Saturday, March 05, 2022

 ദക്ഷിണാമൂർത്തി* ( *ശിവൻ* )🛕🪔


പരമശിവന്റെ ഒരു മൂർത്തിഭേദമാണ്  ദക്ഷിണാമൂത്തി ശിവൻ. പേരാലിന്റെ ചുവട്ടിൽ തെക്കോട്ടുതിരിഞ്ഞ് ചിന്മുദ്രാങ്കിതനായിരിക്കുന്ന ദക്ഷിണാമൂർത്തിയുടെ സമീപം തത്ത്വജിജ്ഞാസുക്കളായ മുനിമാർ ഇരിക്കുന്നു. ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര മഹർഷിമാരുടെ എല്ലാ സംശയങ്ങളും ഇല്ലാതാക്കുന്നതിനു സമർഥമാണത്രെ.


ദക്ഷിണൻ എന്ന പദത്തിന് അനുകൂലൻ എന്നർഥമുണ്ട്. അനുകൂലഭാവത്തിൽ അനുഗ്രഹതത്പര ഭാവത്തിൽ സ്ഥിതിചെയ്യുന്നവൻ എന്ന് ദക്ഷിണാമൂർത്തി എന്ന പദത്തിന് അർഥം കല്പിക്കാം. സതീവിയോഗംമൂലം തപസ്സനുഷ്ഠിച്ച പരമശിവന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നാണ് പറയപ്പെടുന്നത്. വേദാന്തതത്ത്വംമുനിമാർക്ക് ഉപദേശിക്കുന്നതിന് ഈ സന്ദർഭം പ്രയോജനപ്രദമായി. ഏതു സംശയവുമായി എത്തുന്ന മുനിമാർക്കും ദക്ഷിണാമൂർത്തിയുടെ സാമീപ്യത്താൽത്തന്നെ സംശയനിവാരണമുണ്ടാകുന്നു. ഗുരുവിന്റെ മൌനം വ്യാഖ്യാനമായിത്തീരുന്നതായി ശിഷ്യർക്കനുഭവപ്പെടുന്നു. പരമശിവനെ ഗുരു ആയി സ്വീകരിക്കുന്ന മൂർത്തിഭേദമാണിത്. മൗനരൂപമായ വ്യാഖ്യാനത്താൽ ശിഷ്യർ സംശയനിവൃത്തിനേടി നിർമലചിത്തരായിത്തീരുന്നു.ഗുരോസ്തുമൌനം വ്യാഖ്യാനം, ശിഷ്യാസ്തു ഛിന്നസംശയാഃ എന്ന വാക്യം ഈ ഭാവത്തെ വിശദമാക്കുന്നു.


ബ്രഹ്മജ്ഞാനം സൂചിപ്പിക്കുന്ന  ഹസ്തമുദ്രയാണ്ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര. ജപമാല കയ്യിലുണ്ട്. ജ്ഞാനദേവനായി ആരാധിക്കുന്ന സുബ്രഹ്മണ്യദേവനും ദേവിയുടെ ജ്ഞാനമൂർത്തിഭേദങ്ങളായ ശാരദ, ത്രിപുരസുന്ദരി എന്നിവരും ജ്ഞാനമുദ്രയും ജപമാലയും ധരിക്കുന്നതായി പറയപ്പെടുന്നു. മഹേശൻ, മഹായോഗി, പശുപതി തുടങ്ങിയ ശിവതത്ത്വഭേദങ്ങളും ദക്ഷിണാമൂർത്തിഭേദത്തിനു സമാനമായ തത്ത്വം ഉൾക്കൊള്ളുന്നു. ദക്ഷിണാമൂർത്തിതന്നെ വ്യാഖ്യാനം, ജ്ഞാനം, യോഗം, വീണാധരം എന്ന് നാല് രീതികളിലുണ്ട്. ഈ മൂർത്തിഭേദങ്ങൾക്ക് അതിനനുസരിച്ച് ധ്യാനവും ധ്യാനത്തിനനുസരിച്ച് വിഗ്രഹവും വ്യത്യസ്തമായിരിക്കും.


ശിവക്ഷേത്രങ്ങളിൽ ചിലത് ദക്ഷിണാമൂർത്തി ക്ഷേത്രമാണ്. ഉദാഹരണമായി, ചൊവ്വരശിവക്ഷേത്രത്തിലെ മൂർത്തി ദക്ഷിണാമൂർത്തിയാണെന്നു പ്രസിദ്ധിയുണ്ട്. വേദാന്ത സദസ്സിലും വിദ്യാരംഭ സന്ദർഭത്തിലും ദക്ഷിണാമൂർത്തിയെ സ്മരിക്കുന്ന പതിവുണ്ട്. ദക്ഷിണാമൂർത്ത്യുപനിഷത്ത്, ദക്ഷിണാമൂർത്തിസ്തവം തുടങ്ങിയ അനേകം കൃതികളിൽ ദക്ഷിണാമൂർത്തിയുടെ വർണന കാണാം. ദക്ഷിണാമൂർത്തിയെ പ്രകീർത്തിക്കുന്ന അനേകം സ്തോത്രകാവ്യങ്ങളുണ്ട്. ശ്രീശങ്കരാചാര്യരുടെ ദക്ഷിണാമൂർത്തിസ്തവമാണ് ഇവയിൽ പ്രമുഖം.


ശിവതത്ത്വത്തെപ്പറ്റി ജിജ്ഞാസുക്കളായ മുനിമാർക്ക് മാർക്കണ്ഡേയമുനി ഉപദേശിക്കുന്നതാണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. യാതൊന്നുകൊണ്ടാണോ ദക്ഷിണാമുഖൻ എന്നു പേരുള്ള ശിവൻ ദൃഷ്ടിഗോചരനായി ഭവിക്കുന്നത് അതാണ് പരമരഹസ്യമായ ശിവതത്ത്വജ്ഞാനം എന്ന മുഖവുരയോടെയാണ് മാർക്കണ്ഡേയമുനിയുടെ ഉപദേശം. ദക്ഷിണാമൂർത്തിയെ ധ്യാനിക്കുന്നതിനു ചൊല്ലേണ്ട അനേകം മന്ത്രങ്ങളും അവയുടെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവയും ഓരോ മന്ത്രത്തോടൊപ്പം ചൊല്ലേണ്ട ധ്യാനവും ഈ ഉപനിഷത്തിൽ വർണിക്കുന്നുണ്ട്. ധ്യാനങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയാണ് പ്രധാനം. ഉദാഹരണമായി, 'വിഷ്ണു ഋഷിഃ, അനുഷ്ടുപ് ഛന്ദഃ, ദക്ഷിണാമുഖോ ദേവതാ എന്ന അനുസ്മരണത്തോടെ ചൊല്ലുന്ന മന്ത്രമാണ് 

''ഓം നമോ ഭഗവതേതുഭ്യം വടമൂലവാസിനേ പ്രജ്ഞാമേധാദി സിദ്ധിദായിനേ, മായിനേനമഃ വാഗീശായ മഹാജ്ഞാനസ്വാഹാ'' എന്നത്. 


ഈ മന്ത്രത്തോടൊപ്പം ചൊല്ലുന്നതും ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയുള്ളതുമായ ധ്യാനമിതാണ്:


''മുദ്രാ പുസ്തക വഹ്നി നാഗ വിലസദ് ബാഹും പ്രസന്നാനനം

മുക്താഹാരവിഭൂഷണം ശശികലാഭാസ്വത്കിരീടോജ്ജ്വലം

അജ്ഞാനാപഹമാദിമാദിമഗിരാമർഥം ഭവാനീപതിം

ന്യഗ്രോധാന്തനിവാസിനം പരഗുരും ധ്യായാമ്യഭീഷ്ടാപ്തയേ.''


(അഭയമുദ്ര, ജ്ഞാനമുദ്ര, പുസ്തകം, അഗ്നി, സർപ്പങ്ങൾ എന്നിവയാൽ ശോഭിക്കുന്ന കൈകളോടുകൂടിയവനും പ്രസന്നവദനനും മുത്തുമാല അണിഞ്ഞവനും ചന്ദ്രക്കലയാൽ ശോഭിക്കുന്ന ഉജ്ജ്വലമായ കിരീടത്തോടുകൂടിയവനും അജ്ഞാന നാശകനും ആദിപുരുഷനും ഓംകാരപ്പൊരുളും പാർവതീപതിയും വടവൃക്ഷച്ചുവട്ടിൽ സ്ഥിതിചെയ്യുന്നവനും എല്ലാവർക്കും ഗുരുവുമായ ദേവനെ അഭീഷ്ടസിദ്ധിക്കായി ഞാൻ ധ്യാനിക്കുന്നു.)


മറ്റു ധ്യാനങ്ങളിൽ വർണിച്ചിരിക്കുന്ന സ്വരൂപവിശേഷമനുസരിച്ച് സഫ്ടികംപോലെയും വെള്ളിപോലെയും ധവള വർണത്തോടുകൂടിയവനും മുക്കണ്ണനും പരശു, മാൻ എന്നിവ കൈകളിലുള്ളവനും ഒരു കൈ ജംഘയിൽ സ്പർശിച്ചിട്ടുള്ളവനും കൈയിൽ വീണയും പുസ്തകവും ധരിച്ചിരിക്കുന്നവനും വ്യാഘ്രചർമം ധരിച്ചിരിക്കുന്നവനും വ്യാഖ്യാപീഠത്തിലിരിക്കുന്നവനും ഒരു കൈയിൽ അഭയദാനമുദ്രയോടുകൂടിയവനുമാണ് ദക്ഷിണാമൂർത്തി. രഥാക്രാന്ത വിഭാഗത്തിൽപ്പെടുന്ന 64 തന്ത്രങ്ങളിലൊന്ന് ദക്ഷിണാമൂർത്തിതന്ത്രമാണ്.


ശ്രീ ശങ്കരാചാര്യർ ശാർദ്ദൂലവിക്രീഡിതംഎന്ന വൃത്തത്തിൽ രചിച്ച സംസ്കൃതസ്തോത്രമാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. യുവഭാവത്തിൽ തെക്കോട്ടു നോക്കി ഇരിക്കുന്ന ശിവരൂപമാണ്‌  ദക്ഷിണാമൂർത്തി. ഇതിന്റെ ധ്യാനശ്ളോകത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.


