Friday, December 29, 2023

*അന്നപൂർണ്ണാഷ്ടകം* നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യരത്നാകരീ നിർധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 1 നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ മുക്താഹാരവിലംബമാന വിലസത് വക്ഷോജകുംഭാന്തരീ കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 2 യോഗാനന്ദകരീ രിപുക്ഷയകരീ ധർമാർഥനിഷ്ഠാകരീ ചന്ദ്രാർകാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ സർവൈശ്വര്യസമസ്തവാഞ്ഛിതകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 3 കൈലാസാചലകന്ദരാലയകരീ ഗൗരീ ഉമാ ശങ്കരീ കൗമാരീ നിഗമാർഥഗോചരകരീ ഓങ്കാരബീജാക്ഷരീ മോക്ഷദ്വാരകപാടപാടനകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 4 ദൃശ്യാദൃശ്യ വിഭൂതിവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ ലീലാനാടകസൂത്രഭേദനകരീ വിജ്ഞാനദീപാങ്കുരീ ശ്രീവിശ്വേശമനഃ പ്രസാദനകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 5 ഉർവീ സർവജനേശ്വരീ ഭഗവതീ മാതാഽന്നപൂർണേശ്വരീ വേണീനീലസമാനകുന്തലധരീ നിത്യാന്നദാനേശ്വരീ സർവാനന്ദകരീ സദാശുഭകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 6 ആദിക്ഷാന്തസമസ്തവർണനകരീ ശംഭോസ്ത്രിഭാവാകരീ കാശ്മീരാ ത്രിജലേശ്വരീ ത്രിലഹരീ നിത്യാങ്കുരാ ശർവരീ കാമാകാങ്ക്ഷകരീ ജനോദയകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 7 ദേവീ സർവവിചിത്രരത്നരചിതാ ദാക്ഷായണീ സുന്ദരീ വാമേ സ്വാദുപയോധരാ പ്രിയകരീ സൗഭാഗ്യ മാഹേശ്വരീ ഭക്താഭീഷ്ടകരീ സദാശുഭകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 8 ചന്ദ്രാർകാനലകോടികോടിസദൃശാ ചന്ദ്രാംശുബിംബാധരീ ചന്ദ്രാർകാഗ്നിസമാനകുണ്ഡലധരീ ചന്ദ്രാർകവർണേശ്വരീ മാലാപുസ്തകപാശസാങ്കുശധരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 9 ക്ഷത്രത്രാണകരീ മഹാഽഭയകരീ മാതാ കൃപാസാഗരീ സാക്ഷാന്മോക്ഷകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ ദക്ഷാക്രന്ദകരീ നിരാമയകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 10 അന്നപൂർണേ സദാപൂർണേ ശങ്കരപ്രാണവല്ലഭേ ജ്ഞാനവൈരാഗ്യസിദ്ധ്യർഥം ഭിക്ഷാം ദേഹി ച പാർവതി 11 മാതാ മേ പാർവതീ ദേവീ പിതാ ദേവോ മഹേശ്വരഃ ബാന്ധവാഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം 12
🪷🌼🪷🌼🪷🌼🪷🌼 _*രോഗശമനത്തിനുള്ള മന്ത്രങ്ങൾ*_ 🪷🌼🪷🌼🪷🌼🪷🌼 *നിത്യവും 9 തവണയെങ്കിലും ചൊല്ലുക* 1. _*ഓം നമോ ഭഗവതേ വാസുദേവായ*_ _*ധന്വന്തരീമൂർത്തയെ*_ _*അമൃതകലശഹസ്തായ*_ _*സർവാമയവിനാശായ*_ _*ത്രൈലോക്യനാഥായ*_ _*മഹാവിഷ്ണുവേ നമഃ*_ 2. _*"ധന്വന്തരീ മഹം വന്ദേ വിഷ്ണുരൂപം ജനാർദ്ദനം*_ _*യസ്യ കാരുണ്യ ഭാവേന രോഗമുക്താ ഭവേഞ്ജനാ"*_ 3. _*അച്യുതാനന്ദ ഗോവിന്ദ നാമോച്ചാരണ ഭേഷജാത്*_ _*നശ്യന്തി സകലാ രോഗാ: സത്യം സത്യം വദാമ്യഹം*_ 4. _*അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാമൃതാ*_ _*രോഗാൻ മേ നാശയാ ശേഷാൻ ആശു ധന്വന്തരേ ഹരേ*_ 5. _*അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ ധന്വന്തരേ ഹരേ*_ _*വാസുദേവാഖിലാനസ്യ രോഗാൻ നാശയ നാശയ*_ 6. _*അച്യുതാനന്ദ ഗോവിന്ദ സച്ചിദാനന്ദ ശാശ്വത*_ _*മച്ചേതോ രമതാം നിത്യം ത്വച്ചാരുചരണാംബുജേ*_ 7. _*അസ്മിൻപരാത്മൻ നനു പാദ്മകൽപേ*_ _*ത്വമിത്ഥമുത്ഥാപിതപദ്മയോനിഃ*_ _*അനന്തഭൂമാ മമ രോഗരാശിം നിരുന്ധി*_ _*വാതാലയവാസ വിഷ്ണോ*_ *ശ്രീ ഗുരുവായൂരപ്പാ ശരണം ശ്രീ ഗുരുവായൂരപ്പാ ശരണം ശ്രീ ഗുരുവായൂരപ്പാ ശരണം* 🪷🌼🪷🌼🪷🌼🪷🌼

Monday, December 25, 2023

ഇന്ന് ധനുമാസ തിരുവാതിര ഇന്ന് ചൊവ്വാഴ്ച്ച (26.12.23 )രാത്രി 10.22 ന് തിരുവാതിര തുടങ്ങും വ്രത നിയമം: "മാസമാദ്യമല്ലെങ്കിലവസാന- മായാലുമവസാന നക്ഷത്രമെടുക്കണം നിയമേനയെന്നുത്തര രണ്ടർദ്ധരാത്രി നക്ഷത്രം വന്നാലുമില്ലെങ്കിലും; രണ്ടല്ല, യൊറ്റയർദ്ധരാത്രി തിരുവാതിര വന്നാലും; രണ്ടാംദിനമാർദ്രാവ്രതദർശനം; മുൻരാത്രി ഉറക്കമൊഴിയലും ഉണ്ടെങ്കിലോ പിന്നെ നക്ഷത്രകാലമുറങ്ങാതെ ഭക്തി, ഭജനവും". രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതവും (ഇതിന് ‘പൂത്തിരുവാതിര’ എന്ന് പേര്), വിവാഹിതയായ യുവതിയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതവും (ഇതിന് ‘പുത്തന്‍തിരുവാതിര’ എന്ന് പേര്) ഒരുകാലത്ത് കേരളത്തിലെ ആചാരം തന്നെയായിരുന്നു. വൃശ്ചികത്തിലെ തിരുവാതിര മുതല്‍ ധനുമാസത്തിലെ തിരുവാതിര വരെയുള്ള 28 ദിവസത്തെ ഉത്സവമാണ് ‘ആതിര മഹോത്സവം’. ഉത്തമ പുരുഷനെ ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവരും ഭര്‍ത്താവിന്‍റെ ആയുരാരോഗ്യസൗഖ്യത്തിനായും ധനുമാസ തിരുവാതിരവ്രതം നോക്കാവുന്നതാണ്. ഭര്‍ത്താവിന്‍റെ ആയുരാരോഗ്യ സൗഖ്യത്തിനായി സ്ത്രീകള്‍ ആചരിക്കുന്ന അത്യുത്തമ വ്രതങ്ങളില്‍ ഒന്നാണ് തിരുവാതിരവ്രതം. ഇതുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുമുണ്ട്. ദക്ഷയാഗത്തിലേക്ക് ദക്ഷൻ തന്റെ മകളായ സതിയേയും അവളുടെ ഭർത്താവും ലോകദേവനുമായ സാക്ഷാൽ പരമശിവനെയും ക്ഷണിച്ചില്ലെങ്കിലും സതീദേവി യാഗസ്‌ഥലത്തെത്തി. എന്നാൽ തന്റെ പിതാവിൽനിന്നും അപമാനിതയായ സതീദേവി ആ യാഗാഗ്നിയിൽ ചാടി ജീവൻവെടിയുന്നു. ഇതറിഞ്ഞ് കോപാകുലനായ പരമശിവൻ ദക്ഷനെ വധിച്ച്, യാഗവും മുടക്കി, ഘോരതപസ്സിൽ മുഴുകി. സതീദേവി, പാർവ്വതിയായി പുനർജനിച്ചു. താരകാസുരൻ ദേവലോകത്ത് അത്യധികമായ ഉപദ്രവം തുടങ്ങിയപ്പോൾ ശിവ-പാർവതീപുത്രനുമാത്രമേ താരകാസുരനെ വധിക്കാൻ സാധിക്കുകയുള്ളെന്ന് മനസ്സിലാക്കിയ ദേവകൾ കാമദേവന്റെ സഹായത്താൽ ശിവ-പാർവ്വതിമാരെ ഒന്നിപ്പിക്കുന്നു. പരമേശ്വരന്റെ ദേഷ്യത്താൽ കാമദേവനെ ദഹിപ്പിച്ചുകളഞ്ഞു. ഇതറിഞ്ഞ കാമദേവന്റെ പത്നി രതീദേവി വിലപിക്കുകയും പാർവ്വതീദേവിയോട് സങ്കടം പറയുകയും ചെയ്തു. അങ്ങനെ കാമദേവന് പുനർജീവൻ ലഭിക്കുകയും ശിവ-പാർവ്വതിമാർ ഒന്നിക്കുകയും ചെയ്തു. മറ്റൊരു ഐതിഹ്യം: പാര്‍വ്വതീദേവിയുടെ ദാസിയായ സുന്ദരിയെന്ന യുവതി, വേദികന്‍ എന്ന് പേരുള്ള യുവാവിനെ വിവാഹം ചെയ്തു. എന്നാല്‍ വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് വേദികന്‍ മരണപ്പെട്ടു. ഭര്‍ത്താവുമൊന്നിച്ചുള്ള ജീവിതം സ്വപ്നംകണ്ട സുന്ദരിയെന്ന യുവതിയുടെ ഹൃദയംപൊട്ടിയുള്ള നിലവിളി പാര്‍വ്വതീദേവിയുടെ കാതുകളിലെത്തി. പാര്‍വ്വതീദേവി, പരമേശ്വരനോട് വേദികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരണമെന്ന് അപേക്ഷിച്ചു. എന്നാല്‍ പരമേശ്വരന് പാര്‍വ്വതീദേവിയുടെ അപേക്ഷ അപ്പോള്‍ത്തന്നെ മനസ്സിലാക്കാന്‍ സാധിച്ചില്ല. അങ്ങനെ പാര്‍വ്വതീദേവി, സുന്ദരിയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ഈറന്‍ വസ്ത്രത്തോടെ മറ്റൊരാളെയും സ്പര്‍ശിക്കാതെ വ്രതം ആരംഭിച്ചു. ഇത് മനസ്സിലാക്കിയ ശ്രീപരമേശ്വരന്‍ വേദികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നുവെന്നും ആ ദിവസം ധനുമാസ തിരുവാതിര ആയിരുന്നുവെന്നും വിശ്വസിച്ചുവരുന്നു. ധനുമാസ തിരുവാതിര, പരമേശ്വരന്‍റെ ജന്മനാളായും കരുതപ്പെടുന്നു. കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപികമാര്‍ കാര്‍ത്ത്യായനീ പൂജ നടത്തിയതും, ശിവന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ദഹിപ്പിച്ചശേഷം കാമദേവന്റെ ഭാര്യയായ രതീദേവിക്ക് ഭര്‍തൃസമാഗമത്തിന് അവസരമുണ്ടാകാന്‍ വരം നല്കിയതും തിരുവാതിര നാളിലായിരുന്നു എന്നും വിശ്വാസം. ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതീദേവി കഠിനമായ തപസ്സ് അനുഷ്ഠിക്കുകയും ഒടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് അതിന് സമ്മതിക്കുകയും ചെയ്തദിവസവും ധനുമാസത്തിലെ തിരുവാതിര തന്നെയാകുന്നു. തിരുവാതിര വ്രതത്തിന്റെ മുന്നോടിയായുള്ള ഒരിക്കൽ ആരംഭിക്കുന്നത് മകയിരം നക്ഷത്രം വൈകിട്ട് വരുന്ന സമയം മുതലാണ്‌. അശ്വതി മുതല്‍ പുണര്‍തം വരെയും കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകമായുള്ള പ്രാര്‍ത്ഥനയാകുന്നു. ഇതില്‍ തിരുവാതിര ദിവസമാണ് ഭര്‍ത്താവിന് അല്ലെങ്കില്‍ ഭര്‍ത്താവായി ലഭിക്കാന്‍ പോകുന്നയാള്‍ക്കുവേണ്ടിയുള്ളത്. അശ്വതിയില്‍ അശ്വമുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഗൃഹനാഥന് നന്മ വരാനാണ്. ഭരണിനാളില്‍ ഭര്‍ത്താവുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ബന്ധുമിത്രാദികള്‍ക്ക് നന്മ വരാനാണ്. കാര്‍ത്തികയില്‍ കാക്ക കരയും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് മാതാപിതാക്കള്‍ക്ക്‌ നന്മ വരാനാണ്. രോഹിണിയില്‍ രോമം കാണും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സകല കുഞ്ഞുങ്ങള്‍ക്കും നന്മ വരാനാണ്. മകയിരത്തില്‍ മക്കള്‍ ഉണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സന്താനങ്ങള്‍ക്ക് നന്മ വരാനാണ്. തിരുവാതിരയില്‍ പുലര്‍ച്ചെ 3 മണിക്ക് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഭര്‍ത്താവിന് (അല്ലെങ്കില്‍ ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്ക്) നന്മ വരാനാണ്. പുണര്‍തത്തില്‍ പുലര്‍കാലത്തിനുമുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സഹോദരങ്ങള്‍ക്ക് നന്മ വരാനാണ്. തിരുവാതിര വ്രതത്തിന്‍റെ മുഖ്യമായ ചടങ്ങുകള്‍ മറ്റ് വ്രതങ്ങളെപ്പോലെതന്നെ സ്നാനവും ധ്യാനവും തന്നെയാണ്. ഉറക്കമൊഴിച്ചുള്ള വ്രതാനുഷ്ഠാനമാണ് ധനുമാസ തിരുവാതിരയുടെ പ്രധാനഭാഗം. മകയിരം നക്ഷത്രത്തിൽ വൈകിട്ടാണ് എട്ടങ്ങാടി പുഴുക്കും, നിവേദ്യവും: ഇവ മകയിരം നക്ഷത്രം സന്ധ്യയ്ക്ക് ലഭിക്കുമ്പോഴാണ് ചെയ്യേണ്ടത്. എട്ടങ്ങാടി നിവേദ്യശേഷം തിരുവാതിര ക്കളിയുമുണ്ടായിരിക്കും. മകയിരം കഴിയുന്നതോടെ തിരുവാതിര വ്രതം ആരംഭിക്കും. തിരുവാതിരയുടെ തലേന്നാള്‍ മകയിരത്തിലാണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. മകയിരം നാള്‍ തീരുന്നതിന് മുന്‍പ് നിവേദ്യം പൂർത്തിയാക്കണം. എട്ടങ്ങാടി (തിരുവാതിര പുഴുക്ക്): ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കാണിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഏത്തക്കായ, മാറാമ്പ് ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവു കാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്-തേന്‍, പഴം, നീലക്കരിമ്പ്, ചോളമലര്‍, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും, വന്‍പയര്‍- കടല ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി. ചില സ്ഥലങ്ങളില്‍ മാറാമ്പ് പൊതിയാക്കിവെക്കും. ചിലയിടങ്ങളില്‍ മാറാമ്പ് വളരെക്കുറച്ച് അരിഞ്ഞ് ചേര്‍ക്കും (കാലദേശ ഭേദങ്ങള്‍ക്കനുസരിച്ച് വ്യത്യാസങ്ങള്‍ ഉണ്ട്) തറമെഴുകി കത്തിച്ച വിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളിലായി എട്ടങ്ങാടി നിവേദിക്കുന്നു. (ശിവന്‍, ഗണപതി, പാര്‍വതി) എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക്, ഉപ്പേരി (നേന്ത്രപ്പഴക്കായ കീറി വറുത്തത്) പ്രധാനമാണ്. സ്ത്രീകള്‍ ശിവമന്ത്രത്താല്‍ പ്ലാവില കുത്തി കരിക്കിന്‍ വെള്ളം തീര്‍ത്ഥമായെടുത്ത് പൂക്കള്‍ അര്‍പ്പിച്ചാണ് പൂജ ചെയ്യുന്നത്. മകയിരം നാളില്‍ രാവിലെ തേച്ച് കുളിക്കണമെന്ന ആചാരമുണ്ട്. ഉച്ചക്ക് നാലുംകൂട്ടി സദ്യ കഴിക്കാം. രാത്രി എട്ടങ്ങാടി നേദിക്കും. ഇത് കഴിക്കാം. അതോടൊപ്പം കരിക്കും ഏത്തപ്പഴവും. തിരുവാതിര വ്രതത്തില്‍ അരിയാഹാരം കഴിക്കാറില്ല. എന്നാല്‍ ചാമയരി കൊണ്ടുള്ള ചോറാകാം. അല്ലെങ്കിൽ ഗോതപ്പ് ചോറുണ്ണാം. ഇവ 4 കറികൾ സഹിതം ഭക്ഷിക്കണമെന്നുമുണ്ട്. തിരുവാതിര രാവിലെ കൂവ കുറുക്കിയത് ദേവനും ദേവിക്കും നേദിക്കും. ഇത് വ്രതക്കാര്‍ക്ക് കഴിക്കാം. ശാരീരിക ക്ഷീണമുള്ളവര്‍ക്ക് അത്യാവശ്യ ഭക്ഷണമാകാം. കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നവര്‍ക്കും ലളിതമായ ഭക്ഷണം നിര്‍ബ്ബന്ധമാകുന്നു. അരിയാഹാരം അല്ലാതെയുള്ള മറ്റ് ഭക്ഷണവുമാകാം. വെള്ളിയാഴ്ച രാത്രി ദേവീ-ദേവന്മാര്‍ക്ക് വെറ്റില, അടക്ക, ഇളനീര്‍ എന്നിവ സമര്‍പ്പിച്ച് തിരുവാതിരക്കളി ആരംഭിക്കും. ഇതിനായി ഗുരു, ഗണപതി, സരസ്വതി, സ്വയംവര സംബന്ധങ്ങളായ ഗാനങ്ങളുള്ള തിരുവാതിരകളിയാണ് പ്രധാനം. അര്‍ദ്ധരാത്രിയോടെ തിരുവാതിരക്കളി അവസാനിക്കും. തിരുവാതിര നക്ഷത്രം ഏകദേശം പകുതിയാകുമ്പോള്‍ (അല്ലെങ്കില്‍ പാതിരാത്രി) പാതിരാപ്പൂവ് തേടല്‍ ആരംഭിക്കും. ദശപുഷ്പം ചൂടി, അഷ്ടമംഗല്യം, ചങ്ങലവട്ടം, ആര്‍പ്പും കുരവയുമായി പാട്ടുമൊക്കെയായിട്ടാണ് പാതിരാപ്പൂവ് തേടിപ്പോകുന്നത്. വരുമ്പോള്‍ സന്തോഷസൂചകമായി വഞ്ചിപ്പാട്ടാണ് പാടുന്നത്. ദശപുഷ്പങ്ങളും ദേവതയും ഫലവും: കറുക (ആദിത്യനാണ് ദേവത. വ്യാധികൾ ശമിക്കും) വിഷ്ണുക്രാന്തി (ശ്രീകൃഷ്ണനാണ് ദേവത. മോക്ഷപ്രാപ്തി ലഭിക്കും) തിരുതാളി (ലക്ഷ്മിയും ദുർഗ്ഗയുമാണ് ദേവത. ഐശ്വര്യം ലഭിക്കും) പൂവാംകുരുന്നില (ബ്രഹ്‌മാവാണ് ദേവത. ദാരിദ്ര്യം ശമിക്കും) കയ്യോന്നി (ശിവനാണ് ദേവത. പഞ്ചപാപങ്ങളും ശമിക്കും) മുക്കുറ്റി (പാർവ്വതിയാണ് ദേവത. ഭർതൃസൗഖ്യം ലഭിക്കും) നിലപ്പന (ഭൂമീദേവിയാണ് ദേവത. ജന്മസാഫല്യം ലഭിക്കും) ഉഴിഞ്ഞ (ഇന്ദ്രനാണ് ദേവത. അഭീഷ്ടസിദ്ധി ലഭിക്കും) ചെറൂള (യമനാണ് ദേവത. ദീർഘായുസ്സ് ലഭിക്കും) മുയൽ ചെവിയൻ (കാമദേവനും ചന്ദ്രനുമാണ് ദേവത. സൗന്ദര്യം ലഭിക്കും) തിരികെയത്തി എല്ലാവരും പാതിരാപ്പൂവ് ചൂടി, ഇളനീര്‍ കുടിച്ച്, വെറ്റിലമുറുക്കി പിന്നെ മംഗളം പാടി എല്ലാരും പിരിയും. വീടെത്തി, സ്നാനം ചെയ്ത് വീണ്ടും ക്ഷേത്രത്തില്‍ അതിപുലര്‍ച്ചെയുള്ള ‘ആര്‍ദ്രാദര്‍ശനത്തിന്’ എത്തണം. ധനുമാസ തിരുവാതിരയിലെ ഏറ്റവും മഹത്തായ പുണ്യദര്‍ശനമാണ് ‘ആര്‍ദ്രാദര്‍ശനം’. ആര്‍ദ്രാദര്‍ശനം കഴിഞ്ഞാൽ ധനുമാസത്തിരുവാതിര വ്രതം അവസാനിക്കും. പിന്നെ വീട്ടിലെത്തി, തിരുവാതിര നക്ഷത്രം അവസാനിക്കുന്നതുവരെയുള്ള രാത്രി ഉറങ്ങാതെ ശിവഭജനം നടത്തണം. പിന്നെ ഭക്ഷണം കഴിക്കാം; ഉറങ്ങാം. ശാരീരിക പ്രയാസമുള്ളവർക്ക് ആർദ്രാദർശനം കഴിഞ്ഞാൽ ഭക്ഷണം കഴിക്കാം. എന്നാൽ തിരുവാതിര നക്ഷത്രം കഴിയുംവരെ വ്രതമനുഷ്ഠിക്കുകയും ചെയ്യണം. ഏവര്‍ക്കും ധനുമാസ തിരുവാതിര ആശംസകള്‍....🙏🙏🙏

Saturday, December 23, 2023

ആത്മതീര്‍ത്ഥം : ശങ്കര ദേശിക മേ ശരണം ശ്രീ ശങ്കരാചാര്യരുടെ ജീവിതവും, ഉപദേശങ്ങളും ഉള്‍ക്കൊള്ളിച്ച, ആനന്ദയോഗി രചിച്ച ഗ്രന്ഥത്തിനെ ഒരു സ്വതന്ത്ര വേദാന്തകൃതിയായി രമണ ചരണതീര്‍ത്ഥരായ ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍ 61 സോപാനങ്ങളായി 'ആത്മതീർത്ഥ'ത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നു. ഒന്നാമത്തെ'സോപാനം --- ആത്മജ്ഞാനമാകുന്ന അമൃത്, വേദമാകുന്ന പാലാഴി കടഞ്ഞു എടുക്കേണ്ടതാണ് എന്നു പറഞ്ഞു തുടങ്ങുന്നു. അതിനായി ആദ്യം ആത്മാവിനെ അറിയണം. മനുഷ്യര്‍ മിക്കവരും താന്‍ ആരാണെന്ന് അറിയാന്‍ ശ്രമിയ്ക്കാത്തവരാണ്. മനുഷ്യജന്മത്തിന്റെ ലക്‌ഷ്യം തന്നെ ആത്മജ്ഞാനം സമ്പാദിക്കലാണ്. ബാഹ്യമായ അറിവുകള്‍ കൊണ്ട് ഒരു ഗുണവും ലഭിക്കുകയില്ല. ആത്മാവിനെ അറിയണമെങ്കില്‍ അന്തര്‍മുഖനാകണം. ആത്മവിദ്യയെ ഉപദേശിച്ച്, അജ്ഞാനികളായവരെ രക്ഷപ്പെടുത്താനായി വടവൃക്ഷച്ചുവട്ടില്‍ മൌനത്തില്‍ വര്‍ത്തിച്ചിരുന്ന ഭഗവാന്‍ ദക്ഷിണാമൂര്‍ത്തി, ശങ്കരാചാര്യരൂപത്തില്‍ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു. ശം കരോതി ഇതി ശങ്കര: ശം = ജ്ഞാനം. ജ്ഞാനം നല്‍കുന്ന ആചാര്യന്‍ ശങ്കരന്‍ തന്നെ. 'ശം' എന്നാല്‍ സുഖം, ശാന്തി, ആനന്ദം--ഇവ 'ജ്ഞാനം' കൊണ്ട് മാത്രം കിട്ടുകയുള്ളൂ. ഇന്ദ്രിയവിഷയങ്ങളില്‍ വൈരാഗ്യം വരണമെങ്കില്‍ ഭക്തിയുണ്ടാകണം. ഭാഗവല്‍ക്കഥ, ഭാഗവതകഥ, മഹാപുരുഷന്മാരുടെ സാധനാചരിത്രശ്രവണം എന്നിവയൊക്കെ ഭക്തിയുണ്ടാക്കാന്‍ സഹായിക്കുന്നു. ആചാര്യന്‍ മഹാജ്ഞാനിയും, ഭാഗവതനും, മഹാപുരുഷനും, ഭഗവാനും എല്ലാമെല്ലാമാണ്. ശാന്തിയുടെ ശീതള തീര്‍ത്ഥത്തില്‍, ശങ്കരസരിത് ആയ ഈ ഗംഗയില്‍, നമുക്ക് സ്നാനം ചെയ്യാം. അത് നമ്മുടെചിത്തം ശുദ്ധിയുള്ളതാക്കിത്തീര്‍ക്കട്ടെ! 'ശങ്കര ദേശിക മേ ശരണം' ആത്മതീര്‍ത്ഥം-ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍-2 രണ്ടാമത്തെ സോപാനത്തില്‍, വേദദര്‍ശനം, ഭാരതം,വൈദികമതം, അവൈദിക മതങ്ങള്‍ എന്നീവിഷയങ്ങളാണ് അവതരിപ്പിയ്ക്കുന്നത്. സനാതനമായ ജീവിതശൈലിയാണ്, ഹിന്ദുമതം അഥവാ വൈദികമതം തുടര്‍ന്നുപോന്നിരുന്നത്. ഹിന്ദുമതം എന്നത് ആരാലും നാമകരണം ചെയ്യപ്പെടാത്ത ജീവിതശൈലിയാണ്. ലോകാ:സമസ്താ: സുഖിനോ: ഭവന്തു: എന്നതാണ് സ്‍നാതന ധര്‍മ്മത്തിന്റെ അടിത്തറയായിട്ടുള്ള ഹൃദയം. വേദം പ്രചരിപ്പിയ്ക്കുന്ന പ്രകാശഭൂമിയാണ് ,'ആര്യാവര്‍ത്തം' അഥവാ 'അജനാഭവര്‍ഷം' എന്നറിയപ്പെട്ടിരുന്ന ഭാരതഭൂമി. 'ഭാ:' എന്നാല്‍ പ്രകാശം, വേദം എന്നൊക്കെ അര്‍ത്ഥം ഉണ്ട്. പ്രശാന്തമായ തപോഭൂമിയാണ് നമുക്കുള്ളത്. ആര്യന്മാരായ അഥവാ ശ്രേഷ്ഠന്‍മാരായ ഋഷി പരമ്പരയില്‍പ്പെടുന്നവരാണ് ഇവിടെ ജന്മമെടുത്തവര്‍. ഈ പുണ്യഭൂമിയില്‍ പഞ്ചഭൂതങ്ങളെയും,ഔഷധി വനസ്പതികളെയും ആരാധിച്ചുപോന്നു. വേദം എന്നാല്‍ അറിവ്. അത് ഈശ്വരന്റെ പ്രാണഗതിയാണ്. ശരീരത്തിന് കര്‍മ്മാനുഷ്ടാനവും, മനസ്സിന് ഉപാസനയും,ആത്മാവിനെ അറിയാനുള്ള ജ്ഞാനവും ചേര്‍ന്ന സമഗ്രമായ അറിവാണ് വേദം. (ജ്ഞാനാദേവ തു കൈവല്യം-ജ്ഞാനം കൊണ്ടു മാത്രമേ കൈവല്യമുള്ളു) ഇതെല്ലാം തള്ളിക്കളഞ്ഞ ഒരുകൂട്ടര്‍, ജനങ്ങളെ ഭരിക്കാന്‍ തുടങ്ങിയ കാലത്താണ് വേദബാഹ്യ ധര്‍മ്മങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ശാന്തിയുടെയും, നിര്‍വാണത്തിന്റെയും പ്രചാരകരായ ബുദ്ധനും, തുടര്‍ന്നു മഹാവീരനും ജനങ്ങളെ സ്വാധീനിച്ചതു. ബുദ്ധമതം സ്വീകരിച്ചു ഭിക്ഷുക്കളായി നിരവധിപേര്‍ വീടുവിട്ടിറങ്ങി. കാലക്രമേണ ബുദ്ധന്റെയും, മഹാവീരന്റെയും അതി വിശിഷ്ടമായ ധര്‍മ്മോപദേശങ്ങള്‍ മറന്നവര്‍,സന്മാര്‍ഗ്ഗനിഷ്ഠ മറന്നവര്‍ അവൈദികസമ്പ്രദായം പോഷിപ്പിയ്ക്കുകയും, സനാതന ധര്‍മ്മത്തെ തള്ളിപ്പറയുകയും ചെയ്തു. അന്ധവിശ്വാസങ്ങളും, ഭീഭത്സമായ ഉപാസനകളും അവര്‍ ചെയ്തുപോന്നു. ധര്മ്മച്യുതി വന്ന ഈ സന്ദര്‍ഭത്തിലാണ് ദക്ഷിണ ഭാരതത്തില്‍ ശങ്കരഭഗവതാവിര്‍ഭാവം. ശങ്കര ദേശിക മേ ശരണം!-3 തലക്കാവേരിയില്‍നിന്നും ഉത്ഭവിയ്ക്കുന്ന കാവേരി, പയസ്വിനി, താമ്രപര്‍ണ്ണി, പ്രതീചീ നദികളായ നിള,പമ്പ,പൂര്‍ണ്ണാ എന്നിവയിലെ ജലത്തിന് ജനങ്ങളില്‍ ആദ്ധ്യാത്മസ്ഫൂര്‍ത്തി ഉദ്ദീപനം ചെയ്യാനുള്ള ശക്തിയുണ്ടെന്നു പുരാണങ്ങളില്‍പറയുന്നു. വേദം, തന്ത്രം,ആയുര്‍വേദം എന്നിവയിലെല്ലാം വളരെ പുഷ്ടിപ്പെട്ടു കിടന്നിരുന്ന ഈ പ്രദേശത്തെ ആചാരങ്ങളും മറ്റും മറ്റുദേശങ്ങളിലെതിനേക്കാള്‍ വ്യത്യസ്തമാണെന്ന് ചരിത്രത്തില്‍ കാണാം. ഭഗവത്സാന്നിദ്ധ്യത്താല്‍ പെരിയാര്‍, 'പൂര്‍ണ്ണ' യായത്‌ ഇവിടെയാണ്, ശിവന്റെസ്ഥാനമായ ആലുവായ്ക്കടുത്തുള്ള (ആലവായന്‍=വിഷം ഭക്ഷിച്ചവന്‍) ഒരുചെറിയഗ്രാമം. ക്ഷേത്രത്തില്‍ ഭഗവാന്റെ പാദസ്പര്‍ശം ഏറ്റതിനാല്‍ 'കാലടി'യായിത്തീര്‍ന്ന വേദാദ്ധ്യയനരതരായ അഗ്നിഹോത്രികളും, ഈശ്വരാരാധനാതല്പരരുമായ ബ്രാഹ്മണര്‍ വസിച്ചിരുന്ന ഗ്രാമം. ഇവരുടെ ഇടയില്‍, 'കുലപതി' എന്നും, 'മഹാശാലന്‍' എന്നും വിശേഷിക്കപ്പെട്ടിരുന്ന (വേദ പാഠശാലകളുടെ ആചാര്യന്‍) യാജ്ഞികബ്രാഹ്മണനായിരുന്നു, വിദ്യാധിരാജന്‍. അദ്ദേഹത്തിന്‍റെ ഏകപുത്രനായിരുന്നു, ശിവഗുരു. വിദ്യാനിഷ്ഠ്നും,തപോനിഷ്ഠനുമായ ശിവഗുരു ഗാര്‍ഹസ്ഥ്യത്തില്‍ താല്‍പര്യമില്ലാതെ ഏറെക്കാലം ഗുരുകുലത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. അച്ഛനുമമ്മയും മകനെ തിരിച്ചു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ശിവഗുരു ആരുമറിയാതെ പാഠശാല വിട്ടുപോയി. പക്ഷേ, സ്വപ്നത്തില്‍ അഗസ്ത്യമുനിയെ കാണുകയും, ഉടനെ മടങ്ങിപ്പോയി സമാവര്‍ത്തനം ചെയ്തു മനസ്സിനിണങ്ങിയ സ്ത്രീയെ വിവാഹം ചെയ്യാന്‍ ഉപദേശിക്കുകയും ചെയ്തു. സാക്ഷാല്‍ പരമശിവന്‍ അങ്ങയുടെ ഗൃഹത്തില്‍ ആവിര്‍ഭവിയ്ക്കും എന്നും അരുളി. സ്വപ്നമല്ല, ആ ദര്‍ശനം എന്നറിഞ്ഞ ശിവഗുരു ഉടനെത്തന്നെ പാഠശാലയിലേയ്ക്കു തിരിച്ചു പോയി. ശങ്കര ദേശിക മേ ശരണം.

