്ലാവരും ഇവന്റെ രൂപത്തെ തന്നെ പ്രാപിക്കണം എന്ന് സങ്കല്പിച്ചിട്ട് അവയെല്ലാം മുഖ്യപ്രാണന്റെ രൂപങ്ങളായിത്തീര്‍ന്നു.
 അതിനാല്‍ മുഖ്യ പ്രാണനും ഇന്ദ്രിയങ്ങളും വേറെ തന്നെയാണ്.

സൂത്രം - ഭേദശ്രുതേ:
പ്രാണനും ഇന്ദ്രിയങ്ങള്‍ക്കുമുള്ള ഭേദത്തെപ്പറ്റി ശ്രുതിയില്‍ തന്നെ പറയുന്നുണ്ട്. അതിനാലും ഇന്ദ്രിയങ്ങളും പ്രാണനും വ്യത്യസ്തമാണ്.
ശ്രുതിയുടെ പ്രസ്താവമനുസരിച്ച് ഇന്ദ്രിയ അധിഷ്ഠിതാക്കളായ ദേവതകള്‍ ഓരോ ഇന്ദ്രിയങ്ങളില്‍ മാത്രം വ്യാപരിക്കുന്നവയാണ്. പ്രാണ ദേവത ശരീരം മുഴുവന്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ വാക് മുതലായ ദേവതകളില്‍ നിന്ന് പ്രാണന്‍ വേറിട്ടതാണെന്ന് ശ്രുതികളില്‍ കാണാം. മുണ്ഡകം, ബൃഹദാരണ്യകം പ്രശ്‌നം തുടങ്ങിയ ഉപനിഷത്തുക്കളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

സൂത്രം - വൈലക്ഷണ്യാച്ച
വിലക്ഷണങ്ങളായതിനാലും.
പ്രാണനും ഇന്ദ്രിയങ്ങള്‍ക്കും പല വൈലക്ഷണ്യങ്ങളും ഉണ്ട്. ഇവ രണ്ടും തമ്മില്‍ പലതരത്തിലും വേര്‍തിരിവുകള്‍ ഉള്ളതിനാല്‍ ഒരിക്കലും ഒന്നെന്ന് പറയാനാകില്ല. സുഷുപ്തിയില്‍ എല്ലാ ഇന്ദ്രിയങ്ങളും ഉറങ്ങുമ്പോള്‍ മുഖ്യപ്രാണന്‍ മാത്രം ഉണര്‍ന്നിരിക്കുന്നു. ഒരു ക്ഷീണവും കൂടാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പ്രാണന് ഉറക്കമാകുന്ന മരണമില്ല. ഉറക്കത്തിന്റെ ശക്തിക്ക് പ്രാണനെ ബാധിക്കാനാവില്ല. മുഖ്യ പ്രാണന്‍ മാത്രമാണ് ദേഹധാരണത്തിനും മരണത്തിനും കാരണമാകുന്നത്. ഇന്ദ്രിയങ്ങള്‍ അല്ല, 
വിഷയാലോചനാ സാമര്‍ത്ഥ്യം ഇന്ദ്രിയങ്ങള്‍ക്ക് ചെയ്യുന്നു.ഇതില്‍ മുഖ്യപ്രാണന് പങ്കില്ല. ഇങ്ങനെ പല വ്യത്യാസങ്ങളും മുഖ്യ പ്രാണനും ഇന്ദ്രിയങ്ങളും തമ്മിലുണ്ട്.
 ബൃഹദാരണ്യകത്തില്‍ ഇന്ദ്രിയങ്ങള്‍ മൃത്യുവിനാല്‍ കീഴടക്കപ്പെട്ടവയാണെന്നും പ്രാണന്‍ മാത്രം മൃത്യുവിനാല്‍ കീഴ്‌ട്ടെ തല്ലെന്നും വ്യക്തമായി പറയുന്നുണ്ട്. അതിനാല്‍ ഇന്ദ്രിയങ്ങളെ പ്രാണനെന്ന് വിളിച്ചത് ഗൗണമായി തന്നെ കാണണം.