“ചിത്രം വടതരോർമൂലേ വൃദ്ധാ ശിഷ്യാ: ഗുരുർ യുവാ ഗുരോസ്തു മൌനം വ്യാഖ്യാനം ശിഷ്യാസ്തു ഛിന്ന സംശയാ:”


എല്ലാ അറിവും നേടിയിട്ടും തങ്ങളുടെ അറിവു പരിപൂർണ്ണമായില്ല എന്ന സന്താപത്തിലിരിക്കുന്ന 'വൃദ്ധരായ' ഋഷിമാർക്കു മുന്നിൽ 'യുവഭാവത്തിൽ'ശിവൻ അവതരിച്ച്‌ പേരാൽവൃക്ഷത്തിനു ചുവട്ടിലിരുന്ന്‌ മൌനത്തിലൂടെ ശിഷ്യരുടെ സംശയങ്ങൾ ദുരീകരിച്ചുകൊടുത്തു. ഈ യുവഗുരുവിനെ സ്തുതിച്ചുകൊണ്ട്‌ എഴുതിയതാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. പത്തു ശ്ളോകങ്ങളാണ്‌ ഇതിലുള്ളത്.🙏

Wednesday, March 02, 2022

 *മാധവന്റെ മായാലീല *

       *************


ഒരിക്കൽ, തപോനിധിയായ ദുർവ്വാസാവ് മഹർഷി വ്രജത്തിൽ ചെന്നു. ശ്രീകൃഷ്ണദർശനമായിരുന്നു ഉദ്ദേശ്യം. ലതാകുഞ്ജനിബിഡമായ യമുനാതടത്തിൽ ആ ഋഷിപ്രൗഢൻ ശ്രീകൃഷ്ണഭഗവാനെക്കണ്ടു. അപ്പോൾ, ലീലാലോലനായ നന്ദകിശോരൻ സമവയസ്കരോടൊപ്പം വിനോദകേളികളിൽ മുഴുകിയിരിക്കുകയായിരുന്നു. കുട്ടികളോടൊത്ത്, ചേറാണ്ടും പൊടിയണിഞ്ഞും മുടിയഴിഞ്ഞും വസ്ത്രമിഴിഞ്ഞും ഓടിക്കളിക്കുന്ന നന്ദജനെക്കണ്ട് മുനി വിസ്മിതനായി. ഇക്കാണുന്ന ശ്രീകൃഷ്ണൻ ഈശ്വരനോ? എങ്കിൽ, കുട്ടികളുമായിങ്ങനെ കേളിയാടുമോ? ഇല്ല, ഈ കുട്ടി നന്ദഗോപന്റെ പുത്രൻമാത്രം!  ഒരിക്കലും പരാത്പരനായ ഭഗവാനല്ല. ദുർവ്വാസാവ് ഇപ്രകാരം മോഹിതനായി ചിന്തിച്ചിരിക്കവേ, അദ്ദേഹത്തെ  ശ്രീകൃഷ്ണൻ കണ്ടു. ഉടൻതന്നെ ഭഗവാൻ ഓടിച്ചെന്ന് മാമുനിയുടെ അങ്കതലത്തിൽ കയറിയിരുന്നു. പിന്നീട്, മടിയിൽ നിന്നിറങ്ങി ദൂരെചെന്ന്  തിരിഞ്ഞ്, ബാലസിംഹമെന്നപോലെ ഒന്നു ചിരിച്ചു.ചിരിച്ചുകൊണ്ടിരുന്ന ഭഗവാന്റെ ശ്വാസവേഗത്താൽ മുനി, ഭഗവാന്റെ മൂക്കിനുള്ളിലേക്കു കയറിപ്പോയി. അവിടെ നിബിഡവനമായ മറ്റൊരുലോകം കണ്ട്  ആശ്ചര്യഭരിതനായി.) മഹർഷി അവിടെ പരിഭ്രമിച്ചു നടന്നു. അപ്പോൾ ഒരു പെരുമ്പാമ്പ് അദ്ദേഹത്തെ വിഴുങ്ങി.   അതിനുള്ളിൽ പല ബ്രഹ്മാണ്ഡങ്ങൾ! പല ലോകങ്ങൾ! ഗുഹകൾ! ദ്വീപുകൾ! മുനി നടന്നുനടന്നു ഒരു പർവ്വതത്തിലെത്തി.) ആ പർവത സാനുവിൽ ദുർവ്വാസാവ് തപസ്സുചെയ്തു.  അനേകവർഷം! അപ്പോൾ, ഭയങ്കരമായ ഒരു പ്രളയമുണ്ടായി. ഭൂമി സമുദ്രത്തിൽ മുങ്ങിപ്പോയി. ഒപ്പം മഹർഷീഷശ്വരനും പർവതവും വെള്ളത്തിലായി. ആ സമുദ്രജലപ്രവാഹത്തിലൂടൊഴുകി മുനി വലഞ്ഞു.  എവിടെയും ജലം! എങ്ങും ഒരന്തവും കണ്ടില്ല. അങ്ങനെ ആയിരം യുഗങ്ങൾ കഴിഞ്ഞു. മുനി കണ്ടു. ആ മഹാണ്ഡത്തിൽ കാണായ ഒരു പർവതത്തിൽ ചെന്ന് ശ്രീഹരിയെ സ്മരിച്ചുകൊണ്ട് ചുറ്റും നോക്കി. എങ്ങും ജലമയമായിക്കണ്ട് അദ്ഭുതാധീനനായി. നിറഞ്ഞുകണ്ട ജലരാശിയിൽ അനേകമനേകം ബ്രഹ്മാണ്ഡങ്ങൾ കാണുമാറായി. അതിനുമപ്പുറം വിരജാ നദിയൊഴുകുന്നതായും കണ്ടു. ജലത്തിലൂടെ സഞ്ചരിച്ച മുനി വിരജാ നദി കടന്ന് മറുകരപറ്റി. അവിടെ നിന്നു നോക്കിയപ്പോൾ വൃന്ദാവനം കണ്ടു.  ഗോവധർനാചലവും യമുനാപുളിനവും കണ്ടു. യമുനാതടസ്ഥമായ ഒരു വള്ളിക്കുടിലിൽ മഹർഷി പ്രവേശിച്ചു. അദ്ഭുതം! അവിടെ സർവബ്രഹ്മാണ്ഡപതിയായ ശ്രീകൃഷ്ണഭഗവാൻ! ഗോലോകപതിയും പരിപൂർണ്ണതമനുമായ  ശ്രീരാധാപതിയെ മുന്നിൽക്കണ്ട് ദുർവ്വാസാവു മഹർഷി ആനന്ദപുളകിതനായി.


മുനീശ്വരനെക്കണ്ട് ഭഗവാൻ ഹരി ഒന്നു ചിരിച്ചു. അപ്പോൾത്തന്നെ ദുർവ്വാസാവ് ശ്രീകൃഷ്ണന്റെ മൂക്കിനുള്ളിലേക്കു കയറിപ്പോയി. പുറത്തുവന്നപ്പോൾ യമുനാതീരത്തു കുളിച്ചുകൊണ്ടിരുന്ന നന്ദകുമാരനെക്കണ്ടു. കാളിന്ദീ തടത്തിൽ ചങ്ങാതികളൊത്തു കളിച്ചുകൊണ്ടിരുന്ന കൃഷ്ണനെ മുന്നിൽ കണ്ടപ്പോൾ മഹർഷി വിസ്മയപരതന്ത്രനായി.


പരമാത്മാവായ കൃഷ്ണൻ തന്നെയാണ് നന്ദനന്ദനെന്നു മനസ്സിലാക്കിയ ദുർവ്വാസാവ്, അഞ്ജലീബദ്ധനായി നമസ്ക്കരിച്ച് സ്തുതിച്ചു. പലപാട് സ്തുതിച്ചശേഷം അഹം നശിച്ച ദുർവാസാവ്, ഭഗവാന്റെ അനുജ്ഞയും അനുഗ്രഹവും വാങ്ങി, ബദര്യാശ്രമത്തിലേക്കുപോയി. 


ഉൽക്കൃഷ്ടതപോധനനെങ്കിലും അസമീക്ഷ്യകാരിയായ ഒരു മുനിയാണ്  ദുർവ്വാസാവ്. ക്ഷിപ്രകോപം അദ്ദേഹത്തിന്റെ അപാകമനസ്സിന്റെ  പ്രത്യക്ഷനിദർശനമാണ്. കാമക്രോധവിവർജ്ജിതരും ദ്വന്ദ്വഭാവനിർമുക്തരുമാണ് സ്ഥിതപ്രജ്ഞരായ മുനീശ്വരന്മാർ. അവർ അദൈ്വതീഭാവത്തിനതീതരാകയാൽ, ‘, അവരുടെ മനസ്സ് അസ്പന്ദമായിരിക്കും. കണ്ടമാത്രയിൽ ഒന്നിനെപ്പറ്റി സംശയിക്കുക, അവരുടെ രീതിയല്ല. എന്നാൽ, ആ രീതിയായിരുന്നില്ല ദുർവ്വാസാവിന്. വ്രജവനവിഹാരിയായ ശ്രീകൃഷ്ണനെ കണ്ടപ്പോൾ ആ മുനിക്ക് ഭേദചിന്തയാണുണ്ടായത്. ഭേദഭാവം ആരുടെയും വസ്തു ദർശന സാമർഥ്യമില്ലാതാക്കും. മഹർഷിക്ക് ഗോലോകനാഥനെ ഗോപാലബാലനായേ കാണാൻ കഴിഞ്ഞുള്ളൂ. വാസ്തവദൃഷ്ടി മൂടിക്കളയുന്ന അജ്ഞാനത്തിന് (മായയ്ക്ക് ) മാമുനി വശംവദനായിപ്പോയി. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്ന’ സത്യത്തെ കാണാൻ, ഋഷിയായിരുന്നിട്ടും, അദ്ദേഹത്തിന് കഴിഞ്ഞില്ല. ഗോകുലബാലന്മാരുമായി കളിച്ചുരസിക്കുന്ന ശ്രീകൃഷ്ണനെ കേവലം നന്ദകുമാരനായി കാണാനേ കഴിഞ്ഞുള്ളൂ. ‘രജ്ജൂഖണ്ഡത്തിങ്കൽ പന്നഗബുദ്ധി’യുണ്ടാക്കാൻ മായയ്ക്കുള്ള കഴിവ് അപാരം തന്നെ!


സംശയാലുവായി നിന്ന മുനിയുടെ അങ്കതലത്തിലേക്കോടിവന്നിരുന്നശേഷം ഇറങ്ങിദൂരെപ്പോയി നിന്ന് ചിരിച്ച ശ്രീകൃഷ്ണന്റെ നാസാദ്വാരത്തിലേക്ക് ദുർവ്വാസാവ്, ബലാൽ, കയറിപ്പോയി! മുനി മാധവന്റെ മായാലീലകൾക്ക് അധീനനനായി എന്നു സാരം! അങ്ങനെയാവുന്ന വ്യക്തിയുടെ മനസ്സ് വിചിത്രമായ കല്പനകളിൽ മുഴുകും. അയഥാർത്ഥങ്ങളായ അനവധി കാഴ്ചകൾ കാണും! ‘യാ മാ സാ മായ!’ എന്നാണല്ലോ. വാസ്തവമല്ലാത്തവയെക്കാണുന്ന ആ മായയ്ക്ക് യതിവര്യർപോലും വിധേയമാകുന്നത് കഷ്ടംതന്നെ. ഭഗവാന്റെ നാസാദ്വാരത്തിൽ പ്രവേശിച്ച മുനി അനവധി വിചിത്രലോകങ്ങൾ കണ്ടു.  എന്നുവച്ചാൽ, മായിയുടെ മായാജാലത്തിൽപ്പെട്ട് പലതും അനുഭവിച്ചു എന്നുസാരം. പല പല  ബ്രഹ്മാണ്ഡങ്ങളും അവിടെ, പലതരം പർവ്വതങ്ങളും ഗുഹകളും നികുഞ്ജങ്ങളും നദികളും മുനിവര്യൻ ദർശിച്ചു. മുൻപൊരുളറിയാതെ കുഴങ്ങിപ്പോയി. അദ്ദേഹം മായാബദ്ധനും ഐന്ദ്ര്യാനുസാരിയുമായ ഒരു സാധാരണപുരുഷനായി  മാറിപ്പോയി.