Friday, December 22, 2023

*ശ്രീമദ് ഭാഗവതം* _എന്തുകൊണ്ട് ശ്രീമദ്‌_ _ഭാഗവതത്തിന് മറ്റു 17_ _പുരാണങ്ങളെക്കാള്‍_ പ്രാധാന്യം നല്‍കി വരുന്നു? ഈ ചോദ്യം പലരില്‍ നിന്നുമായി ഉയര്‍ന്നു കേള്‍ക്കുന്നു….. അതിനായി പരിമിതമായ അറിവില്‍ നിന്നുകൊണ്ട് രണ്ട് വാക്ക്. ഭാഗവതം രചിച്ചിരിക്കുന്നത് വേദങ്ങളിലെ “*ജഞാനകാണ്ഡം*” എന്ന പ്രസിദ്ധമായ പത്ത് ഉപനിഷത്തുകളില്‍ നിന്നത്രേ. അതിനാൽ ശ്രീമദ്‌ ഭാഗവതം തന്നെ പുരാണങ്ങളില്‍ അത്യുത്തമമെന്ന് ആചാര്യന്മാരില്‍ നിന്ന് കേട്ടറിവ്. “ഇദം ഭാഗവതം നാമ പുരാണം ബ്രഹ്മസമ്മിതം ഭക്തി ജ്ഞാന വിരാഗാണാം സ്ഥാപനായ പ്രകാശിതം “ *ഭാഗവതം എന്ന ഈ പുരാണം നാലു വേദങ്ങളോട് സദൃശമാണ്*. ശ്രീമദ് ഭാഗവതത്തെ വിശേഷിപ്പിക്കേണ്ടത് “*ശുകശാസ്ത്ര കഥോജ്ജ്വലം*” എന്നാണത്രേ…. എന്താ ഈ ശുകശാസ്ത്രകഥോജ്ജ്വലം? നിക്ക് വിവരിക്കാന്‍ നിശ്ചയല്ല്യ–അതോണ്ട് കൊച്ചുണ്ണി നമ്പൂരിയുടെ വാക്കുകള്‍ കടമെടുക്കട്ടെ…. ശ്രീശുക മഹർഷിയാൽ അരുളിയ ഭഗവത്കഥകള്‍ ശാസ്ത്ര നിരൂപണമാണ്–ജ്ഞാനത്തിന്ടെയും യജ്ഞത്തിൻറയും ഒരു നിരൂപണമാണ്. (*വേദാന്ത വിചാരവും യജ്ഞമാണ് പക്ഷെ അതിന്നും മുകളിൽ ആണ് ഭാഗവതം*.) അതിനാൽ “ശുകശാസ്ത്രകഥോജ്ജ്വലം”. ഭാഗവത കഥ പറയുന്ന സ്ഥലത്ത് ഭക്തിയും, ജ്ഞാനവും, വൈരാഗ്യവും വരും ; എന്ന് മാത്രമല്ല വാര്‍ദ്ധക്യം ബാധിച്ച അവർക്ക് പഴയ ഊർജ്ജസ്വലത കൈവരുകയും ചെയ്യുമെന്നാണ്… *ശ്രീമദ് ഭാഗവത ശ്രവണം തന്നെ ഉത്തമമാണ്*. “യത് ഫലം നാസ്തി തപസാ, ന യോഗേന സമാധിനാ അനായാസേന തത് സർവ്വം, സപ്താഹശ്രവണേ ലഭേത്“ ( ഇന്ന് നമുക്ക് തപസ്/ യോഗം/ സമാധി എന്നിവ ചെയ്ത് ഫലം നേടാൻ വളരെ ബുദ്ധിമുട്ടല്ലേ… ആ വക ബുദ്ധിമുട്ടുകളെല്ലാം അനായാസമായി മാറ്റിത്തരും ഭാഗവത സപ്താഹശ്രവണത്താൽ…. അതിനാല്‍ നമ്മള്‍ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഒരു ഏഴുദിവസം മാറ്റി വയ്ക്കാന്‍ ശ്രമിക്കണം .ഇങ്ങനെ ഈ വിശിഷ്ട ഗ്രന്ഥത്തെ പൂർണ്ണമായി ശ്രവിക്കുന്നത് മറ്റെന്തിനെക്കാളും ഉൽകൃഷ്ടമാണ്) *ആചാര്യന്മാർ ഏഴു ദിവസത്തെ സപ്താഹം വളരെ വിശേഷം എന്ന് വിധിച്ചിരിക്കുന്നു ഏത് ഗൃഹത്തിൽ ഭാഗവതം നിത്യവും വായിക്കുന്നുവോ അവിടെ എല്ലാ മാഹാത്മ്യവും താനെ വന്ന് ചേരും. യാതൊരു സംശയവും വേണ്ട*. ശ്രീമദ്‌ ഭാഗവത സപ്താഹശ്രവണം എല്ലാ ഉയർച്ചകൾക്കും, ദോഷ നിവാരണത്തിന്നും ഉത്തമമെന്നു ആചാര്യമതം. ഒന്ന്കൂടി പറയട്ടെ…. *ശ്രീകൃഷ്ണ ഭഗവാൻ ഭൂലോകം വിട്ട് സ്വധാമത്തിലേക്ക് പോയപ്പോള്‍ ഭഗവാന്റെ സർവ്വ തേജസ്സിനെയും ശ്രീമദ് ഭാഗവതത്തിൽ ലയിപ്പിച്ചതായി ഈ മഹത് ഗ്രന്ഥത്തില്‍ പറയുന്നു*…. “ശ്രീമദ്‌ ഭാഗവതാഖ്യോഽയം പ്രത്യക്ഷ: കൃഷ്ണ ഏവ ഹി” എന്നാണല്ലോ… മാത്രമോ? *ഈ ഭാഗവതമഹാസമുദ്രം ശ്രീകൃഷ്ണ ഭഗവാനാൽ നിറഞ്ഞ് നിൽക്കുന്നു*. *ആ ഭാഗവതത്തെ ആർക്കും ആശ്രയിക്കാം. ആശ്രയിക്കുന്നവര്‍ക്ക് സംസാര ദുഃഖത്തില്‍നിന്ന് മുക്തി ലഭിക്കും.സംശയം വേണ്ട*. നമ്മള്‍ ശ്രീമദ്‌ഭാഗവതത്തിനു മറ്റു പുരാണങ്ങളെക്കാള്‍ പ്രാധാന്യം എന്തുകൊണ്ടെന്ന് പറഞ്ഞു തുടങ്ങിയല്ലോ….. *കേവലം വാക്കുകള്‍ കൊണ്ട് അത് വര്‍ണ്ണിക്കാന്‍ പറ്റുമോ*? നിശ്ചയമില്ല്യ…. അനന്തനെപ്പോലെ ആയിരം നാവോറ്റെ വേണ്ടിവരും.എന്നാലും നമ്മുടെ പരിമിതികളില്‍ നിന്ന് നമുക്കൊന്ന് ശ്രമിക്കാമല്ലോ എന്ന് വച്ച് തുടരുന്നു…. *പതിനേഴു പുരാണങ്ങള്‍ എഴുതിയിട്ടും തൃപ്തി വരാതിരുന്ന വ്യാസ മഹര്‍ഷി പതിനെട്ടാമതായി ശ്രീമദ്‌ഭാഗവതം എഴുതിയപ്പോളാണ് തൃപ്തനായത് എന്നാണ്*. ഭഗവാന്റെ കഥയാണ് ഭാഗവതം. അപ്പോള്‍ സ്വാഭാവികമായി ചോദിക്കാവുന്ന ഒരു ചോദ്യം“*ആരാണ് ഈ ഭഗവാന്‍*” എന്നാണ്… ഭഗം എന്നാല്‍ ഗുണം.ഗുണങ്ങള്‍ ആറെണ്ണമത്രേ… *ഐശ്വര്യം,വീര്യം,യശസ്സ്, ശ്രീ,ജ്ഞാനം & വിജ്ഞാനം* എന്നിവയാണ് അവ. *ഇങ്ങനെയുള്ള ഷഡ് ഗുണങ്ങള്‍ക്കുമാധാരമായ ഭാഗവാന്ടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന ഉത്തമ ഗ്രന്ഥമാണ് ശ്രീമദ്‌ മഹാഭാഗവതം* ”ശ്രീമദ് ഭാഗവതം പുരാണമമലം യത് വൈഷ്ണവാഖ്യം പ്രിയം യസ്മിന്‍ പാരമഹംസ്യമേകമമലം ജ്ഞാനം പരം ഗീയതെ തത്ര ജ്ഞാനവിരാഗ ഭക്തി സഹിതം നൈഷ്കര്‍മ്യമാവിഷ്കൃതം തത് ശൃണ്വന്‍ വിപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നര: ….. “ *പുരാ ഭവം പുരാണം* –അതായത് പണ്ടേ ഉള്ളത് എന്നര്‍ത്ഥം.അപ്പോള്‍ ചരിത്രപരമായ ഒരു അസ്ഥിത്വം ഉണ്ട് എന്ന് വരുന്നു. വേദങ്ങളിലെയും,ധര്‍മ്മ ശാസ്ത്രങ്ങളിലെയും തത്വങ്ങളെ സാധാരണ ജനങ്ങള്‍ക്കുകൂടി ഗ്രഹിക്കാന്‍ പാകത്തിനാണ് ഇതിഹാസ പുരാണങ്ങള്‍ രചിക്കപ്പെട്ടത്‌. പുരാണം ച പഞ്ചമോ വേദമുച്യതേ . പുരാണങ്ങളെ അഞ്ചാം വേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു . ഭാഗവതം ദശ ലക്ഷണത്തോട് കൂടിയതാണ് “അത്ര സര്‍ഗ്ഗോ വിസര്‍ഗ്ഗശ്ച സ്ഥാനം പോഷണമൂതയ: മന്വന്തരേശാനുകഥാ നിരോധോ മുക്തിരാശ്രയ:” എന്ന് ദ്വിതീയ സ്കന്ധത്തിലെ ദശമോധ്യായത്തിലെ തുടക്കത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു. സര്‍ഗ്ഗം,വിസര്‍ഗ്ഗം,സ്ഥാനം,പോഷണം,ഊതികള്‍,മന്വന്തരം,ഈ ശാനുകഥ ,നിരോധം,മുക്തി,ആശ്രയം എന്നിവയാണ് പത്ത് ലക്ഷണങ്ങള്‍. നിത്യവും ഭഗവദ് കഥകൾ കേൾക്കാൻ തുടങ്ങിയാൽ ഹൃദയത്തിലെയും, മനസ്സിലെയും പാപ വാസനകളുടെ ഉത്ഭവം കുറയാൻ തുടങ്ങും. *ശ്രീമദ്‌ ഭാഗവതം നിത്യ പാരായണം ചെയ്യുന്നത് തന്നെയാണ് അത്യുത്തമം*. അതിന് സാധിക്കാഞ്ഞാല്‍ ഭാഗവത സംഗ്രഹം (*ദ്വാദശ സ്കന്ധത്തിലെ പന്ത്രണ്ടാം അധ്യായം* )*തത്തുല്യ ഫലം തരുമെന്ന് വിശ്വാസം*. “നിഗമകല്പതരോര്‍ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതം പിഭത ഭാഗവതം രസമാലയം മുഹുരഹോ രസികാ ഭുവി ഭാവുകാ:” അല്ലയോ സജ്ജനങ്ങളെ…. ശ്രീശുക മുഖത്തിൽ നിന്ന് ഒഴുകിയ ഈ ശ്രിമദ് മഹാഭാഗവതത്തെ, വേദമാകുന്ന കല്പ്പവൃക്ഷത്തിന്റെ പക്വ ഫലമായ ഭാഗവതം എന്ന നാമധേയവുമുളള ഈ മഹദ്ഗ്രന്ഥത്തെ മതിവരുവോളം പാനം ചെയ്യുവിൻ…. *അത് വായിക്കാനും അറിയാനും ശ്രമിക്കണമെന്ന ഒരു അഭ്യര്‍ത്ഥനയോടെ വാക്കുകള്‍ കണ്ണന്റെ തൃപ്പാദത്തില്‍ സമര്‍പ്പിക്കട്ടെ*…. സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.

Thursday, December 21, 2023

*മൂല്യ ഭദ്രമായ കുടുംബ ബന്ധം* *_13_* മാനവരാശിയുടെ സങ്കടങ്ങളും ഭയങ്ങളും ഒക്കെ അതിക്രമിക്കാനുള്ള ഉപായമന്വേഷിച്ചവരാണ് ഉപനിഷദ്ദൃഷിമാർ. അവരുടെ തപഃ സാഫല്യവും പ്രസാദവുമാണ് ഉപനിഷത്തുകൾ. ഉപനിഷദാദേശങ്ങൾ അഥവാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തികൾ വിശ്വമാനവികതയുടെ വീക്ഷണത്തിലേക്ക് വികസിക്കുന്നു. അവിടെ സംസാര സങ്കടങ്ങളും ഭയങ്ങളും അകലും. അവരുടെ ജീവിതം വിശ്വ പ്രേമത്തിൻ്റെ നിരവധി ആവിഷ്ക്കാരങ്ങൾ കൊണ്ട് സമ്പന്നമാവും. മൂല്യത്തിൻ്റെ മൂല്യത്തെ മനസ്സിലാക്കുകയെന്നത് മൂല്യ വിചിന്തന പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. Value of the value എന്ന നിരീക്ഷണം സമാരാധ്യനായ ദയാനന്ദ സരസ്വതി സ്വാമിജിയിൽ നിന്നും ഗ്രഹിച്ചതാണ്. ചിന്മയ മിഷൻ എന്ന പ്രസ്ഥാനത്തിലും തുടർന്ന് സ്വതന്ത്രമായി സ്ഥാപിച്ച പ്രസ്ഥാനത്തിലുമായി അനവധി ആചാര്യന്മാരെ പ്രചാരണ വൃത്തിക്ക് യോഗ്യരാക്കിയ ഗുരുവര്യനെന്ന് സംപൂജ്യ ദയാനന്ദ സരസ്വതി സ്വാമിജിയെ പരിചയപ്പെടുത്തട്ടെ. ഭാരതത്തിൽ ഋഷികേശിലും കോയമ്പത്തൂരിലും (ആനക്കട്ടി) മുഖ്യ ആശ്രമവും സ്ഥാപനങ്ങളുമുണ്ട്. സമാധി പദം പൂകിയ പൂജനീയ ദായനന്ദസരസ്വതി സ്വാമികൾ ഹൈന്ദവ സമാജത്തിൻ്റെ ഉത്ക്കർഷത്തിനു നൽകിയ സംഭാവനകൾ അത്യുജ്ജലമാണ്. പൂജനീയ ദയാനനന്ദ സ്വാമിജിയുടെ ഒരു ഗംഭീര പ്രയോഗമാണ് 'a value is a value for me when I see the value of the value is valueable for me ' (മൂല്യത്തിൻ്റെ മൂല്യം മൂല്യവത്താവുമ്പോഴാണ് ഒരു മൂല്യത്തിന് മൂല്യം കൈവരുന്നത് ) മൂല്യങ്ങളേതുമാവട്ടെ, ആ മൂല്യത്തിൻ്റെ മൂല്യം മൂല്യവത്തായി ബോധ്യപ്പെടേണ്ടതുണ്ട്. പൊതുവായി എല്ലാ സനാതന മൂല്യങ്ങളുടേയും മൂല്യം നിർഭയതയും നിത്യാനന്ദ ശാന്തിയുമാണെന്ന് വിശകലനം ചെയ്താലറിയാം. ഓരോ മൂല്യത്തേയും വിശേഷമായ വിശകലനത്തിനും വിധേയമാക്കാവുന്നതാണ്. ഉദാഹരണത്തിന് സത്യം പറയണം എന്ന മൂല്യത്തിൻ്റെ സവിശേഷ മൂല്യമെന്ത് എന്നന്വേഷിക്കാം. എന്തു പ്രയോജനം ലക്ഷ്യമാക്കി നുണ പറഞ്ഞാലും മുഖ്യമായ രണ്ടു ദോഷം ഉണ്ടാവുന്നു. നുണ പറഞ്ഞ് നേടിയെടുക്കുന്നത് ശാശ്വതമാവില്ല, ലഭിക്കുന്ന സൗഖ്യം ക്ഷണികമായിരിക്കും. നുണ പറഞ്ഞു പോയാൽ അന്തഃസംഘർഷം (inner conflict) അനിവാര്യമാവുന്നു. നുണ പറയുന്ന ഒരാളുടെ വിശ്വാസ്യത( credibility) നഷ്ടപ്പെടുന്നു എന്നു തുടങ്ങി അനവധി അവാന്തര ദോഷങ്ങളും കണ്ടെത്താൻ സാധിക്കും. സത്യസന്ധതയെ ജീവിത മൂല്യമായി സ്വീകരിച്ചവർക്ക് ഉളളിൽ സ്വാസ്ഥ്യവും സന്തോഷവും നില നിർത്താൻ കഴിയും. അന്തഃശാന്തിയും സൗഖ്യവും ആത്മജ്ഞാനപ്രാപ്തിക്ക് സഹായകമാവുന്നു. (തുടരാം ....) പ്രേമാദരവോടെ സ്വാമി അദ്ധ്യാത്മാനന്ദ 22nd Dec 23 വെള്ളിയാഴ്ചക്കുറിപ്പുകൾ പങ്കുവെക്കുന്ന Link:- https://chat.whatsapp.com/DGGJB27Gq2sDbS97I01IJD ( താത്പര്യമുള്ളവർക്ക് Share ചെയ്തോളൂ)
*വിഷ്ണുസാന്നിധ്യം തൊട്ടറിയും* *വൈകുണ്ഠ ഏകാദശി* *സ്വർഗ്ഗവാതിൽ ഏകാദശി* *ഏകാദശികളിൽ പരമപവിത്രമായ സ്ഥാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി*.(23-12-23) ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. ധനുമാസ തിരുവാതിരക്ക് മുമ്പുള്ള ഏകാദശി കൂടിയാണിത്. ഇഹലോകസുഖവും പരലോകസുഖവും ഫലം. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശി നാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശുക്ലപക്ങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷ ഏകാദശിയും വാനപ്രസ്ഥർ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. “സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം”. ഭഗവാൻ ശ്രീ കൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വർഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശി എന്നും ഐതിഹ്യമുണ്ട് പുരാണ കഥകൾ അനുസരിച്ച് ഏകാദശി ഒരു ദേവിയാണ് – ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവിൽ നിന്നും ഉത്ഭവിച്ചതാണ്. ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്‍റെ മകൻ മുരൻ. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിന്‍റെ അടുത്തേക്ക് അയച്ചു.ദേവന്മാർ വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചപ്പോൾ വിഷ്ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു. ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു. അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്. ഗുരുവായൂരില്‍ സ്വർഗവാതിൽ ഏകാദശി വളരെ വിപുലമായും ഭക്തിനിരഭരമായുമാണ് അനുഷ്ഠിക്കുന്നത്. സ്വർഗവാതിൽ ഏകാദശി ദിവസം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനകത്തുളള ഒരു വാതിൽ സ്വർഗവാതിലായി കണക്കാക്കി പ്രത്യേക പൂജകൾ നടക്കും. തിരുവിതാകൂർ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രാത്രി നടക്കുന്ന ശീവേലിയിൽ ഭഗവാനെ ഇറക്കി എഴുന്നളളിക്കുകയും ചെയ്യും. ഈ ദിവസം വിഷ്ണുക്ഷേത്ര ദർശനം നടത്തുകയും ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നതു സ്വർഗത്തിൽ എത്തിയ പുണ്യം ലഭിക്കുമെന്നാണു വിശ്വാസം. കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന്‌ വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന്‌ കരുതുന്നു. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്‌സവ ദിനമായും ആഘോഷിക്കുന്നു. ഏകാദശിയുടെ തലേന്ന് ഒരിക്കലൂണ് മാത്രം . ഏകാദശി ദിനം പൂർണമായി ഉപവസിക്കണം. അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങള്‍ മാത്രം കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നു മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഭഗവത്ഗീതാജയന്തി ദിനവുമാണ് അന്നേ ദിവസം. ഏകാദശിയുടെ പിറ്റേന്നു ദ്വാദശി ദിവസം രാവിലെ മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം. ഇതിന് പാരണ വീടുക എന്ന് പറയും. പാരണ ചെയ്യുമ്പോള്‍ താഴെപ്പറയുന്ന പ്രാര്‍ത്ഥനയോടെ വേണം ചെയ്യാന്‍: “ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത”. (അല്ലയോ പുണ്ഡരീകാക്ഷനായ ഭഗവാനേ..! ഞാനിതാ പാരണ ചെയ്യുവാന്‍ പോകുന്നു. അങ്ങ് എനിക്ക് ശരണമായ് ഭവിക്കണേ) വ്രതത്തിന്‍റെ ഫലങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമുണ്ട്‌. വിഷ്ണു പ്രീതിയിലൂടെ സായൂജ്യം ‌ലഭിക്കാൻ‌ ഏറ്റവും ഉത്തമ മാർ‌ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ...🌹🙏
_ക്ഷേത്രദര്‍ശനത്തിനു_ _പിന്നിലുള്ള ചില രഹസ്യങ്ങള്‍_ ക്ഷേത്രദര്‍ശനം എന്നുള്ളത് വളരെ പരിപാവനമായ ഒരു ഹിന്ദുമതാചാരമാണ്. മന:ശാന്തിയ്ക്ക് ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം വേറൊന്നില്ലെന്നതാണ് സത്യം. പ്രകൃതിയില്‍ പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും എല്ലാം നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിയ്ക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങള്‍. ക്ഷേത്രദര്‍ശനത്തിനായി പുറപ്പെടുമ്പോള്‍ അല്ലെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. *പാദരക്ഷ പുറത്ത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രമതില്‍ക്കെട്ട് പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ നഗ്നപാദത്തോട് കൂടി കടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. *പുരുഷന്‍മാരുടെ മേല്‍വസ്ത്രം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കരുതെന്നതാണ് ആചാരം. വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്. *ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവനാളില്‍ സ്ത്രീയ്ക്ക് ക്ഷേത്ര പ്രവേശനം അനുവദിയ്ക്കാത്തത്. *പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ പ്രദക്ഷിണം വെയ്ക്കുന്നതാണ് ക്ഷേത്രദര്‍ശനത്തിലെ പ്രധാന ചടങ്ങ്. കുട്ടികള്‍ക്കും പ്രായമയവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ നാം ഭഗവാനിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നതാണ് സാരം. *ശിവന് പൂര്‍ണപ്രദക്ഷിണം വേണ്ട* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ശിവന്റെ ശിരസ്സിലൂടെ ഗംഗ ഒഴുകുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നതാണ് വിശ്വാസം. *വിഘ്‌നേശ്വരനു മുന്നില്‍ ഏത്തമിടുന്നത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം *ശബ്ദം നാമജപത്തിനു മാത്രം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രമതില്‍ക്കെട്ടിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ ശബ്ദം നാമജപത്തിനു മാത്രമേ പാടുള്ളതുള്ളൂ. മാത്രമല്ല മുറുക്കുന്നതോ പുകവലിയ്ക്കുന്നതോ തുപ്പുന്നതോ എല്ലാം നിഷിദ്ധമാണ്. *നടയ്ക്കു നേരെ നിന്ന് തൊഴരുത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ തൊഴുമ്പോള്‍ ഈ പ്രാണോര്‍ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം. *തന്ത്രിയേയും ശാന്തിയേയും തൊടരുത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ മന്ത്രത്തെ ഉപാസിച്ചു കഴിയുന്ന പൂജാരിയെ അറിയാതെയെങ്കിലും സ്പര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ മന്ത്ര സിദ്ധി നഷ്ടപ്പെടുമെന്നാണ് വിശ്വാസം. *ബലിക്കല്ലില്‍ ചവിട്ടുന്നത് ദോഷമോ*? ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വെയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല. **ആല്‍മരം പ്രദക്ഷിണം ചെയ്യണമോ*? ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രത്തില്‍ പോയാല്‍ ആല്‍മരവും പ്രദക്ഷിണം ചെയ്യണമെന്നാണ് ശാസ്ത്രം. പഞ്ചാമൃതത്തിന്റെ ഗുണങ്ങളാണ് ആല്‍മരത്തിനുള്ളത്. അതുകൊണ്ട് തന്നെ ആല്‍മര പ്രദക്ഷിണം പഞ്ചാമൃതത്തിന്റെ ഗുണം നല്‍കും എന്നാണ് ശാസ്ത്രം. *സ്ത്രീകള്‍ക്ക് സ്രാഷ്ടാംഗ നമസ്‌കാരം*? ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രദര്‍ശനത്തില്‍ സ്ത്രീകള്‍ സ്രാഷ്ടാംഗ നമസ്‌കാരം ചെയ്യാന്‍ പാടില്ല. കാരണം നമസ്‌കരിക്കുമ്പോള്‍ മാറിടം, നെറ്റി, കണ്ണ, കൈമുട്ടുകള്‍, കാലടികള്‍ എന്നിവ നിലത്ത് മുട്ടണം. എന്നാല്‍ സ്ത്രീകളുടെ ശരീരഘടനയനുസരിച്ച് ഇവയൊന്നും ശരിയായ രീതിയില്‍ നിലത്ത് മുട്ടുകയില്ല. ഇത് വിപരീത ഫലം ഉണ്ടാക്കും. *തീര്‍ത്ഥം സേവിക്കണം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ പ്രസാദംവാങ്ങുന്നതും തീര്‍ത്ഥം സേവിയ്ക്കുന്നതും നിര്‍ബന്ധമാണ്. വിഗ്രഹത്തെ മന്ത്രധ്വനികളാല്‍ അഭിഷേകം ചെയ്‌തെടുക്കുന്ന ജലമാണ് തീര്‍ത്ഥമായി ഭക്തര്‍ക്ക് നല്‍കുന്നത്. തീര്‍ത്ഥത്തില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധഗുണങ്ങള്‍ രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും. *അമ്പലത്തില്‍ എന്തിന് വഴിപാട്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ കാര്യസാധ്യത്തിനായി വഴിപാട് നടത്തുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത് ശരിക്കും ഒരു ആരാധനയാണ്. വഴിപാട് നേര്‍ന്ന് നിരന്തരമ പ്രാര്‍ത്ഥിച്ച് മനസ്സ് ഈശ്വരനില്‍ തന്നെ അര്‍പ്പിക്കുന്നതാണ് വഴിപാടിന്റെ പ്രസക്തി. 🙏