അപ്പോൾ, മഹർഷിയെ ഒരു പെരുമ്പാമ്പ് വിഴുങ്ങി. ഈ പെരുമ്പാമ്പ് കാലത്തിന്റെ പ്രതീകമാണ്. മായാബദ്ധനായി കുറച്ചുകാലം കാലം കഴിച്ചപ്പോൾ മുനിക്ക് പുനശ്ചിന്തുയണ്ടായി. മനഃപരിപാകത്തിന് ദീർഘകാലം ആവശ്യമാണെന്നുസാരം. ആ പാമ്പിന്റെ ഉള്ളിലിരുന്ന് ദുർവ്വാസാവ് പല പല കാഴ്ചകൾ കണ്ടു. മായയിൽ മുഴുകിയ വ്യക്തി കാലം കഴിയുമ്പോൾ, ക്രമേണ തിരിച്ചറിവിലേക്കും വരും. കാലം പലതരം പരിണാമങ്ങൾക്ക് കാരണമാകാറുണ്ടല്ലോ! തുടർന്ന്, ശരണാഗതിയിലൂടെ രക്ഷോപാധിതേടും. ആ രീതി ദുർവ്വാസാവിനുണ്ടായ അനുഭവത്തിലും കാണാം. വിചിത്രലോകങ്ങൾ കണ്ട് വിസ്മിതനായ മുനി പിന്നീട് കണ്ടത്, ആ വിചിത്രകാഴ്ചകൾക്കിടയിൽ, ഒരു പർവ്വതത്തെയാണ്. ദുർവ്വാസാവ് അതിന്റെ സാനുപ്രദേശത്തിരുന്ന് തപസ്സാരംഭിച്ചു. മായാബന്ധം വിട്ട് ഉണരുന്ന ബുദ്ധിയുടെ യത്നമാണ് തപസ്സ്. പുരാണകഥകളിൽ പരാമൃഷ്ടങ്ങളാകുന്ന  പർവ്വതങ്ങൾ പലതും ബുദ്ധിയുടെ പ്രതീകങ്ങളായി നിരീക്ഷിക്കാവുന്നതാണ്.  ഗോവർദ്ധനോദ്ധാരണാദി സന്ദർഭങ്ങളിലും ആവക ചിന്തകൾക്കവസരമുണ്ട്. താന് ചെന്നെത്തിയിരിക്കുന്നത് ഒരപകടത്തിലാണെന്നു തോന്നുമ്പോഴാണ് ഒരാൾ, രക്ഷാമാർഗ്ഗം ചികയുന്നത്. ജന്തുക്കൾപോലും. 


ദുർവ്വാസാവിന്റെ തപസ്സു മുറുകി. ഭഗവാനിൽ ശരണം പ്രാപിക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന് തോന്നിത്തുടങ്ങി. ഉണ്ടായ ഭേദചിന്ത കുറയാൻ തുടങ്ങി. തപസ്സിൽ  നിന്നുണർന്നപ്പോൾ കണ്ടതോ, സർവ്വത്ര ജലം! വ്യക്തിചിന്തം മായക്കാഴ്ചകൾ വിട്ട് ഭക്തിയിൽ മുഴുകിയെന്നതാണ് ജലമയമെന്ന പ്രതീകം വിശദമാക്കുന്നത്. സാക്ഷാൽ പ്രളയം (പ്രലയം) തന്നെ. ആ പ്രളയത്തിന്റെ ഭൂമിയും പർവ്വതവുമെല്ലാം മുങ്ങുന്നു. ഭക്തിയിൽ മുങ്ങിയ ഭക്തൻ സർവ്വവും ഒന്നായി കാണുന്നു. ‘ അന്യഥാശരണം നാസ്തി ത്വമേവശരണം മമ’ എന്നുറയ്ക്കുന്ന ഭക്തൻ മറ്റൊന്നും  കാണാൻ സാധിക്കുകയില്ല. താനും ഭഗവാനുമായുള്ള പ്രലയത്താൽ (പ്രകർഷേണലയം) അന്യഭാവങ്ങളെല്ലാമൊടുങ്ങുന്നു.


അനേകയുഗങ്ങൾ ആവിധം കഴിച്ചുകൂട്ടിയ ദുർവ്വാസാവ് പിന്നെയും പല പല ബ്രഹ്മാണ്ഡങ്ങൾ കണ്ടു. അവിടെച്ചെന്ന മാമുനി യമുനാ വ്രജദൃശ്യങ്ങൾ കണ്ടു. യമുനാതടത്തിലെ വള്ളിക്കുടിലിൽ രാധാപതിയായ ശ്രീകൃഷ്ണനേയും കണ്ടു. ഭക്തപരായണനായ ഭഗവാൻ ഭക്തനെ പരീക്ഷിച്ച് പ്രീതനായി, സ്വയം പരീക്ഷിച്ച്, അനുഗ്രഹിക്കുക പതിവാണ്. ഇക്കഥയിലും അതാണ് സംഭവിച്ചത്.  മായാബന്ധനത്തിൽ നിന്ന് മോചിതനായി ഭഗവദ്ദർശനം നേടി ആനന്ദമനുഭവിക്കുകയാണ് ദുർവ്വാസാവ്. അഥവാ ദുർവാസാവിന്റെ വിശുദ്ധമായ ഭക്തിയിൽ സമ്പ്രീതനായ ഭഗവാൻ, ഭക്തനെ അനുഗ്രഹിച്ച് ദർശനം നല്കിയെന്നർത്ഥം!


ദുർവ്വാസാവ്, യമുനാദതടത്തിൽ വള്ളിക്കുടിലിൽ ശ്രീകൃഷ്ണനെ കണ്ടു. ഈ വള്ളിക്കുടിൽ മനസ്സുതന്നെയാണ്. യമുനയാകട്ടെ ഭക്തിപ്രതീകവും. ഭക്തിനദീതീരം ഭഗവാന്റെ വസതിയാണ്. യമുനാതടനികുഞ്ജത്തിൽ ശ്രീകൃഷ്ണൻ വസിക്കുകയായിരുന്നല്ലോ?  ഭക്തമാനസത്തിൽ ഭഗവാൻ നിത്യവാസം ചെയ്യുന്നു എന്നാണിതിന്നർത്ഥം! അപ്പോൾ, ഭക്തനുണ്ടാകുന്ന ആനന്ദം അനവദ്യമായ അനുഭൂതിയാണ്. ദുർവ്വാസാവു ചെയ്ത ശ്രീകൃഷ്ണസ്തുതിയിൽ ആ അനഘാനന്ദത്തിന്റെ നിറവുകാണാം. ഭേദചിന്തയാൽ മായയിൽ മുഴുകിക്കണ്ട  ദുർവ്വാസാവല്ല, ഈ സന്ദർഭത്തിൽ. ശ്രീകൃഷ്ണഭഗവാനെ യമുനാതടത്തിൽ വീണ്ടും കണ്ടപ്പോൾ, ദുർവ്വാസാവ്, ആ പരാൽപ്പരനെ അഞ്ജലീബദ്ധനായി നമസ്കരിച്ചു. നന്ദകുമാരൻ സാക്ഷാൽ ശ്രീകൃഷ്ണനാണെന്നുറച്ച് ആനന്ദം അനുഭവിച്ചു.


ദുർവ്വാസാവിന്റെ നമസ്കാരം വിവേകമാർന്ന മനസ്സിനെ വ്യക്തമാക്കുന്ന വസ്തുവിവേകംതന്നെ.


‘ബാലം നവീന ശതപത്ര വിശാലേ നേത്രം

ബിംബാധരം സഘനമേഘ രുചിം മനോജ്ഞം

മന്ദസ്മിതം മധുരസുന്ദരമന്ദയാനം

ശ്രീനന്ദനന്ദനമഹം മനസാ സ്മരാമി’-


ദുർവ്വാസാവിന്റെ ഈ സ്തുതിയിൽ ഭക്തി തുളുമ്പിയൊഴുകുകയാണ്. ഈ ബാലൻ നന്ദനന്ദനൻ മാത്രമാണ് ഈശ്വരനല്ല എന്നുഭാവിച്ച മുനി ‘ ശ്രീനന്ദനന്ദനമഹം മനസാസ്മരാമി’ എന്നു പറയുമാറ് മാറി. ഭക്തൻ ഭഗവാനെ,  അംഗപ്രത്യംഗവർണ്ണനയിലൂടെ, എത്ര സ്തുതിച്ചാലും മതിവരുകയില്ല. അതുപോലെതന്നെ, ഭഗവാന്റെ ഓരോ ചലനവും. ‘രൂപം മധുരം വചനം മധുരം’ എന്നു തുടങ്ങി, ‘മധുരാധിപതേരഖിലം മധുരം’ എന്നുവരെ സങ്കല്പിച്ചേ ഭക്തൻ തൃപ്തനാവൂ! ദുർവ്വാസാവും ഭിന്നനല്ല.


. മദം ശമിക്കുമ്പോൾ മാത്രമേ തിരിച്ചറിവുണ്ടാകൂ. ശ്രീകൃഷ്ണമായയിൽ പെട്ടുപോയ ദുർവ്വാസാവിന് തത്ത്വമറിയാൻ വളരെ കഷ്ടപ്പെടേണ്ടിവന്നു. പാപിയേയും തങ്കലേക്കാകർഷിക്കുക എന്ന തത്ത്വപ്രപഞ്ചനമാണ്  കൃഷ്ണലീലകളുടെ പൊരുൾ! അഹമ്മാനിതയോടെ എത്തുന്നവരെ ‘അഖിലം ഞാനിതെന്നപടി’ തോന്നിച്ച് ആനന്ദമനുഭവിപ്പിക്കുകയാണ് അതിന്റെ രീതി. കൃഷ്ണമായയിൽ നിന്ന് ദുർവ്വാസാവ് പഠിച്ചതും അതുതന്നെ. തുടർന്ന് തിരുനാമപ്പഴും, നാവിന്മേൽ, പിരിയാതിരിക്കണമെന്ന ചിന്തയോടെ ‘കൃഷ്ണനാമജാലങ്ങളെ  ജപിപ്പൂതും ചെയ്തു’ മാമുനി! അദ്ദേഹം ബദര്യാശ്രമത്തിലേക്കാണു പോയത്. തപസ്സിന്റേയും സന്ന്യാസത്തിന്റെയും ലക്ഷ്യസ്ഥാനമാണത്. ബ്രഹ്മതത്ത്വമറിഞ്ഞ വ്യക്തി ആനന്ദമയമായ മനസ്സിൽ ഈശ്വരനെ പ്രതിഷ്ഠിച്ച് ആരാധന നടത്തിക്കൊണ്ടേയിരിക്കും. ഈശ്വരസ്തുതിയുടെ അനുസ്യൂതി കാണിക്കാനാണ് ബദര്യാശ്രമത്തിലേക്കുപോയി എന്നു പറഞ്ഞിരിക്കുന്നത്. ഭക്താഗ്രണിയായ ഉദ്ധവനും ശ്രീനാരദനും നരനാരയണന്മാരും സുദീർഘകാലം തപം ചെയ്ത പുണ്യഭൂമിയാണല്ലോ ബദരികാശ്രമം!🙏

 *Eleven Rudras of Lord Shiva*

                               Rudra Avatar of Lord Shiva is a well-known form of Shiva in Hindu Dharma. He is often associated with a mighty hurricane. Rudra literally means a tempest and is the term used by many as the other name of the entity Shiva, his most violent and furious form, to be specific. He is one of the three celestial beings believed to have created the universe.

                             Hindu scriptures like Shiva Purana, Vishnu Purana, Matsya Purana, and Bhagavad Gita use the word Rudra to coin the eleven forms of Shiva (Ekadasha-Rudras) brought to life to end the cruelty and tyranny of rakshasas on earth and heaven. Different scriptures have different origin stories of these Rudras. 

*Shiva Purana*

                 Let us first look at the origin of the Rudras according to  Shiva Purana, Chapter 3 Shatrudra Samhita’s, Section 17.Indra, the god of thunder, ruled the deities in a city called Amaravati Puri. Back in those days, the devathas had to fight many a time with the rakshasas for justice.  In one such battle, the rakshasas defeated Indra and his army of gods, and forced them to flee from the city. The deities were scared and in despair, they went to Indra’s father, Maharishi Kashyapa’s Ashram. He was furious at the deeds of the rakshasas and promised that he would find a solution to the problem.

                             Maharishi went to Kashipuri with the motive to meditate and seek an audience with Shiva himself: he established a Shiva-Linga and started his meditation. Soon, Shiva appeared before him and asked him to make a wish. Kashyapa told Shiva that the rakshasas had defeated Indra and taken over Amravati. He requested Shiva to be born as his son and offer justice to the gods as their protector. Shiva uttered the words, “Tathastu!” (So be it), and disappeared.

                         In ecstasy, Kashyapa returned to his ashram and explained the entire incident to the gods who were immensely pleased. In course of time, Kashyapa’s wife, Surabhi, gave birth to 11 sons. These were the 11 forms of Shiva known as Rudras. The entire world were pleased with their birth. Their names were Kapali , Pingala ,Bheema,Virupaksha, Vilohita, Shastra, Ajapaada, Ahirbudhnya, Shambhu,Chanda  and  Bhava.

                 These 11 Rudras, meant for the protection of gods, were skilled in combat and warfare. They decimated the rakshasas and re-enthroned Indra as the rightful King of the Gods; since then, they have been permanently positioned in the city to protect it from rakshasas and aid the gods in their fight against  evil and darkness.

*Rudras in other Scriptures*

                             In Matsya Purana, the Rudras were the children of Kashyapa and Surabhi,  However, different names for the Rudras have been used : the 11 Rudras as per this text are Nirriti, Shambhu, Aparajita, Mrigavyadha, Kapardi, Dahana, Khara, Ahirabradhya, Kapali, Pingala, and Senani.

                 In Vishnu Purana, quite contradictorily, the Rudras aren’t associated with Shiva, but with Brahma. They’re said to have been created out of the rage of Brahma. The names of the Rudras, in this scripture, are Manyu, Manu, Mahmasa, Mahan, Siva, Rtudhvaja, Ugraretas, Bhava, Kama, Vamadeva, and Dhrtavrata.

                        Like any other deity or characters from an epic or ancient story, there exists ambiguity regarding the origin, names, and functions of these Rudras. However, it cannot be denied that they were fierce warriors forged to protect the Earth and the Gods and bring peace to the whole existence. Praying to the Rudras is worshipping and propitiating Shiva Himself.

Tuesday, March 01, 2022

 ശിവരാത്രി ശാസ്ത്രമോ .....? ശിവ രാത്രിയില്‍  ചന്ദ്രന്‍ ശോഷിക്കും  സസ്യ ജീവ ജാലങ്ങളില്‍ ഹലാഹല  ദോഷം   ഉണ്ടാകും   ......


എന്താണ് ഹലാഹലം ?  ഏകാദശി മുതല്‍ അമാവാസി വരെ  പ്രകൃതിയില്‍ ഉണ്ടാകാറുള്ള പഞ്ചഭൂത മലിനീകരണം. 


അതിനു തെളിവുകള്‍ ഉണ്ടോ ? അതൊക്കെ വിശ്വാസമാണ്  ചിലത് പറയാം


അതിനെന്തിനു  ഉറക്കം ഒഴിക്കണം.......... ? ഉറക്കം മാത്രമല്ല ഒരിക്കല്‍ മാത്രം കരിക്കിന്‍ വെള്ളമോ ജലപാനമോ മാത്രമേ പാടുള്ളൂ .........


ശിവരാത്രിയുടെ സനാതന  ശാസ്ത്രം അറിഞ്ഞതും പഠിച്ചതും പങ്കു വെയ്ക്കാം    ........... ?


മനുഷ്യന്‍റെ മനസിന്‍റെ   ഓരോ ചലനങ്ങളും  ചന്ദ്രനെ ആസ്പദിച്ചാണ് മുന്നോട്ടു പോകുന്നത്  ഒട്ടുമിക്കആഘോഷങ്ങളും    ആചാരങ്ങളും ചന്ദ്രനുമായി ബന്ധപ്പെട്ടു കിടക്കുന്നു   . പലമതങ്ങളുടെയും  ആചാരങ്ങളിലും ചന്ദ്രപ്പിറവി നോക്കാറുണ്ട്  .     ഏകാദശി മുതല്‍ ധനുമാസത്തിലെ  തിരുവാതിരയില്‍ തുടങ്ങി  വാസന്ത പഞ്ചമിയും കടന്നു  ശ്രാവണമാസത്തിലെ ഗുരു പൂര്‍ണ്ണിമനുകര്‍ന്നും   കൃഷ്ണ പക്ഷത്തിലെ ജന്മാഷട്ട്മിയില്‍ മതിമറന്നു സന്തോഷിക്കുന്നതും ചന്ദ്രനെ ആസ്പദമാക്കി കൊണ്ട് തന്നെയാണ്,കര്‍ക്കിടകത്തില്‍ കറുത്തവാവിലും ചന്ദ്രനാണ് പ്രധാനം.

തുരുവാതരിയില്‍ പൂര്‍ണ്ണ ചന്ദ്രനെ നുകരാന്‍ അംഗനമാര്‍  രാത്രിയും ആടിയും പാടിയും രാത്രി കഴിച്ചു കൂട്ടുന്നു .

  .ശിവരാത്രി ആഘോഷത്തിലും കറുത്തവാവിലെ  ചന്ദ്രന്‍ ഉണ്ട്.


പൌര്‍ണ്ണമിയില്‍ മനസ്സ് സന്തോഷിക്കും അമാവാസിയില്‍ ഉന്മേഷക്കുറവുണ്ടാകും പൂര്‍ണ്ണ  ചന്ദ്രന്‍ ശോഷിച്ചു അമാവാസിയില്‍ എത്തുന്ന കാല ഘട്ടo രോഗങ്ങള്‍ മൂര്ചിക്കും മനസ്സും രോഗവും തമ്മില്‍ ബന്ധിച്ചിരിക്കുന്നു . അപസ്മാരവും ആസ്മയും അമാവാസിയില്‍ മൂര്ചിക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടല്ലോ .


സനാതന ധര്‍മ്മത്തിന്‍റെ  അടിസ്ഥാന ഗ്രന്ഥമായ ഋഗ് വേദത്തില്‍ ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന്  വരച്ചുകാട്ടുന്ന ഭാഗം ഉണ്ട് പുരുഷ സൂക്തം എന്നാണ് ഭാഗത്തിന്‍റെ പേര് അതിലെ ചില വരികള്‍ കൊടുത്ത് കൊണ്ട് ഈശ്വരനെയും  ശിവ രാത്രിയെ നമുക്ക്  വിശേഷിപ്പിക്കാം.


 .

  ചന്ദ്ര മ  മന’സോ ജാതഃ  ....  ചന്ദ്രന്‍ മനസ്സായി ജനിച്ചു .

 |

ചന്ദ്ര മ  മന’സോ ജാതഃ | ചക്ഷുസ്   സൂര്യോ’ അജായത |

മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച’ | പ്രാണാവായര’ജായത ||

നാഭ്യാ’ ആസീദന്തരി’ക്ഷo  | ശീര്‍ഷ്ണോ  ദ്യൗഃ സമ’വര്‍ത്തത  |

പദ്ഭ്യാം ഭൂമിര്‍ ദിശ;   ശ്രോത്രാ’ത് | തഥാ’ ലോകാഗ്മ് അക’ല്പയന് ||


ഋഗ് പത്താം മണ്ഡലത്തില്‍ കൊടുത്ത വരികളില്‍ ;;ചന്ദ്ര മ  മന’സോ ജാതഃ ;;ചന്ദ്രനെ  മനസ്സുമായി ബന്ധപ്പെടുത്തിയിരിക്കുന്നു


 ഈശ്വരന്‍റെ മനസ്സ് ''ചന്ദ്രനും ചക്ഷോഃ സൂര്യോ’ അജായത | '' കണ്ണ് സൂര്യനായും ജനിച്ചു .


മറ്റുള്ള വരികളില്‍ നിന്നും ഈശ്വരന്‍ സാക്ഷാല്‍ പ്രകൃതി തന്നെ ആണെന്നും പ്രകൃതിയില്‍ ഉള്ളതെല്ലാം നിന്നിലും ഉണ്ടെന്നും നീയും പ്രകൃതി ആണെന്നും വിവരിക്കുന്നു (മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച) മുഖം അഗ്നിയുടെ നാളം  പോലെ തെളിഞ്ഞും മങ്ങിയും   ഇന്ദ്രീയം പോലെയും   (പ്രാണാവയുര ’ജായത ||) പ്രാണന്‍ വായു ആണെന്നും (നാഭ്യാ’ ആസീദന്തരി’ക്ഷമ് |) നാഭി അന്തരീക്ഷമാണെന്നും വിവരിക്കുന്നു.


 പുരുഷ  സൂക്തത്തെ കുറിച്ചുള്ള  പോസ്റ്റ് ആയി ഇതെടുക്കരുത്  ശിവ രാത്രിയെ വിവരിച്ചപ്പോള്‍ സൂക്തം രണ്ടു വരി  കൊടുക്കേണ്ടി വന്നു.


ചന്ദ്രനിലെ  ശോഷണമാണ് ശിവരാത്രി ദിവസത്തിലെ പ്രത്യേകത  ചന്ദ്രന്‍ ഔഷധിയാണ് ആയതിനാല്‍

പ്രകൃതിയെ  അറിഞ്ഞു  ജീവിക്കണമെന്ന് ആയുര്‍വേദവും    ജോതിഷമെന്ന   ആറാം ശാസ്ത്രവും സര്‍വ്വത്ര പറയുന്നുണ്ട്  ജോതിഷഗ്രന്ഥപ്രകാരം ചന്ദ്രനില്‍  വര്‍ഷത്തില്‍ രണ്ടു പ്രാവിശം '''ഹലാഹല'''' ദോഷമുണ്ടാകും .


 അതിലൊന്ന് ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിലായി  വരുന്ന വിനായക ചതുര്‍ഥിയും കുംഭ  മാസത്തിലെ ചതുര്‍ ദശിയുമായ ശിവ രാത്രിയുമാണ്    ഭൂമിയിലെ മനുഷ്യനടക്കം സര്‍വ്വ സസ്യജീവ ജാലങ്ങള്‍ക്കും ചന്ദ്ര ദോഷത്താല്‍ ഔഷധഗുണം കുറഞ്ഞു   വിഷ രസം ഉണ്ടാകും . ജലരൂപത്തിൽ അല്ലാത്ത ഭക്ഷണങ്ങൾ  കഴിക്കരുത് വിശപ്പിനു ഒരിക്കല്‍ മാത്രം പന്ത്രണ്ടു മണിക്ക് മുന്നേ   കഴിക്കുക സഹനശക്തിയുള്ളവര്‍ കരിക്കിന്‍ വെള്ളം മാത്രം കുടിച്ചു കഴിയുക .  വിനായക ചതുര്‍ഥി ദിനം ചന്ദ്രനെ നോക്കാന്‍ കൂടി പാടില്ല. 