Monday, December 11, 2023

എന്താണ് രുരുജിത് വിധാനം ? ഈ രീതിയിൽ ഉള്ള ക്ഷേത്രങ്ങൾ ഏതെല്ലാം ? 🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔 കേരളത്തിലെ ശാക്തേയ പ്രതിഷ്ഠ വിധിയുടെ പേരാകുന്നു രുരുജിത് ഈ വിധാനത്തിലുള്ള പ്രതിഷ്ഠ ക്ഷേത്രങ്ങൾ കൂടുതലായും മലബാറിൽ ആണ് ഉള്ളത് സാധാരണ കേരള തന്ത്ര സമുച്ചയാദി ഗ്രന്ഥങ്ങ പ്രകാരമുള്ള രീതിയല്ല ക്ഷേത്ര മാതൃകയും മൂർത്തി പ്രതിഷ്ഠവിധാനവും തികച്ചും വ്യത്യസ്തമാണ് . മുഖ്യ ദേവത കാളിയോ ഉഗ്രചണ്ഡികയോ(ചാമുണ്ഡ ) ആയിരിക്കും അതുപോലെ ഭൈരവ ശിവൻ ക്ഷേത്ര പാലൻ സപ്ത മാതൃകകൾ . എന്നിവയാകുന്നു പ്രതിഷ്ഠ , രുരുജിത് വിതാന൦ കേരളത്തിൽ നിലനിന്നിരുന്നത് കാവുകളിൽ ആയിരുന്നു , ഇന്ന് അത് ക്ഷേത്രങ്ങൾ ആയി മാറി എങ്കിലും പല ക്ഷേത്രങ്ങൾക്കും ഇപ്പോഴും കാവ് എന്നുകൂടി ചേർത്ത് പറയുന്നു എന്നത് നമ്മുടെ പൈതൃകത്തെ എടുത്തുകാണിക്കുന്നു *ഉത്താരാഭിമുഖം സാംഗം* *നിരംഗം പ്രാങ്‌മുഖം ഭവേൽ* *പശ്ചിമാഭിമുഖം ഭിന്നമിതി ത്രേധാനി ഗദ്യതേ* എന്ന രീതിയിൽ വടക്കോട്ടു നോക്കി ദേവിയും സപത മാതൃകളും .കിഴക്കോട്ടു നോക്കി ഭൈരവ ശിവനും പടിഞ്ഞാറോട്ടു നോക്കി ക്ഷെത്രപാലനും ഈ വിധത്തിൽ ആയിരിക്കും ശാക്തേയ പാരമ്പര്യത്തിലധിഷ്ഠിത ആയിരിക്കും ഇവിടുത്തെ ആചാരങ്ങൾ അത് പോലെ നിവേദ്യാദികൾക്കും തികച്ചും വ്യത്യാസമുണ്ട് . .അത് പോലെ തൃച്ചന്ദനം .അരിവറുത് പൊടിച്ചത് . മഞ്ഞൾ പട്ടു ചിലമ്പ് .ഗുരുതി പയർ അട (മാംസം )എന്നിവ ആകുന്നു .കാഷായ തീർത്ഥം (മദ്യം ) കൊടുക്കാറുണ്ട് *രുരുജിത് വിധാനത്തിൽ മാംസം കൊടുക്കാനുള്ള പ്രമാണം എപ്രകാരം ?* 🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔 *"സമിദാജ്യന്ന സിദ്ധാർത്ഥ മാംസ്യന്യഥ തിലായവാ:* *ദ്രവ്യാണി വ്രീഹ്യാശ്ചാജ്യം സര്വാദ്രഷ്ടാശതം ഹൂതി "* ചമത.നെയ്യ .ഹവിസ്സു.കടുക് .മാംസം എള്ള് യവം നവര നെല്ല് .എന്നിവ കൊടുക്കുണം എന്ന് പറയുന്നു ഇന്ന് മാംസത്തിന് പകരം അടയും മദ്യത്തിന് പകരം കഷായ തീർത്ഥവും ആകുന്നു അത് വൈദീക പുരോഹിതർ മാറ്റം വരുത്തിയതാകുന്നു കാലാന്തരത്തിൽ ചില മാറ്റങ്ങൾ നല്ലത് തന്നെ , രുരുജിത് വിധാനത്തിൽ ഉള്ള ക്ഷേത്രങ്ങൾ അധികവും കണ്ണൂർ ജില്ലയിലാണ് *രുരുജിത് വിധാനത്തിൽ ഉള്ള ചില കേരളത്തിലെ ക്ഷേത്രങ്ങൾ താഴെ ചേർക്കുന്നു* 🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔 🎍മാടായി കാവ് - കണ്ണൂർ 🎍മാമാനത് കാവ് - കണ്ണൂർ 🎍പിഷാരി കാവ് - കോഴിക്കോട് 🎍വളയനാട് കാവ് - കോഴിക്കോട് 🎍മന്നംപുറത്തു കാവ് -നീലേശ്വരം 🎍കളരിവാതുക്കൾ - കണ്ണൂർ 🎍കാട്ടാമ്പള്ളി കാവ് - കണ്ണൂർ 🎍കൊടികുന്നു ഭഗവതി -പാലക്കാട് 🎍തിരുമാന്ധാം കുന്നു കാവ് - മലപ്പുറം 🎍കൊടുങ്ങല്ലൂർ കാവ് - തൃശ്ശ്ർ 🎍പരുമല പനയന്നാർ കാവ്-പത്തനംതിട്ട 🎍മൂത്തൂറ് കാവ് - പത്തനംതിട്ട 🎍കളയപുരം ഭഗവതി കാവ് - കൊല്ലം 🎍തിരുവഞ്ചേരിക്കാവ് - കണ്ണൂർ 🎍അമ്മന്കോട്ടം - കണ്ണൂർ എന്നിവ ആണ് ... അമ്മെ ശരണം ദേവി ശരണം 🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔

Tuesday, November 28, 2023

ശുഭ ചിന്ത. ആയുസ്സിന്‍റെ നീളത്തെക്കാള്‍ ക ര്‍മ്മങ്ങളിലെ നന്മയാണ് ജീവിത ത്തിന്‍റെ ധന്യത. ഈശ്വരൻ്റെ വരദാനമായ ഈമനു ഷ്യജന്മം അലസമായി ജീവിക്കാ തെ ആസ്വദിച്ചു ജീവിക്കുക. നമ്മുടെ വ്യക്തിപരവും, സാമൂഹി കവുമായ സങ്കൽപ്പങ്ങൾക്കും, ജീ വിതത്തിനും, ചിറകുനൽകുന്നത് നല്ലചിന്തകൾ മാത്രമാണ്. പ്രവർ ത്തിയിലൂടെയും,വാക്കിലൂടെയും, നാം ഓരോരുത്തരും അത് പ്രകടി പ്പിച്ചാൽ ജീവിതം സന്തോഷത്തോ ടെ കൊണ്ടു പോകാം. 🙏🙏🙏 ശുഭദിനം നേരുന്നു.
_*ഇരുപതാംനൂറ്റാണ്ടിൽ ഭാരതംകണ്ട ഏറ്റവും വലിയ മഹാതപസ്വി 'മഹാസന്യാസിവര്യൻ കാഞ്ചിപരമാചാര്യർ:*_ ------------------------------------- *ഭൂമിയിൽ നടമാടിയ ദൈവം എന്ന് ലോകംവാഴ്ത്തിയ കാഞ്ചി പരമഗുരു ശ്രീചന്ദ്രശേഖരേന്ദ്ര* *സരസ്വതി സ്വാമികൾ, കാഞ്ചിമുനിവർ, കാഞ്ചിപരമാചാര്യ,* *കാഞ്ചിമഹാപെരിയവർ, മഹാസ്വാമി എന്നീ പേരുകളിൽ സ്വാമി അറിയപ്പെട്ടു,* *ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ രണ്ടാം പിറവിയായും, കാഞ്ചി കാമാക്ഷിദേവിയുടെ മനുഷ്യരൂപമായും മഹാഗുരുവിനെ ഭക്തർ ദർശിച്ചു,* *ശ്രീശങ്കരന് ശേഷം അദ്ദേഹത്തിൻ്റെ അതേ ഗുണകർമ്മങ്ങളോടുകൂടി പിറവി കൊണ്ട ഒരേയൊരു ശ്രീശങ്കരമഠാധിപതിയാണ് ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾ, അദ്ദേഹത്ത് മുമ്പും പിമ്പും ഇതുപോലെ മറ്റാരും ഭൂമിയിൽ പിറവി കൊണ്ടിട്ടില്ല, അതിനാൽ സ്വാമിയെ ആദിശങ്കരൻ്റെ രണ്ടാം ജൻമമായി ഭക്തർ വിശ്വസിക്കുന്നു,* *ആദിശങ്കരനെ പോലെ കന്യാകുമാരി മുതൽ ഹിമാലയം വരെ പദയാത്ര നടത്തിയത് ആധുനിക ഭാരതത്തിലെ ഒരേയൊരു കാഞ്ചിപരമഗുരു മാത്രം, ശ്രീശങ്കരസ്വാമികൾക്ക് എട്ട് ഭാഷയാണ് വശമുണ്ടായതെങ്കിൽ ശ്രീചന്ദ്രശേഖരന്ദ്രസ്വാമികൾ പത്ത് ഭാഷകൾ കൈകാര്യം ചെയ്യുമായിരുന്നു,* *ജീവിതരേഖ:* *തമിഴ്നാട്ടിലെ ആർകാട് ജില്ലയിൽ വിഴുപുരത്ത് 1894 മെയ് 20ന് (അനിഴം നക്ഷത്രത്തിൽ )പരമഗുരു ജനിച്ചു, കർണാടകത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കുടിയേറിയ സ്മാർത്തബ്രാഹ്മണകുടുംബമാണ്, അച്ചൻ സുബ്രഹ്മണ്യ ശാസ്ത്രി ജില്ല അധികാരി സ്ഥാനം വഹിച്ചിരുന്നു,, അമ്മ മഹാലക്ഷ്മിഅമ്മാൾ സംഗീതജ്ഞയായിരുന്നു, ഇവരുടെ രണ്ടാമത്തെ മകനാണ് പരമാചാര്യ, പൂർവ്വനാമം സ്വാമിനാഥൻ ശാസ്ത്രി.* *1905 ൽ പതിനൊന്നാം വയസിൽ സ്വാമിയുടെ ഉപനയനകർമ്മം നടന്നു, 1906 ൽ അന്നത്തെ കാഞ്ചി കാമകോടിപീഠം മഠാധിപതി സമാധി ആയതിനെ തുടർന്ന് അമ്മ മഹാലക്ഷ്മിയുടെ അടുത്ത ബന്ധുവായ ഒരുസ്വാമി അറുപത്തി ഏഴാമതു മഠാധിപതിയായി ചുമതലയേറ്റു, എന്നാൽ അധികം താമസിക്കാതെ അദ്ദേഹത്തിന് ശരീരസുഖമില്ലാതെ തളർന്ന് കിടപ്പിലായി. അമ്മയും ബാലനായസ്വാമിനാഥനും കാഞ്ചിയിൽ താമസിച്ച് മഠാധിപതിയെ പരിചരിച്ചിരുന്നു, കുറച്ച് നാൾ കഴിഞ്ഞ് അദ്ദേഹം സമാധിയായി.* *അന്ന് കാഞ്ചി കാമകോടി പീഠം പുതിയ മഠാധിപതിയായി തിരഞ്ഞെടുത്തത് വെറും പതിമൂന്ന് വയസ് മാത്രം പ്രായമുള്ള സ്വാമിനാഥനെയാണ്.* *1907 ഫെബ്രുവരി 13ന് കാഞ്ചി കാമകോടി പീഠത്തിൻ്റെ അറുപത്തി എട്ടാമതു ആചാര്യനായി ബാലസ്വാമിനാഥൻ അഭിഷിക്തനായി.* *ചരിത്രത്തിലാദ്യ സംഭവമാണ് ഒരു ചെറുബാലൻ ശ്രീ ശങ്കരമoത്തിൻ്റെ അധിപതിയായത്.* *ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾ എന്ന നാമം സ്വീകരിച്ചു.* *ആ കൊച്ചുസ്വാമി പിന്നീട് ലോകം മുഴുവൻ അറിയപ്പെടുന്ന കാഞ്ചിപരമാചാര്യരായി മാറിയത് ചരിത്രം.* *1907 തൊട്ട് 1909 വരെ രണ്ട് വർഷം മoത്തിൽ താമസിച്ച് വേദങ്ങൾ, ശാസ്ത്രങ്ങൾ, പുരാണോതിഹാസങ്ങൾ പഠിച്ചു. 1911 മുതൽ 1914 വരെ കാവേരി തീരത്തുള്ള മഹേന്ദമംഗലം ഗ്രാമത്തിൽ താമസിച്ചു. ഇക്കാലം കൊണ്ട് മഹാസ്വാമി സർവ്വ ശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചെടുത്തു.* *ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ശില്പശാസ്ത്രം, ആയൂർവേദം, സംഗീതം എന്നിവയിൽ അതീവ പാണ്ഡിത്യംനേടി.* *ചിത്രരചനയിലും മികവ് കാട്ടി സ്വാമി.* *ഇംഗ്ലീഷ് സാഹിത്യവും അദ്ദേഹം പഠിച്ചു, സംസ്കൃതം, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഉറുദു, ഹിന്ദി, അറബി ,ഇംഗ്ലിഷ്, ഫ്രഞ്ച് എന്നി പത്ത് ഭാഷകളിൽ പ്രാവിണ്യം നേടി മഹാഗുരു കാഞ്ചിപരമാചാര്യർ.* *1914 ൽ കുംഭകോണത്തു തിരിച്ചെത്തി സ്വാമികൾ, ഭാരതത്തിൻ്റെ തത്വശാസ്ത്രങ്ങൾ, സനാധനധർമ്മം എന്നിവയെ പറ്റി ഗ്രന്ഥങ്ങൾ രചിച്ചും പ്രഭാഷണം നടത്തിയും ലോകമെങ്ങും പ്രചരിപ്പിച്ചു, ജാതി /മത വ്യത്യാസമില്ലാതെ അദ്ദേഹത്തെ പിൻതുടർന്നവർ ഏറെ. അദ്ദേഹത്തിൻ്റെ കീർത്തി ലോകമെങ്ങും പരന്നു. ക്രൈസ്തവ, ഇസ്ലാമിക വിശ്വാസികൾ പോലും അദ്ദേഹത്തെ അംഗീകരിച്ചിരുന്നു.* *ആദിശങ്കരാചര്യർക്ക് ശേഷം 'ജഗദ്ഗുരു' എന്ന് ലോകം വിളിച്ച, അംഗീകരിച്ച ഒരേയൊരു സന്യാസിശ്രേഷ്ടനാണ് കാഞ്ചിപരമാചാര്യർ.* *ആദിശങ്കരനെ പോലെ മഹാ ജ്ഞാനിയായി വിളങ്ങി നിന്നു. പരമാചാര്യ, രാജ്യത്ത് പലയിടങ്ങളിലായി സനാധന ധർമ പാഠശാലകൾ ആരംഭിച്ചു, വേദ ശാലകൾ ആരംഭിച്ചു.* *സാധാരണയായി മഠാധിപതികൾ ചക്രവർത്തിമാരെപ്പോലെ പല്ലക്കിലും രഥത്തിലും, ആലവട്ട, വെഞ്ചാമര' മുത്തുകുടകളോടെയാണ് യാത്ര ചെയ്യാറ്, എന്നാൽ കാഞ്ചിപരമഗുരു ഒരിക്കൽ പോലും പല്ലക്കിൽ യാത്ര ചെയ്തിട്ടില്ല, സ്വാമിക്ക് മുമ്പും പിമ്പും വന്ന ആചാര്യൻമാർ എല്ലാവരും രഥത്തിലോ പല്ലക്കിലോ ആണ് യാത്ര ചെയ്തിരുന്നത്.* *സ്വാമി ഒരിക്കൽ പോലും മറ്റ് വാഹനങ്ങളിലും കയറിയിട്ടില്ല, പദയാത്ര മാത്രം, സ്വാമികൾ ഭാരതം മുഴുവൻ സഞ്ചരിച്ചത് ആദി ശങ്കരനെ പോലെ തന്നെ പദസഞ്ചാരിയായാണ്.* *ലൗകീക സുഖങ്ങൾ എല്ലാം ഉപേക്ഷിച്ച ഒരു സന്യാസി എങ്ങനെ സമൂഹത്തിൽ ജീവിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു കാഞ്ചിപരമാചാര്യ, എന്നാൽ അദ്ദേഹത്തിൻ്റെ സമകാലികരായ സന്യാസിമാരോ അതിന് ശേഷം വന്നവരോ അദ്ദേഹത്തിൻ്റെ വഴി പിൻതുടർന്നിട്ടുണ്ടോ എന്നത് സംശയമാണ്.* *1919ൽ ആണ് മഹാത്മഗാന്ധി കാഞ്ചി മഹാസ്വാമിയെ സന്ദർശിച്ചത്, ആ ദിവ്യതേജസ് കണ്ട മാത്രയിൽ ഭാരതത്തിൻ്റെ രാഷ്ട്രപിതാവ് കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു, അന്ന് മഹാഗുരുവിന് വയസ് ഇരുപത്തിയഞ്ച് മാത്രം, മഹാത്മാവിൻ്റെ മകൻ്റെ പ്രായംപോലും ഇല്ല ആചാര്യസ്വാമിക്ക്.* *രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് അന്ന് കടൽ മാർഗ്ഗം റെയിൽവേ ഗതാഗതം ഉണ്ട്, രാമേശ്വരത്ത് എത്തിയ മഹാഗുരു റെയിൽ പാളത്തിലൂടെ നടന്ന് ധനുഷ്കോടിയിലേക്ക് പുറപ്പെട്ടു, പരമാചാര്യ പോയി തിരിച്ച് വരുന്നതുവരെ അതു വഴിയുള്ള റെയിൽ ഗതാഗതം അന്നത്തെ ബ്രിട്ടീഷ് ഗവർമെൻ്റ് നിർത്തിവെച്ചു !* *രാമേശ്വരത്ത് നിന്നാണ് മഹാഗുരു കാശിയിലേക്ക് പദയാത്ര പുറപ്പെട്ടത്, സ്വാമി നടന്ന് പോകുന്ന വഴിയിലെല്ലാം കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചു അതത് ദേശവാസികൾ.* *ജയ ജയശങ്കര...* *ഹര ഹര ശങ്കര... പാടി കൊണ്ട് ശിഷ്യഗണങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു.* *നാട്ടുരാജാക്കൻമാരും മറ്റും അദ്ദേഹത്തെ ആചാരപ്രകാരം സ്വീകരിച്ചു. പദയാത്ര ഹൈദരാബാദ് എത്തിയപ്പോൾ ഹൈദരാബാദ് നൈസാം നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഹൈദരാബാദ് നഗരം കൊടിതോരണങ്ങളാൽ അലങ്കരിച്ച് ഉത്സവ പ്രതീതിയിൽ ആറാടി. നൈസാമിൻ്റെ ആവശ്യപ്രകാരം ഒരു ദിവസം ഹൈദരാബാദിൽ വിശ്രമിച്ച ശേഷം മഹാഗുരു കാശിയിലേക്ക് പദയാത്ര തുടർന്നു.* *ഓരോ നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ ജനാവലിയാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്.* *യാത്രകൾ കഴിഞ്ഞ്കാഞ്ചി മഠത്തിൽ സ്ഥിരതാമസമാക്കിയ പരമഗുരുവിൻ്റെ ആഹാരം കഞ്ഞിയും പയറും ആയിരുന്നു, ഒരു ദിവസം കഞ്ഞിക്കൊപ്പം കഴിക്കാൻ അച്ചിങ്ങപയർ തോരനും ഉണ്ടായി.* *സ്വാമിജിക്ക് തോരൻ ഇഷ്ടപ്പെട്ടു, അത് പാചകകാരനോട് പറയുകയും ചെയ്തു, മoത്തിലെ തോട്ടത്തിൽ ഉണ്ടായ പയറാണ്.* *പിറ്റേ ദിവസവും അച്ചിങ്ങപയർ തോരൻ തന്നെ ..* *മൂന്നാമത്തെ ദിവസവും അതു തന്നെ ഭക്ഷണം വന്നപ്പോൾ 'എന്താ ഇങ്ങനെ എന്ന് സ്വാമികൾ ആരാഞ്ഞു.* *"ഗുരുവിന് അച്ചിങ്ങപയർ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നല്ലോ 'അതിനാലാണ് പാകം ചെയ്തതെന്ന പാചകകാരൻ്റെ മറുപടി കേട്ട് മഹാഗുരു ഞെട്ടിപ്പോയി.* *വേഗം സ്വാമിജി എഴുന്നേറ്റ് മoത്തിലെ ഗോശാലയിൽ എത്തുകയും അവിടെ താഴെ കിടന്ന ചാണകം എടുത്ത് നാക്കിൽ തേയ്ക്കുകയും ചെയ്തു."ഒരു സന്യാസിയായ താൻ അച്ചിങ്ങപയറിൻ്റെ രുചി അറിഞ്ഞിരിക്കുന്നു, "* *അച്ചിങ്ങപയർ രുചിയോടെ ആസ്വദിച്ച് കഴിച്ചത് ഒരു പാപമായി കണ്ടാണ് അദ്ദേഹം നാക്കിൽ ചാണകം തേച്ചത്, പിന്നിട് മഹാസമാധി വരെ അദ്ദേഹം കഞ്ഞിയും ചെറുപയറും മാത്രമാണ് കഴിച്ചിരുന്നത്.* *പരമാചാര്യരുടെ ഭക്തയായിരുന്നു വിഖ്യാത സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മി. സുബ്ബമ്മ ഗുരുവിനെ ദർശിക്കാൻ പോകുമ്പോഴല്ലാം ആചാരപ്രകാരം പതിനെട്ട്മുഴം പുടവ ചുറ്റിയാണ് പോയിരുന്നത്. ഒരു ദിവസം പരമഗുരു പറഞ്ഞു 'സുബ്ബലക്ഷ്മി സാധാരണ പെൺകളെ പോലെ വേഷം ധരിക്കുന്നതാണ് നല്ലത് എന്ന് ' അതിനു ശേഷം സുബ്ബലക്ഷ്മിയമ്മ പതിനെട്ടുമുഴം പുടവ ചുറ്റിയിട്ടില്ല.* *ഐക്യരാഷ്ട്രസഭയിൽ എംഎസ് സുബ്ബലക്ഷ്മിയമ്മ പാടിയ "മൈത്രീം ഭജതേ ... എന്ന് തുടങ്ങുന്ന കീർത്തനം രചിച്ചത് കാഞ്ചിപരമഗുരുവാണ്,* *തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും,* *വിശുദ്ധ മദർ തേരേസയും കാഞ്ചിപരമാചാര്യരെ സന്ദർശിച്ചിട്ടുണ്ട്.* *" ജ്ഞാനദീപം' എന്നാണ് പരമഗുരുവിനെ മദർ തേരേസ വിശേഷിപ്പിച്ചത്.* *ജവഹർലാൽ നെഹ്റു, സി രാജഗോപാലാചാരി, ഏ പി ജെ അബ്ദുൾ കലാം, ഇന്ദിര ഗാന്ധി,* *രാജീവ് ഗാന്ധി, ശങ്കർ ദയാൽ ശർമ്മ ,കെ ആർ നാരായണൻ,* *സത്യസായി ബാവ ,ശ്രീ ശ്രീ രവിശങ്കർ, അമിതാബ് ബച്ചൻ, ബിർലാ കുടുംബം, ജെ ആർ ടി ടാറ്റാ, ദീരുബായ് അംബാനി, അടൽ ബിഹാരി വാജ്പേയ്,* *ലതമങ്കേഷ്കർ ,* *രജനികാന്ത്,* *കമലഹാസൻ ,* *കരുണാനിധി,* *ജയലളിത,എം ജി ആർ തുടങ്ങി ഭാരതത്തിലെ രാഷ്ടീയ, സാമൂഹിക, കലാസാംസ്കാരിക, ആത്യാത്മിക രംഗത്തെ വിശിഷ്ടരായ വ്യക്തികൾ കാഞ്ചി പരമാചാര്യരെ നേരിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങിച്ചിട്ടുള്ളവരാണ്.* *1994 ജനുവരി 8 ന് നൂറാം വയസിൽകാഞ്ചി പരമഗുരു ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾമഹാസമാധിയായി, 87 വർഷം മഠാധിപതിയായിരുന്ന ഏക സന്യാസിശ്രേഷ്ടൻ, പതിമൂന്നാം വയസിൽ ആചാര്യനായി 87 വർഷക്കാലം ശ്രീ ശങ്കരമoത്തെ നയിച്ചു.* *ആദിശങ്കരന് കഴിയാതെ പോയത് രണ്ടാം ജൻമത്തിൽ പൂർത്തിയാക്കി.* *പരമഗുരുവിൻ്റെ ജീവൻ നിശ്ചലമായപ്പോൾ അന്ന് അദ്ദേഹത്തിൻ്റെ മുറിയിൽ ഉണ്ടായിരുന്ന ഘടികാരവും നിശ്ചലമായി, സമയം ഉച്ചകഴിഞ്ഞ് 2:58 PM ഇപ്പോഴും മOത്തിലെ പരമഗുരുവിൻ്റെ മുറിയിൽ കാണാം ആ ഘടികാരം.* *പരമഗുരുവിനെ പറ്റി സംസ്കൃതത്തിലും തമിഴ്, തെലുങ്ക് ഭാഷയിലും ധാരാളം കീർത്തനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്.* *'ദൈവത്തിൻ്റെ കുറൾ ' എന്ന പേരിൽ അദ്ദേഹത്തിൻ്റെ സനാധനധർമ്മ തത്വങ്ങളെ പുസ്തകമാക്കിയിട്ടുണ്ട്, ഇംഗ്ലീഷ് അടക്കം പല ഭാഷകളിലേക്ക് ഇത് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.* *പരമഗുരുവിൻ്റെ ജയന്തി ' അനുഷം മഹോത്സവമായി 'ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ എല്ലാ വർഷവും കൊണ്ടാടുന്നു.* _*ജയ ജയശങ്കര...*_ _*ഹര ഹര ശങ്കര....*_ 🙏 *കടപ്പാട്*
*♨️കര്‍മ്മവും കര്‍മ്മഫലവും..♨️* എന്താണ്‌ കര്‍മ്മം. ഓരോ പ്രവര്‍ത്തിയും, ഓരോ വാക്കും, ഓരോ ചിന്തയും കര്‍മ്മങ്ങളാണ്‌. നമ്മുടെ മനോമണ്‌ഡലത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള പ്രതിഫലനങ്ങളാണ്‌ കര്‍മ്മം. മറ്റൊരു തരത്തിലാണെങ്കില്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയിട്ടുള്ള സ്വാധീനമാണ്‌ അഥവ മുദ്രകളാണ്‌ കര്‍മ്മം. *ദുഷ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ ദുഃഖവും, ആധിയും, വ്യാകുലതയും, അശാന്തിയും ഉണ്ടാകുന്നു. എന്നാല്‍ സദ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ സുഖവും, ശാന്തിയും, പരമാനന്ദവും ലഭിക്കുന്നു*. പാപം എന്നാല്‍: ഒരു പ്രവര്‍ത്തി ( *മനസാ* *വാചാ* *കര്‍മ്മണാ* എന്ന ആപ്‌ത വാക്യം ഓര്‍ക്കുക) മൂലം സ്വയമോ, മറ്റുള്ളവര്‍ക്കോ വേദനയോ, അസ്വസ്ഥതയോ, അസന്തുഷ്‌ടിയോ, ദുഃഖമോ, ദുരിതമോ ഉണ്ടാക്കുകയാണെങ്കില്‍ *പാപമായി തീര്‍ന്നിടും*. പ്രകൃതിയിലെ അസന്തുലിതാവസ്ഥക്ക്‌ കോട്ടം തട്ടുമ്പോള്‍ പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്‌ ഇതിനടിസ്ഥാനം. വാര്‍ത്താ മാദ്ധ്യമങ്ങളിലും മറ്റും ന്യൂനമര്‍ദ്ദം എന്ന്‌ നാം ധാരാളം കേട്ടിരിക്കുന്നുവല്ലോ. *നമ്മുടെ തെറ്റായ പ്രവര്‍ത്തികള്‍ മൂലവും നമ്മുടെ ശരീരത്തിലേയും, ചുറ്റുപാടുകളിലേയും പഞ്ചഭൂതങ്ങള്‍ക്കും കോട്ടം സംഭവിക്കുന്നു..* തന്മൂലം നമുക്ക്‌ രോഗ ദുരിതങ്ങള്‍ ഉണ്ടാകുന്നു. പ്രകൃതിയിലെ കാലാവസ്ഥക്കും, മറ്റു ചരാചരങ്ങള്‍ക്കും കോട്ടവും, ദുരിതങ്ങളും സംഭവിക്കുന്നു. *ഇതില്‍ നിന്നും പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയുടെ പ്രസക്തി മനസ്സിലായിരിക്കുമല്ലോ..*. ഇവിടെ ഈശ്വര വാദികളുടേയും നിരീശ്വര വാദികളടേയും വാദമുഖങ്ങളുടെ പ്രസക്തിയും ഊഹിക്കാമല്ലോ. ഹിന്ദുവും, ഇസ്ലാമും, ക്രിസ്‌ത്യാനിയും ഒക്കെ പഞ്ചഭൂത സൃഷ്‌ടികളാണ്‌. *ഒരേ സൂര്യന്റെ താപം സ്വീകരിക്കുന്നു, ഒരേ വായു ശ്വസിക്കുന്നു*. കര്‍മ്മദോഷങ്ങളെ പറ്റി യേശു ഇങ്ങിനെ പറയുന്നു. *നിങ്ങള്‍ വിതക്കുന്നത്‌ നിങ്ങള്‍ കൊയ്യും.* *നിനക്കു ലഭിക്കുന്ന സമ്മാനം നിന്റേതു മാത്രമാണ്‌. അതിനു മറ്റാര്‍ക്കും അര്‍ഹതയില്ല* എന്ന്‌ ഖുറാന്‍ കര്‍മ്മത്തെക്കുറിച്ച്‌ പറയുന്നു. പുരാണങ്ങളിലും, ഇതിഹാസങ്ങളിലും ഇക്കാര്യങ്ങളെക്കുറിച്ച്‌ ധാരാളം വ്യാഖ്യാനിച്ചിട്ടുണ്ട്‌. ബോധപൂര്‍വ്വമായ കര്‍മ്മങ്ങളില്‍ നിന്ന്‌ കര്‍മ്മങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. *പെട്ടുന്നുള്ള ആവേശത്തില്‍ നിന്ന്‌ പ്രതിക്രിയകള്‍ സൃഷ്‌ടിക്കപ്പെടുന്നു*. അത്തരം ആവേശങ്ങള്‍ കര്‍മ്മ ബന്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിക്കുന്നു. കര്‍മ്മം രണ്ടു തരത്തില്‍ ഉണ്ട്‌. 1.പ്രതിക്രിയ,2.അകര്‍മ്മം *അകര്‍മ്മം എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കല്‍ എന്നാണ്‌*. ഉദാഹരണമായി ഒരു വഴിപോക്കന്‍ നിങ്ങളോട്‌ ഒരു കാര്യം ചോദിച്ചാല്‍ *അതറിഞ്ഞിട്ടും കളവായി പ്രകടിപ്പിച്ചാല്‍ നിരുപദ്രവപരമാണെങ്കില്‍ പോലും അതും ഒരു കര്‍മ്മമാണ്‌*. നമ്മുടെ മനഃപൂര്‍വ്വമായ ഒരോ കര്‍മ്മവും എല്ലാവിധ കര്‍മ്മ ബന്ധങ്ങളേയും ഇല്ലാതാക്കുന്നു. *ഭക്തി കൊണ്ടും ജ്ഞാനം കൊണ്ടും കര്‍മ്മപാപങ്ങളെ ഇല്ലായ്‌മ ചെയ്യാം. അതുമൂലം അകര്‍മ്മങ്ങളില്‍ നിന്ന്‌ സ്വതന്ത്രരാകാം.അഷ്‌ടാംഗയോഗ ഒന്നു കൊണ്ടു മാത്രം നമ്മുടെ കര്‍മ്മപാപങ്ങളെ ഇല്ലാതാക്കാം*. കര്‍മ്മങ്ങള്‍ മൂന്നു തരത്തിലാണുള്ളത്‌. *പ്രാരാബ്‌ധ കര്‍മ്മം, സഞ്ചിത കര്‍മ്മം, ആഗാമി കര്‍മ്മം*. *പ്രാരാബ്‌ധ കര്‍മ്മം*: തുടങ്ങിവെച്ചത്‌ അഥവാ ഇപ്പോള്‍ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്നര്‍ത്ഥം. *ഈ കര്‍മ്മത്തിന്റെ ഫലം ആരാലും മാറ്റുവാന്‍ സാദ്ധ്യമല്ല*. എന്നു പറഞ്ഞാല്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം എന്ന്‌ അര്‍ത്ഥം. എന്നാല്‍ നാം ഇവിടെ പകുതി സ്വതന്ത്രരും പകുതി ബന്ധിതനുമാണ്‌. *എന്നു വെച്ചാല്‍ ഇഹ ജന്മത്തിലെ ദോഷങ്ങളുടെ പൂര്‍ണ്ണ ഫലങ്ങള്‍ നാം അനുഭവിച്ചു തീര്‍ക്കണം എന്ന്‌ സാരം*. *ഉദാഹരണമായി നമ്മുടെ രണ്ടു കാലുകള്‍ ഭൂമിയില്‍ അല്ലെങ്കില്‍ തറയില്‍ ഉറപ്പിച്ചു വെക്കുക. അപ്പോള്‍ നാം തറയില്‍ ബന്ധിതനാണ്‌*. നാം നമ്മുടെ ഒരു കാല്‍ ഉയര്‍ത്തുക. ഒറ്റക്കാലില്‍ നമുക്ക്‌ അധികം നേരം നില്‍ക്കുവാന്‍ കഴിയുകയില്ല. എങ്കിലും ഒറ്റക്കാലില്‍ തനിച്ച്‌ നില്‍ക്കുവാന്‍ കഴിയുമല്ലോ. തല്‍സമയം നാം പകുതി ബന്ധിതനും പകുതി സ്വതന്ത്രനും ആണ്‌. നമ്മുടെ രണ്ടു കാലും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ വായുവില്‍ സ്വതന്ത്രനായി നില്‍ക്കുവാന്‍ കഴിയുകയില്ല. ഊന്നു വടിയുടെ സഹായം കൊണ്ടോ പരസഹായംകൊണ്ടോ കുറച്ചധികം നേരം ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജീവിത കാലമത്രയും അങ്ങിനെ നില്‍ക്കുവാന്‍ സാധിച്ചെന്നു വരികയില്ല. ഊന്നലോ പരസഹായമോ ഇല്ലാതായാല്‍ പഴയ പടി തന്നെ ബന്ധിതനാകും. *അതു കൊണ്ട്‌ പ്രാരാബ്‌ദ കര്‍മ്മത്തില്‍ മനുഷ്യന്‍ പകുതി സ്വതന്ത്രനും, പകുതി ബന്ധിതനുമാണ്‌ എന്ന്‌ പറയപ്പെടുന്നു*. *സഞ്ചിത കര്‍മ്മം*: *ശേഖരിക്കപ്പെട്ടത്‌ അഥവ കൂട്ടി വെക്കപ്പെട്ടത്‌ എന്നര്‍ത്ഥം*. കഴിഞ്ഞ ജന്മത്തില്‍ അഥവാ പൂര്‍വ്വ ജന്മത്തില്‍ നിന്ന്‌ ഈ ജന്മത്തിലേക്ക്‌ കൊണ്ടു വരപ്പെട്ടത്‌ എന്നര്‍ത്ഥം. *ഇവ വാസനാ രൂപത്തില്‍ ഒരു സംസ്‌കാരമായി നമ്മളില്‍ സ്ഥിതി ചെയ്യുന്നു*. വാസന ഒരു സൂക്ഷ്‌മമായ കര്‍മ്മമാണ്‌. *ഈ സൂക്ഷ്‌മ കര്‍മ്മ വാസനയാണ്‌ നമ്മുടെ സ്വഭാവ രൂപീകരണത്തിന്‌ പ്രധാന പങ്ക്‌ വഹിക്കുന്നത്‌*. *ഈ സ്വഭാവമാണ്‌ നമ്മുടെ പ്രവര്‍ത്തി രൂപത്തിലും സൂക്ഷ്‌മ രൂപത്തിലും ഒരു ഓര്‍മ്മയായി വന്നു ചേരുന്നത്‌*. *മുന്‍ പരിചയമില്ലാത്ത ചിലരെ കാണുമ്പോള്‍ വെറുപ്പോ, ദേഷ്യമോ മറ്റോ അനുഭവപ്പെടുന്നത്‌ ഈ ഒരു ഓര്‍മ്മയിലൂടെയാണ്‌*. എന്നാല്‍ ഈ കര്‍മ്മ വാസന നമ്മുടെ പ്രവര്‍ത്തി രൂപത്തില്‍ എത്തുന്നതിനു മുമ്പ്‌ തന്നെ *അവയെ നമുക്ക്‌ ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയും*. അതിനാണ്‌ *പ്രാര്‍ത്ഥന, സാധന, സേവ, ധ്യാനം,( ജപം, തപം, ധ്യാനം, യജ്‌ഞം.)* കൂടാതെ, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയവയുടെ പ്രസക്തി ആത്യാവശമായി വരുന്നത്‌. *ആഗാമി കര്‍മ്മം*: *ഇതുവരെ സംഭവിച്ചിട്ടില്ലാത്തത്‌ എന്നാണ്‌ സാരം*. ഒന്നും കൂടി വിശദമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ സംഭവിക്കാത്തതും, ഇനി വരാന്‍ പോകുന്നതും ആയ ഫലത്തോടുകൂടിയ, കര്‍മ്മമാണ്‌ ആഗാമി കര്‍മ്മം. *പ്രകൃതിയുടെ നിയമം ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും എന്നുറപ്പാണ്‌. ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌*. തെറ്റ്‌ ചെയ്‌താല്‍ ശിക്ഷിക്കപ്പെടും. *ഇന്നു ചെയ്യുന്ന ഓരോ കര്‍മ്മവും ശരിയായ രീതിയില്‍ അനുഷ്‌ഠിക്കപ്പെടുമ്പോള്‍ നാളെ അത്‌ നിങ്ങളെ ശല്യപ്പെടുത്തുകയില്ല*. ഓരോ ശീലവും, ഓരോ പ്രവര്‍ത്തിയും കര്‍മ്മമായിട്ടാണ്‌ പരിണമിക്കുന്നത്‌. *ഒരോ കര്‍മ്മവും സമയ ബന്ധിതമാണ്‌. ഓരോ കര്‍മ്മത്തിന്റേയും പ്രതിക്രിയ വളരെ ക്ലിപ്‌തമാണ്‌, നിശ്ചിതമാണ്‌, അനന്തമല്ല എന്നർത്ഥം. അതിന്‌ ഉദാഹരണങ്ങളാണ്‌ ജയില്‍ ശിക്ഷകള്‍*. ഓരോ കുറ്റ കൃത്യങ്ങള്‍ക്കും ഓരോ തരം ശിക്ഷയും അവയുടെയെല്ലാം കാലാവധിയും വ്യത്യസ്ഥങ്ങളാണ്‌. *കര്‍മ്മത്തെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു വാസനയുണ്ട്‌*. അതാണ്‌ *ആത്മജ്ഞാനം*. *പുനര്‍ജന്മത്തിന്‌ പ്രേരകമാണ്‌ കര്‍മ്മം. ഓരോരുത്തരുടേയും വാസന അഥവ സംസ്‌കാരം എപ്രകാരമാണോ പ്രബലമാകപ്പെടുന്നത്‌ അതിനനുസരിച്ചായിരിക്കും അടുത്ത ജന്മം പിറവിയെടുക്കുക*. *പൂര്‍ണ്ണ പ്രേമം കൊണ്ടും, അവബോധവും, ആത്മജ്ഞാനം നേടുക കൊണ്ടും നമുക്ക്‌ കര്‍മ്മ മുക്തനാകുവാന്‍ കഴിയും.* കര്‍മ്മ മുക്തി നമുക്ക്‌ സ്വാതന്ത്ര്യം തരുന്നു. തന്മൂലം ജന്മം എടുക്കുവാനും എടുക്കുവാതിരിക്കുവാനും കഴിയും. ഉദാഹരണമായി ഒരു വിദ്യാലയത്തെ എടുക്കാം. *ക്ലാസ്സു മുറികളില്‍ പ്രവേശിച്ചു കഴിഞ്ഞ കുട്ടികള്‍ക്ക്‌ പിരീഡു കഴിയാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ല*. അവര്‍ക്ക്‌ ആ പിരിഡ്‌ മുഴുവനായും സഹിച്ചേ പറ്റൂ. എന്നാല്‍ *പ്രധാന അദ്ധ്യാപകന്‌ എപ്പോള്‍ വേണമെങ്കിലും ക്ലാസ്സില്‍ പ്രവേശിക്കുവാനും പുറത്ത്‌ പോകുവാനും സാധിക്കും*. അവര്‍ എപ്പോഴും സര്‍വ്വ സ്വതന്ത്രരാണ്‌. കര്‍മ്മം എന്നത്‌ വളരെ അനന്തമാണ്‌. 1. ഓരോ വ്യക്തിയുടേയും കര്‍മ്മം. അതാണ്‌ ഓരോ വ്യക്തിയും വ്യക്തിപരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌. അതില്‍ ഓരോ വ്യക്തിയുടേയും സുഖവും ദുഃഖവും അതില്‍ തന്നെ പെടുന്നു. 2. കടുംബത്തിന്റെ കര്‍മ്മം. ഇതില്‍ ഒരു കുടുംബത്തിലെ എല്ലാ വ്യക്തികള്‍ക്കും ഒരു പോലെ സുഖവും സന്തോഷവും, ദുഃഖവും അനുഭവപ്പെടുന്നു. 3. സമൂഹത്തിന്റെ കര്‍മ്മം. *ഒരു സമൂഹത്തിന്‌ മൊത്തം ബാധിക്കുന്ന സുഖവും സന്തോഷവും, ദുഃഖവും ഇവിടെ പ്രകടമാകുന്നു*. നാട്ടിലെ കൂട്ടക്കൊലകള്‍, വിമാന അപകടങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്‌. *നമോവാകം.... നന്മകൾ നേരുന്നു........🙏* 🙏🙏💐®️💐🙏🙏