   നവമിയില്‍  ചതുര്‍ഥി  ചതുര്‍ ദശിയില്‍ വരും അത്തരം  തിഥികളെ രിക്ത എന്ന ദോഷത്തില്‍ പെടുത്തിയിരിക്കുന്നു ഈ ദിനം രാത്രിയില്‍  ചന്ദ്രനില്‍  ഘാതക ദോഷമുള്ളതിനാല്‍ വിനായ ചതുർത്ഥിയിൽ  രാത്രി ചന്ദ്രനെ നോക്കരുത്      ഇനിയും  ഗുണ ദോഷമുള്ള തിഥികള്‍ ഉണ്ട് '' നന്ദ / ഭദ്ര / ജയ / രിക്ത / പൂര്‍ണ്ണ /  ഇങ്ങിനെ അഞ്ചു എണ്ണം ഉണ്ട്   ഇവയും ചതുര്‍ഥി പോലെ ആചരിക്കേണ്ട ദിനങ്ങളാണ്.


ജോതി ശാസ്ത്രം പഠിക്കും മുന്‍പ് എനിക്കും ഇതറിയില്ലായിരുന്നു   ജോതിഷികളും വേദ പഠിതാക്കളും  മാത്രമേ ഇതൊക്കെ ആചരിക്കുന്നുള്ളൂ . ഈ ദിനത്തിന്‍റെ ദോഷം അറിഞ്ഞേ വൈദ്യസമൂഹം   മരുന്ന് ശേഖരിക്കുകയുള്ളൂ  ഇല്ലെങ്കില്‍ ഫലിക്കില്ല   .


രിക്ത തിഥിയില്‍ വരുന്ന ചതുര്‍ഥിയില്‍ അതായത് വിനായക ചതുര്‍ഥി ദിനവും   വായു  ജലം ഇലകള്‍ ഇവയില്‍   ഔഷധ ഗുണനിലവാരം കുറയുന്നു . ആയതിനാല്‍ ആയുര്‍വേദ വിധി പ്രകാരം വിനായക ചതുര്‍ഥിയില്‍     മരുന്നുകള്‍ പറിക്കാനോ നിര്‍മ്മിക്കാനോ വിധിയില്ല . ഇത്തരം തിഥികളില്‍ യാഗങ്ങള്‍ക്കാണ് പ്രധാനം


  ഭൈഷജ്യ   ഹോമങ്ങള്‍ ചെയ്യണം വിനായക ചതുര്‍ഥിയില്‍ രാത്രി     ഗണപതിക്ക്  അഗ്നിഹോത്രാദികള്‍ ചെയ്യുക ശേഷം ലഭിക്കുന്ന  ഹോമാഗ്നിയിലെ   ഭസ്മവും കരിയും വളരെ കുറച്ചെടുത്തു രാവിലെ   ജലത്തില്‍ നിമഞ്ജനം ചെയ്യണം .കരി ജലത്തെ ശുദ്ധമാക്കും .


ഗണപതി തീയാണ് ഭസ്മത്തെ ഒരു തീകുണ്ടത്തിനും  ദഹിപ്പിക്കാന്‍ സാധിക്കില്ല മറ്റൊരു സൃഷ്ട്ടി നടത്താനുള്ള ഗുണം  ഭസ്മത്തില്‍ ഉണ്ട്  ചെടികള്‍ക്ക്  വളമായിട്ടാണങ്കിലും  ഭസ്മത്തില്‍ സൃഷ്ട്ടി ഗുണമുണ്ട്    വിശുദ്ധം ആയതിന്നാല്‍ ഭസ്മം വിഭൂതിയാണ് .  അശുദ്ധ വസ്തുക്കളെ ശുദ്ധികരിക്കുന്നതിനാല്‍  വിഭൂതി  വിശുദ്ധ നായകനും വിനായകനുമാണ്


 അത് കൊണ്ട് ഭംസ്മം എന്ന വിനായകന്‍ ജലത്തില്‍ അലിയും അത് ചതുര്‍ഥിയില്‍ നിമജ്ജനം ചെയ്യുക വേണം .സനാതനം നിത്യനൂതനമാകണം. അടുത്ത പ്രാവിശം  പ്രതിമ കടലില്‍  നിമജ്ജനംചെയ്യും മുന്‍പ്   ശിവപ്രീയമായ വിഭൂതിയെ ഒന്ന് സ്മരിക്കണം   വിനായക ചതുര്‍ഥിയെ ഒന്ന് കൂടി   വിചിന്തനം ചെയ്യേണ്ടതല്ലേ എന്ന്  തോന്നുന്നു..


 ഭക്തി ശാസ്ത്രമല്ല   . ശാസ്ത്രത്തിലെ ഭക്തിയാണ് വേണ്ടത്

ജ്ഞാനിയിലെ ഭകതനെയാണ് വേണ്ടത്


ഇനിയപ്പോള്‍ ശിവരാത്രിയില്‍ എന്തിനു ഉറക്കം ഒഴിക്കണം ?


അതും പറയാം വിഷം നിറയുന്നു എന്നതാണല്ലോ വിശ്വാസം

പണ്ടൊക്കെ  പാമ്പ് കടിയേറ്റാല്‍ കുരുമുളകും ചില മരുന്നുകളും ചവക്കും എന്നിട്ട്  കടിയേറ്റവന്‍റെ ചെവിയില്‍ രണ്ടു പേര്‍  ഊതും, ചിലപ്പോള്‍ ഏറെ  പേര്‍ ദേഹം മുഴുവനും  ഊതേണ്ടി വരും ഹലാഹലം  എന്നാണ് ഈ ചികിത്സ  വിധിയുടെ പേര്.. അവന്‍ കോലാഹലം ഉണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നൊക്കെ നിങ്ങളും കേട്ടു കാണുമല്ലോ. ഹലാഹലം തീരാന്‍ നാവുകൊണ്ട്  കോലാഹലം തീര്‍ക്കണംഅപ്പോൾ ഉറക്കം വരില്ല  .


ശിവ രാത്രിയില്‍ പ്രകൃതിയിലെ  ഹലാഹല വിഷവും തീരണം  രുദ്രഹോമം നടത്തുക   മന്ത്രത്തിനായി  ശ്രുരുദ്രം  ചൊല്ലുക  അതറിയില്ലാത്തവര്‍ പഞ്ചാക്ഷരി മന്ത്രം ചൊല്ലുന്നു .പ്രാണായാമം ആചാരിക്കാത്ത ഒരാള്‍ക്കും   ശ്രിരുദ്രം ചൊല്ലാന്‍ സാധിക്കില്ല.


രുദ്രം ജപിക്കുന്നവര്‍ പ്രാണായാമം ചെയ്യാറില്ല .


 .രുദ്രം യോഗ ശാസ്ത്രത്തിലെ  മഹാപ്രാണായാമമാണ്.


 മഹാദേവന്‍  യോഗയിലെ  യോഗീശ്വരനും .


ആയതിനാല്‍ ഒരു ദിനം ശിവനില്‍  ജീവിക്കണം അതും കൂടിയാണ് ശിവരാത്രി രുദ്രം ജപിക്കുക .


ശാരീരിക ബന്ധം പാടില്ല 

 ബീജദാനം പാടില്ല  ദമ്പതികള്‍ ഒന്നിച്ചു ശയിക്കരുത്  ഒരുമിച്ചാലേ ആ സ്വകാര്യത  നടക്കൂ അതിനാല്‍ പുറം ലോകത്ത് ജന മധ്യത്തില്‍ ഒരു രാത്രി ജീവിക്കുക  അതും കൂടിയാണ്  ശിവരാത്രി.


ഉറക്കം ഒഴിക്കല്‍ മാത്രമല്ല ഒട്ടുമിക്ക ഷേക്ത്രങ്ങളിലും കരിമരുന്നു പ്രയോഗം ഉണ്ട് അതും വിഷം തീരാന്‍ വേണ്ടി മാത്രം ശബ്ദം ഉറക്കത്തെ ഇല്ലാതാക്കും അതും കൂടി ശിവരാത്രിയാണ്.


  .മദ്യത്തിനും ഹലാഹലം എന്ന് പേരുണ്ട് മദ്യം ഏറെ സംസാരിപ്പിക്കുന്നു അതും ഒഴിവാക്കണം  .


ഇനി മഞ്ഞള്‍ നെയ്യില്‍ കുഴച്ചു കുളിക്കണം ചാണകം മുറ്റത്തു  തളിക്കണം കുരുമുളകും മഞ്ഞളും ചേര്‍ത്ത ജലം കുടിക്കണം.


.മീനൂട്ട് നടത്തണം അരിയും നെയ്യും തേനും എള്ളും പഴവും കുഴച്ചു പുഴയില്‍ നിക്ഷേപിക്കണം. ജലത്തിലെ ഹലാഹല  വിഷവും തീരണം  .സനാതനരുടെ ഭക്തി പ്രകൃതി സേവനമാണ് .


ഇനി എന്താണ് പറയാനുള്ളത് പുരാണങ്ങളില്‍  ഭക്തിയുടെ ശിവ രാത്രി പറയുന്നുണ്ട്   ഭാഗവതവത്തിൽ  മേല്പ്പറഞ്ഞ  കാഴ്ചപ്പാടുകള്‍   പറയുന്നില്ല  അതിനു കൂടി ഒരു വിവരണം പറയാം  .


എന്‍റെതായ ഒരു കാഴ്ചപ്പാടും ഇവിടെ പറഞ്ഞിട്ടില്ല വേദവും ജോതിഷവും ശിവരാത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണം നടത്തി എന്ന് മാത്രം 


സമുദ്ര മഥന സമയത്ത്   ശിവന്‍ കാളകൂട വിഷം വിഴുങ്ങി എന്നതല്ലേ ശിവരാത്രിയുടെ പിന്നിലുള്ള വസ്തുത .


അതൊന്നും എതിര്‍ക്കുന്നില്ല  അതും ശരിയാണ് വേലിയേറ്റവും ഇറക്കവും ചന്ദ്രനാല്‍ ഉണ്ടാകുന്ന സമുദ്ര മഥനം തന്നെയാണ് കടയുന്ന വസ്തുവില്‍ വിഷം ഉണ്ടങ്കില്‍ കടയപ്പെടുന്ന ഉപകരണത്തിലും ഉണ്ടാകും .


 ഭീമാകാരമായ ഒരു ഗ്രഹത്തെ മുടിയിലെ  ആഭരണമായി   ചൂടാന്‍ സാധിക്കുമെങ്കില്‍ ശിവ രൂപം എത്ര വലുതാണ്‌ ശിവന്‍  പ്രപഞ്ചം തന്നെയാണെന്ന് വേദ ചിന്തയുള്ള  ഭക്തരും ചിന്തിക്കട്ടെ.


മറ്റൊന്ന്  ഭാഗവതകാരനും വിഷം തന്നെയല്ലേ ആരോപിക്കുന്നത് സര്‍വ്വതിനും സംഹാരം ചെയ്യാന്‍ സാധിക്കുന്ന മൂര്‍ത്തിക്ക് ഹലാഹല വിഷം പാലാണ് എല്ലാ ദേവന്മാര്‍ക്കും ജന്മ ദിനമുണ്ട് പക്ഷെ ശിവഭഗവാന് ജന്മദിനമില്ല ജനിക്കാത്തത് മരിക്കില്ല നശിക്കില്ല .


 പക്ഷേ വിഷം ചെന്നാല്‍ ഉറങ്ങരുത് കൂവളം വിഷത്തെ കുറയ്ക്കും എന്നൊക്കെ ഭാഗവതം വിശേഷിപ്പിക്കുന്നു അതും തെറ്റല്ല . എല്ലാവരെയും ശാസ്ത്രം പറഞ്ഞു ഈശ്വരനിലേക്ക് കൊണ്ട് വരാന്‍ സാധിക്കില്ല ഭക്തിയുടെ പരിവേഷം ഭാഗവതത്തില്‍ ഉണ്ട് അതും തെറ്റല്ല ഭക്തിയില്‍ നിന്നും നമ്മള്‍ വേദത്തിലേക്കു  ഉയരണം.


ഭാഗവതത്തില്‍ കാള കൂട വിഷമുണ്ടോ ഉണ്ട്  യോഗയെയും പുനര്‍ജന്മം എന്നിവയെയും  കുറിക്കുന്നതു കൂടിയാണ്  ഭാഗവതം .

മനസ്സാണ് പാലാഴി

മന്ധമേരു  പര്‍വ്വതം ശ്വസന ക്രീയക്ക്‌ ഉപയോഗിക്കുന്ന നാസികയാണ്.

വാസുകി തള്ളവിരലും ചെറുവിരലും ചേര്‍ന്ന നാഗരൂപമാകുന്നു  ആകുന്നു അതിനു തലയും വാലുമുണ്ട്


ദേവന്‍ ഇടത്തെ നാസികദ്വോരവും അസുരന്‍ വലത്തെ നാസിക ദ്വോരവും

 കടയല്‍ എന്നത് പ്രാണയാമമെന്ന  ധ്യാനം ആകുന്നു


ഹലാഹലം എന്നത് .ധ്യാനം കൊണ്ട് ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും  അകന്നു പോകുന്ന  വിഷവ്സതുക്കള്‍ തന്നെ.


അപ്പോള്‍ നീല കണ്ഠം എന്താണ് ,, തൊണ്ടയിലെ  തൈറോട് ഗ്രന്ഥിയിലെ പ്രധിരോധ ശക്തിയാണ്  നാഗത്തെ പോലെ നമുക്കും കണ്ഠനാളിയില്‍   വിഷമുണ്ട്‌ വിഷത്തെ തടയാനുള്ള കഴിവുണ്ട്  യോഗയില്‍ അത് നന്നായി പ്രവര്‍ത്തിക്കും തത്ത്വമസി പോലെ  നമ്മളും നീലകണ്ഠന്‍ തന്നെയാണ് ഈശ്വരനില്‍ എന്തൊക്കെ ഉണ്ടോ അത് സൃഷ്ട്ടിയിലും  നമ്മിലും ഉണ്ട്


ധ്യന്യന്തര മഹര്‍ഷി ആരാണ് . ധ്യാനം ഏറെ നാള്‍ ചെയ്കയാല്‍  അന്തരഫലമായി അമൃതിന്‍റെ ഗുണം  ലഭിക്കും അന്തരം എന്നാല്‍ അവസാനം എന്നാണല്ലോ യോഗനിദ്രയുടെ അന്തരം അമൃത് ലഭിക്കും  ധ്യന്യന്തര മഹര്‍ഷി അമൃത് കുംഭം കൊണ്ട് വന്നു എന്നത് നമ്മിലെ യോഗയുടെയും ധ്യാനത്തിന്റെയും ശക്തിയാണ്  .


അമൃതത്വം ഉള്ളവന്‍ എന്നും  ഉയര്‍ന്നു നില്ക്കും .


ഇനി പറയാനുള്ളത് നമ്മള്‍ പുരാണങ്ങള്‍ മാത്രം തേടിപ്പോയാല്‍ വേദവിജ്ഞാനo മനസിലാവുകയില്ല .വലിയ  അറിവുകള്‍ നഷ്ട്ടപെടുകയും ചെയ്യും. പുരാണങ്ങള്‍ നല്ലത് തന്നെ   വേദങ്ങളും ഗ്രഹിക്കാന്‍ ശ്രമിക്കുക .രണ്ടു വരി രുദ്രമെങ്കിലും ഈ ശിവരാത്രിയില്‍ നിങ്ങള്‍ക്ക്  ചൊല്ലാന്‍ സാധിക്കട്ടെ.


ന =നഭസ്സു

മ =മനസ്സ്

ശി = ശിരസ്സ്‌

വ = വചസ്

യ = യശസ്സ് അഞ്ചും  ശുദ്ധമാകട്ടെ

   

ഓം നമോ ഭഗവതേ’ രുദ്രായ ||

നമ’സ്തേ രുദ്ര മന്യവ’ ഉതോത ഇഷ’വേ നമഃ’ | നമ’സ്തേ അസ്തു ധന്വ’നേ ബാഹുഭ്യാ’മുത തേ നമഃ’ | യാ ത ഇഷുഃ’ ശിവത’മാ ശിവം ബഭൂവ’ തേ ധനുഃ’ | ശിവാ ശ’രവ്യാ’ യാ തവ തയാ’ നോ രുദ്ര മൃഡയ | യാ


   നമോ ഭഗവതേ രുദ്രായ എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍ നേരുന്നു


ANILVAIDIK  8281404225

 ശിവാലയഓട്ടം 


ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ആചാരമാണ് ശിവാലയ ഓട്ടം.'ചാലയം ഓട്ടം' എന്നും ഇത് അറിയപ്പെടുന്നുണ്ട് കുംഭമാസത്തിൽ ശിവരാത്രിദിവസം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്. (തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം 

എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ).

ഈ പന്ത്രണ്ടു ക്ഷേത്രങ്ങളിലും ചെന്നു കുളിച്ചു തൊഴുന്നതു പാപമോചനത്തിനുള്ള ഒരു മാർഗ്ഗമാണെന്നു വിചാരിക്കപ്പെട്ടുവരുന്നു. ഇതിലേക്കായി ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ഷേത്രങ്ങളിൽ എല്ലാം ഒരുദിവസംകൊണ്ടു കുളിച്ചുതൊഴുന്നതിനായി യത്നിക്കുന്നവരെ "ചാലയം ഓട്ടക്കാർ" എന്നു വിളിക്കുന്നു. ചാലയം എന്നതു ശിവാലയം എന്നതിന്റെ തത്ഭവമാണെന്നു വിചാരിക്കാം.


ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. 

മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയഓട്ടത്തിനുപിന്നിലുള്ള ഐതിഹ്യം നിലനിൽക്കുന്നത്. ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ പങ്കെടുക്കുവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാൻ ഭീമസേനൻ പോയി. കടുത്ത ശിവഭക്തനായ വ്യാഘ്രപാദൻ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷങ്ങളുമായി ഭീമൻ വീണ്ടും തിരുമലയിൽ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനു സമീപമെത്തി. മുനി കോപിതനായി ഭീമനുനേരെ തിരിയുകയും ഭീമൻ പിന്തിരിഞ്ഞ് ഗോവിന്ദാ… ഗോപാലാ……. എന്നു വിളിച്ച് ഓടൻ തുടങ്ങുകയും ചെയ്തു. മുനി ഭീമന്റെ സമീപമെത്തുമ്പോൾ ഭീമൻ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അപ്പോൾ അവിടെ ഒരു ശിവലിംഗം ഉയർന്നുവരികയും ചെയ്യും. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു പോകാൻ പ്രേരിപ്പിക്കാൻ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോൾ ഭീമൻ വീണ്ടും വീണ്ടും രുദ്രാക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങൾ ഉയർന്നു വരികയും ചെയ്തു. ഒടുവിൽ 12-ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകുകയും ചെയ്തു. അങ്ങനെ ഇരുവർക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യക്തമായി. അദ്ദേഹം പിന്നീട് ധർമ്മപുത്രന്റെ യാഗത്തിൽ പങ്കുകൊണ്ടു. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥാപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്.


ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ന്മാരെ "ഗോവിന്ദന്‍മാര്‍' എന്ന് പറയുന്നു. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണം ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല. ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശി നാളില്‍ ഉച്ച്ക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടമാരംഭിക്കുന്നു.

വെള്ളമുണ്ടോ കാവി മുണ്ടോ ആണ് വേഷം. കൈകളില്‍ വിശറിയുണ്ടാകും ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കുന്നു.


ഇങ്ങിനെ സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു.ഓരോ ക്ഷേത്രത്തിലും എത്തുന്പോള്‍ കുളിച്ച് ഈറനോടെ വേണം ദര്‍ശനം നടത്തുവാന്‍ വഴിയില്‍ പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും . ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു. "ഗോവിന്ദാ ഗോപാല' എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓടുന്നത ്.


1. തിരുമല ശിവക്ഷേത്രം


ശിവാല ഓട്ടത്തിലെ ഒന്നാമത്തെ ക്ഷേത്രമായ ഇവിടെ ശൂലപാണി ഭാവത്തിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടോളം പഴക്കം വരുന്ന ശിലാലിഖിതങ്ങള്‍ ഈ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. രാജേന്ദ്രചോളന് ഒന്നാമന്റെ കാലത്തെക്കുറിച്ചുള്ള പരാമര്‍ശവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. മുഞ്ചിറൈ തിരുമലൈ തേവര്‍ എന്നാണ് ഈ ക്ഷേത്രം പണ്ട് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍ കുഴിത്തുറയ്ക്കു സമീപമുള്ള വെട്ടുവെന്നിയില്‍ നിന്നും തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയിലാണ് ഈ ക്ഷേത്രം.

2. തിക്കുറിച്ചി ശിവക്ഷേത്രം


താമ്രപര്‍ണി നദീതീരത്താണ് തിക്കുറിച്ചി ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയാണ് ഇവിടെ. തിരുമലയില്‍ നിന്നു മാര്‍ത്താണ്ഡം പാലത്തിലൂടെ ഞാറാം വിളയിലെത്തി ചിതറാളിലേക്കുള്ള വഴിയിലൂടെ ഈ ക്ഷേത്രത്തിലെത്താം.


3. തൃപ്പരപ്പ് ശിവക്ഷേത്രം


കുഴിത്തുറയില്‍ നിന്നു 15 കിലോമീറ്റര്‍ അകലെയാണ് തൃപ്പരപ്പ്. കോതയാറിന്റെ തീരത്താണ് ഈ പുരാതന ക്ഷേത്രം. ശങ്കരാചാര്യര്‍ ഈ ക്ഷേത്രത്തിലെത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. ക്ഷേത്രത്തിനു ഒന്പതാം നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്നു. ആയ് രാജാവായ കരുനന്തടക്കന്റെ കാലത്ത് തയ്യാറാക്കിയ രണ്ടു ചെമ്പോലകള്‍ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. തിക്കുറിച്ചിയില്‍ നിന്നും കളിയല്‍ വഴിയും കുലശേഖരം വഴിയും ക്ഷേത്രത്തിലെത്താം.