Monday, November 27, 2023

നാദം ബിന്ദു കല. ശബ്ദവും രൂപവും തമ്മിലുള്ള ഈ അഭേദ്യമായ ബന്ധം വൈദ്യശാസ്ത്രരംഗത്ത് പരീക്ഷണവിധേയമാക്കേണ്ടതാണ്. ചെടികളുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന പ്രകാശരശ്മികളും മനുഷ്യശരീരത്തോട് അവ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ഗുണദോഷങ്ങളും ചര്‍ച്ച ചെയ്യപ്പെടുവാന്‍ ഈ പരീക്ഷണം വഴി തെളിയിക്കും. ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും അവയിലൂടെ ലഭിക്കുന്ന പ്രതിചലനങ്ങളും ശരീരത്തിനും ചെടികള്‍ക്കും തമ്മിലുള്ള ബന്ധത്തിലൂടെ രോഗനിവാരണത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയും. കാണുന്ന വസ്തുവിനും കേള്‍ക്കുന്ന ശബ്ദത്തിനും ബന്ധപ്പെടുവാനുള്ള കേന്ദ്രം മനസ്സാണെങ്കില്‍ കാഴ്ചയും കേള്‍വിയും ശബ്ദത്തേയും രൂപത്തേയും ഒരേ തലത്തില്‍ പ്രതിഷ്ഠിക്കുന്നു. ഈ തത്ത്വത്തെ ആസ്പദമാക്കി ഒരു പരീക്ഷണം ആരംഭിക്കേണ്ടതുണ്ട്. മേല്‍ വിവരിച്ച ചിന്താശകലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതത്തിലെ മഹനീയ ഗ്രന്ഥങ്ങളായ ശ്രുതികളേയും സ്മൃതികളേയും വിലയിരുത്താവുന്നതാണ്. ശ്രുതികള്‍ അഥവാ വേദങ്ങള്‍ ചതുര്‍വേദങ്ങളെന്ന് പ്രസിദ്ധമായ ഋക് യജുസ്, സാമം, അഥര്‍വം ഇവയാണ്. മനുസ്മൃതി, പരാശരസ്മൃതി, യാജ്ഞവല്ക്യസ്മൃതി എന്നീ മഹനീയ ഗ്രന്ഥങ്ങളും പുരാണേതിഹാസങ്ങളും സ്മൃതികളില്‍ പെടുന്നു. ചതുര്‍വേദങ്ങള്‍ പ്രപഞ്ചസൃഷ്ടിക്കുപയുക്തമായ നാലു തത്ത്വങ്ങളെയാണ് പ്രകടമാക്കുന്നത്. ദൃശ്യമണ്ഡലം മുതല്‍ അദൃശ്യമണ്ഡലം വരെയും അദൃശ്യം മുതല്‍ ദൃശ്യം വരെയും ലയിക്കുകയും വീണ്ടും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രപഞ്ചസ്വഭാവം ആധുനികശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ആറ്റം, അണു, സബ്ആറ്റം, ഓര്‍ബിറ്റ് എന്നീ ശാസ്ത്രസാങ്കേതിക പദങ്ങളിലൂടെ ശാസ്ത്രകാരന്മാര്‍ നല്കുന്ന വിവക്ഷ വസ്തുവിന്റെ ഉല്പത്തിസ്ഥാനം കണ്ടെത്തുന്നതിന് ഇതേവരെ സഹായകമായിട്ടില്ല. വസ്തുതലങ്ങളില്‍ കുടുങ്ങികിടക്കുന്ന ശാസ്ത്രത്തിന് സൂക്ഷ്മതലങ്ങളിലേക്കു കടക്കാന്‍ ഇനിയും വെളിച്ചം ആവശ്യമായിട്ടാണിരിക്കുന്നത്. ഭാരതീയ ഗ്രന്ഥങ്ങള്‍ അതിനാവശ്യമായ വെളിച്ചം പ്രദാനം ചെയ്യുന്നുവെന്ന് ‘ഐന്‍സ്റ്റീനെ’പ്പോലുള്ള ഭൗതീക ശാസ്ത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവയൊന്നും ദഹിക്കാത്ത രാഷ്ട്രീയ വിചക്ഷണന്മാരുടെ ഗതികേട് ശാസ്ത്രചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്. ദേവന്മാര്‍ സ്തുതിക്കുന്ന സൂക്ഷ്മ ശബ്ദചലനങ്ങളെ ‘ഋക്’ എന്ന് വിവക്ഷിച്ചിട്ടുണ്ട്. ‘ഋച് സ്തുതൗ എന്ന പ്രമാണം മേല്പറഞ്ഞ ന്യായം സ്ഥാപിക്കുന്നു. അവ്യക്തമെന്നും അചഞ്ചലമെന്നും അപ്രമേയമെന്നും സൂചിപ്പിക്കപ്പെട്ടിരിക്കുന്ന നിശ്ചലാവസ്ഥയിലെ ആദ്യചലനത്തെ സൃഷ്ടിയുടെ തുടക്കമായി കണക്കാക്കാം. ബിന്ദു എന്ന് (നാദം, ബിന്ദു, കല) ഭാരതീയദര്‍ശനം വിവക്ഷിക്കുന്നത് സൃഷ്ടിയുടെ ഈ ആദ്യചലനത്തെയാണ്. ഇങ്ങനെയുള്ള ഋക്കുകളുടെ അഥവാ ചലനങ്ങളുടെ സംഘാതമാണ് സൃഷ്ടിയ്ക്കു കാരണമാകുന്നത്. ഒറ്റപ്പെട്ടു നില്ക്കുന്ന ആറ്റമോ ഋക്കോ സൃഷ്ടിക്കു പ്രയോജനപ്പെടുന്നില്ല. അതിനാല്‍ അവയെ കൂട്ടിയിണക്കുകയെന്ന രണ്ടാമതൊരു തത്ത്വം ആവശ്യമായി വരുന്നു. കൂട്ടിയിണക്കുന്ന ഈ തത്ത്വത്തെയാണ് യജുര്‍വേദമെന്നറിയുന്നത്. വേദം പുസ്തകമെന്നോ താളിയോലയെന്നോ ധരിച്ചാല്‍ ഈ അറിവ് അജ്ഞാതമാകും. വേദത്തിന് അറിവ് എന്ന യഥാര്‍ത്ഥ അര്‍ത്ഥം മാത്രമാണുള്ളത്. മൂന്നാമത്തെ തത്ത്വം പദാര്‍ത്ഥ സൃഷ്ടിക്കാവശ്യമായ പരിമിതിയാണ്. പരിമിതി സൃഷ്ടിക്കുന്ന മൂന്നാം തത്ത്വത്തെയാണ് ‘സാമ വേദ’മെന്നറിയേണ്ടത്. സ്വാമി സത്യാനന്ദ സരസ്വതി

Sunday, November 26, 2023

ഭാമതി വിശ്വ വിശ്രുത പണ്ഡിതനായ വാചസ്പതീമിശ്രന്റെയും ധര്‍മ്മപത്‌നി ഭാമതിയുടെയും കഥ മദ്ധ്യാഹ്നം യാത്രപറഞ്ഞ് ഇറങ്ങി നടന്നു. അപ്പോള്‍, സായാഹ്നമതാ, അടിവെച്ചടിവെച്ച് വരുന്നു. തന്റെ ആശ്രമത്തിലെ പൂമുഖത്തിന്റെ അറ്റത്ത് ഒറ്റയ്ക്കിരിയ്ക്കുകയാണ് ഭാമതി- വിശ്വവിശ്രുതനായ 'വാചസ്പതീമിശ്ര' ന്റെ ധര്‍മ്മപത്‌നി. കുറച്ച് അങ്ങേപ്പുറത്തുള്ള പാഠശാലയില്‍നിന്ന്, വിദ്യാര്‍ത്ഥികള്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ നിവര്‍ത്തി വെച്ച് ശ്രദ്ധയോടെ വായിച്ച് പഠിയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ചുമരില്‍ ചാരി ഉമ്മറത്തെ തിണ്ണയില്‍ ഇരുന്ന് ഭാമതി ആലോചിച്ചു - ഈ മിഥുലാപുരിയുടെ, അതീവ സമ്പന്നമായ ഭൂതകാലത്തെപ്പറ്റി, സാമ്രാജ്യച്ചെങ്കോലുകൊണ്ട് തുഴഞ്ഞുകൊണ്ടുതന്നെ ഈ സംസാരസമുദ്രത്തെ കടന്ന, മഹാനായ 'ജനകരാജാവ്' ഭരിച്ച നാടാണിത്. അന്നിവിടെ സാക്ഷാല്‍ മഹാലക്ഷ്മി വിളയാടുകതന്നെയായിരുന്നു. കുലഗുരുവായ യാജ്ഞവല്‍ക്യ മഹര്‍ഷിയുടെ ശിഷ്യന്മാര്‍ അതീവ ശ്രദ്ധയോടെ, നിഷ്‌ക്കര്‍ഷയോടെ ഗ്രന്ഥമെഴുതുന്ന മഹാപാഠശാലകളുണ്ടായിരുന്നു. എല്ലാറ്റിലുമപരി, ശ്രീരാമചന്ദ്രപ്രഭുവിന്റെ ധര്‍മ്മപത്‌നി, സീതാദേവി ഓടിക്കളിച്ച ഭൂമിയാണിത്. എന്തെല്ലാം, എന്തെല്ലാം അനുഭവങ്ങള്‍.... ഭാമതി ഒന്ന് നിവര്‍ന്നിരുന്നു. പിന്നെയും ആലോചിച്ചു- കാലത്തിന്ന് ചലിയ്ക്കാതെ വയ്യല്ലോ. വ്യത്യസ്തങ്ങളായ അനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് കാലം നില്‍ക്കാതെ വേഗം വേഗം നീങ്ങുക തന്നെ യെച്തുകൊണ്ടിരിയ്ക്കും. അപ്പോള്‍ പാഠശാലയില്‍നിന്ന് ഒരു വിദ്യാര്‍ത്ഥി ഭംഗിയായി ശ്ലോകം ചൊല്ലുന്ന ശബ്ദം കേട്ടു. ഭാമതി ചെവിയോര്‍ത്ത് ശ്രദ്ധിച്ചു. മനസ്സിലായി - ഇത് 'ഭാമതി'യിലെ ശ്ലോകങ്ങളാണല്ലോ. അവള്‍ക്ക് ഉത്സാഹം തോന്നി. ആ വിദ്യാര്‍ത്ഥി അത് ഭംഗിയായിട്ട് അവതരിപ്പിയ്ക്കുന്നുണ്ട്. അപ്പോള്‍, പതുക്കെപ്പതുക്കെ അവളുടെ ചിന്തകള്‍ ഭൂതകാലത്തിലേയ്ക്കു തിരിഞ്ഞു... എല്ലാവരോടും ഒത്തുള്ള ജീവിതം. ഇളയ മകളായതിനാല്‍ എല്ലാവര്‍ക്കും തന്നോട് വാത്സല്യമുണ്ടായിരുന്നു. തന്റെ കറുത്തു ചുരുണ്ട തലമുടി വൃത്തിയായി കെട്ടിവെച്ച് അതില്‍ സുഗന്ധ പുഷ്പങ്ങള്‍ ചൂടിയ്ക്കല്‍ തന്റെതന്നെ സ്വന്തം ചുമതലയായിട്ടാണ്. വലുതായപ്പോള്‍ തന്നെ വായിയ്ക്കുവാന്‍ പഠിപ്പിച്ചതും, കാവ്യ നാടകങ്ങള്‍ പഠിപ്പിച്ചതും അച്ഛനായിരുന്നുവല്ലോ. തുടര്‍ന്ന് ശാസ്തം പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ ഒരു ദിവസം അച്ഛന്‍ അമ്മയോടു പറയുന്നത് കേട്ടു - ''ശാസ്ത്രപഠനം തുടങ്ങിയപ്പോള്‍ ഭാമയ്ക്ക് കൂടുതല്‍ ഉത്സാഹം വന്നു തുടങ്ങി. വേഗം അര്‍ത്ഥം ഗ്രഹിക്കുന്നുണ്ട്''. അവള്‍ ഓര്‍ത്തു. അന്നത്തെ ആ ജീവിതം എത്ര മാത്രം ആനന്ദപ്രദമായിരുന്നു! അമ്മയാണ് കുടുംബിനി. അച്ഛന് അമ്മയെ പിരിഞ്ഞിരിയ്ക്കാനേ വയ്യ. അവരെ എപ്പോഴും ഒന്നായിട്ടേ കണ്ടിട്ടുള്ളൂ. ആവശ്യങ്ങളും, ചിന്തകളും, ആഗ്രഹങ്ങളും... എല്ലാം ഒരുപോലെ. ആരോ വരുന്ന കാലടി ശബ്ദം കേട്ട് പിന്‍തിരിഞ്ഞ് നോക്കി- വിദ്യാധരന്‍. പാഠശാലയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി. ഭാമതി എഴുന്നേറ്റ് വിദ്യാധരന്റെ അടുത്തേയ്ക്ക് നീങ്ങി, ചോദിച്ചു ''എന്താണ് വിദ്യാ...?'' ''ഞങ്ങളുടെ വീട്ടിലെ മുറ്റത്തുണ്ടായ മാവിന്റെ മാങ്ങയാണ്. ആദ്യമായിട്ടുണ്ടായതാണ്. ഉത്സാഹത്തോടെ വിദ്യാധരന്‍ അതവിടെ വച്ചു. ഭാമതി അത് സന്തോഷത്തോടെ സ്വീകരിച്ചിട്ട് ആ ശിഷ്യനെ അനുഗ്രഹിച്ചു. സുഖവിവരങ്ങളനേ്വഷിച്ചു. അപ്പോള്‍ വിദ്യാധരന്‍ വിനയപൂര്‍വ്വം തന്നെ പറഞ്ഞു - ''ഞങ്ങള്‍ നാളെ പഠിക്കുവാന്‍ തുടങ്ങുന്നത് ശ്രീശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിന് ഭഗവാന്‍ വാചസ്പതീമിശ്രന്‍ എഴുതിയ 'ഭാമതി' ടീകയാണ്. '' അതു കഴിഞ്ഞ് വിദ്യാധരന്‍ ആദരവോടെ ഭാമതിയുടെ പാദങ്ങള്‍ തൊട്ടു നമസ്‌ക്കരിച്ചു. ഭാമതി ആ വിദ്യാര്‍ത്ഥിയെ വാത്സല്യത്തോടെ എഴുന്നേല്‍പ്പിച്ച് മൂര്‍ദ്ധാവില്‍ അനുഗ്രഹിച്ച് നന്മ നേര്‍ന്നു. ''ഗാന്ധാരദേശങ്ങളില്‍ ഈ ഗ്രന്ഥം പഠിപ്പിയ്ക്കുവാന്‍ തുടങ്ങുംമുമ്പ് അമ്മയേയും ആദരവോടെ സ്മരിയ്ക്കാറുണ്ടെന്ന് ഗുരുനാഥന്‍ പറഞ്ഞു.'' വിദ്യാധരന്‍ പോയിട്ടും ഭാമതി അവിടെത്തന്നെ ഇരുന്നു. മനസ്സ് ഭൂതകാലത്തിലേയ്ക്ക് തിരിച്ച് പോവുകയാണ്. അന്ന് തന്റെ പന്ത്രണ്ടാമത്തെ ജന്മദിനമായിരുന്നു. എല്ലാവര്‍ക്കും ഉത്സാഹം. അതിന്നിടയില്‍ അച്ഛന്‍ അകത്തേയ്ക്കുവന്ന് അമ്മയെ വിളിച്ചു പുറത്തേയ്ക്ക് കൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ തിരിച്ചു വന്നിട്ട് ചിറ്റമ്മയോട് എന്തോ ചിലത് സ്വകാര്യമായിട്ട് പറയുന്നതിന്റെ ചില ഭാഗങ്ങള്‍ കേട്ടു- ''അദ്ദേഹത്തിന് ഭാമതിയെ വിവാഹം ചെയ്യാമെന്നുണ്ടത്രെ..'' അതോടെ തന്റെ ഉത്സാഹമെല്ലാം പോയി. കൂട്ടുകാരില്‍നിന്ന് വിട്ടിട്ട് താന്‍ ഒറ്റയ്ക്കിരുന്ന് കുറേ ഓരോന്നാലോചിച്ചു - ''അമ്മയോടു പറയണം. എനിയ്ക്കിപ്പോള്‍ വിവാഹമെന്നും വേണ്ട. ഇവിടുന്നു പോവാന്‍ വയ്യ.'' ആരുമില്ലാത്ത അവസരത്തില്‍ അമ്മയെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ അത് പറയുകയും ചെയ്തു. അമ്മ അന്ന് തന്നെ മുറുകെ കെട്ടിപ്പിടിച്ച് മുഖത്തേയ്ക്ക് നോക്കി നിന്നു. പിന്നെ പലതും പറഞ്ഞു തന്നു. സ്ത്രീധര്‍മ്മത്തെപ്പറ്റി, ഗാര്‍ഹസ്ഥ്യത്തെപ്പറ്റി. ധര്‍മ്മാചരണത്തെപ്പറ്റി. അച്ഛന്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ സ്വധര്‍മ്മം പാലിയ്ക്കണം എന്ന്. എന്നാലും ഈ അന്തരീക്ഷത്തില്‍ നിന്ന് പോവാന്‍ വയ്യ. ഓര്‍ക്കാന്‍തന്നെ വയ്യ. എന്നിട്ടും അതൊക്കെ നടന്നു. താന്‍ ഇവിടുത്തെ 'വധു' വായി വന്നു. സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു ഇവിടുത്തെ അമ്മയും. അതീവസ്‌നേഹശീലയും, മാന്യയും. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ കളിക്കൂട്ടുകാരിയെപ്പോലെയായി ഇവിടുത്തെ അമ്മ. എപ്പോഴും തന്നെ ഉത്സാഹിപ്പിയ്ക്കുവാന്‍ ശ്രമിച്ച് കൂടെനില്ക്കും. പിന്നേയും ദിവസങ്ങള്‍ കഴിഞ്ഞൂ.... ഭര്‍ത്താവ് കാര്യമായ എന്തോ വിശുദ്ധ കര്‍മ്മത്തിലാണെന്ന് മനസ്സിലാവായ്കയല്ല. ചോദിച്ചില്ല. സന്ധ്യ കഴിയുമ്പോള്‍ എന്നും താന്‍ ശരീരശുദ്ധിവരുത്തിയിട്ട്, പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു നില്‍ക്കും. പക്ഷെ, കിടപ്പറയിലേയ്ക്ക് ഭര്‍ത്താവ് വന്നെത്തുകയുണ്ടായില്ല. ഒരു ദിവസം ധൈര്യമെടുത്ത് അദ്ദേഹത്തിന്റെ പഠനമുറിയില്‍ പോയി നോക്കി. വളരെ ശ്രദ്ധയോടെ അദ്ദേഹം എന്തോ രചിക്കുകയാണ് - നിലവിളക്കിനു മുമ്പിലിരുന്നിട്ട് - പരിസരബോധംപോലും വിട്ടപോലെയുള്ള അവസ്ഥ. ആ ഏകാന്തതയ്ക്ക് താന്‍ ഭംഗം വരുത്തിയിട്ടില്ല ഒരിയ്ക്കലും. ഒരു ദിവസം ഭര്‍ത്താവിന്റെ അമ്മ അദ്ദേഹത്തിനോട് ചോദിയ്ക്കുന്നത് കേട്ടു ''ഇത് ധര്‍മ്മമാണോ? ഭാമതിയുടെ അവസ്ഥ ആലോചിക്കാത്തതെന്താ? ഒരമ്മയാവാന്‍ ഭാമതിയ്ക്കും ആഗ്രഹമുണ്ടാവില്ലേ?..... അപ്പോള്‍ അദ്ദേഹം സാവധാനത്തില്‍ ആ ഗ്രന്ഥത്തില്‍ നിന്ന് മുഖമുയര്‍ത്തി ശാന്തസ്വരത്തില്‍ത്തന്നെ പറഞ്ഞു. ''അമ്മേ! അമ്മ പറഞ്ഞത് വളരെ ശരിയാണ്. എന്നാല്‍ ഒരു കാര്യം ഞാന്‍ വിനയപൂര്‍വ്വം അറിയിക്കുന്നു. ഗ്രന്ഥരചന വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇത് കഴിഞ്ഞാല്‍, ഒന്നല്ല, അനേകം മക്കള്‍ ''അമ്മേ'' ''അമ്മേ'' എന്ന് വിളിച്ച് പറഞ്ഞ്, പരിചരിച്ചുകൊണ്ട് ഭാമതിയുടെ കൂടെയുണ്ടാവും. ഗര്‍ഭഭരണക്ലേശം കൂടാതെതന്നെ നമ്മുടെ ഭാമതി അനേകം പേരുടെ പ്രിയപ്പെട്ട അമ്മയാവും. അത് മനസ്സിലാക്കുവാന്‍ ഭാമതിയ്ക്ക് കഴിയും എന്നെനിയ്ക്കറിയാം.'' ഏതോ അശരീരിപോലെയാണ് ഭാമതി ആ വാക്കുകളെ സ്വീകരിച്ചത്. അവള്‍ പൂര്‍വ്വാധികം ശ്രദ്ധയോടെ ഭര്‍ത്താവിനെ സ്‌നേഹിക്കുവാനും പരിചരിക്കുവാനും തുടങ്ങി. ആ നിശ്ചിത ദിവസം തന്നെ 'വാചസ്പതീമിശ്രന്‍' തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു- ഗ്രന്ഥരചന പൂര്‍ണ്ണമാക്കി, എല്ലാം പൂര്‍ത്തിയായ ആ ദിവസം അദ്ദേഹം പ്രിയപത്‌നിയേയും മാതാവിനേയും വിളിച്ചു. ആവണപ്പലകവെച്ച് അതിന്മേലിരുത്തി. ആദ്യം അമ്മയെ അഭിവാദ്യം ചെയ്ത് നമസ്‌ക്കരിച്ചു. അതിന്നുശേഷം താന്‍ രചിച്ച ഈ ഗ്രന്ഥം പ്രിയപത്‌നിയുടെ കയ്യില്‍ വെച്ചു. ഭാമതി തല താഴ്ത്തി ഗ്രന്ഥത്തിലേയ്ക്ക് നോക്കി - ഗ്രന്ഥത്തിന് പേരിട്ടിരിയ്ക്കുന്നത് ''ഭാമതി'' കടപ്പാട്