4. തിരുനന്തിക്കര ശിവക്ഷേത്രം


നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്പകലാ രീതിയിലാണ് ക്ഷ്ത്രത്തിന്റെ നിര്‍മ്മാണം. നന്ദികേശ്വര രൂപത്തിലാണ് ശിവ പ്രതിഷ്ഠ. തൃപ്പരപ്പില്‍ നിന്നു കുലശേഖരം വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം.


5. പൊന്മന ശിവക്ഷേത്രം


പാണ്ഡ്യരാജവംശവുമായി ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. പൊന്മനയിലെ ശിവന്‍ തീമ്പിലാധിപന്‍ എന്നാണറിയപ്പെടുന്നത്. തീമ്പന്‍ എന്ന ശിവഭക്തന് ദര്‍ശനം നല്കിയതുമായി ബന്ധപ്പെട്ടാണ് ഈ പേരുണ്ടായത്. പൊന്മനയ്ക്കടുത്തുള്ള മംഗലം എന്ന സ്ഥലം പഴയ നാഞ്ചിനാടിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നു. തിരുനന്തിക്കരയില്‍ നിന്നു കുലശേഖരം പെരുഞ്ചാണി റോഡില്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്മനയിലെത്താം.


6. പന്നിപ്പാകം ശിവക്ഷേത്രം


നെല്‍വയലുകള്‍ക്ക് മധ്യത്തിലാണ് പന്നിപ്പാകം ക്ഷേത്രം. അര്‍ജ്ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിനു സമീപത്തായി കാട്ടാളന്‍ കോവില്‍ എന്നൊരു ക്ഷേത്രവുമുണ്ട്. പൊന്മന നിന്നു വലിയാറ്റുമുഖം വഴി പന്നിപ്പാകം ക്ഷേത്രത്തിലെത്താം.


7. കല്‍ക്കുളം ശിവക്ഷേത്രം


ശ്രീ വര്‍ത്തമാനപുരം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. പിന്നീട് കല്ക്കുളം എന്ന പേരില്‍ ഇവിടം അറിയപ്പെട്ടു. ക്രിസ്തുവര്‍ഷം 1744 ല്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്റെ തലസ്ഥാനമായി കല്ക്കുളം തെരഞ്ഞെടുക്കുകയും പത്മനാഭപുരം എന്ന് പേരിടുകയും ചെയ്തു. പാര്‍വതീ സമേതനായ ശിവപ്രതിഷ്ഠയാണിവിടെ. ശിവാലയ ഓട്ടം നടക്കുന്ന ശിവക്ഷേത്രങ്ങളില്‍ പാര്‍വതി പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രമാണിത്. പാര്‍വതി പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്നാണറിയപ്പെടുന്നത്. പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുളത്തെത്താം.


8. മേലാങ്കോട് ശിവക്ഷേത്രം


കാലകാല രൂപത്തിലാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട്. പത്മനാഭപുരത്തു നിന്നും 2 കിലോമീറ്റല്‍ സഞ്ചരിച്ചാല്‍ മേലാങ്കോട് ക്ഷേത്രത്തിലെത്താം.


9. തിരുവിടൈക്കോട് ശിവക്ഷേത്രം


'വിടൈ' എന്നാല്‍ 'കാള' എന്നാണ് അര്‍ത്ഥം. ഈ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിനു ജീവന്‍ വച്ചതിനെ തുടര്‍ന്നാണ് തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്ന് വിശ്വാസമുണ്ട്. 18 സിദ്ധന്മാരില്‍ ഒരാളായ എടൈക്കാടര്‍ സ്വര്‍ഗ്ഗം പൂകിയത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും മറ്റൊരു വിശ്വാസം. ചടയപ്പന്‍ അഥവാ ജടയപ്പന്‍ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ. മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം.


10. തിരുവിതാംകോട് ശിവക്ഷേത്രം


പത്താമത്തെ ക്ഷേത്രമാണു തിരുവിതാംകോട് ശിവക്ഷേത്രം. ആയ്, വേല് രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണു തിരുവിതാംകോട്. മൂന്നു ഏക്കറോളം വരുന്നതാണു ക്ഷേത്രസ്ഥലം. തക്കല കേരളപുരം വഴി തിരുവിതാംകോട് ക്ഷേത്രത്തിലെത്താം.


11. തൃപ്പന്നിക്കോട് ശിവക്ഷേത്രം


മഹാവിഷ്ണുവിന്റെ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണു ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. വരാഹത്തിന്റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ. കേരള ക്ഷേത്ര ശില്പ മാതൃകയിലുള്ള ദ്വിതല ശ്രീകോവിലാണു ഇവിടെ. കുഴിക്കോട് പള്ളിയാടി വഴി എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.


12. തിരുനട്ടാലം ശിവക്ഷേത്രം

ചരിത്ര പ്രസിദ്ധമായ ശിവാലയ ഓട്ടത്തിലെ അവസാന ക്ഷേത്രമാണു തിരുനട്ടാലം ശിവക്ഷേത്രം. ശങ്കരനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഇതാണ്. ശിവ പ്രതിഷ്ഠയും ശങ്കരനാരായണ പ്രതിഷ്ഠയുമുള്ള രണ്ട് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. രണ്ടു ക്ഷേത്രങ്ങള്‍ക്കിടയിലായി ഒരു കുളവും കാണാം.

 *108 ശിവ നാമങ്ങൾ*


ഹര ഹര മഹാദേവാ !!!!

ഓം ശിവായഃ നമഃ

ഓം മഹേശ്വരായഃ നമഃ

ഓം ശംഭേവ നമഃ

ഓം പിനാകിനേ നമഃ

ഓം ശശിശേഖരായഃ നമഃ

ഓം വാമദേവായഃ നമഃ

ഓം വിരൂപാക്ഷായഃ നമഃ

ഓം കപർദ്ദിനേ നമഃ

ഓം നീലലോഹിതായഃ നമഃ

ഓം ശങ്കരായഃ നമഃ

ഓം ശൂലപാണയേ നമഃ

ഓം ഖട്വാംഗിനേ നമഃ

ഓം വിഷ്ണുവല്ലഭായഃ നമഃ

ഓം ശിപിവിഷ്ടായഃ നമഃ

ഓം അംബികാനാഥായഃ നമഃ

ഓം ശ്രീകണ്ഠായഃ നമഃ

ഓം ഭക്തവത്സലായഃ നമഃ

ഓം ഭവായഃ നമഃ

ഓം ശർവ്വായഃ നമഃ

ഓം ത്രിലോകേശായഃ നമഃ

ഓം ശിതികണ്ഠായഃ നമഃ

ഓം ശിവപ്രിയായഃ നമഃ

ഓം ഉഗ്രായഃ നമഃ

ഓം കപാലിനേ നമഃ

ഓം കാമാരയേ നമഃ

ഓം അന്ധകാസുരസൂദനായഃ നമഃ

ഓം ഗംഗാധരായഃ നമഃ

ഓം ലലാടാക്ഷായഃ നമഃ

ഓം കാലകാലായഃ നമഃ

ഓം കൃപാനിധയേ നമഃ

ഓം ഭീമായഃ നമഃ

ഓം പരശുഹസ്തായഃ നമഃ

ഓം മൃഗപാണയേ നമഃ

ഓം ജടാധരായഃ നമഃ

ഓം കൈലാസവാസിനേ നമഃ

ഓം കവചിനേ നമഃ

ഓം കഠോരായഃ നമഃ

ഓം ത്രിപുരാന്തകായഃ നമഃ

ഓം വൃഷാങ്കായഃ നമഃ

ഓം വൃഷഭാരൂഢായഃ നമഃ

ഓം ഭസ്മോധൂളിതവിഗ്രഹായഃ നമഃ

ഓം സാമപ്രിയായഃ നമഃ

ഓം സ്വരമയായഃ നമഃ

ഓം ത്രയീമൂർത്തയേ നമഃ

ഓം അനീശ്വരായഃ നമഃ

ഓം സർവ്വജ്ഞായഃ നമഃ

ഓം പരമാത്മനേ നമഃ

ഓം സോമസൂര്യാഗ്നിലോചനായഃ നമഃ

ഓം ഹവിഷേ നമഃ

ഓം യജ്ഞമയായഃ നമഃ

ഓം സോമായഃ നമഃ

ഓം പഞ്ചവക്ത്രായഃ നമഃ

ഓം സദാശിവായഃ നമഃ

ഓം വിശ്വേശ്വരായഃ നമഃ

ഓം വീരഭദ്രായഃ നമഃ

ഓം ഗണനാഥായഃ നമഃ

ഓം പ്രജാപതയേ നമഃ

ഓം ഹിരണ്യരേതസ്സേ നമഃ

ഓം ദുർധർഷായഃ നമഃ

ഓം ഗിരീശായഃ നമഃ

ഓം ഗിരിശായഃ നമഃ

ഓം അനഘായഃ നമഃ

ഓം ഭുജംഗഭൂഷണായഃ നമഃ

ഓം ഭർഗ്ഗായഃ നമഃ

ഓം ഗിരിധന്വിനേ നമഃ

ഓം ഗിരിപ്രിയായഃ നമഃ

ഓം കൃത്തിവാസസേ നമഃ

ഓം പുരാരാതയേ നമഃ

ഓം ഭഗവതേ നമഃ

ഓം പ്രമഥാധിപായഃ നമഃ

ഓം മൃത്യുഞ്ജയായഃ നമഃ

ഓം സൂക്ഷമതനവേ നമഃ

ഓം ജഗത് വ്യാപിനേ നമഃ

ഓം ജഗത്ഗുരവേ നമഃ

ഓം വ്യോമകേശായഃ നമഃ

ഓം മഹാസേനജനകായഃ നമഃ

ഓം ചാരുവിക്രമായഃ നമഃ

ഓം രുദ്രായഃ നമഃ

ഓം ബുധപതയേ നമഃ

ഓം സ്ഥാണവേ നമഃ

ഓം അഹിർബുധ്ന്യായഃ നമഃ

ഓം ദിഗംബരായഃ നമഃ

ഓം അഷ്ടമൂർത്തയേ നമഃ

ഓം അനേകാത്മനേ നമഃ

ഓം സാത്വികായഃ നമഃ

ഓം ശുദ്ധവിഗ്രഹായഃ നമഃ

ഓം ശാശ്വതായഃ നമഃ

ഓം ഖണ്ഡപരശവേ നമഃ

ഓം അജായഃ നമഃ

ഓം പാശവിമോചകായഃ നമഃ

ഓം മൃഡായഃ നമഃ

ഓം പശുപതയേ നമഃ

ഓം ദേവായഃ നമഃ

ഓം മഹാദേവായഃ നമഃ

ഓം അവ്യയായഃ നമഃ

ഓം ഹരയേ നമഃ

ഓം പൂഷദന്തഭിദേ നമഃ

ഓം അവ്യഗ്രായഃ നമഃ

ഓം ദക്ഷാധ്വരഹരായഃ നമഃ

ഓം ഹരായഃ നമഃ

ഓം ഭഗനേത്രഭിദേ നമഃ

ഓം അവ്യക്തായഃ നമഃ

ഓം സഹസ്രാക്ഷായഃ നമഃ

ഓം സഹസ്രപദേ നമഃ

ഓം അപവർഗ്ഗപ്രദായഃ നമഃ

ഓം അനന്തായഃ നമഃ

ഓം താരാകായഃ നമഃ

ഓം പരമേശ്വരായഃ നമഃ

 🪔🛕 *ദക്ഷിണാമൂർത്തി* ( *ശിവൻ* )🛕🪔


പരമശിവന്റെ ഒരു മൂർത്തിഭേദമാണ്  ദക്ഷിണാമൂത്തി ശിവൻ. പേരാലിന്റെ ചുവട്ടിൽ തെക്കോട്ടുതിരിഞ്ഞ് ചിന്മുദ്രാങ്കിതനായിരിക്കുന്ന ദക്ഷിണാമൂർത്തിയുടെ സമീപം തത്ത്വജിജ്ഞാസുക്കളായ മുനിമാർ ഇരിക്കുന്നു. ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര മഹർഷിമാരുടെ എല്ലാ സംശയങ്ങളും ഇല്ലാതാക്കുന്നതിനു സമർഥമാണത്രെ.


ദക്ഷിണൻ എന്ന പദത്തിന് അനുകൂലൻ എന്നർഥമുണ്ട്. അനുകൂലഭാവത്തിൽ അനുഗ്രഹതത്പര ഭാവത്തിൽ സ്ഥിതിചെയ്യുന്നവൻ എന്ന് ദക്ഷിണാമൂർത്തി എന്ന പദത്തിന് അർഥം കല്പിക്കാം. സതീവിയോഗംമൂലം തപസ്സനുഷ്ഠിച്ച പരമശിവന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നാണ് പറയപ്പെടുന്നത്. വേദാന്തതത്ത്വംമുനിമാർക്ക് ഉപദേശിക്കുന്നതിന് ഈ സന്ദർഭം പ്രയോജനപ്രദമായി. ഏതു സംശയവുമായി എത്തുന്ന മുനിമാർക്കും ദക്ഷിണാമൂർത്തിയുടെ സാമീപ്യത്താൽത്തന്നെ സംശയനിവാരണമുണ്ടാകുന്നു. ഗുരുവിന്റെ മൌനം വ്യാഖ്യാനമായിത്തീരുന്നതായി ശിഷ്യർക്കനുഭവപ്പെടുന്നു. പരമശിവനെ ഗുരു ആയി സ്വീകരിക്കുന്ന മൂർത്തിഭേദമാണിത്. മൗനരൂപമായ വ്യാഖ്യാനത്താൽ ശിഷ്യർ സംശയനിവൃത്തിനേടി നിർമലചിത്തരായിത്തീരുന്നു.ഗുരോസ്തുമൌനം വ്യാഖ്യാനം, ശിഷ്യാസ്തു ഛിന്നസംശയാഃ എന്ന വാക്യം ഈ ഭാവത്തെ വിശദമാക്കുന്നു.


ബ്രഹ്മജ്ഞാനം സൂചിപ്പിക്കുന്ന  ഹസ്തമുദ്രയാണ്ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര. ജപമാല കയ്യിലുണ്ട്. ജ്ഞാനദേവനായി ആരാധിക്കുന്ന സുബ്രഹ്മണ്യദേവനും ദേവിയുടെ ജ്ഞാനമൂർത്തിഭേദങ്ങളായ ശാരദ, ത്രിപുരസുന്ദരി എന്നിവരും ജ്ഞാനമുദ്രയും ജപമാലയും ധരിക്കുന്നതായി പറയപ്പെടുന്നു. മഹേശൻ, മഹായോഗി, പശുപതി തുടങ്ങിയ ശിവതത്ത്വഭേദങ്ങളും ദക്ഷിണാമൂർത്തിഭേദത്തിനു സമാനമായ തത്ത്വം ഉൾക്കൊള്ളുന്നു. ദക്ഷിണാമൂർത്തിതന്നെ വ്യാഖ്യാനം, ജ്ഞാനം, യോഗം, വീണാധരം എന്ന് നാല് രീതികളിലുണ്ട്. ഈ മൂർത്തിഭേദങ്ങൾക്ക് അതിനനുസരിച്ച് ധ്യാനവും ധ്യാനത്തിനനുസരിച്ച് വിഗ്രഹവും വ്യത്യസ്തമായിരിക്കും.


ശിവക്ഷേത്രങ്ങളിൽ ചിലത് ദക്ഷിണാമൂർത്തി ക്ഷേത്രമാണ്. ഉദാഹരണമായി, ചൊവ്വരശിവക്ഷേത്രത്തിലെ മൂർത്തി ദക്ഷിണാമൂർത്തിയാണെന്നു പ്രസിദ്ധിയുണ്ട്. വേദാന്ത സദസ്സിലും വിദ്യാരംഭ സന്ദർഭത്തിലും ദക്ഷിണാമൂർത്തിയെ സ്മരിക്കുന്ന പതിവുണ്ട്. ദക്ഷിണാമൂർത്ത്യുപനിഷത്ത്, ദക്ഷിണാമൂർത്തിസ്തവം തുടങ്ങിയ അനേകം കൃതികളിൽ ദക്ഷിണാമൂർത്തിയുടെ വർണന കാണാം. ദക്ഷിണാമൂർത്തിയെ പ്രകീർത്തിക്കുന്ന അനേകം സ്തോത്രകാവ്യങ്ങളുണ്ട്. ശ്രീശങ്കരാചാര്യരുടെ ദക്ഷിണാമൂർത്തിസ്തവമാണ് ഇവയിൽ പ്രമുഖം.


ശിവതത്ത്വത്തെപ്പറ്റി ജിജ്ഞാസുക്കളായ മുനിമാർക്ക് മാർക്കണ്ഡേയമുനി ഉപദേശിക്കുന്നതാണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. യാതൊന്നുകൊണ്ടാണോ ദക്ഷിണാമുഖൻ എന്നു പേരുള്ള ശിവൻ ദൃഷ്ടിഗോചരനായി ഭവിക്കുന്നത് അതാണ് പരമരഹസ്യമായ ശിവതത്ത്വജ്ഞാനം എന്ന മുഖവുരയോടെയാണ് മാർക്കണ്ഡേയമുനിയുടെ ഉപദേശം. ദക്ഷിണാമൂർത്തിയെ ധ്യാനിക്കുന്നതിനു ചൊല്ലേണ്ട അനേകം മന്ത്രങ്ങളും അവയുടെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവയും ഓരോ മന്ത്രത്തോടൊപ്പം ചൊല്ലേണ്ട ധ്യാനവും ഈ ഉപനിഷത്തിൽ വർണിക്കുന്നുണ്ട്. ധ്യാനങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയാണ് പ്രധാനം. ഉദാഹരണമായി, 'വിഷ്ണു ഋഷിഃ, അനുഷ്ടുപ് ഛന്ദഃ, ദക്ഷിണാമുഖോ ദേവതാ എന്ന അനുസ്മരണത്തോടെ ചൊല്ലുന്ന മന്ത്രമാണ് 

''ഓം നമോ ഭഗവതേതുഭ്യം വടമൂലവാസിനേ പ്രജ്ഞാമേധാദി സിദ്ധിദായിനേ, മായിനേനമഃ വാഗീശായ മഹാജ്ഞാനസ്വാഹാ'' എന്നത്. 


ഈ മന്ത്രത്തോടൊപ്പം ചൊല്ലുന്നതും ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയുള്ളതുമായ ധ്യാനമിതാണ്:


''മുദ്രാ പുസ്തക വഹ്നി നാഗ വിലസദ് ബാഹും പ്രസന്നാനനം

മുക്താഹാരവിഭൂഷണം ശശികലാഭാസ്വത്കിരീടോജ്ജ്വലം

അജ്ഞാനാപഹമാദിമാദിമഗിരാമർഥം ഭവാനീപതിം

ന്യഗ്രോധാന്തനിവാസിനം പരഗുരും ധ്യായാമ്യഭീഷ്ടാപ്തയേ.''


(അഭയമുദ്ര, ജ്ഞാനമുദ്ര, പുസ്തകം, അഗ്നി, സർപ്പങ്ങൾ എന്നിവയാൽ ശോഭിക്കുന്ന കൈകളോടുകൂടിയവനും പ്രസന്നവദനനും മുത്തുമാല അണിഞ്ഞവനും ചന്ദ്രക്കലയാൽ ശോഭിക്കുന്ന ഉജ്ജ്വലമായ കിരീടത്തോടുകൂടിയവനും അജ്ഞാന നാശകനും ആദിപുരുഷനും ഓംകാരപ്പൊരുളും പാർവതീപതിയും വടവൃക്ഷച്ചുവട്ടിൽ സ്ഥിതിചെയ്യുന്നവനും എല്ലാവർക്കും ഗുരുവുമായ ദേവനെ അഭീഷ്ടസിദ്ധിക്കായി ഞാൻ ധ്യാനിക്കുന്നു.)


മറ്റു ധ്യാനങ്ങളിൽ വർണിച്ചിരിക്കുന്ന സ്വരൂപവിശേഷമനുസരിച്ച് സഫ്ടികംപോലെയും വെള്ളിപോലെയും ധവള വർണത്തോടുകൂടിയവനും മുക്കണ്ണനും പരശു, മാൻ എന്നിവ കൈകളിലുള്ളവനും ഒരു കൈ ജംഘയിൽ സ്പർശിച്ചിട്ടുള്ളവനും കൈയിൽ വീണയും പുസ്തകവും ധരിച്ചിരിക്കുന്നവനും വ്യാഘ്രചർമം ധരിച്ചിരിക്കുന്നവനും വ്യാഖ്യാപീഠത്തിലിരിക്കുന്നവനും ഒരു കൈയിൽ അഭയദാനമുദ്രയോടുകൂടിയവനുമാണ് ദക്ഷിണാമൂർത്തി. രഥാക്രാന്ത വിഭാഗത്തിൽപ്പെടുന്ന 64 തന്ത്രങ്ങളിലൊന്ന് ദക്ഷിണാമൂർത്തിതന്ത്രമാണ്.


ശ്രീ ശങ്കരാചാര്യർ ശാർദ്ദൂലവിക്രീഡിതംഎന്ന വൃത്തത്തിൽ രചിച്ച സംസ്കൃതസ്തോത്രമാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. യുവഭാവത്തിൽ തെക്കോട്ടു നോക്കി ഇരിക്കുന്ന ശിവരൂപമാണ്‌  ദക്ഷിണാമൂർത്തി. ഇതിന്റെ ധ്യാനശ്ളോകത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.


“ചിത്രം വടതരോർമൂലേ വൃദ്ധാ ശിഷ്യാ: ഗുരുർ യുവാ ഗുരോസ്തു മൌനം വ്യാഖ്യാനം ശിഷ്യാസ്തു ഛിന്ന സംശയാ:”


എല്ലാ അറിവും നേടിയിട്ടും തങ്ങളുടെ അറിവു പരിപൂർണ്ണമായില്ല എന്ന സന്താപത്തിലിരിക്കുന്ന 'വൃദ്ധരായ' ഋഷിമാർക്കു മുന്നിൽ 'യുവഭാവത്തിൽ'ശിവൻ അവതരിച്ച്‌ പേരാൽവൃക്ഷത്തിനു ചുവട്ടിലിരുന്ന്‌ മൌനത്തിലൂടെ ശിഷ്യരുടെ സംശയങ്ങൾ ദുരീകരിച്ചുകൊടുത്തു. ഈ യുവഗുരുവിനെ സ്തുതിച്ചുകൊണ്ട്‌ എഴുതിയതാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. പത്തു ശ്ളോകങ്ങളാണ്‌ ഇതിലുള്ളത്.🙏