Sunday, October 29, 2023

ബ്രഹ്മശ്രീ നൊച്ചൂർജിയുടെ ആത്മീയ യാത്ര തുടങ്ങുന്നത് എട്ടു വയസ്സ് മുതലാണ്. തന്റെ പിതാവ് വായിച്ചു കൊണ്ടിരുന്ന ഭഗവദ് ഗീത ആദ്യം പഠിച്ചു. പിന്നെ പഠിച്ച രണ്ടു പുസ്തകങ്ങളാണ് ശ്രീ രമണ മഹർഷിയുടെ ആത്മകഥയും , ഞാൻ ആർ ( Who Am I ) എന്ന രമണ മഹർഷിയുടെ പുസ്തകങ്ങളാണ്. ആ സമയത്തു ശ്രീ നൊച്ചൂർജിക്കു രമണ മഹർഷിയുടെ ഒരു ദർശനം കൂടെ കൂടെ കിട്ടുമായിരുന്നു. അങ്ങനെ രമണ മഹർഷിയെ സദ്ഗുരു ആയി മനസാ വരിച്ചു. പിന്നെ തൃശൂർ രാമകൃഷ്ണ ആശ്രമത്തിൽ കുറെ നാൾ താമസിച്ചു ശ്രീ ശങ്കര ഭഗവദ് പാദ സ്വാമികളുടെ ഗീതാ , ഉപനിഷത് ഭാഷ്യങ്ങൾ, വേദം സംസ്‌കൃതം എല്ലാം പഠിച്ചു. ഇതിനൊപ്പം ആധുനിക വിദ്യാഭ്യാസവും തുടർന്നു. ദിവസവും രാവിലെ മൂന്ന് മണിക്ക് ഉണർന്നു ധ്യാനം പഠനം തുടർന്നു കൊണ്ടേയിരുന്നു. ഇതിനു ശേഷം കാലടി കോളേജിൽ വേദാന്ത ശാസ്ത്ര ഗ്രന്ഥങ്ങൾ ഓരോന്നായി പഠിച്ചു. ഈ സമയത്ത് ഒരു ശിവരാതി ദിവസം തിരുവണ്ണാമലയിൽ പോയി രമണാശ്രമമത്തിൽ വന്നു രമണ മഹർഷിയുടെ സമാധിയിൽ ധ്യാനിച്ച് ആത്മീയ ശക്തി വരിച്ചു. തിരിച്ചു വന്നു പതിനെട്ടു വയസായപ്പോൾ ഗീതാ പ്രഭാഷണം നോച്ചൂറുള്ള കൃഷ്ണ ക്ഷേത്രത്തിൽ തുടങ്ങി. അങ്ങനെ തന്റെ ദിവ്യമായ ആത്മീയ യാത്ര തുടർന്നു കൊണ്ട് ഇപ്പോഴും നമ്മളെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു. ( ശ്രീ നൊച്ചൂർജിയുടെ ഗീതാ ഭാഷ്യത്തിൽ നിന്നും).

Saturday, October 28, 2023

*🪷🛕സപ്തമാതാക്കള്‍🛕🪷* 🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗ 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ╚══════•ೋೋ•══════╝ ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കള്‍. ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. ഇത് കൂടാതെ മറ്റ് പലകഥകളുമുണ്ട് പുരാണങ്ങളില്‍ . 1. ബ്രഹ്മാണി 2. വൈഷ്ണവി 3. മഹേശ്വരി 4. കൌമാരി 5. വരാഹി 6. ഇന്ദ്രാണി [നരസിംഹി] 7. ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കള്‍ . ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ്‌ ചിലയിടങ്ങളില്‍ കാണുന്നത്‌. ബ്രഹ്മാവ്‌, ശിവന്‍ , വിഷ്ണു, യമന്‍ , ഇന്ദ്രന്‍ , മുരുകന്‍ തുടങ്ങിയ ദേവന്മാരുടെ ശരീരത്തില്‍ നിന്നാണ്‌ സപ്തമാതാക്കള്‍ ജനിച്ചതെന്ന്‌ അവരുടെ പേരുകള്‍ സൂചിപ്പിക്കുന്നു. ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാന്‍ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോള്‍ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ. അന്ധകാസുരന്റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതില്‍ നിന്ന്‌ ഓരോ അസുരന്‍ ഉണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച്‌ നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു. വാമനപുരാണം 56-ാ‍ം അധ്യായത്തില്‍ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌. ഒരിയ്ക്കല്‍ ദേവാസുരയുദ്ധത്തല്‍ അസുരന്മാര്‍ തോറ്റപ്പോള്‍ രക്തബീജനെന്ന അസുരന്‍ തന്റെ അക്ഷൌഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട കാശികമഹേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു. ദേവിയുടെ തിരുവായില്‍ നിന്ന്‌ ബ്രഹ്മാണിയും തൃക്കണ്ണില്‍ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടില്‍ നിന്ന്‌ കൌമാരിയും കൈകളില്‍ നിന്ന്‌ വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന്‌ വരാഹിയും, ഹൃദയത്തില്‍ നിന്ന്‌ നരസിംഹിയും പാദത്തില്‍ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു. കാര്‍ത്യായനി ദേവിയുടെ (കൌശിക) രൂപഭേദങ്ങളാണ്‌ സപ്തമാതൃക്കള്‍ . ദേവി തന്റെ ജട നിലത്തടിച്ചപ്പോള്‍ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്‌. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട് 👉 അരയന്നമാണ്‌ ബ്രഹ്മാണിയുടെ വാഹനം. കൈയില്‍ ജപമാലയും കമണ്ഡലവുമുണ്ട്‌. 👉 ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്‌. ശിവനെപ്പോലെ പാമ്പുകള്‍ കൊണ്ടാണ്‌ വളയും മാലയും അണിഞ്ഞിരിക്കുന്നത്‌. കൈയില്‍ തൃശൂലം. 👉 ആണ്‍ മയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയില്‍ വേലാണ്‌ ആയുധം. 👉 സൗന്ദര്യമൂര്‍ത്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്‌. ശംഖ് ചക്രഗദാഖഡ്ഗങ്ങളും ശാര്‍ങ്ഗശരവും കൈയ്യിലുണ്ട്‌. 👉 ശേഷനാഗത്തിന്റെ പുറത്തിരുന്ന്‌ തേറ്റകൊണ്ട്‌ നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്‌. 👉 ഉഗ്രമൂര്‍ത്തിയാണ്‌ തീക്ഷ്ണനഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാല്‍ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. 👉 വജ്രമാണ്‌ ഇന്ദ്രാണിയുടെ ആയുധം. ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീര്‍വദിക്കുന്നു. 👉 പോത്താണ് പരാശ്ക്തിയുടെ തന്നെ അംശമായ ചാമുണ്ടിയുടെ വാഹനം. ത്രിലോചനയായദേവി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം, ധാന്യം എന്നിവയാണ് മറ്റ് കൈകളില്‍ ക്ഷേത്രങ്ങളിലെ സപ്തമാതൃക്കള്‍ 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തില്‍ ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കല്‍ രൂപത്തില്‍ ഒന്‍പത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോള്‍ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദര്‍ശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിക്കുന്നു. തമിഴ്‌നാട്ടില്‍ ഏഴുകന്നിപെണ്ണുങ്ങള്‍ എന്നും, പുള്ളുവന്‍ പാട്ടില്‍ ഏഴുകന്യകള്‍ എന്നും സപ്തമാതൃക്കളെ വര്‍ണ്ണിച്ചുകാണുന്നുണ്ട്. 1. ബ്രാഹ്‌മി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 ബ്രഹ്‌മസ്വരൂപിണിയാണ്‌. ജ്‌ഞാനത്തിനായും, രോഗശാന്തിക്കായും ആരാധിക്കുക. 2. മഹേശ്വരി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 മഹേശ്വരമൂര്ത്തിയെ ആരാധിച്ചാല് സര്വ്വ മംഗളം ഫലം. 3. കൗമാരി. 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 വേല്മുരുകനാൽ അനുഗൃഹീത. രക്‌തസംബന്ധമായ എല്ലാ രോഗങ്ങള്ക്കുംശാന്തി ലഭിക്കും. 4. വൈഷ്‌ണവി. 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 വിഷ്‌ണുദേവത, വിഷജന്തുക്കളില്നിന്ന്‌ മോചനം ലഭിക്കുവാനായി ആരാധിക്കുക. 5. ഇന്ദ്രാണി. 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 ഇന്ദ്രസ്വരൂപിണി, എല്ലാവിധത്തിലുമുള്ള ദാമ്പത്യ പ്രശ്‌നങ്ങള്ക്കും, ദാമ്പത്യസുഖത്തിനും ആരാധിക്കുക. 6. ചാമുണ്ഡി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 ആദിപരാശക്‌തി, പരമേശ്വരി, കാളി എന്നിവരുടെ അംശം. ചാമുണ്ഡിയാണ്‌ കാളിവേഷത്തില് ശുംഭനേയും, നിശുംഭനേയും അവരുടെ സേനാധിപതികളേയുംവകവരുത്തിയത്‌. സകല സൗഭാഗ്യത്തിനും ശാന്തിക്കുംസമാധാനത്തിനുമായി ചാമുണ്ഡിയെ സ്‌തുതിക്കുക. 7. വരാഹി 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 വരാഹിയും വിഷ്‌ണു അവതാരമാണ്‌. വരാഹിയും ശത്രുസംഹാരകയാണ്‌. സപ്‌തമാതാക്കളെപ്പറ്റി കൂടുതല് അറിയുവാന് ദേവീമാഹാത്മ്യവും മാര്ക്കണ്‌ഡേയ പുരാണവും പാരായണം ചെയ്യുക. സപ്തമാതാക്കൾ 💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛 പെറ്റമ്മ , പോറ്റമ്മ , ഗുരു പത്നി, രാജമാതാ, ബ്രാഹ്മണ പത്നി, ഗോമാതാ, ഭൂമാതാ ഇവയും സപ്തമാതാക്കളായി അറിയപ്പെടുന്നു... ♟️ 🧘‍♀️ 🧘‍♂️ ♟️ █▀▀▀▀▀▀▀▀🧡▀▀▀▀▀▀▀▀█ സദാശിവസമാരംഭാം ശങ്കരാചാര്യമധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ 👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑 💙💙💙💙💙💙💙💙💙💙💙💙 ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏 💛💛💛💛💛💛💛💛💛💛💛💛 ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* © █║▌█║▌█║▌█|█║ *ഹിന്ദു ജീവിതശൈലി* ✍© ♟️ ☛ 🧘‍♀️ 🧘‍♂️ ☚ ♟️ ╭∩╮︶︿︶╭∩╮ ▂ ▃ ▄ ▅ ▆ ▇ █ █ ▇ ▆ ▅ ▄ ▃ ▂ █▄▄▄▄▄▄▄▄🧡▄▄▄▄▄▄▄▄█

Tuesday, October 17, 2023

ചങ്ങലംപരണ്ടയുടെ ഔഷധ ഗുണങ്ങൾ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഔഷധ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ് ചങ്ങലംപരണ്ട. ചങ്ങലക്കണ്ണികള്‍ പോലെ തണ്ടുള്ള മരങ്ങളില്‍ പടര്‍ന്നു കയറുന്നതിനാലാണ് ഈ സസ്യത്തിന് ചങ്ങലംപരണ്ട എന്ന പേര് വന്നത്. കരിം പച്ച നിറത്തില്‍ ഹൃദയാകൃതിയില്‍ ഇടവിട്ട് ഓരോ ഇലകള്‍ കാണപ്പെടുന്നു. ഇതിന്റെ പൂക്കള്‍ വളരെ ചെറുതാണ്. കാല്‍സ്യത്താല്‍ സമ്പന്നമാണ് തണ്ടുകള്‍. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തിയുള്ളതിനാല്‍ ഇതിനെ സംസ്‌കൃതത്തില്‍ അസ്ഥിസംഹാരി എന്നു പറയുന്നു. കര്‍ക്കിടക കഞ്ഞിയിലെ ഒരു പ്രധാന ചേരുവയാണിത്. കഫവാത സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കാന്‍ ചങ്ങലംപരണ്ട ഉത്തമമാണ്. ചങ്ങലംപരണ്ടയുടെ വള്ളിയും ഇലയും ഇടിച്ചു പിഴിഞ്ഞ നീര് സമം തേനും ചേര്‍ത്ത് സേവിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാന്‍ ഉത്തമമാണ്. കൂടാതെ ആര്‍ത്തവ സമയത്തെ വയറു വേദനയ്‌ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളന്‍പുളിയും ഉപ്പും ചേര്‍ത്ത് കഴിക്കാറുണ്ട്. ചങ്ങലംപരണ്ടയുടെ തണ്ട് വാട്ടിപിഴിഞ്ഞ് നീര് ചെറു ചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന, ചെവിയിലെ പഴുപ്പ്, നീര് എന്നിവയ്‌ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭാഗത്ത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണ്. ഇതിന്റെ കുരുന്നു തണ്ടും ഇലയും തണലില്‍ ഉണക്കി പൊടിച്ചെടുത്ത് പതിവായി കഴിക്കുന്നത് വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവ ശമിപ്പിക്കുന്നു. ചങ്ങലംപരണ്ട ചമ്മന്തി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതു തയ്യാറാക്കുന്നതിനായി ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉഴുന്ന്, കായം, കടുക്, വറ്റല്‍ മുളക് എന്നിവ മൂപ്പിക്കുക അതിലേക്ക് തൊലി ചെത്തി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കിയ ചങ്ങലം പരണ്ട കൂടി ചേര്‍ത്ത് വഴറ്റുക. നന്നായി വഴറ്റി കഴിഞ്ഞ് പുളിയും ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. കൂടെ ഇഞ്ചിയും കറിവേപ്പിലയും കൂടി ചതച്ച് ചേര്‍ക്കുക. ചങ്ങലംപരണ്ട ചമ്മന്തി തയ്യാര്‍. കാല്‍സ്യത്തിന്റെ കലവറയായ ചങ്ങലംപരണ്ട ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു സഹായകമാണ്.

Tuesday, October 10, 2023

*നാരായണ സൂക്തം* സഹസ്രാ ശീർഷം ദേവം വിശ്വാസം വിശ്വാശംഭുവം| വിശ്വം നാരായണം ദേവമക്ഷരം പരമം പദം| വിശ്വതാഹ്‌ പരമം നിത്യം വിശ്വം നാരായണം ഹരീം| വിശ്വാമെവേദം പുരുഷാസ്തദ്വിശ്വമ്പജീവതി| പതിം വിശ്വസ്യത്മേശ്വരം സസ്വതം ശിവമച്യുതം| നാരായണം മഹാജ്ഞേയം വിശ്വാത്മാനം പരായണം| നാരായണാ പരോ ജ്യൊതിരത്മ നാരായണാ പരാഃ| നാരായണാ പരം ബ്രഹ്മാ തത്ത്വം നാരായണാഹ്‌ പരാഃ| നാരായണാ പരോ ധ്യാതഹ്‌ ധ്യാനം നാരായണഹ്‌ പരാഃ|‌ യഛ കിഞ്ചിത്‌ ജഗത്‌ സർവം ദ്രഷ്യതെ സ്രൂയതേപി വ|| അന്തർ ബഹിസ്ക തത്സ്വരം വ്യപ്യ നാരായണാഹ്‌ സ്തിതഃ| ആനന്തമവ്യയം കവിം സമുദ്രെന്തം വിശ്വാ ശംഭുവം| പദ്മ കോശാ പ്രാതീക്ഷം ഹൃദയം കപ്യധോ മുഖം| അധൊ നിഷ്ട്യ വിതസ്ത്യന്തെ നഭ്യാമുപരി തിഷ്തതി| ജ്വാലമലാ കുലാം ഭാതി വിശ്വസ്യയതനം മഹത്‌| സന്താതം സിലാഭിസ്തു ലംബാത്യാ കോശാന്നിഭം| തസ്യന്തെ സുഷിരം സൂക്ഷ്മൻ തസ്മിൻ സർവം പ്രതിഷ്ടം| തസ്യാ മധ്യേ മഹാനഗ്നിർ വിശ്വചിർ വിസ്വതൊ മുഖ| സോഗ്രാഭുഗ്വിഭജൻ തിസ്ഥന്നഹാരാ മാജരാഹ്‌ കാവിഃ| ത്രിയാ ഗൂർധ്വാ മസ്ധസ്സയീ രസ്മയാതസ്യാ സന്തതാ| സന്തപയതി സ്വം ദേഹ മപദതലാമാസ്താഗഃ| തസ്യാ മധ്യെ വഹ്നിശിഖ ആനീയോർധ്വാ വ്യാവസ്തിതാ| നീലാതൊയാദ മധ്യാസ്തദ്‌ വിദ്യുല്ലേഖവാ ഭസ്വരാ| നീവാരാസൂക വത്തന്വീ പീഠ ഭസ്വത്യനൂപമ| തസ്യാ ശിഖയാ മധ്യെ പരമാത്മാ വ്യവസ്തിതാഹ്‌| സാ ബ്രഹ്മാ സാ സിവാഹ്‌ സാ ഹരീഹ്‌ സെന്ദ്രാഹ്‌ സോക്ഷരാഹ്‌ പരമഹ്‌ സ്വരത്‌|| ഋതം സത്യം പരം ബ്രഹ്മാ പുരുഷം ക്രിഷ്ണാ പിംഗലം| ഓാർധ്വാരെതം വിരൂപാക്ഷം വിശ്വരൂപായാ വൈ നമൊ നമഃ|| ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി| തന്നോ വിഷ്ണുഃ പ്രചോദയാത്‌|| വിഷ്ണൊർനുകം വീര്യാണി പ്രവോചം യാഹ്‌ പാർതിവാനി രാജാംസി യൊ ആസ്കഭയാദുത്തരം സധസ്തം വിചാക്രമനസ്‌ ത്രേധോരുഗയോ വിഷ്ണുഹ്‌ രാരതമസി വിഷ്ണുഹ്‌ സ്യൂരാസി വിഷ്ണുഹ്‌ ധ്രുവംസി വൈഷ്ണവാമസി വിഷ്ണവെ ത്വ ഓം ശാന്തി ശാന്തി ശാന്തി:

Saturday, October 07, 2023

ഭഗവദ്ഗീത അദ്ധ്യായം 9 ശ്ലോകം 4 ഭഗവദ്ഗീത അദ്ധ്യായം 9 ശ്ലോകം 4 മയാ തത്മിദം സർവ്വം ജഗദ്വ്യക്തമൂർത്തിനാ । മത്സ്ഥാനി സർവഭൂതാനി ന ചാഹ്ന തേഷ്വവസ്ഥിതഃ..9.4. ഓ - സ്വാമി ശിവാനന്ദ 9.4 ഈ ലോകം മുഴുവൻ ഞാൻ എന്റെ അവ്യക്തമായ ഭാവത്തിൽ വ്യാപിച്ചിരിക്കുന്നു; എല്ലാ ജീവജാലങ്ങളും എന്നിൽ ഉണ്ട്, എന്നാൽ ഞാൻ അവയിൽ വസിക്കുന്നില്ല. ശ്രീ ശങ്കരാചാര്യരുടെ സംസ്കൃത വ്യാഖ്യാനത്തിന്റെ ഇംഗ്ലീഷ് വിവർത്തനം 9.4 ഇദം, ഇത്; സർവ്വം, മുഴുവനും; ജഗത്, ലോകം; താതം, തുളച്ചുകയറുന്നു; മായ, എന്നാൽ; എന്റെ അവ്യക്തമായ രൂപത്തിൽ, എന്റെ സ്വഭാവം പ്രകടമാകാത്ത രൂപത്തിൽ, അതായത് അവയവങ്ങളുടെ പരിധിക്കപ്പുറമുള്ള എന്റെ രൂപത്തിൽ, എനിക്ക് ഉള്ള പരമമായ സ്വഭാവത്തിലൂടെ, അവ്യക്ത-മൂർത്തിന. സർവഭൂതാനി, ബ്രഹ്മാവ് മുതൽ ഒരു പുല്ല് വരെ എല്ലാ ജീവികളും; മത്സ്ഥാനി, എന്നിൽ നിലനിൽക്കുന്നു, ആ അവ്യക്തമായ രൂപത്തിൽ എന്നിൽ സ്ഥാപിച്ചിരിക്കുന്നു. എന്തെന്നാൽ, സ്വയം (അതായത് യാഥാർത്ഥ്യം) ഇല്ലാത്ത ഒരു സൃഷ്ടിക്കപ്പെട്ട വസ്തുവും പ്രായോഗിക ഉപയോഗത്തിനുള്ള ഒരു വസ്തുവായി സങ്കൽപ്പിക്കാൻ കഴിയില്ല. അതിനാൽ, അവരുടെ സ്വയമായ എന്നിലൂടെ അവരുടെ യാഥാർത്ഥ്യത്തിന്റെ ഉടമയായ അവർ എന്നിൽ നിലനിൽക്കുന്നു. അതിനാൽ അവ എന്നിൽ സ്ഥാപിതമാണെന്ന് പറയപ്പെടുന്നു. ആ സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ഞാൻ തന്നെയാണ്. സമ്മതത്തോടെ, ഞാൻ അവരിൽ വസിക്കുന്നതായി ചെറിയ ധാരണയുള്ള ആളുകൾക്ക് തോന്നുന്നു. അതുകൊണ്ട് ഞാൻ പറയുന്നു: ന കാ അഹം, പക്ഷേ ഞാനല്ല; അവസ്ഥിതഃ, അടങ്ങിയിരിക്കുന്നു; ടെസു, അവയിൽ, സൃഷ്ടിക്കപ്പെട്ട വസ്തുക്കളിൽ. സ്ഥൂല വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ഞാൻ ഒന്നിനോടും സമ്പർക്കം പുലർത്തുന്നില്ല, അതിനാൽ ഞാൻ തീർച്ചയായും സ്ഥലത്തിന്റെ ഏറ്റവും ഉള്ളിലാണ്. എന്തെന്നാൽ, ഒന്നുമായി സമ്പർക്കമില്ലാത്ത ഒരു വസ്തുവിന് ഒരു പാത്രത്തിൽ അടങ്ങിയിരിക്കുന്നതുപോലെ നിലനിൽക്കാൻ കഴിയില്ല. ഇക്കാരണത്താൽ തന്നെ ഞാൻ ഒന്നിനോടും ബന്ധപ്പെടുന്നില്ല- Transliteration Bhagavad Gita 9.4 Mayaa tatamidam sarvam jagadavyaktamoortinaa; Matsthaani sarvabhootaani na chaaham teshvavasthitah. Word Meanings Bhagavad Gita 9.4 mayā—by Me; tatam—pervaded; idam—this; sarvam—entire; jagat—cosmic manifestation; avyakta-mūrtinā—the unmanifested form; mat-sthāni—in Me; sarva-bhūtāni—all living beings; na—not; cha—and; aham—I; teṣhu—in them; avasthitaḥ—dwell Bhagwad Gita 9.4 Full Bhagwad Gita 9.4 Hindi Bhagwad Gita 9.4 English Bhagwad Gita 9.4 Hindi Translation Bhagwad Gita 9.4 English Translation Bhagwad Gita 9.4 Sanskrit Translation Bhagwad Gita 9.4 Vaishnav Sampradaya Commentary Bhagwad Gita 9.4 Swami Ramsukhdas Ji Bhagwad Gita 9.4 Swami Chinmayananda Bhagwad Gita 9.4 Swami Sivananda Bhagwad Gita 9.4 Sri Shankaracharya Bhagwad Gita 9.4 S Sankaranarayan Bhagwad Gita 9.4 Ramanuja Bhagwad Gita 9.4 Rudra Vaishnava Sampraday Bhagwad Gita 9.4 Brahma Vaishnava Sampradaya Bhagwad Gita 9.4 Shri Vaishnava Sampradaya Bhagwad Gita 9.4 Kumara Vaishnava Sampradaya Bhagwad Gita Index (भगवद् गीता) Bhagwad Gita Bhagwad Gita Hindi Bhagwad Gita English Bhagwad Gita Hindi Translation Bhagwad Gita English Translation Bhagwad Gita Sanskrit Translation Bhagwad Gita Vaishnav Sampradaya Commentary Bhagwad Gita Swami Ramsukhdas Ji Bhagwad Gita Swami Chinmayananda Bhagwad Gita Swami Sivananda Bhagwad Gita Sri Shankaracharya Bhagwad Gita S Sankaranarayan Bhagwad Gita Ramanuja Bhagwad Gita Rudra Vaishnava Sampraday Bhagwad Gita Brahma Vaishnava Sampradaya Bhagwad Gita Shri Vaishnava Sampradaya Bhagwad Gita Kumara Vaishnava Sampradaya Katha Bhajans Bhajans Katha Gurus Singers More Gurus Gurus © Copyright 2015-2023, YugalSarkar.com
ഭഗവദ്ഗീത: അദ്ധ്യായം 9, ശ്ലോകം 4 മയാ തതം ഇദം സർവ്വം ജഗദ് അവ്യക്ത-മൂർത്തിനാ മത്-സ്ഥാനി സർവ-ഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ മയാ - എന്നാൽ ; തതം - വ്യാപിച്ചുകിടക്കുന്ന ; ഇദം - ഇത് ; സർവ്വം - മുഴുവൻ ; ജഗത് - പ്രപഞ്ചപ്രകടനം ; അവ്യക്ത-മൂർത്തിനാ - പ്രകടമാകാത്ത രൂപം ; മത്-സ്ഥാനി - എന്നിൽ ; സർവ-ഭൂതാനി - എല്ലാ ജീവജാലങ്ങളും ; ന - അല്ല ; ച - ഒപ്പം ; അഹം - ഞാൻ ; തേഷു - അവയിൽ ; അവസ്ഥിതഃ- വസിക്കുക മയാ തതം ഇദം സർവ്വം ജഗദ് അവ്യക്ത-മൂർത്തിനാ മത്-സ്ഥാനി സർവ-ഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ വിവർത്തനം BG 9.4 : ഈ പ്രപഞ്ചം മുഴുവനും എന്റെ അവ്യക്തമായ രൂപത്തിൽ ഞാൻ വ്യാപിച്ചിരിക്കുന്നു. എല്ലാ ജീവജാലങ്ങളും എന്നിൽ വസിക്കുന്നു, പക്ഷേ ഞാൻ അവയിൽ വസിക്കുന്നില്ല. വ്യാഖ്യാനം ദൈവം ലോകത്തെ സൃഷ്‌ടിക്കുകയും തന്റെ ലോകം എല്ലാം ശരിയായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഏഴാം സ്വർഗ്ഗത്തിൽ നിന്ന് അതിലേക്ക് നോക്കുകയും ചെയ്യുന്നു എന്ന ആശയം വേദ തത്വശാസ്ത്രം അംഗീകരിക്കുന്നില്ല. ദൈവം ലോകത്ത് സർവ്വവ്യാപിയാണെന്ന പ്രമേയം അവർ ആവർത്തിച്ച് മുന്നോട്ട് വയ്ക്കുന്നു: ഏകോ ദേവഃ സർവഭൂതേഷു ഗുഢഃ സർവവ്യാപി (ശ്വേതാശ്വതർ ഉപനിഷത്ത് 6.11) “ദൈവം ഒന്നേയുള്ളൂ; അവൻ എല്ലാവരുടെയും ഹൃദയത്തിൽ ഇരിക്കുന്നു; അവൻ ലോകത്തിലെ എല്ലായിടത്തും ഉണ്ട്. ” īśhāvāsyam idam sarvaṁ yat kiñcha jagatyāṁ jagat (Īśhopaniṣhad 1) "ദൈവം ലോകത്ത് എല്ലായിടത്തും ഉണ്ട്." പുരുഷ വേദം സർവം, യദ് ഭൂതം യച്ച ഭാവ്യം (പുരുഷ സൂക്തം) "ദൈവം നിലനിൽക്കുന്നതും നിലനിൽക്കുന്നതുമായ എല്ലാറ്റിലും വ്യാപിച്ചിരിക്കുന്നു." ഈശ്വരൻ എല്ലായിടത്തും ഉണ്ടെന്നുള്ള ഈ സങ്കൽപ്പം ആത്മനിഷ്ഠമായി മനസ്സിലാക്കുന്നു. ചില പൗരസ്ത്യ തത്ത്വചിന്തകർ ലോകം ദൈവത്തിന്റെ പരിണാമം (പരിവർത്തനം) ആണെന്ന് അവകാശപ്പെടുന്നു. ഉദാഹരണത്തിന്, പാൽ ഒരു മായം ചേർക്കാത്ത പദാർത്ഥമാണ്. ആസിഡുമായി സമ്പർക്കം പുലർത്തുമ്പോൾ അത് തൈരായി മാറുന്നു. അങ്ങനെ, തൈര് പാലിന്റെ പരിണാമം (ഫലം അല്ലെങ്കിൽ ഉൽപ്പന്നം) ആണ്, അത് രൂപാന്തരപ്പെടുമ്പോൾ. അതുപോലെ, പരിണാമവാദത്തിലെ പ്രധാന കഥാപാത്രങ്ങൾ പറയുന്നത് ദൈവം ലോകമായി രൂപാന്തരപ്പെട്ടു എന്നാണ് . ലോകം വിവർത്തനമാണെന്ന് ( ഒരു വസ്തുവിനെ മറ്റൊന്നായി തെറ്റിദ്ധരിപ്പിക്കുന്നത്) മറ്റ് തത്ത്വചിന്തകർ അവകാശപ്പെടുന്നു. ഉദാഹരണത്തിന്, ഇരുട്ടിൽ ഒരു കയറിനെ പാമ്പായി തെറ്റിദ്ധരിച്ചേക്കാം. നിലാവെളിച്ചത്തിൽ തിളങ്ങുന്ന മുത്തുച്ചിപ്പി വെള്ളിയാണെന്ന് തെറ്റിദ്ധരിച്ചേക്കാം. അതുപോലെ, ദൈവം മാത്രമേയുള്ളൂ, ലോകമില്ല എന്ന് അവർ പറയുന്നു; പ്രപഞ്ചമായി നാം കാണുന്നത് യഥാർത്ഥത്തിൽ ബ്രഹ്മമാണ്. എന്നിരുന്നാലും, 7.4, 7.5 വാക്യങ്ങൾ അനുസരിച്ച്, ലോകം പരിണാമോ വിവർത്തമോ അല്ല . മായാ ശക്തി എന്ന് വിളിക്കപ്പെടുന്ന ദൈവത്തിന്റെ ഭൗതിക ഊർജ്ജത്തിൽ നിന്നാണ് ഇത് സൃഷ്ടിക്കപ്പെട്ടത് . ആത്മാക്കളും ഈശ്വരന്റെ ഊർജ്ജമാണ്, എന്നാൽ അവ അവന്റെ ശ്രേഷ്ഠമായ ഊർജ്ജമാണ്, അതിനെ ജീവശക്തി എന്ന് വിളിക്കുന്നു .. Therefore, the world and all the souls in it are both God’s energies and are within His personality. However, Shree Krishna also says that He does not dwell in the living beings, i.e. the infinite is not contained by the finite beings. That is because He is far more than the sum total of these two energies. Just as an ocean throws up many waves, and these waves are a part of the ocean, but the ocean is much more than the sum total of the waves, similarly too, the souls and Maya exist within the personality of God, yet He is beyond them. Swami Mukundananda.

Friday, September 29, 2023

🙏എന്താണ് ധർമ്മം🙏 🌹🌹🌹🌹🌹🌹🌹🌹🌹 *ധരതി വിശ്വം ഇതി ധർമ്മ*: സമസ്തപ്രപഞ്ചവും ധരിക്കപ്പെടുന്നത് യാതൊന്നില്ലാണോ, ആ സർവാധാരമായ പരം തത്വമാകുന്നു ധർമ്മം.. ഇത് നിരുക്തി ഉപയോഗിച്ചുള്ള അർത്ഥം. ഇനി ധർമ്മം എന്ന പദത്തിനെ വ്യാവഹാരിക തലത്തിൽ ചിന്തിച്ചാൽ, ഈ പ്രപഞ്ചത്തെ മുഴുവൻ ചേർത്ത് കോർത്ത് നിർത്തുന്ന നിയമവ്യവസ്ഥയെ ധർമ്മം എന്ന് പറയാം.. അല്ലെങ്കിൽ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവ വിശേഷങ്ങളോടും കൂടിയ നമ്മെയൊക്കെ ഒന്നായി ചേർത്തുകോർത്തു നിർത്തുന്നതെന്തോ അത് ധർമ്മം. ഈ പ്രപഞ്ച ഘടകങ്ങളിൽ ഓരോന്നിനും അതതിന്റെതായ സ്വഭാവവിശേഷമുണ്ട്. അഗ്നി, അഗ്നിയായിരിക്കുന്നതിനും ജലം ജലമായിരിക്കുന്നതിനും പിന്നിൽ വർത്തിക്കുന്ന അനിഷേധ്യമായ പ്രപഞ്ച നിയമം ഉണ്ട്. ഈ അധിനിയമത്താൽ ഓരോന്നും അതതതിന്റെ ഭാവത്തിൽ ധരിക്കപ്പെടുന്നു. പ്രപഞ്ചത്തെ മുഴുവൻ നിയതമായി ധരിക്കുന്ന ഈ അധിനിയമത്തെ ധർമ്മം എന്നത് കൊണ്ട് മനസിലാക്കാം. *അണു മുതൽ ബ്രഹ്മാണ്ഡം വരെ സകലഘടകങ്ങളും അത്യദ്ഭുതകരമായ ഒരു നിയമവ്യവസ്ഥയാൽ സുഘടിതമായി നിലനിർത്തപ്പെടുന്നതാണ്*. ആണവകണങ്ങളുടെ നിരന്തരമായ ചലനത്താലുണ്ടാവുന്ന *അചലഭാവമാണ് ഒരു അണു എന്നത്*.അത് പോലെ അതിവേഗതയിൽ അന്വരതം ചരിക്കുന്ന അനേകലക്ഷം ഗ്രഹനക്ഷത്രാദികളുടെ നിരന്തരമായ ചലനത്താലുള്ള അചലഭാവമാണ് ഈ ബ്രഹ്മാണ്ഡം. ഇവിടെയെല്ലാം അത്യദ്ഭുതകരമായ ഒരു വ്യവസ്ഥയാൽ സകലവും നിലനിൽക്കുന്നതയൈ നമുക്ക് മനസിലാക്കന സാധിക്കും ഈ വ്യവസ്ഥ തന്നെയാണ് ധർമ്മം. അതായത് *ഈ ലോകത്തിലെ അംഗങ്ങളെന്ന നിലയിൽ നാമൊക്കെ ജീവിതത്തിൽ ഏത് മൂല്യങ്ങളെ പരിപാലിച്ചാലാണോ ഈ ലോകം ഒന്നായി നന്നായി ചേർത്തുകോർത്തു നിർത്തപ്പെടുന്നത്. ആ മൂല്യങ്ങളാകുന്നു ധർമ്മം*. ഇങ്ങനെ *ജീവിതത്തിൽ മൂല്യങ്ങളെ പാലിക്കുമ്പോൽ നാം ധർമ്മത്തെ രക്ഷിക്കുന്നവരാകുന്നു*. ഇപ്രകാരം *നമ്മളാൽ രക്ഷിക്കപ്പെടുമ്പോഴാണ് ധർമ്മം നമ്മെയും രക്ഷിക്കുന്നത്*. വിപരീതമാണ് നാം ചെയ്യുന്നതെങ്കിൽ, അതായത് *ധർമ്മത്തെ രക്ഷിക്കുന്നതിന് പകരം ഹനിക്കുന്നവരാണ് നാമെങ്കിൽ ധർമ്മം നമ്മെയും ഹനിക്കുന്നു* . ജീവിതത്തെ ശ്രേഷ്ഠതയിലേക്ക് നയിക്കുന്ന ധാർമ്മിക മൂല്യങ്ങളെ പരിപാലിക്കാതിരിക്കുക എന്ന ധർമഹനനം ചെയ്യുന്നത് വഴി അവ നമ്മുടെ ജീവിതത്തിന്റെ ഉയർച്ചയെ തടയുന്നവയായി ഭവിക്കുന്നു എന്നർത്ഥം. വാസ്തവത്തിൽ *ധർമമല്ല നമ്മെ ഹനിക്കുന്നത്, ധർമത്തെ പാലിക്കായ്ക നിമിത്തം നാം തന്നെയാണ്. അതിനാൽ നിശ്ചയമായും ധർമ്മത്തെ പാലിക്കണം എന്നർത്ഥം*. അത് തന്നെയാണ് *മനുസ്മ്രിതിയിലെ ഈ പ്രസിദ്ധ വാക്യം നമ്മെ ഓർമ്മപ്പെടുത്തുന്നതും*. ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിറ്റ: തസ്മാർദ്ധർമോ ന ഹന്തവ്യോ മാ നോ ധർമോ ഹതോ/വധീത് *ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കുന്നു. രക്ഷിക്കപ്പെടുന്ന ധർമ്മം രക്ഷിക്കുന്നു അത് കൊണ്ട് ധർമ്മം ഹനിക്കപ്പെടരുത്*. ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കാതിരിക്കട്ടെ) വളരെയധികം *തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു പദം കൂടിയാണ് ധർമം എന്നുള്ളത്. ദാനം ചെയ്യുന്നിനെയോ ഭിക്ഷ കൊടുക്കുന്നതിനെയൊ ഒക്കെയാണ് ധർമ്മം എന്നത് കൊണ്ട് പൊതുവെ നാം ഉദ്ദേശിക്കുന്നത്*. ഓർമ്മിക്കുക, എന്ത് വേണമെങ്കിലും, നമ്മെത്തന്നെ വേണമെങ്കിലും നമുക്ക് മറ്റുള്ളവർക്ക് ദാനമായി കൊടുക്കാം, *എന്നാൽ ഒരിക്കലും കൈവരിക്കാൻ പാടില്ലാത്തതായി, കൊടുക്കാൻ പാടില്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ, അത് ധർമമാണ്. ഒരിക്കലും കൈ വിടരുതാത്ത ശാശ്വതമൂല്യങ്ങളാണ് ധർമശബ്ദത്തിന്റെ അർത്ഥമായി വരുന്നത്*. *ഇപ്രകാരം ജഗത്തിന്റെ നിലനിൽപ്പിനും വ്യക്തികളുടെ അഭ്യുദയനി:ശ്രേയസങ്ങൾക്കും ഹേതുവാകുന്നത് ഏതാണോ അതാണ് ധർമ്മം* എന്ന് ചുരുക്കി പറയാം... 🙏

Sunday, September 24, 2023

Bhahavatham moolam in malayala lipi. ഭാഗവതം മൂലം ( മലയാള ലിപി) https://m.facebook.com/story.php?story_fbid=6588293294621304&id=100003220954542&mibextid=9R9pXO https://acrobat.adobe.com/id/urn:aaid:sc:AP:e05f3b40-c7d6-4cff-a04a-4ead381b8111

Monday, September 18, 2023

Iകംസൻ പറഞ്ഞതനുസരിച്ച് രാമകൃഷ്ണൻ മാരെ മധുരയ്ക്ക് കൊണ്ടുപോകാൻ അക്രൂരൻ വൃന്ദാവനത്തിൽ വന്നിരിയ്ക്കുന്നു🌹 അത്താഴത്തിനു ശേഷം കൃഷ്ണനും ബലരാമനും അക്രൂരന് സുഖനിദ്ര നേരാൻ അദ്ദേഹത്തിന്റെ അടുത്തെത്തി.മാതുലനായ കംസനെ കുറിച്ച് കൃഷ്ണൻ ചോദിച്ചു.തുടർന്ന് കംസന്റെ പദ്ധതികളെ കുറിച്ച് അന്വേഷിച്ചു. തന്റെ അമ്മാവൻ ആ രാജ്യത്തിന്റെ അധിപനായി തീർന്നതിലുള്ള ദു:ഖം കൃഷ്ണൻ അക്രൂരനെ അറിയിച്ചു.ഭരണ വ്യവസ്ഥയിലെ ഏറ്റവും വലിയ പൊരുത്തക്കേടാണ് കംസൻ, അയാളുടെ ഭരണത്തിൽ പൗരന്മാർക്ക് ക്ഷേമം പ്രതീക്ഷിയ്ക്കുകയേ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. " ഞാൻ പുത്രനായി പിറന്നതിൽ പിതാവ് എന്തെല്ലാം കൊടിയ ദുരിതങ്ങൾ അനുഭവിച്ചു ". ഇതുകേട്ട് കൃഷ്ണന്റെ പിതാവായ വസുദേവരെ വധിക്കാൻ ഒരുങ്ങിയതുൾപ്പെടെയുള്ള മുഥുരയിലെ സമീപകാല സംഭവങ്ങൾ മുഴുവനും അക്രൂരൻ വിശദീകരിച്ചു. ജനന മാത്രയിൽ തന്നെ മഥുരയിൽ നിന്ന് വൃന്ദാവനത്തിലേക്ക് മാറ്റിയതിനെ കുറിച്ചും കംസൻ അയച്ച അസുരന്മാരെ കൃഷ്ണൻ വധിച്ചതിനെ കുറിച്ചും അവർ സoസാരിച്ചു.കംസന്റെ ആജ്ഞ അനുസരിച്ച് കൃഷ്ണനെ മഥുരയിലേക്ക് കൊണ്ടുപോവുകയാണ് തന്റെ ആഗമനോദ്ദേശ്യമെന്നും അ ക്രൂരൻ കൃഷ്ണനോട് പറഞ്ഞു. ധനുർയജ്ഞത്തിൽ പങ്കെടുക്കുന്നതിന് ഗോപകുമാരന്മാരെ മുഴുവൻ ക്ഷണിക്കാൻ അവർ നന്ദ മഹാരാജാവിനോട് പറഞ്ഞു. ഇതു കേട്ട് ഗോപകുമാരന്മാരെ വിളിച്ചു വരുത്തി ധനുർ യജ്ഞം എന്ന ചടങ്ങിന് സമർപ്പിക്കാനായി പാലും എല്ലാത്തരം പാലുത്പന്നങ്ങളും ധാതുക്കളായി സംഭരിക്കാൻ നന്ദ മഹാരാജാവ് അവരോട് കൽപിച്ചു. കൃഷ്ണനെയും ബലരാമനേയും മഥുരയിലേയ്ക്ക് കൊണ്ടു പോകാനാണ് അക്രൂരൻ വന്നതെന്ന് കേട്ട ഗോപികമാർ ഉത്കണ്ഠകൊണ്ടു വീർപ്പുമുട്ടി. എല്ലാം മറന്നതു പോലെ ഗൃഹ കൃത്യങ്ങൾ നിർത്തിവച്ചു. ചില ഗോപികമാർ ഇത് കേട്ട് ബോധംകെട്ട് വീണു. അവന്റെ ആകർഷകമായ പുഞ്ചിരിയും അവനുമായുള്ള സംഭാഷണങ്ങളും ഓർത്തോത്ത് അവർക്ക് ദുഃഖം അണപൊട്ടി ഒഴുകി. ആസന്നമായ അവന്റെ വേർപാടും ഓർത്തുകൊണ്ട് അവർ ശക്തമായി തുടിയ്ക്കുന്ന ഹൃദയത്തോടെ ഒരിടത്ത് ഒത്തുകൂടി. കൃഷ്ണന്റെ ഓർമയിൽ പൂർണ്ണമായും മുഴുകി ഇരുന്ന അവരുടെ കണ്ണുകളിൽ നിന്നും കണ്ണീരധാരധാരയായി ഒഴുകി. അവർ തമ്മിൽ പറഞ്ഞു തുടങ്ങി '' ഈശ്വരാ, കൃഷ്ണനെ കാണിച്ചു തന്നത് അവിടുന്നാണ്. അടുത്ത നിമിഷത്തിൽ തന്നെ അവനെ ഞങ്ങളിൽ നിന്നകറ്റുന്നതും അവിടുന്ന് തന്നെ. ഇത് അത്യന്തം ക്രൂരമാണ്. "ക്രൂരനല്ലാത്തവൻ " എന്നർത്ഥമുള്ള അക്രൂരൻ ആയിട്ടാണ് ഇപ്പോൾ അങ്ങ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത് എന്നതാണ് ഏറ്റവും അത്ഭുതം. വൃന്ദാവനത്തിലെ ഗോപികമാരായ ഞങ്ങൾ ബന്ധുക്കളേയും സർവ്വോപരി സ്വന്തം ഭവനങ്ങളേയും ഉപേക്ഷിച്ച് കൃഷ്ണന്റെ ദാസികളായി മാറി.എന്നാൽ അവൻ ഞങ്ങളെ തിരസ്ക്കരിച്ചിട്ട് ഇതാ പോവുകയാണ് ". കൃഷ്ണന്റെ മഥുരാ യാത്ര മുടക്കാൻ കനത്ത പേമാരിയോ കൊടുങ്കാറ്റുപോലുള്ള പ്രകൃതിക്ഷോഭം സൃഷ്ടിക്കാൻ അവർ ദേവന്മാരോട് പ്രാർത്ഥിച്ചു അവർക്ക് മനസ്സിനെ നിയന്ത്രിയ്ക്കാനായില്ല. പ്രിയപ്പെട്ട ദാമോദരാ, മാധവാ ഇങ്ങനെ കൃഷ്ണന്റെ വിവിധ നാമങ്ങൾ ജപിച്ച് ഉറക്കെ കരയാൻ തുടങ്ങി.അങ്ങനെ ആ രാത്രി കഴിച്ചുകൂട്ടി. സൂര്യോദയത്തോടെ കുളി കഴിഞ്ഞ് അക്രൂരൻ രഥത്തിൽ കയറ്റി കൃഷ്ണനേയും ബലരാമനേയും കൂട്ടി മഥുരയിലേയ്ക്ക് പുറപ്പെട്ടു. തൈര്, പാല്, നെയ്യ് എന്നിവ വലിയ വൺപാത്രങ്ങളിൽ കയറ്റിയ കാളവണ്ടിയിൽ നന്ദ മഹാരാജാവും ഗോപന്മാരും കയറി. അവർ രഥത്തെ പിൻതുടർന്നു. വഴി തടയരുതെന്ന് കൃഷ്ണൻ പറഞ്ഞിട്ടും ഗോപിമാർ ഒന്നടങ്കം രഥത്തിന് ചുറ്റും നിന്ന് കൃഷ്ണനെ ദയനീയമായി നോക്കി.ഗോപിമാരുടെ അവസ്ഥ കണ്ടപ്പോൾ കൃഷ്ണന്റെ മനസ്സ് അൽപമൊന്ന് ചഞ്ചലമായി.പക്ഷെ മഥുരാ യാത്ര അദ്ദേഹത്തിന്റെ ധർമ്മമായിരുന്നു. കൃഷ്ണൻ ഗോപിമാരെ സാന്ത്വനപ്പെടുത്തി. ദുഃഖിക്കേണ്ട കാര്യമില്ലെന്നും മഥുരയിൽ തന്റെ കൃത്യം നിർവഹിച്ച ശേഷം വൈകാതെ തന്നെ മടങ്ങുമെന്നുo അദ്ദേഹം അവരോട് പറഞ്ഞു. പക്ഷെ അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. രഥം പടിഞ്ഞാറോട്ട് യാത്ര തുടർന്നു.അപ്പോൾ ഗോപിമാരുടെ മനസ്സ് ആവുന്നിടത്തോളം അതിന്റെ പുറകെ പോയി.രഥത്തിൽ കെട്ടിയിരിക്കുന്ന കൊടി അപ്രത്യക്ഷമാകുന്നതുവരെ അവർ നിന്നിടത്തു നിന്ന് ഇളകാതെ നോക്കി നിന്നു. കൃഷ്ണ ബലരാമന്മാരും അ ക്രൂരനും യമുനയുടെ തീരത്തെത്തി. കൃഷ്ണനും ബലരാമന്നും യമുനയിൽ സ്നാനം ചെയ്തു. യമുനയിലെ സ്ഫടി കാഭമായ തെളിനീർ കുടിച്ച ശേഷം അവർ രഥത്തിലേയ്ക്ക മടങ്ങി. അ ക്രൂരൻ യമുനാ സ്നാന ത്തിനായി നടന്നു.വൈദിക മുറയനുസരിച്ച് യമുനാ സ് നാനത്തെ തുടർന്ന് അരയോളം വെള്ളത്തിൽ നിന്നു കൊണ്ടു ഗായത്രി ജപിയ്ക്കണമെന്നാണ് വിധി. നദിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് അക്രൂരൻ കൃഷ്ണനേയും ബലരാമനേയും യമുനാ ജലത്തിനുള്ളിൽ കണ്ടു. അവർ രഥത്തിലിരിക്കുന്ന കാര്യം അ ക്രൂരന് ഉറപ്പായിരുന്നു. അതിനാൽ അവരെ വെള്ളത്തിൽ കണ്ടപ്പോൾ അത്ഭുതപെട്ടു.സംഭ്രാന്തനായി ജലത്തിൽ നിന്നും കരക്ക് കയറിയ അദ്ദേഹം അവർ രഥത്തിൽ തന്നെ ഇരിക്കന്നതു കണ്ടതോടെ പരിഭ്രമം ഒന്നു കൂടി ഇരട്ടിച്ചു.താൻ അവരെ വെള്ളത്തിൽ കണ്ടോ എന്ന് അദ്ദേഹത്തിന് സംശയമായി. അതിനാൽ വീണ്ടും നദിയിലേക്ക് മടങ്ങി. ഇത്തവണ കൃഷ്ണനേയും ബലരാമനേയും മാത്രമല്ല മിക്ക ദേവന്മാരേയും സിദ്ധ ചാരണ ഗന്ധർവന്മാരേയും അവിടെ കണ്ടു. അവരെല്ലാം അവിടെ ശയിയ്ക്കുന്ന ഭഗവാന്റെ മുൻപിൽ നിൽക്കുകയാണ്. ആയിരം ഫണങ്ങളുള്ള ശേഷ നാഗത്തേയും അദ്ദേഹം കണ്ടു. ശേഷ നാഗം നീല വസ്ത്രം ധരിച്ചി രുന്നു.അനന്തനാഗത്തിന്റെ മടിയിൽ അക്ഷോഭ്യനായി ഉപവിഷ്ടനായിരിക്കുന്ന ചതുർബാഹുവായ കൃഷ്ണനെ അക്രൂരൻ കണ്ടു. ചതുർബാഹുവായ ഭഗവാൻ ഹൃദ്യമായി പുഞ്ചിരിയ്ക്കുന്നുണ്ടായിരുന്നു. ഉയർന്ന നാസിക, വിശാലമായ നെറ്റിത്തടം, വിടർന്ന നേത്രങ്ങൾ, ചുവന്ന ചുണ്ടുകൾ, വിശാല മായ മാറിടം ശംഖാകൃതിയിലായിരുന്നു. ആനയുടെ തുമ്പിക്കൈ പോലുള്ള തുടകൾ. താമര ഇതൾ പോലെ അഭിരാമമായ കാൽവിരലുകൾ. അമൂല്യ രത്നങ്ങളാൽ അലംകൃതമായ കിരീടം. അരയിൽ സുന്ദരമായ പൊന്നരഞ്ഞാണം, വിശാലമായ മാറിൽ യജ്ഞോപ വീതം.കൈത്തണ്ടയിൽ വളകൾ, കാലിൽ പൊൻ ചിലമ്പ്. താമരപ്പൂ പോലുള്ള കൈത്തലം. വെട്ടിത്തിളങ്ങുന്ന സൗന്ദര്യം. ശംഖചക്രഗദാപത്മങ്ങൾ ധരിച്ച്, ചതുർബാഹുവായി, വനമാല ചാർത്തി, മാറിൽ സവിശേഷ വിഷ്ണു ചിഹ്നങ്ങൾ കൊണ്ട് ഇരട്ടിച്ച അംഗലാവണ്യത്തോടെ അദ്ദേഹം കാണപ്പെട്ടു.സന കാദി മുനികൾ, സുനന്ദൻ, നന്ദൻ എന്നീ സഹചാരികൾ, ബ്രഹ്മാവ്, ശിവൻ എന്നീ ദേവന്മാരും അദ്ദേഹത്തിന്റെ ചുറ്റും നിന്നിരുന്നു.നിർമലമായ ഹൃദയത്തോടെ പരിശുദ്ധമായ വാക്കുകളാൽ ജ്ഞാനികളായ 9 മഹർഷിമാരും പ്രഹ്ലാദൻ, നാരദൻ തുടങ്ങിയ ഭക്തന്മാരും അദ്ദേഹത്തെ സ്തുതിച്ച് കൊണ്ട് ചുറ്റും വണങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് അക്രൂരനിൽ ഭക്തി കരകവിഞ്ഞൊഴുകി.കൂപ്പിയ കൈകളോടും ഇടറിയ കണ്ഠത്തോടും കൂടി അദേഹം ഭഗവാനെ സ്തുതിച്ചു .അതാണ് 'അക്രൂര സ്തുതി. '

Sunday, September 17, 2023

"ശത രുദ്രീയം" 1) ബ്രഹ്മാവ് ജഗത് പ്രധാന എന്ന ഭഗവാൻ ശിവന് ഒരു സ്വർണ്ണ ലിംഗം സമർപ്പിച്ച് അവന്റെ പാദങ്ങളിൽ പ്രാർത്ഥിക്കുന്നു 2) ശ്രീകൃഷ്ണൻ ഉർജിത്ത് എന്ന കറുത്ത നിറമുള്ള ലിംഗം സ്ഥാപിച്ച് ശിവന്റെ തലയിൽ പ്രാർത്ഥിക്കുന്നു 3) സനകനും ബ്രഹ്മാവിന്റെ മറ്റ് മാനസപുത്രന്മാരും ശിവഹൃദയത്തോട് പ്രാർത്ഥിക്കുന്നു ( ഹൃദയം) ജഗദ്രതിയായി ലിംഗം 4) സപ്ത ഋഷിമാർ 'ധർഭങ്കുര മായ'യോട് പ്രാർത്ഥിക്കുന്നു (ധർഭ നിർമ്മിച്ചത്) വിശ്വ യോനി എന്ന് വിളിക്കപ്പെടുന്ന ലിംഗം 5) ദേവർഷി നാരദൻ ശിവലിംഗത്തെ സർവ്വവ്യാപിയായ 'ആകാശം' (ആകാശം) ആയി സങ്കല്പിക്കുകയും ജഗത്വിജനോട് പ്രാർത്ഥിക്കുകയും ചെയ്തു 6 ) ദേവരാജ് ഇന്ദ്രൻ വിശ്വാത്മ എന്ന വജ്ര ലിംഗത്തോട് പ്രാർത്ഥിക്കുന്നു 7) സൂര്യദേവൻ വിശ്വശ്രുഗമെന്ന ചെമ്പ് ലിംഗത്തോട് പ്രാർത്ഥിക്കുന്നു 8) ചന്ദ്രൻ ജഗത്പതി എന്നറിയപ്പെടുന്ന മുത്ത് ലിംഗത്തിന് പൂജ ചെയ്യുന്നു 9) അഗ്നിദേവൻ വിശ്വേശ്വരൻ എന്ന ഇന്ദ്രനീലമണി ലിംഗത്തോട് പ്രാർത്ഥിക്കുന്നു 10) ബൃഹസ്പതി വിശ്വയോനി എന്ന പേരുള്ള പുഷ്പരാജമണിയോട് പ്രാർത്ഥിക്കുന്നു 11) വിശ്വകർമ്മ എന്ന പത്മരാഗമണി ലിംഗത്തിന് ശുക്രാചാര്യൻ തപസ്സു ചെയ്യുന്നു 12) ഈശ്വരൻ എന്ന കുബേരൻ ഒരു സ്വർണ്ണ ലിംഗത്തെ ആരാധിക്കുന്നു 13) വിശ്വദേവ ഗണങ്ങൾ ജഗത്ഗതി എന്ന വെള്ളി ലിംഗത്തിന് പൂജ ചെയ്യുന്നു 14) യമ ധർമ്മരാജാവ് ശംഭു എന്ന് പേരുള്ള ഒരു പീഠത്തിന് (പിച്ചള) ലിംഗത്തിന് പ്രണാമം അർപ്പിക്കുന്നു 15) 'അഷ്ടവസു' 'ആരാധന' നിർവ്വഹിക്കുന്നു. ശംഭു എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഫടിക ലിംഗത്തിന് 16) മരുഗണങ്ങൾ ത്രിലോഹ ലിംഗത്തിന് പൂജ ചെയ്യുന്നു (മൂന്ന് തരം ലോഹങ്ങൾ) ഉമേഷ് / ഭൂപേഷ് 17) രാക്ഷസന്മാർ ഇരുമ്പ് ലിംഗത്തിന് തപസ്സു ചെയ്യുന്നു, ശിവന് ഭൂത ഭവ്യ ഭവോദ്ഭവ എന്ന് നാമകരണം ചെയ്യുന്നു 18) ഗുഹ്യക ഗണങ്ങൾ പൂജ ചെയ്യുന്നു യോഗ എന്ന് പേരിട്ടിരിക്കുന്ന കണ്ണാടി നിർമ്മിതമായ ശിവലിംഗം 19) മുനി ജൈഗീഷ്വ ബ്രഹ്മരന്ധ്ര മായ ലിംഗത്തിന് ഉപാസന ചെയ്യുന്നു ജൈഗീശ്വര യോഗീശ്വർ 20) നിമി രാജാവ് ഉഗൽ നേത്രത്തെ അല്ലെങ്കിൽ രണ്ട് കണ്ണുകളെ ശർവ എന്ന് വിളിക്കുന്ന പരമേശ്വര ലിംഗമായി കണക്കാക്കുന്നു 21) ധന്വന്തരി ഗോമയ ലിംഗത്തെ (പശു ചാണകം) സർവ ലോകേശ്വരേശ്വരന്റെ നാമത്തിൽ ആരാധിക്കുന്നു 22 ) ഗന്ധർവന്മാർ മരത്തിലധിഷ്ഠിതമായ ശിവലിംഗത്തിന് പൂജ ചെയ്യുന്നു. ശ്രീരാമൻ ജ്യേഷ്ഠയുടെ നാമത്തിൽ വിദ്യുൻമണി ലിംഗത്തോട് തീവ്രമായ ജപം ചെയ്തു 24) ബാണാസുരൻ മരകതമണി ലിംഗത്തിന് വണക്കം നൽകി 25) വരുണദേവൻ പരമേശ്വരൻ എന്ന സ്ഫടികമണി ലിംഗത്തെ ആരാധിക്കുന്നു 26) ലോകത്രയങ്കര എന്നാണ് ലിംഗനിർമ്മിതിക്ക് നൽകിയിരിക്കുന്ന പേര് മുംഗയുടെ (കറുത്ത മുത്ത്) നാഗഗണയുടെ 27) ലോകത്രയാശ്രിത എന്ന ശുദ്ധ മുക്ത മായ ലിംഗത്തെ സരസ്വതി ദേവി ആരാധിക്കുന്നു 28) ശനിയാഴ്ച അമാവാസി അർദ്ധരാത്രി മഹാ സാഗര സംഗമത്തിൽ ഭാവരി (തേനീച്ച) ജഗന്നാഥ എന്ന സ്വരൂപ ലിംഗത്തിൽ ശനിദേവൻ 'ജപം' നടത്തുന്നു 29 ) രാവണൻ ചമേലി പുഷ്പം കൊണ്ട് നിർമ്മിച്ച ലിംഗത്തോട് അപേക്ഷിച്ചു. അതിന് സുദുർജയ എന്ന് പേരിട്ടു 30) കാമ മൃത്യു ജരാതിഗ എന്ന മാനസ ലിംഗത്തിന് സിദ്ധഗണങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു 31) രാജ ബാലി യശമായ (പ്രസിദ്ധമായ) ലിംഗത്തെ ജ്ഞാനാത്മാ എന്ന് വിളിക്കുന്നു 32) മരീചിയും മറ്റ് മഹർഷികളും പുഷ്പമയ (പുഷ്പമുള്ള) ലിംഗത്തോട് പ്രാർത്ഥിച്ചു. ശ്രേഷ്ഠമായ പ്രവൃത്തികൾ ചെയ്തു, ശുഭമായ ലിംഗത്തിന് (അനുഗ്രഹം) എന്ന് പേരിട്ടിരിക്കുന്നു ജ്ഞാനാജ്ഞേയ 34) ഫെന കുടിച്ച മഹർഷി ഫെനാജ് (നുര) സർവവിദ് എന്ന ഫീന ലിംഗത്തിന് ഉപാസന ചെയ്തു 35) കപില മുനി വരദ എന്ന ബാലുകാമായ ലിംഗത്തിന് ജപം നടത്തി. 36) സരസ്വതി ദേവിയുടെ പുത്രനായ സരസ്വത് വാഗീശ്വര എന്ന വാണിമയ ലിംഗത്തിന് ഉപാസന ചെയ്തു. 37) ശിവഗണങ്ങൾ ഭഗവാൻ ശിവന്റെ ഒരു ലിംഗം ഉണ്ടാക്കി രുദ്രന് തപസ്സു ചെയ്തു . 38) സീതികാന്തയെ പ്രാർത്ഥിക്കുന്നതിനായി ദേവതകൾ ജംബു നദിയിൽ ഒരു സ്വർണ്ണ ലിംഗം നിർമ്മിച്ചു . 39) ബുദ്ധൻ കനിഷ്ഠ എന്ന പേരിൽ ശംഖമായ (ശംഖ്) ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 40) രണ്ട് അശ്വിനി കുമാരന്മാർ സുവേദ എന്ന് പേരുള്ള മുക്തിക്മയ പാർഥിവ ലിംഗത്തോട് പ്രാർത്ഥിക്കുന്നു. 41) ഗണേശൻ ഗോതമ്പ് മാവ് കൊണ്ട് നിർമ്മിച്ച ഒരു ശിവലിംഗത്തെ കപർഡി എന്ന പേരിൽ ആരാധിക്കുന്നു 42) മംഗള ഗ്രഹ (ചൊവ്വയുടെ ഗ്രഹം) പ്രാർത്ഥിക്കാൻ കരാല എന്ന വെണ്ണ ലിംഗം ഉണ്ടാക്കി. 43) ഗരുഡൻ ഹരിയാക്ഷ എന്ന ഓദനാമയ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 44) കാമദേവൻ മന്മധൻ ശർക്കരയിൽ നിർമ്മിച്ച രതിദ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 45) ഇന്ദ്ര രാജാവിന്റെ പത്നിയായ സച്ചി ദേവി, ഉപ്പ് നിർമ്മിതമായ ഒരു ലിംഗ ബുദ്ധകേശത്തെ ആരാധിച്ചു . 46) വിശ്വകർമ്മ ഒരു പ്രസാദമയത്തോട് (അല്ലെങ്കിൽ ഒരു മഹൽ / കെട്ടിടത്തിന്റെ ആകൃതിയിലുള്ള) യാമ്യ എന്ന് വിളിക്കപ്പെടുന്ന ലിംഗത്തോട് പ്രാർത്ഥിച്ചു. 47) വിഭീഷണൻ പ്രാർത്ഥിക്കാനായി സുഹൃതം എന്നൊരു ലിംഗം ഉണ്ടാക്കി . 48) ശിവന്റെ ശിരസ്സിൽ നിന്ന് ഗംഗയെ കൊണ്ടുവന്ന രാജസാഗർ സംഗത് എന്ന 'വംശംകുര' ലിംഗം നിർമ്മിച്ചു . 49) രാഹു ഒരു ഹിംഗുണ്ടാക്കി (അസഫോറ്റിഡ) ഗമ്യ എന്നു പേരുള്ള ലിംഗത്തെ ആരാധിക്കാൻ. 50) ലക്ഷ്മി ദേവി ഹരിനേത്ര എന്ന ലേഹ്യ ലിംഗം ഉണ്ടാക്കി പൂജിച്ചു. 51) യോഗി പുരുഷൻ സ്ഥാനു എന്ന സർവഭൂത ലിംഗത്തോട് പ്രാർത്ഥിക്കുന്നു. 52) മനുഷ്യർ പലതരം ലിംഗങ്ങൾ തയ്യാറാക്കി പുരുഷൻ എന്ന പേരിൽ ആരാധിക്കുന്നു. 53) നക്ഷത്രങ്ങൾ (നക്ഷത്രങ്ങൾ) ഭാഗ / ഭാസ്കര എന്ന് വിളിക്കപ്പെടുന്ന തേജോമയ (തേജസ് നിറഞ്ഞ) ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 54) കിന്നരന്മാർ ജപങ്ങൾക്കായി സുദീപ്ത് എന്ന പേരിൽ ധാതുമയ ലിംഗം നിർമ്മിക്കുന്നു . 55) ബ്രഹ്മരാക്ഷസ ഗണങ്ങൾ ദേവദേവൻ എന്ന അസ്തിമയ (അസ്ഥി) ലിംഗത്തോട് പ്രാർത്ഥിക്കുന്നു. 56) ചരണങ്ങൾ ദന്തമയ (പല്ലുകൾ നിറഞ്ഞ) റാംഹാസ് എന്ന ലിംഗത്തെ ആരാധിക്കുന്നു. 57) സദ്യ ഗണങ്ങൾ ബഹുരൂപ എന്ന സപ്തലോക മായ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 58) ഋതുക്കൾ സർവ എന്നു പേരുള്ള ദൂര്വാങ്കുര മായ ലിംഗത്തെ ആരാധിക്കുന്നു . 59) സെലസ്റ്റിയൽ ഡാംസൽ ഉർവശി പ്രിയ വാസൻ എന്ന സിന്ധുര ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 60) അപ്സരസ്സ് കുംകുമ ലിംഗത്തിന് അർച്ചന നടത്തുന്നു . 61) ഗുരുദേവൻ ഉഷ്നിവി എന്ന ബ്രഹ്മചാരി ലിംഗത്തിന് പൂജ നടത്തുന്നു. 62) യോഗിനികൾ സുവഭ്രുക് എന്ന പേരിൽ അലക്തക് ലിംഗത്തിന് തങ്ങളുടെ ഭക്തി അർപ്പിക്കുന്നു . 63) സിദ്ധയോഗിനിമാർ സഹസ്രാക്ഷ എന്ന പേരുള്ള ശ്രീഖണ്ഡ ലിംഗത്തെ ആരാധിക്കുന്നു. 64) ഡാകിനിമാർ മാംസത്തിലോ മാംസത്തിലോ നിർമ്മിച്ച ലിംഗങ്ങൾക്ക് പൂജ നടത്തുകയും ശിവനെ സുമിധ്ഷ എന്ന് വിളിക്കുകയും ചെയ്യുന്നു . 65) മന്ന ഗണങ്ങൾ ഗിരീശ എന്ന അന്നമയ ലിംഗത്തെ ആരാധിക്കുന്നു . 66) അഗസ്ത്യ മുനി വ്രീഹിമായ ലിംഗത്തെ സുശാന്ത് എന്ന ശിവന് ആരാധിക്കുന്നു. 67) മുനി ദേവാല യവമയ ലിംഗം ഉണ്ടാക്കി ശിവനെ പതി എന്ന പേരിൽ വിളിച്ചു . 68) വാല്മീകി മുനി വാൽമീക ലിംഗം ഉണ്ടാക്കി ചിര വാസയെ പ്രാർത്ഥിച്ചു. 69) പ്രതർദൻ ഹിരണ്യഭുജ് എന്ന ബാന ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 70) ദൈത്യഗണൻ റായിയെ ശിവലിംഗമാക്കി ഉഗ്രനെ പ്രാർത്ഥിച്ചു. 71) ദാനവർ ദിക്പതി എന്നറിയപ്പെടുന്ന നിഷ്പാവജ് ലിംഗത്തെ ആരാധിക്കുന്നു . 72) ബാദൽ (മേഘങ്ങൾ) പർജന്യ എന്നറിയപ്പെടുന്ന നീരാമയ (ജലപൂരിതമായ) ലിംഗങ്ങളോട് പ്രാർത്ഥിക്കുന്നു . 73) യക്ഷരാജൻ മാഷമായ ലിംഗം ഉണ്ടാക്കി ഭൂതപതിക്ക് പൂജ നടത്തി. 74) പിതൃഗണങ്ങൾ തിലമയ (എള്ള്) ലിംഗമുണ്ടാക്കി ശിവനെ വൃഷപതിയായി ആരാധിച്ചു. 75) ഗൗതമ മുനി ഗോപതി എന്ന ഗോധൂലിമായ ലിംഗത്തെ ആരാധിക്കുന്നു. 76) വാനപ്രസ്ഥ ഗണങ്ങൾ വൃക്ഷവൃതം എന്ന് പേരുള്ള ഒരു ഫലമായ (ഫലങ്ങൾ നിറഞ്ഞ) ലിംഗത്തോട് ആരാധന കാണിക്കുന്നു 77) കാർത്തികേയൻ സേനന്യ എന്ന് വിളിക്കപ്പെടുന്ന ഒരു ശിലാ ലിംഗത്തിന്റെ രൂപത്തിൽ ശിവനെ വളരെയധികം ആരാധിക്കുന്നു 78) അഷ്ടാവതാർ നാഗ് മധ്യമ എന്ന ധന്യ ലിംഗത്തെ ആരാധിച്ചു. 79) യജ്ഞ കർത്ത സ്ത്രുവ ഹസ്ത എന്ന പുരുഷ ലിംഗത്തോട് പ്രാർത്ഥിച്ചു . 80) യമൻ ധന്വി എന്ന 'കാലയ സമയ' ലിംഗത്തെ ആരാധിക്കുന്നു . 81) പരശുരാമൻ ഭാർഗവൻ എന്ന യവാൻകുര ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 82) പുരൂരവ ഘൃതമയ (നെയ്യ്) ലിംഗത്തോട് ബഹുരൂപ എന്ന പേരിൽ പ്രാർത്ഥിക്കുന്നു. 83) ബഹുയുഗ് എന്ന പേരിലുള്ള പഞ്ചസാര ലിംഗത്തോട് മാന്ധാത ആദരവ് പ്രകടിപ്പിച്ചു . 84) നേത്ര സഹസ്രകോടുള്ള ആദരവിനും ആത്മാർത്ഥമായ ഭക്തിയ്ക്കും വേണ്ടി പശുക്കളുടെ വംശം ദുഗ്ധാമയ ലിംഗത്തെ (പാൽ നിറഞ്ഞത്) ഉപയോഗിക്കുന്നു . 85) പതിവ്രത സ്ത്രീകൾ (ഭർത്താക്കന്മാർക്ക് അർപ്പണബോധമുള്ള സ്ത്രീകൾ) വിശ്വപതി എന്ന് വിളിക്കപ്പെടുന്ന ഭതൃമയ ലിംഗത്തെ ആരാധിക്കുന്നു. 86) നരനും നാരായണനും ശിവനെ ആരാധിക്കുന്നത് മൗഞ്ചി ലിംഗ രൂപത്തിലാണ് സഹസ്ര സിർഷ. 87) സഹസ്രചരൺ എന്നറിയപ്പെടുന്ന താക്ഷര്യ ലിംഗത്തെ പൃഥു ആരാധിക്കുന്നു . 88) പക്ഷികൾ സർവാത്മക നാമത്തിൽ വ്യോമ ലിംഗത്തിന് പ്രണാമം അർപ്പിക്കുന്നു . 89) ദ്വിതാനു എന്നു പേരുള്ള ഗന്ധമായ ലിംഗത്തെ പൃഥ്വി പ്രാർത്ഥിക്കുന്നു . 90) മഹേശ്വര എന്ന പേരിൽ അറിയപ്പെടുന്ന ഭസ്മമയ ലിംഗത്തോട് മുഴുവൻ മൃഗരാജ്യം പ്രാർത്ഥിക്കുന്നു . 91) ചിരസ്ഥൻ എന്ന ജ്ഞാനമയ ലിംഗത്തിന് ഋഷിഗണങ്ങൾ ഉപാസനം ചെയ്യുന്നു . 92) ബ്രാഹ്മണർ ജ്യേഷ്ഠനായി ശിവനാമത്തിൽ ബ്രഹ്മ ലിംഗത്തോട് തപസ്സു ചെയ്യുന്നു . 93) പശുപതി എന്നു പേരുള്ള 'ഗോരോചനമയ' ലിംഗത്തെ ശേഷനാഗ് ആരാധിക്കുന്നു . 94) വാസുകി നാഗ് ശങ്കരനാമമുള്ള വിഷ (വിഷം) ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 95) തക്ഷകനാഗ് ബഹുരൂപ് എന്ന കാലകുടമയ ലിംഗത്തോട് പ്രാർത്ഥിക്കുന്നു . 96) പിംഗാക്ഷ എന്ന പേരുള്ള ഹാലാഹലമയ ലിംഗത്തെ കർക്കോടക നാഗ് ബഹുമാനിക്കുന്നു . 97) ശൃംഗി വിഷമയ ലിംഗത്തെ ധൂർജതി എന്ന പേരിൽ പ്രാർത്ഥിക്കുന്നു . 98) പുത്രന്മാർ (പുത്രന്മാർ) വിശ്വരൂപ എന്ന പിതൃമയ ലിംഗത്തിന്റെ (പിതാക്കന്മാർ) നാമത്തിൽ അവതരിപ്പിക്കുന്നു . 99) ശിവദേവി വ്യാംബക് എന്ന പരമ മായ ലിംഗത്തെ ആരാധിക്കുന്നു. 100) മത്സ്യവും മറ്റ് ജീവകളും വൃഷാകപി എന്ന ശാസ്ത്രമായ ലിംഗത്തോട് പ്രാർത്ഥിക്കുന്നു. ഫലശ്രുതി : പ്രഭാതത്തിൽ ശിവശത രുദ്രീയം പാരായണം ചെയ്യുന്നവൻ മനസ്സ്, നാവ്, കർമ്മം എന്നിവയാൽ ചെയ്ത പാപങ്ങൾ അപ്രത്യക്ഷമാകുന്നു; രോഗങ്ങളും ക്ഷീണവും അലിഞ്ഞു പോകുന്നു; ഭയവും ഭയവും ബാഷ്പീകരിക്കപ്പെടുന്നു; ഉത്കണ്ഠയും ഉത്കണ്ഠയും അപ്രത്യക്ഷമാകുന്നു. പരമശിവന്റെ നൂറ് നാമങ്ങൾ ഉച്ചരിക്കുകയും അവനെ വന്ദിക്കുകയും ചെയ്യുന്നവർക്ക് മാനസിക സമാധാനവും സംതൃപ്തിയും തൽക്ഷണം ലഭിക്കും. Kamakoti.org

Wednesday, September 13, 2023

*വേദങ്ങൾ* 1.ഋഗ്വേദ സംഹിത (25 ശാഖകള്‍) 2.യജൂര്‍ വേദ സംഹിത (108 ശാഖകള്‍) 3.സാമവേദ സംഹിത (1000 ശാഖകള്‍) 4.അഥര്‍‌വ്വ വേദ സംഹിത ( 50 ശാഖകള്‍) *ബ്രാഹ്മണങ്ങള്‍* *ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍* 1.ഐതരേയ ബ്രാഹമണം 2.സംഖ്യായന ബ്രാഹ്മണം 3.കൗഷീതകി ബ്രഹ്മണം *യജൂര്‍‌വേദീയ ബ്രാഹ്മണങ്ങള്‍* 1.ശത പഥ ബ്രാഹ്മണം 2.തൈത്തരീയ ബ്രാഹ്മണം 3.മൈത്രായണീയ ബ്രാഹ്മണം *സാമവേദീയ ബ്രാഹ്മണങ്ങള്‍* 1. ജൈമനീയ ബ്രാഹ്മണം 2. താണ്ഡ്യ ബ്രാഹ്മണം 3. ആര്‍‌ഷേയ ബ്രാഹ്മണം 4. ഷഡ് വിംശദ് ബ്രാഹ്മണം 5. ഛാന്ദോഖ്യ ബ്രാഹ്മണം 6. സാമ വിധാന ബ്രാഹ്മണം 7. അഭൂത ബ്രാഹ്മണം 8. വംശ ബ്രാഹ്മണം 9. സം‌ഹിതോപനിഷദ് ബ്രാഹ്മണം *അഥര്‍‌വ്വവേദീയ ബ്രാഹ്മണം* ഗോപഥ ബ്രാഹ്മണം *ആരണ്യകങ്ങള്‍* *ഋഗ്വേദീയ ആരണ്യകം* 1.ഐതരേയ ആരണ്യകം 2.കൗഷീതകി ആരണ്യകം *യജൂര്‍‌വേദീയ ആരണ്യകങ്ങള്‍* 1. മൈത്രായണീയ ആരണ്യകം 2. തൈത്തരീയ ആരണ്യകം *സാമവേദത്തിലും അഥര്‍‌വ്വത്തിലും ആരണ്യകങ്ങള്‍ ഇല്ല* *ഉപനിഷത്തുക്കള്‍* *ഋഗ്വേദീയ ഉപനിഷത്തുക്കള്‍* 1.ഐതരേയ ഉപനിഷത്തുക്കള്‍ 2.കൗഷീതകി ഉപനിഷദ് 3.നാദ ബിന്ദു ഉപനിഷദ് 4.ആത്മബോധ ഉപനിഷദ് 5.നിര്‍‌വ്വാണ ഉപനിഷദ് 6.മുല്‍ഗല ഉപനിഷദ് 7.അക്ഷമാലിക ഉപനിഷദ് 8.ത്രിപുര ഉപനിഷദ് 9.സൗഭാഗ്യ ലക്ഷ്മി ഉപനിഷദ് 10.ബഹ്‌വൃച ഉപനിഷദ് *ശുക്ല യജൂര്‍ വേദീയ ഉപനിഷത്ത്* 1.ഈശാവാസ്യ ഉപനിഷത്ത് 2.ബ്രഹദാരണ്യക ഉപനിഷത്ത് 3.ഹംസ ഉപനിഷത്ത് 4.പരമ ഹംസ ഉപനിഷത്ത് 5.സുബാല ഉപനിഷത്ത് 6.മന്ത്രിക ഉപനിഷത്ത് 7.തൃശിഖിബ്രാഹ്മണ ഉപനിഷത്ത് 8.നിരാലംബ ഉപനിഷത്ത് 9.മണ്ഡല ബ്രാഹ്മണ ഉപനിഷത്ത് 10.അദ്വയ ഉപനിഷത്ത് 11.താരക ഉപനിഷത്ത് 12.ഭിക്ഷുക ഉപനിഷത്ത് 13.അദ്ധ്യാത്മ ഉപനിഷത്ത് 14.മുക്തിക ഉപനിഷത്ത് 15.തരാശര ഉപനിഷത്ത് 16.യജ്ഞ വല്‍ക്യ ഉപനിഷത്ത് 17.ശാട്യായന ഉപനിഷത്ത് 18.തുരിയാതീയ അവധൂത ഉപനിഷത്ത് *കൃഷ്ണയജൂര്‍‌വേദീയ ഉപനിഷത്ത്* 1.കഠ ഉപനിഷത്ത് 2.തൈത്തരീയ ഉപനിഷത്ത് 3. ബ്രഹ്മ ഉപനിഷത്ത് 4.കൈവല്യ ഉപനിഷത്ത് 5.ശ്വേതാശ്വേതര ഉപനിഷത്ത് 6.ഗര്‍‌ഭ ഉപനിഷത്ത് 7.മഹാനാരായണ ഉപനിഷത്ത് 8.അമൃത ബിന്ദു ഉപനിഷത്ത് 9.അമൃത നാദ ഉപനിഷത്ത് 10.കാലാഗ്നിരുദ്ര ഉപനിഷത്ത് 11.ക്ഷുരിക ഉപനിഷത്ത് 12.സര്‍‌വ്വ സാര ഉപനിഷത്ത് 13.ശുക രഹസ്യ ഉപനിഷത്ത് 14.തേജബിന്ദു ഉപനിഷത്ത് 15.ധ്യാന ബിന്ദു ഉപനിഷത്ത് 16.ബ്രഹ്മ വിദ്യ ഉപനിഷത്ത് 17.യോഗതത്വ ഉപനിഷത്ത് 18.ദക്ഷിണാമൂര്‍‌ത്തി ഉപനിഷത്ത് 19.സ്‌കന്ദ ഉപനിഷത്ത് 20.ശാരീരിക ഉപനിഷത്ത് 21.യോഗ ശിഖ ഉപനിഷത്ത് 22.ഏകാക്ഷര ഉപനിഷത്ത് 23.അക്ഷി ഉപനിഷത്ത് 24.അവധൂത ഉപനിഷത്ത് 25.കഠരുദ്ര ഉപനിഷത്ത് 26.രുദ്രഹൃദയ ഉപനിഷത്ത് 27.പഞ്ചബ്രഹ്മ ഉപനിഷത്ത് 28.പ്രാണാഗ്നിഹോത്ര ഉപനിഷത്ത് 29.വരാഹ ഉപനിഷത്ത് 30.യോഗകുണ്ഡലിനി ഉപനിഷത്ത് 31.കലിസന്തരണ ഉപനിഷത്ത് 32. സരസ്വതീരഹസ്യ ഉപനിഷത്ത് *സാമവേദീയ ഉപനിഷത്ത്* 1.കേന ഉപനിഷത്ത് 2.ഛാന്ദോഖ്യ ഉപനിഷത്ത് 3.ആരുണി ഉപനിഷത്ത് 4.മൈത്രയണി ഉപനിഷത്ത് 5.മൈത്രേയീ ഉപനിഷത്ത് 6.വജ്രസൂചിക ഉപനിഷത്ത് 7.യോഗാചൂഡാമണി ഉപനിഷത്ത് 8.വാസുദേവ ഉപനിഷത്ത് 9.മഹോപനിഷദ് 10.സന്യാസ ഉപനിഷദ് 11.അവ്യക്ത ഉപനിഷദ് 12.കുണ്ഡീക ഉപനിഷദ് 13.സാവിത്രി ഉപനിഷദ് 14.ജാബാല ഉപനിഷദ് 15.ദര്‍‌ശന ഉപനിഷദ് 16.രുദ്രാക്ഷ ജാബാല ഉപനിഷദ് *അഥര്‍‌വവേദീയ ഉപനിഷദ്* 1.പ്രശന ഉപനിഷദ് 2.മുണ്ഡക ഉപനിഷദ് 3.മാണ്ഡൂക്യ ഉപനിഷദ് 4.അഥര്‍‌വ ശിര ഉപനിഷദ് 5.അഥര്‍‌വ ശിഖ ഉപനിഷദ് 6.ബ്രഹദ് ജാബാല ഉപനിഷദ് 7.സീത ഉപനിഷദ് 8.ശരഭ ഉപനിഷദ് 9.മഹാനാരായണ ഉപനിഷദ് 10.രാമ രഹസ്യ ഉപനിഷദ് 11.രാമതാപിനി ഉപനിഷദ് 12.സാണ്ഡില്യ ഉപനിഷദ് 13.പരമ ഹംസ ഉപനിഷദ് 14.അന്ന പൂര്‍‌ണ്ണ ഉപനിഷദ് 15.സൂര്യ ഉപനിഷദ് 16.ആത്മ ഉപനിഷദ് 17.പാശുപത ഉപനിഷദ് 18.പരബ്രഹ്മ ഉപനിഷദ് 19.ത്രപുരതാപിനി ഉപനിഷദ് 20.ദേവീ ഉപനിഷദ് 21.ഭാവന ഉപനിഷദ് 22.ഭസ്മ ജാബാല ഉപനിഷദ് 23.ഗണപതി ഉപനിഷദ് 24.മഹാവാക്യ ഉപനിഷദ് 25.ഗോപാല താപിനി ഉപനിഷദ് 26.ശ്രീകൃഷ്ണ ഉപനിഷദ് 27.ഹയഗ്രീവ ഉപനിഷദ് 28.ദത്താത്രേയ ഉപനിഷദ് 29.ഗരുഡ ഉപനിഷദ് 30.നരസിംഹ പൂര്‍‌വ്വതാപിനി ഉപനിഷദ് 31.നാരദപരിവ്രാജക ഉപനിഷദ് 32.നരസിംഹ ഉത്തരതാപിനി ഉപനിഷദ് *1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 മാത്രമേ ലഭ്യമായിട്ടുള്ളൂ*.. *വേദാംഗങ്ങള്‍* (*വേദത്തിന്റെ അംഗങ്ങള്‍*) 1.ശിക്ഷ 2.നിരുക്തം 3.വ്യാകരണം 4.ഛന്ദശാസ്ത്രം 5.കല്‍‌പസൂത്രം.(ശ്രൗതസൂത്രം ,ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍‌ബസൂത്രം, ഗൃഹ്യസൂത്രം,പ്രായശ്ചിതം) 6.ജ്യോതിഷം (ഗണിതം, ഗോളം,ജാതകം,മുഹൂര്‍‌ത്തം,പ്രശനം,നിമിത്തം) *ഉപവേദങ്ങള്‍* 1.അര്‍‌ത്ഥശാസ്ത്രം 2.ധനുര്‍‌വേദം 3.ഗാന്ധര്‍‌വവേദം 4.ആയുര്‍‌വേദം 5.സ്ഥാപത്യവേദം (തച്ചുശാസ്ത്രം) *മഹാപുരാണങ്ങള്‍* 1.വിഷ്ണു പുരാണം 2. ഭവിഷ്യ പുരാണം 3.ഗരുഡപുരാണം 4.അഗ്നി പുരാണം 5.മഹാഭാഗവത പുരാണം 6.ശിവപുരാണം 7മാര്‍‌ക്കണ്ഡേയ പുരാണം 8.ലിംഗ പുരാണം 9.ബ്രഹ്മവൈവര്‍‌ത്ത പുരാണം 10.മത്സ്യ പുരാണം 11.കൂര്‍‌മ്മ പുരാണം 12.വരാഹ പുരാണം 13.വാമന പുരാണം 14.സ്കന്ദ പുരാണം 15.ബ്രഹ്മാണ്ഡ പുരാണം 16.പത്മ പുരാണം 17.ബ്രഹ്മ പുരാണം 18. നാരദീയ പുരാണം.. *ഉപപുരാണങ്ങള്‍ ഉള്‍പ്പടേ 108 എണ്ണം ഉണ്ട് പുരാണങ്ങള്‍* 1.സാംബ പുരാണം. 2.ദേവീഭാഗവത പുരാണം 3.കാലിക പുരാണം 4.ലഘുനാരദീയ പുരാണം 5.ഹരിവംശ പുരാണം 6.വിഷ്ണു ധര്‍‌മ്മോത്തര പുരാണം 7.കല്‍‌കിപുരാണം 8.മുല്‍‌ഗല പുരാണം 9.ആദിപുരാണം 10.ആത്മ പുരാണം 11.വിഷ്ണു ധര്‍മ്മ പുരാണം 12.വായു പുരാണം 13.നരസിംഹ പുരാണം 14.ക്രിയോയോഗ പുരാണം 15.സുര്യ പുരാണം 16.ബ്രഹദ് നാരദീയ പുരാണം 17.പുരുഷോത്തമ പുരാണം 18.ബ്രഹദ് വിഷ്ണു പുരാണം 19.ഗണേശ പുരാണം 20.സനത്കുമാര പുരാണം 21.ദുര്‍‌വ്വാസ പുരാണം 22.നന്ദികേശ്വര പുരാണം 23.ബൃഹദ്‌ധര്‍മ്മ പുരാണം 24.വാരുണ പുരാണം 25.പശുപതി പുരാണം 26.മാനവ പുരാണം 27.മുദ്‌ഗല പുരാണം.... തുടങ്ങി 108 എണ്ണം ഉണ്ട്.. *ദര്‍‌ശനങ്ങള്‍* 1.ന്യായ ദര്‍‌ശനം (ഗൗതമന്‍) 2.വൈശേഷിക ദര്‍‌ശനം (കണാദന്‍) 3.സാംഖ്യദര്‍‌ശനം (കപിലന്‍) 4.യോഗദര്‍ശനം (പതഞജലി) 5.പൂര്‍‌വ്വ മീം‌മാംസാദര്‍‌ശനം (ജൈമിനി) 6.ഉത്തരമീമാംസാ ദര്‍‌ശനം (വ്യാസന്‍) (വേദാന്തം) 7.ബുദ്ധ ദര്‍ശനം 8. ജൈന ദര്‍ശനം.. *സ്‌മൃതികള്‍* 1.ഉശന സ്‌മൃതി 2.യജ്ഞവല്‍‌ക്യ സ്‌മ്രതി 3.വിഷ്ണുസ്‌മൃതി 4. മനുസ്‌മൃതി 5.അംഗീരസസ്മൃതി 6.യമസ്‌മൃതി 7.അത്രി സ്‌മൃതി 8.സം‌വര്‍‌ത്ത സ്‌മ്രതി 9. ബ്രഹത്ത് പരാശര സ്‌മൃതി 10. ബ്രഹസ്പതി സ്‌മൃതി 11.ദക്ഷ സ്‌മൃതി 12.ശാതാതപസ്‌മൃതി 13.ലിഖിത സ്‌മൃതി 14..വ്യാസസ്‌മ്രതി 15.പരാശര സ്‌മൃതി 16.ശംഖ സ്‌മൃതി 17. ഗൗതമ സ്‌മൃതി 18.വസിഷ്ഠ് സമൃതി *ഇതിഹാസങ്ങള്‍* വാത്മീകി രാമായണം , മഹാഭാരതം *സര്‍‌വവേദങ്ങളുടെയും സാര സംഗ്രഹം*...*ഭഗവത് ഗീത*.. *ആഗമശാസ്ത്രങ്ങള്‍* ഇത് 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു .🙏

Sunday, September 10, 2023

*🪷🛕തന്ത്രം🛕🪷* തന്യതെ വിസ്താര്യതെ ഇതി തന്ത്ര (മേദിനി കോശം) തന്റെ ഉള്ളിലെ ബോധത്തെ വിസ്തരിപ്പികുന്നത് എന്നാണ് തന്ത്രത്തെപ്പറ്റി വിശദീകരിക്കുന്നത്. തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, വാമം, സമയം, ദിവ്യം, കൗളം തുടങ്ങി അഞ്ച് ശാഖകള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉള്‍ക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകള്‍ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്‌കൃത ഭാഷയിലാണെന്നുള്ളതും ഇതിന്റെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല, യന്ത്രങ്ങള്‍, ക്ഷേത്രപ്രതിഷ്ഠകള്‍ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട് തന്ത്രശാസ്ത്രത്തിന്. തന്‍ എന്ന ധാതുവില്‍ നിന്നാണ് തന്ത്ര എന്ന വാക്കുണ്ടായത്. തന്‍ എന്ന വാക്കിനു ഞാന്‍ അഥവാ ശരീരം എന്നാണ് വിശദീകരിക്കുന്നത്. ലോകത്തേക്കുറിച്ചുള്ള അവബോധം നല്‍കുന്നത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇതില്‍ പ്രധാനം കണ്ണും, കാതുമാകുന്നു. കണ്ണ് കാണുവാനും ചെവി കേള്‍ക്കുവാനും. കാണുന്നതിനെ യന്ത്രം എന്നും കേള്‍ക്കുന്നതിന് മന്ത്രം എന്ന് പറയുന്നു. യന്ത്രം ദേവിയുടെ കാണുന്ന ശരീരവും മന്ത്രം ദേവിയുടെ സൂക്ഷ്മ ശരീരവും ആകുന്നു. ദക്ഷിണാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 'ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്മേര മുഖാംബുജ' ദക്ഷിണാചാരമെന്നത് പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാര്‍ഗം ആകുന്നു. ദക്ഷിണാചാരക്കാര്‍ ദേവിയുടെ പൂജ വലത് കാരത്താല്‍ ചെയ്യുന്നവരാണ്. മാത്രമല്ല വലത് ഭാഗത്തുള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആണ്. ഇവര്‍ ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു. 'ഹ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാല്‍ ഹാദി വിദ്യ എന്നും പറയുന്നു. വാമചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 വാമാചാരികള്‍ ശക്ത്യാരാധനിയില്‍ (ദേവി ) അധിഷ്ഠിതരാകുന്നു ഇടത് കയ്യാല്‍ തര്‍പ്പണം (പൂജ) ചെയ്യുന്നവരായതിനാലാണ് വാമാചാരികള്‍ എന്ന് വിളിക്കുന്നത്. ഇഡ നാഡി (സ്ത്രീ നാഡീ )യെ ആരാധിക്കുന്നവാണിവര്‍. മകാര പഞ്ചകങ്ങളാണ് പൂജ നിവേദ്യമായി കൊടുക്കാറ്. പൂര്‍ണമായും ശക്തിയില്‍ വിശ്വസിക്കുന്ന ആരാധന സമ്പ്രദായം ആകുന്നു വാമം. മനുഷ്യന്റെ ഉള്ളിലെ ആഗ്രഹങ്ങളെ ആഗ്രഹങ്ങളിലൂടെ തന്നെ പുറത്തെടുക്കുക എന്ന തത്വം ആകുന്നു വാമാചാരികള്‍ ചെയ്യുന്നത്. സമയാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 'അകുല സമയാന്തസ്ഥ സമയാചാര തല്പര സേവിതാ' ബാഹ്യാരാധനയില്‍ നിന്ന് ഉള്‍വലിഞ്ഞ് ആന്തരികാരാധനയില്‍ മനസിനെ കേന്ദ്രീകരിക്കുന്നതിനെയാണ് സമയാചാരം. മനസിനെ ഉയര്‍ത്തി അന്തര്‍മുഖമായ സമയാചാരത്തില്‍ ജപം ചെയ്യണം എന്ന് ആചാര്യ മതം. മനസിനെ അന്തര്‍മുഖമായി ആരാധന ചെയ്യാന്‍ കഴിയുന്നവന്‍ ആരോ അവനാകുന്നു സമയാചാരി. ദിവ്യാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 ദക്ഷിണം, വാമം, സമയം എന്നിവയില്‍കൂടി കടന്ന് എത്തുന്ന അടുത്ത സ്ഥിതിയാണ് ദിവ്യാചാരം. മനസ്സിനെ ഒരു പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിച്ചു ശാംഭവി മുദ്രയില്‍ അല്ലങ്കില്‍ ഖേചരീ മുദ്രയില്‍ ധ്യാനിച്ച് ആത്മതത്വം ഗ്രഹിക്കലാണ് ദിവ്യാചാരത്തില്‍ എത്തുമ്പോള്‍ സംഭവിക്കുന്നത്. ഈ അവസ്ഥ യോഗീഭാവമാണെന്ന് പറയുന്നു. കൗളാചാരം 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 വളരെ ഗൂഢവും ഏറെ തെറ്റിധരിക്കപ്പെട്ടതുമായ സാധനാ പദ്ധതിയാണ് കൗളാചാരം. യോഗ്യനായ ശിഷ്യന് മാത്രമേ കൗള രഹസ്യം വെളിപ്പെടുത്താവു എന്നാണ് നിബന്ധന. 'അന്യാസ്തു സകലാ വിദ്യാ: പ്രകടാ ഗണിക ഇവ ഇയന്തു ശാംഭവി വിദ്യാ ഗുപ്താ കുല വധൂരിവ ' (മറ്റുള്ള വിദ്യയെല്ലാം വേശ്യകളെപ്പോലെ എല്ലാവരുടെയും മുന്‍പില്‍ പ്രകടിക്കപ്പെടുന്നു. എന്നാല്‍ ശാംഭവി വിദ്യയാകട്ടെ കുല വധുവിനെ പോലെ മറഞ്ഞു നില്‍ക്കുന്നു.) ഇത്രയും ഗൂഢമായ വിദ്യ ആയത് കൊണ്ട് തന്നെ എന്താണ് 'കൗളം' എന്നതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഭാവചൂഡാമണിയില്‍ കൗളന്റെ ലക്ഷണം ശിവന്‍ പാര്‍വ്വതിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. 'ചെളിയിലും ചന്ദനച്ചാറിലും പുത്രനിലും ശത്രുവിലും ശ്മശാനത്തിലും ഭവനത്തിലും പൊന്നിലും പുല്ലിലും ഒരു ഭേദവും തോന്നാതെ എല്ലാത്തിലും ദേവിയെ ദര്‍ശിച്ചു ആ ആനന്ദാനുഭൂതിയില്‍ പരിലസിക്കുന്നവനാണ് കൗളന്‍' സ്വച്ഛന്ദതന്ത്രത്തില്‍ കൗളം എന്നതിനെ ഇങ്ങിനെ വിവരിക്കുന്നു - 'കുലം എന്നാല്‍ ശക്തിയും അകുലം ശിവനും ആകുന്നു. ഈ കുല - അകുല അഥവാ ശിവ - ശക്തി സമന്വയമാണ് കൗളം'. മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സാധനകള്‍ കൊണ്ട് ഉണര്‍ത്തി ഷഡാധാരങ്ങള്‍ വഴി മേല്‍പോട്ടുയര്‍ത്തി ശിരസില്‍ സഹസ്രാര പത്മത്തില്‍ നിലകൊള്ളുന്ന ശിവചൈതന്യത്തോട് ചേര്‍ക്കുന്ന മഹത്തായ യോഗ വിദ്യയാണ് കൗളം. സദാശിവസമാരംഭാം ശങ്കരാചാര്യമധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം. ♥️ 👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑 ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏

Monday, September 04, 2023

🙏ദാനവും ദക്ഷിണയും🙏 🕉️🕉️🙏🕉️🕉️🕉️🙏🕉️🕉️🕉️🙏 പൗരാണിക സങ്കല്പമനുസരിച്ച് ഏതു കര്‍മ്മാവസാനവും ദാനവും ദക്ഷിണയും ഒഴിച്ചുകൂടാന്‍ വയ്യാത്തവയാകുന്നു. യജ്ഞപുരുഷനായ ഭഗവാന്‍ വിഷ്ണുവിന്‍റെ പത്നിയായി ദക്ഷിണാദേവിയെ സങ്കല്‍പ്പിക്കാറുണ്ട്. ദക്ഷിണ കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്‍റെയോ ഫലം പൂര്‍ണമാകുന്നില്ല. ജോലിക്കുള്ള കൂലിയുടെ രൂപമല്ല ദക്ഷിണയ്ക്കുള്ളത്. അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം "ദക്ഷിണ 'ശബ്ദത്തില്‍ തന്നെയുണ്ട്. ദക്ഷിണ എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം. ദക്ഷിണഭാഗം ധര്‍മ്മരാജന്‍റെയും മൃത്യുവിന്‍റെയും സംഹാരത്തിന്‍റെയും ദിശയാകുന്നു. സംഹരിക്കല്‍ അഥവാ അവസാനിപ്പിക്കല് ‍ എന്ന സത്യം ദക്ഷിണ ദിശയോട് ബന്ധപ്പെട്ടിരിക്കുന്നു. ഉത്തമമായ ധര്‍മ്മബോധത്തെയും തെക്കുദിശ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ സത്കര്‍മ്മങ്ങള് ‍ സന്പൂര്‍ണ്ണമാകുന്ന അവസ്ഥയുടെ തന്നെ മറ്റൊരു പേരാണ് "ദക്ഷിണ' എന്ന്. അത് നാം ഒടു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതു കര്‍മ്മവും നമുക്കായി മറ്റൊരാള്‍ ചെയ്യുമ്പോള്‍ ചെയ്തു തീരുന്ന നിമിഷം വരെ ചെയ്യുന്ന ആളില്‍ത്തന്നെ അതിന്‍റെ പുണ്യശക്തി കുടികൊള്ളുന്നു എന്നാണല്ലോ വാസ്തവം. നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുന് പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്‍റെ ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്‍റെ കയ്യില്‍ നിന്നും യജമാനന്‍റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഇപ്രകാരം ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിക്കു കയാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യുന്നു. നാം പാപം പോക്കുവാന്‍ ചെയ്ത പ്രവൃത്തിയായ പൂജ പോലും പാപവൃത്തിയാകുന്നു എന്നാണ് ശാസ്ത്രമതം എന്നത് ഒരു അത്ഭുതമായിത്തോന്നാം. എന്നാല്‍ സത്യം അതുതന്നെയാണ്. എന്താണ് ഇങ്ങനെ പറയാന്‍ കാരണം? വാസ്തവത്തില്‍ നമുക്കു വന്ന ദോഷഫലവും നാം അനുഭവിക്കേണ്ടതായിരുന്നില്ലേ? ആ ദോഷം വന്നതും നമ്മുടെ പാപഫലം കൊണ്ടായിരിക്കില്ലേ? പാപവും പുണ്യവും അനുഭവിക്കാതെ തീരുകയുമില്ലല്ലോ. നാമെല്ലാം പുണ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നു. എന്നാല്‍ പാപഫലങ്ങളാകുന്ന ദു:ഖങ്ങളെ തിരസ്കരിക്കാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ ആ പ്രത്യേക സമയങ്ങളില്‍ നാം ഈശ്വരപൂജ ചെയ്താലും അതും പാപത്തിന്‍റെ ഫലമായേ കണക്കാക്കാനാകൂ. അതുകൊണ്ടാണ് ദോഷ നിവാരണത്തിനായിച്ചെയ്യുന്ന പൂജയും പാപമാണെന്നു പറഞ്ഞത്. അങ്ങനെ ചെയ്യിപ്പിച്ചു എങ്കില്‍ ആ പാപം മാറ്റുവാന്‍ പൂജിച്ചയാളിന് യജമാനന്‍ ദാനം നല്‍കണം. (വിലപിടിപ്പുളള എന്തെങ്കിലും വസ്തു). ഈ ദാനവും പാപമാണല്ലോ. ദാനത്തിന്‍റെ പാപം മാറാന്‍ ധനത്തിന്‍റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം. (ആദ്യം ദ്രവ്യഫലം, രണ്ടാമത് കര്‍മ്മഫലം). ഈ ദക്ഷിണകൊണ്ടുണ്ടായ പാപം മാറാന്‍ സര്‍വ്വപാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്കരിക്കുകയും വേണം!! ഈ അര്‍ത്ഥത്തിലാണ് ദാന-ദക്ഷിണ-സമര്പ്പണാദി ചടങ്ങുകള്‍ മുഖ്യമായത്. വെറ്റിലയാകുന്നു ദക്ഷിണയ്ക്കായി സാധാരണ ഉപയോഗിക്കാറ്. വെറ്റില ത്രിമൂര്‍ത്തിസ് വരൂപവും ലക്ഷ്മി പ്രതീകവുമാകുന്നു. (താന്പൂലതത്വം വെറ്റില, പാക്ക്, ചുണ്ണാന്പ് ഇതാകുന്നു. ക്രമാല്‍ സത്വരജഃതമോ ഗുണ സൂചകവും ഇവ ചേര്‍ത്ത് മുറുക്കുന്പോള്‍ രക്തനിറമാര്‍ന്ന ആത്മതത്വപ്രാകട്യവുമുണ്ടാകുന്നു .) ഇവിടെ വെറ്റിലയും പാക്കും തമോഗുണ, രജോഗുണ പ്രതീകമായി ഉപയോഗിക്കുന്പോള്‍ സാത്വികഗുണം പ്രകടിപ്പിക്കാന്‍ ധനം കൂടി ഇവയോടൊപ്പം. (ദക്ഷിണ നമ്മുടെ മനസ്സിന്‍റെ സാത്വിക ശുദ്ധിയില്‍ നിന്നും ഉദയം ചെയ്തു എന്നു കാട്ടാന്‍) കൂടാതെ വെറ്റിലത്തുന്പ് നമുക്ക് നേരെ വച്ച് ദക്ഷിണ നല്‍കുന്നതും പൂജകനില്‍ നിന്നും പുണ്യം നമ്മിലേക്ക് ഒഴുകിയിറങ്ങുവാനാകുന്നു. ദക്ഷിണ നല്‍കുന്നതിന് വെറ്റിലത്തുന്പ് രണ്ടു രീതിയില്‍ വയ്ക്കും. ദേവപൂജയ്ക്കു ശേഷം ദക്ഷിണ നല്‍കുന്പോള്‍ വെറ്റിലത്തുന്പ് ദക്ഷിണ കൊടുക്കുന്ന ആളിന്‍റെ നേരെ ഇരിക്കണം. ദേവകാര്യാര്‍ത്ഥം അഥവാ ഗുരു, ആശ്രമം, ക്ഷേത്രം, സല്‍ക്കര്‍മ്മം ഇവയ്ക്കായി നല്‍കുമ്പോള്‍ വെറ്റിലത്തുമ്പ് കൊടുക്കേണ്ട ആളിനു നേരെയായിരിക്കണം . ഇത് നമ്മില്‍ കര്‍മ്മസ്വരൂപണം അവിടേക്ക് ചെല്ലുന്നു എന്നു കാട്ടുവാനാണ്. ദാനവും, ദക്ഷിണയും, സമര്‍പ്പണവും ഒരു മഹത്തായ ജീവിതാദര്‍ശത്തേക്കൂടി കുറിക്കുന്നതാണ്. സാമൂഹികമായ ഒരു ഭദ്രജീവിതവും വലിയ ഒരു രാജ്യതന്ത്രവും കൂടിയായി ദാന-ദക്ഷിണാ-സമര്‍പ്പണങ്ങളെ കാണാവുന്നതാണ്. ദാനവും, ദക്ഷിണയും സമര്‍പ്പണവും ഒന്നല്ല എന്നു മുന്പേ കണ്ടുവല്ലോ. ദാനം മഹാപുണ്യമെന്നു ശാസ്ത്രവചനമുണ്ട്. "ദാനം' മഹാധര്‍മ്മങ്ങളില്‍ ഒന്നുമാണ്. സ്വശരീരം ദാനം ചെയ്ത് എത്രയോ ധര്‍മ്മാത്മാക്കള്‍ ഈ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ദാനം എന്ന് ഉദ്ദേശിച്ചിട്ടുള്ളത് ത്യാഗമെന്നുള്ളതിനേയാണ്. ത്യജിക്കുക എന്നാല്‍ തനിക്കു വിലപിടിപ്പുള്ളതെന്നു വിശ്വസിച്ചിരിക്കുന്ന ഭൗതിക വസ്തുക്കള്‍ മറ്റാര്‍ക്കെങ്കിലും ഉപയോഗ്യമാക്കാന് ‍ നല്‍കുക എന്നര്‍ത്ഥം. അന്നമുള്ളവന്‍ അത്, വസ്ത്രമുള്ളവന്‍ അത്, ഭൂമിയുള്ളവന്‍ അത്, പശുക്കളുള്ളവര്‍ അത് ഇവയെല്ലാം ദാനം ചെയ്യാവുന്നതാണ് . ഉത്തമനായ രാജാവ് ബ്രാഹ്മണനു മാത്രമല്ല, നിരാലംഭനായ ശൂദ്രനും ഭൂമി ഗൃഹാദികള്‍ ദാനം ചെയ്തിരുന്നു. സ്വന്തം മുതലിനോടുള്ള അത്യാസക്തി ഇല്ലാതാക്കലാണ് ദാനം ചെയ്യുന്നതിന്‍റെ മറൊരു ഉദ്ദേശം. ദക്ഷിണ എന്നാല്‍ ധനരൂപമാണ്. അഥവാ ധനദാനത്തിനെയാണ് ദക്ഷിണ എന്നു പറയുന്നത്. ധനം ഏവര്‍ക്കും ദാനം കൊടുക്കാനുള്ള അധികാരമില്ല. കാരണം ധനം ധക്ഷിണാ സ്വരൂപമാണ്. അതായത് മഹാലക്സ്മി പ്രതീകമാണ്. ഇന്നും ധനത്തിന്‍റെ രൂപമേ മാറിയിട്ടുള്ളു. മൂല്യം മാറീട്ടില്ല. മാത്രമല്ല, ധനം കര്‍മ്മത്തിന്‍റെ ഫലസ്വരൂപമാണ്. തൊഴിലിന്‍റെ ഫലം ധന രൂപത്തിലല്ലേ ഇന്നു വിരാജിക്കുന്നത് ? ധനമുണ്ടെങ്കില്‍ ഏത് തരം സുഖങ്ങളും ലഭിക്കുമല്ലോ! ആകയാല്‍ ധനരൂപത്തില്‍ മുഖ്യമായി നമുക്ക് കര്‍മ്മഫലങ്ങളെ പരിപാലിക്കാവുന് നതാണ്. ഈ കര്‍മ്മഫലം സമര്‍പ്പിക്കേണ്ടത് ഈശ്വരനാണല്ലോ. അതു കൊണ്ടാണ് ദേവനും ദൈവീകകകാര്യങ്ങള്‍ക്കും ദേവപൂജ ചെയ്ത ആള്‍ക്കും മാത്രമേ ധനം നല്‍കാന്‍ പാടുളളു. (അതായത്"ദക്ഷിണ'അഥവാ നല്‍കാന്‍ പാടുള്ളു.). അതു സ്വീകരിക്കാന്‍ മേല്‍പ്പറഞ്ഞവര് ‍ക്കേ അധികാരമുള്ളുതാനും. ആധുനികകാലത്ത് നാം ധര്‍മ്മശാസ്ത്രങ്ങളെ തെറ്റിദ്ധരിച്ച് ദാനം കൊടുക്കുന്നു എന്നര്‍ത്ഥത്തില്‍ ധനം നല്‍കാറുണ്ട്. ഭിക്ഷാടനം നടത്തുന്നവര്‍ക്ക് നാം യഥാര്‍ത്ഥത്തില് ‍ പണം നല്‍കരുത്. ഇത് വലിയ തെറ്റാണ്. കാരണം യാതൊരു യാചകനും നമ്മുടെ പുരോഹിതനോ, ഗുരുവോ, മഹാത്മാവോ, അതിഥിയോ അല്ല. അപ്പോള്‍ അവര്‍ക്ക് നാം നമ്മുടെ കര്‍മ്മഫലസ്വരൂപമായ ധനം നല്‍കുവാന്‍ പാടില്ല. ഒന്നുകില്‍ അന്നമോ ഔഷധമോ നല്‍കണം. അല്ലാതെ ധനം നല്‍കുക കൊണ്ട് ഇക്കൂട്ടര്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമെന്നല്ലാതെ യാതൊരു പരിവര്‍ത്തനവുമില്ല. ഇപ്രകാരം താങ്കള്‍ ചെയ്ത പാപത്തിന്‍റെ ഫലമായി ലക്ഷ്മിയെ (ധനത്തെ) അനര്‍ഹസ്ഥലത്ത് "ദക്ഷിണ' കൊടുത്തതുകൊണ്ട്; ആ പണം വിഫലമാകാന്‍ കൂടിയാണ് യാചകന് ലഹരി ഉപയോഗപ്രേരണ ദൈവം കൊടുക്കുന്നത്. അതുകൊണ്ട് സൂക്ഷിക്കുക യാചകര്‍ക്ക് ധനം നല്‍കരുത്. കാരണം ദക്ഷിണ നല്‍കാനല്ല ദാനം നല്‍കാനാണ് ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ദാനം എന്നത് ധനം കൊടുകലല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ? ദാനമായി മുന്‍പറഞ്ഞ പോലെ അന്ന വസ്ത്രാദികള്‍ നല്‍കുക. അപ്രകാരം നല്‍കിയാല്‍ യാചകര്‍ വഴിപിഴക്കുകയുമില്ല. നമുക്ക് പാപവുമില്ല. ഇനി സമര്‍പ്പണം: ദാനം സര്‍വ്വര്‍ക്കും , ദക്ഷിണ ബ്രഹ്മതുല്യര്‍ക്കുമാണെങ്കില്‍ സമര്‍പ്പണം ഈശ്വരനു മാത്രം പാടുള്ളതാണ്. ഈശ്വരതുല്യം നാം സങ്കല്പിക്കുന്നുണ്ടെങ്കില്‍ അഥവാ ഈശ്വരനുവേണ്ടി എന്ന ഭാവമെങ്കില്‍ ദേശത്തിനോടും ഗുരുവിനോടും ആദ്ധ്യാത്മികതയോടും സമര്‍പ്പണമാകാം. സമര്‍പ്പണത്തില് ‍ യാതൊരു പ്രതിഫലേച്ഛയും പാടില്ല. സമര്‍പ്പണം എന്നാല്‍ സമൂലം അര്‍പ്പിക്കപെട്ടു എന്നും പറയാവുന്നതിനാല് ‍ നാം ഈ വാക്ക് സ്വീകരിക്കും മുന്പെ തന്നെ ഹിത പരിശോധന നടത്തേണ്ടതുണ്ട് . ഈ പദം നമുക്ക് പാലിക്കാവുന്നതാണോ എന്ന്. ചുരുക്കെഴുത്ത്: സമര്‍പ്പണം എന്നത് ലോപിച്ചാണ് സൗകര്യാര്‍ത്ഥം ഇന്നത് പണം ആയത്. ഇന്ന് ദാനവും ദക്ഷിണയും സമര്‍പ്പണവും എല്ലാം പണം തന്നെയാണ്. പണം വാസ്തവത്തില്‍ വെറുമൊരു പടമാണ് (ചിത്രപ്പണിയുള്ള കടലാസ്) അതേ ശുദ്ധമായ കപടം. 🙏🙏🙏🌹🙏🙏🙏